Skip to content

എയ്ഞ്ചൽ – പാർട്ട് -70

angel story

ഇത് മനപ്പൂർവ്വം ഉണ്ടാക്കിയ ഒരപകടം ആണെന്നും അതിൽ ഞങ്ങൾ കൂടേ ബലിയാടാകേണ്ടി വന്നു എന്നറിഞ്ഞതും ഞാനും ഫെബിയും പരസ്പരം മുഖത്തോട് മുഖം നോക്കി കരയുകയല്ലാതേ വേറേ മാർഗമൊന്നും ഉണ്ടായിരുന്നില്ല….

പിന്നീട് ഈ ഐഷുവും ആദിയും എന്റേ മനസ്സിലേ ഒരു ചോദ്യ ചിന്നമായി മാറി തുടങ്ങി…

ഇങ്ങനൊരു സാഹചര്യത്തിലും അയ്ശുവിന്റേ കൂടേ ഇവിടേ നിൽക്കാൻ തയ്യാറാവാതേ ആ നിമിഷം തന്നേ അവൾക്കു വേണ്ടി പ്രതികാരം ചെയ്യാൻ വേണ്ടി പുറപ്പെട്ട ആ ആദി പോയ വഴികളിലേക്ക് ഞാൻ അറിയാതേയാണെങ്കിലും ഒരിക്കൽക്കൂടി നോക്കിപ്പോയപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ നിര നിരയായ് നിരത്തിയ സ്ട്രച്ചറുകളിൽ മരണപ്പെട്ട് വെള്ള പുതച്ച് കിടത്തിയ ആളുകളിൽ ഇന്നലേ വരേ ഞങ്ങളിലൊരാളായി കൂടേയുണ്ടായ നല്ല പരിചയമുള്ള ഒരു മുഖവും മിന്നിമറിഞ്ഞത്….

പ്രതീക്ഷിക്കാതേയാണെങ്കിൽക്കൂടി അങ്ങനെയൊരു സാഹചര്യത്തിൽ പെട്ടന്ന് കാണേണ്ടി വന്നപ്പോൾ എനിക്ക് എന്നേ തന്നേ നിയന്ത്രിക്കാൻ കഴിഞ്ഞതേയില്ല.

തികച്ചും ഒരു ഭ്രാന്തിയായി ഞാൻ അലറി വിളിക്കാൻ തുടങ്ങി…

എന്റേ ശബ്ദം ആ ഹോസ്പിറ്റൽ ഒന്നടങ്കം മുഴങ്ങാൻ തുടങ്ങി…

ആളുകളെല്ലാം എനിക്ക് നേരേ തിരിഞ്ഞു നോക്കുന്നുണ്ടെങ്കിലും ഒന്ന് അടുത്തേക്ക് വരാൻ പോലും ആരും തയ്യാറായിരുന്നില്ല..

അതിന് കാരണം ഇത് വരേ എന്നേപ്പോലേ ഒരുപാട് പേരുടേ അലർച്ചയും , രക്തക്കളവും , പരക്കം പാച്ചിലുമൊക്കേ കണ്ട് കണ്ട് എല്ലാവരുടേയും മനസ്സ് നിമിഷ നേരം കൊണ്ട് തന്നേ കല്ലായി മാറിയിരുന്നു….

അങ്ങനേ പെട്ടന്നുള്ള എന്റെ ഈ അലർച്ചയുടെ കാരണം എന്താണെന്ന് പോലും ചിന്തിക്കാതേ ….. എന്റേ മുഖത്തും കൈകളിലുമൊക്കേ തടവിയും …… എന്റെ മിഴിനീർ കണങ്ങളേ തുടച്ചു മാറ്റിയും ……..കരയല്ലേ ഷാനാ ….. എന്നൊക്കേ പറഞ്ഞു സമാധാനിപ്പിച്ച് കൊണ്ട് എന്റെ ഫെബി എന്റേ കൂടേ തന്നേ നിൽക്കുന്നുണ്ടെങ്കിലും ……

ഞാൻ കുറച്ച് മുമ്പ് കണ്ട് കൊണ്ട് അലറേണ്ടി വന്ന ആ സത്യം എന്റെ ഫെബി വൈകാതേ തന്നേ അറിയാനിടയാകുമ്പോൾ ….
അവൾക്കെങ്ങനേയത് ഉൾക്കൊള്ളാൻ കഴിയുമെന്ന് ചിന്തിക്കാൻ പോലും എനിക്ക് പേടിയായി തുടങ്ങിയിരുന്നു…

അത് കൊണ്ട് തന്നേ എനിക്ക് മുന്നിൽ നിര നിരയായ് നിരത്തിയ മൂന്ന് സ്ട്രച്ചറുകൾക്കപ്പുറം വെള്ളപ്പുതച്ച് കിടത്തിയിരിക്കുന്നത് എന്നേയിപ്പോൾ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന ….. എന്റെ ഫെബിയുടേ ഇക്കാക്ക……. ഞങ്ങളുടേയൊക്കേ സജാദ്ക്കയാണെന്നത് തൽക്കാലം അവളേ അറിയിക്കാതിരിക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി…

ഇവിടേ ഈ നിമിഷം മുതൽ ഉള്ള ആത്മ വിശ്വാസം കൈവിടാതേ ഇവൾക്ക് കുറച്ചെങ്കിലും ധൈര്യം പകരാൻ ഞാൻ മാത്രമേയുള്ളൂ എന്ന് എന്നേ തന്നേ സ്വയം പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എനിക്കതിന് കഴിയുന്നതേയില്ലായിരുന്നു….

ഇടക്കിടക്ക് ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കൊണ്ട് ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു പോകുന്നുണ്ടെങ്കിലും ന്റെ ഫെബിയേ ഇത് അറിയിക്കാതിരിക്കാൻ അവിടേക്കിടന്ന് കൊണ്ട് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു…

സജാദ്ക്കയേ കുറിച്ച് ചിന്തിച്ച് പോകുന്ന ഓരോ നിമിഷവും എന്റേ മനസ്സ് ഇടറാൻ തുടങ്ങി….

ഒരുപാട് വർഷങ്ങൾക്ക് ശേഷം എത്രയെത്ര സന്തോഷമുള്ള ദിവസങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾ …

എനിക്കുണ്ടായ എല്ലാ നഷ്ടങ്ങളേയും മറവിക്ക് വിട്ട് കൊടുത്ത് കൊണ്ട് വീണ്ടും സന്തോഷത്തോട് കൂടിയുള്ള പുതിയ ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വരുമ്പോഴേക്കും ഇത് വരേയെനിക്കുണ്ടായതിനേക്കാളും എത്രയോ വലിയ നഷ്ടത്തിലേക്കാണല്ലോ അള്ളാ ഞങ്ങളേ വീണ്ടും കൊണ്ട് പോകുന്നത്…

ഞങ്ങളുടേ പ്രോജക്ടിൽ എന്നേ പങ്കെടുപ്പിക്കാൻ വേണ്ടി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി കൊണ്ട് എല്ലാവരും കൂടേ ചേർന്ന് പ്ലാൻ ചെയ്ത് അവസാനം എന്നേ ഇവിടേ മത്സരത്തിൽ വരേ കൊണ്ടെത്തിച്ചിട്ട് അവരുടേയൊക്കേ ആഗ്രഹം പോലേ എല്ലാം നിറവേറ്റി കഴിഞ്ഞപ്പോൾ അതിന്റേ ആഘോഷവും സന്തോഷവും അവസാനിക്കുന്നതിന്റേ മുമ്പ് തന്നേ എന്തിനാ അള്ളാ ഞങ്ങൾക്ക് വലിയൊരു നഷ്ടം സമ്മാനിച്ചത്…

ഞാൻ കാരണം ന്റെ സജാദ്ക്കയും ഞങ്ങളേ വിട്ട് പോയല്ലോ അള്ളാ …

എന്നോട് കൂടുതൽ അടുക്കുന്നവർക്കൊക്കേ അവസാനം കരയാനാണല്ലോ അള്ളാ വിധി….

ഞാൻ അമിതമായി സ്നേഹിച്ചു പോകുന്ന ഓരോരുത്തരേയും പെട്ടന്ന് നീ നിന്റേയടുത്തേക്ക് വിളിക്കാൻ മാത്രം ഞാനെന്ത് തെറ്റാ ചെയ്തത്….

ആദ്യം ഞാൻ എന്റേ ജീവനേക്കാളേറേ ഒരു പാടൊരുപാട് സ്നേഹിച്ച ന്റെ പൊന്നുപ്പച്ചിയേ നീ വിളിച്ചു കൊണ്ട് പോയി…

ഇപ്പോ ദേ … എന്നേ ഇത്രയും കാലം ഒന്നും തന്നേ അറിയിക്കാതേ എന്റേ ജീവന്റേ നിലനിൽപ്പിനു വേണ്ടി ഒരുപാട് കാലം കഷ്ടപ്പെട്ട് കൊണ്ട് കണ്ടുപിടിച്ച ആ മിഷിനറി എനിക്ക് സമ്മാനിച്ച് കഴിഞ്ഞപ്പോൾ ഞങ്ങളേ സജാദ്ക്കയേയും നീ വിളിച്ചു ….

അള്ളാ ന്റെ ഫെബീ ….. അവളിതറിയുമ്പോൾ എന്റേ അവസ്ഥ ഇപ്പോ ഇതാണെങ്കിൽ അവളുടേ അവസ്ഥയെന്തായിരിക്കും…

അവൾക്കും അവളേ ഉമ്മക്കും ആകേ യുള്ളൊരു കൈത്താങ്ങിനേയാണല്ലോയള്ളാ ഞങ്ങളുടേ കൈയെത്തും ദൂരത്ത് തന്നേ വെള്ളപ്പുതച്ച് കിടത്തിയത്…

അള്ളാ …. ഇനി ന്റെ കാക്കുവും ന്റെ ഷാനുവും നിച്ചുവുമൊക്കേ ….

എന്തായിരിക്കുമിപ്പോ അവരുടേയൊക്കേ അവസ്ഥ….

ഓർക്കാൻ പോലും പേടിയാകാണല്ലോ…

സജാദ്ക്ക തന്നേ പോയത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ലയള്ളാ … ഇനിയിപ്പോ അവർക്കും കൂടേ ഇങ്ങനേയൊരവസ്ഥ വരുത്തല്ലേയള്ളാ..

എത്രയും പെട്ടന്ന് തന്നേ അവർക്കൊന്നും ഒരു കുഴപ്പവുമില്ലായെന്ന വാർത്തയാവണേയള്ളാ ഞങ്ങൾ കേൾക്കുന്നത്…

എന്നൊക്കേ ഞാൻ എന്നോട് തന്നേ സ്വയം പറഞ്ഞു കൊണ്ടിരിക്കുമ്പോഴും എന്റേ ശ്രദ്ധ മുഴുവനും എനിക്ക് മുന്നിൽ ആരോരുമില്ലാതേ ഒറ്റപ്പെട്ടു വെള്ളപ്പുതച്ച് കൊണ്ട് കിടക്കുന്ന സജാദ്ക്കയുടേ നേർക്കായിരുന്നു….

ഒരിക്കൽ പോലും ഫെബിയേ അവളുടേ പൊന്നിക്കാക്ക കിടക്കുന്ന ആ ഭാഗത്തേക്ക് നോക്കാനുള്ള ഒരു ഇട പോലും ഉണ്ടാക്കാതേ ഞാനെന്റേ കൈകൾ കൊണ്ട് പിടിച്ച് വെച്ചിരിക്കുകയായിരുന്നു…

പക്ഷേ എത്ര നേരം … എല്ലാത്തിനും ഒരു പരിധിയൊക്കേയില്ലേ… അത് മാത്രമല്ല ഞങ്ങൾക്ക് രണ്ട് പേർക്കും കൂടേ ഇവിടേ എന്ത് ചെയ്യാൻ കഴിയും ….

വൈകാതേ തന്നേ ഫെബി സജാദ്ക്കയുടേ കാര്യം അറിഞ്ഞു കഴിഞ്ഞാൽ ….. പിന്നേയെനിക്കവളേയെങ്ങനേ സമാധാനിപ്പിക്കാൻ കഴിയും…

പോരാത്തതിന് ഈ ചുമരുകൾക്കപ്പുറത്ത് കിടക്കുന്ന ഞങ്ങളുടെ ബാക്കി കൂടപ്പിറപ്പുകളുടേ അവസ്ഥയിപ്പോ എന്താണെന്ന് പോലും അറിയാൻ കഴിയുന്നു മില്ല…

കുറച്ച് മുമ്പ് ഒരു എയ്ഞ്ചലിനേപ്പോൽ ഞങ്ങൾക്ക് മുമ്പിൽ പ്രത്യഷപ്പെട്ടുകൊണ്ട് നിങ്ങളേ വീട്ടിലേക്ക് വിളിച്ചറിയിക്കൂ മക്കളേയെന്നും പറഞ്ഞ് കൊണ്ട് അവരുടേ മൊബൈൽ ഞങ്ങൾക്ക് നേരേ നീട്ടിയപ്പോൾ നിരസിച്ചങ്കിലും ഇപ്പോ അതിനുള്ള സമയമായോ എന്നൊരു തോന്നൽ….

പക്ഷേ … ആരേ വിളിക്കും ഞാൻ … ഞങ്ങളേ മൂന്ന് വീടുകളിലും ഞങ്ങളേ കാത്തിരിക്കുന്നത് മൂന്ന് ഉമ്മച്ചിമാര് മാത്രമാണ്…..

ഞങ്ങൾക്കെല്ലാവർക്കും ധൈര്യം നൽകേണ്ടവരും ഇത്രയും കാലം ഞങ്ങൾക്ക് കൈത്താങ്ങായവരുമാണിപ്പോ ഇവിടേയിങ്ങനേ ഒരു ബോധവുമില്ലാതേ കിടക്കുന്നത്…

ഞങ്ങളേ ഉമ്മച്ചിമാരേയൊക്കേയറിയിക്കുന്നതോടേ അവർക്ക് ഉള്ള സമാധാനവും സന്തോഷവും നഷ്ടപ്പെടും എന്നല്ലാതേ വേറേ അതിൽക്കൂടുതൽ ഒന്നും സംഭവിക്കാനില്ല….

പിന്നേ എന്താ ഇപ്പോ ഒരു വഴി അള്ളാ …. എന്തിനാ ഞങ്ങളേ ഇങ്ങനേ പരീക്ഷിക്കണത്…

ഇല്ലാ … തൽക്കാലം ആരേയും ഒന്നും അറിയിക്കണ്ട… എല്ലാം എല്ലാവരും സാവകാശം അറിയുമ്പോൾ മാത്രം അറിഞ്ഞാൽ മതി…

ഇപ്പോ എന്നേ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കേ എനിക്ക് ചെയ്തേ മതിയാകൂ….

ഇനിയും ഞാനിങ്ങനേ ഈ സ്ട്രച്ചറിൽ തന്നേ കിടന്നാൽ ഒരിക്കലും ശരിയാവില്ല….

എനിക്കെങ്ങനേയെങ്കിലും ഇതിൽ നിന്നും എഴുന്നേറ്റ് നടന്നേ മതിയാകൂ…

എന്റേ കൺമുമ്പിൽ ഞാൻ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ന്റെ സജാദ്ക്കക്ക് സംഭവിച്ചതിനേക്കാൾ ….

കുറച്ച് മുമ്പ് രക്തത്തിൽ കുളിച്ച് കൊണ്ട് ആഴത്തിൽ ആഴ്ന്നിറങ്ങിയ മുറിവുകളോടേ ബോധം പോലും നഷ്ടപ്പെട്ടുകൊണ്ട് എനിക്ക് മുന്നിലൂടേ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയ ന്റെ കാക്കൂവിനേക്കാൾ ..

കാക്കുവിന്റേ അതേ അവസ്ഥയിൽ തന്നേ എനിക്ക് മുന്നിലൂടേ കൊണ്ട് പോയ മറ്റാരേക്കാളും ഒരുപാടൊരുപാട് എന്നേ സ്നേഹിച്ച ന്റെ ഷാനുവിനേക്കാൾ …

വേദന കടിച്ചമർത്താൻ കഴിയാതേ അലറിയലറി വിളിച്ച നിച്ചുവിനേക്കാൾ…..

വലിയ വേദനയൊന്നും എനിക്ക് സംഭവിച്ചിട്ടില്ല…. അതേ എങ്ങനേയെങ്കിലും എനിക്ക് ഈ സമയം മുതൽ എഴുന്നേറ്റ് നടന്നേ മതിയാകൂ…

എന്നും ചിന്തിച്ച് കൊണ്ട് ഞാൻ എന്റേ മാറിൽ എന്നേ കെട്ടിപ്പിടിച്ച് കൊണ്ട് ഇത്രയും നേരം കിടന്നുകൊണ്ടിരുന്ന ഫെബിയേ പതുക്കേ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമം തുടർന്നു…

പാവം ഫെബി … കരഞ്ഞു കരഞ്ഞു ഒരുപാട് തളർന്നു പോയിരിക്കുന്നു… ഇനിയെന്തൊക്കേ കാണണം എന്നാലോചിക്കുമ്പോ ഞാനും ശരിക്കും തളർന്നു പോകുന്നത് പോലേ …

പക്ഷേ അങ്ങനൊരിക്കലും സംഭവിക്കാൻ പാടില്ല… ഞാനും കൂടേ തളർന്നാൽ … ഇല്ലാ പാടില്ല…. അങ്ങനേ സംഭവിക്കരുത്…..

ഫെബീ… മോളേ … നോക്ക് ഒരുപാട് നേരായില്ലേ എന്റേ മേത്ത് ഇങ്ങനേ കിടക്കണ് … നീ ഇതാ ഇങ്ങോട്ട് നീങ്ങി കിടന്നോ …

എന്നും പറഞ്ഞ് ഞാൻ അവളേ എന്റേ അരികിലേക്കായ് മാറ്റി കിടത്താൻ ശ്രമിച്ചെങ്കിലും അവളെന്നേ വിട്ട് പോകാൻ തയ്യാറാവുന്നേയില്ലായിരുന്നു….

ഒരക്ഷരം പോലും മിണ്ടാതേ എന്നേയും കെട്ടിപ്പിടിച്ച് കിടക്കാണ് പാവം …..

അങ്ങനേയങ്ങനേ അവളേ എങ്ങനേയെങ്കിലും എന്റേ അരികിലേക്കായ് മാറ്റി കിടത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഒരിക്കൽക്കൂടി ആ എയ്ഞ്ചൽ ഞങ്ങൾക്ക് നേരേ നടന്നടുത്തത്…

ഒരു ചെറു ചിരിയോട് കൂടേ എന്നേയും ഫെബിയേയും നോക്കിക്കൊണ്ട് ഞങ്ങളുടേ സ്ട്രച്ചറിൽ വന്ന് ചാരി നിന്നു….

ഇപ്പോ എങ്ങനേ വേദനയൊക്കേ കുറവുണ്ടോ മക്കളേ എന്നും ചോദിച്ച് ഫെബിയുടേ നെറ്റിയിലൂടേ ആ എയ്ഞ്ചലിന്റേ കരങ്ങൾ തൊട്ട് തലോടാൻ തുടങ്ങി…

ഈ നിമിഷം ഞാൻ ഇത്രയും നേരം പറഞ്ഞിട്ടും എന്റേ മാറിൽ നിന്നും ഒന്നെഴുന്നേൽക്കാൻ പോലും ശ്രമിക്കാതിരുന്നവൾ പതുക്കേ എഴുന്നേറ്റിരുന്ന് കൊണ്ട് ആ എയ്ഞ്ചലിനേ തന്നേ നോക്കിയിരിക്കാൻ തുടങ്ങി….

പോരാത്തതിന് എന്നേപ്പോലും ഞെട്ടിച്ചു കൊണ്ട് ആ എയ്ഞ്ചലിനേയവൾ കെട്ടിപ്പിടിച്ച് കൊണ്ട് പൊട്ടി പൊട്ടിക്കരഞ്ഞു കൊണ്ടൊരു ചോദ്യവും ….

ന്റെ ഇക്കാക്ക…. ഞങ്ങളേ കൂടേയുണ്ടായ എല്ലാവരേയും ഇവിടേ വെച്ചു കണ്ടു…. പക്ഷേ ന്റെ ഇക്കാക്ക….. ഇക്കാക്കാനേ മാത്രം ഇവിടേ വെച്ച് കാണാൻ കഴിഞ്ഞില്ല… എവിടേ ..എവിടേ ..ന്റെ ഇക്കാക്ക…. ൻക് … ൻക് ന്റെ ഇക്കാക്കാനേ കാണണം…

അങ്ങനേയങ്ങനേ വിക്കി വിക്കിക്കൊണ്ട് ചെറിയ കുട്ടികളേ പോലേ ഫെബി ഓരോന്നോരോന്ന് പറഞ്ഞു കരയാൻ തുടങ്ങി…

ഇത്രയും നേരം അപ്പോ എന്റെ മാറിൽ കിടന്ന് കൊണ്ട് ഒരക്ഷരം പോലും മിണ്ടാതേ കിടന്നത് അവളേ ഇക്കാക്കയേ കുറിച്ചാലോചിച്ചു കൊണ്ടായിരുന്നല്ലേ….

പാവം …. അവളേ ഉള്ളിലേ സങ്കടമപ്പോ ഇത്രയും നേരം എന്നേയറിയിക്കാതേ സ്വയം മനസ്സിലിട്ട് കൊണ്ട് പിടിച്ച് വെക്കുകയായിരുന്നല്ലേ….

ആ എയ്ഞ്ചലിനേ കണ്ടപ്പോ ഒരു പക്ഷേ ഫെബിക്ക് തോന്നിയ പ്രതീക്ഷ കൊണ്ടാകാം…. ഇത് വരേ ആ പാവത്തിന്റേ ഉള്ളിൽ കിടന്ന് കൊണ്ട് ഇത്രയും നേരം വിങ്ങിപൊട്ടിയത് പുറത്ത് വന്നത്…

ഈ സമയം അവളേ ഇക്കാക്കക്കൊന്നും സംഭവിക്കില്ലായെന്നും….. അതോർത്ത് കരയരുതെന്നും സങ്കടപ്പെടരുത് എന്നുമൊക്കേ പറഞ്ഞ് കൊണ്ട് ഫെബിയേ ആ എയ്ഞ്ചൽ ആശ്വസിപ്പിക്കുമ്പോഴും എന്റേ നോട്ടം മുഴുവൻ
വെള്ള പുതച്ചു കൊണ്ട് എനിക്ക് മുന്നിൽ കിടക്കുന്ന അവളേ ഇക്കാക്കയുടേ നേർക്കായിരുന്നു..

ഇപ്പൊഴേ ന്റെ ഫെബി ഇങ്ങനേയാണേൽ ഞങ്ങളുടേയെല്ലാം എല്ലാമെല്ലാമായി മാറിയിരുന്ന അവളേ ഇക്കാക്ക ഞങ്ങളേയെല്ലാം വിട്ട് കൊണ്ട് എന്നെന്നേക്കുമായി യാത്രയായെന്നറിയുമ്പോൾ എന്താകും അവളേ അവസ്ഥ ന്റെ റബ്ബേ….

അങ്ങനേ ഇവിടേക്കിടക്കുന്ന ഞങ്ങളുടേ കൂടപ്പിറപ്പുകളുടേ ഡീറ്റെൽസ് മുഴുവനും ഫെബി ആ നിമിഷം എയ്ഞ്ചലിനോട് പറഞ്ഞു കൊടുത്തപ്പോൾ ഞങ്ങളേ ആശ്വസിപ്പിച്ച് കൊണ്ട് ……. അകത്ത് പോയി ഞാൻ അന്നേഷിച്ചിട്ട് വരാം … നിങ്ങൾ ഇവിടേ സമാധാനിച്ചിരിക്ക് …. എന്നും പറഞ്ഞ് ഞങ്ങളിൽ നിന്നും വീണ്ടും നടന്നകന്നു…

ഈ എയ്ഞ്ചലിന്റേ വാക്കുകൾ കേട്ട് കൊണ്ട് ഫെബിയുടേ മുഖത്ത് ചെറിയ ആശ്വാസമൊക്കേയുള്ളതായിട്ടെനിക്ക് അനുഭവപ്പെട്ടെങ്കിലും ആ ആശ്വാസത്തിന് അധികനേരമൊന്നുമിനി ആയുസ്സുണ്ടാവില്ലായെന്നോർക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ഭയമൊക്കേ തോന്നി തുടങ്ങി…

എന്നിരുന്നാലും എങ്ങനേയെങ്കിലും സ്ട്രച്ചറിൽ നിന്നും എഴുന്നേൽക്കുവാനുള്ളതായി പിന്നീടുള്ള എന്റേ ശ്രമം….

എയ്ഞ്ചൽ വന്ന സമയം മുതൽ ഫെബി എന്റേ മാറിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചുമരിൽ ചാരി സ്ട്രച്ചറിൽ തന്നേ ഇരിക്കുകയായിരുന്നു…

പക്ഷേ … ഞാൻ എത്രയൊക്കേ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും എനിക്കതിന് കഴിയുന്നേയില്ലായിരുന്നു….

ശരീരമാസകലം വേദന കൊണ്ട് നുറുങ്ങുന്ന പോലേ …

അതിനിടയിൽ ഫെബീ എഴുന്നേൽക്കാനുള്ള എന്റെ അഭ്യാസങ്ങൾ കാണാനിടയായതും… അതിൽ നിന്നും പിന്തിരിപ്പിച്ച് കൊണ്ട് അടങ്ങി അവിടേ തന്നേ കിടക്കാൻ എന്നോട് കൽപ്പിച്ചു….

പക്ഷേ ഞാൻ കിടന്നാൽ ശരിയാവില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നേ എങ്ങനേയെങ്കിലും എഴുന്നേറ്റ് നടക്കാനുള്ള ഒറ്റ വാശിയിലായിരുന്നു ഞാനും …

എനിക്കൊരു പ്രശ്നവും ഇല്ലാ ഫെബീ… ഞാൻ ഇവിടേ ഇങ്ങനേ കിടന്നാൽ നമ്മളേ ഇക്കാക്കമാർക്കും ഷാനുവിനും നിച്ചുവിനൊക്കേ പിന്നേയാരുണ്ട്… ഞാനൊരിക്കലും കിടക്കാൻ പാടില്ല… എനിക്ക് എഴുന്നേറ്റ് നടന്നേ മതിയാകൂ… എങ്കിൽ മാത്രമേ അവർക്ക് വേണ്ടി നമുക്കെന്തെങ്കിലുമൊക്കേ ചെയ്യാൻ കഴിയൂ…

എന്നും പറഞ്ഞ് ആ പറഞ്ഞ ഊർജ സ്വരത്തിൽ തന്നേ എഴുന്നേറ്റതും എന്റേ ശരീരത്തിലേ ഓരോ നാഡീ നരമ്പുകളും വലിഞ്ഞ് മുറുകുന്നത് ഞാൻ ശരിക്കും അറിഞ്ഞു തുടങ്ങി….

പക്ഷേ അതൊന്നും വകവെക്കാതേ ആ സ്ട്രച്ചറിൽ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് തന്നേ മനസ്സിൽ ഒരൊറ്റ ദൃഢ നിശ്ചയം എടുത്ത് കൊണ്ട് എല്ലാ വേദനകളേയും ഞാൻ സ്വയം കടിച്ചമർത്തി കൊണ്ട് എന്റേ പാതങ്ങളേ പതുക്കേ ആ ഭൂമിയിൽ സ്പർശിച്ചു….

ഇത് കണ്ട് കൊണ്ട് നിന്ന ഫെബിയും ആ നിമിഷം എനിക്ക് നേരേ കണ്ണോടിച്ച് കൊണ്ട് സ്ട്രച്ചറിൽ നിന്നും പതുക്കേ എന്നേ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് എന്നേ നടത്താൻ ശ്രമം ആരംഭിച്ചു…

അപ്പോഴും കുറച്ച് നേരം കൂടേ കഴിഞ്ഞാൽ സ്വന്തം ഇക്കാക്കയുടേ മരണ വാർത്തയറിയുമ്പോൾ എന്നേ താങ്ങിപ്പിടിച്ച് നടക്കുന്ന ഇതേ കൈകളേ എനിക്ക് താങ്ങി നടക്കാനുള്ള ആരോഗ്യമെങ്കിലും തരണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന….

അങ്ങനേ എങ്ങനേയൊക്കെയോ ഞങ്ങൾ രണ്ട് പേരും നടന്നുകൊണ്ട് ഓപ്പറേഷൻ തിയ്യറ്ററിന്റേ മുന്നിൽ എത്തിയതും അതിന്റേ
ഡോറിലേ ചെറിയ ഗ്യാപ്പിലൂടേ ഞങ്ങൾ രണ്ടും ഉള്ളിലേക്കായ് കണ്ണും നട്ട് നോക്കിയെങ്കിലും ഒന്നും തന്നേ കാണാൻ പോലും കഴിഞ്ഞില്ല…..

എന്തായിരിക്കും ഇതിന്റേയുള്ളിൽക്കിടക്കുന്ന ഞങ്ങളുടേ കൂടപ്പിറപ്പുകളുടേ അവസ്ഥ എന്നറിയാഞ്ഞിട്ടാണേൽ ഒരു മനസ്സമാധാനവുമില്ല.

അവരേ അവസ്ഥ എന്താണെന്ന് അങ്ങോട്ടുമിങ്ങോട്ടും പാറിപ്പറന്ന് കൊണ്ടിരിക്കുന്ന മനുഷ്യ മാലാഖമാരോട് ചോദിക്കണോ … പക്ഷേ എന്ത് ചോദിക്കണം… ആരെയൊക്കേ ചോദിക്കണം…..

അവർക്ക് ഞങ്ങളും ഞങ്ങളേപ്പോലേ ഈ നിൽക്കുന്ന ഓരോരുത്തരും ഒരുപോലേ തന്നേയാണ്….

ഞങ്ങളുടെ എല്ലാവരുടേയും വേണ്ടപ്പെട്ടവരുടേ ജീവന്റേ തുടിപ്പിനു വേണ്ടി അലഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ മാലാഖമാരാണവരും…

എനിക്കാണേൽ ന്റെ ഫെബിയേ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രത്യേക തരം വേദന …

ഞാൻ പതുക്കേ അവളേ പിടിച്ച് കൊണ്ട് തന്നേ സ്ട്രച്ചറിൽ പോയി ഇരുന്നതും ഫെബി ഉള്ളിലേ വിഷമം താങ്ങാൻ കഴിയാതേ ആ സ്ട്രചറിൽ കിടന്ന് കൊണ്ട് ഒരൊറ്റ കരച്ചിലായിരുന്നു…

അങ്ങനേ കരഞ്ഞു കരഞ്ഞു കൊണ്ട് പാവം ഒരുപാട് തളർന്നു മയങ്ങി പോയിരുന്നു…

ഈ സമയം നോക്കി ഞാൻ പതുക്കേ എഴുന്നേറ്റ് കൊണ്ട് എന്റേ ഉള്ളിൽ നീറി പുകയുന്ന വേദനകളേയൊക്കേ എങ്ങനെയൊക്കേയോ കടിച്ചമർത്തി കൊണ്ട് തന്നേ വെള്ളപ്പുതച്ച് കിടത്തിയ ഞങ്ങളുടേ സജാദ്ക്കയുടേ അരികിലെത്തി….

എന്റെ വിറക്കുന്ന കൈകളാലേ സജാദ് ക്കയുടെ മുഖത്ത് നിന്നും വെള്ള പുതച്ച തുണി ഞാൻ മാറ്റിയതും …. അത്രയും അടുത്ത് നിന്നും ആ മുഖം അങ്ങനേ കാണേണ്ടി വന്ന നിമിഷം എന്റേ സകല സമനിലയും തെറ്റിച്ചു വെങ്കിലും എല്ലാം എങ്ങനേയൊക്കെയോ ഉള്ളിലൊതുക്കിക്കൊണ്ട് ഒരുപാട് ചുംബനവും വാരി വിതറി ഒരുപാട് നേരം സജാദ്ക്കയേ കെട്ടിപ്പിടിച്ച് കൊണ്ട് കിടക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു എന്റേ ബാക്കിൽ നിന്നും ഒരു കെെ എന്റേ തോളിൽ വന്ന് പിടിച്ചത്…

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “എയ്ഞ്ചൽ – പാർട്ട് -70”

Leave a Reply

Don`t copy text!