Skip to content

എയ്ഞ്ചൽ – പാർട്ട് -71

angel story

ഫെബി മയക്കത്തിലാണെന്നുറപ്പു വരുത്തിയ സമയം നോക്കി ഞാൻ പതുക്കേ അവിടേ നിന്നും എഴുന്നേറ്റ് കൊണ്ട് എന്റേ ഉള്ളിൽ നീറി പുകയുന്ന എല്ലാ വേദനകളേയും എങ്ങനെയൊക്കേയോ സ്വയം കടിച്ചമർത്തി കൊണ്ട് ഞങ്ങൾക്ക് മുന്നിൽ വെള്ളപ്പുതച്ച് കിടത്തിയ ഞങ്ങളുടേ സജാദ്ക്കയുടേ അരികിലെത്തി ….

എന്റേ മിഴികളിൽ നിന്നും ഉറ്റിറ്റ് വീഴുന്ന മിഴിനീർക്കണങ്ങളേ സാക്ഷിയാക്കി എന്റേ വിറക്കുന്ന കൈകളാലേ അങ്ങനേ ഞാൻ സജാദ്ക്കയുടെ മുഖത്ത് നിന്നും ആ വെള്ള പുതച്ച തുണി പതുക്കേ മാറ്റി ….

അത്രയും അടുത്ത് നിന്നും ആ മുഖം അങ്ങനേ കാണേണ്ടി വന്നപ്പോൾ എന്റേ സകല സമനിലയും തെറ്റാൻ തുടങ്ങിയെങ്കിലും ….

എന്റേ ഫെബിയേ ഓർത്ത് ……. അവളിപ്പോ ഇതറിഞ്ഞാൽ എല്ലാം കൈവിട്ടു പോകും എന്നറിയാവുന്നത് കൊണ്ട് …: ..
എങ്ങനേയൊക്കെയോ ഞാൻ എന്റേ മനസ്സിലെ വേദനകളെയെല്ലാം സ്വയം ഉള്ളിലൊതുക്കിക്കൊണ്ട് ഒരുപാട് നേരം സജാദ്ക്കയേ കെട്ടിപ്പിടിച്ച് ഒരുപാട് ചുംബനവും വാരി വിതറി……ഇനി എന്ത് ചെയ്യണമെന്നറിയാതേ അവിടേയങ്ങനേ കിടക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു എന്റേ ബാക്കിൽ നിന്നും ഒരു കെെ വന്ന് എന്റേ തോളിൽ പിടിച്ചു കൊണ്ട് എന്നേ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്…

ഞാൻ പതുക്കേ സജാദ്ക്കയുടേ അരികിൽ നിന്നും തല തിരിച്ചു കൊണ്ട് നോക്കിയപ്പോൾ അത് ഞങ്ങളുടേ എയ്ഞ്ചലിന്റേ കരങ്ങളായിരുന്നു……

എന്റേ മുഖത്തേ സങ്കടം ആ എയ്ഞ്ചൽ കാണാനിടയായത് കൊണ്ടാകാം. എന്ത് പറഞ്ഞ് എന്നേ ആശ്വസിപ്പിക്കണമെന്നറിയാതേ എന്നേ എങ്ങനെയൊക്കെയോ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ….

….. ഈ കിടക്കുന്നത് ഫെബിയുടേ ഇക്കാക്കയാണെന്നും … അവളിത് വരേ അവളേ ഇക്കാക്ക ഞങ്ങളേ വിട്ട് പോയ വിവരം അറിഞ്ഞിട്ടില്ലായെന്നും …. അതവളേ അറിയിച്ചാൽ അവൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ലായെന്നും …. ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയുന്നില്ലായെന്നും ഞങ്ങളേ സഹായിക്കാൻ ഇവിടേ നിങ്ങളല്ലാതേ ഞങ്ങൾക്ക് വേറേ ആരും ഇല്ലായെന്നും പറഞ്ഞ് ഞാൻ ആ എയ്ഞ്ചലിനോട് കേണപക്ഷിക്കുമ്പോൾ അവർ എന്നേ നെഞ്ചോട് ചേർത്ത് വെക്കുകയായിരുന്നു…

തൽക്കാലം ഫെബിയേ ഒന്നും അറിയിക്കണ്ടായെന്നും ഞാനിപ്പോ വരാമെന്നും പറഞ്ഞ് എയ്ഞ്ചൽ ദൃതിയിൽ എന്നിൽ നിന്നും നടന്നകന്നു….

ഞാൻ സജാദ്ക്കയുടേ സമീപമാണ് നിൽക്കുന്നതെന്ന് ഫെബിയങ്ങാനും കാണാനിടയായാലോ എന്നു കരുതി പിന്നീട് സജാദ്ക്കയുടേ അരികിൽ നിന്നും അവൾക്കരിക്കിൽ സ്ട്രെച്ചറിൽ പോയിരുന്നു…

പാവം … നല്ല മയക്കത്തിലാണ് ഫെബി … അവളേ വിളിച്ചെഴുന്നേൽപ്പിക്കാൻ എന്റേ മനസ്സ് അനുവദിക്കുന്നതേയില്ല…

അങ്ങനേ കുറച്ച് നിമിഷം അവിടേ ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ വീണ്ടും എയ്ഞ്ചൽ ഞങ്ങൾക്ക് നേരേ വരുന്നത് കാണുകയും ഞാൻ ഫെബിയുടേ അടുത്ത് നിന്നും പതുക്കേ എഴുന്നേറ്റ് കൊണ്ട് അവരുടേ അടുത്തേക്ക് നടന്നു നീങ്ങുകയും ചെയ്തു. :

ആ സമയം എയ്ഞ്ചലിന്റേ കൂടേ രണ്ട് പേർ കൂടി വരികയും അത് ഒരു ചാരിറ്റബിൾ സൊസൈറ്റിയുടേ ആളുകളാണെന്നും ഞങ്ങളേ അവർ സഹായിക്കുമെന്നും , ഫെബിയുടേ വീട്ടിലേ വിവരങ്ങൾ എന്നോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു …

അപകടം മുതൽ സംഭവിച്ച കാര്യങ്ങളും …. ഞങ്ങളുടേ കൂടേ ഒരു തുണയായി നിൽക്കാൻ ആരുമില്ലായെന്നും ….ഞങ്ങളെ എല്ലാവരുടേയും വീട്ടിലായിട്ട് ഞങ്ങളേ കാത്തിരിക്കുന്നത് ഞങ്ങളുടെ മൂന്ന് ഉമ്മച്ചിമാര് മാത്രമാണെന്നും ….. അവർക്കിതൊന്നും അറിഞ്ഞാൽ ഒരിക്കലും താങ്ങാൻ കഴിയില്ലായെന്നും പറഞ്ഞപ്പോഴേക്കും ഞാനും ഏകദേശം തളർന്നു പോയിരുന്നു….

നിമിഷങ്ങൾക്കുള്ളിൽ ഒരു ആംബുലൻസ് പുറത്തെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് കൊണ്ട് അവർ സജാദ്ക്കയുടേ അരികിലേക്ക് നടന്നു നീങ്ങിയപ്പോൾ അത് വരേ ഞാൻ പിടിച്ച് വെച്ച എന്റേ എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകാൻ തുടങ്ങി….

എനിക്ക് എന്നേ തന്നേ സ്വയം നിയന്ത്രിക്കാൻ കഴിയാതേ എല്ലാം കൈ വിട്ട് പോയ നിമിഷം .

സജാദ്ക്കയുടെ സ്ട്രച്ചറിൽ പിടിച്ച് തള്ളിക്കൊണ്ടവർ അവിടേ നിന്നും
പോകാൻ ശ്രമിച്ചപ്പോൾ ഞാൻ അതിൽ പിടിച്ച് കൊണ്ട് പൊട്ടിപൊട്ടിക്കരഞ്ഞു കൊണ്ട് സജാദ് ക്കയേയും കെട്ടിപ്പിടിച്ചിരുന്നു….

പക്ഷേ … ആ എയ്ഞ്ചൽ എന്നേ സ്ട്രച്ചറിൽ നിന്നും പിടിച്ച് മാറ്റുകയും സജാദ്ക്കയേയും കൊണ്ടവർ രണ്ട് പേരും നടന്നകലുകയും ചെയ്തു …

ആ നിമിഷം ഫെബിയേ ഒന്നും അറിയിക്കാതിരിക്കുന്നതിൽ ഒരു കുറ്റബോധം എന്നിൽ ഉടലെടുത്തു തുടങ്ങി .

കാരണം പിന്നീടൊരു പക്ഷേ അവസാനമായിട്ട് അവൾക്കവളുടേ ഇക്കാക്കയേ ഒരു നോക്ക് കാണാൻ കഴിയാത്തതിന്റേ കാരണക്കാരിയായി മാറും ഈ ഞാൻ എന്നെന്റേ മനസ്സ് എന്നോട് തന്നേ പറഞ്ഞു കൊണ്ടേയിരുന്നു….

എനിക്കീ ഒരു കാര്യം ഞങ്ങളേ എയ്ഞ്ചലിനോടല്ലാതേ മറ്റാരോടും പറയാനില്ലായിരുന്നു….

അങ്ങനേ ഞാനവിടേ വെച്ച് എയ്ഞ്ചലിനോട് പറഞ്ഞ നിമിഷം …

മോള് കരയണ്ടാ…. അവര് നിങ്ങളേ സജാദ്ക്കയേ ആംബുലൻസ്സിൽ കയറ്റിയതിന് ശേഷം ഇപ്പോൾ തന്നേ നിങ്ങളേ രണ്ടുപേരെയും കൊണ്ടു പോകാൻ ഇവിടേക്ക് തിരിച്ചുവരും….

ഇല്ലാ ..ഞാൻ .. ഞാൻ … പോകുന്നില്ല…. ഞാൻ പോയാൽ ഞങ്ങളേ ബാക്കി കൂടപ്പിറപ്പുകളുടേ അവസ്ഥ… അത് ആലോചിക്കുമ്പോഴാ എനിക്ക് ……അവരിവിടേ ആരും കൂട്ടിനില്ലാതേ ഒറ്റക്കാകും.. വേണ്ട….ഞാൻ ഇവിടേ നിന്നോളാം…. പക്ഷേ .. ഫെബി ..അവളേ കൊണ്ട് പോകണം അവര് …. അവൾക്കവളേ ഇക്കാക്കയേ അത്രക്ക് ജീവനായിരുന്നു…. ആ ഇക്കാക്കയുടേ ഇപ്പോഴത്തെ അവസ്ഥ അവളറിയുമ്പോൾ … എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ല….പാവം …. ഈ അപകടം അറിയുമ്പോൾ ഞങ്ങളേ വീട്ടിലുള്ളവരേയൊക്കേ ഒരു അവസ്ഥ…..

മോള് കരയല്ലേ …. ഇപ്പോ ഒന്നും ചിന്തിച്ച് വെറുതേ ടെൻഷൻ ആവണ്ട… എല്ലാം ദൈവം വിചാരിച്ചത് പോലെയല്ലേ നടക്കൂ മോളേ…. മോള് ധൈര്യമായിട്ട് അവരേ കൂടേ പൊക്കോ… ഫെബിയേ അവിടേയെത്തുന്നത് വരേ ആശ്വസിപ്പിക്കാൻ മോളെങ്കിലും വേണ്ടേ.

പിന്നേ…..ഇവിടുത്തേ ആരുടേയും കാര്യം ആലോചിച്ചു മോള് ടെൻഷൻ ആവേണ്ട… എന്റേ ഡ്യൂട്ടി സമയം കഴിഞ്ഞു… പക്ഷേ ഞാൻ എന്റേ വീട്ടിലേക്ക് പോകുന്നില്ല … മോളേ ബാക്കി മൂന്ന് കൂടപ്പിറപ്പുകളുടേ കൂടേ ഞാനുണ്ടാകും ഇന്നിവിടേ …

നിങ്ങൾ പഠിക്കുന്ന സ്ക്കൂളിലേക്ക് വിളിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു…

അവർ നിങ്ങൾ എത്തുന്നതിനുമുമ്പ് തന്നേ ഫെബിയുടെ വീട്ടിലെത്തി അറിയിക്കേണ്ടവരേയൊക്കേ അവിടുത്തേ സാഹചര്യം പോലേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടാവും…

നിങ്ങൾ പോകുന്ന ആംബുലൻസ് തിരിച്ചുവരുമ്പോൾ അതിൽ രണ്ട് അധ്യാപകർ ഇവിടേക്കെത്താമെന്ന് പറഞ്ഞിട്ടുമുണ്ട്….

അതുകൊണ്ട് ഇവിടുത്തെ കാര്യം ആലോചിച്ചു മോള് ടെൻഷൻ ആവുകയേ വേണ്ട.

ആ കുട്ടിയുടെ കൂടേ മോള് പോണം … അവളേ ഒറ്റക്ക് എങ്ങനേയാ മോളേ നമ്മള് വിടാ … പോരാത്തതിന് ഇതറിയുമ്പോൾ അവരേ ഉമ്മച്ചിയേ ആശ്വസിപ്പിക്കാനും മോളുണ്ടാവണം അവിടേ …

ഉം. ശരി ഞാൻ പോകാം … എന്ന് ഒടുവിൽ മനസ്സില്ലാമനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു…..

ഞാൻ എങ്ങനെയൊക്കെയോ പിന്നീട് ഫെബിയുടെ അടുത്ത് പോയി അവളേ വിളിച്ച് എഴുന്നേൽപ്പിച്ചു….

ഫെബി കണ്ണുകൾ തുറന്നപ്പോൾ എന്റേ കൂടേ എയ്ഞ്ചലിനേ കണ്ടതും ….. ന്റെ ഇക്കാക്കാനേ കണ്ടോ സിസ്റ്ററേ ……എന്നും ചോദിച്ച് അതിനുള്ള എയ്ഞ്ചലിൻറെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് ആകാംക്ഷയോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…

ഈ സമയം ഫെബിയോട് എന്തു മറുപടി പറയണമെന്നറിയാതെ ഞങ്ങൾ രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുകയല്ലാതേ ഒന്നും തന്നേ ആ പാവത്തിനോട് പറയാൻ തോന്നിയില്ല ….

അപ്പോഴേക്കും ആംബുലൻസ്സിലേക്ക് പോയ രണ്ട് പേർ കൂടി തിരിച്ച് വരികയും ആ സമയം ഞാൻ ഫെബിയോട് …

എല്ലാം പറയാം ഞാൻ … നീ എഴുന്നേറ്റു വാ എന്ന് പറഞ്ഞു കൊണ്ട് …

അവളേ സ്ട്രചറിൽ നിന്നും ഇറക്കാൻ ശ്രമിച്ചു…

ഫെബി … എഴുന്നേറ്റ് കൊണ്ട് …

ഷാന…. ന്റെ ഇക്കാക്ക… എവിടേ … ന്താ … എന്താ നിൻക് പറയാൻ ഉള്ളത് എന്നോട്…. എവിടേ ന്റെ ഇക്കാക്കാ ഷാന…. ന്റെ ഇക്കാക്കാക്ക് എന്താ പറ്റിയത്…പ്ലീസ് … പറയ്.

അങ്ങനങ്ങനേ ഓരോന്നവൾ എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു…

എനിക്ക് എങ്ങനെ പറഞ്ഞു തുടങ്ങണമെന്നോ …. എന്തുപറയണമെന്നോ അറിയാതേ അവിടെയങ്ങനെ സ്തംഭിച്ചു നിന്നു പോയ നിമിഷം ….

അതിനിടക്ക് ഫെബിയോട് ആ രണ്ട് പേരിൽ ഒരാൾ … ഇക്കാക്കാക്ക് ഒന്നും പറ്റിയിട്ടില്ലായെന്നും … നമുക്ക് നിങ്ങളുടെ വീട്ടിലേക്ക് ഇപ്പോൾ തന്നേ പോകാമെന്നും പറഞ്ഞപ്പോൾ … ഫെബിയുടേ ആ സമയത്തേ റിയാക്ഷൻ എന്താണെന്ന് അറിയാൻ അവളെ ഞാൻ നോക്കിയപ്പോൾ ….

അവളുടെ മനസ്സിൽ നിന്നും എന്തൊക്കെയോ കിടന്ന് പുകയുന്നത് പോലെ എനിക്ക് അനുഭവപ്പെടുകയാണുണ്ടായത്….

അയാൾ പറഞ്ഞത് കേൾക്കേണ്ട താമസം…. പെട്ടന്ന് ഫെബി എനിക്ക് നേരേ തിരിയുകയാണുണ്ടായത്..

ഈ നിമിഷം ഒരു പക്ഷേ എന്റേ മുഖഭാവങ്ങൾ കണ്ടത് കൊണ്ടാകാം അവൾക്ക് കൂടുതൽ ടെൻഷൻ അനുഭവപ്പെട്ടത്…

ഞാൻ എന്തൊക്കെയോ അവളിൽ നിന്നും മറച്ചുവെയ്ക്കുന്നുണ്ടെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു….

ഷാനാ … ന്താ ..എന്താ എന്റെ ഇക്കാക്കക്ക് … എവിടേ എന്റേ ഇക്കാക്ക… എനിക്ക് എന്റേ ഇക്കാക്കയേ കാണണം… എന്താ എന്റേ ഇക്കാക്കക്ക് പറ്റിയത് ന്ന് എന്നോട് പറയ് ന്റെ ഷാനാ ….

എന്നും പറഞ്ഞവൾ എന്നേ കെട്ടിപ്പിടിച്ച് കൊണ്ട് കരയാൻ തുടങ്ങി…

ആ സമയം ഞാനും പൊട്ടി പൊട്ടിക്കരഞ്ഞു പോയി എന്നതാണ് സത്യം…

അപ്പോഴേക്കും അവർ രണ്ട് പേരും ചേർന്ന് ഫെബിയേ എടുത്ത് പൊക്കുകയും അവർക്ക് പിന്നിലായി എയ്ഞ്ചൽ എന്നേ ചേർത്ത് പിടിച്ച് കൊണ്ട് ഞങ്ങളും ആംബുലൻസ് ലക്ഷ്യമാക്കി നടന്നകന്നു…

പോകുന്ന വഴികളിലത്രയും ഞാനും ഫെബിയും പൊട്ടി പൊട്ടിക്കരയുകയായിരുന്നു….

ഞങ്ങളുടേ കരച്ചിൽ കണ്ട് എയ്ഞ്ചലിന്റേ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

ആംബുലൻസ്സിൽ എത്തിയപ്പോഴേക്കും ഫെബിയുടേ ശബ്ദത്തിലും കരച്ചിലിലും ഒക്കേ മാറ്റം വന്ന് തുടങ്ങി….

ഒടുക്കം ഞങ്ങൾക്ക് വേണ്ടി ആ ആംബുലൻസ്സിന്റേ വാതിലുകൾ തുറക്കപ്പെട്ടപ്പോൾ പിന്നീട് സംഭവിച്ചതെല്ലാം കണ്ടു നിൽക്കുന്നവരുടേയൊക്കേ കരളലിയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു….

ഫെബി സജാദ്ക്കയേ ചേർത്ത് പിടിച്ച് പൊട്ടി പൊട്ടിക്കരയാൻ തുടങ്ങി…

ഞാൻ അവളേ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സജാദ്ക്കയുടേ ആ കിടപ്പ് കണ്ട് എനിക്കും സഹിക്കുന്നില്ലായിരുന്നു….

പക്ഷേ … എനിക്ക് മുന്നിൽ ഈ നിമിഷം വലിയൊരു കടമ്പ തന്നേ മറികടക്കേണ്ടതുണ്ട്..

ഞാൻ ഒരിക്കലും തളരാൻ പാടില്ല… ഞാൻ കൂടി തളർന്നാൽ പിന്നേ ഫെബിയുടേ കാര്യം എന്താകും…

നിമിഷങ്ങൾക്കു ശേഷം ആ വാതിലുകൾ പോസ്പിറ്റൽ വരാന്തയിൽ വെച്ച് അടക്കപ്പെടുമ്പോൾ ഞാൻ നോക്കിയ ഒരേ ഒരു മുഖം എയ്ഞ്ചലിന്റേത് മാത്രമായിരുന്നു…

അവരുടേ മുഖത്ത് എനിക്ക് കാണാൻ കഴിയുന്നത് മാത്രമാണ് എന്റേ മൂന്ന് കൂടപ്പിറപ്പുകളേ ആ എയ്ഞ്ചലിനേ ഏൽപ്പിച്ചു കൊണ്ട് ഇവിടേ നിന്നും തിരിച്ച് വീട്ടിലേക്ക് ഫെബിയുടേ കൂടേ മടങ്ങാനുള്ള ഒരേ ഒരു ധൈര്യം…

എനിക്കാണേൽ ഇവളേ കൂടേയും പോയേ മതിയാകൂ… ഇല്ലെങ്കിൽ ന്റെ ഫെബി … അള്ളാ എന്തൊരു പരീക്ഷണമായിത്… പാവം … കരഞ്ഞു കരഞ്ഞു ഒരുപാട് തളർന്നു പോയിരിക്കുന്നു…

അവൾ സജാദ്ക്കയേയും കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് കിടക്കുകയാണ്..

ഞാൻ പലപ്പോഴും അവളേ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനവൾ തയ്യാറായില്ല..

വീട്ടിലേക്കടുക്കും തോറും എന്റേ ഉള്ള് കിടന്ന് പിടക്കാൻ തുടങ്ങി…

ന്റെ കൂടപ്പിറപ്പുകളുടെ അവസ്ഥ ആലോചിക്കുമ്പോൾ കണ്ണിലൊക്കേ ഇരുട്ട് കയറുന്ന പോലേ …

ഞങ്ങൾ എത്ര സന്തോഷിച്ചു കൊണ്ടാണ് യാത്ര പുറപ്പെട്ടത് എന്നാലോചിക്കുമ്പോ ….

തിരിച്ച് ഒരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തത് പോലേയാണല്ലോ അള്ളാ …. ആ വീട്ടിലേക്ക് കയറിച്ചെല്ലാൻ പോകുന്നത്…

ന്റെ ഉമ്മച്ചിയും ഉള്ളത് അവളുടേ വീട്ടിലാണ്…

ന്റെ മൂന്ന് കൂടപ്പിറപ്പുകൾ ഇല്ലാതേ ഞങ്ങളിപ്പോൾ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ……. എന്ത് മറുപടിയാണവർക്ക് ഞാൻ കൊടുക്കേണ്ടത്….. അവർക്ക് എങ്ങനേ താങ്ങാൻ കഴിയും ഇതെല്ലാമറിയുമ്പോൾ ….
എനിക്കാലോചിക്കാൻ കൂടി വയ്യ … വല്ലാത്ത പരീക്ഷണമായിപ്പോയല്ലോ ഇത് ….

അങ്ങനേ മണിക്കൂറുകൾക്ക് ശേഷം ഞങ്ങളിപ്പോൾ ഫെബിയുടേ വീട് എത്താറായിരിക്കുന്നു….

ഇപ്പോഴും പാവം ഫെബി … അവളേ ഇക്കാക്കാനേ വിട്ട് ഒന്ന് മാറി ഇരുന്നിട്ട് വരേയില്ല…. ഇനിയെന്തൊക്കേ കാണേണ്ടിവരും യാ അള്ളാ ….

വീട്ടിലെത്തുമ്പോൾ അതി രാവിലേ 8 മണിയോടടുത്തിരുന്നു… ആ എയ്ഞ്ചൽ പറഞ്ഞത് പോലേ ഫെബിയുടേ വീട്ടിലെല്ലാം ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്…

പോകുന്ന വഴികളിലെല്ലാം ആളുകൾ നിൽക്കുന്നുണ്ടായിരുന്നു…

ഷാനുവിന്റേ വീടിന് മുന്നിലും ഒരുപാട് ആളുകളേ എനിക്ക് കാണാൻ കഴിഞ്ഞു….

ഫെബിയുടേ വീടെത്തി ആംബുലൻസ്സിന്റേ വാതിലുകൾ തുറക്കപ്പെട്ടപ്പോൾ മത്സര വിജയാഘോഷത്തിന് വേണ്ടി ഞങ്ങളേ കാത്തിരുന്ന ഞങ്ങളുടെ സ്ക്കൂൾ ഒന്നടങ്കം അവിടേ കണ്ണീർസാഗരമായി അലയടിച്ചു കൊണ്ടേയിരുന്നു…..

ഞങ്ങളുടെ കരച്ചിലും തളർച്ചയും കണ്ട്
എന്നേയും ഫെബിയേയും ലേഖ ടീച്ചറും മറ്റും ചേർന്ന് എടുത്ത് കൊണ്ട് അകത്തേക്ക് കൊണ്ട് പോയി…

പിന്നീടവിടേ എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരുന്നു…

ഒരു പ്രതിമ കണക്കേ ഞങ്ങളുടേ ഉമ്മച്ചിമാരുടേ അലർച്ചയും കരച്ചിലും കണ്ട് ഞാൻ സ്ഥംഭിച്ചു പോയിരുന്നു…

ഞങ്ങൾക്കെല്ലാം ആശ്വാസമേകാൻ ഞങ്ങളുടെ ചങ്ക്സ് പാത്തുവും നാജിയും സ്ക്കൂളും നാട്ടുകാരുമൊക്കേ മാറി മാറി വന്നു കൊണ്ടേയിരുന്നു….

അങ്ങനേ ഒരു ദുസ്സ്വപ്നം പോലേ ആ ദിവസത്തിനും വിരാമമായി..

ഞങ്ങളുടെ സജാദ്ക്ക ഞങ്ങൾക്ക് പിന്നീട് ഓർമ്മകളിൽ മാത്രമായി ….

അടുത്ത ദിവസം എനിക്കെന്റേ കൂടപ്പിറപ്പുകളുള്ള ഹോസ്പ്പിറ്റലിൽ അവരുടേ അടുത്തെങ്ങനെയെങ്കിലും എത്തുക എന്ന ചിന്ത മാത്രമായി….

ആ ദിവസവും സ്ക്കൂളിലേ അധ്യാപകർ ഫെബിയുടേ വീട്ടിലേക്ക് വന്നിരുന്നു…

മൂന്ന് അധ്യാപകർ ഞങ്ങളേ കൂടപ്പിറപ്പുകളുടേ കൂടേ ഹോസ്പിറ്റലിൽ ഉണ്ടെന്ന് അവരിൽ നിന്നും അറിയാൻ കഴിഞ്ഞു….

ഞങ്ങൾക്ക് ഈ അധ്യാപകർ കൂടിയില്ലായെങ്കിൽ വേറെയാരുണ്ടെനി ഒരു കൈത്താങ്ങായി ഹോസ്പിറ്റലിൽ …

ഈ വീട്ടിൽ ഫെബിക്കും അവളേ ഉമ്മച്ചിക്കും ആകെയുള്ളൊരു കൈത്താങ്ങല്ലേ ഇന്നലേ മുതൽ ഞങ്ങളുടെ ഓർമ്മകൾ മാത്രമായി മാറിയത്…

എന്റേ വീട്ടിലേ ഞങ്ങളേ കൈത്താങ്ങായിട്ടുണ്ടായ ന്റെ ഇക്കാക്കാന്റേ അവസ്ഥ ഇപ്പോ എന്താണെന്ന് ഹോസ്പിറ്റലിൽ പോയാൽ മാത്രമേ എനിക്കറിയാൻ കഴിയൂ….

പിന്നേ ഷാനുവിന്റേ ഉപ്പ അദ്ദേഹം ആർമിയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട് എന്നാണറിയാൻ കഴിഞ്ഞത്…

ഞങ്ങളെ മൂന്ന് വീട്ടുകാരുടേയും കാര്യം ഓർക്കുമ്പോ .. സഹിക്കണില്ലായെനിക്ക് …

ഞങ്ങളേ ഉമ്മച്ചിമാരൊക്കേ ആകേ തളർന്നു പോയിരിക്കുന്നു….

ഇനി ഞങ്ങളേ ബാക്കി കൂടപ്പിറപ്പുകൾക്ക് കൂടി ഒന്നും വരുത്തല്ലേ എന്ന് മാത്രമേയുള്ളൂ പ്രാർത്ഥന…

അവർക്കും കൂടി എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്കിനി ഒരിക്കലും താങ്ങാൻ കഴിയില്ല…

പാവം ..ന്റെ ഫെബി … ഇന്നലേ മുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കിയിട്ടില്ല… ആരോടും ഒന്നും സംസാരിക്കുന്നു പോലുമില്ല….

ഷാനുവിന്റേ ഉമ്മ ആ ദിവസം ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞപ്പോൾ അവരുടേ കൂടേ പോകാൻ ഞാനും ഒരുപാട് വാശി പിടിച്ച് നോക്കി….

പക്ഷേ … അതിന് അവരാരും സമ്മതിച്ചില്ല.

അങ്ങനേ മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളുമൊക്കേ ഞങ്ങൾക്ക് മുന്നിലൂടേ കടന്നുപോയി….

ഞാനും ന്റെ ഉമ്മച്ചിയും ഫെബിയുടേ വീട്ടിൽ തന്നേയായി പിന്നീട് താമസം…

ഫെബിയേയും ആ ഉമ്മച്ചിയേയും മാത്രം തനിച്ചാക്കി ഞങ്ങൾക്ക് പോകാൻ കഴിയുന്നതേയില്ല..

പോരാത്തതിന് മാസങ്ങൾ കടന്നു പോയിട്ടും. ഞങ്ങളുടേ ബാക്കി കൂടപ്പിറപ്പുകളുടേ അവസ്ഥകൾ ഞങ്ങളേ അസ്വസ്ഥരാക്കാൻ തുടങ്ങി ….

ഷാനുവിന്റേ ഉപ്പ കഴിഞ്ഞ 3 മാസമായിട്ട് നാട്ടിലുണ്ട്…

ഞങ്ങൾക്കെല്ലാവർക്കും ഒരു ആശ്വാസം ആ ഉപ്പ മാത്രമാണ്….

അധ്യാപകരും നാജിയും പാത്തുവും ഫെബിയുടേ വീട്ടിലേ സ്ഥിരം വിസിറ്റേഴ്സ് ആയി മാറി….

പലപ്പോഴും സ്ക്കൂളിലേക്ക് വരാൻ ഇവരൊക്കേ
വീട്ടിലേക്ക് വരുമ്പോൾ നിർബന്ധിക്കുന്നുണ്ടെങ്കിലും എന്റെ ഷാനുവും നിച്ചുവുമില്ലാത്തൊരു സ്ക്കൂൾ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…. ഒരു മാസം കൂടി മാത്രമേയുള്ളു ഞങ്ങളുടെ ക്ലാസ് അവസാനിക്കാൻ …

എന്റേ ഫെബിക്കാണേൽ ഒരുപാട് മാറ്റം വന്നിരിക്കുന്നു…. പഴയ ഫെബിയേ അല്ല ഇന്നവൾ …. ആരോടും ഒന്നും മിണ്ടാൻ പോലും തയ്യാറാവുന്നില്ല…

നാജിയും പാത്തുവും വരുമ്പോൾ അവളേ പഴയത് പോലേ ആക്കിയെടുക്കാൻ ഒരുപാട് ശ്രമിക്കാറുണ്ട്…

പക്ഷേ … അങ്ങനൊരു മാറ്റം അവളെ അടുത്ത് നിന്ന് ഇന്ന് ഒരുപാട് ദൂരേയാണ്……

ഞാനിന്ന് ഷാനുവിന്റേ ഉപ്പയേ ഉപ്പാ എന്ന് തന്നേയാണ് വിളിക്കാറ്…

ആകേ മൂന്ന് മാസം മാത്രമേ ആയുള്ളൂ ഞാൻ അദ്ദേഹത്തേ കാണാൻ തുടങ്ങിയിട്ട്…

എന്ത് അർത്ഥത്തിലാണ് അദ്ദേഹത്തേ ഞാൻ ഉപ്പാ എന്ന് വിളിക്കുന്നതെന്ന് എനിക്കിന്നും ഒരു ചോദ്യച്ചിന്നം മാത്രമാണ്….

ഈ അപകടം ഉണ്ടാകാൻ കാരണം ഞാൻ ആണല്ലോ എന്നാലോചിക്കുമ്പോൾ ആണെനിക്ക് …

അന്ന് എന്നേ പ്രോജക്ടിൽ മത്സരിപ്പിക്കാൻ വേണ്ടി ഞാനറിയാതേ എല്ലാവരും കൂടേ ചേർന്ന് പ്ലാൻ ചെയ്ത് കൊണ്ടു പോയിട്ടില്ലായെങ്കിൽ ഇവർക്കാർക്കും ഒന്നും സംഭവിക്കില്ലായിരുന്നു.

ഷാനുവും നിച്ചുവും ടീച്ചറേ കൂടേ പോയി മത്സരിച്ച് വിജയിച്ച് തിരിച്ചു വന്നേനേ…

ഇതിപ്പോ അവരുടേ ജീവിതം കൂടി ഞാൻ കാരണം ….

എനിക്കിന്ന് സത്യത്തിൽ സന്തോഷിക്കാൻ തന്നേ പേടിയായി തുടങ്ങിയിരിക്കുന്നു…

ഒരിക്കൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച എന്റേ ബർത്ത്ഡേ ദിവസം എനിക്കെൻറെ ഉപ്പച്ചിയേ നഷ്ടമായി….

പിന്നീടിപ്പോ പ്രോജക്ട് മത്സരത്തിൽ വിജയിച്ച് സന്തോഷിച്ച ആ ദിവസം എന്റേ കൂടപ്പിറപ്പുറകളുടേ ജീവിതവും ….

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയ്ഞ്ചൽ – പാർട്ട് -71”

Leave a Reply

Don`t copy text!