Skip to content

എയ്ഞ്ചൽ – പാർട്ട് -72

angel story

അങ്ങനേ മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളുമൊക്കേ ഞങ്ങൾക്ക് മുന്നിലൂടേ കടന്നുപോയി….

ഹോസ്പിറ്റലിൽ കഴിയുന്ന ഞങ്ങളുടേ ബാക്കി കൂടപ്പിറപ്പുകളുടേ അവസ്ഥകൾ ഞങ്ങളേ കൂടുതൽ അസ്വസ്ഥരാക്കാൻ തുടങ്ങി ….

എനിക്കിന്ന് സത്യത്തിൽ സന്തോഷിക്കാൻ തന്നേ പേടിയായി തുടങ്ങിയിരിക്കുന്നു…

ഒരിക്കൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച എന്റേ ബർത്ത്ഡേ ദിവസം എനിക്കെൻറെ ഉപ്പച്ചിയേ നഷ്ടമായി….

പിന്നീടിപ്പോ പ്രോജക്ട് മത്സരത്തിൽ ഞങ്ങളെല്ലാം വിജയിച്ച് സന്തോഷിച്ച ആ ദിവസമിതാ എന്റേ കൂടപ്പിറപ്പുറകളുടേ ജീവിതവും ….

എന്തൊരു പരീക്ഷണമാണിതള്ളാ … മാസം മൂന്ന് കഴിഞ്ഞിട്ടും ഞങ്ങളേ വിട്ട് പോയ സജാദ്ക്കയുടേയും ഹോസ്പിറ്റലിൽ കഴിയുന്ന എന്റേ ബാക്കി കൂടപ്പിറപ്പുകളുടേയും കൂടേ ഒന്നിച്ചുള്ള ആ സുന്ദര നിമിഷങ്ങൾ വീണ്ടും വീണ്ടും എന്നേ വല്ലാതേ വേദനിപ്പിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിൽ ഓരോ ദിവസവും ഹോസ്പിറ്റലിൽ ന്റെ ഉമ്മച്ചിയും ഷാനുവിന്റേ ഉമ്മച്ചിയും മാറി മാറി നിൽക്കാറാണ് പതിവ്….

ഞങ്ങളുടേ മൂന്ന് വീട്ടുകാരുടേയും ഗൃഹനാഥൻ എന്ന സ്ഥാനം ഇപ്പോൾ ഷാനുവിന്റേ ഉപ്പയ്ക്കാണ്..

അദ്ദേഹമാണിപ്പോൾ ഞങ്ങൾക്കെല്ലാവർക്കു മുള്ള ഏക ആശ്രയമെന്ന് പറയാൻ..

അന്നത്തേ പ്രോജക്ട് മത്സരത്തിന് ഞങ്ങൾക്ക് അവാർഡ് ആയി ലഭിച്ച 50 ലക്ഷം രൂപ ഞാൻ പറഞ്ഞത് പ്രകാരം അധ്യാപകർ അദ്ദേഹത്തേയാണ് ഏൽപ്പിച്ചിട്ടുള്ളത്…

ആ ഒരു തുക ഉള്ളത് കൊണ്ട് ഞങ്ങളുടേ കൂടപ്പിറപ്പുകളുടേ ഹോസ്പിറ്റൽ ചിലവിലൊരൽപ്പം ആശ്വാസമുണ്ട്…

പക്ഷേ … പണത്തിനും എത്രയോ മുകളിൽ ഞങ്ങളുടെ പഴയ കാക്കുവായി … എന്റേ ഷാനുവായി … ഞങ്ങളുടേ നിച്ചുവായി എത്രയും പെട്ടന്ന് തന്നേ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് മാത്രമാണ് എപ്പോഴും ഞങ്ങൾക്കുള്ള ഏക പ്രാർത്ഥന…

പലപ്പോഴും മാനസികമായി ഞാൻ ഒരുപാട് തകർന്നു പോകുമ്പോഴും തളരാതിരിക്കാൻ പരമാവധി ശ്രമിക്കാറാണ് പതിവ്..

പക്ഷേ … ഹോസ്പിറ്റലിൽ ഞാൻ ചെന്നെത്തുമ്പോൾ അവിടേ കഴിഞ്ഞു പോയ ആ ആക്സിഡന്റ് ദിവസത്തേ തൊട്ട് തലോടാറുള്ള പഴയ ഓർമ്മകൾ, വെള്ളപ്പുതച്ച് കിടന്ന സജാദ്ക്കയുടേ അന്നത്തേ ആ മുഖം , ചോരക്കളമായി മാറിയ ആ ഹോസ്പിറ്റൽ എല്ലാം എന്നേ ഭ്രാന്തിയാക്കാറുണ്ട്.

അത് കൊണ്ട് തന്നേ ഞാൻ എത്ര നിർബന്ധിച്ചാലും ഹോസ്പിറ്റലിലേക്ക് എന്നേ ആരും തന്നേ കൊണ്ട് പോകാറില്ലാ എന്നതാണ് സത്യം..

ഒരിക്കൽ മാത്രമാണ് ഇത്രയും മാസത്തിനിടക്ക് എന്നേ അവർ കൊണ്ട് പോയത്.

ആ ദിവസവും എനിക്കെന്റെ കാക്കുവിനേയും ഷാനുവിനേയും ഒരു നോക്ക് പോലും കാണാൻ സാധിച്ചില്ല.

അന്നും ഹോസ്പിറ്റലിലേ ഞങ്ങളുടേ എയ്ഞ്ചലിന്റേ സ്നേഹവും ലാളനയും പരിചരണവും ഒക്കേ കാണാൻ കഴിഞ്ഞു…

അവരുടേ ആ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോയിരിക്കുന്നു.. എത്രയൊക്കേ നന്ദി പറഞ്ഞാലും പകരമാവില്ല എനിക്കവരോട്..

ഞാൻ ഒരുപാട് എന്റേ കൂടപ്പിറപ്പുകളേ എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ് ആ എയ്ഞ്ചലിനോടന്ന് വാശി പിടിച്ച് കരഞ്ഞെങ്കിലും ഫലമുണ്ടായില്ല..

എന്റേ ഷാനുവും കാക്കുവും ഇന്നും ഇത് പോലേയുള്ള ഒരുപാട് എയ്ഞ്ചൽസിന്റേ പരിചരണത്തിൽ ബോധം പോലും നഷ്ടപ്പെട്ട് കോമയിൽ കഴിയുകയാണ്.

ഞാൻ ഹോസ്പിറ്റലിലേക്ക് പോയാലും അവരേ രണ്ട് പേരേയും എനിക്ക് കാണാൻ പോലും കഴിയില്ല എന്നും പറഞ്ഞ് പിന്നീട് ഞാൻ ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി വാശി പിടിക്കുമ്പോഴൊക്കേ എന്നേ അവിടേക്ക് കൊണ്ട് പോകാതിരിക്കാനുള്ള ഒരു കാരണമായി മാറി എന്ന് പറയുന്നതാകും കൂടുതൽ ശരി .

ഇന്നും അവർ രണ്ട് പേരും ഒരു ബോധവും ഇല്ലാതേ , ഒരാളേയും തിരിച്ചറിയാൻ പോലും കഴിയാതേ കിടക്കുകയാണെന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നേ ദേഷ്യം തോന്നിപ്പോകാറുണ്ട്..

പിന്നേ… ഞങ്ങളേ നിച്ചുവിന്റേ അവസ്ഥ… പാവം … ഞാനന്ന് ഹോസ്പിറ്റലിൽ പോയതും എന്നേ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിലായിരുന്നു…

അവനും മാനസികമായി ഒരുപാട് തകർന്നിരിക്കുകയാണ്…

സജാദ്ക്ക വിട്ട് പിരിഞ്ഞത് ഇന്നും ഞങ്ങളേപ്പോലേ അവനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ആക്സിഡന്റിൽ ആ മരം അവന്റേ അടിവയറ്റിൽ ഉണ്ടാക്കിയ ആഘാതം കാരണം അവന്റേ ശരീരം അടിവയറ് മുതൽ താഴേക്ക് മുഴുവനായും തളർന്നു പോയ അവസ്ഥയിലാണ്…

വാ തോരാതേ സംസാരിച്ചിരുന്ന അവൻ പോലും ഇന്ന് മൗനത്തെ കൂട്ടുപിടിച്ചിരിക്കുന്നു.

ഇനിയുള്ള കാലം വീൽച്ചെയറിനേ ആശ്രയിക്കേണ്ടിവരും എന്നാണ് ഡോക്ടർമാർ പോലും വിധി എഴുതിയിരിക്കുന്നത്…

അങ്ങനേ ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഈ നിമിഷം ഞാൻ ഒരു യാത്രയിലാണ്…

അതേ … ഞാനും ഉമ്മച്ചിയും ഷാനുവിന്റേ ഉപ്പയും ഫെബിയും കൂടേയുള്ള ഒരു യാത്ര ..

അന്നത്തേ ആക്സിഡന്റിന് ശേഷം ഞാനും ഫെബിയും ഒന്നിച്ചുള്ള ആദ്യ യാത്ര…

അതേ ഹോസ്പിറ്റലിൽ കഴിയുന്ന ഞങ്ങളുടെ കൂടപ്പിറപ്പുകളുടേ അടുത്തേക്ക് തന്നേയാണ് ഞങ്ങൾ പോകുന്നത്…

ഇന്നാണ് നിച്ചുവിനേ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന ആ ദിവസം ..

ഒരുപാട് വാശി പിടിച്ചതിന് ശേഷമാണ് എന്നേയും ഇവർ കൂടേ കൂട്ടിയത് തന്നേ…

സജാദ്ക്ക ഞങ്ങളേ വിട്ട് പിരിഞ്ഞതിന് ശേഷം ഇത്രയും നാളായി വീട്ടിൽ നിന്നും പുറത്തേക്ക് പോലും ഇറങ്ങാതിരുന്ന ഞങ്ങളുടെ ഫെബിയേ ഞാൻ ഒരുപാട് വാശി പിടിച്ചപ്പോഴാണ് കൂടേ വരാമെന്ന് അവളും സമ്മദിച്ചത്…

എന്റേ ഫെബിയേ പഴയത് പോലേ മാറ്റിയെടുക്കണമെന്നുണ്ടെങ്കിൽ അവൾ വീട്ടിൽ മാത്രം ഇരുന്നാൽ ശരിയാവില്ലായെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

ഹോസ്പിറ്റലിലേക്ക് അടുക്കുംതോറും എനിക്ക് എന്റേ കൂടപ്പിറപ്പുകളുടേ അടുത്തേക്കുള്ള അകലം കുറയുന്നതിന്റേ ഒരു ആശ്വാസം കുറച്ചൊന്നുമല്ലായിരുന്നു…

ഇന്ന് എങ്ങനേയെങ്കിലും എനിക്കെന്റേ കൂടപ്പിറപ്പുകളേ ഒരു നോക്കെങ്കിലും കാണണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന….

അങ്ങനേ ഹോസ്പിറ്റൽ വരാന്തയിലൂടേ ഞങ്ങൾ നിച്ചു കിടക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി.

നടന്നു നടന്നു അവസാനം ആ റൂമിലെത്തി റൂമിന്റേ ഡോറുകൾ തുറക്കപ്പെടുമ്പോൾ നിച്ചു ഞങ്ങൾക്ക് നേരേ തിരിഞ്ഞതും ആ സമയം അവൻറെ മുഖത്ത് വലിയ ഒരു സന്തോഷം തന്നെ കാണാൻ ഉണ്ടായിരുന്നു…

പക്ഷേ സജാദ്ക്ക ഞങ്ങളെ വിട്ടുപിരിഞ്ഞതിനുശേഷം ആദ്യമായിട്ട് ഫെബിയേ അവൻ കാണുന്നതുകൊണ്ട് തന്നേ അവളേ കണ്ട നിമിഷം അതിന്റേയൊരു വിശമം അവന്റേ മുഖത്ത് വളരേ വലുതായിരുന്നു…

ഒരു ചെറു ചിരിയിൽ അവർ രണ്ടുപേരും പരസ്പരം നോക്കുകയും അതിനുശേഷം ഫെബി നിച്ചുവിൻറെ അരികിലേക്ക് പോയി അവന്റേ ചാരത്ത് ഇരിക്കുകയും അവൻറെ നെറ്റിയിലൂടേയവൾ തൊട്ട് തലോടി ആശ്വാസം പകരുകയും ചെയ്തു കൊണ്ടേയിരുന്നു..

പക്ഷേ അവർക്ക് 2 പേർക്കും പരസ്പരം എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് മാത്രം അറിയണില്ലായിരുന്നു.

ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഷാനുവിന്റേ ഉമ്മ നിച്ചുവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ റെഡിയാക്കി നിർത്തിയിരുന്നു..

അതെല്ലാം നോക്കി ഞാൻ നിന്നപ്പോഴാണ് അവനേ വീട്ടിലേക്ക് കൊണ്ടു പോകുമ്പോൾ അവന്റേ കൂടേ വീട്ടിലേക്ക് വരാൻ പുതിയ ഒരു അതിഥി കൂടി ആ റൂമിൽ തയ്യാറായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് ..

ഒരു വീൽച്ചെയർ ..

അത് കണ്ടതും എൻറെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയെങ്കിലും എല്ലാം ഞാൻ ആരും കാണാതേ സ്വയം കടിച്ചമർത്തുകയായിരുന്നു.

അങ്ങനേ പിന്നീട് ഷാനുവിന്റേ ഉപ്പ ഡിസ്ചാർജ് ബില്ല് അടക്കാനെന്നും പറഞ്ഞ് പുറത്തേക്ക് പോയി.

ഈ സമയം നിച്ചുവിനേ ഞാനും ഫെബിയും ചേർന്ന് പതുക്കേ ബെഡിൽ നിന്നും വീൽചെയറിലേക്ക് ഇരുത്തി..

അങ്ങനെ ഞങ്ങൾ മൂന്നും പതുക്കെ ഞങ്ങളുടെ ഉമ്മച്ചിമാരോട് ഇപ്പോ വരാമെന്നും പറഞ്ഞു റൂമിന് പുറത്തിറങ്ങി ഞങ്ങളെ ബാക്കി കൂടപ്പിറപ്പുകളെ ലക്ഷ്യമാക്കി നടന്നു നീങ്ങി.

എങ്ങനെയെങ്കിലും അവരെ രണ്ടുപേരെയും ഒരു നോക്കെങ്കിലും കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം..

ഈയൊരു കാര്യം ഞങ്ങളുടെ ഉമ്മച്ചിമാരോട് പറഞ്ഞാൽ അവർക്ക് വിഷമമാകും എന്ന് ഞങ്ങൾക്കറിയാവുന്നത് കൊണ്ട് തന്നേ അവരെ അറിയിക്കാതെ ഞങ്ങളെ കൂടപ്പിറപ്പുകളെ ഒരു നോക്കു കാണാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടാവുമോ എന്ന് പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.

പതിവുപോലെ ഐസിയുവിന്റേ അടുത്തെത്തി അതിന്റേ ഡോർഗ്ലാസിന്റേ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയെങ്കിലും ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല .

അങ്ങനേ പ്രതീക്ഷ വിഫലമായെങ്കിലും നിരാശയെ കൂട്ടു പിടിക്കാതെ പല പരിശ്രമങ്ങളും വീണ്ടും ഞങ്ങൾ നടത്തിക്കൊണ്ടേയിരുന്നു…

ഒടുക്കം ഹോസ്പിറ്റലിലെ ഞങ്ങളുടെ എയിഞ്ചൽ മാത്രമായിരുന്നു മനസ്സിൽ ഉടലെടുത്ത ആകേയുള്ള പ്രതീക്ഷ..

ഇവിടെ വന്നതുമുതൽ ആ മുഖം ഞങ്ങള് തേടിയെങ്കിലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

ആ ഹോസ്പിറ്റലിലെ പല വഴികളിലൂടെയും എയിഞ്ചലിനേ അന്വേഷിച്ചു ഞങ്ങൾ നടന്നു നീങ്ങി…

സമയം പോകുന്തോറും ഞങ്ങളുടെ കൂടപ്പിറപ്പുകളെ ഒരു നോക്കു പോലും കാണാൻ കഴിയില്ലേ ? എന്ന ഒരു വേവലാതിയും ഞങ്ങളിൽ ഉടലെടുത്തിരുന്നു.

ഒടുക്കം പരിശ്രമത്തിനൊടുവിൽ എയ്ഞ്ചൽ ഒരു പേഷ്യന്റ്ന്റേ റൂമിലേക്ക് കയറിപ്പോകുന്നത് ഞങ്ങളുടേ ശ്രദ്ധയിൽപ്പെട്ടു.

അവർ തിരിച്ചു ഇറങ്ങുന്നതും നോക്കി ഞങ്ങൾ ആ റൂമിലെ വരാന്തയിൽ അല്പസമയം കാത്തിരുന്നു.

അതിനിടയിൽ ആ റൂമിൻറെ ഡോറിലേ ഇടനാഴികയിലൂടെ എയ്ഞ്ചൽ ഞങ്ങളെ കാണാൻ ഇടയായതും അവർ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങി വന്നു…

ശേഷം നല്ലൊരു പുഞ്ചിരിയിലൂടെ ഞങ്ങളെ വരവേൽക്കുകയും , ഞങ്ങളുടെ വിശേഷങ്ങൾ തിരക്കുകയും , ഫെബിയുടെ തലയിൽ തട്ടി തലോടുകയും , നിച്ചുവിനോട് വീട്ടിലെത്തിയാൽ നല്ലകുട്ടിയായി ഇരിക്കണമെന്നും , ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പറഞ്ഞുകൊടുക്കുകയും ചെയ്തു .

കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ ഞങ്ങളുടെ മറ്റു രണ്ടു കൂടപ്പിറപ്പുകളുടെ അവസ്ഥ ഇപ്പോൾ എന്താണെന്ന് എയ്ഞ്ചലിനോട് ഞാൻ ചോദിക്കുകയും , ഞങ്ങൾക്ക് അവരെ രണ്ടുപേരെയും ഒരു നോക്കെങ്കിലും ഇപ്പോൾ കാണാൻ ആഗ്രഹമുണ്ടെന്നും അതിന് ഞങ്ങളെ സഹായിക്കണമെന്നും പറഞ്ഞു യാചിച്ചു.

പക്ഷേ ആ ഒരു യാചനക്ക് മാത്രം ഞങ്ങൾക്ക് തരാൻ എയ്ഞ്ചലിന്റേയടുത്ത് മറുപടി ഒന്നും തന്നേ ഇല്ലായിരുന്നു.

പ്ലീസ് ഞങ്ങളേ എങ്ങനെയെങ്കിലും ഇതിനു കൂടെ സഹായിക്കണം … നിങ്ങൾ ഞങ്ങൾക്ക് ചെയ്തു തന്ന സഹായങ്ങളൊന്നും ഞങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല…

അങ്ങനെയൊക്കേ ഞങ്ങൾ ഒരുപാട് അവരേ നിർബന്ധിച്ചുകൊണ്ടേയിരുന്നു..

മക്കളേ … നിങ്ങൾ ഇങ്ങനേ വിഷമിക്കല്ലേ . അവർ രണ്ടുപേരും എത്രയും പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്ക് …ഞങ്ങളെക്കൊണ്ട് കഴിയുന്നതൊക്കെ ഞങ്ങളും ചെയ്യുന്നുമുണ്ട്.

അവരെ ഇപ്പോൾ നിങ്ങൾക്ക് കാണണം എന്നൊക്കെ പറഞ്ഞാൽ അതിന് ഒരുപാട് പ്രൊസീജേർസ് ഒക്കെയുണ്ട് .. അതൊന്നും ഞാൻ വിചാരിച്ചാൽ നടക്കുകയുമില്ല…
അവർ രണ്ടുപേരും ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ നിങ്ങൾക്ക് എപ്പോഴും അവരെ കാണാമല്ലോ… മക്കൾ പ്രാർത്ഥിക്കൂ അവർക്ക് രണ്ടുപേർക്കും വേണ്ടി ..അവർ ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാൻ …

ദേയ് … അന്നത്തെ നിങ്ങളുടെ അതേ ആക്സിഡന്റിൽ തന്നേ ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ നിങ്ങളുടെ കൂടപ്പിറപ്പുകളുടെ തൊട്ടടുത്ത് കഴിഞ്ഞ ഇത്രയും മാസം കോമയിൽ തന്നെയായിരുന്നു ഈ റൂമിൽ കിടക്കുന്ന ആ കുട്ടിയും …

അവൾക്ക് ഒരാഴ്ച്ച മുമ്പാണ് ബോധം തിരിച്ചുകിട്ടി ഈ റൂമിലേക്ക് മാറ്റിയത് …

എന്നു പറഞ്ഞതും ഞങ്ങൾ ആ റൂമിലേക്ക് ഒന്നു എത്തി നോക്കി…

കണ്ടില്ലേ… അത് പോലേ എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ കൂടപ്പിറപ്പുകളും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ….

നമുക്കിപ്പോ അവർക്കു വേണ്ടി പ്രാർത്ഥിക്കാനല്ലേ കഴിയൂ മക്കളേ …

എന്ന് പറഞ്ഞതും ഞങ്ങളുടേ മുഖത്ത് ഒരു നോക്കു പോലും അവരേ കാണാൻ കഴിയാത്തതിന്റേ നിരാശ മാത്രമായി പിന്നീട്…

ഹാ … നിങ്ങള് എന്നേ തന്നേ ഇങ്ങനേ നോക്കി നിൽക്കാതേ സമാധാനിക്കടോ എല്ലാവരും …. എല്ലാം ശരിയാകുന്ന ഒരു ദിവസം വരും എത്രയും പെട്ടന്ന് തന്നേ ….. മക്കള് വാ… നമുക്കാ കുട്ടിയേയൊന്ന് പരിചയപ്പെടാം….

എന്നും പറഞ്ഞ് നിച്ചുവിന്റേ വീൽച്ചെയറിൽ പിടിച്ച് എയ്ഞ്ചൽ ആ റൂമിലേക്ക് കയറുകയും ഞാനും ഫെബിയും അവർക്ക് പിറകിലായി നടന്നു കൊണ്ട് ആ കുട്ടിയുടേ അടുത്തെത്തുകയും ചെയ്തു…

അവരുടെ അടുത്തെത്തി കഴിഞ്ഞപ്പോൾ കണ്ട കാഴ്ച്ച ബെഡ്ഡിൽ കിടക്കുന്ന ആ കുട്ടിക്ക് ഭക്ഷണം വായിലേക്ക് വെച്ച് കൊടുക്കുന്ന അവളുടേ ഉമ്മയേയായിരുന്നു.

ഞങ്ങളെ കണ്ടതും ഞങ്ങൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവർ രണ്ടുപേരും ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളേ വരവേറ്റു.

മോളേ ഐഷൂ … നിന്നെ കാണാൻ ദേയ് 3 അതിഥികൾ വന്നിരിക്കുന്നു…. എന്നും പറഞ്ഞായിരുന്നു ഞങ്ങളുടെ എയ്ഞ്ചൽ ഞങ്ങളേ അവർക്കുമുമ്പിൽ അഭിസംബോധന ചെയ്തത്.

ആ സമയം ഞങ്ങളും ഒരു ചെറു ചിരിയിൽ അവൾക്കരിക്കരികിൽ പോയി നിന്നു …

ഞാൻ അങ്ങനേ ബെഡ്ഡിൽ കിടക്കുകയായിരുന്ന ഒറ്റ നോക്കിൽ കണ്ടാൽ ആർക്കും ഒരിഷ്ടം തോന്നി പോകുന്ന ആ മൊഞ്ചത്തിയേ തന്നേ നോക്കി നിന്നപ്പോയായിരുന്നു എയ്ഞ്ചൽ കുറച്ച് മുമ്പ് അവളേ വിളിച്ച ഐഷു എന്ന പേര് എന്റേ മനസ്സിലേക്ക് ഒരിക്കൽക്കൂടി ആഴ്ന്നിറങ്ങിയത്…

ആ നിമിഷം ആ ആക്സിഡന്റ് ദിവസത്തിലെ ഓർമ്മകളിലേക്ക് ഒന്ന് കൂടേ ഞാൻ റീമൈന്റ് ചെയ്തു പോയി..

അന്ന് രാത്രി ആദീന്റേ ഐഷുവെന്നും വിളിച്ച് അലുറയിട്ട് കരഞ്ഞു കൊണ്ട് ആക്സിഡന്റ് സ്ഥലത്ത് നിന്നും ഐഷുവിനേ കാറിൽക്കയറ്റി ഹോസ്പിറ്റലിലേക്ക് ചീറി പാഞ്ഞു കൊണ്ട് പോയ ആ ആദിയുടേ മുഖം …

നിമിഷങ്ങൾക്ക് ശേഷം രക്തക്കളമായി മാറിയ ഈ ഹോസ്പിറ്റലിൽ ഞങ്ങളെല്ലാം ഞങ്ങളുടെ ജീവന് വേണ്ടി … അല്ലെങ്കിൽ ഞങ്ങളുടെ കൂടപ്പിറപ്പുകളുടേ ജീവന് വേണ്ടി പരക്കം പായുമ്പോൾ അതിനിടയിൽ നിന്നും എന്റേ ഐഷുവിനേ എന്ത് ജീവൻ കൊടുത്തും രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു കരഞ്ഞ ആ ആദിയുടെ മുഖം …

ആർക്കും ആരും തന്നേ ഒരാശ്രയം പോലുമില്ലാതേ ഒരു ആശ്വാസ വാക്കുപോലും പറഞ്ഞു സമാധാനിപ്പിക്കാൻ കൂടെയില്ലാതെ ഓരോരുത്തരും അവരവരുടേ ജീവന് വേണ്ടി അലമുറയിടുമ്പോൾ ഞാൻ കിടന്ന ആ സ്ട്രച്ചറിൽ ചാരിനിന്ന് കൊണ്ട് തന്റേ ഐഷുവിന് വേണ്ടി പൊട്ടിക്കരഞ്ഞ ആ ആദിയുടെ മുഖം …

എന്റേ ഉള്ളിലേ സങ്കടങ്ങൾ ഞാൻ സ്വയം ഉള്ളിലൊതുക്കിക്കൊണ്ട് ആ ആദിയുടെ കൈകൾ എന്റേ കൈകൾക്കുള്ളിലാക്കുകയും ഈ സമയം എനിക്ക് നേരേ തിരിഞ്ഞ ആ ആദിയുടേ ഐഷുവിന് ഒന്നും തന്നേ സംഭവിക്കില്ലെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തേ ആശ്യസിപ്പിച്ച് കൊണ്ടിരുന്ന ആ ആദിയുടേ മുഖം …

നിമിഷങ്ങൾക്ക് ശേഷം ഐ സി യുവിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടർമാർക്കരികിലേക്ക് ആശ്വാസ വാക്കുകൾ കേൾക്കുമെന്ന പ്രതീക്ഷയിൽ ഓടിയടുത്ത ആ ആദിക്ക് കേൾക്കേണ്ടി വന്നത് തന്റേ ഐഷുവിനേ അവർക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലായെന്നായിരുന്നു.

അത് കേൾക്കേണ്ടി വന്നതും തന്റേ സമനില മുഴുവനും തെറ്റിച്ച് കൊണ്ട് ഒരു ഭ്രാന്തനായ് മാറി അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്ന ആ ആദിയുടേ മുഖം …

ഈ അപകടം മനപ്പൂർവം ഉണ്ടാക്കിയതാണെന്നും ആ ആദിയുടേ ഐഷുവിനേ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും അതിൽ ഞങ്ങളേപ്പോലേയുള്ള ഒരുപാട് പേർ ഇരയാകേണ്ടി വന്നു എന്നും അവർ ഹോസ്പിറ്റലിൽ വെച്ച് പറയുന്നത് ഞാൻ കേൾക്കേണ്ടി വരികയും അതിന് കാരണക്കാരായ ആളുകളേ അന്വേഷിച്ച് അവിടേ നിന്നും ഇറങ്ങിപ്പോയ ആ ആദിയുടേ മുഖം.

അള്ളാ …ഇനി ഒരു പക്ഷേ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ ആ ആദിയുടേ ഐഷു തന്നേയായിരിക്കുമോ എനിക്ക് മുന്നിൽ ഈ കിടക്കുന്നത് എന്ന് പോലും ഞാൻ ചിന്തിച്ച് നിന്ന് പോയി…

അതറിയാനുള്ള ആകാംശ കൊണ്ട് തന്നേ ആ സമയം എന്റേ ചുണ്ടുകൾ ഐഷ ഫെബി എന്ന് അറിയാതേ മന്ത്രിച്ചു കൊണ്ടേയിരുന്നു….

ആക്സിഡന്റ് സ്ഥലത്ത് വെച്ച് ഫെബി എന്ന് കൂടേ ആ ആദി തന്റേ പ്രിയതമയേ വിളിക്കുന്നത് ഞാൻ കേൾക്കേണ്ടി വന്നപ്പോ യായിരുന്നു ആ ആദിയിലേക്ക് എന്റേ ശ്രദ്ധ പോലുമന്ന് പോയിരുന്നത്…

എന്റേ കൂടപ്പിറപ്പുകളേ അവിടേ വെച്ച് കാണാതായ ആ നിമിഷം …. ഞാൻ ഒറ്റപ്പെട്ട് പോയ ആ നിമിഷം … ഫെബി എന്ന ആ അലർച്ച എന്റേ കാതുകളിൽ മുഴങ്ങിയപ്പോൾ ആ ശബ്ദം തിരയുന്ന ഫെബി ഇനി എന്റേ ഫെബിയേയങ്ങാനും ആണോ എന്നറിയാനുള്ള പ്രതീക്ഷയിലായിരുന്നു എന്റേ ശ്രദ്ധ അന്നയാളിലേക്ക് പോയത്…

പിന്നീട് ഹോസ്പിറ്റലിൽ വെച്ച് വീണ്ടും ആദിയേ കാണേണ്ടി വന്നപ്പോൾ ….. അയിശു എന്ന് കൂടേ ആദിയിൽ നിന്നും എനിക്ക് കേൾക്കേണ്ടി വന്നപ്പോൾ …. ആ ആദിയുടേ പ്രിയതമയുടേ പേര് ആയിശ ഫെബി എന്നങ്ങാനും ആയിരിക്കുമെന്ന് അവിടേ വെച്ച് തന്നേ എനിക്ക് തോന്നിയിരുന്നു..

അത് കൊണ്ടായിരുന്നു ഈ നിമിഷം എന്റേ ചുണ്ടുകൾ ആയിശ ഫെബിയെന്ന് മന്ത്രിക്കാനിടയായത്…

എന്നാൽ ഞാൻ ഫ്ലാഷ് ബാക്കിലേക്ക് പോയ ഈ സമയം എയ്ഞ്ചൽ അവർക്കു മുമ്പിൽ ഞങ്ങളേ പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു…

ഇതാണ് ഞാൻ നിങ്ങളോട് അന്ന് പറഞ്ഞ ഷാനയും ഫെബിയും എന്ന് പറഞ്ഞു കൊണ്ട് …

അതിനർത്ഥം ഞങ്ങളേക്കുറിച്ച് എന്തൊക്കെയോ എയ്ഞ്ചൽ മുമ്പ് ഐഷുവിനോടും അവളുടേ ഉമ്മയോടും പറഞ്ഞിട്ടുണ്ടാകുമെന്ന് … ഒരു പക്ഷേ ഞങ്ങളുടേ ലൈഫിൽ സംഭവിച്ച കാര്യങ്ങളൊക്കെ തന്നേയാകാം…

എന്നാൽ എന്റേ ചുണ്ടുകളിൽ ഐഷ ഫെബി എന്ന മന്ത്രം കേൾക്കേണ്ടി വന്നതും ഉടനേ അയ്ഷുവിന്റേ ഉമ്മ എനിക്ക് നേരേ തിരിഞ്ഞ് കൊണ്ടാെരു ചോദ്യമായിരുന്നു …

മോൾക്ക് ഈ അപകടം സംഭവിക്കുന്നതിന് മുമ്പ് എന്റേ ഐഷുവിനേ അറിയുമോയെന്ന് …

ഞാൻ ഇല്ലായെന്ന് തലയാട്ടിയതും…

പിന്നേയെങ്ങനേ മോൾക്ക് ഇവളുടേ പേര് ഐഷ ഫെബിയാണെന്നറിയാം എന്നൊരു ചോദ്യവും …

ഇത് കേൾക്കേണ്ടി വന്നതും എന്ത് പറയണമെന്നറിയാതേ ഞാൻ ഒരു നിമിഷം സ്ഥംഭിച്ചു നിന്ന് പോയി…

അപ്പോ … അപ്പോ ഇയാള് … ഇയാള് ഐഷ ഫെബി തന്നേയാണോ എന്ന് ഞാൻ എങ്ങനെയൊക്കെയോ വിക്കി വിക്കി ചോദിച്ച് പൂർത്തിയാക്കിയതും ഐഷു എനിക്ക് നേരേ തല തിരിച്ച് കൊണ്ട് അതേയെന്ന് അവളുടേ കണ്ണുകൾക്കൊണ്ട് മറുപടി നൽകുകയും ചെയ്തു….

അള്ളാ … എന്താ ഞാൻ ഈ കേൾക്കുന്നത്… അപ്പോ അന്ന് ആ ആദിയോട് ഡോക്ടർ പറഞ്ഞത് ഇനി എനിക്കങ്ങാനും തോന്നിയതാണോ… ഏയ് അതൊരിക്കലുമല്ലാ… പക്ഷേ … പിന്നെയിതെങ്ങനേ സംഭവിച്ചു……. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

ഫ്രണ്ട്സ്… എല്ലാവരും എന്നോട് ക്ഷമിക്കണം… കുറച്ച് പേരുടേയെങ്കിലും ഒരുപാട് കാത്തിരിപ്പിന് ശേഷമാണ് ഞാൻ ഇന്ന് എന്റേ ഈ സ്റ്റോറി എഴുതുന്നത്.. അതിന് ഞാൻ ആദ്യമായി ക്ഷമ ചോദിക്കുന്നു… ലോക് ഡൗൺ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അത് കാരണം ഓഫീസ് വർക്ക് ഹോം വർക്ക് ആക്കേണ്ടി വന്നപ്പോൾ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

മറ്റൊരു കാര്യം … ഈ സ്റ്റോറി വായിക്കുന്നവർ എല്ലാവരും നിങ്ങളുടേ അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ ഓരോ അഭിപ്രായവും ആയിരിക്കും എനിക്ക് എഴുതാനുള്ള പ്രചോദനം …

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയ്ഞ്ചൽ – പാർട്ട് -72”

Leave a Reply

Don`t copy text!