എന്നാൽ എന്റേ ചുണ്ടുകളിൽ ഐഷ ഫെബി എന്ന മന്ത്രം കേൾക്കേണ്ടി വന്നതും ഉടനേ അയ്ഷുവിന്റേ ഉമ്മ എനിക്ക് നേരേ തിരിഞ്ഞ് കൊണ്ടാെരു ചോദ്യമായിരുന്നു …
മോൾക്ക് ഈ അപകടം സംഭവിക്കുന്നതിന് മുമ്പ് എന്റേ ഐഷുവിനേ അറിയാമോയെന്ന് …
ഞാൻ ഇല്ലായെന്ന് തലയാട്ടിയതും… എടുത്തടിച്ചത് പോലേയായിരുന്നു ഉമ്മയുടേ അടുത്ത ചോദ്യം..
പിന്നേയെങ്ങനേ മോൾക്ക് ഇവളുടേ പേര് ഐഷ ഫെബിയാണെന്നറിയാമെന്ന്…
ഇത് കേൾക്കേണ്ടി വന്നതും എന്ത് പറയണമെന്നറിയാതേ ഞാൻ ഒരു നിമിഷം സ്ഥംഭിച്ചു നിന്ന് കൊണ്ട് ഐഷുവിനേ തന്നേ നോക്കി നിൽക്കുമ്പോഴും എനിക്ക് മുന്നിൽ ഈ കിടക്കുന്നത് ഐഷ ഫെബിയാണ് എന്നറിയേണ്ടി വന്ന ആ ഒരു ഷോക്കിൽ നിന്നും ഞാനപ്പോഴും മുക്തി നേടിയിട്ടുണ്ടായിരുന്നതേയില്ല.
അപ്പോ … അപ്പോ ഇയാള് … ഇയാള് ഐഷ ഫെബി തന്നേയാണോ എന്ന് ഞാൻ എങ്ങനെയൊക്കെയോ വിക്കി വിക്കി ചോദിച്ച് പൂർത്തിയാക്കിയതും ഐഷു എനിക്ക് നേരേ തല തിരിച്ച് കൊണ്ട് ചെറു പുഞ്ചിരിയോടേ അതേയെന്ന് അവളുടേ കണ്ണുകൾക്കൊണ്ട് മറുപടി നൽകുകയും ചെയ്തു….
അള്ളാ … എന്താ …എന്താ ഞാൻ ഈ കേൾക്കുന്നത്… അപ്പോ അന്ന് തന്റേ ഐഷുവിനേ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് ഡോക്ടർ ആദിയോട് പറഞ്ഞതോ .. ഐഷു മരിച്ചെന്ന്
ഡോക്ടർ പറയുന്നത് ഞാനും കേട്ടതാണല്ലോ ….. അതോ …ഇനി എനിക്കങ്ങാനും അന്ന് തോന്നിയതാണോ … ഏയ് അതൊരിക്കലുമല്ലാ… പക്ഷേ … പിന്നെയിതെങ്ങനേ സംഭവിച്ചു……. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…
ഇനി ഒരു പക്ഷേ … ആ ആദിയുടേ അയിഷു തന്നേ ആയിരിക്കില്ലേ ഇത് ….
അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടേയിരുന്നു..
അതല്ലല്ലോ പ്രശ്നം …ഞാൻ ഇപ്പോ ഈ ഉമ്മയുടേ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കും…
എന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു വീണ്ടും ഉമ്മയുടേ അതേ ചോദ്യം…
അത് … ഉമ്മാ .. അന്ന് ആ ആക്സിഡന്റ് ദിവസം ഈ ഹോസ്പിറ്റലിൽ വെച്ച് തന്നേ ഞാൻ ഈ പേര് കേട്ടത് പോലേ ഓർക്കുന്നുണ്ട്….. എന്ന് പറഞ്ഞു കൊണ്ട് നൈസായി തടി തപ്പാൻ നോക്കി…
ഒരു പക്ഷേ … എന്റേ ഭാഗ്യം കൊണ്ടാകാം… കൂടുതൽ ചോദ്യങ്ങളൊന്നും ആ ഉമ്മയുടേ ഭാഗത്ത് നിന്നും എനിക്ക് നേരേ പിന്നീട് വരാതിരുന്നത്…
അല്ലെങ്കിൽ അന്നത്തേ ആ നശിച്ച ദിവസം വീണ്ടും ഓർക്കാൻ അവർക്ക് ആഗ്രഹമില്ലാത്തതും കൊണ്ടാകാം…
അതുമല്ലെങ്കിൽ അന്നത്തേ ഒരു രാത്രി കൊണ്ട് എനിക്ക് സംഭവിച്ചത് പോലേ അവരുടേ ജീവിതത്തിലും ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത പല നഷ്ടങ്ങൾക്കും അവരും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടാകാം…
പക്ഷേ … ഞാൻ ഇത് പറഞ്ഞു കൊണ്ട് തടി തപ്പാൻ നോക്കിയെങ്കിലും ആ ആയിഷുവിന്റേ ഉള്ളിൽക്കിടന്ന് കൊണ്ട് ഒരുപാട് ഒരുപാട് ചോദ്യങ്ങൾ അവളേ അലട്ടുന്നത് പോലേ എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു …
എന്റേ കൂടപ്പിറപ്പുകളേ ഒരു നോക്ക് പോലും കാണാൻ കഴിയാത്തതിന്റേ ആ സങ്കടം എന്റേ ഉള്ളിൽക്കിടന്ന് വല്ലാതേ എന്നേ അലട്ടുന്നത് പോലേ …. ആ മുഖത്തും ആരെയൊക്കെയോ കാണാൻ കഴിയാത്തതിന്റേ ഒരു തരം വേദന ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി .
ഈ ഒരു നിമിഷം തൊട്ട് എനിക്ക് ഇവിടേ കിടക്കുന്ന ഈ ഐഷുവിനേ കുറിച്ച് കൂടുതൽ കൂടുതൽ അടുത്തറിയാനുള്ള ആഗ്രഹവും ഉടലെടുത്തു തുടങ്ങിയിരുന്നു.
അവളുടേ ജീവിതവും എന്റേ ജീവിതവും തമ്മിൽ വ്യത്യസ്ഥയിടങ്ങളിൽ നിന്നും ഒരേ കരയിലേക്ക് ലക്ഷ്യമാക്കി തുഴയുന്ന രണ്ട് തോണികൾ പോലേ ഒരു തോന്നൽ …
പെട്ടന്ന് തന്നേ ഒരു വരവ് കൂടേ മുന്നിൽ കണ്ട് കൊണ്ട് വീണ്ടും കാണാം എന്നും പറഞ്ഞ് ഞങ്ങൾ അവിടേ നിന്നും പുറത്തേക്കിറങ്ങി… കൂടേ ഞങ്ങളുടേ എയ്ഞ്ചൽസും …
ഹോസ്പിറ്റൽ വരാന്തയിലൂടേ നടക്കുന്നതിനിടയിൽ അവസാന പ്രതീക്ഷയെന്നോണം ഒരിക്കൽക്കൂടി എന്റേ കൂടപ്പിറപ്പുകളേ കാണാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും എന്റേ ഈ ചോദ്യത്തിന് മുമ്പിൽ മാത്രം ആ എയ്ഞ്ചലും തോറ്റു പോയിരുന്നു…
ഒരു വഴി എയ്ഞ്ചലിന്റേ മുമ്പിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് ഞങ്ങൾക്ക് മുമ്പിൽ തുറന്ന് തരും എന്നെനിക്കറിയാം..
പക്ഷേ … എത്രയാന്ന് വെച്ചിട്ടാ … ഞാൻ എന്റേ കൂടപ്പിറപ്പുകളേ ഇങ്ങനേ കാണാതിരിക്കാ… മാനസിക വിഭ്രാന്തി കാരണം വീണ്ടും വീണ്ടും ചോദിച്ചു പോവുകയാണ്…
എന്റേ കൂടപ്പിറപ്പുകൾ എത്രയും പെട്ടന്ന് തന്നേ പഴയത് പോലേ തിരിച്ചു വന്നിരുന്നെങ്കിൽ ….
അങ്ങനേ എന്റേ മുഖത്തേ സങ്കടം കണ്ടതുകൊണ്ടാകാം. എയ്ഞ്ചൽസ് ഞങ്ങളുടെ സമാധാനത്തിന് ഓരോന്ന് പറഞ്ഞു തുടങ്ങിയത്.
എനിക്കറിയാം മക്കളേ … നിങ്ങൾക്ക് എത്രയും പെട്ടന്ന് തന്നേ അവരും ആ അയ്ശുവിനേപ്പോലേ കിടക്കുന്നത് കാണാൻ കഴിയും.. ഞാനല്ലേ പറയുന്നത്… നിങ്ങൾ സമാധാനിച്ചിരിക്ക് ….
എന്നു പറഞ്ഞതും ഫെബി എയ്ഞ്ചലിന്റേ കരങ്ങളിൽ പിടിച്ചു കൊണ്ട് അവരുടേ മുഖത്തേക്ക് നോക്കി മിഴിനീർകണങ്ങളേ സാക്ഷിയാക്കി വിതുമ്പാൻ തുടങ്ങി…
ഞങ്ങൾക്ക് ന്റെ സജാദ്ക്കാനേ നഷ്ടപ്പെട്ടത് പോലേ ഇനി ഒരു അവസ്ഥ കൂടി ഉണ്ടായാൽ അത് താങ്ങാൻ ഒരിക്കലും കഴിയില്ല… പ്ലീസ് എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം… ഇനി എനിക്ക് ഇക്കാക്ക എന്ന് വിളിക്കാൻ … ന്റെ സജാദ്ക്കാന്റേ സ്ഥാനത്ത് ഇവളേ കാക്കു മാത്രമേയുള്ളൂ… ഞങ്ങൾക്ക് വേണം… അവരേയൊക്കേ പഴയത് പോലേ .. പ്ലീസ് ..
ഞങ്ങൾക്ക് തിരിച്ച് തരില്ലേ…
ഉം… തരും… നിങ്ങൾ കരയല്ലേ മക്കളേ… അവർ രണ്ടുപേരും പഴയതുപോലെ തിരിച്ചുവരും… നമുക്കിപ്പോൾ അങ്ങനെയൊക്കേ ആഗ്രഹിക്കാനല്ലേ കഴിയൂ.. എല്ലാം മുകളിലിരിക്കുന്നവനല്ലേ തീരുമാനിക്കുന്നത്… പ്രാർത്ഥിക്കാം നമുക്ക്… അവർ തിരിച്ചു വരാൻ വേണ്ടി…. അതല്ലേ നമ്മളേക്കൊണ്ട് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്..
എന്ന് പറഞ്ഞപ്പോൾ എന്റെ കൂടപ്പിറപ്പുകളേ ഇവിടേ വരേ വന്നിട്ടും ഒരു നോക്ക് പോലും കാണാൻ കഴിയാത്തതിന്റേ വിശമം ഉണ്ടെങ്കിൽക്കൂടി മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞാൻ സ്വയം മൂളിക്കൊടുത്തു…
അല്ലെങ്കിലും എയ്ഞ്ചൽ പറഞ്ഞതിലും കാര്യമില്ലേ.. എല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്നവനല്ലേ…. അത് ഒരാളുടേ ജനനമായാലും മരണമായാലുമൊക്കേയും ….
അപ്പോഴാണ് എനിക്ക് അന്ന് ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ ആ അയ്ഷുവിന്റേ കാര്യം വീണ്ടും ഓർമ്മ വന്നത്.
എന്നിൽ ഒരുപാട് ചോദ്യ ചിഹ്നമായി മാറിയ ആയിഷ ഫെബി എന്ന ഉത്തരം കിട്ടാത്ത ആ പേരും അന്ന് ആക്സിഡന്റ് ദിവസം ഹോസ്പിറ്റലിൽ വെച്ച് നടന്നതുമെല്ലാം ഞാൻ ഈ നിമിഷം എയ്ഞ്ചൽസിനോട് പറഞ്ഞു കൊടുത്തു …
ജീവിതത്തിനു മുന്നിൽ മരണം പോലും തോറ്റുപോകേണ്ടി വന്ന ആ ആദിയുടേ ഐഷു തന്നെയാണോ കുറച്ചു മുമ്പ് ഞാൻ ഇവിടേ കണ്ടതെന്ന് അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു…
അന്ന് ആ ആദിയുടെ തോളിൽ തട്ടിക്കൊണ്ട് തൻറെ എല്ലാമെല്ലാമായ ഐഷുവിന്റേ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ …. സകല സമനിലയും തെറ്റി കൊണ്ട് ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ച് അവസാനം ഓപ്പറേഷൻ തിയറ്ററിലേ വാതിലുകൾ തുറക്കപ്പെട്ട തക്കം നോക്കി തന്റേ ഐഷുവിനേ ലക്ഷ്യം വെച്ച് അകത്തേക്ക് കയറിപ്പോവുകയും എന്നാൽ നിമിഷ നേരങ്ങൾക്കു ശേഷം അതിനുള്ളിൽ നിന്നും തിരിച്ചു ഇറങ്ങി വന്ന ആ വ്യക്തിയേ കണ്ട് ഞാനും ഒരുപാട് ഞെട്ടിപ്പോയിരുന്നു..
കാരണം… പിന്നീട് അതിനുള്ളിൽ നിന്നും ഇറങ്ങി വന്നത് തൻറെ ഐഷുവിനേ ഈ ഒരു അവസ്ഥയിൽ എത്തിച്ചവരേയും തേടി പുറപ്പെടാൻ പോകുന്ന പ്രതികാര രൗദ്രഭാവത്തിലുള്ള ഒരു ആദിയേയായിട്ടായിരുന്നു.
അന്ന് ആ സമയം അവസാനമായിട്ട് ആദി എനിക്ക് മുന്നിലൂടെ കടന്നു പോകുമ്പോഴും ഞാൻ ചിന്തിച്ചു പോയിരുന്നു…
തന്റേ എല്ലാമെല്ലാമായ ആദിയുടെ ഐഷു …. എന്നും പറഞ്ഞ് നിലവിളിച്ചു കൊണ്ട് അവിടെ കിടന്ന് അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്ന ആദി ….. തന്റേ പ്രിയതമ എന്നെന്നേക്കുമായി തന്നേ വിട്ട് യാത്രയായി എന്നറിഞ്ഞിട്ടും അവിടെ ആ അവസാന നിമിഷമെങ്കിലും ഒരല്പനേരം പോലും നിൽക്കാതേ അവൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണക്കാരായവരെ തേടി അപ്പോൾ തന്നെ പ്രതികാര ചിന്തകളോടേ അവിടെ നിന്നും പുറപ്പെട്ടു ഇറങ്ങി പോയത് എന്തിനാണെന്നത് ….
ശരിക്കും മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ ആദിയുടെ ഐഷു തന്നെയായിരിക്കുമോ ഇത് … അങ്ങനെയെങ്കിൽ തന്നേ അന്നെന്താണ് അവിടെ ശരിക്കും സംഭവിച്ചത്…
മോളേ ഷാന… നീ ഈ പറഞ്ഞതൊക്കേ വെച്ച് നിനക്ക് ആ ആദിയുടേ ഐഷു ആരാണെന്ന് അറിയണമെന്ന് അത്രയ്ക്ക് നിർബന്ധമുണ്ടെങ്കിൽ അയിഷ ഫെബി എന്ന പേരിൽ അന്ന് മറ്റേതെങ്കിലും പേഷ്യന്റ് ഉണ്ടോയെന്ന് നോക്കിയാൽ പോരേ… അപ്പോൾ നിൻറെ ഈ സംശയം തീരില്ലേ … വൈകാതേ തന്നേ ഞാനത് നോക്കിയിട്ട് മോളോട് പറയാം.
യെസ്. യെസ്…പ്ലീസ് എന്നെ സഹായിക്കാമോ .. അതെനിക്കറിയണമെന്നുണ്ട്. ഇവരുടെ ജീവിതം എൻറെ ജീവിതവുമായി എന്തൊക്കെയോ ഒരു ബന്ധമുള്ളത് പോലെ എന്റേ മനസ്സ് പറയുന്നു… അതിന് ആദ്യം ആ ആദിയുടെ ഐഷു തന്നെയാണോ ഇവിടേയുള്ളത് എന്നെനിക്കറിയണം …
ശരി… മോള് ഇനി ഇവിടേക്ക് വരുമ്പോഴേക്കും അതിനുള്ള ഉത്തരം ഞാൻ തന്നേ കണ്ടെത്തിയിരിക്കും…. അത് പോരേ ..
ഉം … അത് മതി . താങ്സ് .
താങ്ക്സ് ഒന്നും വേണ്ട മോളെ .. എനിക്കെന്തോ നിങ്ങളോടൊക്കേ ഒരു പ്രത്യേക ഇഷ്ടമാ … നിങ്ങളെ ആരെയും ഞാൻ മറക്കില്ല ഒരിക്കലും … എനിക്ക് നിങ്ങളെ പോലെ തന്നെയാണ് ആ ഐഷുവും
ഈയിടേ ഞാൻ നിങ്ങളെക്കുറിച്ചെനിക്കറിയാവുന്നതൊക്കെ ഐഷുവിനോട് പറഞ്ഞിരുന്നു. അന്ന് അവളും പറഞ്ഞത് പറ്റിയാൽ ഒരിക്കൽ നിങ്ങളെയൊക്കേ കാണണമെന്നാഗ്രഹമുണ്ട് എന്നതായിരുന്നു . അതുകൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളെ ആ റൂമിലേക്ക് ക്ഷണിച്ചത്.
അത് പോലേ …. മോളു പറഞ്ഞത് ശരിയാണ്. എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്. നിങ്ങൾ രണ്ടുപേരുടെയും ജീവിതവും തമ്മിൽ എന്തൊക്കെയോ സാദൃശ്യമുണ്ടെന്ന് .
പാവം …. അവരും ഇപ്പോൾ നിങ്ങളെപ്പോലെ ഒരുപാട് ടെൻഷനിലാണ്…
അന്നത്തേ അപകടത്തിൽ ഐഷുവിന് വേണ്ടപ്പെട്ട അവളുടെ ഇടവും വലവും ഒക്കേ ആയി നിന്നിട്ടുള്ള ഒരുപാട് സുഹൃത്തുക്കൾ മരണപ്പെട്ടു പോയിട്ടുണ്ട്…
ഈയൊരു നിമിഷംവരെ ഐഷുവിനേ ആരും തന്നേ ഇതൊന്നും അറിയിച്ചിട്ടില്ല.. ഒരു പക്ഷേ ഇപ്പോളവളതറിഞ്ഞു കഴിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് പോലും ആർക്കും ചിന്തിക്കാൻ വരേ കഴിയില്ല. ആ ഒരു ടെൻഷനിലാണ് അവളുടെ ഉമ്മയും വീട്ടുകാരുമൊക്കേ …
അപ്പോൾ മാസം ഇത്ര കഴിഞ്ഞിട്ടും അവരേ കുറിച്ച് ഒരു വിവരവുമില്ലാതിരിക്കുമ്പോൾ അയ്ഷു അവളുടേ ഉമ്മയോട് ചോദിക്കില്ലേ . തൻറെ ഉറ്റമിത്രങ്ങളായിരുന്നിട്ട് കൂടി അവളേ കാണാൻ ഇത്രയും ദിവസമായിട്ടും എന്തുകൊണ്ട് വന്നില്ലായെന്ന് .
അതാണ് അവളുടെ വീട്ടുകാർക്കും ഇപ്പോഴും മനസ്സിലാവാത്തത് … എന്തുകൊണ്ടാണ് അയിഷു ഈ ഒരു കാര്യം മാത്രം ചോദിക്കാത്തതെന്ന് … അവൾ ചോദിച്ചാൽ തന്നെ എന്തു മറുപടി കൊടുക്കണമെന്ന് ആ പാവം ഉമ്മച്ചിക്കിപ്പോഴും അറിയില്ല…
ഈയൊരു ചോദ്യം ഉണ്ടാകാതിരിക്കാൻ വേണ്ടി അവളുടേ അടുത്തേക്ക് മറ്റു സുഹൃത്തുക്കൾ ഒന്നും തന്നേ ഇത് വരേയായിട്ടും എത്തിയിട്ടുമില്ല…
ഓഹ്…. അല്ലാ ….അപ്പോ ഞാൻ ആഗ്രഹിക്കുന്നത് പോലെ ആ ആദിയുടെ ഐഷു തന്നേയാണ് ഇവളെങ്കിൽ അറ്റ്ലീസ്റ്റ് ആദിയെ എങ്കിലും തിരക്കേണ്ടതല്ലേ ഐഷു .
അതൊരു പക്ഷേ ഇനിയങ്ങാനും അവരെ കുറിച്ചൊന്നും ചോദിച്ച് കൊണ്ട് ആ ഉമ്മയേ വിഷമിപ്പിക്കേണ്ട എന്ന് ഐഷു കരുതിയിട്ടാകുമോ ഷാനാ .. …
അതും ആയിരിക്കാം ഫെബി … പക്ഷേ മാസം മൂന്ന് കഴിഞ്ഞിട്ടും അന്ന് ഐഷുവിന്റേ ജീവന് വേണ്ടി അവിടെ വെച്ച് അങ്ങനെ അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്ന ആ ആദിയുടെ ഐഷുവാണ് ഇവളെങ്കിൽ ആദിയെങ്കിലും ഇവിടേ വന്ന് ഐഷുവിനേ ഒരിക്കലെങ്കിലും കാണേണ്ടതല്ലേ…
ഉം. അതും ശരിയാണ്.
അപ്പോ ചുമ്മാതല്ല എനിക്ക് നേരത്തേ തോന്നി തുടങ്ങിയത് … ആ ഐശുവിന്റേ മനസ്സും ആരെയൊക്കെയോ കാണാൻ വല്ലാതേ ആഗ്രഹിക്കുന്നുണ്ട് ..അതിൻറെ ഒരു തരം വേദന അവളുടെ മനസ്സിലും നന്നായിട്ട് തന്നേയുണ്ട് .
ഞാൻ പറഞ്ഞില്ലേ ..എൻറെയും അവളുടെയും ജീവിതങ്ങൾ തമ്മിൽ എന്തൊക്കെയോ സാദൃശ്യമുണ്ട് …. എനിക്കറിയണം അവളെക്കുറിച്ച് ഇനിയും കൂടുതൽ കൂടുതൽ കാര്യങ്ങൾ … അതിന് ആദ്യം എനിക്ക് ആദിയുടെ ഐഷു തന്നെയാണോ ഇവൾ എന്നുറപ്പിക്കണം …
അതിനെന്താണ് പെട്ടന്ന് ഒരു വഴി എന്നൊക്കെ ചിന്തിച്ച് കൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പുകളെ കാണാൻ കഴിയാത്തതിന്റേ നിരാശയും പേറി നിച്ചു കിടന്നിരുന്ന റൂമിലേക്ക് കയറിയപ്പോൾ അവിടേ വീട്ടിലേക്ക് പോകാൻ റെഡിയായി ഷാനുവിന്റേ ഉമ്മയും ഉപ്പയും ഞങ്ങളേ കാത്തു നിൽക്കുന്നുണ്ടായിരുന്നു….
ഇനി രണ്ട് ദിവസം ഷാനുവിന്റേയും കാക്കുവിന്റേയും കൂടേ എന്റെ ഉമ്മച്ചിയാണ് നിൽക്കുന്നത്…
പാവം ഈ രണ്ട് ഉമ്മച്ചിമാരുടേ ഒരു അവസ്ഥ കണ്ടില്ലെന്ന് നടിക്കാനും എനിക്ക് കഴിയില്ല…. അവർ ഇവിടേ മാറി മാറി നിന്ന് കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഞങ്ങളുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ..
എങ്ങനെയെങ്കിലും അടുത്ത ദിവസം തന്നേ എത്ര വാശി പിടിക്കേണ്ടി വന്നാലും ശരി. ഞങ്ങളേ ഉമ്മച്ചിമാർക്ക് പകരം എനിക്ക് കയറിപ്പറ്റണം ഇവിടേ എന്റേ കൂടപ്പിറപ്പുകളുടേ കൂടേ ഒരു 2 ദിവസമെങ്കിലും … ആദിയുടേ ഐഷു എന്ന ആ വലിയ ചോദ്യ ചിഹ്നവും എനിക്ക് അവസാനിപ്പിച്ചല്ലേ മതിയാകൂ …
ഇത്രയും ദിവസം നിച്ചുവിന്റേ ഈയൊരു റൂം ഉള്ളത് കൊണ്ട് തന്നേ ഞങ്ങളുടേ ഉമ്മച്ചിമാർക്ക് കുറച്ചൊക്കേ ആശ്വാസകരം തന്നേയായിരുന്നു… പക്ഷേ ഇന്ന് മുതൽ നിച്ചുവിനേ ഡിസ്ചാർജ് ചെയ്ത സ്ഥിതിക്ക് ഇനി എന്താണാവോ ഇവരുടേയൊക്കേ അവസ്ഥ… വല്ലാത്തൊരു പരീക്ഷണമായി പോയള്ളാ ഞങ്ങൾക്ക് നീ തന്നത്…
അങ്ങനേ പിന്നീട് കുറച്ച് നേരത്തേ സംസാരങ്ങൾക്കൊടുവിൽ ഞങ്ങളേ എയ്ഞ്ചൽസിനോടും ഉമ്മച്ചിയോടും യാത്രയും പറഞ്ഞ് അവിടേ നിന്നും വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു…
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission