ആ….. എല്ലാം വിധി എന്നു പറഞ്ഞു സമാധാനിക്കാൻ അല്ലേ ഇപ്പോൾ പറ്റുകയുള്ളൂ….
ഇനിയിപ്പോ എന്തുതന്നെയായാലും ശരി. നാജി ഇന്ന് ഇവിടെ വന്നാലും നിച്ചുവിന് അതൊരു തലവേദനയാകാതേ നോക്കിയേ തീരൂ…
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഞാൻ നിച്ചുവിന്റേ റൂമിലെത്തി.
ഈ സമയം ബെഡിൽ കിടന്നുകൊണ്ട് റൂമിൻറെ ജനൽനാഴികയിലൂടെ പുറത്തേക്ക് കണ്ണും നട്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണെന്ന് തോന്നുന്നു നിച്ചു ..
ഞാനും എന്റേ ഷാനുവും ഒന്നിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തതൊന്നും ഒരിക്കലും ഞാൻ മറക്കാൻ തന്നേ പാടില്ല.
അന്ന് ഞാൻ ആഗ്രഹിച്ചത് ആയിരുന്നു അതിനു പകരമായി നിച്ചു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എൻറെ ചങ്ക് നാജിയായേ തന്നേ ഇവന് സെറ്റ് ആക്കി കൊടുക്കണമെന്ന് …
പക്ഷേ നിച്ചുവിന്റേ ഈ ഒരവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്നോർക്കുമ്പോഴാണ് സങ്കടം…..
നിച്ചു ടാ … എന്ന് വിളിച്ചതും ഓൻ പെട്ടന്ന് എനിക്ക് നേരേ തിരിഞ്ഞു.
ആരെ സ്വപ്നം കണ്ടോണ്ടിരിക്കാടാ ചെക്കാ. കുറേ നേരായല്ലോ പുറത്തേക്കും നോക്കി അങ്ങനെ നിൽക്കുന്നു… ഇനി അവിടേ ആരെങ്കിലും ഉണ്ടോ ഇങ്ങനേ നോക്കാൻ മാത്രം…
ഏയ് .. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി നിന്നതാ ഷാന… കുറേ ആയില്ലേ അവിടേയൊക്കേ കണ്ടിട്ട്…
ഉം. നിനക്ക് എന്തെങ്കിലും കഴിക്കാൻ എടുക്കണോ നിച്ചൂ ഞാൻ… ഒരുപാട് ദൂരം യാത്ര ചെയ്തതല്ലേ …
എനിക്കൊന്നും വേണ്ട ഷാനാ … വിഷക്ക്ണൊന്നുല്യാ …
ഓക്കേ. ന്നാ പിന്നേ ഞാൻ ഇപ്പോ വരാം…
ഷാനാ …നിക്ക് ഒരു നിമിഷം …
എന്താടാ …
നാജിയും പാത്തുവും ഒക്കേ എപ്പോഴാ വരണേ…
ബെസ്സ് .. അപ്പൊ ആ ഒരു കാര്യത്തിൽ തീരുമാനമായി.
ഓനാണെങ്കിൽ എന്നോട് ഇത് ചോദിക്കുമ്പോ ഓന്റെ ഒരു നാണം കാണണായിരുന്നു… അല്ലാ ….ഇവനിതെങ്ങനേ അറിഞ്ഞു അപ്പോഴേക്കും…
നാജിയും പാത്തുവോ … അതാരു പറഞ്ഞു നിന്നോട് .
ഫെബി പറഞ്ഞല്ലോ.. അവരിങ്ങട് വരുന്നുണ്ടെന്ന് … ഇത് പറയാൻ വേണ്ടി നിന്നേയും നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഓള് നടക്കുന്നുണ്ടായിരുന്നു…
ഓഹോ… ഇവനോട് പറഞ്ഞു കഴിഞ്ഞിട്ടാണപ്പോ എന്റേയടുത്തേക്ക് ഫെബി എഴുന്നള്ളിയത്… ചുമ്മാതല്ലാ ആശാൻ പുറത്തേക്ക് തന്നേ നോക്കി നിൽക്കുന്നത്…
എന്റേ ഷാനാ …ഞാനിപ്പോ ഇത് ചോദിച്ചതിന് ഇജ് ന്നേ ഇങ്ങനേ നോക്കൊന്നും വേണ്ട …. ഞാനിനി അന്റേ നാജിയാടേ പുറകേ നടക്കാനൊന്നും പോണില്ല…. അല്ലെങ്കിലും ഞാനിപ്പോ എവിടേ കിടക്കുന്നു… അവളെവിടേ കിടക്കുന്നു.. പിന്നേ ഒരുപാടായില്ലേ അവളെയൊക്കേ കണ്ടിട്ട് . അപ്പോ കാണാൻ ഒരു ചെറിയ ആഗ്രഹം. ആഗ്രഹിക്കണ്ടാന്ന് വിചാരിച്ചാൽ എന്റേ മനസ്സാണേൽ കേൾക്കണുംല്യാ. അത് കൊണ്ട് ചോദിച്ചു പോയതാ …
എന്നു പറഞ്ഞ് അവസാനിക്കുമ്പോഴേക്കും അവൻറെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയിരുന്നു.
അത് കണ്ടാൽ പിന്നേ എന്റേ കാര്യം പറയണ്ടല്ലോ.. എന്തായാലും നാജി വരുമ്പോഴേക്കും ഇവനേ ഒന്ന് ഉഷാറാക്കിയേ തീരൂ… നല്ല യാത്രാക്ഷീണമൊക്കേയുണ്ട് ഇവന്റേ മുഖത്ത് … അതിന്റേ കൂടേ ഈ സങ്കടം കൂടേ ആയാൽ പിന്നേ പറയേ വേണ്ടാ…
അങ്ങനേ പിന്നേ ഞാൻ ഓന്റേ അരികിൽ ചെന്ന് ഇരുന്നു.
നിച്ചു … ടാ … നിനക്കൊന്ന് ഫ്രഷ് ആയാലോ … ഞാൻ ഹെൽപ്പ് ചെയ്യാം….
അതെന്തിനാ ഷാനാ … നിന്റേ ഫ്രണ്ട്സ് വരുന്നത് കൊണ്ടാണോ ?
ഏയ് .. അത് കൊണ്ടല്ലടാ … ഹോസ്പിറ്റൽന്ന് കൊറേ യാത്ര ചെയ്ത് വന്നതല്ലേ …. ഒന്ന് ഫ്രഷായാൽ നല്ല സുഖായിട്ട് കിടക്കാലോ നിനക്കിവിടേ …
ഞാൻ പോയിട്ടേ ഷാനൂന്റേ ഉമ്മച്ചിയോട് ഒരു തോർത്ത് മുണ്ട് വാങ്ങിച്ചിട്ട് ഇപ്പോ വരാം…
ഏയ് വേണ്ടാ.. ഷാന പോകല്ലേ … ഈ പെണ്ണിന്റൊരു കാര്യം… എന്താപ്പോ ഫ്രഷ് ആയിട്ട്… ഇവിടേ തന്നേ ഇങ്ങനേ കിടക്കാനല്ലേ ..
അള്ളാ … ഇനിയുള്ള കാലം മുഴുവൻ എനിക്ക് ഈ കിടത്തം തന്നേയാകുമോ ? ഡോക്ടർ പറഞ്ഞത് പോലേ ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയാതേയങ്ങാനും വരുമോ ?
എന്നാലും… എനിക്ക് സങ്കടം ഒന്നുമില്ലാട്ടോ… ഒരു പക്ഷേ ഞാൻ ചിലപ്പോ ഷാനയോട് പണ്ട് ചെയ്തതിനൊക്കേ പടച്ചോൻ എനിക്ക് തിരിച്ച് തന്ന ശിക്ഷയാകും ഇത്. ഇവിടേയുള്ളവർക്കൊക്കേ ഞാൻ ഒരു ഭാരമാകാതിരുന്നാൽ മാത്രം മതി ..
ഒരു കണക്കിന് ചിന്തിച്ചാൽ അവളേ ഉപ്പയേ വരേ കൊല്ലാൻ കാരണം ഞാൻ തന്നേയല്ലേ …
അവരുടേ ഈ വീട് നഷ്ടപ്പെടുത്താനും അവളേ ജീവിതം നശിപ്പിക്കാനുമൊക്കേ കാരണം ഞാൻ തന്നേയല്ലായിരുന്നോ …
അപ്പോ പിന്നേ ഇതൊക്കേ എനിക്ക് അനുഭവിക്കാൻ ഉള്ളത് തന്നേയാ … അന്ന് ഞാൻ അവളോട് ചെയ്തതിനൊക്കേ കാരണമായി ഇന്നെനിക്ക് പടച്ചോൻ തന്ന ശിക്ഷ തന്നേയാണിത്.
എന്നിട്ടും എനിക്കിപ്പോ ഒരു കൈ സഹായത്തിന് പോലും ഈ ഷാനയൊക്കേ തന്നേയാണല്ലോ ഉള്ളത് എന്നോർക്കുമ്പോഴാണ് . അള്ളാന്റേ ഓരോ പരീക്ഷണങ്ങളേയ് ….
ടാ നിച്ചു… ഞാൻ ഒന്ന് മാറിയപ്പോഴേക്കും നീ എന്ത് ആലോചിരിക്കാടോ … ദേയ് തോർത്ത് റെഡീ.. വാ ഫ്രഷ് ആകാം …
ഹ നീ വന്നോ… ഉമ്മച്ചി എന്ത് പറഞ്ഞു ഷാനാ ..
ഉമ്മച്ചി ഒന്നും പറഞ്ഞില്ല. ഞാൻ ചോദിച്ചപ്പോ തോർത്ത്മുണ്ട് എടുത്ത് തന്നു . എന്നിട്ട് നിന്നേ കുളിപ്പിച്ച് നല്ല സുന്ദരനാക്കാന്നും ഞാൻ പറഞ്ഞു. വാ എഴുന്നേൽക്ക് …
അങ്ങനേ ഞാൻ പതുക്കേ അവനേ പിടിച്ച് വീൽചെയറിലേക്കിരുത്തി വാഷ്റൂമിലെത്തി…
നാജിയൊക്കേ വരുമ്പോഴേക്കും സുന്ദരനാക്കി ഇരുത്തണം എനിക്ക് ഇവനേ …
ഞാനവന്റേ ഷർട്ട് അഴിച്ച് വെച്ചു. ശേഷം പതുക്കേ അവനേ പിടിച്ച് എന്റേ രണ്ട് തോളിലും അവന്റേ രണ്ട് കൈകൾ കൊണ്ട്
താങ്ങായി പിടിപ്പിച്ച് അവനേ എഴുന്നേൽപ്പിച്ച് നിർത്തി . ഞങ്ങൾ രണ്ടും ഒരേ ഹൈറ്റ് ആയത് കൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.. എങ്കിലും ഈ നിമിഷം ഞാൻ കാണിച്ചത് കുറച്ച് അതി ബുദ്ധിയായോ എന്ന് വരേ തോന്നിപ്പോയി.. കാരണം ചെക്കന് നല്ല ഭാരം.. എന്നേക്കൊണ്ട് ഒറ്റക്ക് നടക്കോ എന്ന് വരേ മനസ്സ് കൊണ്ട് ചിന്തിച്ച് പോയി. ഫെബിയേക്കൂടി വിളിച്ചാൽ മതിയായിരുന്നു… ആ എന്തായാലും വന്നു പോയില്ലേ .. എങ്ങനേയേലും ഇനിയിപ്പോ ശ്രമിച്ച് നോക്കാം.. അല്ലാതേ വേറേ വഴിയൊന്നും ഇല്ലാലോ…
നിച്ചൂ… നിന്റേ കൈ എന്റേ തോളിൽ നിന്നും വിടാതേ മുറുകേ പിടിച്ചോ … വിട്ടാൽ നീ താഴേ ഉണ്ടാകും ചെക്കാ,… പറഞ്ഞില്ലെന്ന് വേണ്ട…
വല്യ ആവശ്യം ഉണ്ടായിരുന്നോ ഷാനാ നിനക്ക് .. ഞാൻ അവിടേ അടങ്ങിക്കിടക്കല്ലായിരുന്നോ …
നിനക്കതിന് ഇത്രക്ക് വെയ്റ്റ് ഉണ്ടെന്ന് ഞാൻ അറിഞ്ഞോ …
ചുരുക്കം പറഞ്ഞാൽ നീ പെട്ടു..അല്ലേ ഷാനാ ….
സത്യം… എനിയിപ്പോ തോൽക്കാൻ പറ്റൂലല്ലോ മോനേ … ഷാനൂന്റേ ഉമ്മ അപ്പഴേ പറഞ്ഞതാ എനിക്ക് ഒറ്റക്ക് കഴിയില്ലാന്ന്… അത് കൊണ്ട് ഇനി നിന്നേ കുളിപ്പിച്ച് ഫ്രഷ് ആക്കിയിട്ടേ ഞാൻ പുറത്തേക്കെടുക്കൂ…
അപ്പോ എന്റേ കാര്യത്തിൽ ഒരു തീരുമാനമായല്ലേ….
അവനവൻ കുഴിക്കിണ കുഴികളിൽ വീഴുമ്പോൾ ഗുലുമാൽ …
ഒന്ന് പോടാ ചെക്കാ … നീ ഒന്നടങ്ങി അനങ്ങാതേ നിൽക്ക് നിച്ചൂ …
ഈ തോർത്ത്മുണ്ട് ഒന്നുടുപ്പിച്ചിട്ട് വേണം നിന്നേ ഇവിടൊന്നിരുത്താൻ … എനിക്ക് വയ്യ നിന്നേ ഇങ്ങനേ താങ്ങി നിൽക്കാൻ …
ഹ ഹ …ആരെങ്കിലും പറഞ്ഞോ അതിന് … സ്വയം നീ തന്നേ ഏറ്റെടുത്തതല്ലേ … അനുഭവിച്ചോ ഇനി …
ടാ .. ചെക്കാ മിണ്ടാതേയിരുന്നോ . പറഞ്ഞേക്കാം.. ഇല്ലേ പിന്നേ ഈ തോർത്ത് മുണ്ടും ഉണ്ടാകൂല ലാസ്റ്റ് …
ഓ… പിന്നേ … ഇനിയിപ്പോ ഒരു തോർത്ത്മുണ്ട് ഉണ്ടായിട്ടാ … ഇനി അത് കൊണ്ടൊന്നും ഒരു കാര്യവുമില്ലാ ഷാനാ … പോകണ്ടവരൊക്കേ എപ്പോഴേ പോയി…
പോകണ്ടവരൊക്കേ പോയി എന്നോ … ആര് പോയെന്ന് …
ഹ.ഹ
നിനക്ക് വട്ടായോ നിച്ചു… വെറുതേ നിന്ന് ചിരിക്കുന്നു…
അതേ പോയീ എന്ന് … ഡോക്ടർ പറഞ്ഞതൊന്നും അപ്പോ നിനക്ക് അറിയില്ലേ ഷാനാ…
ഇല്ലാ .. ഡോക്ടർ എന്താ പറഞ്ഞത്…
ആദ്യം നീ എന്നേ ഒന്ന് ഇതിൽ ഇരുത്ത്… ഇല്ലേ നീയെന്നേ നിലത്തിടും ഇങ്ങനെ പോയാൽ …
ഹ ഹ
ഹ. ചിരിക്കാതേ കാര്യം പറയടാ പഹയാ…
അതായത് ഷാനാ … എനിക്ക് ഭാവിയിൽ ഒരു കല്യാണം ഒക്കേ കഴിച്ചിട്ട് ഒരു ഉപ്പയാകാം എന്ന വ്യാമോഹം ഒന്നും വേണ്ടായെന്ന് ….
വാട്ട് …നിച്ചൂ…. എന്താ നീ പറഞ്ഞേ….
ഹാ … അതന്നേ പറഞ്ഞേ… അതിന് നീ എന്തിനാ ഷാനാ ഇങ്ങനേ ഞെട്ടണത് .. ഇത് അന്ന് കേട്ടിട്ടൊന്നും ഞാൻ വരേ ഞ്ഞെട്ടിയില്ലല്ലോ…
ഹലോ … ഷാനാ … ദേയ് മിണ്ടാട്ടവും പോയോ നിന്റേ…
ബെസ്റ്റ് .. ഞാൻ ഇവിടേ നേരത്തേ ഇരുന്നത് നന്നായി… ഇല്ലേ ഇപ്പോ നിലത്ത് കിടക്കേണ്ടി വന്നേനേ…
ടീ .. ഇവിടേ നോക്ക്… ഇപ്പോ മനസ്സിലായില്ലേ ഷാനാ .. ഞാൻ നിന്റേ ചങ്കിന്റേയൊന്നും പുറകിൽ നടന്ന് ഇനി ബുദ്ധിമുട്ടിക്കില്ലായെന്ന് .. നാജിയക്ക് വേണ്ടി എനിക്ക് പകരം നല്ലൊരാൾ എവിടെയെങ്കിലും ഉണ്ടാകും….
നിനക്കും എനിക്കും നമ്മളേ ഷാനൂനും ഒക്കേ പോയിട്ട് ഓളെ കല്യാണം നല്ല കളർഫുൾ ആക്കിയിട്ട് ബിരിയാണിയും അടിച്ച് തിരിച്ച് വരണം ട്ടോ ….
നാജിയ നിന്റേ ചങ്കാണ്ന്ന് പറയുമ്പോൾ എന്റേയും കൂടേ ചങ്ക് അല്ലേ ഷാനാ അവള്….
നമുക്ക് പൊളിച്ചടുക്കണം അവളേ കല്യാണം ..
അല്ലാ .. ഞാനിതൊക്കേ ഇപ്പോ ആരോടാ ഈ പറയണേ … ഷാനാ … നീ കേൾക്കണില്ലേ ഞാൻ പറയ്ണത് …
നീയെത്ര കൂൾ ആയിട്ടാ നിച്ചൂ സംസാരിക്കണത്… അപ്പോ നിനക്ക് ഇത്രേ നാജിയോട് ഇഷ്ടം ഉണ്ടായിരുന്നുള്ളോ…
ചില കാര്യങ്ങൾ അങ്ങനേയാണ് ഷാനാ … നമ്മൾ ആഗ്രഹിച്ചത് പോലേയൊന്നും നമ്മളേ തേടി വന്നെന്ന് വരില്ല.. അതിന് തടസ്സമായി ഒരുപാട് കാരണങ്ങളും നമ്മളേ പിന്തുടരും … അപ്പോ ഇങ്ങനെയൊക്കേ ഒരു മാറ്റം വന്നല്ലേ പറ്റൂ…
ഷാനാ …നീ എന്റേ കണ്ണിലേക്കൊന്ന് നോക്കിയേ … കണ്ടില്ലേ .. ഒരിറ്റ് കണ്ണുനീർ പോലും വരില്ല എനിക്ക് സംഭവിച്ചതിനേയോർത്ത്…
ആകേ ഈ കണ്ണുകൾ ഇപ്പോൾ നിറയാറുള്ളത് നമ്മളേ ഷാനുവിനേയും ഷാനിബ്ക്കയേയും സജാദ്ക്കയേയും നിങ്ങളെയുമൊക്കേ ഓർത്തിട്ട് മാത്രമാണ് …
എന്റേ ഈ കണ്ണുകൾ എനിക്ക് വേണ്ടി നിറയാത്തതിന്റേ കാരണം എന്താന്നറിയോ ഷാനാ നിനക്ക്…
വർഷങ്ങൾക്ക് മുമ്പ് ദേയ് ഒരു വസ്ത്രം പോലും നിന്റേ ഈ ശരീരത്തിലില്ലാതേ നിനക്ക് സർവ്വ ധൈര്യവും നഷ്ടപ്പെട്ട് കൊണ്ട് എന്ത് ചെയ്യണമെന്നറിയാതേ ഒരിക്കൽ നിൽക്കേണ്ടി വന്നിട്ടില്ലേ ഷാനാ.. അതും ഈ ഞാൻ കാരണം.. എന്നിട്ട് നിന്നേ ഒന്ന് രക്ഷിക്കാൻ പോലും നോക്കാതേ എന്റേ ഉപ്പ നിന്നോട് ചെയ്യുന്ന ക്രൂരതകളെല്ലാം എനിക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടില്ലേ… അതിന് പടച്ചോൻ എനിക്ക് തന്ന ശിക്ഷയാണിത്.. അതും നിന്റേ കൺമുമ്പിൽ തന്നേയുള്ള എന്റേ ഈ ജീവിതം ..
ഞാൻ നിന്നോട് ചെയ്തതിനൊക്കേ അനുഭവിച്ചല്ലേ മതിയാകൂ…
എന്ന് പറഞ്ഞപ്പോഴേക്കും ഷാനാ എന്റേ വാ പൊത്തിയിരുന്നൂ…
നിച്ചൂ… അങ്ങനെയൊന്നും ചിന്തിക്ക പോലും വേണ്ട.. പ്ലീസ് .. നീ അങ്ങനേ പറഞ്ഞാൽ അതെനിക്ക് താങ്ങാൻ കഴിയില്ല… അത് കൊണ്ടൊന്നും അല്ലാ നിച്ചൂ ഇപ്പോ ഇങ്ങനെയൊക്കേ സംഭവിക്കുന്നത്… നീ ആ വിഷയം മറക്കണം.. ഇനി ഞാൻ ഇങ്ങനേ കേൾക്കരുത്…പറഞ്ഞേക്കാം..
അള്ളാ … എന്താ ഞാൻ ഈ കേൾക്കുന്നത് ഭാവിയിൽ ഒരുപ്പയാകാൻ ഇവന് ഭാഗ്യം ഇല്ലായെന്നോ ….
അപ്പോ നാജി… ഇവരേ ഒന്നിപ്പിക്കാനുള്ള എന്റേ സ്വപ്നം … എല്ലാം തകരുകയാണല്ലോ…
അല്ലാ … ഒരു കണക്കിന് ചിന്തിച്ചാൽ ശരിയാണല്ലോ… ഞാൻ ഇവന്റേ ഷർട്ട് അഴിച്ച സമയം അടിവയറ്റിൽ സർജറി ചെയ്ത പാടൊന്നും കണ്ടില്ലല്ലോ…
അന്ന് ഉമ്മച്ചി എന്നോട് പറഞ്ഞിരുന്നത് അടിവയറ്റിൽ സർജറി ചെയ്തു എന്നാണ് …
ഇനിയിപ്പോ ഞങ്ങളോട് ഉമ്മച്ചി അങ്ങനേ പറഞ്ഞതാകുമോ …
ഒന്നാലോചിച്ചാൽ ശരിക്കും അന്ന് ആ മരം അവന്റേ അടിവയറ്റിന് താഴേ ആയിട്ട് തട്ടി നിന്നു എന്നാണ് അറിയാൻ കഴിഞ്ഞത് …. അപ്പോപ്പിന്നേ നിച്ചു പറഞ്ഞത് സത്യം തന്നേയാകുമോ …
എന്തായാലും അതറിഞ്ഞേ തീരൂ…
ഹലോ ഷാനാ .. ന്താ ഇങ്ങനേ ആലോചിച്ചിരിക്കണേ … ഒരുപാട് നേരായിട്ടോ ഇതിന്റേ ഉള്ളിൽ കയറിയിട്ട്… ഉമ്മച്ചിയൊക്കേ വന്നാൽ മോശാണേ …
ഉം… അത് ശരിയാ … നിച്ചു വാ ….എഴുന്നേറ്റിട്ട് ഒന്നു കൂടേ നേരത്തത്തേ പോലേ നീ എന്റേ കഴുത്തിൽ താങ്ങി പിടിച്ച് നിൽക്ക് …
അതേയ് ഷാനാ .. ആദ്യം ഈ കണ്ണൊക്കേ ഒന്ന് തുടച്ചേ … ഇല്ലേ വേണ്ട ഞാൻ തന്നേ തുടച്ച് തരാം… പിന്നേ ഒരു കാര്യം… ഇനി എന്റേ കാര്യം ഓർത്ത് നിന്റേ കണ്ണ് നിറയാൻ പാടില്ല… പറഞ്ഞില്ലെന്ന് വേണ്ട..ഇതിപ്പോ നമ്മളേ സജാദ്ക്ക നമ്മളേ വിട്ട് പോയത് പോലേയൊന്നും ഞാൻ പോയിട്ടൊന്നുമില്ലല്ലോ. നിന്റേ കൺമുന്നിൽ തന്നേയില്ലേ.. പിന്നെന്താ ?
എന്നും പറഞ്ഞ് ഞാൻ ഷാനന്റേ തോളിൽ പിടിച്ച് പതുക്കേ എഴുന്നേറ്റ് നിന്നൂ…
ഷാനയാണേൽ ഏതോ ലോകത്താണെന്ന് തോന്നുന്നു… എന്തൊക്കെയോ ആലോചിച്ച് കൊണ്ട് ഓളെന്റേ പാന്റിന്റേ ബട്ടൺ അഴിച്ച് മാറ്റി …
ഹലോ … അതേയ് എന്താ ചെയ്യണേ ഷാനാ … നീ ഏത് ലോകത്താ…. സ്പീഡ് ആക്ക് .. എനിക്ക് ഇങ്ങനേ കൂടുതൽ സമയം നിൽക്കാൻ കഴിയണില്ലാ…
ആരോടാ ഞാൻ ഈ പറയണേ അള്ളാ … ടീ ഷാനാ നിന്നോടാ പറയണേ . കേൾക്കണില്ലേ. അവിടെന്ന് ആ തോർത്ത് എടുക്ക് ആദ്യം … ന്നിട്ട് അഴിക്കാ എന്റേ പാന്റ്…
എന്നും പറഞ്ഞ് ഓൻ എന്റേ കഴുത്ത് മുറുക്കിയപ്പോഴാണ് എനിക്ക് സ്ഥിര കാല ബോധം തന്നേ തിരിച്ച് വന്നത്…
ഞാനിത് വരേ ഞങ്ങൾക്ക് സംഭവിച്ചതൊക്കേ ഓരോന്നായ് ആലോചിച്ച് നിൽക്കായിരുന്നു… എന്തൊക്കേ പ്രശ്നങ്ങളാ ഈ ഒരൊറ്റ അപകടത്തിൽ ഞങ്ങളേ പിന്തുടരുന്നത്…
ആ സമയം നിച്ചു എന്റേ കഴുത്തിന് പിടിച്ച പിടി നന്നായി എനിക്ക് വേദനിച്ചത് കൊണ്ട് തന്നേ സ്ഥിര കാല ബോധം പെട്ടന്ന് തിരിച്ച് കിട്ടി…
എന്തൊരു പിടിയാടോ പിടിച്ചത്… എന്റേ കഴുത്ത്…
പിന്നേ പിടിക്കണ്ടേ ….നീ ഏത് ലോകത്താ ഷാനാ .. … എത്ര നേരായി ഞാൻ ഇവിടേക്കിടന്ന് ഇങ്ങനേ അലറി വിളിക്കുന്നു… ഇത് വാഷ് റൂമാണ്.. അല്ലാതേ ബെഡ് റൂം അല്ലാ ഇത്ര ടൈം നിൽക്കാൻ …
നീ ആ തോർത്ത് മുണ്ട് വേഗം എടുക്ക് ഷാനാ … എനിക്ക് ഇങ്ങനേ ഒരു പാട് നേരം നിൽക്കാൻ കഴിയണില്ല …
തോർത്ത് മുണ്ട് ഒക്കേ അവിടേ തന്നേ നിൽക്കട്ടേ മോനേ … നീ അല്ലേ ഡയലോഗ് അടിച്ചത് അതുണ്ടായിട്ടും വല്യ കാര്യമൊന്നുമില്ലാന്ന്…
അയ്യേ … എന്ന് കരുതി…
കരുതലൊക്കേ നീ തന്നേ ചുരുട്ടി മടക്കി കയ്യിൽ വെച്ചോ… എന്നും പറഞ്ഞ് ഞാൻ ഓന്റേ പാന്റ് അഴിച്ച് മാറ്റി പതുക്കേ അവിടേയിരുത്തി….
അത് മാത്രേ എനിക്ക് ഓർമ്മ ഉള്ളൂ… പിന്നേ തല കറങ്ങുന്നതിന് തുല്യമായിരുന്നു എനിക്ക് … സർജറി ചെയ്ത ഭാഗം കണ്ട് എന്നേ അത് വല്ലാതേ തളർത്തി… പലയിടത്തും മുറിപ്പാടുകളും ചതവും…. മൂത്രം പോകുന്നതിന് വേണ്ടി ആ ഭാഗത്തിലൂടേ പൈപ്പ് ഇട്ടിരിക്കുന്നു…
ശരിക്കും അത് കണ്ട നിമിഷം കാണണ്ടില്ലായിരുന്നു എന്ന് വരേ തോന്നിപ്പോയി… അത്രക്ക് ദാരുണമായ അവസ്ഥ….
ഈ നിമിഷം എന്റേ കണ്ണുകൾ നിറയുന്നത് കണ്ട് അവന്റേ കണ്ണുകളും ഈറനണിയാൻ തുടങ്ങിയിരുന്നു…
അവൻ അവന് വേണ്ടി ഒരിക്കലും കരയില്ല എന്ന് പറഞ്ഞെങ്കിലും അവസാനം അതൊരു കൂട്ടക്കരച്ചിലായി മാറി എന്നതാണ് സത്യം…
പിന്നീട് ഞാൻ എന്റേ നെഞ്ചോട് ചേർത്ത് കുറച്ച് നിമിഷം അവനേ ആശ്വസിപ്പിച്ചു… പെറ്റുമ്മയുടേ സ്നേഹം എന്താണെന്ന് അറിയാതേ വളർന്നവനാ ..
ഒരു പെങ്ങളെ സ്ഥാനത്ത് നിന്ന് ജീവിതകാലം മുഴുവൻ ഞാൻ ഉണ്ടാകും ഇവന്റേ കൂടേ എന്ന് സ്വയം മനസ്സിൽ പറഞ്ഞ് കൊണ്ടേയിരുന്നു …
പിന്നേ സമയം ഒരുപാടായത് കൊണ്ട് തന്നേ വേഗം അവനേ ഒന്ന് കഴുകി ഫ്രഷ് ആക്കി തോർത്ത് മുണ്ടെടുത്ത് തുടച്ച് വൃത്തിയാക്കി റൂമിലേക്ക് കൊണ്ട് വന്നു….
ഞങ്ങൾ വാഷ് റൂമിൽ നിന്നുമിറങ്ങി വരുന്നതും കാത്ത് ഈ നിമിഷം അവന്റേ റൂമിൽ നാജിയും പാത്തുവും നിൽപ്പുണ്ടായിരുന്നു..
അവരേ കണ്ടതും ഒരു ചെറു പുഞ്ചിരിയോടേ നിച്ചു അവരേ നോക്കി….
നിങ്ങളെപ്പോയെത്തി പാത്തൂസേ…
കുറച്ച് നേരായി ഷാനാ… ഇവനേ നീ കഴുകാണ്ന്ന് ഫെബി പറഞ്ഞു … അപ്പോ പിന്നേ ഇവിടേ ഇങ്ങനേ ഇരുന്നു നിങ്ങള് ഇറങ്ങി വരുന്നതും നോക്കിയിട്ട്…
ഫെബി എവിടേ ന്നിട്ട്…
ഞങ്ങളോട് ഇവിടേ ഇരിക്കാൻ പറഞ്ഞിട്ട് ഓള് കിച്ചണിലേക്ക് പോയി ….
ടാ നിച്ചൂ… എന്താ തലയും താഴ്ത്തിയിരിക്ക്ണ്… ഒന്നും മിണ്ടണില്ലല്ലോ നീ … അതും നിന്റേ വീട്ടിൽ വന്നിട്ട് … എന്താ ഞങ്ങളെയൊക്കേ മറന്നോ….
മറക്കാനോ … അതും നിങ്ങളേയോ … ബെസ്റ്റ് .
ഇപ്പോ കൂടേ ചോദിച്ചേ ഉള്ളൂ… നിങ്ങൾ എപ്പോ വരാന്ന് …
പിന്നേ.. വാ ഇവിടേയിരിക്ക്…. നിങ്ങള് പറയ് … എന്തൊക്കെയുണ്ട് നമ്മളേ സ്ക്കൂളിലേ വിശേഷം …
എന്തടീ … ഞങ്ങൾക്ക് നീയില്ലാതേ എന്ത് വിശേഷം ഷാനാ …. അവിടേക്ക് പോകുന്നതിനേക്കാളും ഞങ്ങൾക്ക് ഇഷ്ടം നിന്റേയടുത്തേക്ക് വരാനാണ്…. രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ എക്സാം ആണ് നമുക്ക് ..നിന്നേ വല്ലാതേ മിസ്സ് ചെയ്യുന്നു ഷാനാ.
അപ്പോ എന്നേയോ …
നീയില്ലാഞ്ഞിട്ട് പറയേ വേണ്ട നിച്ചൂ… ക്ലാസ്സൊക്കേ എപ്പൊയേ ഉറങ്ങി…
ഹ… അത്താണ് …
നിച്ചു.. വാ … കിച്ചൺ വരേ പോയിട്ട് വരാം നമുക്ക്.. ഫെബിന്റേ ഉമ്മാനേ കാണണ്ടേ .. നമ്മള് വാഷ് റൂമിൽന്നിറങ്ങിയത് അറിഞ്ഞിട്ടുണ്ടാവില്ല..
ഉം. ശരിയാണ്…
അങ്ങനേ ഞങ്ങൾ 4 പേരും കൂടേ കിച്ചണിൽ പോയി ഫെബിടേ ഉമ്മയേ ഒക്കേ കണ്ടു അവിടേ അങ്ങനേ സംസാരിച്ചിരുന്നു…
അപകടം സംഭവിക്കുന്നതിന് മുമ്പ് കണ്ടതാ നിച്ചൂ ഫെബിന്റേ ഉമ്മയേ …
പിന്നീട് കുറച്ച് നേരത്തേ അവിടേയിരുന്നുള്ള സംസാരം ഒക്കേ കഴിഞ്ഞു ഞാനും നിച്ചുവും പാത്തുവും നാജിയും ഫെബിയും കൂടേ മുറ്റത്തേക്കിറങ്ങി…
നിച്ചുവിനേ സന്തോഷിപ്പിക്കാനാണേൽ അവന്റേ വീൽചെയറിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തള്ളി നടക്കാൻ എല്ലാവർക്കും പരസ്പരം ആവേശമായിരുന്നു. പക്ഷേ … ഒരാളൊഴികേ ….
നമ്മളേ നാജിയ തന്നേ … അവള് മാത്രം വന്നത് മുതൽ ആകേ സൈലന്റ് … ചോദിച്ചതിന് മാത്രം മറുപടി.
നിച്ചുവിനും അവളേ നോക്കാനോ അവളോട് സംസാരിക്കാനോ കഴിയുന്നിമില്ല…
ഉള്ളിൽ നല്ല വിശമം ഉണ്ടെങ്കിലും അവനത് പുറത്ത് കാണിക്കുന്നുമില്ല…
ഞങ്ങളങ്ങനേ ഓരോ വിശേഷങ്ങളും പറഞ്ഞ് അതിലേയൊക്കേ നടന്നു..
ഷാനാ … ഞാൻ ഒരു കാര്യം ചോദിക്കട്ടേ നിന്നോട്….
ഉം… ചോദിക്കടീ പാത്തൂസേ…
ഷാനാ … അത് പിന്നേ ഈ കാര്യം പലപ്പോഴും ഫെബീടേ വീട്ടിൽ ഞങ്ങൾ വന്നപ്പോൾ ചോദിക്കണമെന്ന് കരുതിയതാ .. പക്ഷേ അന്നൊക്കേ നിന്നേ എത്രയൊക്കേ സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചാലും അത് നടക്കാറില്ല. ഇന്നാണേൽ കുറച്ചൊക്കേ സന്തോഷം നിന്നിൽ ഞങ്ങള്ക്ക് കാണാൻ കഴിയുന്നുണ്ട്..
ഹും.. സന്തോഷം .. ഉള്ള് കിടന്ന് നീറാണ് എന്ന് ഇവർക്കറിയില്ലല്ലോ…. ഈ കൂട്ടത്തിൽ എന്റേ ഷാനുവും കാക്കുവും കൂടേ ഉണ്ടങ്കിൽ ചിലപ്പോ ഞാൻ കുറച്ചെങ്കിലും സന്തോഷിച്ചേനേ… പിന്നേ നിച്ചുവിനേ ഓർത്ത് മാത്രമാണ് എന്റേ ഈ മുഖത്ത് ഇന്ന് കാണുന്ന സന്തോഷം എന്ന് എനിക്ക് മാത്രമല്ലേ അറിയൂ…
ചോദിക്കട്ടേ ഷാനാ ഞാൻ …
ഉം…. ചോദിക്കടീ പാത്തൂസേ….
നമ്മള് ലാസ്റ്റ് സ്കൂളിൽന്ന് പിരിഞ്ഞ ദിവസം നീ ഓർക്കുന്നുണ്ടോ ഷാനാ … അന്ന് നീ ഞങ്ങളോട് പറഞ്ഞത്… എന്തൊക്കേ ആയാലും നിനക്ക് പ്രോജക്ടിൽ ഷാനുവിന്റേ കൂടേ മത്സരിക്കാൻ കഴിയില്ലായെന്നാണ്…
എന്നിട്ട് പിന്നീട് ഞങ്ങൾ നിന്നേ കാണുന്നത് പ്രോജക്ടിൽ ഷാനുവിന്റേ കൂടേ മത്സരിച്ച് കൊണ്ടിരിക്കുന്ന ന്യൂസ് ആണ് . അതും ടിവിയിൽ .
ശരിക്കും അന്ന് എന്താ ഉണ്ടായത്… നീയെങ്ങനേ ഇവരേകൂടേ പ്രോജക്ടിൽ പങ്കെടുത്തു… ഇന്നിപ്പോയിതാ നീ ഏറ്റവും കൂടുതൽ സ്നേഹിച്ച ആ ഷാനുവിന്റേ വീട്ടിൽ വരേ നിനക്ക് ഫുൾ ഫ്രീഡം .. ഇതൊക്കേ എങ്ങനേ സംഭവിച്ചു ? അങ്ങനേ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട് ഞങ്ങളേ രണ്ടാളേം മനസ്സിൽ .
ഹ..ഹ. അത് ഞാൻ പറഞ്ഞെരാ പാത്തൂസേ… അതിന് കാരണം ഈ ഞാനും ഫെബിയും ഷാനുവും ഷാനിബ്ക്കയും സജാദ്ക്കയും ഒക്കേയാണ് …
അതിന്റേ ക്രെഡിറ്റ് ഒക്കേ ഞങ്ങൾക്ക് മാത്രമാണ്. അല്ലേ ഫെബീ..
എന്നും പറഞ്ഞ് ഷാനയും ഫെബിയും തമ്മിലുള്ള ബന്ധവും … ഷാനയുടേ പഴയ വീട്ടിലേ പുതിയ താമസക്കാരാണ് ഷാനു എന്നതും ഷാനയുടേ ബർത്ത്ഡേ ദിവസം ഞങ്ങൾ അവൾക്കായ് ഒരുക്കിയ സർപ്രൈസും
തുടർന്ന് സംഭവിച്ചതെല്ലാം അവരുമായി പങ്ക് വെച്ചു….
അവർ ഒരു കഥ പോലേ എല്ലാം കേട്ടിരുന്നെങ്കിലും പല കാര്യങ്ങളും വിശ്വസിക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ല….
മിൻഹക്ക് ഞങ്ങൾ കൊടുത്ത തിരിച്ചടി കേട്ടപ്പോൾ അവർക്ക് നല്ല സന്തോഷം തന്നേയായിരുന്നു…
പിന്നീട് കഥകളൊക്കേ കേട്ട് കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് പോയിരുന്നു…
ഇത്ര സമയം ആയിട്ടും നാജിയിലും നിച്ചുവിലും മാത്രം ഒരു മാറ്റവും കണ്ടതേയില്ല… അവർക്കിടയിൽ ഒരു അകൽച്ച നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
പക്ഷേ … ഞാൻ ഒരുപാട് അവരേ ഒന്നിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നേരത്തേ വാഷ് റൂമിലേ ആ ഒരു കാഴ്ച്ച കാണേണ്ടി വന്നത് മുതൽ ഇവരേ ഒന്നിപ്പിക്കാനുള്ള എന്റേ കോൺഫിഡൻസും എനിക്ക് നഷ്ടമായി …
എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നാജിയ
ക്ക് ചിലപ്പോൾ നിച്ചുവിനോട് ഇപ്പോഴുള്ള അകൽച്ച കുറച്ചു കൂടേ കൂടുക മാത്രേ ചെയ്യൂ …
അപ്പോപ്പിന്നേ എന്താ ഇപ്പോ ഒരു വഴി അള്ളാ …
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission