അതാണ് ആർച്ച
ഗൗരി നിമിഷക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു
ഇതാണോ … സുന്ദരിയാണല്ലോ
അപ്പോഴെക്കും ആർച്ചയും അമ്മയും അടുത്തെത്തി
എന്താ ഗൗരി അറിയോ ഞങ്ങളെ സുധ ചോദിച്ചു
അറിയും എന്ന മട്ടിൽ ഗൗരി തലയാട്ടി
ശരത്തുമായുള്ള കല്യാണം ശരിയായതിന്റെ സന്തോഷത്തിലാണല്ലേ ഗൗരി
ആർച്ചക്കിപ്പോ എന്താ വേണ്ടത്, എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്,
അത് ആവശ്യമുള്ള കാര്യമാണ് ,നിനക്കത് നിസ്സാരമായിരിക്കും പക്ഷേ എനിക്കത് വലിയൊരു കാര്യമാണ്
എനിക്ക് ബസ്സ് വരാൻ സമയമായി ,ആർച്ചക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം
നിന്റെ പോലെ തന്നെ എനിക്ക് എന്റെ സമയം വിലപ്പെട്ടതാണ് ,നിന്നെ ഞാൻ കണാൻ വന്നത് നിന്റെയൊരു ഭാഗ്യമാണ്
അത് കേട്ടപ്പോൾ നിമിഷക്ക് ചിരി വന്നു
ആർച്ചെ നമ്മള് വന്ന കാര്യം പറ
നീ ഈ കല്യാണത്തിൽ നിന്നും ഒഴിയണം ,ശരത്തിനെ എനിക്ക് വിട്ട് തരണം
വിട്ടുതരാനോ എനിക്ക് മനസ്സിലായില്ല
ശരത്ത് എന്റെയാണ് ,എനിക്ക് വേണം ശരത്തിനെ
നീ ഇങ്ങനെ തരം താഴരുത് ആർച്ചേ ,സ്നേഹം ഒരിക്കലും വാങ്ങാനോ തട്ടിപ്പറിക്കാനോ പറ്റില്ല ,കാശ് കൊടുത്താലും കിട്ടില്ല ,അത് ഉള്ളിൽ നിന്നും വരണം
നിന്റെ തത്വം കേൾക്കാൻ വന്നതല്ല ഞാൻ ശരത്തിനെ എനിക്ക് വേണം ,
ആർച്ച പോയി ശരത്ത് സാറിനോട് പറയ് ഈ കാര്യം ,ആള് സമ്മതിക്കുകയാണെങ്കിൽ ഞാൻ മാറി തരാം
നീ പറയുന്നത് എനിക്ക് മനസ്സിലായി ശരത്ത് ഒരിക്കലും സമ്മതിക്കില്ലാന്ന് നിനക്കറിയാം ,അതിന്റെ അഹംങ്കാരമാണ് നിനക്ക്
അത് നിനക്ക് എന്ത് വേണമെങ്കിലും വിചാരിക്കാം ,ഇതിൽ നിന്നും ഞാനായിട്ട് പിൻമാറില്ല ശരത്ത് സാറ് പിൻമാറുകയാണെങ്കിൽ എനിക്ക് പ്രശ്നമില്ല
എനിക്കും സമ്മതം
നീയെന്താ എന്റെ മോളെ കളിയാക്കുകയാണോ ,നിന്നെ കൊണ്ട് പിൻമാറിക്കാൻ ഞങ്ങൾക്കറിയാം
നീ പേപ്പറിൽ വായിക്കാറില്ലേ പെട്രോൾ ഒഴിച്ചു കത്തിച്ചു ,കത്തികൊണ്ട് കുത്തി കൊന്നു എന്നൊക്കെ അങ്ങനെയൊരു ഗതി നിനക്ക് വരാതിരിക്കണമെങ്കിൽ നീ ഈ വിവാഹത്തിൽ നിന്നും പിൻമാറണം
ഇതെന്താ വെള്ളെരിക്കാ പട്ടണമോ ,നിങ്ങൾക്ക് അമ്മക്കും മോൾക്കും നാണമില്ലെ ഇങ്ങനെയൊക്കെ വന്ന് പറയാൻ ,പിന്നെ നിങ്ങളുടെ ഭീക്ഷിണിയൊന്നും ഇവിടെ നടക്കില്ല ,ഗൗരി ശരത്ത് സാറിനുള്ളതാണ്
നീ ആരാ സംസാരിക്കാൻ ഗൗരിയാണ് മറുപടി പറയണ്ടത്
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ,ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല
നീ ബുദ്ധിമതിയാണ് ഗൗരി ,പക്ഷെ ആ ബുദ്ധി ഞങ്ങളുടെ അടുത്ത് ചിലവാവില്ല
ഞാനൊരു കാര്യം വിചാരിച്ചാൽ അത് നടത്താൻ എനിക്കറിയാം ,അത് നിന്നെ കൊന്നിട്ടായാലും
അത് പറയുമ്പോൾ സുധയുടെ മുഖം മുറുകിയിരുന്നു
നമ്മള് ഇനിയും കാണേണ്ടി വരും
അയ്യോ ഇതെന്ത് സാധനങ്ങളാണ് ഗൗരി അവര് പോയി കഴിഞ്ഞപ്പോൾ നിമിഷ ചോദിച്ചു
അവരങ്ങനെയാണ് ,അമ്മയും മകളും ഒന്നിനൊന്ന് മെച്ചമാണ്
എന്നിട്ട് നീയെന്ത് തീരുമാനിച്ചു ,
നീയിത് ശരത്ത് സാറിനോട് പറയണം
വേണ്ട എന്തിനാ സാറിനെ വിഷമിപ്പിക്കുന്നത് ,കുരക്കും പട്ടി കടിക്കില്ല എന്നല്ലേ
നീയിങ്ങനെ പറഞ്ഞിരുന്നോ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും എന്നുകൂടി ഉണ്ട്
ഗൗരി അവളെയൊന്ന് നോക്കി ചിരിച്ചു
ശരത്ത് സാറിനോട് പറയണ്ട, പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അത് ഒരു വലിയ പ്രശ്നമാകും ,അതു കൊണ്ട് പറയാണ്ടാന്ന് തീരുമാനിച്ചു ഗൗരി
*
ശരത്തേ ….. ആ സൂപ്പർമാർക്കറ്റിലൊന്ന് കയറണട്ടോ കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്
അപ്പോ ഇന്ന് അത്താഴത്തിന് വീട്ടിലെത്താമല്ലേ
പോടാ കളിയാക്കാതെ ,അല്ലെങ്കിൽ അമ്മ വന്നു വാങ്ങും ,അതിനെന്തിനാ ബുദ്ധി മട്ടിക്കുന്നത്
അമ്മായി അമ്മയെ നല്ല സോപ്പിടൽ ആണല്ലേ ,
അതെ നിന്റെ പെണ്ണ് വരുമ്പോൾ സോപ്പിടുമൊയെന്ന് നോക്കാലോ
സോപ്പിട്ടില്ലെങ്കിലും അച്ഛനെയും അമ്മയെയും നോക്കിയാൽ മതി എട്ടത്തി നോക്കുന്നത് പോലെ, ഏട്ടത്തിടെ പോലെ ആയാൽ മതി ഗൗരി
മതീടാ പൊക്കിയത് ,നീ നേരെ നോക്കി വണ്ടി ഓടിക്ക്
സുപ്പർമാർക്കറ്റിലെത്തി
ഏടത്തി … ഞാനകത്തേക്ക് വരുന്നില്ല ഞാനിവിടെ ഇരിക്കാം,ഞാൻ വരണ്ട ആവശ്യമുണ്ടാ
വേണ്ട ടാ നീ ഇവിടെയിരുന്നോ അധികം സാധനങ്ങൾ വങ്ങാനില്ല
അഭി സൂപ്പർ മാർക്കറ്റിന്റെ അകത്തേക്ക് പോയി
ഹൊ ഈ ഭർത്താക്കൻ മാരെ സമ്മതിക്കണം അവർക്ക് എത്ര ക്ഷമ വേണം ഭാര്യയുടെ കൂടെ ഷോപ്പിംഗിനോക്കെ പോക്കാൻ എത്ര മണിക്കൂർ കാത്തിരിക്കണം
മൂക്കുത്തി ഷോപ്പിംഗ് ഭ്രാന്തി ആയിരിക്കുമോ ഏയ് ഇല്ല ,മൂക്കുത്തി അങ്ങനത്തെ ആളായിരിക്കില്ല
പെട്ടെന്ന് എന്തോ ശബ്ദം കേട്ടത് പോലെ തോന്നി ശരത്തി
എന്തോ വീണത് പോലെ
ശരത്ത് അകത്തേക്ക് കയറി
ആളുകളൊക്കെ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു
ചേട്ടാ അവിടെ എന്താ സംഭവം
അത് ഒരു സ്ത്രീ തല കറങ്ങി വീണതാണ്
ഓ അതാണോ കാര്യം
ഈ തലകറക്കക്കാർക്കൊ വീട്ടിലിരുന്നൂടെ, ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിക്കാൻ
ശരത്ത് ഒന്നൂ കൂടി അവിടെക്ക് നോക്കി
ചുറ്റും കൂടി നിന്നവരൊക്കെ മാറിയിട്ടുണ്ടായിരുന്നു ,തല കറങ്ങിയ സ്ത്രീയെ ശരത്ത് കണ്ടു
അത് അഭിരാമി യായിരുന്നു
ശരത്ത് ഓടി ചെന്നു
അഭിരാമി കണ്ണു തുറന്നിട്ടുണ്ടായിരുന്നു
അഭി ഏട്ടത്തി …..
അഭി അവനെ നോക്കി
മോനെ നീയറിയോ ഈ കുട്ടിയെ
എന്റെ ഏട്ടത്തിയാണ്
എനിക്കൊന്നുമില്ല ശരത്തേ ,നീ പേടിക്കണ്ടാട്ടോ
നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം
അതാണ് നല്ലത് ,ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും
രണ്ടു മൂന്ന് പേര് കൂടി ചേർന്ന് അഭിരാമിയെ കാറിൽ കയറ്റി കൊടുത്തു
ഹോസ്പിറ്റലിൽ എത്തി
അഭിയെ ഡോക്ടറെ കാണിച്ചു ,ശരത്തിനോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു
ശരത്ത് ശ്യാമിനെ വിളിച്ച് കാര്യം പറഞ്ഞു
കുറച്ച് കഴിഞ്ഞ് ശരത്തിനെ അകത്തേക്ക് വിളിച്ചു
അഭിരാമിയുടെ അനിയനാണല്ലേ
അതെ ,ഡോക്ടർ ഏട്ടത്തിക്ക് എങ്ങനെയുണ്ട്
നിങ്ങളുടെ വീട്ടിലേക്ക് പുതിയ ആള് വരുന്നു
അത് ഡോക്ടർ എങ്ങനെ അറിഞ്ഞു ഏട്ടത്തി പറഞ്ഞോ
ഇയാള് എന്താ ഈ പറയുന്നത്
ഡോക്ടർ വീട്ടിലേക്ക് പുതിയ ആള് വരുന്ന കാര്യം ,എന്റെ കല്യാണമാണ് ,കുറച്ച് കഴിഞ്ഞിട്ടേ ആള് വരൂ
താനി തെന്തൊക്കെയാണ് ഈ പറയുന്നത് ഞാൻ പറഞ്ഞത് അഭിരാമിയുടെ കാര്യമാണ് ആ കുട്ടി പ്രഗ്നന്റ് ആണ്
അങ്ങനെ പുതിയ ഒരാള് വരുന്ന കാര്യമാണ് ഞാൻ പറഞ്ഞത്
ശരത്ത് ‘ ചമ്മിയ ചിരിയോടെ ഡോക്ടറെ നോക്കി
ഇതൊക്കെ എവിടെന്ന് വരുന്നൂ എന്ന മട്ടായിരുന്നു ഡോക്ടർക്ക്
താൻ ചെറിയച്ഛൻ ആവാൻ പോകുന്നു ,ശരത്തിന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു ,സന്തോഷം കൊണ്ട്
അഭിരാമിക്ക് ക്ഷീണമുണ്ട് ഒരു ഡ്രിപ്പ് ഇട്ടാൽ ആള് ഓക്കെയാവും
ഇട്ടോ ഡോക്ടർ
താൻ പുറത്തേക്ക് നിന്നോ,കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും
ശരത്ത് പുറത്തേക്ക് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോഴെക്കും ശ്യാം വന്നു
അഭി എവിടെ
എന്താടാ അഭിക്ക് എന്താ പറ്റിയത്
എന്നോടാണോ ചോദിക്കുന്നത് ,ചേട്ടൻ തന്നെയാണ് എല്ലാത്തിനും കാരണം ,ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറത്തിട്ടുണ്ട് ,കല്യാണകഴിഞ്ഞ് വന്നപ്പോൾ അഭിയേട്ടത്തിയോട് പെരുമാറിയതൊക്കെ ഡോക്ടർ റൂമിലുണ്ട് ബാക്കി ഡോക്ടർ പറയും
ശ്യാം ആകെ വല്ലാതായി
അഭിരാമിയെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്
സിസ്റ്റർ എനിക്കൊന്ന് ഡോക്ടറെ കണാൻ പറ്റോ
ഡോക്ടർ തിയ്യറ്ററിലേക്ക് പോയി
ചേട്ടാ വായോ നമ്മുക്ക്ഏട്ടത്തിയെ കണാം
അഭിരാമിക്ക് ഡ്രിപ്പ് ഇട്ടിരുന്നു
ശ്യാമിനെ കണ്ടപ്പോൾ അഭിരാമിയുടെ മുഖമൊന്ന് ചുവന്നു ,
അഭീ ……
എന്താ പറ്റിയത്
ഇവൻ എന്നോട് ഒന്നും പറഞ്ഞില്ല
ഏട്ടത്തി ഞാൻ വീട്ടിലേക്ക് വിളിക്കട്ടെ, ചേട്ടനെ ശരിക്കൊന്നു പറഞ്ഞ് മനസ്സിലാക്ക് എന്ന് പറഞ്ഞ് ശരത്ത് പുറത്തേക്ക് പോയി
അഭീ …
ശ്യാമേട്ടാ ….. അ ഭി ക്ക് അവനോട് ആ സന്തോഷ വാർത്ത പറയാൻ നാണമോ ചമ്മലോ ഒക്കെ ആയിരുന്നു
നമ്മുക്കിടയിൽ മൂന്നാമതൊരാൾ വരുന്നൂ ശ്യാമേട്ടാ ..
കേട്ടത് വിശ്വസിക്കാനാവാതെ ശ്യാം അഭിയെ നോക്കി
എന്താ ഇങ്ങനെ നോക്കുന്നത് മനുഷ്യാ .. എനിക്ക് മസാല ദോശ വേണം
സന്തോഷം കൊണ്ട് ശ്യാമിന് അഭിരാമിയെ എടുത്തുയർത്തണമെന്ന് തോന്നി
അതൊക്കെ അടക്കി
ശ്യാം അഭിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
കുറച്ച് കഴിഞ്ഞ് ശരത്ത് വന്നു
ഏട്ടത്തി അമ്മ വരണോന്ന്
വേണ്ട ശരത്തേ ഇത് കഴിഞ്ഞാൽ പോവാലോ,
അമ്മയോട് നീ കാര്യം പറഞ്ഞില്ലേ ശ്യാം ചോദിച്ചു
പറഞ്ഞു… ശരത്ത് ഇത്തിരി നീട്ടി പറഞ്ഞു
കല്യാണം കഴിഞ്ഞിട്ട് മര്യാദക്ക് ആയിരുന്നെങ്കിൽ ഇപ്പോ കൊച്ചിന്റെ പേര് വിളി കഴിഞ്ഞേനെ അത് ശരത്ത് മനസ്സിൽ പറഞ്ഞു
എന്താടാ പിറുപിറുക്കുന്നത്
ഒന്നുമില്ല ഞാനിവിടെ നിൽക്കണോ
വേണ്ടാ നീ വീട്ടിലേക്ക് പോക്കോ
*
അഭീ … മോളി നി ഷോപ്പിൽ പോവണ്ടാ
അതെന്താ അമ്മേ ,എനിക്കൊരു കുഴപ്പമില്ല ഡോക്ടർ എന്നോട് ജോലിക്ക് പോക്കോളാൻ പറഞ്ഞിട്ടുണ്ട്
ആദ്യത്തെ മൂന്നു മാസം ശ്രദ്ധിക്കണം അഭീ
അമ്മേ…
ഇനി ഒന്നും ഇങ്ങോട്ട് പറയണ്ട, ഞാൻ ശ്യാമിനോട് പറഞ്ഞോളാം ,ഞായാറാഴ്ച അച്ഛനും അമ്മയും വരുന്നല്ലെ പറഞ്ഞത്
അതേ അമ്മേ
അപ്പോ ഒരു കാര്യം ചെയ്യാം ഗൗരിയുടെ വീട്ടിൽ പോകുന്നത് അടുത്താഴ്ചക്ക് മാറ്റാം
അത് വേണ്ട അമ്മേ നമ്മക്ക് ഗൗരിയുടെ വീട്ടിലേക്ക് രാവിലെ പോയിട്ട് വരാലോ ,അത് ഇനി മറ്റാൻ നിൽക്കണ്ട
അഭിയേട്ടത്തിക്ക് വയ്യെങ്കിൽ അടുത്താഴ്ച പോകാം
നീ പോടാ എനിക്കൊരു കുഴപ്പമില്ല ,
രാത്രി
ശരത്ത് ഗൗരിയെ വിളിച്ചു
ടോ .. ഒരു സന്തോഷ വാർത്തയുണ്ട്
എനിക്കറിയാം അഭിയേട്ടത്തി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു
ഓ … നിങ്ങള് സെറ്റായി ഞാൻ ഔട്ട്
അത് കേട്ട് ഗൗരി ചിരിച്ചു
താൻ ചിരിക്കണ്ട ..
ചിരിക്കണില്ല … സാറിനിഷ്ടമില്ലെങ്കിൽ ഞാൻ ചിരിക്കണില്ല
ഗൗരി ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ കേൾക്കോ
കേൾക്കാം
താനെന്നെ സാറെ എന്ന് വിളിക്കരുത് ,എന്തൊരു ബോറാണെന്നോ അത് കേൾക്കുമ്പോൾ
ഞാനങ്ങനെ ശീലിച്ച് പോയി
അതു മാറ്റിക്കോട്ടോ തനിക്കെന്നെ ശരത്തേട്ടാന്ന് വിളിച്ചൂടെ
വിളിക്കാം
ശരി തന്നൊന്നു വിളിച്ചേ ഞാനൊന്നു കേൾക്കട്ടേ
അങ്ങനെയിപ്പോ കേൾക്കണ്ടാ ഞാനെ ആവശ്യം വരുമ്പോൾ വിളിച്ചോളാം
ശരി എന്നാലങ്ങനെ ,സൺഡേ സുന്ദരി യായിട്ട് നിൽക്കണട്ടോ ,വരുന്നവരൊക്കെ ഞെട്ടണം
ഞെട്ടിക്കാം ….
അപ്പോ ശരി ഞായാറാഴ്ച കണാം
ശരത്ത് കോള് കട്ട് ചെയ്തു
അവനോട് സംസാരിച്ചപ്പോൾ ഗൗരിക്ക് മനസ്സിൽ മഞ്ഞുതുള്ളി വീണത് പോലെ ആയിരുന്നു
മനസ്സ് നിറയെ ഇപ്പോശരത്ത് സാറാണ്
പെട്ടെന്ന് പിന്നെയും ഫോൺ റിംഗ് ചെയ്തു
ഗൗരി ഫോണെടുത്ത് നോക്കി
ശരണ്യയായിരുന്നു
എന്തിനായിരിക്കും ശരണ്യ വിളിക്കുന്നത് ,കോൾ എടുക്കണോ
ഗൗരി ഫോണെടുത്ത് ഹലോ പറഞ്ഞു
ഗൗരി നിനക്കെന്നോട് ദേഷ്യമാണെന്നറിയാം ,എന്നാലും ഞാൻ പറയുന്നത് നീ കേൾക്കണം
ഇനി എന്തെങ്കിലും ചതിക്കുള്ള പുറപ്പാടാണോ നീ
ചതിക്കാനല്ല നിന്നെ രക്ഷിക്കാനാണ് ,ആർച്ചയിൽ നിന്നും ,ആർച്ച നിന്നെ എന്തും ചെയ്യാൻ മടിക്കില്ല നിന്റെ ജീവൻ തന്നെ അപകടത്തിൽ ആയേക്കാം ,അമ്മയും മോളും അപകടകാരികൾ ആണ്
ഇതൊക്കെ നിനക്കറിഞ്ഞിട്ടല്ലേ നീ അവരുടെ കൂടെ കൂടി എനിക്കെതിരെ തിരിഞ്ഞത്
അതൊക്കെ ഓർത്ത് എനിക്ക് ഇപ്പോ വിഷമമുണ്ട് ,നീ എന്നോട് ക്ഷമിക്കണം
ക്ഷമിക്കാനോ നിന്നോട് അത് എനിക്ക് ഒരിക്കലും പറ്റിലില്ല കാരണം നിനക്ക് തന്നെ അറിയാമല്ലോ ,എന്റെ കൂടെപിറപ്പായിരുന്നു നീ ,പക്ഷെ നീ എന്താ ചെയ്തത്
അതൊക്കെ സമ്മതിച്ചു എനിക്ക് തെറ്റ് പറ്റി നീ എന്നോട് ക്ഷമിക്കണ്ട , പക്ഷേ നീ സൂക്ഷിക്കണം അവർ എന്ത് ചെയ്യാനും മടിക്കില്ല
അവരെന്തു ചെയ്യും കൂടി വന്നാൽ കൊന്നുകളയും കളയട്ടെ ,നീയൊക്കെ അതല്ലേ ആഗ്രഹിച്ചത് അതു നടക്കട്ടെ എന്നിട്ട് എല്ലാവരും സന്തോഷിക്കട്ടെ എന്നു പറഞ്ഞ് ഗൗരി ഫോൺ കട്ട് ചെയ്തു
ശരണ്യക്ക് വെപ്രാളമായി
ശരണ്യ വേഗം നിമിഷയെ വച്ചു
എന്താ ശരണ്യ ….
നിമിഷേ … നീയെന്നിക്ക് ഒരു ഹെൽപ്പ് ചെയ്യണം
ഞാനോ….
നിനക്ക് ഞാനെന്ത് ഹെൽപ്പാണ് ചെയ്യണ്ടത് ,നീയല്ലേ ഇപ്പോൾ ഒരോരുത്തർക്ക് ഹെൽപ്പ് ചെയ്യുന്ന ആള്
നീ കളിയാക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി ,നീ എത്ര വേണമെങ്കിലും കളിയാക്കിക്കോ ,അതിലൊന്നും എനിക്കൊരു വിഷമമില്ല ,നീ ഗൗരിയോടൊന്ന് സൂക്ഷിക്കാൻ പറയണം ആർച്ച എന്തും ചെയ്യാൻ മടിയില്ലാത്തവളാണ്
ആഹാ …. അതു കൊള്ളാം നീയിപ്പോൾ ആർച്ചയുടെ ടീമല്ലേ ,അതെന്തു പറ്റി വല്ലാത്തൊരു മനംമാറ്റം ആണല്ലോ, ആർച്ചയമായുള്ള കൂട്ട് വിട്ടോ
നിമിഷേ നിനക്ക് പറ്റുന്നെങ്കിൽ ഗൗരിയെ പറത്തൊന്ന് മനസ്സിലാക്ക് ഞാൻ പറഞ്ഞാലല്ലേ ഗൗരിക്ക് കേൾക്കാൻ ബുദ്ധിമുട്ടുള്ളു നീ പറഞ്ഞാൽ കേൾക്കും
നീ പറഞ്ഞാൽ കേൾക്കാതിരുന്നത് എന്നു മുതലാണ് അതിന്റെ കാരണവും നിനക്കറിയാം
ഞാൻ പറയാനുള്ളത് പറഞ്ഞു ,ആർച്ച പഠിച്ച കോളേജിൽ ആർച്ച കാട്ടി കൂട്ടിയ കാര്യങ്ങളൊക്കെ അറിഞ്ഞത് കൊണ്ടാണ് നാണം കെട്ടിട്ടായാലും നിങ്ങളെ വിളിച്ച് ഞാൻ ഇതൊക്കെ പറയുന്നത് ,പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ഞാനങ്ങനെ ആർച്ചയമായി കൂട്ടായി എന്നു കരുതി ഗൗരിക്ക് എതിരെ ഒരു കാര്യത്തിനും ഞാൻ കൂട്ടുനിന്നിട്ടില്ല ഇനി നിൽക്കുകയുമില്ല
ശരണ്യ പറഞ്ഞു
ശരണ്യ പറഞ്ഞതിൽ കാര്യമുണ്ടെന്ന് നിമിഷക്ക് തോന്നി ,രണ്ടും ചെകുത്താൻ മരാണ് ,അമ്മചെകുത്താനും മോള് ചെകുത്താനും
ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ രണ്ടിനെയും വെടി വച്ച് കൊല്ലാമായിരുന്നു
ശരണ്യക്ക് നല്ല വിഷമമുണ്ട് ഗൗരിയുടെ പെരുമാറ്റത്തിൽ
ഗൗരിയോട് പറയണം ശരണ്യയോട് ക്ഷമിക്കാൻ
*
ഗൗരി ….
എന്താ അമ്മേ
ഞായാറാഴ്ച അവര് വരുമ്പോൾ മോള് സാരി ഉടുത്താൽ മതി
അയ്യോ അമ്മ അത്രക്കും വേണോ ,അവര് കണാൻ വരുന്നതല്ലേ അതിന് സാരി ഉടുത്ത് നിൽക്കണോ ,അവിടത്തെ എല്ലാ വരും ചേച്ചിയെ കണ്ടിട്ടുള്ളതല്ലേ
ഗംഗേ നീയൊന്ന് മിണ്ടാതിരിക്ക് കാർന്നോമാരൊക്കെ വരുന്നതാ ,അവർക്ക് ചിലപ്പോ പെണ്ണ് ചുരിദാറിട്ട് നിൽക്കുന്നതൊന്നും ഇഷ്ടമാവില്ല
എന്റെ അമ്മേ …. എന്തിനാ അവരുടെ ഇഷ്ടം നോക്കുന്നത് ശരത്ത് ചേട്ടന് ചേച്ചിയെ ഇഷ്ടമായി ഇനി ആരു ഇഷ്ടപ്പെട്ടാലും ഇഷ്ട്ടപെട്ടില്ലെങ്കിലും എന്താ
നിന്റെ അധികപ്രസംഗം നിർത്ത് ഗംഗേ … വെറുതെ എന്റെ കൈയ്യിൽ നിന്നും വാങ്ങരുത് ,നീയാണ് ഒരോന്ന് പറഞ്ഞിവളെ ചീത്തയാക്കുന്നത്
അവള് തമാശ പറയുന്നതല്ലേ ,അമ്മയെ ചൂടാക്കാൻ വേണ്ടിട്ട് പറയുന്നതാണ് ,
ഒരു സാരി വാങ്ങാം
അതു പറ്റില്ല ഇവിടെ ഉള്ള സാരി മതി, ഈ കാര്യം പറഞ്ഞ് പുതിയ സാരി വാങ്ങ ണ്ട
ഗംഗേ നീ പൊക്കോട്ടോ നല്ല അടിഞാൻ തരും അമ്മ അടിക്കാനായി കൈ ഓങ്ങിയതും ഗംഗ ഗൗരിക്കിട്ട് ഒരടി കൊടുത്തിട്ട് ഓടി പോയി
അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് ,നാളെ കാലത്ത് കോളേജിൽ പോകുമ്പോൾ കാശ് വാങ്ങിയിട്ട് പോകണട്ടോ
ശരിയെന്ന് ഗൗരി തലയാട്ടി
ശരത്ത് സാറിനോട് പറയണോ ,നാളെ ശ്യാമേട്ടന്റെ കടയിൽ പോകുന്ന കാര്യം
വേണ്ട ,സാരിയുടെ കാര്യം പറയണ്ട ഞായാറാഴ്ച കണ്ടാൽ മതി
ശ്യാമേട്ടന്റെ ഷോപ്പിൽ പോവണ്ടാ ,അഭിഏട്ടത്തി കണ്ടാൽ എന്തായാലും പറയും
ട്ടോ …… ഗംഗ വന്ന് ഗൗരിയുടെ അടുത്ത് വന്ന് ഒച്ചയുണ്ടാക്കി
ഓ… ഗംഗേ ഞാൻ പേടിച്ച് പോയീട്ടോ
പേടിക്കണം ഒരു സാരി എടുക്കുന്നതിനാണോ ഇത്ര ആലോചന ,ഇക്കണക്കിന് ചേച്ചിക്ക് ആലോചിക്കാനെ സമയമുണ്ടാവൂ ,ഇവിടെ മാത്രമാണോ ഇങ്ങനെ അവിടെ എങ്ങനെയാണാവോ
നീയെന്താ പറയുന്നത് അവിടെ എങ്ങനെയാണാവോ എന്നോ
അത് ശരത്ത് ചേട്ടനും എപ്പോഴും ആലോചനയാണോ എന്ന് ,ആള് ആലോചിച്ച് കൊണ്ടിരുന്നാൽ നല്ല പണി കിട്ടും ബാങ്കിലല്ലേ ജോലി ഏട്ടിന്റെ പണി കിട്ടും
പോടീ … ശരത്ത് സാറ് അങ്ങനെയൊന്നുമല്ല
ഉവ്വ് ഒരു ദിവസം ബാങ്കിൽ പോയി നോക്കിയാൽ അറിയാം …. ആള് ബാങ്കിൽ എങ്ങനെയാണെന്ന്
അതു കേട്ടപ്പോൾ ഗൗരിക്ക് ചിരി വന്നു
*
ഇതാര് ആർച്ച ചേച്ചിയോ ഇവിടെ ക്കുള്ള വഴിയൊക്കെ അറിയോ
ഞാൻ ഇടക്ക് വരാറുണ്ട് നീ ഇവിടെ ഉണ്ടാവാറില്ലല്ലോ ,അതാ നീ എന്നെ കാണാത്തത്
ഞാനൊരു തമാശ പറഞ്ഞതല്ലേ ചേച്ചി ,അത് ചേച്ചി കാര്യമാക്കിയോ
ആർച്ച കൈയ്യിലുണ്ടായിരുന്ന കവർ വന്ദനക്ക് കൊടുത്തു
എന്താ ചേച്ചി ഇത്
നിനക്ക് രണ്ടു മൂന്നു ജോടി ചുരിദാറാണ്
താങ്ക്സ് ചേച്ചീ ….
നിന്റെ ചേട്ടനെവിടെ
ഇവിടെയുണ്ട് ,കുഭകർണ്ണ സേവകഴിഞ്ഞിട്ട് ഇപ്പോ ഏണീറ്റു
വെറുതെയല്ല നിന്റെ ചേട്ടൻ ഭീമന്റ പോലെ ആവുന്നത്
ഞാൻ ഭീമനായത് കൊണ്ടായിരിക്കും എന്നെ കെട്ടണമെന്ന് പറഞ്ഞ് ആരും വാശി പിടിക്കാത്തത്
വരുൺ അവിടെക്ക് വന്നു
നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി ,ചില ഇഷ്ടങ്ങൾ അങ്ങനെയാണ് എത്ര തുടച്ച് മാറ്റിയാലും മായില്ല
ഓ അതായിരിക്കും നീ ശരത്തിനെ വിടാതെ പിടിച്ചിരിക്കുന്നത്
അതെ അതു കൊണ്ട് തന്നെയാണ്
ഇനിയിപ്പോ കാര്യമില്ലല്ലോ ഈ സൺഡേ കഴിഞ്ഞാൽ ശരത്ത് ഗൗരിയുടെതാവും
ആർച്ചയുടെ മുഖം മാറിയത് വരുൺ ശ്രദ്ധിച്ചു
വധുവിന് എന്തെങ്കിലും സംഭവിച്ചാൽ കല്യാണം നടക്കില്ലല്ലോ
നീ എന്തൊക്കെയാണ് ആർച്ചേ പറയുന്നത് നിനക്ക് തലക്ക് നല്ല സുഖമില്ലേ, ഗൗരിക്ക് എന്ത് സംഭവിക്കാനാണ്
എനിക്കൊരു പ്രശനമില്ല വരുണേ ,ശരത്ത് മറ്റൊരുത്തിയുടെ ആവുന്നത് എനിക്ക് കണാൻ കഴിയില്ല
ആർച്ചേ നീ ഈ വാശിയൊക്കെ മാറ്റണം ,നിന്നെ കെട്ടാൻ നല്ല ചുള്ളൻ പയ്യൻമാരുടെ ക്യൂ ആയിരിക്കും ആ നിനക്ക് ശരത്തിനെ മറക്കാനാണോ പ്രയാസം ,ഇതിലും നല്ല ഒരു ബന്ധം നിനക്ക് കിട്ടും
ആർച്ച ചിരിച്ചു ഒരു പരിഹാസചിരി
നിങ്ങളുടെ ബിസ്സിന സ്സൊക്കെ എങ്ങനെ പോകുന്നു വിഷയം മറ്റാനായി വരുൺ ചോദിച്ചു
അത് നന്നായി നടക്കുന്നു ,സൺഡേ നീ പോകുന്നുണ്ടോ കാരണം നീ വഴി മാറി കൊടുത്തതല്ലേ, ശരത്ത് നിന്നോട് യാചിച്ചു വാങ്ങിയതല്ലേ ഈ ബന്ധം
നീ ഇങ്ങനെയൊന്നും പറയരുത് ,ശരത്ത് ഗൗരിയെ കെട്ടുന്നതിൽ ഏറ്റവും കൂടുതൽ
സന്തോഷിക്കുന്നത് ഞാനാണ്,
അതെന്താ നിനക്കിത്ര സന്തോഷം ,ശരത്ത് എന്തെങ്കിലും തന്നോ നിനക്ക്
നീ ഇത്ര തരം താഴ്ന്ന് സംസാരിക്കല്ലേ ആർച്ചേ …. ,
നീ കാര്യം പറ നിന്റെ സന്തോഷത്തിന്റെ കാരണം ,എന്തായാലും നിസ്സാര കാരണം ആയിരിക്കില്ല ,അത് പറയുകയാണെങ്കിൽ ഞാൻ ശരത്തിന് വേണ്ടിയുള്ള യുദ്ധം ഞാൻ അവസാനിപ്പിക്കാം
നീ ആത്മാർത്ഥമായി പറയുന്നതാണോ ,നിന്നെ വിശ്വസിക്കാമോ
ആർച്ചക്ക് ഒരു വാക്കെയുള്ളു എന്നെ നിനക്ക് വിശ്വസിക്കാം
നിനക്കറിയോ ഞാൻ ഗൗരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്റെ അനിയത്തി ചെയ്ത തെറ്റിന് ഒരു പരിഹാരമായിട്ടാണ്
എന്തു തെറ്റ് വന്ദന എന്തു തെറ്റാണ് ഗൗരിയോട് ചെയ്തത്
ഗൗരിയോട് മാത്രമല്ല അവരുടെ വീട്ടുക്കാരോട് മൊത്തമായിട്ടാണ് ചെയ്തത്
ഗൗരിയുടെ ചേട്ടൻ മരിച്ചത് വന്ദന ഓടിച്ചകാറ് ഇടിച്ചിട്ടാണ്
അയ്യോ … എന്നിട്ട് ഇതാർക്കും അറിയില്ലേ
ശരത്തിനറിയാം പിന്നെ ഇപ്പോ നിനക്കും അറിയാം
ഞാൻ ആരോടും പറയില്ല ,പാവം ഗൗരി ഇതൊന്നുമറിയാതെ പാവത്തിനെ ഞാൻ കുറെ കുറ്റപ്പെടുത്തി ,ശരിക്കും പറഞ്ഞാൽ ശരത്ത് ചെയ്യുന്നത് ഒരു നല്ല കാര്യമാണ് ,ശരത്ത് വന്ദന ചെയ്ത തെറ്റിന് ഒരു പരിഹാരം കാണുന്നു ,ഇതൊന്നുമറിയാതെ ഞാൻ ശരത്തിനെ കുറ്റപ്പെടുത്തി ,ശരത്തിനോട് മാപ്പ് ചോദിക്കണം
എനിക്കറിയാമായിരുന്നു കാര്യം പറഞ്ഞാൽ നിനക്ക് മനസ്സിലാവുമെന്ന്
വരുൺ പറഞ്ഞു
ആർച്ചയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത് നല്ലതായീന്ന് വരുണിന് തോന്നി ,ഇനി ആർച്ച ശരത്തിനെ വേണമെന്ന് പറഞ്ഞ് വാശി പിടിക്കില്ല
*
മമ്മീ ….
ഒന്നു വേഗം വന്നേ ഒരു ഗുഡ് ന്യൂസ് ഉണ്ട്
എന്താ ആർച്ചേ
എന്റെ മമ്മീ ഒരു കാര്യം ഞാൻ വരുണിന്റെ കൈയ്യിൽ നിന്നും ചോർത്തിയെടുത്തു
നീ മര്യാദക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞേ ആർച്ചേ ….
ഗൗരിയുടെ ആങ്ങള മരിച്ചത് വന്ദന ഓടിച്ച കാറിടിച്ചാണ്
അതിനിപ്പോ നമുക്കെന്താ നേട്ടം
അതൊക്കെയുണ്ട് മമ്മി നോക്കിക്കോ
ആർച്ച ഒരു കളി കളിക്കും
ആർച്ച ഫോണെടുത്ത് ഗൗരിയെ വിളിച്ചു
ഹലോ
നിന്റെ തീരുമാനം എന്തായി, അതിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ വിളിച്ചതാണ്
എന്റെ കാര്യം ഞാൻ ആർച്ചയോട് പറഞ്ഞതല്ലേ, അതിൽ ഒരു മാറ്റമില്ല ,ശരത്ത് സാറ് പിൻമാറിയാൽ ഞാൻ പിൻമാറാം
അതിൽ നിന്നും നീ മാറണ്ട ,നീ അതിൽ തന്നെ ഉറച്ച് നിന്നോ
പക്ഷേ ഒരു കാര്യത്തിൽ നിന്നെ ഞാൻ അഭിനന്ദിക്കുന്നു സ്വന്തം ചേട്ടനെ കൊന്നവരുടെ തറവാട്ടിലേക്ക് വധുവായി ചെന്നു കയറുന്നത് ഒരു ഭാഗ്യമാണ് ഗൗരി
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission