കുറച്ച് നേരം കഴിഞ്ഞിട്ടും മാഷിൽ നിന്നും മറുപടി ഉണ്ടായില്ല
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് ഗംഗക്ക് മനസ്സിലായി
ഗംഗ തിരിച്ച് മുറിയിലേക്ക് പോയി
നീയെന്തൊക്കെയാണ് അച്ഛനോട് പറഞ്ഞത് ,കേട്ടിട്ട് എനിക്ക് വിറയൽവന്നു
അതിന് ഞാനെന്താ പറഞ്ഞത് ,ചേച്ചിക്ക് വിറയൽ വരാൻ മാത്രം ഞനൊന്നും പറഞ്ഞിട്ടില്ല ,അച്ഛന് വരുണേട്ടനെ ഇഷ്ടമല്ല അതാണ്
നീ വിഷമിക്കാതിരിക്ക് ഗംഗേ …..
അച്ഛന് ആലോചിക്കാൻ സമയം കൊടുക്ക്
ഇതിലെന്താ ചേച്ചി അച്ഛന് ഇത്ര ആലോചിക്കാൻ ,വരുണേട്ടനെ അച്ഛന് അറിയാവുന്നതല്ലേ ,ചേച്ചിയെ പെണ്ണ് കണാൻ വരുന്നൂന്ന് പറഞ്ഞപ്പോൾ അച്ഛൻ വരുണേട്ടനെയും വീട്ടുക്കാരെയും പറ്റി അന്വഷിച്ചതല്ലേ
നീയൊന്ന് സമാധാനിച്ച് ,ഞാൻ അച്ഛനോട് സംസാരിക്കാം
വേണ്ടാ… ആരും എനിക്ക് വേണ്ടി സംസാരിക്കണ്ട
ഗംഗക്ക് നല്ല വിഷമമുണ്ടെന്ന് ഗൗരിക്ക് മനസ്സിലായി
ഗൗരി വേഗം അച്ഛന്റെ അടുത്തേക്ക് ചെന്നു
അച്ഛാ……
മാഷ് ഗൗരിയെ നോക്കി
അച്ഛൻ ഒന്നും മറുപടി പറയാത്തത് കൊണ്ട് ഗംഗ ആകെ സങ്കടത്തിലാണ്
ഞാനെങ്ങനെയാണ് ഗൗരി മറുപടി പറയുകാ ,നടക്കാത്ത ഒരു കാര്യമാണിത് ,
അച്ഛനിങ്ങനെ പറയരുത് ,വരുണെട്ടനിൽ അച്ഛൻ കാണുന്ന കുറവ് എന്താണ്, ഗംഗക്ക് കിട്ടുന്ന ഒരു നല്ല ബന്ധമാണ്
വരുണിനല്ല മോളെ കുറവ് നമ്മുക്കാണ് ,അന്ന് അവര് പറഞ്ഞത് ഞാൻ മറന്നിട്ടില്ല
ഭ്രാന്തുള്ള വീട്ടിൽ നിന്നും അവർക്ക് പെണ്ണ് വേണ്ട എന്ന്
അച്ഛാ അത് ….
അച്ഛൻ വരുണേട്ടനെ തെറ്റിധരിച്ചതാണ്
അന്ന് അങ്ങനെ അവര് പറയാൻ കാരണം ശരത്ത് സാറായിരുന്നു
ഗൗരി കാര്യങ്ങൾ അച്ഛനോട് പറഞ്ഞു
ഗൗരി പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മാഷിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി
അത് ഗംഗക്കുള്ള അച്ഛന്റ സമ്മതമാണെന്ന് ഗൗരിക്ക് മനസ്സിലായി
അച്ഛൻ വന്ന് അവളോട് സംസാരിക്ക്
മാഷിനെ കൂട്ടി ഗൗരി ഗംഗയുടെ അടുത്തേക്ക് ചെന്നു
ഗംഗേ …
അച്ഛനെ കണ്ടതും ഗംഗ എഴുന്നേറ്റിരുന്നു
മാഷ് ഗംഗയെ തന്നോട് ചേർത്ത് പിടിച്ചു
എന്റെ മോളുടെ സന്തോഷമാണ് അച്ഛന്റ സന്തോഷം
ഗംഗ കരഞ്ഞ് കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു ..
*
ശരത്തേ നീ വീട്ടിലുണ്ടോ
വരുൺ ശരത്തിനെ വിളിച്ചു
ഉണ്ട്
നീ എന്റെ കൂടെ ഒരു സ്ഥലത്തേക്ക് വരണം
എവിടേക്ക്
അതൊക്കെയുണ്ട് നീ വേഗം റെഡിയാ വ് ,ഞാനിപ്പോ നിന്റെ വീട്ടിലേക്ക് വരാം ,ഞാൻ വീട്ടിലേക്ക് കയറണില്ല ഞാൻ അവിടെ എത്തുമ്പോൾ നിന്നെ വിളിക്കാം നീ ഇറങ്ങി വന്നാൽ മതി
എടാ വരുണേ നീ കളിക്കാതെ എവിടെക്കാണ് പോകുന്നതെന്ന് പറയ്
എന്റെ മോനെ കണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ,ഒരു കാര്യം ഞാൻ നിനക്ക് ഉറപ്പ് തരാം നിനക്ക് കൂടി സന്തോഷമുള്ള കാര്യമാണിത്
ഓക്കെ , ഒരു കാര്യവും സസ്പെൻസിടാതെ പറയാൻ നിനക്കറിയില്ലല്ലോ
ആ … അതങ്ങനെ തന്നെയാണ് ,നീ എന്നോട് തർക്കത്തിന് നിൽക്കാതെ വേഗം റെഡിയാവാൻ നോക്ക്
ശരി …..
അര മണിക്കൂർ കഴിഞ്ഞപ്പോൾ വരുൺ ശരത്തിന്റെ വീടിന് മുൻപിലെത്തി
അഭിരാമി വീടിന്റെ മുൻവശത്ത് ഉണ്ടായിരുന്നു
വരുൺ കാറിൽ നിന്ന് ഇറങ്ങാത്തത് കണ്ടപ്പോൾ അഭി കാറിനടുത്തേക്ക് ചെന്നു
വരുണേ … നീയെന്താ കയറാത്തത്
അഭിയേട്ടത്തി ഞാനും ശരത്തും കൂടി ഒരു അത്യാവശ്യകാര്യത്തിന് പോവുകയാണ് ,പോയി വന്നിട്ട് വീട്ടിൽ കയറി പോയ കാര്യത്തിനെ പറ്റി വിശദമായി പറഞ്ഞിട്ടെ പോകൂ ,അതു മതീലേ
അതു മതി ,രണ്ടു വാനരന്മാരും കൂടി എവിടെക്കാണ് പോകുന്നതെന്ന് പറഞ്ഞൂടെ,, ആരെങ്കിലും പഞ്ഞിക്കിടുകയാണെങ്കിൽ എടുത്ത് കൊണ്ടു പോരണ്ടേ
ഓ…. അങ്ങനെ ….
അതോർത്ത് അഭിയേട്ടത്തി പേടിക്കണ്ടാട്ടോ ,ആരും ഞങ്ങളെ തല്ലില്ല
അപ്പോഴെക്കും ശരത്ത് വന്നു
ശരത്തേ ….
എന്താ ഏട്ടത്തി …
നിങ്ങളെവിടെക്കാണ് പോകുന്നത്
അതറില്ല എട്ടത്തി ..
ശരി നീയൊന്ന് ചിരിച്ചേ … എന്നിട്ട് പോയാൽ മതി
എന്റെ അഭിഏട്ടത്തി .. ഇത്രക്കിഷ്ടമാണോ ഇവന്റെ ചിരി …
അതല്ല കാരണം ,നിന്റെ കൂടെയല്ലേ വരുന്നത് ,തിരിച്ച് വരുമ്പോൾ ഇവന് പല്ലൊന്നും ഉണ്ടായില്ലെങ്കിലോ അതു കൊണ്ട് അവസാനമായി അവന്റെ ചിരിയൊന്ന് കാണാനാണ്
അഭിരാമി ചിരിച്ച് കൊണ്ട് പറഞ്ഞു
അഭിയേട്ടത്തി ദുഷ്ട്ടേ….
ഇതിന് മറുപടി വരുൺ മാധവ് തിരിച്ച് വന്നിട്ട് തരാട്ടോ
പോയിട്ട് വരാം ഏട്ടത്തി ….
ശരത്ത് അഭിരമിയോട് പറഞ്ഞു
*
വരുണേ …….
നമ്മളെവിടെക്കാണ് പോകുന്നത്
അതൊക്കെയുണ്ട് ,നീ എന്തെങ്കിലും ബേക്കറി കാണുമ്പോൾ എന്നോട് പറയണട്ടോ ,കുറച്ച് ലഡ്ഡു വാങ്ങണം
ലഡ്ഡു….
എന്താ നീ ലഡ്ഡൂന്ന് കേട്ടിട്ടില്ലേ, മധുരമുള്ള മഞ്ഞ കളറിലുള്ള ഉണ്ട പോലുള്ളത്
വരുണേ .. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എനിക്കിപ്പോ ആ കാര്യത്തിൽ ഒരു സംശയമുണ്ട്
വരുൺ കാറ് നിറുത്തി
ശരത്തേ കുറച്ച് കഴിയുമ്പോൾ നിനക്ക് മനസ്സിലാവും കാര്യങ്ങൾ ,
ദേ ആ ബേക്കറിയിൽ നിന്നും ലഡ്ഡു വാങ്ങിയിട്ട് വായോ
ശരത്ത് പോയി ലഡ്ഡു വാങ്ങി വന്നു
കാറ് കുറച്ച് ദൂരം ഓടി
ടാ നീ ആർച്ചയുടെ വീട്ടിലേക്കാണോ പോകുന്നത്
അതെ
അതിന് ലഡ്ഡു വാങ്ങി പോകുന്നതെന്തിനാ
അത് നിനക്കറിയില്ലേ ശുഭകാര്യങ്ങൾ അറിയിക്കുമ്പോൾ മധുരം വിളമ്പണം
അല്ലാ നീയിപ്പോൾ എന്ത് ശുഭകാര്യമാണ് അറിയിക്കാൻ പോകുന്നത്
ദേ വീടെത്തി ,ഇനി നിന്റെ സംശങ്ങൾ ഒക്കെ മാറും
വരുണിന്റെ കാറ് കണ്ടതും ആർച്ച വേഗം വീടിനു പുറത്തേക്ക് വന്നു
വരുണിന്റെ കൂടെ ശരത്തിനെ കണ്ടപ്പോൾ ആർച്ചയുടെ മുഖം മങ്ങി
എന്താ ആർച്ചേ ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ
അവളുടെ മുഖഭാവം കണ്ട് വരുൺ ചോദിച്ചു
അതിന് നമ്മുടെ ഇഷ്ടമൊക്കെ ആർക്ക് വേണം വരുണേ
നീ കാട്കയറി ചിന്തിക്കണ്ട ആർച്ചേ ഞാൻ ചോദിച്ചത് വേറൊരു അർത്ഥത്തിലല്ല
ഇനിയിപ്പോ ചോദിച്ചത് ഏത് അർത്ഥത്തിലായാലും എനിക്ക് പ്രശ്നമില്ല ,ഞാനതൊക്കെ മറന്നു തുടങ്ങി
ആൻറി എവിടെ
വരുണും ശരത്തും വീടനകത്തേക്ക് കയറിയിരുന്നു
അപ്പോഴെക്കും സുധ വന്നു
നീ ഇവിടെ ക്കുള്ള വഴിയൊക്കെ മറന്നു എന്നാണ് ഞാൻ വിചാരിച്ചത്, കഴിഞ്ഞതൊക്കെ മറക്കാനാണല്ലോ ഇപ്പോ എല്ലാവർക്കും ഇഷ്ടം
സുധ പറഞ്ഞത് ശരത്തിനെ കുത്തിയതാണെന്ന് വരുണിന് മനസ്സിലായി
ആന്റി ഏത് വഴി മറന്നാലും ഈ വീട്ടിലേക്കുള്ള വഴി ഞാൻ ഒരിക്കലും മറക്കില്ല ആൻറിക്ക് അതു പോരെ
ആന്റി ഈ ലഡ്ഡു ഒരെണ്ണം എടുത്ത് കഴിച്ചേ
എന്താ വരുണേ ഇന്ന് നിന്റെ പിറന്നാൾ ആണോ
ഏയ് അല്ല ആന്റി …ഇത് മറ്റൊരു സന്തോഷമുള്ള കാര്യമാണ്
ആർച്ചക്ക് ലഡ്ഡു കൊടുത്ത് കൊണ്ടു വരുൺ പറഞ്ഞു
അതെന്താ ഇത്രയും സന്തോഷമുള്ള കാര്യം
ആർച്ച ചോദിച്ചു
എന്റെ വിവാഹം തീരുമാനിച്ചു
ആര് ഞാൻ അറിഞ്ഞില്ലല്ലോ ,നിന്റെ അച്ഛൻ ഞങ്ങളൊട് ഒരു വാക്ക് പറഞ്ഞില്ലല്ലോ
അയ്യോ ആന്റി ,അച്ഛൻ പറയും ,ഇന്നാണ് പെണ്ണിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം കിട്ടിയത് ,പെൺകുട്ടിയെ ആന്റി അറിയും
അതാരാ ….
ഗൗരിയുടെ അനിയത്തി ഗംഗ…
തൂ ….. വായിലിരുന്ന ലഡ്ഡു ഒറ്റ തുപ്പായിരുന്നു സുധ
എന്താ ആന്റി ലഡ്ഡുവിന് കൈപ്പുണ്ടോ വരുൺ ചിരിച്ച് കൊണ്ടു ചോദിച്ചു
ലഡ്ഡുവിന്റെ കൈപ്പല്ല നീയും ആ കുപ്പ കുഴിയിൽ വീണെന്നോർത്തിട്ടാണ് …ഇവനായിരിക്കും ഇതിന് കൂട്ടുനിന്നതല്ലേ
ഞാൻ ആ കുപ്പ കുഴിയിൽ വീഴാൻ ആർച്ചയുടെ ഹെൽപ്പും ഉണ്ടായിരുന്നു ,ആർച്ചയോട് ഞാനൊരു കാര്യം പറഞ്ഞിരുന്നു അത് ആർച്ച ഗൗരിയോട് പറഞ്ഞത് കൊണ്ടാണ് എന്റെ കാര്യത്തിന് ഇത്ര പെട്ടെന്ന് ഒരു തീരുമാനം ഉണ്ടായത്
സുധ രൂക്ഷമായി ആർച്ചയെ നോക്കി
തനിക്ക് ഏത് നേരത്താണാവോ അത് ഗൗരിയോട് പറയാൻ തോന്നിയത് ,അതിപ്പോൾ അവൾക്ക് അനുകൂലമായി ,ആർച്ചക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി
എന്നാൽ ഞങ്ങളിറങ്ങട്ടെ ആൻറി ,ബാക്കി കാര്യങ്ങളൊക്കെ അച്ഛൻ പറയും ,ഈ സന്തോഷ വാർത്ത ഇവിടെ അറിയിക്കാതെ എനിക്കൊരു സമാധാനം ഉണ്ടായില്ല ,ഇപ്പോ ശരിയായി ,ഇനി ഇടക്ക് ഇങ്ങനെ സന്തോഷ വാർത്തകൾ കൊണ്ട് വരാം
വരുണിന്റെ സംസാരം കേട്ടിട്ട് ശരത്തിന് ചിരി വന്നു
ഈ കാര്യം കൂടി കേട്ടതോടെ അമ്മക്കും മകൾക്കും തന്നോടുള്ള കലിപ്പ് കൂടും ശരത്ത് മനസ്സിൽ വിചാരിച്ചു
*
മമ്മീ …..
അവള് ആ ഗൗരി ജയിച്ച് കൊണ്ടിരിക്കുകയാണ്
ഇനിയിത് ഇങ്ങനെ വച്ചോണ്ടിരുന്നാൽ പറ്റില്ല
ഇതിനൊരു തിരുമാനം ഉണ്ടാക്കാൻ ഗുപ്തനെ പറ്റൂ ഞാനവനെ ഒന്നുകൂടി വിളിക്കട്ടെ
ഇനി അവള് ഈ ഭൂമിയിൽ വേണ്ടാ
മമ്മീ .. ഒന്നുകൂടി ആലോചിച്ച് മതി ഗുപ്തനെ വിളിക്കുന്നത്
ഇനി ആലോചിക്കാനില്ല ,അവളിനി വേണ്ടാ ,അത്ര തന്നെ
സുധ ഫോണെടുത്ത് ഗുപ്തന്നെ വിളിച്ചു
എന്താ …. ആൻറി പതിവില്ലാത്തൊരു വിളി
ഗുപ്താ നീയെന്നാ ഒന്നു സഹായിക്കണം
എന്താ ആൻറി കാശ് വല്ലതുമാണോ
എനിക്ക് കാശിന് ആവശ്യമില്ല ,എന്നെ സഹായിച്ചാൽ കാശ് നിനക്ക് ഞാൻ തരാം ,നീ ചോദിക്കുന്ന കാശ്
ആൻറി കാര്യം പറ
ഒരാളെ കൊല്ലണം
ഇതാണോ ഇത്ര വലിയ കാര്യം ,ഇതൊക്കെ സിമ്പിൾ കാര്യമാണ്
എന്നാൽ വേഗം വേണം ,ഇനിയിത് നീട്ടികൊണ്ടു പോകണ്ട, ആരാണെന്ന് അവളറിയണം
ആരാ ആള്
അത് ഒരു പെൺകുട്ടിയാണ് ,
പെൺകുട്ടിയോ ,അതെങ്ങനെ ആന്റിയുടെ ശത്രുവായി
നീ എന്നെ ചോദ്യം ചെയ്യണ്ട ,പറയണ പണി ചെയ്യുക ,അതിന് എതപണം വേണമെങ്കിലും തരാം
ശരി ,,,,
ആന്റി ഒരു കാര്യം ചെയ്യ് ആ പെൺകുട്ടിയുടെ അഡ്രസ്സ് ,ഫോട്ടോ എനിക്ക് വാട്ട്സ്ആപ്പ് ചെയ്യ്
ശരി
മമ്മീ ഇത്രക്കും വേണോ
വേണം … ഇനിയിതിൽ നിന്നും പിൻമാറില്ല
സുധ ഫോണെടുത്ത് ഗൗരിയുടെ ഫോട്ടോ ഗുപ്ത ന് സെന്റ് ചെയ്തു
ഗൗരി യുടെ ഫോട്ടോ കണ്ട് ഗുപ്ത ന്റെ മുഖവൊന്ന് വലിഞ്ഞ്മുറുകി
ഗുപ്തൻ സുധയെ വിളിച്ചു
ഈ പെൺകുട്ടി ആരാ ആന്റി ,ഇവളുമായി ആൻറിക്ക് എന്താ പ്രശ്നം ,ഇവളത്ര ഭയങ്കരിയാണോ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നല്ലോ
കാണുന്ന പോലെയല്ല മഹാ അഹംങ്കാരിയാണ്, പുരുഷൻമാരെ അവൾ പെട്ടെന്ന് വലയിലാക്കും
ആന്റി പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല, അതിനിവളെ കൊല്ലുന്നതെന്തിനാ
ആർച്ചക്ക് ഇഷ്ടമുള്ള പയ്യനെ അവൾ തട്ടിയെടുത്തു ,എന്റെ മോള് ആകെ സങ്കടത്തിലാണ് ,അവൾക്ക് അവനെ ഭയങ്കര ഇഷ്ടമാണ് ,അവളുടെ ആ ആഗ്രഹം എനിക്ക് നടത്തി കൊടുക്കണം ,ഇവള് ജീവിച്ചിരുന്നാൽ അത് ഒരിക്കലും നടക്കില്ല ,അതു കൊണ്ടാണ് ഞാനിങ്ങനെയൊരു തിരുമാനം എടുത്തത് ,നീയാകുമ്പോൾ മറ്റുള്ള പേടി വേണ്ടല്ലോ
ഓക്കെ ആന്റി ഞാൻ കാര്യങ്ങളൊക്കെ സെറ്റാക്കിയിട്ട് വിളിക്കാം
ആ അതു മതി ,നീ സമയമെടുത്തോ പക്ഷെ അവളെ എത്രയും പെട്ടെന്ന് തീർത്തു തരണം
ആൻറി ഒന്നും കൊണ്ടും പേടിക്കണ്ട എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് ഒരു നീക്ക് പോക്ക് ഉണ്ടാക്കാം
ശരീടാ ,നീയൊരു ദിവസം ഇവിടെ ക്കൊക്കെ വായോ
വരാം ആൻറി എത്രയും പെട്ടെന്ന് തന്നെ ആന്റിക്ക് ഒരു സന്തോഷ വാർത്തയുമായി ഞാൻ വരും
പിന്നെ ആന്റി കുറച്ച് കാശ് അഡ്വാൻസ് വേണം
ഒരു രണ്ടു ലക്ഷം രൂപ
രണ്ടു ലക്ഷമോ
അതിത്ര വലിയ തുകയൊന്നുമല്ല ആന്റി ,അവർക്ക് കൊടുക്കാനാണ് ,എന്നാലാണ് കാര്യങ്ങൾക്കൊക്കെ ഒരു സ്പീഡ് ഉണ്ടാവൂ
ശരി നിന്റെ അക്കൗണ്ട് നമ്പർ സെന്റ് ചെയ്യ്
ഓക്കെ ആന്റി ,അപ്പോ എല്ലാം പറഞ്ഞപോലെ
*
സുധ ഒരു വിജയിയെ പോലെ ചിരിച്ചു
എന്താ മമ്മി ആ ഗുണ്ട എന്താ പറഞ്ഞത്
അവൻ കേൾക്കണ്ട ഗുണ്ട എന്ന് വിളിക്കുന്നത്
അത് കൊള്ളാം ഗുണ്ടയെ പിന്നെ എന്തു വിളിക്കണം, മമ്മിയെന്തിനാ ഇത്രക്കും സോഫ്റ്റ് ആയി അവനോട് സംയിരിക്കുന്നത് ,
അവൻ എന്റെ ആങ്ങളയുടെ മകനല്ലേ ,അവൻ ഇങ്ങനെ ആയി ന്ന് കരുതി എനിക്കങ്ങനെ തള്ളി കളയാൻ പറ്റോ
തള്ളികളയണ്ടാ
അവൻ ഇങ്ങനെ ആയത് കൊണ്ട് നിനക്ക് ഉപകാരമായില്ലേ
ഉപകാരം ഉപദ്രവമാവാതിരുന്നാൽ മതി ,എന്നിട്ട് വല്ലതും നടക്കുമോ എന്താ പറഞ്ഞത്
അതൊക്കെ അവൻ ഏറ്റു, ഇനി അവളുടെ ദേഹത്ത് റീത്ത് വക്കാൻ പോയാൽ മതി
ഇപ്പോ നിന്റെ മമ്മിയെ പറ്റി നിനക്ക് എന്തു തോന്നുന്നു
അമ്പത് ശതമാനം ഓക്കെയാണ് ബാക്കി അമ്പത് റീത്ത് വച്ചിട്ട്
നിന്റെ ഇഷ്ടത്തിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത് ,ഇതിനെക്കാളും നല്ലൊരു ബന്ധം നമുക്ക് കിട്ടിയേനെ നമ്മുടെ നിലക്കും വിലക്കും ഒത്ത ഒരു ബന്ധം
എനിക്കിതു മതി ,എനിക്ക് വേണം ശരത്തിനെ അവളെ കൊന്നിട്ടായാലും എന്റെ മമ്മിയത് എനിക്ക് നേടി തരും അതെനിക്കുറപ്പായി
പിന്നെ കല്യാണം കഴിഞ്ഞാൽ ശരത്തിനോട് ഇവിടെ നിൽക്കാൻ പറയാം ,എനിക്ക് വയ്യാ ആ ദരിദ്രവാസിയൊടൊപ്പം അവിടെ കഴിയാൻ
അഭിരാമിയെ ഉദ്ദേശ്ശിച്ചാണ് ആർച്ച അതു പറഞ്ഞത്
അത് മതി നീ ഞങ്ങൾക്ക് ഒറ്റ മകളാണ് അപ്പോ നീ എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടാവണം
കല്യാണമൊന്ന് നടക്കട്ടെ മമ്മി ,ശരത്തിന്റെ കാര്യം എനിക്ക് വിട്ടേക്കു
*
ചേച്ചി ……ഗൗരി ….
എന്താ ഗംഗേ നീയിങ്ങനെ കിടന്ന് കാറുന്നത്
അമ്മേ ചേച്ചിയെവിടെ ….
ഗൗരി ഗീതേച്ചിയോട് സംസാരിക്കുന്നു ,ഇപ്പോ എന്തിനാ നീ അവളെ വിളിക്കുന്നത്
അത് ശരത്ത് സാറ് കുറെ നേരമായി വിളിക്കുന്നു ,ചേച്ചിയെ വിളിച്ചിട്ട് കിട്ടാതെ ദേ എന്നെ വിളിച്ചു
എന്തിനാ ഗംഗേ ഇങ്ങനെ ഒച്ച വക്കുന്നത് ,ഗീതേച്ചി ചോദിച്ചു ഗംഗക്ക് എന്താ പറ്റിയ തെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ഗംഗ ഇപ്പോ നിലത്തൊന്നുമല്ല അവളിപ്പോ സന്തോഷം കൊണ്ട് പറക്കുകയാണെന്ന്
എന്തിനാടീ ചേച്ചീ നീയങ്ങനെ പറഞ്ഞത് ഗീതേച്ചി ഇപ്പോ എന്നെ പറ്റി എന്തു കരുതിയിട്ടുണ്ടാവും ശ്ശോ നാണക്കേടായി
നീ വിഷമിക്കണ്ടാ ഞാൻ വെറുതെ പറഞ്ഞതാ
എനിക്കറിയാം എന്റെ ചേച്ചി എന്റെ ഭാഗത്തെ നിൽക്കൂന്ന്
അത് കൊള്ളാം ഇപ്പോ രണ്ടും സെറ്റായല്ലോ
അതെ ഞങ്ങളങ്ങനെ യാണ് അതുകൊണ്ടാണല്ലോ ഞങ്ങൾക്ക് ഒരേ വീട്ടിലേക്ക് പോകാൻ പറ്റിയത്
ഗംഗ സന്തോഷത്തോടെ പറഞ്ഞു
അപ്പോഴെക്കും ഗൗരിയുടെ ഫോൺ പിന്നെയും റിംഗ് ചെയ്തു
ദേ ശരത്തേട്ടനാണ്
ഗൗരി ഓടി പോയി ഫോണെടുത്തു
ഹലോ
താനെന്താടോ മൂക്കൂത്തി ഫോണെടുക്കാത്തത് ,ഞാനെത്ര നേരമായി വിളിക്കുന്നു
തന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഞാൻ ഗംഗയെ വിളിച്ചു
അവള് പറഞ്ഞു
എന്നാലും ഗംഗയെ സമ്മതിച്ചു ,മാഷിനെ കൊണ്ടു സമ്മതിപ്പിച്ചല്ലോ
അങ്ങനെ വേണം പെൺകുട്ടികളായാൽ സ്വന്തം കാലിൽ നിൽക്കണം ധൈര്യശാലി ആയിരിക്കണം ,അല്ലാതെ തന്നെ പോലെ തൊട്ടാവാടീ ആവരുത്
എന്നാ ഒരു കാര്യം ചെയ്യ് ആ ഫൂലൻ ദേവിയെ കല്യാണം കഴിക്കാലോ നല്ല ധൈര്യശാലിയാണവര്
ഗൗരി കപട ദേഷ്യത്തോടെ പറഞ്ഞു
ആഹാ … എന്റെ തൊട്ടാവാടീക്ക് ദേഷ്യം വന്നോ ,എന്നാൽ കേട്ടോ എനിക്ക് ഈ തൊട്ടാവാടീയായ മൂക്കുത്തിയെ മതി
വേണ്ട എവിടെന്നെലും ഒരു ധൈര്യമുള്ള പെണ്ണിനെ കണ്ടു പിടിച്ചോട്ടോ
എടോ ഞാനൊരു തമാശ പറഞ്ഞതാണ് ,അതിപ്പോ താൻ കാര്യമാക്കിയോ ,താനാള് കൊള്ളാലോ ,താൻ പറഞ്ഞതല്ലേ അനുസരിച്ചില്ലെന്ന് വേണ്ടാ കണ്ടു പിടിക്കാം നല്ല ധൈര്യശാലിയായ പെൺകുട്ടിയെ, ഇപ്പൊ ഞാൻ വിളിച്ചത് കാര്യം പറയട്ടെ
സൺഡേ തനിക്ക് ഉടുക്കാനുള്ള സാരി നമ്മുക്ക് രണ്ടു പേർക്കും കൂടി പോയി വാങ്ങാം ,നാളെ ക്ലാസ്സ്കഴിഞ്ഞ് ശ്യാമേട്ടന്റെ ഷോപ്പിലേക്ക് വന്നാൽ മതി
അത് വേണ്ട ഞാൻ വരില്ല ,ഷോപ്പിലുള്ളവരൊക്കെ കാണില്ലേ
അതിനെന്താ ,എന്നായാലും അവര് കാണേണ്ടതല്ലേ
ഞാൻ ….
താനിനി ഒന്നും പറയണ്ടാ നാളെ വൈകീട്ട് ഷോപ്പിലേക്ക് വായോ
വരാം
പിന്നെ …..
എന്താ..
പിന്നെ ഞാനിന്ന് ആർച്ചയുടെ വീട്ടിൽ പോയിരുന്നു വരുണിന്റെ കൂടെ പോയതാണ്, വരുണിന്റെയും ഗംഗയുടെയും കാര്യം പറഞ്ഞു
എന്നിട്ട് ,ആർച്ചക്കിപ്പോ എന്നോട് ഒന്നുകൂടി ദേഷ്യം ആയിട്ടുണ്ടാവും
താനെന്തിനാ അവളെ പറ്റി ഓർത്ത് ടെൻഷൻ അടിക്കുന്നത്, ഇന്നത്തെ ഞങ്ങളുടെ പ്രവൃത്തി അമ്മക്കും മോൾക്കും ഷോക്കായി
അവിടെ പോയി അങ്ങനെയൊന്നും പറയണ്ടായിരുന്നു
അതൊന്നും സാരമില്ല ഞങ്ങൾക്ക് നല്ല സന്തോഷമായി
സന്തോഷം കണാട്ടോ നാളെ ആർച്ച എന്തെങ്കിലും പണിയുമായി വരും
അങ്ങനെയൊന്നും ഉണ്ടാവില്ല ,ഓല പാമ്പ് കാണിച്ചു പേടിപ്പിക്കുന്നതാണ് ,താനിനി അതോർത്ത് വിഷമിക്കണ്ടാട്ടോ
ഒരു മൂളലായിരുന്നു ഗൗരിയുടെ മറുപടി
മൂക്കുത്തി ……
ശരത്തിന്റെ ശബ്ദം നേർത്തിരുന്നു ,അവന്റെ നിശ്വാസം ഗൗരിക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു
തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ട്ടോ …..
എനിക്കും …..
അവനെ ഒന്നു കാണണമെന്നവൾക്ക് തോന്നി
വീഡിയോ കോള് ചെയ്യാൻ പലവട്ടം സാറ് പറഞ്ഞതാണ് പക്ഷേ എന്തോ ….
അച്ഛനും അമ്മയും ഗംഗയും കാണുമോ … അവരെന്തു വിചാരിക്കും എന്ന് വിചാരിച്ചിട്ടാണ് അത് വേണ്ടാന്ന് വക്കുന്നത്
എനിക്ക് തന്നെ പോലെ ഒരു തൊട്ടാവാടീ യാ യ പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം ,അത് നടന്നു
ഗംഗയുടെ ശബ്ദം ശരത്ത് ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു
ഗംഗ അടുത്ത് നിൽക്കുന്നുണ്ടോ
ഇല്ലാ .അവിടെ നിന്ന് അവൾ എന്നെ വിളിക്കുന്നതാണ്
എന്നാ താൻ പോക്കോളൂ ,പിന്നെ ഗംഗ വരുണിനോട് സംസാരിക്കുമ്പോൾ താനും അവളെ പോയി ശല്യപെടുത്തണട്ടോ ,അങ്ങനെ അവൾക്ക് ഒരു പണി കൊടുക്കണം
എന്ന് പറഞ്ഞ് ശരത്ത് കോള് കട്ടാക്കി
*
നിർത്താതെ കോളിംഗ് ബെല്ലടി കേട്ടാണ് ആർച്ച വാതിൽ തുറന്നത്
വാതിൽ തുറന്നതും രണ്ടു മൂന്നു പേര് അകത്തേക്ക് തള്ളി കയറി
അവരുടെ പ്രവൃത്തി കണ്ട് ആർച്ചക്ക് ദേഷ്യം വന്നു
നിങ്ങളാരാ … ഇങ്ങനെയാണോ ഒരു വീട്ടിലേക്ക് കയറി വരുന്നത്
ഞങ്ങളിങ്ങനെയാണ് ഒരു വീട്ടിലേക്ക് കയറാറ് അതാ ഞങ്ങളുടെ ശീലം
കൂട്ടത്തിൽ പൊക്കമുള്ള തടിയൻ പറഞ്ഞു
നിങ്ങളുടെ ശീലമൊക്കെ നിന്റെ വീടുകളിൽ മതി ,ഇത് എന്റെ വീടാണ് വന്ന വഴിക്ക് എറങ്ങി പോ ,എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മുറ്റത്ത് നിന്ന് പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ള അലവലാതികൾക്ക് കയറിയിരിക്കാനുള്ള സ്ഥലവും ഇതല്ല
ഒറ്റ അടിയായിരുന്നു അയാൾ ആർച്ചയുടെ ചെകിടത്ത് ,ഞങ്ങളോട് തർക്കുത്തരം പറയുന്നവരോട് ഞങ്ങളുടെ മറുപടി ഇതാണ്
അടി കൊണ്ട് വേദനിച്ചെങ്കിലും ആർച്ച ആയാളെ പിടിച്ച് തള്ളി
പക്ഷേ അയാൾക്ക് കുലുക്കമൊന്നുമുണ്ടായിലില്ല
അയാളുടെ മുഖത്ത് ഒരു പരിഹാസചിരിയുണ്ടായി
കൂടെയുണ്ടായിരുന്ന ബാക്കി രണ്ടു പേര് അയാളുടെ പുറകിൽ വന്ന് നിന്നു.
നിങ്ങളെന്താ ഗുണ്ടായിസം കാണിക്കുകയാണോ
അതേ ഗുണ്ടായിസം ആണ് ,
നിനക്ക് ഒന്നൂടെ വേണോ
ഇനി എന്നെ തല്ലിയാൽ നിങ്ങൾ വിവരമറിയും ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ല ,നിങ്ങൾക്ക് വീട് മാറിയതാണെങ്കിൽ ഇറങ്ങി പോവുക
പോയില്ലെങ്കിൽ നീ എന്തു ചെയ്യും ,ഞങ്ങളെ തിന്ന് കളയോ എന്ന് ചോദിച്ച് അയാൾ ആർച്ചയുടെ ചെകിടത്ത് ഒന്നുകൂടി കൊടുത്തു
ഈ പ്രാവശ്യം ആർച്ച താഴെ വീണു
അപ്പോഴെക്കും സുധ ഓടി വന്നു
നിങ്ങളൊക്കെ ആരാ എന്തിനാ എന്റെ മോളെ തല്ലുന്നത്
നിനക്കും നിന്റെ മോൾക്ക് നല്ല അടിയുടെ കുറവ് ഉണ്ട് ,അത് തീർക്കാൻ വന്നതാണ് ഞങ്ങൾ
സുധ ആർച്ചയെ പിടിച്ച് എഴുന്നേൽപ്പിച്ചു
ഇറങ്ങിപ്പോ എന്റെ വീട്ടിൽ നിന്ന് ,നിങ്ങളെ പോലുള്ളവർക്ക് കയറി വരാനുള്ളതല്ല എന്റെ വീട്
ഇത് കേട്ട് പൊക്കമുള്ളവന്റെ പുറകിൽ നിന്ന ഒരാൾ സുധയുടെ അടുത്തേക്ക് വന്നു
ദേ തള്ളേ മിണ്ടാതിരുന്നോ ,അല്ലെങ്കിൽ ഈ കത്തിയായിരിക്കും മറുപടി പറയുക
നിങ്ങളെന്താ പേടിപ്പിക്കുകയാണോ ,അങ്ങനെ പേടിക്കുന്ന ആളല്ല സുധ
സുധ അവന്റെ കൈയ്യിലിരുന്ന കത്തി തട്ടികളിയാൻ നോക്കി
തള്ളക്കിത്രയ്ക്ക് അഹംങ്കാര മോ ,അയാൾ സുധയുടെ മുടിയിൽ കുത്തിപിടിച്ച് അവിടെ കണ്ട സെറ്റിയിൽ ഇരുത്തി ,സുധയുടെ ഇരുവശത്ത് മായി രണ്ടു പേരിരുന്നു
പൊക്കമുള്ളയാൾ സുധയുടെ അടുത്തേക്ക് വന്നു
കൊന്നു കളയും അമ്മയെയും മോളെയും ,നിന്റെ സാമർത്ഥ്യം നിന്റെ കെട്ടിയവനോട് മതിട്ടോ
ടാ നീ യെന്താ എന്റെ മമ്മിയെ കാണിക്കുന്നത് എന്ന് പറഞ്ഞ് ആർച്ച ഓടി വന്നു
പൊക്കമുള്ളയാൾ തിരഞ്ഞ് ആർച്ചയെ നോക്കി
നിന്റെ ഇളക്കം ഇപ്പോ മാറ്റി തരാട്ടോ ….
ആയാൾ ആർച്ചയുടെ ചെകിടത്ത് മാറി മാറി അടിച്ചു
ആർച്ച അടി കൊണ്ട് താഴെ വീണു
മിണ്ടാതെ അവിടെ കിടന്നോ
സുധ കരഞ്ഞ് കൊണ്ട് ആർച്ചയെ നോക്കി
മിണ്ടാതിരിക്ക് തള്ളേ ..
എന്ന് പറഞ്ഞ് അടുത്തിരുന്നവൻ സുധയുടെ തലക്ക് ഒരടി കൊടുത്തു
ഇനി മേലാക്കം ആ ഗൗരിക്ക് എതിരായി നിങ്ങൾ എന്തെങ്കിലും ചെയ്താൽ നിങ്ങളെയായിരിക്കും കൊന്ന് കളയുക
സുധ പേടിയോടെ ആയാളെ നോക്കി
നിന്റെ മോളെ ശരത്ത് സാറിനെ കൊണ്ട് കെട്ടിക്കാനുള്ള നിന്റെ ആഗ്രഹം അത് മറന്നേക്ക്, ഇനി അതിനെ പറ്റി ചിന്തിച്ചൂന്ന് ഞങ്ങളറിഞ്ഞാൽ ഇതായിരിക്കില്ല നിന്റെ അവസ്ഥ
സുധയുടെ അടുത്തിരുന്നവർ എഴുന്നേറ്റു
മൂന്നു പേരും പോകാനിറങ്ങി
അണ്ണാ ഒരു മിനിട്ട് ..
അതിലൊരാൾ പറഞ്ഞു
അയാൾ നേരെ സുധയുടെ അടുത്തേക്ക് ചെന്നു
സുധയുടെ കവിള ടച്ച് ഒന്നു കൊടുത്തു
ഇത് എന്തിനാണെന്നറിയോ നിനക്ക്,
നീയെന്നെ മാന്തിയതിന്
മൂന്നു പേരും പുറത്തിറങ്ങി
പൊക്കമുള്ളവൻ ആരെയോ ഫോൺ ചെയ്തു
ഗുപ്തണ്ണാ..
അണ്ണൻ പറഞ്ഞ പോലെ അമ്മക്കും മകൾക്കും ചെറിയ പണി കൊടുത്തിട്ടുണ്ട്
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission