നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്‌ദിച്ചത്…
നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ കട്ട് ചെയ്തു… അവനു അവരോട് കലശലായ ദേഷ്യം വന്നു.. ഇവർ കാരണം ആണ് ഈ പാവം പെണ്കുട്ടിക്ക് ഈ ഗതി വന്നത്… ഇവളെ കുറിച്ച് യാതൊന്നും ‘അമ്മ പറഞ്ഞതുമില്ല.. ഇനി പ്രിയേ കുറിച്ചുള്ള കഥകൾ ഒന്നും അമ്മയ്ക്ക് അറിയില്ലേ ആവോ.. ഓർത്തുകൊണ്ട് നിന്നപ്പോൾ വീണ്ടും അവന്റെ ഫോൺ ചിലച്ചു.. അവൻ അപ്പോളും ഫോൺ എടുത്തില്ല…
പ്രിയ അവർക്കരികിലേക്ക് നടന്നു വന്നു… കാത്തു നിന്നു മുഷിഞ്ഞോ രണ്ടാളും അവൾ ചോദിച്ചു… അവളുടെ സീമന്ത രേഖയിലെ സിന്ദൂരം വിയർപ്പിൽ അവളുടെ നെറ്റിത്തടത്തിലേക്ക് ഒലിച്ചിറങ്ങിയിരുന്നു…
മോളേ ഇന്നു മടങ്ങുവാനോ രണ്ടാളും.. മോൻ പറഞ്ഞു ഇന്ന് തന്നെ തിരിക്കണംന്ന്.. നാണിഅമ്മുമ്മ ചോദിച്ചപ്പോൾ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി…
മടങ്ങണം അമ്മുമ്മേ, രാവിലെ തിരിക്കണം, അത്ര ദൂരം ഡ്രൈവ് ചെയ്തു പോകണ്ടതല്ലേ… അവൻ പറഞ്ഞു.
ഇനി എന്ന് കാണും ന്റെ കുട്ടിയെ അവർ ചോദിച്ചു..
അവൾ അതിനു ഉത്തരം പറഞ്ഞില്ല അവരോട്..
നാണിഅമ്മുമ്മയെ അവരുടെ വീട്ടിൽ ആക്കിയിട്ട് അവർ രണ്ടാളും കൂടി നടന്നു.
ഇയാൾ എന്റെ കൂടെ വരുന്നില്ല എന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചോ… അവൻ ചോദിച്ചു..
ഞാൻ അഛനോട് പറഞ്ഞു ഏട്ടാ… അമ്മയോട് ഒന്നും പറഞ്ഞില്ല… കുറച്ചു ദിവസം ഇവിടെ നിന്നിട്ട് ഞാൻ പോകുന്നുള്ളൂ എന്നാണ് തത്കാലം അമ്മയോട് പറയുന്നുള്ളു… അവൾ മറുപടി കൊടുത്തു..
പിന്നെ കൂടുതൽ ഒന്നും അവൻ ചോദിച്ചില്ല..
വീണ്ടും അവന്റെ ഫോൺ ചിലച്ചു..
അമ്മയാണ് വിളിക്കുന്നത്. ഇതാ സംസാരിക്ക്.. ഇനി ഞാൻ പോയാൽ തനിക്ക് അമ്മയോട് ഒരുപക്ഷെ സംസാരിക്കാൻ സാധിച്ചെന്നു വരില്ല.. അവളുടെ മറുപടി കാക്കാതെ അവൻ ഫോൺ അറ്റൻഡ് ചെയ്തിട്ട് പ്രിയയുടെ കെയിൽ വെച്ച് കൊടുത്തു..
അവൾക്ക് ഫോൺ മേടിക്കാതെ വേറെ നിവർത്തിയില്ലാരുന്നു..
ഹലോ അമ്മാ… അവൾ വിളിക്കുന്നത് അവൻ കേട്ടു.
ഇല്ല ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.. അതാ ഏട്ടൻ കട്ട് ആക്കിയത്.. മ്മ് ഇന്ന് തന്നെ വരും.. ആണോ അവർ എപ്പോളെത്തി .. ഓക്കേ ‘അമ്മ, ഞാൻ ഏട്ടന് കൊടുക്കാം.. നിരഞ്ജന്റെ കൈയിലേക്ക് അവൾ ഫോൺ കൈമാറി..
അവൻ ഒന്ന് രണ്ട് വാക്ക് സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്തിരുന്നു.
പദ്മിനി ആന്റ്റി വന്നു, ഇയാളെ കാണാൻ വെയിറ്റ് ചെയുവാ ന്നു പറയുന്നു… അവർക്കു മരിയേജ്ന് വരാൻ സാധിച്ചില്ല… അവൻ പറഞ്ഞു..
ഞാൻ എന്തായാലും ഇനി വരണില്യ ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ.. എന്റെ തീരുമാനത്തിന് മാറ്റം ഇല്ല, അവൾ പറഞ്ഞു…
അപ്പോൾ ഈ താലി മാല എപ്പോൾ എനിക് തരുന്നത് ഇയാൾ.. അവൻ അവളുടെ മുഖത്തേക്ക് നോക്കി..
പെട്ടന്ന് ആ മുഖത്തു ഒരുപാട് ഭാവപ്പകർച്ചകൾ മാറി മാറി വന്നു…
ഇയാൾ എന്താ മറുപടി പറയാത്തത്.. അവൻ വീണ്ടും ചോദിച്ചു..
.
ഇത്രയും ദിവസത്തെ പരിചയം വെച്ചെങ്കിലും എനിക്ക് തന്നുടെ ഏട്ടാ ഇത്.. അവൾ പതറാതെ ചോദിച്ചു…പക്ഷെ ശബ്‌ദം ഇടറിയിരുന്നു..
അതെങ്ങനെ ശരിയാകും പ്രിയേ.. തനിക്ക് ഇനി ഒരു ജീവിതം വേണ്ടേ.. ഈ മാലയും കഴുത്തിൽ ഇട്ടിരുന്നാൽ എങ്ങനെ ശരിയാകും.. അവൻ ചോദിച്ചു..
തനിക്കൊരു ജീവിതം…. ഇനിയും പരീക്ഷണം ഏറ്റു വാങ്ങാൻ ഈ പ്രിയ ഇനി ഈ ഭൂമിയിൽ കാണണോന്നു ആണ് ആവൾ അപ്പോൾ ചിന്തിച്ചത്..
അവന്റെ ചോദ്യത്തിനുള്ള മറുപടിയായി അവൾ ഒന്നു പുഞ്ചിരിച്ചു… അത് ഏത് ഭാവം ആണെന്ന് അവനു പക്ഷെ മനസിലായില്ല….
നിരഞ്ജൻ ചോദിച്ചാലും ഇത് കൊടുക്കില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു…
വീടെത്തിയപ്പോൾ ഹേമയും മക്കളും പോകാൻ തയ്യറായി നിൽക്കുകയാണ്..
ആഹ് ചേച്ചി ഇറങ്ങുവാനോ.. എന്തെ ഇത്ര ദൃതി.. എന്ന് ചോദിച്ചുകൊണ്ട് പ്രിയ അവർക്കരികിലേക്ക് വന്നു…
അയ്യോ… ഇറങ്ങുവാ പ്രിയേ ഞങ്ങൾ… അമ്മക്ക് ഇന്നൊരു കല്യാണം ഉണ്ട്. അമ്മാ പോകും മുൻപ് അവിടെ എത്തണം ഞങ്ങൾക്ക്…
മീര അപ്പോൾ പ്രിയയുടെ അടുത്തേക്ക് ചെല്ലുന്നത് നിരഞ്ജൻ കണ്ടു…
പ്രിയേ നിനക്ക് ഒരുപാട് സ്വർണം നിന്റെ അമ്മായിമ്മ കരുതിവെച്ചില്ലേ… ദേവേട്ടൻ മേടിച്ച ആ വളകൾ നീ ഹേമക്ക് അങ്ങ് കൊടുത്തേക്ക്.. അവൾക്ക് രാജൻ അമ്മാവന്റെ മോൾടെ കല്യാണത്തിന് പോകണമരുന്ന് അടുത്ത ആഴ്ച…
അതിനെന്താ ചേച്ചി ഇത് എടുത്തോളൂ എന്നും പറഞ്ഞു അവൾ ആ വളകൾ ഊരി അപ്പോൾ തന്നെ ഹേമക്ക് കൊടുത്തു….മീരയുടെ മുഖം അപ്പോൾ തെളിഞ്ഞു…
ഇവൾ എത്ര പാവം ആണെന്ന് നിരഞ്ജൻ ഓർത്തു.. താൻ ഭാഗ്യം ഇല്ലാത്തവൻ ആണ്, അല്ലെങ്കിൽ ഇവളെ തനിക്ക് കിട്ടിയേനെ എന്ന് അവൻ വിചാരിച്ചു..
ഇവളെ കിട്ടുന്നവൻ ആരായാലും അവൻ ഇവളെ പൊന്നുപോലെ നോക്കുമെന്നു അവനു ഉറപ്പുണ്ടായിരുന്നു…
നിരഞ്ജൻ ഉമ്മറത്തു കിടക്കുന്ന ഒരു കസേരയിൽ ഇരിക്കുകയാണ്…. ദേവൻ അപ്പോൾ അവന്റെ അരികിലേക്ക് വന്നു… ബാക്കി എല്ലാവരും അകത്താണ് അപ്പോൾ…
മോനെ….. ന്റെ കുട്ടിയെ തനിച്ചാക്കി ഇവിടുന്നു മോൻ പോകരുത്.. അവൾക്ക് അത് താങ്ങാൻ കഴിയില്ല.. അവളോളം ഒരു പാവം പെൺകുട്ടി ഈ ഭൂമിയിൽ ജനിച്ചിട്ടില്ല… ന്റെ കുട്ടിയെ കൈ വെടിയരുത്… അയാൾ കണ്ണ് നിറഞ്ഞൊഴികിയത് തുടച്ചുകൊണ്ട് പറഞ്ഞു… ഞാൻ എല്ലാ കഥകളും അറിഞ്ഞു.. മോൻ എന്റെ കുട്ടിയെ ഓർത്തു കഴിഞ്ഞതെല്ലാം മറക്കണം…
നിരന്ജൻ ഒരു വാക്ക് പോലും മറുത്തു പറഞ്ഞില്ല… അവനു അറിയില്ലായിരുന്നു എന്ത് ചെയ്യണംന്ന്…
അപ്പോളേക്കും മീര അങ്ങോട്ട് വന്നു… അവൾ ഒളിഞ്ഞു നിന്ന് കേട്ടിരുന്നു ദേവന്റെ സംഭാഷണം..നിരഞ്ജൻ മറ്റൊരു പെണ്ണിനെ ഇഷ്ടപെടുന്ന കാര്യം ദേവൻ അവനോട് ചോദിച്ചത് എല്ലാം അവൾ കേട്ടിരിക്കുന്നു .
എന്താ ദേവേട്ടാ ഈ പറയുന്നത് നിങ്ങൾ.. ഇവളെ ഉപേക്ഷിക്കരുതെന്നോ… ആര്… ഇവൻ പിന്നെ അവളെ കെട്ടിയെടുത്തോണ്ട് പോയത് എന്തിനാ പിന്നെ…
ഇത്രയും നേരം മോനെ എന്ന് വിളിച്ച ഈ സ്ത്രീയുടെ വായിൽ നിന്ന് വീണത് കേട്ടില്ലേ… നിരഞ്ജൻ ഓർത്തു..
നീ മിണ്ടാതിരിക്ക് മീര… ദേവൻ മയത്തിൽ പറഞ്ഞു…
നിങ്ങളുമിണ്ടരുത്… അങ്ങോട്ട് ചെന്ന് ഇവന്റെ തള്ളേടെ പത്രാസ് കണ്ടപ്പോൾ മയങ്ങി പോയോ നിങ്ങൾ… ഒന്നും ആലോചിക്കത്തെ കെട്ടിച്ചു വിട്ടിട്ട്… 4ദിവസം ഇവന്റെ കൂടെ പൊറുത്തിട്ടു വന്നവൾ ഇനി ഇവിടെ കെട്ടിലമ്മയായിട്ട് വാഴാൻ അന്നോ… നടക്കില്ല കെട്ടോ.. മീരക്ക് ഭ്രാന്ത് കയറിയത് പോലെ ആണ് പെരുമാറിയത്..
നീ നിർത്തു മീര.. ഈ തവണ ദേവന്റെ മുഖം കനത്തു..
ഓഹ് നിങ്ങൾ എന്നെ പേടിപ്പിക്കണ്ട കെട്ടോ.. പുന്നാര മോൾ തള്ളയെ പോലെ പിഴച്ചു പെറ്റാലും നിങ്ങൾക്ക് കൊഴപ്പമില്ലലെ…
എടി എന്നലറി വിളിച്ചോണ്ട് ദേവൻ മീരയുടെ കരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചു…
മീര തലകറങ്ങി പോയി… അവൾക്കാദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടായത്..
അയ്യോ ചെറിയച്ഛ… എന്ന് വിളിച്ചുകൊണ്ട് പ്രിയ ഓടിവന്നു…
മീര അപ്പോൾ കലിപൂണ്ടു മുറ്റത്തേക്ക് ഇറങ്ങി.. അവിടെ നിന്ന പേര മരത്തിന്റെ ചാഞ്ഞു കിടന്ന ഒരു ശിഖരം ഓടിച്ചെടുത്തു ഉമ്മറത്തേക്ക് വന്നു…
എടി… ഇവിടെ വാടി ഒരുമ്പെട്ടോളെ എന്നും പറഞ്ഞു പാഞ്ഞു വന്നു പ്രിയ്കിട്ടു തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.. പിന്തിരിഞ്ഞു നിന്നത്കൊണ്ട് എല്ലാ അടിയും അവളുടെ പുറത്താണ് പതിഞ്ഞത്.. നിരഞ്ജൻ മീരയെ പിടിച്ചു മറ്റും മുൻപ് ദേവനും ആര്യയും കൂടി അവളെ കൂട്ടികൊണ്ട് പോയി…
പ്രിയ വേദന കൊണ്ട് പുളഞ്ഞെങ്കിലും കരഞ്ഞില്ല.. ഒരു തുള്ളി കണ്ണീരുപോലും വന്നില്ല..
നിരഞ്ജൻ എന്ത് ചെയ്യണം ന്നറിയാതെ നോക്കി നിൽക്കുകയാണ്.. എല്ലാ മുഖത്തും വിഷമം ആണ്, കിരൺ ഒഴികെ..
പ്രിയ പതിയെ നിരഞ്ജന്റെ അടുത്തേക്ക് വന്നു.. മതിയായില്ലേ നിങ്ങൾക്ക്.. ഇറങ്ങി പൊയ്ക്കൂടേ ഇനിയെങ്കിലും….
തുടരും
(എല്ലാവരും തന്ന കട്ട സപ്പോർട്ടിന്… ഒരുപാട് ഒരുപാട് നന്ദി.തുടർന്നും പ്രതീക്ഷിച്ചോട്ടെ .. )മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Priyakke ethramathram vishamam kodukkano.pavam
Lenght ellatto kurachoode okka avam
Orupad length kuravanu. Length kootti tharanam… daily 2 parts edanam…. please…
Daily two parts it’s a request. Otherwise the length can be increase do as faver of us💖💖🙏🙏🙏🙏🙏
Pls soooper story aanu kurachoode length aayitt idooo…..pavam priya…….niranjan avale manasilaakooo
Length orupad kuravanallo
Kurach length kooti kude priye avante kude kondupokane pls
Kurachude lengthy ayit iduvo nale vare kathirikanulla kshamayilla rand part idan pattumo daily