✍✍ *രചന – ഫർഷാദ് ഷ വയനാട്*
പിന്നീട് കഥകളൊക്കേ കേട്ട് കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് പോയിരുന്നു…
ഇത്ര സമയം ആയിട്ടും നാജിയിലും നിച്ചുവിലും മാത്രം ഒരു മാറ്റവും കണ്ടതേയില്ല… അവർക്കിടയിൽ ഒരു അകൽച്ച നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
ഇത്രയും നാൾ ഞാൻ അവരേ ഒന്നിപ്പിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും കുറച്ച് നേരത്തേ വാഷ്റൂമിൽ വെച്ച് നിച്ചുവിന്റേ ശരീരത്തിലെ ആ ഒരു കാഴ്ച്ച കാണേണ്ടി വന്നത് മുതൽ ഇവരേ ഒന്നിപ്പിക്കാനുള്ള എന്റേ കോൺഫിഡൻസും എനിക്ക് നഷ്ടമായി …
എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നാജിയ
ക്ക് ചിലപ്പോൾ നിച്ചുവിനോട് ഇപ്പോഴുള്ള അകൽച്ച കുറച്ചുകൂടേ കൂടുക മാത്രേ ചെയ്യൂ …
അപ്പോപ്പിന്നേ എന്താ ഇപ്പോ ഒരു വഴി അള്ളാ .? ..
ഷാനാ … ദേയ് ഞങ്ങൾക്ക് രണ്ടാൾക്കും ഒരു കാര്യം കൂടേ അറിയണമെന്നുണ്ട്….പ്ലീസ് .
ഉം… ചോദിക്ക് പാത്തൂസേ…
അതായത് ഷാന….നീ ഷാനുവിന്റേ കൂടേ ഒന്നിച്ചു മത്സരിക്കാൻ ഒരുപാട് ആഗ്രഹിച്ച പ്രോജക്ട് മത്സരവും അത് പോലേ നീയും ഷാനുവും പരസ്പരം നിങ്ങളുടേ ഇഷ്ടം തിരിച്ചറിഞ്ഞ് കൊണ്ട് ഒന്നിക്കുകയും ഒക്കേ ചെയ്തു…
അത്രയും നാൾ നിങ്ങൾക്കിടയിൽ സംഭവിച്ച പല കാര്യങ്ങളും ഒരു കഥ പോലേ ഞങ്ങൾ കേട്ട് കൊണ്ടിവിടേയിരുന്നു പോയെങ്കിലും അത് യാഥാർത്ഥ്യ ജീവിതത്തിൽ സംഭവിച്ചതാണെന്നോർക്കുമ്പോൾ ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയുന്നുമില്ല…
പ്രത്യേകിച്ച് നീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നിന്റേ ഉപ്പച്ചിയുടേ ഓർമ്മകൾ നിനക്ക് കൂട്ടിനുള്ള നിങ്ങളുടേ ആ പഴയ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് പോലും നിന്റേ ഷാനുവാണ് എന്നുള്ളതുമൊക്കേ …
അത് കൊണ്ടാണല്ലോ നിന്റേ പഴയ കളിക്കൂട്ടുകാരിയായ ഈ ഫെബിയേ വീണ്ടും ഒരിക്കൽക്കൂടി കണ്ടുമുട്ടാനും അത് വഴി ഷാനുവിലേക്ക് കൂടുതൽ അടുക്കാനുമൊക്കേ നിനക്ക് സാധിച്ചത്…
ഇന്നിതാ പണ്ട് നിനക്ക് നഷ്ടപ്പെട്ടു പോയ നിന്റേ ഒരുപാട് സ്വപ്നങ്ങൾ ഉറങ്ങിക്കിടക്കുന്ന ഷാനുവിന്റേ ഇപ്പോഴത്തേ വീട്ടിൽ അവിടത്തേ ഒരംഗത്തേ പോലേ എല്ലാ സ്വാതന്ത്യവും കിട്ടിത്തുടങ്ങിയിരിക്കുന്നു..
പക്ഷേ … ഇങ്ങനെയൊക്കേ സംഭവിക്കുമ്പോഴും അതേ വീട്ടിൽ നിനക്ക് ലഭിക്കുന്ന അതേ സ്വാതന്ത്യം കിട്ടിക്കൊണ്ടിരിക്കുന്ന ഒരാള് കൂടേയില്ലേ. ഇത് വരേ നിങ്ങൾക്കൊപ്പം എല്ലാ കാര്യങ്ങളിലും നിങ്ങളുടേ കൂടേ ഉണ്ടായിട്ടുള്ള ഒരാള് …
നമ്മുടേ ക്ലാസ്സിനേപ്പോലും എപ്പോഴും ഓരോ കോമഡി കാണിച്ച് ചിരിപ്പിച്ച് കൊണ്ടിരുന്ന ഒരാൾ …
ഇന്നിതാ ആ കോമഡികളൊക്കേ തിരിച്ച് കിട്ടാത്ത തീരാ നഷ്ടങ്ങളുടേ തോരാ വേദനയായി നമ്മുടേ ക്ലാസ്സിലുള്ളവരെയൊന്നടങ്കം വീർപ്പ് മുട്ടിക്കുമ്പോൾ ആ കാണുന്ന രണ്ട് ചക്രത്തിലൊതുങ്ങേണ്ടിവന്ന ഒരാൾ … നമ്മടേ നിച്ചു…
ശരിക്കും അവനാരാ ഷാനാ … അവനും ഷാനുവും തമ്മിൽ എന്താണ് ബന്ധം… അവര് രണ്ടും ഒരുപ്പയുടേയും ഉമ്മയുടേയും മക്കൾ തന്നേയാണോ ….
നിച്ചു അനാഥനാണെന്ന് നമ്മളൊക്കേ അന്ന് കേട്ടിട്ടുണ്ടെങ്കിലും ആ വീട്ടിലേ ഷാനുവിന്റേ ഉമ്മയുടേ നിച്ചുവിനോടുള്ള സ്നേഹമൊക്കേ കാണുമ്പോൾ തൊട്ട് ഞാൻ എന്നോട് തന്നേ ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യമാണിത്…
പാത്തൂസിന്റേ ഈ ചോദ്യം കേട്ടതും എന്റേ കണ്ണുകൾ ആദ്യം ചെന്നെത്തിയത് ഞങ്ങളുടേ കുറച്ച് മുന്നിലായി ഫെബിയുടേ കൂടേ ഓരോന്ന് കാണിച്ചു കൂട്ടുന്ന നിച്ചുവിലേക്കായിരുന്നു…
ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ എന്റേ ചങ്കുകളേ കൂടേ ഞാൻ കുറച്ച് നേരം ചിലവഴിച്ചോട്ടേ എന്ന് കരുതിയാകും ഫെബിയും നിച്ചുവും ഞങ്ങൾക്കിടയിൽ നിന്നും കുറച്ചകലം പാലിച്ചത്…..
പാത്തൂസിന്റേ ചോദ്യത്തിന് നിച്ചുവും ഷാനുവും തമ്മിലുള്ള ആത്മബന്ധത്തേക്കാൾ കൂടുതൽ ഒരുപക്ഷേ ഞാനും നിച്ചുവും തമ്മിലായിരിക്കും കൂടുതൽ ബന്ധം എന്ന് പറയാനാണ് എനിക്കപ്പോ ശരിക്കും തോന്നിയത് …
പിന്നേ ഒരുപാട് ആലോചിച്ചപ്പോ ഞങ്ങള് തമ്മിലുള്ള ആത്മബന്ധമൊന്നും ഇനി ഒരാള് കൂടേ അറിയണ്ടായെന്ന് എന്റേ മനസ്സ് എന്നോട് പറയുന്നുണ്ടായിരുന്നു. എങ്കിലും എന്നെങ്കിലുമൊരിക്കൽ ഇവരിത് അറിയാൻ ഇടയായാൽ അത് ഞാൻ ഒരു പക്ഷേ എന്റേ ചങ്കുകളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാകും എന്നെനിക്ക് തോന്നി…
കാരണം എന്റേ ജീവിതത്തിൽ ഉണ്ടായതൊന്നും ഞാൻ ഇവരിൽ നിന്നും ഇത് വരേ മറച്ച് വെക്കേണ്ടി വന്നിട്ടില്ല..
മാത്രമല്ല.. എന്ത് കൊണ്ടും നാജി ഒരു പക്ഷേ എല്ലാം അറിയുന്നതാകും നല്ലതെന്നും എനിക്ക് തോന്നി…
ഇപ്പൊഴേ ഇവർക്ക് രണ്ട് പേർക്കുമിടയിലേ അകലം കാണുമ്പോൾ നാജി എന്തായാലുമിനി നിച്ചുവിന്റേ ജീവിതത്തിലേക്ക് ഒരിക്കൽ പോലും കടന്ന് വരില്ല എന്നെനിക്ക് തോന്നിയിരുന്നു..
അത് കൊണ്ട് തന്നേ ഞാൻ അവരോട് രണ്ട് പേരോടുമായി പറഞ്ഞു തുടങ്ങി..
പാത്തൂസേ… നീ കുറച്ച് നേരത്തേ പറഞ്ഞത് പോലേ പുസ്തകത്താളുകളിൽ ഒളിഞ്ഞു കിടക്കുന്ന കഥകളേക്കാളേറേ എന്റേ യാഥാർത്ഥ്യ ജീവിതത്തിൽ സംഭവിക്കേണ്ടി വന്നതും …എന്നാൽ നിങ്ങളിത് വരേയറിയാതേ പോയതും …. ഒരു പക്ഷേ എല്ലാം അറിഞ്ഞു കഴിഞ്ഞാൽ ഒരിക്കൽ പോലും നിങ്ങൾക്കുൾക്കൊള്ളാൻ പോലും കഴിയാത്ത ഒരു കാര്യം കൂടേയുണ്ട് …
നീയിപ്പോൾ എന്നോട് ചോദിച്ചപോലേ നിച്ചു ശരിക്കും ഷാനുവിന്റേ ആരാണ് എന്നുള്ളത് …. എന്നാൽ ആ ചോദ്യത്തേക്കാൾ പ്രസക്തി നിച്ചുവും ഞാനും തമ്മിൽ എന്താണ് ബന്ധം എന്നുള്ളതാകും പാത്തൂസേ…
വാട്ട് … നീയും നിച്ചുവും തമ്മിലോ … അതിന് നിങ്ങൾ തമ്മിൽ എന്ത് ബന്ധം …
നാജിയുടെ എനിക്ക് നേരേയുള്ള ആകാംശഭരിതമായ ഈ ചോദ്യം എന്റേ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ സൃഷ്ടിച്ചെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…
ഇത്രയും നേരം ഒരക്ഷരം പോലും മിണ്ടാതിരുന്ന നാജിയാണ് ഇപ്പോ ഈ ചോദ്യം ഉന്നയിച്ചത്.. പോരാത്തതിന് ഞങ്ങൾ തമ്മിലുള്ള ബന്ധം അറിയാത്തതിന് അവളേ മുഖത്ത് നല്ല ടെൻഷനും…
പിന്നേ എന്റേ മനസ്സിൽ ചോദ്യങ്ങൾ ഉയരാതിരിക്കോ …. അള്ളാ ഇനിയങ്ങാനും നാജിക്ക് നിച്ചുവിനോട് എന്തെങ്കിലും ഒരിഷ്ടം എവിടേയെങ്കിലും ബാക്കി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് എല്ലാം കേട്ടു കഴിയുമ്പോൾ അതും കൂടേ ഇല്ലാതാകോ …
പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് പൂർത്തീകരിക്കാതിരിക്കാനും കഴിയില്ലല്ലോ….
യെസ്… ഞാനും നിച്ചുവും തമ്മിലുള്ള ബന്ധം തന്നേ നാജീ… എന്ന് പറഞ്ഞു തുടങ്ങി കൊണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റേ ശരീരത്തേ പിച്ചിച്ചീന്താൻ വന്ന ആ നരഭോജിയിലുണ്ടായ മകനാണ് നിച്ചു എന്നതും അന്ന് എന്റേ നഗ്നമായ ശരീരത്തിൽ അയാൾ ചെയ്യുന്ന ക്രൂരതകളെല്ലാം നോക്കി നിൽക്കേണ്ടി വന്നവനാണ് നിച്ചു എന്നതും പുഴയിൽ കുളിച്ചു കൊണ്ടിരുന്ന എന്റേ വസ്ത്രമെല്ലാം അയാളുടേ നിർദ്ദേശപ്രകാരം അവിടേ നിന്നും മാറ്റിയത് അയാളുടേ മകനായ നിച്ചുവാണെന്നും അങ്ങനേയങ്ങനേയെല്ലാം ഞാൻ ഇവരോട് പറഞ്ഞവസാനിപ്പിച്ചതും ഒരു നിമിഷം നാജി ഇരുന്നിരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റ് വരേ നിന്ന് പോയി… അത് കണ്ട് ഞങ്ങളും …
ഈ നിമിഷം നാജിയുടെ മുഖമെല്ലാം ചുമന്ന് തുടിക്കുന്നുണ്ടായിരുന്നു..
പാത്തുവാണേൽ എല്ലാം കേട്ടപ്പോഴേക്കും അവളും ഷോക്ക് …
അല്ലേലും അവർ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത കാര്യമല്ലേ കേൾക്കേണ്ടി വന്നത്…
നാജിയുടേ മുഖഭാവം കണ്ട് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് എനിക്ക് തോന്നിയപ്പോൾ നിച്ചു അന്ന് ആ സമയം അവിടേ വെച്ച് നേരിടേണ്ടി വന്ന അവന്റേ നിസ്സഹായവസ്ഥ എന്താണെന്ന് കൂടി ഞാൻ അവരേ പറഞ്ഞ് മനസ്സിലാക്കി…
അവർക്ക് രണ്ട് പേർക്കും ആ ഒരു കാര്യം മാത്രം ഉൾക്കൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..
തുടർന്ന് നിച്ചു ഷാനുവിന്റേ വീട്ടിലേ ഒരംഗമായി മാറിയതെങ്ങനേയെന്നും എന്റേ പൊന്നുപ്പച്ചിയേ പോലും എന്നിൽ നിന്നും നഷ്ടപ്പെടുത്തിക്കൊണ്ട് എന്നോട് ഇങ്ങനെയൊക്കേ അവൻ ചെയ്തിട്ടും ഒരു പെങ്ങളെന്ന സ്ഥാനം എന്ത് കൊണ്ട് ഞാൻ അവന് കൊടുത്തു എന്നുമെല്ലാം ഞാൻ എന്റേ ചങ്കുകളോട് പറഞ്ഞവസാനിപ്പിച്ചു…
പിന്നീട് കുറച്ച് നിമിഷം അവർക്കും ഒന്നും തന്നേ സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല….
ആകേ ഒരു മൂഖമായ അന്തരീക്ഷം….
കുറച്ച് നേരം പരസ്പരം ഒന്നും സംസാരിക്കാതിരിക്കുന്നതിനിടയിൽ നിച്ചുവിന്റേ വീൽചെയറിൽ പിടിച്ച് കൊണ്ട് ഫെബിയും ഞങ്ങളുടേ അടുത്തെത്തി…
ഈ നിമിഷം നിച്ചുവിന്റേ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും നാജി തയ്യാറായിരുന്ന തേയില്ല… അതെന്നേ കൂടുതൽ സങ്കടത്തിലേക്കാക്കി ….
ഹലോ .. ഇതെന്താ മൂന്നാളും ഇങ്ങനേ ഇരിക്കുന്നു… എന്ത് പറ്റീ…. (ഫെബി)
ഈ സമയം അവരെന്തേലും നിച്ചുവിനോട് പറയോ എന്ന് പേടിച്ച് ഞാൻ വേഗം വിഷയം മാറ്റി…
ഒന്നുല്ല ഫെബി … ചുമ്മാ ഇങ്ങനേ വെറുതേ… പോകാം നമുക്ക് വീട്ടിലേക്ക് …
ഉം. ശരിയാ .പോകാം ഷാനാ …. വീട്ടില് അന്നേഷിക്കുന്നുണ്ടാകും ഉമ്മച്ചിയൊക്കേ. ഇപ്പോഴത്തേ സാഹചര്യം വെച്ച് അവർക്ക് ഒന്നാമത് നമ്മള് പുറത്ത് പോയാൽ ടെൻഷനാകും..
ഉം… അത് ശരിയ… പാത്തൂസേ …നാജി… വാ എഴുന്നേൽക്ക് … പോകാം നമുക്ക് ഇവിടേ നിന്നും …
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ എഴുന്നേറ്റ് വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു…
ഞാൻ നിച്ചുവിന്റേ വീൽച്ചെയറിൽ പോയി പിടിച്ചതും നാജിയും പാത്തൂസും എന്നേ തന്നേ നോക്കി നിൽക്കായിരുന്നു…
അവർക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ലാ എന്ന് തോന്നുന്നു…
നിച്ചുവിന്റേയും നാജിയുടേയും കാര്യം ആലോചിച്ചപ്പോൾ സങ്കടം ഒക്കേ തോന്നിയെങ്കിലും ഇത്രയും കാലം വിധിക്ക് മുമ്പിൽ വിട്ട് കൊടുക്കേണ്ടി വന്ന എല്ലാ നഷ്ടങ്ങളുടേയും ഏടുകളിൽ ഇതും ഒരു നഷ്ടമായി മാറട്ടേ എന്ന് ഞാൻ കരുതി…
ഈ വഴിയോരങ്ങളിലൂടെ ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായ
സന്തോഷമൊന്നും തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ പാത്തൂസിന്റേ മുഖത്തും കാണാൻ കഴിഞ്ഞതേയില്ല…
എങ്കിലും എല്ലാ സങ്കടങ്ങളും സ്വയം ഉള്ളിൽ ഒതുക്കിക്കൊണ്ടുള്ള പുറത്ത് കാണിക്കുന്ന എന്റേ സന്തോഷമൊന്നും കാണിക്കാതിരിക്കാൻ ഞാൻ മറന്നതുമില്ല…
അതേ … എല്ലാവരുടേയും മുന്നിൽ ഒരു ജോക്കറായി മാറിത്തുടങ്ങി ഈ ഞാൻ എന്ന് പറയുന്നതാകും കൂടുതൽ ശരി..
എന്ത് തന്നേ സംഭവിച്ചാലും ആരൊക്കേ വന്ന് പോയാലും അത് നിച്ചുവിനേ സങ്കടപ്പെടുത്തി കൊണ്ടാവരുത് എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു…
അങ്ങനേ എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് മുന്നോട്ട് നടന്നു നീങ്ങുന്നതിനിടയിലാണ് വീൽച്ചെയറിൽ പിടിച്ച് തള്ളിയ എന്റേ കൈകൾക്ക് മുകളിലായി മറ്റൊരു മൃദുലമായ കൈകൾ വന്ന് സ്പർശിച്ചത്….
ഈ സമയം ആ കൈകളുടേ ഉറവിടം തേടി തിരിഞ്ഞു നോക്കിയതും വല്ല സ്വപ്പ്നത്തിലങ്ങാനും ലയിച്ചു പോയതാണോ ഞാൻ എന്ന് വരേ തോന്നിപ്പോയി…
നിച്ചുവൊഴികേ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്നു… ആർക്കും ഒന്നും തന്നേ മനസ്സിലാകുന്ന തേയില്ല…
നിച്ചുവാണേൽ വീൽചെയർ ഉരുളുന്ന വഴികളിലൂടേ അവന് മുന്നിലേ കാഴ്ച്ചകൾ കണ്ട് കൊണ്ട് ആസ്വദിച്ച് മുന്നോട്ട് കുതിക്കുന്നു…
ഞാൻ പിന്നേ ആ മൃദുലമായ കൈകളിലാകും നിച്ചുവിന് കൂടുതൽ സുരക്ഷ എന്ന് എനിക്ക് തോന്നിയത് കൊണ്ട് തന്നേ എന്റേ കൈകളിൽ നിന്നും ആ കൈകളിലേക്ക് വീൽ ചെയർ കൈമാറിയിരുന്നു…
എനിക്ക് ഈ നിമിഷം എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു… പാത്തൂസിന്റേ മുഖത്തും ചെറിയ തോതിൽ സന്തോഷമൊക്കേ കണ്ട് തുടങ്ങി… ഫെബിയുടേ കാര്യം പിന്നേ പറയേ വേണ്ടാ…
അതേ … ആ കരങ്ങളുടേ സുഗന്ധം നിച്ചുവിലും അറിഞ്ഞു തുടങ്ങിയിരിക്കുന്നു…
കാരണം വളരേ പെട്ടന്നായിരുന്നു അവന്റേ തിരിഞ്ഞ് നോട്ടം…
ഒരു പക്ഷേ അവൻ ഒരുപാട് ആഗ്രഹിച്ച നിമിഷമാകും ഇത്…
ആ വീൽച്ചെയറിൽ പിടിച്ച കരങ്ങളിലൂടേ അവന്റേ കണ്ണുകൾ മുകളിലേക്ക് ഉയർന്നപ്പോൾ ശെരിക്കും അവന്റേ മുഖത്ത് ഈ ലോകം തന്നേ പിടിച്ചടുക്കിയ പ്രതീതിയായിരുന്നു…
താൻ ഒരുപാട് ആഗ്രഹിച്ച് മനസ്സിൽ കൊണ്ട് നടന്ന തന്റേ എല്ലാമെല്ലാമായ നാജിയാ…..
ഈ നിമിഷം അവളുടേ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും നിച്ചുവിന് നേരേയുള്ള അവളുടേ നോട്ടവും എല്ലാം ഒന്ന് കാണേണ്ടത് തന്നേയായിരുന്നു…
ഞങ്ങളെല്ലാവരും ഒരുപാട് ആഗ്രഹിച്ച് പോയ നിമിഷം … എന്റേ ഷാനുവും കൂടേ ഇപ്പോ ഇവിടേ ഉണ്ടായിരുന്നെങ്കിൽ …. എന്ന് ചിന്തിച്ച് പോയ സമയം….
നാജി…. എന്ന് നിച്ചു അവന്റേ ചുണ്ടുകൾ കൊണ്ട് മന്ത്രിച്ചെങ്കിലും ഞങ്ങളുടേ സന്തോഷത്തിന് എന്തോ അധിക നേരം ആയുസ്സുണ്ടായിരുന്നതേയില്ല….
കാരണം… നിച്ചുവിന്റേ മുഖത്ത് ഉണ്ടായിരുന്ന ആ ഒരു സന്തോഷം പെട്ടന്ന് അവനിൽ നിന്നും അപ്രത്യക്ഷ്യമായി ..
അത് കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട് അനുഭവപ്പെട്ടിരുന്നു…
ഞാൻ എന്റേ പിരികം പൊക്കി നിച്ചുവിനോട് എന്താടാ പ്രശ്നം എന്ന് ചോദിച്ചതും അവൻ ഒന്നും മിണ്ടാതേ തല താഴ്ത്തി …
അതോട് കൂടേ ഒരു ജോക്കറാകാൻ പോലും എനിക്ക് കഴിയാതേ വന്നു… എന്റേ ഉള്ളിലേ സങ്കടത്തേ പിടിച്ച് നിർത്തി പുറത്ത് ഒരു ചെറുചിരി പോലും സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞില്ല…
നിച്ചു അവന്റേ കരങ്ങൾ കൊണ്ട് ആദ്യമായി നാജിയുടേ കൈകളിലൂടേ സ്പർശിച്ച് കൊണ്ട്
അവളേ പിടിച്ച് അവന്റേ മുന്നിലായി നിർത്തി…
ഇവനെന്തിനുള്ള പുറപ്പാടാണെന്നറിയാൻ ഞങ്ങളെല്ലാം ആകാംശയോടേ നോക്കി നിൽക്കുകയാണ്.
നാജിയും അതിലേറേ പ്രതീക്ഷയോടേയാണ് നിൽക്കുന്നതെന്ന് അവളുടേ മുഖത്തേ പുഞ്ചിരി തന്നേ ധാരാളം ….
അങ്ങനേ നിച്ചു തിരിച്ചും ചെറു പുഞ്ചിരി അവൾക്ക് നൽകി കൊണ്ട് നാജിയേ നോക്കിയവൻ പറഞ്ഞു തുടങ്ങി…
നാജിയേ….ഈ സ്ക്കൂളിലൊക്കേ പഠിക്കുമ്പോ പ്രണയം എന്നൊക്കേ പറഞ്ഞ് ഓരോ പെൺകുട്ടികളേ പുറകേ നടക്കാൻ എല്ലാ ചെക്കൻമാർക്കും നല്ല രസായിരിക്കും…
അങ്ങനേ ഒരുത്തിയുടേ പുറകേ കൊറേ നടന്ന് നടന്ന് ഒരു കാര്യവും ഇല്ല എന്ന് മനസ്സിലാക്കുമ്പോഴേക്കും ഓന്റേ കാലും തഴഞ്ഞ് ആ പെണ്ണിന്റേ പ്രാക്കും കൊറേ വാങ്ങിക്കൂട്ടി സമ്പാദിച്ചിട്ടുണ്ടാകും…
അപ്പോഴേക്കും അടിച്ചു പൊളിച്ച് നല്ല സുഹൃത്തുക്കളായി നടക്കേണ്ട ആ വിലപ്പെട്ട കുറച്ച് സമയവും എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു പോയിട്ടുണ്ടാകും…
പിന്നീട് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിട്ടാകും ആ നഷ്ടത്തിന്റേ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കുക….
എന്തായാലും ഇപ്പോഴെങ്കിലും നാജീ നിനക്ക് അതൊക്കേ ആ ഒരു സമയത്ത് എനിക്ക് തോന്നിയ മണ്ടത്തരങ്ങളായി കണക്കാക്കിക്കൊണ്ട് എന്നേ നിന്റേ നല്ലൊരു ഫ്രണ്ടായി കാണാൻ തോന്നിയല്ലോ… എനിക്കത് മതി…
വാട്ട് … അള്ളാ … ഇവനെന്താണ് ഈ പറയുന്നത്… ഫ്രണ്ടോ … അതും ഞാനോ… അവൻക് തോന്നിയ മണ്ടത്തരമോ …എനിക്കൊന്നും മനസ്സിലാകണില്ലല്ലോ….
പിന്നേ നാജി… എന്റേ പെങ്ങളേ സ്ഥാനം ഞാൻ തരൂലാട്ടോ…
ഒരിക്കൽ എനിക്കെൻറെ കുഞ്ഞു പെങ്ങളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികളും കഴിച്ചു കൂട്ടിയിട്ടുണ്ട് … അതിനൊക്കെ പകരമായി എനിക്ക് പടച്ചോൻ രണ്ടു പെങ്ങമ്മാരെ തന്നു . ദേയ് ഈ ഷാനയും ഫെബിയും … അതുകൊണ്ട് നീയും പാത്തൂസും മരണം വരേ പിരിയാത്ത എന്റേ നല്ല ചങ്ക് സുഹൃത്തുക്കളായിരിക്കും …
എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുഖം വാടി തളർന്നിരുന്നു….
ശരിക്കും ഈ ഒരു നിമിഷം ജോക്കറിന്റേ വേഷം ആടി തകർക്കുന്നത് നിച്ചുവായിരുന്നു…
വാഷ് റൂമിൽ വെച്ച് നിച്ചുവിന്റേ ശരീരത്തിൽ ഞാൻ കണ്ട കാര്യങ്ങളാകും അവൻ നാജിയോട് ഇപ്പോ ഇങ്ങനെയൊക്കെ പറയാൻ കാരണമെന്ന് എനിക്ക് തോന്നി…
അതുകൊണ്ടുതന്നെ ആരുടേ ഭാഗത്ത് നിൽക്കണം എന്ന് പോലും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല..
നാജിയുടെ മുഖത്ത് ഇത് വരേ കണ്ട സന്തോഷവും ചോർന്നൊലിച്ചു പോയിരിക്കുന്നു…
അങ്ങനേ പിന്നേ അവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ല എന്ന് തോന്നിയത് കൊണ്ട് മനസ്സില്ലാ മനസ്സോടേ ഞങ്ങൾ വീട് ലക്ഷ്യം വെച്ച് നടന്നു ..
വീട്ടിലെത്തിയ ഉടനേ നിച്ചു ഒരേ ഒരു കാര്യമാണ് എന്നോട് ആവശ്യപ്പെട്ടത്…
ഷാനാ … എനിക്ക് കുറച്ചു കിടക്കണം… എന്നെ ഒന്ന് എൻറെ റൂമിൽ ആക്കി തരോ എന്ന്….
ഞാൻ പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ പാത്തൂസ്നോടും നാജിയോടും ഇപ്പോൾ വരാം എന്നും പറഞ്ഞു നിച്ചുവിന്റേ വീൽചെയറിൽ പിടിച്ച് അവൻറെ റൂമിലെത്തി…
ശേഷം അവനെ പിടിച്ച് ബെഡിലേക്ക് പതുക്കെ കിടത്തി ഞാൻ തിരിഞ്ഞ് നടക്കാൻ നിന്നതേ ഓർമ്മയുള്ളൂ….
നിച്ചു പൊട്ടി പൊട്ടി കരയുന്ന ശബ്ദം ആയിരുന്നു ഞാൻ കേട്ടത്….
പാവം. ഞാൻ ഉദ്ദേശിച്ചത് പോലെയൊക്കേ തന്നെയാണ് അപ്പോ കാര്യങ്ങൾ … അവൻറെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അവനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചതാണ്….
അവന്റേ വിശമം കണ്ട് ഞാൻ അവൻറെ അരികിൽ പോയി ഇരുന്നു കൊണ്ട് അവൻറെ നെറ്റിയിൽ തലോടി അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നതും….
ഷാനാ … ഞാൻ നാജിയോട് അങ്ങനേ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ … എന്നായിരുന്നു എന്നോടുള്ള അവന്റേ ചോദ്യം…
ആ ഒരു സമയം അതിന് എനിക്ക് മറുപടിയും കൊടുക്കാൻ ഇല്ലായിരുന്നു…
അത് കൊണ്ട് തന്നേ ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു നടന്നു…
ഏതായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് രണ്ടാൾക്കും നല്ല വിഷമമായതുകൊണ്ട് തന്നെ നിച്ചു അവളോട് ഇങ്ങനെയൊക്കെ പറയാനുണ്ടായ ഇപ്പോഴത്തെ ഈ സാഹചര്യം കൂടെ നാജിയേ അറിയിക്കണം എന്ന് എനിക്ക് തോന്നി….
അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് അവരെ ഷാനുവിന്റേ റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി .. എനിക്ക് കാണേണ്ടി വന്ന എല്ലാ സത്യങ്ങളും , ഭാവിയിൽ ഒരു ഉപ്പയാകാൻ നിച്ചുവിന് കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ സത്യവും ഞാൻ അവരേ അറിയിച്ചു….
ഇത് കേട്ട് ഫെബിയുൾപ്പെടെ അവിടേയുള്ളവരെല്ലാം ഞെട്ടിത്തരിച്ച് കൊണ്ട് കുറച്ച് നിമിഷം അവിടം മൂഖമായിരുന്നു…
നിച്ചു നാജിയോട് അങ്ങനെയൊക്കേ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലായെന്ന് എല്ലാവർക്കും തോന്നി തുടങ്ങി…
പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഇടക്ക് സമയം കിട്ടുമ്പോൾ വരാമെന്നും പറഞ്ഞ് അവർ പോകാനിറങ്ങുമ്പോൾ യാത്ര ചോദിക്കാനായി
പാത്തൂസും നാജിയും ഒരിക്കൽ കൂടി നിച്ചുവിന്റേ റൂമിലേക്കെത്തി …
ഈ സമയം കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഒന്നും തന്നേ സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അവിടേ ബെഡിൽ കിടക്കുകയായിരുന്നു നിച്ചു…
നാജി നിച്ചുവിന്റേ അരികിലെത്തി യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങിയെങ്കിലും പെട്ടന്നായിരുന്നു അത് സംഭവിച്ചത്…
തിരിഞ്ഞ് നടന്ന നാജി നിച്ചുവിന്റേ അരികിൽ പോയി ഇരുന്ന് കൊണ്ട് അവൻറെ കൈകളിൽ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു മുത്തവും നൽകി ഐ ലവ് യൂ നിച്ചൂ…. ഐ മിസ്സ് യു എന്നൊരു ഡയലോഗും….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.Ethra divasam ayi wait cheyyunnu.😍😍😍