✍✍ *രചന – ഫർഷാദ് ഷ വയനാട്*
നാജി നിച്ചുവിന്റേ അരികിലെത്തി യാത്രയും പറഞ്ഞ് തിരിഞ്ഞ് വീട്ടിലേക്ക് നടക്കാനൊരുങ്ങിയെങ്കിലും പെട്ടന്നായിരുന്നു അത് സംഭവിച്ചത്…
തിരിഞ്ഞ് നടന്ന നാജി നേരേ നിച്ചുവിന്റേ അരികിൽ പോയി ഇരുന്ന് കൊണ്ട് അവൻറെ കൈകളിൽ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു മുത്തവും നൽകി ഐ ലവ് യൂ നിച്ചൂ…. ഐ മിസ്സ് യു എന്നൊക്കേ പറഞ്ഞ് ഫുൾ സെന്റിയും ….
ചെക്കനാണേൽ ആകേ കിളി പോയ അവസ്ഥയും….
മ്മളേ കാര്യം പിന്നേ പറയണ്ടല്ലോ…. ഞങ്ങൾക്കൊക്കെ പെരുത്ത് സന്തോഷം ….
എങ്കിലും നാജിയിൽ നിന്നും പ്രതീക്ഷിക്കാതേയുള്ളതൊക്കേ ചെക്കന് കിട്ടിയ സന്തോഷം ഓന്റേ മുഖത്തു കാണാനുണ്ടെങ്കിലും മനസ്സ് കൊണ്ട് ആ നിമിഷവും പുള്ളി ഹാപ്പിയായിരുന്നില്ല…
പിന്നീട് കുറച്ചു നേരംകൂടെ അവിടേ ചിലവഴിച്ച് യാത്രയും പറഞ്ഞ് ഉടൻ വീണ്ടും കാണാം എന്ന വാക്കും ചെക്കന് കൊടുത്തു മനസ്സില്ലാ മനസ്സോടേ നാജിയും പാത്തുവും വീട്ടിൽ നിന്നും അവരുടേ വീടുകളിലേക്ക് യാത്ര തിരിച്ചു.
അതിന് ശേഷം ഞാൻ പിന്നേ നിച്ചുവിന്റേ അരികിൽ പോയി ഇരുന്നു..
ടാ … ചെക്കാ … എന്തൊക്കെയായിരുന്നു ഇത് വരേ പൊട്ടിക്കരച്ചിലും മോങ്ങലും… ഇപ്പോ എന്താ നിനക്ക് മോങ്ങാനൊന്നുമില്ലേ . എന്താ ഇപ്പോ ചെക്കന്റേ ഒരു കള്ളച്ചിരി… പരസ്പരം കൈകോർക്കലും ഉമ്മ വെക്കലും … നടക്കട്ടേ … മോനേ …. നടക്കട്ടേ…
എനിക്കോ … ചിരിയോ ..നീ എന്ത് അറിഞ്ഞിട്ടാ ഷാനാ ..അല്ലേലും ഇപ്പോ കിട്ടിയ ഈ സന്തോഷത്തിനൊന്നും വലിയ ആയുസ്സൊന്നും കാണില്ലടോ.
അതെന്താ .. ദേയ് ഇങ്ങോട്ട് നോക്കിയേ ചെക്കാ .. ഇതേയ് ഈ ഷാനയാ നിനക്ക് സെറ്റ് ആക്കി തന്നത്… അത് കൊണ്ട് തന്നേ എനിക്കുറപ്പാ നല്ല ആയുസ്സുണ്ടാകുമെന്ന് …
നിന്നേ കുറിച്ചുള്ള എല്ലാം തന്നേ അറിഞ്ഞു കൊണ്ടു തന്നേയാണ് നാജി നിന്നോടുള്ള ഇഷ്ടം ഇപ്പോൾ തുറന്ന് പറഞ്ഞത് .
വാട്ട് .. സത്യം
യെസ്… ഹാപ്പിയായില്ലേ മോനേ… ഞാൻ വിചാരിച്ചാലും എന്തെങ്കിലുമൊക്കേ നടക്കുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ…
പിന്നീടങ്ങോട്ട് ചെക്കൻ ഡബിൾ ഹാപ്പി.. ഓളേ കുറിച്ച് പറയാനേ നിച്ചുവിന് നേരം ഉണ്ടായിരുന്നുള്ളൂ….. മ്മക്കാണേൽ കേട്ടത് തന്നേ കേട്ട് കേട്ട് സ്വയം പണി ഇരന്ന് വാങ്ങിയ വല്ലാത്ത ഫീലിങ്ങും….
എന്ത് ചെയ്യാനാ ചങ്കായിമാരേ… ഇനി സഹിച്ചല്ലേ പറ്റൂ….
അങ്ങനേ ഓന്റേ കാര്യത്തിൽ ഒരു തീരുമാനം ആയ സമാധാനത്തിൽ നേരേ നമ്മളേ മൊഞ്ചന്റേ റൂമിലേക്കായിരുന്നു എന്റേ അടുത്ത പ്രയാണം…
അള്ളാ … എത്രയും പെട്ടന്ന് തന്നേ എന്റേ ഷാനൂന്റേയും കാക്കൂന്റേയും ഹോസ്പിറ്റൽ വാസം കൂടേ ഒന്നവസാനിപ്പിച്ചു താ …. പ്ലീസ്
എന്നൊക്കേ മ്മളേ പടച്ചോനോട് ഇരന്ന് കൊണ്ട് ഞാനെന്റേ മൊഞ്ചന്റേ റൂമിൽ കതകും അടച്ച് ഒറ്റയിരിപ്പായിരുന്നു….
ന്റേ മൊഞ്ചനേയും കാക്കൂനേയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്….
തനിച്ചിരിക്കുമ്പോൾ അവരുടെ ഓർമ്മകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുമുണ്ട്….
കൂടുതൽ സമയവും ഞാൻ തനിച്ചിരിക്കാതിരിക്കാൻ ശ്രമിക്കാറാണ് പതിവ്.
പക്ഷേങ്കിൽ മ്മളേ മൊഞ്ചന്റേ ഈ റൂമിൽ മാത്രം തനിച്ചിരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം.
അവനെൻറെ കൂടെയുള്ളതുപോലെയൊക്കെ ഒരു തോന്നൽ… പോരാത്തതിന് മ്മളേ ഉപ്പച്ചിയുടേ ഓർമ്മകളും ധാരാളം…
ഇനിയും ഇങ്ങനേ വൈകി കഴിഞ്ഞാൽ ഒട്ടും ശരിയാവില്ല… എനിക്കെത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ കയറിപ്പറ്റി അവരേയൊക്കേ കണ്ടേ മതിയാകൂ… എത്രയാന്ന് വെച്ചാ അല്ലേലും ഇങ്ങനേ കാണാതിരിക്കാ….
ഞാൻ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ടെന്ന് എനിക്കല്ലേ അറിയൂ….
അടുത്തതിനി അതിനുള്ള വഴി നോക്കുകയല്ലാതേ വേറേ വഴിയില്ല… നാളേ കഴിഞ്ഞാൽ എന്റേ ഉമ്മച്ചിക്ക് പകരം ഷാനൂന്റേ ഉമ്മ ഹോസ്പിറ്റൽക്ക്
പോകും…
ആ ഉമ്മാക്ക് പകരം എങ്ങനേയെങ്കിലും എനിക്ക് അവിടേ എത്തണം… അതിന് ഷാനൂന്റേ ഉമ്മ സമ്മതിക്കുകയല്ലാതേ വേറേ വഴിയും ഇല്ലാ …
ഒട്ടും ഇനി മുന്നോട്ട് സമയം നഷ്ടപ്പെടുത്താൻ ഇല്ലാത്തതുകൊണ്ട് തന്നെ ഒന്ന് പെട്ടന്ന് ഫ്രഷായി താഴേക്ക് പോയി അതിനൊരു തീരുമാനം ഉണ്ടാക്കിയെടുക്കാം എന്ന് കരുതി ….
നമ്മള് വേഗം ഷാനൂന്റേ ഷെൽഫ് തുറന്ന് ഒരു തോർത്ത് മുണ്ട് പരതി നോക്കിയെങ്കിലും ഫലം നിരാശയാണെങ്കിൽ കൂടി തൽക്കാലം അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയ കിട്ടിയ തുണിയും ഉടുത്ത് അവന്റേ വാഷ് റൂമിൽ കയറി ഷവറും തുറന്ന് ഒരുപാട് നേരം അതിന്റേ ചുവട്ടിലങ്ങനേ നിന്നു….
ഈ സമയം കഴിഞ്ഞു പോയ പഴയ പല ഓർമ്മകളും എന്റേ മനസ്സിൽ ഓടി പാഞ്ഞു നടക്കുന്നുണ്ടായിരുന്നു….
അന്ന് എന്റേ ശരീരത്തിൽ കലർന്ന നീറിപ്പുകയുന്ന ആസിഡിന്റേ ഗാംഭീരവും… രക്തക്കറയും …. നുറുങ്ങുന്ന വേദനയും ….തെല്ലും വകവെക്കാതേ പണ്ട് ഇതേ വാഷ് റൂമിൽ അവസാനമായി ഞാൻ കുളിച്ച ആ ദിവസവും …. അന്ന് ഓരോ ജലകണികകളും ശരീരത്തിലേ ആഴമേറിയ മുറിവുകളിലൂടേ ആഴ്ന്നിറങ്ങുമ്പോൾ ഞാൻ അനുഭവിച്ച വേദനയുടേ ആഴവും വ്യാപ്തിയും ഓരോ സെക്കന്റിലും തിരിച്ചറിഞ്ഞ
നിമിഷത്തിൽ …. സകല സമനിലയും തെറ്റി ആർത്ത് അലറി വിളിച്ച് ഒടുക്കം ഓടിയെത്തിയ ന്റേ കാക്കുവിന്റേ കൂടേ ഹോസ്പിറ്റലിലേക്ക് ചീറിപ്പാഞ്ഞതും എല്ലാം ഒരു ദുസ്വപ്നം പോലേ വീണ്ടും ഓർത്ത് പോയി…
ഞാൻ അവസാനമായി ഈ വീടിൻറെ പടിയിറങ്ങിയ ആ ദിവസം …. എനിക്ക് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസം ….
അന്ന് എനിക്കു നേരെ ഉണ്ടായ ആ നരഭോജിയുടേ അക്രമത്തിൽ ഞാൻ സമ്പാദിച്ച് കൂട്ടിയ എന്റേ ശരീരത്തിൽ ഇന്നും അവശേഷിക്കുന്ന ഓരോ മുറിപ്പാടുകളിലൂടേയും ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഓരോ ജല കണികകളിലൂടേയുമുള്ള എന്റേ കൈസ്പർശനം അന്ന് ഞാൻ അനുഭവിച്ച വേദനകളുടേയും യാദനകളുടേയും ഓർമ്മകൾക്ക് ചിറക്ക് മുളപ്പിക്കുന്ന തരത്തിലായിരുന്നു..
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവശേഷിക്കുന്ന എന്റേ ശരീരത്തിലേ പല മുറിപ്പാടുകളും എന്നേ പലപ്പോഴും വല്ലാതേ വേദനിപ്പിക്കാറുണ്ടായിരുന്നു…
എങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത പല കാര്യങ്ങളും വീണ്ടും എന്റേ ജീവിതത്തേ പിന്തുടർന്നപ്പോൾ ഈ വേദനകളൊന്നും ഞാൻ അറിഞ്ഞിരുന്നതേയില്ല….
അതിന് കാരണം….എൻറെ സ്വന്തം ശരീരത്തേ പോലും ശ്രദ്ധിക്കാൻ എനിക്ക് പിന്നീട് കഴിഞ്ഞിരുന്നില്ലാ എന്നതാണ് സത്യം …
പക്ഷേ … ഇന്ന് ഇവിടേ ഈ നിമിഷം ഞാൻ ആ വേദനകളെയെല്ലാം പഴയത് പോലേ ഒരിക്കൽ കൂടി നന്നായിട്ട് തന്നേ തിരിച്ചറിഞ്ഞു പോകുന്നുണ്ട്…
എന്റേ കൈ സ്പർശനം എന്റേ വയറിനേ തൊട്ടറിഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം കൂടേ ഓർത്ത് പോയത്…
അത് മറ്റൊന്നുമല്ല… ഒന്ന് ചിന്തിച്ച് നോക്കിയാൽ എന്റേയും നിച്ചുവിന്റേയും ജീവിതം ഇന്ന് എടുത്ത് നോക്കിയാൽ എന്താണ് ഒരു മാറ്റം എന്ന് പറയാൻ ഉള്ളത്…
അവനോട് ഡോക്ടർ പറഞ്ഞത് പോലേ തന്നേയല്ലേ എന്റേ ജീവിതത്തിലും സംഭവിച്ചിട്ടുള്ളത്…
ഭാവിയിൽ ഒരുമ്മയാകാൻ ഒരു പക്ഷേ എനിക്കും ഭാഗ്യം കാണില്ലായെന്ന് ഡോക്ടർ പറഞ്ഞതായി ആ പ്രോജക്ടിന്റേ സമയത്ത് ന്റേ കാക്കുവിന്റേയും സജാദ്ക്കയുടേയും അടുത്ത് നിന്നും ഞാനും കേൾക്കേണ്ടി വന്നതല്ലേ …
എന്റേ ഈ പ്രശ്നം പരിഹരിക്കാൻ അന്ന് ഡോക്ടർമാർ നിർദ്ദേശിച്ച വലിയ തുക കൊടുക്കാൻ ഇല്ലാത്തത് കാരണം ഈ പ്രശ്നമൊന്നും എന്നേയറിയിക്കാതേ തന്നേ എന്റേ ജീവന് വേണ്ടി ഒരുപാട് വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ സജാദ്ക്കയിൽ ഉടലെടുത്തതല്ലേ കഴിഞ്ഞു പോയ ഞങ്ങളുടേ ആ പ്രോജക്ട് …
അത് കാരണമല്ലേ ഞങ്ങൾക്ക് ഞങ്ങളുടെ സജാദ്ക്കയെ എന്നെന്നേക്കുമായി നഷ്ടമായതും …
അപ്പോ ഒരു കണക്കിന് ചിന്തിച്ചാൽ സജാദ്ക്ക യെ ഞങ്ങൾക്ക് നഷ്ടപ്പെടുത്താൻ ഒരു നിമിത്തമായതും ഈ ഞാൻ തന്നെയല്ലേ …
എന്നൊക്കേ ചിന്തിച്ച് കൊണ്ട് ഈ സമയം എനിക്ക് എന്നോട് തന്നെ തോന്നിയ ഒരു തരം ദേശ്യം മുഴുവനും ഞാൻ ഒരു നിമിഷം എന്റേ ശരീരത്തോട് തന്നേ തീർക്കുന്നുണ്ടായിരുന്നു…
വെറുതെയല്ല പണ്ട് നിച്ചു എന്നോട് ചെയ്ത തെറ്റുകൾക്കൊക്കേ ഇന്ന് അവനും അതുപോലെ തിരിച്ചു കിട്ടിയെന്ന് പറഞ്ഞത്.
ഞങ്ങൾ രണ്ട് പേരും ഇപ്പോൾ ഒരേ അവസ്ഥയിലായില്ലേ …
എങ്കിലും അത് വേണ്ടിയില്ലായിരുന്നള്ളാ … ആ പാവത്തിന്റേ അന്നത്തേ നിസ്സഹായവസ്ഥ കൂടി കണ്ടില്ലെന്ന് നടിക്കരുതായിരുന്നു…
അങ്ങനെ നിമിഷനേരങ്ങൾക്കു ശേഷം വാഷ് റൂമിലേക്ക് ഇത് വരേ ഓടിയെത്തിയ ഓർമ്മകളേയും ചിന്തകളേയും എന്റേ ശരീരത്തിൽ പതിഞ്ഞ ഓരോ ജലകണികകൾക്കൊപ്പം ഞാൻ തുടച്ചു നീക്കി. ശേഷം റൂമിലെത്തി ഡ്രസ്സൊക്കേ ധരിച്ച് റൂമിന്റേ ഡോറും തുറന്ന് കിച്ചൺ ലക്ഷ്യമാക്കി നടന്ന് നീങ്ങി….
ഇനിയാണ് എനിക്ക് വേണ്ടിയുള്ള പോരാട്ടം… എന്റേ മൊഞ്ചനേ ഒരു നോക്ക് കാണാൻ … എന്റേ കാക്കൂനേ ഒരു നോക്ക് കാണാൻ ഒക്കേ വേണ്ടിയുള്ള വലിയൊരു പോരാട്ടം…
ഈ പോരാട്ടം ഷാനുവിന്റേ ഉമ്മയോടായത് കൊണ്ട് തന്നേ എങ്ങനേ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല… ആകേ കുറഞ്ഞ മാസങ്ങൾ മാത്രം ഉള്ള പരിചയം അല്ലേ ഈ ഉമ്മയോട് …
എന്റേ ഉമ്മച്ചിയോടൊക്കേ ഞാൻ പിടിക്കിണ വാശി ഒന്നും ഇവിടേ നടക്കില്ലല്ലോ….എന്തായാലും എങ്ങനേയേലും കാര്യം നടത്തിയെടുത്തേ മതിയാകൂ….
അത്രക്ക് ഞാൻ കൊതിച്ചു പോകുന്നുണ്ട് അവരുടേയടുത്തൊന്നെത്താൻ….
ആ ….മോളേ …. അവരൊക്കേ പോയല്ലേ …. ചോറ് ഇപ്പോ കഴിക്കാട്ടോ … വിശക്കുന്നുണ്ടാകും ലേ … ഇപ്പോ റെഡി ആകും …
ഏയ് എനിക്ക് വിശപ്പൊന്നുല്യാ …
കിട്ടിയ ചാൻസിൽ നീ പോയി നൈസിന് കുളിച്ചോ ഷാനാ ….
പിന്നല്ലാണ്ട് … നിന്നേപ്പോലേ കുളിക്കാതേ നടക്കാ ഫെബി ഞാൻ ….
അയ്യടി ഞാൻ കുളിയൊക്കേ കഴിഞ്ഞതാ …
അത് രാവിലെയല്ലേടീ ഫെബീ നീ കുളിച്ചത്…ന്നിട്ട് ഹോസ്പിറ്റലും അവിടേം ഇവിടേം ഒക്കേ പോയി കറങ്ങി വന്നില്ലേ…. ശെയിം… ശെയിം…
ഒന്ന് പോടീ … അല്ലേലും നീ ഇപ്പോ കുളിച്ചിട്ടെന്താ ഷാനാ… ഇത് വരേ ഇട്ടിരുന്ന ഡ്രസ്സ് തന്നേയല്ലേ വാരിവലിച്ച് പിന്നേയും കേറ്റിയിരിക്കുന്നേ…
പിന്നേ ഇവിടേ നീ കൊണ്ട് വച്ചിരിക്കുന്നോ എനിക്കെന്റെ ഡ്രസ്സ് ഫെബീ…:
ഹോസ്പിറ്റൽന്ന് ഉമ്മച്ചി വിളിച്ചിരുന്നോ ഉമ്മാ …
ഇതിപ്പോ എത്ര ഉമ്മമാരാ അള്ളാ ൻക് … ഞാൻ ആരെയാ വിളിച്ചത് ന്ന് അവർക്ക് തന്നേ കൺഫ്യൂഷൻ …
ഫെബിന്റേം ഷാനൂന്റേം ഉമ്മച്ചിമാർ പരസ്പരം മുഖത്തോട് മുഖം വരേ നോക്കി പോകുന്നു.. എന്റേ ഓരോ വിളിയിലും …
ഇല്ല മോളേ … മോളാ ഫോൺ എടുത്ത് ഒന്ന് വിളിച്ച് നോക്ക്…:
ഉം.. ശരി ഓക്കേ …
അങ്ങനേ ഫോൺ ഒക്കേയെടുത്ത് വിളിച്ചെങ്കിലും പ്രതീക്ഷിക്കാൻ മാത്രം ഒന്നും കണ്ടില്ല…. പതിവ് പോലേ തന്നേ ഹോസ്പിറ്റലിലേ സ്ഥിതി…
പിന്നീട് ഫോൺ ഒക്കേ വെച്ച് ഹോസ്പിറ്റൽ വിശേഷം എന്താ പറഞ്ഞതെന്ന് ഉമ്മച്ചിമാർ എന്നോട് ചോദിച്ചറിയുന്നതിനിടയിൽ എന്റേ കാര്യം സാധിക്കാനുള്ള അവസരം ഞാൻ തന്നേ ഉണ്ടാക്കിയെടുത്തു….
പക്ഷേങ്കിൽ രണ്ട് ദിവസം ഷാനൂന്റേ ഉമ്മച്ചിക്ക് പകരം ഞാൻ ഹോസ്പിറ്റലിൽ നിന്നോളാം എന്ന് പറഞ്ഞെങ്കിലും അതിന് മാത്രം സമ്മതം കിട്ടിയില്ല.
ഉമ്മാ … ഇപ്പോ ഇവിടേ നിച്ചു ഇല്ലേ .. ഓനേ നോക്കാനും ആരേലും വേണ്ടേ… മാത്രല്ല .. എപ്പോഴും ഹോസ്പിറ്റൽ തന്നേ നിന്ന് നിന്ന് ഇങ്ങക്കും മതിയായിട്ടുണ്ടാവില്ലേ.. ഒരു രണ്ട് ദിവസം ഞാൻ നിൽക്കാം അവിടേ … എന്ത് സഹായത്തിനും ഹോസ്പിറ്റലിൽ ഞങ്ങളുടെ എയ്ഞ്ചൽസും ഉണ്ടാവില്ലേ എനിക്ക്… പിന്നെ എന്താ പേടിക്കാൻ … ഒരു രണ്ട് ദിവസം ഞാൻ നിന്ന് നോക്കാലോ….പ്ലീസ് .
മോളേ … അതിന് നിച്ചുവിന്റേ കാര്യത്തിൽ എനിക്ക് ടെൻഷ്യൻ ഇല്ലാ ഷാനാ … ഓൻക് മോള് തന്നേ ധാരാളം… ഇന്നെന്നേ കണ്ടില്ലേ… മോള് ഓനേ കുളിപ്പിച്ച് ഓന്റേ കാര്യങ്ങളൊക്ക ചെയ്ത് കൊടുത്തത്… ഓൻക്കും മോളാണേൽ കുഴപ്പൊന്നുല്ലാ… മോള് തന്നേ നോക്കുന്നതാകും കൂടുതൽ ഇഷ്ടവും ഓൻക്… പോരാത്തതിന് ഫെബിയും ഉണ്ട് ഇവിടേ … അത് പോലേയാണോ ഹോസ്പിറ്റലിൽ ..
അവിടേ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പാഞ്ഞു നടക്കേണ്ടിയൊക്കേ വരും … അതിനൊന്നും മോൾക്ക് ഒറ്റക്ക് കഴിയില്ല….
അതൊക്കേ കഴിയും പ്ലീസ് … ഞാൻ വേണേൽ ഫെബിനേയും കൂട്ടാം…. ഞങ്ങള് രണ്ടാളും നിന്നോളാം…
ഞാൻ ഇല്ലേ ഇല്ലാ ഷാനാ ….
വേണ്ട മോളേ … അവിടേ പോയാലും നമ്മളേ മക്കളേ കാണാനൊന്നും നിങ്ങൾക്ക് കഴിയില്ല… പിന്നെന്തിനാ വെറുതേ വരാന്തയിൽ നിക്കാനായിട്ട് അങ്ങോട്ട് പോകുന്നത്….
ഞാൻ അങ്ങോട്ട് പോയാൽ എങ്ങനെയെങ്കിലും അവരെയൊക്കേ കാണും … അതെനിക്കുറപ്പാ … പ്ലീസ് .. അവരേ കാണാൻ ഹോസ്പിറ്റലിൽ എയ്ഞ്ചൽസും എന്നേ സഹായിക്കാതിരിക്കില്ല…
എന്താ എന്താ ഇവിടേ ഒരു യാചനയൊക്കേ നടക്കുന്നേ…എന്താ മോളേ …
പെട്ടന്ന് കയറി വന്ന് ആ ചോദിച്ചയാളേ നേർക്ക് തിരിഞ്ഞതും നമ്മള് പിന്നേ ഫുൾ സൈലന്റ് ….
കാരണം ഷാനുവിന്റേ ഉപ്പയോട് ആർമി ക്കാരൻ എന്നൊരു ബഹുമാനവും അതിലേറേ അദ്ദേഹത്തോടുള്ള പേടിയും മാസങ്ങൾ ഇത്രയും കടന്നു പോയിട്ടും ഒരിത്തിരി പോലും കുറഞ്ഞിട്ടില്ലായിരുന്നു.
പക്ഷേങ്കിൽ എന്റേ പ്രശ്നം അപ്പോഴേക്കും ഷാനുവിന്റേ ഉമ്മ അദ്ദേഹത്തോട് അവതരിപ്പിച്ചു കഴിഞ്ഞിരുന്നു …
അതിനെന്താ … ഇതിനാ മോള് ഇവരേകാല് പിടിച്ച് ഇങ്ങനേ കെഞ്ചുന്നേ.. ഇതെന്നോട് പറഞ്ഞാൽ പോരേ…
രണ്ട് ദിവസമില്ലെങ്കിലും ഒരു ദിവസമെങ്കിലും നിന്ന് നോക്കാലോ … മോള് എന്തായാലും ഒറ്റക്ക് നിൽക്കണ്ട . മോളേ കൂടേ ഞാനും കൂടേ നിൽക്കാം …
ഇത് കേട്ടതും എനിക്കാ ഒരു നിമിഷം എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു… എന്റേ കൺഹിമകളെല്ലാം നിമിഷ നേരം കൊണ്ട് നിറഞ്ഞു കലങ്ങിയിരുന്നു.
അത് പിന്നേ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമല്ലേ ഉപ്പ പറഞ്ഞത്… അപ്പോപ്പിന്നേ കണ്ണ് നിറഞ്ഞില്ലെങ്കിലല്ലേ അൽഭുതം ഉള്ളൂ…
കണ്ണ് നിറഞ്ഞത് കണ്ട് ഉപ്പ എന്റേ അരികിൽ വന്ന് നിന്ന് കൊണ്ട് എന്നേ മാറോട് ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയും ചെയ്തു…
ശരിക്കും ആ ഒരു നിമിഷം എനിക്കെന്റേ പൊന്നുപ്പച്ചിയുടെ ഓർമ്മകളായിരുന്നു വന്നു ചേർന്നത്… അറിയാതെണെങ്കിൽ കൂടി ഞാൻ അദ്ദേഹത്തേയും ചേർത്ത് പിടിച്ച് കുറച്ച് നേരം നിന്ന് പോയി… എനിക്ക് നഷ്ടപ്പെട്ട എന്റേ പൊന്നുപ്പച്ചിയേ തിരിച്ച് കിട്ടിയത് പോലേയൊരു തോന്നൽ…. അത് വരേ അദ്ദേത്തോട് തോന്നിയ ഭയം ഒക്കേ ഏതിലെയോ പറന്നു പോയി…
അയ്യേ …മോള് ടെൻഷൻ ആവണ്ടട്ടോ… ആ കണ്ണൊക്കേ തുടച്ചേ … നാളേ തന്നേ പോകാലോ നമുക്ക് ഹോസ്പിറ്റലിൽ …
നാളെയോ … എന്നാൽ ഞാനും ഉണ്ട് ആപ്പാ …
മറ്റാരും അല്ലാ അത് …. ഫെബി തന്നേ….
നീ വരണ്ടാ ഫെബി … നിന്നേ ഞങ്ങൾ കൂട്ടുലാ… ഞാൻ ഒറ്റക്ക് പോകാണേൽ എന്റേ കൂടേ വരൂലാന്നല്ലേ നേരത്തേ പറഞ്ഞേ… ഓളേ കൂട്ടണ്ടട്ടോ ഉപ്പാ….
അയ്യടീ … ഞാൻ വരും… ഇല്ലേ ആപ്പയും വരൂല … നീയും പോകൂല …
അല്ലാ മക്കളേ … നിങ്ങള് എല്ലാരും കൂടേ പോകുന്നത് ഹോസ്പിറ്റൽക്കോ .. അതോ .. കല്യാണത്തിനോ ഫെബി …. അതും ആപ്പാന്റേ വാലും തൂങ്ങിയിട്ട്…
ഹ ..നീ മിണ്ടല്ലേടീ … കുട്ടികളേ ആഗ്രഹം അല്ലേ… അവിടെനി എത്തിയിട്ട് ഷാനക്ക് ഒറ്റപ്പെട്ടു എന്ന തോന്നലും ഉണ്ടാകണ്ട .. ഒരു കമ്പനിക്ക് ഫെബിയും ഉണ്ടായിക്കോട്ടേന്നേയ്…
ബെസ്റ്റ് … അപ്പോ കുട്ടികൾക്ക് വളം വെച്ച് കൊടുക്കാനൊരാളെയും കിട്ടി…
ശരിക്കും ഞാൻ ഈ ഉപ്പയേ അടുത്തറിഞ്ഞു തുടങ്ങിയപ്പോൾ എന്റേ പൊന്നുപ്പച്ചി തന്നേ.. ഒരു മാറ്റവും ഇല്ല… എന്റേ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടു നിന്ന എന്റേ അതേ ഉപ്പച്ചി … അന്ന് ഉപ്പച്ചിയോട് ഉമ്മച്ചി പറയാറുള്ള അതേ ഡയലോഗും…
അപ്പോ കുട്ടികൾക്ക് വളം വെച്ച് കൊടുക്കാനൊരാളെയും കിട്ടി… നിങ്ങളാണ് ഇവളേ നാശാക്കുന്നതെന്ന് …
അങ്ങനേ ഇപ്പോൾ കിട്ടിയ എന്റേ ഈ സന്തോഷം എനിക്ക് എങ്ങനേ തീർക്കണം എന്നറിയില്ലായിരുന്നു…
നാളേ ഒന്ന് വേഗം നേരം വെളുത്തിരുന്നെങ്കിൽ … എന്റെ ഷാനൂ … ന്റേ കാക്കൂ ഞാനെത്തും നാളേ നിങ്ങളെ ചാരത്ത് … എന്നിട്ട് അവിടേ നിന്നും തിരിച്ചു വരുമ്പോൾ നിങ്ങളുണ്ടാകണം എന്റേ കൂടേ…
എന്നൊക്ക സ്വയം ചിന്തിച്ച് കൊണ്ട് ഏറേ സന്തോഷത്തോടേ നിച്ചുവിനേ ഇതറിയിക്കാൻ പോകാൻ തുടങ്ങവേ ആയിരുന്നു ഷാനുവിന്റേ ഉപ്പയുടേയും ഉമ്മയുടേയും റൂമിൽ നിന്നും ഞാൻ ആ സംസാരം കേൾക്കാൻ ഇടയായത്…
നിങ്ങള് എന്തിനാ ആ പെണ്ണിനേയും വലിച്ച് പിടിച്ച് നാളേ ഹോസ്പിറ്റലിലേക്ക് പോകുന്നത്… എനിക്കല്ലെങ്കിലേ അവളേ കാര്യത്തിൽ ടെൻഷ്യനാ…
നീയെന്താ ഇങ്ങനെയൊക്കേ പറയാൻ മാത്രം.. അവള് അവളേ കാക്കൂന്റേ അടുത്തേക്കല്ലേ പോകട്ടേ ചോദിച്ചത്.. അത് ചോദിക്കാനും അങ്ങോട്ട് പോകാനും അവൾക്കും അർഹതയില്ലേ…പിന്നെന്താ .
ന്റേ ഇക്കാ… അവളൊരാളാ ഇതെല്ലാം വരുത്തി വച്ചത്… അതെന്താ നിങ്ങൾ ചിന്തിക്കാത്തത് …എന്തോ വലിയ ശാപം കിട്ടിയ പെണ്ണാണവൾ… അവളേ കൂടേ എവിടേ പോവുകയാണേലും ഒരപകടം ഞാൻ മുന്നിൽ കാണുന്നുണ്ട്… എനിക്ക് പേടിയാ അതിനേ …
പതുക്കേ പറയ്… നീ ഈ പറഞ്ഞതോ പറഞ്ഞു. ഇനി ഞാൻ ഇങ്ങനെ കേൾക്കരുത്… ഒരു പക്ഷേ അവൾ നമ്മുടെ മകൾ ആയിരുന്നെങ്കിലോ…. അവൾക്കാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെങ്കിലോ…. അപ്പോഴും നീ പറയോ ഇങ്ങനെയൊക്കെ …
അത് ഒരു പാവം മോളാണ് ടീ … എന്തൊക്കെ ടെൻഷൻ കാണും അതിൻറെയുള്ളിൽ .. ഒന്നില്ലെങ്കിലും ഒരു പെണ്ണല്ലേ അവളും നീയുമൊക്കേ … പോരാത്തതിന് ഉപ്പയും നഷ്ടപ്പെട്ടു … ആകെ ഉണ്ടായിരുന്ന ഒരു തുണയാണെങ്കിൽ ഇപ്പോൾ ഹോസ്പിറ്റലിലും …
അപ്പൊ പിന്നെ നമ്മളൊക്കെ തന്നെ അല്ലേ ഉള്ളൂ… ആ പാവത്തിന് …
എന്റേ ഇക്കാ… അവൾ ഉള്ളത് കൊണ്ടല്ലേ നമ്മളേ ഷാനുവൊക്കേ അന്ന് ആ കാറിൽ വരേണ്ടി വന്നത്.. ഇല്ലെങ്കിൽ ഒരു പ്രശ്നവും കൂടാതെ തിരിച്ചെത്തില്ലായിരുന്നോ നമ്മളേ മോൻ….
അതൊക്കേ പോട്ടേ… അവളുടെ ഉപ്പയേ അവർക്ക് നഷ്ടപ്പെട്ടതും അവൾ കാരണം തന്നെയല്ലേ …. അതെന്താ നിങ്ങൾ ചിന്തിക്കാത്തത് …
ഇനി നാളെ അവളുടെ കൂടെ പോകുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ … അപ്പോഴും നഷ്ടപ്പെടുന്നത് എനിക്കല്ലേ … പ്ലീസ് … അതുകൊണ്ടാണ് ഞാൻ പറയുന്നത്.. അവളെയും കൊണ്ടുപോകരുത്…
നീ വെറുതെ അങ്ങനെയൊന്നും ചിന്തിച്ച് ടെൻഷൻ ആവേണ്ട. പടച്ചോൻ ഓരോ സമയം ഓരോരുത്തർക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അത് ആ സമയമാകുമ്പോൾ അങ്ങനെ തന്നെ സംഭവിക്കും… അല്ലാതെ സംഭവിച്ചതൊക്കെ അവളുടെ കുഴപ്പം കൊണ്ടാണെന്ന് മാത്രം തെറ്റിദ്ധരിക്കരുത്… അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ്…
അതൊന്നും എനിക്കറിയില്ല എങ്കിലും അവളേ കാര്യത്തിൽ എനിക്ക് പേടിയാ ….
അള്ളാ … ഞാൻ എന്താണ് ഈ കേൾക്കുന്നത്… ഷാനുവിന്റേ ഉമ്മയുടെ മനസ്സിൽ അപ്പോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ആയിരുന്നോ .
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
എല്ലാവരും സ്റ്റോറി വായിച്ച് അഭിപ്രായം കമന്റിൽ എഴുതണം.. സപ്പോർട്ടും ചെയ്യണം..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Eniyum vendati pareekshanam pavam shana
Okkke Shariyakum .wit and see