✍✍ *രചന – ഫർഷാദ് ഷ വയനാട്*
നമ്മളേ മോന് ഷാനുവോ ? … ഈ ഷാന കാരണം എത്ര മാസങ്ങൾ കഴിഞ്ഞു ഇക്കാ .. ഹോസ്പിറ്റലിൽ ആരേയും തിരിച്ചറിയാൻ പോലും കഴിയാതേ കോമയിൽ കിടക്കാൻ തുടങ്ങിയിട്ട് …
അതൊക്കേ പോട്ടേ… ഒരു കണക്കിന് ചിന്തിച്ചാൽ …അവളേ സ്വന്തം ഉപ്പയേ കൊലക്ക് കൊടുത്തത് പോലും ഈ ഷാന തന്നെയല്ലേ …. അതെന്താ നിങ്ങൾ ചിന്തിക്കാത്തത് …
ഇനി ആ ഫെബീടേ വീട്ടിലേ കാര്യമെങ്കിലും ഓർത്ത് നോക്കിയേ … എന്താണ് അവരേ വീട്ടിലേ അവസ്ഥ… ആകേയുള്ളൊരു ആൺ തുണയേയല്ലേ ആ പെണ്ണ് കാരണം പടച്ചോൻ നേരത്തേ തന്നേ വിളിച്ചത്…
പണ്ടത്തേ ലോഗ്യം പറഞ്ഞ് പിന്നേം അവള് ഫെബീടേ വീട്ടിലേക്ക് വലിഞ്ഞു കയറി വന്നില്ലായെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നല്ലോ…
കല്യാണപ്രായം എത്തി നിക്കണ പെണ്ണാ ഫെബീ… ആ പാവത്തിനേ കെട്ടിച്ചയക്കാൻ ഇനി ആരുണ്ട്… അവളേ കെട്ടിച്ച് വിട്ടാൽ തന്നേ അവളേ ഉമ്മാക്കാരുണ്ട് ഒരു തുണ… അത് ഒറ്റപ്പെടില്ലേ ?
നിച്ചുവിന്റേ കാര്യം ഞാൻ ഇനി പ്രത്യേകം ഓർമിപ്പിക്കണ്ടല്ലോ ന്റെ ഇക്കാനേ..
അതിനേം എണീറ്റ് നടക്കാൻ പറ്റാത്ത കോലത്തിലാക്കിയില്ലേ…. എത്ര കാലംന്ന് വെച്ചാണ് നമ്മളൊക്കേ നിച്ചുവിനേ നോക്കാ …. എല്ലാത്തിനും ഒരു പരിധിയില്ലേ….
എത്ര കുടുംബത്തിന്റേ സ്വപ്നങ്ങളാ ആ പെണ്ണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത് ന്റെ അള്ളാ…
ഇനി നാളെ അവളുടെ കൂടെ ഹോസ്പ്പിറ്റലിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ … അപ്പോഴും നഷ്ടപ്പെടാനുള്ളത് എനിക്കല്ലേ … പ്ലീസ് ഇക്കാ … അതുകൊണ്ടാണ് ഞാൻ പറയുന്നത്.. അവളെയും കൊണ്ടു എങ്ങോട്ടും പോകരുത്…
നീ വെറുതെ അങ്ങനെയൊന്നും കാട് കയറി ചിന്തിച്ച് ടെൻഷൻ ആവേണ്ട. പടച്ചോൻ ഓരോ സമയം ഓരോരുത്തർക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അത് ആ സമയമാകുമ്പോൾ അങ്ങനെ തന്നെ സംഭവിക്കും… അല്ലാതെ സംഭവിച്ചതൊക്കെ അവളുടെ കുഴപ്പം കൊണ്ടാണെന്ന് മാത്രം തെറ്റിദ്ധരിക്കരുത്… അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ്… നിന്റേ സംസാരം കേട്ടാൽ അവൾ ഇതെല്ലാം മനപൂർവ്വം ചെയ്തത് പോലെയുണ്ടല്ലോ ….
അതൊന്നും എനിക്കറിയില്ല . ഇങ്ങളോട് പറഞ്ഞ് ജയിക്കാനും ഞാനില്ല…എങ്കിലും അവളേ കാര്യത്തിൽ എനിക്ക് നല്ല പേടിയാ ….
ന്റെ അള്ളാ … ഞാൻ എന്താണ് ഈ കേൾക്കുന്നത്… ഷാനുവിന്റേ ഉമ്മയുടെ മനസ്സിൽ അപ്പോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ആയിരുന്നോ .
ഇത്ര ദിവസം കൂടേ ഉണ്ടായിട്ടും ആ ഉമ്മാൻറെ പെരുമാറ്റത്തിൽ എനിക്ക് ഇങ്ങനെയൊന്നും ഒരിക്കൽ പോലും തോന്നിയത് പോലുമില്ലല്ലോ..
അപ്പോ അതിനൊക്കേയർത്ഥം ഒരു വല്യാവേലി എടുത്ത് അവര് ഇപ്പോ ആവശ്യല്ലാണ്ടേ ചുമക്കുന്നു എന്നല്ലേ …
അല്ലെങ്കിലും അവരേ കുറ്റം പറയാനും പറ്റില്ലല്ലോ…അവർ പറഞ്ഞതിൽ എന്താ തെറ്റ്… ഞാൻ കാരണം തന്നെയല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്… അപ്പോൾ ഇതൊക്കെ കേൾക്കാനും ഞാൻ തന്നേ വിധിക്കപ്പെട്ടവളാണ്.
അല്ലെങ്കിലും എന്ത് ബുദ്ധിയാ അള്ളാ എനിക്ക് അന്ന് തോന്നിയത് .. കാക്കൂനേം വലിച്ച് ഫെബീടേ വീട്ടിലേക്ക് വരാൻ … അവർ പറഞ്ഞത് പോലേ പണ്ടത്തേ ലോഗ്യം പറഞ്ഞ് ഞാനന്ന് അവളേ വീട്ടിലേക്ക് വലിഞ്ഞ് കയറി വന്നില്ലായെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നല്ലോ…
ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു… കുറഞ്ഞ നിമിഷത്തേ സന്തോഷങ്ങൾക്കു വേണ്ടി വലിയ വലിയ നഷ്ടങ്ങളാണല്ലോ അള്ളാ ഞാൻ കാരണം ക്ഷണിച്ച് വരുത്തിയത്…
എന്തായാലും ഇതിൽ കൂടുതലൊന്നും എനിക്ക് ഇനി ആരെട്ത്ത്ന്നും കേൾക്കാനില്ല…. താങ്ങാവുന്നതിലും അപ്പുറമായി…. അതും എന്റേ ഷാനുവിന്റേ ഉമ്മ തന്നേ ഇങ്ങനെയൊക്കേ പറയുമ്പോൾ ? …. എനിക്കെന്റേ തല കറങ്ങുന്ന പോലേയൊക്കേ ഒരു തോന്നൽ…
ഈ സമയം ഏകാന്തതയെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട് കൊണ്ട് ഷാനുവിന്റേ റൂം ലക്ഷ്യമാക്കി നടന്ന് നീങ്ങാൻ ഞാൻ തീരുമാനിച്ചു.
അതിനിടയിലായിരുന്നു നിച്ചു കണ്ട് അവന്റേ റൂമിലേക്ക് എന്നെ ഉറക്കേ വിളിച്ചത്….
ഞാൻ അവന് നേരെ തിരിഞ്ഞ് കൊണ്ട് പിരികം പൊക്കി എന്താടാ എന്ന് ചോദിച്ചു…
എങ്ങോട്ടാ നീ ഇത്ര ധൃതിയിൽ ഷാനാ …
എവിടേക്കും പോണില്ല എന്നു ഞാൻ തലകൊണ്ട് ആക്ഷൻ കാണിച്ചു… ശബ്ദം ഒക്കെ ഇടറി നിൽക്കുന്ന വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ.
എന്നാ വാ ഇവിടേയിരിക്ക് ഷാനാ … ഒറ്റയ്ക്കിരുന്ന് ആകെ ഭ്രാന്ത് പിടിക്കുന്നു….
എന്ന് പറഞ്ഞതും ഞാൻ മനസ്സില്ലാമനസ്സോടെ അവിടെ പോയി അവന്റേയരികിൽ ഇരുന്നു…..
എന്ത് പറ്റീ ഷാനാ … എന്തോ ഒരു ടെൻഷൻ ഉണ്ടല്ലോ നിന്റേ മുഖത്ത് ….
ഏയ് ഒന്നുല്ലാടാ … ഞാൻ ചുമ്മാ ഷാനൂനേം കാക്കൂനേം കുറിച്ച് ആലോചിച്ചപ്പോ …
ആലോചിച്ചപ്പോ ? ബാക്കി പറയ്…
അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു പോയിരുന്നു…
ഹലോ … ഇതെന്താ ഇപ്പോ ഇങ്ങനേ .. അയ്യേ … ടോ …കരയല്ലേ ഷാനാ … എന്താണ് ഇപ്പോൾ അതിനുമാത്രം ഉണ്ടായത്… ദേയ് എന്നോടെങ്കിലും പറ … ഇതെന്ത് പറ്റി… കരയല്ലേന്നല്ലേ പറഞ്ഞേ നിന്നോട് .. ഇങ്ങോട്ട് നോക്കിയേ …
ഇല്ലാ ഞാൻ ഈ കാര്യത്തിന് ഒരിക്കലും കരയാൻ തന്നേ പാടില്ല.. ആ ഉമ്മ പറഞ്ഞതിൽ അല്ലേലും ഒരു തെറ്റുമില്ല…
എല്ലാത്തിനും കാരണം ഞാൻ തന്നെയാണ്.
എന്നും ചിന്തിച്ചു കൊണ്ട് ഞാൻ എൻറെ മിഴിനീർക്കണങ്ങളേ മായ്ച്ചു കളഞ്ഞു….
അള്ളാ … ഇങ്ങനേ പോയാൽ ഞാൻ എല്ലാവർക്കും ഒരു ഭാരമായി മാറുമോ… ഇതിപ്പോൾ സ്വന്തം വീട്ടിൽ വരെ പോയി നിൽക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ…. ശരിക്കും ഞാനാണല്ലോ ഇപ്പോൾ ഒറ്റപ്പെട്ടു പോയത്…
ഷാനാ .. എന്തിനാ നീ കണ്ണ് നിറച്ചേ …എന്ത് പറ്റി നിനക്ക് പെട്ടന്ന് ..
നിച്ചു… ഞാൻ ഇപ്പോ ഫെബിയുടേ വീട്ടിലേക്ക് പോകുന്നത് കൊണ്ട് നിന്റേ അഭിപ്രായം എന്താ ? ….
ഫെബിയുടെ വീട്ടിലേക്കോ . നല്ല കഥ. അതിന് അവിടെ ആരാ .. എല്ലാവരും ഇവിടെ അല്ലേ ഉള്ളത്….
അതുമാത്രമല്ല എന്താ ഇപ്പോ അവിടെ പോയിട്ട്..
ഹാ … എന്താണ് ഷാനാ നിനക്ക് പറ്റിയത് . എന്നോട് പറ . നീയല്ലേ പലപ്പോഴും പറഞ്ഞത് നിനക്ക് ഇവിടെ നിൽക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് .
പിന്നേ.. ഇപ്പോ എന്താണ് ഇങ്ങനേയൊക്കേ …
ഷാനാ നീ ഓരോന്ന് ആലോചിച്ച് കൂട്ടാതേ എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ . എനിക്ക് ദേശ്യം വരുന്നുണ്ടേ. കൊറേ നേരായി ഞാനിവിടേ കിടന്നോണ്ട് ഓരോന്ന് ചോദിക്കുന്നു.. ദേയ് ഒരു കാര്യം ചെയ്യ് …ആദ്യം നീ പോയിട്ട് ഈ റൂമിന്റേ ഡോർ ഒന്നടച്ചേ …. ചെല്ല്… ഹാ ചെല്ലടോ…
ഓക്കേ .. ഇനി നല്ല കുട്ടിയായിട്ട് ഇവിടേ വന്നിരിക്ക്….
ഇനി പറ … എന്താ എന്റേ പെങ്ങളൂട്ടിക്ക് പറ്റിയത്..
എന്ന് നിച്ചു എന്റേ കവിളിലൂടേ തലോടി എന്റേ തോളിൽ കൈ വെച്ച് എന്റേ മുഖത്തേക്ക് തന്നേ നോക്കി ചോദിച്ച് തുടങ്ങി…
പക്ഷേ ഞാൻ കുറച്ച് മുമ്പ് കേൾക്കേണ്ടി വന്നതൊന്നും അവനെ അറിയിക്കാൻ എനിക്കാണേൽ തോന്നിയതുമില്ല….
ഷാനാ … പ്ലീസ് പറ… എന്തിനാണ് വെറുതെ ടെൻഷൻ ആക്കുന്നത്.
എന്തെങ്കിലും വിശമം നിൻറെ മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒരാളോടു തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത്രയും നിനക്ക് ആശ്വാസമാകും…. അത് കൊണ്ട് നീ നിന്റേ പ്രശ്നം എന്താണെന്ന് വെച്ചാൽ എന്നോട് പറ …
എന്നു ഒരുപാട് പ്രാവശ്യം പറഞ്ഞപ്പോൾ ഞാൻ അവിടേ വെച്ച് കേൾക്കേണ്ടി വന്നതും അത് പറയാനുണ്ടായ കാരണവുമെല്ലാം അവനോട് പറഞ്ഞവസാനിപ്പിച്ചു…
അത് അവനും ഒരുപാട് വിശമം ഒക്കേ ഉണ്ടാക്കിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതേ എന്നോട് ഓരോന്ന് പറഞ്ഞ് എന്നേ സമാധാനിപ്പിക്കാൻ അവൻ നന്നായി ശ്രമിച്ചു കൊണ്ടേയിരുന്നു….
ഷാനാ … ഉമ്മാ ഉമ്മാടേ വിശമം അപ്പോ തോന്നിയത് പോലേയൊക്കേ പറഞ്ഞു പോയതായിരിക്കും… നീ അതൊന്നും കാര്യമാക്കണ്ടാ… നാളേ നീ പോണം … . ഉപ്പാ കൊണ്ടോകാം പറഞ്ഞതല്ലേ.. അത് മുടക്കണ്ട . വേറൊന്നും ഇപ്പോ ചിന്തിക്കാനും നിൽക്കണ്ട .. എല്ലാം ശരിയാകുന്ന ഒരു ദിവസം വരുമെടോ . അന്ന് ഉമ്മ വരേ ഈ പറഞ്ഞത് മാറ്റി പറയും. . അങ്ങനേ സമധാനിക്ക് നീയിപ്പോ …
എന്നാലും …ന്റെ ഷാനൂന്റേ ഉമ്മ ഇങ്ങനെയൊക്കേ പറയുമ്പോൾ …. ഇല്ലടാ ..ഞാൻ നാളേ എന്തായാലും പോകുന്നില്ല… ഇനി പോകാണെങ്കിൽ തന്നേ അത് ഞാൻ ഒറ്റക്കായിരിക്കും… ഇനി ഒരു പ്രാവശ്യം കൂടേ ഞാൻ കാരണം എന്തെങ്കിലും ആർക്കേലും സംഭവിച്ചു എന്ന് കേൾക്കേണ്ടി വരുന്ന ഒരു ദിവസം അതെനിക്ക് ഓർക്കാൻ പോലും കഴിയില്ലടാ…. ആ ഉമ്മ പറഞ്ഞതിലും കാര്യമുണ്ട്… ഞാൻ ആരെടേലും ശാപമൊക്കേ വാങ്ങിച്ചു കൂട്ടിയ ജന്മമാകും ചിലപ്പോൾ …
ശാപം.. ഒലക്കന്റേ മൂട് … എന്നേക്കൊണ്ട് പറയിപ്പിക്കല്ലേ ഷാനാ … നീ ഇത്രേ ഉള്ളോ … ഒന്ന് കൂളാവടോ … കേൾക്കേണ്ടത് മാത്രം കേൾക്കാ…. അല്ലാത്തതൊക്കേ വിട്ട് കളയാനാ നിനക്ക് ഈ രണ്ട് ചെവി പടച്ചോൻ തന്നത്…
പണ്ടേയ്… നിന്നോട് എന്റേ ഉപ്പ ചെയ്ത ക്രൂരതകൾ കാരണം ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടപ്പോൾ അവസാനം പുറത്തിറങ്ങി നാട്ടുകാരുടേ പരിഹാസവും കളിയാക്കലും എല്ലാം കേട്ടും സഹിച്ചും ജീവിതം അവസാനിക്കാൻ പോയവനാ ഈ ഞാൻ …
അന്ന് എന്റേ ഉപ്പ നിന്നേ കിടത്തി കാട്ടി കൂട്ടിയ പരാക്രമങ്ങൾ നടന്ന അതേ സ്ഥലത്ത് എനിക്ക് തൂങ്ങാൻ ഓടിന്റേ പട്ടികയിൽ കയറൊരുക്കിയട്ത്ത്ന്ന് … ദേയ് ഇന്ന് ഞാൻ ഇവിടേ നിന്റേ മുന്നിൽ ഇങ്ങനേ നിൽക്കുന്നുണ്ടെങ്കിൽ അത് കേൾക്കേണ്ട കാര്യങ്ങൾ മാത്രം എന്റേ ചെവിയിലൂടേ പിന്നീട് ഞാൻ കേട്ടത് കൊണ്ട് മാത്രമാണ്… അല്ലാത്തതൊക്കേ വിട്ട് കളയണം … എങ്കിലേ നമുക്ക് ജീവിക്കാൻ കഴിയൂ…
ആളുകളുടേ കളിയാക്കലിനും പരിഹാസങ്ങൾക്കുമൊക്കെപ്പുറമേ പിച്ചവെച്ച കാലം തൊട്ടേ ഒന്നിച്ചു കളിച്ചു വളർന്ന് ഒരു മനസ്സെന്നപോൽ പരസ്പരം സ്നേഹവും സൗഹൃദവും പങ്കിട്ട എന്റേ കളിക്കൂട്ടുകാരിയുടേ അടുക്കലേക്ക് അന്ന് ജീവിതത്തിൽ ആരോരുമില്ലാതേ ഒറ്റപ്പെട്ട സമയത്ത് എന്റേ നിവർത്തികേട് കൊണ്ട് വിശന്ന് വലഞ്ഞ് കയറി ചെല്ലേണ്ടി വന്നപ്പോൾ ഒരു ക്ലാസ്സ് വെള്ളം പോലും എനിക്ക് മുന്നിലേക്ക് എടുത്ത് നീട്ടാതേ ആ നീചനായ ഉപ്പാന്റേ മകനായ ഞാൻ … ഉപ്പ ചെയ്തതിനേക്കാളുമപ്പുറം ഞാൻ എന്റേ ഈ കളിക്കൂട്ടുകാരിയോട്പ്പോലും തക്കം കിട്ടിയാൽ ചെയ്യും എന്ന് പറഞ്ഞ് അവളേം പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി ഡോർ അടച്ച അവളുടേ ഉമ്മയുടേ ആ മുഖം ഇന്നും എന്റേ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല…
സ്വന്തം ഉപ്പയേ പോലീസ്സുകാർ കൺമുമ്പിൽ വെച്ച് പിടിച്ച് കൊണ്ട് പോകുമ്പോൾ പോലും ഒരുപാട് ഞാൻ സന്തോഷിച്ചിരുന്നു… ഒറ്റപ്പെടലിന്റേ വേദന എനിക്കന്ന് തോന്നിയത് പോലുമില്ല… വർഷങ്ങളായിട്ട് ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന നരകതുല്യമായി പീഡനങ്ങളിൽ നിന്നും ഒരു നരക മോചനം തന്നേ ആയിരുന്നു എനിക്ക് അന്ന് അനുഭവപ്പെട്ടത്…
പക്ഷേ ഞാൻ ശരിക്കും ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയത് കൊട്ടിയടക്കപ്പെട്ട എന്റേ കളിക്കൂട്ടുകാരിയുടേ ആ വീടിന്റേ വാതിലുകൾക്കിപ്പുറമായിരുന്നു. പോരാത്തതിന് അവളുടേ ഉമ്മയിൽ നിന്നും കേൾക്കേണ്ടി വന്ന മൂർഛയേറിയ വാക്കുകളും ..
ആ ഒരു സമയം എനിക്ക് തോന്നിയ വലിയ മണ്ടത്തരമായിരുന്നു ഒരു കയറിലേ എന്റേ ജീവിതാവസാനം …
തീരുമാനിപ്പിച്ചുറപ്പിച്ച ആ ഒരു ദൗത്യം നിറവേറ്റപ്പെടാനുള്ള തന്ത്രപ്പാടിൽ എന്റേ ഒരു ചാൺ അകലേ കെട്ടിവെച്ച കയറിന്റേ അറ്റം മരണത്തോട് മല്ലിടാൻ ഒരുങ്ങിയപ്പോൾ എന്റേ മനസ്സ് മാത്രം എന്നോട് പറഞ്ഞു…
ഈ കയറിൽ അവസാനിക്കാനുള്ളതല്ല എന്റേ ജീവിതം.. കൊട്ടിയടക്കപ്പെട്ട ആ വാതിലുകൾ എനിക്ക് മുന്നിൽ വീണ്ടും തുറക്കപ്പെടുന്ന ഒരു കാലം വിദൂരമല്ലായെന്നും …
അവളുടേ ഉമ്മയുടേ ആ മൂർഛിച്ച വാക്കുകൾ അതെനിക്ക് തിരുത്തി അവർക്കു മുമ്പിൽ തന്നേ ജീവിച്ച് കാണിച്ചു കൊടുക്കണമെന്ന് തോന്നി … അന്ന് ഈ ചെവിയിലൂടേ വിട്ടു കളഞ്ഞതാ ഞാൻ ആ ഉമ്മയുടേ വാക്കുകൾ ..
അത് കൊണ്ട് ഞാൻ ഇന്ന് നിനക്ക് മുമ്പിൽ … അതുമല്ലെങ്കിൽ എന്റേ ആ പഴയ കളിക്കൂട്ടുകാരിയുടേ മുമ്പിൽ പോലും ജീവനോടേയിരിക്കുന്നുണ്ട് ,
അന്ന് അവളുടേ ഉമ്മ എന്നോട് പറഞ്ഞ ആ വാക്കുകൾ ഞാൻ തിരുത്തി കൊണ്ട് … എന്റേ ഉപ്പയേ പോലൊരു നീചനല്ലാ ഈ ഞാനെന്നും , എന്റേ ഉപ്പ ചെയ്തതിനേക്കാളുമപ്പുറം ഞാൻ എന്റേ കളിക്കൂട്ടുകാരിയോട് ഒരിക്കൽ പോലും ചെയ്യില്ല എന്നും ഇത് വരേയുള്ള എന്റേ ജീവിതം കൊണ്ട് അവൾക്ക് കാണിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞു.
അതിന്റേ ഒരു പ്രധാന കാരണം എന്നത് എനിക്കൊരിക്കൽ നഷ്ടമായ എന്റേ ആ പഴയ കളിക്കൂട്ടുകാരിയുടേ ബെസ്റ്റ് ഫ്രണ്ടിനെയാണ് ഞാൻ എന്റേ ജീവിതാവസാനം വരേ കൂടേ കൂട്ടാൻ പോകുന്നത് എന്ന വസ്ഥുതയാണ്.
വാട്ട് … നീയൊന്തൊക്കേയാ നിച്ചു ഈ പറയണേ … എനിക്കൊന്നും മനസ്സിലാകണില്ല … അല്ലെങ്കിലേ എന്റേ തല ഷാനൂന്റേ ഉമ്മ കാരണം പെരുത്ത് കയറി നിൽക്കാണ്… നീ ഒന്ന് മനസ്സിലാകണ കോലത്തിൽ പറ …. ഇതെവ്ട് വന്ന് ഇത്രേം നാള് കേൾക്കാത്ത ഒരു കളിക്കൂട്ടുകാരി …
മാത്രല്ല .. നീയിപ്പോ എന്താ പറഞ്ഞേ… നീ ഏറ്റവും കൂടുതൽ ഇന്ന് സ്നേഹിക്കുന്ന നിന്റേ ജീവിത പങ്കാളിയാവാൻ പോകുന്നവളുടേ ബെസ്റ്റിയാണ് നിന്റേ പഴയ കളിക്കൂട്ടുകാരിയെന്നോ …
അതിനർത്ഥം.. നിന്റേ ജീവിത പങ്കാളി എന്ന് പറയുമ്പോൾ അത് നാജിയായല്ലേ … അവളുടേ ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയുമ്പോൾ അത് ഞാനും പാത്തൂസും ….
അപ്പോ ഞാനല്ലാത്ത സ്ഥിതിക്ക് എന്റേ പാത്തൂസ് … അവള് നിന്റേ പഴയ കളിക്കൂട്ടുകാരിയാണെന്നോ ?
നീയെന്താ നിച്ചു… എന്നേ കളിയാക്കാ.. ഓരോ വിഢിത്തം വിളിച്ച് പറഞ്ഞിട്ട് … എന്താ നിന്റേ ഉദ്ദേശ്യം… എനിക്ക് ദേശ്യം തലക്ക് പിടിച്ച് കയറുന്നുണ്ടേ …
ഞാൻ പറഞ്ഞത് സത്യമാണ് ഷാനാ … ഞാനും പാത്തൂസും നിന്റേ അരികിൽ നിന്നും മറച്ചു വെച്ച ഒരേ ഒരു കാര്യമാണത് …
അവൾ പലപ്പോഴും ഇതെല്ലാം നിന്നോട് തുറന്നു പറയാൻ വേണ്ടി വന്നതാണ്… ഞാനാണ് അത് വേണ്ട എന്നും പറഞ്ഞു മുടക്കിയത്….
വാട്ട് … ഞാനെൻറെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എന്റേ ബെസ്റ്റീസ് അറിയാതേ പോയി എന്ന പരാതി അവരിൽ നിന്നും ഒരിക്കലും കേൾക്കാൻ ഇട വരരുത് എന്ന് വിചാരിച്ച് എല്ലാം തുറന്നു പറഞ്ഞിട്ട് ഇപ്പോ അവസാനം എന്റേ ബെസ്റ്റിയായി ഞാൻ ഇത്രയും നാളും വിശ്വസിച്ച് കൂടേ കൊണ്ട് നടന്ന പാത്തൂസ് തന്നേ എന്നോട് ഇത്രയും കാലം എന്തൊക്കെയോ മറച്ചുവെക്കുകയായിരുന്നെന്നോ .. ഇല്ലാ ഞാനിതു ഒരിക്കലും വിശ്വസിക്കില്ല… എന്നേപ്പോലേ എന്ത് ഉണ്ടെങ്കിലും അവരും എന്നോട് തുറന്ന് പറയാതിരിക്കില്ല.
ഷാനാ പ്ലീസ് … നീ പാത്തൂസിനോട് പറഞ്ഞ നിന്റേ ജീവിതത്തിൽ പണ്ട് സംഭവിച്ച ഈ രഹസ്യങ്ങളൊക്കേ തന്നേയാണ് ഈ ഒരു നിമിഷം വരേ ഞാനും പാത്തൂസും തമ്മിലുള്ള ബന്ധം നിന്നിൽ നിന്നും മറച്ചുവെക്കാൻ വരേ കാരണമായതും.
അതിന് ഞങ്ങൾക്കിടയിൽ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു… ഇങ്ങനെയൊന്നും അവസാനം സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയതുമല്ല…
ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്ക് ആദ്യം …. ഈ പറയുന്നത് എല്ലാം തുടക്കം മുതലേ നീ കേൾക്കണം… എങ്കിലേ നിനക്ക് മനസ്സിലാകൂ ഞങ്ങളുടേ പരിമിതികൾ എത്രത്തോളമായിരുന്നെന്ന് … അതിന് കുറച്ച് ഫ്ലാഷ് ബാക്കിലോട്ട് പോയേ മതിയാകൂ…
ഫ്ലാഷ് ബാക്കോ ?.
അതേ … അന്ന് എന്റേ ഉപ്പ നിന്നോട് ചെയ്ത തെറ്റുകൾ കാരണം ഞാനും സമൂഹത്തിന് മുന്നിൽ ബലിയാടാക്കപ്പെട്ടപ്പോൾ എന്റേ
പാത്തൂസിന്റേ വീടിന്റേ വാതിലുകളന്ന് എനിക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടതിന് ശേഷം സ്ക്കൂൾ ജീവിതമൊന്നും പിന്നീട് എനിക്ക് മുന്നിൽ ഇല്ലാത്തത് കൊണ്ടും നാട്ടുകാരുടേ പരിഹാസം കേൾക്കാൻ ആരുടേയും മുന്നിൽ പോയി നിന്ന് കൊടുക്കാൻ ആഗ്രഹമില്ലാത്തതിനാലും പരസ്പരം ഒന്ന് കാണാൻ പോലും എനിക്കും പാത്തൂസിനും ഒരുപാട് നാളുകൾ കാത്തിരിക്കേണ്ടി വന്നു.
നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അന്നൊക്കേ ഞാൻ … ഓർമ്മ വെച്ച കാലം തൊട്ടേ വീട്ടിലേക്ക് കടന്നുവന്ന നരകതുല്യമായ ജീവിതവും കള്ളുകുടിച്ച് വീട്ടിൽ കയറി വന്ന് കൊണ്ട് എന്റേ ഉമ്മാക്കും അനിയത്തിക്കുട്ടിക്കും എനിക്കും നേരേയുള്ള ഉപ്പാന്റേ അതിക്രമങ്ങളും ദിനംപ്രതി കൂടി കൂടി വന്നപ്പോൾ ന്റേ ഉമ്മാക്ക് ഞാൻ എപ്പോഴും കൊടുക്കാറുള്ള ഒരു വാക്കായിരുന്നു പഠിച്ച് പഠിച്ച് നല്ലൊരു ജോലിയൊക്കേ വാങ്ങി ഞങ്ങൾ ഇപ്പോ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും ഉപ്പാന്റേ പീഡനങ്ങളിൽ നിന്നും അവരേയൊക്കേ രക്ഷിക്കുമെന്നത് …
രാത്രിയുടെ ഇരുണ്ട ചിമ്മിണി വെളിച്ചത്തിൽ ഞാൻ അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരുന്നു…
അങ്ങനേ പഠിച്ചു കൊണ്ടിരിക്കേ ഒരിക്കൽ രാത്രി അവിടേക്ക് കയറി വന്ന ഉപ്പ എന്റേ ടെക്സ്റ്റ് ബുക്കുകളെല്ലാം ചിമ്മിണി വിളക്കിന് പകരം ആളിക്കത്തുന്ന പ്രകാശമാക്കി മാറ്റിയെടുത്തു…
ജീവിതത്തിൽ ആദ്യമായിട്ടാകും രാത്രിയുടേ ഇരുണ്ട വെളിച്ചെത്തിൽ ഇങ്ങനൊരു പ്രകാശം എന്റേ വീട്ടിൽ ഞാൻ കണ്ടിട്ടുണ്ടാവുക…
എല്ലാം കത്തിയെരിയുന്നത് നോക്കി നിൽക്കാ എന്നല്ലാതേ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല…
പിന്നീട് രാത്രികളേ പേടിയോടേ കണ്ടിരുന്ന ഞാൻ മിക്ക ദിവസങ്ങളിലും രാത്രിയിൽ ഉണ്ടായിരുന്നത് എന്നേ അറിയാവുന്ന എന്നേ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞിരുന്ന എന്റേ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് എനിക്കെന്നും ജീവിക്കാൻ പോലും പ്രചോദനം തന്ന എന്റേ കളിക്കൂട്ടുകാരി പാത്തൂസിന്റേ വീട്ടിലായിരുന്നു…
അന്നൊക്കേ എന്റേ വീട്ടിലേ പ്രശ്നങ്ങൾ അറിയാവുന്നത് കൊണ്ടും കുട്ടിക്കാലം തൊട്ടുള്ള ഞങ്ങളുടെ ചങ്കാത്തംകൂടല് കൊണ്ടും അവളുടേ വീട്ടുകാരും എന്നേ ഒരുപാട് കെയർ ചെയ്തിരുന്നു…
ഞാൻ പഠിച്ച് നല്ലൊരു നിലയിലെത്താൻ ഒരുപാട് സ്വപ്നം കണ്ട് കൊണ്ട് അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് , ഓരോ രാത്രികളിലും ഒന്നിച്ചിരുന്ന് പഠിച്ച്, ഒന്നിച്ച് അത്താഴം കഴിച്ച്, ഒന്നിച്ചുറങ്ങി, ഒന്നിച്ച് സ്ക്കൂളിൽ പോയി എനിക്കെന്നും ധൈര്യം തന്ന് എന്റേ കൂടേ നിന്ന് നല്ലൊരു മോട്ടിവേറ്റർ ആയി മാറിയ എന്റേ ചങ്ക് പാത്തൂസ് ..
ഞങ്ങൾ രണ്ട് പേരും അങ്ങനെ ഒരേ ക്ലാസ്സിൽ ഒന്നിച്ച് മത്സരിച്ച് പഠിച്ചും എല്ലാ ആക്ടിവിറ്റികളിലും ഒന്നാമതായി എത്തിയും ആ സ്ക്കൂളിലേ തന്നേ എല്ലാവരുടേയും റോൾ മോഡലായി മാറാരായിരുന്നു പതിവ്…
പക്ഷേങ്കിൽ ഞങ്ങളുടേ സൗഹൃദത്തേ വിള്ളലേൽപ്പിക്കുമെന്ന് കരുതി ഒഴിവ് സമയങ്ങളിൽ പോലും മറ്റാരും ഞങ്ങളോട് സംസാരിക്കുന്നതോ മറ്റാരേയും കൂടേ കൂട്ടാനോ ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമില്ലായിരുന്നു…
ഇത് ടീച്ചേഴ്സ് ഉൾപ്പെടേ എല്ലാവരുടേയും ചർച്ചാ വിശയവും ഞങ്ങളേ ഒന്നിച്ച് കാണുമ്പോൾ കളിയാക്കലും ഒക്കേയായിരുന്നു…
അങ്ങനേ ജീവിച്ച് വരുന്നതിനിടയിലാണ് ഒരു സുപ്രഭാതത്തിൽ എന്റേ ഉപ്പ കാരണം നിനക്കും എനിക്കും എല്ലാം നഷ്ടമായതും എന്റേ ജീവിതം തന്നേ മാറ്റിമറിയുന്നതും സമൂഹത്തിന് മുന്നിൽ ഉപ്പ കാരണം ഞാനും കൊള്ളരുതാത്ത വനാകുന്നതും..
അതോടേ പാത്തൂസിന്റേ വീടിന്റേ വാതിലുകളും എന്റേ സ്ക്കൂൾ ജീവിതവും എനിക്ക് മുന്നിൽ തുറക്കപ്പെട്ടില്ല…
പിന്നീട് എങ്ങനെയൊക്കെയോ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതിനിടയിൽ സ്കൂൾ അവസാന വാർഷിക പരീക്ഷ സമയം അടുത്തപ്പോൾ ആയിരുന്നു രണ്ട് അധ്യാപകർ അവരുടേ ക്ലാസ്സിലേ ഏറ്റവും നന്നായി പഠിച്ചു കൊണ്ടിരുന്ന പയ്യനേ അന്യേഷിച്ച് എനിക്കരികിൽ എത്തിയത്…
പരീക്ഷ ദിവസം സ്ക്കൂളിൽ ഉണ്ടായിരിക്കണം എന്ന അവരുടേ വാക്കും ഞാൻ മനസ്സില്ലാമനസ്സോടേ സമ്മദിച്ച് കൊണ്ട് ആദ്യമായി എന്റേ അവസ്ഥ കണ്ട് ആയിരിക്കണം ആ സർ 3500 രൂപയും കൈയ്യിൽ വെച്ച് തന്ന് മടങ്ങിയത്…
എനിക്കാണേൽ ആളുകൾക്കിടയിലേക്ക് പ്രത്യേകിച്ച് എന്റേ സ്ക്കൂളിലേക്ക് അല്ലെങ്കിൽ എന്റേ പാത്തൂസിന്റേ മുന്നിലേക്ക് പോലും പോകാൻ പേടിയായിരുന്നു…
അവളേക്കുറിച്ചോർക്കുന്ന ഓരോ നിമിഷവും അവസാനമായി ഞാനവളേ കണ്ട എനിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടക്കപ്പെട്ട ആ ദിവസമാണ് മനസ്സിലേക്ക് സ്ഥിരമായി വരാറ്…
പക്ഷേങ്കിൽ സാറിന് കൊടുത്ത വാക്ക് അത് പാലിക്കാതിരിക്കാനും എനിക്ക് കഴിയില്ല….
അങ്ങനേ ഒരുപാട് കാലങ്ങൾക്ക് ശേഷം ഞാനെന്റേ പാത്തൂസിനേ കാണാൻ പോകുന്ന പരീക്ഷ ദിവസം വന്നടുത്തു….
ആരേയും ഫേസ് ചെയ്യാൻ താൽപ്പര്യാത്തത് കാരണം മനപ്പൂർവ്വം നേരം വൈകിയായിരുന്നു ഞാനന്ന് സ്ക്കൂളിൽ എത്തിയത്…
അത്രയും കാലം ആ സ്ക്കൂളിൽ പാത്തൂസിനോടല്ലാതേ ആരോടും തന്നേ സംസാരം കുറവായതിനാൽ മറ്റാരും തന്നേ അടുത്തേക്ക് വന്നതും ഇല്ലാ …
എനിക്കാണേൽ അവളേ ഫെയ്സ് ചെയ്യാൻ കഴിഞ്ഞതും ഇല്ലാ ..
അത് കൊണ്ട് എക്സാം സമയം കഴിയുന്നതിന് മുമ്പ് തന്നേ പേപ്പർ തിരിച്ച് കൊടുത്ത് ഞാനവിടേ നിന്നും ഇറങ്ങി…
പക്ഷേ .. എനിക്ക് തൊട്ട് പുറകേ തന്നേ പേപ്പറും കൊടുത്ത് അവളും എന്റേ നേരേ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…
നിറഞ്ഞ കണ്ണുകളോടേ പാത്തൂസ് എന്റേ മുന്നിൽ വന്ന് നിന്നതും ഞാൻ ആകേ ഷോക്കായി …. ഒരുപാട് നേരം എന്ത് പറയണം എന്നറിയാതേ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു …
അപ്പോഴേക്കും അവളുടേ കണ്ണുകൾ നിറഞ്ഞ് ഒലിച്ച് തുടങ്ങിയിരുന്നു…
എന്നേ കാണാതേ പോകാണല്ലേ നീ ?
ഞാൻ .. ഞാൻ ..എന്താ നിന്നോട് ചെയ്തത് നിച്ചു…..
എന്ന് പറഞ്ഞതും രണ്ട് പേർക്കും പറയാൻ വാക്കുകൾ ഒന്നും തന്നേ ഇല്ലാത്തതിനാൽ പരസ്പരം കെട്ടിപ്പിടിച്ച് ഒരുപാട് നേരം അങ്ങനേ കരഞ്ഞു കൊണ്ടേയിരുന്നു…
പിന്നീട് തുടർന്നുള്ള ദിവസങ്ങളിലേ എല്ലാ പരീക്ഷകളും കഴിയുന്നത് വരേ സ്ക്കൂളിൽ മാത്രം ഒതുങ്ങി ഞങ്ങളുടേ സൗഹൃദം …
തുടർന്ന് ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല എന്ന് കരുതിയ ഞങ്ങൾ ഒന്നിച്ചുള്ള ആ അവസാന ദിവസവും വന്നടുത്തു…
അതേ ..ആ സ്ക്കൂളിലേ അവസാന ദിവസം . സെന്റോഫ് ഡേ ….
ഈ സ്ക്കൂളിന്റേ പടി ഇന്നിവിടിന്നിറങ്ങി കഴിഞ്ഞാൽ പിന്നീട് പരസ്പരം കാണുമോ എന്ന് പോലും നിശ്ചയമില്ലാതേ പിരിയേണ്ടി വരുന്ന ഞാനും എന്റേ കളിക്കൂട്ടുകാരിയും….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഫ്രണ്ട്സ്… അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റും ഉറപ്പ്.. എല്ലാവരും വായിക്കണം.. സപ്പോർട്ട് ചെയ്യണം.
ഈ സ്റ്റോറി വായിച്ച് കഴിഞ്ഞ എന്റെ ഒരുപാട് ചങ്കുകൾ എന്നോട് പേഴ്സണൽ വന്ന് ചോദിച്ചിരുന്നു . ഇത് യഥാർത്ഥ ജീവിത കഥയാണെങ്കിൽ ഇതിലേ കഥാപാത്രങ്ങളുടേ വയസ്സും പഠിക്കുന്ന ക്ലാസ്സും പരാമർശിച്ചത് ശരിയാണോന്ന്.. ഇതിനുള്ള മറുപടി മാസങ്ങൾക്ക് മുമ്പ് ഒരിക്കൽ ഞാൻ ഒരു പാർട്ടിന് താഴേ കുറിച്ചിരുന്നു…
വയസ്സ്, പേര് , ക്ലാസ്സ് , എന്നിവ യഥാർത്ഥമായിട്ടുള്ളതല്ല ഞാൻ നൽകിയത്.. എങ്കിലും സ്റ്റോറിയിൽ പരാമർശിച്ചതിൽ നിന്നും ഒരു 5 വർഷത്തേ മാറ്റം ഏകദേശം നിങ്ങൾക്ക് കണക്കാക്കാം…
(ക്ഷമിക്കണം.. വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനേ വളഞ്ഞു മൂക്കു പിടിക്കുന്നത് )…
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Vegam edanam adutha part .characters manasil kidakkanam .avarude sankadangalum manasil kidakkum.mind pettennu free akkanam enkil pattukal vegam vegam varsnam
Orupade heart touch aya story ane .
gm postan shramikkam