പ്രണയമധുരം – Part 1

9690 Views

pranayamadhuram-novel

✒️പ്രാണ

“..കാർത്തി നീ വിചാരിക്കുന്നത് പൊലെ എനിക്ക് നിന്നെ ഇഷ്ടം അല്ല..ജസ്റ്റ്‌ ടൈം പാസ്സ് മാത്രം ആണ്..ആദ്യമേ ഞാൻ പറഞ്ഞല്ലോ എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ലാ എന്ന്..പിന്നെ നിനക്ക് വിഷമം ആകേണ്ട എന്ന് കരുതി പറയുന്നു…വരുന്ന മാസം എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാണ്..”

എന്നും പറഞ്ഞുകൊണ്ട് മാധവേട്ടൻ നടന്നു നീങ്ങിയപ്പോൾ ഈ നിമിഷം മരിച്ചാൽ മതി എന്ന് തോന്നിപ്പോയി…

കഴിഞ്ഞ മൂന്നു വർഷം ഞാൻ ജീവന് തുല്യം അല്ല..എന്റെ ജീവനായി തന്നെ സ്നേഹിച്ച മാധവ് ഏട്ടന്റെ വാക്കുകൾ തന്നെയാണോ എന്ന് തോന്നിപ്പോയ നിമിഷം…

മൂന്ന് വർഷം എന്നെ ടൈം പാസ്സ് ആയി പ്രണയിച്ചു നടന്നു..എന്നെ വിഡ്ഢി ആക്കി……

എന്റെ വിധി ഇതായിരിക്കും..🙂

ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ എടുത്ത് നോക്കി..

അമ്മ കാളിങ്..

“..ആഹ് പറ അമ്മേ..എന്താ..!!

“..മോളെ കാർത്തി എവിടെയാ??കുറെ ടൈം ആയല്ലോ പോയിട്ട്..ഇന്ന് അവർ വരുന്ന ദിവസം അല്ലെ..വേഗം ഇങ് വാ..അച്ഛൻ ദേഷ്യപ്പെട്ടു നിൽക്കുവാണ്..!

“..ആഹ് വെച്ചോളൂ ഞാൻ എത്തി..”

എന്നും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കയ്യിലെ സൈഡ് ബാഗിൽ വച്ചു..

ശേഷം ചുറ്റും ഒന്ന് നോക്കിയപ്പോൾ പാർക്കിലെ ആളുകൾ കൂടിയിരുന്നു..

പിന്നെ എന്നെ കുറിച് പറഞ്ഞില്ലല്ലോ..കാർത്തിക..എല്ലാവരും കാർത്തി എന്ന് വിളിക്കും..വീട്ടിൽ അമ്മ അച്ഛൻ ഞാൻ.. പിന്നെ ഇപ്പോൾ പോയത് എന്റെ ജീവൻ..മാധവ് കൃഷ്ണ..മൂന്ന് വർഷം എന്റെ പ്രാണൻ ആയി സ്നേഹിച്ച പുരുഷൻ..പക്ഷെ ഇന്നത്തോടെ അതൊക്കെ മാറി..എനിക്ക് ആ മനസ്സിൽ ഉള്ള സ്ഥാനം തിരിഞ്ഞു..

നമ്മളെ ഉപേക്ഷിച്ചു പോയവർക്ക് വേണ്ടി ജീവിതം കളയാൻ ഈ കാർത്തി ഒരുക്കം അല്ല…😏…

നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട… 😒

പിന്നെ അതികം നേരം അവിടം ചുറ്റി കളിക്കാതെ വീട്ടിലേക്ക് വിട്ടു..ഇന്ന് അച്ഛന്റെ ഫ്രണ്ടിന്റെ മകനുമായി എന്റെ എൻഗേജ്മെന്റ് ആണ് ..ഏതോ വക്കീലിന്റെ മകൻ ആണ്…അവൻ ആണോ എനിക്ക് വിധിക്കപ്പെട്ടത് എന്നാൽ അതുപോലെ നടക്കട്ടെ..ഇന്ന് വൈകീട്ട് ആണ് പ്രോഗ്രാം..

വീട്ടിൽ എത്തിയപ്പോയെക്കും ഏകദേശം കുടുംബക്കാർ ഒക്കെ കൂടിയിട്ട് ഉണ്ട് …🙄

അല്ല ഇന്ന് തന്നെയാണോ മാര്യേജ്??കണ്ടിട്ട് അങ്ങനെ തോന്നുന്നു…🙄🙄

“..കാർത്തി കമോൺട്ര..വേഗം വാ..”

കേറിയപാടെ എന്നെ കണ്ടപ്പോൾ മാമിടെ മോൾ അനു അതും പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു..എന്റെ കയ്യും പിടിച്ചു മുകളിലെ റൂമിലേക്ക് നടന്നു …

“..എന്തോന്നാടി ഇത്..??.. 🤥🤥…ആകെ നാശാക്കി ഇട്ടിരിക്കുന്നേ…??…ഒന്ന് അടുക്കും ചിട്ടയിൽ ഒക്കെ വെച്ച് കൂടെ…??

“..ഓഹ് പിന്നേ ഇത്രയൊക്കെ അടുക്കും ചിട്ടയും മതി..”

എന്നും പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ കേറിയിരുന്നു ..

“..ദേ പെണ്ണെ കാർത്തി,,കിടക്കാതെ പോയി ഫ്രഷ് ആയി വന്നേ…അവർ ഇപ്പോൾ ഇങ്ങെത്തും ..വരുമ്പോൾ പെണ്ണിന്റെ കോലം കണ്ടിട്ട് ചെറുക്കൻ ഓടിപോകാതെ നിൽക്കേണ്ട എന്ന് ഉണ്ടേൽ വേഗം പോയി ഫ്രഷ് ആയിക്കെ…!!!

എന്നും പറഞ്ഞുകൊണ്ട് അനു ഉന്തിതള്ളി എന്നെ ഫ്രഷ് ആകാൻ പറഞ്ഞയച്ചു…..

ഫ്രഷ് ആയി വന്നപ്പോഴേക്കും അനു അടുത്ത  പണി തുടങ്ങി..ആഹ് അതെന്നെ ചമയം…

ഒക്കെ കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ ഹും കൊള്ളാം..🙄😒…ബ്ലൂ കളർ സിമ്പിൾ സാരി…

“..wow…കാർത്തി ലുക്ക് ആയെടി..you look gorges..”

എന്നും പറഞ്ഞുകൊണ്ട് അനു മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു…സെൽഫി എടുത്തിട്ട് എന്നെ കൊന്നു എന്ന് തന്നെ പറയാം…

പിന്നെ എടിപിടി ടൈം പോയി..അതിന്റെ ഇടക്ക് ചെറുക്കനും കുടുംബവും വന്നു…

ആദ്യം തന്നെ ചെറുക്കന്റെ അമ്മ വന്നു കയ്യിൽ ഒരു വള ഇട്ടു തന്നു..പിന്നെ അവരുടേതായ ചർച്ചകൾ മുറുകി…അവസാനം പെണ്ണും ചെറുക്കനും തമ്മിൽ നേരിട്ട് സംസാരിക്കാൻ ഏർപ്പാട് ആയി…

അനു വന്നു നേരെ എന്നെ പിടിച്ചു മുകളിലെ ഒരു മുറിയിൽ കൊണ്ടാക്കിയിട്ട് പോയി  … ഓഹ് ഗോഡ്…🙄..ചെറുക്കൻ അവിടെ നിൽക്കുന്നുണ്ട്…ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ടു…ഓഹ് i see… ആൾ നാണക്കാരൻ ആണ്…ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ ആ തിരുമുഖം കാണാം ആയിരുന്നു … എൻഗേജ്മെന്റ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ആളെ ഇത് വരെ കണ്ടിട്ടില്ല….

പെട്ടെന്ന് എന്റെ കാലൊച്ച കേട്ടിട്ട് ആവണം ആൾ ഒന്ന് തിരിഞ്ഞു…

മാധവ്….😰😰😠😠…..youuuu….

🔥🔥🔥🔥🔥🔥

ഇനി കുറച്ച് നേരം ഞാൻ കഥ പറയാം…😉…മാധവ് കൃഷ്ണ എന്ന മാധവ്…കാർത്തിയുടെ ജീവൻ…അങ്ങനെ തന്നെ പറയാം…അതിനാണ് ഒരു പൂർണ രൂപം കിട്ടുന്നത്…

ഇപ്പോൾ ഇവിടെ നടന്ന എൻഗേജ്മെന്റ് തികച്ചും പ്ലാനിങ് ആണ്…പക്ഷെ കാർത്തിക്ക് ഒന്നും അറിയില്ല ഒന്നും..അറിയിച്ചില്ല എന്ന് വേണം പറയാൻ…

പക്ഷെ ഇതൊന്നും അല്ല ഇപ്പോൾ ഇവിടത്തെ പ്രശനം… വാലിട്ട് നീട്ടി വരച്ച  പെണ്ണിന്റെ കണ്ണുകളും..ചുകന്ന് ഇപ്പോൾ പൊട്ടും എന്ന് നിലയിൽ നിൽക്കുന്ന മുഖം …😘…ഓഹ് അല്ലേലും പണ്ടേ ഇവൾ റൈസ് ആകുമ്പോൾ കാണാൻ നല്ല മൊഞ്ജാണ്…

“..താൻ എന്താടോ ഇവിടെ ..”..

പല്ലും കടിച് പിടിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്…

“..അയ്യോ ഒന്നും അറിയാത്ത ഒരു  ഇള്ള കുഞ്ഞു…എന്റെ കാർത്തി അറിയില്ലേൽ പറഞ്ഞുതരാം ഇന്നിവിടെ നടന്നത് എന്റെയും നിന്റെയും എൻഗേജ്മെന്റ് ആയിരുന്നു .. എന്തെ പറ്റില്ലേ…”

എന്ന് പറഞ്ഞതെ ഓർമ ഉണ്ടായുള്ളൂ…പെണ്ണ് ദേ ഉറഞ്ഞു തുള്ളി അടുത്തേക്ക് വരുന്നു…

“..അതികം വിളിച്ചിൽ എടുക്കാതെ ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങി പോയേക്കണം..”

എന്നും പറഞ്ഞുകൊണ്ട് അവൾ മുന്നിൽ നിന്ന് തുള്ളിയപ്പോൾ എന്റെ കണ്ണു നേരെ ചെന്ന് നിന്നത്…അവളുടെ സാരിയുടെ ഇടയിലൂടെ കണ്ട കുഞ്ഞു മറുകിൽ ആയിരുന്നു…എന്റെ നോട്ടം കണ്ടപ്പോൾ പെണ്ണ് ഒന്ന് തുറിച്ചു നോക്കിയിട്ട് സാരി കൈ കൊണ്ടു വലിച്ചു താഴേക്ക് ഇട്ടു…ശേഷം അവിടെ നിന്ന് പോകാൻ തിരിഞ്ഞു ..

അങ്ങനെ വിട്ടാൽ ശരിയാകില്ല…എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു കള്ളചിരി ചിരിച്കൊണ്ടു അവളുടെ സാരി തുമ്പിൽ പിടിച്ചു വലിച്ചു… സ്വാഭാവികം ആയും എന്റെ അടുത്തേക്ക് അവൾ നീങ്ങി വന്നു…

“..പട്ടി,വിടെടാ…”

“..അങ്ങനെ പറയാവോ മുത്തേ എന്നാലും ചേട്ടൻ ഇന്ന് രാവിലെ പറഞ്ഞതിന്റെ ഒരു സങ്കടം പോലും മുത്തിന്റെ മുഖത്ത് കാണുന്നില്ലല്ലോ…!!???

“..ഒരിക്കൽ ഒഴിവാക്കി പോയവരെ വീണ്ടും മനസ്സിൽ വെച്ച് നടക്കുന്ന സ്വഭാവം എനിക്കില്ല…അതുകൊണ്ട് ഒഴിവാക്കിപോയവർ പറയുന്ന കാര്യങ്ങൾ ഓർത്തു ഞാൻ സങ്കടപെടാർ ഇല്ലാ….”

“..ഓഹ് അങ്ങനെ ആയോ..”

എന്നും പറഞ്ഞുകൊണ്ട് ബലമായി അവളെ എന്റെ മുന്നിലേക്ക് തിരിച്ചു കവിളിൽ കുത്തി പിടിച്ചു….അതേ സമയം മറ്റേ കൈ അവളുടെ സാരിയുടെ ഇടയിൽ കൂടി നേർത്ത തണുപ്പുള്ള ഇടുപ്പിൽ അമർന്നു….കയ്യിൽ കിടന്നു പിടക്കുന്നുണ്ടെലും അത് കാര്യമാക്കാതെ ഞാൻ പറഞ്ഞു..

“..ഒഴിവാക്കി പോകുന്നവർക്ക് ഞാൻ പൊതുവിൽ ഒരു സമ്മാനം കൊടുക്കാറുണ്ട് .. അതും കൂടെ എടുത്തോ …”

എന്നും പറഞ്ഞുകൊണ്ട് അവളുടെ ചാമ്പക്കാ നിറത്തിൽ ഉള്ള അധരങ്ങളിലേക്ക് നോക്കി…കാര്യം മനസ്സിലായത് പൊലെ അവൾ അപ്പോൾ തന്നെ പിടഞ്ഞു മാറാൻ നോക്കിയെങ്കിലും ഒന്നും കൂടെ ടൈറ്റ് ആയി പിടിച്ചു അടുത്തേക്ക് വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളുമായി എന്റെ അധരം ചേർത്ത് വച്ചു…

മൂന്ന് കൊല്ലം ഒരുമിച്ച് ഉണ്ടായിട്ടും ഇതുവരെ പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ എവിടെയും തോട്ടിട്ടില്ല…പക്ഷെ ഇപ്പോൾ അവൾ പറഞ്ഞ ആ വാക്ക് എന്നെ ഞാൻ അല്ലാതാക്കി…

പക്ഷെ ഇപ്പോൾ ഞാൻ അറിയുകയായിരുന്നു അവളുടെ അധരത്തിന്റെ മധുരം…ഒരുപാട് നേരം ചേർത്ത് വെച്ചു അവസാനം എന്റെ വായ്കുള്ളിലാക്കി ചപ്പി വലിച്ചു…ഒരേ സമയം ശ്വാസം കിട്ടാതെ രണ്ട് പേരും പിടഞ്ഞു…എങ്കിലും പിടി വിടാൻ മനസ് വന്നില്ല…വീണ്ടും ഈമ്പി ഈമ്പിയിട്ട് ചപ്പി വലിച്ചു..അവസാനം വായ്ക്കുള്ളിൽ നിന്നും അവളുടെ ചാമ്പക്ക ചുണ്ടുകളെ  സ്വാതന്ത്ര്യമാക്കി താഴെ ചുണ്ടിൽ ഒരു കടിയും അമർത്തിയൊരു ഉമ്മയും കൊടുത്ത് കവിളിൽ നിന്നും കൈ എടുത്തു…

ശേഷം ഇടുപ്പിൽ നിന്നും കൈ എടുത്ത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അക്ഷരാർദത്തിൽ ഞാൻ ഞെട്ടിപോയി….

കാർത്തി നിന്ന് കരയുന്നു..കണ്ണുകൾ ആകെ കലങ്ങി..ചുണ്ടുകൾ വിറച്ചു..

കണ്ടപ്പോൾ ഞാൻ ചെയ്തത് തെറ്റ് ആയോ എന്ന് തോന്നിപ്പോയി…ഏയ് എന്ത് തെറ്റ് ഇന്ന് അല്ലേൽ നാളെ എന്റെ കൂടെ ജീവിക്കേണ്ടതല്ലേ…അതിൽ എന്താ ഒരു തെറ്റ്…ജസ്റ്റ്‌ ഒരു lip lock …അല്ലെ…🙄

“..ഏയ്‌ കരയല്ലേടോ..”

എന്നും പറഞ്ഞുകൊണ്ട് അവളെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കൈ തട്ടി മാറ്റി പുറത്തേക്ക് ഇറങ്ങിയോടി….

🔥🔥🔥🔥🔥🔥

എന്തിനെന്നില്ലാതെ കണ്ണുകൾ വല്ലാതെ കലങ്ങി മറിയുന്നുണ്ട…

ശരിക്കും ഇന്ന് എന്തൊക്കെയാണ് നടന്നത്…ദൈവമേ…എനിക്ക് മാത്രം ഒന്നും മനസ്സിൽ ആകുന്നില്ലല്ലോ…എന്നാലും മാധവ്…😥😥…ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല….

I my god…😥😥

കണ്ണുകൾ തുടച് താഴേക്ക് ചെന്നപ്പോൾ അവിടെ എല്ലാവരും മാര്യേജ് വരെ ഉറപ്പിച്ചു….വരുന്ന 2ആം തിയതി….ഇന്നേക്ക് 12 ആം ദിവസം….😨😨😰😰😥😥….

വന്നവർ ഒക്കെ പോയി കഴിഞ്ഞ് അവസാനം ക്ഷീണം എന്ന് പറഞ്ഞുകൊണ്ട് ബെഡിൽ കിടന്നപ്പോൾ ഇന്ന് രാവിലെ നടന്നത് മനസ്സിൽ തെളിഞ്ഞു വന്നു….

*”..കാർത്തി നീ വിചാരിക്കുന്നത് പൊലെ എനിക്ക് നിന്നെ ഇഷ്ടം അല്ല..ജസ്റ്റ്‌ ടൈം പാസ്സ് മാത്രം ആണ്..ആദ്യമേ ഞാൻ പറഞ്ഞല്ലോ എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ലാ എന്ന്..പിന്നെ നിനക്ക് വിഷമം ആകേണ്ട എന്ന് കരുതി പറയുന്നു…വരുന്ന മാസം എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാണ്..”*

എന്നുള്ള മാധവ് ഏട്ടന്റെ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്നു…..
😰😰😰😥😥😥

എന്നിട്ടും ഏട്ടൻ എങ്ങനെ ഇവിടെ വന്നു….അച്ഛന്റെ കൂട്ടുകാരന്റെ മകൻ ആണെന്ന് അല്ലെ അച്ഛൻ പറഞ്ഞത് അപ്പോൾ വക്കീൽ ആണോ മാധവ് ഏട്ടന്റെ അച്ഛൻ….

ഒരുപാട് നേരം പലതും കൂട്ടിയും കുഴച്ചും ഇന്നത്തെ കിസും കൂടി ഓർത്തപ്പോ ഉള്ള മൂഡ് ഒക്കെ പോയികിട്ടി….അവസാനം എപ്പോളോ ഒന്ന് മയങ്ങി …

നീട്ടിയൊരു കോട്ടു വായും ഇട്ടു ഏന്തി വലിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് ധരിച്ചിരിക്കുന്ന ഡ്രസ്സിലേക്ക് നോട്ടം പാഞ്ഞത്…ഇന്നലെ ഉടുത്തിരിക്കുന്ന സാരി തന്നെയാണ് ഇപ്പോളും വേഷം…അതെങ്ങനെ ഇന്നലെ കിടന്നപ്പോൾ തന്നെ ഉറങ്ങിയത് അല്ലെ…അല്ലാ അതിന് ശേഷം അമ്മ എന്നെ വിളിച്ചില്ലേ…??? എന്തേ വിളിക്കാഞ്ഞേ…??? ശരിക്കും ഇന്നലെ എന്താ നടന്നത്…??? എന്റെ എൻഗേജ്മെന്റ് തന്നെയാണോ?? 😠🙄… സാധാരണ ഗതിയിൽ ഞാൻ അറിഞ്ഞതും കേട്ടതുമായ എൻഗേജ്മെന്റ് ചെറുക്കനും പെണ്ണും തമ്മിൽ മോതിരം ധരിപ്പിക്കൽ ആണ്…!!!ഇന്നലെ നടന്നത് അപ്പോൾ എന്താണ്???

“..ആലോചിച് ആലോചിച് രാവിലെ തന്നെ ഉള്ള എനർജി മുഴുവനും കളയേണ്ട..ഞാൻ പറഞ്ഞതരാം ആദ്യം പോയി ഫ്രഷ് ആയിവാ..”

എന്റെ തലപുകച്ചുള്ള ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ടു അനു അങ്ങനെ പറഞ്ഞുകൊണ്ട് റൂമിലേക്ക് വന്നു…

“..ഫ്രഷ് ആ്കൽ ഒക്കെ പിന്നെ…നിനക്ക് എന്തറിയാം??

“..പോയി ഫ്രഷ് ആകെടി..”

“..നീ പറയെടി..😠.. ”

“ഓഹ് പറഞ്ഞെക്കാവേ..ആദ്യം ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ ക്ഷമ ഉണ്ടാവണം..പ്രോമിസ് ചെയ്യ് ആദ്യം..”

എന്നും പറഞ്ഞുകൊണ്ട് അവൾ വലത്തേ കൈ നീട്ടിയപ്പോൾ പല്ല് കടിച്ചു പിടിച്ചുകൊണ്ടു പ്രോമിസ് ചെയ്തു..

“…പ്രോമിസ്..😬..”

“..ഇന്നലെ നടന്നത് നിന്റെയും മാധവേട്ടന്റെയും എൻഗേജ്മെന്റ് തന്നെയാണ്..പക്ഷെ നീ അറിയാത്ത ഒരു കാര്യം ഉണ്ട്..മാധവേട്ടന്റെ അനിയത്തി മിഥുന എന്റെ ഫ്രെണ്ട് ആണ്..കുറച്ച് കാലം മുൻപ് അവൾ മുഖേന ഞാൻ മാധവേട്ടനുമായി പരിജയപ്പെട്ടിരുന്നു..അന്നേരം മുതൽ ഇതുവരെ ഞങ്ങൾ കട്ട കമ്പനിയാണ്..ഇടക്ക് എന്തോ ചോദിച്ചപ്പോൾ ആണ് നിന്റെ കാര്യം ഒക്കെ പറഞ്ഞത്..അതിന്റെ ഇടക്കാണ് ഏട്ടന്റെ അച്ഛൻ മേനോൻ സർ ഏട്ടന്റെ വിവാഹം തന്റെ കൂട്ടുകാരന്റെ മകളുമായി ഉറപ്പിച്ചു എന്ന് പറഞ്ഞത്.. അവസാനം അന്വേഷിച്ചു വന്നപ്പോൾ ആണ് നിന്റെ അച്ഛൻ ആണ് മേനോൻ സർന്റെ ഫ്രെണ്ട് എന്ന് മനസിലായത്..പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ ഏട്ടൻ നിന്റെ കാര്യം ഒക്കെ വീട്ടിൽ ആദ്യമേ പറഞ്ഞിരുന്നു…പക്ഷെ അമ്മക്ക് സമ്മതം ആണ് അച്ഛന് സമ്മതം അല്ല..കാരണം,,ഫ്രെണ്ടിന്റെ മകളുമായി ഉറപ്പിച്ചത് തന്നെ..പിന്നെ ആൾ നീ ആണെന്ന് മനസ്സിൽ ആയപ്പോൾ ആണ് അമ്മയോട് നീ ആണ് അച്ഛന്റെ ഫ്രണ്ടിന്റെ മകൾ എന്ന് പറഞ്ഞു…പിന്നെ പെട്ടെന്ന് തന്നെ എൻഗേജ്മെന്റ് നടത്തണം എന്ന് നിന്റെ അച്ഛൻ വാശി പിടിച്ചത് കൊണ്ടാണ് എല്ലാം പെട്ടെന്ന് നടന്നത്..പിന്നെ നിന്റെ അച്ഛന്റെ കാര്യം അറിയാലോ ഒരു കാര്യം ഉറപ്പിചാൽ അതിൽ നിന്നും അണു
വിട വ്യത്യാസം ഇല്ലാതെ കാര്യം നടത്തും..അങ്ങനെ അവസാനം എൻഗേജ്മെന്റ് ഒക്കെ തീരുമാനിച്ച ശേഷം മാധവ് ഏട്ടൻ ആണ് പറഞ്ഞത് നിനക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് അതുകൊണ്ടാണ് കുറച്ച് നാൾ ആയി നിന്നെ അവോയ്ഡ് ചെയ്ത് നടന്നതും ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞതും..അവസാനം ഏട്ടൻ തന്നെ പ്ലാൻ ചെയ്തു..നിന്നെ അറിയിക്കാതെ ഒരു പെണ്ണ്കാണൽ ഒഴിവാക്കി പെട്ടെന്നു തന്നെ ഒരു മാര്യേജ് നടത്താൻ .. അതുകൊണ്ട് ആണ് ഇന്നലെ ഏട്ടന്റെ അമ്മ നിനക്ക് വള ഇട്ടു തന്നത്..ഇതൊക്കെ ഞാൻ അറിഞ്ഞത് എങ്ങനെയാണെന്ന് പിന്നെ പറയണ്ടല്ലോ …”

നീണ്ട ഒരു essay പൊലെ അനു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് തലക്ക് അടികിട്ടിയ ഫീൽ ആയിരുന്നു….😥

എന്റെ സിവനെ ഞാൻ അറിയാതെ എന്റെ ജീവിതത്തിൽ നീ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഇട്ടല്ലോ..

വല്ല സിനിമയിലും സീരിയലിലും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേപോലെയുള്ള ട്വിസ്റ്റ്‌ ..ഇതിപ്പോ എന്റെ റിയൽലൈഫിൽ തന്നെ വന്നല്ലോ ..

എന്നാലും മാധവേട്ടൻ…….i hate you….😠😠

സർപ്രൈസ് പോലും … ആദ്യമേ എനിക്ക് താല്പര്യം ഇല്ലാപോലും.. നോക്കിക്കോ ഇനിയാണ് എന്റെ കളി…എന്തായാലും ഒക്കെ നടന്നു…ഒരിക്കൽ ഏട്ടനെ തന്നെ വിവാഹം കഴിക്കണം എന്ന് കരുതി..ജീവന് തുല്യം സ്നേഹിച്ച എന്നോട് പറഞ്ഞ വാക്കുകൾ കൊള്ളാം..ഇതിന് നിങ്ങൾ കാണാൻ ഇരിക്കുന്നെയുള്ളൂ മനുഷ്യാ…..അച്ഛൻ ഒരുകാര്യം ഉറപ്പിച്ചാൽ അതിൽ നിന്നും പിന്തിരിയില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം..അതുകൊണ്ട്
ആണല്ലോ ടൗണിലെ കോളേജിൽ തന്നെ എന്നെ ഡിഗ്രിക്ക് ചേർത്തതും അവിടെ വെച്ച് നിങ്ങളെ പരിജയപ്പെട്ടതും നിങ്ങളെ പിറകെ ഒരു വർഷം എന്നെകൊണ്ട് നടത്തിചില്ലേ….!!!!…. ഇനി അതിന്റെ പകരമായി എന്റെ പിറകെ ഒന്ന് നടക്കുന്നത് എനിക്ക് കാണണം…😤😤….ക്ഷ,ഞ, വരപ്പിക്കും ഞാൻ…

എന്നൊക്കെ ഏട്ടനോടുള്ള ദേഷ്യം കൊണ്ടു മനസ്സിൽ പുലമ്പി ഫ്രഷ് ആകാൻ വേണ്ടി ബാത്ത് റൂമിലേക്ക് നടന്നു….പിറകിൽ നിന്നും അനു ഈ പെണ്ണിന് കാര്യം കേട്ടപ്പോൾ എന്താപ്പോ പറ്റിയെ എന്ന് പറയുന്നുണ്ട്….

🔥🔥🔥🔥🔥🔥

ഒരുപാട് പണികൾ ബാക്കി കിടക്കുന്നുണ്ട്…പ്രതീക്ഷിക്കാതെ കാർത്തിയുടെ അച്ഛൻ പെട്ടെന്ന് തന്നെ വിവാഹം വേണം എന്ന് പറഞ്ഞത് കൊണ്ടു ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്…കമ്പനിയിൽ പോയി പെട്ടെന്ന് തന്നെ ചിലതൊക്കെ ചെയ്യണം എന്നിട്ട് വേണം എന്റെ പെണ്ണിനെ പോയി ഒന്ന് കാണാൻ…😉

അതുകൊണ്ട് അമ്മയോട് കമ്പനിയിലേക്ക് പോകുവാണെന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് ഇറങ്ങി…കമ്പനി എന്ന് വെച്ചാൽ കമ്പനി തന്നെ…ഞങ്ങളുടെ സ്വന്തം കമ്പനി..
*mk*കമ്പനി…മേനോൻ കൃഷ്ണ എന്നതിന്റെ ചുരുക്കരൂപം..മൂത്ത സന്ദതിയും ആണായിട്ടും ഒന്ന് മാത്രം ഉള്ളതുകൊണ്ട് അവിടത്തെ MD എന്ന പദവി അങ്ങ് ഏൽപ്പിച്ചു തന്നു…🙄🙄

അവിടെ എത്തി അതികസമയം ചുറ്റി പറ്റി നിൽക്കാതെ നേരെ കാർത്തിയുടെ വീട്ടിലേക്ക് വിട്ടു…

“..ആഹാ ഇത് ആരാ വന്നിരിക്കുന്നെ ഇങ്ങോട്ട് കയറിവാ..മോനെ..ശുഭേ ദേ മാധവ് മോൻ വന്നിട്ടാ..”

ഭാവി അമ്മായി അച്ഛന്റെ സ്വീകരണം സന്ദോഷായി തന്നെ സ്വീകരിച്ചു ഒരു സോഫ്റ്റ്‌ ചിരിയും കൊടുത്ത് അകത്തേക്ക് കയറി..first experience is best experience എന്നാണല്ലോ..🙄🙄

“..അതൊന്നും വേണ്ടച്ചാ ഞാൻ വേഗം ഇറങ്ങും..ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്..ഒരു കാര്യത്തിന് വേണ്ടി കാർത്തിയെ കാണാൻ വന്നതാ..”

“..അതെയോ..അവൾ മുകളിലാ ഉള്ളത്..ഞാൻ വിളിക്കാം..”

എന്നും പറഞ്ഞുകൊണ്ട് അമ്മായി അമ്മ മുകളിലേക്ക് കയറാൻ പോയപ്പോൾ വേണ്ട ഞാൻ പോയിക്കോളാം എന്നും പറഞ്ഞുകൊണ്ട് മുകളിലെക്ക് ഉള്ള സ്റ്റെപ് കയറി…

🔥🔥🔥🔥🔥🔥

ആദ്യമേ താല്പര്യം ഇല്ല പോലും…ഹും..വെച്ചിട്ടുണ്ട്..പകരം വീട്ടണം…വെറുതെ വിടില്ല ഞാൻ…ഒരു മാധവ് കൃഷ്ണ..കള്ളൻ  ആണ് കൊടും കള്ളൻ,,,സമയം ഉണ്ടല്ലോ…നീണ്ട സമയം…ഇനി എന്റെ കളികൾ തുടങ്ങാൻ പോണേ ഉള്ളു……പകരം വീട്ടും ഞാൻ…😠

എന്നൊക്കെ പകുതി മനസിലും പാതി പിറുപിറുത്തും ബെഡിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിയും മറിയും ചെയ്തപ്പോൾ അടുത്ത പരിജയം ഉള്ള ഒരാൾ ഉള്ളതുപോലെ…

ഏതാ ആ തെണ്ടി എന്നറിയാൻ വേണ്ടി എഴുന്നേറ്റ് നിന്നപ്പോൾ ആളെ കണ്ടപ്പോ കാണാത്തപൊലെ ബെഡിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു….😏

“…ആരോട് പകരം വീട്ടുന്ന കാര്യാ കാർത്തി പറഞ്ഞെ…???

Ooh god 🙄… കള്ളൻ അത് കെട്ടോ ..

“..എന്നാൽ നമുക്ക് ഒരുമിച്ച് പകരം വീട്ടാം എന്നെ…”

എന്നും പറഞ്ഞുകൊണ്ട് എന്റെ കയ്യിൽ കേറി പിടിച്ചു…

“..കൈ എടുക്ക്…🤨..”

“..ഇല്ലേൽ..🤨..”

“..എടുക്കാൻ..”

“..ആഹാ അങ്ങനെ ആയോ എന്നാൽ ഞാൻ കൈ എടുക്കുന്നില്ല എന്താ ചെയ്യുക എന്ന് കാണണം അല്ലോ..”

*കാണിക്കൽ ഇല്ലാ പ്രവർത്തി മാത്രം* എന്നും മനസ്സിൽ കരുതി സിവനെയും മനസ്സിൽ വിചാരിച്ചു വലത്തേ കൈ ഉയർത്തി മുഖം നോക്കി ഒന്ന് കൊടുത്തു…….

കൊടുത്തില്ല…😥…അതിന് മുന്പേ രണ്ട് കയ്യും ശക്തിയോടെ പുറകിലേക്ക് പിടിച്ചു…കൈ പിറകിലേക്ക് ആയപ്പോൾ മുന്നോട്ട് ആഞ്ഞു കള്ളന്റെ നെഞ്ചിൽ മുട്ടി നിന്നു..😥

Ooh god…മുഖ ഭാവം ഒക്കെ മാറി…ഉന്തി തള്ളി ചുമരിൽ സ്റ്റിക്കർ ആക്കി ഒട്ടിച്ചു…മുഖത്തൊരു കള്ള ചിരി…പകരം വീട്ടാൻ നിൽക്കുന്ന എന്റെ അകത്തു ഡിജെ remix വിത്ത്‌ കുടുക്കു പൊട്ടിയ കുപ്പായം….😧😧…

അടുത്തേക്ക് വന്നു മുട്ടി നിന്നു ചൂട് ശ്വാസം മുഖത്ത് തട്ടി..ഒരു ഇഞ്ച് പോലും വ്യത്യാസം ഇല്ലാതെ… ശരീരവും മനസും എന്തിനോ വേണ്ടി കൊതിപൂണ്ടു….. പരസ്പരം അധരങ്ങളുടെ മധുരം നുകരാൻ വെമ്പൽ കൊണ്ടു….ഒരു കൈകൊണ്ടു കവിളിൽ കുത്തി പിടിച്ചു മറ്റേ കൈ മുടിയിലും പിടിച്ചു അധരങ്ങൾ കോർത്തിണയാൻ പോയതും…

“..അയ്യോ അമ്മ…”

സകല കണ്ട്രോൾ ദൈവത്തെയും മനസ്സിൽ കണ്ടുകൊണ്ടു ഒരൊറ്റ കൂവൽ….

*എവിടെ* എന്നും പറഞ്ഞുകൊണ്ട് പിടഞ്ഞു മാറിയ സമയം കൊണ്ടു പുറത്തേക്ക് ഇറങ്ങി ഒരൊറ്റ ഓട്ടം…..

🔥🔥🔥🔥🔥🔥

ഈൗൗൗൗ..കുറുമ്പത്തി…നല്ല കുറുമ്പ് ഉണ്ട്…പണ്ടത്തെ അതേ കുറുമ്പ് ഇപ്പോളും ഉണ്ട്…

എന്നാലും കയറിപോയപ്പോ ഇട്ട വേഷം കണ്ട് കണ്ട്രോൾ പോകാതെ നിന്ന എന്നെ സമ്മതിക്കണം…iam proud of me…🙄

ഒരു കുട്ടി കുപ്പായും അതിന് മാച്ച് ആയി ഒരു കുട്ടി പാവാടയും..കൂട്ടിന് കണ്മഷി പടർന്ന കണ്ണും… ooh….കിട്ടുമെടി നിന്നെ എന്റെ കയ്യിൽ…അന്ന് പലിശയും മുതലും ചേർത്ത കാണാം എന്നെ…ഇനി 11ദിവസം ….

താഴേക്ക് ഇറങ്ങി ഭാവി അമ്മായി &അച്ഛനോട്‌ യാത്ര പറഞ്ഞു ഇറങ്ങി…

🔥🔥🔥🔥🔥🔥

ഹൌ…ബല്ലാത്ത ഫീലിംഗ്…😨… ഇപ്പ്പോളും മനസ്സ് വേറെ ലോകത്തു തന്നെ…മാധവ് ഏട്ടൻ ആൾ ആകെ മാറിയത് പൊലെ…നോട്ടവും ഭാവവും ശരിയല്ല…എപ്പോൾ നോക്കിയാലും ആകെ ഒരു romantic ഭാവം …

കണ്ട്രോൾ ചെയ്ത് നിന്ന എന്നെ സമ്മതിക്കണം..ഇല്ലേൽ കെട്ടാൻ പോകുന്ന നവവരനെ പീഡിപ്പിച്ചു എന്ന് പുതിയ വാർത്ത വന്നേനെ..

എന്റെ പൊന്ന് സിവനെ,,കൃഷ്ണനെ എന്നെ പ്രതികാരം ചെയ്യാൻ തക്ക വണ്ണം പ്രാപ്തയാക്കണേ…. എന്നും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു താഴേക്ക് ഇറങ്ങി…എന്നാലും എനിക്ക് തിരിയാത്തത് മാധവ് ഏട്ടൻ ഇപ്പോൾ എന്തിനാ ഇവിടെ വന്നത് എന്ന്….🙄🤨

🔥🔥🔥🔥🔥🔥

“..അപ്പോൾ എങ്ങനെയാ മേനോനെ കാര്യങ്ങൾ…ഈ വരാൻ പോകുന്ന വ്യാഴാഴ്ച്ച കൃത്യം 10നും 11നും ഇടക്കുള്ള മുഹൂർത്തത്തിൽ എന്റെ മകൾ കാർത്തികയുടെയും നിന്റെ മകൻ മാധവ് കൃഷ്ണയുടെയും വിവാഹം കനകം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു….ശേഷം റിസപ്ഷൻ ഇവിടെ വെച്ച് അതേദിവസം രാത്രിയും….”

“..എനിക്ക് നൂർ ശതമാനം സമ്മതം..കാര്യങ്ങൾ ഒക്കെ അതിന്റെ മുറക്ക് പൊലെ നടക്കട്ടെ…ആചാരങ്ങൾ നമ്മൾ ആയി തെറ്റിക്കേണ്ട…”

എന്നും പറഞ്ഞുകൊണ്ട് കാർത്തിയുടെ അച്ഛൻ രാഘവനും മാധവിന്റെ അച്ഛൻ മേനോനും പരസ്പരം ആലിംഗനം ചെയ്തു…

🔥🔥🔥🔥🔥🔥

ഇനി കൃത്യം 5 ദിവസം…. Iam waiting for youu…എന്റെ പ്രതികാരതിന് വേണ്ടി….കാണിച്ചു തരാം മാധവ് കൃഷ്ണ…തന്റെ romantic മൂഡ് ഒക്കെ ശരിയാക്കി തരുന്നുണ്ട്..എന്നെകൊണ്ടും ചിലതൊക്കെ ചെയ്യാൻ പറ്റും….

*തുടരും…🔥*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പ്രണയമധുരം – Part 1”

Leave a Reply