*🔥പ്രാണ🔥*
“..കാർത്തി..മോളെ കാർത്തി…എടി കാർത്തി..🙄
ഏഹ് ഇത് നമ്മളെ മാതാജിയുടെ സൗണ്ട് അല്ലെ..എന്താണാവോ ആവശ്യം ഒന്ന് പോയി നോക്കിയെക്കാം…
കയ്യിലെ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു താഴേക്ക് ഇറങ്ങി..
ആഹാ കുടുംബം മൊത്തം ഉണ്ടല്ലോ..ഇതൊക്കെ എപ്പോൾ വന്നു..അമ്മ വക ബന്ധുക്കൾ ആണെയ്…മുത്തശ്ശി,ആൻഡ് അമ്മന്റെ പെങ്ങൾ ആങ്ങള all മക്കൾസ്…
“..ഇനി കുറച്ച് ദിവസം അല്ലെ ഉള്ളു മാര്യേജിന്..അത് കൊണ്ടു ദീർഘിപ്പിക്കാതെ ഇന്ന് തന്നെ ഡ്രസ്സ് എടുക്കാൻ പോയേക്കാം..മാധവ് മോന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു..ഇന്ന് ഉച്ച തിരിഞ്ഞ് പോകാം എന്ന് പറഞ്ഞു. അത് കൊണ്ടു എല്ലാവരും ഉച്ച ആകുമ്പോഴേക്കും റെഡി ആയി നിൽക്കുക…ഇവിടെ തന്നെ വണ്ടി ഉണ്ടല്ലോ അതിൽ പോയാൽ മതി..”
എന്ന് അമ്മയുടെ മൂത്ത ഏട്ടന്റെ ഓർഡർ വന്നു..അന്ത്യ തീരുമാനം…🙄🙄
കുടുംബക്കാർ വന്നപ്പോൾ തന്നെ ആകെ ബഹളം ആയി..ഇത്രേം ദിവസം എന്റെ ഒച്ചപ്പാട് മാത്രേ ഉണ്ടായുള്ളൂ..ബാക്കിയും കൂടി ആയപ്പോ തിരുപ്പതിയായി..
ഉച്ച ആകുമ്പോഴേക്കും എല്ലാം റെഡിയായി പുറത്തേക്ക് വന്നു..അപ്പൊഴേക്കും അങ്ങ് നിന്നും ആളും വന്നു..ആകെ ഏട്ടനും മിഥുനയും..
എന്നെയും ഏട്ടനെയും ഒരേ വണ്ടിയിൽ പിടിച്ചു കേറ്റി…കൂടെ തന്നെ മിഥുനയും..
കള്ളൻ കണ്ടപ്പോ തന്നെ സൈറ്റ് അടിച്ച് കാണിച്ചു…മൈൻഡ് ചെയ്തില്ല..😏.
മുമ്പിൽ ഇരിക്കാതെ നേരെ മിഥുവിന്റെ കൂടെ പിറകിൽ ഇരുന്നു…
അവിടെ എത്തുന്നത് വരെ കലപില കച്ചറ പിച്ചറ ആക്കി…
കണ്ണാടിയിൽ കൂടി തുടരെ തുടരെയുള്ള നോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും വിധക്തമായി നോട്ടം വെട്ടിച്ചു..
അതികം ഒന്നും purchase ചെയ്യേണ്ടി വന്നില്ല..പെട്ടെന്ന് തന്നെ സാരിയും അതിന് മാച്ച് ആയ കോസ്റ്റുമും കിട്ടി…രണ്ട് പേർക്കും മാച്ച് ആയി എടുത്തു..
ഇടക്ക് വെച്ച് തട്ടാനും മുട്ടാനും ഒക്കെ വന്നെങ്കിലും അങ്ങനെ ഒരാൾ ഇല്ലാ എന്ന് പൊലെ പെരുമാറി….
“..എന്താണ് എന്റെ പെണ്ണിന്റെ മുഖത്തിന് ഒരു കനം..”
സാരി സെക്ഷൻ കഴിഞ്ഞ് ചുരിദാർ സെക്ഷനിലേക്ക് തിരിഞ്ഞപ്പോൾ കയ്യിൽപിടിച്ചു ചുമരിൽ പറ്റിച്ചുകൊണ്ടുള്ള ചോദ്യം…
ഓഹ് ഇതെപ്പോളും ഉണ്ടല്ലോ പിടിച്ചു പറ്റിക്കൽ ഞാൻ ആരാ അതിന് സ്റ്റിക്കറോ…🙄
“…”
“..ഡി..😠
“..അമ്മ..”
“..അമ്മയല്ല ഉമ്മ..
എന്നും പറഞ്ഞു അടുത്തേക്ക് വന്നപ്പോൾ പിടിച്ചു ഒരു തള്ള് തള്ളി…ദേ പോകുന്നു പുറകിലേക്ക്….
ഏഹ് എന്റെ തള്ളലിന് ഇത്രയും പവർ ഉണ്ടോ…അങ്ങനെ ആണേൽ ഇന്നലെ എന്ത് കൊണ്ടു ഞാൻ തള്ളിയില്ല..എപ്പോൾ നോക്കിയാലും ഉമ്മ എന്നൊരു ചിന്ത മാത്രം… 🙄
പുറകിൽ തന്നെ വന്നെങ്കിലും തിരിഞ്ഞ് നോക്കാതെ വേഗം സെക്ഷനിലേക്ക് കയറി…ആ പരിപ്പ് ഈ കലത്തിൽ വേവൂല മോനെ…ഇനി കുറച്ച് കാലം ഇങ്ങനെ പുറകിൽ വരുന്നത് എനിക്കൊന്നു കാണണം..😏
അധികം ചുറ്റി പറ്റി നിൽക്കാതെ പെട്ടെന്ന് തന്നെ ഷോപ്പിങ് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.. വന്നപോലെ തന്നെ തിരികെ വരുമ്പോഴും ഇരുന്നു..
വീട്ടിൽ എത്തിയപ്പോളും മൈൻഡ് ചെയ്യാതെ മിഥുവിനോട് പറഞ്ഞിട്ട് ഇറങ്ങി..
🔥🔥🔥🔥🔥🔥
😡😡…അഹങ്കാരി, തനി അഹങ്കാരി, കുറച്ച് ഭംഗി ഉള്ളതിന്റെ അഹങ്കാരം അല്ലാതെ എന്ത്…
കുറച്ച് റൊമാന്റിക് ആകുമ്പോ അത് അവൾക്ക് പറ്റില്ല..ദേഷ്യം പിടിച്ചാൽ പിന്നെ കണ്ട ഭാവം നടിക്കില്ല…
പിന്നെ എന്താണാവോ ഇതിന്റെ ഒക്കെ അടുത്ത നടപ്പാകുക…ഒരു സർപ്രൈസ് കൊടുത്തതിന്റെ പേരിൽ മനുഷ്യനെ ഇങ്ങനെ ഒക്കെ വട്ടാക്കുന്നു…😡
ഇനി എന്ത് വേണം എന്ന് എനിക്കറിയാടി കാർത്തിക മോളെ..
കുറച്ച് ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്…
നീ ജാഡ ആണേൽ ഞാനും ജാഡ,
നീ തറ ആണേൽ ഞാൻ അതിലും തറ….😏
🔥🔥🔥🔥🔥🔥
തിരിയാനും മറിയാനും ഇടമില്ലാത്ത അവസ്ഥയായിപ്പോയി…
ചെകുത്താനും കടലിനും നടുവിൽ പെട്ട പീലിംഗ്…😪
ഒച്ചപ്പാടും ബഹളവും ഒക്കെയായി ശരിക്കും ഒരു മംഗല വീട് തന്നെയായി, ഇപ്പോൾ..
ഓരോന്നും പറഞ്ഞു കളിയാക്കാനും കൂട്ടം കൂടി ഓരോന്നു കളിക്കാനും ഒക്കെ കൂടി കച്ചറ പിച്ചറ…
രാത്രിയാവോളം അത് തന്നെ പണി..വലിയ വീട് ആയതുകൊണ്ട് വന്ന എല്ലാർക്കും സുഗായിട്ട് ഉറങ്ങാൻ പറ്റി…
കിടന്നപ്പോൾ ആണ് ഇന്നത്തെ ദിവസം ഓർമ വന്നത്…
ഏട്ടനെ മൈൻഡ് ആക്കാതെ നടന്നത് ഒക്കെ മൈൻഡിൽ തെളിഞ്ഞു വന്നു…😃
ഇഷ്ടം അല്ലാഞ്ഞിട്ട് ഒന്നുമല്ല…എന്റെ ജീവൻ പോകുന്നത് വരെ എന്റെ മനസ്സിൽ എപ്പോളും ഉണ്ടാകും..ഏട്ടനും ഏട്ടനോടുള്ള ഇഷ്ടവും…
എന്നാലും കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ഓർത്തപ്പോ എവിടെയോ ഒരു വേദന..
അത് അനുഭവിച്ചു അറിയുമ്പോഴേ അതിന്റെ വേദന മനസ്സിലാകുകയുള്ളൂ…ആ ഒരു നിമിഷം ഹൃദയം നിലച്ചപൊലെ തോന്നിയത് ആയിരുന്നു…💔
അതിന്റെ ഒക്കെ വിഷമത്തിൽ പ്രതീക്ഷിക്കാതെ തന്ന സർപ്രൈസ് കൂടി ആയപ്പോൾ എന്തോ സന്തോഷവും ദൈഷ്യവും കൂടി കൂടി കലർന്ന അവസ്ഥ തന്നെയായി…
അതൊക്കെ കൂടി ചേർന്ന് തിരിച്ചും എന്തേലും കൊടുക്കണ്ടേ…
അല്ലേൽ പിന്നെ കാർത്തി കാർത്തി അല്ലാതാവും..,,😏😌
കുറച്ചൊക്കെ ഏട്ടനും വേദനയും ദേഷ്യവും അനുഭവിക്കട്ടെ…
🔥🔥🔥🔥🔥🔥
“`MARRIAGE DAY“`
താളവാദ മേളങ്ങൾക്ക് നടുവിൽ വെച്ച്
മാധവ് കാർത്തിയുടെ കഴുത്തിൽ താലി ചാർത്തി…കാർത്തി ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു കൈ കൂപ്പി നിന്നു…ഏതൊരു പെണ്ണിനെയും പൊലെ തന്റെ ജീവിതത്തിലെയും പ്രധാനപ്പെട്ട ദിവസം…
രണ്ട് പേരുടെയും കൈകൾ പരസ്പരം കെട്ടിയ ശേഷം അഗ്നിയെ വലം വെച്ചു…
ചുവപ്പ് നിറത്തിൽ ഉള്ള സാരിയിൽ അവളുടെ ഭംഗി ഒന്ന് കൂടെ വർദ്ധിച്ചതായി മാധവിന് തോന്നി…
വല്ലാത്ത ഭംഗി…ആരെയും വശീകരിക്കുന്ന ഭംഗി.. അതായിരുന്നു കാർത്തിയുടെ ഭംഗി.. തന്നെ ഇത്രയും കാലം വികാരം കൊള്ളിച്ച അവളുടെ ചാമ്പക്ക ചുണ്ടുകളുടെ ഭംഗി ഒന്നുംകൂടി കൂടിയതായി അവന് തോന്നി…
തന്നെ തന്നെ നോക്കി നിൽക്കുന്ന മാധവിനെ കണ്ടപ്പോൾ കാർത്തി അവന് നേരെ കണ്ണുരുട്ടി കാട്ടി..എന്നാൽ ഇതൊന്നും തന്നെ ഏൽക്കുന്ന കാര്യം അല്ല എന്ന് പൊലെ മാധവ് അവളെ നോക്കികൊണ്ടേയിരുന്നു…
ഫോട്ടോ എടുക്കുമ്പോഴും അവൻ അവൾക്ക് സ്വസ്ഥത കൊടുത്തില്ല..അരക്കെട്ടിലൂടെ കൈകൾ ഇഴഞ്ഞു കൊണ്ടേയിരുന്നു..ചുറ്റും ആളുകൾ ഉള്ളത്കൊണ്ടു അവൾക്ക് ഒന്നും ചെയ്യാനും പറ്റിയില്ല…
അതേ അവസ്ഥ തന്നെയായിരുന്നു ഫുഡ് കഴിക്കുമ്പോഴും…അവന്റെ കാലുകൾ അവളുടെ കാലിൽ ചിത്രം വരച്ചുകൊണ്ടേയിരുന്നു…സഹികെട്ടു കാൽ കൊണ്ടു ഒരു തൊഴി കൊടുത്തെങ്കിലും മിഥുനയുടെ അലർച്ച കേട്ടപ്പോൾ ആണ് ആൾ മാറിയത് അറിഞ്ഞത്…
ഓഡിറ്റോറിയത്തിലെ പ്രോഗ്രാം ഒക്കെ കഴിഞ്ഞ് വരനും വധുവും വരന്റെ വീട്ടിലേക്ക് തിരിച്ചു… അവിടെയാണ് രാത്രി റിസപ്ഷൻ…
🔥🔥🔥🔥🔥🔥
അങ്ങനെ എന്റെ വിവാഹവും കഴിഞ്ഞു…😪
പ്രതികാരം എന്ന ലക്ഷ്യത്തോടെ വന്നിട്ട് ഇതിപ്പോ ഏട്ടൻ അടുത്ത നിൽക്കുമ്പോ തന്നെ ഇപ്പോൾ ഹൃദയം പുറത്ത് ചാടും എന്ന് അവസ്ഥയാണ്..അങ്ങനത്തെ ഞാൻ പ്രതികാരം ചെയ്യാൻ…
മിക്കവാറും എന്റെ പ്ലാൻ ഒക്കെ ഫ്ലോപ്പ് ആകുമല്ലോ ദൈവമേ…😟
സാരി ഒഴിച്ച് വെക്കാൻ ഉള്ള തിരക്കിൽ ആണ് പെട്ടെന്ന് ബ്ലൗസിന്റെ ഹൂക്ക് പുറകിൽ ആണ് എന്നത് ഓർമ വന്നത്…
ഇതിപ്പോ മിഥു പുറത്ത് ആണ് ഉള്ളത്..ആരെ വിളിക്കും എന്നും കരുതി നിന്നപ്പോൾ ആണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്…
“..മിഥു ഇതിന്റെ ഹൂക്ക് ഒന്ന് അഴിച്ചെടി…”
എന്നും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു…
പതിയെ ഹൂക്കുകൾ വേർപ്പെട്ടപ്പോൾ ആണ് അടുത്ത നിൽക്കുന്ന ആൾ മിഥു അല്ല എന്ന്
ഒരു ഞെട്ടലോടെ മനസ്സിലായത്..😰😥
“..മാധവേട്ടൻ..”
ശൂ എന്നും പറഞ്ഞുകൊണ്ട് ചുണ്ടിൽ കൈ വച്ച് പതിയെ മുമ്പിലായി കുനിഞ്ഞിരുന്നു…
പതിയെ കയ്യിലുള്ള സാരിയുടെ ബാക്കി ഭാഗം ഊർന്നു പോകുന്നത് ഞാൻ അറിഞ്ഞു…
മുന്നിൽ കുനിഞ്ഞിരുന്നു വയറിന്റെ മധ്യ ഭാഗത്ത പൊക്കിൾ ചുഴിയുടെ അടുത്തുള്ള മറുകിൽ അമർത്തി ചുംബിച്ചു…നിന്ന നിൽപിൽ മുകളിലേക്ക് ഏങ്ങി പോയി…ഒരു നിമിഷം പ്രതികരിക്കാൻ ആകാതെ തറഞ്ഞു നിന്നു… 😥
സേട്ടൻ ആകെ വേറെ മൂഡിലാണ്..ഇപ്പോൾ എന്തേലും ചെയ്‌താൽ നല്ലത്…ഇല്ലേൽ എനിക്ക് തന്നെ ആപത്ത…
കാലിൽ ആഞ്ഞോന്നു ചവിട്ടി തിരിഞ്ഞു നോക്കാതെ അവിടുന്ന് നേരെ ഡ്രസിങ് റൂമിലേക്ക് ഓടി ….😨
🔥🔥🔥🔥🔥🔥
അല്ലപിന്നെ മനുഷ്യൻ കണ്ട്രോൾ ചെയ്ത് നിൽക്കുന്നതിനും ഉണ്ട് പരിധി…🙄
ഉള്ള ഭംഗി മുഴുവൻ പുറത്ത് കാട്ടി നിന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യും…
തുടങ്ങിയിട്ടെ ഉള്ളു…സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും ഞാൻ…
*AND I WILL EAT YOU SLOWLY WITH KISSES😘*
ഡ്രെസ് ചേഞ്ച് ചെയ്ത് മെല്ലെ വാതിലും തുറന്ന് നോക്കി പുറത്തെങ്ങാനം ഉണ്ടോന്ന്…മാധവേട്ടനേ..😁
പേടിച്ചിട്ടോന്നും അല്ല എന്നാലും ഒരു ഭയം…😝
എപ്പോഴാ കണ്ട്രോൾ ചെയ്ത് എന്നെ എന്തേലും ചെയ്യുക എന്ന് പറയാൻ പറ്റില്ല…അങ്ങനെ എന്തേലും ആയാൽ എന്റെ ചാരിത്രം ..😪
ബ്ലാക്ക് കളറിലുള്ള സിമ്പിൾ വർക്കായിട്ടുള്ള ഒരു ഗൗൺ ആണ് രാത്രിയിലെ റിസപ്ഷന് വേണ്ടി ധരിച്ചത്…അതും ഇട്ടു കണ്ണാടിയുടെ മുമ്പിൽ വന്നു ഒന്ന് സിമ്പിളായി ഒരുങ്ങിയപ്പോഴേക്കും മിഥു വന്നു..ഒരുമിച്ച് താഴേക്ക് ഇറങ്ങി..മുമ്പിൽ തന്നെ സ്റ്റേജ് ഉണ്ട്..അവിടെയാണ് ഫങ്ക്ഷന്..
“..ഡി ഇതൊക്കെ യാര്…?കുറെയുണ്ടല്ലോ..🙄
“..എല്ലാം അടുത്ത കസിൻസ് തന്നെയാണ്..എല്ലാരേയും മോൾ തന്നെ പരിജയപ്പെട്ടോട്ടോ… ഞാൻ പോയി ഏട്ടൻ ഇപ്പോൾ വരും..”
എന്നും പറഞ്ഞുകൊണ്ട് മിഥു മുങ്ങി….😵..ഹൂൂൂ പിന്നേയവിടെ ഒരൊന്നൊന്നര പരിചയപ്പെടൽ തന്നെയാണ് നടന്നത്…
ഇളയമ്മ, അമ്മായി, മരുമക്കൾ ഒക്കെ കൂടി ഒരു സെറ്റ് തന്നെയുണ്ട്…ഉഫ് സമ്മതിക്കണം…
പരിചയപ്പെടലും ഫോട്ടോ എടുപ്പുമായി ടൈം അങ്ങനെ പോയി..എന്നിട്ടും ഇത് വരെ ഏട്ടൻ വന്നില്ല….🙄🤔
ഇനിയിവിടെ ചെറുക്കൻ ഇല്ലാതെയാണോ റിസപ്ഷൻ…🙄
കുറച്ച് കഴിഞ്ഞപ്പോ ഏട്ടൻ വന്നു…അതികം മൈൻഡ് ചെയ്യാൻ നിന്നില്ല…കുറച്ച് ഡിസ്‌റ്റെൻസ് കീപ് ചെയ്തു നിന്നു..
വിവരം ഇല്ലാത്ത കുട്ടി അല്ലെ അരുതാത്തത് എന്തേലും ചെയ്യാൻ തോന്നിയാലോ…🙄
🔥🔥🔥🔥🔥🔥
😀ഭയങ്കര ഭംഗിയാണല്ലോ ഈ പഹയത്തി…എന്ത് ഡ്രസ്സ് ഇട്ടാലും അപാരലുക്ക് തന്നെ…
നേരത്തെത് ഓർമ ഉള്ളതുകൊണ്ട് ആണെന്ന് തോന്നുന്നു..അറിയാതെ പോലും ഇങ്ങോട്ടേക്കു നോക്കുന്നില്ല…ഫോട്ടോ എടുക്കുമ്പോൾ നല്ല ഒരു പോസിൽ പോലും നിന്നില്ല…
അഹങ്കാരം അല്ലാതെന്ത്… അതൊക്കെ ഞാൻ ഇന്ന് ശരിയാക്കി തരാടി…
ഒരു കള്ളചിരിയും ചിരിച് മനസ്സിൽ ആത്മഗതം ചെയ്തു…
റിസപ്ഷൻ വലിയ കുഴപ്പമില്ലാതെ അങ്ങ് കഴിഞ്ഞു കിട്ടി…
കസിൻസ് ഒക്കെ പൊടിയും തട്ടി പോകാൻ ഇറങ്ങി…
അവരൊക്കെ ഇറങ്ങിയപ്പോൾ ബാക്കി കുടുംമ്പാംഗങ്ങൾ മാത്രം ബാക്കിയായി…
ഇവിടെ ആരൊക്കെയാണ് ഉള്ളത് എന്ന് വെച്ചാൽ അമ്മ ശ്യാമ അച്ഛൻ മേനോൻ പിന്നെ ഒരേഒരു സിസ്റ്റർ മിഥുന എന്ന് മിഥു…അച്ഛൻ വക്കീൽ ആണ്..
എല്ലാവരും ഇറങ്ങിയ ശേഷം പിന്നെ ടൈം കളയാതെ ഫ്രഷ് ആകാൻ റൂമിലേക്ക് പോയി…
🔥🔥🔥🔥🔥🔥
“..മോളെ കാർത്തി ദാ ഈ പാൽ ഗ്ലാസ് പിടിക്ക്..”
എന്നും പറഞ്ഞുകൊണ്ട് അമ്മ ഒരു ഗ്ലാസ് പാൽ കയ്യിൽ തന്നു..😵
Whaattt a comedy….!!!
“..അമ്മേ…ഇതൊക്കെ ഇപ്പൊ ഉണ്ടോ…?? പണ്ടത്തെ ആചാരം അല്ലെ…”
മടിച്ചു മടിച്ചു ചോദിച്ചപ്പോൾ അമ്മ കണ്ണുരുട്ടി കാണിച്ചു….
സ്റ്റെപ് വരെ കൊണ്ടാക്കി..കാൽ വേദന ആയതുകൊണ്ട് കയറുന്നില്ല എന്ന് പറഞ്ഞു….
Ooh god…!!!ഇന്നെന്റെ ഫസ്റ്റ് നൈറ്റ്….OMG…!!!😖
മിഥു ആണേൽ കിടക്കുകയും ചെയ്തു..ഇനിയിപ്പോ ഒറ്റക്ക് തന്നെ പോകണം…
ഫങ്ക്ഷന് ഒക്കെ കഴിഞ്ഞ് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങിയതാണ്…അന്നേരം മിഥുന്റെ വക ഒരു അടിപൊളി യെല്ലോ കളർ സാരിയാണ് ഉടുക്കാൻ കിട്ടിയത്…
അതും ഉടുത്ത താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ അമ്മ പാലും കയ്യിൽ തന്നെ ഇങ്ങോട്ട് കയറ്റി വിടുകയും ചെയ്തു…
കയ്യൊക്കെ വിറക്കുന്നു…സിവനെ എന്നെ മാത്രം കാത്തോളണേ….
മനസ്സിൽ ഒരു കുഞ്ഞു പ്രാർഥനയും നടത്തി റൂമിന്റെ മുന്നിൽ നിന്നു…കയറണോ…വേണ്ടേ???
കൺഫ്യൂഷൻ……!!!!🤔🤔🤔
ഇനി കള്ളൻ ഉണ്ടാകോ…??? വേണോ??? വേണ്ട !!!വേണമോ???
കുറച്ച് സമയത്തെ മനസങ്കർശത്തിന്നോടുവിൽ കയറാൻ തീരുമാനിച്ചു…
അകത്തു ഏട്ടൻ പോയിട്ട് ഒരു ഈച്ചകുഞ്ഞു പോലുമില്ല…😀ഓഹ് സമാധാനം…സിവനെ നീ എന്റെ പ്രാർഥന കേട്ടു….
എന്നാൽ അടുത്ത നിമിഷം അതൊക്കെ കാറ്റിൽ പരത്തികൊണ്ടു വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടു…
ഞെട്ടിതരിച്ചു പുറകിലേക്ക് നോക്കിയപ്പോ മാധവേട്ടൻ വാതിലിൽ ചാരി കയ്യും കെട്ടി നിൽക്കുന്നു…പതിയെ മുഖത്തൊരു കള്ളചിരി വിരിഞ്ഞു…അത് കണ്ടപ്പോൾ എന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി, പകരം ഹൃദയം ഡിസ്കോ ഡാൻസ് കളി്ക്കാൻ തുടങ്ങി…
എന്റമ്മേ….😕…ഇങ്ങേരുടെ നോട്ടം കണ്ടിട്ട് എന്നെ എന്തോ ചെയ്യാൻ വരുന്ന പൊലെയുണ്ടല്ലോ…
അവിവേകം ഒന്നും കാട്ടല്ലേ….
അടുത്തേക്ക് അടുത്തേക്ക് വരുന്നതിന് അനുസരിച്ചു പുറകിലേക്ക് പോയി പോയി… ചുവരിൽ സ്റ്റിക്കർ ആയി നിന്നു…
പതിയെ കൈകൾ ഇരുവശത്തുമായി വെച്ചു…
“..അയ്യോ എന്നെ ഒന്നും ചെയ്യല്ലേ… ഞാൻ പാവല്ലേ…എന്നെ വിട്ടേക്കണെ…😭😭😭
മുഖം മുഖത്തോടു അടുത്ത വന്നപ്പോൾ കണ്ണുരണ്ടും പൂട്ടി ഒരൊറ്റ കരച്ചിൽ…
അനക്കം ഒന്നും കേൾക്കാഞ്ഞിട്ട് കണ്ണ തുറന്നു നോക്കിയപ്പോൾ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കുന്ന ഏട്ടനേ കണ്ടു…എന്നാൽ അതേസമയം അത്ഭുതം ഒരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി…😯
ഇങ്ങേർക്ക് എന്താ വട്ടാണോ…
ചിരിക്കാൻ മാത്രം ഇവിടെ എന്ത് തമാശയാ പറഞ്ഞത്…
എന്തായാലും ആ ചിരി കാണാനും ഒരു ഭംഗി ആണ്..ചിരിക്കുമ്പോൾ കണ്ണുകൾ ചുരുങ്ങുന്നു…
“..എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ..മുന്നിന്ന് മാറി നിൽക്ക..”
എന്നും പറഞ്ഞു കൈ എടുത്ത് മാറ്റി പോകാൻ തുനിഞ്ഞെങ്കിലും അതേസമയം ഒരു കൈ മുറുകെ പിടിക്കുകയും മറ്റേ കൈ ഇടുപ്പിൽ പിടിക്കുകയും ചെയ്തു…
ഒന്ന് പുളഞ്ഞു പോയി..ആ തണുത്ത കരങ്ങൾ ഇടുപ്പിൽ അമർന്നപ്പോൾ….
നിർവചിക്കാൻ ആവാത്ത സുഖം…
“..എന്താ നീ പറഞ്ഞെ…ഒന്നും കൂടെ പറഞ്ഞെ…???
“..ഒന്നും പറഞ്ഞില്ല…😦
“..അല്ല എന്തോ പറഞ്ഞു…”
“..പറഞ്ഞില്ല..😦
“..ആണോ??പറഞ്ഞില്ലേ..”
വല്ലാത്ത ഒരു ഭാവത്തോടെ മൂക്ക് മൂക്കിൽ മുട്ടിച്ചു കൊണ്ടു ചോദിച്ചു…ശ്വാസം നിലച്ചപൊലെ..
“..ഉറപ്പല്ലേ..”
“..മം..”
അത് പറഞ്ഞതും ഇടുപ്പിൽ വച്ചിരുന്ന കൈ ഒന്ന് അയഞ്ഞു…
ഹോ രക്ഷപ്പെട്ടു എന്നും കരുതി..പോകാൻ നിന്നപ്പോൾ അതിനേക്കാൾ ശക്തിയിൽ പിടിച്ചുഅടുപ്പിച്ചുകൊണ്ടു കവിളിൽ അമർത്തി കടിച്ചു….
അആഹ്…പട്ടി….😭😡
വേറെ വഴി ഇല്ലാത്തോണ്ട് കാലിൽ അമർത്തി ചവിട്ടിയരച്ചു അവിടുന്ന് ഓടി….
🔥🔥🔥🔥🔥🔥
😫😭😩….ദൈവമേ…എന്റെ കാൽ…
വേണ്ടായിരുന്നു…എന്റെ അമിത ആവേശം…ഇനി ഞാൻ തന്നെ അനുഭവിക്കണം…അവളുടെ സ്വഭാവം വെച്ച് ഇനി ഈ ജമ്മത്തിൽ മിണ്ടാൻ ചാൻസില്ല…
അതുപോലെ തന്നെ ഉണ്ടായി… മുഖത്ത് കനം നിറഞ്ഞു കാണാം… മൈൻഡ് ചെയ്യാതെ സോഫയിൽ പോയി കിടന്നു…
🔥🔥🔥🔥🔥🔥
രാവിലെ അതികം ലേറ്റ് ആക്കാതെ പെട്ടെന്ന് എഴുന്നേറ്റു…
ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് എന്നല്ലേ…😌
അത് ഞാൻ ആയിട്ട് കുളം ആക്കേണ്ട എന്ന് കരുതി…
കുളിക്കുമ്പോൾ ആണ് കവിളിൽ വല്ലാത്ത നീറ്റൽ…ഇന്നലത്തെ കാര്യങ്ങൾ മനസിൽ തെളിഞ്ഞു വന്നു..😡
ഒരിക്കലും മിണ്ടില്ല ഞാൻ തെണ്ടി, പട്ടി,etc..
എപ്പോളും പറയുന്ന പോലെയല്ല… സീരിയസ് ആയി തന്നെ…😡
കുളിയും നനയും കഴിഞ്ഞ് താഴേക്ക് ഇറങ്ങി…
അമ്മ അടുക്കളയിൽ ചായ വെക്കുകയാണ്…കണ്ടപ്പോൾ കയ്യിൽ ഒരു ഗ്ലാസ് ചായ വെച്ചു തന്നു…അതും കുടിച് ഓരോ വിശേഷങ്ങൾ പറഞ്ഞു അവിടെയിരുന്നു…അപ്പോഴാണ് മിഥു ഇതുവരെ എഴുന്നേറ്റില്ല എന്ന് ഓർമ വന്നത്…
അവളെ വിളിക്കാൻ ആയി മുകളിലെ റൂമിലേക്ക് നടന്നു…
കയ്യിൽ ഒരു പിടി വീണപ്പോൾ ആണ് പിറകിൽ തന്നെ ഏട്ടൻ ഉണ്ടായിരുന്നു എന്ന് മനസിലായത്…
“..പിണക്കമാണോ..പെണ്ണെ…”
“…”
“..സോറി..ഒരു ആയിരം വട്ടം..”
“…”
“..പ്ലീസ് ഒന്ന് മിണ്ടിക്കൂടെ..”
“…”!!!!!!!
പ്രതികരണം ഒന്നും ഇല്ലാത്ത അടുത്ത നിമിഷം എനിക്കെന്തേലും ചെയ്യാൻ കഴിയും മുന്പേ ബലമായി ശരീരത്തോടു അടുപ്പിച്ചു അധരം അധരവുമായി ഇഴഞ്ഞു ചേർന്നു..
പിറകിൽ ഗ്ലാസ് പൊട്ടിയ ശബ്ദം കേട്ടു രണ്ട് പേരും ഞെട്ടി അകന്നു മാറി…
*തുടരും…🔥*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ithinte baakki onnu vegam post cheyyooo please….