*🔥പ്രാണ🔥*
താഴെ വീണു കിടക്കുന്ന ഗ്ലാസ് കഷ്ണത്തിലേക്ക് ആദ്യം നോട്ടം ചെന്ന് നിന്നു…
പേടിച്ചു വിറച്ചു കൊണ്ടു മാധവേട്ടനെ തന്നെ നോക്കി നിൽക്കുന്ന സെർവെന്റിനെ കണ്ടപ്പോൾ അവിടെ നിൽക്കാതെ വേഗം കിട്ടിയ ഗ്യാപ്പിൽ മിഥുവിന്റെ റൂമിലേക്ക് ഓടി …😤
ശേ എന്തൊരു നാണക്കേട്… എപ്പോൾ നോക്കിയാലും എവിടെപോയാലും സമാധാനം തരത്തില്ല…😖..വല്ലാത്ത ജാതി മനുഷ്യൻ…കിസ്സ് അടിക്കണം എന്നല്ലാതെ ഒരു വിചാരവുമില്ല…
മൈൻഡ് പോലും ചെയ്യാതെ നടന്ന എന്നെ പിടിച്ചു ഇപ്പോൾ കിസ്സി….
ഇപ്പൊ ഒരു കാര്യം മനസിലായി ഏട്ടന്റെ അടുത്ത പിടിച്ചു നിൽക്കാൻ മിണ്ടാതെ നിൽക്കുക അല്ല വേണ്ടത് എന്ന്…ഇനി എന്താ വേണ്ടത് എന്ന് എനിക്കറിയാം…😏
ചിലതൊക്കെ എന്റെ മനസിലും ഉണ്ട്…ഭയങ്കര റൊമാന്റിക് ബോയ് എന്നാണ് ഭാവം… ബ്ലഡി കെട്ട്യോൻ…
ഇതിനൊക്കെ പ്രധിവിധി ഇനി ഒരേ ഒരു മാർഗം മാത്രം….😤
മിഥുവിന്റെ റൂമിൽ പോയപ്പോൾ അവൾ എഴുന്നേറ്റ് കഴിഞ്ഞിരുന്നു…
പുറത്ത് നിന്നും അകത്തേക്ക് വന്നുകൊണ്ട അവൾ ചോദിച്ചു…
“..എന്താണ് നാത്തൂനെ രാവിലെ തന്നെ ഒരു ചിന്തയൊക്കെ..!!😜..ഹ്മ്മ് ഹ്മ്മ് മനസ്സിലാകുന്നുണ്ട്…ഇന്നലെ ഇന്നലെ…”
“..പ്ഫ..ഇന്നലെ നിന്റെ അമ്മായി അമ്മ പെറ്റു..ഇറങ്ങിപ്പോടി കുരിപ്പേ..”
കിട്ടേണ്ടത് കിട്ടിയപ്പോ ചടും പിടുംന്ന് പറഞ്ഞപോലെ മിഥു വന്ന വഴി തന്നെ ഓടി ..അല്ലപിന്നെ..😏 അവളുടെ ഒരു ഇന്നലെ…
🔥🔥🔥🔥🔥🔥
എങ്ങനെ മാധവിന് പണി കൊടുക്കണം അത് മാത്രമായി കാർത്തിയുടെ ചിന്ത…
അന്നത്തെ ദിവസം മുഴുവനും ഇത് തന്നെ ചിന്ത എന്നപോലെയായി..😥
കല്യാണം കഴിഞ്ഞിട്ട് പിറ്റേ ദിവസം ആയതുകൊണ്ട് കസിൻസ് ഒക്കെ വരവും പോക്കുമായി…
എന്നിട്ടും കാർത്തിയുടെ ചിന്തകൾ ഇവിടെയൊന്നും അല്ല…
ഇന്നത്തോടെ മാധവിന്റെ കിസ്സടി പരിപാടി നിർത്തണം..അതിന് എന്ത് ചെയ്യണം…,,,🧐🤔🤔
അവസാനം അവളുടെ മണ്ടയിൽ ഒരു ഉഗ്രൻ പണി തന്നെ തെളിഞ്ഞു വന്നു…😎
*!!!…ഐഡിയ…!!!*
പക്ഷെ അതിന് രാത്രിയാകണം എന്നാലെ പണി ഏൽക്കുകയുള്ളൂ..പിന്നെ രാത്രി ആകാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയി…😪
ഒരു ഭാഗത്തു എങ്ങനെ കിസ്സ്ടിക്കണം എന്ന് ചിന്തയോടെ മാധവവും മറുഭാഗത്ത് എങ്ങനെ മാധവിന് പണി കൊടുക്കാം എന്ന് ചിന്തയോടെ കാർത്തിയും…ഇവർ രണ്ടിന്റെയും ഇടയിൽ ഈ പാവം ഞാനും…(പ്രാണ)
🔥🔥🔥🔥🔥
ഈ പെണ്ണിന് രാവിലത്തെ കിസ്സ് കിട്ടിയപ്പോൾ ഉള്ള ബോധവും പോയോ…🤔
ആകെ പിരിപോയ കളി…എന്ത് പറ്റിയോ ആവോ …..
എന്തായാലും രാവിലത്തെ കിസ്സ് കിട്ടിയതിൽ പിന്നെയാണ് മാറ്റം..
ഒന്നുടെ കൊടുത്താൽ ശരിയാകുമായിരിക്കും…😜
ശരിയാക്കി തരാമെടി പൊന്ന് മോളെ കാർത്തി…ഇനിയും സമയം നിരന്നു കിടക്കുകയല്ലേ…
🔥🔥🔥🔥🔥🔥
“…മാംഗല്യം കഴിഞ്ഞു പുതുമ നഷ്ടപ്പെടുന്നതിന് മുന്പേ ചെറുക്കനും പെണ്ണും അമ്പലത്തിൽ പോയി പ്രാർഥന നടത്തണം എന്നാണ് ഇവിടത്തെ ആചാരം..അതുകൊണ്ട് മക്കൾ രണ്ട പേരും വൈകീട്ട് ഒന്ന് അമ്പലത്തിൽ പോയി വാ..”
ഉച്ചയൂണും കഴിഞ്ഞ് ഏട്ടന്റെ അമ്മയുടെ അമ്മന്റെ വകയുള്ള ആചാരം പറച്ചിൽ കേട്ട് നെഞ്ചിനകത്ത അമിട്ട് പൊട്ടി…😥ഇന്നലെ പോയത് ആണ് എന്നിട്ട് ആദ്യവും വന്നത് എനിക്ക് ഇങ്ങനത്തെ പണി തരാൻ ആണോ അമ്മമ്മേ….
സിവനെ അപ്പോൾ രണ്ട് പേരും ഒരുമിച്ച് പോകണം…ഏട്ടന്റെ കൂടെ…അപ്പോൾ എന്റെ പണി എങ്ങനെ നടക്കും…
മെല്ലെ പിറകിലേക്ക് നോക്കുകയാണെന്ന വ്യാജെന ഏട്ടനെ നോക്കിയപ്പോൾ കറക്റ്റ് സമയത്ത് സൈറ്റ് അടിച്ച് കാണിച്ചു…കള്ള പന്നി…🙄
ശേ,,,എന്നാലും ഇനി എന്ത് ചെയ്യും പണി കൊടുക്കുന്നതിന് കുറച്ച് കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കാൻ ഉണ്ട്…എന്താകും…
വരുന്ന വഴിക്ക് കാണാം എന്നും കരുതി മിഥുവിന്റെ കൂടെ അകത്തേക്ക് നടന്നു…
“…അതേയ് നാത്തൂനെ..നാനൊരു കാര്യം ചോദിക്കട്ടെ…😁”
“..ധൈര്യമായിട്ട് ചോദിക്ക് നാത്തൂനെ..☺️”
എന്നും പറഞ്ഞു ബെഡിൽ കേറിയിരുന്നപ്പോൾ മിഥു ചോദിച്ച കാര്യം കേട്ട് ഒന്ന് വിളറി പോയി..അതൊക്കെ ഇവൾ കണ്ടോ…😦
“…എങ്ങനെ ഉണ്ടായിരുന്നു ഇന്ന് രാവിലത്തെ കിസ്സിങ്…😉”
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന് പോയി.. എന്നാൽ അടുത്ത നിമിഷം തിരിഞ്ഞുപോലും നിൽക്കാതെ മാധവേട്ടന്റെ അടുത്തേക്ക് നടന്നു…,,.
തെണ്ടി,,ഇതിന് ഒരു പരിഹാരം ഇപ്പോൾ തന്നെ കാണണം…രാത്രി ഒന്നും ആവേണ്ട…അവന്റെ ഒരു കിസ്സിങ്…😡😡
മനുഷ്യനെ നാണം കെടുത്താൻ…😡😡
🔥🔥🔥🔥🔥🔥
റൂമിൽ ഇരുന്ന് കൊണ്ടു ചില കമ്പനി മാറ്റർസ് ഒക്കെ ധൃതിയിൽ നോക്കുന്നതിന് ഇടയിലാണ് ശക്തിയിൽ വാതിൽ വലിച്ചു അടക്കുന്നത് കേട്ടത്…
ആരാണാവോ ഇത്രയും കലിപ്പ് എന്നറിയാൻ വേണ്ടി മാധവ് വാതിൽക്കലേക്ക് നോക്കി…
സാക്ഷാൽ ഭദ്രകാളിയെ പോലും തോല്പ്പിക്കും വിധത്തിൽ മുഖം ചുവപ്പിച്ചു സാരി തുമ്പി മടക്കി കുത്തി ഉറഞ്ഞു തുള്ളി മുന്നിൽ വന്നു നിൽക്കുന്ന കാർത്തിയെ കണ്ട് അവന്റെ കണ്ണു തള്ളി…
ഊൗഹ്…എപ്പോൾ നോക്കിയാലും സാരിയും ഉടുത്ത മനുഷ്യന്റെ കണ്ട്രോൾ കളയാൻ വന്നു നിൽക്കും…
എന്നാലും ഇപ്പോൾ എന്തിനാണാവോ ഒരു വരവ്…
എന്നും കരുതി നിന്നപ്പോഴേക്കും മാധവിന്റെ മുന്നിൽ വന്നു ഷർട്ടിന്റെ കോളറിൽ പിടിച്ചു അവൾ തന്റെ മുന്നിലേക്ക് നീക്കി…
“..പറ ഇയാൾക്കെന്താ വേണ്ടേ…😠
കിസ്സ് ആണോ???ആണോന്ന്??? മറ്റുള്ളവരുടെ മുന്നിൽ മനുഷ്യനെ നാണം കെടുത്തി…ശേ,,ആ സെർവെന്റെ മാത്രേ കണ്ടുള്ളു എന്നാ വിചാരിച്ചെ ഇതിപ്പോ മിഥുവും കണ്ടു…അവൾ എന്ത് വിചാരിച്ചു കാണും..എന്നാലും നിങ്ങൾ ഒരൊറ്റ ഒരുത്തൻ കാരണം ഇന്ന് ഞാൻ നാണം കെട്ടു… ശരിയാക്കി തരാമെഡാ…”
എന്നും പറഞ്ഞുകൊണ്ട് കാർത്തി മാധവിനെ പിടിച്ചു ബെഡിലേക്ക് ഉന്തി…ശേഷം അവന്റെ മേലിൽ കയറി കിടന്നു അവന്റെ നെഞ്ചിൽ ആഞ്ഞു ഇടിക്കാൻ കൈ നീട്ടി…
ദൈഷ്യം അതിന്റെ ഏറ്റവും ഹൈലെവലിൽ എത്തിയത് കൊണ്ടു താൻ എന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല….
എന്നാൽ അടുത്ത നിമിഷം അവളുടെ കൈ രണ്ടും പിടിച്ചു പിറകിലെക്ക് ആക്കി അവൻ ഒന്ന് മലക്കത്തം മറിഞ്ഞു…അവൻ മുകളിലും അവൾ താഴെയുമായി കിടന്നു…കണ്ണ ചിമ്മി തുറക്കുന്ന സമയത്തിനുള്ളിൽ എല്ലാം നടന്നു…
അപ്പോഴേക്കും കാർത്തി ബോധാവസ്ഥയിൽ എത്തിയിരുന്നു…രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം കോർത്തു…
“..എന്താടോ കാണിക്കുന്നേ എഴുന്നേറ്റ് മാറിക്കെ…എനിക്ക് പോണം…”
“..അതെങ്ങനെ ശരിയാകും…??? നീയല്ലേ പറഞ്ഞെ മോളുസേ നാണംകെട്ടു…അങ്ങനെഎന്തോ…എന്നിട്ട് എന്നെ പിടിച്ചു ഉന്തി ഇടുകയും ചെയ്തു…എന്നിട്ട് പോകാനോ??? നാണം കേട്ടതിനു നമുക്ക് പരിഹാരം കാണണ്ടേ…??
ആദ്യത്തെ ഷൗര്യം ഒന്നും രണ്ടാമത് തവണ മിണ്ടാൻ കാർത്തിക്ക് ഉണ്ടായില്ല എന്ന് പറയുന്നതാണ് സത്യം…😪
ഒന്ന് മിണ്ടാൻ പോയിട്ട് അനങ്ങാൻ പോലും അവളെകൊണ്ടു പറ്റുന്നില്ല പിന്നെയല്ലേ…പുലി പൊലെ വന്നവൾ എലിപൊലെ പതുങ്ങി ഇരിക്കുന്നത് അവൻ കാണുകയായിരുന്നു…അവന് ചിരി പൊട്ടി വന്നു…(😆)എന്നാലും അത് പുറത്ത് കാട്ടാതെ അവളെ തന്നെ നോക്കി നിന്നു…
“…ഹ്മ്മ് പറ…”
മറുപടി ഇല്ലാതെ നിന്നപ്പോൾ അവൻ വീണ്ടും അത് തന്നെ ചോദിച്ചു കൊണ്ടേ ഇരുന്നു…
എന്നാൽ കൂടുതൽ സമയം അവളെ തന്നെ പറ്റി നിൽക്കുമ്പോൾ ഏതൊരു പുരുഷനും ഉണ്ടാകുന്നത് പൊലെ തന്നെ തന്റെ ഉള്ളിലും വികാരങ്ങളുടെ വേലിയെറ്റം തന്നെ നടക്കുന്നത് അവൻ മനസ്സിലാക്കി…അതേ സമയം കാർത്തിയുടെ ഉള്ളിലും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു…പതിയെ മാധവിന്റെ കൈ അവളുടെ അരയിലേക്ക് നീങ്ങി അവിടെ നിന്ന് സൈഡിലൂടെ വയറിന്റെ മധ്യ ഭാഗത്തെ മറുകിൽ ചെന്ന് നിന്നു…ഒരു നിമിഷം അവൾ ശ്വാസം മുകളിലേക്ക് വലിച്ചുപോയി…ഒപ്പം അവളും മുകളിലെക്ക് നീങ്ങിപോയി… അവളുടെ കൈകൾ അവന്റെ ഷർട്ടിൽ ശക്തിയിൽ പിടിമുറുക്കി…അത്രക്ക് മാത്രം അവന്റെ സാമീപ്യം അവളെ വേറെ ഏതോ അവസ്ഥയിൽ എത്തിച്ചിരുന്നു…മാധവിന്റെ മുഖം തന്റെ മുഖത്തോടു അടുക്കാൻ പോയതും തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവൾ അവനെ പിടിച്ചു ഒരു വശത്തെക്ക് ഉന്തിമാറ്റി… എഴുന്നേറ്റ് പുറത്തേക്ക് ഓടി…
🔥🔥🔥🔥🔥🔥
ഹ് ഹ് ഹ് ഹ് …😨…എന്റെ ശിവനെ…എന്തൊക്കയാ എനിക്ക് സംഭവിക്കുന്നെ…എന്തൊരു പൊട്ടത്തരം ആണ് ഞാൻ ചെയ്തത്…
ഇങ്ങനെ കിട്ടുമ്പോ റൊമാൻസ് കളി്ക്കാൻ നിൽക്കുന്ന ആളെ അടുത്ത ഞാൻ അല്ലാതെ വേറെ ആരേലും പോകോ…!!😧
എന്നാലും എനിക്ക് മനസ്സിലാകാത്ത ഒന്നാണ് എത്ര തന്നെ ഏട്ടന്റെ അടുത്ത നിന്ന് അകലാൻ നോക്കിയാലും അതിനേക്കാൾ കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്…
അന്ന് പറഞ്ഞതിന്റെ ചെറിയ ഒരു ദേഷ്യമല്ലാതെ വേറെ ഒന്നും ഏട്ടനോട് ഒരു ദേഷ്യവുമില്ല…
പക്ഷെ അതിനേക്കാൾ ഉപരി വേറെ ഒന്നാണ് ഉള്ളത്…അതേ…
*പ്രണയം* മാത്രം….അല്ല അതിനും പുറമെ വേറെ എന്തോ നിർവചിക്കാൻ ആവാത്ത വികാരം..
അത് മനസിലായി…പക്ഷെ അത്ര പെട്ടെന്ന് അങ്ങനെ വിട്ട് കൊടുത്താൽ ശരിയാകില്ലല്ലോ…. കുറച്ചൊക്കെ എന്റെ പിറകിലും നടക്കണം…..😪
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു എന്റെ സിവനെ…
🔥🔥🔥🔥🔥
വൈകീട്ട് അമ്പലത്തിൽ…
“..നല്ല ഐശ്വര്യം ഉള്ള മക്കൾ..”
എന്നും പറഞ്ഞുകൊണ്ട് അമ്പലത്തിലെ പൂജാരി ഏട്ടനെയും എന്നെയും നോക്കി പുഞ്ചിരിച്ചു…🙄
രോമാഞ്ചകുഞ്ചളപുളകിതയായി ഞാൻ….😁😁😁
എനിക്കോ ഐശ്വര്യമോ…ഉഫ് ആദ്യമായിട്ട് ഒരാൾ പറയുന്ന കേട്ടു…
ഹിഹി…ചുമ്മാ…😛
എന്തായാലും അമ്മമ്മ പറഞ്ഞ വാക്ക് ധിക്കാരിക്കണ്ട എന്നും കരുതി അമ്പലത്തിലേക്ക് ഇറങ്ങിയതാണ്…
സന്തോഷായി…കാരണം എന്താന്ന് വെച്ചാൽ…കാരണം ഉണ്ട്…😜
ഇവിടെ ദേ മുമ്പിൽ ഒരുപാട് കിളികൾ നിരന്നു ഇരിക്കുന്നു…
മുമ്പിൽ തന്നെ നല്ല അടിപൊളി ഹെയർ സ്റ്റൈലും മാസ് ലുക്കും ആയി ഒരു അടിപൊളി ചേട്ടൻ…ഇഷ്ട്ടായി…റൊമ്പ…
ആദ്യമേ അതിനെ ഒക്കെ കെട്ടിയാൽ മതിയായിരുന്നു…😐 എന്താ ഒരു ലുക്ക്…
ഇതിപ്പോ…😒already ഒന്ന് ഉണ്ടായിപോയി…അല്ലേൽ കെട്ടാം ആയിരുന്നു…എന്റെ വിധി…
ഉള്ളതോ ഒരു റൊമാന്റിക് കെട്ട്യോനെയും…ഹൂൂൂ…
എന്നാൽ അടുത്ത കുറച്ച് സമയം കഴിഞ്ഞ് അമ്പലകുളത്തിന്റെ അരികിലേക്ക് പോയപ്പോൾ കണ്ട കാഴ്ച കണ്ട് വേണ്ടായിരുന്നു എന്ന് തോന്നിപോയി…😦😨
നേരത്തെ കണ്ട ചേട്ടൻ ഒരു പെണ്ണിനെ കിസ്സ് ചെയ്യുന്നു അതും ലിപ് ടൂ ലിപ് …😨
വേണ്ട…ഇതിനേക്കാൾ ബേധം കൂടെ ഉള്ളത് തന്നെയാണ്… ഇതൊക്കെ അമേരിക്കയിൽ മാത്രം നടക്കുന്ന സംഭവം എന്നാണ് കരുതിയത് ഇതിപ്പോ അമ്പലത്തിൽ വെച്ച് തന്നെ…അയ്യേ….🤧🤧
പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഏട്ടനെയും തപ്പി മുന്നിലേക്ക് ഓടി…..
##########
🔥🔥🔥🔥🔥🔥
“..മോളെ ഇങ് വന്നേ..”
സമയം രാത്രിയോട് അടുത്തപ്പോൾ മാധവിന്റെ അമ്മ ശ്യാമ കാർത്തിയെ അടുത്തേക്ക് വിളിച്ചു…
കാര്യം എന്താണെന്ന് അറിയാൻ വേണ്ടി കാർത്തി അമ്മയുടെ അടുത്തേക്ക് നടന്നു…
“..ദേ,,,എനിക്ക് മോൾ ഒരു വാക്ക് താ..”
എന്താപ്പോ കുരിശ് എന്നും കരുതി കാർത്തി കയ്യിന്റെ മേലെ കൈ വച്ച് അമ്മയുടെ മുഖത്തേക്ക് നോക്കി..🙄😀
“..വാക്ക്,,അമ്മ കാര്യം പറ..”
എന്നും പറഞ്ഞുകൊണ്ട് തുടർന്ന് ശ്യാമ പറഞ്ഞ കാര്യം കേട്ട് കാർത്തിയുടെ നെഞ്ചിൽ ഇടി മുഴക്കവും കൂടെ മിന്നലും തുടരെ തുടരെ ഉണ്ടായി…😥😧😵നേരത്തെ അമിട്ട് ആണേൽ ഇതിപ്പോ ആറ്റം ബോംബ് എന്നായി…
ആദ്യമേ വാക്ക് കൊടുത്തത് കൊണ്ടു അവൾക്ക് അതിൽ നിന്നും പിന്മാറാനും പറ്റിയില്ല….
അത് കൊണ്ടു കൊടുത്ത് വാക്കിന് വിലയുള്ളതുകൊണ്ട് സമ്മതിച്ചു…
ഇവരുടെ സംഭാഷണം ഒക്കെ ഒളിഞ്ഞു നിന്നു കേട്ടിരുന്ന മാധവിന്റെ മനസിൽ ഒരുമിച്ച് കുറെ ലഡുവും ജിലേബിയും തന്നെ പൊട്ടി…💥
മനസ്സിൽ നിറയെ സന്തോഷവും ചുണ്ടിൽ കള്ളപുഞ്ചിരിയുമായി അവൻ റൂമിലേക്ക് നടന്നു…
റൂമിലേക്ക് കയറിയപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന്കൊണ്ടു എന്തൊക്കെയോ പിറുപിറുക്കുന്ന കാർത്തിയെ കണ്ടു അവൻ അങ്ങോട്ടെക്ക് നടന്നു…
കണ്ണാടിയിലൂടെ തന്നെ പിറകിലെക്ക് നോക്കിയ കാർത്തി ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു…
മുറിയിലെ നേരിയ വെളിച്ചത്തിൽ അവനെ അവൾ ശരിക്കും കണ്ടു…ഷർട്ട് ഊരിയെറിഞ്ഞു നെഞ്ചിൽ ഒരുപിടി പോലും രോമം ഇല്ലാത്ത അവന്റെ സിക്സ് പാക്ക് ബോഡി കണ്ട് അവളെ കണ്ണു തള്ളിപ്പോയി…,,,😳
ഇങ്ങേർ ഇത് ഇങ്ങോട്ടേക്കു ആണല്ലോ വരുന്നത്…വരവോക്കെ കണ്ടിട്ട് ഇന്നലെ നടക്കാതെ പോയ ഫസ്റ്റ് നൈറ്റ് ഇന്ന് നടത്താൻ ആണ് പ്ലാൻ എന്ന് തോന്നുന്നു..
ഊൗഫ്…എന്താ ഒരു വരവ് എന്ന് നോക്കിയേ…എന്തായാലും അതികം മൈൻഡാൻ നിൽക്കണ്ട..ചിലപ്പോൾ കൺട്രോൾ പോയി എന്നെ എന്തേലും ചെയ്യാൻ സാധ്യത ഉണ്ട്..so,,,save your eyes…😀
എന്നും മനസ്സിൽ ആത്മഗതം ചെയ്ത് അവൾ കണ്ണാടിയിൽ നോക്കി തന്റെ മുടി വാരുന്ന തിരക്കിലേക്ക് തിരിഞ്ഞു… അപ്പോഴേക്കും അവൻ അങ്ങോട്ട് വന്നു അവളെ കയ്യിൽ നിന്ന് ചീർപ്പ് വാങ്ങി വലിച്ചു എറിഞ്ഞു…
ദേഷ്യത്തോടെ അവന്റെ നേരെ തിരിഞ്ഞ അവൾ ഓട്ടോമാറ്റിക്ക് ആയി തിരിഞ്ഞു നിന്നു…😵
എജ്ജാതി നോട്ടം…അവന്റെ കണ്ണുകൾ വല്ലാത്ത ആകിരണ്ശക്തിയോടെ അവളെ കണ്ണുകളിലേക്ക് നോക്കി…മുഖം തിരിച്ച അവളുടെ മുഖം തന്റെ നേർക്ക് ആക്കി…കൈകൾ രണ്ടും അവൾക്ക് വേദന എടുക്കാത്ത വിധം പിറകിലേക്ക് തിരിച്ചു…പതിയെ അരയിൽ പിടിച്ചുകൊണ്ടു അവളെ കണ്ണാടിയുടെ ഭാഗത്തു കയറ്റി വച്ചു…അവന്റെ സിക്സ്പാക്ക് ബോഡി അവളെ ദേഹത്തു മുട്ടി നിന്നു…
എന്താണ് അവൻ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവൾ അവനെ മിഴിച്ചു നോക്കി…😱
നേരത്തെ കണ്ണിനെ സേവ് ചെയ്യാൻ നിന്ന അവളെ കണ്ണുകൾ മനസിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട പതിയെ അവന്റെ കണ്ണുകളുമായി ഇടഞ്ഞു…
പതിയെ അവന്റെ മുഖം അവളുടെ ചെവിയോഡ് അടുത്തു…അവന്റെ ചൂട് ശ്വാസം അവളുടെ മുഖത്ത് തട്ടി…
“..അമ്മ പറഞ്ഞത് പൊലെ നമുക്ക് വേണ്ടേ..ഒരു കുട്ടിയെ..😗”
“..വേ..വേണ്ട……
…….
….😕
“…അതെന്തേ വേണ്ടാതെ…😨..”
“..😥..”
“..ഹേ..???
അല്പ സമയം കൊണ്ടു സംസാരം മാറി കണ്ണുകൾ കൊണ്ടു കഥപറയൽ ആയി…അതിൽ പതിയെ കാർത്തിയുടെ വിസമ്മതം സമ്മതം ആയി മാറുകയും പ്രതികാരം തുടങ്ങും മുന്പേ പൊട്ടിപ്പാളിസ് ആകുകയും ചെയ്തു….😪
അടുത്ത നിമിഷം അവളിൽ നിന്നും ഉണ്ടായ നാണം കലർന്ന ചെറു പുഞ്ചിരി സമ്മതം എന്നോണം മനസ്സിലാക്കി അവന്റെ കൈകൾ രണ്ടും അവളെ കോരിയെടുത്തു ബെഡിൽ ഇട്ടു…
ലേറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോൾ തന്റെ പ്രതികാരം എങ്ങനെ വീട്ടും എന്നായി കാർത്തിയുടെ ചിന്തയിൽ…അവസാനം പ്രതികാരം ഒന്നും തനിക്ക് പറ്റിയ പണി അല്ലെന്ന് മനസിലാക്കി അവൾ അത് തന്റെ *പ്രണയമധുരം* ആക്കി…തന്റെ പ്രണയമധുരം എന്നൊണം അവളുടെ ചാമ്പക്ക ചുണ്ടുകൾ അവന്റെ ചുണ്ടുകളുടെ മധുരം ആദ്യം നുകർന്നു..അത് മാധവിന്റെ സിരകളിൽ ചൂട് പിടിപ്പിക്കുകയും അവൻ കൂടുതൽ ആവേശത്തോടെ അവളുടെ അധരങ്ങൾ കവർന്നേടുക്കുകയും ചെയ്തു…പതിയെ ആ ഇരുളിന്റെ മറവിൽ താൻ പരിപൂർണ വിവസ്ത്രയാകുന്നത് അവൾ ചെറു നാണത്തോടെ അറിഞ്ഞു.. .അതോടൊപ്പം മാധവിന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു…വയറിലും അവളുടെ മറുകിലും………….ആ ഇരുളിന്റെ മറവിൽ പ്രതികാരം ഒക്കെ അവരുടെ പ്രണയമധുരത്തിന് മുമ്പിൽ അടിയറവ് വെച്ചു….എല്ലാതരത്തിലും കാർത്തി മാധവിന്റെ സ്വന്തം ആയി…💕
🔥🔥🔥🔥🔥🔥
അഞ്ച് വർഷത്തിന് ശേഷം….
====================
ബ്ലഡി കൊരങ്ങൻ അച്ഛൻ ആൻഡ് കുരുത്തം കെട്ട പിള്ളേർസ്…😤
കാലം അതിന് അനുസരിച്ചു മാറി…കോലവും മാറി എന്നിട്ടും ഒരു അച്ഛനും മക്കളും മാത്രം മാറിയില്ല…
എപ്പോൾ നോക്കിയാലും എന്തേലും കുരുത്തക്കെഡ് ഒപ്പിക്കാൻ നിൽക്കും…
ആരെയാ പറയുന്നേ എന്നായിരിക്കും…ഏട്ടനെ തന്നെ
കൂടെ രണ്ട് മക്കളും…ട്വിൻസ് ആണ് രണ്ടിന്റെയും പേര് കിച്ചു എന്ന കിരൺ,മൈധിലി എന്ന മിഥു….
കുറെസമയം ആയി രണ്ടിനെയും ഒന്ന് സ്കൂളിൽ പറഞ്ഞുവിടാൻ വേണ്ടി നിൽക്കുന്നെ… എന്നിട്ടേവിടെ അച്ഛനും മക്കളും വല്ല ഉടായിപ്പും ആയി നടക്കും….
അവസാനം വേറെ വഴി ഇല്ലാത്തോണ്ട് മൂന്നിനെയും തപ്പി താഴേക്ക് ഇറങ്ങി…മക്കളെ രണ്ടിനെയും പിടിച്ചു കുളിപ്പിച്ച് സ്കൂളിലേക്ക് അയച്ചു…ഏട്ടൻ കമ്പനിയിലേക്കും പോകാൻ റെഡിയായി…ഞാൻ മറ്റു ജോലിയിലേക്കും തിരിഞ്ഞു…
ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു…മാര്യേജ് കഴിഞ്ഞ് അമ്മയുടെ ആഗ്രഹപ്രകാരം തന്നെ ഒന്നല്ല രണ്ട് പേര മക്കളെ തന്നെ കൊടുത്തു…അതിന്റെ ഇടക്ക് മിഥുവിന്റെ മാര്യേജ് ഒകെ നടന്നു…ഇപ്പോൾ ഏട്ടന്റെ അമ്മയും അച്ഛനും തീർതാടനം എന്നും പറഞ്ഞുകൊണ്ടു യാത്ര പോയിട്ടാണ് ഉള്ളത്…
ഏട്ടൻ വിളിക്കുന്നത് കേട്ടപ്പോൾ റൂമിലേക്ക് പോയി… ബട്ടൺ ഇടാതെ എന്നെയും കാത്ത് നിൽക്കുന്നു…കഴിഞ്ഞ് അഞ്ച് വർഷം ആയി ശീലം ഉള്ളതാണ്…😛
അത്കൊണ്ടു വേഗം ഇട്ടു കൊടുക്കാൻ വേണ്ടി മുന്നിൽ പോയി നിന്നു….പതിയെ ഓരോന്നും ഇട്ടു കൊടുത്തു…
“..പെണ്ണെ..നമുക്ക് വേണ്ടേ ഇനിയും മക്കൾ..”
“..😨…എന്തോന്ന്…ഉള്ളതിനെ തന്നെ പൊറുപ്പിക്കാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ…ഇനി അടുത്തതും കൂടി…വേണ്ട മോനെ എന്നെ വിട്ടേക്ക്…”
എന്നും പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു…എങ്കിലും അടുത്ത നിമിഷം കയ്യിൽ പിടിച്ചു അടുത്തേക്ക് വലിച്ചു മൂർധാവിൽ ഏട്ടന്റെ ചുണ്ടുകൾ അമർന്നു…ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു… കഴുത്തിലെ താലിയിൽ കൈകൾ കൊണ്ട്പോയി…എന്റെയും എന്റെ മക്കളുടെയും ദൈവം തന്ന അനുഗ്രഹം…
*ശുഭം….💕*
Stry സ്‌പോർട് ചെയ്ത എല്ലാവർക്കും താങ്ക്സ് 😘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission