Skip to content

മഴ – പാർട്ട്‌ 1

mazha aksharathalukal novel

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി……

ബസ്സിൽ നേരിയ ശബ്ദത്തിൽ പാട്ട് ഒഴുകികൊണ്ടിരുന്നു. തുറന്നിട്ട ബസ്സിന്റെ ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴത്തുള്ളികൾ അവളുടെ മുഖത്ത് വീണുകൊണ്ടിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ ഒതുക്കാതെ അലസമായി വിട്ടുകൊണ്ട് പാട്ടിൽ ലയിച്ചവൾ ഇരുന്നു.

നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ…
അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

ഹലോ ശ്രീക്കുട്ടി
ഫോൺ ചെവിയിൽ വെച്ചപ്പോൾ തന്നെ മറു പുറത്ത് നിന്ന് കേട്ട സ്വരത്തിൽ ഉത്‌ഖണ്ഡ നിറഞ്ഞിരുന്നു.

ആ അമ്മ പറ…

എത്തിയോ മോളെ…

ഇല്ലമ്മാ കുറച്ചു ദൂരം കൂടി ഉണ്ട്..

എത്തിയ ഉടനെ വിളിക്കണേ മോളെ സ്റ്റോപ്പിൽ തന്നെ കൃഷ്ണേട്ടൻ ഉണ്ടാവും നിനക്ക് പരിചയം ഇല്ലല്ലോ ഞാൻ തന്ന നമ്പറിൽ വിളിക്കണം ബസ്സിൽ കാഴ്ച കണ്ടിരിക്കരുത് ശ്രദ്ധിക്കണം പരിചയം ഇല്ലാത്ത സ്ഥലം ആണ് പിന്നെ…

എന്റെ പൊന്നമ്മേ ഇതെത്രാമത്തെ തവണ ആണ് എന്നോടിത് പറയുന്നത് ഞാൻ കുഞ്ഞുകുട്ടി ഒന്നും അല്ല അമ്മ ഇങ്ങനെ ആധി പിടിക്കല്ലേ….
അമ്മയെ പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു.

നിനക്ക് അങ്ങനെ ഒക്കെ പറയാം ഞാൻ അല്ലെ തീ തിന്നുന്നത്.

എന്റെ പൊന്നമ്മക്കുട്ടി ഇങ്ങനെ വിഷമിക്കാതെ ഞാൻ കറക്റ്റ് ആയിട്ട് സ്റ്റോപ്പിൽ ഇറങ്ങി കൃഷ്ണൻ അങ്കിളിനെ കണ്ടു അവിടെ എത്തിയിട്ട് അമ്മയെ വിളിക്കാം പോരെ മ്മ്…

ശരി ശരി അവിടെ എത്തിയിട്ട് വിളിക്ക്.

ശരി അമ്മാ

ഫോൺ കട്ട്‌ ചെയ്തിട്ട് അവൾ ഇരുന്നു. അവളുടെ മനസ്സിൽ അമ്മയുടെയും അച്ഛന്റെയും കഴുത്തിൽ കൂടി കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം ഓർമ്മ വന്നു. കണ്ണുകൾ നിറഞ്ഞു. ഒരുപാട് ഓർമ്മകൾ മനസ്സിൽ ഇരച്ചു കയറി.
പെട്ടന്ന് കണ്ടക്ടർ അവൾക്കിറങ്ങേണ്ട സ്റ്റോപ്പിന്റെ പേര് ഉച്ചത്തിൽ വിളിച്ചു തുടങ്ങി. ഓർമ്മകൾക്ക് വിരാമം ഇട്ടുകൊണ്ട് ബാഗുകൾ എടുത്തു അവൾ ഇറങ്ങാൻ തയ്യാറായി.

സ്റ്റോപ്പിൽ ഇറങ്ങി അവൾ ചുറ്റും കണ്ണുകൾ പായിച്ചു. മഴ തോർന്നിരിന്നു.സമയം രാവിലെ 6 മണി ആയി.സ്റ്റോപ്പിനടുത്തായി ഒരു ചെറിയ ചായക്കട അവിടെ ചായ കുടിക്കാൻ ഇരിക്കുന്ന ഒരുപാട് പേർ തന്നെ തുറിച്ചു നോക്കുന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകൾ അങ്ങിങ്ങായി ഉണ്ട്. മുഴുവൻ നോക്കുന്ന അവളുടെ അരികിലേക്ക് ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന മനുഷ്യൻ നടന്നു വന്നു.

ശ്രീനന്ദ അല്ലെ??? അയാൾ ചോദിച്ചു

അതെല്ലോ കൃഷ്ണൻ അങ്കിൾ ആണോ???

അതെ മോളെ ജാനി പറഞ്ഞിരുന്നു മോൾ വരുമെന്ന് ഞാൻ നോക്കി നിൽക്കുവായിരുന്നു.

ഒരുപാട് നേരം വെയിറ്റ് ചെയ്തോ അങ്കിൾ?? അങ്കിളിന് ഒരു ബുദ്ധിമുട്ട് ആയിക്കാണും അല്ലെ??? അവൾ ചോദിച്ചു

എന്താ കുട്ടി ഈ പറയണത് എന്റെ ജാനി കുട്ടിയുടെ മോളെ നോക്കി നിൽക്കുന്നത് ഒരു ബുദ്ധിമുട്ട് ആണെന്നോ ഇനി അങ്ങനെ പറഞ്ഞാൽ നല്ല തല്ല് വെച്ച് തരും കേട്ടല്ലോ അയാൾ ശാസിച്ചു
ഇല്ലെന്ന് ചിരിയോട് കൂടെ അവൾ തലയാട്ടി.

പിന്നെ അങ്കിൾ ഇവിടുന്നു കുറെ ദൂരം ഉണ്ടോ വീട്ടിലേക്ക്.

ഇല്ല മോളെ നടക്കാവുന്ന ദൂരമേ ഉള്ളൂ ഞാൻ ഈ ബാഗ് എടുത്തോളാം എന്ന് പറഞ്ഞു കൊണ്ട് ഒരു ബാഗ് എടുത്തയാൾ മുന്നോട്ട് നടന്നു പുറകെ മറ്റൊരു ബാഗുമായി അവൾ അയാളെ പിന്തുടർന്നു.

പിന്നെ മോളെന്നെ അങ്കിൾ എന്നൊന്നും വിളിക്കണ്ട ജാനികുട്ടി എനിക്കെന്റെ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു അതുകൊണ്ട് മോളെന്നെ കൃഷ്ണമാമ എന്ന് വിളിച്ചോളൂ.

ശരി പിന്നെ മാമ എന്നെ ശ്രീക്കുട്ടി എന്നുവിളിച്ചാൽ മതി എല്ലാരും അങ്ങനാ വിളിക്കുന്നത്.

ആയിക്കോട്ടെ അങ്ങനെ തന്നെ വിളിക്കാം അയാൾ ചിരിച്ചു.

മിണ്ടിയും പറഞ്ഞും അവർ കൃഷ്ണന്റെ വീട്ടിൽ എത്തി. ഈ സമയത്തിനുള്ളിൽ തന്നെ കൃഷ്ണനുമായി അവൾ അടുത്തു.

ദേവി ദേവി… കൃഷ്ണൻ പുറത്ത് നിന്ന് വിളിച്ചു.
അകത്തു നിന്ന് അയാളുടെ ഭാര്യ എന്ന് തോന്നിക്കുന്ന ഐശ്വര്യം തുളുമ്പുന്ന മുഖത്തോട് കൂടിയ ഒരു സ്ത്രീ ഇറങ്ങി വന്നു. ഒരു നേര്യത് ആയിരുന്നു അവരുടെ വേഷം.

ദേവി ഇതാണ് ശ്രീക്കുട്ടി നമ്മൾ കാത്തിരുന്ന ആൾ. അയാൾ ദേവിയെ നോക്കി നിൽക്കുമ്പോൾ കൃഷ്ണൻ ഭാര്യയോട് പറഞ്ഞു.
അവർ ശ്രീയെ നോക്കി. അവളുടെ അടുത്ത് വന്നു മുടിയിൽ തഴുകി.
മോള് വാ ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു അവർ പറഞ്ഞു.

അവൾ ചിരിച്ചു എന്നിട്ട് അകത്തേക്ക് കയറി.
അപ്പോൾ തന്നെ അകത്തു നിന്ന് ഏകദേശം അവളുടെ തന്നെ പ്രായം തോന്നുന്ന ഒരു പെൺകുട്ടി വന്നത്.

എന്നെ മനസ്സിലായില്ലല്ലേ ശ്രീനന്ദക്ക് ഞാൻ ഐശ്വര്യ ദേ ഈ നിക്കുന്ന കൃഷ്ണ വാര്യരുടെ ഒരേയൊരു പുത്രി ആണ് അവൾ കുസൃതിയോടെ പറഞ്ഞു.

ടി അസത്തെ അച്ഛനെ പേരെടുത്തു വിളിക്കുന്നോ???
ദേവി അവളുടെ ചെവിയിൽ പിടിച്ചു.

അയ്യോ സോറി എന്റെ മാതാശ്രീ ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തിയതല്ലേ അവൾ ചിണുങ്ങി.

എല്ലാം കണ്ടു നിന്ന് ശ്രീക്കുട്ടി ചിരിച്ചു.

ഐഷു മോളെ ആ കുട്ടിയെ വന്ന കാലിൽ നിർത്താതെ അകത്തു വിളിച്ചോണ്ട് പോയി മുറി കാണിച്ചു കൊടുക്ക്‌ കുട്ടി ഒന്ന് ഫ്രഷ് ആയി കഴിഞ്ഞിട്ട് വേണം മംഗലത്തു പോവാൻ ചെല്ല്.

ശരി ശരി ശ്രീനന്ദ വാ അവൾ പറഞ്ഞു.

ഐശ്വര്യ എന്നെ ശ്രീനന്ദ എന്ന് വിളിച്ചു ബുദ്ധിമുട്ടണ്ട എന്നെ ശ്രീക്കുട്ടി എന്ന് വിളിച്ചോ.

ശരിയാ ശ്രീനന്ദ കുറച്ചു ലോങ്ങ്‌ ആണ് ശ്രീക്കുട്ടി എളുപ്പം ആണ് അങ്ങനെ വിളിക്കാം അതുപോലെ നീയെന്നെ ഐഷു എന്ന് വിളിച്ചോ എനിക്കതാ ഇഷ്ടം
അവൾ ചിരിച്ചോണ്ട് പറഞ്ഞു .

കുറച്ചു സമയം കൊണ്ടു തന്നെ അവർ തമ്മിൽ ഒരു സൗഹൃദം രൂപംകൊണ്ടു ഐഷു നല്ല വായാടി ആയിരുന്നു ആൾ ഡോക്ടർ ആണ് .

അയ്യോ സംസാരിച്ചു നിന്ന് ഞാൻ ശ്രീകുട്ടിയുടെ സമയം കളയും വേഗം പോയി ഫ്രഷ് ആയി വന്നോ എന്നിട്ട് മംഗലത്തു പോകേണ്ടതല്ലേ സമയത്തു ചെന്നില്ലെങ്കിൽ വിശ്വൻ സർ വഴക്കിടും പുള്ളി ഭയങ്കര സ്ട്രിക്ട് ആണ് സമയത്തിന്റെ കാര്യത്തിൽ വേഗം റെഡി ആയിക്കോ.

ശരി എന്നാൽ.
ഐഷുവിനോട് അത് പറഞ്ഞിട്ട് അവൾ റൂം ഒക്കെ ഒന്ന് നോക്കി പെട്ടന്ന് തന്നെ ഫ്രഷ് ആവാൻ കയറി. ഫ്രഷ് ആയിട്ട് അവൾ വേഗം ഹാളിലോട്ട് ചെന്നു.

ആ മോള് വേഗം റെഡിയായോ ദേവി കാപ്പി എടുത്തോളൂ ഞങ്ങൾക്ക് വേഗം ഇറങ്ങാൻ ഉള്ളതാ കൃഷ്ണൻ വിളിച്ചു പറഞ്ഞു.

കൂടുതൽ സംസാരിച്ചു നിൽക്കാതെ വേഗം തന്നെ റെഡി ആയി സർട്ടിഫിക്കറ്റുകൾ എല്ലാം എടുത്തു മംഗലത്തേക്ക് പുറപ്പെട്ടു.

തികച്ചും ശാന്തമായ അന്തരീക്ഷം പ്രകൃതി രമണീയമായ ഒരു ചെറിയ ഗ്രാമം. മഴയുടെ ബാക്കി ആയി പുല്ലിൽ ഒക്കെ വെള്ളത്തുള്ളികൾ തങ്ങി നിന്നിരുന്നു വെയിൽ ഏറ്റ് അവ തിളങ്ങുന്നുണ്ടായിരുന്നു. ശ്രീക്ക് അവിടത്തെ ക്ലൈമറ്റ് ഒരുപാട് ഇഷ്ട്ടായി. ഒരു സിമ്പിൾ നീല ചുരിദാർ ആയിരുന്നു അവളുടെ വേഷം തോളൊപ്പം നിൽക്കുന്ന മുടി ചുമ്മാ കുളിപ്പിന്നൽ ഇട്ടിരിക്കുന്നു. കാതിൽ ഒരു ചെറിയ സ്റ്റഡ്. കഴുത്തിൽ ഒരു നേർത്ത മാല. മൂക്കിലെ വെള്ളക്കൽ മൂക്കുത്തി സൂര്യന്റെ കിരണമേറ്റ് വെട്ടിത്തിളങ്ങുന്നതുണ്ടായിരുന്നു. ചമയങ്ങൾ ആയി ഒരു ചെറിയ പൊട്ട് മാത്രം എങ്കിലും അവൾ സുന്ദരി ആയിരുന്നു.

————————————————————-
ഇവളാണ് നമ്മുടെ നായിക ശ്രീനന്ദ ഹരിനന്ദൻ.
ശ്രീലകത്ത് ഹരിനന്ദന്റെയും ജാനകിയുടെയും ഏക മകൾ.
ഇപ്പൊ സ്വന്തം നാട്ടിൽ നിന്നും ഈ കൊച്ചു ഗ്രാമത്തിലെ പേരുകേട്ട തറവാട്ടുകാരായ മംഗലത്തുകാരുടെ വക ഹോസ്പിറ്റലിൽ പീഡിയാട്രീഷൻ ആയിട്ട് ജോയിൻ ചെയ്യാൻ വന്നിരിക്കുന്നു. വരവിനു പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതൊക്കെ വഴിയേ അറിയാം.
————————————————————–

നടന്നു അവസാനം അവർ മംഗലത്തു തറവാടിന് മുന്നിൽ എത്തി. വിശാലമായ ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ഒരു തറവാട്. ഗേറ്റിൽ നിന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു കുളിർമ അവൾക്ക് അനുഭവപ്പെട്ടു. വളരെ ശാന്തമായ ഒരന്തരീക്ഷം. നടന്നവർ തറവാട്ട് പടിക്കൽ എത്തി.

മോളിവിടെ നിന്നോ ഞാൻ അകത്തു ചെന്ന് വിശ്വൻ സാറിനോട് പറഞ്ഞിട്ട് വരാം.

അവൾ തലയാട്ടി.
അയാൾ വേഗം തന്നെ അകത്തോട്ട് കയറി.

അവൾ ആ സമയം പുറത്ത് നിരീക്ഷിക്കാൻ തുടങ്ങി.
തുളസി തറയും മുറ്റത്തു പൂവിട്ടു നിക്കുന്ന പൂക്കളിലും മൂവാണ്ടൻ മാവിലും അതിൽ പടർന്നു കയറിയ മുല്ലയിലും കുറച്ചു മാറി നിൽക്കുന്ന ചെമ്പകത്തിലും എല്ലാം അവളുടെ കണ്ണുകൾ ഓടി നടന്നു. പെട്ടന്ന് ആണ് അവിടെ ഇരിക്കുന്ന ഒന്നിൽ അവളുടെ ശ്രദ്ധ ചെന്നത് അവൾ അങ്ങോട്ട്‌ നടന്നു.

ഒരു വൈറ്റ് കളർ ഹിമാലയൻ

അത് കാൺകെ അവളുടെ കണ്ണുകൾ വിടർന്നു. തന്റെ എക്കാലത്തെയും വലിയ മോഹം ആയിരുന്നു ഹിമാലയനിൽ ഉള്ള ഡ്രൈവ് അവളോർത്തു. അവൾ ബൈക്കിൽ തലോടി. കയറി ഇരിക്കാൻ ഒരു മോഹം തോന്നി പിന്നെ വൈകിച്ചില്ല വേഗം തന്നെ അതിൽ കയറി ഇരുന്നു.

ഡീ………….

പെട്ടന്നുള്ള അലറൽ കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി….

ഞെട്ടി തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകൾ ചെന്നെത്തിയത് മുറ്റത്തു കലി തുള്ളി നിൽക്കുന്ന ഒരു ചെറുപ്പക്കാരനിൽ ആയിരുന്നു.

ഒരു വൈറ്റ് കളർ ബനിയനും ഷോർട്ട്സും ആയിരുന്നു അവന്റെ വേഷം. താടിയും മുടിയും എല്ലാം ട്രിം ചെയ്തു ഒതുക്കിയിരുന്നു. മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു.

എന്ത് ധൈര്യത്തിൽ ആടി എന്റെ വണ്ടിയിൽ കയറി ഇരുന്നത്????

അവന്റെ ചോദ്യത്തിൽ അവൾ ഞെട്ടി വണ്ടിയിൽ നിന്നിറങ്ങി.

നിനക്ക് ചെവി കേട്ടൂടെ ടി പുല്ലേ ആരോട് ചോദിച്ചിട്ടാടി എന്റെ വണ്ടിയിൽ കയറിയത്?????

പേടികൊണ്ടവളുടെ തല കുനിഞ്ഞു.

ആരോടും ചോദിച്ചില്ല എനിക്ക് ഒരാഗ്രഹം തോന്നി അതുകൊണ്ട് കയറിയതാ സോറി.
അവളുടെ സ്വരം നേർത്തിരുന്നു

ചോദിക്കാതെയും പറയാതെയും ഒരാളുടെ സാധനം ഉപയോഗിക്കാമോ നാണമില്ലേ നിനക്കൊക്കെ???
ആരാടി നീ എന്തിനാ ഇങ്ങോട്ട് വന്നത്???

ഞാൻ ഇവിടെ… ഹോസ്പിറ്റലിൽ…. ഒരു ജോലിക്ക് വേണ്ടി….. കൃഷ്ണ മാമ പറഞ്ഞിട്ട്……
വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.

ഓഹ് അപ്പൊ ഇതാണ് കൃഷ്ണൻ അങ്കിൾ പറഞ്ഞ പുതിയ ഡോക്ടർ അല്ലെ????

അവൾ തലയാട്ടി.

ഇതുപോലെ തലക്ക് വെളിവില്ലാത്തതുങ്ങളെ ആണോ കുട്ടികളെ ചികിൽസിക്കാൻ കൊണ്ട് വന്നത്…..

അവന്റെ ആ പറച്ചിൽ കേട്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവൾ തിരിച്ചു അവനെ കൂർപ്പിച്ചു നോക്കി.

നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി.

എന്റെ വണ്ടിയിൽ അനുവാദം ചോദിക്കാതെ കയറി ഇരുന്നതും പോരാ എന്നെ നോക്കിപ്പേടിപ്പിക്കുന്നോ????

ചേട്ടന്റെ വണ്ടിയിൽ ഞാൻ അനുവാദം വാങ്ങാതെ കയറി ഇരുന്നു. അതെന്റെ തെറ്റ് ഞാൻ തിരിച്ചു സോറി പറഞ്ഞല്ലോ. ഇതും എന്റെ പ്രൊഫഷനും തമ്മിൽ ഒരു ബന്ധവുമില്ല പിന്നെന്തിനാ അങ്ങനെ ഒക്കെ പറയുന്നത്???

ടി എന്റെ വണ്ടിയിൽ കയറി ഇരുന്നാൽ ഞാൻ തോന്നുന്നതൊക്കെ പറയും അതിന് നിനക്കെന്താ?????? വിളച്ചിൽ എന്റെ അടുത്തെടുക്കണ്ട……

പിന്നെയും അവൻ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു.
അത് കേൾക്കെ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

അവളിൽ നിന്ന് മറുപടി ഒന്നും കാണാത്തത് കൊണ്ട് നോക്കിയ അവൻ കാണുന്നത് തലകുനിച്ചു നിൽക്കുന്ന അവളെ ആണ്.
നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ കാൺകെ അവന്റെ നെഞ്ചോന്ന് പിടഞ്ഞു. അവൻ വഴക്കിടുന്നത് നിർത്തി.
എന്തോ അവളോട്‌ പറയാൻ തുടങ്ങവേ കൃഷ്ണനും വിശ്വനാഥനും അകത്തുനിന്ന് വന്നു.

അവർ വരുന്നത് കണ്ടപ്പോൾ തന്നെ കണ്ണൊക്കെ അവർ കാണാതെ തുടച്ചു ശ്രീ നിന്നു.

എന്താ ഋഷി നീ ഇവിടെ നിൽക്കുന്നത്???

അത് പപ്പ ഞാൻ ഒന്ന് പുറത്ത് വെറുതെ നടക്കാൻ ഇറങ്ങിയതാ അപ്പോഴാ ദേ ഈ പെണ്ണെന്റെ വണ്ടിയിൽ കയറിയത് അത് കണ്ടു വന്നതാ.

നീ ഈ കുട്ടിയെ വഴക്കിട്ടോ???
അയാൾ സംശയത്തോടെ അവനോട് ചോദിച്ചു.

ആ വഴക്കിട്ടു
അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

എന്താ ഋഷി ഇത്??? ആ കുട്ടി അറിയാതെ ചെയ്തതായിരിക്കും അതിന് നീ ആ കുട്ടിയെ വഴക്കിടണമായിരുന്നോ??

എന്റെ സാധനങ്ങളിൽ മറ്റൊരാൾ തൊടുന്നതെനിക്കിഷ്ടമല്ലെന്ന് പപ്പക്കറിയില്ലേ???
അവൻ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

പോട്ടെ സാരമില്ല അവൻ അങ്ങനൊരു മുരടൻ ആണ് മോളെ. അതൊന്നും കുട്ടി കാര്യാക്കണ്ട.

അവൾ ഒന്ന് ചിരിച്ചു തലയാട്ടി.

കൃഷ്ണൻ എല്ലാം എന്നോട് പറഞ്ഞിരുന്നു. പുറത്ത് നിൽക്കാതെ അകത്തോട്ട് കയറ് മോളെ.

അവൾ അവർക്കൊപ്പം അകത്തേക്ക് കയറി.

വിശാലമായ പഴമയും പുതുമയും നിറഞ്ഞ ഒരു തറവാട്. തടിയിൽ തീർത്ത തൂണുകളും ഒക്കെ ആയി നല്ല ഭംഗി ആയിരുന്നു അകത്തു. അവളെല്ലാം നിരീക്ഷിച്ചു അകത്തേക്ക് നടന്നു.

ഒരു സോഫയിൽ കൃഷ്ണനും വിശ്വനും ഇരുന്നു. അതിന് എതിർ വശത്തെ സോഫയിൽ അവളും ഇരുന്നു.

ലക്ഷ്മി ലക്ഷ്മി കുടിക്കാൻ എടുത്തോളൂ അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ദാ കൊണ്ട് വരണൂ……
അകത്തുനിന്ന് തന്നെ മറുപടി എത്തി.

കുറച്ചു കഴിഞ്ഞു കയ്യിലെ ട്രേയിൽ കാപ്പിയുമായി ഐശ്വര്യ തുളുമ്പുന്ന മുഖത്തോടെ ഒരു സ്ത്രീ വന്നു.

ഇതാണോ പുതിയ ഡോക്ടർ കുട്ടി??? എല്ലാവർക്കും ചായ കൊടുത്തുകൊണ്ട് ശ്രീകുട്ടിയെ നോക്കി അവർ ചോദിച്ചു.

അതെ.
കൃഷ്ണൻ മറുപടി പറഞ്ഞു.

അവർ ശ്രീകുട്ടിക്കടുത്തു വന്നിരുന്നു.

മോൾക്ക് എന്നെ മനസ്സിലായില്ലല്ലേ ഞാൻ പറഞ്ഞു തരാം. ഞാൻ ലക്ഷ്മി ദേ ഈ ഇരിക്കുന്ന വിശ്വനാഥൻ സാറിന്റെ ഭാര്യ ആണ് ഒരു പാവം വീട്ടമ്മ.
ചിരിയോട് കൂടി പറഞ്ഞു നിർത്തി.

ഇവിടെ ഞാനും വിശ്വേട്ടനും പിന്നെ ഞങ്ങളുടെ രണ്ടു മക്കളും ആണുള്ളത്. ഋഷിദേവും ഋതികയും. ഋഷി ആണ് ഹോസ്പിറ്റൽ നോക്കി നടത്തുന്നത് ഋതു ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു.

അവൾ ചിരിച്ചു തലയാട്ടി.

മോളുടെ കാര്യം എല്ലാം കൃഷ്ണേട്ടൻ പറഞ്ഞിരുന്നു കാണാൻ കാത്തിരിക്കുവായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടല്ലേ എല്ലാം മാറും കുട്ടി ഒന്നുകൊണ്ടും വിഷമിക്കണ്ട പിന്നെ എന്ത് പ്രശ്നം ഉണ്ടെങ്കിലും തുറന്നു പറയാൻ മടിക്കരുത് കേട്ടോ.

ശരി മാഡം.

മാഡമോ ദേ ഇപ്പൊ വിളിച്ചത് വിളിച്ചു ഇനി മേലാൽ അങ്ങനെ വിളിക്കരുത് കേട്ടല്ലോ മോളെന്നെ അമ്മേ എന്ന് വിളിച്ചാൽ മതി.
അവർ ശാസിച്ചു.

ശരിയമ്മേ
ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

ഹാ മോളപ്പോ നാളെ തന്നെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തോളൂ പിന്നെ കൃഷ്ണന്റെ മോളും അതെ ഹോസ്പിറ്റലിൽ തന്നെ അല്ലെ അപ്പൊ പോക്കുവരവ് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.
അപ്പൊ നാളെ തന്നെ വരുവല്ലേ???

അതെ സർ.

സാറോ അതെന്താ അങ്ങനെ എന്റെ ഭാര്യയെ അമ്മ എന്ന് വിളിച്ചാൽ പിന്നെ എന്നെ അച്ഛാ എന്ന് വിളിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ????

ഏയ്‌ അങ്ങനെ ഒന്നുല്ല ഞാൻ പെട്ടന്ന്.

അപ്പൊ പിന്നെ മോളെന്നെ അച്ഛാ എന്ന് വിളിച്ചാൽ മതി കേട്ടല്ലോ.

അയാളുടെ വാക്കുകൾ അവളിൽ സന്തോഷവും ചെറിയൊരു നോവും സമ്മാനിച്ചു.

മോളെ ശ്രീക്കുട്ടി നിന്നെ ഞങ്ങൾ സ്വന്തം ആയിട്ട് തന്നാ കാണുന്നത്. അതുകൊണ്ട് മോള് അകൽച്ച ഒന്നും കാണിക്കണ്ട കേട്ടല്ലോ.

ശരി സർ അല്ല അച്ഛാ.

അല്ല ലക്ഷ്മി എവിടെ എന്റെ ഇളയ സന്താനം എഴുന്നേറ്റില്ലേ??

ഓഹ് ഒരു കണക്കിന് ഞാൻ വിളിച്ചെണീപ്പിച്ചു ബാത്‌റൂമിൽ കയറ്റി വിട്ടു. ഇനി അവിടെ ഇരുന്നുറങ്ങിയോ ആവോ എന്റെ ദേവി.

ഋതു ടി ഋതു
അവരകത്തേക്ക് നോക്കി വിളിച്ചു.

ആ ഞാൻ ദാ വരുന്നമ്മേ.

ശ്രീ നോക്കുമ്പോൾ പടികൾ ഇറങ്ങി ഒരു പെൺകുട്ടി വന്നു.
അവൾ വന്നു ശ്രീക്കുട്ടിയുടെ അടുത്തിരുന്നു.

നിനക്ക് ഇച്ചിരി നേരത്തെ എണീറ്റ് വന്നൂടെ ഋതു.

സോറി അച്ചേ ഉറക്കം എന്റെ ഒരു വീക്നെസ് ആയിപോയി എന്ത് ചെയ്യാൻ???

ആഹ് മോൾക്കിത് ആരാന്ന് മനസ്സിലായോ???

മ്മ് ശ്രീയേച്ചി അല്ലെ എനിക്ക് മനസ്സിലായി.

ശ്രീ അതിശയത്തോടെ അവളെ നോക്കി.

ശ്രീയേച്ചി എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ ചേച്ചിയെ ഫോട്ടോയിൽ കണ്ടിട്ടുണ്ട്.

അവളുടെ മറുപടി കേട്ട് ശ്രീയുടെ തലയിലെ കിളികൾ നാലുപാടും പറന്നു പോയി.

പറഞ്ഞു കഴിഞ്ഞാണ് അബദ്ധം അവൾക്ക് മനസ്സിലായത്. അവൾ നാക്ക് കടിച്ചു.

അല്ല ഋതു എന്നെ എങ്ങനെ??
എവിടെ നിന്നാ എന്റെ ഫോട്ടോ കണ്ടത്???

അത് പിന്നെ ചേച്ചിയുടെ ഫോട്ടോ കൃഷ്ണൻ അങ്കിൾ എനിക്ക് കാണിച്ചു തന്നിരുന്നു.

ശ്രീ വേഗം കൃഷ്ണനെ നോക്കി.

അത് മോളെ ഞാൻ കണ്ടിട്ടില്ലല്ലോ സ്റ്റോപ്പിൽ വിളിക്കാൻ വരുമ്പോൾ മോളെ മനസ്സിലാക്കാൻ വേണ്ടി ജാനി എനിക്ക് മോളുടെ ഫോട്ടോ അയച്ചു തന്നിരുന്നു അത് ഞാൻ ഇവിടെ കാണിച്ചിരുന്നു അതാ മോള് പറഞ്ഞത്.

കൃഷ്ണന്റെ മറുപടി കേട്ട് അവൾ തലയാട്ടി ബാക്കിയുള്ളവർ ആശ്വാസത്തോടെ ശ്വാസം വിട്ടു.

മതി മതി സംസാരിച്ചത് ഋതു പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്ക്
മോള് കഴിച്ചായിരുന്നോ???
വിശ്വൻ പെട്ടന്ന് ചോദിച്ചു.

അതെ അച്ഛാ ഞാൻ കൃഷ്ണമാമയുടെ വീട്ടിൽ നിന്ന് കഴിച്ചിരുന്നു.

ചേച്ചി ഇവിടെ ഇരുന്നോ ഞാൻ ഇപ്പൊ കഴിച്ചിട്ട് വരാം. എന്നിട്ട് ഈ വീട് മുഴുവൻ കാണിച്ചു തരാം. പിന്നെ ചേച്ചി വൈകിട്ട് പോയാൽ മതി കേട്ടോ അല്ലാതെ ചേച്ചിയെ എങ്ങോട്ടും വിടുന്ന പ്രശ്നമില്ല. ഋതു പറഞ്ഞു.

അവൾ ശരി എന്ന് തലയാട്ടി.

ഞാൻ ഒന്ന് അമ്മയെ വിളിച്ചിട്ട് വരാം എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞെങ്കിലും വിളിക്കാൻ പറ്റിയില്ല. ഇനിയും വൈകിയാൽ അമ്മ വിഷമിക്കും.

ശരി മോള് പുറത്തേക്കിറങ്ങി നിന്ന് വിളിച്ചോളൂ
വിശ്വൻ പറഞ്ഞുപ്പോൾ അവൾ പുറത്തേക്കിറങ്ങി.

അപ്പൊ തന്നെ വിശ്വൻ ഋതുവിന്റെ ചെവിയിൽ പിടുത്തമിട്ടു.

ഡി നിന്നോടാരാ ഫോട്ടോയുടെ കാര്യം ഒക്കെ പറയാൻ പറഞ്ഞത് ഏ ശ്രീകുട്ടിക്ക് എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിലോ???

അയ്യോ പപ്പാ സോറി ഞാൻ അറിയാതെ അവൾ നിന്ന് തുള്ളാൻ തുടങ്ങി.

ഇനി മേലാൽ ഇങ്ങനെ ഒന്നും നിന്റെ വായിൽ നിന്ന് വീഴരുത്. മ്മ് ചെല്ല് പോയി ഭക്ഷണം കഴിക്ക്.

കള്ള വിശ്വൻ എന്റെ ചെവി പറിച്ചെടുത്തേനേ
അവൾ കുറുമ്പൊടെ പറഞ്ഞു.

ടി ടി ടി അച്ഛനെ പേരെടുത്തു വിളിക്കുന്നോ…….

സോറി ലക്ഷ്മിക്കുട്ടി തല്ക്കാലം രണ്ടു പേരും റൊമാൻസിച്ചോ കൃഷ്ണൻ അങ്കിൾ ഒന്ന് കണ്ണടച്ചെക്ക്
അവൾ ഒറ്റക്കണ്ണിറുക്കി പറഞ്ഞു.

ഡി…….
വിശ്വൻ വിളിച്ചു തീർന്നതും അവൾ അടുക്കളയിലേക്കോടി

ഇങ്ങനെ ഒരു തലതെറിച്ച പെണ്ണ് അവളെ ഇന്ന് ഞാൻ……..
ലക്ഷ്മി അടുക്കയിലേക്ക് പോകാൻ ഒരുങ്ങി.

ഹാ വിട് ലക്ഷ്മി അവൾ നമ്മുടെ കുറുമ്പി പെണ്ണല്ലേ.

നിങ്ങൾ ആണ് രണ്ടെണ്ണത്തിനെയും വഷളാക്കുന്നത്.
അവരുടെ പരിഭവം നിറഞ്ഞ സംസാരം കേട്ട് അയാൾ ചിരിച്ചു.

 

പുറത്തിറങ്ങി നിന്ന ശ്രീ ജാനകിയെ വിളിച്ചു. അവളുടെ വിളി പ്രതീക്ഷിരുന്നത് പോലെ തന്നെ ഒറ്റബെല്ലിൽ അവർ ഫോൺ എടുത്തു.

എത്രനേരം ആയി ശ്രീക്കുട്ടി നിന്റെ വിളിയും പ്രതീക്ഷിച്ചു ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്.
ആധിയും സങ്കടവും നിറഞ്ഞ അവരുടെ ശബ്ദം അവളുടെ ചെവിയിൽ വന്നു പതിച്ചു.

സോറി അമ്മേ വിശ്വൻ സാറിനെ കാണാൻ ഉള്ള ദൃതിയിൽ വിളിക്കാൻ പറ്റിയില്ല സോറി.

മ്മ് സാരമില്ല മോളെ അമ്മയുടെ ആധിയിൽ പറഞ്ഞു പോയതാ. എന്നിട്ട് എന്തായി??? സാറിനെ കണ്ടോ???

കണ്ടമ്മേ.

അതുവരെ നടന്നതെല്ലാം ചുരുക്കി അമ്മയോട് അവൾ പറഞ്ഞു.

അവളുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവരുടെ മനസ്സ് തണുത്തു.

ഇവിടെ എല്ലാരും എന്നെ ഒരു പരിചയവും ഇല്ലാഞ്ഞിട്ട് കൂടി സ്വന്തം പോലെ ആണമ്മേ കരുതുന്നത്. സ്വന്തം ആയിട്ടുള്ളവർ ശത്രുവിനെ പോലെ കരുതുമ്പോൾ ഒരു ബന്ധവും ഇല്ലാഞ്ഞിട്ടും കൂടി പലരും ഇതുപോലെ സ്വന്തം പോലെ കണ്ടു നമ്മളെ സഹായിക്കുന്നു അല്ലെ അമ്മേ.

അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.

അത് കേൾക്കെ ആ അമ്മ മനസ്സ് വിങ്ങി.

എല്ലാം ശരിയാവും മോളെ എന്റെ കുട്ടി വിഷമിക്കരുത്.

മ്മ് അപ്പ വിളിച്ചിരുന്നോ അമ്മേ.

വിളിച്ചിരുന്നു ഒരുപാട് കരഞ്ഞു പാവം. ജിത്തുവും വിവേകും ശിവേട്ടനും ഗോവിന്ദനും ഒക്കെ നിന്നെയും എന്നെയും കാണാഞ്ഞിട്ട് കലിതുള്ളി നടക്കുവാണത്രേ. മോളതൊന്നും ഓർക്കണ്ട എല്ലാം ശരിയാവും. ദൈവം നമ്മളെ അങ്ങനെ ഒന്നും കൈവിടില്ല.

ശരിയമ്മേ ഞാൻ പിന്നെ വിളിക്കാം.

ശരി മോളെ ആരോഗ്യം ഓക്കേ ശ്രദ്ധിക്കണം ഉറക്കം അളച്ചു ഓരോന്ന് ആലോചിച്ചു കിടക്കരുത്. നാളെ മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങില്ലേ ചികിത്സയ്ക്ക് വരുന്ന കുട്ടികളെ ഒക്കെ കാണുമ്പോൾ മനസ്സ് ശാന്തമായിക്കോളും.

ശരി അമ്മാ മിസ്സ്‌ യു ഉമ്മാ.

മിസ്സ്‌ യു റ്റൂ മോളെ.

അമ്മയോട് സംസാരിച്ചു വെച്ചപ്പോൾ അവളുടെ മനസ്സിൽ നുണക്കുഴി കവിളുമായി തന്നെ നോക്കി ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം മനസ്സിൽ തെളിഞ്ഞു.

എന്തിനായിരുന്നു അഭിയേട്ടാ എന്നോടിങ്ങനെ ചെയ്തത്??? പണത്തിന്റെ തട്ടിൽ വെച്ച് നോക്കിയപ്പോൾ ചെറുതായിരുന്നോ നമ്മുടെ സ്നേഹബന്ധം.
അവൾ മനസ്സിൽ പറഞ്ഞു.

പാടവരമ്പിൽ കൂടി ആ നുണക്കുഴിക്കാരന്റെയും അവന്റെ കയ്യും പിടിച്ചു നടന്ന പാവാടക്കാരിയുടെയും ചിത്രം ഓർമ്മകളിൽ തെളിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
കൂടുതൽ ആലോചിച്ചാൽ കരഞ്ഞു പോവും എന്നുറപ്പായപ്പോൾ ഓർമ്മകൾക്ക് വിരാമം ഇട്ടുകൊണ്ടവൾ അകത്തേക്ക് കയറി പോയി.

 

അവളുടെ പോക്കും നോക്കി മുകളിലെ ബാൽക്കണിയിൽ നിന്ന അയാളുടെ മുഖത്തപ്പോൾ ഒരുപാട് നാൾ കാത്തിരുന്ന ഒന്ന് തന്നിലേക്ക് വന്നുചേർന്ന സന്തോഷം ആയിരുന്നു.

 

 

തുടരും……………….

 

ഒരുപാട് സംശയങ്ങൾ നിങ്ങൾക്കുണ്ടെന്ന് എനിക്കറിയാം എല്ലാം ഉടനെ തീരും എന്നൊന്നും പറയില്ല ഇങ്ങനെ ഒന്നും അല്ല എഴുതാൻ ഇരുന്നത് പക്ഷെ എന്ത് ചെയ്യാം എഴുതി വന്നപ്പോൾ ഇങ്ങനെ ആയിപോയി എവിടെ ചെന്ന് നിക്കുമോ എന്തോ 🙄 നായകൻ ആരാണെന്ന് ചോദിക്കണ്ട വഴിയേ അറിയാം. 😁
ഇഷ്ട്ടപെട്ടാൽ ലൈകും കമന്റും തന്നോളൂ…..
എന്തെങ്കിലും തെറ്റ് കണ്ടാൽ പറയണം ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ആദ്യ ശ്രമം ആണ് അപാകതകൾ കാണും. 😌
തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കണം. 🤗

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

4 thoughts on “മഴ – പാർട്ട്‌ 1”

  1. കഥ വായിക്കുമ്പോൾ തന്നെ നല്ല ഫീൽ നൽകുന്നുണ്ട് . ഇടെക് ഉള്ള സസ്പെൻസും കഥക്ക് നല്ല ഒരു ആകാംഷ നൽകുന്നുണ്ട് . All the wery best

Leave a Reply

Don`t copy text!