Skip to content

മഴ – പാർട്ട്‌ 34 (അവസാനഭാഗം)

mazha aksharathalukal novel

4 വർഷങ്ങൾക്ക് ശേഷം………..

ഋഷിയേട്ടാ……… ഋഷിയേട്ടാ എഴുന്നേറ്റേ………. സ്വന്തം പെങ്ങളുടെ കല്യാണത്തിന്റെ അന്ന് പോത്ത് പോലെ കിടന്നുറങ്ങുന്ന ഒരാങ്ങള ഇവിടെയെ കാണൂ………. ഋഷിയേട്ടാ…………….
ശ്രീ ബെഡിൽ കിടന്നുറങ്ങുന്ന ഋഷിയെ കുലുക്കി വിളിച്ചു.

എന്താടി മനുഷ്യനെ ഉറക്കില്ലേ ???????
വെളുപ്പിനാ ഒന്ന് വന്നു കിടന്നത് അപ്പോഴേക്കും വന്നു വിളിച്ചോ??????
ഉറക്കച്ചടവിൽ അവൻ എഴുന്നേറ്റിരുന്നു.

ഇപ്പൊ ഞാൻ വിളിച്ചതാണോ കുറ്റം സമയം എത്രയായെന്നാ വിചാരം 8 മണിയായി.
അവൾ ദേഷ്യത്തിൽ പറഞ്ഞു.

ഹാ ദേഷ്യപ്പെടാതെ എന്റെ ഭാര്യേ എന്റെ മോള് വയറ്റിൽ ഉണ്ട്.
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്കിരുത്തി വയറിൽ നിന്ന് സാരീ മാറ്റി ചെറുതായി വീർത്ത വയറിൽ തലോടി.

അത് കണ്ടവൾ പുഞ്ചിരിച്ചു.

അതേ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ അവിടെ എല്ലാ കാര്യത്തിനും മുന്നിൽ നിക്കണ്ട ആളാ.
അവന്റെ തലയിൽ തഴുകി അവൾ പറഞ്ഞു.

ഞാനിപ്പോ അങ്ങോട്ട്‌ ചെന്നിട്ടും വല്യ പ്രയോജനം ഒന്നുമില്ല എന്റെ മൂന്ന് അളിയന്മാരും മനുവും ഇപ്പൊ കിടന്നു ഓടുന്നുണ്ടാവും പിന്നെ എല്ലാ കാര്യത്തിനും വേണ്ട ഒരുക്കങ്ങൾ ഇന്നലെ തന്നെ ചെയ്തു വെച്ചിട്ടാ ഞാനൊന്ന് കിടന്നത് അതുകൊണ്ട് ആ കാര്യത്തിൽ ടെൻഷൻ വേണ്ട.
അവളുടെ കവിളിൽ ചുംബിച്ചവൻ പറഞ്ഞു.

എന്ന് പറഞ്ഞു ഇങ്ങനെ ഇരിക്കാൻ നിക്കണ്ട എഴുന്നേറ്റു പോയി ഫ്രഷായി വന്നേ ഞാൻ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചിട്ടുണ്ട്.

കുറച്ചു നേരം കഴിയട്ടെടി…….
അവൻ ചിണുങ്ങി.

അല്ല ഏത് നേരവും നിന്റെ പുറകെ നടക്കുന്ന എന്റെ കുരിപ്പെന്തേടി????

അവൻ ചോദിച്ചു തീർന്നതും വാതിൽക്കൽ നിന്നൊരു വിളി വന്നിരുന്നു.

അച്ഛാ…………………

തിരിഞ്ഞു നോക്കുമ്പോൾ ചുണ്ടിൽ ഋഷിയുടെ അതേ കുസൃതി ചിരിയുമായി നിൽക്കുന്ന കുട്ടികുറുമ്പൻ ആദികുട്ടൻ.

അച്ഛേട ആദികുട്ടൻ ഇങ്ങ് വന്നേ.
അവൾ വിളിച്ചു തീർന്നതും ആദി ഓടി അവന്റെ മടിയിൽ കയറി അവർക്ക് നടുവിൽ ഇരുന്നു ശ്രീയുടെ കഴുത്തിൽ ചുറ്റി പിടിച്ചു.

ഋഷിയുടെ അതേ സ്വഭാവം ആണ് ആദിക്കും വാശിയും ദേഷ്യവും കുറുമ്പും ആവശ്യത്തിലേറെ കുശുമ്പും. കാര്യം അച്ഛനെ ഒരുപാട് ഇഷ്ടം ഒക്കെ തന്നെയാ പക്ഷെ ഋഷിയെ പോലെ അവനും നന്ദൂനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. ആളൊരു അമ്മ കുട്ടിയാണ്. നന്ദു അവനെക്കാൾ കൂടുതൽ ആരെയും സ്നേഹിക്കുന്നത് ഇഷ്ടമല്ല. തനുവിനെ പോലും ഒന്നെടുക്കുന്നത് കണ്ടാൽ ചെക്കന് കുശുമ്പ് കയറും. അവനെയും അവന്റെ അച്ഛനെയും അല്ലാതെ വേറാരെയും നന്ദു സ്നേഹിക്കാൻ പാടില്ല. ഈ കാര്യം പറഞ്ഞു ആദി ഏത് നേരവും അഭിയുമായി അടിയാണ്. അവസാനം ദേഷ്യം വന്നാൽ അഭിയെ കടിച്ചു പറിക്കും.

അവരുടെ ഇടയിൽ ഇരുന്നു കളിക്കുന്ന ആദിയെ നോക്കി രണ്ടുപേരും ഇരുന്നു.

ചെക്കന് ഈയിടെ ആയിട്ട് ഭയങ്കര വികൃതി ആണ്.
ആദി കടിച്ച നെഞ്ചിലെ പാടിൽ തലോടികൊണ്ടവൻ പറഞ്ഞു.

അതെങ്ങനാ അച്ഛന്റെ അല്ലെ മോൻ.
ശ്രീ അവനെ കളിയാക്കി.

അതിന് മറുപടിയായി ഋഷി അവളുടെ മൂക്കിൽ കടിച്ചു.

അച്ഛാ…….. ഛീ……….. മായ്……….
അവന്റെ അമ്മയെ കടിച്ച ഋഷിയെ അവൻ തള്ളി മാറ്റി.

ഈ കുരിപ്പ്………..
ഋഷി ഇരുന്നു പിറുപിറുത്തു.

ഋഷി കടിച്ച അവളുടെ മൂക്ക് തുടച്ചു കൊടുത്തവൻ അവന്റെ കൊച്ചരി പല്ല് അവളുടെ മൂക്കിൽ ആഴ്ത്തി ശേഷം ഒരുമ്മയും അവൾക്ക് കൊടുത്തു.
എന്നിട്ടവരെ നോക്കി കുറുമ്പൊടെ ചിരിച്ചു.

അച്ഛനും മോനും കൂടി എന്റെ മൂക്ക് കടിച്ചു പറിച്ചെടുക്കും.
ദേഷ്യത്തിൽ മൂക്ക് തടവി അവൾ മുഖം വെട്ടിച്ചു.

അത് കണ്ട് അച്ഛനും മകനും അവളെ ഇരുവശങ്ങളിൽ നിന്ന് പുണർന്നു അവളുടെ കവിളിൽ ചുംബിച്ചു.
അതോടെ അവരുടെ നന്ദുവിന്റെ പിണക്കം മാറി.

ന്റെ നന്ദുവാ………
അവളുടെ കഴുത്തിൽ ചുറ്റിപിടിച്ചു ഋഷിയെ നോക്കി ചിരിക്കുന്ന ആദിയെ നോക്കി ശ്രീ എങ്ങനുണ്ട് എന്ന ഭാവത്തിൽ ഋഷിയെ നോക്കി.

ഓഹ് ഒരമ്മയും മകനും വന്നിരിക്കുന്നു. എന്റെ മോളിങ്ങോട്ട് വരട്ടെ രണ്ടിനെയും ശരിയാക്കി തരുന്നുണ്ട്.
അവരെ നോക്കി പുച്ഛിച്ചവൻ അവളുടെ വയറിൽ ചുംബിച്ചു.
അവൻ ചെയ്യുന്നത് കണ്ട് ആദികുട്ടനും അവളുടെ വയറിൽ ഒരു കുഞ്ഞുമ്മ കൊടുത്തു.

വാവേ വേം വായോ ചേത്ത കൊയെ കൊയെ മിത്തായി വാങ്ങി തയാലോ…..
കൊഞ്ചി കൊണ്ട് അവളുടെ വയറിൽ മുഖം ചേർത്ത് സംസാരിക്കുന്ന ആദിയെ അവൾ കയ്യിൽ കോരിയെടുത്ത് ചുംബിച്ചു.

അത് കണ്ട് ഋഷിയും അവളുടെ നേരെ കവിളിൽ കാണിച്ചു. ചിരിയോടെ നന്ദുവും ആദിയും അവന്റെ ഇരുകവിളിലും ചുംബിച്ചു.

അവരുടെ കളിയും ചിരിയും ആ മുറിയിൽ മുഴങ്ങി കേട്ടു.

 

—————————————————————

 

ഋഷിയെ ഒരുവിധം ബാത്‌റൂമിൽ തള്ളികയറ്റി ആദിയേയും കൊണ്ട് താഴേക്ക് വരുമ്പോൾ കണ്ടു കുട്ടികൾക്ക് നടുവിൽ നട്ടം തിരിയുന്ന മനുവിനെ. എല്ലാം അവന്റെ സ്വന്തം പ്രോഡക്റ്റുകളും അഭിയുടെയും നിരഞ്ജന്റെയും പ്രോഡക്റ്റുകളുമാണ്.

5 കുട്ടികൾ എന്ന സ്വപ്നം ഋഷിയുടേതായിരുന്നെങ്കിലും അത് പ്രാവർത്തികമാക്കുന്നത് മനുവാണ്.
തനു കുട്ടി ഉണ്ടായി അവൾക്ക് 2 വയസ്സായപ്പോൾ ഓഫീസിലെ പുതിയ പിഎ ആ സഞ്ജനയുടെ പേരും പറഞ്ഞു വിച്ചുവും മനുവും ഉടക്കി. ഒരു ദിവസം ഓഫീസിൽ മനുവിനെ കാണാൻ പോയ വിച്ചു കാണുന്നത് വീഴാൻ പോയ സഞ്ജനയെ തങ്ങി നിർത്തിയ മനുവിനെയാണ്. പിന്നെ അങ്ങോട്ട്‌ തൃശൂർ പൂരമായിരുന്നു അതിന്റെ ഫലമായി ഫ്ലവർ വേസ് കൊണ്ട് മനുവിന് നല്ല ഉഗ്രൻ ഏറു കിട്ടി. പിന്നീട് സത്യാവസ്ഥ അറിഞ്ഞു അവനെ സമാധാനിപ്പിക്കാൻ പോയ വകയിൽ മനുവിന് 2 കുട്ടികൾ. ട്വിൻസ് ആണ് തനികയും തനിമയും എല്ലാവരുടെയും ചിന്നുവും മിന്നുവും. എന്നാൽ അതുകൊണ്ടൊന്നും മനുവിന്റെയും വിച്ചുവിന്റെയും അങ്കം വെട്ടൽ അവസാനിച്ചില്ല അതിന്റെ ഫലമായി വിച്ചു ഇപ്പൊ വയറു വീർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആൾക്കിത് മൂന്നാം മാസമാണ്.
ഇതോടെ ഈ പരിപാടി നിർത്തിക്കോണം എന്നാണ് നാഗവല്ലി സോറി ഗംഗയുടെ ഓർഡർ എന്നാൽ ഒരാൺ കുഞ്ഞിനെ കാണാതെ തന്റെ ഉദ്യമത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന വാശിയിലാണ് മനു ഇതെവിടെ ചെന്ന് നിൽക്കുമെന്ന് ആർക്കും ഒരു പിടിയുമില്ല.

നിരഞ്ജനയും ആമിയും അപ്പൂട്ടനിൽ തന്നെ എല്ലാം അവസാനിപ്പിച്ചു. അപ്പൂട്ടാനാണ് അവരുടെ ലോകം വെറും മൂന്നു മാസത്തെ വ്യത്യാസത്തിൽ ജനിച്ചത് കൊണ്ട് ആദിയുടെ ബെസ്റ്റ് ഫ്രണ്ട് അപ്പൂട്ടാനാണ്. എന്ത് കാര്യത്തിനും രണ്ടുപേരും ഒരു കയ്യാണ്. അത് കാണുമ്പോൾ ആമിക്കും ശ്രീക്കും അവരുടെ കുട്ടികാലം ഒർമ്മ വരും. കുഞ്ഞിലേ അവർ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് അപ്പൂട്ടനും ആദികുട്ടനും.

അഭിക്കും ഐഷുവിനും ഒരു പെൺകുഞ്ഞാണ് ദക്ഷ എന്ന് പേരുള്ള എല്ലാവരുടെയും ദച്ചു കുട്ടി.

എല്ലാം മറന്നു ജീവിക്കാൻ തുടങ്ങിയ ശരണിന്റെയും ശീതളിന്റെയും ജീവിതത്തിന് വെളിച്ചം പകരാൻ പൊന്നു മോൾക്ക് കൂട്ടായി ഒരു കുറുമ്പൻ കൂടി അവർക്കിടയിൽ കടന്നു വന്നു. ആരുഷ് എന്ന ആരുകുട്ടൻ.
ആരുവും ചിന്നുവും മിന്നുവും ഒരു പ്രായമാണ്. കുട്ടിപട്ടാളത്തിന്റെ ചേച്ചികുട്ടിയായി പൊന്നുമോളും.

 

ആദിയെ കുട്ടികൂട്ടത്തിന്റെ കൂടെ വിട്ട് ശ്രീ ഋതുവിനെ ഒരുക്കുന്ന മുറിയിലേക്ക് നടന്നു.
അവിടെ ചെല്ലുമ്പോൾ ഋതുവിനെ പുട്ടിയിൽ കുളിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ബ്യൂട്ടീഷൻ. ഋതു ആകട്ടെ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ വായിട്ടലക്കുന്നുണ്ട്. അവളുടെ വെറുപ്പിക്കൽ സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവർ അവിടെ ഇരുന്ന ഒരു പഴം അവളുടെ വായിൽ കുത്തിക്കേറ്റി. അത് തീരെ ഇഷ്ടപ്പെടാതെ ഋതു അവരെ നോക്കി കണ്ണുരുട്ടി. പിന്നെ ഭക്ഷണത്തെ നിന്ദിക്കാൻ പാടില്ലാത്തത് കൊണ്ട് അവൾ ആ പഴം കടിച്ചു പറിച്ചവരെ നോക്കി പുച്ഛിച്ചു.
അവരാകട്ടെ ഇതിനെ മുട്ടവിരിയിച്ച് ഉണ്ടാക്കിയതാണോ എന്ന ഭാവത്തിൽ ശ്രീയെ നോക്കി.

4 വർഷം കടന്നു പോയി എന്നെ ഉള്ളൂ ഋതു ഇപ്പോഴും പഴയത് തന്നെയാ ഒരു മാറ്റവുമില്ല.

പുട്ടി ഒക്കെ ഇട്ട് അവളെ സുന്ദരി ആക്കി കഴിഞ്ഞപ്പോൾ ദക്ഷിണ കൊടുക്കുന്ന ചടങ്ങായി.
അവൾ ഓരോരുത്തരുടെ കാലിലായി വീഴാൻ തുടങ്ങി. അവസാനം ഋഷിയുടെ കാലിൽ വീഴാൻ ആഞ്ഞപ്പോൾ അവൻ അതിനനുവദിക്കാതെ അവളെ ചേർത്ത് പിടിച്ചു.

എല്ലാം ഒരുവിധം ഒതുങ്ങിയപ്പോൾ അവളെ ഒരു മുറിയിലേക്ക് കയറ്റി ശ്രീയും ആമിയും ഐഷുവും വിച്ചുവും ശീതളും കൂടി കത്തിവെക്കാൻ തുടങ്ങി.

എടി നിനക്ക് ടെൻഷനുണ്ടോ??????
വിച്ചു നഖം കടിച്ചു കൊണ്ട് ചോദിച്ചു.

ഏയ്‌ എന്തിന് എന്നെ കൊല്ലാനൊന്നും അല്ലല്ലോ കൊണ്ടുപോണത്.
നിസ്സാരമായി അവൾ പറയുന്നത് കേട്ട് അവരെല്ലാം വായും തുറന്നിരുന്നുപോയി.

അല്ല ഏട്ടത്തി എന്തിനാ നഖം കടിച്ചു പറിക്കുന്നത്???? കൂൾ ബേബി കൂൾ എനിക്കൊരു കുഴപ്പവുമില്ല.
അവൾ വിച്ചുവിനെ ആശ്വസിപ്പിച്ചു.

അയ്യാ എനിക്ക് നിന്റെ കാര്യത്തിലല്ല പേടി ആ ചെക്കന്റെ കാര്യത്തിലാ പേടി അവനെ നീ ബാക്കി വെക്കുവോ?????

വിച്ചു പറയുന്നത് കേട്ടവൾ ക്ലോസപ്പ് ചിരി ചിരിച്ചു.

ചെക്കനും കൂട്ടരും എത്തി എന്നാരോ വിളിച്ചു പറയുന്നത് കേട്ട് പെൺപടകൾ അവളെ വിട്ട് പുറത്തേക്കിറങ്ങി കതിർമണ്ഡപത്തിലേക്ക് എത്തി നോക്കി.

ഋഷി മാലയിട്ട് സ്വീകരിക്കുന്ന ചെക്കനിൽ ആയി എല്ലാവരുടെയും ശ്രദ്ധ. മാലയിട്ട് കഴിഞ്ഞതും ഋഷി തന്റെ ഉറ്റസുഹൃത്തിനെ സ്നേഹത്തോടെ പുണർന്നു.
അത് മറ്റാരുമല്ല ആദിദേവ് ips തന്നെ ആയിരുന്നു ആരും അറിയാതെ പോയ ഋതുവിന്റെ പ്രണയം അവളുടെ മാത്രം ദേവേട്ടൻ.
ആദിയുടെ കയ്യിൽ തൂങ്ങി അകത്തേക്ക് കയറുന്ന ആദുവിന്റെ മുഖത്തെ പുഞ്ചിരിക്ക് വല്ലാത്തൊരു പ്രഭയായിരുന്നു.

ആരും അറിയാത്ത ഋതുവിന്റെ പ്രണയത്തെ കണ്ടെത്തിയത് ശ്രീ ആയിരുന്നു.
വിവേക് ചാടി പോയതും മരണപ്പെട്ടതും എല്ലാം ആദിയുടെ കയ്യിലെ ഭാഗപ്പിഴയാണെന്ന് ചൂണ്ടിക്കാട്ടി അവന് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി. അതോടെ പെട്ടിയും കിടക്കയും വാരികെട്ടി അവൻ ഏതോ ഓടംകേറാ മൂലയിലേക്ക് പോയി. അവൻ അന്ന് പോയതോടെ ഋഷിയുടെയോ അഭിയുടെയോ കല്യാണത്തിന് വരാൻ പോലും സാധിച്ചില്ല. പക്ഷെ അതുകൊണ്ട് മറ്റൊരു ഗുണം ഉണ്ടായി അവിടെ ഉണ്ടായിരുന്ന ഒരു ആയുർവേദ മഠത്തിലെ ചികിത്സ കൊണ്ട് ആദു പതിയെ പഴയ ലൈഫിലേക്ക് തിരികെ വന്നു. ഭ്രാന്ത് മാറി കുറച്ചു കാലം ഡിപ്രഷനിലേക്ക് പോയെങ്കിലും യോഗയും മ്യൂസിക് തെറാപ്പിയും മറ്റും കൊണ്ട് അവൾ പൂർണ്ണമായി ഭേദമായി. മനസ്സിൽ ഏറ്റ മുറിവ് മായ്ച്ചു കളയാൻ കഴിഞ്ഞില്ലെങ്കിലും എന്തിനെയും അതിജീവിക്കാൻ കഴിവുള്ള ഒരു പക്വതയാർന്ന പെൺകുട്ടിയായി അവൾ മാറി. തനിക്ക് വന്നത് പോലെ മറ്റാർക്കും ഒരു ദുരവസ്ഥ ഉണ്ടാവാതിരിക്കാൻ അവൾ അവളാൽ കഴിയുന്ന വിധം മറ്റുള്ളവർക്കായി പോരാടി. ലൈംഗിക ആക്രമണങ്ങൾക്ക് ഇരയായി മാറിയവർക്ക് മുന്നോട്ട് ജീവിക്കാൻ ആത്മവിശ്വാസം കൊടുത്തും ചതിക്കുഴികളിൽ വീണ് പോയവരെ കൗൺസിലിംഗിലൂടെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനും അവൾ പരിശ്രമിച്ചു. അവളുടെ മാറ്റം ആദിയേയും ഒരുപാട് സന്തോഷിപ്പിച്ചു.

അങ്ങനെ 2 വർഷത്തിന് ശേഷം ആദിക്ക് തിരികെ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അവൻ ആദുവിനെയും കൂട്ടി നാട്ടിലെത്തി. അവരുടെ വീട്ടിലേക്ക് പോയാൽ ആദുവിന് പഴയ കാര്യങ്ങൾ ഓർത്ത് വിഷമം ആകുമെന്ന് കരുതി അവൻ പുതിയൊരു വീട് വാങ്ങി അവിടെ താമസം തുടങ്ങി.
ആദു എപ്പോഴും മംഗലത്ത് തന്നെ ആയിരുന്നു. ശ്രീക്കും വിച്ചുവിനും അവൾ ഋതുവിനോളം പ്രിയപ്പെട്ടവൾ ആയി മാറി. തനുവിനും ആദികുട്ടനും ചിന്നുവിനും മിന്നുവിനും അവളെ വല്യ കാര്യമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഋതു ആദുവിനെ കാണാൻ എന്ന് പറഞ്ഞു ഏത് നേരവും അവരുടെ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അത് കൂടാതെ ആദി എങ്ങാനും വീട്ടിൽ വന്നാൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള അവളുടെ നോട്ടവും മറ്റും ശ്രീ ശ്രദ്ധിക്കാൻ തുടങ്ങി.
അവൾ മനസ്സിൽ തോന്നിയ സംശയം ഋഷിയോട് തുറന്നു പറഞ്ഞു. കേൾക്കണ്ട താമസം ഋഷി അവളെ വിളിച്ചൊന്ന് വിരട്ടിയപ്പോൾ പെണ്ണ് തത്ത പറയുന്നത് പോലെ സത്യങ്ങൾ പറയാൻ തുടങ്ങി.
ഋഷിയും ആദിയും തമ്മിൽ ഫ്രണ്ട്ഷിപ് തുടങ്ങിയ കാലം മുതലേ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിരുന്നു. പിന്നീടത് വളർന്നു പ്രണയമായി മാറിയെന്നും അവനില്ലാതെ മറ്റാർക്ക് മുന്നിലും തല താഴ്ത്തി കൊടുക്കില്ലെന്നും അവൾ തറപ്പിച്ചു പറഞ്ഞു.
ഋഷി അവളുടെ തീരുമാനം എല്ലാവരെയും അറിയിച്ചു. ആദിയെ എല്ലാവർക്കും ഇഷ്ടമായിരുന്നത് കൊണ്ട് കൂടുതൽ എതിർപ്പ് ഒന്നും ഉണ്ടായില്ല. പക്ഷെ പ്രശ്നം ആദി ആയിരുന്നു. അവനൊരിക്കലും ഋതുവിനെ ആ സ്ഥാനത്ത് കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് തമ്മിലുള്ള പ്രായ വ്യത്യാസവും. ആദി അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുത്തില്ല. കെട്ടുവാണെങ്കിൽ ആദിയെ അല്ലെങ്കിൽ തനിക്കൊരു വിവാഹ ജീവിതം ഉണ്ടാവില്ലെന്നവൾ ദൃഡപ്രതിജ്ഞ എടുത്തു. അതോടെ ആദിക്ക് അവൾക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. പക്ഷെ അവൻ മുന്നോട്ടൊരു ഡിമാൻഡ് വെച്ചു സപ്പ്ളി കൂടാതെ ഡിഗ്രി എഴുതി എടുത്ത് പിജിയും കംപ്ലീറ്റ് ചെയ്യണം അതായിരുന്നു അവൻ വെച്ച ഡിമാൻഡ്. അത് ഋതു സമ്മതിക്കുകയും ചെയ്തു. കോളേജിൽ പോകാതിരിക്കാൻ കാരണം തിരഞ്ഞു നടന്ന ഋതു പിന്നീട് മുടങ്ങാതെ കോളേജിൽ പോവാൻ തുടങ്ങി. സപ്പ്ളി കൂടാതെ നല്ല മാർക്കോടെ അവൾ ഡിഗ്രി പാസ്സായപ്പോൾ ആദിക്ക് മനസ്സിലായി അവൾ സീരിയസ് ആണെന്ന്. അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവനായില്ല. അവൾ പിജിക്ക് ജോയിൻ ചെയ്തത് മുതൽ അവരുടെ പ്രണയകാലം ആരംഭിക്കുകയായിരുന്നു. അവൻ അവളുടെ മാത്രം ദേവേട്ടനായി മാറി. എങ്കിലും അവരുടെ ബന്ധം അവളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. പിജി കഴിഞ്ഞ് അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആദു തന്നെ ആയിരുന്നു. ഉറ്റ സുഹൃത്തിനെ തന്നെ ഏട്ടത്തിയായി വരും എന്നറിഞ്ഞത് മുതൽ അവൾ നിലത്തൊന്നും ആയിരുന്നില്ല.

 

 

കല്യാണപ്പന്തലിൽ പാർട്ടി പോപ്പർ പൊട്ടുന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു.
നോക്കുമ്പോൾ അതാ മനുവിന്റെയും അഭിയുടെയും നിരഞ്ജന്റെയും ശരണിന്റെയും ഒത്ത നടുക്ക് കൂളിംഗ് ഗ്ലാസ്സും വെച്ച് സാരി തുമ്പ് കയ്യിൽ ചുഴറ്റി സ്റ്റൈലിൽ നിൽക്കുന്ന ഋതു.
അവൾ കൂളിംഗ് ഗ്ലാസ്‌ താഴ്ത്തി സൈറ്റ് അടിച്ചു കാണിച്ചപ്പോൾ ഋഷി പാട്ട് ഇട്ടു.

🎶 Inime tik tok ellam inga ban maa
Nera duet paada vaayaen maa
Romba strict ah irupathellam podhuma
Konjam sweet ah sirichu pesamma

Chellamma chellamma
Angam minnum thangamma
Ponnamma mellamma
Katti killenma

Kannamma kannamma
Kannu rendum gun amma
Konjama kojima
Suttu thallenma

Polladha vayasa
Seendithan ponaye
Thaduthaalum unake
Vizhuven naane

Kannadi manasa
Kal veesi paathayae
Odanjaalum kaatuven
Unna naane

Mezhugu dollu nee
Azhagu school nee
Enakku yethava needhandi
Handsome aalu nee
Super cool nee
Naanum neeyundhaan semma jodi 🎶

ഡാൻസ് കളിച്ചോണ്ട് തന്നെ അവൾ കതിർ മണ്ഡപത്തിൽ കയറി ഇരുന്നു ആദിയെ നോക്കി ഇളിച്ചു.
അവൻ തിരിച്ചു വേണോ വേണ്ടയോ എന്ന രീതിയിൽ ചിരിച്ചു കാരണം അവളുടെ ഡാൻസിൽ അവന്റെ തലയിൽ നിന്ന് പറന്നു പോയ കിളികൾ ഇതുവരെ തിരികെ കൂട്ടിൽ കയറിയിട്ടില്ല എന്നുള്ളതാണ് സത്യം.

മുഹൂർത്തം ആയപ്പോൾ അഗ്നി സാക്ഷിയായി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി. താലി ചാർത്തി കഴിഞ്ഞിട്ടും ആദിയിൽ നിന്നൊന്നും കിട്ടുന്നില്ല എന്ന് കണ്ട ഋതു പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല കേറി അങ്ങ് ചെക്കന്റെ കവിളിൽ കിസ്സി. ഇപ്പ്രാവശ്യം നോക്കി നിന്ന സകലരുടെയും കിളി കൂട്ടത്തോടെ പെട്ടിയും കിടക്കയും എടുത്തു പറന്നകന്നു.
ഇനിയൊരു മടങ്ങി വരവുണ്ടാവില്ല ശശിയേ……………..

അവളിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിച്ച വീട്ടുകാർക്ക് ഇതൊക്കെ വെറും ഗ്രാസ്സായിരുന്നു.

പിന്നെ ഫോട്ടോ എടുപ്പും ബഹളവും ഒരുവിധം ഒതുങ്ങിയപ്പോൾ സദ്യ കഴിക്കാൻ പോയി. സ്വന്തം കല്യാണം ആണെന്ന് പോലും നോക്കാതെ 4 കൂട്ടം പായസവും കൂട്ടിയുള്ള സദ്യ അവൾ വലിച്ചു വാരി തിന്നു. ഓരോ പായസത്തിനും ഒപ്പം ഓരോ പപ്പടം വേണമെന്ന് പറഞ്ഞു വിളമ്പുകാരോട് തല്ല് കൂടുന്ന ഋതുവിനെ നോക്കി ആദി തലക്കും കൈകൊടുത്ത് ഇരുന്നു പോയി.
ഇതിലും വലിയ ഗതികെട്ടവൻ വേറെയാരുണ്ട് ദൈവമേ എന്നവൻ അറിയാതെ ആത്മഗതിച്ചു പോയി.

എല്ലാം കഴിഞ്ഞു പോവാനിറങ്ങിയപ്പോൾ പെണ്ണ് കാറൽ തുടങ്ങി. വിച്ചുവിനെയും ശ്രീയേയും കെട്ടിപിടിച്ചു പെണ്ണ് പട്ടിയേക്കാൾ കഷ്ടത്തിൽ നിന്ന് മോങ്ങി. ഇടയ്ക്കിടയ്ക്ക് മൂക്ക് ചീറ്റി ആദിയുടെ മേൽ തേച്ചു കൊടുത്തു. ചെക്കനത് കണ്ടപ്പോൾ കലിപ്പ് കയറി.

രണ്ടു വീടിനപ്പുറം പോകാനാണോടി ഇങ്ങനെ കിടന്നു മോങ്ങുന്നത് മര്യാദക്ക് വന്നു കയറിയില്ലെങ്കിൽ കിണറ്റിൽ കൊണ്ടുപോയി ഇടും ഞാൻ………
ആദി അലറി.

അതോടെ അവൾ കരച്ചിൽ നിർത്തി കാറിൽ കയറി.
പുറകെ കയറാൻ നിന്ന ആദിയുടെ കയ്യിൽ ഋഷി കയറി പിടിച്ചു.

എന്റെ പെങ്ങളെ നോക്കിക്കോളണേടാ………..
ആക്കിയുള്ള അവന്റെ പറച്ചിൽ കേട്ടവൻ ഋഷിയെ കനപ്പിച്ചു നോക്കിയിട്ട് വണ്ടിയിലേക്ക് കയറി.

ഋതു പോയതോടെ വീട് മൂകമായി. എങ്കിലും ഒരു വിളിക്കപ്പുറം സുരക്ഷിതമായ കൈകളിൽ അവൾ ഉണ്ട് എന്നുള്ളത് അവരിൽ ആശ്വാസം നിറച്ചു.

കളിച്ചു ചിരിച്ചു നടക്കുന്ന കുട്ടിപട്ടാളത്തെ കാണും തോറും മനസ്സിൽ ഉണ്ടായിരുന്ന അവസാന വിഷമവും പാടെ അകന്നു.

 

രാത്രി അത്താഴം കഴിക്കുന്നതിനു മുന്നേ ഋതു എല്ലാവരെയും വീഡിയോ കാൾ ചെയ്തു സംസാരിച്ചിരുന്നു. അവളുടെ മുഖത്തെ സന്തോഷം എല്ലാവരിലേക്കും പടർന്നു.

 

 

 

—————————————————————-

 

 

 

രാത്രി ശ്രീയുടെ മടിയിൽ കിടന്നു കുഞ്ഞിനോട് സംസാരിക്കുകയാണ് അച്ഛനും മകനും. എല്ലാ രാത്രിയും അതൊരു സ്ഥിരം കാഴ്ച്ചയാണ്. അവളുടെ ചെറുതായി വീർത്ത വയറിൽ ചുണ്ട് ചേർത്ത് ഋഷി ഓരോന്നായി പറയും. ആദികുട്ടനാകട്ടെ അവന്റെ ഭാഷയിൽ അവനാൽ കഴിയും വിധം ഓരോന്ന് പറയും.
അവന്റെ കൊഞ്ചൽ നോക്കി ചിരിയോടെ ഋഷിയും ശ്രീയും അവനെ നോക്കി അവന്റെ ഇരുകവിളിലും ചുംബിച്ചു. കള്ള ചിരിയോടെ അവൻ ഋഷിയുടെ നെഞ്ചിലേക്ക് കയറി കിടന്നു. ശ്രീയെ പോലെ ആദികുട്ടനും അവന്റെ നെഞ്ചിലെ ചൂടേൽക്കാതെ ഉറങ്ങില്ല. ചിരിയോടെ അവൻ ആദികുട്ടനെ തലോടി ശ്രീയെ നെഞ്ചിലേക്ക് ചേർത്ത്. വരാൻ പോവുന്ന കുഞ്ഞു മാലാഖയെയും സ്വപ്നം കണ്ടവർ നിദ്രയിലേക്ക് വീണു. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും സ്നേഹചൂടേറ്റ് ശ്രീയുടെ ഉദരത്തിലെ കുരുന്നും അവരോട് കൂടെ ചേർന്നു.

 

അവസാനിച്ചു എന്ന് പറയുന്നില്ല ഇനി അവർ ജീവിച്ചോട്ടെ നമ്മളായിട്ട് ശല്യം ചെയ്യണ്ട.

 

ശരിക്കും ഒരു 15 പാർട്ടിൽ ഒക്കെ ഞാൻ തീർക്കാൻ ഇരുന്ന സ്റ്റോറിയാണ് ദേ ഇവിടെ വരെ എത്തിനിൽക്കുന്നത്. എന്താ പറയേണ്ടത് എന്നറിയില്ല ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് ഇത് ഇവിടെ വരെ എത്തിയത്.

സ്റ്റോറി എഴുതുമ്പോൾ ഞാൻ മനസ്സിൽ പോലും കരുതാത്ത ഒരുപാട് കഥാപാത്രങ്ങൾ വന്നു ചേർന്നിരുന്നു. ശരണും ശീതളും പൊന്നുമോളും ആദിദേവും ആദുവും ഒക്കെ അങ്ങനെ വന്നവരാണ്. അവരെയും നിങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം.

ഒരു തുടക്കക്കാരി എന്ന നിലയിൽ കൂടി എനിക്ക് ഇവിടെ കിട്ടിയ സപ്പോർട്ട് വളരെ വലുതാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കഥയാണ് ❤️ മഴ ❤️ നന്ദിയുണ്ട് എല്ലാവരോടും നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും എല്ലാം ഒത്തിരി ഒത്തിരി നന്ദി.

ഇനി ഒരു സ്റ്റോറി മനസ്സിൽ ഉണ്ട് പറ്റിയാൽ ഉടനെ അതുമായി ഞാൻ വരും നിങ്ങളെ ഒക്കെ വെറുപ്പിക്കാൻ.

എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരുപാട് സ്ട്രഗ്ഗിൾ ചെയ്താണ് പടുത്തവും സ്റ്റോറിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയത്. നിങ്ങളുടെ ഒക്കെ പ്രാർത്ഥന പ്രതീക്ഷിക്കുന്നു.

അവസാന പാർട്ടിൽ എങ്കിലും സ്റ്റിക്കർ ഇടാതെ രണ്ടു വരി എനിക്ക് വേണ്ടി കുറിക്കാൻ ശ്രമിക്കണേ……. 🤗😘

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

13 thoughts on “മഴ – പാർട്ട്‌ 34 (അവസാനഭാഗം)”

 1. തുടക്കം മുതൽ വളരെ ആസ്വദിച്ചിരുന്നു. അത്രമാത്രം ഹൃദയം നിറഞ്ഞിരുന്നു. ഋഷിയുടെ പ്രണയം അത് മഴയായി പെയ്തപ്പോൾ ഒരു ജനാലയ്ക്കപ്പു
  റം ആ മഴ ഞാൻ ആസ്വദിച്ചിരുന്നു.
  അത്രമാത്രം നന്നായിട്ടുണ്ട്. അമ്മുവിനു വേണ്ടി ഒരു വരി കുറിക്കാനാവാത്തതിൽ അതിയായ ഖേദമുണ്ട്. എന്റെ നിഷ്കു അമ്മുവിനു എല്ലാ വിധ ആശംസകളും നേരുന്നു. അടുത്ത ഒരു അടാർ ഐറ്റത്തിനായി കാത്തിരിക്കുന്നു. Love you Ammu🥰🥰🥰😘😘😘♥️♥️

 2. 😘😘😘എനിക്ക് ഒരുപാട് ഇഷ്ടായി😊 അവർ ആരെയും വിഷമിപ്പിക്കാതെ നല്ല രീതിയിൽ അവസാനിപ്പിച്ചു..ആദിക്ക് ഇതിലും വലുത്ഇനി വരാനില്ല😆😆😆😆….. eagerly waiting for next story….നിഷ്കു…….❤❤❤

 3. Ammutty missu and ur writing pinne study well storil mathram mungi pokathe … Time kittunnathinanusarich ezhuthanam .pinne ninte nishkune miss cheyyum …mazhaye kathoru vezhambalai ini njanundakilla …athond waiting for the next story….a thrilling love story or as u like…by 😍😍😍🥰🥰🥰🥰

 4. Ammutty story super pinne miss u nishku .sto st writing venam athinte koode padithathinu kurach kooduthala care kodukkuka iniyum mazha kathu nilkkunna vezhambal pole enik nilkkedallo…ennalum idak veedum vayikkum pinne all the best to your next story .waiting for the next story..miss mazha polulla prenayathe 🥰🥰🥰🥰😘

 5. Chechi adipwoli aayurunu story. Othiri estamayii.njn ettavun chirichu rithuntaum, manuntaum kaarythila 😘 .eni ezhuthanam kto

 6. Sruthi Sethumadhavan

  Nice story and i liked it so much . RIshi and sree and their love it is so emotional. Everyone have that feeling to get such type of partner. But the charachter Saran and Sheethal and their attitude is so sincere and emotional. Oro pennum ingine nalla oru jeevitham kittate ennu mathram prarthanayode

Leave a Reply

Don`t copy text!