Skip to content

മഴ – പാർട്ട്‌ 30

mazha aksharathalukal novel

രാവിലെ സ്ഥിരം സമയം ആയപ്പോൾ ശ്രീ ഉറക്കം വിട്ട് കണ്ണ് തുറന്നു. തന്നെ ചുറ്റിപിടിച്ചു കിടക്കുന്ന ഋഷിയെ അവൾ നോക്കി. അവന്റെ നെഞ്ചിൽ താടി കുത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു. നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ നെറ്റിയിൽ വീണ് കിടന്ന മുടി ഒതുക്കി അവന്റെ നെറ്റിയിൽ ചുംബിച്ചു. അവനെ ഉണർത്താതെ പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി.
അവൾ കുളിച്ചു ഒരു ചുരിദാറും ഇട്ട് പുറത്തേക്കിറങ്ങിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അവൾ പതിയെ മുടിയിൽ കെട്ടി വെച്ച ടവൽ അഴിച്ച് തല തുവർത്തി. നനഞ്ഞ മുടി കെട്ടിവെക്കാതെ അഴിച്ചിട്ടു. നെറ്റിയിൽ ഒരു ചെറിയ പൊട്ടും നെറുകയിൽ സിന്ദൂരവും അണിഞ്ഞവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി മുറി വിട്ട് പുറത്തിറങ്ങി.

അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ലക്ഷ്മി ദോശ ചുടുകയായിരുന്നു.

അമ്മേ…………..

അവളുടെ വിളി കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി.

ആഹ് മോളെഴുന്നേറ്റോ?????? കുറച്ചു നേരം കൂടി കിടക്കമായിരുന്നല്ലോ?????

ഏയ്‌ ദിവസവും ഈ സമയത്ത് എഴുന്നേൽക്കുന്നത് കൊണ്ട് ഇപ്പൊ ശീലമായി. ഇനി കിടന്നാലും ഉറങ്ങാൻ പറ്റില്ല.

മോൾ രാവിലെ തന്നെ കുളിച്ചോ?????

മ്മ്മ്മ്മ്……… എനിക്കിതൊക്കെ ശീലാ.
അവൾ ചിരിയോടെ പറഞ്ഞു.

ഋഷി എഴുന്നേറ്റിട്ടില്ലല്ലേ??????

ഇല്ലമ്മേ നല്ല ഉറക്കമാ.
ഞാനെന്താ അമ്മേ ചെയ്യേണ്ടത്???????

ഒന്നും ചെയ്യണ്ട ഇവിടെ ഇപ്പൊ എനിക്ക് ചെയ്യാനുള്ള പണിയെ ഉള്ളൂ.
ലക്ഷ്മി അവളോടായി പറഞ്ഞു.

അത് വേണ്ട ഞാൻ കൂടി സഹായിക്കാം. ബ്രേക്ക്ഫാസ്റ്റിന് ദോശയല്ലേ അപ്പൊ ഞാൻ ചട്നി ഉണ്ടാക്കാം.

ഓഹ് ശരി.

അവൾ ഫ്രിഡ്ജിൽ നിന്നൊരു തേങ്ങാമുറി എടുത്ത് ചിരവാൻ തുടങ്ങി.

വൈഷ്ണവി എഴുന്നേറ്റില്ലേ അമ്മേ?????
അവൾ ലക്ഷ്മിയോട് ചോദിച്ചു.

ഇല്ല മോളെ വിച്ചു മോൾ സാധാരണ എഴുന്നേൽക്കുന്ന സമയം ആവുന്നതേ ഉള്ളൂ.

പിന്നെ ഓരോന്ന് പറഞ്ഞവർ ജോലി തുടർന്നു.

മോളെ ശ്രീക്കുട്ടി നീയിത് കൊണ്ടുപോയി കൊടുത്ത് ഋഷിയെ എഴുന്നേൽപ്പിക്കാൻ നോക്ക് എഴുന്നേൽക്കുമ്പോൾ തന്നെ ചായ കിട്ടിയില്ലെങ്കിൽ അവനീ വീട് തിരിച്ചു വെക്കും.
ഒരു കപ്പ്‌ ചായ അവളുടെ കയ്യിൽ ഏൽപ്പിച്ചവർ പറഞ്ഞു.

അവൾ ചിരിയോടെ ചായയുമായി മുകളിലേക്ക് നടന്നു. അവൾ സ്റ്റെയറിന്റെ അടുത്തെത്തിയപ്പോൾ കണ്ടു ഉറക്കപിച്ചിൽ കണ്ണും തിരുമി പുറത്തേക്കിറങ്ങുന്ന വൈഷ്ണവിയെയും മനുവിനെയും.

ഗുഡ് മോർണിംഗ് വിച്ചൂ
ഗുഡ് മോർണിംഗ് മനുവേട്ടാ…..
അവൾ അവരെ വിഷ് ചെയ്തു.

ഗുഡ് മോർണിംഗ് ശ്രീക്കുട്ടി.
അവർ ഒരുമിച്ച് തിരികെ വിഷ് ചെയ്തു.

ആഹാ രാവിലെ കുളിച്ചു സുന്ദരി ആയല്ലോ…….. അല്ല ഇതെങ്ങോട്ടാ ചായയുമായി?????
മനു അവളോട് ചോദിച്ചു.

ഋഷിയെട്ടന് കൊടുക്കാൻ.
അവൾ ഉത്തരം കൊടുത്തു.

കണ്ടോടി കണ്ടോ ഇതാണ് ഉത്തമ ഭാര്യ കണ്ടു പഠിക്ക്. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായില്ലേ ഇന്നേവരെ രാവിലെ കുളിച്ചു സുന്ദരിയായി എനിക്കൊരു ചായ കൊണ്ടുവന്നു തന്നിട്ടുണ്ടോ നീ????
മനു വൈഷ്ണവിയെ നോക്കി ചോദിച്ചു.

ഓഹ് പിന്നെ രാവിലെ എഴുന്നേറ്റു കുളിച്ചു ചായയും തന്ന് എഴുന്നേൽപ്പിക്കാൻ പറ്റിയ ഒരു മുതൽ……
വൈഷ്ണവി അവനെ പുച്ഛിച്ചു.

എന്റെ മനുവേട്ടാ വിച്ചൂന് ഇതൊന്നും ശീലം ഉണ്ടാവില്ല കുറച്ചു നാൾ കഴിയുമ്പോൾ ശരിയായിക്കോളും.
ശ്രീ അവനോടായി പറഞ്ഞു.

ഒലക്ക കല്യാണ പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് എഴുന്നേറ്റു ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ച് കഴിച്ച ഉത്തമ കുടുംബിനി ആണീ നിൽക്കുന്നത്.
മനു അവളെ തിരിച്ചു പുച്ഛിച്ചു.

നീ പോടാ കാട്ടുകോഴി…….

കാട്ടുകോഴി നിന്റെ അപ്പൻ റൗഡി വാസു.

ദേ അച്ഛന് വിളിച്ചാലുണ്ടല്ലോ????
അവൾ അവന് നേരെ കൈ ചൂണ്ടി.

ഞാൻ ഇനിയും പറയും നിന്റെ അച്ഛൻ റൗഡി വാസു റൗഡി വാസു റൗഡി വാസു.
മനു കത്തിക്കയറി.

ഓഹ് ഒന്ന് നിർത്തുന്നുണ്ടോ…..
നാണമില്ലല്ലോ കൊച്ചു പിള്ളേരെ പോലെ നിന്ന് തല്ല് കൂടാൻ പോയെ പോയെ രണ്ടും പോയെ………
ശ്രീ അവരെ രണ്ടു വഴിക്ക് പറഞ്ഞു വിട്ടു മുറിയിലേക്ക് നടന്നു.

അവൾ റൂമിൽ ചെല്ലുമ്പോൾ ഋഷി അപ്പോഴും ഉറക്കം എഴുന്നേറ്റിരുന്നില്ല.

ഋഷിയേട്ടാ………. ഋഷിയേട്ടാ……..
അവൾ അവനെ തട്ടി വിളിച്ചു.

അവൻ ചിണുങ്ങി തിരിഞ്ഞു കിടന്നു.

ഋഷിയേട്ടാ എഴുന്നേറ്റേ സമയം ഒരുപാടായി….

കുറച്ചു നേരം കൂടി കിടക്കട്ടെ നന്ദൂ……

പറ്റില്ല പറ്റില്ല ഇപ്പൊ തന്നെ നേരം വൈകി എഴുന്നേറ്റേ…….
അവൾ അവനെ വീണ്ടും കുലുക്കി വിളിച്ചു.

ഈ പെണ്ണ്……………..
അവൻ പുതപ്പ് മാറ്റി എഴുന്നേറ്റിരുന്നു.

മ്മ്മ്മ് എഴുന്നേറ്റു ഇനി ചായ താ.
അവൾ കൈനീട്ടി.

ഏ പല്ല് തേക്കാതെയോ??????

അതിനി കുടിച്ചിട്ട് തേക്കാം.

ഛീ….. പോയി പല്ല് തേച്ചിട്ട് വാ അപ്പൊ ചായ തരാം.

എടി ഞാനെന്നും ചായ കുടിച്ചിട്ടാ പല്ല് തേക്കാറ്.

ഇനി അങ്ങനെ പാടില്ല പോയെ പോയി പല്ല് തേച്ചേ………..
അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കേറ്റി.

ഇതിന് മുതലും പലിശയും ചേർത്തു ഞാൻ തരാട്ടോ……..
അവൻ ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.

ആയിക്കോട്ടെ പ്രഭോ……..
അവൾ തിരിച്ചു പറഞ്ഞു.

അവൻ പല്ല് തേച്ചു പുറത്തിറങ്ങിയപ്പോൾ അവൾ അവന് ചായ കൊടുത്തു.

അവൻ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അഭിയുടെ കാൾ വന്നത്.

ജിത്തുവാ വിളിക്കുന്നത്……..
അവളോട് പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്തു.

എന്താടാ???????
ഫോൺ എടുത്തതും ഋഷി പറഞ്ഞു.

ഒന്നുല്ലളിയാ എന്റെ പെങ്ങൾ ബാക്കിയുണ്ടോ എന്നറിയാൻ വിളിച്ചതാ.
അഭി കുസൃതി ചിരിയോടെ പറഞ്ഞു.

ഇല്ലെടാ ഞാനവളെ പുഴുങ്ങി തിന്ന്. രാവിലെ മനുഷ്യന്റെ മൂഡ് കളയാനായിട്ട് വിളിച്ചോണം.
അവൻ ദേഷ്യപ്പെട്ടു.

ഓഹ് നമ്മളായിട്ട് നിന്റെ മൂഡ് കളയുന്നില്ല നീ ഫോൺ ശ്രീക്കുട്ടിക്ക് കൊടുക്ക്‌.

ഇന്നാ നീ നിന്റെ പുന്നാര ആങ്ങളയോട് സംസാരിച്ചിരിക്ക് അപ്പോഴേക്കും ഞാൻ ഫ്രഷായി വരാം.
അവൻ അവളുടെ കയ്യിൽ ഫോൺ കൊടുത്ത് എഴുന്നേറ്റു പോയി.

ഹലോ അഭിയേട്ടാ………

എന്തോ…………

സുഖല്ലേ???????

സുഖം. നിനക്കോ?????

സുഖാണേട്ടാ…………
എല്ലാവരും എന്തെടുക്കുവാ??????

എല്ലാരും ഇവിടെ ഉണ്ട്………..

പിന്നെ അവരുടെ സംസാരം നീണ്ടു പോയി.

 

ഋഷി കുളിച്ചിറങ്ങിയപ്പോൾ അവൾ സംസാരിച്ചു കഴിഞ്ഞിരുന്നു.

ഒരു ഷോർട്സും ഇട്ട് ബനിയൻ ഇടാതെ കഴുത്തിലൂടെ ടവലും ഇട്ട് തല തുവർത്തി വരുന്ന അവനെ കണ്ടവൾ കണ്ണ് മിഴിച്ചു നിന്നു.
അവളുടെ നിൽപ്പ് കണ്ടവന് ചിരി പൊട്ടി.

എന്താണ് ഭാര്യേ ഇങ്ങനെ നോക്കുന്നത്????
അവളോട് ചേർന്ന് നിന്നവൻ ചോദിച്ചു.

ഒന്നുല്ല………..
നോട്ടം മാറ്റി അവൾ പറഞ്ഞു.

ഒന്നുല്ലേ????????
കുസൃതിയോടെ അവൻ ചോദിച്ചു.

ഇല്ല.

ഓഹോ…… എന്നാലേ എന്റെ തലയൊന്ന് തുവർത്തി തന്നെ.

ഏ ?????????
അവൾ കണ്ണ് മിഴിച്ചു ചോദിച്ചു.

കേട്ടില്ലേ എന്റെ തല തുവർത്തി തന്നേന്ന്…….
അവൻ വീണ്ടും പറഞ്ഞു.

അത് ഋഷിയേട്ടന് തന്നെ ചെയ്താൽ പോരെ??????

പറ്റില്ല എനിക്കെന്റെ ഭാര്യ ചെയ്തു തരുന്നതാ ഇഷ്ടം.
വേഗം തുവർത്തി താടി അല്ലെങ്കിൽ തലയിൽ വെള്ളം താഴ്ന്നെനിക്ക് പനി പിടിക്കും.

അവൾ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ടവൽ വാങ്ങി. ഏന്തി വലിഞ്ഞവന്റെ തല തുവർത്താൻ തുടങ്ങി. അവൻ അത് കണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി പൊക്കിയെടുത്തു.

ഏയ്‌ ഋഷിയേട്ടാ എന്തായിത് താഴെ നിർത്ത്.
അവൾ അവന്റെ കയ്യിൽ നിന്ന് കുതറി.

പിടയ്ക്കാതെടി നീ തുവർത്തി കഴിയുമ്പോൾ ഞാൻ താഴെ ഇറക്കിക്കോളാം.

അവൻ പറഞ്ഞതും അവൾ നല്ല കുട്ടിയായി അവന്റെ തല തുവർത്തി കൊടുത്തു.
അത് കഴിഞ്ഞപ്പോൾ അവൻ അവളെ നിലത്തിറക്കി കവിളിൽ ഒരുമ്മ കൊടുത്തു ബനിയൻ എടുത്തിട്ട് അവളുടെ കൈ പിടിച്ചു താഴേക്കിറങ്ങി.

അവർ ചെല്ലുമ്പോൾ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു.

ആഹ് വന്നല്ലോ ഞങ്ങൾ നിങ്ങളെ നോക്കി ഇരിക്കുവായിരുന്നു.
വിശ്വൻ അവരോടായി പറഞ്ഞു.

ഋഷി ചിരിച്ചുകൊണ്ട് ചെയറിൽ ഇരുന്നു.

വാ മോളെ വന്നിരിക്ക്.
വിശ്വൻ അവളെ വിളിച്ചു.

അപ്പൊ അമ്മ???

ഞാനും ഇരിക്കുന്നുണ്ട് ശ്രീക്കുട്ടി.
ലക്ഷ്മി അവൾക്ക് മറുപടി നൽകി.

അവൾ ചിരിച്ചു ഋഷിയുടെ അരികിലായി ഇരുന്നു.

ലക്ഷ്മി അവൾക്ക് വിളമ്പി കൊടുത്തു. അവൾ തിരിച്ചു ലക്ഷ്മിക്കും വിളമ്പി.

ഓരോരോ കാര്യങ്ങൾ പറഞ്ഞവർ പതിയെ കഴിക്കാൻ തുടങ്ങി.

ഋഷി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു നീ മോളെയും കൂട്ടി ക്ഷേത്രത്തിൽ പോവണം.
ലക്ഷ്മി അവനോട് പറഞ്ഞു.

ശരിയമ്മേ……….
അവർക്ക് മറുപടി കൊടുത്തവൻ കൈ കഴുകാൻ എഴുന്നേറ്റു പോയി.

 

 

—————————————————————-

 

 

ക്ഷേത്രത്തിൽ പോവാനായി ശ്രീ ഒരുങ്ങി വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഋഷി.
റോയൽ ബ്ലൂ കളർ ഷർട്ടും അതിന് ചേർന്ന മുണ്ടും ഉടുത്തവൻ അവളെയും നോക്കി നിന്നു.

ഇവളിത് എവിടെ പോയി കിടക്കുവാ?????
ഈർഷ്യയോടെ അവൻ സ്റ്റെയറിലേക്ക് നോക്കി.

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം ഒരുങ്ങാൻ നിന്നാൽ പിന്നെ രണ്ടു മണിക്കൂർ കഴിയാതെ വരില്ല.
മനു അവനോട് പറഞ്ഞു.

എല്ലാ പെണ്ണുങ്ങളും അങ്ങനെ ഒന്നുമല്ല പ്രേത്യേകിച്ചു ഏട്ടത്തി.
ഋതു അവരെ നോക്കി പറഞ്ഞു.

ഓഹ് ഏട്ടത്തിയെ പറഞ്ഞപ്പോ അവൾക്ക് പിടിച്ചില്ല.
മനു അവളെ നോക്കി പുച്ഛം വിതറി.

അതേ എന്റെ ഏട്ടത്തിയെ പറഞ്ഞാൽ എനിക്ക് പിടിക്കില്ല.
അവൾ കേറുവോടെ പറഞ്ഞു.

ദേ വന്നല്ലോ എന്റെ ഏട്ടത്തി.
അവൾ അവനെ നോക്കി സ്റ്റെയറിലേക്ക് ചൂണ്ടി പറഞ്ഞു.

അത് കേട്ട് ഋഷി അങ്ങോട്ട്‌ നോക്കി. അവന് മാച്ചായ റോയൽ ബ്ലൂ കളർ സെറ്റ് സാരിയും ഉടുത്തു വരുന്ന അവളെ കണ്ടവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു

പോവാം.
അവന്റെ അരികിൽ എത്തിയവൾ ചോദിച്ചു.

മ്മ്മ്മ്……….
അവളെ നോക്കി തലയാട്ടി അവൻ പുറത്തേക്കിറങ്ങി.

മനുവേട്ടാ ഋതുകുട്ടാ ഞങ്ങൾ പോയിട്ട് വരാട്ടോ.
അവൾ അവരോടു യാത്ര പറഞ്ഞു മുറ്റത്തു നിൽക്കുന്ന ഋഷിയുടെ അടുത്തെത്തി.

യാത്ര പറഞ്ഞു കഴിഞ്ഞോ?????
അവൻ ചോദിച്ചു.

മ്മ്മ്മ്……..

എന്നാ വാ പോവാം.
അവളുടെ കയ്യിൽ പിടിച്ചവൻ മുന്നോട്ട് നടന്നു.

അപ്പൊ ബൈക്ക് എടുക്കുന്നില്ലേ????
അവൾ സംശയത്തോടെ ചോദിച്ചു.

ഇല്ല നമുക്ക് നടന്നു പോവാം ഇവിടെ അടുത്തല്ലേ?????

അവൻ പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി അവന്റെ കയ്യിൽ കോർത്തു പിടിച്ചു നടന്നു.
ക്ഷേത്രത്തിൽ എത്തുന്നത് വരെ അവൾ അവന്റെ കയ്യിൽ നിന്ന് കൈ വിടുവിച്ചില്ല.

അവളുടെ പിറന്നാളിന് അവർ പോയ കൃഷ്ണന്റെ അമ്പലത്തിലേക്കാണ് അവർ പോയത്. അവളുടെ ഒപ്പം അവനും അകത്ത് കയറി തൊഴുതു. പ്രസാദം വാങ്ങി അവൾ അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു.

തൊഴുതു കഴിഞ്ഞവർ തിരിച്ചു വീട്ടിലേക്ക് നടന്നു.

നന്ദൂ……….

മ്മ്മ്മ്………..

അന്ന് നിന്റെ പിറന്നാളിന് എല്ലാവരും കൂടി ക്ഷേത്രത്തിൽ വന്നത് ഓർക്കുന്നുണ്ടോ?????

എനിക്ക് മറവിയുടെ അസുഖം ഒന്നുമില്ല ഇത്ര പെട്ടന്ന് മറക്കാൻ.

ഓഹ് അതല്ല പൊട്ടി.

പിന്നെ?????

അന്ന് ഞാൻ ക്ഷേത്രത്തിൽ കയറിയില്ലല്ലോ.

അതേ ഞാൻ ചോദിച്ചപ്പോൾ എന്തോ കാര്യം ചെയ്തു തീർക്കാനുണ്ട് അത് കഴിഞ്ഞേ ആ നടയിൽ ചെന്ന് നിൽക്കൂ എന്നല്ലേ പറഞ്ഞത്.

ആഹ്.

എന്നിട്ടാ കാര്യം ചെയ്തു തീർത്തൊ????

തീർത്തല്ലോ അത് കൊണ്ടല്ലേ ഇന്ന് പോയത്.
അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു.

എന്തായിരുന്നു ആ കാര്യം?????
അവൾ നടത്തം നിർത്തി അവനെ നോക്കി ചോദിച്ചു.

ദേ ഇതായിരുന്നു ആ കാര്യം.
അവളുടെ കഴുത്തിൽ കിടന്ന താലിമാല കയ്യിൽ എടുത്തവൻ പറഞ്ഞു.

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.

നിന്റെ പ്രശ്നങ്ങൾ എല്ലാം തീർത്ത് നിന്റെ കഴുത്തിൽ താലി കെട്ടി നിന്നെയും കൊണ്ടേ ഞാനാ നടയിൽ ചെന്ന് നിൽക്കൂ എന്ന് മൂപ്പരോട് പറഞ്ഞിരുന്നു.
അതാണ് ഞാൻ പറഞ്ഞ നടത്താനുള്ള കാര്യം മനസ്സിലായോ എന്റെ പൊണ്ടാട്ടിക്ക്.
അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചവൻ ചോദിച്ചു.

മനസ്സിലായി എന്റെ കണവാ………
അവൾ തിരിച്ചതേ ട്യൂണിൽ പറഞ്ഞു.

അത് കേട്ട് ചിരിച്ചു കൊണ്ടവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.

 

 

—————————————————————

 

 

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മുറ്റത്തൊരു പരിചയമില്ലാത്ത വണ്ടി കിടക്കുന്നത് കണ്ടവർ സംശയത്തോടെ പരസ്പരം നോക്കി അകത്തേക്ക് കയറി.
അകത്ത് ഹാളിലെ കാഴ്ച കണ്ടവർ അന്തംവിട്ടു നിന്നുപോയി.

ഹാളിലെ സെറ്റിയിൽ തളർന്ന് കിടക്കുന്ന വൈഷ്ണവിയെയും അടുത്ത് നിൽക്കുന്ന മനുവിന് ഷേക്ക്‌ഹാൻഡ് കൊടുക്കുന്ന ഡോക്ടർ മായയെയും കണ്ട് ഋഷിയും ശ്രീയും അന്തംവിട്ട് നിന്നു.

വൈഷ്ണവിക്ക് ഇപ്പൊ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല രണ്ടു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ വന്നൊരു ചെക്കപ്പ് ചെയ്താൽ മതി.
എന്നാൽ പിന്നെ ഞാനങ്ങോട്ട്…….
അവർ വിശ്വനെ നോക്കി പറഞ്ഞു.

ശരി എന്നാൽ ഡോക്ടർ ഹോസ്പിറ്റലിലേക്ക് പൊക്കോളൂ.

വിശ്വന്റെ മറുപടി കേട്ടവർ ചിരിയോടെ തിരിഞ്ഞു.
വാതിൽപടിക്കൽ നിൽക്കുന്ന ഋഷിയെയും ശ്രീയേയും കണ്ട് ഒന്ന് ചിരിച്ചു പുറത്തേക്കിറങ്ങി.

അച്ഛാ മായ ഡോക്ടർ എന്താ ഇവിടെ???? അല്ല വൈഷ്ണവിക്ക് എന്തുപറ്റി???
ഋഷി വിശ്വനോട് ചോദിച്ചു.

മായ എന്നെ കാണാൻ വന്നതാ അപ്പോഴാ വിച്ചു മോൾ തലകറങ്ങി വീഴുന്നത് പിന്നെ അവളെ ചെക്ക് ചെയ്യുകയായിരുന്നു.
അയാൾ അവന് മറുപടി കൊടുത്തു.

അയ്യോ വിച്ചൂനെന്തുപറ്റി?????
ശ്രീ ആധിയോടെ അവളുടെ അടുത്തായി ഇരുന്നു.

എന്താ പറ്റിയതെന്ന് അവളോട് തന്നെ ചോദിച്ചോ.
ലക്ഷ്മി ചിരിയോടെ പറഞ്ഞു.

ശ്രീ എന്തെന്ന ഭാവത്തിൽ വിച്ചൂനെ നോക്കി.
വിച്ചു മനുവിനെ നോക്കി കണ്ണുരുട്ടി.
അത് കണ്ട് ഋഷിയും ശ്രീയും സംശയത്തോടെ അവനെ ചുഴിഞ്ഞു നോക്കി.
അവൻ രണ്ടുപേരെയും നോക്കി ഇളിച്ചു കാണിച്ചു.

എന്താടാ അവൾക്ക് പറ്റിയത്?????
ഋഷി കലിപ്പിൽ അവനെ നോക്കി ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് കയറ്റി.

അതില്ലേ ഞാനൊരു ഡാഡി ആവാൻ പോകുവാടാ.
അവൻ നഖം കടിച്ചു പറഞ്ഞു.

എന്താ ???????????????
ഞെട്ടി ഇരുവരും ചോദിച്ചു.

അവളൊന്ന് പ്രെഗ്നന്റ് ആയി ഇതിലിത്ര ഞെട്ടാൻ എന്തിരിക്കുന്നു????
അവരുടെ ഭാവം കണ്ട് മനു അവരെ പുച്ഛിച്ചു വിച്ചുവിന്റെ അടുത്തായി ഇരുന്നു.

വിച്ചു മോളെ are you ok baby??????
അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു ചോദിച്ചു.

അവൾ അവനെ നോക്കി പല്ല് കടിച്ചു.

എന്നാലും എന്റെ മനുവേട്ടാ ഏട്ടൻ ഇത്ര ഭീകരൻ ആയ വിവരം ഞാനറിഞ്ഞില്ല. കല്യാണം കഴിഞ്ഞു ഒരു മാസമായില്ല ഏട്ടത്തി പ്രെഗ്നന്റ് ആയി സൊ ഫാസ്റ്റേ…
ഋതു കമന്റി.

ഇതൊക്കെ എന്ത്???????
മനു മായാവിയിലെ സ്രാങ്കിന്റെ എക്സ്പ്രഷനിട്ട് പറഞ്ഞു.

ഹോ മനുവേട്ടൻ ഒരു കില്ലാടി തന്നെ.
ഋതു അവനെ ആരാധനയോടെ നോക്കി പറഞ്ഞു.

താങ്കു താങ്കു…………
മനു നിന്ന നിപ്പിൽ നിന്ന് ഉയർന്നുകൊണ്ട് പറഞ്ഞു.

വിച്ചു ആണെങ്കിൽ ചമ്മി ഒരു പരുവം ആയി. അവൾക്ക് എല്ലാവരുടെയും മുഖത്ത് നോക്കാൻ തന്നെ മടിയായി.

കണ്ടുപഠിക്ക് ഏട്ടാ…….
ഋതു ഋഷിയോടായി പറഞ്ഞു.

അവൻ അവളെ നോക്കി ചുണ്ട് കോട്ടി.
ശ്രീയെ നോക്കി കള്ളച്ചിരി ചിരിച്ചു മീശ പിരിച്ചു.

എന്നോടീ ചതി വേണായിരുന്നോ എന്ന ഭാവത്തിൽ അവൾ ഋതുവിനെ നോക്കി.

പിന്നെ അങ്ങോട്ട്‌ സന്തോഷപ്രകടനങ്ങൾ ആയിരുന്നു. ലക്ഷ്മിയും ശ്രീയും ഋതുവും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ലക്ഷ്മി സന്തോഷത്തിന് മധുരം പകരാനായി അവൾക്കേറ്റവും പ്രിയപ്പെട്ട സേമിയ പായസം ഉണ്ടാക്കി. ശ്രീയും ഋതുവും ഓരോന്ന് പറഞ്ഞു അവൾക്കൊപ്പം തന്നെ ഇരുന്നു. ഋതു അവളുടെ വയറ്റിൽ മുഖം ചേർത്ത് എന്തൊക്കെയോ പറയാൻ തുടങ്ങി.
അത് കണ്ട് ഋഷിയും മനുവും അവളെ കളിയാക്കാൻ തുടങ്ങി.
വിച്ചുവിന് ആദ്യത്തെ ചമ്മലും നാണവും എല്ലാം മാറി അവളിലെ മാതൃത്വം ഉണർന്നു. അവളുടെ തലച്ചോറിൽ കുഞ്ഞിനെ പറ്റിയുള്ള ചിന്തകൾ സ്ഥാനം പിടിച്ചു.

ഋഷി കാര്യം ചൂടോടെ അപ്പോൾ തന്നെ അഭിയുടെയും രഞ്ജുവിന്റേയും ചെവിയിൽ എത്തിച്ചു. പിന്നെ തുടങ്ങിയില്ലേ പൂരം മൂന്നുപേരും ചേർന്ന് അവനെ വാരാൻ തുടങ്ങി.
മനുവിന് പിന്നെ നാണവും മാനവും വഴിയേ കൂടി പോകാത്തത് കൊണ്ട് ഇതൊക്കെ വെറും ഗ്രാസ്സായിരുന്നു. കളിയാക്കി കളിയാക്കി അവർക്ക് വാ കഴച്ചിട്ടും മനുവിന് നോ കുലുക്കം. അവസാനം അവർക്ക് തന്നെ നാണം വന്നപ്പോൾ അവരാ ഉദ്യമം ഉപേക്ഷിച്ചു.

വിവരം അറിഞ്ഞ ഐഷു മംഗലത്തെത്തി അവളെ കണ്ടു. വരാൻ പറ്റാത്തത് കൊണ്ട് ആമി അവളെ ഫോണിൽ വിളിച്ചു ആശംസകൾ നേർന്നു.

മനു ആവേശത്തിൽ ഇതെല്ലാം ഓരോരുത്തരെ അറിയിക്കുന്ന തിരക്കിൽ ആയിരുന്നു. അവൻ സന്തോഷത്തോടെ ഗംഗയെ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഗംഗ ഒന്നേ പറഞ്ഞുള്ളൂ ” എന്റെ മോനീയൊരു കാര്യത്തിലെങ്കിലും ആത്മാർത്ഥതയുണ്ടല്ലോ???? ”

പിന്നെ വെച്ച് താമസിപ്പിച്ചില്ല വൈകിട്ടത്തെ ഫ്ലൈറ്റ് പിടിച്ചു ഗംഗ മരുമകളെ കാണാനെത്തി. പിന്നെ വിച്ചുവിന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ വയ്യാതായി. അവളെ ഊട്ടാൻ ഗംഗയും ലക്ഷ്മിയും മത്സരിക്കുകയായിരുന്നു.

 

 

—————————————————————-

 

രാത്രി അത്താഴം കഴിഞ്ഞ് കിടക്കാനായി ഒരു ജഗ് വെള്ളവും എടുത്തു ശ്രീ മുറിയിലേക്ക് നടന്നു. മുറിയിൽ കയറി വാതിൽ കൂട്ടിയിട്ട് ഋഷിയെ കാണാതെ അവൾ ചുറ്റും പരതി.
ബാൽക്കണിയിൽ മഴയിലേക്ക് നോക്കി നിൽക്കുന്ന അവനെ കണ്ടവൾ ചിരിയോടെ ബാൽക്കണി വാതിലിൽ ചാരി നിന്നു.
തന്റെ പ്രാണന്റെ സാമീപ്യം അറിഞ്ഞത് പോലെ അവന്റെ ചൊടിയിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.
ചിരിയോടെ അവൻ തിരിഞ്ഞവൾക്ക് നേരെ കൈ നീട്ടി.
അവന്റെ വിളി കാത്തത് പോലെ അവൾ അവന്റെ നീട്ടി പിടിച്ച കയ്യിലേക്ക് ചേർന്ന് നിന്നു. അവളെ മുന്നിലേക്ക് നിർത്തി അവളുടെ വയറിലൂടെ ചുറ്റിപിടിച്ചവളുടെ തോളിൽ തല വെച്ചവൻ മഴയിലേക്ക് കണ്ണും നട്ട് നിന്നു.

ഈ മഴയേ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് നീയെന്നിൽ വന്നു ചേർന്ന അന്ന് മുതലാണ്. മഴയ്ക്കിത്രയും ഭംഗി ഉണ്ടെന്ന് ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയാണ്.
പ്രണയതുരമായി പറഞ്ഞവൻ പുറത്ത് ചാറുന്ന മഴയിലേക്ക് നോക്കി.

അവൾ ചിരിയോടെ പുറത്തേക്ക് നോക്കി. ഭൂമിയിലെ ഓരോ അണുവിനെയും കുളിരണിയിച്ചു മഴ പെയ്തിറങ്ങുകയാണ്. ആ തണുപ്പ് തങ്ങളിലേക്ക് പടരുന്നത് അവളറിയുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകൾ മഴത്തുള്ളികൾ വീണ് ചിന്നി ചിതറുന്ന മുറ്റത്തെ മുല്ല ചെടിയിൽ ചെന്ന് നിന്നു. രാവിന്റെ മറവിൽ വിടർന്നു സുന്ദരിയാവുന്ന തൂവെള്ള പൂക്കളിൽ ഓരോ തുള്ളിയും വീണുലയുന്ന കൺകുളിർപ്പിക്കുന്ന കാഴ്ച കൗതുകത്തോടെ അവൾ നോക്കി നിന്നു. പുതുമണ്ണിന്റെയും മുല്ലപ്പൂവിന്റെയും സൗരഭ്യഗന്ധം അവരെ പൊതിഞ്ഞു.

മുല്ല പൂത്തല്ലേ???????
പുറത്തേക്ക് കണ്ണ് പായിച്ചവൻ ചോദിച്ചു.

മ്മ്മ്മ്…… ദാ അവിടെ…….
അവൾ മുറ്റത്തെ മൂവാണ്ടൻ മാവിൽ പിണഞ്ഞു കിടക്കുന്ന മുല്ല വള്ളിയിലേക്ക് ചൂണ്ടി പറഞ്ഞു.

അവൻ ചിരിയോടെ കണ്ണടച്ചാ വശ്യസുഗന്ധം ആസ്വദിച്ചവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

ഋഷിയേട്ടാ ഇക്കിളി ആവുന്നു.
പിടഞ്ഞു കൊണ്ടവൾ പറഞ്ഞു.

ആണോ ഇക്കിളി എടുക്കുന്നുണ്ടോ?????
അവളുടെ കഴുത്തിൽ താടി ഉരസി അവൻ കുറുമ്പൊടെ ചോദിച്ചു.

അവൾ അവൾ ഇക്കിളി എടുത്തു പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ചു ശ്വാസം മുട്ടും എന്ന അവസ്ഥ വന്നപ്പോൾ അവൻ ഇക്കിളി ആക്കുന്നത് നിർത്തി അവളുടെ കാതിൽ ചുംബിച്ചു.
സ്വിച്ചിട്ടത് പോലെ അവൾ ചിരി നിർത്തി ശ്വാസം വലിച്ചു വിട്ടു.
അവന്റെ ചുടു നിശ്വാസം കാതിൽ പതിച്ചതും ആ തണുപ്പിലും അവൾ വിയർത്തു.

നന്ദൂട്ടാ…………….
അവൻ ആർദ്രമായി അവളെ വിളിച്ചു.

മ്മ്മ്മ്മ്………..
നേർത്ത ഒരു മൂളൽ അവളിൽ നിന്ന് പുറത്ത് വന്നു.

സ്വന്തം ആക്കിക്കോട്ടെ ??????? പൂർണ്ണമായി ഞാൻ എന്റേതാക്കി മാറ്റിക്കോട്ടെ എന്റെ നന്ദൂനെ ????????
പ്രണയാതുരമായി അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ കൈക്കുള്ളിൽ തന്നെ നിന്ന് തിരിഞ്ഞ് അവന് അഭിമുഖമായി നിന്ന് പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ ചുംബിച്ചു സമ്മതം അറിയിച്ചു.

അവൻ പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയസാഗരത്തിൽ ആഴന്നവൾ നിന്നു. അവന്റെ നോട്ടം ഹൃദയത്തിൽ കൊത്തി വലിക്കുന്നത് പോലെ അവൾക്ക് തോന്നി.
ഇതേസമയം അവളുടെ കണ്ണിലെ വശ്യഭാവത്തിൽ അലിഞ്ഞവൻ നിന്നു. അവളുടെ കണ്ണുകൾ അവനെ അവളിലേക്ക് വലിച്ചടുപ്പിച്ചു.
അവളുടെ ഇരുകണ്ണിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു.
മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തിയിൽ അവന്റെ അധരങ്ങൾക്കൊപ്പം പല്ലുകളും അമർന്നു. അവളിൽ നിന്ന് നേർത്തൊരു ഏങ്ങൽ പുറത്ത് വന്നു.
ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. അവളെ ഒട്ടും നോവിക്കാതെ ആ ചുംബനം നീണ്ടുപോയി. അൽപ്പ നേരത്തിനു ശേഷം അവളിൽ നിന്ന് വിട്ടുമാറുമ്പോൾ ചുംബനത്തിന്റെ നിർവൃതിയിൽ നിന്ന അവളെ കയ്യിലായി കോരി എടുത്തു കട്ടിലിൽ കിടത്തുമ്പോൾ അവളിൽ അലിയാനായി അവന്റെ ഹൃദയവും അവനെ ആവാഹിക്കാനായി അവളുടെ ഹൃദയവും ഒരേ താളത്തിൽ മിടിച്ചു.
അവളിലെ ഓരോ അണുവിനെയും കുളിരണിയിച്ച് പ്രണയമഴയായ് അവൻ പെയ്തിറങ്ങുമ്പോൾ അതിന് മാറ്റ് കൂട്ടാനായി പുറത്ത് മഴ ആർത്തലച്ചു പെയ്തു.
രാത്രിയുടെ ഏതോ യാമത്തിൽ തളർന്നവന്റെ നെഞ്ചിൽ വീണ അവളെ അവൻ പ്രണയത്തോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

 

————————————————————–

 

 

വെളുപ്പിന് എപ്പോഴോ കണ്ണ് തുറക്കുമ്പോൾ തന്റെ നെഞ്ചിൽ പൂച്ചകുഞ്ഞിനെ പോലെ കിടക്കുന്ന അവളെ അവൻ പ്രണയത്തോടെ അവൾ നോക്കി. അവളുടെ നെറുകിൽ പടർന്ന സിന്ദൂരത്തെ അവൻ ചിരിയോടെ നോക്കി നെറുകിൽ ചുംബിച്ചു. അവന്റെ ചുംബനത്തിൽ ഒന്ന് ചിണുങ്ങി വീണ്ടും അവനെ പറ്റിച്ചേർന്നു കിടന്ന അവളെ വാത്സല്യത്തോടെ തന്നിലേക്ക് ചേർന്നവൻ കണ്ണുകൾ പൂട്ടി മയക്കത്തിലേക്ക് വീണു.

മുഖത്തേക്ക് വെള്ളം വെള്ളതുള്ളികൾ വീഴുന്നതറിഞ്ഞവൻ കണ്ണുകൾ തുറന്നു. തൊട്ട് മുന്നിലായി കണ്ണാടിക്ക് മുന്നിൽ നിന്ന് തല തുവർത്തുന്ന അവന്റെ നന്ദുവിനെ കണ്ടവൻ പുഞ്ചിരിയോടെ തലയ്ക്കു കൈകൊടുത്ത് കിടന്ന് നോക്കി. മുടി ചീകി കുളിപ്പിന്നലിട്ടു സീമന്തരേഖ ചുവപ്പിക്കുന്ന കാഴ്ച കൺകുളിർക്കെ അവൻ നോക്കി കിടന്നു.
സിന്ദൂരം അണിഞ്ഞു നാണം കലർന്ന ചിരിയോടെ തിരിഞ്ഞ അവൾ കാണുന്നത് തന്നെ തന്നെ നോക്കി കിടക്കുന്ന അവനെയാണ്.
അവളിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി അവിടുന്ന് പോവാനാഞ്ഞു.
എന്നാൽ അതിന് മുന്നേ അവൻ അവളെ വലിച്ചു കട്ടിലിലേക്കിട്ട് അവളുടെ മുകളിലായി കിടന്നു.

ഋഷിയേട്ടാ……. കളിക്കാതെ മാറിക്കെ ഞാൻ പൊക്കോട്ടെ……..
അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞവൾ അവനെ തള്ളി മാറ്റാൻ നോക്കി.

എന്താണ് ഭാര്യേ മുഖത്ത് പതിവില്ലാത്ത ഒരു നാണം ഒക്കെ????
അവൻ കുസൃതിയോടെ ചോദിച്ചു.

അവൾ മറുപടി പറയാതെ കണ്ണുകൾ അടച്ചു കിടന്നു.

എന്റെ മുഖത്ത് നോക്ക് നന്ദൂ……….
അവൻ നേർത്ത സ്വരത്തിൽ പറഞ്ഞു.

മ്മ്മ്ഹ്ഹ്………..
ഇല്ലെന്നവൾ തലയാട്ടി.

അത് കണ്ട് ചിരിയോടെ അവൻ അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി.

ആഹ്………………
അവൾ വേദനയോടെ കണ്ണുകൾ തുറന്നവനെ കൂർപ്പിച്ചു നോക്കി.

ഇങ്ങനെ നോക്കല്ലേടി ഉണ്ടക്കണ്ണി എന്റെ കണ്ട്രോൾ പോയി വല്ലതും സംഭവിച്ചിട്ട് പിന്നെ പരാതി പറഞ്ഞിട്ട് കാര്യമില്ല.
അവൻ കുറുമ്പൊടെ പറഞ്ഞു.

ഛീ പോടാ……….
അവനെ തള്ളിമാറ്റി അവൾ പുറത്തേക്കോടി.

അത് കണ്ട് ചിരിയോടെ അവൻ തലയണയെ കെട്ടിപിടിച്ചു കിടന്നു.

 

 

—————————————————————-

 

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴായിരുന്നു ശ്രീലകത്തേക്ക് പോവണം എന്നും രണ്ടു ദിവസം അവിടെ തങ്ങണം എന്ന കാര്യം വിശ്വൻ അവരോട് പറയുന്നത്.
അത് കേട്ടതും ശ്രീയുടെ മുഖം പൂനിലാവുദിച്ചത് പോലെ വിടർന്നു.

വീട്ടിൽ പോണ കാര്യം പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തെ സന്തോഷം ഒന്ന് നോക്കിയേ.
മനു അവളെ കളിയാക്കി പറഞ്ഞു.

എല്ലാവരും അത് കേട്ട് ചിരിയോടെ അവളെ നോക്കി.

ഫുഡ് കഴിച്ചു മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറി അവൾ ആമിയെ വിളിച്ചു.
അവരും ഇന്നവിടെ എത്തും എന്നറിഞ്ഞപ്പോൾ അവളുടെ സന്തോഷം ഇരട്ടിയായി. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സെല്ലാം പാക്ക് ചെയ്തു താഴേക്കിറങ്ങി.

അവൾ എല്ലാവരോടും യാത്ര പറയുന്ന സമയം ഋഷി ഒരുങ്ങി എത്തിയിരുന്നു. എല്ലാവരെയും നോക്കി ഋതുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തവൾ ഋഷിയുടെ ഒപ്പം പുറത്തേക്കിറങ്ങി കാറിൽ കയറി ശ്രീലകത്തേക്ക് പുറപ്പെട്ടു.

 

 

 

തുടരും……………………

 

 

ഇതാണ് ട്വിസ്റ്റ്‌ 😁😁😁
എനിക്കിത്രയും ഒക്കെ റൊമാൻസ് എഴുതാനെ അറിയൂ 🙈🙈🙈

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “മഴ – പാർട്ട്‌ 30”

Leave a Reply

Don`t copy text!