Skip to content

മഴ – പാർട്ട്‌ 33

mazha aksharathalukal novel

ഹോസ്പിറ്റലിലേക്ക് ചെന്ന അവൾ ആദ്യം പോയത് ഗൈനക്കോളജി വിഭാഗത്തിലെ മായ ഡോക്ടറെ കാണാനായിരുന്നു.

മായയുടെ മുന്നിൽ ഇരിക്കുമ്പോൾ അവളുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു.

ഋഷിയോട് പറഞ്ഞിരുന്നോ?????
മായ അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

ഇല്ല ഡോക്ടർ ഉറപ്പാണോ എന്നറിയില്ലല്ലോ വെറുതെ മനസ്സിൽ സംശയം തോന്നിയതെങ്കിലോ?????

അവളുടെ വാക്കുകൾ കേട്ട് മായ അവളെ ചിരിയോടെ നോക്കി.

എന്താ ഡോക്ടർ??????

ഞാൻ ആലോചിക്കുകയായിരുന്നു എന്റെ മുന്നിൽ ഇരിക്കുന്നത് ഡോക്ടർ ശ്രീനന്ദ ഋഷിദേവ് തന്നെയാണോ എന്ന്??
പ്രെഗ്നൻസിയുടെ കാര്യം വന്നപ്പോൾ ഒരു ടിപ്പിക്കൽ വൈഫ് ആയി മാറിപ്പോയല്ലോ.
അവർ അവളെ കളിയാക്കി ചിരിച്ചു.

അവൾ തിരികെ ഒന്ന് പുഞ്ചിരിച്ചു.

എനിവേ ടെസ്റ്റ്‌ റിസൾട്ട്‌ വരട്ടെ അപ്പൊ അറിയാല്ലോ i hope it should be definitly positive.
ആത്മവിശ്വാസത്തോടെ അത്രയും പറഞ്ഞവർ ചെയറിലേക്ക് ചാഞ്ഞിരുന്നു.

അൽപ്പനേരം മൗനമായി കടന്നു പോയി. ശ്രീയുടെ ഹൃദയമിടിപ്പ് അപ്പോഴും സാധാരണ ഗതിയിൽ ആയിട്ടില്ല. വല്ലാത്തൊരു വെപ്രാളവും പ്രവേശവും അവളെ പൊതിഞ്ഞു. ആകാംഷയോടെ ഓരോ സെക്കന്റുകളും അവൾ തള്ളി നീക്കി.

ഡോക്ടർ………..
നിശബ്ദതയെ ഭേദിച്ച് കൊണ്ട് നഴ്സിന്റെ ശബ്ദം അവരുടെ ചെവിയിൽ വന്നു പതിച്ചു.

ഇതാ ഡോക്ടർ റിസൾട്ട്‌.
കയ്യിലിരുന്ന എൻവലപ് ഡോക്ടറെ ഏൽപ്പിച്ച് പുഞ്ചിരിയോടെ അവർ നിന്നു.

ശ്രീയുടെ നെഞ്ചിടിപ്പ് ആ മുറിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി.

Congratulations Mrs. Rishidev.
You are going to be a mom.
മായ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ശ്രീ എന്ത് പറയണം എന്നറിയാതെ നിന്നുപോയി. സന്തോഷം കൊണ്ട് ഒരുവേള ഹൃദയം നിന്ന് പോകുവോ എന്ന് തോന്നിപ്പോയി.
അവളുടെ കൈകൾ യാന്ത്രികമായി വയറിലേക്ക് ചലിച്ചു.
സന്തോഷം കൊണ്ട് ഒരു നീർതുള്ളി അവളുടെ കണ്ണിൽ നിന്ന് താഴേക്ക് പതിച്ചു.

താങ്ക്സ് ഡോക്ടർ.
അവൾ നിറഞ്ഞ ചിരിയോടെ മറുപടി കൊടുത്തു.

പിന്നെ ഇനിയുള്ള കാര്യങ്ങൾ ഞാൻ പറയാതെ തന്നെ അറിയാല്ലോ നല്ലവണ്ണം ശ്രദ്ധിക്കണം ആവശ്യത്തിന് ഫുഡ്‌ കഴിക്കണം ഇപ്പൊ ഒറ്റയ്ക്കല്ല എന്നുള്ള കാര്യം ഓർമ്മ വേണം. ഫസ്റ്റ് പ്രെഗ്നൻസി ആയത് കൊണ്ട് അതിന്റെതായ ബുദ്ധിമുട്ടുകൾ കാണും ഭാരപ്പെട്ട പണികൾ ഒന്നും ചെയ്യരുത് എപ്പോഴും ഹാപ്പി ആയിരിക്കണം.
പിന്നെ നെക്സ്റ്റ് വീക്ക്‌ ചെക്ക് അപ്പുണ്ട്.

ഓക്കേ ഡോക്ടർ.
പിന്നെ ഒരു കാര്യം ഞാൻ പ്രെഗ്നന്റ് ആണെന്നുള്ള കാര്യം ഡോക്ടർ ആരോടും പറയരുത്. ഈ കാര്യം ആദ്യം അറിയേണ്ടത് ഋഷിയേട്ടനാണ് ഞാൻ തന്നെ ഇത് പറഞ്ഞോളാം ഒരു സർപ്രൈസ് ആയിട്ട്.
അവൾ സീറ്റിൽ നിന്നെഴുന്നെറ്റു കൊണ്ട് പറഞ്ഞു.

ഏയ്‌ ഞാൻ ആരോടും പറയില്ല പക്ഷെ ഉടനെ ഞങ്ങൾക്ക് ചിലവ് കിട്ടണം.

അതിനെന്താ ഡോക്ടർ നാളെ തന്നെ ചിലവ് തന്നിരിക്കും.
അവൾ ചിരിയോടെ പറഞ്ഞു.

എന്നാ ഓക്കേ.
ഡോക്ടർക്കും നഴ്സിനും ഒരു പുഞ്ചിരി സമ്മാനിച്ചവൾ പുറത്തേക്കിറങ്ങി.

ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഋഷിയെ കാര്യം അറിയിക്കാൻ അവൾക്ക് തിടുക്കമായി.

ഭക്ഷണം കഴിക്കുമ്പോൾ എന്തോ ഓർമ്മയിൽ ഇരുന്നു ചിരിക്കുന്ന അവളെ ശരണും ശീതളും കളിയാക്കി.
ഐഷു പോയതിൽ പിന്നെ അവൾക്ക് ഹോസ്പിറ്റലിൽ കൂട്ട് ശരണും ശീതളുമാണ്. പിടിവാശി ഉപേക്ഷിച്ചു ചെറിയമ്മ അവരുടെ കൂടെ താമസം തുടങ്ങിയപ്പോൾ പൊന്നുമോളെ നോക്കാൻ ആളായി. അമ്മയുടെയും ചെറിയമ്മയുടെയും ശരണിന്റെയും നിർബന്ധപ്രകാരം ശീതൾ വീണ്ടും ഡ്യൂട്ടിക്ക് വന്നുതുടങ്ങി.

 

 

 

—————————————————————-

 

 

വൈകിട്ട് ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോൾ കണ്ടു പാർക്കിങ്ങിൽ അവളെയും വെയിറ്റ് ചെയ്തു കിടക്കുന്ന ഋഷിയെ. അവൾ ചിരിയോടെ കാറിൽ കയറി അവന്റെ കവിളിൽ ചുംബിച്ചു.

എന്താണ് പൊണ്ടാട്ടി പതിവില്ലാത്ത ഒരുമ്മയൊക്കെ മ്മ്മ്മ്??????
അവൻ അവളെ നോക്കി പുരികം പൊക്കി.

എനിക്ക് ഒരുമ്മ തരാൻ തോന്നി ഞാൻ തന്നു അത്രേയുള്ളൂ.
അവൾ നിസാരമായി പറഞ്ഞു.

അങ്ങനെ അല്ലല്ലോ രാവിലെ പോയ ആളല്ലല്ലോ ഇത് നല്ല ജോളി ആണല്ലോ എന്താണ് മുഖത്ത് പതിവില്ലാത്ത ചിരിയും തെളിച്ചവും ഒക്കെ ???

ശെടാ ഇതെന്താ പൊലീസോ ഇങ്ങനെ ചോദ്യം ചെയ്യാൻ വേഗം വണ്ടിയെടുത്തേ എനിക്ക് വിശക്കുന്നു.
അവൾ ചിണുങ്ങി.

അത് കേട്ടവൻ വണ്ടി മുന്നോട്ടെടുത്തു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.

ഋഷി അവളെ ഇടയ്ക്കിടെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയ ഉടൻ അവൾ ഫ്രഷായി താഴേക്ക് പോയി.
ഋഷിക്കവളോട് കാര്യം ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഓഫീസിലെ കുറച്ചു മെയിൽ ചെക്ക് ചെയ്യാനുള്ള തിരക്കിൽ അവനത് വിട്ടുപോയി.

അത്താഴം കഴിഞ്ഞു കിടക്കാൻ റൂമിലേക്ക്‌ വരുമ്പോഴാണ് ബാൽക്കണിയിൽ എന്തോ ആലോചനയിൽ ചിരിയോടെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന ശ്രീയെ അവൻ കാണുന്നത്.
അവൻ പതിയെ അങ്ങോട്ട്‌ നടന്നു.

മാഡം കാര്യമായ ആലോചനയിൽ ആണല്ലോ??????
അവളുടെ ചെവിക്കരികിൽ അവൻ പറഞ്ഞു.

അത് കേട്ടവൾ തിരിഞ്ഞവന്റെ കഴുത്തിലൂടെ കൈചുറ്റി കാലിൽ കയറി നിന്നു.

ഋഷിയേട്ടാ…………..
മെല്ലെ അവൾ വിളിച്ചു.

എന്തോ കാര്യം സാധിക്കാനാണല്ലോ ഈ സോപ്പിങ്.
അവൻ സംശയത്തോടെ ചോദിച്ചു.

അവൾ തിരിച്ചു ഇളിച്ചു കാണിച്ചു.

മ്മ്മ്മ് മ്മ്മ്മ് കാര്യം എന്താന്ന് പറ.

അതില്ലേ……. ഋഷിയേട്ടൻ എന്നെയന്നു ഒരു കുന്നിന്റെ മോളിൽ കൊണ്ടുപോയില്ലേ……

മ്മ്മ്മ്…… അതിന്?????

ഇപ്പൊ എന്നെയൊന്നവിടെ കൊണ്ടൊവോ??????

ഇപ്പോഴോ?????

ആഹ്……..

നിനക്കെന്താടി തലക്ക് വല്ല ഓളവുമുണ്ടോ ഈ പാതിരാത്രി അവിടെ പോവാൻ?????

ഋഷിയേട്ടാ പ്ലീസ് പ്ലീസ്….. എന്റെ ഒരാഗ്രഹമല്ലേ?????
അവൾ കെഞ്ചി.

നടക്കില്ല മോളെ ഇതാഗ്രഹമല്ല ദുരാഗ്രഹമാ അതുകൊണ്ട് എന്റെ കൊച്ചു നല്ലകുട്ടിയായി കിടന്നുറങ്ങാൻ നോക്ക്.
അവൻ അവളുടെ ഷോൾഡറിൽ പിടിച്ചു റൂമിലേക്ക്‌ നടന്നു.

എന്റെ ഋഷിയേട്ടനല്ലേ എന്തിനാണെ എന്നെയൊന്നു കൊണ്ടുപോ ഒരുപാട് ആഗ്രഹിച്ചതാ പ്ലീസ് പ്ലീസ് പ്ലീസ്…….

നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല.
അവൻ കടുപ്പിച്ച് പറഞ്ഞു.

അല്ലേലും ഋഷിയേട്ടനിപ്പോ എന്നോട് ഒരു സ്നേഹവുമില്ല അതല്ലേ എന്റെ ചെറിയൊരു ആഗ്രഹം പോലും സാധിച്ചു തരാത്തത്.
അവൾ കള്ള കണ്ണീരൊഴുക്കി മൂക്ക് വലിച്ചു.

കണ്ണീരൊഴുക്കൽ കണ്ടാലും മതി. ഉടായിപ്പിറക്കാതെ പോയി കിടന്നുറങ്ങെടി……..
അവൻ അലറിയതും അവൾ കട്ടിലിന്റെ ഒരു മൂലയിൽ പോയി തിരിഞ്ഞു കിടന്നു.

അത് കണ്ടവൻ ചിരിച്ചു.

ഈ പെണ്ണ്……….

ഡീ എഴുന്നേൽക്ക് നമുക്ക് പോവാം.
അവളെ കുലുക്കി വിളിച്ചു.

സത്യായിട്ടും പോവോ????
ആവേശത്തോടെ എഴുന്നേറ്റു കൊണ്ടവൾ ചോദിച്ചു.

ആടി വാ……..
അവൾ സന്തോഷത്തോടെ എഴുന്നേറ്റു ചുരിദാറിന്റെ ഷാൾ എടുത്തിട്ട് ഋഷി കാണാതെ ബാഗിൽ ഒളിപ്പിച്ചു വെച്ച ഒരു എൻവലപ്‌ ഷാളിന്റെ ഇടയിലായി കയ്യിൽ പിടിച്ചു.
അപ്പോഴേക്കും അവൻ ബനിയന് മുകളിൽ ഒരു ജാക്കറ്റ് എടുത്തിട്ട് ബൈക്കിന്റെ കീയുമായി അവളുടെ കയ്യിൽ പിടിച്ചു താഴേക്കിറങ്ങി.

പോർച്ചിൽ നിന്ന് വണ്ടി എടുത്തു പയ്യേ ഗേറ്റിന് പുറത്തേക്ക് തള്ളി കൊണ്ടുപോയി.
ഗേറ്റ് കടന്നതും അവൻ അവളെയും കയറ്റി വണ്ടി മുന്നോട്ട് പായിച്ചു.

കുന്നിന് താഴെ എത്തിയപ്പോൾ ബൈക്ക് പാർക്ക്‌ ചെയ്തവൻ അവളുടെ കൈ പിടിച്ചു മുകളിലേക്ക് കയറി.
മുകളിൽ എത്തിയതും അവൾ അവന്റെ കൈ വിട്ട് കൈ വിടർത്തി നിന്നു. ഒരു മന്ദമാരുതൻ അവരെ കടന്നു പോയി.
അവൾ ചിരിയോടെ അവനെ നോക്കി അവിടെ ഇരുന്നു.

അതേ ഇവിടെ ഇരിക്കാനാണോ പ്ലാൻ???
അവളുടെ അടുത്തായി ഇരുന്നവൻ ചോദിച്ചു.

അവൾ മറുപടി പറയാതെ അവന്റെ കവിളിൽ ചുണ്ട് ചേർത്ത് അവന്റെ തോളിൽ തല ചായ്ച്ചിരുന്നു.

നന്ദൂ…….

മ്മ്മ്മ്……..

നിനക്കെന്നോട് വല്ലതും പറയാനുണ്ടോ???

എന്താ അങ്ങനെ ചോദിക്കാൻ????
തലയുയർത്തി അവൾ ചോദിച്ചു.

എന്തോ എനിക്കങ്ങനെ തോന്നി. ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ നീ ഒരുപാട് ഹാപ്പിയാണ് അതുകൊണ്ട് ചോദിച്ചതാ.

അവൾ ഒന്നും പറയാതെ അവനെ കെട്ടിപിടിച്ചവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ തന്നിലേക്ക് ചേർത്ത് പുൽത്തകിടിലേക്ക് ചാഞ്ഞു കിടന്നു.
അവന്റെ ഹൃദയതാളം ശ്രവിച്ച് മാനത്തേക്കും ചിന്നിച്ചിതറി കിടക്കുന്ന താരകങ്ങളിലേക്കും നോക്കി കിടന്നു.
വീശിയടിക്കുന്ന ഇളം തെന്നലിന്റെ താരാട്ടേറ്റ് രണ്ടുപേരുടെയും കണ്ണുകൾ അടഞ്ഞു പോയി.

 

രാത്രിയിൽ എപ്പോഴോ ശ്രീയുടെ വിളി കേട്ടാണ് അവൻ കണ്ണ് തുറക്കുന്നത്.

HAPPY BIRTHDAY MY DEAR SWEET HUBBY😘

നിറചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ടവൻ അതിശയത്തോടെ ഇരുന്നു.

എന്താ ഇങ്ങനെ നോക്കുന്നെ?????
ടൈം നോക്ക് 12 മണിയായി ഇന്ന് ഒക്ടോബർ 15 ഋഷിയേട്ടന്റെ ബർത്ത്ഡേ.
അവൾ പുഞ്ചിരിയോടെ പറഞ്ഞു.

താങ്ക്സ് മൈ ഡിയർ പൊണ്ടാട്ടി.
അവൻ ചിരിയോടെ എഴുന്നേറ്റവളെ ചുറ്റിപിടിച്ചു.

അല്ല വിഷ് മാത്രേ ഉള്ളൂ എന്റെ ഗിഫ്റ്റ് എവിടെ????
സൈറ്റ് അടിച്ചുകൊണ്ടവൻ ചോദിച്ചു.

ഗിഫ്റ്റ് ഉണ്ടല്ലോ ജീവിതത്തിൽ ഒരിക്കലും ഋഷിയേട്ടന് മറക്കാൻ കഴിയാത്ത ഒരു ഗിഫ്റ്റ്.
അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

ഓഹോ എന്താണാവോ ഗിഫ്റ്റ്??????
കുറുമ്പൊടെ അവളിലേക്ക് മുഖം അടുപ്പിച്ചവൻ ചോദിച്ചു.

അതൊക്കെ കാണിക്കാം പക്ഷെ ഇപ്പൊ കണ്ണൊന്നടക്ക്.
അവൾ പറഞ്ഞു.

എന്താ?????

Just close your eyes.
മെല്ലെ അവനോട് പറഞ്ഞു.

അത് കേട്ടവൻ കണ്ണുകൾ പൂട്ടി. അവൾ പതിയെ ആ എൻവലപ്പ് അവന്റെ കയ്യിലേക്ക് വെച്ചു.

മ്മ്മ്മ് ഇനി കണ്ണ് തുറന്നോ.

അവൾ പറയുന്നത് കേട്ടവൻ കണ്ണ് തുറന്നു. കയ്യിൽ ഇരിക്കുന്ന എൻവലപ്പ് അവൻ സംശയത്തോടെ നോക്കി.
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്.

ഇതെന്താടി??????
ചുണ്ട് ചുളുക്കി അവൻ ചോദിച്ചു.

തുറന്നു നോക്ക് എന്നാലല്ലേ അറിയൂ.

അവൾ പറയുന്നത് കേട്ടവൻ എൻവലപ്പ് തുറന്നു.
ഒരു റെഡ് കളർ ഹാർട്ട്‌ ഷേപ്പ്ട് നോട്ട് പേപ്പർ അവന്റെ കയ്യിൽ കിട്ടി. അവൻ പതിയെ അതിൽ എഴുതിയത് വായിച്ചു.

DADDY, I MAY NOT BE BORN YET.
BUT I CAN TELL YOU ARE GONNA BE A GREAT FATHER
HAPPY BIRTHDAY ❤️

വായിച്ചു തീർന്നതും വിശ്വസിക്കാനാവാതെ അവൻ വീണ്ടും വീണ്ടും വായിച്ചു പോസിറ്റീവ് പ്രെഗ്നൻസി റിസൾട്ടിലേക്ക് നോക്കി.

നന്ദൂ……. ഇത്…… സത്യാണോ??????
ഇടറിയ വാക്കുകളാൽ അവൻ ചോദിച്ചു.

മ്മ്മ്മ്……….
അവൾ അവന്റെ കയ്യെടുത്ത് വയറിനു മുകളിൽ വെച്ചു.

ഇവിടെ ഉണ്ട് ജൂനിയർ ഋഷി.
ചിരിയോടെ അവൾ പറഞ്ഞു.

അവൻ സന്തോഷത്തോടെ അവൾ ഇറുകെ പുണർന്നു.
അവന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ അവളുടെ തോളിലേക്ക് പതിച്ചു.
അവൻ കൂടുതൽ ശക്തിയിൽ അവളെ പുണർന്നു.

അതേ എന്നെ ഇങ്ങനെ ഇറുക്കിയാൽ ഇവിടെ ഒരാൾക്ക് ശ്വാസം കിട്ടില്ലാട്ടൊ.
അവൾ കളിയായി പറഞ്ഞതും അവൻ അവളിലെ പിടി വിട്ടു.
പതിയെ അവന്റെ മുഖം കയ്യിലെടുത്ത് മുഖമാകെ ചുംബിച്ചു.
ശേഷം പതിയെ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് അവളുടെ വയറിന്റെ ഭാഗത്ത്‌ നിന്ന് ടോപ് വലിച്ചു മാറ്റി അവിടെ ചുംബിച്ചു.

അച്ഛ കുറച്ചു മുന്നേ അമ്മയെ കെട്ടിപിടിച്ചപ്പോൾ നൊന്തോ എന്റെ വാവക്ക്.
അവളുടെ വയറിൽ മുഖം വെച്ചവൻ പറയുന്നത് കേട്ടവൾക്ക് ചിരി വന്നു.
ഇന്നലെ വരെ കലിപ്പും കാണിച്ചു നടന്ന ചെക്കനാ വയറിൽ ചുണ്ട് ചേർത്ത് കൊഞ്ചുന്നത്. അവനിലെ മാറ്റം അവളെ വിസ്മയിപ്പിച്ചു.

കുഞ്ഞിനോട് എന്തൊക്കെയോ പറഞ്ഞവൻ എഴുന്നേറ്റു.

എപ്പോഴാ ഇതറിഞ്ഞെ????
അവൻ ചോദിച്ചു.

രാവിലെ ഋഷിയേട്ടൻ പറഞ്ഞപ്പോൾ ചെറിയൊരു സംശയം തോന്നി. ഹോസ്പിറ്റലിൽ ചെന്ന് മായ ഡോക്ടറെ കണ്ടു ടെസ്റ്റ്‌ ചെയ്തപ്പോൾ എന്റെ സംശയം ശരിയാണെന്നു മനസ്സിലായി. പിന്നെ ഋഷിയേട്ടനോട് പറയാൻ ഫോൺ എടുത്തപ്പോഴാണ് നാളെ ആണല്ലോ ബർത്ത്ഡേ എന്നോർത്തത് അപ്പൊ വിചാരിച്ചു സർപ്രൈസ് ആയിട്ട് പറയാന്ന് ഈ മുഖത്തെ ഭാവങ്ങൾ നേരിട്ട് കാണാല്ലോ????
അവൾ ചിരിയോടെ പറയുന്നത് കേട്ടവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.

സന്തോഷത്തോടെ ചേർന്ന് നിൽക്കുന്ന അവരെ നോക്കി താരകങ്ങൾ മിഴി ചിമ്മി.

എത്ര നേരം അവളെ ചേർത്ത് പിടിച്ചു നിന്നെന്ന് അവനോർമ്മയില്ല.
അവളെ ചേർത്ത് പിടിച്ചങ്ങനെ നിൽക്കുമ്പോൾ എന്തോ ഓർത്തെന്ന പോലെ അവളിൽ നിന്നടർന്നു മാറി.
എന്നിട്ടവൻ ഇട്ടിരുന്ന ജാക്കറ്റ് ഊരി അവളെ ധരിപ്പിച്ചു.

തണുപ്പടിച്ച് വല്ല അസുഖവും വരും വാ നമുക്ക് പോവാം.
അവൻ അവളോടായി പറഞ്ഞു.

കുറച്ചു കഴിഞ്ഞു പോവാം ഋഷിയേട്ടാ പ്ലീസ്……..

വേണ്ട വേണ്ട വന്നേ ഇപ്പൊ തന്നെ ഒരുപാട് നേരായി ഇനിയും ഇങ്ങനെ നിക്കണ്ട.

പ്ലീസ് ഋഷിയേട്ടാ എന്റെയല്ല മോന്റെ ആഗ്രഹമാ അല്ലേടാ വാവേ.
അവൾ വയറിൽ തഴുകി പറഞ്ഞു.

കുഞ്ഞിന്റെ പേരും പറഞ്ഞു അടവിറക്കുന്നോ??????
അവൻ ഇടുപ്പിൽ കൈ കുത്തി അവളെ നോക്കി.

ഈൗ………..
മുപ്പത്തിരണ്ടു പല്ലും കാണിച്ചുള്ള അവളുടെ ഇളി കണ്ടവന് ചിരി വന്നു.
അവൻ അവളെ വലിച്ചു കൈക്കുള്ളിലേക്ക് നിർത്തി.

ആൺകുട്ടി ആണെന്ന് ഉറപ്പിച്ചോ????
അവളുടെ മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വെച്ച് കൊണ്ടവൻ ചോദിച്ചു.

എനിക്ക് നൂറുശതമാനം ഉറപ്പാ ഇത് ജൂനിയർ ഋഷി തന്നെയാ ഉള്ളിൽ ഒരുപാട് സ്നേഹം ഉള്ള ഒരു കലിപ്പൻ.
പുഞ്ചിരിയോടെ അവൾ പറയുമ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.

അതൊക്കെ സമ്മതിച്ചു പക്ഷെ അടുത്ത പ്രാവശ്യം എനിക്കൊരു കുഞ്ഞു നന്ദൂട്ടനെ തന്നേക്കണം നിന്നെ പോലൊരു ചുന്ദരി കുറുമ്പി.
അവളുടെ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞു.

അവൾ ചിരിയോടെ അവനോട് ചേർന്ന് നിന്നു.

കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചു കഴിഞ്ഞവർ വീട്ടിലേക്ക് തിരിച്ചു.
തിരികെ കുന്നിറങ്ങാൻ അവളെ അവൻ സമ്മതിച്ചില്ല അവൻ തന്നെ അവളെ കോരിയെടുത്ത് താഴേക്ക് നടന്നു.
അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ അവനെക്കാൾ വലിയ സൗഭാഗ്യം ഒന്നും തനിക്കിനി ലഭിക്കാനില്ലെന്നവൾ അറിയുകയായിരുന്നു.

 

 

—————————————————————

 

 

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നെഞ്ചോടു ചേർത്ത് പിടിച്ചുറങ്ങുന്ന ഋഷിയെ അവൾ ഏറെനേരം നോക്കി കിടന്നു. പിന്നെ പതിയെ അവന്റെ നെറ്റിയിൽ വീണ് കിടന്ന മുടി ഒതുക്കി മൃദുവായി ഒന്ന് ചുംബിച്ചവൾ ഫ്രഷാവാൻ കയറി.

അവൾ ഫ്രഷായി വരുമ്പോഴും അവൻ നല്ല ഉറക്കമായിരുന്നു. അവനെ ഒന്ന് നോക്കി മിററിന് മുന്നിൽ നിന്ന് തലയിലെ ടവൽ അഴിച്ചു മാറ്റി തല നല്ലവണ്ണം തുവർത്തി മുടി കുളിപ്പിന്നൽ ഇട്ട് സിന്ദൂരം ചാർത്തി നെറ്റിയിൽ പൊട്ടും തൊട്ട് കഴിഞ്ഞപ്പോൾ ഡോറിൽ ആരോ തട്ടി. അവൾ അത് കേട്ട് തിരിഞ്ഞപ്പോഴേക്കും ഋഷി ഉണർന്നിരുന്നു. അവൾ പതിയെ ചെന്ന് ഡോർ തുറന്നു നോക്കുമ്പോൾ എല്ലാവരും ചിരിയോടെ മുന്നിൽ നിൽക്കുന്നു.

എന്താ എല്ലാവരും കൂടി??????
അവൾ ചോദിച്ചു തീർന്നതും മനു അവളെ കടന്നകത്തേക്ക് കയറിയിരുന്നു.

Happy birthday Rishi…………
അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഋഷി ചിരിയോടെ എഴുന്നേറ്റവനെ കെട്ടിപിടിച്ചു.

താങ്ക്സ് ഡാ….

അപ്പോഴേക്കും എല്ലാവരും അകത്തേക്ക് കയറിയിരുന്നു. ഓരോരുത്തരായി അവനെ വിഷ് ചെയ്യാൻ തുടങ്ങി.

ജാനകി അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു. വിശ്വൻ അവനെ പുണർന്ന് ആശംസകൾ അറിയിച്ചു.
ഋതു അവനെ കെട്ടിപിടിച്ചു കവിളിൽ മുത്തി. എല്ലാ പിറന്നാളിനും ഇത് പതിവാണ്.
എല്ലാവരും അവനെ വിഷ് ചെയ്യുന്നതും നോക്കി ചിരിയോടെ ശ്രീ നിന്നു.

അല്ല ഏട്ടത്തി വിഷ് ചെയ്യുന്നില്ലേ????
ഋതു അവളോട് ചോദിച്ചു.

ആര് പറഞ്ഞു വിഷ് ചെയ്തില്ലാന്നു നിന്റെ ഏട്ടത്തിയാ എന്നെ ആദ്യം വിഷ് ചെയ്തത്. ഗിഫ്റ്റും തന്നു അല്ലേടി???

അവൻ ചോദിക്കുന്നത് കേട്ടവൾ ചിരിയോടെ തലയാട്ടി.

എന്നിട്ട് ഗിഫ്റ്റ് എന്തേ?????
വിച്ചു ആയിരുന്നു ചോദിച്ചത്.

അതൊക്കെയുണ്ട് പിന്നെ പറയാം. ഇപ്പൊ ഞാനൊന്ന് ഫ്രഷായി വരട്ടെ.
ഒറ്റ കണ്ണിറുക്കി അവൻ ബാത്‌റൂമിലേക്ക് നടന്നു.

അവൻ ഫ്രഷായി വന്നപ്പോഴേക്കും താഴെ എല്ലാവരും കേക്ക് ഒക്കെ സെറ്റ് ചെയ്തു വെച്ചിരുന്നു.

കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴേക്കും രണ്ടു കാറിലായി അഭിയും ഐഷുവും ആമിയും നിരഞ്ജനും ശരണും ശീതളും പൊന്നുമോളും എത്തി.

വന്നപ്പോൾ തന്നെ അളിയന്മാർ പരസ്പരം കെട്ടിപിടിച്ചവന് ആശംസകൾ നേർന്നു.

പിന്നെ കേക്ക് മുറിക്കൽ ആയിരുന്നു. കേക്ക് മുറിച്ചു ആദ്യ പീസ് അവൻ അവന്റെ നന്ദുവിന് തന്നെ കൊടുത്തു. അവൾ തിരിച്ചും കൊടുത്തു.

പിന്നെ അങ്ങോട്ട് കേക്ക് കൊടുക്കലും ഗിഫ്റ്റ് കൈമാറലുമായി ബഹളം ആയിരുന്നു.
മനുവും ഋതുവും ബാക്കി വന്ന കേക്കിന് തല്ല് കൂടാൻ തുടങ്ങി. അവസാനം ദേഷ്യം വന്ന ഋതു അവന്റെ നടുവിന് നോക്കി ചവിട്ടി. മനു മുഖവും കുത്തി കേക്കിലേക്കു വീണു. വായിലും കണ്ണിലും മൂക്കിലും കേക്ക് കയറി നിൽക്കുന്ന അവന്റെ കോലം കണ്ടെല്ലാവരും ചിരിക്കാൻ തുടങ്ങി.
അവനാകട്ടെ തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന ഋതുവിനെ നോക്കി പുതിയ പുച്ഛിച്ചു മുഖത്ത് പറ്റിയ കേക്ക് തോണ്ടി തിന്നാൻ തുടങ്ങി.

വല്ലാത്ത ജന്മം തന്നെ……….
എല്ലാവരും അവനെ നോക്കി പറഞ്ഞു പോയി.

 

എല്ലാവരും കഴിക്കാൻ ഇരിക്കുന്നതിന് മുന്നേ ശ്രീ പ്രെഗ്നന്റ് ആണെന്നുള്ള കാര്യം ഋഷി അവരെ അറിയിച്ചു. പിന്നെ അങ്ങോട്ട്‌ സന്തോഷപ്രകടനങ്ങൾ ആയിരുന്നു.
എല്ലാവരും അവളെ സ്നേഹത്തോടെ പൊതിഞ്ഞു.

എനിക്കും ഗംഗയ്ക്കും നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു ഞാനത് നിങ്ങളുടെ അച്ഛനോട് പറഞ്ഞപ്പോൾ ലക്ഷണം നോക്കി ഗർഭം പറയാൻ നിങ്ങൾ ഗൈനക്കോളജിസ്റ്റ് ആണോന്ന് പറഞ്ഞു കളിയാക്കി ഇപ്പൊ നോക്ക് മനുഷ്യാ ഞങ്ങൾ പറഞ്ഞത് ശരിയായില്ലേ?????
ലക്ഷ്മി വിശ്വനോടായി ചോദിച്ചു.

അയ്യോ പറഞ്ഞത് ഞാൻ തിരിച്ചെടുത്തേ……………
അയാൾ കൈകൂപ്പി കൊണ്ട് പറഞ്ഞു.

അഭി അപ്പോൾ തന്നെ സന്തോഷവാർത്ത തറവാട്ടിലേക്ക് വിളിച്ചു പറഞ്ഞു. കേൾക്കേണ്ട താമസം മുത്തശ്ശനും മുത്തശ്ശിയും അടക്കം എല്ലാവരും മംഗലത്തെത്തി.

ശ്രീക്ക് ഇഷ്ടമുള്ളത് വാങ്ങി അവർ വാങ്ങി കൊടുത്തു.
ഉച്ചക്ക് എല്ലാവരും ചേർന്നൊരു സദ്യ തന്നെ ഉണ്ടാക്കി.
സന്തോഷത്തോടെ അന്നത്തെ ദിവസം കടന്നു പോയി.

 

—————————————————————

 

 

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. ഋഷി അവളെ കുഞ്ഞു കുട്ടിയെ പോലെ ആയിരുന്നു കൊണ്ട് നടന്നത്. അവൾ ആഗ്രഹിക്കുന്നത് പറയുന്നതിന് മുന്നേ അവൾക്ക് മുന്നിൽ എത്തിച്ചിരിക്കും.
ആദ്യത്തെ ചെക്ക് അപ്പ്‌ കഴിഞ്ഞു വീട്ടിൽ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ഛർദിൽ തുടങ്ങി. ഒന്നും കഴിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു അവൾക്ക്. എന്തെങ്കിലും കഴിച്ചാൽ അപ്പൊ ഛർദിക്കും അവളുടെ അവസ്ഥ കണ്ടു ഋഷി ആയിരുന്നു സങ്കടപെട്ടത്.

 

ഛർദിച്ച് അവശയായി അവൾ കിടക്കുമ്പോൾ അവൻ അവളുടെ വയറിൽ ചുണ്ട് ചേർത്ത് കുഞ്ഞിനോട് പറയും അമ്മയെ ഒരുപാട് വിഷമിപ്പിക്കല്ലേടാന്ന്.

അതിനിടയിൽ വിച്ചു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവശത എല്ലാം മാറിയപ്പോൾ ശ്രീ കുഞ്ഞിന്റെ കൂടെ സമയം ചിലവഴിക്കാൻ തുടങ്ങി. ഗർഭിണി ആയ ശേഷം ഹോസ്പിറ്റലിൽ പോക്കിന് ഋഷി അവൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കുഞ്ഞിന് പേര് സെലക്ട്‌ ചെയ്തത് ഋതു ആയിരുന്നു തൻവി എന്ന എല്ലാവരുടെയും തനുകുട്ടി. മനുവിന്റെ എല്ലാ ഉടായിപ്പും ആൾക്ക് ഇപ്പോഴേ കിട്ടിയിട്ടുണ്ട്.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
ശ്രീക്ക് ഏഴാം മാസമായി. ആൾ ഒന്നുകൂടി തടിച്ച് സുന്ദരി ആയി. വയറൊക്കെ വെച്ചു.
ഋഷിക്കിപ്പോ ഓഫീസിൽ പോവാൻ പോലും മടിയാണ് ഏത് നേരവും ശ്രീയുടെ വയറിൽ മുഖം ചേർത്ത് കുഞ്ഞിന്റെ അനക്കം അറിയലാണ് പണി. കുഞ്ഞാണെങ്കിൽ ഋഷിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ചവിട്ട് തുടങ്ങും.

അപ്പോഴേക്കും ആമി ഒരാൺകുഞ്ഞിന് ജന്മം നൽകി. ആരവ് എന്ന അപ്പൂട്ടൻ ആമി തറവാട്ടിൽ ആണ് നിൽപ്പ്.
ഇതിനിടയിൽ ശ്രീയെ തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോവാനുള്ള സമയമായി.
വിടില്ലെന്ന് ഋഷി വാശി പിടിച്ചിട്ടും എല്ലാവരുടെയും നിർബന്ധപ്രകാരം അവളെ പറഞ്ഞു വിട്ടു. പോകാൻ നേരം പെണ്ണ് അവനെ കെട്ടിപിടിച്ചു കരഞ്ഞു കുളമാക്കി ഒരു പരുവം ആയിരുന്നു.

അവൾ പോയതിൽ പിന്നെ ഋഷിക്ക് എല്ലാത്തിനോടും ദേഷ്യം തോന്നി.
എല്ലാവരും കൂടി അവളെ അവനിൽ നിന്ന് പറിച്ചു കൊണ്ടുപോയത് പോലെ അവന് തോന്നി. ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടിരുന്നു. രാത്രി ലക്ഷ്മി അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ പോലും അവൻ പോവാൻ കൂട്ടാക്കിയില്ല.

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല. രാത്രി അവളുടെ വയറിൽ തലോടി കുഞ്ഞിനോട് സംസാരിക്കുന്നതും നീര് വന്നു വീർത്ത അവളുടെ കാൽ തടവുന്നതും എല്ലാം ഓർത്തവന് ഉറങ്ങാൻ സാധിച്ചില്ല. അവൾ വല്ലതും കഴിച്ചു കാണുവോ???
ഉറങ്ങി കാണുവോ???? കാൽ വേദന ഉണ്ടാകുവോ????? പല പല ചിന്തകൾ അവനെ അലട്ടി.
തറവാട്ടിൽ എത്തി കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു ” എന്നെ കൊണ്ടുപോവാൻ വരുവോ എനിക്ക് ഋഷിയേട്ടൻ ഇല്ലാതെ പറ്റില്ല ” എന്ന് പറഞ്ഞു കരഞ്ഞ അവളുടെ സ്വരം കാതിൽ വന്ന് അലയടിക്കുന്നത് പോലെ അവന് തോന്നി.

അവസാനം രാത്രി എങ്കിൽ രാത്രി അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരണം എന്ന് മനസ്സിൽ ഉറപ്പിച്ച് കാറിന്റെ കീയും എടുത്ത് വെളിയിൽ ഇറങ്ങി പോർച്ചിൽ പാർക്ക്‌ ചെയ്ത കാറിന്റെ അടുത്തെത്തിയപ്പോൾ തന്നെ അഭിയുടെ കാർ വീടിന്റെ മുറ്റത്ത് എത്തിയിരുന്നു.
കാറിന്റെ ശബ്ദം കേട്ട് ഉറങ്ങാൻ കിടന്ന ഓരോരുത്തരായി എഴുന്നേറ്റു പുറത്തേക്ക് വന്നു.

കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് അഭി ഇറങ്ങി. ബാക്ക് ഡോർ തുറന്നു ഐഷുവിന്റെ കയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങുന്ന ശ്രീയെ കണ്ടു ഋഷിക്ക് സന്തോഷം അടക്കാനായില്ല.

അപ്പോഴേക്കും അഭി അവന്റെ അടുത്ത് എത്തിയിരുന്നു.

അളിയോ ഞങ്ങൾ ദേ ഇവളെ ഇവിടെ ആക്കാൻ വന്നതാ. തറവാട്ടിൽ എത്തിയപ്പോൾ തുടങ്ങിയ മോങ്ങലാണ്. അവൾ ഋഷിയേട്ടനില്ലാതെ നിൽക്കില്ല പോലും. അതാ രാത്രിക്ക് രാത്രി ഇങ്ങോട്ട് കൊണ്ട് വന്നത്. ഇന്നാ പിടിച്ചോ നിന്റെ പ്രോപ്പർട്ടിയെ.

അവൻ ശ്രീയുടെ കൈ പിടിച്ചു ഋഷിയെ ഏൽപ്പിച്ചു.
അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.
അഭിയോടും ഐഷുവിനോടും രാത്രി അവിടെ തങ്ങാൻ പറഞ്ഞപ്പോൾ അവന് പിറ്റേന്ന് ഓഫീസിൽ അർജെന്റ് മീറ്റിംഗ് ഉള്ളത് കൊണ്ട് അപ്പോൾ തന്നെ അവർ തിരികെ പോയി.

ഋഷി ശ്രീയേയും കൊണ്ട് താഴത്തെ മുറിയിലേക്ക് കയറി. അവൾക്ക് സ്റ്റെയർ കയറി ഇറങ്ങാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവർ താഴത്തെ മുറിയിൽ ആണ് ഇപ്പോൾ കിടപ്പ്.

എന്തിനാടി പെണ്ണെ രാത്രി തന്നെ ബഹളം വെച്ച് ഇങ്ങോട്ട് പോന്നത്???
തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന അവളോടവൻ ചോദിച്ചു.

അതേ എനിക്കും മോനും ഋഷിയേട്ടന്റെ നെഞ്ചിൽ ചേർന്ന് കിടക്കാതെ ഉറക്കം വരില്ല.
ഇവിടെ ഒരാൾ ഇവിടെ നിന്ന് പോയപ്പോൾ തൊട്ട് സൈലന്റ് ആണ്. അല്ലാത്തപ്പോൾ എന്നെ ചവിട്ടി ഒരു പരുവം ആക്കുന്ന ആൾ തറവാട്ടിലെ എല്ലാവരും ഇവന്റെ അനക്കം അറിയാൻ വന്നപ്പോൾ അനങ്ങാതെ കിടന്നു കളഞ്ഞു. പിന്നെ ഇവിടെ വന്നു ഋഷിയേട്ടന്റെ ശബ്ദം കേട്ടപ്പോഴാ അവനൊന്ന് അനങ്ങിയത്.

ആണോടാ കുറുമ്പാ നീ അനങ്ങാതെ കിടന്നു കളഞ്ഞോ??????
അവൾ പറയുന്നത് കേട്ടവൻ അവളുടെ വയറിൽ ചുണ്ട് ചേർത്ത് ചോദിച്ചു.

അപ്പോൾ തന്നെ ഒരു ചവിട്ട് അവൾക്ക് കിട്ടി.

ഔ…… ദേ ഋഷിയേട്ടാ അവനെന്നെ ചവിട്ടി.
ശ്രീ പറയുന്നത് കേട്ടവൻ ചിരിയോടെ അവളുടെ വയറിൽ ചുണ്ട് ചേർത്തു.

 

 

————————————————————-

 

 

ഡെലിവറി ഡേറ്റ് അടുക്കും തോറും അവളെക്കാൾ ടെൻഷൻ അവനായിരുന്നു.
ഓഫീസിൽ പോലും പോവാതെ അവളുടെ കൂടെ ഇരിക്കാൻ തുടങ്ങി. രാത്രി അവളൊന്ന് അനങ്ങിയാൽ പോലും അവൻ ചാടി എഴുന്നേൽക്കും.

ശ്രീക്ക് ഒമ്പത് മാസം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് കൊണ്ടുപോയി ഡേറ്റ് ഒക്കെ ഫിക്സ് ചെയ്തു. പറഞ്ഞ ഡേറ്റിന് ഒരാഴ്ച്ച മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റായി.

ഒരു അർജെന്റ് മീറ്റിങ്ങിനായി ഓഫീസിൽ വന്നു മീറ്റിംഗ് അറ്റൻഡ് ചെയ്യുമ്പോഴാണ് ശ്രീയെ ലേബർ റൂമിൽ കയറ്റി എന്ന് പറഞ്ഞു അവന് കാൾ വരുന്നത്. രാവിലെ അവൾക്ക് കുഴപ്പം ഒന്നും ഇല്ലാതിരുന്നത് കൊണ്ടായിരുന്നു മനസ്സില്ലാ മനസ്സോടെ മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വന്നത്.
അത് കേട്ടതും അവൻ മീറ്റിംഗ് മനുവിനെ ഏൽപ്പിച്ചു കാറെടുത്ത് മാക്സിമം സ്പീഡിൽ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
ഹോസ്പിറ്റലിൽ പാർക്കിങ്ങിൽ എത്തി ഒരുവിധം വണ്ടി പാർക്ക്‌ ചെയ്തു അകത്തേക്കോടി.
ഓടി അവൻ ലേബർ റൂമിന് വാതിൽക്കൽ എത്തി.
ലക്ഷ്മിയോടും വിശ്വനോടും അവൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ടെൻഷൻ കാരണം അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. വിശ്വൻ അവനോട് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ശ്രീയുടെ മുഖം ഓർക്കും തോറും അവന്റെ നെഞ്ചിൽ ഭാരം തോന്നി.
അപ്പോഴേക്കും തറവാട്ടിൽ നിന്ന് ഹരിയും ജാനകിയും അഭിയും ഐഷുവും എത്തിയിരുന്നു. അഭിക്കും ടെൻഷൻ തോന്നിയിരുന്നു എങ്കിലും അവൻ അത് പുറമെ കാണിക്കാതെ ഋഷിയെ ആശ്വസിപ്പിക്കാൻ നോക്കി.

സർ………………
നേഴ്സിന്റെ വിളി കേട്ടതും ഋഷി ഓടി അവരുടെ അടുത്തെത്തിയിരുന്നു.

ശ്രീ മാഡം പ്രസവിച്ചു ആൺകുട്ടിയാണ്.
വെള്ളതുണിയിൽ പൊതിഞ്ഞ റോസ് നിറത്തിലുള്ള ഒരു കൊച്ചു സുന്ദരനെ അവന് നേരെ നീട്ടി.
വിറയ്ക്കുന്ന കൈകളോടെ അവൻ തന്റെ ചോരയെ വാങ്ങി.

നന്ദൂ………..
ആധിയോടെ അവൻ ചോദിച്ചു.

മാടത്തിന് കുഴപ്പം ഒന്നുമില്ല കുറച്ചു കഴിയുമ്പോൾ റൂമിലേക്ക്‌ ഷിഫ്റ്റ് ചെയ്യും.

നേഴ്സിന്റെ വാക്കുകൾ അവനിൽ ആശ്വാസം നിറച്ചു.

അവൻ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി.
കണ്ണടച്ച് കിടക്കുന്ന കുട്ടി കുറുമ്പനെ കാണും തോറും അവനിൽ സന്തോഷവും വാത്സല്യവും അലതല്ലി.
വർധിച്ച സന്തോഷത്തോടെ അവൻ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു. ഉറക്കത്തിലും അച്ഛന്റെ സ്പർശം അറിഞ്ഞത് പോലെ കുഞ്ഞിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

എല്ലാവരും കുഞ്ഞിനെ കാണാൻ അവന് ചുറ്റും കൂടി.

എല്ലാവരും കണ്ടു കഴിഞ്ഞ് നേഴ്സ് കുഞ്ഞിനെ തിരികെ വാങ്ങിക്കൊണ്ട് പോയി.

കുഞ്ഞിനെ കണ്ടെങ്കിലും ശ്രീയെ കാണാതെ ഋഷിക്ക് സ്വസ്ഥത ഇല്ലായിരുന്നു. അവളെ റൂമിലേക്ക്‌ മാറ്റിയപ്പോൾ തന്നെ അവൻ അവളെ കാണാൻ കയറി.
ബെഡിൽ വാടി തളർന്നു കിടക്കുന്ന അവളെ കണ്ടവന്റെ നെഞ്ചോന്ന് പിടഞ്ഞു.
അവൻ പതിയെ അവൾക്കരികിൽ ചെന്ന് അവളുടെ തലയിൽ തഴുകി.
അവന്റെ മുഖം കണ്ട് അവൾ അവന് നേരെ കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു.

ഒത്തിരി വേദനിച്ചോടി??????

അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി ആയിരുന്നു മറുപടി.

വേദന ഉണ്ടായിരുന്നു പക്ഷെ നമ്മുടെ മോന്റെ കരച്ചിൽ കേട്ടപ്പോൾ അതുവരെ അനുഭവിച്ച വേദനയെല്ലാം ആവിയായി പോയി.

അവൾ പറയുന്നത് കേട്ടവൻ അവളുടെ നെറുകിൽ ചുംബിച്ചു.

അപ്പോഴേക്കും എല്ലാവരും അകത്തേക്ക് എത്തിയിരുന്നു. ലക്ഷ്മിയുടെ കയ്യിൽ ആയിരുന്നു കുഞ്ഞ്.

എല്ലാവരും കുഞ്ഞിനെ നോക്കി ലക്ഷണം പറയാൻ തുടങ്ങി.
ഋഷി കുഞ്ഞിലേ എങ്ങനെ ഇരുന്നോ അത് പോലെ തന്നെയാണ് കുഞ്ഞെന്ന് വിശ്വൻ പറഞ്ഞു.
കുഞ്ഞ് ഋഷിയെ വാർത്ത് വെച്ചത് പോലെയാന്നെന്ന് എല്ലാവരും അഭിപ്രായം പറഞ്ഞു.

ഋഷിയുടെ കയ്യിൽ ഇരിക്കുമ്പോൾ അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി ഉണ്ടെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

അതേ ഇനി ശ്രീക്കുട്ടിയുടെ അടുത്ത് നിന്ന് മാറി നിന്നേക്കണം കേട്ടല്ലോ?????
ശ്രീയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ഋഷിയോട് ലക്ഷ്മി പറഞ്ഞു.

അത് കേട്ടതും രണ്ടുപേരുടെയും മുഖം വാടി.

അല്ല ഇതാരോടാ ഈ പറയുന്നത് ഒരു രാത്രി കാണാതായപ്പോൾ ഭാര്യയെ കാണാൻ രാത്രിക്ക് രാത്രി പുറപ്പെടാൻ നിന്നവനാ ഇത്. മറ്റൊരുത്തി ആണെങ്കിലോ എന്റെ ഋഷിയേട്ടനില്ലാതെ ഉറങ്ങില്ല എന്ന് പറഞ്ഞു ബഹളം വെച്ച് പാതിരാത്രി തറവാട്ടിൽ നിന്ന് പോന്നവൾ നടന്നത് തന്നെ.
അഭിയുടെ കമന്റ്‌ കേട്ട് എല്ലാവരും പൊട്ടിചിരിക്കാൻ തുടങ്ങി.

 

—————————————————————-

 

 

ശ്രീയെ നേരെ മംഗലത്തേക്കാണ് കൊണ്ടുപോയത്. ശ്രീയെയും കുഞ്ഞിനേയും താഴത്തെ മുറിയിൽ കിടത്തി ഋഷിയെ അവരുടെ മുറിയിലേക്ക് ഓടിച്ചു.
അവനോട്‌ ശ്രീയെ കിടത്തിയ മുറിയിൽ കയറരുതെന്ന് പറഞ്ഞിട്ടും ചെക്കൻ നെവർ മൈൻഡ്. കുഞ്ഞിനെ കാണണം എന്ന് പറഞ്ഞവൻ റൂമിൽ കയറിയും ഇറങ്ങിയും നടന്നു. പറഞ്ഞിട്ടും കാര്യം ഇല്ലാത്തത് കൊണ്ട് ഇപ്പൊ ലക്ഷ്മി അവനെ തടയാറില്ല.

മംഗലത്ത് കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഉയർന്നു കേട്ടു.

കുഞ്ഞിന് പേരിട്ടത് ഋഷി തന്നെ ആയിരുന്നു. 28 കെട്ടിന് അവൻ കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചു അഥർവ്വ്. പേരിഷ്ടമായത് പോലെ അവൻ കാലിട്ടടിച്ച് ചിരിച്ചു.
കുഞ്ഞിനെ ആദി എന്ന് വീട്ടിൽ വിളിച്ചു.

കുഞ്ഞിന്റെ 28 കെട്ടിന് ഐഷുവിന്റെ വയറ്റിൽ ഒരാൾ വരവറിയിച്ചു.
അതോടെ അഭിയും ഹാപ്പി.

 

ആദികുട്ടൻ എല്ലാവരുടെയും കുറുമ്പനായി വീട്ടിൽ വളർന്നു. അവന്റെ ചേച്ചി പെണ്ണായി തനുകുട്ടിയും.
ആദിയുടെയും തനുവിന്റെയും കളിചിരികൾ വീട്ടിൽ മുഴങ്ങി കേട്ടു.

 

 

 

തുടരും………………

 

 

അടുത്ത ഒരു പാർട്ടോടുകൂടി ഋഷിയും നന്ദുവും എല്ലാവരോടും വിട പറയും

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!