അകത്തേക്ക് കയറിയ അവൾ കാണുന്നത് അവളെയും പ്രതീക്ഷിച്ചിരിക്കുന്ന ഋതുവിനെ ആണ്. അവളെ കണ്ടമാത്രയിൽ ഋതു ഓടി വന്നു അവളുടെ കയ്യിൽ തൂങ്ങി.
വാ ചേച്ചി ഞാൻ ചേച്ചിക്ക് ഈ വീടൊക്കെ ചുറ്റി കാണിച്ചു തരാം. ആവേശത്തോടെ അവൾ പറഞ്ഞു.
ശ്രീ കൃഷ്ണനെയും വിശ്വനെയും ഒന്ന് നോക്കി.
മോള് ഋതുവിന്റെ കൂടെ അകത്തേക്ക് പോയി എല്ലാം കണ്ടോളൂ. ഞാനും കൃഷ്ണനും ഒന്ന് ഓഫീസിൽ പോകാൻ നിക്കുവാ ഇന്നൊരു മീറ്റിംഗ് ഉണ്ട്. വൈകിട്ട് ഞങ്ങൾ വന്നു കഴിഞ്ഞു മോൾക്ക് കൃഷ്ണന്റെ ഒപ്പം പോവാം എന്തെ???
ശരി അച്ഛാ അങ്ങനെ ആവട്ടെ.
എന്നാൽ ശരി.
ലക്ഷ്മി ഞങ്ങൾ ഇറങ്ങുവാ.
അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചു പറഞ്ഞു.
ആ ദാ ഞാൻ വരുന്നു വിശ്വേട്ടാ….
പപ്പേ വരുമ്പോൾ ഡയറി മിൽക്ക് മേടിച്ചോണ്ടു വരുമോ???
ഋതു ചോദിച്ചു.
ഋതു കുട്ടാ ഞാൻ മീറ്റിംങ്ങിനാ പോവുന്നത് അല്ലാതെ കടയിൽ പോകുവല്ല.
ഓഹ് ഓഫീസിൽ നിന്ന് വരുന്ന വഴിയിൽ കട ഒന്നും ഇല്ലാത്തത് പോലെ ആണ് പറച്ചിൽ അല്ലേലും പപ്പക്കെന്നോട് പണ്ടത്തെ പോലെ സ്നേഹം ഒന്നുല്ല.
അവൾ മുഖം വീർപ്പിച്ചു.
ഓഹ് ഇനി അതും പറഞ്ഞു പിണങ്ങാൻ നിക്കണ്ട എന്റെ കുട്ടൻ. പപ്പാ മേടിച്ചോണ്ട് വരാം പോരെ.
അങ്ങനെ വഴിക്ക് വാ എന്റെ കുഞ്ചൂട്ടാ
ടി ടി കാന്താരി
ശ്രീയേച്ചിക്കൊരു കാര്യം അറിയണോ ദി ഗ്രേറ്റ് ബിസ്സിനെസ്സ് മാൻ വിശ്വനാഥ മേനോന്റെ ചെല്ലപ്പേരാണ് കുഞ്ചു
ശ്രീയെ നോക്കി അവൾ കളിയാക്കി പറഞ്ഞു.
പൊന്ന് മോളെ നാറ്റിക്കരുത് പപ്പാ ജീവിച്ചു പൊക്കോട്ടെ.
അയാൾ തൊഴുതു കൊണ്ട് പറഞ്ഞു.
അന്ത ഭയം ഇറുക്കണം.
ഇവരുടെ കളികൾ നോക്കി നിന്ന ശ്രീയുടെ ഓർമ്മകളിൽ അവളും അച്ഛനും കൂടി ഉള്ള തല്ലുപിടുത്തവും കുറുമ്പുകളും ഓർമ്മ വന്നു.
മനസ്സിൽ ഒരു സൂചി കുത്തി ഇറക്കുന്ന വേദന അവൾക്ക് ആ ഓർമ്മകൾ സമ്മാനിച്ചു.
എന്താണ് വിശ്വേട്ടാ ഇവൾ വീണ്ടും വല്ല കുരുത്തക്കേടും ഒപ്പിച്ചോ???
ലക്ഷ്മിയുടെ ചോദ്യം ആണ് ശ്രീയെ ഓർമ്മകളിൽ നിന്നുണർത്തിയത്.
ഒന്നുല്ലെന്റെ ലക്ഷ്മി ഞാൻ ഇറങ്ങിയേക്കുവാ ഇനി നിന്നാൽ ശരിയാവില്ല ആകെ ഉള്ള മാനം കൂടി കപ്പല് കയറും.
ഏത് നേരത്താണോ ദൈവമേ എനിക്കിങ്ങനെ ഒരബദ്ധം സംഭവിച്ചത്???
അയാൾ സ്വയം പഴിച്ചുകൊണ്ട് നടന്നു.
അയാളുടെ പോക്ക് നോക്കി ലക്ഷ്മി അന്തിച്ചു നിന്നു.
പതിയെ അവർ ഋതുവിനെ നോക്കി.
ഇനി നിന്നാൽ ശരിയാകില്ല എന്നറിയാവുന്ന ഋതു പതിയെ ശ്രീയുടെ കയ്യിൽ പിടിച്ചു.
വാ ചേച്ചി നമുക്കകത്തോട്ട് പോവാം.
ശ്രീ പതിയെ ലക്ഷ്മിയെ നോക്കി.
അവർ തലയാട്ടി സമ്മതിച്ചതും ചെറിയൊരു പുഞ്ചിരി അവർക്ക് സമ്മാനിച്ചുകൊണ്ടവൾ ഋതുവിന്റെ കൂടെ അകത്തേക്ക് നടന്നു.
പോകുന്ന പോക്കിൽ ഋതു വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അവരുടെ പോക്ക് കണ്ട് ഒരു ചെറു ചിരിയോടെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു.
ദേ ചേച്ചി ഇതാണെന്റെ യുദ്ധഭൂമി കൊള്ളാവോ????
തന്റെ മുറിയിലേക്ക് ശ്രീയെ കയറ്റികൊണ്ട് ഋതു അഭിമാനപൂർവം പറഞ്ഞു.
ശ്രീ ആ മുറിയാകെ ഒന്ന് വീക്ഷിച്ചു. പാളയം മാർക്കറ്റിനെക്കാൾ ദയനീയം ആയിരുന്നു അവളുടെ മുറിയുടെ അവസ്ഥ.
അത് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഒരു നിമിഷം ശ്രീ ഋതുവിനെ നോക്കി നിന്നു.
ഇതൊക്കെ എന്ത് എന്ന രീതിയിൽ ആണ് ഋതുകുട്ടന്റെ നിൽപ്പ്.
കട്ടിലിൽ അവിടിവിടെ ആയി ചിതറി കിടക്കുന്ന തലയിണയും. ഫ്ലോറിൽ കിടക്കുന്ന ബെഡ്ഷീറ്റും ജനലിൽ തൂങ്ങി ആടുന്ന ബനിയനും. ടേബിളിൽ ചിതറി കിടക്കുന്ന ബുക്കുകളും എല്ലാം കൂടി കണ്ടിട്ട് കുരുക്ഷേത്രഭൂമി ആണ് ശ്രീയുടെ മനസ്സിൽ ഓടി വന്നത്.
ഋതുകുട്ടാ….
എന്തെ ചേച്ചി ഭംഗി കൂടിപ്പോയോ എന്റെ മുറിക്ക്????
നിഷ്കളങ്കത വിതറി കൊണ്ടു ഋതു ചോദിച്ചു.
ഏയ് ഭംഗി ഇച്ചിരി കുറഞ്ഞു പോയെങ്കിലേ ഉള്ളൂ.
പറഞ്ഞു തീർന്നതും രണ്ടുപേരും കൂടി ചിരിക്കാൻ തുടങ്ങി.
എന്നാലും എന്റെ ഋതുകുട്ടാ നീ ഇത്ര വലിയ സംഭവം ആണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല പൊന്നെ.
അതാണ് ഋതു എനിക്ക് സ്വയം പൊങ്ങുന്നത് തീരെ ഇഷ്ട്ടമല്ല അതുകൊണ്ട് പുറത്ത് പറയാത്തതാ.
ശ്രീ ഒരുനിമിഷം കൈകൂപ്പി നിന്ന് പോയി.
നോം നിന്നിൽ കൃതാർത്ഥ ആയിരിക്കുന്നു മകളെ.
അവൾ സ്റ്റൈലിൽ പറഞ്ഞു.
അമ്മ ഒന്നും പറയാറില്ലേ ഇത് കണ്ടിട്ട്????
പണ്ട് പറയുമായിരുന്നു ഇപ്പൊ പറഞ്ഞു പറഞ്ഞു മടുത്തു ആഴ്ചയിൽ ഒരിക്കൽ അമ്മ വന്നു ക്ലീൻ ചെയ്തിട്ട് പോവും.
ഞഞ്ഞായി.
ഈൗ ഋതു ഒരു ഇളി പാസ്സാക്കി കൊടുത്തു.
മതി നിന്ന് ഇളിച്ചത് ബാ നമുക്ക് ഇത് ക്ലീൻ ചെയ്യാം.
അത് വേണ്ട ചേച്ചി ഇതിങ്ങനെ കിടന്നോട്ടെ.
വേണ്ട വേണ്ട ഒന്നും പറയണ്ട നമ്മൾ ഇത് ക്ലീൻ ചെയ്യുന്നു.
എന്നാ ഓക്കേ.
ഏകദേശം അര മണിക്കൂർ കൊണ്ട് റൂം എല്ലാം ക്ലീൻ ചെയ്തു തീർത്തു.
ഹോ ഇത്ര ഭംഗി ഉണ്ടായിരുന്നോ എന്റെ മുറിക്ക്.
ഇടുപ്പിൽ കൈ വെച്ച് കൊണ്ടവൾ ശ്രീയെ നോക്കി പറഞ്ഞു.
എല്ലാം വലിച്ചു വാരി ഇട്ടാൽ പിന്നെങ്ങനെ ഭംഗി തോന്നും.
അതിനവൾ നല്ല അന്തസ്സായി ചിരിച്ചു കൊടുത്തു.
അതൊക്കെ പോട്ടെ ചേച്ചി വാ ഞാൻ എന്റെ കുഞ്ഞിലത്തെ ആൽബം കാണിച്ചു തരാം.
ശ്രീയെ ബെഡിൽ ഇരുത്തി അവൾ ആൽബം കാണിക്കാൻ തുടങ്ങി. കുഞ്ഞിലേ ഉള്ള അവളുടെ വികൃതി നിറഞ്ഞ ചിത്രങ്ങൾ നോക്കി അവർ ഇരുന്നു. ഓരോ ഫോട്ടോയും നോക്കി അതെടുക്കാൻ ഉള്ള സാഹചര്യവും മറ്റും തള്ളി മറിച്ചു ഋതുവും അതെല്ലാം ആസ്വദിച്ചു ശ്രീയും ഇരുന്നു.
ആൽബം എല്ലാം നോക്കി കഴിഞ്ഞവർ വീട് മുഴുവൻ ചുറ്റി കാണാൻ തുടങ്ങി.
ഓരോ മുറിയിലും അവളെ കയറ്റി എല്ലാം വിസ്തരിച്ചു കൊടുക്കുകയാണ് ഋതു.
ചേച്ചി അതിനകത്തേക്ക് കയറല്ലേ അതാ കാട്ടാളന്റെ മുറിയാണ്.
അടുത്ത മുറിയിലേക്ക് കയറാൻ നിന്ന ശ്രീയെ തടഞ്ഞുകൊണ്ടവൾ പറഞ്ഞു.
കാട്ടാളനോ???????
ആന്നെ എന്റെ ഒരേയൊരേട്ടൻ മിസ്റ്റർ ഋഷിദേവിന്റെ മുറി ആണത്. അവന്റെ മുറിയിൽ ആരും കയറുന്നതവനിഷ്ടമല്ല ചേച്ചി ഇങ്ങ് പോര്.
അവളെയും കൂട്ടി ഋതു അവളുടെ മുറിയിലെ ബാൽക്കണിയിൽ ചെന്നിരുന്നു.
നിന്റെ ഏട്ടൻ എന്താ ഇങ്ങനെ????
അത് ഒരു പ്രത്യേക ടൈപ്പ് ആണ് ചേച്ചി.
നിന്നോട് ദേഷ്യം കാണിക്കാറുണ്ടോ???
അങ്ങനെ ഒന്നുല്ല ചേച്ചി എന്റെ ഏട്ടൻ പാവം ആണ് കുറച്ചു എടുത്തുചാട്ടം കൂടുതൽ ആണ്. പിന്നെ മൂക്കിന്റെ തുമ്പത്താ ദേഷ്യം. ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. പിന്നെ ഉള്ള കുഴപ്പം എന്താന്ന് വെച്ചാൽ അവന്റെ സാധനങ്ങൾ ആരും എടുക്കുന്നത് അവനിഷ്ടമല്ല. പിന്നെ അവന്റെ മുറിയിൽ വേറെ ആരും കയറുന്നത് അവനിഷ്ടമല്ല.
ആരും കയറില്ലെ??????
അമ്മ ക്ലീൻ ചെയ്യാൻ കയറും എന്നല്ലാതെ ആരും കയറില്ല. കയറിയാൽ പിന്നെ തീർന്ന്. അതുപോലെ അവന്റെ വണ്ടി അതിലും ആരെയും കയറ്റില്ല. വാങ്ങി കൊണ്ടുവന്ന ദിവസം ഞാനതിൽ ഒന്ന് കയറി എന്ന് പറഞ്ഞു ഇവിടെ ഉണ്ടാക്കിയ ബഹളം എന്റെ പൊന്നോ ഓർക്കാൻ കൂടി വയ്യാ.
അവൾ പറഞ്ഞു നിർത്തിയതും രാവിലത്തെ സംഭവം അവളുടെ മനസ്സിൽ തെളിഞ്ഞു.
നീ പറഞ്ഞത് ശരിയാ രാവിലെ ഞാനും കേട്ടു.
ഏ എന്താ ചേച്ചി അങ്ങനെ പറഞ്ഞത് രാവിലെ എന്തുണ്ടായി???
രാവിലെ നടന്നതെല്ലാം ശ്രീ അവൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.
ഇങ്ങനെ ഒക്കെ നടന്നോ. ചേച്ചിക്ക് ഭാഗ്യം ഉണ്ട് അച്ഛൻ കൃത്യ സമയത്തു വന്നില്ലേ?? അല്ലെങ്കിൽ ചേച്ചിയെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ.
അത് കേട്ടവൾ തലയാട്ടി.
പിന്നെയും ഒരുപാട് സംസാരിച്ചവർ ഇരുന്നു.
കൂടുതലും അവളുടെയും ഋഷിയുടെയും തല്ലുപിടുത്തം ആയിരുന്നു സംസാരത്തിൽ നിറഞ്ഞു നിന്നത്. കാര്യം എന്തൊക്കെ പറഞ്ഞാലും ചേട്ടനും അനിയത്തിയും തമ്മിൽ നല്ല സ്നേഹം ആണെന്ന് അവൾക്ക് മനസ്സിലായി. അതുപോലെ ഋഷിയുടെ സ്വഭാവം കുറെ ഒക്കെ അവൾ മനസ്സിലാക്കി. മനസ്സിൽ അവനോട് തോന്നിയ ദേഷ്യം എല്ലാം അലിഞ്ഞില്ലാതായി.
ഋതു നീ ശ്രീക്കുട്ടിയെയും കൂട്ടി ഇങ്ങ് വന്നേ ഭക്ഷണം കഴിക്കാൻ സമയം ആയി.
ലക്ഷ്മിയുടെ വിളി കേട്ടപ്പോൾ ആണ് സമയം എത്രത്തോളം ആയെന്ന് രണ്ടു പേർക്കും ബോധ്യമായത്.
സംസാരിച്ചു സമയം പോയതറിഞ്ഞില്ല വാ ചേച്ചി നമുക്ക് ഫുഡ് കഴിക്കാം.
അവളെയും കൂട്ടി ഋതു താഴേക്കിറങ്ങി.
ഡൈനിങ്ങ് റൂമിൽ എത്തിയപ്പോൾ തന്നെ അവൾ കണ്ടത് അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഋഷിയെ ആണ്. രാവിലത്തെ സംഭവം കാരണം അവൾക്ക് അവനെ നോക്കാൻ തന്നെ മടിയായിരുന്നു.
എന്നാൽ ഒന്നും നടക്കാത്തത് പോലെ ആയിരുന്നു അവന്റെ ഇരുപ്പ്.
എന്താ നോക്കി നിൽക്കുന്നത് ഇരിക്ക് മോളെ.
ആ അമ്മേ.
അവളുടെ അമ്മേ വിളികേട്ട് ഋഷി അവളെ നോക്കി. പിന്നെ ചുണ്ടിൽ ഒരു കള്ളച്ചിരിയും ഒളിപ്പിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അവന്റെ ചിരി കണ്ടു ഋതു അവനെ ഒന്ന് ഇരുത്തി നോക്കി. തിരിച്ചു കൂർപ്പിച്ചവൻ ഒന്ന് നോക്കിയപ്പോൾ തന്നെ ഋതു നല്ല കുട്ടി ആയി ഇരുന്നു.
ഋതു അവളെ ഋഷിയുടെയും അവളുടെയും നടുവിൽ ഉള്ള ചെയറിൽ പിടിച്ചിരുത്തി.
ശ്രീ ഒന്ന് ഞെട്ടി. പേടിയും ടെൻഷനും എല്ലാം കൂടി ചേർന്നൊരു അവസ്ഥയിൽ ആയിരുന്നു അവളപ്പോൾ.
പേടികൊണ്ട് അവൾ ഇട്ടിരുന്ന ഷാൾ പിടിച്ചു ചുഴറ്റാൻ തുടങ്ങി.
ഇതെല്ലാം കണ്ടു അവന് ചിരി വരുന്നുണ്ടായിരുന്നു.
ലക്ഷ്മി എല്ലാവർക്കും വിളമ്പി. ശേഷം അവർക്കും വിളമ്പി അവരുടെ കൂടെ ഇരുന്നു.
ശ്രീ അപ്പോഴും ഒരു കൈകൊണ്ടു ഷാളിൽ പിടിച്ചാണിരുപ്പ്.
അതെ ഇനിയും ആ ഷാൾ ഇട്ടു വലിച്ചാൽ അത് ഇങ്ങ് കീറി പോരും. അതുകൊണ്ട് ഷാളിൽ നിന്ന് പിടിവിട്ടിരുന്നു കഴിക്കാൻ നോക്ക് ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല.
അവളുടെ ചെവിയിലായി അവൻ പറഞ്ഞു നിർത്തി.
അവൾ ഞെട്ടി അവനെ തിരിഞ്ഞു നോക്കി.
അവൾ നോക്കുന്നത് കണ്ടതും അവൻ കുസൃതിയോടെ ഒറ്റകണ്ണിറുക്കി കാണിച്ചു.
അത് കണ്ടവൾ കണ്ണുമിഴിച്ചു വായും തുറന്നിരുന്നു പോയി.
അത് കണ്ടവൻ ഒന്ന് ചിരിച്ചു ബാക്കി രണ്ടുപേരെയും നോക്കി അവർ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ഒരു ഉരുള ചോറെടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു.
ഇതുകൂടി ആയപ്പോൾ ശ്രീയുടെ സകല കിളികളും റ്റാറ്റ ബൈ ബൈ പറഞ്ഞു വേൾഡ് ടൂറിനുപോയി.
ചേച്ചി എന്താ കഴിക്കുന്നില്ലേ???? ഋതുവിന്റെ ചോദ്യം ആണ് അവളെ സ്വബോധത്തിലോട്ട് തിരിച്ചു കൊണ്ടുവന്നത്.
അവൾ ഞെട്ടി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടക്കിടക്ക് അവൾ ഋഷിയെ നോക്കും.
അവസാനം ഋഷി അവളോട് ഇനിയും വേണോ എന്ന് ചുണ്ടനക്കി ചോദിച്ചു.
ആ ഒട്ടൊരു ചോദ്യത്തിൽ തന്നെ ശ്രീ മര്യദയ്ക്കിരുന്നു കഴിക്കാൻ തുടങ്ങി.
അന്ന് അവിടുന്ന് പോരുന്നത് വരെ ഋഷിയുടെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.
അവളുടെ ഒളിച്ചു കളി ഋഷിയും ആസ്വദിച്ചു.
വൈകിട്ട് കൃഷ്ണൻ വന്നുകഴിഞ്ഞു രണ്ടു പേരും മംഗലത്തുനിന്ന് തിരിച്ചു പൊന്നു.
തിരിച്ചു പോരുന്നതിനിടയിൽ അവൾ കണ്ടു തങ്ങളുടെ പോക്കും നോക്കി ബാൽക്കണിയിൽ നിൽക്കുന്ന ഋഷിയെ. അവന്റെ നോട്ടം കണ്ടതും അവൾ തിരിഞ്ഞു നോക്കതെ നടന്നു.
വീട്ടിലെത്തി കഴിഞ്ഞു പിന്നെ ഐഷു ഓരോന്ന് പറഞ്ഞു വെറുപ്പിച്ചവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
രാത്രി കിടക്കുമ്പോൾ അവളുടെ മനസ്സിൽ മുഴുവൻ ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു. അവൾ ജനലിലൂടെ പുറത്ത് പെയ്യുന്ന മഴയെ നോക്കി കിടന്നു.
ഇതേസമയം ബാൽക്കണിയിൽ നിന്ന് മഴ നനയുന്ന ഋഷിയുടെ മനസ്സിൽ നിറഞ്ഞു നിന്നത് അവന്റെ മാത്രം നന്ദു ആയിരുന്നു.
കുറച്ചു നേരം കൂടി ബാൽക്കണിയിൽ നിന്നിട്ട് ഋഷി ബാത്റൂമിലേക്ക് കയറി.
ബാത്റൂമിൽ നിന്ന് തലയും തുവർത്തി വെളിയിലേക്കിറങ്ങിയ അവൻ കാണുന്നത് കയ്യും കെട്ടി അവനെയും നോക്കി ബെഡിൽ ഇരിക്കുന്ന ഋതുവിനെ ആണ്.
ഡി പല പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ മുറിയിൽ കയറരുതെന്ന് പിന്നെന്തിനാടി കയറിയത്???
മോനെ ഋഷികുട്ടാ വിരട്ടൽ എന്റെ അടുത്ത് വേണ്ട. കൂടുതൽ ചാടിയാൽ പല രഹസ്യങ്ങളും ഞാൻ പറയേണ്ടവരോട് പറയും എന്തെ വേണോ????
പുരികം പൊക്കിയും താഴ്ത്തിയും ഉള്ള അവളുടെ പറച്ചിൽ കേട്ട് തികട്ടി വന്ന ദേഷ്യം ഋഷി കടിച്ചമർത്തി.
ഗുഡ് ബോയ് അങ്ങനെ നല്ല കുട്ടിയായി നിൽക്ക് അപ്പോഴേ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ നടക്കൂ.
അവൻ തിരിച്ചൊന്നും പറയുന്നില്ല എന്ന് കണ്ട അവൾ അവനെ ചൊറിയാൻ തന്നെ തീരുമാനിച്ചു.
എന്താ ഗോവിന്ദൻകുട്ടി ഇത് കുട്ടി മിണ്ടുന്നില്ല.
അവൾ ആറാംതമ്പുരാൻ സ്റ്റൈലിൽ പറഞ്ഞു.
ഡി പുല്ലേ എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞു തുലക്ക്.
ആ അങ്ങനെ മലയാളത്തിൽ പറ. അല്ലാതെ മിണ്ടാതെ നിന്നിട്ട് കാര്യം ഉണ്ടോ.
ഇനി കം റ്റു ദി പോയിന്റ്.
ഇവിടെ പലതും നടക്കുന്നത് ഞാൻ കാണുന്നില്ല എന്ന് വിചാരിക്കണ്ട ഞാൻ എല്ലാം കാണുന്നുണ്ട്.
എന്തെന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി.
മനസ്സിലായില്ലല്ലേ ചേച്ചി എല്ലാം പറഞ്ഞു തരാം മുത്തേ.
കള്ള കാമുകാ എന്തൊക്കെ ആട നീ കാണിച്ചത് ആദ്യം വണ്ടിയിൽ കയറി എന്ന് പറഞ്ഞു കരയിപ്പിക്കുന്നു. എന്നിട്ട് ദേ കുറച്ചു കഴിഞ്ഞു ഭക്ഷണം വാരി കൊടുക്കുന്നു. എന്താ മോന്റെ ഉദ്ദേശം????
ഈ കണ്ടല്ലേ??
അവൻ ഇളിച്ചോണ്ട് ചോദിച്ചു.
നല്ല വെടിപ്പായിട്ട് തന്നെ കണ്ടു.
പാവം എന്റെ ചേച്ചി അറ്റാക്ക് വരാതിരുന്നത് തന്നെ ഭാഗ്യം.
എന്നാലും കലിപ്പാ നിനക്ക് വന്നൊരു ചേഞ്ചേ പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെ ഓക്കേ ആവുമോ മനുഷ്യർ.
അവൾ താടിക്ക് കൈ കൊടുത്തോണ്ട് ചോദിച്ചു.
അതിന് മനോഹരം ആയൊരു ചിരി ആയിരുന്നു അവന്റെ മറുപടി.
ഹാ എന്താ ചിരി.
എനിക്കതല്ല നാളെ ശ്രീയേച്ചി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുവാ നിന്റെ ക്യാബിനിൽ വന്നു വേണ്ടേ ഡ്യൂട്ടിക്ക് കയറാൻ ഇന്നിങ്ങനെ ആണെങ്കിൽ നാളെ എന്തായിരിക്കും???
എനിക്ക് ഏട്ടത്തി എന്ന് വിളിക്കാൻ നീയതിനെ ബാക്കി വെക്കുമോ????
പറയാൻ പറ്റില്ല ചിലപ്പോൾ ഉള്ള അവളുടെ നിൽപ്പ് കണ്ടാൽ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നും.
അവന്റെ കുസൃതി നിറഞ്ഞുള്ള പറച്ചിൽ കേട്ട് അവൾ മിഴിഞ്ഞു നിന്നു.
എടാ വൃത്തികെട്ടവനെ സ്വന്തം അനിയത്തിയോടാണോ നീ ഇങ്ങനെ ഓക്കേ പറയുന്നത്????
അതിനെന്താ ഞാൻ എന്റെ പെണ്ണിനെ അല്ലെ ഉമ്മ വെക്കുന്നത് അതിന് നിനക്കെന്താ????
ഡാ ഡാ ഉമ്മച്ചാ നാളെ എന്റെ ചേച്ചിയെ നീ വല്ലതും ചെയ്താൽ ഉണ്ടല്ലോ???
എന്റെ പെണ്ണിനെ ഞാൻ ചിലപ്പോൾ ഉമ്മ വെക്കും കെട്ടിപ്പിടിക്കും വേണ്ടിവന്നാൽ തൂക്കി എടുത്തു നടന്നെന്നും ഇരിക്കും അതിന് നിനക്കെന്താടി????
ഇല്ല ഇതെന്റെ ഏട്ടൻ അല്ല എന്റെ ഏട്ടൻ ഇങ്ങനല്ല.
എന്നാലും എന്റെ ദൈവമേ എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റണില്ല. പെണ്ണ് വേണ്ട എന്ന് പറഞ്ഞു നടന്ന മനുഷ്യൻ ആണ് ഇപ്പൊ ദേ ഇങ്ങനെ ഒക്കെ പറയണത്.
എന്തായാലും ഋഷിയേട്ടാ ഏട്ടന്റെ സെലെക്ഷൻ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. എനിക്കൊരുപാടിഷ്ട്ടായി ഏട്ടത്തിയെ എന്ത് സ്വീറ്റ് ആൻഡ് ക്യൂട്ട് ആണെന്നോ???
അവളുടെ പറച്ചിൽ കേട്ടവൻ ചിരിച്ചു.
ദേ ദേ കാമുകിയെ പൊക്കിയപ്പോൾ കാമുകന്റെ ചിരി കണ്ടോ.
പോടീ പോടീ എന്നെ വാരുന്നത് നിർത്തിയിട്ടു പോയി കിടന്നുറങ്ങാൻ നോക്ക് ചെല്ല്.
അതും പറഞ്ഞവൻ അവളെ ഉന്തി പുറത്താക്കി.
ഗുഡ് നൈറ്റ് ഏട്ടാ……..
ഗുഡ് നൈറ്റ് മോളെ…….
ഡോർ അടച്ചു കട്ടിലിൽ വന്നു കിടന്ന അവന്റെ ഉള്ളിൽ അപ്പോൾ ശ്രീക്കുട്ടി നിറഞ്ഞു നിന്നു. ചെറുചിരിയോടെ അവൻ കിടന്നു.
മൊബൈലിൽ നോട്ടിഫിക്കേഷൻ വന്ന സ്വരം കെട്ടവൻ ഫോൺ എടുത്തു നോക്കി.
മെസ്സേജ് കണ്ടതും അവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി.
പലതും കണക്കുകൂട്ടി അവൻ കണ്ണുകൾ അടച്ചു.
രാവിലെ ഉറക്കം ഉണർന്ന ശ്രീ ഫോണിൽ നോക്കി 6 മണി ആയിരുന്നു. സ്ഥിരം ആ സമയത്തു എഴുന്നേൽക്കുന്നത് കൊണ്ട് തന്നെ അലാറത്തിന്റെ ആവശ്യമില്ല. കൂടുതൽ ഒന്നും ചിന്തിക്കാതെ വേഗം തന്നെ ഫ്രഷ് ആവാൻ കയറി. ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് ചെന്നു.
ഒരു ലൈറ്റ് പിങ്ക് ടോപ്പും ബ്ലൂ പാവാടയും ആയിരുന്നു വേഷം. കുളിച്ചറങ്ങിയത് കൊണ്ട് തന്നെ വെള്ളത്തുള്ളികൾ അവളുടെ മുടിയിൽ നിന്ന് വീണുകൊണ്ടിരുന്നു.
ഹാ മോളിത്ര നേരത്തെ എഴുന്നേറ്റോ കുറച്ചു നേരം കൂടി കിടന്നൂടായിരുന്നോ??
ജോലി ചെയ്തു കൊണ്ടിരുന്ന ദേവി അവളെ കണ്ടപ്പോൾ ചോദിച്ചു.
ഏയ് വീട്ടിൽ വെച്ച് ആറുമണി കഴിഞ്ഞു പിന്നെ ഉറങ്ങാൻ അമ്മ സമ്മതിക്കില്ല. അതുകൊണ്ട് തന്നെ ശീലം ആണ്.
അവൾ ചിരിയോടെ പറഞ്ഞു.
ചായ കുടിക്കുന്ന ശീലം ഉണ്ടല്ലോ അല്ലെ???
ഉണ്ട്.
എന്നാൽ ഇന്നാ കുടിച്ചോ.
ചിരിയോട് കൂടെ അവളാ ചായ വാങ്ങി ഊതി കുടിക്കാൻ തുടങ്ങി. സംസാരിച്ചു കൊണ്ട് തന്നെ അവൾ ചായ കുടിച്ചു തീർത്തു.
ദേവമ്മേ ഞാനും സഹായിക്കാം.
തേങ്ങ ചിരവി കൊണ്ടിരുന്ന അവരോടായി പറഞ്ഞു.
വേണ്ട മോൾക്കിതൊന്നും പരിചയം ഉണ്ടാവില്ലല്ലോ.
ഞാൻ ഇതൊക്കെ എന്റെ വീട്ടിലും ചെയ്യുന്നത് തന്നെയാ മാറ് ഞാൻ ചെയ്തോളാം .
ഈ കുട്ടിയുടെ ഒരു കാര്യം.
അല്ല ഐഷു എന്തെ കണ്ടില്ലല്ലോ???
നല്ല കഥയായി അവൾ എഴുന്നേക്കുന്നത് തന്നെ 8 മണി കഴിഞ്ഞാ പിന്നെ അടുക്കളയിൽ കയറുന്ന കാര്യം പറയെ വേണ്ട. ഇങ്ങോട്ടൊന്ന് എത്തി നോക്കുക കൂടി ഇല്ല. അവൾക്ക് അടുക്കള അലർജി ആണ് പോലും അതങ്ങനെ ഒരു പെണ്ണ്.
അവരുടെ മറുപടി കേട്ടവൾ ചിരിച്ചു.
മിണ്ടിയും പറഞ്ഞും വേഗം തന്നെ പണികൾ ഒക്കെ തീർന്നു. ഇതിനിടയിൽ ഐഷു കുളിച്ചു വന്നിരുന്നു.
ഐഷു നമുക്കൊന്ന് അമ്പലത്തിൽ പോയാലോ???
ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ ശ്രീ ഐഷുവിനോട് ചോദിച്ചു.
അതിനെന്താ നമുക്ക് നേരത്തെ ഇറങ്ങാം അമ്പലത്തിൽ കയറിയിട്ട് ഹോസ്പിറ്റലിലേക്ക് പോവാം. ഹോസ്പിറ്റലിൽ പോവുന്ന വഴിയിൽ തന്നെയാ അമ്പലവും അതുകൊണ്ട് കുഴപ്പമില്ല നടന്നു പോകാവുന്നതേ ഉള്ളൂ.
ഫുഡ് ഓക്കേ കഴിച്ചു നേരത്തെ തന്നെ അവർ പുറപ്പെട്ടു.
അമ്പലനടയിൽ കണ്ണനോട് പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്തിനാ കണ്ണാ എന്നെ നീ ഇങ്ങനെ വേദനിപ്പിക്കുന്നത്???? ആരോടും ഒരു തെറ്റും ചെയ്യാഞ്ഞിട്ടു കൂടി നീ എന്തിനെന്റെ സന്തോഷങ്ങൾ തട്ടി എറിഞ്ഞു????? നഷ്ട്ടങ്ങൾ മാത്രം ആണ് നീ എനിക്ക് തന്നത്. ഈ പ്രശ്നങ്ങളിൽ നിന്നെന്നെ കരകയറ്റണേ ……..
കണ്ണുകൾ അടച്ചവൾ പ്രാർത്ഥിച്ചു.
അവളുടെ പ്രാർത്ഥന കേട്ട കണ്ണന്റെ മുഖത്തപ്പോൾ ഒരു കള്ളച്ചിരി നിറഞ്ഞിരുന്നു.
പ്രസാദം വാങ്ങി നേരം വൈകാതെ വേഗം തന്നെ ഹോസ്പിറ്റലിലേക്ക് അവർ നടന്നു.
ഐഷു ഹോസ്പിറ്റലിനെ കുറിച്ച് അവളോട് പറഞ്ഞോണ്ടിരുന്നു ലാഭത്തിനു വേണ്ടിയല്ല മറിച്ച് സ്വന്തം ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വേണ്ടി ആണ് വിശ്വനാഥൻ അങ്ങനെ ഒരു ഹോസ്പിറ്റൽ നടത്തുന്നത് എന്നവൾക്ക് ബോധ്യമായി. അല്ലെങ്കിൽ തന്നെ ചെറിയ ആ ഗ്രാമത്തിൽ ഇതുപോലൊരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആവശ്യകത ഇല്ലല്ലോ. അതിനേക്കാൾ അവളെ അത്ഭുതപെടുത്തിയത് ഈ ഹോസ്പിറ്റൽ ഋഷിയുടെ ആശയം ആയിരുന്നു എന്നതിനാലാണ്. അതുകൊണ്ട് തന്നെയാണ് ബാംഗ്ലൂരിലെ ഓഫീസ് നോക്കി നടത്തികൊണ്ടിരുന്ന ഋഷി അത് അമ്മാവന്റെ മോനെ ഏൽപ്പിച്ചു ഹോസ്പിറ്റലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് അവൾ ഐഷുവിൽ നിന്നറിഞ്ഞു.
ഓരോന്ന് സംസാരിച്ചവർ ഹോസ്പിറ്റലിൽ എത്തി.
ദേ ശ്രീക്കുട്ടി ദാ ആ കാണുന്നതാണ് ഋഷിയെട്ടന്റെ ക്യാബിൻ. നീ വേഗം അങ്ങോട്ട് ചെല്ല്.
ഐഷുവിന്റെ വാക്കുകൾ കേട്ട ശ്രീയുടെ ഹൃദയം കിടന്നു ഡിജെ കളിക്കാൻ തുടങ്ങി.
ഐഷു നീ കൂടി ഒന്ന് വാടി ഞാൻ ഒറ്റയ്ക്ക് പോണോ.
ദേ പെണ്ണെ ഒരു വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ. നീ അല്ലെ ജോയിൻ ചെയ്യാൻ വന്നത് അല്ലാതെ ഞാനല്ലല്ലോ ഒറ്റയ്ക്ക് അങ്ങോട്ട് ചെന്നാൽ മതി. നിന്റെ കൂടെ എന്നെ കണ്ടാൽ ചിലപ്പോൾ അങ്ങേരെന്റെ മെക്കിട്ടു കയറും. ചില നേരം അങ്ങേര് തനി കാട്ടുപോത്താണ്. അല്ല നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഋഷിയേട്ടൻ നിന്നെ വല്ലതും ചെയ്തോ???
പെട്ടന്ന് അവളുടെ ചോദ്യം കെട്ടവൾ തലേദിവസത്തെ കാര്യങ്ങൾ ഓർത്തു ഒന്ന് ഞെട്ടി.
നീ എന്താ അങ്ങനെ ചോദിച്ചത് അയാളെന്നെ എന്ത് ചെയ്യാനാണ്????
ഞെട്ടൽ പുറമെ കാട്ടാതെ അവൾ വെപ്രാളപ്പെട്ട് ചോദിച്ചു.
അല്ല നിന്റെ നിൽപ്പ് കണ്ടാൽ അങ്ങനെ തോന്നും.
ഏയ് അങ്ങനെ ഒന്നുല്ല.
പിന്നെന്താ പ്രശ്നം വേഗം അങ്ങോട്ട് ചെല്ല് പെണ്ണെ.
അവൾ മനസ്സില്ലാ മനസ്സോടെ പതിയെ
അങ്ങോട്ട് നടന്നു.
അവളുടെ പോക്ക് കണ്ടു ഐഷു ചിരിച്ചു. പതിയെ ബാഗിൽ നിന്ന് ഫോണെടുത്തു അതിൽ സേവ് ചെയ്ത നമ്പറിൽ വിളിച്ചു.
ഹലോ ഋഷിയേട്ടാ അവളെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടുണ്ട് പാവം പേടിച്ചു വിറച്ചാ അങ്ങോട്ട് വരുന്നത്. സത്യം പറ ഇന്നലെ നിങ്ങൾ അവളെ വല്ലതും ചെയ്തോ ഞാൻ ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടുകയും ചെയ്തു.
മറുപടിയായി ഉച്ചത്തിൽ ഉള്ള ഒരു ചിരിയാണ് കിട്ടിയത്.
ചിരി കേൾക്കുമ്പോൾ തന്നെ അറിയാം നിങ്ങളെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്. പാവം അതിനെ ഒന്നും ചെയ്തേക്കല്ലേ.
ആലോചിക്കാം.
അവൻ കാൾ കട്ട് ചെയ്തു.
ഫോൺ ചെവിയിൽ നിന്നെടുത്തു ഒരു ചിരിയോടെ അവൾ അകത്തേക്ക് കയറി.
ഇതേസമയം അകത്തേക്ക് കയറാൻ പേടിച്ചു പുറത്ത് ഡോറിൽ പിടിച്ചു നിൽക്കുകയാണ് ശ്രീക്കുട്ടി. ഒരു ദീർഘ നിശ്വാസം എടുത്തവൾ പതിയെ ഡോറിൽ തട്ടി.
മേ ഐ കം ഇൻ സർ?????
യെസ്.
ഗാംഭീര്യത്തോടെയുള്ള അവന്റെ മറുപടി കേട്ട് പതിയെ അവൾ അകത്തേക്ക് കയറി.
അവൻ അവളെ ഒന്ന് നോക്കി. ഒരു ഓറഞ്ച് ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.
സർ ഞാൻ ജോയിൻ ചെയ്യാനായി.
അതും പറഞ്ഞു വിറച്ചു വിറച്ചവൾ അപ്പോയ്ന്റ്മെന്റ് ലെറ്റർ അവന്റെ കയ്യിലേക്ക് നീട്ടി.
പതിയെ അവനത് വാങ്ങി.
ഇതെന്താ ശ്രീ നീയിങ്ങനെ വിറയ്ക്കുന്നത്???? ഹേ…
അവന്റെ ചോദ്യത്തിൽ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.
അവളുടെ നോട്ടം കണ്ടു അവൻ പതിയെ ചിരിച്ചു.
നീ ഏത് നേരവും ആ ഉണ്ടക്കണ്ണിട്ട് ഉരുട്ടിയാൽ അതിങ്ങു താഴെ വീഴും.
അവന്റെ മറുപടി കേട്ടവൾ ചുണ്ട് കൂർപ്പിച്ചു നിന്നു.
ഓഹ് ഇവളെന്നെ വഴിതെറ്റിക്കും.
അവന്റെ പറച്ചിൽ കേട്ട് എന്തെന്നർത്ഥത്തിൽ അവൾ അവനെ ഒന്ന് നോക്കി.
ഒന്നും ഇല്ലേ നീ ചെന്ന് ഐഷുവിനെ കണ്ടോ അവൾ പറഞ്ഞു തരും എല്ലാം. നിങ്ങൾ രണ്ടു പേരും പീഡിയാട്രിക് തന്നെ ആണല്ലോ.
അവൾ ശരി എന്ന് തലയാട്ടി.
ഇന്ന് ജസ്റ്റ് ഒന്ന് എല്ലാം പരിചയപ്പെട്ടാൽ മതി നാളെ മുതൽ ആണ് ഡ്യൂട്ടി തുടങ്ങുന്നത്
ഓക്കേ സർ.
പിന്നെ നീ എന്നെ സർ എന്നൊന്നും വിളിക്കണ്ട ഐഷു വിളിക്കുന്നത് പോലെ ഋഷിയേട്ടാ എന്ന് വിളിച്ചാൽ മതി.
അത് കുഴപ്പമില്ല ഞാൻ സർ എന്ന് തന്നെ വിളിച്ചോളാം.
അവളുടെ മറുപടി കേട്ടവൻ ചെയറിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തു ചേർന്ന് നിന്നു.
പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അവളൊന്ന് ഞെട്ടി പുറകിലേക്ക് വേച്ചു പോയി. അവൾ പുറകോട്ടു വീഴുന്നതിന് മുന്നേ തന്നെ അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ വലയം ചെയ്തു അവനിലേക്ക് ചേർത്ത് നിർത്തി.
എന്താടി നിനക്കെന്നെ ഋഷിയേട്ടാ എന്ന് വിളിക്കാൻ ഇത്ര വിഷമം ഹേ അങ്ങനെ വിളിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ???
അവന്റെ ദേഷ്യം നിറഞ്ഞ വാക്കുകളും ചെവിയിൽ അടിക്കുന്ന ചുടു നിശ്വാസവും എല്ലാം കൂടി അവൾക്ക് ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ തോന്നി.
ഞ ഞാൻ….. ഇനി…. അ അങ്ങനെ തന്നെ….. വിളിച്ചോളാം……
വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.
അവളുടെ സംസാരം കെട്ടവന് ചിരി വന്നു എങ്കിലും പുറത്ത് കാണിക്കാതെ അവൻ നിന്നു.
മ്മ് ശരി എന്നാൽ എന്നെ അങ്ങനെ ഒന്ന് വിളിച്ചേ
കുറുമ്പൊടെ അവൻ പറഞ്ഞു.
അവളൊന്ന് ദയനീയമായി അവനെ നോക്കി.
ഋഷിയേട്ടാ…..
അവൾ പതിയെ വിളിച്ചു.
അവളുടെ വിളികേട്ടതും അവൻ മനസ്സറിഞ്ഞു ചിരിച്ചു. അവളുടെ നെറുകിൽ ഒന്ന് ചുംബിക്കാൻ മനസ്സ് വെമ്പി എങ്കിലും ആ ആഗ്രഹത്തെ അവൻ മനസ്സിൽ അടക്കി.
ഇനി ഞാൻ പൊക്കോട്ടെ പ്ലീസ്.
കെഞ്ചി ഉള്ള അവളുടെ പറച്ചിൽ കെട്ടവൻ അവളിലെ പിടി വിട്ടു.
മ്മ് ഇനി പൊക്കോ.
അത് കേട്ടതും അവൾ വേഗത്തിൽ ഡോർ തുറന്നു പുറത്തേക്കോടി.
അവളുടെ പോക്ക് കണ്ടവൻ ചിരിയോടെ ചെയറിൽ ചാഞ്ഞിരുന്നു.
തുടരും……………….
കൺഫ്യൂഷൻ കാണും പതിയെ മാറും 😌
പിന്നെ ഈ റൊമാൻസ് എനിക്കത്ര വശമില്ല 😒 വായിക്കാൻ ഉള്ള ഇന്ററസ്റ്റ് മാത്രെ ഉള്ളൂ ഞാൻ ഒരു നിഷ്കു ആണ് 🙈
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അച്ഛോടാ 😆😆😆😆പാവം…. നിഷ്കു😉😉😉😉😉😉
😊😊😊 I like it……… stay safe dr….. …..keep writing 😊😊😊 അതേയ് 2parts ഒരു ദിവസം തന്നെ എഴുതാമോ😁😁😁😄😄😄😄😄
എന്റെ നിഷ്കു 🥰🥰🥰🥰🥰……എന്നിട്ടും റൊമാൻസിന് ഒരു കുറവും ഇല്ലായിരുന്നു. നന്നായിട്ടുണ്ട് 🙌🙌🙌🙌🙌
Keep going
Kalaki dear …pinne confusion undu no problem athu kondu next vegam read cheyyAn ulla curiosity undu . Daily 2 part eduvo pls rishi 💞 sree polichu