Skip to content

മഴ – പാർട്ട്‌ 3

mazha aksharathalukal novel

ഋഷിയുടെ ക്യാബിനിൽ നിന്ന് പുറത്തേക്കോടിയ ശ്രീ വരാന്തയിലെ ഒരു തൂണിൽ ചാരി നിന്നു.

കുറച്ചു നേരം വേണ്ടി വന്നു അവളുടെ ഏറി വരുന്ന ഹൃദയമിടിപ്പ് നേരെയാക്കാൻ.

തനിക്കെന്താണ് സംഭവിച്ചതെന്ന് അവൾ ആലോചിച്ചു.
ഋഷി ചേർത്ത് നിർത്തുമ്പോൾ എന്തുകൊണ്ട് താൻ എതിർക്കുന്നില്ല????

തന്റെ കയ്യിൽ കയറി പിടിച്ചവരുടെ പോലും കരണത്തടിക്കുന്ന തന്റേടി ആയ ശ്രീ എവിടെ പോയി????

ഋഷിയെ കണ്ടപ്പോൾ തൊട്ട് തന്റേതാണെന്ന് തോന്നാൻ കാരണം എന്ത്???

അവന്റെ അടുത്ത് നിൽക്കിമ്പോൾ ക്രമം തെറ്റുന്ന ഹൃദയമിടിപ്പിനെയും ചാലിട്ടൊഴുകുന്ന വിയർപ്പ് തുള്ളുകളെയും അത്ഭുതത്തോടെ അവൾ ഓർത്തു. അതിന്റെ ഒന്നും അർത്ഥം മനസ്സിലാവാതെ അവൾ ഉഴറി.

ഇനി ഇതാണോ പ്രണയം??????

പാടില്ല ശ്രീ ഇപ്പോഴുള്ള തന്റെ പ്രശ്ങ്ങളിൽ ഋഷിയെ കൂടി വലിച്ചിടാൻ പാടില്ല. അത് ഋഷിയുടെ തന്നെ ജീവന് ആപത്താണ്.

താൻ കാരണം ഋഷിക്കും കുടുംബത്തിനും ഒന്നും സംഭവിക്കരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടവൾ ഒരു ദീർഘ നിശ്വാസമെടുത്തു ഐഷുവിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

തന്റെ ക്യാബിനിൽ വിയർത്തു കുളിച്ചു പരിഭ്രമത്തോട് കൂടിയ മുഖത്തോടെ വന്ന ശ്രീയെ കണ്ടു ഐഷുവിന് ചിരിപൊട്ടി. കഷ്ടപ്പെട്ട് അതടക്കി വെച്ചു കൊണ്ടവൾ ശ്രീക്കു എല്ലാം പരിചയപ്പെടുത്തി കൊടുത്തു. ശേഷം ശ്രീയെ അവൾക്കായി ഒരുക്കിയ ക്യാബിൻ കാണിച്ചു കൊടുത്തിട്ട് തിരികെ പോയി.

ഫസ്റ്റ് ഡേ ആയതുകൊണ്ട് തന്നെ ഓ പി ഒന്നും ഇല്ലായിരുന്നു. ക്യാബിനിൽ ഇരുന്നവൾ അമ്മയെ വിളിച്ചു സംസാരിച്ചു.

സ്റ്റാഫുകൾ എല്ലാം തിരക്കിൽ ആയത് കൊണ്ട് തന്നെ ആരെയും പരിചയപ്പെടാൻ പറ്റിയില്ല.

ശ്രീകുട്ടി വൈകിട്ട് സ്റ്റാഫ് മീറ്റിംഗ് ഉണ്ട്.
ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോൾ ആയിരുന്നു ഐഷു അത് പറഞ്ഞത്.

മീറ്റിങ്ങോ????

അതെ നീ ഇവിടെ ന്യൂ അപ്പോയ്ന്റ്മെന്റ് അല്ലെ നിന്നെ ഇൻട്രൊഡ്യൂസ് ചെയ്യണ്ടേ അതാ പെട്ടന്ന് ഒരു സ്റ്റാഫ്‌ മീറ്റിംഗ്.

അതിനവൾ ഒന്ന് ചിരിച്ചു.

ടെൻഷൻ ഉണ്ടോ???

ഇല്ല ഞാൻ ആദ്യം ആയിട്ടല്ലല്ലോ വർക്ക്‌ ചെയ്യുന്നത്.

മറുപടി ആയി ഐഷു ഒന്ന് ചിരിച്ചു .

ഐഷു എന്റെ പ്രശ്നങ്ങളെ പറ്റി നീ എന്താ ഒന്നും ചോദിക്കാത്തത്???

അവളുടെ ചോദ്യം ഐഷുവിൽ ഒരു നടുക്കം ഉണ്ടാക്കി. എങ്കിലും അവളത് വിദക്തമായി മറച്ചു വെച്ചു.

നിനക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന് ജാനുമ്മ അച്ഛനോട് പറഞ്ഞിരുന്നു. പക്ഷെ എന്താണെന്ന് പറഞ്ഞില്ല. അച്ഛൻ ഒട്ട് ചോദിക്കാനും നിന്നില്ല. രാവിലെ നീ അമ്പലത്തിൽ കണ്ണീർ ഒഴുക്കി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി. കേവലം ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യാൻ വരുന്നതിനു വേണ്ടി അങ്ങനെ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ. എന്തായാലും നിനക്ക് എന്ന് പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതി. ഇപ്പൊ നിന്റെ മൈൻഡ് ഒന്ന് റിലാക്‌സ് ആവുകയാ വേണ്ടത്. അതിനിടയിൽ പഴയത് ഒന്നും ആലോചിക്കണ്ട.

അവളുടെ മറുപടി കേട്ട ശ്രീയുടെ മനസ്സ് നിറഞ്ഞു.

നീ എന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് ഐഷു താങ്ക്സ് താങ്ക്യൂ സൊ മച്ച്.

ഏയ്‌ എന്താ ഇത് ശ്രീകുട്ടി നീ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെയാ അതുകൊണ്ട് തന്നെ താങ്ക്സ് ഒന്നും പറയണ്ട ആവശ്യമില്ല. ചെല്ല് ചെന്ന് ഈ മുഖം ഒക്കെ ഒന്ന് കഴുക് വെറുതെ കണ്ണീർ ഒഴുക്കിക്കോണം.
അവൾ ശാസിച്ചു.

ശ്രീ പതിയെ വാഷ്റൂമിലേക്ക് നടന്നു.

അഭിയേട്ടന്റെ ശ്രീകുട്ടിയെ വേറെ ആര് മനസ്സിലാക്കിയില്ലെങ്കിലും ഈ ഐഷുവിന് മനസ്സിലാക്കാൻ പറ്റും. നിന്റെ പ്രശ്നങ്ങൾ എല്ലാം പെട്ടന്ന് തന്നെ തീരും മോളെ. ഈ വിഷമങ്ങൾ ഒക്കെ തീർത്തു സ്നേഹം കൊണ്ട് നിന്നെ മൂടുന്ന നിന്റെ പാതിയുടെ അടുത്ത് തന്നെ നീ എത്തിച്ചേരും.
അവൾ പോകുന്നതും നോക്കി ഐഷു മനസ്സിൽ മന്ത്രിച്ചു.
ശേഷം പതിയെ എഴുന്നേറ്റു കൈ കഴുകാനായി പോയി.

ഉച്ചക്ക് ശേഷം ക്യാബിനിൽ ഇരുന്നു ഫോണിലെ ഒരു ഫോട്ടോയിൽ കണ്ണും നട്ടവളിരുന്നു. അവളെ നെഞ്ചോടു ചേർത്തു പിടിച്ചു ചിരിയോടെ നിൽക്കുന്ന ഒരു യുവാവ്.

എന്തിനായിരുന്നു അഭിയേട്ടാ എന്നെ ഒറ്റക്കാക്കിയത്???

എന്നോട് കാണിച്ച സ്നേഹം എല്ലാം കള്ളമായിരുന്നോ???

ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായായി നിന്നപ്പോൾ എന്തെ ചേർത്ത് നിർത്താതെ ഒരു വാക്ക് പോലും മിണ്ടാതെ എന്തിനെന്നെ നിലയില്ലാ കയത്തിലേക്ക് തള്ളിയിടാൻ കൂട്ട് നിന്നു???

എല്ലാം അറിഞ്ഞിട്ടും എന്തിനെന്നെ ചതിക്കാൻ കൂട്ടുനിന്നു???

കാശിനു വേണ്ടി ആയിരുന്നെങ്കിൽ ഒരു വാക്കെന്നോട് പറയാൻ പാടില്ലായിരുന്നോ എന്റെ പേരിൽ ഉള്ളതെല്ലാം സന്തോഷത്തോടെ തരില്ലായിരുന്നോ??? എന്നെ ചതിക്കണമായിരുന്നോ?????

അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങി. മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.
കണ്ണുനീർ തുള്ളികളെ സ്വതന്ത്രമായി വിട്ടുകൊണ്ട് അവളിരുന്നു.
കുറച്ചു കഴിഞ്ഞു അവൾ കണ്ണീരിനെ ശാസനയോടെ പിടിച്ചു നിർത്തി. വാഷ്‌റൂമിൽ പോയി മുഖത്തേക്ക് വെള്ളം ഒഴിച്ച് കഴുകി തിരികെ സീറ്റിൽ വന്നിരുന്നു.

ഫോൺ അടിക്കുന്ന ശബ്ദം കേട്ട് അവൾ ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു. പരിചയമില്ലാത്ത നമ്പർ കണ്ടവൾ ഒന്ന് സംശയിച്ചു. എടുക്കണോ വേണ്ടയോ എന്നവൾ ശങ്കിച്ചു. പിന്നെ എന്തും വരട്ടെ എന്ന് കരുതി കാൾ അറ്റൻഡ് ചെയ്തു.

ഹലോ….

ഹലോ ശ്രീക്കുട്ടി…….

ആർദ്രമായ ഒരു പുരുഷ ശബ്ദം അവളുടെ ചെവിയിൽ വന്നു പതിച്ചു.

നിരഞ്ജൻ…….
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഹോ രക്ഷപെട്ടു എന്നെ മനസ്സിലായല്ലോ.

നിരഞ്ജന് എന്റെ നമ്പർ എങ്ങനെ കിട്ടി????

ഞാൻ ജാനു ആന്റിയെ കണ്ടിരുന്നു. ആന്റി തന്നതാ. എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല.

ഏയ്‌ താനെന്താ എന്നോട് ഒന്നും മിണ്ടാത്തത്???? ഞാൻ അന്നെന്റെ ഇഷ്ടം പറഞ്ഞത് കൊണ്ടാണോ???

ഏയ്‌ അങ്ങനെ ഒന്നുല്ല നിരഞ്ജൻ ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചിരിക്കുവായിരുന്നു.

താൻ ഇപ്പൊ ഒന്നും ആലോചിച്ചു വറീഡ്‌ ആവണ്ട എല്ലാം ശരിയാവുമെടോ. പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യം അതൊന്നും ഇപ്പൊ താൻ ഓർക്കണ്ട. എല്ലാ പ്രശ്നങ്ങളും സോൾവ് ആയി കഴിഞ്ഞു താൻ അതിനെ പറ്റി ആലോചിച്ചാൽ മതി. അത് വരെ തനിക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന തന്റെ ആ പഴയ രഞ്ജു ആയി ഞാൻ കാണും.

അവന്റെ വാക്കുകൾ കേട്ട് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി.

താങ്ക്സ് രഞ്ജു.

ഏയ്‌ ഫ്രണ്ട്സിനിടയിൽ നോ താങ്ക്സ്.
പിന്നെ ഇപ്പൊ എവിടാ താൻ???

ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. ഇന്ന് ജോയിൻ ചെയ്തു.

ആഹ് അപ്പൊ ശരി നടക്കട്ടെ ഞാനും ഹോസ്പിറ്റലിൽ ആണ്. വൈകിട്ട് വിളിക്കാം. ബൈ ടേക്ക് കെയർ.

ബൈ.

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ നിഷ്കളങ്കനായ നിരഞ്ജനെ അവൾക്ക് ഓർമ്മ വന്നു. മെഡിക്കൽ കോളേജിൽ സീനിയർ ആയിരുന്ന നിരഞ്ജനെ ഒരു റാഗിങ്ങിലൂടെ പരിചയപ്പെട്ടതും. പിന്നീട് എന്തും തുറന്നു ഷെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ അവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നതും അവസാനം തന്റെ പ്രശ്നങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതും ഒരു തിരശീലയിൽ എന്നത് പോലെ മനസ്സിൽ തെളിഞ്ഞു.

ഒരിക്കലും നിരഞ്ജനെ തന്റെ ലൈഫ് പാർട്ണർ ആയി അവൾക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. ഒരു മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ തന്റെ ജീവിതം മാറി മറിഞ്ഞിരുന്നു.

ശ്രീകുട്ടി വാ മീറ്റിംഗിന് പോവണ്ടേ.

ഐഷുവിന്റെ വിളി ആണ് അവളെ ഓർമ്മകളിൽ നിന്ന് വെളിയിൽ കൊണ്ടുവന്നത്.

ദാ വരുന്നു.

ഐഷുവുമായി അവൾ മീറ്റിംഗ് ഹാളിൽ ചെന്നു.
ഋഷി അവളെ എല്ലാവർക്കും ഇൻട്രൊഡ്യൂസ് ചെയ്തു.
എല്ലാവരും പാവങ്ങൾ ആണെന്ന് അവൾക്ക് മനസ്സിലായി. എല്ലാവരും അവളെ പരിചയപ്പെടാൻ തുടങ്ങി. ആദ്യത്തെ അപരിചിതത്വം എല്ലാം പോയി അവൾ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി.

എല്ലാം കഴിഞ്ഞു അവൾ ഐഷുവിന്റെ ഒപ്പം തിരിച്ചു വീട്ടിൽ എത്തി.

രാത്രി കിടക്കുമ്പോൾ അവളുടെ മനസ്സിൽ നിരഞ്ജന്റെ കാര്യം ഓർമ്മ വന്നു.
പക്ഷെ എന്തുകൊണ്ടോ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ ആയിരുന്നു. അവൻ ചേർത്ത് നിർത്തിയ നിമിഷം മനസ്സിൽ തെളിഞ്ഞപ്പോൾ പതിയെ ഒരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു.

ശ്ശെ ഞാൻ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്. വേണ്ട ശ്രീ നിന്റെ പ്രശ്നങ്ങളിൽ മറ്റൊരാളെ കൂടി വലിച്ചിഴക്കണ്ട. അതുമാത്രമല്ല ഋഷിയേട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെങ്കിലോ??? വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി നഷ്ട്ടങ്ങൾ വരുത്തി വയ്ക്കരുത്.
മനസ്സിനെ അത് പറഞ്ഞു പഠിപ്പിച്ചുകൊണ്ടവൾ നിദ്രയെ പുൽകി.

 

ഇതേ സമയം ഋഷി തന്റെ ഫോണിലൂടെ ഒഴുകുന്ന അവന്റെ നന്ദുവിന്റെ സ്വരമാധുരിയിൽ ലയിച്ചു കിടക്കുകയായിരുന്നു. മനസ്സിൽ ഒരു മഴ പോലെ തന്നിലേക്ക് വന്നു ചേർന്ന അവന്റെ മാത്രം നന്ദു തെളിമയോടെ നിറഞ്ഞു നിന്നു.

 

എന്നാൽ മറ്റൊരിടത്തു ശ്രീയെ നഷ്ട്ടമായതിന്റെ ദേഷ്യത്തിൽ അവളുടെ മുറിയിലെ സകലതും അടിച്ചു പൊട്ടിക്കുകയാണ് വിവേക്.

നീ എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു എന്ന് കരുതണ്ടടി എന്റെ കയ്യിൽ തന്നെ നീ വന്നു ചേരും അന്ന് നിന്നെ ഞാൻ എന്റെ കാൽച്ചുവട്ടിൽ ഇട്ട് അനുഭവിപ്പിക്കും……..
അവളുടെ ഫോട്ടോ നോക്കി അവൻ അലറി.

അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു നിന്ന അവന്റെ അമ്മ പാർവതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവന്റെ കയ്യിൽ ശ്രീകുട്ടിയെ കിട്ടരുതേ എന്നവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി.

പിറ്റേന്ന് രാവിലെ പതിവ് പോലെ എണീറ്റ് ദേവിയെ അടുക്കളയിൽ സഹായിച്ച് കൃത്യ സമയത്തു തന്നെ അവൾ ഹോസ്പിറ്റലിൽ എത്തി.

അന്ന് അവൾക്ക് ഓപിയിൽ പേഷ്യന്റ്സ് ഉണ്ടായിരുന്നു. തിരക്ക് കാരണം ഉച്ച വരെ ഋഷിയെ കാണാൻ സാധിച്ചില്ല.

 

ഹായ് ഞാൻ ശരൺ ഇവിടെ കാർഡിയോളജിസ്റ്റ് ആണ് ഇന്നലെ ലീവ് ആയത് കൊണ്ട് പരിചയപ്പെടാൻ പറ്റിയില്ല.
ശ്രീയും ഐഷുവും ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് ഹോസ്പിറ്റലിലെ പ്രധാന കോഴി ആയ ശരണിന്റെ എൻട്രി.

ശ്രീ ഇതിപ്പോ എവിടുന്ന് പൊട്ടിമുളച്ചു എന്നുള്ള രീതിയിൽ അവനെ നോക്കി ഇരുന്നു പോയി.

ഇതെന്താടോ ഒന്നും മിണ്ടാത്തത് ഒരാൾ പരിചയപ്പെടാൻ വരുമ്പോൾ ഇങ്ങനെ ആണോ ഇരിക്കാറ്?????

ഓഹ് സോറി ഡോക്ടർ ഐ ആം ശ്രീനന്ദ ഹരിനന്ദൻ.
അവൾ സ്വയം പരിചയപ്പെടുത്തി.

നൈസ് നെയിം. പിന്നെ ഈ ഡോക്ടർ വിളി വേണ്ടാട്ടോ അതിൽ ഒരകൽച്ചയുണ്ട് ഒന്നുമില്ലേലും നമ്മൾ ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നവർ അല്ലെ. കുട്ടി എന്നെ പേര് വിളിച്ചോളൂ.

അവളൊന്ന് ചിരിച്ചെന്ന് വരുത്തി.

പേരറിഞ്ഞു കഴിഞ്ഞു ശരണിന് പിന്നെ അവളെ പറ്റി മുഴുവൻ അറിയണം എന്നായി. നാളും ജാതകവും വരെ അന്വേഷിക്കലായി.

ഇവനിതെന്തിന്റെ കേടാണെന്നർത്ഥത്തിൽ ഐഷു അവനെ നോക്കി.
ശ്രീ ആണെങ്കിൽ ഇവനൊന്ന് എഴുന്നേറ്റു പൊക്കൂടെ എന്നുള്ള ചിന്തയാണ്.
ഇതൊന്നും അറിയാതെ മുടിഞ്ഞ സംസാരത്തിൽ ആണ് ശരൺ.

പെട്ടെന്നാണ് കുറച്ചു മാറി അവരെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ ശ്രീയും ഐഷുവും കാണുന്നത്. മുഖം വലിഞ്ഞു മുറുകിയിരുന്നു.
കയ്യിൽ ഇരുന്ന പേനയിൽ ദേഷ്യം തീർക്കുവാണ് ഋഷി.
അവന്റെ മുഖത്തെ ദേഷ്യം കണ്ട് ശ്രീ പെട്ടന്ന് തന്നെ നോട്ടം മാറ്റി.

ഇതേസമയം സർജിക്കൽ ട്രേയുമായി അതിലെ വന്ന നേഴ്സ് അറിയാതെ ഋഷിയുടെ മേൽ ഒന്ന് തട്ടി. ട്രേയും മറ്റും താഴെ വീണ് ചിതറി.

എവിടെ നോക്കിയാടി നീയൊക്കെ നടക്കുന്നത്??? മുഖത്തെന്താ കണ്ണില്ലേ മനുഷ്യനെ മെനക്കെടുത്താനായിട്ട്…..

അവിടെ നിന്നവർ എല്ലാം ഞെട്ടി ഋഷിയെ തന്നെ നോക്കി.

സോറി സർ ഞാൻ കണ്ടില്ല.
അവൾ കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

എടുത്തോണ്ട് പോടീ….

അവന്റെ അടുത്ത അലർച്ചയിൽ താഴെ വീണ സകലതും വാരി എടുത്തു ജീവനും കൊണ്ടൊരോട്ടം ആയിരുന്നു അവൾ.

ഇതുപോലെ ഉള്ളതൊക്കെ അവിടെ സ്ഥിരം കാഴ്ച ആയത് കൊണ്ട് തന്നെ മറ്റുള്ളവർ പെട്ടന്ന് തന്നെ അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു.

ശ്രീക്ക് അവനെ നോക്കാൻ തന്നെ പേടി ആയിരുന്നു.
ഐഷു ആണേൽ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ആണ് നിൽപ്പ്.

ഡോക്ടർ ശരൺ ലഞ്ച് ബ്രേക്ക് കഴിഞ്ഞെന്റെ ക്യാബിനിലേക്ക് വരണം. കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്.
അവൻ ശ്രീയിൽ നോട്ടം ഉറപ്പിച്ചു കൊണ്ട് പറഞ്ഞു.

ഓക്കേ സർ.

അവൻ വേഗം തന്നെ ക്യാബിനിലേക്ക് നടന്നു.

ശ്രീനന്ദയ്ക്കൊരു കാര്യം അറിയോ ഈ ഹോസ്പിറ്റലിന്റെ എന്ത് കാര്യവും ഋഷി സർ എന്നോടാണ് ആദ്യം ഡിസ്കസ് ചെയ്യാറ്. എന്തോ കാര്യം തീരുമാനിക്കാനാണ് സർ ഇപ്പൊ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞത്. ഞാൻ ഇപ്പോൾ പോയിട്ട് വരാമേ. നമുക്ക് വീണ്ടും കാണാം. ശരി എന്നാൽ.

ശ്രീയോട് തള്ളി മറിച്ചിട്ട് അവൻ ഋഷിയുടെ ക്യാബിനിലേക്ക് നടന്നു.

നിന്റെ കാര്യം ഇന്നത്തോടെ തീർന്ന് മോനെ ഋഷിയേട്ടൻ നിന്നെ ബാക്കി വെച്ചാൽ ആയി.
അവന്റെ പോക്കും നോക്കി ഒരു നെടുവീർപ്പോടെ ഐഷു ഓർത്തു.

ശ്രീ ആണെങ്കിൽ ഋഷിയുടെ മുഖത്ത് കണ്ട ദേഷ്യത്തിന്റെ അർത്ഥം തിരയുന്ന തിരക്കിലാണ്.

കഴിച്ചു കഴിഞ്ഞ് ശ്രീ അവളുടെ ക്യാബിനിലേക്ക് പോയി. എന്നാൽ ഐഷു പോയത് ഋഷിയുടെ ക്യാബിനിന്റെ അടുത്തേക്കാണ്.

അകത്തു നിന്ന് ഉച്ചത്തിൽ ഉള്ള ഋഷിയുടെ ഷൗട്ടിങ് കേട്ടപ്പോഴേ ഐഷുവിന് ചിരിപൊട്ടി.

ഗെറ്റ് ഔട്ട്‌ എന്ന അവന്റെ അലർച്ചയിൽ ശരൺ പെട്ടന്ന് തന്നെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

മുന്നിൽ ഐഷുവിനെ കണ്ട അവന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റേത് പോലെ ആയി.

അത്…. പിന്നെ….. സാറിന്ന് നല്ല ദേഷ്യത്തിൽ ആയിരുന്നു…. അല്ലാതെ …….

തപ്പി തടഞ്ഞുള്ള അവന്റെ സംസാരത്തിൽ അവൾക്ക് ചിരി കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.
അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ശരൺ ആണെങ്കിൽ വിളറി വെളുത്തു നിൽക്കുവാണ്.

എന്നാലും എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും……

ഐശ്വര്യ പ്ലീസ് ഇതാരോടും പറഞ്ഞു നാറ്റിക്കരുത്.

ഞാൻ ഒന്ന് ആലോചിക്കട്ടെ.
ചിരിയടക്കി അവൾ പറഞ്ഞു.

ആ എന്നാൽ ശരൺ വിട്ടോ.

പറയില്ലല്ലോ????????

ഇല്ല.

താങ്ക്സ്.

ഓഹ് ആയിക്കോട്ടെ.

അവൻ പോകുന്നത് നോക്കി അവൾ നിന്നു. പിന്നെ ഋഷിയുടെ ക്യാബിനിലേക്ക് നോക്കി കയറണോ വേണ്ടയോ എന്നാലോചിച്ചു.

വേണ്ട ആളിന്ന് ഫുൾ കലിപ്പിലാ വെറുതെ അങ്ങോട്ട്‌ കയറി ചെന്ന് ഒന്നും മേടിച്ചു വെക്കേണ്ട തിരിച്ചു പോയേക്കാം.
സ്വയം പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു അവളുടെ ക്യാബിനിലേക്ക് പോയി.

 

അറ്റൻഡർ വന്നു പറഞ്ഞിട്ട് ഋഷിയെ കാണാൻ പോകുവായിരുന്നു ശ്രീ. ഇന്നത്തെ സംഭവം ഓർത്തവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.

ഒന്ന് ദീർഘനിശ്വാസം എടുത്തവൾ ഡോറിൽ നോക്ക് ചെയ്തു.
മേ ഐ കം ഇൻ സർ……

അകത്തു നിന്ന് മറുപടി ഒന്നും കാണാഞ്ഞിട്ട് പതിയെ അവൾ തല അകത്തേക്കിട്ടു.

പെട്ടന്ന് തന്നെ ബലിഷ്ടമായ രണ്ടു കരങ്ങൾ അവളെ അകത്തേക്ക് വലിച്ച് ഭിത്തിയോട് ചേർത്തു.

ഞെട്ടി പിടഞ്ഞവൾ തലയുയർത്തി നോക്കുമ്പോൾ മുന്നിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഋഷി.
അവളിൽ മുറുകിയ കൈകളിൽ നിന്ന് തന്നെ അവന്റെ ദേഷ്യം മനസ്സിലാക്കാം.
ഉയർത്തിയ സ്പീഡിൽ തന്നെ അവൾ തല താഴ്ത്തി.

ശ്രീ എന്റെ മുഖത്തോട്ട് നോക്ക്.

അവൾ നോക്കിയില്ല.

ശ്രീ നിന്നോടാ പറഞ്ഞത് എന്നെ നോക്കാൻ…….

പക്ഷെ അവൾ നിലത്ത് തന്നെ നോക്കി നിന്നു.

നോക്കടി പുല്ലേ എന്റെ മുഖത്തേക്ക്…..

അവന്റെ അലർച്ചയിൽ പേടിച്ചവൾ പെട്ടന്ന് തലയുയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളിൽ തിളച്ചു മറിയുന്നത് അഗ്നി ആണോ എന്നോരുവേള അവൾ ചിന്തിച്ചു പോയി.

നിന്നോട് ഞാൻ എന്നെ ഋഷിയെട്ടാ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നല്ലോ. എന്നിട്ടാ ശരണിനെ പേരെടുത്തു വിളിക്കാൻ പറഞ്ഞപ്പോൾ ഈ പ്രശ്നം ഒന്നും കണ്ടില്ലല്ലോ ഹേ……. അതെന്താ നിനക്കെന്നെക്കാളും വലുതാണോ അവൻ ഏ?????????
അവൻ അവളിൽ പിടിമുറുക്കി കൊണ്ട് ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

അവളുടെ മൗനം അവനെ വീണ്ടും കലി കയറ്റി.

ശ്രീ ഞാൻ നിന്നോടാ ചോദിച്ചത് ഇന്ന് കണ്ട അവൻ നിനക്കെന്നാക്കാൾ വലുതാണോ??????? അത്ര പോലും അടുപ്പം നീയെന്നോട് കാണിക്കുന്നില്ലല്ലോ????? അതെന്താ??????

ആൻസർ മി ശ്രീനന്ദ.

അവന്റെ കൈകളിൽ അവളുടെ കൈ ഞെരിഞ്ഞമർന്നു.
കൈ ഒടിഞ്ഞു പോവുകയാണോ എന്നവൾക്ക് തോന്നിപ്പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞു.

ഋഷിയേട്ടാ പ്ലീസ് എന്റെ കൈ വേദനിക്കുന്നു.
അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

അത് കെട്ടവന്റെ കൈകൾ പതിയെ അയഞ്ഞു.
കണ്ണടച്ച് ദേഷ്യം കണ്ട്രോൾ ചെയ്തവൻ അവളെ നോക്കി.

ഞാൻ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളാ ഋഷിയേട്ടൻ ഇപ്പൊ പറഞ്ഞത്.
ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ പോലും അതിൽ നിന്ന് കരകയറ്റാൻ വേണ്ടി സഹായിക്കുന്ന നിങ്ങളെക്കാൾ ഒക്കെ വലുതല്ല എനിക്കിന്ന് കണ്ട ആരും തന്നെ.
ഞാൻ ആ ഡോക്ടറെ പേരെടുത്തു വിളിക്കുന്നത് ഋഷിയേട്ടൻ കേട്ടോ ഇല്ലല്ലോ?????
ഒരാൾ സംസാരിക്കാൻ വരുമ്പോൾ എഴുന്നേറ്റു പോകാൻ പറയാൻ പറ്റില്ലല്ലോ????
അവൾ പറഞ്ഞു നിർത്തി.

അവൻ ഒരു നിമിഷം ആലോചിച്ചു.

ശരിയാണ് അവൾ പറഞ്ഞത്. അവനെ ശരൺ എന്നവൾ പേരെടുത്തു വിളിച്ചില്ല. അവനുമായി സംസാരിച്ചിരിക്കുന്നത് കണ്ടപ്പോൾ തന്റെ ദേഷ്യത്തിൽ പെട്ടന്ന് പറഞ്ഞത് പോയതാണ്.

അവൻ അവളെ തന്നെ നോക്കി.

പതിയെ അവളുടെ കൈകൾ അവൻ പിടിച്ചു നോക്കി.
ചുവന്നു കിടക്കുന്ന അവളുടെ കയ്യിലെ അവന്റെ വിരലടയാളം കണ്ടപ്പോൾ തന്നെ അവന്റെ ചങ്കൊന്ന് പിടഞ്ഞു.

അവളെ പോലും ഞെട്ടിച്ചു കൊണ്ടവൻ ആ പാടിൽ ചുണ്ടുകൾ ചേർത്തു.

ഷോക്കടിച്ചതുപോലെ അവൾ അവനെ നോക്കി.

അവൻ തന്റെ കൈകളാൽ അവളുടെ മുഖം കോരിയെടുത്തു. കണ്ണുകൾ തുടച്ചുകൊടുത്തു ചെവിയ്ക്കരികിലായി പറഞ്ഞു.

സോറി……
ഇവിടെ വന്നത് മുതൽ നീയെന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ആ നീ അവനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. സോറി…….
നിന്നെ വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല. പക്ഷെ നീ എന്നേക്കാൾ ഇമ്പോർട്ടൻസ് മറ്റാർക്കും കൊടുക്കുന്നതെനിക്കിഷ്ടമല്ലഡി.

അവന്റെ സംസാരം കേട്ട് അവളുടെ മനസ്സിൽ അപ്പോൾ വിവേചിച്ചറിയാൻ പറ്റാത്ത ഭാവം ആയിരുന്നു.

കുറച്ചു നേരം അവന്റെ കണ്ണിൽ അലയടിക്കുന്ന പ്രണയത്തിൽ മുങ്ങി അവൾ നിന്നുപോയി.

അവനും നോക്കി കാണുകയായിരുന്നു നെഞ്ചോടു ചേർന്ന് നിൽക്കുന്ന തന്റെ മാത്രം പ്രണയത്തെ.
അവളുടെ വിടർന്ന കണ്ണുകളിലും കുഞ്ഞു മൂക്കും അതിൽ തിളങ്ങി നിൽക്കുന്ന വെള്ളക്കൽ മൂക്കുത്തിയും വിറയ്ക്കുന്ന അധരങ്ങളും എല്ലാം.

ഏതോ മായിക ലോകത്തിൽ എന്ന പോലെ അവൻ അവളിലേക്കടുത്തു.

ഋഷിയുടെ ഫോണിലേക്ക് വന്ന കാൾ ആണ് അവരെ സ്വബോധത്തിലേക്കെത്തിച്ചത്.
അവൾ വേഗം അവനെ തള്ളി മാറ്റി. രണ്ടുപേർക്കും പരസ്പരം നോക്കാൻ മടി തോന്നി.

ഞാൻ പോക്കോട്ടെ?????

മ്മ് പൊക്കോ.

അവന്റെ മറുപടി കേട്ടതും അവൾ വേഗം പുറത്തേക്കിറങ്ങി.

ഋഷി അപ്പോഴും കഴിഞ്ഞ നിമിഷങ്ങളുടെ ഹാങ്ങോവറിൽ ആയിരുന്നു. ഒരു ചെറു ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.

വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൻ വേഗം ഫോൺ എടുത്തു.
ഫോണിൽ സേവ് ചെയ്ത പേര് കണ്ടതും അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

കാൾ എടുത്തു അപ്പുറത്ത് നിന്ന് പറയുന്ന കാര്യങ്ങൾ കേട്ടതും അവന്റെ രക്തം തിളച്ചു മറിഞ്ഞു.
ഗൗരവമായി ഒന്ന് മൂളിയിട്ട് അവൻ കാൾ കട്ട്‌ ചെയ്തു.
മനസ്സിൽ പല കണക്കുക്കൂട്ടലുകളുമായി അവൻ ചെയറിൽ ഇരുന്നു.

ശ്രീ അപ്പോൾ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു. ഋഷിയുടെ മുന്നിൽ ഒന്നെതിർക്കുക കൂടി ചെയ്യാതെ നിന്നതോർത്ത് അവളുടെ തല പെരുത്തു. ആ ഫോൺ കാൾ വന്നില്ലായിരുന്നെങ്കിൽ ആലോചിക്കും തോറും മനസ്സ് കൈവിട്ടു പോവുന്നത് പോലെ തോന്നി.
ഋഷിയിൽ നിന്ന് അകലം പാലിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചവൾ ക്യാബിനിലേക്ക് നടന്നു.

 

***************************************

🎶Unnale ennalum
En jeevan vazhudhe
Sollamal un swasam
En moochil seruthe
Un kaikal korkkum oor nodi
En kankal ooram neerthuli
Un maarvil saaindhu saaga
Thonnudhe….. ohhhh…oooooo……..🎶

ബാൽക്കണിയിൽ മഴക്കോളുള്ള മാനത്തേക്ക് നോക്കി ഫോണിലൂടെ ഒഴുകുന്ന അവന്റെ പ്രിയപ്പെട്ട നന്ദുവിന്റെ സ്വരമാധുരിയിൽ സ്വയം മറന്ന് അവൻ കിടന്നു.
മനസ്സിൽ മുഴുവൻ ശ്രീയുമായി ക്യാബിനിൽ നടന്ന സംഭവങ്ങളിൽ തങ്ങി നിന്നു. അവനെ അപ്പോൾ തഴുകി പോയ കുളിർ തെന്നലിൽ മുല്ല പൂക്കളുടെ മാസ്മരിക സുഗന്ധം നിറഞ്ഞു.

ശ്രീയും ഇന്നത്തെ സംഭവത്തിന്റെ ഓർമ്മകിളിൽ ആയിരുന്നു. ഉറങ്ങാൻ കണ്ണടക്കുമ്പോളെല്ലാം ഋഷിയുടെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കും. അവൻ തന്റെ അടുത്ത് തന്നെ നോക്കിയിരിക്കുന്നത് പോലെയുള്ള തോന്നൽ.
ചേർന്ന് നിന്നപ്പോഴുള്ള പെർഫ്യൂമും വിയർപ്പും കലർന്ന അവനിലെ വശ്യമായ സുഗന്ധം ഇപ്പോഴും ശരീരത്തിൽ തങ്ങി നിൽക്കും പോലെ തോന്നി.

ഒരുവിധം അവൾ കണ്ണുകൾ അടച്ചു കിടന്നു എന്നിട്ടും നിദ്ര അവൾക്കകലെ ആയിരുന്നു.

 

 

അതിന് ശേഷം അവനിൽ നിന്ന് അവൾ ഒരകലം സൂക്ഷിച്ചു. ദിവസങ്ങൾ ഓടി മറഞ്ഞു.

അന്നൊരു ശനിയാഴ്ച ദിവസം ആയിരുന്നു.
ശനി ആയത് കൊണ്ടുതന്നെ അവൾക്ക് ഹോസ്പിറ്റലിൽ പോവണ്ടായിരുന്നു.
എമർജൻസി കേസ് വല്ലതും ഉണ്ടെങ്കിൽ ചെന്നാൽ മതി.

മുറ്റത്തെ റോസയ്ക്ക് വെള്ളം നനച്ചോണ്ടിരുന്നപ്പോൾ ആണ് ഐഷു അവളുടെ അടുത്തേക്ക് വന്നത്.

ശ്രീക്കുട്ടി….

എന്താ പെണ്ണെ????

അതേ ഋതു എന്നെ വിളിച്ചിരുന്നു. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു.

അങ്ങോട്ടോ??? എന്തിന്??? വല്ല വിശേഷവുമുണ്ടോ????

ഏയ്‌ അവൾക്ക് ഒറ്റക്കിരുന്നു ബോറടിക്കുന്നുണ്ടായിരിക്കും. നീ വരുന്നതിന് മുന്നേ വരെ എല്ലാ ശനിയും ഞായറും ഞാനവിടെ ആയിരിക്കും. ഇതിപ്പോ നീ ഉള്ളത് കൊണ്ട് ഞാൻ ചെന്നില്ലെങ്കിലോ എന്ന് കരുതിക്കാണും.

അതിനെന്താ നീ പോയിട്ട് വാ.

അയ്യടാ ഞാൻ ഒറ്റക്കോ നല്ല കഥയായി. ഒറ്റക്കങ്ങോട്ട് ചെന്നേച്ചാലും മതി. നിന്നെയും കൂട്ടി ചെന്നില്ലെന്നു പറഞ്ഞു ലക്ഷ്മി ആന്റിയും ഋതുവും കൂടി എന്നെ ഇട്ട് പൊരിക്കും.
മോള് വന്നേ.. വാ വാ..

അവളുടെ നിർബന്ധത്തിന് വഴങ്ങി ശ്രീ അവളുടെ കൂടെ മംഗലത്തേക്ക് പുറപ്പെട്ടു.

തുടരും……………………..

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!