മഴ – പാർട്ട്‌ 4

1843 Views

mazha aksharathalukal novel

പോകുന്ന വഴി ഋഷിയെ എങ്ങനെ ഫേസ് ചെയ്യും എന്നതായിരുന്നു അവളുടെ പേടി. അതുകൊണ്ട് തന്നെ ഐഷു പറഞ്ഞോണ്ടിരുന്ന കാര്യങ്ങൾ ഒന്നും തന്നെ അവൾ കേട്ടില്ല.
അവസാനം അവൻ ഹോസ്പിറ്റലിൽ പോയി കാണും എന്ന് സമാധാനിച്ചവൾ നടന്നു.

ഗേറ്റ് കടന്നകത്തേക്ക് ചെന്നപ്പോൾ തന്നെ കണ്ടു എവിടെയോ പോകാൻ കാറിലേക്ക് കയറാൻ തയ്യാറെടുക്കുന്ന വിശ്വനെ.

ആഹ് നിങ്ങളെത്തിയോ??? രാവിലെ മുതൽ നിങ്ങളെയും നോക്കി ഒരാളവിടെ ഇരിപ്പുണ്ട് ചെല്ല് ചെല്ല്.

അല്ല അങ്കിൾ ഇതെങ്ങോട്ടാ രാവിലെ തന്നെ.
ഐഷു ചോദിച്ചു.

ഒന്നും പറയണ്ട മോളെ ഇന്നെന്റെ ഒരു ഫ്രണ്ട് നമ്മുടെ ഹോസ്പിറ്റലിൽ വരുന്നുണ്ട്. അവന് നമ്മുടെ ഹോസ്പിറ്റൽ മുഴുവൻ കാണണമെന്ന് പോരാത്തതിന് ഫുൾ ബോഡി ചെക്കപ്പും നടത്തണം പോലും.

അല്ല അതിന് ഹോസ്പിറ്റൽ എംഡി ഋഷിയേട്ടനല്ലെ??? പിന്നെ അങ്കിൾ എന്തിനാ പോവുന്നത്????

എന്റെ മോളെ നിനക്കവന്റെ സ്വഭാവം അറിഞ്ഞൂടെ ഹോസ്പിറ്റൽ മുഴുവൻ ചുറ്റി കാണിച്ച് എക്സ്പ്ലെയിൻ ചെയ്തു കൊടുക്കാനും മറ്റും അവൻ നിൽക്കുമെന്ന് തോന്നുന്നുണ്ടോ????
ഇന്നലെ ഈ കാര്യം സൂചിപ്പിച്ചപ്പോഴേ പറഞ്ഞു നോ എന്ന്.
ഇപ്പൊ വരുന്ന ആളുമായി നമ്മുടെ കമ്പനിക്ക് കുറെ ഡീലിംഗ്സ് ഉണ്ട് അതുകൊണ്ട് പിണക്കാൻ പറ്റില്ല. അതൊക്കെ അവനോട് പറഞ്ഞാൽ ഉണ്ടോ കേൾക്കാൻ.

അപ്പൊ ഋഷിയേട്ടൻ പോണില്ലേ ഹോസ്പിറ്റലിൽ???

ഞാൻ പോവുന്നുണ്ടെങ്കിൽ പിന്നെ അവന്റെ ആവശ്യമില്ലല്ലോ. അവനകത്തുണ്ട്. ഋതുവിന് എന്തോ പർച്ചേസിങ്ങൊക്കെ ഉണ്ടെന്ന് പറയുന്നത് കേട്ടു അവളെ ഷോപ്പിലേക്ക് കൊണ്ടുപോവാൻ നിക്കുവാ അതിനാ നിങ്ങളെയും വിളിച്ചത്.

ശ്രീക്ക് വിശ്വൻ പറയുന്നത് കേട്ടിട്ട് എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നി പോയി.
ഋഷിയെ ഫേസ് ചെയ്യാൻ തന്നെ മടിയാണ് അപ്പോഴാ അവന്റെ കൂടെ ഷോപ്പിങ്ങിന് പോവുന്നത് ആലോചിച്ചിട്ട് തന്നെ അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.

അല്ല ശ്രീക്കുട്ടി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്????

ഏയ്‌ അങ്ങനെ ഒന്നുല്ലച്ഛാ നിങ്ങൾ സംസാരിച്ചോട്ടെ എന്ന് കരുതി.

അതെന്താ ശ്രീകുട്ടി അങ്ങനെ നമുക്കിടയിൽ ഫോർമാലിറ്റിയുടെ ആവശ്യമൊക്കെയുണ്ടോ????

ഇവളങ്ങനെയാ അങ്കിൾ അധികമൊന്നും സംസാരിക്കാറില്ല.
ഐഷു പറഞ്ഞു.

അയാൾ ഒന്ന് ചിരിച്ചു.

എന്നാൽ ഞാൻ ഇറങ്ങുവാ. നിങ്ങളകത്തോട്ട് ചെല്ല്.

ശരി അച്ഛാ.
ശ്രീ പറഞ്ഞു.

അവരകത്തോട്ട് കയറിയപ്പോൾ തന്നെ കണ്ടു സോഫയിൽ ഇരുന്നു ഡോറയുടെ പ്രയാണം കാണുന്ന ഋതുവിനെ.

ബാഗ് ബാഗ് ബാഗ് ബാഗ്
എന്റെ കയ്യിൽ ബുക്കും പലതര സാധനങ്ങളുമുണ്ട് നിങ്ങൾക്ക് വേണ്ടതെന്തെന്ന് പറഞ്ഞാൽ അതൊക്കെ നൽകാം ഞാൻ
ബാഗ് ബാഗ് ബാഗ് ബാഗ്…..

മടിയിൽ ബൗളിലാക്കി വെച്ചിരിക്കുന്ന മുന്തിരി വായിൽ ഇട്ട് കൊണ്ട് തന്നെ വലിയ വായിൽ പാടുകയാണ്.

ഡി ഋതു മര്യാദക്ക് ആ കുന്തത്തിന്റെ സൗണ്ട് കുറച്ചോ അല്ലെങ്കിൽ ഞാനങ്ങോട്ടു വരും പറഞ്ഞില്ലെന്നു വേണ്ട.
അടുക്കളയിൽ നിന്ന് ലക്ഷ്മി വിളിച്ചു പറഞ്ഞു.

അല്ലെങ്കിലും ഈ വീട്ടിൽ ഒരു നല്ല കാര്യം ചെയ്യാൻ സമ്മതിക്കില്ലല്ലോ.

അല്ല ഋതു കുട്ടി നീ എന്ത് നല്ല കാര്യം ചെയ്യുന്നു എന്നാ പറഞ്ഞത്????
ഐഷു ചോദിച്ചു.

ആ നിങ്ങളെത്തിയോ വാ വാ നമുക്ക് ഡോറ കാണാം.
അവളവേശത്തോടെ പറഞ്ഞു.

ഐഷുവും ശ്രീയും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൂടെ പോയിരുന്നു.
ബൗളിൽ നിന്ന് മുന്തിരി എടുത്തവൾ രണ്ടുപേർക്കും കൊടുത്തു.

അല്ല മോളെ നിന്നെ എന്ത് നല്ല കാര്യം ചെയ്യാൻ സമ്മതിക്കുന്നില്ല എന്നാ പറഞ്ഞത്???
മുന്തിരി വായിൽ ഇട്ടുകൊണ്ട് ഐഷു വീണ്ടും ചോദിച്ചു.

ദേ ചേച്ചി ഇത് കാണുന്നില്ലേ സ്വന്തം വീട്ടിലേക്ക് പോകാൻ ഉള്ള വഴി പോലും അറിയാതെ എന്റെ ഡോറ അന്തിച്ചു നിൽക്കുവാ. കൂട്ടിനുള്ളതോ ഒരു കുരങ്ങൻ മാത്രം. വല്ലാത്ത കാലം ആണ് വഴിതെറ്റി വല്ലിടത്തും പോയാലോ? പോരാത്തതിന് ആ കുറുനരി ആണെങ്കിൽ എന്ത് മോഷ്ട്ടിക്കണം എന്ന് വിചാരിച്ചു നടക്കുവാ. ആ പാവത്തിന് ഞാൻ വഴി കാണിച്ചു കൊടുക്കുന്നതിനാ അമ്മ വഴക്കിടുന്നത്.
സങ്കടത്തോടെ അവൾ പറഞ്ഞു നിർത്തി.

ഇത് കേട്ട് അന്തം വിട്ടിരിക്കുകയാണ് ഐഷുവും ശ്രീയും.

ഇതെന്തിന്റെ കുഞ്ഞാണോ എന്തോ???
ഐഷു ആത്മഗതിച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തവളെ നോക്കിയിരുന്നു പോയി.

ശ്രീ ആണെങ്കിൽ ആദ്യമായി സായിപ്പിനെ കണ്ട മലയാളിയെ പോലെ അവളെ അന്തിച്ചു നോക്കി.

ഇതൊന്നും അറിയാതെ കുറുനരിയെ മോഷണത്തിൽ നിന്ന് തടയുന്ന തിരക്കിലാണവൾ.

ആ നിങ്ങളെപ്പോഴെത്തി???
ലക്ഷ്മി അവരെ കണ്ടതും ചോദിച്ചു.

ദേ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളമ്മേ.
ശ്രീ മറുപടി കൊടുത്തു.

മക്കളിരിക്ക് ഞാൻ കഴിക്കാനെടുക്കാം.

ഒന്നും വേണ്ടാന്റി ഞങ്ങൾ കഴിച്ചിട്ടാ വന്നത്.

എന്നാലും അങ്ങനെയല്ലല്ലോ വന്നിട്ടൊരുഗ്ലാസ്സ് വെള്ളമെങ്കിലും തരണ്ടേ????

എന്തായിതാന്റി ഞങ്ങളെന്താ അതിഥികളാണോ???
ഇനിയിപ്പോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ അടുക്കളയിൽ കയറി എടുത്തു കഴിക്കാൻ ഞങ്ങൾക്കിവിടെ സ്വാതന്ത്ര്യമില്ലേ???
അടുക്കളയിലേക്ക് പോവാൻ തിരിഞ്ഞ അവരെ തടഞ്ഞു കൊണ്ട് ഐഷു പറഞ്ഞു.

അവർ മറുപടിയായി ചിരിച്ചു.

ഞങ്ങളെ ദേ ഇവള് വിളിച്ചു വരുത്തിയതാ.

ഡി ഋതു ആ പിള്ളേരെ വിളിച്ചു വരുത്തിയിട്ടിരുന്നു കാർട്ടൂൺ കാണുന്നോ??? ഷോപ്പിങ്ങിന് പോണെങ്കിൽ വേഗം പോയി ഒരുങ്ങാൻ നോക്ക്.
അവളുടെ കയ്യിൽ ഒരു തട്ട് കൊടുത്തിട്ടവർ പറഞ്ഞു.

ഓഹ് ഞാനത് മറന്നു നിങ്ങളിവിടെ ഇരിക്ക് ഞാൻ വേഗം റെഡി ആയി വരാം. ദേ പോയി ദാ വന്നു.
അതും പറഞ്ഞവളകത്തേക്കോടി.

ശ്രീ ആണെങ്കിൽ പോവുന്നതിനെ പറ്റി ടെൻഷൻ അടിച്ചിരിക്കുവാ.

പോകാതിരുന്നാലോ??? പോയില്ലെങ്കിൽ ഇവരൊക്കെ എന്ത് കരുതും?? ഇത്രയും ഒക്കെ സഹായം ചെയ്തു തന്നിട്ട് ഒരു ആവശ്യത്തിന് കൂടെ ചെന്നില്ലെങ്കിൽ മോശമല്ലേ ???
അവസാനം പോവാമെന്നവൾ ഉറപ്പിച്ചു.

മോളെ ഐഷു നീ ഒന്നവളുടെ അടുത്തേക്ക് ചെല്ല് അല്ലെങ്കിൽ ആ പെണ്ണിനൊന്നും ഒരുങ്ങി തീരില്ല.

ശരിയാന്റി.
അവളകത്തേക്ക് നടന്നു.

മോളിവിടെ ഇരിക്ക് ഞാനിപ്പോൾ വരാം.
അവൾ തലയാട്ടി.

അടുക്കളയിൽ പോയി തിരികെ വന്ന അവരുടെ കയ്യിൽ ഒരു കപ്പുണ്ടായിരുന്നു.

മോളീ ചായയൊന്ന് ഋഷിക്ക് കൊണ്ടുപോയി കൊടുക്കുവോ അവനിപ്പോൾ ടെറസിൽ കാണും. എനിക്കടുക്കളയിൽ കുറച്ചു പണിയുണ്ട്.

എതിർക്കാനും വയ്യ എന്നാൽ അനുസരിക്കാനും വയ്യ അവസാനം എന്തും വരട്ടെ എന്ന് കരുതി ചായയും വാങ്ങി അവൾ മുകളിലേക്കുള്ള പടികൾ കയറി.

നേരത്തെ തന്നെ വീടെല്ലാം ഋതു ചുറ്റി കാണിച്ചത് കൊണ്ടുതന്നെ ടെറസ്സിലേക്ക് പോവാൻ ബുദ്ധിമുട്ടില്ലായിരുന്നു.

ടെറസ്സിൽ എത്തിയപ്പോൾ അവൾ കണ്ടു പുഷ്അപ് എടുക്കുന്ന ഋഷിയെ.
വിറച്ചു വിറച്ചവൾ അങ്ങോട്ട്‌ നടന്നു.

മുന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയ അവൻ പതിയെ തലയുയർത്തി. കയ്യിൽ കപ്പുമായി നിൽക്കുന്ന ശ്രീയെ കണ്ടവന്റെ മിഴികൾ വിടർന്നു.
പുഷ്അപ് എടുക്കുന്നത് നിർത്തി അവനെഴുന്നേറ്റു.

ശ്രീ ഒരു നിമിഷം അവനെ നോക്കി നിന്നു.

ഒരു ബ്ലാക്ക് ട്രാക്ക് പാന്റ്സും മെറൂൺ സ്ലീവ്ലെസ്സ് ബനിയനും ആയിരുന്നു അവന്റെ വേഷം. വിയർത്തു കുളിച്ചു നിൽക്കുവാണവൻ. അവന്റെ മുടിയിഴകൾ നെറ്റിയിലോട്ട് വീണ് കിടന്നു.

ദാ ചായ അമ്മ തരാൻ പറഞ്ഞതാ.
അവൻ നോക്കുന്നത് കണ്ടവൾ പെട്ടെന്ന് നോട്ടം മാറ്റിക്കൊണ്ട് ചായ അവന് നേരെ നീട്ടികൊണ്ട് പറഞ്ഞു.

അവൻ ചായ വാങ്ങാനായി കൈ നീട്ടി.

പെട്ടെന്നാണ് അവന്റെ ഇടതു കൈ തണ്ടയിലെ കോമ്പസ് ടാറ്റൂവിൽ അവളുടെ ശ്രദ്ധ പതിഞ്ഞത്.

ഇത്??????

എന്താ??

അല്ല ഈ ടാറ്റൂ????

അത് കോളേജിൽ പഠിക്കുമ്പോൾ ചുമ്മാ ഒരു രസത്തിനു ചെയ്തതാ. എന്തെ????

ഒന്നുല്ല കണ്ടപ്പോൾ ചോദിച്ചെന്നെ ഉള്ളൂ.
എന്നാൽ ഞാനങ്ങോട്ട്‌……

മ്മ് ശരി പൊക്കോ.

അവൾ വേഗം തിരിഞ്ഞു നടന്നു.

അവൻ മെല്ലെ ടാറ്റൂവിൽ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കപ്പ്‌ ചുണ്ടോടടുപ്പിച്ചു.

ശ്രീയുടെ മനസ്സിൽ അപ്പോൾ പല വിധ ചിന്തകൾ ആയിരുന്നു.
ആ ടാറ്റൂ അത് തന്നെ അല്ലെ അഭിയേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത്. അതെ ഡിസൈൻ ഒരു വ്യത്യാസവുമില്ല.
ഇതെങ്ങനെ സംഭവിക്കും????
അവൾക്കതിശയം തോന്നി.

മനസ്സിലൊരു വടംവലി തന്നെ നടന്നു.
പിന്നെ അതെല്ലാം വെറും കോയിൻസിഡൻസ് ആണെന്ന് സമാധാനിച്ചവൾ ഋതുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

 

————————————————————

ഇതേസമയം മറ്റൊരിടത്തു.

വിവി നീ രാവിലെ തന്നെ തുടങ്ങിയോ ഈ മദ്യസേവ???
ജിത്തു ദേഷ്യത്തിൽ ചോദിച്ചു.

പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്???
അവള് ആ ശ്രീ മിസ്സിംഗ്‌ ആയിട്ടിപ്പോ ഒരാഴ്ച്ച കഴിഞ്ഞു ഇതുവരെ അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞോ????
തള്ളയും മോളും കൂടി ഇവിടെ എല്ലാരേയും പൊട്ടന്മാരാക്കിയിട്ടല്ലേ പോയത്????
ദേഷ്യം കൊണ്ടവൻ വിറയ്ക്കാൻ തുടങ്ങി.

മോനെ നീയൊന്നടങ് ഏത് പാതാളത്തിൽ പോയൊളിച്ചാലും നമ്മൾ അവളെ പൊക്കി ഇവിടെ നിന്റെ മുന്നിൽ തന്നെ എത്തിച്ചിരിക്കും.
അവന്റെ അച്ഛനായ ഗോവിന്ദൻ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

വിവി നീയാഗ്രഹിച്ചത് പോലെ അവൾ നിന്റെ കാൽചുവട്ടിലെത്തും അവളുടെ പേരിലുള്ള കോടിക്കണക്കിനു വരുന്ന സ്വത്തുക്കളും നമ്മുടെ കയ്യിൽ തന്നെ എത്തും. നീ സമാധാനിക്ക്.
ക്രൂരമായ ചിരിയോടെ ജിത്തു പറഞ്ഞു നിർത്തി.

അതെ മോനെ വെറുതെ വിടില്ല രണ്ടെണ്ണത്തിനെയും നമ്മുടെ പിള്ളേർ എല്ലായിടത്തും അന്വേഷിക്കുന്നുണ്ട് എവിടെ പോയൊളിച്ചാലും തൂക്കി എടുത്തോണ്ട് വരും അവന്മാർ.
ജിത്തുവിന്റെ അച്ഛൻ ശിവനന്ദൻ കൂടി പിന്താങ്ങിയപ്പോൾ അവൻ ഒന്നടങ്ങി.

അവനെ സമാധാനിപ്പിച്ചു റൂമിന് വെളിയിലോട്ടിറങ്ങിയ ജിത്തു കാണുന്നത് കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന ആമിയെയാണ്.

എന്നുമുതലാ എന്റെ ഏട്ടനും അച്ഛനും പണത്തിനു വേണ്ടി ഇത്ര അധഃപ്പതിക്കാൻ തുടങ്ങിയത്????

സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലെ അവൾ നിങ്ങളെ കണ്ടത്?? എന്നിട്ടും സ്വത്തിനുവേണ്ടി ആ രാക്ഷസന്റെ കൂടെ ചേർന്ന് അവളെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നു????
ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൾ പറഞ്ഞു നിർത്തി.

നിങ്ങളീ കാണിച്ചു കൂട്ടുന്നതിനെല്ലാം അനുഭവിക്കും. നോക്കിക്കോ ഞാനാ പറയുന്നത്. അവളെ ഒരിക്കലും നിങ്ങളുടെ കയ്യിൽ കിട്ടാൻ പോവുന്നില്ല.

എനിക്കിപ്പോ നിങ്ങളെ കാണുന്നതേ വെറുപ്പാ.

ദേഷ്യത്തിൽ പറഞ്ഞവൾ അവിടെ നിന്ന് നടന്നകന്നു.

അവളുടെ പോക്കും നോക്കി അവൻ നിന്നു.

————————————————————-

 

ഋതു നീ അവരെയും കൂട്ടി ഇങ്ങ് വരുന്നുണ്ടോ ദേ ഋഷി നിങ്ങളെയും നോക്കി കുറേ നേരമായി നിക്കാൻ തുടങ്ങിയിട്ട്.

ദാ ഞങ്ങൾ എത്തി.
പുറത്ത് നിന്നുള്ള ലക്ഷ്മിയുടെ വിളിയിൽ മൂന്നുപേരും അവിടെ ഹാജറായി.

വേഗം വന്നു കയറ്.

ഋഷിയുടെ പറച്ചിലിൽ ഐഷുവും ശ്രീയും ബാക്കിലും ഋതു ഫ്രണ്ടിലും കയറി ഇരുന്നു.

ദേ ഋഷി സ്പീഡിൽ ഒന്നും പോവരുത്. പിന്നെ മൂന്ന് പേരെയും ശ്രദ്ധിക്കണം. അധികം വൈകാതെ തന്നെ വീട്ടിൽ തിരിച്ചെത്തണം. പിന്നെ ഇവരെയും കൊണ്ടാണ് പോക്ക് അതുകൊണ്ട് ഇപ്പ്രാവശ്യം തല്ലൊന്നും ഉണ്ടാക്കാൻ പോവരുത്.
ലക്ഷ്മി അവനോടായി പറഞ്ഞു.

ആഹ് അതൊക്കെ എനിക്കറിയാം അമ്മ അവിടുന്ന് മാറിക്കെ ഞാൻ വണ്ടി എടുക്കട്ടെ.
ഋഷി താൽപ്പര്യമില്ലാതെ പറഞ്ഞു.

ഞാൻ മാറിക്കോളാം പക്ഷെ ഇപ്പ്രാവശ്യം വല്ല പ്രശനവും ഉണ്ടാക്കിയിട്ട് ഇങ്ങോട്ട് വന്നാൽ മുട്ടുകാല് തല്ലി ഒടിക്കും ഞാൻ ഓർത്തോ.

ഇത് കേട്ട് ഐഷുവും ശ്രീയും അടക്കി പിടിച്ചു ചിരിക്കാൻ തുടങ്ങി.

എന്നാൽ റിയർ വ്യൂ മിററിലൂടെയുള്ള ഋഷിയുടെ ഒറ്റ നോട്ടത്തിൽ സ്വിച്ചിട്ടത് പോലെ അവരുടെ ചിരി നിന്നു.

അമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട ഞാനല്ലേ ഏട്ടന്റെ കൂടെ ഉള്ളത്.
ഋതു പറഞ്ഞു.

അതാണെന്റെ പേടി.

ഇനി നിന്നാൽ താമസിക്കും ഞങ്ങളെന്നാൽ പോയിട്ട് വരാമെന്റെ ലക്ഷ്മിക്കുട്ടി.
അമ്മയുടെ കവിളിൽ ഒന്ന് പിച്ചിയിട്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

കാറിൽ ഇരുന്ന് ഋതുവും ഐഷുവും ശ്രീയും അവരെ കൈവീശി കാണിച്ചു.

കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവർ നോക്കി നിന്നു.
ശേഷം അകത്തേക്ക് കയറി.

ഏട്ടാ പാട്ട് വെക്ക്……….
ഋതു ഉച്ചവെക്കാൻ തുടങ്ങി.

അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പാടാം.

ആ ആട്ടിൻകുട്ടി പാട്ടാണ് പാടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ചവിട്ടി ഞാൻ പുറത്തിടും ഓർത്തോ.

ഹും കലാബോധമില്ലാത്ത മുരട്ടിക്കാള
ഋതു അവനെ പുച്ഛിച്ചു.

ആരാടി മുരട്ടുക്കാള??? നിന്റെ കുഞ്ഞമ്മേട നായരോ?????

അതിപ്പോ ആരായാലും നമുക്ക് രണ്ടുപേർക്കും ഒരുപോലെ അല്ലെ ഏട്ടാ.
അവൾ ചിരിക്കാൻ തുടങ്ങി.

നിന്നെ ഇന്ന് ഞാൻ…
അവൻ അവളുടെ ചെവിയിൽ പിടിക്കാൻ ഒരുങ്ങി.

അനിയാ നിൽ. എന്റെ ചെവിയിൽ പിടിക്കുന്നതിന് മുന്നേ കുറച്ചു രഹസ്യങ്ങൾ ഓർക്കുന്നത് നല്ലതാ.

പെട്ടന്ന് തന്നെ അവൻ കൈ പിൻവലിച്ചു.

ആ അന്ത ഭയം ഇറുക്കണം.

ശ്രീ ആണെങ്കിൽ ഇവരിതെന്താ പറയുന്നതെന്നർത്ഥത്തിൽ ഇരുന്നു.
സംഭവം കത്തിയ ഐഷു ചിരിയടക്കി ഇരുന്നു.

അപ്പൊ എന്റെ ചേച്ചി കുട്ടീസിന്‌ വേണ്ടി ഞാനാ വിശ്വവിഖ്യാതമായ ഗാനം ആലപിക്കാൻ പോകുവാണ്.

മായം മായം മായം
മായം ചെയ്യും മായക്കണ്ണൻ
മനസ്സിനുള്ളിൽ കയറി കൂടും
കള്ളച്ചാരാണേ…………

ഋതുവിന്റെ പാട്ടിൽ ഋഷിയുടെയും ശ്രീയുടെയും ഐഷുവിന്റെയും തലയിലെ കിളികളെല്ലാം കൂടി പറന്നു.

ഇതാണോടി നിന്റെ വിശ്വവിഖ്യാതമായ
പാട്ട്.

എന്തെ പിടിച്ചില്ലേ????
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എഴുതി ഞാൻ തന്നെ ട്യൂൺ അടിച്ചു മാറ്റി കമ്പോസ് ചെയ്ത ഒരു ഗാനമുണ്ട്. ഇപ്പൊ പാടാം.

ഒന്നാം കിളി ബസ്സിന്റെ ഫ്രണ്ട് ഡോറിൽ നിൽക്കുന്നു.
രണ്ടാം കിളി ബസ്സിന്റെ ബാക്ക് ഡോറിൽ നിൽക്കുന്നു.
ഒന്നാം കിളി ബസ്സിന്റെ ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങൾ അങ്ങോടുതട്ട് ഇങ്ങോടുതട്ട്.
കിളി ബസ്സിൽ തൂങ്ങി നിൽക്കും
പല പോസിൽ ആടി നിൽക്കും
ചിരി കണ്ടാൽ ബസ്സിലെ പിടക്കോഴി പെണ്ണുങ്ങളെല്ലാം കൂകി പോവും.

ഇതുകൂടി ആയപ്പോൾ നേരത്തെ അവരുടെയെല്ലാം തലയിൽ നിന്ന് പറന്നുപോയ കിളികളെല്ലാം പറന്നു ഋതുവിന്റെ കാൽച്ചുവട്ടിൽ ചെന്ന് തലതല്ലി ചത്തു.

നിങ്ങളെല്ലാം ഞെട്ടിയില്ലേ അതാണ് ശോ എന്റെ കഴിവ് കണ്ടിട്ട് എനിക്ക് തന്നെ എന്നോട് അസൂയ തോന്നിപ്പോയി.

മോളെ ഋതു……

എന്താ ഏട്ടാ……

ഇനി നീ പാടിയാൽ അമ്മച്ചിയാണേ ചവിട്ടി വെളിയിൽ എറിയും ഞാൻ
പല്ലിറുമ്മി ഋഷി പറഞ്ഞു നിർത്തി.

അല്ലെങ്കിലും പണ്ടേ നീയെന്റെ കഴിവുകൾ അടിച്ചമർത്താനേ നോക്കിയിട്ടുള്ളൂ ഹും….
അവൾ വെട്ടിത്തിരിഞ്ഞു പുറത്തോട്ട് നോക്കിയിരുന്നു.

അവളുടെ പിറുപിറുക്കൽ കേട്ട് സഹികെട്ടു ഋഷി പതിയെ സ്റ്റീരിയോ ഓൺ ചെയ്തു.

🎶മധു പോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയെ

മധുപോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയെ
ഇണയായ ശലഭം പോലെ
ഇണയായ ശലഭം പോലെ
നീയും ഞാനും മാറും
വിധുരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ🎶

കാറിൽ മുഴങ്ങിയ തന്റെ പ്രിയ ഗാനത്തിൽ മുഴുകി ശ്രീയിരുന്നു.

റിയർ വ്യൂ മിററിലൂടെ അവളിൽ നോട്ടമെറിഞ്ഞു കൊണ്ടവൻ ഡ്രൈവ് ചെയ്തു.

ഇടയ്ക്കിടെ തമ്മിൽ കണ്ണുകൾ ഇടയുമ്പോൾ ഒരു പിടച്ചിലോടെ അവൾ നോട്ടം മാറ്റും.
മാളിൽ എത്തുന്നത് വരെ ഇത് തുടർന്നു കൊണ്ടിരുന്നു.

അവരെ മാളിന് ഫ്രണ്ടിൽ ഇറക്കിയിട്ട് ഋഷി കാർ പാർക്ക് ചെയ്യാനായി പോയി.
ഋഷി വരുന്നത് വരെ അവർ പുറത്ത് വെയിറ്റ് ചെയ്തു.

ഋഷി വരുന്നത് കണ്ടപ്പോൾ തന്നെ ഋതു ഐഷുവിനെ വലിച്ചോണ്ട് അകത്തേക്ക് ഓടി.

ഡി പെണ്ണെ നീയെന്ത് പണിയാ ഈ കാണിച്ചത് ശ്രീക്കുട്ടി അവിടെ ഒറ്റയ്ക്കാ.

ഓഹ് എന്റെ മണ്ടി നമ്മളീ ഷോപ്പിംഗ് എന്തിനാ പ്ലാൻ ചെയ്തത്???
അവരെ തമ്മിൽ ഒരുമിപ്പിക്കാനല്ലേ ഇന്നലെ രാത്രി ഫോണിൽ വിളിച്ചു ഞാൻ പറഞ്ഞതൊക്കെ മറന്നോ????
ഇപ്പൊ ശ്രീയേച്ചിയെ ഏട്ടനൊറ്റയ്ക്ക് കിട്ടും നമ്മൾ ഉണ്ടെങ്കിൽ ശ്രീയേച്ചി ഏട്ടന്റെ ഒപ്പം നടക്കുവോ?????

അതിന് അവളോട്‌ പറഞ്ഞിട്ട് പോന്നാൽ പോരായിരുന്നോ അവളിപ്പോ ഒറ്റയ്ക്കല്ലേ പോരാത്തതിന് പരിചയം ഇല്ലാത്ത സ്ഥലവും. വാ നമുക്ക് അവളുടെ അടുത്തോട്ടു ചെല്ലാം.

ഓഹ് എന്റെ ഐഷുവേച്ചി സത്യത്തിൽ ചേച്ചി പൊട്ടിയാണോ അതോ പൊട്ടിയായിട്ട് അഭിനയിക്കുന്നതാണോ???
പറഞ്ഞിട്ട് പോരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. ഇനി പറഞ്ഞാൽ തന്നെ ശ്രീയേച്ചിയും നമ്മളുടെ കൂടെ പോരും. ഇതിപ്പോ പ്രശ്‌നമില്ലല്ലോ. പിന്നെ ചേച്ചിയെ ഒറ്റക്കാക്കി പോന്നതിൽ ആണ് ടെൻഷൻ എങ്കിൽ അത് വേണ്ട ഏട്ടൻ അങ്ങോട്ട്‌ വരുന്നത് കണ്ടിട്ട് തന്നെയാ ഞാൻ ചേച്ചിയേം വലിച്ചോണ്ടിങ്ങോട്ട് പോന്നത്.

ഓഹ് അത് ഞാനോർത്തില്ല.

ആഹ് എന്നാൽ ഞാനോർക്കും അവരെ ഒന്നിപ്പിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ.
ഫോളോ മീ.
കൂളിംഗ്ലാസ്സും വെച്ച് നടക്കാൻ നിന്ന
ഋതുവിനെ അതിന് വിടാതെ ഷർട്ടിൽ പിടിച്ചു വലിച്ചു ഐഷു അവളുടെ തോളിലൂടെ കയ്യിട്ടു. എന്നിട്ട് അവളെയും കൊണ്ട് മുന്നോട്ട് നടന്നു.

കാർ പാർക്ക് ചെയ്തു വന്ന ഋഷി കാണുന്നത് മാളിന്റെ ഫ്രണ്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീയെ ആണ്.
അവൻ സംശയത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.

നീ എന്താ ഒറ്റയ്ക്ക് നിനക്കുന്നത് അവരവിടെ????
അവന്റെ ചോദ്യം കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി.

അയ്യോ അവരിപ്പോ എന്റെ കൂടെ ഉണ്ടായിരുന്നതാണല്ലോ പിന്നെവിടെ പോയി??
അവൾ പരിഭ്രമിച്ചു ചുറ്റും നോക്കാൻ തുടങ്ങി.

എന്നാൽ ഇത് ഋതുവിന്റെ പണിയാണെന്ന് ഋഷിക്കപ്പോഴേ മനസ്സിലായി.

ഏയ്‌ നീ ഇങ്ങനെ ടെൻഷനടിക്കണ്ട ഞാനവളുടെ ഫോണിലേക്ക് വിളിച്ചു നോക്കട്ടെ.
പെട്ടന്ന് തന്നെ അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഋതുവിനെ വിളിച്ചു.

ഏട്ടോയ് എന്റെ ഏട്ടത്തിയെ ഞാനവിടെ നിർത്തിയിട്ടുണ്ട് വേഗം കൂട്ടികൊണ്ടിങ്ങു പോര് ഞങ്ങളിവിടെ ഫുഡ്‌ കോർട്ടിന്റെ അടുത്തുണ്ട്.
അവനങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ ഇതും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു.

അവര് ഫുഡ്‌ കോർട്ടിന്റെ അടുത്തുണ്ട് വാ നമുക്കങ്ങോട്ട് പോവാം.

അത് കേൾക്കേ പെട്ടെന്നവൾക്ക്‌ പേടിയും അവളെ അവരൊറ്റക്കാക്കി പോയതോർത്ത്‌ ദേഷ്യവും തോന്നി.

നീയിതെന്താലോചിച്ചു നിൽക്കുവാ വാ ഇങ്ങോട്ട്.
അവൻ വേഗം അവളുടെ കയ്യിൽ പിടിച്ചകത്തോട്ടു നടന്നു.

കൈ വിടുവിക്കാൻ അവൾ നോക്കിക്കൊണ്ടിരുന്നു.

ദേ മര്യാദയ്ക്കെന്റെ കൂടെ നടന്നോ അല്ലെങ്കിൽ പബ്ലിക് പ്ലേസ് ആണെന്നൊന്നും ഞാൻ നോക്കില്ല തൂക്കിയെടുത്തകത്തേക്ക് കൊണ്ടുപോവും പറഞ്ഞില്ലെന്നു വേണ്ട.

പിന്നെയവൾ എതിർക്കാൻ നിന്നില്ല അനുസരണയോടെ അവന്റെ കൂടെ നടന്നു.
തിരക്കിനിടയിൽ തന്നെ ചേർത്തു പിടിക്കുമ്പോൾ അവളറിയുകയായിരുന്നു അവന്റെ കരുതൽ.

അകത്തു ചെന്നപ്പോൾ കണ്ടു ഫുഡ്‌ കോർട്ടിന്റെ സൈഡിൽ വായിനോക്കി നിൽക്കുന്ന ഋതുവിനെയും ഐഷുവിനെയും.

ഋഷിയെയും ശ്രീയേയും കണ്ടവർ ചിരിച്ചുകൊണ്ട് നിന്നു.
ഋഷിയുടെ ഫോണിൽ പെട്ടെന്നൊരു കാൾ വന്നു അവൻ ശ്രീയുടെ കയ്യിൽ നിന്ന് വിട്ട് കാൾ അറ്റൻഡ് ചെയ്തുകൊണ്ട് മാറി നിന്നു.

എന്നെ ഒറ്റയ്ക്കാക്കി പോകുമല്ലേ???
ശ്രീ വേഗം തന്നെ രണ്ടിന്റെയും ചെവിയിൽ പിടിച്ചു തിരിച്ചു.

ആ വിട് ശ്രീക്കുട്ടി ദേ ഇവൾക്ക് വാഷ്‌റൂമിൽ പോണമെന്നു പറഞ്ഞെന്നെ വലിച്ചോണ്ടോടിയതാ ദേ ആൾക്കാര് നോക്കുന്നുണ്ട് വിട് ശ്രീക്കുട്ടി എന്റെ പൊന്നല്ലേ…..

അതെ ചേച്ചി എനിക്ക് വാഷ്‌റൂമിൽ പോകാൻ വേണ്ടി ഓടിയതാ ചേച്ചി അവിടെ നിക്കുന്ന കാര്യം പെട്ടന്ന് ഓർത്തില്ല സോറി സോറി ഇനി ആവർത്തിക്കില്ല പ്ലീസ് വിട് ചേച്ചി വേദനിക്കുന്നു.

രണ്ടു പേരുടെയും കെഞ്ചി ഉള്ള വർത്തമാനവും പിന്നെ ആൾക്കാർ ശ്രദ്ധിക്കുന്നതും കൊണ്ടവൾ വേഗം കയ്യെടുത്തു.
പിന്നെ അവരെ മൈൻഡ് ചെയ്യാതെ നിന്നു.
അതുകണ്ട് രണ്ടുപേരും അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി നിന്നു.

ദേ നോക്കിയേ ഐഷുവെച്ചി ഇവിടെ ഒരാളുടെ മുഖം കണ്ടോ ബലൂൺ പോലെ വീർത്തു ഒരു പിന്നുണ്ടെങ്കിൽ ഇപ്പൊ കുത്തി പൊട്ടിക്കാം.

അത് കേട്ട് ശ്രീ അവരുടെ ഇടയിൽ നിന്ന് മാറി നിന്നു.

രണ്ടുപേരും അവളെ വിടാൻ തയ്യാറായില്ല വീണ്ടും അവളുടെ അടുത്ത് ചെന്നു നിന്നു.

ഞാനൊരു പാട്ട് പാടി തരാം അപ്പൊ ഈ പിണക്കം മാറിക്കോളും.

പൊന്ന് മോളെ നീ പാടരുത് എനിക്കൊരു പിണക്കവുമില്ല പോരെ.
അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് ശ്രീ പറഞ്ഞു.

ഇല്ല പിണക്കം മാറി എന്ന് പറഞ്ഞിട്ട് ഒരു ചിരി പോലും മുഖത്തില്ല. അതുകൊണ്ട് എന്റെ ചേച്ചികുട്ടി ഒന്ന് ചിരിച്ചേ.

അത് കേട്ട് ശ്രീ ഒന്ന് ചിരിച്ചു കൊടുത്തു.

പോരാ പോരാ ഇതൊന്നും പോരാ. എങ്ങനെ ചിരിപ്പിക്കണമെന്നു ഞങ്ങൾക്കറിയാം അല്ലെ ഐഷുവേച്ചി അപ്പൊ തുടങ്ങാം.

ഐഷു തംപ്സ് അപ്പ്‌ കാണിച്ചു.
പിന്നെ രണ്ടു പേരും കൂടി അവളെ ഇക്കിളിയിടാൻ തുടങ്ങി.
ചിരിച്ചു ചിരിച്ചവസാനം അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോഴാണ് അവരിക്കിളിയിടൽ നിർത്തിയത്.

ഒരുപാട് നാളുകൾക്ക് ശേഷം അവൾ മനസ്സറിഞ്ഞു ചിരിച്ചു.

അവരുടെ ചിരിയും കളിയും ദൂരെ നിന്ന് കണ്ട ഋഷിയുടെ മനസ്സ് നിറഞ്ഞു.
അവൻ പതിയെ അവർക്കടുത്തേക്ക് നടന്നു.

ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ നിനക്ക് വേണ്ടതെന്താന്ന് വെച്ചാൽ വാങ്ങണ്ടേ???

അതിന് നീ വരാതെ ഞങ്ങളെങ്ങനെ പോവും??

ഇപ്പൊ ഞാൻ വന്നല്ലോ. വരുന്നുണ്ടെങ്കിൽ വാ അല്ലാതെ ഇവിടെ വായിൽ നോക്കി നിൽക്കാനാണെങ്കിൽ നിന്നോ ഞാൻ പോണ്.
അതും പറഞ്ഞവൻ അവൻ മുന്നേ നടന്നു മൂന്നുപേരും അവന്റെ പുറകെ വച്ചുപിടിച്ചു.

ഷോപ്പിങ്ങും സിനിമ കാണലും മറ്റുമായി അവർ നടന്നു. ശ്രീ അതെല്ലാം നല്ലവണ്ണം ആസ്വദിക്കുന്നുണ്ടായിരുന്നു. അവൾ വളരെ സന്തോഷത്തിൽ ആയത് കൊണ്ട് തന്നെ ഋഷി അവളെ ശല്യം ചെയ്യാൻ പോയില്ല. അവളുടെ ചുണ്ടിൽ വിരിയുന്ന ചിരിയും കുറുമ്പുകളും എല്ലാം
നോക്കിയവൻ നിന്നു. ശ്രീക്കും അതൊരാശ്വാസമായിരുന്നു.

എല്ലാം കഴിഞ്ഞപ്പോൾ ഋതുവിന് വിശക്കുന്നെന്ന് പറഞ്ഞു ബഹളമായി പിന്നെ എല്ലാവരും ഫുഡും കഴിച്ച് പോരാനിറങ്ങി.
ഇപ്പ്രാവശ്യം ഋതുവും അവരുടെ കൂടെ ബാക്ക് സീറ്റിലിരുന്നു.
പിന്നങ്ങോട്ട് ചിരിയും കളിയുമായിരുന്നു.
ഇതെല്ലാം ആസ്വദിച്ച് ഋഷി ചിരിയോടെ ഡ്രൈവ് ചെയ്തു.

പെട്ടന്നാണ് അവരുടെ കാറിന് മുന്നിൽ ഒരു ജിപ്സി തടസ്സമായി വന്ന് നിന്നത്.

തുടരും………………..

ആരാന്നു ചോദിക്കണ്ട പറയൂല 😛

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

3 thoughts on “മഴ – പാർട്ട്‌ 4”

  1. വന്നത് ശ്രീയുടെ ശത്രുക്കൾ ആവാനാ സാധ്യത ….. കഥ ഒത്തിരിയിഷ്ടായി….. സൂപ്പർ…..

  2. സൂപ്പർ story…. ഋതു പൊളിയാട്ടോ .. kochu tv കാണുന്ന കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ഒത്തിരി ഇഷ്ടായി …..ശ്രീയും ഋഷിയേട്ടനും… പൊളിയാട്ടോ

Leave a Reply