Skip to content

മഴ – പാർട്ട്‌ 5

mazha aksharathalukal novel

ഋഷി വേഗം ബ്രേക്ക് ചവിട്ടി.

ശ്രീയും ഐഷുവും ഋതുവും പെട്ടെന്ന് ഞെട്ടി മുന്നോട്ട് നോക്കി.

ജിപ്സിയിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട് ഋഷി ദേഷ്യത്തോടെ നോക്കി. അവന്റെ കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ഇന്നിവിടെ വല്ലതും നടക്കും.
ഋതു ആവേശത്തോടെ പറഞ്ഞു.

അയാൾ നടന്നു വന്ന് ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസിൽ തട്ടി.
ഋഷി ഗ്ലാസ്‌ താഴ്ത്തി.

ക്രിസ്റ്റി മര്യാദക്ക് വണ്ടി എടുത്തു മാറ്റ്.

ഹാ അങ്ങനെ മറ്റാനല്ലല്ലോ ഞാൻ ഇത്ര കഷ്ട്ടപെട്ടു വന്നു ബ്ലോക്ക്‌ ചെയ്തത്. നമ്മൾ തമ്മിൽ ഒരു കടം ബാക്കിയില്ലേ?? രണ്ടാഴ്ച്ചയോളം ഞാൻ ഹോസ്പിറ്റൽ ബെഡിൽ കിടന്ന കണക്ക്. അത് തീർത്തിട്ട് പതിയെ പോവാം എന്തെ???

ഓഹോ അതിനാണോ ഈ ചാവാലി പട്ടികളെയും കൊണ്ട് വന്നതിനുദ്ദേശം.

റോഡിൽ ഇറങ്ങി നിൽക്കുന്ന 4 ഗുണ്ടകളെ നോക്കി അവനെ പുച്ഛിച്ചുകൊണ്ട് ഋഷി കാറിന് പുറത്തിറങ്ങി.
ഇറങ്ങിയ ഉടൻ അവൻ ഋതുവിനെ കണ്ണ് കൊണ്ട് കാണിച്ചു. അതിന്റെ അർത്ഥം മനസ്സിലായ അവൾ തലയാട്ടി.

മോനെ ക്രിസ്റ്റി നീ ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് നീ കാണിച്ച തന്തയില്ലായ്മ കാരണം തന്നെ ആണ്. കൂടെ നിന്ന് ചതിക്കുന്നതാരായാലും ഋഷി പൊറുക്കില്ല. വെറുതെ നിന്ന് സമയം കളയണ്ട ദോ അവന്മാരെയും വിളിച്ചു സ്ഥലം കാലിയാക്കാൻ നോക്ക് അല്ലെങ്കിൽ വീണ്ടും അതേ ബെഡിൽ പോയി കിടക്കേണ്ടവസ്ഥ വരും നിനക്കും അവന്മാർക്കും.

എന്നെ അടിച്ചു ഹോസ്പിറ്റലിൽ ആക്കിയ നിന്റെ കയ്യും കാലും ഓടിച്ചിടാതെ എനിക്ക് സമാധാനം ഇല്ലെടാ.

മോനെ കോൺഫിഡൻസ് നല്ലതാണ് പക്ഷെ ഋഷിയോട് കളിക്കുമ്പോൾ ഈ കോൺഫിഡൻസ് മാത്രം പോരാ നട്ടെല്ലിന് കുറച്ചുറപ്പ് കൂടി വേണം.
ഋഷിക്ക് നേരെ പൊക്കിയ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചുകൊണ്ട് ഋഷി പറഞ്ഞു.

ആാാാ……..
വേദന കൊണ്ടവനലറി കരഞ്ഞു.

തല്ലികൊല്ലെടാ ഈ $@/& മോനെ.
കൈ ഉഴിഞ്ഞു കൊണ്ടവൻ ഗുണ്ടകളോട് അലറി.

കേക്കാൻ കാത്തു നിന്നെന്ന പോലെ അവരെല്ലാം ഋഷിക്ക് നേരെ പാഞ്ഞു.

————————————————————

ഇതെല്ലാം കണ്ടു കാറിലിരുന്ന ശ്രീ പേടിച്ചു.

ഋതു വാ നമുക്ക് പുറത്തിറങ്ങാം അവരെല്ലാം കൂടി ഋഷിയേട്ടനെ വല്ലതും ചെയ്യും.

എന്റെ ചേച്ചി ചേച്ചിക്കെന്റെ ഏട്ടനെ അറിയാൻ പാടില്ലാത്തത് കൊണ്ടാ അവനാ നോക്കിയതിന്റെ അർത്ഥം നമ്മളാരും പുറത്തിറങ്ങരുതെന്നാ. ഈ വന്നവന്മാരെ എല്ലാം 10 മിനിറ്റിനുള്ളിൽ അടിച്ചൊതുക്കിയിരിക്കും.
ചേച്ചി ഇവിടെ ഇരിക്ക് ലൈവ് ആയിട്ടൊരു ഫൈറ്റ് കാണാം.
അവളാവേശത്തോടെ പറഞ്ഞു.

ശ്രീ ടെൻഷനോടെ പുറത്തേക്ക് നോക്കി. ഋഷിയുടെ നേരെ പാഞ്ഞു വരുന്ന ഗുണ്ടകളെ കണ്ടവൾ പേടിച്ചു കണ്ണടച്ചു.

————————————————————

 

 

ഒരു അലർച്ച കേട്ട് കണ്ണ് തുറന്ന അവൾ കാണുന്നത് ഋഷിയുടെ ചവിട്ട് കൊണ്ട് തെറിച്ചു വീഴുന്ന ഗുണ്ടയെ ആണ്.

ഋതു വേഗം വിസിലടിക്കാൻ തുടങ്ങി.

ഐഷുവും ആവേശത്തോടെ പുറത്തേക്ക് നോക്കിയിരുന്നു.

ഒന്നാമനെ ചവിട്ടിയിട്ട്‌ തനിക്ക് നേരെ വരുന്ന ഗുണ്ടകളെ നോക്കി ശൗര്യത്തോടെ ഋഷി നിന്നു.

ഓടി വന്ന് തന്റെ നേരെ ഇരുമ്പ് വടിയോങ്ങിയ രണ്ടാമന്റെ കയ്യിലെ വടിയിൽ പിടിച്ചവന്റെ താടിയിൽ മുഷ്ട്ടി ചുരുട്ടി ഇടിച്ചു.

ഇതേസമയം ഓടി വന്ന മൂന്നാമന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി.

രണ്ടുപേരും പുറകിലേക്ക് തെറിച്ചു വീണു.

കയ്യിൽ വാളുമായി തനിക്ക് നേരെ ഓടി അടുക്കുന്ന നാലാമനെയും നോക്കി കയ്യിലെ ഇരുമ്പു വടിയിൽ പിടിമുറുക്കി ഋഷി നിന്നു.

തനിക്ക് നേരെ വീശിയ വാളിൽ നിന്ന് നിസ്സാരമായി ഒഴിഞ്ഞു മാറികൊണ്ടവൻ അയാളുടെ കാൽമുട്ടിനു താഴെ ഇരുമ്പു വടി കൊണ്ട് പ്രഹരിച്ചു.

അലറിക്കരഞ്ഞുകൊണ്ടവൻ കാലിൽ കൈ വെച്ച് താഴേക്ക് വീണു.

ഇതിനിടയിൽ ചവിട്ടേറ്റ് വീണ ഒന്നാമൻ ജിപ്സിയിൽ നിന്നെടുത്ത ചങ്ങലയുമായി ഋഷിക്ക് നേരെ തിരിഞ്ഞു.

തനിക്ക് നേരെ വീശിയ ചങ്ങലയിൽ പിടിച്ചു കൊണ്ട് അവന്റെ മൂക്കിൽ മൂന്നു പ്രാവശ്യം ഋഷി പഞ്ച് ചെയ്തു.

മൂക്ക് പൊത്തി പിടിച്ചവൻ താഴേക്ക് വീണുപോയി.

കയ്യിൽ ചങ്ങല ചുറ്റികൊണ്ട് ഋഷി മൂന്നാമന്റെ നെഞ്ചിൽ ഇടിച്ചു.
ചോരതുപ്പിക്കൊണ്ടവൻ താഴേക്കു പതിച്ചു.

കയ്യിലെ ചങ്ങല വലിച്ചെറിഞ്ഞിട്ട് ഋഷി റോഡിൽ കിടന്ന ഇരുമ്പു വടി കയ്യിലെടുത്തു.

താഴെ വീണുകിടന്ന എല്ലാത്തിനെയും ഋഷി തലങ്ങും വിലങ്ങും തല്ലി.

അവസാനം ഇരുമ്പു വടി താഴെയിട്ടിട്ട്. അതിലൊരുത്തന്റെ നെഞ്ചിൽ കാൽ വെച്ച് ഋഷി അവന് നേരെ വിരൽ ചൂണ്ടി.

കോട്ടെഷൻ ഏറ്റെടുക്കുമ്പോൾ അതാർക്കെതിരെ ആണെന്ന് മിനിമം ഒന്നന്വേഷിച്ചിട്ടിറങ്ങണം അല്ലെങ്കിലിതുപോലെ തല്ല് കൊണ്ട് കിടക്കേണ്ടി വരും.

ഇത്രയും പറഞ്ഞവൻ ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞു.

പേടിച്ചോടാൻ നിന്ന അവനെ വലിച്ചിട്ടു ഋഷി രണ്ടു കവിളിലും ആഞ്ഞു തല്ലി വയറിൽ മുഷ്ട്ടി ചുരുട്ടി ഇടിച്ചു.
തല്ല് കൊണ്ടവന്റെ വായിൽ നിന്ന് ചോര തെറിച്ചു.

ഋഷിയോട് മുട്ടാൻ വരുമ്പോൾ നീ കുറച്ചു കൂടി നല്ലതുങ്ങളെ ഇറക്കണമായിരുന്നു അല്ലെങ്കിൽ ദാ ഇതുപോലെ ഇരിക്കും.

ഞാനിവിടെ ഒക്കെ തന്നെ കാണും ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഇപ്പൊ തന്നത് പോലെ ആവില്ല നേരത്തെ കിടന്നില്ലേ അതുപോലെ ഹോസ്പിറ്റൽ ബെഡിൽ പോയി കിടക്കേണ്ടി വരും.

പെറുക്കി എടുത്തോണ്ട് പോടാ ഇവറ്റകളെ…….

ഋഷി അലറിയതും ഋഷി പിടിച്ചു തിരിച്ച കൈ ഉഴിഞ്ഞോണ്ട് റോഡിൽ കിടന്ന ഗുണ്ടകളെ ഒരുവിധം പിടിച്ചെഴുന്നേല്പിച്ചു ജിപ്സിയിൽ കയറ്റി വണ്ടി എടുത്തു മാറ്റി.

ഋഷി വേഗം തന്നെ കാറിൽ നിന്ന് മിനറൽ വാട്ടർ ബോട്ടിൽ എടുത്തു കയ്യും മുഖവും കഴുകി.
ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു.

എന്നാലും ഋഷിയെട്ടാ പൊളിച്ചു. എന്നാ ഫൈറ്റ് ആയിരുന്നു ഋതുവും മറ്റും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും നേരിൽ കാണുന്നതാദ്യായിട്ടാ ദേ നോക്കിയേ എന്റെ രോമം വരെ എഴുന്നേറ്റു നിന്നുപോയി.
ഐഷു ആവേശത്തോടെ പറഞ്ഞു.

മറുപടിയായി ഋഷി ഒന്ന് ചിരിച്ചു.

അല്ലേലും എന്റെ ഏട്ടൻ പൊളിയല്ലേ.
ഋതു അഭിമാനത്തോടെ പറഞ്ഞു.

ശ്രീ ആണെങ്കിൽ അടിപിടിയ്ക്കിടയിൽ ഋഷിക്ക് വല്ലതും പറ്റിയോ എന്നുള്ള വേവലാതിയിലാണ്.

ഋഷിയെട്ടന് ഒന്നും പറ്റിയില്ലല്ലോ അല്ലെ???
ഋഷിയെ ആകുലതയോടെ നോക്കുന്ന ശ്രീയെ കണ്ടു ഐഷു ചോദിച്ചു.

ചോദ്യം കേട്ട് ശ്രീ വേഗം ഋഷിയെ നോക്കി.

ഏയ്‌ എനിക്കൊന്നും പറ്റിയില്ല ഐഷു ഐ ആം ഓക്കേ.
ശ്രീയെ നോക്കി ആയിരുന്നു അവനത് പറഞ്ഞു നിർത്തിയത്.
അവനും കണ്ടിരുന്നു അവളുടെ കണ്ണിലെ ആകുലത.

ഋഷി നോക്കുന്നത് കണ്ടവൾ വേഗം തന്നെ അവനിൽ നിന്ന് ശ്രദ്ധതിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു.

അല്ല ഋഷിയെട്ടാ എന്തായിരുന്നു പ്രശ്നം???
ഐഷു ചോദിച്ചു.

ക്രിസ്റ്റി നമ്മുടെ കമ്പിനിയിലായിരുന്നു വർക്ക്‌ ചെയ്തിരുന്നത്.
നമ്മുടെ ഓഫീസിൽ നിന്നുകൊണ്ട് നമ്മുടെ പ്രൊജക്റ്റ്‌ RK ഗ്രൂപ്പിന് ചോർത്തി കൊടുത്തു.
15 കോടിയുടെ ലോസ് ആണ് നമുക്കുണ്ടായത്.
പപ്പ അവനെ അന്ന് തന്നെ സസ്പെൻഡ് ചെയ്തു. പക്ഷെ എനിക്കങ്ങനെ വിട്ടു കളയാൻ പറ്റുമോ????
അന്ന് വൈകിട്ട് തന്നെ അവന്റെ ഫ്ലാറ്റിൽ നിന്നവനെ ഞാൻ അങ്ങ് പൊക്കി.
കലി തീരുന്നത് വരെ കൊടുത്തു.

രണ്ടാഴ്ച അവൻ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ തിരിച്ചു തല്ലാൻ വന്നതാ.
ഋഷി പുച്ഛത്തോടെ പറഞ്ഞു നിർത്തി.

പിന്നെ ഋതു വീട്ടിൽ ചെന്നിതൊന്നും വിവരിക്കാൻ നിൽക്കണ്ട ഞാൻ തന്നെ പപ്പയോടെല്ലാം പറഞ്ഞോളാം.

ഓഹ് തമ്പ്രാ.
അവൾ ചിരിയോടെ പറഞ്ഞു.

പിന്നെ മംഗലത്തു എത്തുന്നത് വരെ അവരൊന്നും മിണ്ടിയില്ല.

ആ നിങ്ങളെത്തിയോ?????
അകത്തേക്ക് കയറി വന്ന അവരെ നോക്കി ലക്ഷ്മി പറഞ്ഞു.

ചിരിച്ചു കൊണ്ടവരകത്തേക്ക് കയറി.

നിങ്ങളിരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.

വേണ്ടമ്മേ ഞങ്ങള് കഴിച്ചിട്ടാ വന്നത്.
ഋഷി മറുപടി കൊടുത്തു.
പെട്ടെന്ന് തന്നെ അകത്തേക്ക് കയറി പോയി അല്ലെങ്കിൽ ഷിർട്ടിലെ ചെളിയും ചുളുക്കും കണ്ടു ലക്ഷ്മി അതിൽ പിടിച്ചു തൂങ്ങും എന്നവന് നല്ലവണ്ണം അറിയാമായിരുന്നു.

ഇന്നെന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ടാണോ ആങ്ങളയും പെങ്ങളും കൂടി വന്നു കയറിയത്.
ഋഷിയുടെ പോക്ക് നോക്കി ലക്ഷ്മി ഋതുവിനോടായി ചോദിച്ചു

ഏയ്‌ ഇല്ലമ്മേ.
ഋതു നിഷ്കു ആയി പറഞ്ഞു.

ഇല്ലെങ്കിൽ രണ്ടിനും കൊള്ളാം.

അമ്മ ഇങ് വന്നേ ഞാൻ ഈ ഡ്രസ്സെല്ലാം കാണിച്ചു തരാം.
അവൾ വേഗം വിഷയം മാറ്റിക്കൊണ്ട് ലക്ഷ്മിയെയും വിളിച്ചു ഹാളിലേക്ക് നടന്നു.

അല്ല ഋതുകുട്ടാ നീ എന്തിനാ ഈ ദാവണി എടുത്തത്????
നീ ഇതൊന്നും ഇടാറില്ലല്ലോ.
ഓരോന്ന് കാണിക്കുമ്പോഴായിരുന്നു ഐശുവിന്റെ സംശയം.

അതൊക്കെയുണ്ട്.
ഐഷുവിനെയും അതെ സംശയത്തോടെ ഇരുന്ന ശ്രീയേയും നോക്കി അവൾ കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

അമ്മേ അമ്മയ്ക്കറിയണ്ടേ ഇതാർക്കാണെന്നു???

എനിക്കറിയാല്ലോ ഇവർക്ക് നീ തന്നെ പറഞ്ഞു കൊടുക്ക്‌.

എന്നാൽ ശരി ഞാൻ തന്നെ പറയാം ഇത് നാളെത്തെ പിറന്നാളുകാരിക്ക് എന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ്.
ശ്രീയുടെ കയ്യിൽ ദാവണി വെച്ച് കൊടുത്തോണ്ട് ഋതു പറഞ്ഞു.

അത് കേട്ട ശ്രീക്ക് അപ്പോഴാണ് നാളെ തന്റെ പിറന്നാൾ ആണെന്ന് ഓർമ്മ വന്നത്.

ഋതു… നിനക്ക്… ഇതെങ്ങനെ……
അവളുടെ വാക്കുകൾ ഇടറിയിരുന്നു.

എനിക്കറിയാം ചേച്ചിയുടെ ബയോഡാറ്റ ഞാൻ കണ്ടിരുന്നു. അപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാ ഇങ്ങനെ ഒരു ഗിഫ്റ്റ് ഇഷ്ട്ടായോ?????

ഒരുപാട്.
അവൾ ഋതുവിനെ കെട്ടിപിടിച്ചു.
കണ്ണുകൾ നിറഞ്ഞൊഴുകി.

അയ്യേ എന്റെ ചേച്ചി കരയാ ദേ കരഞ്ഞാൽ പിന്നെ ഞാൻ കൂടില്ലാട്ടോ എനിക്ക് എപ്പോഴും ചിരിച്ചോണ്ട് നിൽക്കുന്ന ശ്രീയേച്ചിയെ ആണിഷ്ട്ടം ചിരിച്ചേ……

ഋതുവിന്റെ പറച്ചിൽ കേട്ടവൾ വേഗം തന്നെ മുഖം തുടച്ച് ചിരിച്ചു.

ദാറ്റ്‌സ് മൈ ഗേൾ.

അതെ ഇങ്ങനെ ചിരിക്കണം അല്ലാതെ എപ്പോഴും ഒരുമാതിരി കണ്ണീർ സീരിയലിലെ നായികയെ പോലെ നിന്ന് മോങ്ങരുത്.
ഐഷുവും പറഞ്ഞു.

മോളെ മോളുടെ പ്രശ്നങ്ങൾ ഒന്നും ചെറുതല്ല എന്ന് മോള് പറഞ്ഞില്ലെങ്കിലും മോളെ കാണുന്ന ഞങ്ങൾക്കറിയാം അതെല്ലാം ഓർക്കരുതെന്ന് പറയുന്നില്ല പക്ഷെ അതിന്റെ പേരിൽ കണ്ണുനിറയ്ക്കരുത്. എന്തുവന്നാലും നേരിടണം എന്തിനും മോളുടെ കൂടെ ഞങ്ങളുണ്ട് ഇനിയും വിഷമിച്ചിരിക്കരുത് കേട്ടല്ലോ.

അവൾ പുഞ്ചിരിയോടെ തലയാട്ടി.

പിന്നെ നാളെ രാവിലെ തന്നെ അമ്പലത്തിൽ പോണം ഈ ദാവണി ഉടുത്ത് സുന്ദരിയായി അമ്പലത്തിൽ വന്നേക്കണം ഞാനും വരുന്നുണ്ട്. അതുകഴിഞ്ഞിങ്ങോട്ട് കൊണ്ടുപോരും ഞാൻ ഇവിടെ നമുക്കാഘോഷിക്കണം ചേച്ചിയുടെ പിറന്നാൾ.

ഏയ്‌ ആഘോഷം ഒന്നും വേണ്ട.

അത് പറഞ്ഞിട്ടിനി കാര്യം ഇല്ല പപ്പ എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞു. കൃഷ്ണനങ്കിളും ദേവിയാന്റിയും ഒക്കെ ഇവിടെ വരും.

അവരെല്ലാം തീരുമാനിച്ചുറപ്പിച്ചതുകൊണ്ട് ശ്രീ പിന്നീടെതിർക്കാൻ നിന്നില്ല.

അല്ല ഋതു ഈ ദാവണി തന്നെ നാളെ ഉടുക്കണോ???

ഇത് തന്നെ ഉടുത്തേ പറ്റൂ.

അല്ല കുട്ടാ ഇതിന്റെ ബ്ലൗസിന് ഞാൻ എന്ത് ചെയ്യും???

അതാണോ ശ്രീക്കുട്ടി പ്രശ്നം അമ്മ നല്ലത് പോലെ ഡ്രസ്സ്‌ തയ്‌ക്കും നമുക്ക് അമ്മയെ കൊണ്ട് ഇന്ന് തന്നെ ഇത് തുന്നിക്കാം പോരെ.
ഐഷു പറഞ്ഞു.

അപ്പൊ ആ പ്രശ്നം സോൾവ് ആയി. നാളെ നല്ല സുന്ദരി കുട്ടിയായി ദാവണിയും ഉടുത്തു വന്നാൽ മതി അല്ലെ അമ്മേ???

പിന്നല്ലാതെ.
ലക്ഷ്മിയും കൂടി സപ്പോർട്ട് ചെയ്തപ്പോൾ അവൾ എല്ലാം അവർക്ക് വിട്ടു കൊടുത്തു.

ശ്രീയെ എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു ഋതു മുകളിൽ ഇരുന്ന ഇതിന്റെ എല്ലാം മാസ്റ്റർ ബ്രെയിനിനെ നോക്കി തംപ്സ് അപ്പ്‌ കാണിച്ചു ചിരിച്ചു.

 

നാളെ അമ്പലത്തിൽ വെച്ച് കാണാം എന്ന് പറഞ്ഞു ഐഷുവും ശ്രീയും തിരികെ പോയി.

രാത്രി കിടക്കുമ്പോൾ അവളുടെ മനസ്സിൽ ഒരുപാട് ഓർമ്മകൾ നിറഞ്ഞു. തറവാട്ടിൽ എല്ലാവരോടും ഒപ്പം പിറന്നാളാഘോഷിച്ചതും കേക്കിന് വേണ്ടി തല്ല് കൂടുന്നതും പരസ്പരം കേക്ക് വാരി തേക്കുന്നതും ഒക്കെ ഓർത്തവൾ കിടന്നു.

തന്റെ എല്ലാ പിറന്നാളിനും ആദ്യം വിഷ് ചെയ്യുന്നത് അഭിയേട്ടൻ ആയിരുന്നു എന്നാലിന്നോ????
അതൊക്കെ അഭിനയം ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

മനസ്സ് കലുഷിതമായപ്പോൾ അവൾ അമ്മയെ വിളിച്ചു. അതല്ലെങ്കിലും അങ്ങനെ ആണല്ലോ എന്ത് വിഷമങ്ങൾ ജീവിതത്തിൽ വന്നാലും അമ്മയുടെ ശബ്ദത്തിന് അതിനെ എല്ലാം തുടച്ചു നീക്കാൻ ഉള്ളോരു മാന്ത്രികതയുണ്ട്.

സംസാരിച്ചു കഴിഞ്ഞപ്പോൾ അവളുടെ ഒരു തണുപ്പ് വന്നു നിറയുന്നതറിഞ്ഞു.

ഒരു ചിരിയോടെ അവൾ കിടന്നു.

ഇതേസമയം ഋഷി അവൾക്കായി വാങ്ങിയ ഗിഫ്റ്റ് നെഞ്ചോട് ചേർത്ത് കിടക്കുന്നുണ്ടായിരുന്നു.

 

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ…….

രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണവൾ എഴുന്നേൽക്കുന്നത്.

ഹലോ…..

Many many happy returns of the day dear sreekutty.
ഫോൺ എടുത്തപ്പോഴേ നിരഞ്ജന്റെ വിഷ് ആണവൾ കേട്ടത്.

താങ്ക്സ് രഞ്ജു.

ഹാ പിറന്നാളായിട്ട് എന്താ പരിപാടി???

അങ്ങനെ ഒന്നുല്ല രാവിലെ ഒന്ന് അമ്പലത്തിൽ പോണം അത്രേ ഉള്ളൂ.

എന്നാൽ നടക്കട്ടെ ശരി ഞാൻ രാത്രി വിളിക്കാം.

ശരി.

ഫോൺ വെച്ചുകഴിഞ്ഞവൾ ബെഡിൽ ഇരുന്നാലോചിക്കാൻ തുടങ്ങി.

എന്നും മുടങ്ങാതെ നിരഞ്ജൻ വിളിക്കും വിശേഷങ്ങൾ പറയും. തിരിച്ചു മൂളുന്നതല്ലാതെ കാര്യമായിട്ടൊന്നും പറയാറില്ല എങ്കിലും തിരിച്ചു പരാതി ഒന്നും പറയാറില്ല വിളി ഒട്ട് മുടക്കാറുമില്ല. 6വർഷത്തെ പരിചയമുണ്ട് തമ്മിൽ എന്നിട്ടും ദിവസങ്ങൾ മാത്രം പരിചയമുള്ള ഋഷിയോട് കൂടുതൽ ആത്മബന്ധം തോന്നുന്നതെന്തുകൊണ്ട്???
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു.

ഡോറിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടാണ് ചിന്തകൾക്ക് വിരാമമിടുന്നത്.

തുറന്നു നോക്കിയപ്പോൾ അതാ മുന്നിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന ഐഷു.

Happy birthday sreekutty.

ശ്രീ കണ്ണ് നല്ലോണം തിരുമി നോക്കി.

എന്തോന്നാടി നിന്റെ റിലെ പോയോ???

എങ്ങനെ പോവാതിരിക്കും പതിവില്ലാത്ത സംഭവവികാസങ്ങളല്ലേ കാണുന്നത്.
8 മണി കഴിയാതെ ബെഡിൽ നിന്നെഴുന്നേൽക്കാത്ത നീ ഇതെങ്ങനെ ഇത്ര നേരത്തെ എഴുന്നേറ്റു മോളെ???

എന്റെ പൊന്ന് ശ്രീക്കുട്ടി അതിന് ആ ഋതു കുരിപ്പെന്നെ ഉറക്കിയിട്ട് വേണ്ടേ. 5 മിനിറ്റ് കൂടുമ്പോൾ കൂടുമ്പോൾ വിളിച്ചോണ്ടിരിക്കും അവസാനം സഹികെട്ടു ഞാൻ ഒരുങ്ങിയതാ.

അവളുടെ പറച്ചില് കെട്ട് ശ്രീക്ക് ചിരി വന്നു പോയി.

ദേ ഇത് പിടിച്ചേ എന്നിട്ട് പോയി ഫ്രഷായി വാ.
ദേവി കൊടുത്തു വിട്ട ബ്ലൗസ് കയ്യിൽ കൊടുത്തിട്ടവളെ ബാത്‌റൂമിലേക്ക് ഉന്തി കയറ്റി.
ശ്രീ ഫ്രഷായി വരുമ്പോളവളെ കാത്തു ഐഷു ബെഡിൽ ഇരിപ്പുണ്ടായിരുന്നു.

വാ ശ്രീകുട്ടി ഇന്ന് നിന്നെ ഞാനൊരുക്കി തരാം.

ഏയ്‌ ഒരുങ്ങുകയൊന്നും വേണ്ട.

പറ്റില്ല പറ്റില്ല നിന്നെ ഒരുക്കി കൊണ്ട് ചെല്ലാനുള്ള ഡ്യൂട്ടി എനിക്കാ അതുകൊണ്ട് മിണ്ടാതെ അടങ്ങി ഇരുന്നോ.

ഇതും പറഞ്ഞവളെ നിർബന്ധിച്ചിരുത്തി ഐഷു ഒരുക്കി.

എന്നാലും എന്റെ ശ്രീക്കുട്ടി നിനക്കിത്രയക്ക് ഭംഗി ഉണ്ടായിരുന്നോ കണ്ടിട്ടെനിക്ക് തന്നെ അസൂയ തോന്നുന്നു.

ഋതു വാങ്ങിയ പിങ്ക് ആൻഡ് ക്രീം കളർ കോമ്പിനേഷൻ ദാവണിയുടുത്ത് മുടി രണ്ടു സൈഡിൽ നിന്നെടുത്തു സ്റ്റൈലിൽ കെട്ടി വിടർത്തിയിട്ടു. കാതിൽ ജിമിക്കിയും രണ്ടു കയ്യിലും സിമ്പിൾ വളകളും. കണ്ണെഴുതി പൊട്ട് തൊട്ട് സിമ്പിളായി ഒരുങ്ങി നിൽക്കുന്ന അവളെ നോക്കി ഐഷു പറഞ്ഞു.

പോടീ കളിയാക്കാതെ.

കളിയാക്കിയതല്ലെടി സത്യം എന്ത് ഭംഗിയാ ഒരുങ്ങി നിന്നിട്ട് നിന്നെ കാണാൻ.
പിന്നെ ഞാനല്ലേ ഒരുക്കിയത് എങ്ങനെ നന്നാവാതിരിക്കും.

അല്ല ഇങ്ങനെ സ്വയം പൊങ്ങിയും എന്നെ പൊക്കിയും നിന്നാൽ മതിയോ അമ്പലത്തിൽ പോവണ്ടേ????

എന്റെ ദേവീ ഞാനത് മറന്നു. കൃത്യ സമയത്തവിടെ എത്തിയില്ലെങ്കിൽ ആ കുരുപ്പെന്നെ അമ്പലക്കുളത്തിൽ മുക്കും വാ നമുക്ക് കഴിച്ചിട്ടിറങ്ങാം.

ഐഷു അവളുമായി മുറിയിൽ നിന്നിറങ്ങി.

പിറന്നാശംസകൾ ശ്രീക്കുട്ടി.

ഡൈനിങ്ങ് ടേബിളിൽ അവരെ കാത്തിരുന്ന കൃഷ്ണൻ പറഞ്ഞു.

താങ്ക്സ് മാമേ.
അല്ല ദേവമ്മ എന്തെ???

ഞാനിവിടെ ഉണ്ടേ…..
അവരടുക്കളയിൽ നിന്നിറങ്ങി വന്നുകൊണ്ടു പറഞ്ഞു.

എന്റെ കുട്ടിക്ക് ഒരായിരം പിറന്നാളാശംസകൾ.
അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ടവർ പറഞ്ഞു.

അതെ ഉമ്മയൊക്കെ പിന്നെ കൊടുക്കുകയും വാങ്ങുകയുമൊക്കെ ചെയ്യാം വേഗം കഴിക്കാൻ നോക്ക് ഋതു ഇപ്പൊ അമ്പലത്തിൽ എത്തി കാണും.

മോള് വേഗം കഴിച്ചോ ഇവൾക്കസൂയ ആണ്.

ഓഹ് പിന്നെ.
അവരെ നോക്കി പുച്ഛിച്ചിട്ട് അവളിരുന്നു കഴിച്ചു.

അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ചിരിയോടെ ശ്രീ കഴിക്കാൻ തുടങ്ങി.

അച്ചേ അമ്മേ ഞങ്ങളിറങ്ങുവാ നിങ്ങളങ്ങോട്ട് വന്നേര്.

മുറ്റത്തിറങ്ങി നിന്ന് ചെരുപ്പിട്ടോണ്ടു ഐഷു വിളിച്ചു പറഞ്ഞു.

ഓഹ് തമ്പ്രാട്ടി.
കൃഷ്ണൻ മറുപടി പറഞ്ഞു.

ഹും
വെട്ടിത്തിരിഞ്ഞവൾ ശ്രീയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു.

അമ്പലത്തിൽ എത്തിയപ്പോൾ ഋതു എത്തിയിട്ടില്ലായിരുന്നു.
അവർ വേഗം തന്നെ തൊഴുതിറങ്ങി.

ആളെ വടിയാക്കുന്നോ മര്യാദക്ക് കിടന്നുറങ്ങിയ എന്നെ വിളിച്ചെണീപ്പിച്ചമ്പലത്തിൽ വരുത്തിയിട്ട് അവളെ കാണാനില്ല ഇങ്ങു വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ……. പടികളിറങ്ങുമ്പോഴാണ് ഐശുവിന്റെ പിറുപിറുക്കൽ.

ആ ദേ എത്തിയല്ലോ ഇപ്പൊ ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ …..
അതും പറഞ്ഞു താഴെ കാറിൽ വന്നിറങ്ങുന്ന ഋതുവിന്റെ അടുത്തേക്കോടി.

ഡ്രൈവിംഗ് സീറ്റിൽ നിന്നുപുറത്തേക്കിറങ്ങിയ ഋഷി കാണുന്നത് പടികളിറങ്ങി വരുന്ന ശ്രീയെയാണ്.
ശ്വാസം എടുക്കാൻ പോലും മറന്നവളെ നോക്കി നിന്നുപോയി.
ദാവണിയിൽ അവൾ അതീവ സുന്ദരിയായിരുന്നു.

അവൾ പതിയെ പടികളിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. അപ്പോഴും ഋഷിയുടെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.

ഐഷു ആണെങ്കിൽ ഋതുവിനെ പഞ്ഞിക്കിടുന്ന തിരക്കിലാണ്.

മോനെ ഋഷികുട്ടാ ഒരു മയത്തിലൊക്കെ നോക്ക് എനിക്ക് മരുമകളാകാൻ അവളെ ബാക്കി വെക്കണം.
വായും തുറന്നു നിന്ന അവന്റെ വാ അടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.

ഋഷി ചമ്മി തലയും ചൊറിഞ്ഞു നിന്നു.

നാണമില്ലാത്തവൻ ആണുങ്ങളുടെ വില കളയാൻ വായിനോക്കി നിൽക്കുവാ.
വിശ്വൻ അവനെ കളിയാക്കി.

അതെങ്ങനാ അച്ഛനെ കണ്ടല്ലേ മക്കള് പഠിക്കുന്നത്.

അതോടെ വിശ്വന്റെ വായടഞ്ഞു.

വല്ല ആവശ്യവുമുണ്ടായിരുന്നോ???
ഋഷി കളിയാക്കി.

അമ്മേ എന്തെ ഇവിടെ നിൽക്കുന്നത് തൊഴാൻ കയറുന്നില്ലേ????
ശ്രീയുടെ ചോദ്യം കേട്ടാണവർ തിരിഞ്ഞു നോക്കിയത്.

ദാ കയറാൻ പോകുവായിരുന്നു.
മോള് തൊഴുതോ???

ആ ഞങ്ങൾ തൊഴുതമ്മേ…….

എന്നാൽ നമുക്ക് തൊഴുത്തിട്ട് വരാമല്ലേ വിശ്വേട്ടാ…

ഡി ഋതു തല്ലുകൂടി നിൽക്കാതെ വന്നേ തൊഴുത്തിട്ട് വരാം.

അവരെല്ലാം അകത്തേക്ക് കയറി. പോവുന്ന പോക്കിൽ ഋതു ഐഷുവിനെ കൂടി കൂടെ കൂട്ടി അതിന് പിന്നിൽ ഒരു ദുരുദ്ദേശം കൂടിയുണ്ട് ഋഷി അമ്പലത്തിൽ കയറില്ല ദത് തന്നെ.

എല്ലാവരും പോയി കഴിഞ്ഞു ഋഷിയും ശ്രീയും മാത്രമായി.

വാ നമുക്കാ ആൽത്തറയിലിരിക്കാം.
ഋഷി അവളോട്‌ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.

പോണോ??? കൂടെ ചെന്നില്ലെങ്കിൽ ഇനി പൊക്കി കൊണ്ട് പോയാലോ എപ്പോഴാ സ്വഭാവം മാറുക എന്ന് പറയാൻ പറ്റില്ല.
ശ്രീ വേഗം അവന്റെ പുറകെ വെച്ച് പിടിച്ചു.

7 മണിയായി കാണും അവൾ പതിയെ ആൽച്ചുവട്ടിൽ നിന്ന് എല്ലാം നിരീക്ഷിക്കാൻ തുടങ്ങി.
സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു. കിളികളുടെ കലപില ശബ്ദവും അമ്പലത്തിൽ നിന്നുയരുന്ന കൃഷ്ണ സ്തുതികളും എല്ലാം കൂടി മനസ്സിന് കുളിർമ്മയേകുന്ന അന്തരീക്ഷം.

ഋഷി അപ്പോൾ ശ്രീയെ നോക്കിക്കാണുകയായിരുന്നു. സൂര്യകിരണത്തിൽ അവളുടെ മുഖത്തിന്റെ ശോഭ കൂടിയത് പോലെ. മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തിക്ക് പതിവിലേറെ തിളക്കമുള്ളത് പോലെ തോന്നി. അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും കണ്ണുകളാൽ അവൻ ഒപ്പിയെടുത്തു.

എന്താ അമ്പലത്തിൽ കയറാത്തത്?????

അവളുടെ ചോദ്യം കേട്ടവൻ അത്ഭുതത്തോടെ അവളെ നോക്കി.

അവൾ മറ്റെങ്ങോ ദൃഷ്ടിയുറപ്പിച്ചു നിൽക്കുവാണ്.

എനിക്കൊരു കാര്യം ചെയ്തു തീർക്കാനുണ്ട് അത് നിറവേറ്റി കഴിയുന്നത് വരെ ഞാൻ അങ്ങോട്ട്‌ കയറില്ല. എല്ലാം നടന്നു കഴിഞ്ഞ് ഞാൻ ചെന്ന് നിൽക്കും ആ നടയിൽ.

അവളവനെ ഒന്ന് നോക്കി.

മറുപടി ഒരു ചിരി മാത്രമായിരുന്നു.

പിന്നീടവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.

അപ്പോഴേക്കും എല്ലാവരും തൊഴുത്തിറങ്ങി വന്നു.

ലക്ഷ്മി ശ്രീയുടെ നെറ്റിയിൽ പ്രസാദം തൊട്ട് കൊടുത്തു. നെറുകിൽ ചുംബിച്ചു.

ജന്മദിനാശംസകൾ മോളെ സന്തോഷവും ദീർഘായുസ്സും എല്ലാം ഭഗവാൻ നൽകട്ടെ.

താങ്ക്സ് അമ്മേ
അവളുടെ കണ്ണിൽ നിന്നൊരു നീർതുള്ളി താഴെക്കിറ്റു വീണു.

അയ്യേ എന്റെ കുട്ടി കരയാ. ദേ നല്ലൊരു ദിവസം ഇങ്ങനെ കരഞ്ഞു കുളമാക്കരുത്.
അവർ ശാസിച്ചു.

ഹാപ്പി ബർത്ഡേ ചേച്ചി.
ഋതു അവളെ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തി.

താങ്ക്സ് ഋതൂട്ടാ.

പിറന്നാളാശംസകൾ മോളെ.
വിശ്വനും അവളെ ചേർത്തു പിടിച്ചു കൊണ്ട് ആശംസിച്ചു.

താങ്ക്സ് അച്ഛാ.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാവരും ഇവിടെ തന്നെ നിൽക്കാനാണോ പ്ലാൻ വന്നു വണ്ടിയിൽ കയറുന്നുണ്ടോ വീട്ടിൽ പോയിട്ട് മനുഷ്യന് വേറെ പണിയുള്ളതാ????

ഹാ അടങ്ങെടാ ഞങ്ങള് ഞങ്ങളുടെ മോളുടെ പിറന്നാളിന് ആശംസിച്ചതല്ലേ.
ഋഷിയുടെ പറച്ചില് കെട്ട് വിശ്വൻ പറഞ്ഞു.

ഓഹ് അത് വീട്ടിൽ ചെന്നാലുമാവാം വന്നു കയറ്.

ഓഹ് ഇങ്ങനെ ഒരെണ്ണം വാ നമുക്ക് കയറാം.
അയാളെല്ലാവരെയും വിളിച്ചു കാറിൽ കയറ്റി.

ശ്രീക്ക് അവന്റെ പറച്ചില് കെട്ട് വിഷമം തോന്നി.
എല്ലാവരും വിഷ് ചെയ്തു എന്നിട്ടും എന്നെ ഒന്ന് വിഷ് ചെയ്യാൻ പോലും തോന്നിയില്ലല്ലോ?????
മുരടൻ… കാട്ടാളൻ…
അല്ലെങ്കിലും ഞാനെന്തിനാ വിഷമിക്കുന്നത് അയാളെന്ത് വേണേലും കാണിക്കട്ടെ എനിക്കെന്താ???
അവൾ സ്വയം പറഞ്ഞു.

വീർപ്പിച്ചു കെട്ടി വെച്ചിരിക്കുന്ന അവളുടെ മുഖം കണ്ടവന് ചിരി വന്നു.
ഒരു ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.

മംഗലത്തു എത്തി കഴിഞ്ഞു പിന്നെ ഒരു ബഹളമായിരുന്നു.

കൃഷ്ണനും ദേവിയും എത്തിയിട്ടുണ്ടായിരുന്നു.

എല്ലാവരും വാ കേക്ക് കട്ട്‌ ചെയ്യാം…. കേക്ക് സെറ്റ് ചെയ്തു വെച്ചിട്ട് ഋതു എല്ലാവരെയും വിളിച്ചു.

Happy birthday to you
Happy birthday to you
Happy birthday to dear sreekutty
Happy birthday to you

എല്ലാവരും പാടാൻ തുടങ്ങി.
ശ്രീ കേക്ക് മുറിച്ചു.

ആദ്യം ആർക്ക് കൊടുക്കണം എന്ന കൺഫ്യൂഷനിൽ അവൾ നിന്നു.
ആർക്കെങ്കിലും കൊടുക്കുന്നതിന് മുന്നേ തന്നെ അത് ഋതു വായിലാക്കി.

ഒന്നും വെച്ച് താമസിപ്പിക്കുന്നതെനിക്കിഷ്ടമല്ല. അവളുടെ മറുപടി കെട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.

പിന്നെ ഓരോരുത്തരായി കേക്ക് കൊടുക്കാനും അവളുടെ കയ്യിൽ നിന്ന് കഴിക്കാനും തുടങ്ങി.

ഇതിലൊന്നും താല്പര്യമില്ലാത്തത് പോലെ ഋഷി ഫോണിൽ കുത്തി നിന്നു.

ഋതു പതിയെ അവന്റെ അടുത്തേക്ക് ചെന്നു.

ഇവിടെ ഇതെല്ലാം ഒപ്പിച്ചു വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞു നിൽക്കുന്നത് കണ്ടില്ലേ???
ഋതു പറയുന്നത് കേട്ടവൻ അവളെ നോക്കി.

എന്നെ നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല ഇതെല്ലാം പ്ലാൻ ചെയ്തതും സെറ്റ് ചെയ്തതും നീ തന്നെയല്ലേ എന്നിട്ട് ആ പാവത്തിനെ ഒന്ന് വിഷ് എങ്കിലും ചെയ്തോ????

അവളുടെ ചോദ്യത്തിന് ഒരു ചിരി ആയിരുന്നു മറുപടി.

എന്ത്‌ പറഞ്ഞാലും ചിരിച്ചോണം.
അവൾ പരിഭവിച്ചു.

പിന്നെയാണവൾ അവന്റെ കയ്യിലെ ഫോൺ ശ്രദ്ധിക്കുന്നത്.
ഫോണിൽ നോക്കുന്നു എന്ന വ്യാജേന ശ്രീയുടെ ഓരോ ഭാവങ്ങളും ക്യാമറയിൽ പകർത്തുകയാണവൻ.

അമ്പട വീരാ നീ അപ്പൊ ചേച്ചിയുടെ ഫോട്ടോ എടുക്കുവായിരുന്നല്ലേ???

അവനൊന്നിളിച്ചു.

മ്മ് നടക്കട്ടെ നടക്കട്ടെ .

അപ്പുറത്ത് പൊരിഞ്ഞ ഗിഫ്റ്റ് കൊടുക്കലാണ്. ഓരോരുത്തരായി ശ്രീക്ക് ഓരോന്ന് കൊടുക്കുന്ന തിരക്കിലാണ്.

അയ്യോ ചേച്ചി ഞാനും ഒരു ഗിഫ്റ്റ് മേടിച്ചിട്ടുണ്ട് ഇപ്പൊ എടുത്തോണ്ട് വരാം.
ഋതു വേഗം മുകളിലേക്കോടി.

എല്ലാവരുടെയും ശ്രദ്ധ മാറിയപ്പോൾ ഋഷി പതിയെ അവളുടെ അടുത്തേക്ക് നടന്നു.

ഒരു ചെറിയ പീസ് കേക്കെടുത്തവളുടെ വായിൽ വെച്ച് കൊടുത്തു.
ശ്രീ വായും പൊളിച്ചു നിന്നുപോയി.

വായടക്കെഡി.
ഋഷി അവളുടെ ചെവിയിൽ പറഞ്ഞു.

അവൾ വായടച്ചവനെ കൂർപ്പിച്ചു നോക്കി.

അതുകണ്ടവൻ ചുണ്ട് ചുളുക്കി ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.

ശ്രീ എന്തോ പോയ ആരെയോ പോലെ നിന്നുപോയി.

അമ്മേ…………………………

മുകളിൽ നിന്ന് ഋതുവിന്റെ അലർച്ച കേട്ട് എല്ലാവരും ഞെട്ടി തരിച്ചു.

മോളെ ഋതു……
ഋഷി വേഗം അവളെ വിളിച്ചുകൊണ്ട് മുകളിലേക്കോടി.
പുറകെ മറ്റുള്ളവരും.

 

 

 

തുടരും………………………

 

 

എന്നെ നോക്കണ്ട ഞാനോടി 🏃‍♀️🏃‍♀️🏃‍♀️

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

4 thoughts on “മഴ – പാർട്ട്‌ 5”

  1. Per day 2parts ettttooodee🙂🙏🙏🙏
    eeeee abhiyum rishiyum thammil enthooo oru connection undallle😁😁😁😁😁..

Leave a Reply

Don`t copy text!