Skip to content

മഴ – പാർട്ട്‌ 6

mazha aksharathalukal novel

ഋഷി വേഗം ഓടി ഋതുവിന്റെ മുറിയിലേക്ക് കയറിയതും എന്തോ ഒന്ന് ദേഹത്തേക്ക് ചാടി.

പുറകെ വന്നവർ കാണുന്നത് ഋഷിയുടെ എളിയിലിരിക്കുന്ന ഋതുവിനെ ആണ്.
ആള് പേടിച്ചു ചുറ്റും നോക്കുന്നുണ്ട്.

എന്താ മോളെ എന്തുപറ്റി???
ഋഷി അവളോട്‌ ചോദിച്ചു.

ദേ അവിടെ അവിടെ….

അവൾ ഷെൽഫിന്റെ അടുത്തേക്ക് ചൂണ്ടി.

അവിടെ എന്താടാ പേടിക്കാതെ പറ……

ഏട്ടാ അവിടെ ഒരു പാറ്റ.

എന്ത്?????

പാറ്റ.

ഋതുവിന്റെ മറുപടി കേട്ട അപ്പൊ തന്നെ ഋഷി അവളെ താഴെയിട്ടു.

അമ്മേ എന്റെ നടു ഒടിഞ്ഞെ……..
അവൾ കാറി.

പിശാശ് മനുഷ്യനെ പേടിപ്പിച്ചിട്ട് കിടന്നു കാറുന്നോ?????
ഋഷി പല്ലുകടിച്ചു.

ശ്രീ വേഗം അവളെ എഴുന്നേൽപ്പിച്ചു.

അമ്മേട കുഞ്ഞിങ്ങു വന്നെ.
ലക്ഷ്മി അവളെ വിളിച്ചു.

അമ്മയ്‌ക്കെങ്കിലും എന്നോട് സ്നേഹമുണ്ടല്ലോ.
അവൾ വേഗം ലക്ഷ്മിയുടെ അരികിൽ ചെന്നു.

ഇനി ഉച്ചയിട്ട് മനുഷ്യനെ പേടിപ്പിക്കുമോടി???? ഹേ………….
ലക്ഷ്മി അവളുടെ ചെവിയിൽ പിച്ചി.

അയ്യോ അമ്മേ വിട് വിട് ഇനി ഇങ്ങനെ കാണിക്കില്ല പേടിച്ചിട്ട് അറിയാതെ കാറിപോയതാ…….
അവൾ നിന്ന് തുള്ളാൻ തുടങ്ങി.

സാരമില്ല പൊട്ടമ്മേ അവള് പേടിച്ചിട്ടല്ലേ? ലക്ഷ്മിയുടെ കയ്യിൽ നിന്നവളെ മാറ്റി നിർത്തികൊണ്ട് ശ്രീ പറഞ്ഞു.

അങ്ങനെ പോട്ടെന്നു വെക്കാൻ പറ്റുമോ മനുഷ്യന്റെ നല്ല ജീവനങ്ങു പോയി.

പോട്ടെ ലക്ഷ്മി ഇനി വഴക്ക് വേണ്ട നല്ലൊരു ദിവസമായിട്ട് അത് കുളമാക്കണ്ട ചെല്ല് പോയി ഭക്ഷണം എടുത്തു വെക്കാൻ നോക്ക്.
വിശ്വൻ ലക്ഷ്മിയോട് പറഞ്ഞു.

ഋതുവിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ടവർ ദേവിയെയും വിളിച്ചു കൊണ്ട് താഴേക്ക് പോയി.

പുറകെ വിശ്വനും കൃഷ്ണനും പോയി.

കാലൻ എന്നെ താഴെയിട്ടിട്ട് നിക്കുന്നത് കണ്ടില്ലേ????
ഋതു പിറുപിറുത്തു.

എന്താടി നോക്കി നിൽക്കുന്നത് ഇറങ്ങി പോടീ………

ഋഷിയുടെ അലർച്ചയിൽ ഋതു ഗിഫ്റ്റുമെടുത്തു വേഗം തന്നെ താഴേക്കോടി പുറകെ ഐഷുവും.

അവരുടെ പുറകെ ഓടാൻ നിന്ന ശ്രീയുടെ കയ്യിൽ ഋഷി പിടിച്ചു വലിച്ചു അവളവന്റെ നെഞ്ചിൽ തട്ടി നിന്നു. എന്തെങ്കിലും അവൾ പറയുന്നതിന് മുന്നേ ഋഷി അവളെ തൂക്കി എടുത്തു തോളിലിട്ടിരുന്നു.
ശ്രീ ആകെ ഞെട്ടി പകച്ചുപോയി

ഏയ്‌ താഴെ ഇറക്കെന്നെ………….
ശ്രീ കയ്യും കാലുമിട്ട് അടിക്കാൻ തുടങ്ങി.
എന്നിട്ടും അവനൊരു കുലുക്കവുമില്ല എന്ന് കണ്ടവൾ അവന്റെ മുതുകിൽ തല്ലാൻ തുടങ്ങി.

അടങ്ങി കിടക്കെഡി അല്ലെങ്കിൽ താഴേക്കിടും ഞാൻ.

അതും പറഞ്ഞവൻ അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു.

 

————————————————————

അയ്യോ ചേച്ചി ശ്രീയേച്ചിയെ വിളിച്ചില്ല.

ഓടി പകുതി എത്തിയപ്പോഴാണ് ഋതു അത് പറയുന്നത്.

വാ നമുക്കവളെ വിളിച്ചിട്ട് വരാം.
അവർ തിരിച്ചു നടന്നു.

ശ്രീയെ തിരിച്ചു വിളിക്കാൻ വന്ന അവർ കാണുന്നത് ഋഷി തോളിൽ തൂക്കി കൊണ്ട് പോവുന്ന ശ്രീയെ ആണ്.

പറന്നു പോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ…………..
രണ്ടും ഏതാണ്ട് ആ അവസ്ഥയിൽ ആയിരുന്നു.

ചേച്ചി ഇപ്പൊ എന്താ ഇവിടെ നടന്നേ????

നിന്റെ ഏട്ടൻ നമ്മുടെ ശ്രീക്കുട്ടിയെ തൂക്കിയെടുത്തോണ്ട് പോയതാടി…….

ഇനി ഇവിടെ നിന്നാൽ ഇതിലും വലുത് കാണേണ്ടി വരും അത് കാണാൻ മാത്രം കരുത്തു നിന്റെ ബാല്യത്തിനില്ല കുട്ടാ. അതുകൊണ്ട് വാ നമുക്ക് പോവാം.

അപ്പൊ ശ്രീയേച്ചി????

അവളെ നിന്റെ ഏട്ടൻ ബാക്കി വെച്ചാൽ നമുക്ക് കിട്ടും. ഈ കലിപ്പന്മാർ സ്നേഹം കാണിക്കാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല മോളെ വാ വാ നമുക്ക് പോവാം…..
ഐഷു അവളെയും വലിച്ചു താഴേക്ക് നടന്നു.

————————————————————–

മുറിയിൽ കയറിയ ഋഷി അവളെ ബെഡിലേക്കിട്ടിട്ട് ഡോർ ലോക്ക് ചെയ്തു.

ശ്രീ പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു.

എന്താ ഈ കാണിക്കുന്നേ ഡോർ തുറന്നെ എനിക്ക് പോണം.
പേടി മറച്ചു വെച്ചുകൊണ്ടവൾ പറഞ്ഞു.

എന്നാൽ ഋഷി മറുപടി പറയാതെ മുണ്ടും മടക്കി കുത്തി അവളുടെ നേർക്ക് ചെല്ലാൻ തുടങ്ങി.

വേണ്ട അടുത്തേക്ക് വരണ്ട ഞാൻ ഉച്ച വെക്കും.
പുറകിലേക്ക് നടന്നുകൊണ്ടവൾ പറഞ്ഞു.

ഋഷി ഒന്നും പറയാതെ അവളെതന്നെ നോക്കികൊണ്ട് മുന്നോട്ട് ചുവട് വേച്ചു.

അവന്റെ ഓരോ ചുവടിനും ശ്രീ പുറകോട്ട് പോയി കൊണ്ടിരുന്നു. അവസാനം കട്ടിലിൽ തട്ടി അവൾ ബെഡിലേക്ക് വീണു.

പിടഞ്ഞെഴുന്നേൽക്കുന്നതിന് മുന്നേ തന്നെ ഋഷി അവളുടെ ഇരുവശത്തുമായി കൈകുത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.

ശ്രീ പേടിച്ചുകൊണ്ടവനെ നോക്കി. അവന്റെ കണ്ണുകൾ തന്നിലാണെന്നറിഞ്ഞവൾ തല താഴ്ത്തി.

എന്തെ ഉച്ച വെക്കുന്നില്ലേ????
പതിഞ്ഞ ശബ്ദത്തിൽ അവളുടെ കാതോരം അവൻ ചോദിച്ചു.

തൊണ്ടക്കുഴിയിൽ വെള്ളം വറ്റിയത് പോലെ അവൾക് തോന്നി.
ദേഹം മുഴുവൻ ഒരു തരിപ്പ് പോലെ. അവന്റെ ചുടു ശ്വാസം ചെവിയിൽ തട്ടിയപ്പോൾ ശരീരം മുഴുവൻ തളരുന്നത് പോലെ.
നെറ്റിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ചെന്നിയിലൂടെ അവ ചാലിട്ടൊഴുകി.
മറ്റേതോ ലോകത്തെന്നത് പോലെ ഒന്നും പറയാനാവാതെ അവളിരുന്നു പോയി.

അവനും നോക്കി കാണുകയായിരുന്നു താനടുത്തു ചെല്ലുമ്പോഴുള്ള അവളുടെ മാറ്റങ്ങൾ.
നെറ്റിയിലും മേൽച്ചുണ്ടിലും എല്ലാം വിയർപ്പ്തുള്ളികൾ പറ്റിപിടിച്ചിരുന്നു. ഭയത്താൽ കണ്ണിലെ കൃഷ്ണമണി കരയിൽ പിടിച്ചിട്ട പരൽ മീനിനെ പോലെ പിടഞ്ഞു കൊണ്ടിരുന്നു.
പേടിച്ചരണ്ട് ഒരു പൂച്ചകുഞ്ഞിനെ പോലെ കിടക്കുന്ന അവളെ കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ വാത്സല്യം തോന്നി.

പ്ലീസ്….എ… എന്നെ… വി…. വിടുവോ…….

വിടാം അതിന് മുന്നേ ഒരു കാര്യമുണ്ട്.

എന്തെന്നർത്ഥത്തിലവൾ അവളവനെ നോക്കി.

എല്ലാവരും നിന്നെ വിഷ് ചെയ്തു ഗിഫ്റ്റും തന്നു അപ്പൊ ഞാൻ എന്തെങ്കിലും തരണ്ടേ?????
അവളുടെ നോട്ടം കണ്ടവൻ ചിരിയോടെ ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

പറ വേണ്ടേന്ന്??????

അവൾ വേണമെന്നും വേണ്ടെന്നുമുള്ളർത്ഥത്തിൽ തലയാട്ടി.

അതുകണ്ടവനൊന്നു ചിരിച്ചു.

പതിയെ പോക്കറ്റിൽ നിന്നൊരു പൊതിയെടുത്തു തുറന്നു.
ഒരു ജോഡി സ്വർണ്ണ പാദസരമായിരുന്നു അതിൽ.
അവനത് പുറത്തെടുത്തു.
അതിശയത്തോടെ അവളവനെ നോക്കി.

ഒരു സ്വർണ്ണ പാദസരം
വാങ്ങണമെന്നതവളുടെ
ആഗ്രഹമായിരുന്നു. എന്നാൽ അച്ഛമ്മ ആയിരുന്നു തടസ്സം. പെൺകുട്ടികൾ അരയ്ക്ക് താഴോട്ട് സ്വർണ്ണമിടാൻ പാടില്ല എന്നായിരുന്നു അവരുടെ പക്ഷം അതുകൊണ്ട് തന്നെ അതൊരാഗ്രഹമായി മനസ്സിൽ തന്നെ നിന്നു.

ഋഷി അവളുടെ കാല് കയ്യിൽ എടുത്തപ്പോഴാണ് ചിന്തകൾക്കവൾ വിരാമമിടുന്നത്.

അവൾ വേഗം കാല് വലിച്ചു. എന്നാൽ അതെ സ്പീഡിൽ ഋഷിയുടെ പിടി കാലിൽ വീണു. കാല് വലിക്കാൻ നിന്ന അവളെ നോക്കി കണ്ണുരുട്ടി. പിന്നെയവളതിന് മുതിർന്നില്ല.

അവൻ പതിയെ അവളുടെ കാലിൽ പാദസരം അണിയിച്ചു.
ഊരി പോകാതിരിക്കാൻ പാദസരത്തിന്റെ കൊളുത്തിലവൻ കടിച്ചു. കാലിലൂടെ ഒരു മിന്നൽ കയറിയത് പോലെ അവൾക്ക് തോന്നി. അവന്റെ കുറ്റി താടിയും മീശയും അവളുടെ കാലിനെ ഇക്കിളിപ്പെടുത്തി. അവളൊന്ന് പിടഞ്ഞു.

ആ പിടച്ചിൽ അറിഞ്ഞവൻ വേഗം തന്നെ പാദസരം ഇട്ടിട്ട് നിവർന്നു. അവളുടെ കാലിൽ പറ്റി ചേർന്ന് കിടക്കുന്ന ആ പാദസരത്തിന്റെ ഭംഗിയിൽ ലയിച്ചവൻ എല്ലാം മറന്നിരുന്നു.

പ്ലീസ് ഇനി ഞാൻ പൊക്കോട്ടെ…………

അവളുടെ ചോദ്യമൊന്നും അവൻ കേട്ടില്ല. ഏതോ ലോകത്തെന്നത് പോലെ കാലിൽ നിന്ന് ശ്രദ്ധ മാറ്റാതെ അവനിരുന്നു.

അവനിൽ നിന്ന് മറുപടി ഒന്നും കാണാഞ്ഞിട്ടവൾ പെട്ടന്ന് എഴുന്നേറ്റു പോകാനാഞ്ഞു.

എന്നാൽ പെട്ടന്ന് ബോധം വന്നതുപോലെ അവളുടെ കയ്യിൽ പിടിച്ചവൻ വലിച്ചു. പെട്ടെന്നായത് കൊണ്ടവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.

അവനവളെ വട്ടം പിടിച്ചു. കുതറി മാറാൻ ശ്രമിക്കും തോറും അവന്റെ പിടി മുറുകി കൊണ്ടിരുന്നു.

മര്യാദക്ക് നിന്നോ ശ്രീ അല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് വാങ്ങും നീ.

അവന്റെ പറച്ചില് കേട്ടവൾ അടങ്ങി നിന്നു.

അവൻ പതിയെ കയ്യെത്തിച്ച് ഷെൽഫിൽ നിന്നൊരു പാക്കറ്റെടുത്തവളുടെ കയ്യിൽ കൊടുത്തു.

നാളെ ഹോസ്പിറ്റലിൽ വരുമ്പോൾ ഇതുടുത്തോണ്ടു വരണം കേട്ടല്ലോ???

മ്മ്മ്
അവൾ തലയാട്ടി.

പേടിച്ചു നിൽക്കുന്ന അവളുടെ കണ്ണിലേക്കവൻ നോക്കി.

എന്റെ ജീവിതത്തിൽ ഒരു പ്രണയമഴയായ് പെയ്തിറങ്ങിയ എന്റെ ശ്രീക്കുട്ടിക്ക് ഒരായിരം പിറന്നാളാശംസകൾ.

ഇത്രയും അവളുടെ കണ്ണിൽ നോക്കി പറഞ്ഞുകൊണ്ടവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു.

ഞെട്ടി അവൾ അവന്റെ മുഖത്ത് നോക്കി.

ഒരു കുസൃതി ചിരിയുമായി അവളെ തന്നെ നോക്കിനിൽപ്പാണ് ഋഷി.

കഴിഞ്ഞു ഇനി പൊക്കോ.
ഒറ്റ കണ്ണിറുക്കിയവൻ പറഞ്ഞു.

അവൾ വേഗം തന്നെ അവിടുന്നോടി.

അവളുടെ ഓട്ടം നോക്കി നിന്നവൻ ചിരിച്ചു.

പുറത്തിറങ്ങിയ ശ്രീ ഏതോ ലോകത്തെന്നത് പോലെ താഴേക്കിറങ്ങി.

ഋതുവും ഐഷുവും ഇതുകണ്ട് അടക്കിപ്പിടിച്ചു ചിരിച്ചു.

അവൾ വേഗം തന്നെ ഋഷി കൊടുത്ത പാക്കറ്റ് എല്ലാവരും കൊടുത്ത ഗിഫ്റ്റിന്റെ കൂടെ വെച്ചു.

 

ആ ചേച്ചി ദേ ഇതാണെന്റെ ഗിഫ്റ്റ്.
ഋതു ഒരു ഗിഫ്റ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി.

അവളത് വാങ്ങി.

തുറന്നു നോക്ക് ചേച്ചി.

ഋതുവിന്റെ നിർബന്ധപ്രകാരം അവളത് തുറന്നു നോക്കി.

ഒരു സിമ്പിൾ ആൻഡ് എലഗന്റ് വാച്ച് ആയിരുന്നു അത്.

ഇഷ്ട്ടായോ????

പിന്നെ ഒരുപാട്.
അവൾ വേഗം ഋതുവിനെ കെട്ടിപിടിച്ചു.

സംസാരിച്ചിരുന്നത് മതി വന്നേ ഭക്ഷണം കഴിക്കാം.
ലക്ഷ്മി അവരെ വിളിച്ചു.

ഉച്ചക്ക് ഒരു ചെറിയ സദ്യ തന്നെ ലക്ഷ്മി ഉണ്ടാക്കിയിരുന്നു.

സദ്യ കഴിക്കാൻ എല്ലാവരും നിലത്തു തന്നെ ഇരുന്നു. എല്ലാവരും അവൾക്കോരോ ഉരുള വായിൽ വെച്ചു കൊടുത്തു.

സന്തോഷം കൊണ്ടവൾക്ക് വീർപ്പുമുട്ടുന്നുണ്ടായിരുന്നു.

കഴിച്ചു കഴിഞ്ഞ് ഋതു ഐഷുവും ശ്രീയും ചിരിച്ചും കളിച്ചുമിരുന്നു.

അത്താഴം കൂടി കഴിപ്പിച്ചിട്ടാണ് അവരെ ലക്ഷ്മിയും വിശ്വനും തിരികെ അയച്ചത്.

പോകുമ്പോൾ എന്നും നോക്കുന്നത് പോലെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ബാൽക്കണിയിൽ നിന്നവളെയുറ്റ്‌ നോക്കുന്ന ഋഷിയെ.

വീട്ടിൽ ചെന്ന ഉടനെ തന്നെ അവൾ ജാനകിയെ വിളിച്ചു. ഇന്ന് നടത്തിയ ആഘോഷങ്ങളുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.
അവളുടെ സംസാരത്തിലെ സന്തോഷം തന്നെ മതിയായിരുന്നു ആ അമ്മ മനസ്സിലെ വിഷമങ്ങളും ആധികളും മാറാൻ.
പഴയ വായാടിയായ ശ്രീക്കുട്ടിയെ അവർക്ക് തിരികെ കിട്ടാൻ അധികം താമസമില്ലെന്നവർക്ക് തോന്നി.

അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഫോൺ വെച്ചു കഴിഞ്ഞപ്പോൾ തന്നെ എന്നെത്തെയും പോലെ നിരഞ്ജന്റെ കാൾ അവളെ തേടിയെത്തി.

എന്തൊക്കെയോ സംസാരിച്ചവൾ കാൾ കട്ട്‌ ചെയ്തു.

ഓരോന്നോർത്തിരുന്നപ്പോഴാണ് ടേബിളിലിരിക്കുന്ന പാക്കറ്റിൽ അവളുടെ ശ്രദ്ധ പതിഞ്ഞത്. അവളത് കയ്യിലെടുത്തു. ഋഷിയുടെ ഗിഫ്റ്റായിരുന്നു അത്. ഒരു പിങ്ക് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ സാരി ആയിരുന്നു അത്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് ഋഷിയുടെ മുറിയിൽ വെച്ച് നടന്ന സംഭവങ്ങൾ ഓർമ്മ വന്നത്.

അകറ്റാൻ ശ്രമിക്കും തോറും ഋഷി അവളിലേക്ക് കൂടുതൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു.

എന്തിനാ ഋഷിയെട്ടാ എന്നിലേക്കിങ്ങനെ അടുക്കുന്നത്???
സ്നേഹിച്ചവരെല്ലാം എന്നെ വിട്ടുപോയിട്ടേ ഉള്ളൂ ഇനിയും ഒരു നഷ്ടം താങ്ങാനാവില്ലെനിക്ക്.
വേണ്ട അറിയാതെ പോലും നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ല അത് ഏട്ടന്റെ ജീവന് തന്നെയാ ആപത്തു.
പാടില്ല എന്നെ സ്നേഹിക്കുന്നവരാരും ഞാൻ കാരണം വേദനിക്കരുത് എല്ലാം മറക്കണം.

സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചവൾ
ഋഷിയെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു പക്ഷെ അവളുടെ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു.

ശ്രീക്കുട്ടി………..
ഐഷുവിന്റെ വിളിയാണ് അവളെ ഉണർത്തിയത്.

അവൾ ചെന്ന് ഡോർ തുറന്നു.

എത്ര നേരമായി പെണ്ണെ ഞാൻ കിടന്നു വിളിക്കുന്നു. എന്താ ഡോർ തുറക്കാഞ്ഞത്????

അത് ഞാൻ ബാത്‌റൂമിൽ ആയിരുന്നു അതാ.

മ്മ് ഞാൻ ദേ ഇത് തരാൻ വന്നതാ.

ഇതെന്താ????

ഇത് അറിയില്ലേ ബ്ലൗസ് നീ വന്നയുടനെ അമ്മയുടെ കയ്യിൽ തയ്യ്ക്കാൻ കൊടുത്തില്ലേ അതാണ്.

അത് മനസ്സിലായി അതിന്റെ കൂടെ ഉള്ള ഈ പാക്കറ്റ് എന്താന്നാ ചോദിച്ചത്????

ഓഹ് ഇത് നിനക്കുള്ള ഗിഫ്റ്റ് ആണ്???

അതിന് നീയെനിക്കൊരു ഗിഫ്റ്റ് നേരത്തെ തന്നതാണല്ലോ???
ശ്രീ സംശയത്തോടെ ചോദിച്ചു.

അതെന്താ രണ്ടു ഗിഫ്റ്റ് തരാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ??? മ്മ്

അങ്ങനെ അല്ല. എന്നാലും…..

ഒരെന്നാലുമില്ല നീ ഇത് പിടിച്ചേ എനിക്കുറങ്ങണം.

ശ്രീ വേഗം ആ പാക്കറ്റ് വാങ്ങി.

അപ്പൊ ശരി ഗുഡ് നൈറ്റ്.

ഗുഡ് നൈറ്റ്.

ശ്രീ ഡോറടച്ചതും ഐഷു ഫോൺ എടുത്തു ചെവിയിൽ വേച്ചു.

അച്ചൂ അവളത് വാങ്ങിയല്ലേ???
അപ്പുറത്ത് നിന്ന് ഒരു പുരുഷശബ്ദം കേട്ടു.

മ്മ് വാങ്ങി. എന്തിനാ ഈ ഒളിച്ചു കളി അവളോടെല്ലാം തുറന്നു പറഞ്ഞു കൂടെ??
അവളിങ്ങനെ നീറി നീറി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേട്ടാ……
ഐഷുവിന്റെ ശബ്ദമിടറി.

ആഗ്രഹംഇല്ലാഞ്ഞിട്ടല്ല മോളെ എല്ലാ പ്രശ്നങ്ങളും തീർത്തിട്ട് വേണം എനിക്കവളുടെ മുന്നിലെത്തി എല്ലാം തുറന്ന് പറയാൻ. അത് വരെ ആരും ഒന്നും അറിയാൻ പാടില്ല ചിലപ്പോൾ അതവളുടെ സുരക്ഷയ്ക്ക് പോലും അപകടമാണ്.
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നുണ്ടല്ലോ അച്ചൂ.

മ്മ്മ് എല്ലാം എത്രയും വേഗം തന്നെ തീർക്കണമേട്ടാ അവളിപ്പോൾ അനുഭവിക്കുന്ന വേദനയ്ക്ക് കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.
അതിനിനി അധികനാളില്ല.
നീയിനി ഉറക്കമളച്ചു നിക്കണ്ട പോയി കിടന്നോ നാളെ ഹോസ്പിറ്റലിൽ പോവേണ്ടതല്ലേ??? ചെല്ല്…..

മ്മ്മ്

ഗുഡ് നൈറ്റ് അച്ചൂ…..

ഗുഡ് നൈറ്റ് ……
ഫോൺ വെച്ചിട്ടവൾ റൂമിലേക്ക് പോയി.

ഇതേസമയം ആ ഗിഫ്റ്റ് തുറന്നു നോക്കിയ ശ്രീ ഞെട്ടി.
അവളുടെ ചിരിച്ചോണ്ടിരിക്കുന്ന ഒരു ഫ്രെയിം ചെയ്ത ഡ്രോയിങ് ആയിരുന്നു അത്.

അവളതിൽ കൗതുകത്തോടെ വിരലോടിച്ചു. ജീവനുള്ളത് പോലെയുള്ള ചിത്രം.

അഭിയെ ആണ് അത് കണ്ടപ്പോൾ അവൾക്കോർമ്മ വന്നത്.

ഇത് അഭിയേട്ടൻ വരയ്ക്കുന്നത് പോലെ തന്നെ ഒരു വ്യത്യാസവുമില്ല. ഇതെങ്ങനെ???
ഐഷുവിത് ആരെ കൊണ്ടായിരിക്കും വരപ്പിച്ചത്???
അവളുടെ ചിന്തകൾ കാടുകയറി.

ഛേ ഞാനിതെന്താ ഇങ്ങനെ ചിന്തിക്കുന്നത് അഭിയേട്ടനെ എങ്ങനെ ഐഷു അറിയാനാ????

വീണ്ടും അവളാ ചിത്രത്തിലേക്ക് നോക്കി.
കണ്ണുകൾ നിറഞ്ഞു.

ഓർമ്മയിൽ ആദ്യമായിട്ടാ അഭിയേട്ടന്റെ ഗിഫ്റ്റ് ഒന്നും ഇല്ലാതെ പിറന്നാളോഘോഷിക്കുന്നത്. തന്റെ പിറന്നാൾ ദിവസം ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അഭിയേട്ടന്റെ ഗിഫ്റ്റും വിഷും തന്നെ തേടി എത്താറുണ്ട് എന്നാലിന്നോ.
ഹൃദയം പൊട്ടിപിളരുന്നത് പോലെ അവൾക്ക് തോന്നി.
ചിത്രം ടേബിളിൽ വെച്ചിട്ടവൾ കിടക്കയിൽ വീണു പൊട്ടിക്കരഞ്ഞു.

എന്നാൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ആ ചിത്രത്തിൽ എഴുതിയ അഭി എന്ന പേരവൾ കണ്ടില്ല.

ഋഷി ബാൽക്കണിയിൽ കിടന്നു ആലോചനയിലായിരുന്നു.
മനസ്സിൽ മുഴുവൻ ശ്രീയുമായി നടന്ന സംഭവങ്ങൾ തെളിഞ്ഞു.

പേടിച്ചരണ്ട മുഖവുമായിരുന്നതും.

പാദസരം പൊതിയിൽ നിന്നെടുത്തപ്പോൾ കണ്ണിൽ വിടർന്ന ആകാംഷയും സന്തോഷവും എല്ലാം മനസ്സിൽ മിന്നി മാഞ്ഞു.
ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അന്ന് മുറ്റത്തു വെച്ച് ബൈക്കിൽ ഇരിക്കുന്നത് കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി.

അവളെ ദേഷ്യം പിടിപ്പിക്കാനായിരുന്നു വണ്ടിയിൽ കയറി എന്നുപറഞ്ഞു വഴക്കിട്ടത്. അവൾ കരയും എന്നൊരിക്കലും കരുതിയില്ല. നിറഞ്ഞ അവളുടെ കണ്ണുകൾ കണ്ടപ്പോൾ തന്നെ ചങ്ക് പിടച്ചു. ഒന്ന്
സമാധാനിപ്പിക്കുന്നതിന് മുന്നേ തന്നെ പപ്പ വന്നു. അതിന്റെ ദേഷ്യത്തിലാണ് ചവിട്ടി തുള്ളി അകത്തേക്ക് പോന്നത്.

പിന്നീടെല്ലാം തന്നെ കാണുമ്പോൾ പേടിച്ചു നിൽക്കാൻ തുടങ്ങി.
വായിൽ ചോറ് വെച്ച് കൊടുത്തപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണമായിരുന്നു.
ഓർമ്മയിൽ അവനൊന്നു ചിരിച്ചു.

അവളുടെ ഉള്ളിലെ കുറുമ്പുകൾ പുറത്ത് കൊണ്ടുവരാനായിരുന്നു ഒരാവശ്യവുമില്ലാഞ്ഞിട്ടു കൂടി ഋതുവിനോട് പറഞ്ഞു ഷോപ്പിങ്ങിന് കൊണ്ടുപോയത്.
കയ്യിൽ പിടിച്ചു നടന്നപ്പോൾ കുതറി മാറാൻ നോക്കി എങ്കിലും ഒന്ന് പേടിപ്പിച്ചപ്പോൾ അനുസരണയോടെ നടന്നു.

ഋതുവിന്റെയും ഐഷുവിന്റെയും കൂടെ തല്ല് കൂടി നടന്നപ്പോൾ താൻ കണ്ടതാ പഴയ കുറുമ്പി ശ്രീക്കുട്ടിയെ തന്നെയല്ലേ.
അതുകൊണ്ട് തന്നെ അതെല്ലാം ആസ്വദിച്ചവളെ ശല്യപ്പെടുത്താതെ നടന്നു.

ക്രിസ്റ്റിയേയും കൂട്ടരെയും തല്ലി തിരികെ കാറിൽ കയറിയപ്പോൾ കണ്ടിരുന്നു അവളുടെ കണ്ണിലെ ആകുലത. തനിക്ക് വല്ലതും പറ്റിയോ എന്നറിയാൻ കണ്ണുകളാൽ ശരീരം മുഴുവൻ പരതി.

ഒന്നും പറ്റിയില്ലെന്ന് അവളെ നോക്കി പറഞ്ഞപ്പോളാ കണ്ണിൽ ആശ്വാസം നിഴലിച്ചു.
താൻ നോക്കുന്നത് കണ്ടു പിടച്ചിലോടെ കണ്ണുകൾ മാറ്റി.

എനിക്കറിയാം ശ്രീ നിന്റെ മനസ്സിൽ ഞാനുണ്ടെന്ന് എന്നെ നീ പ്രണയിക്കുന്നുണ്ടെന്ന് അത് ഞാൻ നിന്റെ കണ്ണുകളിൽ കണ്ടതാണ്. എന്നിൽ നിന്ന് ഓടി ഒളിക്കാൻ നീ നോക്കണ്ട കഴിയില്ല നിനക്ക്.
എന്തുകൊണ്ടാണ് നീ എന്നിൽ നിന്നകലാൽ ശ്രമിക്കുന്നത് എന്നെനിക്കറിയാം. നീ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിക്കുന്നുണ്ട്.
ആ പേടി അത് ഞാൻ തന്നെ തുടച്ചു നീക്കും.
എന്തൊക്കെ സംഭവിച്ചാലും നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ല ശ്രീ കാരണം നീ എന്റെയാ എന്റെ മാത്രം.

ഋഷിയുടെ സ്വന്തം നന്ദു

നാളെ ഞാൻ തുറന്നു പറയും നിന്നോടുള്ള എന്റെ പ്രണയം. എത്രയും വേഗം തന്നെ നിന്നെ ഞാൻ സ്വന്തമാക്കും നന്ദു. പക്ഷെ അതിന് മുന്നേ എനിക്ക് പലതും ചെയ്തു തീർക്കാനുണ്ട്.

ഓരോന്നോർത്തു കിടക്കുമ്പോഴാണ് ഫോണിൽ മെസ്സേജ് വരുന്നത്.

അവനെതെടുത്തു നോക്കി.

*JEEVAN IS SKETCHED*

മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഗൂഡമായ ഒരു ചിരി വിടർന്നു.

വേഗം തന്നെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഹെൽമെറ്റും കീയും എടുത്തവൻ റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന വിശ്വനെ.

അവനെ പൊക്കിയല്ലേ??????

അതിന് ഒരു ചിരി ആയിരുന്നു മറുപടി.

ഒരു മയത്തിലൊക്കെ തല്ലണം അവനെ ഇനിയും നമുക്കാവശ്യമുള്ളതാ.

അതറിയാം പപ്പാ ഇനിയും വൈകുന്നില്ല ഞാനിറങ്ങുവാ. പിന്നെ അമ്മ ഇപ്പൊ ഒന്നും അറിയണ്ട.

മ്മ് അത് ഞാൻ നോക്കിക്കോളാം നീ ചെല്ല്.

അവൻ പോകുന്നതും നോക്കി കുറച്ചു നേരം നിന്നിട്ടയാൾ തിരികെ മുറിയിലേക്ക് പോയി.

 

 

 

————————————————————–

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ശ്രീക്ക് നന്നേ ക്ഷീണം തോന്നി.
രാത്രിയിലെ കരച്ചിലിന്റെ ബാക്കി ആയി അവളുടെ കണ്ണും മുഖവും വീർത്തിരുന്നു.
ആരെങ്കിലും ആ കോലത്തിൽ കാണുന്നതിന് മുന്നേ തന്നെ അവൾ ഫ്രഷായിറങ്ങി.

കുളിച്ചിറങ്ങിയപ്പോൾ തന്നെ അവൾക്കൊരുന്മേഷം തോന്നി.
നേരെ അടുക്കളയിലേക്ക് പോയി.
പതിവ് പോലെ സഹായിച്ചു കൊടുത്തിട്ടവൾ റെഡിയാവാൻ മുറിയിലേക്ക് പോയി.

ഋഷി കൊടുത്ത സാരി തന്നെ എടുത്തുടുത്തു.

ഡൈനിങ്ങ് റൂമിൽ ചെന്ന അവളെ ഐഷു അടിമുടി നോക്കി.

അല്ല ശ്രീക്കുട്ടി ഇന്നലെ ചോദിക്കണമെന്ന് വിചാരിച്ചതാ ഏതാ ഈ സാരി????

അത്…… അതുപിന്നെ…..
അവളൊന്ന് പരുങ്ങി.

ഇതമ്മ തന്നു വിട്ടതാ.
അവൾ പെട്ടന്ന് പറഞ്ഞൊപ്പിച്ചു.

മ്മ്മ്
ഐഷു ഒന്നിരുത്തി മൂളി.

കഴിച്ചു കഴിഞ്ഞവർ വേഗം ഹോസ്പിറ്റലിൽ പോവാനിറങ്ങി.

പതിയെ നടന്നവർ ഹോസ്പിറ്റലിൽ എത്തി.

ശ്രീ നേരെ തന്റെ ക്യാബിനിലേക്കും ഐഷു അവളുടെ ക്യാബിനിലേക്കും പോയി.

 

ശ്രീ ഓ.പി ടൈം കഴിഞ്ഞിരിക്കുമ്പോഴാണ്
ഋഷിയുടെ ക്യാബിനിലേക്ക് ചെല്ലാൻ ക്ലാർക്ക് വന്നു പറയുന്നത്.

ഇന്നിനി എന്താണാവോ???
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ശ്രീ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

അവൾ പതിയെ ഡോറിൽ നോക്ക് ചെയ്തു.

മേ ഐ കം ഇൻ സർ?

യെസ്……..

അവൾ അകത്തേക്ക് കയറി.

ചെയറിൽ ചാഞ്ഞിരുന്ന ഋഷിയുടെ കണ്ണുകൾ ശ്രീയിൽ തങ്ങി നിന്നു.
അറിയാതെ അവനെഴുന്നേറ്റു പോയി.

എന്തിനാ ഋഷിയെട്ടാ എന്നെ വിളിച്ചത്??

എന്നാലവളുടെ ചോദ്യം ഒന്നും അവൻ കേട്ടില്ല.

അവളിൽ മുഴുകി നിന്നുപോയി.
സാരിയിൽ അവളുടെ സൗദര്യം ജ്വലിച്ചു നിന്നു.
ചെറിയൊരു പൊട്ട് മാത്രമേ തൊട്ടിട്ടുള്ളൂ എന്നിട്ടും അവളുടെ മുഖത്തിന്‌ എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളത് പോലെ.

യാന്ത്രികമായി അവനവളുടെ അടുത്തേക്ക് ചുവടുകൾ വെച്ചു.

അവന്റെ വരവ് കണ്ടവളിൽ ഒരു പേടി ഉടലെടുത്തു.

എ… എന്താ?????????

അവൻ മറുപടി ഒന്നും പറഞ്ഞില്ല. മുന്നോട്ട് ചുവടുകൾ വെച്ചുകൊണ്ടിരുന്നു.

അവൾ പേടിയോടെ പുറകിലേക്ക് നടന്നു.

അവസാനം ഭിത്തിയിൽ തട്ടി നിന്നു.

ശ്രീയുടെ അടുത്തേക്കവൻ ചേർന്നു നിന്നു. അവൾക്കിരുവശത്തായ് കൈ വെച്ച് ലോക്ക് ചെയ്തു.

ശ്രീ പേടിച്ചവനെ നോക്കി.

അവൻ ആദ്യമായിട്ടെന്നത് പോലെ അവളെ നോക്കി.
അവളിൽ ലയിച്ചു നിന്നു.

ഋഷിയെട്ടാ………..
അവൾ ദയനീയമായി വിളിച്ചു.

എന്നാൽ അവൻ മറ്റേതോ ലോകത്തായിരുന്നു.

അവന്റെ മുഖം അവളെ ലക്ഷ്യം വെച്ച് താഴ്ന്നു വന്നു.
എതിർക്കാൻ അവളാവുന്നതും നോക്കി പക്ഷെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.

അവന്റെ ചുടുനിശ്വാസം അവളുടെ മേൽച്ചുണ്ടിൽ തട്ടി.
ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി.

എവിടുന്നോ കിട്ടിയ ശക്തിയിൽ അവളവനെ പിടിച്ചു തള്ളി.

വെച്ചുപോയ അവൻ വീഴാതെ ബാലൻസ് ചെയ്തു നിന്നു.

അപ്പോഴാണ് അവൻ ചെയ്തതെന്തെന്ന് ബോധം വന്നത് എന്തെങ്കിലും പറയുന്നതിന് മുന്നേ ശ്രീയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.

ഞെട്ടി അവനവളെ നോക്കി.

നിങ്ങളിപ്പോ എന്താ ചെയ്തത്?????

ശ്രീ അത് പിന്നെ ഞാൻ………

മിണ്ടരുത്
അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ അവൾ ശബ്ദമുയർത്തി.

നിങ്ങളെന്താ കരുതിയത് നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു ഞാൻ നിന്ന് തരുമെന്നോ??? എന്നാൽ നിങ്ങൾക്ക് തെറ്റി തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പെൺകുട്ടികളുടെ കൂടെ എന്നെ കൂട്ടരുത്…….

ശ്രീ മൈൻഡ് യുവർ വേർഡ്‌സ്.
അവൻ ദേഷ്യപ്പെട്ടു.

എന്തെ നിങ്ങൾക്ക് പൊള്ളിയോ????
നിങ്ങളിത്ര വൃത്തികെട്ടവനാണെന്ന് ഞാൻ കരുതിയില്ല. ശ്ശെ……

ശ്രീ നിർത്ത്……….
അവൻ പല്ലുകടിച്ചു.

ഇല്ല ഞാൻ പറയും എന്നെ താൻ എന്തർത്ഥത്തിലാണ് കയറി പിടിച്ചത്??
നിങ്ങളുടെ ദയയിലാണ് ജീവിക്കുന്നതെന്ന് കരുതി ശരീരം വിറ്റ് ജീവിക്കാൻ മാത്രം തരം താഴ്ന്നിട്ടില്ല ഞാൻ.

പറഞ്ഞു തീർന്നതും ഋഷിയുടെ കൈ അവൾക്ക് നേരെ ഉയർന്നു താന്നു.
കവിളിൽ അടിയേറ്റ് ശ്രീ താഴെ വീണു.
ചുണ്ടിൽ ചോര പൊടിഞ്ഞിരുന്നു.
കവിളിൽ ഒരു മരവിപ്പ് പോലെ തോന്നി അവൾക്ക്.

പെട്ടന്ന് തന്നെ ഋഷി അവളെ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്തു.
അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കാൺകെ ശ്രീയുടെ ഉള്ളിൽ ഭയമുടലെടുത്തു.

അവളുടെ കൈകളിൽ അവൻ പിടിമുറുക്കി. അസ്ഥി നുറുങ്ങുന്ന വേദന തോന്നി.

നീയെന്താ പറഞ്ഞെ നിന്നെ ഞാൻ കണ്ടത് മറ്റൊരു കണ്ണുകൊണ്ടാണെന്നല്ലേ????
ഇതിന് മുന്നേ ഞാൻ നിന്നെ തൊട്ടപ്പോഴൊന്നും നിനക്കീ ശൗര്യമില്ലായിരുന്നല്ലോ ഇപ്പൊ എവിടുന്നു വന്നു???????
പറയെടി……………..
അവനലറി.

മേലിൽ നിന്റെ വായിൽ നിന്ന് ഇങ്ങനെ ഉള്ള വാക്ക് വന്നാൽ ഋഷി ആരാന്ന് നീയറിയും.
നീയെന്റെയാണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാടി പുല്ലേ നിന്നെ ഞാൻ തോട്ടത്.
ഇപ്പൊ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നുന്നു നിന്നെപ്പോലെ ഒരെണ്ണത്തിനെ നെഞ്ചിൽ കൊണ്ട് നടന്നതിന്.

അവനവളിലെ പിടി വിട്ടു.

ദേഷ്യം അടക്കാനാവാതെ അവിടെ കിടന്ന ചെയറിൽ ആഞ്ഞു ചവിട്ടി.

കാറ്റുപോലെ വെളിയിലേക്കിറങ്ങി പോയി.

ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി ചുവരിലൂടെ ഊർന്ന് നിലത്തേക്കിരുന്നവൾ പൊട്ടിക്കരഞ്ഞു.

 

തുടരും………………………

നന്ദു ആരാന്ന് മനസ്സിലായിക്കാണുമല്ലോ 😌

രണ്ടിനെയും രണ്ടു വഴിക്കാക്കിയിട്ടുണ്ട്😁

എനിക്കുള്ള പൊങ്കാല ഇങ്ങ് പോരട്ടെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

4 thoughts on “മഴ – പാർട്ട്‌ 6”

 1. 🤣🤣🤣🤣🤣🤣vendayirunnnuuuu….pavam… athungale thammmil thalllichappoooo samadhanm aaayaaallleeeeee😆😆😆😆 Abhiyettanum rishiyum thammilll enthaaa connection????????? അതേയ് ഈ കലിപ്പനുതന്നെ ശ്രീയെ കൊടുക്കണേ😊😊😊😊😊😊
  Eeee kalipppanmar romantic aaaavumboo namukk ottum predict cheyyan pattathaaa behavior aaayirikkkuuuuutto(because സ്തായീഭാവം കലിപ്പാണല്ലോ)😉😉😉അനുഭവം ഗുരു..( my hubby)

  1. Bijubaby Villoor Bijubaby

   ന്നാലും ഇത്ര വേണ്ടായിരുന്നു

   നേരത്തെ ഒന്നു വായിച്ചത് ആ നാലു വായിക്കാൻ ഒരു സുഹം ആ

 2. Ennalum ethrayum vendairunnu onnu romacichu vannathairunnu randineyum randu vazhikku akiyappo samadhanam ayallo alle🙄🙄🙄🙄

Leave a Reply

Don`t copy text!