Skip to content

മഴ – പാർട്ട്‌ 7

mazha aksharathalukal novel

ശ്രീ ഋഷിയുടെ ക്യാബിനിലേക്ക് പോയെന്നറിഞ്ഞ ഐഷു അവളെയും കാത്തു നിൽക്കുമ്പോഴാണ് ദേഷ്യത്തിൽ ക്യാബിനിൽ നിന്നിറങ്ങിയ ഋഷി കാറെടുത്തു പുറത്തേക്ക് ഓടിച്ചു പോവുന്നത് കണ്ടത്.

എന്താ കാര്യം എന്നറിയാൻ അവൾ വേഗം ഋഷിയുടെ ക്യാബിനിലേക്കോടി.

ക്യാബിനിൽ അവൾ കാണുന്നത് മറിഞ്ഞു കിടക്കുന്ന ചെയറും ഒരു മൂലയിലായി ഭിത്തിയിൽ ചാരി മുട്ടിൽ തല വെച്ചിരിക്കുന്ന ശ്രീയെയും ആണ്.
അവൾ വേഗം തന്നെ ശ്രീയുടെ അടുത്തേക്ക് നടന്നു.

ശ്രീക്കുട്ടി…………….
ഐഷുവിന്റെ വിളി കേട്ടവൾ തലയുയർത്തി നോക്കി.

കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകളും കവിളിൽ തിണർത്തു കിടക്കുന്ന കൈ വിരൽ പാടും ചുണ്ട് മുറിഞ്ഞു പൊടിഞ്ഞ ചോരയും കണ്ടവൾ ഞെട്ടി.

ശ്രീക്കുട്ടി എന്ത് പറ്റിയെടാ???????
കവിളിൽ കൈ വെച്ചവൾ ചോദിച്ചു.

ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഐഷുവിനെ കെട്ടിപിടിച്ചു.

ഐഷു അവളുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

അവളുടെ കരച്ചിൽ കണ്ടപ്പോൾ തന്നെ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് ഐഷുവിന് മനസ്സിലായി.

ശ്രീക്കുട്ടി മതി കരഞ്ഞത് ഇനി ഇവിടെ ഇരിക്കണ്ട വാ നമുക്ക് ക്യാബിനിലേക്ക് പോകാം അല്ലെങ്കിൽ എല്ലാവരും അറിയും വാ.

ഒരുവിധം അവളെ സമാധാനിപ്പിച്ചു ക്യാബിനിൽ കൊണ്ടുപോയി ഇരുത്തി.

ഇവിടെ ഇരിക്ക് ഞാൻ ഐസ് വാങ്ങിയിട്ട് വരാം മുഖത്ത് വെക്കാൻ.

അവൾ വേഗം വെളിയിലേക്കിറങ്ങി ഋഷിയുടെ നമ്പറിൽ വിളിച്ചു.

എന്നാൽ ഭ്രാന്തമായി ഡ്രൈവ് ചെയ്യുന്ന ഋഷി ഫോണെടുത്തില്ല.

അവൾ വേഗം തന്നെ ഐസ് വാങ്ങി ക്യാബിനിലേക്ക് തിരികെ പോയി.

മുഖത്ത് ഐസ് വെയ്ക്കുമ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.

ശ്രീക്കുട്ടി നീ ഈ കരച്ചിലൊന്ന് നിർത്തു എന്നിട്ട് എന്താ നടന്നതെന്ന് പറ.

ശ്രീ ഐഷുവിനെ നോക്കി.

പിന്നെ ഇവിടെ വന്നപ്പോഴുള്ള സംഭവങ്ങൾ തൊട്ട് ഇന്നുണ്ടായത് വരെ പറഞ്ഞു.

എല്ലാം പറഞ്ഞു തീർന്നപ്പോൾ ഐഷു ശ്രീയെ നോക്കി.

എന്തൊക്കെയാ ശ്രീക്കുട്ടി നീ പറഞ്ഞെ??? ഋഷിയെട്ടൻ അങ്ങനെ ഉള്ളൊരാളായി നിനക്ക് തോന്നിയോ???
ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാൻ മാത്രം വൃത്തികെട്ടവനല്ല ഋഷിയേട്ടൻ.
പിന്നെന്തിന് നീയങ്ങനെ പറഞ്ഞു????
പറ ശ്രീക്കുട്ടി…….
ഐഷു ദേഷ്യപ്പെട്ടു.

ഋഷിയേട്ടനുവേണ്ടി തന്നെയാ ഞാനങ്ങനെയൊക്കെ പറഞ്ഞത്.
നിനക്കറിയില്ല ഐഷു എന്റെ പ്രശ്നങ്ങൾ.
ഞാനിവിടെ ഉണ്ടെന്നറിഞ്ഞാൽ അയാൾ വരും എന്നെ കൊണ്ടുപോവാൻ. എനിക്ക് പേടിയാ ഐഷു എന്നെ സ്നേഹിക്കുന്നവരെ എല്ലാം അയാൾ കൊല്ലും. ഋഷിയെട്ടനെ അയാൾ വല്ലതും ചെയ്താൽ എനിക്ക് സഹിക്കാൻ പറ്റില്ല ഐഷു ഞാൻ… ഞാൻ.. പിന്നെ ജീവിച്ചിരിക്കില്ല.

അതും പറഞ്ഞവൾ പൊട്ടിക്കരയാൻ തുടങ്ങി.

ഏയ്‌ ശ്രീക്കുട്ടി മോളെ നീ കരയാതെ എല്ലാം നമുക്ക് ശരിയാക്കാം. നീയങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല അതാടാ. ഋഷിയേട്ടൻ എനിക്കെന്റെ സ്വന്തം ഏട്ടനെപോലെയാ. എന്നെയും ഋതുവിനെയും ഒരു പോലെയാ ഏട്ടൻ കാണുന്നത്. ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്കും ഋതുവിനും മനസ്സിലാവും ഏട്ടന്റെ മനസ്സ്. ആ ഉള്ള് നിറയെ നീയാടാ എനിക്കത് നല്ലോണം അറിയാം.
ആ നീയങ്ങനെ പറഞ്ഞെന്നറിഞ്ഞപ്പോൾ പെട്ടന്ന് ദേഷ്യം വന്നതാടാ നിന്റെ പ്രശ്നങ്ങൾ എത്രത്തോളം ആണെന്ന് ചിന്തിച്ചില്ല.

അവൾ അത്ഭുതത്തോടെ ഐഷുവിനെ നോക്കി.

എനിക്കറിയാം ശ്രീകുട്ടി ഏട്ടൻ എത്രത്തോളം നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ജീവനാടി ഏട്ടന് നിന്നെ. നിന്റെ ചുണ്ടിൽ ഒരു ചിരി കാണാൻ വേണ്ടിയാണ് ഷോപ്പിങ്ങിന് കൊണ്ടു പോയതും ഇന്നലെ ആ ആഘോഷങ്ങൾ നടത്തിയതുമൊക്കെ.

അതും കൂടി കേട്ടപ്പോൾ ശ്രീക്ക് സ്വയം നിയന്ത്രിക്കാനായില്ല.

ഐഷു എനിക്കിപ്പോ കാണണം എന്റെ ഋഷിയെട്ടനെ. എന്നെ ഒന്ന് കൊണ്ടുപോകുവോ ഋഷിയെട്ടന്റെ അടുത്തേക്ക്. പ്ലീസ് ഐഷു എനിക്കിപ്പോ കാണണം എന്നെ തല്ലിയാലും കുഴപ്പമില്ല എനിക്കാ കാലിൽ വീണു മാപ്പ് പറയണം. എന്നെ എന്നെ ഒന്ന് കൊണ്ടുപോടീ…………

ശ്രീയുടെ അവസ്ഥ കണ്ടു ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു.

ശ്രീക്കുട്ടി ഏട്ടന് ദേഷ്യം വന്നാൽ വണ്ടിയുമെടുത്തു എങ്ങോട്ടെങ്കിലും പോവും പിന്നെ ദേഷ്യം തീർന്ന് കഴിയുമ്പോഴായിരിക്കും വരുന്നത്. ഇപ്പൊ എങ്ങോട്ടാ പോയതെന്നറിയില്ല മോളെ.

ഐഷു ഒന്ന് വിളിക്കുവോ എനിക്കാ ശബ്ദമൊന്ന് കേട്ടാൽ മതി. ചങ്ക് പൊട്ടി പോവുന്നത് പോലെ തോന്നുവാ ഞാനെന്തൊക്കെയാ ഈശ്വരാ പറഞ്ഞത്.

ശ്രീക്കുട്ടി നീയൊന്ന് സമാധാനിക്ക് ഞാൻ വിളിക്കാം നീയിങ്ങനെ കരഞ്ഞൊന്നും വരുത്തി വെക്കല്ലേ.

ഐഷു വേഗം ഫോണെടുത്തു ഋഷിയെ വിളിച്ചു.

തുടരെ തുടരെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഋഷി ദേഷ്യത്തിൽ ഫോണെടുത്തു ഓഫ്‌ ചെയ്തു കോ ഡ്രൈവിംഗ് സീറ്റിലേക്കിട്ടവന്റെ ദേഷ്യം മുഴുവൻ ആക്‌സിലേറ്ററിൽ ചവിട്ടി തീർത്തു.

The number you are calling is currently switch off pls call after some time.

അപ്പുറത്ത് നിന്ന് പറയുന്നത് കേട്ട് നിരാശയോടെ അവൾ ഫോൺ കട്ട്‌ ചെയ്തു.

സ്വിച്ച് ഓഫ്‌ ആണ്.
പ്രതീക്ഷയോടെ ഇരിക്കുന്ന ശ്രീയെ നോക്കി പറഞ്ഞു.

ഞാനാണ് ഞാനാണെല്ലാത്തിനും കാരണം.
പതം പറഞ്ഞവൾ കരയാൻ തുടങ്ങി.

ശ്രീക്കുട്ടി മോളെ നീയൊന്ന് സമാധാനിക്ക് ഏട്ടൻ വരും നീ ഇങ്ങനെ കരയാതെ.
ഐഷു അവളെ സമാധാനിപ്പിക്കാൻ നോക്കി.

എന്നാലവൾ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു.

ശ്രീക്കുട്ടി ഞാനൊരു കാര്യം ചോദിക്കട്ടെ നിനക്ക് ഏട്ടനെ ഇഷ്ട്ടാണോ???

എനിക്കറിയില്ല ഐഷു ഒന്നുമറിയില്ല ഇവിടെ വന്നത് മുതൽ ഋഷിയേട്ടൻ എന്റെ ആരൊക്കെയോ ആണെന്ന് തോന്നുവാ. ആ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോൾ സ്വയം മറന്നു പോകുവാ.
ഇന്ന് ഞാൻ ഓരോന്നു പറഞ്ഞത് ചങ്ക് പൊട്ടുന്ന വേദനയിലാ.
ഋഷിയെട്ടനെ തല്ലിയപ്പോൾ അതിന്റെ ആയിരമിരട്ടി ഞാൻ വേദനിച്ചു.
ഋഷിയേട്ടൻ അകന്നു പോയപ്പോൾ പ്രാണൻ പോവുന്ന വേദന തോന്നുന്നു.
എനിക്ക് പറ്റുന്നില്ല ഐഷു ഋഷിയേട്ടൻ ഇല്ലാതെ പറ്റുന്നില്ല.

അവൾ പൊട്ടിക്കരഞ്ഞു.

ഐഷുവിന്റെ കണ്ണുകളും നിറഞ്ഞു.
അവൾ മനസ്സിലാക്കുകയായിരുന്നു ഋഷിയെ അവളെത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്.

ഐഷു ഓരോന്ന് പറഞ്ഞവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ ശ്രീ അതൊന്നും കേക്കാൻ തയ്യാറായില്ല കരഞ്ഞു കരഞ്ഞവൾ തളർന്നിരുന്നു.

————————————————————–

 

ഇതേസമയം ഋഷി മനസ്സ് ശാന്തമാക്കാൻ എന്നും പോയിരിക്കുന്ന ചെറിയ കുന്നിൽ
വിദൂരതയിലേക്ക് നോക്കി നിന്നു.

മനസ്സിൽ മുഴുവൻ ശ്രീയുടെ വാക്കുകൾ മുഴങ്ങി കേട്ട് കൊണ്ടിരുന്നു.

ദേഷ്യവും സങ്കടവും എല്ലാം മനസ്സിൽ നിറഞ്ഞു.

ആാാ……………………..
മുടിയിൽ വിരലുകൾ കൊരുത്തു വലിച്ചു കൊണ്ടവൻ അലറി.

ഇല്ല നന്ദു നീയിന്നങ്ങനെ ഒക്കെ പറഞ്ഞത് എന്നിൽ നിന്നകലാൻ വേണ്ടി മാത്രമാ.
നിന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നു നിസ്സഹായത.
ഇല്ല നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.
നിനക്ക് വേണ്ടിയാണ് ഞാൻ ഓരോന്ന് ചെയ്യുന്നത് തന്നെ.
നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും.

കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് മനസ്സിനെ ശാന്തമാക്കിയിട്ടവൻ തിരികെ കാർ പാർക്ക് ചെയ്തിടത്തേക്ക് നടന്നു.

————————————————————-

ശ്രീക്കുട്ടി നീയിങ്ങനെ ഇരിക്കാതെടാ വല്ലതും കഴിക്ക്…..
ഐഷു അവളെ നിർബന്ധിച്ചു.

വേണ്ട ഐഷു ഋഷിയെട്ടനെ കാണാതെ ഒരിറ്റ് വെള്ളം പോലും എനിക്കിറങ്ങില്ല.

ഐഷുവിന് അവളുടെ അവസ്ഥ കണ്ട് വിഷമം തോന്നി.

വാ ശ്രീക്കുട്ടി ഇനി ഇവിടെ ഇരിക്കണ്ട നമുക്ക് മംഗലത്തേക്ക് പോവാം. ഋഷിയേട്ടൻ എന്തായാലും അവിടെ ചെല്ലാതിരിക്കില്ല. നീ പോയി മുഖം ഒക്കെ കഴുകി വാ ഞാൻ വിശ്വനങ്കിളിനെ വിളിച്ചു ലീവ് പറയാം. ചെല്ല്……

ഐഷുവിന്റെ വാക്കുകൾ കെട്ടവൾക്ക് പ്രതീക്ഷ തോന്നി.

ഒരു നോക്ക് കാണാനായി അവൾ വേഗം തന്നെ മുഖം ഒക്കെ കഴുകി വന്നു.

വിശ്വനെ വിളിച്ചു സംസാരിച്ചവർ വേഗം തന്നെ മംഗലത്തേക്ക് പുറപ്പെട്ടു.

ഋഷിയെ കാണാനായി ഉള്ളം തുടികൊട്ടി.
കാലുകൾ വേഗത്തിൽ ചലിച്ചു.
ഐഷു അവൾക്കൊപ്പമെത്താൻ നന്നേ പ്രയാസപ്പെട്ടു.
പതുക്കെ പോകെന്ന ഐശുവിന്റെ വാക്കുകൾക്കൊന്നും അവൾ ചെവി കൊടുത്തില്ല.
എത്രയും വേഗം ഋഷിയെ കാണണം എന്ന ചിന്ത മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

തിടുക്കത്തിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ തനിക്കു നേരെ പാഞ്ഞു വരുന്ന ലോറി അവൾ കണ്ടില്ല.

ശ്രീക്കുട്ടി………………

ഐശുവിന്റെ അലർച്ചയിളാണവൾ ലോറി കാണുന്നത്.

തന്റെ നേരെ അടുക്കുന്ന ലോറിയെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി നിന്നു.

തിരിച്ചു മംഗലത്തേക്ക് പോയി കൊണ്ടിരുന്ന ഋഷിയുടെ കാർ പെട്ടെന്ന് ബ്രേക്ക് ഡൗൺ ആയി.

ഷിറ്റ്…….
ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ അടിച്ചവൻ
പുറത്തേക്കിറങ്ങി.

കാർ ശരിയാക്കി കഴിഞ്ഞപ്പോൾ കയ്യിൽ നിറയെ അഴുക്കായി അത് കഴുകി കളയാൻ അവൻ അടുത്ത് കണ്ട കടയിൽ കയറി മിനറൽ വാട്ടർ വാങ്ങി കൈ കഴുകി.
പൈസ കൊടുത്തു തിരിഞ്ഞപ്പോഴാണ് റോഡിലൂടെ സ്പീഡിൽ നടക്കുന്ന ശ്രീയേയും അവൾക്കൊപ്പം എത്താനായി പുറകെ ഓടുന്ന ഐഷുവിനെയും കാണുന്നത്.

അവൻ വേഗം റോഡിലേക്കിറങ്ങി.

ഐഷുവിന്റെ അലർച്ചയിൽ ഞെട്ടിയ ഋഷി കാണുന്നത് ലോറിക്ക് മുന്നിൽ കണ്ണടച്ച് നിൽക്കുന്ന അവന്റെ നന്ദുവിനെ ആണ്.

അവൻ വേഗം ഓടി അവളെ വലിച്ചു തന്നിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചു.

കണ്ണ് തുറന്ന അവൾ കാണുന്നത് ദേഷ്യവും സങ്കടവും കൊണ്ട് മുറുകിയ മുഖത്തോടെ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ഋഷിയെ ആണ്.

ചവാൻ ഇറങ്ങിയതാണോടി കോപ്പേ?????
നിനെക്കെന്താടി ബോധമില്ലേ????
വല്ലതും പറ്റിയിരുന്നെങ്കിലോ????????

ഋഷി ദേഷ്യത്താൽ വിറച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ ശ്രീ അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.

ഋഷി ശരിക്കും പകച്ചുപോയി.

പെട്ടന്ന് തന്നെ അവൾ പെരുവിരലിൽ പൊങ്ങി അവന്റെ മുഖത്തെല്ലാം ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി.

ഋഷിയും അവരുടെ അടുത്തേക്ക് വന്ന ഐഷുവും അവളുടെ പ്രവർത്തിയിൽ ഞെട്ടി തരിച്ചു നിന്നുപോയി.

വീണ്ടും അവളവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

സോറി…… എന്നെ സ്നേഹിച്ചാൽ ഋഷിയെട്ടന്റെ ജീവൻ അപകടത്തിലാവും എന്ന് പേടിച്ചിട്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.
എനിക്ക് ജീവനാ ഋഷിയേട്ടനെ…….
എന്നോട് പൊറുക്കണേ………
എനിക്ക്… എനിക്ക് ഋഷിയേട്ടനില്ലാതെ പറ്റില്ല….
അത് മനസ്സിലാക്കാൻ വൈകി പോയി.
എന്നോട്……എന്നോട് ക്ഷമിക്കണേ ഋഷിയെട്ടാ……
അവൾ ഏങ്ങലടിച്ചുകൊണ്ട് പുലമ്പി.

അവളുടെ വാക്കുകൾ കേട്ട് ഋഷിയുടെ ഹൃദയം തുടി കൊട്ടി.

അവനവളെ ഇറുകെ പുണർന്നു.
തലയിൽ തലോടികൊണ്ടിരുന്നു.
അവളുടെ ഏങ്ങലടി നിൽക്കുന്നത് വരെ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

കുറച്ചു നേരം തന്നെ കാണാതിരുന്നപ്പോൾ അവളനുഭവിച്ച വീർപ്പുമുട്ടൽ അവൻ മനസ്സിലാക്കുകയായിരുന്നു.

കരച്ചിലൊരു വിധം അടങ്ങിയപ്പോൾ ഐഷുവിന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി അവളെ കുടിപ്പിച്ചു.

എന്നോട് ക്ഷമിച്ചോ?????
കൊച്ചുകുട്ടിയെ പോലെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് അവളോടവന് വാത്സല്യം തോന്നി.

എന്റെ ശ്രീയോടെനിക്ക് പിണങ്ങാൻ പറ്റുവോ??? ദേഷ്യം തോന്നിയിരുന്നു പക്ഷെ ഇപ്പോഴില്ല.

അവളെ ചേർത്തു പിടിച്ചുകൊണ്ടവൻ പറഞ്ഞു.

ഒന്ന് റിലാക്സ് ആവാനായി അവളെ അവൻ കാറിൽ കയറ്റിയിരുത്തി.

അപ്പോഴേക്കും ഐഷു അവനോട് ഹോസ്പിറ്റലിൽ വെച്ച് നടന്നതൊക്കെ പറഞ്ഞു.

ഐഷു നീ തിരിച്ചു ഹോസ്പിറ്റലിൽ തന്നെ പൊക്കോ ഞാൻ ഇവളെ ഒന്ന് പുറത്ത് കൊണ്ടുപോകുവാ അതുകഴിഞ്ഞങ്ങോട്ട്‌ വന്നോളാം.

ശരിയേട്ടാ.

അവളെ ഒന്ന് നോക്കിയിട്ട് ഐഷു തിരികെ പോയി.

എന്നാൽ കാറിൽ കയറി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് ശ്രീക്ക് ബോധം വന്നത്. അവൾക്ക് താൻ ചെയ്തതിനെ കുറിച്ചോർത്തു ജാള്യത തോന്നി.

പെട്ടന്ന് ഋഷിയെ കണ്ടപ്പോൾ അറിയാതെ മനസ്സിൽ ഉള്ളതെല്ലാം പുറത്തോട്ട് വന്നതാണ്.
ഋഷിയെ കാണാതിരുന്നപ്പോൾ ഒരുപാട് പേടിച്ചു പോയി.
ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ആപത്തു വല്ലതും പറ്റിയോ എന്ന് ഭയന്നു.

എല്ലാം കൂടി മനസ്സ് കൈ വിട്ടു പോയ സമയത്താണ് ഋഷിയെ മുന്നിൽ കണ്ടത്. പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിൽ ചെയ്തു പോയതാണ്.

ഉച്ച സമയം ആയതുകൊണ്ട് തന്നെ റോഡിൽ ആരുമില്ലായിരുന്നു അതുകൊണ്ട് തന്നെ ഐഷുവും കടക്കാരനുമല്ലാതെ മറ്റാരും കണ്ടില്ല.

ഋഷി വേഗം വന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.

അവൾക്കവനെ നോക്കാൻ തന്നെ ചടപ്പ് തോന്നി.
അവൾ തല താഴ്ത്തിയിരുന്നു.

ഋഷി വേഗം അവളുടെ മുഖം കൈകളിൽ കോരിയെടുത്തു.
അവളുടെ കണ്ണുകളിലേക്ക് നോക്കി.

ഇന്നെനിക്കറിയണം നിന്റെ ഉള്ളിലെ എല്ലാ വിഷമങ്ങളും.
ഇന്നത്തോടെ എല്ലാം പറഞ്ഞു തീർക്കണം എന്നിട്ട് എന്റെ മാത്രം നന്ദുവായി എനിക്ക് വേണം നിന്നെ.

ശ്രീ അവനെ അതിശയത്തോടെ നോക്കി.

നീയെന്റെയാടി എല്ലാവർക്കും നീ ശ്രീക്കുട്ടി ആണെങ്കിൽ നീ എനിക്കെന്റെ നന്ദു ആണ് എന്റെ മാത്രം നന്ദു.

അവനവളുടെ നെറ്റിയിൽ ചുംബിച്ചു.
കണ്ണടച്ചവളത് സ്വീകരിച്ചു.

പതിയെ അവളിൽ നിന്നടർന്ന് മാറി കാർ മുന്നോട്ടെടുത്തു.

പതിയെ സീറ്റിലേക്ക് ചാരി അവൾ കണ്ണുകളടച്ചു കിടന്നു.

 

അവൻ സ്ഥിരമായി പോയിരിക്കുന്ന ആ കുന്നിലേക്കായിരുന്നു അവളെയും കൊണ്ടവൻ പോയത്.

കാർ നിർത്തിയതറിഞ്ഞവൾ കണ്ണ് തുറന്നു.

ഇറങ്ങു.

അവൻ പറയുന്നത് കേട്ടവൾ പതിയെ ഡോർ തുറന്നിറങ്ങി.

ഋഷി വേഗം അവളുടെ കയ്യിൽ കോർത്തു പിടിച്ചു കുന്നിലേക്ക് കയറി. വളരെ സൂക്ഷിച്ചു പതിയെ അവളെയും കൊണ്ടവൻ മുകളിലേക്ക് കയറി.

കുന്നിന്റെ മുകളിൽ എത്തിക്കഴിഞ്ഞവൾ ചുറ്റും നോക്കി.
വീശിയടിക്കുന്ന കാറ്റിന്റെ കുളിർമ അവളുടെ മനസ്സിനെ തണുപ്പിച്ചു.

ഋഷി പതിയെ അവളെ തന്നെ നോക്കികൊണ്ട്‌ പുൽത്തകിടിലിരുന്നു.
പിന്നെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
അവൾ കൃത്യമായി ഋഷിയുടെ മടിയിലേക്ക് വീണു.
അവൻ വയറിലൂടെ അവളെ ചുറ്റിപ്പിടിച്ചു.
അവൾ വേഗം എഴുന്നേൽക്കാൻ നോക്കി.

അടങ്ങി ഇരുന്നോ നന്ദു അല്ലെങ്കിലെന്റെ കയ്യിൽ നിന്ന് വീണ്ടും കിട്ടും.

അത് കേട്ട് അവൾ നല്ല കുട്ടിയായി ഇരുന്നു.

മ്മ് ഇനി പറ എന്തൊക്കെയാ നിന്റെ പ്രശനങ്ങൾ ആരെയാ നീ പേടിക്കുന്നത് എല്ലാം എന്നോട് തുറന്നു പറയണം.

അവളെ നെഞ്ചോടു ചേർത്ത് പിടിച്ചവൻ പറഞ്ഞു.

അവൾ പതിയെ അവനോട് ചേർന്നിരുന്നു പറയാൻ തുടങ്ങി.

 

—————————————————————-

 

ഒരുപാട് അംഗങ്ങൾ അടങ്ങുന്ന ശ്രീലകത്തു തറവാട്ടിൽ ആയിരുന്നു എന്റെ ജനനം.
മുത്തശ്ശൻ ശ്രീധരമേനോൻ മുത്തശ്ശി ദേവകി.

വല്യച്ഛൻ ശിവനന്ദൻ വല്യമ്മ സരസ്വതി
രണ്ടു മക്കൾ അഭിജിത് എന്ന ജിത്തുവും
അഭിരാമി എന്ന ആമിയും.

അതിനിളയത് എന്റെ അച്ഛൻ ഹരിനന്ദൻ ഭാര്യ ജാനകി
ഒരേയൊരു മകൾ ശ്രീനന്ദ എന്ന ശ്രീകുട്ടി ഞാൻ.

ഏറ്റവും ഇളയത് പാർവതി അപ്പ ഭർത്താവ് ഗോവിന്ദൻ ഒരു മകൻ വിവേക് എന്ന വിവി.

ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
ബാക്കി അറിയാനുള്ള ആകാംക്ഷയിൽ അവനവളെ നോക്കിയിരുന്നു.

വല്യച്ഛൻ ആള് ഭയങ്കര ഗൗരവക്കാരനായിരുന്നു. സ്നേഹത്തോടെ വല്യമ്മയോട് പോലും സംസാരിക്കാറില്ല. ചെയ്യുന്ന കാര്യങ്ങൾ ചിട്ടയോടെ തന്നെ വേണമെന്ന് നിർബന്ധമുള്ളയാൾ.
ബിസിനസ്സിൽ ഭയങ്കര കണിശക്കാരൻ ആയത് കൊണ്ട് തന്നെ ശ്രീലകം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ചുമതല മുത്തശ്ശൻ വല്യച്ഛനെ ആയിരുന്നു ഏൽപ്പിച്ചത്. എത്രയൊക്കെ കണിശക്കാരൻ ആണെങ്കിലും സഹോദരങ്ങൾ എന്നു പറഞ്ഞാൽ ജീവനായിരുന്നു.

അച്ഛനാള് ശാന്ത സ്വഭാവക്കാരായിരുന്നു എല്ലാവരോടും ചിരിച്ചു കൊണ്ടേ സംസാരിക്കൂ. ഞാനെന്നും അമ്മയെന്നും പറഞ്ഞാൽ ജീവനായിരുന്നു. പാരമ്പര്യ സ്വത്തൊന്നും നോക്കി നടത്താതെ സ്വന്തമായി എന്തെങ്കിലും ചെയ്യാനായിരുന്നു താല്പര്യം.
കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും SJ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന പേരിൽ ബിസ്സിനെസ്സ് സാമ്രാജ്യം പടുത്തുയർത്തി.

അച്ഛൻ സ്വന്തമായി ബിസ്സിനെസ്സ് നടത്തുന്നതിനോട് മുത്തശ്ശന് എതിർപ്പായിരുന്നെങ്കിലും അച്ഛന്റെ വളർച്ചയിൽ അദ്ദേഹത്തിനെന്നും അഭിമാനമായിരുന്നു.

പാർവ്വതിഅപ്പ കോളേജിൽ പഠിക്കുന്ന സമയത്താണ് കൂടെ പഠിക്കുന്ന അനാഥനായ ഗോവിന്ദനെ പ്രണയിക്കുന്നത്. അല്ല അയാൾ അപ്പയെ പ്രണയത്തിൽ കുടുക്കി എന്ന് പറയുന്നതാവും ശരി.

അപ്പയുടെ സന്തോഷം കണക്കിലെടുത്തു മുത്തശ്ശൻ കല്യാണം നടത്തികൊടുത്തു.
അയാളെ വീട്ടിൽ തന്നെ താമസിപ്പിച്ചു ശ്രീലകത്തു ഗ്രൂപ്പിന്റെ പകുതി ഭാഗം നോക്കിനടത്താൻ ഏൽപ്പിച്ചു. സഹോദരിയുടെ സന്തോഷമാണ്‌ വലുതെന്നു കരുതുന്ന അച്ഛനും വല്യച്ഛനും ആ തീരുമാനത്തോട് എതിർപ്പൊന്നുമില്ലായിരുന്നു.

അയാൾക്ക് പണത്തിനോടും സ്വത്തിനോടും ഒരു തരം ആർത്തി ആയിരുന്നു. പണത്തിനു വേണ്ടി എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത മൃഗമായിരുന്നു പക്ഷെ അതാരും മനസ്സിലാക്കിയില്ല.

സഹോദരങ്ങൾ തമ്മിൽ എത്രത്തോളം സ്നേഹത്തിൽ ആയിരുന്നോ അതുപോലെ തന്നെ ആയിരുന്നു മക്കളും വളർന്നത്.

പേരകുട്ടികളിൽ മൂത്തതായ അഭിജിത് എല്ലാവർക്കും ജിത്തു ആയിരുന്നെങ്കിൽ എനിക്ക് മാത്രം എന്റെ അഭിയേട്ടൻ ആയിരുന്നു.

മറ്റാരും ആ പേരിൽ വിളിക്കരുതെന്ന് എനിക്കും അഭിയേട്ടനും നിർബന്ധമുണ്ടായിരുന്നു.

സ്വന്തം അനിയത്തിയായ ആമിയെക്കാൾ സ്നേഹം അഭിയേട്ടനെന്നോടായിരുന്നു.

എവിടെ പോയാലും എന്നെയും ആമിയെയും ചേർത്ത് പിടിച്ചുകൊണ്ടായിരിക്കും നടപ്പ്.

ഞാനും ആമിയും ഒരു പ്രായം തന്നെ ആയിരുന്നു. എനിക്കിവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.

ഞങ്ങൾ മൂന്നുപേർക്കുമിടയിൽ രഹസ്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്തുണ്ടായാലും മൂന്നു പേരും തുറന്നു പറയും.

എന്നാൽ വിവി മാത്രം ഞങ്ങളുടെ കൂടെ കൂടില്ല.
കുഞ്ഞിലേ മുതൽ ചീത്തകൂട്ടുകെട്ടുകളിലായിരുന്നു.
അഭിയേട്ടനുമായി എന്നും വഴക്കായിരുന്നു.
മദ്യവും മയക്കുമരുന്നും പെണ്ണും അങ്ങനെ വേണ്ട എല്ലാ ദുശീലങ്ങളുമുണ്ട്.
അച്ഛനെ പോലെ തന്നെ പണത്തോട് വല്ലാത്ത ആർത്തി ആയിരുന്നു അയാൾക്കും.
അപ്പയ്ക്ക് എന്നും അവന്റെ കാര്യത്തിൽ ദുഃഖവും പേടിയുമായിരുന്നു.
അപ്പ പറയുന്നതൊന്നും വകവെക്കില്ല അപ്പ എന്ന് മാത്രമല്ല ആര് പറഞ്ഞാലും കേൾക്കില്ല.
എങ്കിലും എന്നോടോ ആമിയോടൊ മോശമായി പെരുമാറാൻ വന്നിട്ടില്ല അല്ല അതിനഭിയേട്ടൻ സമ്മതിച്ചിട്ടില്ല എപ്പോഴും ഞങ്ങൾക്ക് ചുറ്റും ഒരു കവചം പോലെ അഭിയേട്ടൻ ഉണ്ടായിരുന്നു.

പക്ഷെ അഭിയേട്ടൻ ബാംഗ്ലൂരിൽ എംബിഎക്ക് പഠിക്കാൻ പോയത് മുതലാണ് അവന്റെ കഴുകൻ കണ്ണുകൾ എന്റെ മേൽ വന്നു വീഴാൻ തുടങ്ങിയത്.

അന്ന് ഞാനും ആമിയും ഞങ്ങളുടെ തന്നെ മെഡിക്കൽ കോളേജിൽ എംബിബിസ് ഫസ്റ്റ് ഇയർ പഠിക്കുന്നു.
തറവാട്ടിൽ വെച്ച് അയാൾക്കെന്നെ ഒന്നും ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു എന്നാൽ ഞാൻ കോളേജിൽ പോവുമ്പോഴും അമ്പലത്തിൽ പോവുമ്പോഴും മറ്റും എന്നെ വിടാതെ പിന്തുടരുമായിരുന്നു.

അപ്പയുടെ വിഷമം കണക്കിലെടുത്തു ഞാനോ ആമിയോ ഒന്നും പറഞ്ഞില്ല.
സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു.
അന്ന് വൈകിട്ട് തന്നെ അച്ഛൻ എല്ലാവർക്കും മുന്നിൽ വെച്ച് അവനെ വഴക്കിട്ടു മേലിൽ എന്റെ പുറകെ നടക്കരുതെന്ന് വാണിംഗ് കൊടുത്തു.

പക്ഷെ ഗോവിന്ദപ്പ അടങ്ങി ഇരുന്നില്ല. അവന്റെ മുറപെണ്ണായ എന്റെ മേൽ അവന് അധികാരം ഉണ്ടെന്നും അവനെന്നെ ഇഷ്ടമാണെന്നും പഠിപ്പ് കഴിയുമ്പോൾ കല്യാണം നടത്താൻ സമ്മതിക്കണമെന്നും മുത്തശ്ശനോട് പറഞ്ഞു.

മുത്തശ്ശനും അച്ഛനും അതിനെ എതിർത്തു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അവനെ പോലൊരു തെമ്മാടിക്ക് എന്നെ കൊടുക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു.

അവസാനം തർക്കമായി. അന്ന് തന്നെ അവൻ തറവാട്ടിൽ നിന്നിറങ്ങി പോയി.

അതിന് ശേഷവും നിഴൽ പോലെ പുറകെ എന്റെ പുറകിൽ അവനുണ്ടായിരുന്നു.

എന്നോട് ഏതെങ്കിലും ആണുങ്ങൾ സംസാരിക്കുന്നത് കണ്ടാൽ പിന്നെ അവനെ തല്ലി ചതയ്ക്കുന്നതായിരുന്നു അവന്റെ ഹോബി.
അവനെ പേടിച്ചു കോളേജിൽ ആരും എന്നോട് സംസാരിക്കാതായി.

പക്ഷെ കോളേജിൽ സീനിയറായ നിരഞ്ജൻ മാത്രം എന്നോടും ആമിയോടും സംസാരിക്കും.

നിരഞ്ജന്റെ അച്ഛൻ എസിപി ആയത് കൊണ്ട് തന്നെ വിവി നിരഞ്ജനെ ഉപദ്രവക്കാൻ പോയില്ല.

കോളേജിൽ എനിക്കും ആമിക്കും ആകെ ഉണ്ടായിരുന്ന സുഹൃത്ത് നിരഞ്ജൻ മാത്രമായിരുന്നു. വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു നിരഞ്ജൻ.
ഞങ്ങളുടെ സൗഹൃദവും അടിച്ചു പൊളിയുമായി കോളേജ് ലൈഫ് നന്നായി തന്നെ പോയിക്കൊണ്ടിരുന്നു

അങ്ങനെ 2 വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്തു അഭിയേട്ടൻ നാട്ടിൽ തിരിച്ചെത്തി. വല്യച്ഛന്റെ ഒപ്പം ബിസ്സിനെസ്സ് നടത്താൻ തുടങ്ങി.

വിവിയുടെ കാര്യം അറിഞ്ഞു
അഭിയേട്ടൻ വീട്ടിൽ ബഹളം ഉണ്ടാക്കി. അഭിയേട്ടൻ ബാംഗ്ലൂർ ആയിരുന്നപ്പോൾ എന്നും വിളിക്കുമായിരുന്നു അന്നൊന്നും ഞങ്ങൾ ഇത് അഭിയേട്ടനെ അറിയിച്ചിരുന്നില്ല അതിന്റെ പേരിൽ എല്ലാവരോടും ദേഷ്യപ്പെട്ടു. വിവിയെ തല്ലാൻ വരെ പുറപ്പെട്ടു ഒരു വിധം എല്ലാവരും കൂടി സമാധാനിപ്പിച്ചു നിർത്തി.

അതിന് ശേഷം അവന്റെ ശല്യം ഒന്നും തന്നെ ഉണ്ടായില്ല. എങ്കിലും ഗോവിന്ദപ്പ അടങ്ങി ഇരിക്കാൻ തയ്യാറായില്ല എന്നെ അവന് കെട്ടിച്ചു കൊടുക്കണം എന്ന് മുത്തശ്ശനോട്‌ നിരന്തരം ആവശ്യപ്പെടാൻ തുടങ്ങി.

അത് നടക്കില്ല എന്ന് മുത്തശ്ശൻ കട്ടായം പറഞ്ഞപ്പോൾ ഒരവസരത്തിനായി അച്ഛനും മകനും പതിയിരുന്നു.

ഞാനും ആമിയും എംബിബിസും എംഡിയും കംപ്ലീറ്റ് ചെയ്തു ഞങ്ങളുടെ തന്നെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു.
അതുവരെ ശാന്തമായി പൊയ്ക്കൊണ്ടിരുന്ന ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങിയത് അപ്പോൾ മുതലാണ്.

അച്ഛൻ ബിസ്സിനെസ്സ് ആവശ്യത്തിന് പുറത്തു പോയിരിക്കുവായിരുന്നു. ഉച്ചക്ക് ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ വൈകിട്ട് എത്തുമെന്ന് വിളിച്ചു പറഞ്ഞു കൂടെ എനിക്കൊരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞു. എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.

അന്ന് വൈകിട്ട് ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീട്ടിൽ എത്തിയ ഞാൻ കാണുന്നത് കത്തിക്കരിഞ്ഞ എന്റെ അച്ഛന്റെ ശരീരം ആയിരുന്നു.

പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞു.
ഋഷി അവളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു.

ഏങ്ങലടികൾ ഒതുങ്ങിയപ്പോൾ അവൾ ബാക്കി പറയാനാരംഭിച്ചു.

എല്ലാം ഒരു ശില പോലെ കണ്ടുനിക്കാനേ എനിക്ക് പറ്റിയുള്ളൂ.

ഒരു മകന്റെ സ്ഥാനത്തു നിന്ന് അഭിയേട്ടനായിരുന്നു കർമ്മങ്ങളെല്ലാം ചെയ്തത്.
അപ്പോഴെല്ലാം എന്നെ അത്ഭുതപെടുത്തിയത് എന്നെ ഒന്നാശ്വസിപ്പിക്കാൻ പോലും അഭിയേട്ടൻ വന്നില്ല എന്നതാണ്.

ദിവസങ്ങൾ കടന്നു പോയി അഭിയേട്ടൻ എന്നെയൊന്നു നോക്കാൻ പോലും കൂട്ടാക്കിയില്ല.

അച്ഛന്റെ മരണത്തേക്കാൾ എന്നെ വേദനിപ്പിച്ചത് അഭിയേട്ടന്റെ അവഗണനയായിരുന്നു.

എല്ലാം കൂടി തകർന്ന് പോയൊരവസ്ഥ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി. എന്റെ അവസ്ഥ കണ്ടു ആമി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

അമ്മയും ഏകദേശം അതേ അവസ്ഥയിൽ തന്നെ ആയിരുന്നു.

പതിയെ എല്ലാം മറക്കാൻ വല്യമ്മയും അപ്പയും കൂടി നിർബന്ധിച്ചെന്നെ ഹോസ്പിറ്റലിൽ അയച്ചു.

ഹോസ്പിറ്റലിൽ പോയി തുടങ്ങിയപ്പോൾ കുറച്ചൊക്കെ മാറ്റം വന്നു.
എങ്കിലും അച്ഛന്റെ വേർപാട് മനസ്സിൽ ഒരു വിങ്ങലായി തന്നെ അവശേഷിച്ചു.

അച്ഛന്റെ മരണശേഷം വിവി വീട്ടിൽ തിരിച്ചെത്തി.
എന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അഭിയേട്ടന്റെ മാറ്റം അഭിയേട്ടൻ വിവിയുടെ കൂടെ കൂട്ട് തുടങ്ങി.

അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച മുത്തശ്ശൻ എല്ലാവരോടും ഹാളിൽ വരാൻ പറഞ്ഞു. സാധാരണ എന്തെങ്കിലും പ്രധാനപെട്ട തീരുമാനം എടുക്കാൻ ആയിരിക്കും അങ്ങനെ ചെയ്യാറ്.
അന്ന് മുത്തശ്ശൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടി.
എന്റെയും വിവിയുടെയും കല്യാണം നടത്താൻ തീരുമാനിച്ചെന്നും ഒരാഴ്ച്ചയ്ക്കുള്ളിൽ അത് നടത്തണമെന്നും തീർത്തു പറഞ്ഞു.

വിദൂരതയിലേക്ക് നോക്കി ശ്രീ പറഞ്ഞു നിർത്തി.

അതിനേക്കാൾ ഞാൻ ഞെട്ടിയത് മരിക്കുന്നതിന് മുന്നേ അച്ഛൻ വിവിയുടെ പേരിൽ എഴുതി കൊടുത്ത പവറോഫറ്റോണി കണ്ടാണ്.
എന്റെ വിവാഹം കഴിയുന്നത് വരെ സ്വത്തുക്കൾ നോക്കി നടത്താനുള്ള അവകാശം അവന്റെ പേരിൽ ആയിരുന്നു എന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ പൂർണ്ണ അവകാശം എനിക്കും എന്റെ ഭർത്താവിനുമായിരിക്കും.

അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല
എന്നെനിക്കുറപ്പുണ്ടായിരുന്നു എന്തോ ചതി നടന്നിട്ടുണ്ടെന്നെനിക്ക് മനസ്സിലായി.

അന്നാദ്യമായി മുത്തശ്ശനെ എതിർത്തു ഞാൻ സംസാരിച്ചു. അമ്മയും വല്യമ്മയും അപ്പയും ആമിയും എന്റെ കൂടെ നിന്നപ്പോൾ വല്യച്ഛനും അഭിയേട്ടനും ഗോവിന്ദപ്പയും എന്തിനേറെ മുത്തശ്ശി വരെ മുത്തശ്ശന്റെ തീരുമാനത്തെ സപ്പോർട്ട് ചെയ്തു.

മുത്തശ്ശനും അഭിയേട്ടനും ഇതിന് കൂട്ട് നിൽക്കും എന്ന് ഞാനൊരിക്കലും കരുതിയില്ല.

അവസാനം കല്യാണത്തിന് ഞാൻ സമ്മതിക്കില്ല എന്ന് തീർത്തു പറഞ്ഞപ്പോൾ മുത്തശ്ശൻ ആത്മഹത്യ ഭീഷണി മുഴക്കി.
വിവാഹം ഒരാഴ്ച്ച കഴിഞ്ഞു നടത്തും എന്ന് ഉറപ്പിച്ചു പറഞ്ഞു.

വീട്ടിൽ കല്യാണ ഒരുക്കങ്ങൾ നടത്താൻ തുടങ്ങി എല്ലാം നിസ്സഹായതയോടെ നോക്കി ഇരിക്കാനേ കഴിഞ്ഞുള്ളൂ.

മുറിയിൽ നിന്ന് വെളിയിൽ പോലും ഞാനിറങ്ങിയില്ല ഞാൻ വല്ല അബദ്ധവും കാണിക്കും എന്ന് ഭയന്ന് ആമി നിഴൽ പോലെ എന്റെ കൂടെ ഉണ്ടായിരുന്നു.

കല്യാണത്തിന് 2 ദിവസം മുന്നേ വിവിയെന്നെ കാണാൻ വന്നു.
അവനും ഗോവിന്ദപ്പയും ചേർന്നാണ് എന്റെ അച്ഛനെ……………….
പൂർത്തിയാക്കാൻ കഴിയാതെ അവൾ ഋഷിയെ ചുറ്റിപ്പിടിച്ചു തേങ്ങി.

കല്യാണം മുടക്കാൻ നോക്കിയാൽ അച്ഛനെപ്പോലെ അമ്മയെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തി.
ഞാനാകെ തകർന്നുപോയി.

ഇതെല്ലാം എന്നെ കാണാൻ മുറിയിലേക്ക് വരാനിരുങ്ങിയ പാർവതി അപ്പ കേൾക്കുന്നുണ്ടായിരുന്നു.
അപ്പ എല്ലാം കേട്ട് തകർന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

സ്വത്തിനു വേണ്ടി അഭിയേട്ടനും വല്യച്ഛനും ഈ കല്യാണം നടത്താൻ അവരുടെ കൂടെ കൂടി.
അച്ഛന്റെ മേൽ ഒരു തരി മണ്ണ് വീഴുന്നത് പോലും സഹിക്കാൻ പറ്റാത്ത വല്യച്ഛൻ അച്ഛന്റെ മരണത്തിനുത്തരവാദികളുടെ കൂടെ ചേർന്നു.
അതുപോലെ വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു അഭിയേട്ടന്റെ മാറ്റം. കമ്പനിയിൽ കോടികളുടെ തിരിമറി അഭിയേട്ടൻ നടത്തി എന്ന് ഞാനറിഞ്ഞു. അഭിയേട്ടന്റെ മാറ്റത്തിൽ എന്നേക്കാൾ തകർന്നത് ആമി തന്നെയായിരുന്നു.
അവളഭിയേട്ടനെ വെറുക്കാൻ തുടങ്ങി.

കല്യാണത്തലേന്ന് അപ്പ എന്നെക്കാണാനെത്തി. എന്നോടും അമ്മയോടും അവിടുന്ന് രക്ഷപെട്ടു പൊക്കോളാൻ പറഞ്ഞു.
ഞങ്ങളെ തറവാടിന് വെളിയിൽ കടക്കാൻ സഹായിച്ചതും അപ്പ തന്നെ ആയിരുന്നു.

അന്ന് രാത്രി തന്നെ ഞാനും അമ്മയും കൂടി അമ്മയുടെ കസിനായ ദേവരാജ് അങ്കിളിന്റെ വീട്ടിലേക്ക് പോയി.
ഒരു അന്യജാതിക്കാരി ആയ പെണ്ണിനെ കല്യാണം കഴിച്ചത് കൊണ്ട് അങ്കിളിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. അമ്മയുടെ വീട്ടുകാർ അറിയാതെ അമ്മ അങ്കിളിനെ കാണാൻ പോകാറൊക്കെയുണ്ട്. അതാർക്കും അറിയില്ല അതുകൊണ്ട് തന്നെ അവിടെ ആരും അന്വേഷിച്ചു വരില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

അങ്കിളിന് രാഷ്ട്രീയത്തിലൊക്കെ നല്ല പിടിപാടാണ്‌ അതുകൊണ്ട് തന്നെ അച്ഛന്റെ മരണം രഹസ്യമായി അന്വേഷിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു.
അത് അന്വേഷിച്ചു തീരുന്നത് വരെ ഞാൻ അവിടെ നിൽക്കുന്നത് സേഫ് അല്ലെന്ന് അങ്കിൾ പറഞ്ഞു.
അങ്കിളിന്റെ അഭിപ്രായം ആയിരുന്നു കൃഷ്ണമാമയെ വിളിച്ചു പറയുക എന്നത്.
കൃഷ്ണമാമ അങ്കിളിന്റെ അടുത്ത ഫ്രണ്ട് ആയിരുന്നു.
അമ്മയും അങ്കിളും കൂടി കൃഷ്ണമാമയെ വിളിച്ചുചോദിച്ചു എനിക്കിവിടെ ഒരു ജോലി ശരിയാക്കി തരുമോ എന്ന്. അവിടെ നിക്കാൻ പറ്റാത്ത സാഹചര്യം ആണെന്ന് മാത്രം പറഞ്ഞു.
എന്നെ ഇവിടെ വന്നാരും അന്വേഷിക്കില്ലല്ലോ.

അന്ന് വൈകിട്ട് തന്നെ മാമ തിരിച്ചു വിളിച്ചു ജോലി ശരിയായി എന്ന് പറയുന്നത്.
പിന്നെ എന്റെ സുരക്ഷയെ കരുതി അന്ന് രാത്രി തന്നെ ഇങ്ങോട്ട് ബസ് കയറി.

ഇപ്പൊ ദാ ഇവിടെ ഇരിക്കുന്നു.
അവൾ പറഞ്ഞു നിർത്തി.

—————————————————————

ഋഷി അവളുടെ മുഖത്തേക്ക് നോക്കി.

ഇത്രയുമാണ് എന്റെ പ്രശ്നങ്ങൾ ഇതൊക്കെ അറിഞ്ഞിട്ടും എന്നെ സ്നേഹിക്കണം എന്ന് തോന്നുന്നുണ്ടോ?????????
പറ…………

മറുപടിയായി അവനൊന്ന് ചിരിച്ചു.

നന്ദു still i love you.
ഒറ്റക്കണ്ണടച്ചവൻ പറഞ്ഞു.

 

 

 

തുടരും…………………………….

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

2 thoughts on “മഴ – പാർട്ട്‌ 7”

Leave a Reply

Don`t copy text!