മഴ – പാർട്ട്‌ 8

4541 Views

mazha aksharathalukal novel

ശ്രീക്കുട്ടി അവനെ അതിശയത്തോടെ നോക്കി.

നന്ദൂട്ടാ…. നിന്നെ ഞാൻ സ്നേഹിച്ചത് പകുതി വഴിയിൽ ഉപേക്ഷിക്കാനല്ല എന്നും ദേ ഇങ്ങനെ എന്റെ നെഞ്ചോടു ചേർത്ത് നിർത്താനാണ്.
അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.

പക്ഷെ ഋഷിയേട്ടാ………

അവളെന്തോ പറയാൻ തുടങ്ങിയപ്പോഴേ അവൻ ചൂണ്ടു വിരൽ അവളുടെ ചുണ്ടിൽ വെച്ചവളെ തടഞ്ഞു.

ശൂ……. മിണ്ടരുത് നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞല്ലോ ഇനി ഒന്നും പറയണ്ട.
നീ എന്റെയാ അപ്പൊ നിന്റെ പ്രശ്നങ്ങളെല്ലാം എന്റെയും കൂടി ആണ് അതുകൊണ്ട് നിന്റെ കൂടെ തന്നെയുണ്ട് ഞാൻ.
പിന്നെ എനിക്ക് വല്ലതും പറ്റുമോ എന്നാലോചിച്ചു ടെൻഷനടിക്കണ്ട എന്റെ രോമത്തിൽ പോലും അവനൊന്നും തൊടാൻ കഴിയില്ല.
തല്ക്കാലം ഈ കുഞ്ഞു തലയിൽ എന്നെയും പിന്നെ നമുക്ക് ജനിക്കാൻ പോവുന്ന നമ്മുടെ 5 മക്കളെയും പറ്റി ഉള്ള ചിന്തകൾ മതി.

അവന്റെ സംസാരം കേട്ടവൾ വാ തുറന്നിരുന്നു പോയി.

5 മക്കളോ?????????

എന്തെ പോരെ???? നീ ഒന്ന് മനസ്സ് വെച്ചാൽ ഞാൻ റെഡിയാണ് നമുക്കൊരു അംഗനവാടി തുടങ്ങാടി.

പറഞ്ഞു തീർന്നതും അവന്റെ കയ്യിൽ അടി വീണു. അവളവനെ പിച്ചാനും അടിക്കാനുമൊക്കെ തുടങ്ങി.

അവസാനം അവൻ അവളുടെ കൈ രണ്ടും പുറകിലേക്കാക്കി ലോക്ക് ചെയ്തു.

എന്റെ പൊന്നോ ഞാനൊന്ന് നോക്കിയാൽ പേടിച്ചു തല താഴ്ത്തുന്ന പെണ്ണാണ് ഇപ്പൊ എന്നെ തല്ലുന്നത്.

അതിനന്നെനിക്കറിയില്ലല്ലോ ഈ കലിപ്പനാള് പഞ്ചാര കുട്ടനാണെന്ന്.
അതും പറഞ്ഞവളവനെ തള്ളി ഓടി.

ഡി നിക്കടി അവിടെ…….
അവനെഴുന്നേറ്റവളുടെ പുറകെ ഓടി.

സാരിയുടുത്തത് കൊണ്ട് അധികനേരമവൾക്ക് ഓടാൻ സാധിച്ചില്ല.
ഓടി തളർന്നവൾ കിതച്ചു കൊണ്ട് ഋഷിയുടെ കൈക്കുള്ളിൽ ഒതുങ്ങി.

നീ എന്താടി എന്നെ വിളിച്ചത്?????

അത് പിന്നെ…… ഈൗ
അവളൊന്ന് ഇളിച്ചു കൊടുത്തു.

ആരാടി പഞ്ചാര കുട്ടൻ???????

അത് ഋഷിയേട്ടൻ.

ആണോ????????????

മ്മ്മ്മ്.

നിന്നെ ഞാൻ…….
അതും പറഞ്ഞവൻ കൈയുയർത്തി.

അത് കണ്ടതും ശ്രീ പേടിച്ചു കണ്ണടച്ച് കവിളിൽ കൈ വെച്ച് പൊതിഞ്ഞു പിടിച്ചു.

ഋഷിക്കത് കണ്ടു വിഷമം തോന്നി.

അവനവളുടെ കൈ മുഖത്ത് നിന്നെടുത്തു മാറ്റി.

ഒത്തിരി വേദനിച്ചോ???????
അവൻ പതിയെ ചോദിച്ചു.

മ്മ്മ്
അവൾ തലയാട്ടി.

ഇതൊരു ട്രയലായി കണ്ടാൽ മതി.
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഇനിയും കിട്ടും അതിലൊരു കോംപ്രമൈസില്ല മോളെ.

ചുണ്ട് പിളർത്തി അവളവനെ നോക്കി.

അത് കണ്ടവന് ഒരേസമയം ചിരിയും വാത്സല്യവും തോന്നി.

അവൻ പതിയെ കുനിഞ്ഞവളുടെ ഇരു കവിളിലും ചുണ്ടുകൾ ചേർത്തു.

ഇനി വേദന മാറിക്കോളും.
കുറുമ്പൊടെ പറഞ്ഞു.

ശ്രീ ഷോക്കടിച്ചത് പോലെ നിന്നുപോയി.

നീ എന്താ ഇങ്ങനെ നോക്കി നിക്കുന്നത് ദേ ഇവിടെ തന്നോ വേഗം.
അവൻ അവന്റെ കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു.

എന്ത്?????

ഉമ്മ.

ഉമ്മയോ?????

ആ ഉമ്മ നിനക്ക് വേദന മാറാൻ ഞാനിപ്പോ തന്നില്ലേ അതുപോലെ നീ അടിച്ച എന്റെ കവിളിലെ വേദന മാറാൻ എനിക്ക് ഇപ്പൊ ഒരു ഉമ്മ തരണമെന്ന്.

അയ്യേ ഞാൻ തരില്ല.

തരില്ലെന്നോ???
ഉളുപ്പ് വേണമെടി ഉളുപ്പ് എത്രെണ്ണം എന്റെ കയ്യിൽ നിന്ന് വാങ്ങിയിരിക്കുന്നു എന്നിട്ട് ഒരെണ്ണം ഒരേയൊരെണ്ണമല്ലേ ഞാൻ തിരിച്ചു ചോദിച്ചത് എന്നിട്ടിപ്പോ തരില്ല പോലും.

അതിന് ഞാൻ പറഞ്ഞിരുന്നോ എനിക്കുമ്മ വേണമെന്ന്???

ഇല്ല പക്ഷെ എന്റെ മനസ്സ് വിശാലമായതുകൊണ്ട് ഞാൻ ചോദിക്കാതെ തന്നെ തന്നു.

എന്റെ മനസ്സിനത്ര വിശാലതയില്ല എന്ന് കരുതിയാൽ മതി.

അപ്പൊ തരില്ല.

ഇല്ല

ഉറപ്പാണല്ലോ???

ആ ഉറപ്പാ തരില്ല തരില്ല തരില്ല.

വേണ്ട നീ തരണ്ട ഞാനെടുത്തോളാം.

അവൻ പതിയെ അവളിലേക്ക് മുഖം താഴ്ത്തി. അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.

ശ്രീ നിന്ന് വിറയ്ക്കാൻ തുടങ്ങി.

ഋഷിയേട്ടാ വേണ്ട……

വേണം നന്ദു……

വേണ്ട പ്ലീസ്.

വേണമെന്നേ.

വേണ്ട ഞാൻ തരാം.

ഉറപ്പാണോ????

ആ സത്യം തരാം.

എന്നാ ഒക്കെ വേഗം തന്നേ.
അവൻ കവിൾ കാണിച്ചു.

പിടി വിട് ഞാൻ തരാം.

അയ്യടി മോളെ ആ വേലയങ്ങു മനസ്സിൽ വെച്ചാൽ മതി പിടി വിടുന്ന പ്രശ്നമില്ല.

അതോടെ രക്ഷയില്ലെന്നവൾക്കു മനസ്സിലായി.

നീ മര്യാദക്ക് തരുന്നോ അതോ ഞാൻ തന്നെ എടുക്കണോ????

വേണ്ട വേണ്ട ഞാൻ തന്നെ തന്നോളാം.

ആ എന്നാൽ പിന്നെ എന്ത് നോക്കി നിക്കുവാ താടി.

ശ്രീ നിന്ന് വിയർക്കാൻ തുടങ്ങി പതിയെ ഋഷിയുടെ അടുത്തേക്ക് മുഖം കൊണ്ട് വരും മാറ്റും വീണ്ടും കൊണ്ടു വരും മാറ്റും കുറേ നേരം ഇത് തന്നെ തുടർന്നുകൊണ്ടിരുന്നു.
ഋഷിക്കിത് കണ്ടു ക്ഷമ നശിച്ചു.

എന്ത് കോപ്പ് കാണിക്കുവാടി വേഗം തരുന്നുണ്ടോ ഇങ്ങോട്ട് ?????

ഋഷിയുടെ അലർച്ചയിൽ ശ്രീ വേഗം തന്നെ അവന്റെ കവിളിൽ ചുണ്ട് ചേർത്തു.

ഋഷിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.

തന്നില്ലേ ഇനി വിടുവോ പ്ലീസ്….
അവൾ ചിണുങ്ങി.

മ്മ്മ്
പതിയെ അവളിലെ പിടി അയച്ചു.

ശ്രീ വേഗം തന്നെ അവനിൽ നിന്ന് മാറി.

അവനെ നോക്കാൻ മടിയായത് കൊണ്ടു തന്നെ അവൾ ചുറ്റും നോക്കി നിന്നു.

ചെറിയൊരു കുന്ന് എങ്കിലും ആകാശത്തോട് അടുത്തു നിൽക്കുന്നത് പോലെ.
മഴമേഘങ്ങൾ നിറഞ്ഞ മാനം.
വീശിയടിക്കുന്ന കാറ്റിന് ശരീരത്തിനെയും മനസ്സിനെയും ഒരുമിച്ചു തണുപ്പിക്കാനുള്ള കഴിവുണ്ട്.
നിശബ്ദത തങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ മനസ്സ് ശാന്തമാകാൻ കുറച്ചു നേരം നിന്നാൽ മാത്രം മതി.
ശ്രീ എല്ലാം ആസ്വദിച്ചു നിന്നു.

ഋഷിയുടെ കണ്ണുകൾ അപ്പോഴും അവളിൽ തന്നെയായിരുന്നു.
കാറ്റിൽ അനുസരണയില്ലാതെ പറക്കുന്ന മുടിയെയും സാരിയുടെ മുന്താണിയെയും അലസമായി വിട്ടു കൈ കെട്ടി നിന്നുകൊണ്ട് തണുപ്പിനെ തന്നിലേക്കാവാഹിക്കുകയാണവൾ.

അവൻ പതിയെ അവളിലേക്ക് നടന്നു.
അവളുടെ അടുത്തായി നിന്നു.

നന്ദൂ……

മ്മ്മ്…

നീ വിശ്വസിക്കുന്നുണ്ടോ നിന്റെ അഭിയേട്ടനും മുത്തശ്ശനും വല്യച്ഛനും ചേർന്ന് നിന്നെ ചതിക്കാൻ കൂട്ട് നിൽക്കുകയായിരുന്നെന്ന്?????
അവൻ ഗൗരവപൂർവ്വം ചോദിച്ചു.

എനിക്കറിയില്ല ഒന്നുമറിയില്ല.
മുത്തശ്ശൻ എന്തിനങ്ങനെ പറഞ്ഞെന്ന് എത്ര ചിന്തിച്ചട്ടും എനിക്ക് മനസ്സിലായിട്ടില്ല.
അതുപോലെ വല്യച്ഛനും അഭിയേട്ടനും എന്തിനു ഗോവിന്ദപപ്പയുടെയും വിവിയുടെയും കൂടെ ചേർന്നെന്നും എനിക്ക് മനസ്സിലായിട്ടില്ല.

പക്ഷെ എന്തോ ചതി സംഭവിച്ചിട്ടുണ്ട്.
ആ പവറോഫറ്റോണിയിലും കമ്പനിയിലെ തിരുമറിയിലും എന്തൊക്കെയോ ദുരൂഹതകളുണ്ട്.
കാരണം അത് രണ്ടും സംഭവിച്ചത് ഒരേ ദിവസമാണ് അതും അച്ഛൻ മരിക്കുന്നതിന് ഒരു മാസം മുന്നേ തന്നെ.

അച്ഛൻ ഒരിക്കലും അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. പിന്നെങ്ങനെ????
അപ്പൊ പിന്നെ ആരുടെയൊക്കെയോ കൈകൾ അതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
അതിലഭിയേട്ടൻ ഉണ്ടാവരുതേ എന്നാണെന്റെ പ്രാർത്ഥന.

പറഞ്ഞു തീർന്നതും കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ താഴേക്ക് വീണു.

ഋഷി വേഗം തന്നെ അവളെ ചേർത്ത് നിർത്തി.

കുറച്ചു നേരം ഒന്നും മിണ്ടാതെ രണ്ടു പേരും നിന്നു.

വാ ഇനി നിന്നാൽ നേരം വൈകും അതുപോലെ മഴ പെയ്യാനുള്ള സാധ്യത കൂടിയുണ്ട് നമുക്ക് പോവാം.
അവൻ പതിയെ പറഞ്ഞു.

അവൾ തലയാട്ടി അവന്റെ കയ്യിൽ പിടിച്ചു പതിയെ അവനൊപ്പം താഴേക്ക് നടന്നു.

കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് പോയി.

 

കാർ പാർക്ക് ചെയ്യുമ്പോഴേ കണ്ടു ഹോസ്പിറ്റൽ വരാന്തയിൽ അക്ഷമയോടെ നോക്കി നിൽക്കുന്ന ഐഷുവിനെ.

ശ്രീ വേഗം തന്നെ കാറിൽ നിന്നിറങ്ങി ഐഷുവിന്റെ അടുത്തേക്ക് നടന്നു.

അവളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ തന്നെ ഐഷുവിന് സമാധാനമായി.

എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്തല്ലോ അല്ലെ???

മറുപടിയായി അവളൊന്ന് മനസ്സറിഞ്ഞു ചിരിച്ചു.

ഹോ സമാധാനമായി.
എന്റെ ശ്രീക്കുട്ടി ഞാനിവിടെ തീ തിന്ന് നിക്കുവായിരുന്നു. നിന്റെ ചിരി കണ്ടപ്പൊഴാ മനസമാധാനമായത്.

ഇത്രയ്ക്ക് തീ തിന്നാൻ മാത്രം എന്തിരുന്നിട്ടാ???? ഞാനെന്താ വല്ല രാക്ഷസനുമാണോ ഇവളെ കൊണ്ട് പോയി തിന്നാൻ????
അങ്ങോട്ട്‌ വന്ന ഋഷി വേഗം ചോദിച്ചു.

രാക്ഷസനാണെങ്കിൽ പിന്നെയും സമാധാനം കാണും ഇതിപ്പോ അതിലും കൂടിയ ഐറ്റമല്ലേ???
ഐഷു അവനെ കളിയാക്കി.

ഡീ ഡീ വേണ്ട……

നമ്മളിനി ഒന്നിനുമില്ലേ വാ ശ്രീക്കുട്ടി എനിക്ക് ചിലതൊക്കെ അറിയാനുണ്ട്.

ഐഷു ശ്രീയുടെ കയ്യിൽ പിടിച്ചവളുടെ ക്യാബിനിലേക്ക് നടന്നു.

അവരുടെ പോക്ക് നോക്കി ഋഷി ചിരിച്ചു കൊണ്ട് അവന്റെ ക്യാബിനിലേക്ക് നടന്നു.

മ്മ് ഇനി പറ എന്താ ഇന്നുണ്ടായത്‌????

റിവോൾവിങ് ചെയറിൽ അവളെ പിടിച്ചിരുത്തിയിട്ട് ഐഷു ടേബിളിൽ കയറി ഇരുന്നവളോട് ചോദിച്ചു.

ഇന്നവിടെ പോയതും അവളുടെ ലൈഫിൽ സംഭവിച്ചതുമെല്ലാം ഋഷിയോട് പറഞ്ഞത് പോലെ അവളോടും പറഞ്ഞു.

നിനക്കിത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലേ???
ഐഷു അവളുടെ കവിളിൽ തഴുകി ചോദിച്ചു.

മറുപടിയായി അവൾ മങ്ങിയ ഒരു ചിരി സമ്മാനിച്ചു.

ഇനി നീ ഇതൊന്നുമോർത്തു വിഷമിക്കരുത് ശ്രീക്കുട്ടി നീയിപ്പോ ഋഷിദേവിന്റെ പെണ്ണാ നിന്റെ മേലൊരുതരി മണ്ണ് വീഴാൻ പോലും ഋഷിയേട്ടൻ സമ്മതിക്കില്ല. ഋഷിയേട്ടന്റെ കൂടെ ജീവിതകാലം മുഴുവൻ നീ സുരക്ഷിതയായിരിക്കും അതെനിക്ക് നല്ല ഉറപ്പുണ്ട്.
ഐഷു പറഞ്ഞു നിർത്തി.

ശ്രീ ചിരിയോടെ തലയാട്ടി.

 

 

ക്യാബിനിലേക്ക് കയറിയ ഋഷി വേഗം ഫോണെടുത്തു ഓണാക്കി.

അതിൽ സേവ് ചെയ്തു വെച്ചിരുന്ന ഒരു നമ്പറിലേക്ക് വിളിച്ചു.

എന്തായി അവന്റെ കയ്യിൽ നിന്ന് വല്ലതും കിട്ടിയോ???

ഇല്ല ദേവ് തല്ലി ചതച്ചിട്ട് പോലും അവനൊരക്ഷരം പറയുന്നില്ല.

അത് കേട്ടതും ഋഷിയുടെ കണ്ണുകൾ കണ്ണുകൾ കുറുകി.

ഓഹ് അപ്പൊ തിന്നുന്ന അന്നത്തോട് നല്ല കൂറുള്ള കൂട്ടത്തിലാണ്. അവന്റെ വായിൽ നിന്ന് തന്നെ അറിയാൻ പറ്റുമോ എന്നൊന്നറിയണമല്ലോ. ഞാനിപ്പോ തന്നെ അങ്ങോട്ട്‌ വരാം.

ഋഷി വേഗം തന്നെ ക്യാബിനിൽ നിന്നിറങ്ങി കാറിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു വണ്ടി പുറത്തേക്ക് ഓടിച്ചു.

ഋഷിയുടെ കാർ ചെന്ന് നിന്നത് പഴയൊരു ഗോഡൗണിലായിരുന്നു.
കാറിൽ നിന്നിറങ്ങി ഋഷി ദേഷ്യത്തോടെ അകത്തേക്ക് കയറി.

വണ്ടിയുടെ സൗണ്ട് കേട്ട് അകത്തു നിന്നൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി.

അവനെവിടെ?????
ഋഷി അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

അകത്ത് കെട്ടിയിട്ടിട്ടുണ്ട് ഞാൻ കുറേ പെരുമാറി ഒന്നും പറഞ്ഞില്ല നിന്റെ കയ്യിൽ നിന്ന് കിട്ടിയാലേ വാ തുറക്കത്തൊള്ളായിരിക്കും.

ഋഷി അകത്തേക്ക് കയറി.

അകത്തു തന്നെ ചെയറിൽ ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരാളെ ചെയറിൽ കെട്ടി ഇട്ടിരിക്കുന്നു.

മുഖത്തും ശരീരത്തുമെല്ലാം തല്ല് കൊണ്ട പാടുകൾ.
വായിൽ നിന്ന് ചോര ഒഴുകി ഇരിക്കുന്നു.

നീ നല്ലോണം കയറി മേഞ്ഞിട്ടുണ്ടല്ലോ???
ഋഷി ചോദിച്ചു.

കലിയടക്കാൻ പറ്റിയില്ല ദേവ് പറയില്ല എന്നുള്ള അവന്റെ അഹങ്കാരം.
പല്ലുകടിച്ചവൻ പറഞ്ഞു നിർത്തി.

ഞാനൊന്ന് നോക്കട്ടെ പറയിക്കാൻ പറ്റുമോയെന്ന്.

ഋഷി അയാളുടെ മുന്നിലെ കസേരയിൽ ചെന്നിരുന്നു.

ഹലോ കാർത്തി തനിക്കെന്നെ മനസ്സിലായിക്കാണില്ല എന്നറിയാം പക്ഷെ ദോ ഇവനെ അറിയാമായിരിക്കും അല്ലെ???
അടുത്ത് നിന്ന ചെറുപ്പക്കാരനെ ചൂണ്ടി ഋഷി പറഞ്ഞു.

അയാൾ അതേയെന്ന് തലയാട്ടി.

അപ്പൊ പിന്നെ ഞങ്ങളുടെ ഉദ്ദേശിച്ചവും മനസ്സിലായി കാണും എന്നറിയാം. ജീവൻ വേണമെന്നുണ്ടെങ്കിൽ മാത്രം ഇവൻ ഇന്നലെ മുതൽ ചോദിച്ച ചോദ്യങ്ങളുടെ മറുപടി പറഞ്ഞേക്ക് അല്ലെങ്കിൽ തടി കേടാവും. നീ സത്യങ്ങൾ പറഞ്ഞാൽ നിന്റെ ജീവൻ ഞങ്ങൾ ബാക്കി വയ്ക്കും അല്ലെങ്കിൽ പിന്നെ നേരെ പരലോകത്തേക്ക് പോകാം എന്ത് പറയുന്നു??? പറയുമോ അതോ ഇല്ലയോ????

എന്നെ കൊന്നാലും ഞാൻ പറയില്ലേടാ പട്ടികളെ…….
അയാൾ മുരണ്ടു.

അത് കേട്ടതും ഋഷി ദേഷ്യം കൊണ്ട് വിറച്ചു. ചാടി എഴുന്നേറ്റ് ഇരുന്നിരുന്ന ചെയറെടുത്തു അയാളുടെ തലയിലടിച്ചു.

ആാാാ……………..
അയാളലറി കരഞ്ഞു.

തല പൊട്ടി ചോരയൊലിച്ചു.

നീ പറയില്ലല്ലേ……..
ഋഷി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.

ഇരുന്നിരുന്ന ചെയറോടെ അയാൾ പുറകിലേക്ക് മലർന്നടിച്ചു വീണു.

പൊട്ടിയ ചെയറിന്റെ കാലെടുത്തയാളെ അടിക്കാൻ തുടങ്ങി.

ഇനി….. ഇനി…. തല്ലല്ലേ ഞാൻ…. ഞാനെല്ലാം പറയാം………….. പറയാം……

അയാൾ കരഞ്ഞപേക്ഷിച്ചു.

ഋഷി തല്ലുന്നത് നിർത്തി.

ആ ചെറുപ്പക്കാരൻ അപ്പോഴേക്കും അയാളെ നേരെ പിടിച്ചിരുത്തി.

വെള്ളം…… വെള്ളം…….
അയാൾ ചോദിച്ചു.

ഋഷി അവിടിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി തുറന്നയാളുടെ വായിലേക്ക് വെള്ളം കമിഴ്ത്തി.

ആർത്തിയോടെ അയാളത് കുടിച്ചു.

മ്മ് ഇനി പറഞ്ഞോ എല്ലാം. പറയുന്നത് നുണയാണെങ്കിൽ പിന്നെ ഇപ്പൊ കിട്ടിയതൊന്നും ആയിരിക്കില്ല കിട്ടാൻ പോകുന്നത്.

ഇല്ല സർ ഞാൻ സത്യമേ പറയൂ.

അയാൾ പറയാനാരംഭിച്ചു.

അയാളുടെ വാക്കുകൾ കേട്ട് ഋഷിയുടെയും ആ ചെറുപ്പക്കാരന്റെയും രക്തം തിളച്ചു മറിഞ്ഞു.

എല്ലാം കഴിഞ്ഞവർ പുറത്തേക്കിറങ്ങി.

ദേവ് ഇപ്പോഴും നമ്മൾ അന്വേഷിക്കുന്നത് കണ്ടെത്തിയിട്ടില്ല.
ഇവനും അതറിയില്ല ഇനി എന്ത് ചെയ്യും????
അവൻ ഋഷിയോടായി ചോദിച്ചു.

ഇവനും അറിയാത്ത സ്ഥിതിക്ക് ഇനി ഇതിനുള്ള ഉത്തരങ്ങൾ അവനിൽ നിന്ന് മാത്രെ കിട്ടൂ.
Our third target ABIN MATHEW.

അത് പറഞ്ഞു തീർന്നതും ഋഷിയുടെ കണ്ണുകളിൽ പകയാളി.

തന്റെ മുറിയിൽ ഫോണിൽ ആരെയോ ട്രൈ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് വിവേക്.

The number you are calling is not reachable pls call after sometime.

ഓഹ് ഷിറ്റ്………
ദേഷ്യത്തിൽ ഫോൺ ബെഡിലേക്കെറിഞ്ഞു.

എന്തടാ എന്താ പ്രശ്നം????
ഗോവിന്ദൻ അവനോട് ചോദിച്ചു.

ഓഹ് അച്ഛനൊന്നും അറിയണ്ടല്ലോ ഇങ്ങനെ നടന്നാൽ പോരെ.
അവൻ ദേഷ്യപ്പെട്ടു.

ഹാ എന്താടാ പ്രശ്നം നീയത് പറ.

ജീവനെ വിളിച്ചിട്ട് കിട്ടുന്നില്ല കുറെയായി ഞാൻ ട്രൈ ചെയ്യുന്നു.

അവൻ വല്ല ബാറിലും കുടിച്ചു വെളിവില്ലാതെ കിടപ്പുണ്ടാവും. അല്ലെങ്കിൽ തന്നെ അവനെ ഇനി നമുക്കെന്തിനാ? അവനെകൊണ്ടുള്ള ആവശ്യങ്ങളെല്ലാം കഴിഞ്ഞതല്ലേ???

കഴിഞ്ഞെന്ന് പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല അവന്റെ വായിൽ നിന്ന് ആരെങ്കിലും സത്യങ്ങൾ അറിഞ്ഞാൽ പിന്നെ നമുക്ക് സെൻട്രൽ ജയിലിൽ പോയി കിടക്കേണ്ടി വരും അറിയാല്ലോ.

ഹാ അതോർത്തു നീ ടെൻഷൻ ആവേണ്ട കാര്യമില്ല. അവന്റെ വായിൽ നിന്ന് സത്യങ്ങൾ പുറത്ത് വരില്ല വന്നാൽ തന്നെ അവനും കുടുങ്ങും അതുകൊണ്ട് ചത്താലും അവനൊന്നും ആരോടും പറയില്ല.
പിന്നെ ഇതിന്റെ പുറകെ ആര് പോവാനാ???? പണ്ടാണെങ്കിൽ ജിത്തുവിനെ പേടിക്കണമായിരുന്നു ഇനി അതിന്റെ ആവശ്യമില്ലല്ലോ അവനും നമ്മുടെ കൂടെ തന്നെയല്ലേ? പിന്നെയുള്ളത് ആ കിളവനാ അങ്ങേരിപ്പോ പല്ല് കൊഴിഞ്ഞ സിംഹമാ
പുച്ഛത്തോടെ അയാൾ പറഞ്ഞു നിർത്തി.

പക്ഷെ അവനെ ആ ജിത്തുവിനെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുത്. നമ്മൾ രഹസ്യമായി വെച്ചതൊന്നും മൂന്നാമതൊരാൾ അറിയരുത്.

അത് നീ പ്രേത്യേകം പറയണ്ട കാര്യമില്ലല്ലോ ആരോട് എന്ത് പറയണം പറയണ്ട എന്നെനിക്ക് നന്നായി അറിയാം.

മ്മ്മ്…..
അവനൊന്ന് അമർത്തി മൂളി.

 

എന്നാൽ ഇതെല്ലാം മറഞ്ഞു നിന്നൊരാൾ കേൾക്കുന്നത് അവരറിഞ്ഞില്ല.

 

—————————————————————-

 

എന്നാലും എന്റെ പെണ്ണേ നീ ഇത്രയൊക്കെ നടന്നിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞോ???
ശ്രീയുടെ റൂമിൽ അവളുടെ കൂടെയിരുന്നു കൊണ്ട് ഐഷു പരിഭവിച്ചു.

എന്റെ പൊന്നൈഷു നിന്നോട് ഞാൻ പറഞ്ഞില്ലേ അതൊന്നും പറയാൻ പറ്റിയൊരവസ്ഥയിൽ ആയിരുന്നില്ല ഞാൻ. നീ ഒന്ന് ക്ഷമിക്ക് ഇനി ഞാനൊന്നും മറച്ചു വെക്കില്ല പ്രോമിസ് ഇനിയും മുഖം വീർപ്പിച്ചിരിക്കല്ലേ.

മ്മ് ശരി ഞാൻ ക്ഷമിച്ചു. എനിക്ക് നീ ഹാപ്പിയായി ഇരിക്കുന്നത് കണ്ടാൽ മതി.
നീയിപ്പോ ഒരുപാട് സന്തോഷത്തിലാണെന്ന് പറയാതെ തന്നെ എനിക്കറിയാം.

പക്ഷെ ഐഷു മംഗലത്തുള്ളവർ എന്നെ സ്വീകരിക്കുമോ??
ഇന്നവരുടെ ദയയിലാ ഞാൻ ജീവിക്കുന്നത് തന്നെ ആ ഞാൻ നന്ദികേട് കാണിക്കുന്നത് പോലെയല്ലേ?
അവരെല്ലാം എന്നെ വെറുക്കില്ലേ???
അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി.

ആ തുടങ്ങി ദേ ശ്രീകുട്ടി നീയിങ്ങനെ കരയരുതെന്ന് ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു. ഇനി ഇതുപോലെ കരഞ്ഞാലുണ്ടല്ലോ നല്ല തല്ല് വെച്ച് തരും ഞാൻ.
നീയിപ്പോ തല്ക്കാലം അതൊന്നും ആലോചിച്ചു വിഷമിക്കണ്ട ആ കാര്യമൊക്കെ ഋഷിയേട്ടൻ തന്നെ നോക്കിക്കോളും. പിന്നെ നിന്നെ വെറുക്കാൻ ആരെക്കൊണ്ടെങ്കിലും കഴിയോ???
ഐഷു അവളുടെ കവിളിൽ തലോടി.

നീ വന്നേ അമ്മയിപ്പോ അത്താഴം എടുത്തു വെച്ചിട്ടുണ്ടാകും വാ…

ഐഷു അവളെയും കൂട്ടി ഡൈനിങ്ങ് ഹാളിലേക്ക് നടന്നു.

 

—————————————————————

 

അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം…..
മിഴികൾ മൊഴിയും മധുരം കിനിയും
നീയെന്നുള്ളിൽ ഈണം
മഴയേ ഇളവെയിലേ
എൻ കനവിൽ അവളറിയാതെ…………

 

പാട്ടും പാടി അകത്തേക്ക് കയറുന്ന ഋഷിയെ കണ്ടു ലക്ഷ്മി അതിശയഭാവത്തിൽ നിന്നു.

പെട്ടന്ന് ഋഷി ചെന്ന് അവരെ കെട്ടിപിടിച്ചു കവിളിൽ മുത്തി.

എന്താണ് എന്റെ ഋഷികുട്ടൻ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?

പിന്നല്ലാതെ എന്റെ ലക്ഷ്മിക്കുട്ടി ഞാനിന്ന് ഒരുപാട് ഒരുപാട് ഹാപ്പിയാണ്.

എന്താണാവോ ഇത്ര സന്തോഷത്തിന് കാരണം????
ഇടുപ്പിൽ കൈ കുത്തി അവർ ചോദിച്ചു.

ഇന്നമ്മയുടെ മരുമകൾ എന്റെ പ്രണയത്തിനു പച്ചകൊടി കാണിച്ചു.
അവൻ അവരുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് പറഞ്ഞു.

സത്യാണോടാ മോള് സമ്മതിച്ചോ???
സന്തോഷവും ആകാംഷയും കലർന്ന സ്വരത്തിൽ അവർ ചോദിച്ചു.

എന്റെ ലക്ഷ്മിക്കുട്ടിയാണെ സത്യം.

എന്റീശ്വരാ എനിക്കിപ്പോഴാ സമാധാനമായത്.
നിന്റെ മുരടൻ സ്വഭാവം കണ്ടു ശ്രീക്കുട്ടി സമ്മതിക്കുമോ എന്നെനിക്ക് പേടിയുണ്ടായിരുന്നു.

എന്നാൽ എനിക്കാ കാര്യത്തിൽ പേടി തീരെ ഇല്ലായിരുന്നു.
ഋതു താഴേക്കിറങ്ങി കൊണ്ട് പറഞ്ഞു.

അമ്മയുടെ മോന്റെ ഈ മുഖമേ അമ്മ കണ്ടിട്ടുള്ളൂ പക്ഷെ ഈ കലിപ്പന്റെ റൊമാൻസ് ഞാനും ഐഷുവേച്ചിയും നന്നായി കണ്ട് ബോധിച്ചതാ.

ലക്ഷ്മി സംശയത്തോടെ ഋഷിയെ നോക്കി.

അത് കണ്ടു ഋഷി പതിയെ അവിടുന്ന് വലിയാൻ നോക്കി.

മോനങ്ങനെ പോവാൻ വരട്ടെ എല്ലാം നമ്മുടെ മാതാശ്രീ അറിയട്ടന്നേ.

അകത്തേക്ക് പോകാൻ നിന്ന അവനെ ഋതു പിടിച്ചു നിർത്തി. എന്നിട്ട് ആദ്യമായി ശ്രീ വന്ന ദിവസം ചോറ് വാരി കൊടുത്തതിൽ തുടങ്ങി ബർത്ത്ഡേയ്ക്ക് തൂക്കി എടുത്തു മുറിയിൽ കൊണ്ടു പോയത് വരെ വിശദമായി പറഞ്ഞു കൊടുത്തു.

ഋഷി ആകെ ചമ്മി നാറി നിന്നുപോയി.

ലക്ഷ്മി താടിക്ക് കയ്യും കൊടുത്ത് ഇരുന്നുപോയി.

മോനെ ഋഷികുട്ടാ അന്ന് നീയമ്പലത്തിൽ വെച്ച് മോളുടെ ചോരയൂറ്റി കുടിച്ചപ്പോഴേ എനിക്ക് നിന്നെ സംശയമുണ്ടായിരുന്നു.
പക്ഷെ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിരുന്നു എന്ന് ഞാനറിഞ്ഞില്ല.

ഇനി മോളുടെ അടുത്ത് നിന്ന് ഒരകലം പാലിച്ചു നിന്നോളണം കേട്ടല്ലോ. കുരുത്തക്കേട് വല്ലതും കാണിച്ചാൽ പിന്നെ എന്റെ കയ്യുടെ ചൂട് നീയറിയും പറഞ്ഞേക്കാം.
അതും പറഞ്ഞവരകത്തേക്ക് പോയി.

ഋഷി തന്റെ കഞ്ഞിയിൽ പാറ്റയിട്ട ഋതുവിനെ നോക്കി പല്ലു കടിച്ചു.

എന്നെ നോക്കി ദഹിപ്പിക്കുകയൊന്നും വേണ്ട ഇപ്പോഴേ നിന്നെ കണ്ട്രോൾ ചെയ്തില്ലെങ്കിൽ കല്യാണത്തിന് എന്റേട്ടത്തി വയറും വീർപ്പിച്ചു നിക്കേണ്ടി വരും അതുകൊണ്ട് കീപ് ഡിസ്റ്റൻസ്.
ദർശനേ പുണ്യം സ്പർശനേ പാപം.

അതും പറഞ്ഞു ഋതു അവിടുന്ന് മുങ്ങി.

ഞാനത്ര കണ്ട്രോളില്ലാത്തവനാണോ???
ഏയ്‌…… അല്ലെങ്കിൽ തന്നെ ഞാനെന്റെ പെണ്ണിനെയല്ലേ തൊട്ടത്.
ഓഹ് ഈ കുരിപ്പ് കാരണം ഇനി അവളിവിടെ വന്നാൽ ഒന്ന് മിണ്ടാൻ പോലും അമ്മ സമ്മതിക്കില്ല.
ഓഹ് പിന്നെ ഹോസ്പിറ്റലിൽ വെച്ച് അവളെ തൊടാൻ അമ്മയുടെ സമ്മതം ഒന്നും വേണ്ടല്ലോ.
ഋഷി ഓരോന്ന് പിറുപിറുത്തു കൊണ്ട് മുകളിലേക്ക് നടന്നു.

അവന്റെ പോക്ക് മുറിയുടെ
വാതിലിലൂടെ നോക്കി നിന്ന് ഋതു ചിരിച്ചു.

————————————————————-

 

ഭക്ഷണം കഴിഞ്ഞു റൂമിൽ വന്ന ശ്രീ പതിവ് പോലെ അമ്മയെ വിളിച്ചു സംസാരിക്കാൻ തുടങ്ങി.

ശ്രീക്കുട്ടി……..

എന്താമ്മേ????

നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ???

എന്ത്??? ഏയ്‌…. ഒന്നുല്ല…. അമ്മക്ക് തോന്നിയതായിരിക്കും.
പതർച്ച മറച്ചു വെച്ചവൾ പറഞ്ഞു.

മോളെ ശ്രീക്കുട്ടി നിന്റെ ശബ്ദത്തിൽ ഒരു മാറ്റം വന്നാൽ പോലും അമ്മയ്ക്ക് മനസ്സിലാവും അതുകൊണ്ട് കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട എന്തായാലും നിനക്ക് മനസ്സിൽ തോന്നുമ്പോൾ പറഞ്ഞാൽ മതി.

ശരി എന്നാൽ മോളുറങ്ങിക്കോ.
ഗുഡ് നൈറ്റ്.

കാൾ കട്ട്‌ ആയി കഴിഞ്ഞു ശ്രീ ആലോചനയിൽ മുഴുകി.

ഇന്നേവരെ അച്ഛനോടും അമ്മയോടും ഒന്നും മറച്ചു വെച്ചിട്ടില്ല എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം രണ്ടു പേരും തന്നിട്ടുണ്ട്.
എന്നിട്ടും ഇന്നമ്മ ചോദിച്ചിട്ട് എന്തുകൊണ്ട് ഋഷിയേട്ടന്റെ കാര്യം പറഞ്ഞില്ല. ഇല്ല അമ്മയോട് പറയണം.

മനസ്സിൽ ഉറപ്പിച്ചവൾ അമ്മയെ വിളിച്ചു.

ഹലോ അമ്മേ……

എന്താ ശ്രീക്കുട്ടി?

എനിക്കൊരു കാര്യം പറയാനുണ്ട്.

മ്മ്മ് വിഷയം ഗൗരവം ഉള്ളതാണെന്നെനിക്ക് മനസ്സിലായി അല്ലെങ്കിൽ നീ ആദ്യമേ എന്നോട് പറഞ്ഞേനെ. ഇനി പറ എന്താ കാര്യം???

ശ്രീ പതിയെ ദീർഘനിശ്വാസമെടുത്തു എന്നിട്ട് ഋഷിയുടെ കാര്യം അവതരിപ്പിച്ചു.

അമ്മ പറ ഞാൻ എന്ത് തീരുമാനം എടുക്കണം???

ശ്രീക്കുട്ടി നിനക്ക് ഋഷിയെ ഒരുപാട് ഇഷ്ട്ടമാണല്ലേ????

അതമ്മേ….. എനിക്ക്……..

വേണ്ട പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്കറിയാം നിനക്കിഷ്ട്ടമാണെന്ന്.
മോളെ ശ്രീക്കുട്ടി നീയിപ്പോ ചെറിയ കുട്ടിയല്ല പക്വത ഉള്ളൊരു പെൺകുട്ടിയായി അതുകൊണ്ട് തന്നെ എന്റെ മോൾ ഏത് തീരുമാനം എടുത്താലും അമ്മയുണ്ട് കൂടെ. പണ്ട് മുതലേ നീ എടുത്ത ഒരു തീരുമാനവും തെറ്റിയിട്ടില്ല. നിന്റെ ഇഷ്ട്ടമാണ് എനിക്ക് വലുത്.
അതുകൊണ്ട് എന്റെ കുട്ടി തുറന്നു പറ ഇഷ്ട്ടാണോ നിനക്ക് ഋഷിയെ????

എനിക്കൊരുപാടിഷ്ട്ടാമ്മേ.

അങ്ങനെ വരട്ടെ എന്തായാലും എന്റെ മോളുടെ സെലെക്ഷൻ മോശമാവില്ല എന്നെനിക്കറിയാം എന്നാലും എനിക്കെന്റെ മരുമകനോടൊന്ന് സംസാരിക്കണം.

നാളെ തന്നെ ഞാൻ ഋഷിയേട്ടനെ കൊണ്ട് വിളിപ്പിക്കാമമ്മേ.
ശ്രീ ഉത്സാഹത്തോടെ പറഞ്ഞു.

അത് കേട്ടവർ ചിരിച്ചു.

മ്മ്മ് ശരി ശരി നാളെ വിളിക്ക്. ഇപ്പൊ പോയി ഉറങ്ങാൻ നോക്ക്.

ശരിയമ്മേ ഗുഡ് നൈറ്റ്.

ഗുഡ് നൈറ്റ് മോളെ.

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു.

പതിയെ അവൾ ബെഡിലേക്ക് ചാഞ്ഞു.
മനസ്സിൽ നിറയെ കുസൃതി ചിരിയുമായി തന്നിലേക്കടുക്കുന്ന ഋഷിയുടെ മുഖമായിരുന്നു. ഒരു ചെറു ചിരി ചുണ്ടിൽ തങ്ങി നിന്നു.

 

 

 

ഈ സമയം ബാൽക്കണിയിൽ മാനത്തേക്ക് നോക്കി നിന്ന ഋഷിയുടെ മനസ്സിൽ നിറയെ അവന്റെ നന്ദു ആയിരുന്നു.

ആദ്യമായി നന്ദുവിനെ കണ്ട ആ ദിവസം മനസ്സിൽ തെളിഞ്ഞു.

 

 

തുടരും…………………………

ഋഷിക്കെങ്ങനെ ശ്രീയെ അറിയും എന്ന് ചോദിച്ചില്ലേ അത് നാളെ അറിയാം😌

Just wait and see😉😉😉

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

4 thoughts on “മഴ – പാർട്ട്‌ 8”

  1. ആറുമണിക്ക് മുമ്പേ പോസ്റ്റ് ചെയ്തൂടെ…… can’t wait 😂😂😂

Leave a Reply