Skip to content

ഭദ്ര IPS – Part 14

ഭദ്ര IPS Novel

ഓഫീസ് റൂമിന്റ്റെ വാതിൽ തുറന്നു പുറത്തേക്ക് കുതിക്കുന്ന ഫിലിപ്പിനു പുറകെ അവനെപിടിക്കാനായ് പീറ്ററും ഓടി  ….

“പീറ്ററേ…, വിടരുതവനെ പുറത്തോട്ട് ….,, വേഗം പിടിക്ക്…!!

വീണുകിടന്നിടത്തു നിന്ന് എഴുന്നേഴുന്നേൽക്കുന്നതിനിടയിൽ ജോസപ്പൻ പീറ്ററിനെ നോക്കി വിളിച്ചു പറഞ്ഞു .

ഓഫീസ് റൂമും ഹാളും പിന്നിട്ട്  ഫിലിപ്പ് മുറ്റത്തേക്ക് ചാടി പരിഭ്രമത്തോടെ ഓടുന്നതും അവനുപിന്നാലെ പിടിക്കാനെന്നവണ്ണം പീറ്ററോടുന്നതും കണ്ടു അവിടെ കൂടിയിരുന്നവർ കാരണം അറിയാതെ പരസ്പരം  പകച്ചുനോക്കി. ..

തേക്കിൻ തോട്ടം ബംഗ്ളാവിനു പുറത്തുകടക്കുകയാണ് ഫിലിപ്പിന്റ്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയതും പീറ്റർ ഓട്ടം നിർത്തി ,

“അൻവറേ…, തങ്കച്ചാ … പിടിയവനെ..”.,,,,

ഓട്ടം നിർത്തി ബംഗ്ളാവിനു നേരെ തിരിഞ്ഞു പീറ്ററലറിയതും ബംഗ്ളാവിനവിടെവിടെ അലസമായി നിന്നിരുന്ന  ഒരുകൂട്ടം ചെറുപ്പക്കാർ ഫിലിപ്പിനു നേരെ കുതിക്കുന്നതു കണ്ട് ബംഗ്ളാവിലുളളവർ  ചോദ്യ ഭാവത്തിൽ, അവിടേക്ക്  വന്ന  ജോസപ്പനെ നോക്കിയെങ്കിലും അയാളുടെ നോട്ടം  ഫിലിപ്പിലായിരുന്നു. ..! !

തനിക്ക് പിന്നാലെ പാഞ്ഞടുക്കുന്നവരെ ഫിലിപ്പൊരുവട്ടം തിരിഞ്ഞു  നോക്കിയതും മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടിയിൽ തട്ടിമറിഞ്ഞവൻ പുൽത്തകിടിയിലേക്ക്  വീണു…

‘അൻവറേ…., പിടിയവനെ…പീറ്റർ അലറി…”

ഓടിയടുത്തവർ ഫിലിപ്പിനുചുറ്റും നിരന്നുനിന്നപ്പോൾ പല്ലിറുമ്മി കൊണ്ട്  പീറ്റർ അവനുനേരെ ചെന്നതും കൈവീശിയവന്റ്റെ മുഖത്തൊന്ന് പൊട്ടിച്ചതുംക്ഷണനേരത്തിനുളളിലായിരുന്നു…!!

അടികൊണ്ട ഫിലിപ്പ് പുറകിലേക്ക് വേച്ചു പോയി ..

“കളള നായേ .., വായിൽ വന്നൊരു  തെറിയോടെ പീറ്റർ ഫിലിപ്പിനെ വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയതും അതിനെ തടഞ്ഞു കൊണ്ട് ജോസപ്പൻ സിറ്റൗട്ടിൽ നിന്നവർക്കരികിലേക്ക് വന്നു .

“എടാ പീറ്ററേ.., അവന്റെ കയ്യിൽ നിന്നാ ഫോൺ ഇങ്ങെടുക്ക്, എന്നിട്ടവനെ അവന്റെ തളളയുടെ മുറിയിൽ കൊണ്ടു പോയി പൂട്ടിയിട്ട്…”!!

ജോസപ്പൻ പറഞ്ഞതും പീറ്റർ ഫിലിപ്പിന്റ്റെ  ജീൻസിലിരിക്കുന്ന ഫോണെടുക്കാനായി കൈനീട്ടി, സർവ്വ ശക്തിയും ഉപയോഗിച്ചപ്പോൾ ഫിലിപ്പ് പീറ്ററിനെ  പുറകിലേക്കാഞ്ഞുതളളി…,,

വലിയൊരു ശബ്ദത്തോടെ പീറ്റർ പുറക്കോട്ടു വീണതും അവനുചുറ്റും നിന്നവരുടെ ശ്രദ്ധയൊന്ന് പാളി …ആ സമയം ഫിലിപ്പ് വീണ്ടും മുന്നോട്ടു കുതിച്ചു ,പുറകെ  പീറ്ററിന്റ്റെ അനുയായികളും..

ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞ  ഫിലിപ്പ് പെട്ടെന്ന്   മുന്നിൽ വന്നു  ബ്രേക്കമർത്തിയൊരു വാഹനത്തിൽ തട്ടി  താഴേക്ക് വീണു ..

അപ്രതീക്ഷിതമായി  പോലീസ്  വാഹനം  ബ്രേക്കമർത്തിയപ്പോൾ  ഭദ്രയുടെ തല  വണ്ടിയുടെ മുന്നിൽ ഇടിച്ചു  അവളുടെ നെറ്റിയിലെ മുറിവിൽ ചോര കിനിഞ്ഞു ..

“മാഡം , മാഡത്തിനെന്തെങ്കിലും പറ്റിയോ” എന്ന ഷാനവാസിണ്റ്റെ ചോദ്യത്തെ അവഗണിച്ചവൾ വേഗം വണ്ടിയിൽ നിന്നിറങ്ങി. ..

വണ്ടിയുടെ ബോണറ്റിൽ പിടിച്ചെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഫിലിപ്പിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി..

പെട്ടെന്നാണവനെ പിടിക്കാനോടി വന്ന് മുന്നിൽ പോലീസിനെ കണ്ടു പതറിപോയ പീറ്ററിന്റ്റെ ആളുകളെ ഭദ്ര കണ്ടത്. .

“ഷാനവാസ്…, പിടിക്കവരെ…!!

ഭദ്ര പറഞ്ഞതും ഗുണ്ടകൾ നാലുപാടും ചിതറിയോടി  അവരുടെ  കൂടെ ഇരുളിൽ മറയുന്ന പീറ്ററിന്റ്റെയും  ജോസപ്പന്റ്റെയുംഅവ്യക്ത രൂപം കണ്ടതും ഷാനവാസും രാജീവും അവർക്ക് നേരെ കുതിച്ചു. ..

“രാജീവ്…,ഷാനവാസ്  വിടരുതൊരാളെയും …, പീറ്ററിനെയും ജോസപ്പനെയും നമ്മുക്ക് വേണം…”

ഭദ്ര  അലറി കൊണ്ട് മുന്നോട്ട് കുതിക്കാനൊരുങ്ങിയതും പെട്ടെന്ന്  ഫിലിപ്പ് അവളുടെ കയ്യിൽ കയറി  പിടിച്ചു. .

വെട്ടിതിരിഞ്ഞ ഭദ്ര കണ്ടു  തന്റെ നേരെ മൊബൈൽ ഫോൺ നീട്ടി നിൽക്കുന്ന ഫിലിപ്പിനെ  …!!

“ഇതിലുണ്ട് മാഡം,  നിങ്ങളന്വേഷിക്കുന്ന കാര്യങ്ങളൊക്കെയും. ..”

അവൻ പറഞ്ഞു

ഫിലിപ്പ് സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്നൊരു സംശയത്തോടെ  ഭദ്ര അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി

ഭദ്രാ…… മാഡം…….,,,

പെട്ടെന്ന് പോലീസുകാരിലൊരാൾ ഭദ്രയെ വിളിച്ചലറിയതും ഭദ്ര വെട്ടിതിരിഞ്ഞു..

പെട്ടന്നവളുടെ ചെവികരികിലൂടൊരു  വടിവാൾ മൂളിപോയി …!!

ഫിലിപ്പ് ഞെട്ടി  ഭദ്രയ്ക്ക് നേരെ വടിവാൾ വീശിയടുത്ത രണ്ടാളുകളെ കണ്ട്…,,,

തനിക്ക് നേരെ വടിവാൾ വീശിയവനെ ഭദ്രയൊന്നു നോക്കിയതും മിന്നൽ വേഗത്തിലവളുടെ കാലുകൾ വായുവിൽ ഉയർന്നു താണൂ…

“അമ്മേ…,, അമർത്തിയ നിലവിളിയോടെ അടിവയർ പൊത്തിയയാൾ നിലത്തേക്കൂർന്നു വീഴുന്നതുകണ്ട ഫിലിപ്പയാളെ പകച്ചുനോക്കിയപ്പോൾ കണ്ടു, അയാളുടെ വസ്ത്രം നനച്ചുകൊണ്ട് മൂത്രം നിലത്തേക്കൊഴുകി പരക്കുന്നത്…!!

ദ്രുതഗതിയിൽ ഭദ്രയുടെ കൈകാലുകൾ വായുവിലൂടെ പലവട്ടം ഉയർന്നു താണതും രണ്ടാമനും അടിപതറി നിലത്തുവീണു …

“ഇവരെയെടുത്ത് വണ്ടിയിലിട്ടേക്കെടോ ..”

ഓടിയടുത്ത കോൺസ്റ്റബിളിനോട് ഭദ്ര പറഞ്ഞതു കേട്ട് ഫിലിപ്പ് ആരാധനയോടെ അവളെ നോക്കി.., തന്നെക്കാൾ പ്രായം കുറഞ്ഞൊരു പെണ്ണാണ് മിന്നൽ വേഗത്തിൽ ശക്തരായ രണ്ട് പേരെ അടിച്ചിട്ടത്…,

താനോ ഓടുകയായിരുന്നു അല്പം മുമ്പ്, ഇവരുടെ  കയ്യിൽ നിന്ന് പ്രാണരക്ഷാർത്ഥം…,, അവനോർത്തു..

“മാഡം , ജോസപ്പനെവിടെ പോയെന്ന് കണ്ടെത്താൻ പറ്റിയില്ല .., പീറ്ററിനെ നിലത്തൂടെ വലിച്ചിഴച്ച് കൊണ്ട് വന്ന് ഗിരീഷ് പറഞ്ഞു

പീറ്റനിന്റ്റെ മുഖം അടി കൊണ്ട് ചുവന്നിരുന്നു.

കയ്യിൽ കിട്ടിയ പാടെ ഗിരീഷ് രണ്ടെണ്ണം അവനിട്ട് പൊട്ടിച്ചെന്ന്  ഭദ്രയ്ക്ക് മനസ്സിലായി …

“ഏക്കറകണക്കിന് പരന്നുകിടക്കുന്ന ഈ പറമ്പിനുളളിൽ തന്നെ അവനുണ്ടാകും  ഗിരീഷേ…,

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ  തന്നെ  ഷാനവാസും ഗിരീഷും  മടങ്ങി വന്നു ,അവരുടെ  മുഖത്ത് നിരാശ നിറഞ്ഞിരുന്നു. …,,,

“സോറി മാഡം, അവനെ കണ്ടെത്താൻ  പറ്റിയില്ല…!!

ഇവിടെ മുഴുവൻ തിരഞ്ഞു  ഞങ്ങൾ ,പക്ഷെ എവിടെ മറഞ്ഞെന്നീ രാത്രിയിൽ കണ്ടുപിടിക്കാൻ പറ്റുന്നില്ല..!!

“ഇറ്റ്സോകെ  രാജീവ് , തൽക്കാലം നമ്മുടെ കയ്യിലിവനുണ്ടല്ലോ..? ഇവനെകൊണ്ടു പറയിപ്പിക്കാം നമ്മുക്ക് കാര്യങ്ങളെല്ലാം.,, പീറ്ററിനിട്ടൊന്ന് പൊട്ടിച്ചു കൊണ്ട് ഭദ്ര പറഞ്ഞു. ..

“ഇന്ന്  കുറച്ചധികം പോലീസുകാർ ഇവിടെ നിൽക്കട്ടേ. ..,ഈ പരിസരം വിട്ടു പോവാൻ ജോസപ്പനു പറ്റരുത്.

ഗിരീഷ് , ഷാനവാസ് നിങ്ങളും ഈ രാത്രി ഇവിടെ ഉണ്ടാവണം, ഭദ്ര പറഞ്ഞു

“യെസ് മാഡം…,,

“ഹരിയെവിടെ  ഷാനവാസ് ..? പെട്ടെന്ന് ഭദ്ര ചോദിച്ചു. ..

” മാഡം ഹരി  ഇവിടെ ഉണ്ടായിരുന്നല്ലോ …പറഞ്ഞു കൊണ്ട് രാജീവൻ ചുറ്റും നോക്കിയതും  പെട്ടെന്ന് കുറച്ചു ദൂരെനിന്നൊരു  അലറികരച്ചിൽ  അവിടെ മുഴങ്ങി..!!

പ്രാണൻ ശരീരത്തിൽ നിന്ന് വേർപ്പെടുന്ന പോലെയുള്ള ആ അലർച്ചയിൽ ഭദ്രയും കൂട്ടരും നടുങ്ങി…

ബംഗ്ളാവിലുണ്ടായിരുന്നവരെല്ലാം ഞെട്ടി വിറച്ചുപോയി ആ അലർച്ച കേട്ട് ….

“ഷാനവാസ് …,,, വിളിച്ചു കൊണ്ട്  ഭദ്രയും ഗിരീഷുംശബ്ദം കേട്ടിടത്തേക്ക് കുതിച്ചപ്പോൾ  പീറ്ററിന്റ്റെയും  അനുയായികളുടെയും കയ്യിൽ വിലങ്ങിട്ടു മുറുകി അവർക്കരികിൽ കാവലിനാളെയാക്കി  രാജീവനും കുതിച്ചു ശബ്ദം കേട്ടിടത്തേക്ക് …!!

“ബംഗ്ളാവിൽ നിന്നു കുറച്ചു മാറിയൊരിടത്തു നിന്നാണ് ശബ്ദം കേട്ടത്.” ..,ആരോ പറയുന്നത് കേട്ട ഭദ്രയും കൂട്ടരും നാലും പാടും നോക്കി മുന്നോട്ട് കുതിച്ചു. .

“ഭദ്രാ മാഡം ,ദാ ഇവിടെ…, ഇവിടെ യാണ്…,,

പെട്ടെന്ന്  ഹരികുമാറിന്റ്റെ ശബ്ദം കേട്ട്  ഭദ്ര നിന്നു. ..

കുറച്ചു ദൂരെയൊരിടത്തേക്ക് കൈചൂണ്ടി ഹരിനിൽക്കുന്നതു കണ്ട ഭദ്ര അങ്ങോട്ട് ചെന്നു.. ..

അവിടെ ചോരയിൽ കുളിച്ചു നിലത്തു കിടന്നു പിടയുന്ന രൂപം കണ്ടതും ഭദ്ര ഞെട്ടി

ജോസപ്പൻ….!!

ഡോക്ടർ ജോസപ്പന്റ്റെ  ശരീരമാകെ വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നു….!!

അയാളുടെ രണ്ടു കൈവിരലുകൾ  വെട്ടേറ്റ് നിലത്തു കിടക്കുന്നുണ്ടായിരുന്നു. ….!

 ഭദ്രയുടെ കണ്ണുകൾ നാലുപാടും സഞ്ചരിച്ചു .., കഥയിലില്ലത്തൊരാ പുതിയ  ആളെ തേടി ..!!

ആരാണ്  ജോസപ്പനെ വെട്ടി പരിക്കേൽപ്പിച്ചു കൊല്ലാറാക്കിയ ആൾ…?

ചുറ്റും കൂടി നിന്ന ഓരോ മുഖങ്ങളിലും ഭദ്രയുടെ മിഴികൾ ആഴ്ന്നിറങ്ങി…

അല്പ പ്രാണൻ ബാക്കിയുള്ള ജോസപ്പനെയും വഹിച്ചു കൊണ്ട് പോലീസ് ജീപ്പ്  ആശുപത്രി ലക്ഷ്യമാക്കി നീങ്ങുമ്പോഴും ഭദ്രയുടെ മനസ്സിലാ ചോദ്യം ബാക്കി നിന്നു…,

“ആരാണത് ..? ഇതുവരെ  രംഗത്ത് വരാത്തൊരു ശത്രു കൂടിയുണ്ടപ്പോഴീ കഥയിൽ തീർച്ച…”

അവളുടെ ചുണ്ടുകൾ പിറുപിറുത്തു….

&&&&&&&&&&

ഭദ്രയും ഷാനവാസും മാറി മാറി ചോദിച്ചിട്ടും പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ പീറ്റർ കൂട്ടാക്കിയില്ല.

ഷാനവാസിന്റ്റെ അടിയേറ്റ്  പീറ്ററിന്റ്റെ ശരീരംചുവന്നു തടിച്ചിരുന്നു പലയിടത്തും. ..

മാഡം, ജോസപ്പനും ഇവനും തമ്മിൽ നടന്ന സംഭാഷണങ്ങളിൽ നമ്മൾ കേട്ട ആ കാര്യങ്ങൾ മാത്രമാണ് ഇത്രനേരമായിട്ടും ഇവൻ  സമ്മതിച്ചത്. ., കൂടുതൽ ഒന്നും തന്നെ ഇവനിങ്ങനെ ചോദിച്ചാൽ പറയുമെന്ന് എനിക്ക് തോന്നുന്നില്ല .., ഷാനവാസ് പീറ്ററെ നോക്കി  പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. ..

“വെയിറ്റ് ഷാനവാസ്, ഇവനെകൊണ്ട് എങ്ങനെ പറയിപ്പിക്കാമെന്ന് നമ്മുക്കറിയാലോ.., തൽക്കാലം ഇവനിവിടെ കിടക്കട്ടെ  ,പച്ച വെള്ളം കൊടുക്കണ്ട …!!

ശരി മാഡം…

പിറ്റേന്ന് പുലർച്ചെ  ഡിജിപി ദേവദാസിനു  മുമ്പിൽ നിൽക്കുമ്പോൾ ഭദ്രയുടെ മുഖത്ത് നിറയെ ആശങ്കകൾ മാത്രമായിരുന്നു.

“എന്താണ് ഭദ്രാ  മൊത്തത്തിലുള്ള അവസ്ഥ. ..?

ജോസപ്പന്റ്റെ കാര്യം എങ്ങനെ.. രക്ഷപ്പെടുമോ അവൻ..?

“സാർ അയാളുടെ കാര്യത്തിൽ ഡോക്ടർമാർ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല , പന്ത്രണ്ട് വെട്ടാണ് അയാളുടെ ശരീരത്തിൽ… ,അതിൽ തന്നെ കഴുത്തിനേറ്റ മുറിവ് മാരകമാണ്…,ജോസപ്പനെ ഇല്ലാതാക്കാൻ  വേണ്ടി തന്നെ  വെട്ടിയതാണ് ശത്രു .., ഭദ്ര പറഞ്ഞു

“ആരാണ് ഭദ്ര അത്. .?

നിങ്ങളെല്ലാം അവിടെ ഉള്ളപ്പോൾ തന്നെ ഇങ്ങനെ ചെയ്യണമെങ്കിൽ അവൻ നിസ്സാരക്കാരനല്ല…!!

ദേവദാസ് പറഞ്ഞു

നമ്മൾ ഓരോന്നും കണ്ടു പിടിച്ച് വരുമ്പോഴും വേറൊന്ന് രൂപം കൊളളുകയാണല്ലോ  ഭദ്രാ…,

പീറ്റർ പറഞ്ഞോ മറഞ്ഞിരിക്കുന്ന ആ ശത്രു ആരെന്ന് ..?

ദേവദാസ് ഭദ്രയോട് ചോദിച്ചു

“ഇല്ല സാർ.., അവനുമറിയില്ല  മറഞ്ഞിരിക്കുന്നതാരാണെന്ന്,

അതു സത്യമാണെന്നാണ് സാർ തോന്നുന്നത് ,കാരണം ഫിലിപ്പ് പിടിച്ച ആ വീഡിയോ സംഭാഷണത്തിലും ലീനയെ കൊന്നത് ആരാണെന്ന ചോദ്യം ജോസപ്പനും പീറ്ററും പരസ്പരം ചോദിക്കുന്നുണ്ട് ..,

“ജോസപ്പനെ ആരോ അക്രമിച്ചത് അറിയുന്നതുവരെ പീറ്റർ കരുതിയത് ഡാഡിയാണ് തെളിവുകൾ ഇല്ലാതാക്കാൻ ലീനയെ കൊന്നതെന്നായിരുന്നു …!!

“ആകെ കൺഫ്യൂഷൻ ആണല്ലോ ഭദ്രേ , ഫിലിപ്പും പീറ്ററും നിങ്ങളുടെ അരികെ നിൽക്കേ  ഓടിപോയ ജോസപ്പൻ ആക്രമിക്കപ്പെടുക, അപ്പോൾ പ്രബലനായൊരു ശത്രു പുറത്തു തന്നെയുണ്ട് ഭദ്രാ.., ദേവദാസ് പറഞ്ഞു

“ഇല്ല സാർ, അങ്ങനെ ഒരാൾ ഇല്ല എന്നാണ്  പീറ്റർ പറയുന്നത് .., എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ജോസപ്പനും ലീനയും പീറ്ററും ചേർന്നാണ് …,,

അവൻ സമ്മതിച്ചോ എല്ലാം.., ബാക്കി പെൺകുട്ടികൾ എവിടെ എന്ന് അവൻ പറഞ്ഞോ..?

“ഇല്ല സാർ എത്ര തല്ലിയിട്ടും, എങ്ങനെ എല്ലാം ചോദിച്ചിട്ടും അവൻ അതു മാത്രം പറഞ്ഞു തരുന്നില്ല  …,ഒരു പക്ഷേ കുറ്റങ്ങൾ എല്ലാം ഡാഡിയുടെയും  ലീനയുടെയും തലയിൽ കെട്ടി വെച്ചവനു രക്ഷപ്പെടാൻ വേണ്ടി ആവും അവനത് പറയാത്തത്. .!!

“ഫിലിപ്പ് എടുത്ത  വീഡിയോയിലുളളതല്ലാം അവൻ സമ്മതിച്ചു  , തൊമ്മിയുടെയും അച്ചന്റ്റെ കൊലപാതകങ്ങൾ ഉൾപ്പെടെ, പക്ഷേ  ആ പെൺകുട്ടികളെകുറിച്ച്, അവരെവിടെ എന്നതിനെ കുറിച്ച് അവനൊന്നും തന്നെ   പറയുന്നില്ല സാർ….!!

ഭദ്ര നിരാശയോടെ പറഞ്ഞു നിർത്തിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു….

“ഭദ്രാ ഹിയർ…

ഫോൺ കാതോടു ചേർത്തവൾ പറഞ്ഞു

“മാഡം  ഞാൻ തെന്മല  സുനിയാണ് .., മറുവശത്തു നിന്ന്  സുനി പറഞ്ഞു

“പറ സുനീ എന്താണ് കാര്യം?

“മാഡം , മാഡത്തെ  രാത്രിയിൽ ആക്രമിച്ച ആ ആളുകൾ ജോസപ്പൻ ഡോക്ടർ പറഞ്ഞയച്ചവരാണ്. ..

സുനി പറഞ്ഞതും ഭദ്രയുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടു

“അത് അപ്പോൾ തന്നെ എനിക്ക് ബോധ്യമായകാര്യം ആണ് സുനി.,,

“അതല്ല മാഡം ഞാൻ  പറയാൻ വന്ന കാര്യം…,

പിന്നെ …?

“അനാഥാലയത്തിലെ, കാണാതായീന്ന് എല്ലാവരും പറയുന്ന ആ പെൺകുട്ടികളെ  തേക്കിൻ തോട്ടം ബംഗ്ളാവിലെത്തിച്ചത് അവരു തന്നെയാണ് മാഡം…,,,

എവിടെ നിന്ന് സുനീ…?

എയർപോർട്ടിൽ വന്നിറങ്ങിയ ആ പെൺകുട്ടികളെ  രഹസ്യമായി അവിടെ നിന്ന്  അവർ കൂട്ടി കൊണ്ടു വന്നു വിട്ടത്  തേക്കിൻ തോട്ടം ബംഗ്ളാവിൽ തന്നെയാണ് മാഡം…,മാത്രമല്ല

ആ കുട്ടികൾ, അവരവിടെ തന്നെയുണ്ട്  ആ ബംഗ്ളാവിൽ…,, ഇതു സത്യമാണ് മാഡം…!!

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയുടെ കണ്ണുകൾ തിളങ്ങി  …!!

കലാശക്കൊട്ടിലേക്കുളള  കാലടികളുമായ് ഭദ്രയും സംഘവും വീണ്ടും യാത്ര തിരിച്ചൊരിക്കൽ കൂടി ,ആ ബംഗ്ളാവിലേക്ക്

ബാക്കിയുള്ള  പെൺകുട്ടികളെ തേടിയൊരു  യാത്ര കൂടി….!!

രഹസ്യങ്ങൾ പരസ്യമാക്കാനുളള സത്യങ്ങൾ തേടിയൊരു യാത്ര. ….!!

   തുടരും..

രജിത ജയൻ.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!