തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന ഭാവത്തിരിക്കുന്ന പീറ്ററെ വീണ്ടും, വീണ്ടും നോക്കിയതുംഎസ് ഐ ഗിരീഷിൽ ദേഷ്യം പതഞ്ഞു പൊന്തി…!!
അയാൾ ദേഷ്യം നിയന്ത്രിക്കാൻ എന്നവണ്ണം കൈകൾ കൂട്ടി തിരുമ്മി…..
ഭദ്രാ മാഡം വരുന്നതുവരെ ആരും പീറ്ററിനെ ഉപദ്രവിക്കരുതെന്ന ഓർഡർ സിഐ രാജീവ് നൽകിയതുമുതൽ, ദേഷ്യം നിയന്തിച്ചവനു കാവലിരിക്കുകയാണ് എസ് ഐ ഗിരീഷ്. ..,,
മാധ്യമപടകളും ടിവിക്കാരും പീറ്ററെ കാണാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും ഗിരീഷിന്റെ ആജ്ഞയെ മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല..!!
പോലീസുകാർ, പെൺകുട്ടികളെ കണ്ടെത്തിയ വിവരം പീറ്റർ അറിയരുതെന്ന കർശന നിയന്ത്രണം ഉണ്ട്,അല്ലെങ്കിൽ അതു ചോദിച്ചിവനു രണ്ടെണ്ണം കൂടുതൽ കൊടുക്കാമായിരുന്നു. …,,
ഗിരീഷ് ചിന്തിച്ചുകൊണ്ട് പീറ്ററെ നോക്കിയപ്പോൾ ഒരു പരിഹാസ ചിരിയായിരുന്നു പീറ്ററിന്റ്റെ മുഖത്ത് നിറയെ…,,
“സാറെ.., സാറിനു വേണമെങ്കിലെന്നെ തല്ലിക്കോ..,, വെറുതെ ബി പി കൂട്ടാതെ….”
അവൻ പരിഹാസത്തോടെ പറഞ്ഞതും ഗിരീഷവനിട്ടൊന്ന് പൊട്ടിച്ചു. ..!!
“നീ ചോദിച്ച സ്ഥിതിക്ക് തരാതെ എങ്ങനെയാടാ… “കൈ കുടഞ്ഞുകൊണ്ട് ഗിരീഷ് പറഞ്ഞു.
അപ്രതീക്ഷിത അടിയിൽ പതറിയ പീറ്റർ ഗിരിഷിനെ നോക്കി …,,,
“നീയെന്താടാ കരുതിയത്, ഞങ്ങളൊന്നും നിന്നെ തല്ലില്ലാന്നോ…?
എങ്കിൽ നിനക്ക് തെറ്റിയെടാ പീറ്ററേ..,നിന്നെ ഞങ്ങൾ മാറ്റിവെച്ചേക്കുവാണ് ഭദ്രാ മാഡത്തിനു വേണ്ടി…,,
മനസ്സിലായില്ല അല്ലേ …? വരുന്നുണ്ട് നിന്നെ കാണാൻ ഭദ്രാ മാഡം..!!
ഗിരീഷ് പറഞ്ഞതും പീറ്ററിന്റ്റെ മുഖത്തെ പുച്ഛ ഭാവം തിരിച്ചു വന്നു. ..
“ഗിരീഷ് സാറെന്താ എന്നെ പേടിപ്പിക്കുകയാണോ ഭദ്രാ മാഡമെന്ന് പറഞ്ഞ്. ..,,
അവൻ കൂസലില്ലാതെ ചോദിച്ചു. ..
“പേടിക്കണമെടാ അവരെ…,,അവരൊരു പെണ്ണല്ലേ എന്നാണ് നിന്റ്റെ ചിന്തയെങ്കിൽ നിനക്ക് തെറ്റി പീറ്ററേ, രൂപത്തിൽ മാത്രമാണവർ സ്ത്രീ…!!
“ദേഷ്യംവന്നാൽ തൊട്ടു മുമ്പിൽ നിൽക്കുന്ന ശത്രുവിന്റ്റെ മരണം ഉറപ്പാക്കിയേ അവർ മടങ്ങൂ….,അതുപോലെതന്നെ ഏറ്റെടുത്ത കേസുകൾ ശത്രുക്കളെ ഇല്ലായ്മ ചെയ്തു വിജയത്തിലെത്തിച്ച റെക്കോർഡും അവരുടെ പേരിൽ തന്നെയാണ്. ..!!
ഗിരീഷ് പറഞ്ഞു നിർത്തിയതും പീറ്ററിലൊരു ഉൾഭയം ഉടലെടുത്തു. ..
“നിന്നെ ഇവിടെ കൊണ്ടുവന്നതിനു ശേഷം പുറത്തു സംഭവിച്ചതെന്താല്ലാമാണെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല പീറ്ററേ…,,
ഗിരീഷവനിലേക്ക് കൂടുതൽ ഭയംനിറച്ചു കൊണ്ട് തുടർന്നതും കനത്ത കാലടിശബ്ദം അവിടെ മുഴങ്ങി..
“ദാ.., വരുന്നുണ്ട് ഭദ്ര മാഡം നിന്നെ കാണാൻ.., ഗിരീഷ് ക്രൂരമായ ചിരിയോടെ പറഞ്ഞതും തന്റ്റെ ശരീരത്തിലൊരു വിറയൽ പാഞ്ഞു കയറിയത് പീറ്റർ ഞെട്ടലോടെ തിരിച്ചറിഞ്ഞു..,,
ഭയത്തോടെ സെല്ലിനു പുറത്തേക്ക് നോക്കിയ പീറ്റർ കണ്ടു ,മുഖം നിറയെ ചിരിയോടെ തന്നെ തന്നെ നോക്കുന്ന ഭദ്രാ ഐപിഎസിനെ…!!
“എന്താണ് ഗിരീഷേ ,ഇവിടെ ഒരു രഹസ്യം പറച്ചിൽ..?
ചോദിച്ചു കൊണ്ട് ഭദ്ര അകത്തേക്ക് കയറി. .
“ഏയ് ഒന്നുമില്ല മാഡം ,ഞാൻ പീറ്റർ ഡോക്ടറെ ഒന്ന് റെഡിയാക്കി എടുക്കുവായിരുന്നു മാഡത്തെ നേരിടാൻ…,,,
ഗിരീഷ് ചിരിയോടെ പറഞ്ഞതും ഭദ്രയുടെ മുഖത്തെ ചിരി മായുന്നത് പീറ്റർ ഭയത്തോടെ കണ്ടു നിന്നു. ..
“എന്താണ് പീറ്റർ തന്റെ മുഖം വല്ലാതെ നീരുവച്ചതുപോലെ..?
“ഓ.. സോറി, തന്നെ ഇന്നലെ ഷാനവാസും ഗിരീഷും തല്ലിയതു ഞാൻ മറന്നുപോയി.. ..,,,
പീറ്ററിനു ചുറ്റും നടന്നു കൊണ്ട് ഭദ്ര പറയുമ്പോൾ അവരുടെ നീക്കമെന്തിനെന്നറിയാതെ പീറ്റർ പരിഭ്രമിച്ചു…!!
പെട്ടന്നാണ് ഭദ്ര , ഇരിക്കുന്ന കസേരയോടെ പീറ്ററിനെ പുറക്കിൽ നിന്ന് ചവിട്ടിയത്.,,
അപ്രതീക്ഷിത ചവിട്ടിൽ പീറ്റർ കസേരയോടെ മുഖമടിച്ച് നിലത്തേക്ക് വീണു….!!
“അമ്മേ…..,,,അമർത്തിയ നിലവിളി അവനിൽ നിന്നുയരവേ, ഭദ്ര ഷൂസിട്ട കാലുകൊണ്ടവന്റ്റെ മുഖം കൂടുതൽ നിലത്തേക്ക് ചവിട്ടി അമർത്തി…!!
പീറ്റർ കൈകൾ നീട്ടി ഭദ്രയുടെ കാലുകൾ പിടിക്കാൻ ശ്രമിച്ചതും ഇടംകാലു കൊണ്ടവൾ അവന്റെ കൈ ചവിട്ടി അരച്ചു…,,
ഒരു പുഴുവിനെപോലെ, പീറ്റർ അവളുടെ കാലുകൾക്കടിയിൽ കിടന്നു പിടയ്ക്കാൻ തുടങ്ങി. .
“നിന്നെ ഞാൻ ചവിട്ടി വീഴ്ത്തിയപ്പോൾ നീ കരഞ്ഞു വിളിച്ചത് ആരെയാടാ പീറ്ററെ…?
“നിന്റ്റെ അമ്മയെ അല്ലേടാ…,ആ അമ്മയെ യാതൊരു ദയയുമില്ലാതെ മരണത്തിന്റ്റെ വക്കിലെത്തിച്ചതെന്തിനാടാ നീ..?
ചോദിച്ചതും ഭദ്ര കാലുകൾ ഒന്നുകൂടി അമർത്തി…
പീറ്റർ ശ്വാസം എടുക്കാൻ കഴിയാതെ പ്രാണനു വേണ്ടി പിടയുന്നതു കണ്ട ഗിരീഷ് പേടിയോടെ ഭദ്രയെ നോക്കി. .,,
കോപംകൊണ്ടു ചുവന്ന മുഖവുമായ് നിൽക്കുന്ന ഭദ്രയെ കണ്ടതും ഇനിയെന്തു ചെയ്യണമെന്നറിയാതൊരവസ്ഥ ഗിരീഷിലുണ്ടായ്…. ,,
ഭദ്രയെ തടയാൻ മാത്രം അധികാരം തനിക്കില്ലന്നവൻ ചിന്തിച്ച സമയത്ത്, പെട്ടന്നവിടേക്ക് ഡിജിപി ദേവദാസും, ഷാനവാസും കടന്നു വന്നു ..,,
കൺമുന്നിലെ ദൃശ്യം കണ്ടവരൊന്ന് ഞെട്ടി. ..!!
“ഭദ്രാ…..,,, സ്റ്റോപിറ്റ്…!!
പറഞ്ഞു കൊണ്ട് ദേവദാസ് അവളെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ കൂടുതൽ ശക്തിയോടെ കാലുകൾ അമർത്തി. …!!
“ഭദ്രാ..,,ഐ സേ യൂ സ്റ്റോപിറ്റ്….!!
ദേവദാസ് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഭദ്രയെ ബലമായി പിടിച്ചു മാറ്റിയതും പീറ്റർ വേഗം അവിടെ നിന്ന് തെന്നി മാറി ചുമയ്ക്കാൻ തുടങ്ങി. ..
“വെള്ളം…,, വെള്ളം. ..
അവൻ ഗിരീഷിനെ നോക്കി യാചിച്ചു…
ഷാനവാസ് ഒരു കുപ്പി വെളളമവന്റ്റെ നേരെ നീട്ടിയതും അവനതു വാങ്ങി ആർത്തിയോടെ വായിലേക്ക് കമിഴ്ത്തി. ..
പ്ടേ. ..!!
വെള്ളം അവന്റെ വായിലെത്തുന്നതിനു മുമ്പേ ഭദ്ര കാലുകൾ നീട്ടിയാ കുപ്പി ദൂരേക്ക് തട്ടി തെറിപ്പിച്ചു. ..!!
“നിനക്ക് വെള്ളം വേണമല്ലേടാ നായെ. …,,നിനക്ക് ദാഹിക്കുന്നുണ്ടല്ലേ…?
ചോദിച്ചുകൊണ്ടവൾ അവനെ നിലത്തുനിന്ന് വലിച്ചുയർത്തി
അവന് മുഖമടച്ചൊന്ന് പൊട്ടിച്ചു. ..!!
“ഭദ്രാ. ….,,,,
വീണ്ടും അവനെ തല്ലാൻ കൈ ഉയർത്തിയ ഭദ്രയുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട് കനത്ത ശബ്ദത്തിൽ ദേവദാസ് വിളിച്ചതും പീറ്ററിന്റ്റെ മേലുള്ള പിടിവിട്ട് ഭദ്ര ദേവദാസിനു നേരെ തിരിഞ്ഞു… ..!!
ആ സമയത്ത അവളുടെ മുഖഭാവം കണ്ട ദേവദാസിലൊരുൾകിടിലം ഉണ്ടായി …!!
“എന്തിനാണ് സാർ, എന്നെ നിങ്ങൾ തടയുന്നത്..? ഞാനിവനു ദാഹിച്ച വെള്ളം കൊടുക്കാത്തതിനോ ..?
“ആണോ…,,
ആണെങ്കിൽ കേട്ടോളൂ ശരിക്കും, സാറെന്നല്ല ആരുപറഞ്ഞാലും എന്റ്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ ഇവൻ പറയുന്നതുവരെ ഒരു തുള്ളി വെള്ളം ഞാനിവനു കൊടുക്കില്ല..!!
കൊടുക്കാൻ സമ്മതിക്കുകയും ഇല്ല. ..!!
“ഇവനും അറിയണം,വേദനയും ദാഹവും വിശപ്പുംഎല്ലാം..,,അറിയിക്കും ഞാനതിവനെ…!!
“അടച്ചിട്ട മുറിയിൽ കൈകാലുകളൊന്നനക്കാൻ പോലും പറ്റാതെ, വിശപ്പും ദാഹവും സഹിച്ച് പ്രാണനെപ്പോൾ, എങ്ങനെ നഷ്ടപ്പെടും എന്നറിയാതെ, പകച്ചുനിന്ന ആ പെൺകുട്ടികളെ സാറ് കണ്ടില്ലല്ലോ അവിടെ വെച്ച്..,, ഞാൻ കണ്ടതാണ്…, അതുകൊണ്ട് ഈ കാര്യത്തിൽ തീരുമാനം എന്റ്റേതാണ്….,, ഈ ഭദ്രാ ഐ പിഎസിന്റ്റെ….!!
“ഇതിന്റെ പേരിൽ, സാറിനെന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം..,, പക്ഷേ ഇപ്പോൾ ഇവിടെ ഞാനും എന്റെ തീരുമാനങ്ങളും ആണ് ശരി,അതേ നടക്കുകയും ഉള്ളു.,,
പറഞ്ഞതും ഭദ്ര നിലത്തൂടെ ഒഴുകിപരന്ന വെള്ളം, നാവുനീട്ടി കുടിയ്ക്കാൻ ശ്രമിക്കുന്ന പീറ്ററിനെ വലിച്ചുയർത്തി മറുഭാഗത്തേക്ക് ഊക്കോടെ തളളിയിട്ടു…!!
“കുടിക്കില്ല പീറ്ററേ നീ വെള്ളം, നനയില്ല നിന്റ്റെ തൊണ്ട…..!
ഭദ്രയുടെ വാക്കുകൾ കേട്ടൊരു നിമിഷം ദേവദാസ് അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു. ..,,
അവൾ പറഞ്ഞതൊരു ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായതും അയാൾ ഒന്നു പറയാതെ അവി ടെ നിന്ന് പിൻതിരിഞ്ഞുപോവുന്നത് പീറ്റർ ഭയത്തോടെ കണ്ടു…!!
ഭദ്രയുടെ മുഖത്തൊരു ക്രൂരമായ ചിരിവിടരുന്നതു കണ്ടതും പീറ്റർ ഞെട്ടലോടെ മനസ്സിലാക്കി, തന്റ്റെ അവസാനം അതിനിടെ വെച്ച് ഭദ്രയുടെ കൈകൾ കൊണ്ടാണെന്ന്..!!
“ഷാനവാസ്..,,, ഭദ്ര വിളിച്ചതും ഷാനവാസ് ഞെട്ടി.
ഡിജിപിയുടെ മുഖത്ത് നോക്കി ഇത്രയും പരുഷമായവൾ സംസാരിക്കുന്നത് കേട്ടവനും ഗിരീഷും പകച്ചു പോയിരുന്നു. ..!!
“ഷാനവാസ് , ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോ ഇവനോട്..,,
“ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാനിവൻ താമസിച്ചാൽ പിന്നെ രണ്ടാമതൊരു ചോദ്യം ഇവനോട് ആരും ചോദിക്കേണ്ടി വരില്ല…, കൊല്ലും ഞാനിവനെ ആ നിമിഷം ഈ സെല്ലിൽ വെച്ച് തന്നെ. .!!
“ഇവനെപോലൊരുത്തന്റ്റെ മരണം ആത്മഹത്യ ആക്കിതീർത്താൽ ചോദിക്കാനൊരു പട്ടിയും വരില്ല..!!
പറഞ്ഞു കൊണ്ട് ഭദ്ര ജീൻസിന്റ്റെ പുറകിൽ നിന്ന് റിവോൾവർ എടുത്ത് കയ്യിൽ പിടിക്കവേ പീറ്ററിനൊപ്പം തന്നെ ഷാനവാസിലും ഗിരീഷിലും ഒരു വിറയലുണ്ടായി, കാരണം ഭദ്രയുടെ മുഖഭാവം കണ്ടാൽ അവളത് ചെയ്തിരിക്കും എന്ന് ഉറപ്പായിരുന്നു..!!
“ആ…,പീറ്ററേ പറയാൻ മറന്നു, ഞങ്ങൾ നേരത്തെ സംസാരിച്ചത് നീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, നിന്റ്റെ തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ അടിയിൽ പുറം ലോകം കാണാതെ നീ ഉണ്ടാകിയെടുത്ത ആ രഹസ്യ അറ ഞങ്ങൾ കണ്ടു പിടിച്ചു .., ആ പെൺകുട്ടികളെയും രക്ഷിച്ചു..!!
ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ പീറ്റർ അവളെ തന്നെ നോക്കി. ..!!
“അവരെ അവിടെ കണ്ടപ്പോൾ മുതൽ നിന്നോടെനിക്ക് തോന്നിയ പക ഞാനിപ്പോൾ തീർത്താൽ ,നീ തീർന്നു പീറ്ററേ… പക്ഷേ..,
അവളൊന്ന് നിർത്തിയവനെ നോക്കി. ..
“എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് നിന്നിൽ നിന്ന്.., അതുകഴിഞ്ഞ് ഞാൻ തീരുമാനിക്കും എന്തു വേണമെന്ന്..,,
“നിന്റ്റെ തന്ത ജോസപ്പനു ബോധം വീണപ്പോൾ അയാൾ പറഞ്ഞു തന്നു ആ പെൺകുട്ടികളിൽ നിങ്ങൾ നടത്തിയ പരീക്ഷണമരുന്നുകളുടെ വിവരങ്ങൾ, ഇനിയെനിക്കറിയേണ്ടത് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നിങ്ങൾ എത്തിയതിനെ കുറിച്ചാണ്…,,
ആരുടെ തലയിലാണ് ഇത്രയും നീചമായൊരാശയം ആദ്യം ഉടലെടുത്തത് പറ…?
ചോദിച്ചുകൊണ്ട് ഭദ്ര അവനെ തറപ്പിച്ചു നോക്കി. ..
“പീറ്റർ ഒരു ചോദ്യം ഒരിക്കൽ മാത്രം.., രണ്ടാമതൊരു ചോദ്യമില്ല…!!
പറഞ്ഞു കൊണ്ട് ഭദ്ര റിവോൾവർ കയ്യിലിട്ടു കറക്കി…,,
“മാഡം , അത് അങ്ങനെ ഒരാശയം ആദ്യം തോന്നിയത് ലീനയ്ക്കാണ്..,, പേടിയോടെ പീറ്റർ പറഞ്ഞു. .
” ഓകെ ബാക്കി മുഴുവൻ നിർത്താതെ പറ…,,
അവൾ പറഞ്ഞു
“ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാതിരുന്നപ്പോൾ നടത്തി നോക്കിയ പരിശോധനയിലാണ് ലീനയുടെ ഗർഭപാത്രത്തിനൊരു കുഞ്ഞിനെ ഉൾക്കൊള്ളാൻ മാത്രം ശക്തിയോ, വികാസമോ ഇല്ല എന്ന് ആദ്യം മനസ്സിലായത്…,
അതിനുവേണ്ടി ട്രീറ്റുമെന്റ്റുകൾ ഞങ്ങൾ തന്നെ നടത്തി..,,,
“ഓ…നിങ്ങൾ രണ്ടാളും ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളാണല്ലോ. .,,,
ഭദ്ര പകയോടെ അവനെ നോക്കി..
“അങ്ങനെ നടത്തിയ ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിലെപ്പോഴോ ലീനയിൽ ഇത്തരം ഒരു ചിന്താഗതി കടന്നു വന്നു..,,
“എത്തരം ചിന്താഗതി..?
ഷാനവാസ് ഇടയ്ക്ക് ചോദിച്ചു. .
“ഗർഭപാത്രം കൂടുതൽ വികസിപ്പിക്കാൻ സാധിച്ചാൽ അതിലൂടെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കുമല്ലോന്ന്. ..,,
“അതിനു ഗർഭപാത്രമൊരുപാടൊന്നും വികസിപ്പിക്കേണ്ടതില്ല പീറ്റർ , കാരണം നമ്മുടെ നാട്ടിൽ തന്നെ സാധാരണ സ്ത്രീകൾ ഇപ്പോൾ മൂന്നും നാലും, അപൂർവ്വമായി അതിലധികവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ട്..,,
ഇവിടെ പക്ഷേ അതല്ലായിരുന്നു നിങ്ങളുടെ ലക്ഷ്യം..!!
“നിങ്ങൾ നടത്തിയത് വെറും ഒരു കുഞ്ഞിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ അല്ല…,,, ജീനുകളിൽ പരീക്ഷണങ്ങൾ നടത്തി പുതിയ എന്തോ ഒന്ന് കണ്ടെത്താനല്ലേടാ നിങ്ങളാ കുട്ടികളെ കൊലയ്ക്ക് കൊടുത്ത് പരീക്ഷണങ്ങൾ നടത്തിയത്…!!
ചോദിച്ചു കൊണ്ട് ഭദ്ര പീറ്ററിനു നേരെ റിവോൾവർ ചൂണ്ടിയതും വിറച്ചു പോയി എല്ലാവരും. …!!
കാരണം സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞവളെ പോലെ ഭദ്രയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..,,,
ഏതുനിമിഷവും അവളാ തോക്കിൽ നിന്ന് വെടിയുതിർക്കും എന്ന് കണ്ടതും പീറ്റർ ഭയത്തോടെ നിലത്തേക്ക് വീണ് ഭദ്രയുടെ കാലിൽ കെട്ടി പിടിച്ചു…….!!
തുടരും….
രജിത ജയൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
👏👏👏👌👌👌
Super👏👏👏👏👏👏👏👏👏👌👌👌