Skip to content

ഭദ്ര IPS – Part 17

ഭദ്ര IPS Novel

“രാജിവ്,,,

പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു…

“യെസ് മാഡം…,,,,

“രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത് ,ബീ കെയർ ഫുൾ ..,, ഓകെ… “

“യെസ് മാഡം…

കുട്ടികളുമായ് ബംഗ്ലാവിന് പുറത്തെത്തിയ ഭദ്ര ഒരു നിമിഷം പകച്ചുപോയി, ഇരമ്പിയാർക്കുന്ന ജനക്കൂട്ടത്തെ കണ്ട്….!!

തെന്മലസുനിയുടെ വിലക്കിനെ മറിക്കടന്നവർ അവൾക്കരികിലേക്കെത്തിയതും ആ പെൺകുട്ടികളുടെ അവസ്ഥ കണ്ടു പേടിയോടെ പുറക്കോട്ടു മാറി,അവൾക്ക്  പോവാൻ  വഴി ഒരുക്കി കൊടുത്തു. ….,,

“ഷാനവാസ്,

കമോൺ… ഫാസ്റ്റ്..,,,

ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  ഭദ്ര വേഗം പുറത്ത് തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസിന കത്തേക്ക് ശ്രദ്ധയോടെ കയറി, അവളുടെ കൈകളിൽ ജീവനറ്റതു പോലെ കിടന്നിരുന്ന പെൺകുട്ടിയുടെ വയർ അസാമാന്യ വിധത്തിലപ്പോഴും ഇളകി തുടിക്കുന്നുണ്ടായിരുന്നു…!!

അതുകാണുവാൻ ശക്തിയില്ലാതെ ഭദ്ര തന്റെ കണ്ണുകൾ  പിൻവലിച്ചു. ..

ആംബുലൻസ് തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് പുറത്തേക്ക് കുതിക്കുമ്പോൾ കൺമുന്നിൽ കണ്ട ദൃശ്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ തെന്മല നിവാസികൾ അവിടെ സ്തംഭിച്ചു നിന്നു..!!

&&&&&&&&&&&&

നിമിഷങ്ങൾക്ക്  മണിക്കുറുകളുടെ ദൈർഘ്യമുള്ളതുപോലെ തോന്നി  ഭദ്രയ്ക്ക്, ഡോക്ടറുടെ മുറിയിൽ ഇരിക്കുമ്പോൾ..

ഡി ജി പി ദേവദാസും ആകെ  അസ്വസ്തനായിരുന്നു. ..,,

ചാനലുക്കാരും പത്രമാധ്യമങ്ങളും ആശുപത്രി മുറ്റത്ത് തങ്ങൾക്ക് കിട്ടിയ ഞെട്ടിക്കുന്ന വാർത്തകൾ  അവരുടേതായ രീതിയിൽ  നാടെങ്ങും വാരിവിതറികൊണ്ടിരുന്നപ്പോൾ  അതുകേട്ടുവന്ന ആളുകളെ കൊണ്ട്  ആശുപത്രി  നിറഞ്ഞു കവിഞ്ഞിരുന്നു…

” ഡോക്ടർ. …,,,

ഡോക്ടറുടെ മൗനം  അധികമായപ്പോൾ ക്ഷമ നഷ്ടപ്പെട്ടവളെ പോലെ ഭദ്ര വിളിച്ചു. ..

“ഭദ്ര മാഡം.., നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റും പക്ഷേ, നിങ്ങളോടെന്തു പറയണമെന്നെനിക്കറിയില്ല സത്യം…

“ഇതുപോലൊരു കേസിനെപറ്റി  മുമ്പ് കേട്ടു പരിചയംപോലും ഇല്ലാത്ത  എന്റെയും സഹപ്രവർത്തകരുടെയും അവസ്ഥ കൂടി മാഡമൊന്ന് ചിന്തിച്ചു നോക്കൂ. …ആ കുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ പോലും എനിക്ക് ഉൾകിടിലമാണ്…അവരിൽ  ഓരോരുത്തരിലും ഉള്ളത് നാല്  കുഞ്ഞുങ്ങൾ  വീതമാണ്. …അവയുടെ വളർച്ച ദ്രുതഗതിയിൽ ആയതിനാൽ  എത്രമാസമായെന്ന് ഈ അവസ്ഥയിൽ സ്ഥിതീകരിക്കാൻ പറ്റിയിട്ടില്ല…..

നിസ്സഹായത നിറഞ്ഞ ശബ്ദത്തിൽ ഡോക്ടർ പറയുമ്പോൾ  ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞു…

“അവരെ രക്ഷിക്കാൻ  കഴിയില്ല എന്നാണോ ഡോക്ടർ ഉദ്ദേശിക്കുന്നത്. .?

ദേവദാസ് ചോദിച്ചു. .

“ഈ ഒരു ചോദ്യത്തിന് ഉത്തരം തരാൻ എനിക്ക് പറ്റില്ല സാർ ,കാരണം  ആ കുട്ടികൾ ഇപ്പോഴും അബോധാവസ്ഥയിലാണ്,,,

കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളിൽ അവർക്ക് ഭക്ഷണമോ,  വെളളമോ , മരുന്നുകളോ ലഭിച്ചിട്ടില്ല ..,, മാത്രമല്ല അവരുടെ ജീവനു യാതൊരു വിധ പ്രാധാന്യവും കൽപ്പികാതെയാണ്  ജോസപ്പനും കൂട്ടരും അവരിൽ മരുന്ന് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നത്  അതുകൊണ്ട് തന്നെ  അവരെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടത് ഏതുമരുന്നാണെന്നു പോലും ഞാനുൾപ്പെടെ പലർക്കും ധാരണയായിട്ടില്ല..

വിദഗ്ധ മെഡിക്കൽ സംഘം പുറപ്പെട്ടിട്ടുണ്ടല്ലോ തലസ്ഥാനത്തു നിന്നും,,അവർ വരട്ടെ എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്..!!

ഡോക്ടർ  പറഞ്ഞവസാനിപ്പിച്ചു

“അവരിൽ  ഉപയോഗിച്ച മരുന്നുകൾ ഏതെല്ലാമാണെന്ന്  കണ്ടെത്താൻ , തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് ലഭിച്ച രേഖകളും തെളിവുകളും പോരെ ഡോക്ടർ..?

ഭദ്ര പ്രതീക്ഷയോടെ ചോദിച്ചു

“മാഡം നിങ്ങൾ  ജോസപ്പന്റ്റെ വീട്ടിൽ നിന്നും കൊണ്ടു വന്നിരിക്കുന്നത് വളരെയേറെ  ഉപയോഗപ്രദമായ തെളിവുകൾ തന്നെയാണ് , ഒരുപക്ഷേ  അവയുടെ സഹായത്തോടെ നമ്മുക്ക്  അവരെ രക്ഷിക്കാൻ പറ്റുമോന്ന് നോക്കാം…,,,  അമിത പ്രതീക്ഷ വേണ്ട എന്തെന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരൊരുകൂട്ടം പിശാച്ചുകളുടെ കയ്യിൽ ആയിരുന്നു എന്നതു തന്നെ…!!

“ആ  പെൺകു ട്ടികളുടെ ജീവൻ  രക്ഷിക്കാൻ അവരുടെ  വയറ്റിലെ ജീവനുകൾ  വേണ്ടായെന്നു വെച്ചാൽ. ..,,,”

ഭദ്ര അർദ്ധോഗതിയിൽ നിർത്തി  ..

“ഒരു തീരുമാനവും ഇപ്പോൾ എടുക്കാൻ പറ്റില്ല മാഡം ,കാരണം അവരുടെ ശരീരത്തിനൽപ്പം പോലും  പ്രതിരോധശേഷിയില്ല ഇപ്പോൾ. .., കൂടാതെ വേറെയും ധാരാളം  പ്രോബ്ളംസ് ഉണ്ട്. ..!!

“ഓകെ ഡോക്ടർ , അവരെ കണ്ടെത്തി ഇവിടെ എത്തിച്ചതോടെ എന്റ്റെ ഡ്യൂട്ടി തീർന്നു എന്ന് കരുതി മടങ്ങി പോവുന്നവളല്ല ഞാൻ, അതുകൊണ്ട് തന്നെ അവരുടെ ജീവൻ ശരീരം വിട്ടു പോവാതെ  ഇത്രയും നാൾ ഈശ്വരൻ കാത്തത് ഒരു മരണത്തിലൂടവരെ ഇല്ലാതാക്കാനല്ല എന്ന വിശ്വാസത്തിൽ ഞാനിപ്പോൾ  പോവുന്നു ….!!

ഡോക്ടറുടെ മുറിയിൽ നിന്ന് ഭദ്ര പുറത്തേക്കിറങ്ങുമ്പോൾ അവളെ കാത്ത് ഷാനവാസ് നിൽക്കുന്നുണ്ടായിരുന്നു. ..,,

“ഭദ്രാമാഡം, ആ കുട്ടികളുടെ കാര്യം. .?

അയാൾ  ആശങ്കയോടെ ഭദ്രയെ നോക്കി

“അവരുടെ കാര്യമിനി തീരുമാനിക്കുന്നത്  ദൈവങ്ങളാണ് ഷാനവാസ്,, നിരാശയോടെ ഭദ്ര പറഞ്ഞു. ..

“അവരിലേതെല്ലാം മരുന്നുകൾ ആണ്  പരീക്ഷിച്ചതെന്നറിഞ്ഞാൽ അവരെ രക്ഷിക്കാൻ സാധിക്കില്ലേ മാഡം…?

“ഒരുപക്ഷേ പറ്റുമായിരിക്കു,പക്ഷേ അതിനു നമ്മൾ  ബംഗ്ലാവിൽ നിന്ന് ശേഖരിച്ച തെളിവുകൾ മാത്രം പോരാ..,,  പലമരുന്നുകൾ കൂട്ടി ചേർത്താണവരീ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്..അവയേതെല്ലാമെന്ന്  കണ്ടെത്തി രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും അവരുടെ ജീവനപകടത്തിലാവും..,, അതുകൊണ്ട്  മരുന്നുകൾ ഏതെല്ലാമാണെന്ന്  എളുപ്പത്തിൽ കണ്ടെത്താൻ ഒരു വഴി മാത്രം.., ‘പീറ്റർ ‘ അവൻ വാ തുറക്കണം…!!

അതുപറയുമ്പോൾ ഭദ്രയുടെ കണ്ണുകളിൽ ജ്വലിക്കുന്ന പക കണ്ട് ഷാനവാസൊന്ന് പകച്ചു…

“മാഡം അവനീ നിമിഷംവരെ വാ തുറന്നിട്ടില്ല  …!!

“അതു നിങ്ങൾ ചോദിച്ചപ്പോൾ , ഇനി ചോദ്യങ്ങൾ ചോദിക്കുന്നത് ഈ ഞാനാണ്…, ഉത്തരങ്ങൾ പറയുന്നതവനും,അതിനവൻ വാ തുറന്നില്ലെങ്കിൽ  പിന്നീടീ ആയുസ്സിലവൻ വാ തുറക്കില്ല..,, ഷുവർ…

പറഞ്ഞു കൊണ്ട് ഭദ്ര പുറത്തേക്ക് നടന്നു. ..

“ഭദ്രാ ….ഒരു ന്യൂസുണ്ട്  അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ദേവദാസ് പറഞ്ഞു. .

“എന്താണ്  സാർ…?

“ഡോക്ടർ ജോസപ്പനു ബോധം വീണുവെന്ന്, അയാൾ സംസാരിക്കുന്നുവെന്ന്  ഇപ്പോൾ ഡോക്ടർ വിളിച്ചു പറഞ്ഞു. ..

“ചത്തില്ലേ അവൻ….”ഷാനവാസ്  പിറുപിറുത്തു. ..

“നോ ,ഷാനവാസ് അവനങ്ങനെ ചാവേണ്ടവനല്ല.., അവനെ നമ്മുക്ക് ആവശ്യമുണ്ട് ഇപ്പോൾ… നിങ്ങൾ  വാ.. പറഞ്ഞു കൊണ്ട്  ദേവദാസ് ജോസപ്പനരികിലേക്ക് നടന്നു

“സാർ ജോസപ്പനെക്കാൾ  വിവരങ്ങൾ ചോദിച്ചറിയാൻ നല്ലത്  പീറ്ററല്ലേ..?

ഭദ്ര ചോദിച്ചു

“ഒരിക്കലും അല്ല ഭദ്രാ. ..കാരണം കഴിഞ്ഞ ഒരു രാത്രി മുഴുവൻ ഷാനവാസുൾപ്പെടെയുളളവർ അത്രയെല്ലാം ശ്രമിച്ചിട്ടും വാ തുറക്കാത്ത അവൻ ഇപ്പോൾ സംസാരിക്കും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തം ആണ്.. ., പ്രത്യേകിച്ച് ആ പെൺകുട്ടികളെ നമ്മൾ കണ്ടെത്തിയ സാഹചര്യത്തിൽ…

ദേവദാസ് പറഞ്ഞത് ഉൾക്കൊള്ളാൻ സാധിക്കാത്തതുപോലെ ഭദ്ര ശിരസ്സ് ചലിപ്പിച്ചു കൊണ്ട് അയാളെ അനുഗമിച്ചു.. അവളുടെ മനസ്സപ്പോഴും പീറ്ററിനോടുളള ദേഷ്യത്താൽ തിളക്കുകയായിരുന്നു….!!

&&&&&&&&&&&&

കഴുത്തിൽ  വെട്ടേറ്റിട്ടും ജോസപ്പന്റ്റെ  സംസാരശേഷി  നഷ്ടപ്പെട്ടില്ല എന്നത് ഡോക്ടർമാരെ സംബന്ധിച്ചിപ്പോൾ ഏറെ ആഹ്ളാദകരമായ വാർത്തയായിരുന്നു…. പരീക്ഷണ മരുന്നുകളുടെ യഥാർത്ഥ വിവരങ്ങൾ ലഭിച്ചാൽ  പെൺകുട്ടികളെ രക്ഷിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ  മെഡിക്കൽ സംഘം  ദേവദാസിനൊപ്പം  ജോസപ്പനെ നോക്കി നിന്നു. …

“ജോസ്…., ഞങ്ങളുടെ ചോദ്യങ്ങൾക്കുത്തരം പറ നിങ്ങൾ. … ദേവദാസ്  പറഞ്ഞു കൊണ്ടിരുന്നു…

ദേവദാസിന്റ്റെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരമില്ലാത്തവനായ് ജോസപ്പൻ അവരെ നോക്കി നിശബ്ദതനായ് കിടന്നു. ..

“സീ മിസ്റ്റർ ജോസ്,  ഇപ്പോൾ ഞങ്ങൾ നിങ്ങളോട് കാണിക്കുന്നത് നിങ്ങളൊരു മനുഷ്യ ജീവി ആണല്ലോ  എന്ന പരിഗണനയാണ് നിങ്ങളതിനർഹനല്ലെങ്കിലും. ..,,

നിങ്ങൾ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്നേ മതിയാവുക ഉളളൂ ,കാരണം നിങ്ങളുടെ മാത്രമല്ല  നിങ്ങളുടെ  രണ്ടു മക്കളുടെ കൂടി ജീവൻ ഇപ്പോൾ ഞങ്ങളുടെ കയ്യിലാണ്….,,

“ഫിലിപ്പും പീറ്ററും…,

ഫിലിപ്പ് നിരപരാധിയാണെന്ന പരിഗണനയോ ചിന്തയോ ഞങ്ങൾക്കില്ല.., മനസ്സിലായോ ജോസപ്പന് ഞാൻ  പറഞ്ഞത്. ..? ഭദ്രയുടെ ശബ്ദം കനത്തു തുടങ്ങിയതും  ജോസപ്പൻ അവളെ നോക്കി..

ദേഷ്യത്താൽ കനൽപോലെ എരിയുന്ന അവളുടെ മുഖത്തേക്കയാൾ ഒരു നിമിഷം നോക്കി. ….

ആ പെൺകുട്ടികളിൽ പരീക്ഷിച്ച മരുന്നുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറി തന്റ്റെ ഓഫീസുമുറിയിലെ  ഷെൽഫിനകത്ത് ഭദ്രമായുണ്ടെന്ന് ജോസപ്പൻ പറഞ്ഞതും ഭദ്രയിൽ ആ പെൺകുട്ടികളുടെ കാര്യത്തിൽ നേരിയ പ്രതീക്ഷയുണർന്നു..

അവൾ ഡോക്ടർമാരുടെ സംഘത്തെ നോക്കി, അവരിലും പ്രതീക്ഷകൾ തിളങ്ങി. ..

ജോസപ്പൻ പറഞ്ഞതുപോലൊരു ഡയറി അയാളുടെ ഷെൽഫിന്റ്റെ ഉളളറയിൽ നിന്ന് കിട്ടിയെന്ന വാർത്ത രാജീവനിൽ നിന്നും കേട്ടതും മെഡിക്കൽ സംഘം  അവിടെ നിന്ന് വേഗം ആ പെൺകുട്ടികൾക്കരികിലേക്ക് പോയി. …കൂടെ ഭദ്രയെ ഒന്ന് നോക്കി ദേവദാസും….

എല്ലാവരും  പോയപ്പോൾ ഭദ്രയും ഷാനവാസും  ജോസപ്പനരികിലവശേഷിച്ചു…

ഭദ്ര ജോസപ്പന്റ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ..

“നിങ്ങളെ ആക്രമിച്ചതാരാണ്  ജോസപ്പൻ…?

ഭദ്രയുടെ ചോദ്യം  കാതിൽ വീണതും ആ ഓർമ്മയിൽ  ജോസപ്പനിലൊരു ഞെട്ടലുണ്ടായി. ..

“എനിക്ക് അറിയില്ല മാഡം.., ആളാരാണെന്ന് ഞാൻ കണ്ടില്ല. ..!!

ജോസപ്പൻ മുറിഞ്ഞുവീണ ശബ്ദത്തിൽ പറഞ്ഞു

“ജോസപ്പൻ….,ഈ അവസ്ഥയിൽ കിടന്നുകൊണ്ട് നിങ്ങൾ നുണപറയരുത്  കാരണം  ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് അതാരാണെന്നറിയാമെന്ന്…!!

നിങ്ങളുടെ രഹസ്യങ്ങൾ അറിയാവുന്ന ആരോ ഒരാൾ കൂടി പുറത്തുണ്ട്, ഒരു പക്ഷേ നിങ്ങളുടെ കൂട്ടു പ്രതി….,,,ഭദ്ര പറഞ്ഞു. ..

“ഇല്ല…അങ്ങനെ ഒരാളില്ല. .. ഞങ്ങൾ മൂന്നു പേർ മാത്രമേ ഉള്ളൂ. …, കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും ബോധം മറഞ്ഞയാൾ കണ്ണുകളടച്ചു… &&&&&&&&&

“ഭദ്രാ….,ഇതിപ്പോൾ ആകെ കൂടി  കുഴഞ്ഞു മറിഞ്ഞിരിക്കുകയാണല്ലോ കേസ്… ലീനയുടെ കൊലയാളിയെ കണ്ടെത്താൻ ഇതുവരെ പറ്റിയിട്ടില്ല നമുക്ക്. …

ദേവദാസ്  ഭദ്രയോടു പറഞ്ഞതും അവിടെ കൂടിയിരുന്നവരെല്ലാം ഭദ്രയെ നോക്കി..

കഴിഞ്ഞു പോയ ദിവസങ്ങളിൽ രാപ്പകൽ ഇല്ലാതെ  ഓടിനടന്നതിന്റ്റെ ക്ഷീണം ഭദ്രയുൾപ്പെടെ എല്ലാവരിലും പ്രത്യക്ഷത്തിൽ കാണാമായിരുന്നു….

ഉറക്കം കനംതൂങ്ങുന്ന, കണ്ണുകളുമായ് ഭദ്ര തലതാഴ്ത്തിയിരിക്കുന്നതുകണ്ട ദേവദാസ് അലിവോടെ അവളെയും,  അവിടെ കൂടിയിരിക്കുന്നവരെയും നോക്കി. …

“ഭദ്രാ  ,ഇനി ഭയക്കാനൊന്നും ഇല്ലാന്ന് ആശുപത്രിയിൽ നിന്ന്  വിവരം ലഭിച്ചല്ലോ, തൽക്കാലം ആ പെൺകുട്ടികൾ സേഫാണ് ഇപ്പോൾ…

“അവരുടെ  വയറ്റിൽ വളരുന്ന  കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് നമ്മുടെ അന്വേഷണ പരിധിയിൽ വരുന്ന കാര്യമല്ല, അതിനവർക്ക് മെഡിക്കൽ ബോർഡ് ഉണ്ട്, അവരെടുത്തോളും തീരുമാനങ്ങൾ…

ഒരു കാര്യം ഉറപ്പ്  തന്നിട്ടുണ്ട് മെഡിക്കൽ സംഘം. ..

“എന്തു കാര്യം സാർ …?

“ഏഴുപെൺകുട്ടികളുടെ ജീവനെടുത്ത, ഇനിയും അവശേഷിക്കുന്ന ജീവനുകൾ എടുക്കുമോ എന്ന് ഉറപ്പില്ലാത്ത ആ  കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ  ജനിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന്…,,

കാരണം പലജീനുകൾ ചേർന്ന അപൂർവ്വ പരീക്ഷണഫലമാണാ കുഞ്ഞുങ്ങൾ..,, അവയുടെ അനിയന്ത്രിതമായ വളർച്ച നാളെ അവശേഷിക്കുന്ന ആ പെൺകുട്ടികളെ ഇല്ലാതാക്കുമോയെന്ന ഭയം ഡോക്ടർമാർക്ക് ഉണ്ട്,അതുകൊണ്ട്  അവരൊരു നല്ല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം. ..”

ദേവദാസ് പറഞ്ഞു  നിർത്തിയതും ഭദ്ര ഒന്നും പറയാതെ പുറത്തേക്ക് നടന്നു…

“ഭദ്ര… താനെവിടെ പോവുന്നു..?

ദേവദാസ്  ചോദിച്ചു….

“പീറ്ററിനെ കാണാൻ സാർ..,

കാരണം  ഈ കഥയിലിനിയും വെളിപ്പെടാത്തൊരുപാട് കാര്യങ്ങൾ അവന്റെ നാവിൻ തുമ്പിലുണ്ട് , അതറിയാൻ .., ഇനിയും നമ്മുക്ക് പിടിതരാതെ  മറഞ്ഞു നിൽക്കുന്ന ആ കൊലയാളി ആരെന്നറിയാൻ അവനെ, പീറ്ററിനെ കാണണം. ..!!

ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കനത്ത കാലടികളോടെ ഭദ്ര പീറ്ററിന്റ്റെ സെല്ലിനുനേരെ നടന്നു..

അവളുടെ മനസ്സിലപ്പോൾ  ആ പെൺകുട്ടികളെ രഹസ്യ അറയിൽ കണ്ട നിമിഷംതെളിഞ്ഞുവന്നതും മനസ്സിൽ പീറ്ററിനോടുളള  ദേഷ്യം ആളികത്തി….!!

   തുടരും….

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭദ്ര IPS – Part 17”

  1. ഞാൻ വായിച്ചിട്ടുള്ളതിൽ വളരെ വ്യത്യസ്ഥമായ ഒരു കഥയാണിത് ….. സൂപ്പർ…….👌👌👌

Leave a Reply

Don`t copy text!