ഭദ്ര IPS – Part 16

4655 Views

ഭദ്ര IPS Novel

“ഷാനവാസ് ,വാട്ട് ഹാപ്പെൻഡ്..?

ഷാനവാസിന്റ്റെ പെട്ടെന്നുള്ള  ഭാവമാറ്റംകണ്ട ഭദ്ര അവന്റെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങി  തുറന്ന വാതിലിനുളളിലേക്ക് അടിച്ചു …,,

പെട്ടന്നവളുടെ  ശരീരത്തിലൊരു ഞെട്ടലുണ്ടായത് കൂടെയുളളവരെല്ലാം കണ്ടു …!!

“ഭദ്രാ മാഡം..,”

വിളിച്ചു കൊണ്ട് ഹരി മുറിയിയ്ക്കുളളിലേക്ക് നോക്കി, കൂടെ ബാക്കിയുളളവരും…

അവിടെ ,അകത്ത്  വാതിലിനടുത്തു തന്നെ  പുറത്തേക്ക് നോക്കിയെന്ന പോലെ നാലു പെൺകുട്ടികളുടെ ശവശരീരം സ്റ്റെഫ് ചെയ്തുവെച്ചിരിക്കുന്നതുകണ്ട അവരിലും ഒരു ഞെട്ടൽ ഉണ്ടായി..!!

പെട്ടന്നൊരു ശൂന്യത ചുറ്റും നിറയുന്നതുപോലവർകു തോന്നി. ..

“മാഡം, നമ്മൾ വൈകിപോയല്ലോ  ..?

ജേക്കബ് അച്ചൻ വളർത്തിയ ആ പതിനൊന്ന് കുട്ടികളും മരണപ്പെട്ടല്ലോ മാഡം..?

“നാലുപേരെ എങ്കിലും രക്ഷിക്കാൻ സാധിക്കും എന്നൊരു ചിന്ത മനസ്സിൽ ബാക്കിയുണ്ടായിരുന്നു ,പക്ഷേ ഇപ്പോൾ അതും അവസാനിച്ചല്ലോ മാഡം..”

നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശ്രദ്ധയോടെ ഭദ്ര ആ  മുറിയിലേക്ക് കയറി ..

“ഇവിടെ എവിടെഎങ്കിലും സ്വിച്ച് ബോർഡ് ഉണ്ടാവും നോക്കിക്കേ” എന്നവൾ പറയുമ്പോഴേക്കും ഗിരീഷ്  ലൈറ്റ് ഇട്ടു കഴിഞ്ഞിരുന്നു. ..

പ്രകാശം മുറിയിൽ പരന്നപ്പോൾ ഭദ്രയുൾപ്പെടെ എല്ലാവരും അത്ഭുതപ്പെട്ടു …, ഒരു ചെറിയ വലിയ പരീക്ഷണശാലയായിരുന്നു ആ മുറി …!!

അത്യാധുനികമായ പല സർജിക്കൽ ഉപകരണങ്ങളും അവിടെ സെറ്റ് ചെയ്തു വെച്ചിരുന്നു, കൂടാതെ വേറെയും ധാരാളം പരീക്ഷണഉപകരണങ്ങളവിടെ ഉണ്ടായിരുന്നു. .. പലതരം  ലായനികളും ഊഷ്മാവനുസരിച്ച് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നത് ഭദ്രയുടെ കണ്ണിലുടക്കി…

“മാഡം.., ഇത് ഇവിടെ….,,,

എന്താണ് പറയേണ്ടത് എന്നറിയാതെ രാജീവ് നാലുചുറ്റും നോക്കുമ്പോഴും ഭദ്രയുടെ കണ്ണുകൾ സ്റ്റെഫ് ചെയ്തുവെച്ച ആ പെൺകുട്ടികളിലായിരുന്നു. ..!!

യാതൊരു വിധ കേടുപാടുകളും വരാതെ പ്രത്യേക രീതിയിൽ  ക്രമീകരിച്ചിരിക്കുന്ന അവയുടെ  മുഖം മാത്രം  വ്യക്തമായിരുന്നില്ല  …!!

“മാഡം, മാഡമെന്താണ്  ഇങ്ങനെ നോക്കുന്നത് …?

ഷാനവാസ് ഭദ്രയുടെ അടുത്തെത്തി

“ഹരി  ….,,

പെട്ടെന്ന് ഭദ്ര ആവേശത്തോടെ ഹരിയെ വിളിച്ചു

“എന്താ മാഡം..?

“ഹരികുമാർ സൂക്ഷിച്ച് നോക്ക്, ഇത്  ഇനി കണ്ടെത്താനുള്ള ആ പെൺകുട്ടികളുടെ ശരീരമല്ലല്ലോ..?

ആവേശത്തോടെ ഭദ്ര പറഞ്ഞപ്പോൾ അതുകേട്ടുനിന്നവരിലൊരു പുത്തൻ ഉണർവുണ്ടായി, അവരെല്ലാം  ആ  ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി …,,,

“ശരിയാണ് ഭദ്രമാഡം പറഞ്ഞത് , ഇത് അവരല്ല എന്ന് തോന്നുന്നു …!!

ഗിരീഷ് സംശയഭാവത്തിൽ പറയുമ്പോൾ  ഹരികുമാർ തന്റ്റെ കയ്യിലെ ക്യാമറയിലെന്തോ തിരയുന്ന തിരക്കിലായിരുന്നു  …,,,

“ഭദ്രാ മാഡം…,

ഹരി വിളിച്ചതും ഭദ്ര അയാളെ നോക്കി  ..

“ഹരി  ഇതവരല്ലേ..?

 അനാഥാലയത്തിലെ  ആദ്യം മരിച്ച ആ കുട്ടികൾ…?

ഭദ്ര പെട്ടെന്ന് ചോദിച്ചു

“യെസ് മാഡം , ദാ നോക്കൂ”പറഞ്ഞു കൊണ്ട് ഹരി ക്യാമറ അവർക്ക് നേരെ തിരിച്ചപ്പോൾ  എല്ലാവരും കണ്ടു ,ആദ്യം മരിച്ച ആ നാല് പെൺകുട്ടികളുടെ  ഫോട്ടോ. .!!

യുഎസിൽ നിന്ന് തിരിച്ച് നാട്ടിലെ അനാഥായത്തിലേക്കെത്തുകയും, പിന്നീട്  പനി ബാധിച്ചും,വാഹന  അപകടംമൂലവും മരിച്ച ആ നാല് പെൺകുട്ടികൾ തന്നെയാണ് തങ്ങളുടെ മുന്നിൽ ഇപ്പോൾ സ്റ്റെഫ് ചെയ്ത രീതിയിൽ ഈ നിൽക്കുന്നതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു ..!!

“മാഡം ഇതെങ്ങനെ..?

ഇവരുടെ  ബോഡി  അവിടെ പള്ളി സെമിത്തേരിയിലടക്കിയതല്ലേ.?

പിന്നെ എങ്ങനെ ഇവിടെ ..?

ഗിരീഷ്  ചോദിച്ചു

“ഗിരീഷ്, ജീവനോടെ ഇരിക്കുന്നവരെ സെമിത്തേരിയിലെത്തിക്കാൻ കഴിവുള്ള  ജോസപ്പനും മകനും , മരിച്ചു മണ്ണിനടിയിലാക്കിയവരെ ഇവിടെ എത്തിക്കാനാണോ പാട് .., സെമിത്തേരിയിൽ  ജേക്കബ് അച്ചനും പളളിക്കാരും  ശവം മറവുചെയ്ത അന്നു രാത്രി  തന്നെ ഒരുപക്ഷേ  മാന്തിയെടുത്ത് ഇവിടെ കൊണ്ടു വന്നിട്ടുണ്ടാവും അവർ …!!

“മാഡം….,,

“അതെ ഗിരീഷ് , ഞാൻ ഈ കേസിന്റെ  ആദ്യം തന്നെ പറഞ്ഞിരുന്നില്ലേ , ആദ്യം മരിച്ച പെൺകുട്ടികളുടേതൊരു കൊലപാതകം ആയിരിക്കാമെന്ന്. ..!!

“എന്തിനിവരെ മാന്തിയെടുത്തിവിടെ എത്തിച്ചെന്ന് നമുക്ക്   പീറ്ററോടു തന്നെ ചോദിക്കാം , പക്ഷെ അതിനുമുൻപ് നമുക്ക് അവരെ കണ്ടെത്തണം..,, ജീവനോടെ അവശേഷിക്കുന്നു എന്ന് നമ്മൾ  കരുതുന്ന ആ നാലു  കുട്ടികളെ,,,,പറഞ്ഞു കൊണ്ട് ഭദ്ര   ആ മുറിയിലാകെ കണ്ണോടിച്ചു,അവളുടെ  കണ്ണുകൾ  മുറിക്കുളളിലാകെ വട്ടം കറങ്ങി..

“ഇവിടെ എവിടെയും അവരുളളതിന്റ്റെ ലക്ഷണങ്ങൾ ഇല്ല,  അവരെവിടെയാവും,,, “രാജീവ്  ആലോചനയോടെ നാലു പാടും നോക്കവേ ഭദ്ര ആ മുറിയുടെ  ചുമരുകളും മറ്റും സൂക്ഷിച്ച് നോക്കാൻ തുടങ്ങി. .

“മാഡം, ഇവിടെ  വാതിലുകൾ ഒന്നും  കാണുന്നില്ലല്ലോ.?

നിരാശയോടെഷാനവാസ് പറഞ്ഞു

“നോക്കാം ഷാനവാസ് ..,, അവരിവിടെ തന്നെ ഉണ്ടെന്നെന്റ്റെ മനസ്സു പറയുന്നു , പറഞ്ഞതും  ഭദ്ര ആ തറയിലേക്ക് കിടന്നു കൊണ്ട്  ചെവി തറയോട് ചേർത്തുവെച്ചു എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അറിയാൻ….!!

“ഷാനവാസ് …!!

ഭദ്ര വിളിച്ചതും ഷാനവാസ്  തന്റെ കാതുകളാ തറയോട് ചേർത്ത് വെച്ചു. .

“മാഡം…, അയാൾ ആവേശപൂർവ്വം വിളിച്ചപ്പോൾ  രാജീവനു മനസ്സിലായ്  തങ്ങൾ നിൽക്കുന്ന തറയ്ക്ക് താഴെ തങ്ങളെ കാത്തെന്തോ ഉണ്ടെന്ന്..!!

“രാജീവ് സാർ ,ഇതിനിടയിൽ ആരോ ഉളളതുപോലെ .., ആരുടെയോ കാൽപെരുമാറ്റം കേട്ടതുപോലെ.., ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞു.

തങ്ങൾ നിൽക്കുന്ന  മാർബിൾ പാളികളിലോരോന്നിലും ഭദ്രയും കൂട്ടരും അമർത്തി ചവിട്ടി നോക്കി , എവിടെ നിന്നെങ്കിലും ശബ്ദവ്യത്യാസം കേൾക്കുന്നുണ്ടോയെന്നറിയാൻ….!!

” ദാ.., ഇവിടെ  ,ഇവിടെ ഒരു ശബ്ദവ്യത്യാസം” ഹരി വിളിച്ചു പറഞ്ഞതും  ഭദ്ര അങ്ങോട്ടു ചെന്നു

“ശരിയാണ് ഹരി പറഞ്ഞത്.., ഇവിടെ  ആണ് താഴേക്ക് ഉള്ള വാതിൽ ..,, പക്ഷേ എങ്ങനെ , എങ്ങനെ  അതു തുറക്കും. .?

“മാഡം.,, പൊളിച്ചെടുക്കാൻ പറ്റുമോന്ന്…,,

ഗിരീഷ്  ചോദ്യം പാതിയിൽ അവസാനിപ്പിച്ച് ഭദ്രയെ നോക്കിയതും ഭദ്ര തീഷ്ണതയോടെ അയാളെ നോക്കി.

“ഗിരീഷ്..,,, ആവേശം നല്ലതാണ്, പക്ഷേ ഇതൊരു പരീക്ഷണശാലയാണ് …,,

മനുഷ്യ ജീവനുയാതൊരു വിലയും കൽപ്പിക്കാത്ത ചെകുത്താന്മാരുടെ പരീക്ഷണശാല.., ഒരുപക്ഷേ നമ്മുടെ ആവേശം മൂലം നഷ്ടപ്പെടുക നമ്മുടെ ജീവൻ തന്നെയാവും .., അതുകൊണ്ട് ശ്രദ്ധിച്ചു മാത്രമേ ഇവിടെ ഓരോന്നും കൈകാര്യം ചെയ്യാൻ പറ്റുകയുളളു മനസ്സിലായോ..?

“യെസ് മാഡം,, കുറ്റബോധത്തോടെ ഗിരീഷ് തലയാട്ടി .

“മാഡം  ഇവിടെ ഈ തറ ഓപ്പൺ ചെയ്യാൻ  നമ്മുക്കാരെയെങ്കിലും കൊണ്ടു വന്നാലോ..?

“യെസ് ഷാനവാസ് അതേയുളളു മാർഗം ,കാരണം  ഈ പരീക്ഷണശാലയുടെ നിർമ്മാണം നമ്മൾ കണ്ടു ശീലിച്ച രീതിയിൽ അല്ല.., കൂടുതൽ ശക്തി  പ്രയോഗിക്കുന്നത് അപകടമാവുമൊരുപക്ഷേ ,,,”..

ഭദ്ര പറഞ്ഞു നിർത്തിയതും ഫിലിപ്പ്  ഭദ്രയ്ക്ക് മുമ്പിലെത്തി. .

“മാഡം, ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ..? ഫിലിപ്പ് പെട്ടെന്ന് ഭദ്രയോട് ചോദിച്ചപ്പോൾ, ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി …

“തനിക്ക് ഇത് ഓപ്പൺ ചെയ്യാൻ അറിയുമോ

ഫിലിപ്പ് ..?

ഭദ്ര ചോദിച്ചു

“മാഡം യുഎസിലെല്ലാം ഇതുപോലെ   ധാരാളം  അണ്ടർഗ്രൗണ്ടോരോ ഹോസ്പിറ്റലിനും ഉണ്ടാകും, പക്ഷേ അതെല്ലാം നല്ല ഉദ്ദേശം വെച്ചാണെന്നുമാത്രം..”പറഞ്ഞു കൊണ്ട് ഫിലിപ്പ്  ആ മുറിയിലാകെ കണ്ണോടിച്ചു

പെട്ടെന്നവൻ ചുമരിലെ സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി , ഒരുനിമിഷം അവയിലോരോന്നിലും അവന്റെ കണ്ണുകൾ ദ്രുതഗതിയിൽ സഞ്ചരിച്ചു..

കൂട്ടത്തിൽ നിന്ന് മാറിയൊരു സ്വിച്ചിലവന്റ്റെ കണ്ണുകളുടക്കിയതും അവന്റെ മുഖത്തൊരു വിഷാദ ചിരി വിടർന്നു ..

അവൻ ഭദ്രയും സംഘവും നിൽക്കുന്ന തറയിലേക്കൊന്നു നോക്കി. .,

“മാഡം ,അവിടെ നിന്ന് മാറി നിൽക്കൂ എല്ലാവരും, ഇവിടെ  ഇങ്ങോട്ടു പോരൂ….”

ഫിലിപ്പ് പറഞ്ഞതും ഭദ്രയും കൂട്ടരും ഫിലിപ്പിനടുത്തേക്ക് നീങ്ങി. ..

ഫിലിപ്പ് കൈനീട്ടി  ഒറ്റപ്പെട്ട ആ സ്വിച്ചിൽ വിരലമർത്തിയതും  ചെറിയൊരു മൂളലോടെ ഭദ്രയും കൂട്ടരും ആദ്യം നിന്നിരുന്ന ആ തറ, ഇരുവശത്തേക്കും തെന്നി മാറി, പകരം അവിടെനിന്ന് താഴേക്ക്  ഏതാനും പടികൾ പ്രത്യക്ഷപ്പെട്ടു..

അത്ഭുതത്തോടെ  ഭദ്രയും കൂട്ടരും അങ്ങോട്ടു നോക്കി , പെട്ടന്നവിടെയെല്ലാം വെളിച്ചം വീണു   ഫിലിപ്പ് സ്വിച്ചിൽ നിന്ന് കൈ മാറ്റി. ..

” കമോൺ എവരിബഡി.., പറഞ്ഞു കൊണ്ട് ഭദ്രയാ  പടികളിലൂടെ താഴേക്ക് വേഗത്തിൽ  ഇറങ്ങി മുന്നിൽ കണ്ട വാതിൽ ആവേശപൂർവ്വം തുറന്ന ഭദ്ര തൊട്ടു മുന്നിൽ കണ്ട കാഴ്ചയിൽ  വിറങ്ങലിച്ചു.. …!!

അവളുടെ തൊണ്ടയിലൊരു കരച്ചിൽ പിടഞ്ഞമർന്നു …!!

” ഷാനവാസ് …,,,,

വിളിച്ചു  കൊണ്ട് ഭദ്ര ആ മുറിയിലേക്ക് ഓടി കയറി …

പുറകെ കയറിയ  ഷാനവാസും രാജീവുമെല്ലാം തൊട്ടു മുമ്പിലെ  ദൃശ്യങ്ങൾ കണ്ടു വിറച്ചുപോയി..!!

“യാ ..അളളാഹ് ,,, പറഞ്ഞു കൊണ്ട്  ഷാനവാസ് തന്റ്റെ കണ്ണുകളൊരു നിമിഷം ഇറുകെയടച്ചു, കൂടെ മറ്റുളളവരും…!!

ആ നാലു പെൺകുട്ടികൾ ,,, ജീവനോടെ  അവർക്ക് മുമ്പിൽ…!!

പക്ഷേ…,

അർദ്ധനഗ്നരായിരുന്ന അവരുടെ   കൈകാലുകൾ  ചങ്ങലകൊണ്ടു ബന്ധിച്ചൊരു തൂണുമായ്  ചേർത്ത് കെട്ടിയിരുന്നു. . , വായിൽ പ്ളാസ്റ്ററൊട്ടിച്ചിരുന്നവരുടെ   കണ്ണുകൾ   ഗർത്തതിലെന്നെപോലെ കുഴിഞ്ഞു പോയിരുന്നു…!!

അനങ്ങാൻ പോലും സാധിക്കാതെ നീരുവന്നു പൊട്ടിയൊലിക്കുന്ന അവരുടെ കാലുകളിലൂടെ ചെറിയ രീതിയിൽ  രക്തം ഒഴുക്കിയിറങ്ങുന്നുണ്ടായിരുന്നപ്പോൾ…,  മുറിയിലാകെ  മൂത്ര വിസർജ്യങ്ങളുടെ  മണം നിറഞ്ഞു നിന്നിരുന്നു. …!!

നിറകണ്ണുകളോടെ അവരെ നോക്കിയ ഭദ്ര ഞെട്ടലോടെ കണ്ടു , അവരുടെ  വീർത്തുന്തിയ വയറിന്റ്റെ അസാമാന്യമായ ഇളക്കം. ..!!

“ഭദ്ര മാഡം..,, വിളിച്ചു കൊണ്ടങ്ങോട്ടു വന്ന  ഫിലിപ്പ്  ഞെട്ടലോടെയാ പെൺകുട്ടികളെ നോക്കി …, അവന്റെ മുഖം ഭീതിയിൽ മുങ്ങി. ..,,

“ഭദ്രാ..മാഡം.., അവനുച്ചത്തിൽ വിളിച്ചു. ..

ഭദ്ര ഞെട്ടലോടെ അവനെ നോക്കി..

“മാഡം ഇവരുടെ വയറ്റിലുമുണ്ട് മൂന്നോ അധിലധികമോ ജീവനുകൾ , ഏതുനിമിഷവും ഇവരുടെ വയർകീറിയവ പുറത്തേക്ക്  വരും ..,എത്രയും പെട്ടന്നിവരെ ഹോസ്പിറ്റലിൽ എത്തിച്ചേ മതിയാകൂ..,, ബ്ളീഡിംഗ് കൂടുതൽ ആയാൽ ഒരു പക്ഷേ… ….,,,

ഫിലിപ്പ് പറഞ്ഞു നിർത്തുമ്പോൾ  ഒരുസെക്കന്റ്റ് ഭദ്രയുടെ കൺമുന്നിൽ  കല്ലറയിൽ നിന്നും കിട്ടിയ ആ പെൺകുട്ടികളുടെ ശവ ശരീരം തെളിഞ്ഞു…!!

വയർ പിളർന്നാണവരുടെ മരണം സംഭവിച്ചതെന്ന ഡോക്ടർ  ഇക്ബാൽ മുഹമദ്ദിന്റ്റെ വാക്കുകൾ  തെളിഞ്ഞു. ..!!

ഭദ്രയാ പെൺകുട്ടികളുടെ വീർത്ത വയറിലേക്ക് നോക്കി  ഏതുനിമിഷവും ആ വയർ പൊട്ടുംഎന്ന ചിന്തയാലവളുടെ ഉടൽ വെട്ടി വിറച്ചു…

“കമോൺ ക്വിക്..,, പറഞ്ഞു കൊണ്ട് ഭദ്രയുൾപ്പെടെ എല്ലാവരും  ശ്രദ്ധയോടെ ആ പെൺകുട്ടികളുടെ വായമൂടിയിരുന്ന പ്ളാസ്റ്റർ നീക്കം ചെയ്യവേ  വേദനയാലവരുടെ മുഖം ചുളുങ്ങി ..,

മിണ്ടാപ്രാണികൾ കണ്ണീനീർ വാർക്കുംപോലെ അവരുടെ  കണ്ണിൽ നിന്നിറ്റുവീണ തുളളികൾ ഭദ്രയുടെയും കൂട്ടരുടെയും കൈകളിൽ വീണു ചിതറി തെറിച്ചു. ..!!

”  ഇവരെ ഇവിടെ കൊണ്ടു വന്നതിനുശേഷം ആ ദുഷ്ടൻമാർ ഈ പ്ളാസ്റ്റർ നീക്കിയിട്ടില്ലേ ആവോ …, രാജീവ് ആത്മഗതം പറയുമ്പോൾ  ഫിലിപ്പ് ശ്രദ്ധയോടെ അവരുടെ  പ്ളാസ്റ്റർ നീക്കം ചെയ്തുകൊണ്ടിരുന്നു ..!!

“മാഡം ഈ ചങ്ങലകൾ എങ്ങനെ റിമൂവ് ചെയ്യും ..? ഷാനവാസ് ആശങ്കയോടെ ചോദിച്ചു.

ഭദ്രയുടെ കണ്ണുകൾ  ആ മുറിയിലാകെ പരതവേ  പെൺകുട്ടികളിലൊരാൾ  കുറച്ചപ്പുറത്തുളള ഓപ്പറേഷൻ ടേബിൾ പോലുള്ള  വസ്തുവിനു നേരെ മുഖം  നീട്ടി  ..

മേശയ്ക്കരികിലെത്തിയ ഭദ്ര ശ്രദ്ധയോടെ ആ ടേബിൾ പരിശോധിച്ചു പെട്ടന്നവളുടെ കണ്ണുകൾ  വികസിച്ചു .. 

ചങ്ങലകൾ ബന്ധിച്ച താക്കോൽ കൂട്ടം അവിടെ ആ ടേബിളിൽ ഉണ്ടായിരുന്നു.., അതെടുക്കാൻ കൈനീട്ടിയ ഭദ്ര വേഗം കൈകൾ പിൻവലിച്ചു…

“രാജീവ്  ….,,

ഭദ്രയുടെ വിളികേട്ടങ്ങോട്ടു ചെന്ന രാജീവ് കണ്ടു ചെറിയ  ബൗളുകളിലായ്  ലായനികളിൽ മുക്കിവെച്ചിരിക്കുന്ന ഒന്നോരണ്ടോ മാസം  പ്രായമുള്ള   ഭ്രൂണങ്ങൾ …!!

മാഡം ഇത്…?

രാജീവ് ഭദ്രയെ നോക്കിയപ്പോൾ ഭദ്രം വേഗം താക്കോലുമായ് ആ പെൺകുട്ടികളുടെ അരികിലെത്തി  ശ്രദ്ധയോടെ അവരുടെ  കൈകാലുകൾ  സ്വതന്ത്രമാക്കവേ അവരോരുത്തരും  തളർന്ന്  ഷാനവാസിന്റ്റെയും ഭദ്രയുടെയും കൈകളിൽ വീണു …!!

  അതീവ ജാഗ്രതയോടെ അവരെ കൈകളിൽ കോരിയെടുത്ത് മുകളിലേക്കുളള പടികളോരോന്നായ് കയറുമ്പോൾ  ആ നാലുജീവനുകൾക്കൊന്നും വരരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഭദ്രയുടെയും കൂട്ടരുടെയും ഉളളിൽ …!!

ആ പ്രാർഥന നിഷ്ഫലമാക്കാനെന്നവണ്ണം അപ്പോഴാ പെൺകുട്ടികളുടെ വയർ വല്ലാതെ ഇളകി തുടിക്കുന്നുണ്ടായിരുന്നു…..!!

പിളരാനെന്നപോലെ….!!

   തുടരും

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭദ്ര IPS – Part 16”

Leave a Reply