ഭദ്ര IPS – Part 5

10279 Views

ഭദ്ര IPS Novel

”ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ….?

ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ  തെറ്റിദ്ധരിപ്പിച്ചു. ..

ഫോർ  വാട്ട്  ഷാനവാസ്…!!

ഞാനിന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ പറ്റി അച്ചനെന്തിനെന്നെ തെറ്റിദ്ധരിപ്പിക്കണം…?

പിന്നെ ഒരാൾ വന്നു മറ്റൊരാളെ പറ്റി എന്തെങ്കിലും പറയുന്നതു കേട്ട് അതിന്റെ പുറകെ ഇടവും വലവും നോക്കാതെ ഇറങ്ങി  തിരിക്കുന്നവരാണോ ഷാനവാസേ നമ്മൾ പോലീസുകാർ….?

ഭദ്രയുടെ ചോദ്യങ്ങൾക്ക്  മുമ്പിൽ നിശബ്ദനായ് നിൽക്കുമ്പോഴും ലീന ഡോക്ടറെ പ്രതിസ്ഥാനത്ത് സങ്കൽപിക്കാൻ ഷാനവാസിനായില്ല. .. പക്ഷേ അച്ഛന്റെ പരാതി. …?

ഷാനവാസ്. ….,,,

സിഐ രാജീവ് ഷാനവാസിനരികിലെത്തി…

”തന്നെ പോലെ തന്നെ ലീന ഡോക്ടറുടെ കാര്യം ആദ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കു പറ്റിയിരുന്നില്ല, പക്ഷേ സത്യമിതാണ് ഷാനവാസ്. ..!!

രാജീവ് സാർ,  ഈ തെന്മലയിൽ ഞാനെത്തിയിട്ട്  ഏതാനുംവർഷങ്ങളേ ആയുളളു  പക്ഷേ എനിക്കറിയാം ഈ തെന്മലയെ ഇന്നത്തെ   പുരോഗതയിലെത്തിച്ചതിൽ തേക്കിൻ തോട്ടംക്കാരുടെ പങ്കെത്രെ വലുതാണെന്ന്…!!

നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവൻവരെ കൊടുക്കുന്നവരാണ് ജോസപ്പൻ ഡോക്ടറും മക്കളും.!!

എന്നിട്ടാ വീട്ടിലൊരാളിങ്ങനെ എന്ന് പറഞ്ഞാൽ. …?

ഷാനവാസ്…!!

ഷാനവാസിന്റ്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ  ഭദ്രയുടെ ശബ്ദം അവന്റെ വാക്കുകളെ കീറിമുറിച്ചുയർന്നു..

 ” ഷാനവാസ് ..,തന്റ്റെ ഈ തേക്കിൻ തോട്ടംക്കാര് നാട്ടുകാർക്ക് വേണ്ടി ജീവൻ കൊടുക്കുമോ അതോ നാട്ടുകാരുടെ ജീവനെടുക്കുമോ എന്നെല്ലാം നമ്മളിനി കണ്ടു പിടിക്കണം അറിയുമോ തനിക്ക്..?

മാഡം….!!

അതേടോ ..,, ജേക്കബച്ചന്റ്റെ പരാതിയിൽ ഡോക്ടർ  ലീനയുടെ പേരിനൊപ്പം തന്നെ  എഴുതി ചേർക്കപ്പെട്ട പേരുകൾ തന്നെയാണ് ജോസപ്പൻ ഡോക്ടറുടെയും മക്കളുടെയും. ..! !

ഭദ്രയുടെ വാക്കുകൾ കേട്ട്  ഷാനവാസ് അവരെയെല്ലാം മാറി മാറി നോക്കി. ..

“വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ഷാനവാസ്..?

പക്ഷേ സത്യം അതാണ്,അതു ബോധ്യപ്പെട്ടത്തിനു ശേഷമാണ് ഈ കേസിന്റെ ചുമതല ഞാൻ  ഭദ്രയ്ക്ക് നൽകിയത്. ..

ഒരു എസ് ഐ ആയ തനിക്ക് പോലും ഡോക്ടറുടെ കുടുംബത്തെ മോശക്കാരായി കാണാൻ വയ്യെങ്കിൽ ഈ നാട്ടുകാരുടെ കാര്യമോ….?

അവർക്കറിയില്ല ഷാനവാസ്, നന്മയുടെ മുഖംമൂടിയണിഞ്ഞ്  അവരെ ചതിക്കുകയാണീ ഡോക്ടറെന്ന്…!!

പെട്ടെന്നൊരുനാൾ നമ്മളത് പറഞ്ഞാൽ  നമ്മുടെ വാക്കുകൾ ഇവരാരും തന്നെ  മുഖവിലക്കെടുക്കില്ല,നമുക്ക് നമ്മുടെ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായുംവരും, അതുകൊണ്ട് ബീ കെയർ ഫുൾ….!!

എല്ലാ തെളിവും നമ്മുടെ കയ്യിൽ കിട്ടിയതിന് ശേഷം മാത്രമേ  നമ്മുടെ ഭാഗത്ത് നിന്നൊരു നീക്കം തേക്കിൻ തോട്ടംക്കാർക്കെതിരെ ഉണ്ടാവാൻ പാടുകയുളളു…അതുവരെ ജേക്കബച്ചന്റ്റെ മിസ്സിംഗ് അന്വേഷിക്കുന്ന സംഘം മാത്രമാണ് നിങ്ങളിവിടെ…. !!

ആർ യൂ ഗോഡിറ്റ്  വാട്ട് ഐയാം സെഡ്…?

യെസ്  സാർ…

എല്ലാവർക്കും ഒപ്പം  ഡി ജി പിയുടെ ഓർഡറിനനുസരിച്ച് നിൽക്കുമ്പോഴും ഷാനവാസിന്റ്റെ  മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു..,എന്തു ചെയ്തിട്ടാണ് ഡോക്ടറുടെ കുടുംബത്തിനെതിരെ ജേക്കബച്ചൻ പരാതി  നൽകിയത്. ..?

രാജീവ് സാർ. …,,

എന്താണ്  ഷാനവാസേ….?

എനിക്കൊരു കാര്യം അറിഞ്ഞാൽ. …..

“ഡോക്ടർ  ജോസപ്പനും കുടുംബവും എങ്ങനെ  അച്ചന്റെ പരാതിയിൽ വന്നുവെന്നല്ലേ….?

അച്ചൻ തന്ന പരാതി എന്താണെന്നല്ലേ…?  ഭദ്ര ചോദിച്ചു

അതെ മാഡം..,,

 “അച്ചന്റെ കീഴിൽ സഭനടത്തി കൊണ്ട് പോവുന്ന അനാഥാലയത്തെ പറ്റി ഷാനവാസിനറിയാമല്ലോ..?

അറിയാം  മാഡം…  ‘

ആ അനാഥാലയത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികളെ  ലീന ഡോക്ടർ  വിദേശത്തുളള  അവരുടെ ഹോസ്പിറ്റലിൽ  ജോലിയ്ക്കായ് തിരഞ്ഞെടുത്തയച്ചിരുന്നു ,യാതൊരു  ഉപാധികളുമില്ലാതെ എല്ലാ ചിലവും ഏറ്റെടുത്ത് കൊണ്ടൊരു സഹായമെന്ന നിലയിൽ. ..!!

“അതുംഅറിയാം മാഡം…,,അവരുടെ  ജോലിക്കാവശ്യമായ  പേപ്പറുകൾ പലതും ശരിയാക്കി നൽകിയത് സ്റ്റേഷനിൽ നിന്ന് ഞാനാണ്, അതിനെന്താണ് മാഡം ..?

ഷാനവാസ്  വെയ്റ്റ്…!!

ഭദ്രയുടെ ശബ്ദം ഉയർന്നു. ..

“അങ്ങനെ നിങ്ങളെല്ലാവരും കൂടി ചേർന്ന് ഇവിടെ നിന്ന് വിദേശത്തേക്ക് ജോലിക്കയച്ച എത്ര പെൺകുട്ടികൾ തിരിച്ചു നാട്ടിലെത്തിയെന്ന് നിങ്ങളാരെങ്കിലും എപ്പോഴെങ്കിലും  അന്വേഷിച്ചിട്ടുണ്ടോ ഷാനവാസ്. ..?

ഭദ്രയുടെ ശബ്ദം കനത്തിരുന്നു അതു ചോദിക്കുമ്പോൾ…

മാഡം. അത്..

ഇല്ല  ഷാനവാസ്…!! നിങ്ങളെന്നല്ല ,ആരും അവരെ പറ്റി  അന്വേഷിച്ചിട്ടില്ല…!!

“ഇവിടെ നിന്ന് അതായത് ജേക്കബച്ചന്റ്റെ മാത്രം അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് ജോലിക്കെന്നും പറഞ്ഞു കയറ്റി വിട്ടത് കഴിഞ്ഞ നാലുകൊല്ലത്തിനുളളിൽ പതിനൊന്ന് പേരെയാണ്, അറിയാമോ…?

പക്ഷേ അവരിൽ തിരിച്ചിങ്ങോട്ടു തന്നെ വന്നിരിക്കുന്നത് ആകെ നാലുപേർ  ആണ് ഷാനവാസേ…,, ആ വന്നവരാകട്ടെ ഇപ്പോൾ ജീവിച്ചിരിപ്പില്ല …! !

ഭദ്ര മാഡം…!!

അതെ ഷാനവാസേ… അതുതന്നെയാണ് സത്യം. ..ആ പെൺകുട്ടികളെല്ലാം ഇവിടെ  നാട്ടിലെത്തി  ഒന്നോരണ്ടോമാസങ്ങൾക്കുള്ളിൽ  മരണപ്പെട്ടു. ..രണ്ട് പേർ മരണപ്പെട്ടത്  പനി മൂർച്ഛിച്ചതിനെതുടർന്നാണെങ്കിൽ മറ്റു രണ്ട് പേർ മരിച്ചത് വാഹനാപകടത്തിലാണ്…!!

ഇതുകൊണ്ടും തീർന്നില്ല ഷാനവാസ്,   തിരിച്ചു  നാട്ടിലേക്ക് വരാതെ വിദേശത്ത് തന്നെ ജോലിയിൽ തുടരുകയാണെന്ന്  ജേക്കബച്ചനെ വിളിച്ചു പറഞ്ഞ ആ ബാക്കി ഏഴു  പെൺകുട്ടികളും നാട്ടിലേക്ക് അവിടെ നിന്ന് വിമാനം കയറിയിട്ടുണ്ട്…!!

അവരിവിടെ എയർപോർട്ടിൽ വന്നിറങ്ങിയതിന് തെളിവുകളും ഉണ്ട്…!!

പക്ഷേ, പിന്നീടവരെവിടെ പോയെന്ന് കണ്ടെത്താൻ അച്ചനോ നമ്മുക്കോ പറ്റിയിട്ടില്ല..!!

കണ്ടെത്തണം നമ്മളിനി  അവരെവിടെയെന്നത്..!!

പിന്നെയും വേണം നമ്മുക്ക്  തെളിവുകൾ  ഓരോന്നായി.. .

മാഡം ഇതിന്റെ എല്ലാം പുറകിൽ തേക്കിൻ തോട്ടംക്കാരാണെന്ന് അച്ചൻ വിശ്വസിക്കാൻ കാരണം എന്താണ്. ..?അതു മാത്രമല്ല ഇങ്ങനെ ഒരു സംശയമുളളതായോ, അല്ലെങ്കിൽ  ആ കുട്ടികളെ കാണാതായതിനെ  പറ്റിയോ ഒരു പരാതിയും അച്ചനിതുവരെ  എവിടെയും നൽകിയിട്ടില്ല…,, പിന്നെ പെട്ടെന്ന് എങ്ങനെ ഇങ്ങനെ ഒരു സംശയം അച്ചനുണ്ടായ്  മാഡം….?

“ഷാനവാസ്. ..യുവർ ക്വസ്റ്റ്യൻ  ഈസ്  കറക്ട്,,ഈ ഒരു സംശയം  ഞങ്ങൾക്കും  തോന്നിയിരുന്നു.പക്ഷേ ആരെയോ അച്ചൻ ഭയപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടുതന്നെ അന്നച്ചനെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല…

അച്ചൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ട് മതി  ബാക്കി  ചോദ്യങ്ങൾ  എല്ലാമെന്ന് ദേവദാസ് സാറു പറഞ്ഞപ്പോൾ  അച്ചനെ ഞങ്ങൾ ഒഴിവാക്കി. ..

ഒന്നു ഞങ്ങൾക്കുറപ്പായ് ഷാനവാസ്  ജേക്കബച്ചൻ പറഞ്ഞതെല്ലാം  സത്യമാണെന്ന്. ..!! കൂടുതൽ എന്തെങ്കിലും ചോദിക്കാൻ അച്ചനും ഇല്ല ഇവിടെ ഇപ്പോൾ. ..!!

ഇനി അച്ചനെ ജീവനോടെ കാണാമെന്ന പ്രതീക്ഷയുമില്ല,, കാരണം അച്ചൻ തിരികൊളുത്തിയിരിക്കുന്നതൊരു വലിയ കേസിനാണ്., ഏതെല്ലാം ഉന്നതരുടെ ശിരസാണ്  ഇതിന്റെ പിന്നിലെന്നറിയാവുന്ന അച്ചനെ  അവരാരുംജീവനോടെ വെയ്ക്കില്ല..!!

ഭദ്രപറഞ്ഞു നിർത്തുപ്പോഴും കേട്ട  കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ഷാനവാസവരെ  പകച്ചു നോക്കി. ..

ഈ തെന്മലയിൽ ഇങ്ങനെ എല്ലാം നടന്നിരുന്നോ താനറിയാതെ..?

അയാളുടെ  കണ്ണുകളിൽ അവിശ്വാസം തെളിഞ്ഞു നിന്നു

എന്താണ് ഷാനവാസേ ,തന്റ്റെ മനസ്സിലിനിയും സംശയങ്ങൾ ബാക്കി ഉണ്ടോ…?

ഷാനവാസിന്റ്റെ മുഖഭാവം ശ്രദ്ധിച്ച  ടൗൺ എസ് ഐ ഗിരീഷ് ചോദിച്ചു. ..

അത് ഗിരീഷ്  എനിക്ക് ഒരു  സംശയം കൂടി  ബാക്കിയുണ്ട്. ..

എന്താണ് ഷാനവാസേ തന്റ്റെ മനസ്സിൽ ഇനിയും അവശേഷിക്കുന്ന സംശയം…?

തനിക്ക് ഇനിയും  തേക്കിൻ തോട്ടംക്കാരുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല അല്ലേ..?

അതു ചോദിക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ  കുറുകിയിരുന്നു…

”വിശ്വാസത്തിന്റ്റെ അല്ല മാഡം  ഇത്തരമൊരു കേസിന്റെ അന്വേഷണവുമായ് മുന്നോട്ട്  പോവുമ്പോൾ മനസ്സിൽ സംശയങ്ങൾ ഒന്നും തന്നെ അവശേഷിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്   അതുകൊണ്ടാണ്.

ഷാനവാസ് പറയുമ്പോൾ ഭദ്രയുടെ മുഖത്തൊരു  പുഞ്ചിരി തെളിഞ്ഞു.

ശരി ചോദിക്ക്  എന്താണ് തന്റെ  സംശയം. ..?

ലീന ഡോക്ടർ ഇവിടെ നിന്ന്  പെൺകുട്ടികളെ അവരുടെ ഹോസ്പിറ്റലിലേക്ക് ജോലിക്ക് പറഞ്ഞയച്ചതു കൊണ്ട് മാത്രം ആ പെൺകുട്ടികളെ കാണാതായതിന്റ്റെ പുറകിൽ അവരാണെന്ന് സംശയിക്കുന്നത് ശരിയാണോ മാഡം…?

ഒരു പക്ഷേ വേറെ ഏതെങ്കിലും ഇടപെടൽ ഉണ്ടായിക്കൂടെ..?

ജേക്കബച്ചന് തെറ്റ് പറ്റിയതായ് കൂടെ…?

വണ്ടർഫുൾ ക്വസ്റ്റ്യൻ  ഷാനവാസ്… കേൾക്കുന്ന ഏതു കാര്യവും അതുപോലെ വിശ്വസിക്കാതെ അതിലെന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടോയെന്ന് ചിന്തിക്കുന്ന തന്റെ ഈ കുശാഗ്ര ബുദ്ധി നമ്മുടെ മുന്നോട്ടുളള അന്വേഷണത്തിൽ ഏറെ പ്രയോജനപ്പെടും ,, പിന്നെ  താൻ ചോദിച്ചതുപോലെ വെറുതെ നമ്മുക്കൊരാളെ സംശയിക്കാൻ പറ്റില്ലല്ലോ ..?

പക്ഷേ ഇവിടെ  സംശയം വേണ്ട, കാരണം  ലീന  ഡോക്ടറുടെ  കുടുംബം വിദേശത്ത്  നടത്തുന്ന  ഹോസ്പിറ്റലിലേക്കാണെന്ന്  പറഞ്ഞാണ് ഇവിടെ നിന്ന്  പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത് കൊണ്ട് പോയത്, അവിടെ  ഡോക്ടർ പറഞ്ഞതുപോലൊരു  ഹോസ്പിറ്റലും ഉണ്ട്.. പക്ഷേ ഇവിടെ നിന്ന് കൊണ്ടു പോയ ഒരു  പെൺകുട്ടിയും അവിടെ ജോലിചെയ്തിട്ടില്ല…!!

അവിടെ എന്നല്ല എവിടെയും..!!

അവരെ ആരെയും അവിടെ ഒരാൾ പോലും  കണ്ടിട്ടു പോലും ഇല്ല. . !!

അതു ഞങ്ങൾ അന്വേഷിച്ചുറപ്പു  വരുത്തി ഷാനവാസ്. .

മാഡം   അച്ചനെ മാത്രമല്ലല്ലോ ലീനയെയും ഇപ്പോൾ  കാണാതായില്ലേ.. .? അതെങ്ങനെ. ..?

അതെ അതെങ്ങനെ..?

കണ്ടു പിടിക്കണം ഷാനവാസ് അതെല്ലാം. ..

മുന്നോട്ട് പോവും തോറും മാത്രമേ  ശരിക്കും യഥാർത്ഥ വില്ലനെ നമ്മുക്ക് തീർച്ചപ്പെടുത്താൻ പറ്റു…. അതുവരെ നമ്മൾ അന്വേഷണം തുടരുകയാണ്…

ഇപ്പോൾ തന്റെ  സംശയങ്ങൾ എല്ലാം ക്ളിയർ ആയോ ഷാനവാസ്. ..?

യെസ് മാഡം. ഇപ്പോൾ അവശേഷിച്ചിരിക്കുന്നത് ഒരു ചോദ്യം മാത്രമാണ്. .

എന്തു ചോദ്യം ഷാനവാസ്. …?

കണക്കറ്റ കോടികളുടെ സമ്പാദ്യമുളള തേക്കിൻ തോട്ടംക്കാരെത്തിനാണിവിടെ നിന്ന്  പെൺകുട്ടികളെ വിദേശത്തേക്ക് കൊണ്ടു പോയി…?

“ഒന്നുറപ്പാണ്  മാഡംഅവരെ വ്യഭിചരിപ്പിച്ച് പണം സമ്പാദിക്കേണ്ട അവസ്ഥ ജോസപ്പൻ ഡോക്ടർക്കും കുടുംബത്തിനും ഇല്ല,അപ്പോൾ  എന്തിന്. .?എന്തിനു വേണ്ടിയാണവർ ഇവിടെ നിന്ന് പെൺകുട്ടികളെ കൊണ്ട് പോയത്….?

അതെ ഷാനവാസ്  അതാണ് നമ്മളിനി കണ്ടെത്തേണ്ടത്….എന്തിനാണവരാ പെൺകുട്ടികളെ  കൊണ്ടു പോയത്…?അവർക്ക് ഇപ്പോൾ എന്ത് സംഭവിച്ചു. ..?

അവരിപ്പോൾ  ജീവനോടെയുണ്ടോ..?

എല്ലാം നമ്മളിനി കണ്ടെത്തണം…

ഇപ്പോൾ കാര്യങ്ങളെല്ലാം എല്ലാവർക്കും വ്യക്തമായല്ലോ?

ഡി ജി പി ദേവദാസ് ചോദിച്ചു. .

യെസ് സാർ…

അപ്പോൾ ഓകെ തൽക്കാലം നമ്മൾ പിരിയുകയാണ്…കേസിന്റെ പുരോഗതി ഓരോ പ്രാവശ്യവും എന്നെ വിളിച്ചറിയിക്കുക നിങ്ങൾ…

അതുപോലെ ഈ കേസന്വേഷണം കഴിയുന്നതുവരെ നിങ്ങളൊരുമ്മിച്ച് മാത്രമേ എവിടെയും ഉണ്ടാവാൻ പാടുകയുളളു….അറിയാലോ ശത്രുക്കൾ പ്രബലരാണ്.

ഓകെ  സാർ…

യാത്ര പറഞ്ഞു ദേവദാസ് മടങ്ങി പോയിട്ടും ഭദ്രയുൾപ്പെടെയുളളവരാ മലചെരുവിൽ തന്നെ നിന്നു..

അവരുടെ എല്ലാം മനസ്സിൽ അപ്പോഴൊരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ,

എന്തിനാണ്  ഡോക്ടർ ലീന ഇവിടെ നിന്ന്  പെൺകുട്ടികളെ  വിദേശത്തേക്ക്  കൊണ്ടു പോയത്….?

&&&&&&&&&&&&&&

“ഡാഡിയും പീറ്ററച്ഛായനും ഇത് എവിടെയായിരുന്നു ഇത്ര നേരം. ..?

ഞാൻ കുറെ വിളിച്ചല്ലോ നിങ്ങളെ…

തെന്മല സുനിയെ കണ്ട് ബംഗ്ലാവിൽ തിരികെ എത്തിയ ജോസപ്പൻ ഡോക്ടറെയും പീറ്ററിനേയും കണ്ടപ്പോൾ ഫിലിപ്പ് ദേഷ്യപ്പെട്ടു….!!

നീ ദേഷ്യപ്പെടാതെടാ ഫിലിപ്പേ…,നമ്മുക്കങ്ങനെ വീട്ടിൽ ഒതുങ്ങി ഇരിക്കാൻ പറ്റുമോടാ..? കാണാതയായത് നമ്മുടെ ലീന കൊച്ചിനെ അല്ലിയോ….?

അതുതന്നെയാണ് ഞാനും ചോദിച്ചത്  എന്നെ കൂട്ടാതെ നിങ്ങൾ എങ്ങോട്ടാ പോയതെന്ന്..?

ചേച്ചിയെ തിരയാൻ ഞാനും കൂടെ വരില്ലേ ഇച്ഛായാ….?

അറിയാടാ…നീ യുഎസിൽ നിന്നു വന്നതിൽ പിന്നെ ഈ പരക്കം പാച്ചിൽ തന്നെയല്ലേടാ അവളെയും അന്വേഷിച്ച്…, അതാണ് നീയിത്തിരി വിശ്രമിച്ചോട്ടേന്ന് കരുതി ഞങ്ങൾ നിന്നെ ഒഴിവാക്കി പോയത്…

ജോസപ്പൻ ഡോക്ടറെ അർത്ഥഗർഭമായൊന്ന് നോക്കിയിട്ട്  പീറ്റർ പറഞ്ഞു

“എന്നിട്ട് ചേച്ചിയെ പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ ഡാഡി. .?

“എവിടെ  ലഭിക്കാനാണെടാ.., പോലീസുക്കാരും നാട്ടുക്കാരും ഇപ്പോൾ പത്രങ്ങൾ പറഞ്ഞത് ശരിയാണെന്ന വിശ്വാസത്തിലാണ്…!

“”എന്ത് …,ജേക്കബ്ബച്ചനും ചേച്ചിയും ഒളിച്ചോടി എന്ന വിശ്വാസത്തിലോ..?

ഛെ. …!!

ഫിലിപ്പ്  തുടർന്നെന്തോ  പറയാൻ തുടങ്ങിയതും  വീടിനകത്തു നിന്ന്  ഒരലറിക്കരച്ചിലുയർന്നു…ഒപ്പം  എന്തെല്ലാമോ പൊട്ടിതകരുന്ന ഒച്ചയും … 

‘വലിയ മുതലാളീ ഓടിവായോ…..!!

വീടിനകത്ത് നിന്ന് ജോലിക്കാരൻ ആന്റ്റണിയുടെ ശബ്ദം ഉയർന്നതും  ജോസപ്പനും മക്കളും വീടിനകത്തേക്ക് കുതിച്ചു. ..!!

        തുടരും…

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply