ഭദ്ര IPS – Part 8

3230 Views

ഭദ്ര IPS Novel

“ജേക്കബച്ചൻ….!!

 ഭദ്രയുടെ പുറകിലൂടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ രാജീവ്  മന്ത്രണംപോലെ ആ പേര് പറയുമ്പോഴും ഭദ്രയിലെ  ഞെട്ടൽ വിട്ടു മാറിയിരുന്നില്ല..!

“മാഡം.!!

രാജീവ് ഭദ്രയെ നോക്കി….

”  മാഡം ഓകെ അല്ലേ…?

അയാൾ ചോദിച്ചു

“യെസ് ….ബട്ട്, ഐയാം…

വാക്കുകൾ പാതിവഴിയിൽ ഭദ്ര മാഡം നിർത്തുമ്പോൾ കൂടെയുളളവർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു ഭദ്രയുടെ അവസ്ഥ..!!

ജേക്കബച്ചൻ ജീവനോടെ ഉണ്ടോ എന്ന സംശയം മനസ്സിൽ ബാക്കി നിന്നിരുന്നുവെങ്കിലും ഇവിടെ, ഈ കല്ലറയിൽ മാഡം ഒരിക്കലും അച്ചനെ പ്രതീക്ഷിച്ചിരുന്നില്ല  …!!

മാഡം മാത്രമല്ല തങ്ങളോരുത്തരും….!!

മാഡം …,,

ഹരി  ധൃതിയിൽ   ഭദ്രയ്ക്ക് അരികിലെത്തി

“മാഡം, അച്ചന്റ്റെ ശരീരത്തിനടിയിലായ് ഒരു ബോഡി കൂടിയുണ്ട് ..!!

ഹരിയുടെ വാക്കുകൾ കേട്ട ഭദ്ര  വീണ്ടും ആ കല്ലറയ്ക്കുളളിലേക്ക് സൂക്ഷിച്ച്  നോക്കി , ശരിയാണ്  ഒരു  കൈ കാണുന്നുണ്ട്  അച്ചന്റ്റെ  ശരീരത്തിനടിയിൽ…!!

ആരുടേതാണ് ..? ഭദ്രയുടെ മനസ്സിൽ  ലീന  ഡോക്ടറുടെ മുഖം  തെളിഞ്ഞു…

വേഗം .., വേഗം  അച്ചന്റ്റെ ശരീരം പുറത്തേക്ക് എടുക്കൂ  ശ്രദ്ധയോടെ  വേണം…

“ഹരി താൻ എല്ലാംവളരെ കൃത്യമായി തന്നെ വീഡിയോയിൽ പകർത്തൂ.. ഒന്നും വിട്ടു പോവരുത്…!!

കമോൺ എവരിബഡി…!!

എല്ലാവരും   വേഗം അവരവരുടെ ജോലികൾ ചെയ്യൂ ..!!

ഭദ്ര വേഗം തന്നെ ഷോക്കിൽ നിന്നു മുക്തയായി തന്റ്റെ  ജോലിയിലേക്ക്  തിരിഞ്ഞു

പക്ഷേ  കല്ലറ തുറന്നപ്പോഴുളള അസഹ്യമായ ദുർഗന്ധം  പണിക്കാരെ ജോലിയിൽ നിന്നും പിന്നോട്ടു വലിച്ചു  ,അഴുകി തുടങ്ങിയ ശരീരങ്ങളുടെ ദുർ ഗന്ധം അവരുടെ മാസ്കിനെയും തുളച്ചു കയറുന്നതായിരുന്നു…!!

എസ് ഐ ഗിരീഷും ,രണ്ട് പണിക്കാരും  ദുർഗന്ധം സഹിക്കാൻ കഴിയാതെ ശർദ്ദിക്കാൻ തുടങ്ങിയതും , പെട്ടെന്ന്  പള്ളിപരിസരമാകെ ലൈറ്റുകൾ തെളിഞ്ഞു  ഒപ്പം ആരുടെയോ ടോർച്ചിന്റ്റെ വെട്ടം  സെമിത്തേരിയിൽ പതിച്ചു …!!

പെട്ടെന്നു തന്നെ അപായസൂചന നൽകികൊണ്ടാ അർദ്ധ രാത്രിയിൽ  പളളിമണികൂട്ടത്തോടെ മുഴങ്ങി..!!

ഒരു നിമിഷത്തെ സ്തംഭനാവസ്ഥ..!! ഭദ്ര പെട്ടെന്ന്  സമചിത്തത വീണ്ടെടുത്ത് കൂടെയുള്ള പോലീസുകാർക്ക് മുൻകരുതൽ നിർദേശം നൽകി,  ഭദ്രയിൽ ഒട്ടും തന്നെ പേടിയിപ്പോൾ അവശേഷിച്ചിരുന്നില്ല ,കാരണം  തടയാനും ചോദ്യം ചെയ്യാനും വരുന്നവർക്കുളള മറുപടിപോലെ ജേക്കബച്ചന്റ്റെ ശവശരീരമപ്പോൾ പണിക്കാർ  കല്ലറയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നുണ്ടായിരുന്നു…!!

രാത്രി അപായ മണി പള്ളിയിൽ മുഴങ്ങിയതും ആളുകളോരോത്തരും പരിഭ്രാന്തിയോടെ കൂട്ടം  കൂടി പളളിയിലേക്ക് എത്തി….,,

കാര്യം തിരക്കിയവർ പളളിയിലും പിന്നെ സെമിത്തേരിക്കടുത്തും എത്തി,

  പകൽ നാണംകെട്ട് വെറും കൈയ്യോടെ ഇവിടെ മടങ്ങി പോയി പോലീസുകാരെ   സെമിത്തേരിയിൽ അർദ്ധരാത്രിയിൽ  കണ്ടതും അവരിൽ ചിലർ  സെമിത്തേരിക്കുളളിലേക്ക് കുതിക്കാനൊരുങ്ങി ,പക്ഷേ അവരുടെ  കാലുകൾക്ക് ചങ്ങലകൊളുത്തെന്നപോലെ  ജേക്കബ്ബച്ചന്റ്റെ ശവശരീരം അപ്പോൾ  കല്ലറയിൽ നിന്നും പുറത്തേക്ക്  എത്തിയിരുന്നു..!!

കണ്ണുകൾക്ക് മുമ്പിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ആളുകൾ  പരിഭ്രാന്തരായ് , ലീന ഡോക്ടർക്കൊപ്പം നാടുവിട്ടുവെന്ന്  പത്രങ്ങൾ വിളിച്ചു പറഞ്ഞ അച്ചന്റ്റെ ജീവനില്ലാത്ത ശരീരമിതാ കൺമുന്നിൽ…!!

കാണുന്നത് വിശ്വസിക്കാൻ പറ്റാതെയവർ പകച്ചു നിൽക്കുമ്പോൾ  ഷാനവാസും ടീംമും അതേ കുഴിയിൽ നിന്ന് വേറൊരു ശരീരം കൂടി  പുറത്തേക്കെടുത്തു ..!!

അതാരാണെന്നറിയാൻ അങ്ങോട്ടു നോക്കിയ കപ്യാരു വറീതു ഞെട്ടിപോയി …, അതു ‘ശവകുഴി തൊമ്മി’യുടെ അഴുകി തുടങ്ങിയ ശവശരീരമായിരുന്നു..!!

കുറഞ്ഞ സമയം കൊണ്ട് തന്നെ വാർത്ത നാടാകെ പരന്നു….,സെമിത്തേരിയിൽ ജനങ്ങളും മാധ്യമ പ്രവർത്തകരും  തടിച്ചു കൂടി. ..!!

അവരെ നിയന്ത്രിക്കാൻ  രാജീവ്  കൂടുതൽ പോലീസുകാരെ സ്റ്റേഷനിൽ നിന്ന്  വരുത്തി .. സംഭവസ്ഥലത്തേക്ക് ഉന്നതാധികാരികൾ പുറപ്പെട്ടു..

” മാഡം ഇനിയീ  കല്ലറയിൽ പഴകി ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ  ഏതാനും അസ്ഥികൾ മാത്രമേയുള്ളൂ,ഷാനവാസ് ഭദ്രയോട് പറഞ്ഞു

അതിനു മറുപടിയൊരു മൂളലിൽ ഒതുക്കി നിർത്തി ഭദ്ര തനിക്ക് മുന്നിൽ നിലത്ത്  കിടത്തിയിരിക്കുന്ന  ആ ശവ ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി. .

അച്ചന്റ്റെ ശരീരത്തിലെവിടെയും  പുറമെ നിന്നു നോക്കുമ്പോൾ മുറിവുകൾ കാണാനില്ല …!! അതുപോലെതന്നെ അച്ചന്റ്റെ സഭാവസ്ത്രത്തിനൊരു  പോറൽ  പോലും പറ്റിയിട്ടില്ല ..!!

തൊമ്മിയുടെ  ശരീരത്തിന് എട്ട് പത്ത് ദിവസത്തെ പഴക്കം വന്നതൊഴിച്ചാൽ ബാക്കി എല്ലാം അച്ചന്റ്റെ ശരീരം പോലെ തന്നെ എവിടെയും മുറിവുകൾ കാണാനില്ല. ..!!

“ജേക്കബ്ബച്ചന്റ്റെ ശരീരത്തിന്   കാണാതായ നാളുമുതലുളള പഴക്കം തോന്നുന്നില്ലേ മാഡം…?

“ഉണ്ട് രാജീവ്, അതായത്  കാണാതായി എന്ന് നമ്മൾ കരുതുന്ന അന്നു തന്നെ  അച്ചൻ കൊല്ലപ്പെട്ടിട്ടുണ്ട്,

പക്ഷേ എങ്ങനെ..? .

എവിടെ വെച്ച് .?

കണ്ടു പിടിക്കണം രാജീവേ.. കണ്ടു പിടിച്ചിരിക്കും നമ്മൾ .. !!

ഭദ്രയുടെ ശബ്ദത്തിലെ ദൃഡത രാജീവ് തിരിച്ചറിയുന്നുണ്ടായിരുന്നു അപ്പോൾ …

“മാഡം ..,,

ഷാനവാസ്   ഭദ്രയ്ക്ക് അരികിലെത്തി …

പറയൂ ഷാനവാസ് ..,

“മാഡം  ജേക്കബച്ചനെയും  ലീന ഡോക്ടറെയും ഒരുമിച്ചാണ്  കാണാതായത്, ഇപ്പോൾ അച്ചന്റ്റെ ശവശരീരം ദാ ഇവിടെ നിന്ന് ലഭിച്ചു , അപ്പോൾ  ലീന ഡോക്ടർ…?

ഷാനവാസ്  മറ്റുള്ള ശവകല്ലറയിലേക്ക് നോക്കിയതു ചോദിച്ചപ്പോൾ ഭദ്രയും  അതേ ചിന്തയിലായിരുന്നു …ലീന  ഡോക്ടർ എവിടെ. .?

ഷാനവാസ്  ഡോക്ടർ ലീന ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല  ,മേ ബീ  അവരു കൊല്ലപ്പെട്ടിട്ടില്ല എന്നു കരുതാം നമുക്ക്. .. !!

മാഡം മാഡമങ്ങനെ പറയാനുളള കാരണം ..?

കാരണം, സിംപിൾ ആണ് ഗിരീഷേ കൊല്ലപ്പെട്ടുവെങ്കിൽ ആ ശരീരവും ഈ കല്ലറയ്ക്കുളളിൽ കണ്ടേനെ  കാരണം നമ്മൾ ഇവരെ തേടി ഇവിടെ എത്തും എന്ന് ശത്രുക്കൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, അതുകൊണ്ട് തന്നെ    ഒരു കാര്യം ഉറപ്പിക്കാം ഡോക്ടർ ലീന എവിടെയോ ജീവനോടെ ഇരിപ്പുണ്ട്…!!

ഭദ്രയുടെ നിഗമനം ശരിയാണെന്ന് കൂടെയുളളവർക്ക് തോന്നി കാരണം ഡോക്ടർ കൊല്ലപ്പെട്ടിരുന്നുവെങ്കിലാ ശരീരവും ഇപ്പോൾ ഇവിടെ കണ്ടേനെ തീർച്ച..!!

അപ്പോൾ ഇത് തേക്കിൻ തോട്ടംക്കാരുടെ നാടകം ആയിരുന്നോ…?

അച്ചനെ വകവരുത്തിയിട്ടവർ എന്തിന് ലീന ഡോക്ടറെ കൂടി  കാണാനില്ല  എന്നു പറഞ്ഞു  മാഡം. .. ?

അറിയില്ല ഹരി.., ചോദ്യങ്ങൾ ഒരുപാടുണ്ട് നമ്മുക്ക് ചുറ്റും, ഇല്ലാത്തത് ഉത്തരങ്ങൾ മാത്രം. .!!

നമ്മൾ  കണ്ടതേണ്ടതാ ഉത്തരങ്ങളാണ് ..!!

“മാഡം  ഇനി  എന്താണ് അടുത്ത നടപടി  ..?

നമ്മൾ മടങ്ങുകയാണോ..?

ഹരിയുടെ ചോദ്യം കേട്ട ഭദ്ര അയാളെ  ഒന്നു ഇരുത്തി നോക്കി.. ..

ഹരി നമ്മൾ ഇവിടെ ഈ സെമിത്തേരിയിൽ എത്തി ചേരാനുളള കാരണംനിങ്ങൾ മറ്റോ..?

തൊമ്മി., ഇവിടെ എന്തോ കണ്ടയാൾ ഭയന്നുവെന്ന കപ്യാരുടെ മൊഴിയാണ് നമ്മളെ ഇവിടെ എത്തിച്ചത്  ..,ആ ചോദ്യം ഇപ്പോഴും ബാക്കിയുണ്ട് ഹരികുമാർ .., എന്തുകണ്ടിട്ടാണ് ശവകുഴി തൊമ്മി ഭയന്നത് എന്ന ചോദ്യം ..,

കാരണം അയാൾ കണ്ടതെന്താണെങ്കിലും അതാണയാളെ ഈ കല്ലറയിൽ ജീവനില്ലാതെ  കിടത്താൻ കാരണമായി തീർന്നത് ..!!

അതുകൊണ്ട്  തുറക്കുകയാണ് നമ്മൾ ഇവിടെ അവശേഷിക്കുന്ന ഈ കല്ലറകൾ മുഴുവൻ. .

മാഡം….!!

“അതേ ..,ആ കാര്യത്തിൽ ഇനിയൊരു സംശയമില്ല ..!! ഉന്നതാധികാരികൾ ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ നമ്മൾ അത് ചെയ്തിരിക്കണം കാരണം ,ഇവിടെ നിന്ന് ഒരു പിൻവാങ്ങൽ ഇപ്പോൾ ഉണ്ടായാൽ മടങ്ങി വരുമ്പോൾ നമ്മൾ തേടുന്നതൊന്നും ഇവിടെ അവശേഷിക്കില്ല  ..!!

സോ  , വേഗം  ബാക്കിയുള്ള രണ്ട്  കല്ലറകൾ കൂടി  തുറക്കൂ. ..!!

ഭദ്രയുടെ നിർദ്ദേശം അനുസരിച്ച്  പണിക്കാർ മറ്റുള്ള കല്ലറയ്ക്കരികിലേക്ക് നീങ്ങുന്നത് നാട്ടുകാർ  എല്ലാവരും ചങ്കിടിപ്പോടെ നോക്കി നിന്നു ..

എന്തിനാണവർ അവയെല്ലാം തുറക്കുന്നതെന്നോ, ഇനിയാരെയാണവർ തിരയുന്നതെന്നോ

അവർക്ക് മനസ്സിലായില്ല…!!

ഒരു പക്ഷേ ലീന ഡോക്ടറെ…അതെ ഡോക്ടറെ തന്നെ അവർ ഉറപ്പിച്ചു. .

രണ്ടാമത്തെ കല്ലറ പകുതി തുറന്നതും അവിടെ ആകെ അസഹ്യമായ ദുർഗന്ധം പരന്നു ആളുകൾ പലരും അവിടെ നിന്ന് പിൻവാങ്ങി  പളളിമുറ്റത്തേക്ക് നീങ്ങി. .

ഷാനവാസും , രാജീവും ആദ്യം തന്നെ  മാറിനിൽക്കുന്ന ഗിരീഷിനടുത്തേക്ക് മാറിനിന്നു ..

ഭദ്ര  പക്ഷേ അപ്പോഴും  മിഴികൾ ചിമ്മാതെ ആ കല്ലറയ്ക്കുളളിലേക്ക് തന്നെ നോക്കി നിന്നു. .!!

“സാറെ….!!

പെട്ടെന്ന് പണിക്കാർ പരിഭ്രമത്തോടെ വിളിച്ചപ്പോൾ ഭദ്ര കണ്ടു രണ്ടാമത്തെ കല്ലറയിലെ കുഴിയിൽ മൂന്ന് പെൺശരീരങ്ങൾ ..!!

പൂർണമായും നഗ്നമായ നിലയിൽ . …!!

“മാഡം ..,, ഇത് ..? ഇവർ …? ഷാനവാസ് ഭദ്രയുടെ അടുത്തേക്ക് വന്നു കൊണ്ട്  സംശയത്തോടെ ചോദിച്ചു

“തിരിച്ചറിയാൻ പറ്റുന്നില്ല അല്ലേ ഷാനവാസ് ..?

“മുഖം അഴുകിയത് കൊണ്ട് പറ്റുന്നില്ല മാഡം…!!

“പക്ഷേ എനിക്ക് ഉറപ്പുണ്ട് ഷാനവാസ്, ഇത് അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് പോയി തിരിച്ചു വന്നു കാണാതായ  ആ ഏഴുപെൺകുട്ടികളിലെ മൂന്നു പേരാണെന്ന്….!!

മാഡം …!!

അതെ ഷാനവാസ്..!!

ഭദ്രയുടെ  വാക്കുകൾ കേട്ട ഷാനവാസ്  വിശ്വസിക്കാൻ കഴിയാതെ  രാജീവിനെയും ഗിരീഷിനെയും നോക്കി. ..

കുഴിയിൽ നിന്ന് ഓരോ ശരീരങ്ങൾ പുറത്തേക്ക് എടുക്കുമ്പോഴും അതാരാണെന്ന് തിരിച്ചറിയാൻ പറ്റാതെ   ആളുകൾ പരസ്പരംനോക്കി. ..

ആ നഗ്ന ശരീരങ്ങൾ  മറയ്ക്കാനുളള തുണിക്ക് വേണ്ടി

കപ്യാരു വറീത് പെട്ടെന്ന് തന്നെ  പളളികകത്തുപോയി..

മുണ്ടുകൾ കൊണ്ടു വന്നു ഭദ്രയെ ഏൽപ്പിക്കവേ അയാളുടെ കണ്ണുകൾ ഒരു നിമിഷം ആ പെൺകുട്ടികളുടെ ശരീരത്തിൽ പതിഞ്ഞു , ഞെട്ടലോടെ മുഖമുയർത്തിയ വറീതിന്റ്റെ കണ്ണുകൾ  ഭദ്രയുടെ കണ്ണുകളുമായ് ഉടക്കി ..!!

വറീതിന്റ്റെ  മുഖത്തെ  ഞെട്ടൽ തിരിച്ചറിഞ്ഞ  ഭദ്ര അയാളെ  സൂക്ഷിച്ച് നോക്കി

മാഡം ഇത് അവരല്ലേ…?

അയാൾ ഉറക്കെ  ചോദിച്ചു,

അയാളുടെ ശബ്ദത്തിൽ വിറയൽ  കടന്നു കൂടിയിരുന്നു അപ്പോൾ ..

ആരാണ് വറീതേട്ടാ അത്. .? ആളുകൾ  പരിഭ്രാന്തിയോടെ അയാൾക്ക് ചുറ്റും കൂടി. .

അത് അത് നമ്മുടെ അനാഥാലയത്തിലെ കുട്ടികൾ ആണ്   …!!

അയാളുടെ വിറയ്ക്കുന്ന ശബ്ദം  ഭദ്ര ശ്രദ്ധിച്ചു

ആര്, വറീതേട്ടാ, അവരെല്ലാം ഇവിടെ തന്നെഇല്ലേ…? ബാക്കി ഉളളവർ വിദേശത്തല്ലേ…?

അവരുടെ  ചോദ്യങ്ങൾക്കൊന്നിനും അയാളിൽ ഉത്തരമുണ്ടാവാതിരുന്നതും അയാൾ  തളർച്ചയോടെ  മണ്ണിൽ  ഇരുന്നതും ഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. .

മൂന്നാമത്തെ  കല്ലറ തുറന്നപ്പോൾ അതിനുളളിൽ   ശവശരീരങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നു കണ്ടതും ഭദ്രയിൽനിന്നൊരു ദീർഘ നിശ്വാസം ഉയർന്നു. ..

മാഡം ബാക്കി കുട്ടികളുടെ ശരീരങ്ങൾ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് അവർ ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്ന് കരുതാം ല്ലേ… .?

ഷാനവാസ് ചോദിച്ചു. .

“അങ്ങനെ പ്രാർത്ഥിക്കാം ഷാനവാസേ..,പ്രതീക്ഷിക്കാം. ..ഭദ്ര പറഞ്ഞു. ..

ഷാനവാസ്,   തൊമ്മിയുടെ മരണത്തിനു കാരണമായി തീർന്നത് ചിലപ്പോൾ ഈ പെൺകുട്ടികളാവാം. ..കണ്ടെത്താം നമുക്ക് അത്..അതുപോലെ ആ കപ്യാരു വറീതിനെ ഒന്ന് ശ്രദ്ധിക്കണം, നമ്മുടെ നീരീക്ഷണത്തിൽ വേണം അയാൾ. ..

അതെന്തിനാ മാഡം..?

മുഖംപോലും വ്യക്തമായി തിരിച്ചറിയാൻ പറ്റാതെ അഴുകിയ ഈ ശരീരങ്ങൾ വിദേശത്ത് പോയ പെൺകുട്ടികളുടേത് ആണെന്ന് അയാൾ എങ്ങനെ തിരിച്ചറിഞ്ഞു. ..

മനസ്സിലായി മാഡം, അയാളിനി നമ്മുടെ നിരീക്ഷണത്തിലാവും ….

തുടർനടപടികളെ കുറിച്ച് അവർ സംസാരിക്കുന്നതിനിടയിലേക്ക് ഡിജിപി ദേവദാസും സംഘവും കടന്നു വന്നതോടെ അന്തരീക്ഷത്തിൽ ആകെ ഒരു മാറ്റം ഉണ്ടായി. ..

ദേവദാസ്  ഭദ്രയുമായ് മാറിനിന്നു സംസാരിക്കുന്നതെന്താണെന്നറിയാതെ മാധ്യമ പടകളുൾപ്പെടെ അവരെ സസൂക്ഷ്മം വീക്ഷിച്ചു. …

കുറച്ചു സമയയത്തെ കൂട്ടം കൂടിയുളള ചർച്ചകൾക്ക് ശേഷം  ശവശരീരങ്ങളുമായി ആംബുലൻസ്  ആ സെമിത്തേരി കടന്നു പുറത്തേക്ക് പോയതും സംഭവിച്ചതെന്താണെന്ന് പൂർണമായും തിരിച്ചറിയാൻ കഴിയാതെ ആളുകൾ അവിടെ തന്നെ തടിച്ചുകൂടി …, അവർക്കിടയിലൂടെ ഭദ്രയും സംഘവും കൂടി സെമിത്തേരി വിട്ടു പോയതും കുറെ ചോദ്യങ്ങൾ മാത്രം അവിടെ അവശേഷിച്ചു…!!

°°°°°°°°°°°°°°°°°°°°

ഭദ്ര എന്താണ് നിങ്ങളുടെ ഒരു  വിലയിരുത്തൽ  കഴിഞ്ഞുപോയ മണിക്കൂറുകളെ പറ്റി. …?

ദേവദാസ് ഭദ്രയോടത് ചോദിച്ചപ്പോൾ നിർവികാരമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി. ..

ഓകെ ഗൈസ്, നിങ്ങളെല്ലാം ആകെ ക്ഷീണിതരാണ് ഭദ്രയുൾപ്പെടെ, അതുകൊണ്ട് തന്നെ നിങ്ങൾ അല്പസമയം വിശ്രമിക്കൂ… കാരണം, ഇനിയങ്ങോട്ടവശേഷിക്കുന്നത് വിശ്രമമില്ലാത്ത പകലിരവുകളാണ്. .. .!!

ദേവദാസ് പറഞ്ഞു നിർത്തിയതും  ഭദ്ര സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു. ..

ഭദ്ര താനിതെങ്ങോട്ടാണ്  ഈ രാത്രിയിൽ. .?

ദേവദാസ് പിന്നിൽ നിന്ന്  വിളിച്ചു ചോദിച്ചു. ..

“സാർ ഞാൻ കുറച്ചു നേരം ഒന്ന് തനിയെ  ഇരുന്നിട്ട് വരാം.., മനസ്സാകെ  കലങ്ങി മറിഞ്ഞതുപോലെ. .,

ഒരു തരം ശൂന്യത. ..!!

“ഓകെ ഭദ്രാ.., പക്ഷേ തനിച്ച് ദൂരെയെങ്ങും  പോവരുത്, കാരണം ശത്രുക്കൾ നിൽക്കകള്ളിയില്ലാതെ പരക്കം പായുകയാവും ഇപ്പോൾ…, സൂക്ഷിക്കണം..!!

അറിയാം സാർ…,

ഞാനൊന്ന് ഗസ്റ്റ് ഹൗസിൽ പോയി ഫ്രഷായി വരാം.., അത്രമാത്രം… പറഞ്ഞു കൊണ്ട്  ഭദ്ര ഷാനവാസിണ്റ്റെ കയ്യിൽ  നിന്ന് ബുളറ്റിന്റ്റെ കീ  വാങ്ങി  വണ്ടി സ്റ്റാർട്ടാക്കി  സ്റ്റേഷൻ വിട്ടു പോയതും  ഒരപകട സൂചന പോലെ  ദേവദാസിന്റ്റെ മനസാകെ അസ്വസ്ഥമായി…

&&&&&&&&&&&&

“”നേരം പുലരാനിനിയും സമയമേറെ ഉളളതുപോലെ…,, തനിക്ക് ചുറ്റും പരന്നുകിടക്കുന്ന ഇരുട്ടിനെകീറിമുറിച്ച്  ബുള്ളറ്റ് പായിക്കവേ ഭദ്ര സ്വയം പിറുപിറുത്തു..

മനസാകെ അസ്വസ്ഥതകൾ നിറഞ്ഞു നിൽക്കുന്നതിനാൽ അമിത സ്പീഡിലാണ് അവൾ ബുള്ളറ്റ് പായിച്ചത്…

ഗസ്റ്റ് ഹൗസിനടുത്തെത്തിയതും പെട്ടെന്ന് ഭദ്ര  ഞെട്ടി…, മുമ്പിലാരോ നിൽക്കുന്നതുപോലെ…!!

അവളുടെ  മനസ്സൊന്നു  പിടച്ചതും   ബുളറ്റൊന്ന്  വെട്ടി,

വലിയ  ശബ്ദത്തോടെ  റോഡിലേക്ക്   മറിഞ്ഞു. ..  !!

അമ്മേ…,,,

അമർത്തിയ നിലവിളിയോടെ ഭദ്ര റോഡിലേക്ക് തെറിച്ചു വീഴുമ്പോൾ അവളുടെ ചുറ്റും ശത്രുക്കൾ നിരന്നു നിന്നു

   തുടരും…

(അടുത്ത  ഭാഗം  നാളെ )

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭദ്ര IPS – Part 8”

  1. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട് … Any way super story

Leave a Reply