റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ ഭദ്ര ബുളളറ്റിന്റ്റെ വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി …
അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ….!!
ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര മനസ്സിലാക്കി തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്.., കാരണം ബുള്ളറ്റിൻ നിന്നുള്ള വീഴ്ചയിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന പടരുന്നുണ്ട് ..!!
“വീരശൂരപരാക്രമിയായ ഭദ്ര ഐപി എസ് എന്താണിങ്ങനെ വീണുകിടന്നാലോചിക്കുന്നത് .?
കൂട്ടത്തിൽ നേതാവെന്നു തോന്നിക്കുന്നയാളതു ചോദിച്ചു കൊണ്ട് ഭദ്രയുടെ അടുത്തേക്ക് നീങ്ങി നിന്നതും മിന്നൽ പോലെ ഭദ്രയുടെ വലതുകൈ അയാളുടെ മുഖത്ത് പതിച്ചു..!!
അപ്രതീക്ഷിതമായ ഭദ്രയുടെ ആക്രമണത്തിൽ ശത്രു നിരയൊരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് തന്നെ അവർ കൂട്ടത്തോടെ ഭദ്രയുടെ നേരെ ആക്രമണം തുടങ്ങി ..
വീണു കിടക്കുന്നിടത്തു നിന്നെഴുക്കാൻ സാധിക്കാത്ത വിധത്തിൽ അവർ ചുറ്റും നിന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഭദ്ര അവരെ അവിടെ കിടന്നു കൊണ്ട് തന്നെ തിരിച്ചാക്രമിച്ചെങ്കിലും കരുത്തരായ അവരുടെ മുമ്പിൽ തനിക്ക് അധികനേരമിങ്ങനെ ചെറുത്ത് നിൽക്കാൻ കഴിയില്ലെന്ന് ഭദ്രയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു, മാത്രമല്ല വീഴ്ചയിൽ മുറിവുപറ്റിയ നെറ്റിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയിരിക്കുന്നു …!!
ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഭദ്രയുടെ പ്രതിരോധം കുറഞ്ഞതും അവർ ഭദ്രയുടെ കൈകൾ ചേർത്ത് ബന്ധിച്ചു….! !
“എടാ എത്രയും പെട്ടെന്ന് ഏൽപ്പിച്ച ജോലി തീർക്കാൻ നോക്കടാ ….,
എന്ന് നേതാവലറിയതും കൂട്ടത്തിലൊരുത്തൻ കയ്യിലെ കത്തി ഭദ്രയുടെ കഴുത്തിനു നേരെ വീശി..!!
താൻ ഇവിടെ അവസാനിച്ചു എന്ന് ഭദ്രയ്ക്ക് തോന്നിയതും അവളിലൊരാവേശം പടർന്നു കയറി …കത്തി വീശിയവനു നേരെ നിലത്തുനിന്ന് പൊങ്ങിയവൾ കാലുകൾ വീശിയതും മുന്നിൽ നിന്നവൻ വലിയ ശബ്ദത്തോടെ മുഖം പൊത്തി നിലത്തേക്കിരുന്നു ..!!
ഭദ്രയുടെ കാലുവീശിയുളള അടിയിലവന്റ്റെ കയ്യിൽ നിന്ന് കത്തി ദൂരേക്ക് തെറിച്ചു വീണിരുന്നു. ..
“കളള &&&&&&&& മോളെ ..,കൈ രണ്ടും ചേർത്ത് കെട്ടി ഒരു അറവുമാടിനെ പോലെ നിർത്തിയിട്ടും നിന്റ്റെ പരാക്രമം അവസാനിച്ചില്ലേടീ എന്ന് ചോദിച്ചു കൊണ്ട് ഗുണ്ടകളിലൊരുത്തൻ ഭദ്രയുടെ മുടികെട്ടിൽ ചേർത്ത് വലിച്ചവളുടെ മുഖത്ത് തല്ലാനോങ്ങിയതും പെട്ടെന്ന് ഇരുട്ടിൽ നിന്നാരക്കയോ അവരുടെ ദേഹത്തേക്ക് ചാടിവീണു …!!
നിമിഷനേരംകൊണ്ട് അപ്പോൾ വന്നവർ ആ ഗുണ്ടകളെ കൈപിടിയിലൊത്തുക്കി നിർത്തി ഇരുട്ടിൽ നിന്ന് ബുളളറ്റിന്റ്റെ വെളിച്ചത്തിലേക്ക് വന്നതും ഭദ്ര അമ്പരന്നു പോയി ..!!
തെന്മല സുനി..!!
കൂടെ അവന്റെ
നാലു കൂട്ടാളികളും ..!!
സുനി തന്റെ രക്ഷകനോ..?
ഭദ്ര അമ്പരപ്പുമാറാതെ സുനിയെ പകച്ചു നോക്കി ..
” എന്താ സാറെ , പകച്ചു നോക്കുന്നത് ..?
വിശ്വാസം വരുന്നില്ല അല്ലേ..?
ഞാൻ തന്നെയാണ് ഭദ്ര സാറെ തെന്മല സുനി ..!!
നീരു വന്നു വീർത്ത മുഖവുമായി മുടന്തി സുനി ഭദ്രയുടെ അടുത്തേക്ക് വന്നവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി , പിന്നെ അവനുംകൂട്ടാളികളും ഭദ്രയെ ആക്രമിച്ചവരെ അവരുടെ തന്നെ ഉടുമുണ്ടഴിച്ച് ബന്ധിച്ചു..!!
കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ഭദ്ര തെന്മല സുനിയെ വീണ്ടും വീണ്ടും നോക്കി
അപ്പോൾ കുറച്ചു ദൂരെനിന്നൊരു വാഹനം അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു ..
“ഷാനവാസ് സാറായിരിക്കും ഭദ്ര സാറെ.., ഞാൻ വിളിച്ചു പറഞ്ഞായിരുന്നു ഭദ്ര സാർ അപകടത്തിൽ ആണെന്ന്. .!!
സുനി പറയുന്നതിന്റെ പൊരുൾ മനസ്സിലാവാതെ ഭദ്ര നിൽക്കുമ്പോൾ ദേവദാസ് ഉൾപ്പെടെ എല്ലാവരും ജീപ്പിൽ നിന്നിറങ്ങി ഭദ്രയുടെ അടുത്തെത്തി..
ഭദ്ര ആർ യു ഓകെ …?
ദേവദാസ് ചോദിച്ചു കൊണ്ട് ഭദ്രയുടെ കയ്യിൽ പിടിച്ചതും വേദനയാൽ ഭദ്രയുടെ മുഖം ചുളിഞ്ഞു
“സാറെ വണ്ടിയിൽ നിന്ന് കൈക്കുത്തി വീണതുകൊണ്ട് ഭദ്ര സാറിന്റ്റെ കൈക് പരിക്കുപറ്റീന്ന് തോന്നുന്നു സുനി പറഞ്ഞു
ഭദ്ര വീണ്ടും സുനിയെ നോക്കി
സുനീ …..അവൾ വിളിച്ചു
“ഭദ്ര സാറെ സാറെന്താണ് ചോദിക്കാൻ പോവുന്നതെന്നെനിക്ക് മനസ്സിലായി , സാറിനെ ലക്ഷ്യം വച്ചൊരു ടീം ടൗണിൽ നിന്ന് തെന്മലയിലെത്തിയെന്ന് എനിക്ക് ആദ്യം വിവരംതന്നതിവൻമാരാണ് തന്റെ കൂടെ വന്നവരെ നോക്കി സുനി പറഞ്ഞു ..
ഭദ്ര സാറെന്നെ ഈ പരുവത്തിലാക്കിയതിന്റ്റെ പക എനിക്കും ഇവർക്കും സാറിനോടുണ്ടേ.., അപ്പോൾ ആണ് പുറത്തു നിന്നൊരു ടീം കൂടി ..,എന്നാൽ പിന്നെ ആദ്യം അവരുടെ പങ്കായിക്കോട്ടെ എന്ന് കരുതി ഞങ്ങൾ സാറിനും ഇവന്മാർക്കും പുറകിൽ തന്നെ ഉണ്ടായിരുന്നു ഇന്ന് രാവിലെ മുതൽ ..!!
പിന്നെ നീ ഇപ്പോൾ എന്തിനെന്റ്റെ രക്ഷകനായ് ..?
ഞാൻ അപകടത്തിൽ ആണെന്ന് സ്റ്റേഷനിൽ എന്തിനു വിളിച്ചു പറഞ്ഞു .?
ഭദ്ര തന്റെ മനസ്സിലെ സംശയങ്ങൾ തുറന്നു ചോദിച്ചു
“അത് സാറെ , കുറച്ചു സമയം മുമ്പ് വരെ നിങ്ങളുടെ കൂടെ സെമിത്തേരിയിൽ ഞങ്ങളുമു
ണ്ടായിരുന്നു കാഴ്ചക്കാരായി .., പക്ഷേ അവിടെ നിന്ന് നാടുവിട്ടുപോയെന്നെല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ കുഴിമാന്തിയെടുത്തപ്പോൾ എനിക്ക് മനസ്സിലായി സാറെ ,നിങ്ങളല്ല എന്റ്റെ ശരിക്കുമുളള ശത്രു എന്ന്..!!
അതുപറയുമ്പോൾ സുനിയുടെ കണ്ണുകൾക്ക് ചോരചുവപ്പായിരുന്നു…
എനിക്ക് മനസ്സിലായില്ല സുനി..!!
ഭദ്ര സുനിയെ നോക്കി പറഞ്ഞു
“സാറിനെന്നല്ല ആർക്കും മനസ്സിലാവില്ല സാറെ, സുനിയുടെ ഈ മനസ്സ് ,കാരണം എല്ലാവർക്കുംഅറിയുന്നത് ഗുണ്ടയായ തെന്മല സുനിയെ ആണ് ..പക്ഷേ അതിനുമുൻപ് ഒരു സുനി ഈ തെന്മലയിൽ ഉണ്ടായിരുന്നു , അല്ല ജേക്കബ് അച്ഛന്റെ അനാഥാലയത്തിലുണ്ടായിരുന്നു ..
മനസ്സിലായില്ലേ സാറിന് ..?
ഈ അനാഥനായ സുനിയുടെ രക്ഷകനായിരുന്നു ഒരിക്കൽ ജേക്കബ് അച്ചൻ..!!
എന്റെ ഈ തലതിരിഞ്ഞ സ്വഭാവം കാരണം ആണ് ഞാനും അച്ചനും വഴിപിരിഞ്ഞത് പക്ഷേ ഉളളിന്റ്റെ ഉളളിൽ ഈ സുനിയുടെ അപ്പനിപ്പോഴും ആ ജേക്കബ് അച്ചൻ തന്നെയാണ് , അപ്പോൾ പിന്നെ ആ അച്ചനെ ഇല്ലാത്താക്കിയവർക്കെതിരെ പടനയിക്കുന്ന സാറിനെ ഞാനെങ്ങനെ ഉപദ്രവിക്കാനാണ് സാറെ .?
ഞങ്ങൾ പിന്മാറി സാറിനെ തല്ലാനുളള പരിപാടിയിൽ നിന്ന് ,പക്ഷേ ഇവരുടെ കയ്യിൽ സാർ ഈ രാത്രി വീഴുമെന്ന് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല സാറെ , അതാണ് സാറു പെട്ടു എന്ന് തോന്നിയപ്പോൾ ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതും ഒടുവിൽ സാറു വീഴും എന്ന് തോന്നിയപ്പോൾ കളത്തിലിറങ്ങിയതും .!!
ഇനി സാറിനു മുമ്പിൽ ഒരു വില്ലനായി ഈ സുനി വരില്ല ഉറപ്പ് ..,മാത്രമല്ല ഒരടിപിന്നിലെപ്പോഴുമുണ്ടാവും ഒരു കാവലായിട്ട്, എന്തിനാണെന്നല്ലേ ജേക്കബ് അച്ചനെ കൊന്നവരെ പിടികൂടാൻ സാറിനു കഴിയുമെന്ന വിശ്വാസം എനിക്ക് ഉണ്ട് അപ്പോൾ സാറിനൊന്നും പറ്റാതെ നോക്കേണ്ടതെന്റ്റെ കൂടി കടമയാണ്.!!
പറഞ്ഞു കൊണ്ട് സുനിയും കൂട്ടരും തിരികെ നടന്നു
സുനീ ….,പെട്ടെന്ന് ഭദ്ര വിളിച്ചു
എന്താ സാറെ..?
എന്റെ ഒരു ചോദ്യത്തിനുകൂടി സുനി ഉത്തരം പറയാമോ..?
സാറു ചോദിക്ക് സാറെ..
“കഴിഞ്ഞ ദിവസം സുനിയെ തേടി വന്ന ജോസപ്പൻ ഡോക്ടറും പീറ്ററും സുനിയോടെന്താണ് സംസാരിച്ചത്.?
സുനി ഒരു നിമിഷം ഭദ്രയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി
“ലീന ഡോക്ടർ എവിടെ ആണെന്ന് കണ്ടു പിടിച്ചു കൊടുക്കാനാണ് സാറെ അവരെന്നോട് പറഞ്ഞത് , ഞാനും എന്റെ കൂട്ടുകാരും അറിയാതൊരീച്ച പോലും ഈ തെന്മലയിൽ കയറില്ലാന്ന് ഡോക്ടർ വിശ്വസിക്കുന്നു ..
മാത്രമല്ല ലീന ഡോക്ടർ ഈ തെന്മല വിട്ട് പോയിട്ടില്ല എന്ന് കൂടി പറഞ്ഞു ജോസപ്പൻ ഡോക്ടർ ..!!
സുനിയുടെ മറുപടി കേട്ടതും ഭദ്ര ദേവദാസിനെ നോക്കി ,
ഓകെ സുനി സുനി പൊയ്ക്കോളൂ, ചെയ്ത ഉപകാരം ഒരിക്കലും മറക്കില്ല ഞാൻ…!!
ഒരു പുഞ്ചിരി ഭദ്രയ്ക്ക് നൽകി സുനിയും കൂട്ടരും ഇരുളിൽ മറഞ്ഞു. ..
&&&&&&&&&&
രാവിലെ തെന്മല ഗ്രാമത്തെ വരവേറ്റത് ജേക്കബ് അച്ചന് റ്റെയും മറ്റും കൊലപാതക വാർത്തകൾ ആണ്…!!
കല്ലറയിൽ നിന്നു കിട്ടിയ ശവശരീരങ്ങൾ അനാഥാലയത്തിലെ പെൺകുട്ടികളുടേതോ …?
എന്ന തലക്കെട്ടിൽ ഇറങ്ങിയ പത്രങ്ങൾ അവരവരുടെ സങ്കല്പത്തിനനുസരിച്ച് പലതരം വാർത്തകൾ എഴുതി പിടിപ്പിച്ചിരുന്നു പലതിലും. ..
രാവിലെ പത്രതാളുകളിലൂടൊന്ന് കണ്ണോടിച്ചുകൊണ്ട് ആശുപത്രി ബെഡിൽ ചാരികിടക്കുകയായിരുന്നു ഭദ്ര .., അവളുടെ നെറ്റിയിലൊരു വലിയ ചുറ്റികെട്ടുണ്ടായിരുന്നു
“മാഡം ഡോക്ടർ പറഞ്ഞത് മാഡത്തിന് രണ്ടാഴ്ച വിശ്രമം വേണമെന്നാണ്. ., അങ്ങോട്ടു കയറി വന്ന ഗിരീഷിന്റെ വാക്കുകൾ കേട്ട ഭദ്രയൊന്ന് ചിരിച്ചു ,ആ ചിരി ഗിരീഷിലേക്കും പടർന്നു ..
അപ്പോൾ എങ്ങനെ ഗിരീഷേ റെസ്റ്റ് എടുക്കുകയല്ലേ..?
ഭദ്ര ചിരിയോടെ ചോദിച്ചു ആ ചിരിയ്ക്ക് പിന്നിലെ വേദന എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഗിരീഷ് ഒന്നും മിണ്ടാതെ ഭദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നിറങ്ങി..,
ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും തേക്കിൻ തോട്ടംക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാതെ ഭദ്രമാഡത്തിനൊരു വിശ്രമം ഇല്ലെന്ന് ഈ കഴിഞ്ഞു പോയ മണിക്കൂറുകൾ കൊണ്ട് ഗിരീഷ് മനസ്സിലാക്കിയിരുന്നു …!!
നെറ്റിയിലെ മുറിവും ദേഹത്തേറ്റ പരിക്കുകളും കാര്യമാകാതെ ഭദ്ര , സുനി യാത്ര പറഞ്ഞു പോയതിനു പിന്നാലെ പോയത് കപ്യാരു വറീതിനെ കാണാൻ ആയിരുന്നു …!!
മുഖം കൊണ്ടോ, രൂപം കൊണ്ടോ പോലും തിരിച്ചറിയാൻ സാധിക്കാതെ അഴുകിയ പെൺകുട്ടികളെ അയാളെങ്ങനെ തിരിച്ചറിഞ്ഞുവെന്ന് ചോദിക്കാൻ. …!!
തുടരും
രജിത ജയൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക