മഴ – പാർട്ട്‌ 10

5510 Views

mazha aksharathalukal novel

മലയാളിയാണല്ലേ?????
അഭി ചോദിച്ചു.

അതേ.

എനിക്ക് തോന്നി. സത്യം പറയാല്ലോ ദേവിനെ കണ്ടപ്പോഴാണ് സമാധാനമായത് ഒരു മലയാളിയെ എങ്കിലും കണ്ടല്ലോ.
അവൻ പറഞ്ഞു.

ഋഷി അവനെ അതിശയത്തോടെ നോക്കി.

എന്താ ഇങ്ങനെ നോക്കുന്നത്????

അല്ല നീയെന്നെ എന്താ വിളിച്ചത്???

ദേവ് എന്ന് എന്തെ ഇഷ്ട്ടായില്ലേ????

എന്നെ എല്ലാവരും ഋഷി എന്നാ വിളിക്കാറ്.

എല്ലാവരും വിളിക്കുന്നത് പോലെ വിളിച്ചാൽ എന്താ ഒരു ചേഞ്ച്‌??? ഞാൻ കുറച്ചു സ്പെഷ്യൽ ആണെന്ന് കൂട്ടിക്കോ????

അവന്റെ സംസാരം കേട്ട് ഋഷിക്ക് ചിരി വന്നു എന്നാലത് സമർത്ഥമായി മറച്ചു വെച്ച് കൊണ്ടവൻ ഗൗരവത്തോടെ അവനെ നോക്കി.

നീ സ്പെഷ്യൽ ആണെന്ന് ആരാ പറഞ്ഞത്???

ഞാൻ തന്നെ.
നിഷ്കളങ്കമായവൻ പറഞ്ഞു.

ഓഹോ എന്താ അഭിജിത്തിന്റെ ഉദ്ദേശം???

ഏയ്‌ ഇതെന്താ ഇങ്ങനെ ഞാൻ നിന്നെ ദേവ് എന്നല്ലേ വിളിച്ചത് നീയെന്നെ ജിത്തു എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ ഒരകൽച്ച ഫീൽ ചെയ്യും.

അതിന് നമ്മൾ തമ്മിൽ അടുപ്പമില്ലല്ലോ???

ഇങ്ങനെ ഒക്കെ അല്ലെ അടുക്കുന്നത്.

ഓഹോ എനിക്ക് താല്പര്യമില്ല.

എന്നാലെനിക്ക് നല്ല താല്പര്യമുണ്ട്.

അവൻ പിന്നെയും ഓരോന്നായി പറയാൻ തുടങ്ങി ഋഷിയത് കേൾക്കുന്നതായി പുറമെ ഭാവിച്ചില്ല എങ്കിലും അവൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവൻ ഋഷിയോട് അടുക്കാൻ നോക്കി. ഋഷിക്കവനെ ബോധിച്ചെങ്കിലും കൂടുതൽ അടുപ്പം പുറമെ കാണിച്ചില്ല.
എങ്കിലും അവൻ ഋഷിയെ വിടാതെ കൂടെ കൂടി.

രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ ഋഷിക്കവന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റി ഒരുപാട് സംസാരിക്കും വളരെ നിഷ്കളങ്കമായ പെരുമാറ്റം ദേഷ്യം അങ്ങനെ ഒന്നും വരാറില്ല വന്നാൽ പിന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.

പതിയെ അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു. ഋഷിക്ക് അവനോട് ഒരുപാട് അടുപ്പം തോന്നി. തന്റെ അടുത്ത ആരോ ആണെന്ന് പലപ്പോഴും തോന്നി തുടങ്ങി.

അല്ല ജിത്തു നീയെവിടെയാണ് താമസം???
ഋഷി അവനോട് ചോദിച്ചു.

ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്????

ഋഷി മറുപടിയായി ഒന്ന് ചിരിച്ചു.

ഞാനിവിടെ അടുത്ത് പേയിങ് ഗസ്റ്റായി താമസിക്കുവാ ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് തരപ്പെട്ടാൽ അങ്ങോട്ട്‌ മാറും.

അവന്റെ മറുപടി കേട്ടു ഋഷി കുറച്ചു നേരം എന്തോ ആലോചിച്ചു. പിന്നെ അവന് നേരെ തിരിഞ്ഞു.

ഞാൻ ഇവിടെ ഞങ്ങളുടെ ഫ്ലാറ്റിൽ തന്നെയാണ് താമസം ഇപ്പൊ ഒറ്റക്കാണ് വരുന്ന തിങ്കൾ എന്റെ കസിൻ കൂടി വരും എങ്കിലും ഫ്ലാറ്റിൽ ഒരു റൂം ഫ്രീയാണ് നിനക്ക് താല്പര്യമുണ്ടെങ്കിൽ ഫ്ലാറ്റിലോട്ട് പോര് അവിടെ താമസിക്കാം.

താല്പര്യം ഉണ്ടോന്നോ വേണമെങ്കിൽ ഇന്ന് തന്നെ പോരാം ഒറ്റയ്ക്ക് ഞാൻ മടുത്തു.

അവന്റെ ആവേശം കണ്ടപ്പോൾ തന്നെ ഋഷിക്ക് ചിരി വന്നു.

അന്ന് വൈകിട്ട് തന്നെ ജിത്തു ഋഷിയുടെ ഫ്ലാറ്റിലേക്ക് താമസം മാറി.

പിന്നീടങ്ങോട്ട് അവരുടെ ലോകമായിരുന്നു. കളിയും ചിരിയും ഇടക്കുള്ള തല്ല് കൂടലും എല്ലാമായി അവരടുത്തു. അതിനിടയിൽ മനുവും വന്നു.
മനു അസ്സലൊരു കാട്ടുകോഴിയാണ്.

പിന്നെ അങ്ങോട്ട്‌ മേളം തന്നെ ആയിരുന്നു ഇടക്കുള്ള നൈറ്റ് ഡ്രൈവും ഔട്ടിങ്ങുമായി അടിച്ചു പൊളിച്ചവർ നടന്നു ആരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു അവരുടെ സൗഹൃദം.

ഋഷിയുടെ വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ജിത്തുവും സംസാരിക്കും കുറഞ്ഞ സമയം കൊണ്ട് തന്നെ ജിത്തു അവരുമായും അടുത്തു ഋതുവിന് അവൻ ഋഷിയെയും മനുവിനെയും പോലെ തന്നെ ആയിരുന്നു.
ലക്ഷ്മിക്കും വിശ്വനാഥനും മകനെ പോലെയും.

 

—————————————————————

 

അല്ല ഋഷി ഇവനിടയ്ക്കിടക്കുണ്ടല്ലോ ഈ ഫോൺ വിളിയും ചിരിയും കളിയുമൊക്കെ എന്തോ ചുറ്റി കളിയില്ലേ????
ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുന്ന ജിത്തുവിനെ നോക്കി ബീൻ ബാഗിൽ ഇരിക്കുന്ന ഋഷിയോട് മനു പറഞ്ഞു.

പോടാ അവൻ വീട്ടിലേക്ക് വിളിക്കുവായിരിക്കും.

ഒലക്ക ഒന്ന് പോടാ അതവന്റെ ഗേൾ ഫ്രണ്ട് ആയിരിക്കും നോക്കിക്കോ എന്തായാലും ഇന്ന് ഞാൻ ചോദിക്കുന്നുണ്ട്.

നീയെന്ത് വേണേലും കാണിക്ക്.
ഋഷി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ജിത്തു കാൾ ചെയ്തു കഴിഞ്ഞു അവരുടെ അടുത്തായി വന്നിരുന്നു.

അല്ല ജിത്തു ആരായിരുന്നു ഫോണിൽ???

ഓഹ് അതോ അതെന്റെ ശ്രീക്കുട്ടി ആയിരുന്നു.
അവൻ ചിരിയോടെ പറഞ്ഞു.

ശ്രീക്കുട്ടി എന്ന പേര് കേട്ടതും ഋഷി ഞെട്ടി അവനെ നോക്കി.
അവന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി.

അതാരാ ഗേൾ ഫ്രണ്ട് ആണോ???
മനു ചോദിച്ചു.

ഋഷിയും അവന്റെ മറുപടിക്കായി ആകാംഷയോടെ നോക്കി.

ഹഹഹഹ ഗേൾ ഫ്രണ്ടോ അവളെന്റെ പെങ്ങളാ എന്റെ ചെറിയച്ഛന്റെ മോൾ ശ്രീക്കുട്ടി എന്ന ശ്രീനന്ദ.

ആഹാ. അല്ല ഇത്രയും നാളായിട്ട് നീ നിന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ???
മനു വീണ്ടും ചോദിച്ചു.

എന്റെ വീട്ടുകാരെ പറ്റി പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.
ഒരു കൂട്ടുകുടംബമാണ് എന്റേത്.

അവൻ വീട്ടിലെ എല്ലാവരെയും കുറിച്ച് പറയാൻ തുടങ്ങി.

അതിൽ നിറഞ്ഞു നിന്നത് അവന്റെ ശ്രീക്കുട്ടിയും ആമിയുമായിരുന്നു. അവരുടെ കുസൃതികളും കുറുമ്പുകളുമെല്ലാം പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞു നിന്നത് വാത്സല്യവും സ്നേഹവുമായിരുന്നെങ്കിൽ. ഋഷിയുടെ മനസ്സിൽ അടങ്ങാത്ത ആകാംഷയായിരുന്നു.

ശ്രീക്കുട്ടി എന്ന പേര് കേട്ടത് മുതൽ അവനതാരാണെന്നറിയാൻ മനസ്സ് വെമ്പി.

ആഹാ കൊള്ളാല്ലോ നിന്റെ ശ്രീക്കുട്ടിയും ആമിയും രണ്ടു പേരെയും കാണാൻ വഴിയുണ്ടോ????

മനുവിന്റെ ചോദ്യം കേട്ടതും ഋഷിക്കവനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നിപോയി.

അതിനെന്താ???
ജിത്തു ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്തു ഗാലറിയിൽ തിരിഞ്ഞു.

ഋഷി വർധിച്ച ഹൃദയമിടിപ്പോടെ നിന്നു.

ദേ ഇതാ എന്റെ ശ്രീക്കുട്ടിയും ആമിയും അവർക്ക് നേരെ ഫോട്ടോ കാണിച്ചുകൊണ്ട് ജിത്തു പറഞ്ഞു.

ജിത്തു ഒരു ഗാർഡൻ ബെഞ്ചിൽ ഇരിക്കുന്നു അവന് താഴെ പുല്ലിൽ ഇരിക്കുന്ന ആമി. അവളുടെ കഴുത്തിലൂടെയവൻ ചുറ്റി പിടിച്ചിട്ടുണ്ട്. അവനിരിക്കുന്ന ബെഞ്ചിന് പുറകിൽ അവനോട് ചേർന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കുസൃതി ചിരിയോടെ നിൽക്കുന്ന ശ്രീക്കുട്ടി.

ആ ഫോട്ടോ കാൺകെ ഋഷിയുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു. തേടി നടന്നത് കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി.

ജിത്തു പിന്നീട് പറഞ്ഞതൊന്നും അവൻ കേട്ടില്ല ശ്രീക്കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവൻ.

ശ്രീക്കുട്ടിയേയും ഓർത്തിരുന്നപ്പോഴാണ് ഇടിവെട്ടേറ്റത്‌ പോലെ ജിത്തുവിന്റെ കാര്യം അവനോർമ്മ വന്നത്. ജിത്തു എന്ന് പറഞ്ഞാൽ ഇപ്പൊ തനിക്ക് ജീവിതത്തിന്റെ ഒരു ഭാഗമാണ് അതുപോലെ തന്നെയാണ് അവനും ജീവിതത്തിൽ ആദ്യമായി കിട്ടിയ ആത്മാർത്ഥ സൗഹൃദം ആ താൻ തന്നെ കൂട്ടുകാരനോട് ചെയ്യുന്ന ചതി പോലെയാവില്ലേ???

താനീ കാര്യം അവനോട് പറഞ്ഞാൽ അവനെങ്ങനെ പ്രതികരിക്കും????
ഇന്ന് അവളുടെ കാര്യം പറഞ്ഞപ്പോൾ കണ്ടതാണ് അവന്റെ കണ്ണിലെ സ്നേഹം.

ജിത്തു ഇപ്പൊ തനിക്ക് ജീവന്റെ ഒരു ഭാഗമാണ് ശ്രീക്കുട്ടി തന്റെ ജീവനും ജിത്തുവിന് വേണ്ടി ശ്രീകുട്ടിയെയോ ശ്രീക്കുട്ടിക്ക് വേണ്ടി ജിത്തുവിനെയോ വേണ്ടെന്നു വെക്കാൻ കഴിയില്ല രണ്ടുപേരെയും വേണം.

സൗഹൃദത്തിനും പ്രണയത്തിനുമിടയിൽ കിടന്നവന്റെ ഹൃദയം വിങ്ങി.

മനുവിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നവനെ മോചിപ്പിക്കുന്നത്.

ഡാ നീ ഞങ്ങൾ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ????

ഏ……. എന്താ?????

ആ ബെസ്റ്റ് നീയിതേത് ലോകത്താ വാ ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട് കഴിക്കാം.
മനു പറഞ്ഞു.

അവൻ പതിയെ എഴുന്നേറ്റു അവരുടെ കൂടെ അകത്തേക്ക് പോയി.

ഭക്ഷണം കഴിക്കുമ്പോഴും അവന്റെ ചിന്തകൾ പല വഴി സഞ്ചരിച്ചു.
കഴിച്ചു പൂർത്തിയാക്കാതെ തന്നെ അവൻ എഴുന്നേറ്റു.

ഡാ നീയെന്താ മുഴുവൻ കഴിക്കാത്തത്??

എനിക്ക് വേണ്ട വിശപ്പില്ല.
അത്ര മാത്രം പറഞ്ഞവൻ മുറിയിലേക്ക് നടന്നു.

ഇവനിതെന്ത് പറ്റി????
മനു അവൻ പോയ വഴിയേ നോക്കി പറഞ്ഞു.

ജിത്തുവും അത് തന്നെ ചിന്തിക്കുവായിരുന്നു.

ഋഷി നേരെ അവന്റെ മുറിയിൽ നിന്ന് ബാൽക്കണിയിലേക്ക് നടന്നു.
മനസ്സ് കേട്ട് പൊട്ടിയ പട്ടം കണക്കെ പറന്നുകൊണ്ടിരുന്നു.
എത്ര ആലോചിച്ചിട്ടും ഒരു തീരുമാനത്തിലെത്താനവന് കഴിഞ്ഞില്ല.

ഋഷി എന്താടാ കുറച്ചു നേരമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നിനക്കെന്താ പ്രശ്നം???
മനു അവന്റെ അടുത്തേക്ക് ചെന്ന് നിന്നുകൊണ്ട് ചോദിച്ചു.

ഒന്നൂല്ല.

അങ്ങനെ ഒന്നുല്ലന്ന് പറഞ്ഞൊഴിയണ്ട എന്തോ ഉണ്ട് പറ എന്തായാലും നമുക്ക് പരിഹാരം കാണാം.

അവനോട് പറഞ്ഞാൽ മനസ്സിനൊരു സമാധാനം കിട്ടുമെന്ന് ഋഷിക്ക് തോന്നി.

പതിയെ ഒരു ദീർഘനിശ്വാസമെടുത്തവനെല്ലാം മനുവിനോട് പറഞ്ഞു.

 

ഡാ നിനക്കുറപ്പാണോ അതവള് തന്നെയാണെന്ന്???
എല്ലാം കേട്ട് കഴിഞ്ഞു ഋഷിയോടവൻ ചോദിച്ചു.

എനിക്ക് നൂറുശതമാനം ഉറപ്പുണ്ട് അത് അവള് തന്നെയാ.

നിന്റെ തീരുമാനം എന്താ????

എനിക്ക് രണ്ടു പേരെയും വേണം അവന്റെ സമ്മതത്തോടെ വേണം എനിക്കവളെ സ്നേഹിക്കാൻ.

ഋഷിയുടെ മറുപടി കേട്ട് മനു കുറച്ചു നേരം നിശബ്ദമായി നിന്നു.

എന്നാൽ നീയിതവനോട് തുറന്നു പറ അവന് നിന്നെ മനസ്സിലാകാതെ ഇരിക്കില്ല.
ഇപ്പോഴേ തുറന്നു പറയുന്നതാ നല്ലത് അവനോട് നമ്മൾ ഒളിച്ചു വെച്ചെന്നവന് തോന്നരുത്.

മനു അവന് ആത്മവിശ്വാസം കൊടുത്തു.

ഋഷി അവനോട് പറയാൻ തന്നെ തീരുമാനിച്ചു. അവനോട് സംസാരിക്കാൻ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ജിത്തു അവരെ നോക്കി അങ്ങോട്ട്‌ വന്നത്.

എനിക്കറിയാമായിരുന്നു നിങ്ങളിവിടെ കാണുമെന്നു.

ദേവ് നിനക്കെന്താ പെട്ടെന്നൊരു മാറ്റം?? നീ ഭയങ്കര മൂഡ് ഓഫ്‌ ആണല്ലോ???

ഋഷി അത് കേട്ട് പതിയെ അവന് നേരെ തിരിഞ്ഞു.

ജിത്തു എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.

അതിനെന്താ നീ പറഞ്ഞോ നമ്മുടെ ഇടയിൽ ഇങ്ങനെ ഫോർമാലിറ്റിയുടെ ഒക്കെ ആവശ്യമുണ്ടോ???

ഇല്ല ജിത്തു ബട്ട്‌ ഞാനിപ്പോ പറയാൻ പോവുന്നത് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ് നീ മുഴുവൻ കേട്ടിട്ട് ഒരു തീരുമാനം പറയണം

ഒക്കെ ഒക്കെ എന്താ കാര്യം അത് പറ.

ഋഷി ആദ്യമായി ശ്രീകുട്ടിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.
ജിത്തു ആകാംഷയോടെയും അമ്പരപ്പോടെയും അവൻ പറയുന്നത് ശ്രദ്ധിച്ചു.

ജിത്തു നമുക്കിടയിൽ ഒന്നിനും ഒരു മറ കാണരുത് അതിനാണ് ഞാനിതെല്ലാം തുറന്നു പറയുന്നത്.
എനിക്ക് നീയിപ്പോ എന്റെ കൂടെപ്പിറപ്പിനെ പോലെ തന്നെയാണ്.
അതുകൊണ്ട് പറയുവാ എനിക്ക് നിന്റെ ശ്രീക്കുട്ടിയെ ജീവനാണ്. എനിക്കവളെ വേണം അതുപോലെ തന്നെ നമ്മുടെ ഫ്രണ്ട്ഷിപ്പിന് ഒരു കോട്ടവും തട്ടാൻ പാടില്ല.
പൊന്ന് പോലെ നോക്കും തുലാഭാരം നടത്താം എന്നൊന്നും പറയില്ല ഇടക്ക് വഴക്കിട്ടെന്നും ഒന്ന് പൊട്ടിച്ചെന്നുമൊക്കെ ഇരിക്കും. പക്ഷെ എന്റെ ചങ്കിൽ ജീവനുള്ള അത്രയും കാലം ഈ നെഞ്ചിൽ ചേർത്ത് പിടിച്ചോളാം മറ്റൊരാൾ കാരണം കണ്ണുനിറയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
എനിക്ക് തന്നൂടെ നിന്റെ ശ്രീക്കുട്ടിയെ സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ ഞാൻ വീട്ടുകാരെ വിടാം ഒരു താലി കെട്ടി എന്റെ മാത്രം ആയിട്ട് ഞാൻ കൊണ്ട് പോന്നോട്ടെ????

ജിത്തുവിന്റെ കയ്യിൽ പിടിച്ചവൻ ചോദിച്ചു.

അവന്റെ കണ്ണിലെ ആത്മാർത്ഥയും സ്നേഹവും കണ്ടു ജിത്തു ഒരു നിമിഷം നിന്നു.

പതിയെ ഋഷിയുടെ കൈ എടുത്തു മാറ്റി ബാൽക്കണിയുടെ റയിലിൽ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു.

ജിത്തുവിന്റെ നിശബ്ദത ഋഷിയെ ആശങ്കയിലാഴ്ത്തി.

ദേവ് നിന്നിൽ നിന്ന് ഞാനിതൊന്നും പ്രതീക്ഷിച്ചില്ല.
ജിത്തുവിന്റെ മറുപടിയിൽ ഋഷി മൗനമായി നിന്നു.

എന്തായാലും അവൾക്ക് വേറെ പ്രണയം ഒന്നുമില്ല ആരോടും ഇതുവരെ അങ്ങനെ തോന്നിയിട്ടുമില്ല ഉണ്ടായിരുന്നെങ്കിൽ എന്നോട് പറഞ്ഞേനെ അവളൊരു ഡോക്ടർ ആയി കഴിയുന്നത് വരെ വെയിറ്റ് ചെയ്യാൻ നീ തയ്യാറാണെങ്കിൽ എന്റെ പെങ്ങളെ കെട്ടിച്ചു തരാൻ ഞാൻ തന്നെ മുന്നിൽ നിൽക്കാം എന്താ അളിയാ സമ്മതമാണോ???????

ജിത്തുവിന്റെ ആ ചോദ്യം കേട്ട് ഋഷിയുടെ മനസ്സിൽ സന്തോഷം
നിറഞ്ഞു.

അവൻ വേഗം ജിത്തുവിനെ കെട്ടിപിടിച്ചു.

സമ്മതമാണോന്നോ നൂറുവട്ടം സമ്മതം എന്നാലുമെന്റെ അളിയാ നിന്റെ ആദ്യത്തെ ഡയലോഗിൽ ഞാൻ കരുതി എല്ലാം കൈവിട്ടു പോയെന്ന്.

ഹഹഹ അത് ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതല്ലെ??

എന്നാലും നീയാണളിയാ യഥാർത്ഥ അളിയൻ.
ഋഷി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുവാണപ്പോൾ.

അതൊക്കെ അവിടെ നിക്കട്ടെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്നാണ് കണക്ക് ഞാനിപ്പോ എന്റെ പെങ്ങളെ നിനക്ക് തരാമെന്ന് സമ്മതിച്ചു അതുപോലെ നീയും എനിക്കൊരു കാര്യം സാധിച്ചു തരണം.
ജിത്തു പറഞ്ഞു നിർത്തി.

പാലം അങ്ങോട്ടും ഇങ്ങോട്ടും ആഹ് അങ്ങനെ പണ എടാ നമ്മുടെ ഋതുവിനെയാണ് ഇവൻ ചോദിക്കുന്നത്.
മനു ചാടിക്കേറി പറഞ്ഞു.

പ്ഫാ നാറി അവളെനിക്കെന്റെ കുഞ്ഞി പെങ്ങളാടാ &$/*@ മോനേ…..

ജിത്തുവിന്റെ ആദ്യ ആട്ടിൽ തന്നെ ഇരുന്ന ബീൻ ബാഗിൽ നിന്ന് താഴെ വീണ മനു അവന്റെ വായിലെ തെറി കേട്ട് ചെവിയിൽ വിരലിട്ട് കറക്കി.

ഋഷിയും അവന്റെ മറുപടി കേട്ടവനെ നോക്കി പല്ല് കടിച്ചു.

സോറി സോറി ഒരു കൈയബദ്ധം.
കൈകൂപ്പി അവൻ പറഞ്ഞു.

ഋഷി അത് കണ്ടു അവനിൽ നിന്ന് നോട്ടം തെറ്റിച്ചു ജിത്തുവിന് നേരെ തിരിഞ്ഞു.

പറ നിനക്കെന്താ അറിയേണ്ടത്????

അത് പിന്നെ ദേവ് ഇന്നലെ ഋതു ഇട്ട സ്റ്റാറ്റസിൽ അവളുടെ കൂടെയുള്ള കുട്ടി ഏതാ????

അവന്റെ ചോദ്യം കേട്ട് ഋഷി അവനെ ഒന്ന് ചൂഴ്ന്ന് നോക്കി.

എന്താ മോന്റെ ഉദ്ദേശം???

അത് കൊള്ളാല്ലോ നിനക്കെന്റെ പെങ്ങളെ കേറി പ്രേമിക്കാം അതിന് കുഴപ്പമില്ല എന്നിട്ടും അതിന് ഞാൻ സപ്പോർട്ട് നിന്നില്ലേ എന്നിട്ടിപ്പോ എന്റെ കാര്യം വന്നപ്പോൾ ഉദ്ദേശശുദ്ധി അറിയണം പോലും നന്ദി വേണമെടാ നന്ദി.

ഓവറാക്കി ചളമാക്കാതെടാ പട്ടി.
നീ കാര്യം പറ.

അത് പിന്നെ അവളെന്റെ ഹൃദയത്തിന്റെ ആരും കടക്കാത്ത ഒരു കോണിൽ ഒരഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് വെച്ചില്ലേ എന്നൊരു സംശയം.
നിലത്ത് കാല് കൊണ്ട് കളം വരച്ചു കൊണ്ട് ജിത്തു പറഞ്ഞു നിർത്തി.

ഇവനെന്താടാ ഫ്ലാറ്റിന്റെ വീതി അളക്കുന്നോ???
അവന്റെ പ്രവർത്തി കണ്ട് മനു ചോദിച്ചു.

അത് കേട്ട് ജിത്തു എന്തോ പറയാനായി അവന് നേരെ തിരിഞ്ഞു.

വേണ്ട വേണ്ട ഒന്നും പറയണ്ട എന്റെ തന്തക്ക് വിളിക്കാനല്ലേ നീയിപ്പോ വരുന്നത് വെറുതെ എനർജി വേസ്റ്റ് ചെയ്യണ്ട ഞാനെന്റെ അച്ഛനെ മനസ്സിൽ സ്മരിച്ചോളാം.
അവനെ പറയാൻ സമ്മതിക്കാതെ മനു കൈ കൂപ്പി കൊണ്ട് പറഞ്ഞു നിർത്തി.

അത് കണ്ടു ഋഷിയും ജിത്തുവും ചിരിച്ചു.

ഋഷി ജിത്തുവിന് നേരെ തിരിഞ്ഞു.

നീ കണ്ടത് ഐഷുവിനെയാണ്. വീട്ടിലെ ഓൾ ഇൻ ഓളും അച്ഛന്റെ വലം കയ്യുമായ കൃഷ്ണനങ്കിളിന്റെ മകൾ ഐശ്വര്യ കൃഷ്ണൻ. അവളെനിക്കെന്റെ ഋതുവിനെ പോലെ തന്നെയാ ഒരു വായാടി പൊട്ടി പെണ്ണ്. ഇപ്പൊ ഇവിടെ ഉണ്ട്.

ഇവിടെയോ?????
ജിത്തു അതിശയത്തോടെ ചോദിച്ചു.

ആന്നെ ഇവിടെ നമ്മുടെ കോളേജിനടുത്തുള്ള മെഡിക്കൽ കോളേജിൽ എംബിബിസ് ചെയ്യുവാ.

എന്നിട്ട് നീയെന്താ നേരത്തെ പറയാഞ്ഞത്?????

അതിന് നീയിപ്പോഴല്ലേ എന്നോടിത് പറയുന്നത്.

ആഹ് മതി മതി അപ്പൊ നിങ്ങൾ അളിയന്മാർ ആയ സ്ഥിതിക്ക് ഈ സന്തോഷം നമുക്കാഘോഷിക്കണ്ടേ????

പിന്നല്ലാതെ പോയി സാധനം എടുത്തോണ്ട് വാടാ.

ഋഷി പറഞ്ഞതും മനു ഓടി ഫ്രിഡ്ജിൽ നിന്ന് ബിയർ ബോട്ടിലുകൾ എടുത്തോണ്ട് വന്നു.

ഇടയ്ക്കിടെ ബാൽക്കണിയിൽ അവരങ്ങനെ ഒത്തു കൂടാറുണ്ട്.

ഓരോരുത്തരും ഓരോ ബോട്ടിൽ എടുത്തു കുടിക്കാൻ തുടങ്ങി.

അല്ലെടാ മനു നിനക്കിത് പോലെ ആരുമില്ലേ????
ജിത്തു അവനോടു ചോദിച്ചു.

അതിന് ഞാൻ നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി മാത്രം ഹൃദയം തുറന്നിടുന്ന ആളൊന്നുമല്ല എന്റെ ഹൃദയം സാഗരം പോലെയാണ് ഞാനത് പലർക്കായി വീതിച്ചു നൽകി മഞ്ജു, ചിഞ്ചു, മാളു, കുക്കു, ചിക്കു, അപ്പു, മിന്നു…………

ഇതിനൊരന്ത്യമില്ലെടെ??????
ഋഷി പുച്ഛിച്ചു.

നീ പുച്ഛിക്കാതെടാ ഞാൻ മഹാമനസ്കൻ ആണെടാ എന്റെ ഹൃദയം എല്ലാവർക്കുമായി ഞാൻ തുറന്നു മലർത്തി ഇട്ടിരിക്കുവാ വേറെയാർക്കുണ്ടെടാ ഇതുപോലെ ഹൃദയവിശാലത.

ഇത് കോഴിയൊന്നുമല്ല ഏതോ മുന്തിയ ഇനമാണ്.
ജിത്തു അവനെ നോക്കി പറഞ്ഞു.

 

————————————————————

 

കുടിച്ചു മാനത്തോട്ട് നോക്കി ഭിത്തിയിൽ ചാരി ഇരിക്കുവാണ് ഋഷിയും ജിത്തുവും.
മനു രണ്ടു ബോട്ടിൽ അകത്തു ചെന്നപ്പോഴേ ഫ്ലാറ്റായി.

എടാ നീയിത്ര വേഗം സമ്മതിക്കും എന്ന് ഞാൻ വിചാരിച്ചില്ല.
ഒരടി ആണ് ഞാൻ പ്രതീക്ഷിച്ചത്.

ഋഷിയുടെ സംസാരം കേട്ട് ജിത്തു ചിരിച്ചു.

ദേവ് നിന്നെ നല്ലത് പോലെ മനസ്സിലാക്കിയ ആളാണ് ഞാൻ എനിക്ക് നല്ല ബോധ്യമുണ്ട് എന്റെ ശ്രീക്കുട്ടിയുടെ ജീവിതം നിന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് അതുപോലെ ഇന്ന് ശ്രീക്കുട്ടിയുടെ കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ കണ്ടതാ നിന്റെ കണ്ണിലെ സ്നേഹവും ആത്മാർത്ഥതയും.
പിന്നെ ഒന്നും ഒളിച്ചു വെക്കാതെ നീയെന്നോടെല്ലാം ധൈര്യമായി തുറന്നു പറഞ്ഞില്ലേ??? നിന്നെക്കാൾ നല്ലൊരാളെ എന്റെ ശ്രീകുട്ടിക്ക് വേറെ കിട്ടാനില്ല.

അവന്റെ മറുപടി കേട്ട് ഋഷിയുടെ മനസ്സ് നിറഞ്ഞു.

വീണ്ടും അവരുടെ ഇടയിൽ നിശബ്ദ നിറഞ്ഞു നിന്നു.

 

എടാ നീ നന്ദുവിനെ ഒന്ന് വിളിക്കുവോ എനിക്കവളുടെ ശബ്ദം കേൾക്കണം.
ഋഷി ജിത്തുവിനോട് പറഞ്ഞു.

ആരാടാ നാറി നിന്റെ നന്ദു??? ദേ ചങ്കാണെന്നൊന്നും നോക്കില്ല എന്റെ ശ്രീക്കുട്ടിയെ ചതിക്കാൻ നോക്കുന്നോ.
ജിത്തു അവന്റെ കുത്തിന് പിടിച്ചു.

വിടെടാ പുല്ലേ ഞാൻ നിന്റെ ശ്രീക്കുട്ടിയെ തന്നെയാ പറഞ്ഞത് നിനക്ക് ശ്രീക്കുട്ടി ആണവളെങ്കിൽ എനിക്കെന്റെ മാത്രം നന്ദു ആണെടാ.
അവനെ തട്ടി മാറ്റി കൊണ്ട് ഋഷി പറഞ്ഞു.

ഓഹ് ലങ്ങനെ ഇതൊക്കെ നേരത്തെ പറയണ്ടേ ഐ ആം ദി സോറി അളിയാ ഐ ആം ദി സോറി.

പിന്നെ കുത്തിന് പിടിച്ചിട്ട് അവന്റെ അമ്മൂമ്മേടൊരു സോറി.
ഋഷി പല്ലുകടിച്ചു.

ഞാൻ വിളിച്ചു തരാം പക്ഷെ പകരം എനിക്ക് നിന്റെ ഐഷുവിനെ വിളിച്ചു തരണം അതായത് എന്റെ അച്ചു.

അച്ചുവോ????

ആഹ് നിനക്കെന്റെ പെങ്ങളെ നന്ദു എന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്റെ പെങ്ങളെ അച്ചുവെന്നും വിളിക്കാം.

അത് നീ എന്ത് കോപ്പ് വേണേലും വിളി ഇപ്പൊ നീ നന്ദുവിനെ വിളിച്ചു താ….

ഒരു മിനിറ്റ് എന്റെ ഫോൺ എന്തെ??????
ജിത്തു ഫോണും നോക്കി എണീറ്റതും താഴെ മലർന്ന് കിടന്ന മനുവിന്റെ കാലിൽ തട്ടി അവന്റെ മേലേക്ക് മറിഞ്ഞു.

എന്റെ ചിഞ്ചു നീയെന്റെ പഞ്ചാര കട്ടിയാണ് ഉമ്മ ഉമ്മ ഉമ്മ………..
തന്റെ മേലേക്ക് വീണ ജിത്തുവിനെ കെട്ടിപിടിച്ചു മറിഞ്ഞുകൊണ്ട് മനു അവന്റെ കവിളിൽ ഉമ്മിച്ചു.

ചിഞ്ചു അല്ലെടാ തെണ്ടി നിന്റെ കുഞ്ഞമ്മേട കൊഞ്ച് നാണംകെട്ടവൻ.

അപശബ്ദം കേട്ട് പാതി ബോധത്തിൽ കണ്ണ് തുറന്ന മനു ജിത്തുവിനെ മിഴിച്ചു നോക്കി.

ഡാ എന്ത് കോപ്പ് നോക്കി നിക്കുവാ ഈ കാപാലികനെ പിടിച്ചു മാറ്റഡാ അല്ലെങ്കിൽ ഇവനെന്നെ കേറി റേപ്പ് ചെയ്യും.

ജിത്തുവിന്റെ അലറൽ കേട്ട് ഋഷി വേഗം മനുവിനെ പിടിച്ചു മാറ്റി.

എന്ത് വിശ്വസിച്ചിവന്റെ ഒക്കെ കൂടെ കിടക്കും എന്റെ ദേവി കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ചാരിത്ര്യം ഹോ ഓർക്കാൻ കൂടി വയ്യാ….

ജിത്തു വേഗം തല കുടഞ്ഞകത്തോട്ട് നടന്നു.

ഋഷി വേഗം മനുവിനെ അടിമുടി നോക്കി ആളിതൊന്നും അറിഞ്ഞ ലക്ഷണമില്ല. ബോധമില്ലാതെ നടന്നു ബാൽക്കണിയുടെ അറ്റത്തു ചെന്ന് പുറത്തേക്ക് മൂത്രമൊഴിച്ചു തിരികെ വന്നു സുഖമായി കിടന്നുറങ്ങി.

അത് കണ്ട് ചിരിച്ചു ഋഷി റൂമിലേക്കും പോയി.

ഉറക്കത്തിൽ ഋഷിയുടെ മനസ്സിൽ അവന്റെ നന്ദുവും ജിത്തുവിന്റെ മനസ്സിൽ അവന്റെ അച്ചുവും നിറഞ്ഞു നിന്നപ്പോൾ മനു ശ്രീകൃഷ്ണനെ പോലെ അവന്റെ ഹൃദയകവാടം തുറന്ന ഗോപികമാരുടെ കൂടെ രാരവേണു കളിക്കുന്ന തിരക്കിലായിരുന്നു.

 

 

—————————————————————-

 

ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ ഋഷി ജിത്തുവിനെയും കൊണ്ട് ഐഷു പഠിക്കുന്ന മെഡിക്കൽ കോളേജിൽ ചെന്നു.

ഐഷുവിന് മുന്നിൽ അവനെകൊണ്ട് പ്രണയം തുറന്നു പറയിപ്പിച്ചു.
ഋതുവും ഋഷിയും പറഞ്ഞു ജിത്തുവിനെ അവൾക്കറിയാമായിരുന്നു എങ്കിലും അവൾ ഒക്കെ പറഞ്ഞില്ല.
അവസാനം മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിലെ ജിത്തുവിന്റെ രണ്ടു മാസത്തെ കാവൽനില്പ്പിന് ഫലമായി ഐഷു ഒടുവിൽ സമ്മതം മൂളി.

അതിന്റെ സന്തോഷത്തിൽ പതിവ് പോലെ ബാൽക്കണിയിൽ ബിയർ കുടിക്കുമ്പോഴായിരുന്നു ജിത്തുവിന്റെ ചോദ്യം.

ദേവ് എന്റെ കാര്യം ഒക്കെ ആയി പക്ഷെ നീയെന്താ ശ്രീക്കുട്ടിയോട് സംസാരിക്കാത്തത്???? മാത്രമല്ല ഞാൻ പറയാം എന്ന് പറഞ്ഞിട്ട് കൂടി നീ വേണ്ടാന്ന് പറഞ്ഞു. അറ്റ്ലീസ്റ്റ് നിന്നെക്കുറിച്ചു എന്തെങ്കിലും ഒന്ന് അവളോട്‌ പറയാൻ പോലും നീ സമ്മതിക്കുന്നില്ല.

അത് കേട്ട് ഋഷി ചിരിച്ചു.

അവളറിയാതെ അവളെ പ്രണയിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ്.
ഒറ്റ കണ്ണിറുക്കി അവൻ പറഞ്ഞിട്ട് ബിയർ ബോട്ടിൽ ചുണ്ടോടപ്പിച്ചു.

പിന്നെ സുഖമുള്ള ഏർപ്പാട് പോലും സ്ഥിരം ഇവനെ കൊണ്ട് വിളിപ്പിച്ചു അവളുടെ സംസാരവും കേട്ട് അവളെ കൊണ്ട് പാട്ടും പഠിച്ചിട്ട് ആ പാട്ട് ഫോണിൽ റെക്കോർഡ് ചെയ്തു രാത്രി ആവുമ്പോൾ മാനത്തോട്ട് നോക്കി കിടന്നത് റിപീറ്റ് അടിച്ചു കേൾക്കുന്ന ഒരു പ്രത്യേക തരം സൈക്കോ അല്ലെ നീ?????
മനു പുച്ഛിച്ചു.

ഹഹഹഹ……..
ഋഷി ഉറക്കെ ചിരിച്ചു

ചിരിച്ചോ ചിരിച്ചോ അവസാനം അവളെ വേറെ നല്ല ആൺപിള്ളേര് കൊത്തികൊണ്ടു പോവുമ്പോഴും കാണണം ഈ ചിരി.

അത് കേട്ടതും ഋഷിയുടെ ഭാവം മാറി.
അവൻ മനുവിന്റെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.

ഡാ പുല്ലേ മേലാൽ ഇമ്മാതിരി വർത്തമാനം എന്നോട് പറഞ്ഞാലുണ്ടല്ലോ ഇതിന്റെ മോളീന്ന് പൊക്കി താഴോട്ടെറിയും ഞാൻ.
അവളെന്റെയാ ഈ ഋഷിദേവിന്റെ പെണ്ണ് എന്റെ മാത്രം നന്ദു അവളുടെ മനസ്സിൽ കയറുന്നതും സ്വന്തമാക്കുന്നതും ഈ ഞാൻ മാത്രമായിരിക്കും.

ഇത്രയും പറഞ്ഞു കാറ്റ് പോലെയവൻ അകത്തേക്ക് പോയി.

അവൻ പോയതും മനു ശ്വാസമെടുത്തു കഴുത്ത് തടവാൻ തുടങ്ങി.

ജിത്തു കാണുകയായിരുന്നു ഋഷിക്ക് ശ്രീക്കുട്ടിയോടുള്ള സ്നേഹം അവന്റെ മനസ്സ് നിറഞ്ഞു.

വല്ല കാര്യവും ഉണ്ടായിരുന്നോ?????

കഴുത്ത് തടവുന്ന മനുവിനെ നോക്കി ജിത്തു കളിയാക്കി.

അല്ലെങ്കിലും എനിക്കിത് പതിവാണല്ലോ ഒന്നുകിൽ നീ അല്ലെങ്കിൽ അവൻ രണ്ടാളിയന്മാരുടെ ഇടയിൽ കിടന്നു തല്ല് വാങ്ങാൻ എന്റെ ജീവിതം ബാക്കി.
മനു ആത്മഗതിച്ചു കൊണ്ട് അകത്തേക്ക് പോയി.

ഈ സമയം മുറിയിൽ ദേഷ്യപ്പെട്ടു നടക്കുവാണ് ഋഷി.
അവൻ വേഗം ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് ജിത്തു അയച്ച ഓഡിയോ പ്ലേ ചെയ്തു.
ഫോണിലൂടെ ഒഴുകുന്ന അവന്റെ നന്ദുവിന്റെ സ്വരമാധുരിയിൽ അവന്റെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി അവളുടെ സ്വരത്തിൽ ലയിച്ചവൻ കിടന്നു.

 

———————————————————–

 

ദിവസങ്ങൾ ഓടി മറഞ്ഞു. നേരിലുള്ള കൂടികാഴ്ചകളും ഫോൺ വിളികളുമായി ജിത്തുവിന്റെയും ഐഷുവിന്റേയും പ്രണയം മുന്നോട്ട് പോയപ്പോൾ.
നന്ദുവിന്റെ കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും സ്വരമാധുരിയിലൂടെയും ഋഷിയുടെ പ്രണയം നിശബ്ദമായി മുന്നോട്ടൊഴുകി.

തീറ്റയിട്ടും കൊത്തി ചികഞ്ഞും മനു കോഴിത്തരങ്ങളുമായി മുന്നേറി.

രണ്ടു വർഷത്തെ പഠനം കഴിഞ്ഞു തിരികെ നാട്ടിലേക്ക് തിരിക്കുമ്പോൾ ഋഷിയും ജിത്തുവും പരസ്പരം വാരി പുണർന്നു. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു. കേവലം ഒരു ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നില്ല രണ്ടു വർഷങ്ങൾ കൊണ്ടവർ ഒരുപാട് അടുത്തിരുന്നു.

തിരികെ നാട്ടിലേക്ക് പോവാൻ തന്നെ മടിച്ചു.

ദേവ് ശ്രീക്കുട്ടിയുടെ പഠിപ്പ് കഴിയുമ്പോൾ ഞാൻ പറയാം അന്ന് നീ വീട്ടിൽ വന്നു കല്യാണം ആലോചിക്കണം ചെറിയച്ഛനോട് ഞാൻ സൂചിപ്പിക്കുന്നുണ്ട്. അതുവരെ നിന്റെ കാര്യം ഞാനവളെ അറിയിക്കില്ല അതുപോലെ തന്നെ എന്റെ കാര്യവും നിന്റെ പ്രണയം എന്ന് നീ തുറന്നു പറയുന്നോ അന്ന് മാത്രമേ എന്റെയും അച്ചുവിന്റെയും കാര്യം ഞാനവളോട് പറയൂ.
പിന്നെ അച്ചുവിന്റെ കാര്യം എന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം അറിയാം സമയം ആവുമ്പോൾ ഞാൻ വന്നു പെണ്ണാലോചിച്ചോളാം അത് വരെ അവൾക്ക് വേറെ ആലോചന വരാതെ നോക്കേണ്ടത് നിന്റെ കടമയാണ്.

അത് പിന്നെ പ്രേത്യേകം പറയേണ്ട കാര്യമുണ്ടോ ഞാൻ നോക്കിക്കോളാം.

എന്നാൽ ശരിയളിയാ നാട്ടിൽ എത്തിയിട്ട് വിളിക്കാം.
ജിത്തു ഒരിക്കൽ കൂടി അവനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.

 

 

—————————————————————-

 

തിരികെ നാട്ടിൽ എത്തിയിട്ടും അവരുടെ സൗഹൃദം വിടാതെ അവർ സൂക്ഷിച്ചു.
വീഡിയോ കോളിലൂടെയും ഫോൺ വിളികളിലൂടെയും അവരുടെ ബന്ധം ശക്തമായി തന്നെ മുന്നോട്ട് പോയി.

 

—————————————————————

 

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഋഷി ചിന്തകളിൽ നിന്ന് മോചിതനാകുന്നത്.

*Manu calling*

അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു.

ഋഷി ഞാനവനെ ബാംഗ്ലൂർ മുഴുവൻ തിരഞ്ഞു അവനിവിടെയില്ല അവൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോയിരുന്നു ഒരാഴ്ച്ച മുന്നേയവൻ വെക്കേറ്റ് ചെയ്തിരുന്നു ഇപ്പൊ പുതിയ താമസക്കാരാ അവിടെ താമസിക്കുന്നത്.

മറുപുറത്തു നിന്ന് പറയുന്നത് കേട്ട് ഋഷിക്ക് ദേഷ്യം വന്നു.

ശ്ശെ അവൻ രക്ഷപെട്ടു കളഞ്ഞല്ലോ…..
ഋഷി മുഷ്ടി ചുരുട്ടി ഭിത്തിയിൽ അടിച്ചു.

ഹാ പോട്ടെ എവിടം വരെ അവൻ പോവും എന്ന് കാണണമല്ലോ ഉടൻ തന്നെ എന്റെ കയ്യിൽ അവൻ വന്നു പെടും എല്ലാം കൂടി ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട്.

ദേഷ്യത്തിൽ മുരണ്ടുകൊണ്ടവൻ കാൾ കട്ട്‌ ചെയ്തു.

 

 

തുടരും………………………..

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply