മഴ – പാർട്ട്‌ 11

12464 Views

mazha aksharathalukal novel

രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് പതിവിലും ഉന്മേഷം തോന്നി.
എത്രയും വേഗം ഹോസ്പിറ്റലിൽ എത്താനും ഋഷിയെ കാണാനും മനസ്സ് വെമ്പി.
അന്ന് വരെ അനുഭവിക്കാത്ത പുതിയ ഒരു തരം സുഖമുള്ള അനുഭൂതി വന്നു നിറയുന്നത് പോലെ.
മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മുഴുവൻ ഋഷിയാണ്.
തന്റെ ദുഃഖങ്ങൾ പോലും അവന്റെ കുസൃതി ചിരിയിൽ അലിഞ്ഞില്ലാതാവുന്നു.
ജീവിതത്തിൽ ആദ്യമായി പ്രണയം ആസ്വദിക്കുന്നു.
വേറിട്ടൊരനുഭൂതി.
നിറം മങ്ങിയ കാഴ്ചകൾക്ക് പോലും പുതു വർണ്ണങ്ങൾ.
ഒരു പ്രണയത്തിന് ഒരാളിൽ ഇത്രയേറെ മാറ്റങ്ങൾ ഒരാളിൽ സൃഷ്ടിക്കാനാവുമോ??
അവൾ അതിശയിച്ചു.

അടുക്കളയിൽ കയറി ദേവിയെ സഹായിക്കുമ്പോഴും മനസ്സ് കൈപ്പിടിയിൽ ആയിരുന്നില്ല. സാധാ സമയവും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.

 

ജാനു വിളിച്ചിരുന്നോ മോളെ???

……………

തന്റെ ചോദ്യത്തിന് മറുപടി കിട്ടാഞ്ഞത് കൊണ്ട് തിരിഞ്ഞു നോക്കിയ ദേവി കാണുന്നത് എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന ശ്രീയെയാണ്.

എന്താലോചിച്ചു നിൽക്കുവാ എന്റെ ശ്രീക്കുട്ടി നീ ഞാൻ പറയുന്നത് വല്ലതും കേട്ടോ????
അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ദേവി ചോദിച്ചു.

ഏ….. എന്താ????

ജാനു വിളിച്ചായിരുന്നോ എന്ന്???

ആഹ് അമ്മ ഇന്നലെ രാത്രി കൂടി വിളിച്ചിരുന്നു.

മ്മ്മ്മ്

അല്ല ഞാൻ വിളിച്ചപ്പോൾ എന്താലോചിച്ചു നിൽക്കുവായിരുന്നു???
പതിവില്ലാതെ ഒരു ചിരിയൊക്കെ ഉണ്ടല്ലോ മുഖത്ത് എന്താ കാര്യം????

ഒന്നുല്ല ഞാൻ ചുമ്മാ ഓരോന്നാലോചിച്ചു നിന്നുപോയതാ.
അവൾ വേഗം പറഞ്ഞു.

മ്മ്മ്
അവരൊന്നിരുത്തി മൂളി.

ഐഷു എണീക്കാനുള്ള സമയമായല്ലോ??? ഞാൻ ചെന്നൊന്ന് നോക്കട്ടെ..
അതും പറഞ്ഞു ശ്രീ അവിടുന്ന് തടി തപ്പി.

ഐശുവിന്റെ മുറിയിൽ ചെന്നപ്പോൾ ആള് നല്ല ഉറക്കം ഒരുവിധം അവളെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റിയിട്ട് ശ്രീ റെഡി ആവാനായി പോയി.

റെഡി ആവാൻ നിന്നപ്പോൾ ഭയങ്കര കൺഫ്യൂഷൻ ഏത് ഡ്രസ്സ്‌ ഇടണം???? ഇന്നലെ വരെ ആദ്യം കയ്യിൽ കിട്ടുന്ന ഒരെണ്ണം എടുത്തിട്ട് പോവുന്ന ആളായിരുന്നു അതോർത്തവൾ ചിരിച്ചു.
പിന്നെയൊരു വൈൻ റെഡ് കളർ കുർത്തി എടുത്തിട്ടു.
കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങിയിട്ടും ഒരുങ്ങിയിട്ടും മതിയാവാത്തത് പോലെ.
അവസാനം ഐഷുവിന്റെ വിളിയിൽ ഒരുവിധം എല്ലാം തീർത്ത് ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു.

ശ്രീയുടെ കോലം കണ്ടു ഐഷു കണ്ണു തള്ളിയിരുന്നു.
മര്യാദക്ക് പൊട്ട് പോലും തൊടാത്ത ആള് കണ്ണെഴുതി പൊട്ടും തൊട്ട് സ്റ്റൈലിൽ മുടി കെട്ടി വരുന്നു.

ഇതാരാ ഈ വരുന്നത്???? എന്റെ ശ്രീക്കുട്ടി തന്നെയാണോ ഇത്????

ഇതെന്താടി രാവിലെ നിന്റെ തലയിൽ വല്ല തേങ്ങയും വീണോ???

അവളുടെ അടുത്തായി ഇരുന്നുകൊണ്ട് ശ്രീ ചോദിച്ചു.

അല്ല പതിവില്ലാത്ത നിന്റെ ഒരുക്കം കണ്ടു ചോദിച്ചു പോയതാ.
ഐഷു അവളെ ആക്കി ചിരിച്ചു.

എന്നാലും ഈ പ്രേമത്തിന്റെ ഓരോരോ അവസ്ഥാന്തരങ്ങളെ.

അത് കേട്ട് ശ്രീ ചിരിച്ചു.

ഫുഡ്‌ ഒക്കെ കഴിച്ചു പതിയെ ഹോസ്പിറ്റലിലേക്കിറങ്ങി.
പോകുന്ന വഴിയെല്ലാം ഐഷു ശ്രീയെ നല്ലവണ്ണം വാരി. അവസാനം അവൾ പിണക്കം കാണിച്ചപ്പോഴാണ് ഐഷു കളിയാക്കൽ നിർത്തിയത്.

രാവിലെ തന്നെ ഓപിയിൽ ഒരുപാട് പേഷ്യൻസ് ഉണ്ടായിരുന്നതിനാൽ അവൾക്ക് ഋഷിയെ കാണാൻ സാധിച്ചില്ല.

തിരക്കുകൾ ഒഴിഞ്ഞിരിക്കുമ്പോഴാണ് അവളുടെ ക്യാബിനിന്റെ ഡോറിന്റെ ഭാഗത്ത്‌ എത്തി നോക്കുന്ന ഒരു ജോഡി കണ്മഷി ഇട്ട കുഞ്ഞു കണ്ണുകളും കൊലുസ്സിട്ട കാല്പാദങ്ങളും കാണുന്നത്.

ശ്രീ വേഗം അങ്ങോട്ട്‌ നടന്നു.

ഒരു ബേബി പിങ്ക് കളർ കുഞ്ഞു ഫ്രോക്കും ഇട്ട് രണ്ടു സൈഡിലായി മുടി കെട്ടി വാലിട്ടു കണ്ണെഴുതി ഉണ്ടക്കവിളിൽ കണ്മഷി കൊണ്ട് മറുകും തൊട്ട് നിൽക്കുന്ന ഒരു കുറുമ്പി.

ശ്രീയെ കണ്ടവൾ കുണുങ്ങി ചിരിക്കാൻ തുടങ്ങി.

ശ്രീ അവളെ പതിയെ പൊക്കിയെടുത്തു.

ശ്രീയുടെ മുഖത്തേക്ക് ഉറ്റു നോക്കി കൈകൊട്ടിയവൾ ചിരിച്ചു.

എടി കുറുമ്പി….

ശ്രീയവളെ വിളിച്ചു.

എന്താ വാവയുടെ പേര്????

പൊന്നു.

ആഹാ നല്ല അടിപൊളി പേരാണല്ലോ.

പൊന്നുമോള് ആരുടെ കൂടെയാ വന്നത്?? മോൾടെ അമ്മയെന്തേ???

നാനെ അമ്മേ പാത്തു വന്നതാ

അവൾ സ്വകാര്യമായി പറഞ്ഞു.

അയ്യോ അപ്പൊ അമ്മ പേടിക്കില്ലേ???

ഇയ്യ നാനും അമ്മേം എന്നും ഒളിച്ചേ കന്തേ കളിച്ചുവല്ലോ.

അവൾ പൊട്ടിച്ചിരിച്ചു.

പൊന്നൂ ഇതെങ്ങോട്ടാ ഓടിയത് അമ്മ വിഷമിച്ചു പോയല്ലോ???
പെട്ടെന്നാ സംഭാഷണം കേട്ട് ശ്രീ അങ്ങോട്ട്‌ നോക്കി.
നേഴ്സ് യൂണിഫോം ഇട്ട സുന്ദരി ആയൊരു പെൺകുട്ടി അങ്ങോട്ട്‌ വന്നു.
പരിചയം ഇല്ലാത്ത മുഖം ആയത് കൊണ്ട് ശ്രീയവളെ നോക്കി നിന്നു.

അയ്യോ ഡോക്ടർക്ക് ബുദ്ധിമുട്ടായോ???
അവൾ ശ്രീയെ നോക്കി ചോദിച്ചു.

ഏയ്‌ എന്ത് ബുദ്ധിമുട്ട്. ഇയാളേതാ മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ.

അത് ഡോക്ടർ ഞാനിവിടുത്തെ നേഴ്സ് ആണ് ശീതൾ ഇതെന്റെ മോളാണ് പൊന്നു അർപ്പിത എന്നാ ശരിക്കും പേര്.

ഓഹ് പുതിയ ആളാണോ???

ഏയ്‌ അല്ല ഞാനിവിടെ 5 വർഷമായി ജോലി ചെയ്യുന്നു എന്റമ്മ മരിച്ചു പോയത് കൊണ്ട് ഞാൻ കുറച്ചു നാൾ ലീവായിരുന്നു.

ഓഹ് ഐ ആം സോറി എനിക്കറിയില്ലായിരുന്നു.

ഏയ്‌ കുഴപ്പമില്ല.

അല്ല മോളെയും കൊണ്ടാണോ വരുന്നത്???

അതേ മുന്നേ അമ്മ നോക്കുമായിരുന്നു ഇപ്പൊ അത് പറ്റില്ലല്ലോ പ്ലെ സ്കൂളിൽ ആക്കുന്നത് വരെ എന്റെ കൂടെ കൊണ്ടു വന്നതാ ഇവളെ ഏല്പിച്ചിട്ട് പോരാൻ എനിക്കാരുമില്ല.

അല്ല അപ്പൊ പൊന്നുവിന്റെ അച്ഛൻ???

അറിയില്ല എവിടെയോ ഉണ്ട്.
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

ശ്രീ ആകെ വല്ലാതായി എന്ത് പറയും എന്നറിയാതെ വിഷമിച്ചു.

മോളിങ്ങു വാ ഡോക്ടർ ആന്റിക്ക് ഒരുപാട് ജോലിയുണ്ട് നമുക്ക് പിന്നെ വരാം.

ശീതൾ പൊന്നുവിനെ വിളിച്ചു.

കുറുമ്പി പതിയെ ശ്രീയെ നോക്കി എന്നിട്ടവളുടെ ഇരു കവിളിലും കുഞ്ഞു മുത്തം നൽകി.

നാൻ നാളെ വതാട്ടോ.

ആട പൊന്നെ
ശ്രീ പതിയെ അവളുടെ ഉണ്ട കവിളിൽ ഒരുമ്മ കൊടുത്തു.

അവൾ ശീതളിന്റെ മേലേക്ക് ചാഞ്ഞു.

ശരി എന്നാൽ ഞാൻ പോട്ടെ ഡോക്ടർ.
അവൾ ശ്രീയോട് ചോദിച്ചു.

ശരി എന്നാൽ പിന്നെ ഇനി കാണുമ്പോൾ ഈ ഡോക്ടറെ വിളി വേണ്ടാട്ടോ എന്നെ അടുപ്പമുള്ള എല്ലാവരും ശ്രീക്കുട്ടി എന്നാ വിളിക്കാറ് ശീതളും അങ്ങനെ വിളിച്ചാൽ മതി.
ശ്രീ ചിരിയോടെ പറഞ്ഞു.

അത് പിന്നെ…….
ശീതൾ ഒന്ന് പരുങ്ങി.

എന്തെ വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ???

ഇല്ല ഇനി അങ്ങനെ വിളിച്ചോളാം ഡോക്ടർ അല്ലല്ല ശ്രീക്കുട്ടി.

ശ്രീ പതിയെ ചിരിച്ചു.

എന്നാ ശരി പൊക്കോളൂ ഡ്യൂട്ടി നടക്കട്ടെ.

ശീതൾ പതിയെ തിരിഞ്ഞു നടന്നു.

അവളുടെ കണ്ണിൽ നിന്ന് മായുന്നത് വരെ പൊന്നു അവളെ നോക്കി കൈ വീശി കാണിച്ചു കൊണ്ടിരുന്നു.

തിരികെ ക്യാബിനിലേക്ക് കയറിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്.

അവളത് അറ്റൻഡ് ചെയ്തു ചെവിയിൽ വേച്ചു.

നന്ദു……………

മറുപുറത്തു നിന്ന് ഋഷിയുടെ സ്വരം കേട്ടവളുടെ നെഞ്ചിടിപ്പ് കൂടി.

നന്ദൂ….. ഡീ…….

ആഹ്

നീയെന്താ ഫോണെടുത്തിട്ട് മിണ്ടാതെ നിക്കുന്നത്????

അത്… അത് പിന്നെ…….
അവൾ വാക്കുകൾക്കായി പരതി.

നിനക്കെപ്പോഴാ ഈ വിക്കൊക്കെ തുടങ്ങിയത്?????
അവനവളെ കളിയാക്കി.

അതൊരു രാക്ഷസനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാ.

ഡീ ഡീ ഡീ വേണ്ടാ ഇപ്പൊ എവിടുന്നു വന്നീ നാക്ക് മ്മ്മ്മ്

അവളൊന്നും പറഞ്ഞില്ല.

ഓപി ടൈം കഴിഞ്ഞില്ലെ നീയിങ്ങോട്ട് വാ.

ഏയ്‌ ഞാനൊന്നും വരില്ല.

ദേ മര്യാദക്ക് വന്നോ അല്ലെങ്കിൽ അവിടെ വന്നു പൊക്കിക്കൊണ്ട് പോരും വേണോ??????

വേണ്ട ഞാൻ വന്നോളാം.

ആഹ് അങ്ങനെ വഴിക്ക് വാ മോളെ.

ഹോ ഇതെന്ത് സാധനം തനി കാട്ടാളൻ.
ശ്രീ തനിയെ പിറുപിറുത്തു കൊണ്ട് ഫോണുമായി ഋഷിയുടെ ക്യാബിനിലേക്ക് നടന്നു.

മേ ഐ കമിൻ
അവൾ പതിയെ നോക്ക് ചെയ്തു ചോദിച്ചു.

ഇങ്ങോട്ട് കയറി വാടി.

അകത്തു നിന്ന് മറുപടി കിട്ടി.

എന്താ വിളിച്ചത്?????
ശ്രീ ഇല്ലാത്ത ഗൗരവം ഇട്ട് ചോദിച്ചു.

വിളിച്ചതോ അതേ………..
ഋഷി ഒരു കള്ളചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
ശ്രീ കറക്റ്റായി റിവോൾവിങ് ചെയറിൽ ഇരുന്ന അവന്റെ മടിയിലേക്ക് ലാൻഡ് ആയി.

ദേ ഇങ്ങനെ ഇരിക്കാനാ വിളിച്ചത്.
അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

ശ്രീ ഇരുന്നു ഞെരിപിരി കൊള്ളാൻ തുടങ്ങി.

നീയെന്താടി മടിയിലിരുന്നു ഡാൻസ് കളിക്കുന്നോ????
അവളുടെ ഭാവം കണ്ടവൻ ചോദിച്ചു.

അത് കേട്ടവളവനെ കൂർപ്പിച്ചു നോക്കി.

ഈ കയ്യെടുത്തു മാറ്റ് എനിക്ക് ഇക്കിളി ആവുന്നു.

ഏ??????

എനിക്കിക്കിളി എടുക്കുന്നെന്ന്.

ഹഹഹഹ
അത് കെട്ടവൻ പൊട്ടിച്ചിരിച്ചു.

ഇങ്ങനെ ആണേൽ മോള് കുറെ കഷ്ടപ്പെടും. ആഹ് സാരമില്ല ചേട്ടൻ പതിയെ എല്ലാം മാറ്റി എടുത്തോളാം. നമുക്ക് 5 കുട്ടികളെ ഒക്കെ വേണ്ടതല്ലേ ഇതൊക്കെ മാറ്റിയാലേ എന്റെ സ്വപ്നം നടക്കൂ….
ഒറ്റ കണ്ണിറുക്കിയവൻ പറഞ്ഞു.

അത് കേട്ടവളവന്റെ കയ്യിൽ പിച്ചി.

ഔ……. എന്തോന്നെടി എന്റെ കൈയിലെ മാംസം നീ പറിച്ചെടുക്കുമല്ലോ????
നിന്റെ കൈ കാണിച്ചേ?????

ഋഷി അവളുടെ കൈ പിടിച്ചു നോക്കി.
നീട്ടി വളർത്തിയിരിക്കുന്ന നഖം കണ്ടവൻ അവളെ കലിപ്പിച്ചു നോക്കി.

സൈക്കിളിൽ നിന്ന് വീണത് പോലെയുള്ള ഒരു ചിരി അവൾ ചിരിച്ചു.

നാളെ വരുമ്പോൾ ഇത് വെട്ടി വൃത്തി ആക്കിക്കോണം കേട്ടല്ലോ.

അവൾ തലയാട്ടി സമ്മതിച്ചു.

നന്ദൂ……
അവളുടെ തോളിൽ തല വെച്ചവൻ വിളിച്ചു.

മ്മ്മ്മ്……..

ഇന്നെന്താ പതിവില്ലാതെ സുന്ദരി ഒക്കെ ആയിട്ടുണ്ടല്ലോ???
അവളുടെ കാതിൽ കിടന്ന ജിമിക്കിയിൽ തട്ടി കൊണ്ട് ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

എന്നെ കാണിക്കാനല്ലേ നീയിങ്ങനെ ഒരുങ്ങി വന്നത്??? മ്മ്മ്മ്

അയ്യടാ അതിന് ഋഷിയേട്ടനെന്താ ഇവിടെ സൗന്ദര്യ മത്സരത്തിന് മാർക്കിടാൻ ഇരിക്കുവാണോ????

പറഞ്ഞു കഴിഞ്ഞാണ് ബോധം വന്നത് അവൾ അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു.

നാക്കുണ്ടോ എന്ന് തന്നെ സംശയിച്ച പെണ്ണാണ് ഇപ്പൊ ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്നത്.

അതിനവൾ അന്തസ്സായി ഇളിച്ചു കൊടുത്തു.

 

—————————————————————-

 

അവൻ അവളെ തന്നെ നോക്കിയിരുന്നു. ഇടക്കിടയ്ക്ക് നെറ്റിയിലേക്ക് വീഴുന്ന മുടി ഒതുക്കി വെച്ചുകൊണ്ട് പൊന്നുവിനെ കണ്ട കാര്യം പറയുന്ന തിരക്കിലാണവൾ.
പണ്ട് കുറുമ്പൊടെ ഫോണിൽ സംസാരിക്കുന്ന അവന്റെ ആ പഴയ വായാടി നന്ദുവിനെ കിട്ടിയതിൽ അവന്റെ മനസ്സ് സന്തോഷിച്ചു.

അവൻ പതിയെ അവളിലേക്കടുത്തു. ഋഷിയുടെ വരവ് കണ്ട് ശ്രീയുടെ കണ്ണ് മിഴിഞ്ഞു. അവളിൽ ഒരു പരിഭ്രമം നിറഞ്ഞു. അവളുടെ കണ്ണിലെ പിടച്ചിൽ കണ്ട് ചിരിയോടെയവൻ വീണ്ടും അവളിലേക്കടുത്തു.
അവൾ പതിയെ പിറകിലേക്ക് തല വലിച്ചു. എന്നാൽ ഋഷി വേഗം തന്നെ അവളുടെ പിൻകഴുത്തിൽ പിടിച്ചവളുടെ മുഖം അവനിലേക്കടുപ്പിച്ചു. പതിയെ അവളുടെ മുഖത്തെ ലക്ഷ്യം വെച്ചവൻ സഞ്ചരിച്ചു.
ശ്രീ വേഗം കണ്ണുകൾ ഇറുകെ പൂട്ടി.
അത് കണ്ടവന് ചിരിപൊട്ടി.
പതിയെ അവൻ അവളുടെ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തിയിൽ പതിയെ കടിച്ചു.

സ്സ്……..

അവൾ എരിവ് വലിച്ചു കൊണ്ട് കണ്ണ് തുറന്നവനെ കൂർപ്പിച്ചു നോക്കി.

അത് കണ്ടവൻ ഒരു കുസൃതി ചിരിയോടെ മൂക്കിൽ മുത്തി.

അവന്റെ പ്രവർത്തിയിൽ ഒരു ചെറു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു അത് കാണാതിരിക്കാൻ മുഖം അവനിൽ നിന്ന് മറച്ചു.

അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടവൻ ചിരിച്ചു.

ഞാനിന്നലെ അമ്മോയോടെല്ലാം പറഞ്ഞിരുന്നു.
കുറച്ചു സമയം കഴിഞ്ഞവൾ പതിയെ പറഞ്ഞു.

എന്നിട്ട്?????

ആകാംഷയോടെവൻ ചോദിച്ചു.

അമ്മക്ക് മരുമകനോടൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു.
ചിരിയോടെ പറഞ്ഞവൾ ഫോണിൽ ജാനകിയുടെ നമ്പർ ഡയൽ ചെയ്തു ഫോണവന് കൈമാറി.

അവൻ ഫോൺ വാങ്ങി ചെവിയിലേക്കടുപ്പിച്ചു.

ഹലോ ശ്രീക്കുട്ടി……..

കാൾ അറ്റൻഡ് ചെയ്ത ഉടൻ ജാനകി വിളിച്ചു.

ശ്രീക്കുട്ടിയല്ല അമ്മേ ഇത് ഋഷിയാണ്.

അവൻ മറുപടി കൊടുത്തു.

അമ്മയ്ക്കെന്നോട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞല്ലോ???

അത് പിന്നെ ശ്രീക്കുട്ടി എല്ലാം എന്നോട് പറഞ്ഞിരുന്നു മോനെല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ശ്രീകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് അവസാനം എടുത്ത തീരുമാനം തെറ്റാണെന്നു തോന്നരുത്.
എനിക്കവള് മാത്രെ ഉള്ളൂ അവളുടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.
അവരുടെ സ്വരം നേർത്തിരുന്നു.

എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ശ്രീയെ എന്റെ ജീവിതത്തിലേക്ക് ഞാൻ ക്ഷണിക്കുന്നത്. ശ്രീയുടെ കാര്യത്തിൽ അമ്മയുടെ പേടി എനിക്ക് മനസ്സിലാകും അതുകൊണ്ട് തന്നെ അമ്മക്ക് ഞാനിപ്പോ വാക്ക് തരുവാ അമ്മയുടെ ശ്രീക്കുട്ടിയുടെ വിഷമങ്ങളെല്ലാം ഞാൻ മാറ്റിയിരിക്കും ഒരു കാരണ വശ്ചാലുമവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.

അവന്റെ ഉറച്ച വാക്കുകൾ കേട്ട് ജാനകിയുടെ മനസ്സിലെ ആവലാതികൾ പതിയെ ഇല്ലാതായി.

പിന്നെയും ഒരുപാട് നേരം സംസാരിച്ചിട്ടാണ് അവർ ഫോൺ കട്ട്‌ ചെയ്യുന്നത്.
ശ്രീകുട്ടിയുടെ തീരുമാനം ശരിയാണെന്നവർക്ക് ബോധ്യമായി. തന്റെ മോളുടെ ജീവിതം ഇപ്പോൾ ഏറ്റവും സുരക്ഷിതമായ ഇടത്താണ് എന്നവർ ആശ്വസിച്ചു.

അവർ പതിയെ ടേബിളിൽ ഇരുന്ന ഹരിനന്ദന്റെ ഫോട്ടോ കയ്യിലെടുത്തു. കണ്ണിൽ നിന്നൊരിറ്റ് നീർതുള്ളി അതിലേക്ക് പതിച്ചു.

ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്നീ നിമിഷം നമ്മുടെ മോളുടെ ഭാഗ്യം കണ്ട് ഭൂമിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഹരിയേട്ടൻ തന്നെയായിരുന്നിരിക്കും.
ഇപ്പൊ ഇതെല്ലാം മറ്റൊരു ലോകത്തിരുന്നു കണ്ട് സന്തോഷിക്കുന്നുണ്ടായിരിക്കും.

വേദനയിൽ കുതിർന്നൊരു പുഞ്ചിരി അവരുടെ മുഖത്ത് വിരിഞ്ഞു.

 

————————————————————-

 

ഫോൺ കട്ട്‌ ചെയ്തിട്ട് മടിയിൽ ഇരുന്ന ശ്രീയെ നോക്കി ഋഷി ചിരിച്ചു.

അവളോടെന്തോ പറയാനായി നിന്നപ്പോഴാണ് ശ്രീയുടെ ഫോൺ റിങ് ചെയ്യുന്നത്.

*Niranjan calling*

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ഋഷി അവളെ നോക്കി.

അത് കണ്ടതും ശ്രീയുടെ ഉള്ളിൽ ഭയം നിറഞ്ഞു.

ഋഷി കാൾ എടുത്തു സ്‌പീക്കർ ഫോണിലിട്ടു.

ഹലോ ശ്രീക്കുട്ടി………..
ആർദ്രമായ അവന്റെ ശബ്ദം ഫോണിലൂടെ മുഴങ്ങി.

ഋഷിയുടെ കണ്ണുകൾ കുറുകി.
അവൾ ഋഷിയുടെ മുഖത്തേക്ക് നോക്കി.

ഹലോ ശ്രീക്കുട്ടി നീ കേൾക്കുന്നുണ്ടോ????
തിരികെ പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ നിരഞ്ജൻ ചോദിച്ചു.

ആഹ് നിരഞ്ജൻ ഞാൻ കേൾക്കുന്നുണ്ട് പറഞ്ഞോ. എന്താ വിളിച്ചത്???
അവൾ വേഗം പറഞ്ഞു.

അതെന്താ അങ്ങനെ എനിക്ക് തന്നെ വിളിക്കാൻ പാടില്ലേ???

അങ്ങനെ അല്ല എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണോ എന്നറിയാനാ.

ഏയ്‌ ഞാൻ ചുമ്മാ ചോദിച്ചതല്ലേ അതിന് താനെന്തിനാ ഇങ്ങനെ നെർവസ് ആവുന്നത്.

ഒന്നുല്ല.

ഋഷിയുടെ മുഖഭാവം കണ്ടാണ് ശ്രീ ഇങ്ങനെ പേടിക്കുന്നതെന്ന് നിരഞ്ജൻ അറിയുന്നുണ്ടോ?????

ഞാൻ ചുമ്മാ വിളിച്ചതാ. എന്നും നിന്റെ വോയിസ്‌ കേട്ടില്ലെങ്കിൽ ദിവസം കംപ്ലീറ്റ് ആവാത്തത് പോലെ.
പ്രണയപൂർവ്വം നിരഞ്ജൻ പറഞ്ഞു നിർത്തി.

ഋഷിക്കിത് കേട്ട് ദേഷ്യം വന്നു തുടങ്ങി.
ശ്രീയാണെങ്കിൽ മനസ്സിൽ ഒടുവിലെ യാത്രക്കായി എൻ പ്രിയ ജനമേ ഞാൻ പോവുന്നു പാടിക്കൊണ്ടിരിന്നു.

ശ്രീക്കുട്ടി ഞാൻ ജാനു ആന്റിയോട് പറഞ്ഞോട്ടെ എന്റെ മനസ്സിലുള്ള ഇഷ്ട്ടം എന്നിട്ട് അനുവാദം ചോദിച്ചോട്ടെ നിന്നെ എന്റെ കൂടെ കൂട്ടാൻ.

ശ്രീയുടെ പെട്ടിയിലേക്കുള്ള അവസാന ആണിയും നിരഞ്ജൻ അടിച്ചു.

ഋഷി ദേഷ്യം കൊണ്ട് വിറച്ചു ഫോൺ കട്ട്‌ ചെയ്തു.
അവൻ വേഗം തന്നെ ശ്രീയെ പിടിച്ചെണീപ്പിച്ചു.

ആരാടി ഇത്???? ഏ………..
അവളുടെ ഷോൾഡറിൽ പിടി മുറുക്കി കൊണ്ട് ഋഷി ചോദിച്ചു.

ഋഷിയെട്ടാ അത് നിരഞ്ജൻ എന്റെ കൂടെ മെഡിക്കൽ കോളേജിൽ സീനിയർ ആയി പഠിച്ചതാണ്.

അവനെന്തിനാ നിന്നെ വിളിച്ചിത് പോലെ പറയുന്നത്????

അത് ഞാൻ പറയാം ഒന്നിവിടെ ഇരിക്ക് പ്ലീസ്.

അവനെ സീറ്റിൽ പിടിച്ചിരുത്താൻ നോക്കി.

ഋഷിയെട്ടാ പ്ലീസ്……….

അവൾ കെഞ്ചി പറഞ്ഞപ്പോൾ അവനൊന്നയഞ്ഞു.

ഞാൻ പറഞ്ഞിരുന്നില്ലേ നിരഞ്ജൻ മെഡിക്കൽ കോളേജിൽ എന്റെ സീനിയർ ആയിരുന്നു അതുപോലെ എന്നോടും ആമിയോടും കൂട്ട് കൂടിയ ഏക വ്യക്തി.
എനിക്കും ആമിക്കും അഭിയേട്ടൻ ഇല്ലാത്ത വിഷമം മാറിയത് രഞ്ജുവുമായി ഫ്രണ്ട്ഷിപ്പ് തുടങ്ങിയതിനു ശേഷമാണ്.
അഭിയേട്ടൻ എങ്ങനെ ആണോ എനിക്ക് അതുപോലെ തന്നെയാണ് ഞാൻ രഞ്ജുവിനെ കണ്ടതും.
പഠിപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ കയറിയപ്പോഴും ആ സൗഹൃദം കോട്ടം തട്ടാതെ തന്നെ സൂക്ഷിച്ചു പോന്നു.
പക്ഷെ അന്ന് അച്ഛൻ മരിച്ച ആ ദിവസം ഉച്ചക്ക് ക്യാന്റീനിൽ വെച്ച് രഞ്ജുവിനെ കാണുന്നത്.

 

അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.

 

*************************************

ശ്രീക്കുട്ടി ദേ രഞ്ജു.

എവിടെ?????
ആമി പറഞ്ഞത് കേട്ട് ശ്രീ ചുറ്റും നോക്കി.

ദേ അവിടെ നമ്മൾ സ്ഥിരം ഇരിക്കുന്ന സീറ്റിൽ നോക്ക്.

ശ്രീ നോക്കുമ്പോൾ തങ്ങളെ തന്നെ നോക്കി ചെറു ചിരിയോടെ ഇരിക്കുന്ന രഞ്ജുവിനെ കാണുന്നത്.

ഇതെന്താ രഞ്ജു താനിവിടെ??? എന്തെങ്കിലും പ്രശ്നമുണ്ടോ?? അതോ ആരെങ്കിലും ഇവിടെ ഉണ്ടോ????

എന്റെ ശ്രീക്കുട്ടി നീയൊന്ന് നിർത്തി നിർത്തി ചോദിക്ക്.
അവളുടെ വെപ്രാളം കണ്ടു രഞ്ജു ചിരിയോടെ പറഞ്ഞു.

അത് കേട്ടവൾ അവനെ പിച്ചി.

ഔ ദേ പെണ്ണെ എനിക്ക് വേദന എടുത്തൂട്ടൊ…..

ആ വേദനിക്കണം വേദനിക്കാൻ വേണ്ടി തന്നാ പിച്ചിയത് ഞാൻ സീരിയസ് ആയി ചോദിക്കുമ്പോൾ കളിയാക്കുന്നോ.
അവൾ മുഖം വീർപ്പിച്ചു.

അയ്യോ സോറി തമ്പുരാട്ടി ഇനി കളിയാക്കില്ല നിന്നെ പോരെ????

മ്മ്മ്മ്മ്
അവൾ അലസമായി മൂളി.

അല്ല രഞ്ജു എന്താ ഇങ്ങോട്ട് വന്നത്???
ആമി ചോദിച്ചു.

നിങ്ങളെ കാണാൻ വന്നതാ.

ഞങ്ങളെയൊ??????
രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.

ആ നിങ്ങളെ തന്നെ.

ഇന്നലെ കൂടി നമ്മൾ മൂന്നു പേരും കൂടി കോൺഫ്രൻസ് കാൾ ചെയ്തതല്ലേ പിന്നെ ഇപ്പൊ ഇങ്ങോട്ട് വന്നതിൽ എന്തോ ദുരുദ്ദേശമില്ലേ????
ശ്രീ സംശയത്തോടെ ചോദിച്ചു.

മ്മ്മ് ഒരു ചെറിയ ദുരുദ്ദേശമുണ്ടെന്നു കൂട്ടിക്കോ.

ഓഹോ എന്താണാവോ കാര്യം????
ആമി ചോദിച്ചു.

വളച്ചു കെട്ടില്ലാതെ പറയാം എനിക്ക് ശ്രീക്കുട്ടിയെ ഒരുപാട് ഇഷ്ട്ടാ എന്റെ ഇനിയുള്ള ജീവിതത്തിൽ നിന്നേ കൂടി കൂട്ടണം എന്ന് തോന്നി ഞാൻ എന്റെ അമ്മയെ വീട്ടിലേക്ക് വിട്ടോട്ടെ പെണ്ണ് ചോദിക്കാൻ??????

ശ്രീ പെട്ടെന്നവന്റെ ചോദ്യത്തിന് മുന്നിൽ പകച്ചിരുന്നു പോയി.

രഞ്ജു അത്……….

വേണ്ട പെട്ടെന്നൊരു മറുപടി പറയണമെന്നില്ല നന്നായി ആലോചിച്ചു പിന്നീട് പറഞ്ഞാൽ മതി. പോസിറ്റീവ് ആയിട്ടുള്ള ഒരു മറുപടിക്കായി ഞാൻ കാത്തിരിക്കും.

അത്രയും പറഞ്ഞവൻ അവിടെ നിന്നെഴുന്നേറ്റ് പോയി.

 

**************************************

സത്യത്തിൽ രഞ്ജുവിൽ നിന്ന് ഞാൻ അങ്ങനൊരു നീക്കം ഒരിക്കലും പ്രതീക്ഷിചില്ല.

എന്നിട്ട് നീയെന്ത് മറുപടി പറഞ്ഞു????

എന്ത് പറയാൻ അന്നാ ദിവസമല്ലേ എന്റെ ജീവിതം മാറ്റിമറിച്ചത്.

നിന്നെ അവനെന്നും വിളിക്കുവോ????
ഗൗരവത്തിൽ ഋഷി ചോദിച്ചു.

മ്മ്മ്…….

എന്നിട്ടും നീയെന്താ മറുപടി കൊടുക്കാതെ സംസാരിക്കാൻ പോയത്?????
അവൻ ദേഷ്യത്തിൽ അവളിലെ പിടി മുറുക്കി കൊണ്ട് ചോദിച്ചു.

അത് കഴിഞ്ഞു വിളിച്ചപ്പോഴും ആലോചിച്ചു മറുപടി പറഞ്ഞാൽ മതി എന്നാ പറഞ്ഞത് ദിവസവും വിളിക്കുമെങ്കിലും പണ്ടെന്നോട് എങ്ങനെ സംസാരിച്ചോ അതു പോലെ തന്നെയാ സംസാരിക്കാറ്. ഞാൻ അങ്ങനെ ഒന്നും സംസാരിക്കാറില്ല മുഴുവൻ ഇങ്ങോട്ടാ പറയാറ്.
പിന്നെ ഇന്നാണ് ഇങ്ങനെ ചോദിക്കുന്നത് അതിനൊരു മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ കാൾ കട്ട്‌ ചെയ്തില്ലേ???

ഇത്രയും ഒക്കെ ആയിട്ട് നീയെന്നോടെന്താ പറയാതിരുന്നത്????

ഇതൊക്കെ പറയാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ലല്ലോ ഞാൻ.

അത് കെട്ടവനൊന്ന് ശ്വാസം വലിച്ചു വിട്ട് ദേഷ്യം കണ്ട്രോൾ ചെയ്തു.

ഇന്ന് തന്നെ നീയവന് മറുപടി കൊടുക്കണം കാരണം നീ എന്റെ മാത്രാ നിന്നെ വേറൊരാൾ മറ്റൊരു കണ്ണ് കൊണ്ട് നോക്കുന്നത് പോലും എനിക്കിഷ്ടമല്ല അതുപോലെ അവനോടിനി അധികം സംസാരം ഒന്നും വേണ്ട കേട്ടല്ലോ?????

അത് കേട്ടവൾ തലയാട്ടി സമ്മതിച്ചു.

 

 

————————————————————–

 

ഋഷി ചെയറിൽ ചാരി ഇരിപ്പാണ് മുഖം ഇപ്പോഴും കനത്തു തന്നെ ഇരിക്കുവാണ്.
ശ്രീ അവന്റെ മടിയിലായി അവനെ തന്നെ നോക്കി ഇരുന്നു. പക്ഷെ അവനവളെ നോക്കുന്നതേയില്ല.

അതേ…….. അതേ………….
അവൻ ശ്രദ്ധിക്കുന്നില്ല എന്നായതും അവളവനെ തോണ്ടി വിളിച്ചു.

മ്മ്മ് എന്താ???????
ഗൗരവത്തിൽ തന്നെ ചോദിച്ചു.

എന്തിനാ ഇങ്ങനെ മുഖം കേറ്റി പിടിക്കുന്നത്??? ഞാനെല്ലാം പറഞ്ഞില്ലേ എന്നോടൊന്ന് മിണ്ട് പ്ലീസ്…..

എന്നിട്ടും അവനൊന്നും മിണ്ടിയില്ല.

അപ്പൊ ഋഷിയേട്ടനെന്നെ ഒട്ടും വിശ്വാസമില്ലല്ലേ??????
അവൾ സങ്കടത്തോടെ അവൾ ചോദിച്ചു.

അത് കേട്ടവൻ പെട്ടന്നവളെ നോക്കി.
ചുണ്ട് കൂട്ടി പിടിച്ചു വിതുമ്പൽ അടക്കി ഇരിക്കുവാണവൾ.

എന്റെ നന്ദു നിനക്കിതിനും വേണ്ടി കണ്ണുനീർ ഇതെവിടുന്നു വരുന്നു????
ഒരു മാതിരി കണ്ണീർ പരമ്പരയിലെ ദുരന്ത നായികയെ കൂട്ട് ഏത് നേരവും മോങ്ങിക്കോണം.
ഇങ്ങനെ ആണ് പോക്കെങ്കിൽ എല്ലാ ദിവസവും കരയാനേ നിനക്ക് സമയം കാണൂ.
പെട്ടന്നവൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു അതാണ് അല്ലാതെ നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര പൊസ്സസ്സീവ് ആണ്. ഇനിയും ഇതുപോലെ ചിലപ്പോൾ ഉണ്ടായെന്നൊക്കെ ഇരിക്കും അതുകൊണ്ട് ദേ ഈ കരച്ചിൽ ഇപ്പോഴേ മാറ്റിക്കോണം കേട്ടല്ലോ. ഇനിയും ഇതുപോലെ നിന്ന് മോങ്ങിയാൽ നല്ല തല്ല് വെച്ച് തരും ഞാൻ.
ഇനി കരയുവോ??????????

ഇല്ല.

അത് കേട്ടവൻ ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു.

അല്ലെങ്കിലും ഒരുപാട് നേരമൊന്നും അവളോട് പിണങ്ങി ഇരിക്കാനവനാവില്ലായിരുന്നു.

 

————————————————————–

 

 

പൊന്നുവിനെ ഡ്യൂട്ടി കഴിഞ്ഞ ഒരു നേഴ്സിന്റെ അരികിൽ ഏൽപ്പിച്ചു തന്റെ ഡ്യൂട്ടി ചെയ്യുകയായിരുന്നു ശീതൾ.
അവസാന പേഷ്യന്റിനും മെഡിസിൻ കൊടുത്തിട്ട് പൊന്നുവിന്റെ അടുത്തെത്താൻ ദൃതിയിൽ പുറത്തേക്കിറങ്ങിയ അവൾ എതിരെ വന്ന ആരെയോ തട്ടി പുറകിലേക്ക് വീഴാനാഞ്ഞു. അവൾ പേടിച്ചു കണ്ണുകൾ ഇറുകെ അടച്ചു. എന്നാൽ താഴെ വീഴുന്നതിന് മുന്നേ തന്നെ ബലിഷ്ഠമായ രണ്ടു കരങ്ങൾ അവളെ താങ്ങി. കണ്ണുകൾ തുറന്നു നോക്കിയ അവൾ കാണുന്നത് തന്നെ താങ്ങി നിൽക്കുന്ന ആ കരങ്ങളുടെ ഉടമയെയാണ്.

Dr.ശരൺ
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അവളെ തന്നെ നോക്കി സ്വയം മറന്നു നിൽക്കുകയാണ് ശരൺ.

അവൾ വേഗം തന്നെ കുതറി മാറി നേരെ നിന്നു.

സോറി സോറി ഡോക്ടർ ഞാൻ കണ്ടില്ല ഐ ആം സോറി.

അവന്റെ മറുപടിക്ക് കാത്തു നിക്കാതെ അവൾ വേഗം തന്നെ അവിടെ നിന്നോടി.

അവളുടെ പോക്കും നോക്കി നഷ്ട്ടബോധത്തോടെ അവൻ നിന്നു.

 

എന്താണ് മിസ്റ്റർ ശരൺ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നത്???
അവിടേക്ക് വന്ന ഐഷു അവനെ കളിയാക്കി ചോദിച്ചു.

എന്റെ കയ്യിൽ നിന്ന് വഴുതി പോയ ഒരു നിധിയെ ഓർത്ത് നിന്നുപോയതാ.
അവൻ പകുതി കളിയായും പകുതി കാര്യവും പറഞ്ഞുകൊണ്ടവിടെ നിന്നും നടന്നകന്നു.

ഈശ്വരാ ഇന്ന് ഈ കോഴിയുടെ തലയിൽ ആരെങ്കിലും ഒലക്ക വെച്ചടിച്ചോ???????
ഐഷു അവന്റെ സംസാരവും പോക്കും നോക്കി ആത്മഗതിച്ചുകൊണ്ട് ശ്രീയുടെ ക്യാബിനിലേക്ക് പോയി.

ശെടാ ഈ പെണ്ണിതെവിടെ പോയി?????
ശ്രീയെ അവിടെ കാണാത്തതുകൊണ്ടവൾ ഓർത്തു.

അവൾ ക്യാബിനിൽ നിന്നിറങ്ങിയപ്പോഴാണ് അറ്റൻഡർ നാരായണനെ കാണുന്നത്.
അവിടെ വർക്ക്‌ ചെയ്യുന്ന ഏറ്റവും പ്രായമുള്ള ആളായിരുന്നു അയാൾ അതുകൊണ്ട് സ്റ്റാഫ്‌ എന്നതിലുപരി എല്ലാവരും ബഹുമാനവും സ്നേഹവും അദ്ദേഹത്തോട് കാണിക്കാറുണ്ട്.

നാരായണേട്ടാ………

എന്താ മോളെ????

ശ്രീക്കുട്ടിയെ കണ്ടായിരുന്നോ?????

ആഹ് മോള് ഋഷി കുഞ്ഞിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടിരുന്നു.

ഓഹ് അപ്പൊ കാമുകന് കാമുകിയെ കാണാതെ ഇരിക്കപൊറുതി ഇല്ലല്ലേ ശരിയാക്കി തരാം.
മനസ്സിൽ പറഞ്ഞിട്ട് നാരായണേട്ടനെ നോക്കി ചിരിച്ചു കാണിച്ചു ഋഷിയുടെ ക്യാബിനിലേക്ക് പോയി.

മേ ഐ കമിൻ സർ………..
ഐഷുവിന്റെ ശബ്ദം കേട്ട് ഋഷിയുടെ മടിയിൽ നിന്ന് ശ്രീ ചാടി എഴുന്നേറ്റു.

യെസ്………….
ഋഷി മറുപടി കൊടുത്തു.

ഐഷു അവരെ നോക്കി ആക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.

എന്താ കാര്യം???
ഋഷി ഗൗരവം നടിച്ചു കൊണ്ട് ചോദിച്ചു.

അയ്യാ ചളിപ്പ് മാറ്റാൻ വേണ്ടി ഇങ്ങനെ ഇല്ലാത്ത ഗൗരവം പിടിക്കണമെന്നില്ല എയർ വിട് മനുഷ്യാ……

അവളുടെ സംസാരം കേട്ടവൻ ചമ്മിയ ചിരി ചിരിച്ചു.

ഞാൻ ദേ ഈ നിക്കുന്ന ആളെ വിളിച്ചോണ്ട് പോവാൻ വന്നതാ.

ഫുഡ്‌ കഴിക്കാനുള്ള ടൈം ആയെന്നുള്ള വിചാരം കാണില്ലല്ലോ.

മ്മ്മ് മതി മതി വാരിയത് പോയി കഴിച്ചോ.

ഋഷി ഉത്തരം കൊടുത്തതും അവൾ ശ്രീയേയും കൂട്ടി പുറത്തേക്കിറങ്ങി.

ഡോർ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ ശ്രീ അവനെ തിരിഞ്ഞു നോക്കി.

അത് കണ്ടവൻ കണ്ണു ചിമ്മി കാണിച്ചു ചിരിച്ചു.

 

സ്ഥിരം ഇരിക്കുന്ന സീറ്റിൽ പോയിരുന്നു കളിച്ചും ചിരിച്ചും ഫുഡ്‌ കഴിച്ചവർ തിരികെ ക്യാബിനിലേക്ക് പോയി.

 

 

————————————————————-

 

രാത്രി പതിവ് പോലെ ബാൽക്കണിയിൽ കിടക്കുമ്പോഴാണ് ഋഷിക്ക് ഒരു കാൾ വരുന്നത്.

അവൻ കാൾ അറ്റൻഡ് ചെയ്തു.
അപ്പുറത്ത് നിന്ന് കേട്ട വാർത്തയിൽ അവന് ദേഷ്യവും നിരാശയും തോന്നി.
മുഷ്ടി ചുരുട്ടി അവൻ ദേഷ്യം കണ്ട്രോൾ ചെയ്തു.

കാൾ കട്ട്‌ ചെയ്തു മാനത്തേക്ക് നോക്കി കിടന്നു.

ഫോൺ കയ്യിലെടുത്തു അവന്റെ നന്ദുവിന്റെ ഫോണിലേക്ക് വിളിച്ചു.

ഹലോ………..

അവളുടെ മധുര സ്വരത്തിൽ അവന്റെ ദേഷ്യമെല്ലാം എങ്ങോ ഓടി മറഞ്ഞു.

നന്ദൂ ……………

മ്മ്മ്മ്……………..

കിടന്നോ???????

ഇല്ല. ഋഷിയേട്ടൻ കിടന്നോ?????

ഇല്ല.

പതിയെ അവരുടേത് മാത്രമായ ലോകത്തേക്ക് അവരുടെ സംസാരം നീണ്ടു പോയി.

എന്നാൽ മറ്റൊരിടത്ത് ശ്രീയെ കണ്ടെത്താനായി അടുത്ത വഴികൾ തേടുന്ന തിരക്കിലായിരുന്നു വിവേകും ഗോവിന്ദനും.

 

 

തുടരും………………………………

 

ഒരു മൂടില്ലാതെ എഴുതിയ പാർട്ടാണിത് അതുകൊണ്ട് തന്നെ നല്ല ബോറായിരിക്കും 😒
അടുത്ത പാർട്ടിൽ ശരിയാക്കാം 😌

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

5 thoughts on “മഴ – പാർട്ട്‌ 11”

  1. ആ moodoff മാറ്റി വച്ചിട്ട് അങ്ങ് happy ആയി ഇരിക്ക് അമ്മു 😁 anyway 2part എഴുതിയല്ലോ thanks…… അതേയ് അത്ര bore ഒന്നും അല്ലാട്ടോ….😊😊😊😊😊😊😊😊

  2. മൂഡില്ലാഞ്ഞിട്ടും കഥ നന്നായിട്ടുണ്ട് ….പിന്നെ… നാളെ മൂഡായിട്ട് എഴുതണം ….ktto…

Leave a Reply