Skip to content

മഴ – പാർട്ട്‌ 13

mazha aksharathalukal novel

ഋഷി നീയിന്ന് ഹോസ്പിറ്റലിൽ പോണില്ലേ???????
സോഫയിൽ എഴുന്നേറ്റപടി ഇരിക്കുന്ന ഋഷിയെ സംശയത്തോടെ നോക്കികൊണ്ട് ലക്ഷ്മി ചോദിച്ചു.

ഞാനിന്ന് ലീവ് ആണ് ഭയങ്കര ക്ഷീണം.
ലക്ഷ്മിയെ ഒളികണ്ണിട്ട് നോക്കി അവൻ പറഞ്ഞു.

കാണും കാണും ഇന്ന് ശ്രീക്കുട്ടി ഇങ്ങോട്ട് വരുന്നുണ്ടല്ലോ ഇല്ലാത്ത ക്ഷീണം വരെ ഉണ്ടാവും.

അത് കേട്ടവൻ വളിച്ച ചിരി ചിരിച്ചു.

മനസ്സിലാക്കി കളഞ്ഞു കൊച്ചു ഗള്ളി.
ലക്ഷ്മിയുടെ കവിളിൽ പിച്ചി അവൻ പറഞ്ഞു.

അതെങ്ങനാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.

അത് കേട്ട് പത്രം വായിച്ചോണ്ടിരുന്ന വിശ്വൻ തല പൊക്കി നോക്കി.

എന്റെ പൊന്ന് ലക്ഷ്മി ഞാനെന്ത് ചെയ്തിട്ടാ നീ എനിക്കിട്ട് താങ്ങുന്നത്??

അല്ല പണ്ടിത് പോലെ നിങ്ങൾക്കും പല ഏനക്കേടുകളുണ്ടായിരുന്നല്ലോ?????

ഋഷി അയാളെ നോക്കി ആക്കി ചിരിച്ചു.

മോനായിപ്പോയി അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ.
അത്രയും ഋഷിയുടെ ചെവിയിൽ പറഞ്ഞിട്ടയാൾ അകത്തേക്ക് കയറിപ്പോയി.

ദേ ചെക്കാ ഇന്ന് മോളുടെ പരിസരത്ത് നിന്നെ കണ്ടാൽ ഉണ്ടല്ലോ ചട്ടകം എടുത്തു വീക്കും ഞാൻ.

അമ്മ ഇങ്ങനെ തുടങ്ങിയാൽ ഞാനെന്ത് ചെയ്യും ഒരു പേരക്കുട്ടിയെ കളിപ്പിക്കണം എന്നൊന്നും ആഗ്രഹമില്ലേ എന്റെ ലക്ഷ്മികുട്ടിക്ക്????

ഡാ………..

ലക്ഷ്മി അവനെ തല്ലാനായി കൈ ഉയർത്തിയപ്പോൾ തന്നെ ഒഴിഞ്ഞു മാറികൊണ്ടവൻ മുകളിലേക്കോടി.

കള്ളതെമ്മാടി.
ചിരിച്ചു കൊണ്ടവർ അവന്റെ ഓട്ടം കണ്ടു പറഞ്ഞു.

 

————————————————————

 

രാവിലെ മുതൽ ടെൻഷൻ അടിച്ചു നടക്കുകയാണ് ശ്രീ. ഋഷി അത് പറഞ്ഞത് മുതൽ മംഗലത്തേക്ക് പോവാൻ പേടിയാണ്.

ഈശ്വരാ ഞാനിനി എന്ത് ചെയ്യും??? ഏത് നേരത്താണാവോ എനിക്കങ്ങനെ പറയാൻ തോന്നിയത്????
ഇനിയിപ്പോ എങ്ങനെ അങ്ങോട്ട്‌ പോവും????
നഖം കടിച്ചു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

ശ്രീക്കുട്ടി ഒരുങ്ങി കഴിഞ്ഞില്ലേ ദേ ഋതു വിളിക്കുന്നുണ്ട് വേഗം വാ….
വാതിലിൽ കൊട്ടി ഐഷു വിളിച്ചു പറഞ്ഞു.

ആ ദാ വരുന്നു.

ശ്രീ വേഗം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

പാടവരമ്പിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചവർ നടന്നു. റോഡിലൂടെ പോയാൽ നേരത്തെ എത്തുമെങ്കിലും ശ്രീയും ഐഷുവും വളഞ്ഞ വഴിക്കേ പോവൂ.
മംഗലത്ത് എത്താറായപ്പോൾ തന്നെ ശ്രീയുടെ നെഞ്ച് പട പടാന്നിടിക്കാൻ തുടങ്ങി.

ഐഷു കാളിങ് ബെൽ അമർത്തി.
വാതിൽ തുറന്നത് ഋതു ആയിരുന്നു.

ആഹ് ഇതാരൊക്കെയാ വന്നത് വാ വാ ഞാൻ നോക്കി ഇരിക്കുവായിരുന്നു.
ഋതു അവരെ അകത്തേക്ക് ക്ഷണിച്ചു.

രണ്ടുപേരും പുഞ്ചിരിയോടെ അകത്തേക്ക് കയറി.

സോഫയിൽ ഇരിക്കാൻ പോയ ശ്രീയെ പിടിച്ചു നിർത്തി ഋതു അടിമുടി നോക്കാൻ തുടങ്ങി.

ഇതെന്താ പെണ്ണെ നീയിങ്ങനെ നോക്കുന്നത്???
അവളുടെ നോട്ടം കണ്ടു ശ്രീ ചോദിച്ചു.

ഞാനെന്റെ ഏട്ടത്തിയെ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ.

ഏ??????????

ആന്നെ എന്റെ ഏട്ടൻ ഋഷിദേവ് കെട്ടാൻ പോവുന്ന പെണ്ണിനെ ഞാൻ ഏട്ടത്തി എന്നല്ലേ വിളിക്കേണ്ടത്?????

അവളുടെ സംസാരം കേട്ട് ശ്രീ ഞെട്ടി ഐഷുവിനെ നോക്കി അവൾ ചിരിയോടെ അവരെ തന്നെ നോക്കി ഇരിപ്പാണ്.

ഇതെന്താ ഏട്ടത്തി ഇങ്ങനെ പകച്ചു നിക്കുന്നത് ഏട്ടൻ ഒന്നും പറഞ്ഞില്ലേ????

അവൾ ഇല്ലെന്ന് തലയാട്ടി.

ഏട്ടൻ എല്ലാ കാര്യവും ഇവിടെ പറഞ്ഞു. അതുകൊണ്ടാ അമ്മ ഏട്ടത്തിയെ കാണണം എന്ന് പറഞ്ഞത്.
ഞാനിപ്പോ അമ്മയെ വിളിക്കാം.
അമ്മേ……. അമ്മേ……. കൂയ്……..

എന്താടി കിടന്നു കൂവുന്നത്??????
ലക്ഷ്മി അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.

ഓഹ് അമ്മയുടെ മരുമകൾ വന്നിരിക്കുന്നു ഇങ്ങോട്ട് വായോ.

ആഹാ ശ്രീക്കുട്ടി വന്നോ????
അവർ വേഗം ഹാളിലേക്ക് വന്നു.

ഇരിക്ക് മോളെ.
ശ്രീയുടെ കൈപിടിച്ചു കൊണ്ടവളെ സോഫയിൽ ഇരുത്തി. അവളുടെ അടുത്തായി അവരും ഇരുന്നു.

ഋഷി എല്ലാം പറഞ്ഞത് മുതൽ മോളെ ഒന്ന് അടുത്ത് കിട്ടാൻ കാത്തിരിക്കുവായിരുന്നു.

അമ്മേ…. ഞാൻ….. അത്……

വേണ്ട ഒന്നും പറയണ്ട എന്താ പറയാൻ വരുന്നത് എന്നൊക്കെ എനിക്കറിയാം. ഞങ്ങളെ ചതിച്ചു എന്നൊരു ചിന്ത മോള് മനസ്സിൽ വയ്ക്കരുത് ഋഷിയുടെ ഇഷ്ടം ആണ് ഞങ്ങൾക്ക് വലുത്. മോളുടെ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾക്കിപ്പൊ അറിയാം എല്ലാം അറിഞ്ഞു തന്നെയാ ഞങ്ങൾ മോളെ അംഗീകരിക്കുന്നത്. കണ്ടപ്പോൾ മുതൽ എന്റെ മോളുടെ സ്ഥാനത്താ ഞാൻ നിന്നെ കണ്ടത് അത് കൊണ്ട് തന്നെ മോളീ വീടിന്റെ വിളക്കായി വരുന്നതിൽ പരം സന്തോഷം വേറൊന്നുമില്ല.

ലക്ഷ്മിയുടെ വാക്കുകൾ കേട്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

ആ തുടങ്ങിയല്ലോ ഈ ഏട്ടത്തി എന്താ ഇങ്ങനെ????

സന്തോഷം കൊണ്ടാ
കണ്ണുകൾ തുടച്ചുകൊണ്ടവൾ പറഞ്ഞു.

സങ്കടം വന്നാലും സന്തോഷം വന്നാലും ഇവൾക്ക് കരച്ചിലാണ്.
ഐഷു അവളെ നോക്കി പറഞ്ഞു.

ദേ ഇനി മുതൽ എന്റെ ഏട്ടത്തി കരയാൻ പാടില്ല. സന്തോഷം വന്നാൽ ചിരിക്കണം കണ്ടില്ലേ എന്നെ പോലെ.

അത് കേട്ട് ശ്രീ ചിരിച്ചു.

ഇതെല്ലാം കണ്ടു മുകളിൽ നിന്ന ഋഷിയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

 

————————————————————–

 

ഋതു കോളേജിലെ ഓരോ കാര്യങ്ങൾ തള്ളുന്ന തിരക്കിലാണ്. തള്ളെന്ന് പറഞ്ഞാൽ അവളെ കടത്തിവെട്ടാൻ ലോകത്താർക്കും കഴിയില്ല. പാവം ഐഷുവും ശ്രീയും എല്ലാം കേട്ടിരുന്നു.
അപ്പോഴാണ് ദൈവദൂതനെ പോലെ ആരോ അവളുടെ ഫോണിലേക്ക് വിളിക്കുന്നത്.

🎶 Nee enakku saami
Indha boomi
Ada ellam nee thaanae
Un sirippu pothum nee kettaa
En usura thaarenae

Un koodave porakkanum
Un koodave porakkanam
Unakkaaga naan
Irukkanam eppodhumae 🎶

ഋതു നീ ഫോൺ എടുക്കുന്നില്ലേ???
ഫോൺ റിങ് ചെയ്യുന്നത് തീർന്നിട്ടും അവൾ കാൾ എടുക്കുന്നില്ല എന്ന് കണ്ടതും ഐഷു ചോദിച്ചു.

അത് മനുവേട്ടനാണ്.

ആഹാ മനു ആണോ എന്നിട്ടെന്താ എടുക്കാത്തത്?????

അതില്ലേ ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു നമ്മുടെ മനുവേട്ടൻ കുഞ്ഞിക്കയെ കണ്ടെന്ന്.

അതിന് നീ എന്താ ഫോൺ എടുക്കാത്തത് ????

അതില്ലേ ഞാനാ വഴി പോയിട്ട് അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. കഴിഞ്ഞയാഴ്ച്ച സ്വപ്നത്തിൽ ഞാൻ വിജയ് അണ്ണനെ പരിചയപ്പെട്ടപ്പോൾ ഇവനെയും പരിചയപ്പെടുത്തി സെൽഫിയും എടുത്തു എന്നിട്ടും അവനെന്നോട് കാണിച്ചത് നന്ദികേടല്ലേ????
എന്നെ ഒന്ന് നോക്കിയാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ????? ജാഡതെണ്ടി ഹും……

ഇതൊക്കെ കേട്ട് ശ്രീയും ഐഷുവും വായും തുറന്നിരുന്നുപോയി.

ഡീ ഋതു നീയിന്ന് കുളിക്കുന്നില്ലേ????
ലക്ഷ്മി ചട്ടകവുമായി ഹാളിലേക്ക് വന്നു.

ഓഹ് ഇന്ന് കുളിച്ചിട്ട് പ്രത്യേകിച്ചെങ്ങും പോവാനില്ലല്ലോ ഇന്നത്തെയും കൂടി ചേർത്ത് നാളെ കുളിച്ചോളാം.

പറഞ്ഞു തീർന്നതും ഋതുവിന്റെ ഹെലനോഫ് സ്പാർട്ടയ്ക്ക് അടി വീണു.

അമ്മോ എന്റെ മൂഡ് പോയെ………
അവൾ കിടന്നു കാറി.

പോയി മര്യാദക്ക് കുളിച്ചോ ഇന്നലെയും കുളിച്ചിട്ടില്ല എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ???? ഇന്ന് കുളിച്ചില്ലെങ്കിൽ പച്ചവെള്ളം ഞാൻ തരത്തില്ല പറഞ്ഞേക്കാം.

അമ്മേ ജലം അമൂല്യമാണമ്മേ അമൂല്യം അത് വെറുതെ പാഴാക്കരുത്. അതുകൊണ്ടല്ലേ ഞാൻ ആഴ്ചയിൽ ഒരിക്കൽ മാത്രം കുളിക്കുന്നത്.

ലക്ഷ്മി വീണ്ടും അവളെ തല്ലാൻ ചട്ടകം ഉയർത്തിയപ്പോൾ തന്നെ അവൾ ചാടി അകത്തേക്കോടി.

ഇങ്ങനൊരു പെണ്ണ്…..
തലയിൽ കൈവെച്ചവർ പറഞ്ഞുപോയി.

മോളെ ശ്രീക്കുട്ടി നീയൊന്ന് പോയി അവളെ നോക്കുമോ അല്ലെങ്കിലാ പെണ്ണിന്ന് കുളിക്കില്ല.

ശരിയമ്മേ.

ശ്രീ ഋതുവിന്റെ പുറകെ പോയപ്പോൾ ഐഷു ലക്ഷ്മിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു.

ശ്രീ ഋതുവിന്റെ മുറിയിലേക്ക് നടക്കുകയായിരുന്നു. ഋഷിയുടെ റൂമിന് വാതിൽക്കൽ എത്തിയപ്പോൾ അവളൊന്ന് നിന്നു.
പതിയെ തല അകത്തേക്കിട്ടു.
റൂ മുഴുവൻ കണ്ണുകളോടിച്ചു.
അവൻ അവിടെയെങ്ങും കാണാതായപ്പോൾ അവൾ നെഞ്ചിൽ കൈവെച്ച് ശ്വാസം വലിച്ചു വിട്ടു.

എന്നാൽ തിരിയുന്നതിന് മുന്നേ അവൾ വായുവിൽ ഉയർന്നു പൊങ്ങി.
പെട്ടെന്നെന്താന്ന് മനസ്സിലാവാതെ അവൾ ഒന്ന് പകച്ചു. പിന്നെ കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി.

പെട്ടെന്നവളെ റൂമിൽ കയറ്റി സ്വാതന്ത്ര്യമാക്കി. തിരിഞ്ഞു നോക്കിയ ശ്രീ കാണുന്നത് താടിയും തടവി മീശയുടെ അറ്റം കടിച്ചു പിടിച്ചു കള്ളചിരിയോടെ വാതിലിൽ ചാരി നിൽക്കുന്ന ഋഷിയേയാണ്.
അത് കണ്ടതും ശ്രീയുടെ മനസ്സിൽ സൈറൻ മുഴങ്ങി.
അവൾ രക്ഷപ്പെടാൻ ചുറ്റും നോക്കി വഴിയൊന്നും കാണാതെ ഋഷിയെ ദയനീയമായി നോക്കി.

ഋഷി അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് ചുണ്ടിലെ ചിരി മായ്ക്കാതെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി.

ഋഷിയേട്ടാ…….. വേണ്ട……….

വേണം മോളെ ഈയിടെ ആയിട്ട് നിനക്കിത്തിരി ജാഡ കൂടുതലാ.

അത് ഞാൻ ചുമ്മാ തമാശക്ക്

എന്നാൽ ഞാൻ ഇത്തിരി കാര്യായിട്ടാ എടുത്തത്.

ഋഷിയേട്ടാ……….

അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തിയിരുന്നു.

അവളുടെ ശ്വാസഗതി ഉയർന്നു. ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. കയ്യും കാലും മഞ്ഞു പോലെ തണുത്തു.
മുറിയിൽ അവളുടെ ഹൃദയമിടിപ്പ് കേൾക്കാൻ പാകത്തിനായി.

ഇതിങ്ങനെ ഇടിച്ചാൽ പുറത്തേക്ക് വരുമല്ലോ?????

കുസൃതിയോടെ അവളുടെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി അവൻ ചോദിച്ചു.

അവൾ ഒന്നും പറയാനാവാതെ തല താഴ്ത്തി നിന്നു.
അവൻ അവളുടെ മുഖം ചൂണ്ടു വിരൽകൊണ്ട് ഉയർത്തി.
കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവന്റെ കണ്ണിലെ കുസൃതിയിൽ ലയിച്ചവൾ നിന്നു. ഹൃദയതാളം പോലും ഒന്നായി.
ഋഷി കുനിഞ്ഞവളുടെ നെറ്റിൽ ചുണ്ട് ചേർത്തു. അവിടന്ന് താഴ്ന്നു മൂക്കിൻ തുമ്പിൽ മുത്തി പയ്യെ മൂക്കുത്തിയിൽ കടിച്ചു കുഞ്ഞൊരു നോവ് അവൾക് സമ്മാനിച്ചു.
അവളൊന്ന് പിടഞ്ഞു.
ആ പിടച്ചിൽ ആസ്വദിച്ചു കൊണ്ടവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി.
അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. കൈകൾകൊണ്ട് അവന്റെ ബെനിയനിൽ അള്ളി പിടിച്ചു.
ഒരുവേള അകന്ന് മാറാൻ ശ്രമിച്ച അവളുടെ ഇടുപ്പിൽ പിടി മുറുക്കി അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. നിമിഷങ്ങൾ നീണ്ട ദീർഘ ചുംബനം.
അവസാനം ശ്വാസം വിലങ്ങിയപ്പോൾ അവനവളെ മോചിപ്പിച്ചു.

ആദ്യ ചുംബനത്തിന്റെ നിർവൃതിയിൽ കണ്ണുകൾ തുറക്കാതെ അവൾ നിന്നു.

ശ്വാസഗതി പഴയത് പോലെ ആയപ്പോൾ അവൻ അവളെ നോക്കി.
കണ്ണുകൾ അപ്പോഴും തുറക്കാതെ ഭിത്തിയിൽ ചാരി നിൽക്കുകയാണവൾ.
മുഖം മുഴുവൻ ചുവന്നു ചോര തൊട്ടെടുക്കാൻ പരുവത്തിലായി.

അവൻ ചിരിയോടെ അവളുടെ രണ്ടു കണ്ണിലും മുത്തി.
എന്നിട്ടും അവൾ കണ്ണുകൾ തുറക്കുന്നില്ല എന്ന് കണ്ടതും കുറുമ്പോടെ അവൻ അവളുടെ കവിളിൽ കടിച്ചു.

ആഹ്………….
അവൾ കണ്ണു തുറന്നവനെ നോക്കി.

ചുണ്ടും തടവിയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾ വല്ലാതായി.
നാണത്തോടെ അവൾ തല താഴ്ത്തി.

ദേ പെണ്ണെ നീ ഇങ്ങനെ ഇനിയും നിന്നാൽ ചിലപ്പോൾ ഇപ്പൊ നടന്നതിലും വലുതിവിടെ നടക്കും കേട്ടോ.

ചീ….. പോടാ….
അവൾ അവനെ തള്ളി വാതിലിനടുത്തേക്കൊടി.

പോടാന്നോ???? നിക്കടി അവിടെ……..

അത് കേട്ടതും അവൾ സ്പീഡിൽ ഡോർ തുറന്ന് പുറത്തേക്കോടി.

നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ എടുത്തോളാം.

ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടവൻ ചിരിയോടെ കട്ടിലിലേക്ക് വീണു.

 

—————————————————————-

 

ശ്രീ ഋതുവിന്റെ മുറിയിലേക്ക് കയറിയപ്പോൾ അവൾ ബാത്‌റൂമിൽ ആയിരുന്നു. അവൾ വേഗം കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.
അവളുടെ രൂപം കണ്ടു അവൾക്ക് അതിശയം തോന്നി മുഖമെല്ലാം ചുവന്നു തുടുത്തിരിക്കുന്നു. വിയർത്തു കുളിച്ച് മുടിയെല്ലാം പാറി പറന്നു.
കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർമ്മയിൽ വന്നതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിടർന്നു.
ആരെങ്കിലും ഈ കോലത്തിൽ കണ്ടാലുള്ള ഭവിഷ്യത്തോർത്തവൾ വേഗം മുഖമെല്ലാം തുടച്ച് മുടി എല്ലാം ഒതുക്കി വെച്ചു.

ഋതു കുളിച്ചിറങ്ങിയപ്പോൾ തന്നെ അവർ താഴേക്ക് പോയി.

ഋഷിയും താഴേക്ക് വന്നെങ്കിലും ശ്രീയുടെ പരിസരത്തവനെ ഋതുവും ലക്ഷ്മിയും അടുപ്പിചില്ല. അല്ലെങ്കിൽ തന്നെ ഇനിയൊരു റൊമാൻസ് കൂടി താങ്ങാനുള്ള ശേഷി അവൾക്കില്ലായിരുന്നു.

എന്നാൽ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ അവന്റെ കൈ അവളുടെ ശരീരത്തിൽ കുസൃതി കാണിച്ചുകൊണ്ടിരുന്നു. അത് സഹിക്കാൻ വയ്യാതെയവൾ കണ്ണ് കൊണ്ട് കൂർപ്പിച്ചു നോക്കുമ്പോൾ അവൻ ചുണ്ടിൽ തടവി മീശയുടെ അറ്റം കടിച്ചു പിടിച്ചവളെ നോക്കി കണ്ണിറുക്കും അത് കാണുമ്പോഴേ അവൾ നോട്ടം മാറ്റും.

അവിടുന്ന് തിരിച്ചവർ വീട്ടിൽ എത്തുന്നത് വരെ ഋഷി ഓരോരോ കുസൃതി ഒപ്പിച്ചുകൊണ്ടിരുന്നു.

 

—————————————————————-

 

മംഗലത്ത് നിന്ന് തിരിച്ചു വീട്ടിൽ എത്തി ഫുഡ്‌ ഒക്കെ കഴിച്ചു രാത്രിയിൽ അമ്മയെ വിളിച്ചു കഴിഞ്ഞ് ശ്രീ ഫോണെടുത്ത് ആമിയെയും നിരഞ്ജനെയും കോൺഫ്രൻസ് കാൾ ചെയ്തു. ശ്രീ പോന്നതിൽ പിന്നെ അവർ തമ്മിൽ സംസാരിചിട്ടില്ല എന്നവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വിളിച്ചത്. നിരഞ്ജൻ പണ്ടത്തത് പോലെ അവളെ കാണാൻ തുടങ്ങിയിരുന്നു. ഋഷിയെ വിളിച്ചു നിരഞ്ജൻ സംസാരിച്ചിരുന്നു അതുകൊണ്ട് തന്നെ അവരുടെ ഫ്രണ്ട്ഷിപ്പിന് തടസം നിൽക്കാൻ ഋഷി ശ്രമിച്ചില്ല. നിരഞ്ജന്റെ നിഷ്കളങ്കമായ സംസാരം അവന്റെ തീരുമാനം മാറ്റിച്ചു.

കാൾ എടുത്തു കഴിഞ്ഞു പിന്നെ ഇത്രയും നാൾ അവളെ വിളിക്കാതിരുന്നതിന്റെ പരിഭവവും വിഷമവുമെല്ലാം ആമി പറഞ്ഞു. നിരഞ്ജൻ കുറെ ക്ഷമാപണം നടത്തിയിട്ടാണ് പ്രശ്നം പരിഹരിച്ചത്.

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ ആമി
ടേബിളിനടിയിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ച ഒരു ഫോട്ടോ കയ്യിൽ എടുത്തു. ഉള്ളിന്റെ ഉള്ളിൽ അവൾ സൂക്ഷിച്ച അവളുടെ മാത്രം പ്രണയത്തെ അവൾ നോക്കിയിരുന്നു. കണ്ണിൽ നിന്നൊരിറ്റ് നീർതുള്ളി അതിൽ പതിച്ചു. പക്ഷെ കണ്ണീരിനിടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആ ഫോട്ടോ നെഞ്ചോടു ചേർത്ത് കൊണ്ടവൾ ബെഡിലേക്ക് വീണു.

രാത്രി പൊന്നുവിനെ തോളിലിട്ട് ഉറക്കുകയായിരുന്നു ശീതൾ. കുഞ്ഞുറങ്ങി എന്നുറപ്പായതും പൊന്നുവിനെ മെല്ലെ കട്ടിലിലിലേക്ക് കിടത്തി. തോളിൽ നിന്ന് മാറ്റിയതറിഞ്ഞു അവളൊന്ന് ചിണുങ്ങി. അത് കണ്ട് അവൾ പതിയെ കുഞ്ഞിനെ തട്ടി ഉറക്കാൻ തുടങ്ങി. അമ്മയുടെ സ്നേഹസ്പർശത്തിൽ പൊന്നു വേഗം തന്നെ ഉറങ്ങി. കുഞ്ഞിനെ നോക്കി കിടന്ന അവളുടെ കണ്ണുകൾ നിറഞ്ഞു. ജനിച്ചിട്ടിന്നേവരെ അച്ഛന്റെ സ്നേഹമോ കരുതലോ നെഞ്ചിലെ ചൂടോ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. ഗർഭിണി ആയത് മുതൽ കണ്ണീരോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും സഹിച്ചാണ് കുഞ്ഞിന് ജന്മം നൽകിയത് പോലും. വിശ്വനാഥൻ സർ സഹായിക്കാൻ ഇല്ലായിരുന്നു എങ്കിൽ തന്റെയും മോളുടെയും ജീവിതം എന്നേ തീർന്നേനെ????
മോളെ പോലെ തന്നെയായിരുന്നു തന്റെ ബാല്യവും അച്ഛന്റെ സ്നേഹമോ കരുതലോ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചില്ല. അമ്മ ഗർഭിണി ആയിരുന്ന സമയത്താണ് കൂപ്പിൽ പണിക്ക് പോയ അച്ഛൻ നെഞ്ചുവേദന വന്നു കുഴഞ്ഞുവീണു മരിക്കുന്നത്. വളരെ കഷ്ടപെട്ട് വീട്ടുജോലിക്കും മറ്റും പോയാണ് വളർത്തിയത്. ഡോക്ടർ ആകാനായിരുന്നു ആഗ്രഹം പക്ഷെ അമ്മയുടെ കഷ്ടപ്പാട് കണ്ടു ആ ആഗ്രഹം മനസ്സിൽ നിന്ന് കളഞ്ഞു. വിശ്വനാഥൻ സാറിന്റെ സഹായത്തിലാണ് പഠിച്ചതും മറ്റും എന്നാൽ ആദ്യമായി തനിക്ക് ജീവിതത്തിൽ പറ്റിയ തെറ്റ് വിശ്വസിച്ചു പോയി ആ നീചനെ ചതിക്കും എന്നൊരിക്കലും കരുതിയില്ല.
തന്റെ അവസ്ഥ കണ്ടു മനം നൊന്താണ് അമ്മ മരിക്കുന്നത്. ജീവിതത്തിൽ ഒരാൾക്കും സന്തോഷം കൊടുക്കാൻ കഴിയാത്ത ശപിക്കപെട്ട ഒരു ജന്മമായി പോയല്ലോ.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ചുട്ടുപൊള്ളിക്കുന്ന ഓർമ്മകൾക്ക് ആശ്വാസമേകാനെന്ന പോലെ തുറന്നിട്ട ജനാല വഴി ഒരിളം തെന്നൽ അകത്തേക്ക് വീശി.
കുറച്ചു നേരം കണ്ണുകൾ അടച്ചവൾ ഇരുന്നു.
മനസ്സിന് ഒരാശ്വാസം തോന്നിയപ്പോൾ അവൾ പതിയെ ജനാല അടക്കാനായി എഴുന്നേറ്റു.
ജനൽ അടക്കുമ്പോഴാണ് വീടിന്റെ വേലിയോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന കാർ അവൾ കാണുന്നത്. നിലാവെളിച്ചത്തിൽ അവൾ കണ്ടു അതിൽ ഇരിക്കുന്ന വ്യക്തിയെ.
Dr.ശരൺ.

അപ്പോഴാണ് തലേന്ന് നടന്ന സംഭവങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നത്.

 

—————————————————————-

 

ശമ്പളം കിട്ടിയതിനു ശേഷം സിറ്റിയിൽ പോയി വീട്ടുസാധനങ്ങളും കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങി. എന്നാൽ ബസ്സുകാർ തമ്മിൽ എന്തോ പ്രശ്നം കാരണം എല്ലാം കഴിഞ്ഞു ജംഗ്ഷനിൽ എത്തിയപ്പോൾ വൈകി. സാധാരണ ജംഗ്ഷനിൽ നിന്ന് ഓട്ടോയ്ക്കാണ് വീട്ടിൽ എത്താറ് എന്നാൽ അന്ന് ഒരോട്ടൊ പോലും അവിടെ ഇല്ലായിരുന്നു. വിജനമായ റോഡിൽ ഒറ്റയ്ക്ക് കുഞ്ഞുമായി നിൽക്കുമ്പോൾ മനസ്സിൽ പേടി നിറഞ്ഞു. ഏതെങ്കിലും വണ്ടി ആ വഴി വരണേ എന്ന് മനസ്സിൽ പ്രാര്ഥിക്കുമ്പോഴാണ് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്.

ആഹാ ഇതാര് നേഴ്സ് കൊച്ചോ അല്ല എന്താ ഇപ്പൊ മോളീ നേരത്തിവിടെ???
ഒരു വഷളൻ ചിരിയോടെ ആ ബൈക്കുകാരൻ അവളെ അടിമുടി നോക്കി.

അത് കണ്ട് അറപ്പോടെ മുഖം വെട്ടിച്ചവൾ മുന്നോട്ട് നടന്നു.

അത് കണ്ടവൻ ബൈക്ക് ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങി അവളുടെ നടത്തത്തിന് തടസ്സമായി നിന്നു.

ഹാ അതെന്നാ പോക്കാ മോളെ ????

കിരൺ വഴീന്ന് മാറ്.

അങ്ങനെ മാറാനല്ലല്ലോ ഞാൻ വന്നത്. പണ്ട് ഞാൻ നിന്നോടെന്തോ പറഞ്ഞപ്പോൾ എന്റെ കരണത്തടിച്ചവളല്ലേടി നീ. എന്തായിരുന്നു നിന്റെ ഒരു ഹുങ്ക് അവസാനം എന്തായെടി ഒരുത്തന്റെ വിഴിപ്പ് ചുമക്കേണ്ടി വന്നില്ലേ????

അനാവശ്യം പറഞ്ഞിട്ടല്ലേ നീ തല്ല് വാങ്ങിയത്. പിന്നെ ഞാൻ എങ്ങനെ ആയാലും നിനക്കെന്താ നിന്റെ ചിലവിൽ ഒന്നുമല്ലല്ലോ ഞാൻ കഴിയുന്നത്.

അത് കേട്ടതും ദേഷ്യത്തിൽ അവനവളുടെ മുടികുത്തിന് പിടിച്ചു.
ഡീ പിഴച്ചവളെ എന്റെ നേർക്ക് നാവുയർത്തുന്നോ?????
ഇന്ന് തന്നെ നിനക്ക് അറിയിച്ചു തരാം ഞാനാരാണെന്ന്. ഒരു പട്ടി പോലും വരില്ല നിന്നെ രക്ഷിക്കാൻ.
എന്റെ കയ്യിൽ കിടന്നു പിടയ്ക്കും നീ.

വേദനയാൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പൊന്നു പേടിച്ചു കരയാൻ തുടങ്ങി.
അവളുടെ കയ്യിലെ കവറുകൾ റോഡിൽ വീണു. മുടിയിലെ പിടി വിടുവിക്കാൻ അവൾ ശ്രമിച്ചു എന്നാൽ അവളുടെ ശ്രമങ്ങളെല്ലാം പരാജയപെട്ടു. എവിടുന്നോ കിട്ടിയ ശക്തിയിൽ അവൾ അവനെ ഉന്തി. അവൻ റോഡിലേക്ക് നെറ്റിയിടിച്ചു വീണു.
ആ സമയം കൊണ്ടു കുഞ്ഞിനെ മാറോടണച്ചവളോടി.
പിറകെ അവൻ വരുന്നുണ്ടെന്നറിഞ്ഞവൾ സർവ്വ ശക്തിയും എടുത്തോടി.

ഓടിയവൾ ഒരു കാറിനു മുന്നിൽ എത്തി. കാറുകാരൻ ബ്രേക്ക് ചവിട്ടി നിർത്തി പുറത്തേക്കിറങ്ങി.

ശീതൾ………….

ആ വിളി കേട്ട് കണ്ണുകൾ ഉയർത്തി നോക്കിയ അവൾ കാണുന്നത് ആ കാറുടമയെയാണ്.

ശരൺ……..
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

എന്താ ശീതൾ എന്താ പറ്റിയേ?????

അത്…. അത്…. ഡോക്ടർ അയാളെന്നെ………….
പിറകിലേക്ക് ചൂണ്ടിയവൾ കിതപ്പോടെ നിന്നു.

അവൾ ചൂണ്ടിയ വഴിയേ ശരണിന്റെ കണ്ണുകൾ പോയി.
അവിടെ നിന്ന് ഓടി വന്ന കിരൺ അവനെ കണ്ടു നിന്നു.
ശരണിന്റെ കണ്ണുകൾ കുറുകി.
വലിഞ്ഞ മുഖത്തോടെയവൻ കിരണിനെ നോക്കി.

ഇതേതാടി പുതിയ ഒരുത്തൻ നിന്റെ പുതിയ സെറ്റപ്പാണോ???
ഒറ്റയ്ക്കനുഭവിക്കാതെ എനിക്കും കൂടി ഒന്ന് താടാ ഞാനും ഒന്നാസ്വദിക്കട്ടെ.

പറഞ്ഞു തീർന്നതും അവൻ പിറകിലേക്ക് തെറിച്ചു വീണു.

ഞെട്ടി ശരണിനെ നോക്കിയ ശീതൾ കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന അവനെയാണ്.

ശരൺ ദേഷ്യം മൂത്തവനെ എടുത്തു പെരുമാറി അവസാനം അവശനായ അവനെ റോഡിൽ വിട്ട് ശീതളിന് നേരെ തിരിഞ്ഞു.

ഈ രാത്രി നീ എവിടെ പോയികിടക്കുവായിരുന്നെടി??????

അവന്റെ അലറൽ കേട്ടവൾ ഞെട്ടി.

ഞാൻ വീട്ടുസാധനങ്ങളും മറ്റും വാങ്ങാൻ…..

അതിനീ പാതിരാത്രിയാണോടി പുല്ലേ പോവുന്നത്???

ഞാൻ നേരത്തെ പോയതാ ബസ്സ് ബ്ലോക്കായി ഇവിടെ എത്തിയപ്പോൾ വൈകി.

അവൻ കണ്ണടച്ച് ദേഷ്യം നിയന്ത്രിച്ചു.

വാ വന്നു കാറിൽ കയറ് ഞാൻ കൊണ്ടുപോയാക്കാം.
മുന്നോട്ട് നടന്നു കൊണ്ടവൻ പറഞ്ഞു.

എന്താ വരുന്നില്ലേ?????
മടിച്ചു നിൽക്കുന്ന അവളെ നോക്കിയവൻ വീണ്ടും ചോദിച്ചു.

അത് എന്റെ സാധനങ്ങളെല്ലാം വഴിയിൽ വീണുപോയി.

മ്മ്മ്മ് വാ പോയെടുക്കാം.

അവൻ അവൾ ഓടി വന്ന ഭാഗത്തേക്ക്‌ നടന്നു. ശീതളവനെ പിന്തുടരുന്നു.

റോഡിൽ ചിതറി കിടന്ന സാധനങ്ങൾ അവൻ തന്നെ പെറുക്കി എടുത്തു. അപ്പോഴാണ് അവളുടെ തോളിൽ പേടിച്ചു കിടക്കുന്ന പോന്നുവിനെ അവൻ ശ്രദ്ധിക്കുന്നത്. അത്രയും നേരമുള്ള ദേഷ്യം മാറി വാത്സല്യവും കുഞ്ഞിന്റെ കിടപ്പ് കണ്ടു വിഷമവും മനസ്സിൽ നിറഞ്ഞു.

അങ്കിളിന്റെ പൊന്നൂട്ടി പേടിച്ചു പോയോ???
കുഞ്ഞിന്റെ കവിളിൽ അരുമയായി തലോടി കൊണ്ടവൻ ചോദിച്ചു.

അത് കേട്ടവൾ ചുണ്ടു പിളർത്തി കണ്ണു നിറച്ചവനെ നോക്കി.

അച്ചോടാ എന്റെ മോള് പേടിക്കണ്ടാട്ടൊ.
ശീതളിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി തലോടി കൊണ്ടവൻ പറഞ്ഞു.

സങ്കടം മാറാൻ അങ്കിൾ ഒരുകൂട്ടം തരാട്ടോ.
പതിയെ പോക്കറ്റിൽ നിന്നൊരു ഡയറി മിൽക്കെടുത്തവളുടെ നേരെ നീട്ടി.

ഹൈ മിത്തായി……
കൈ കൊട്ടി കൊണ്ടവൾ ചിരിച്ചു.

പൊന്നു അവന്റെ കയ്യിൽ നിന്നാ പാക്കറ്റ് വാങ്ങി.
എന്നിട്ടവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.

പാക്കറ്റ് പൊട്ടിക്കാൻ കഷ്ട്ടപ്പെടുന്ന പൊന്നൂന്റെ കയ്യിൽ നിന്നത് വാങ്ങി അവൻ പൊട്ടിച്ചു കൊടുത്തു.

അവൾ അത് വായിൽ വെച്ച് വലിയ വായിൽ എന്തൊക്കെയൊ പറയുന്നുണ്ട്. ശരൺ എല്ലാം കേട്ട് തലയാട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് അവന്റെ വായിലും ഓരോ കഷ്ണങ്ങൾ വെച്ച് കൊടുക്കുന്നുണ്ട്.

ശീതൾ അവരുടെ കളികൾ നോക്കി ഒരു നിമിഷം നിന്നുപോയി.
പുറത്ത് നിന്ന് നോക്കിയാൽ അച്ഛനും മകളും ആണെന്നെ പറയൂ.
പൊന്നുവിൽ നിന്ന് കണ്ണുകളെടുത്ത അവൻ കാണുന്നത് അവരെ നോക്കി നിക്കുന്ന ശീതളിനെയാണ്.
ഒരു നിമിഷം കണ്ണുകൾ തമ്മിലിടഞ്ഞു.
ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ പിൻവലിച്ചു.
അവൻ മുന്നോട്ട് നടന്നു. പിറകെ അവളും നടന്നു.
അവൻ അവളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി പൊന്നുവിനെ മടിയിൽ വെച്ച് കൊടുത്തു. സാധനങ്ങളെല്ലാം ബാക്ക് സീറ്റ് തുറന്നവിടെ വേച്ചു.
എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് വണ്ടി മുന്നോട്ടെടുത്തു.

യാത്രയിൽ പൊന്നു എന്തൊക്കെയൊ അവനോടു ചോദിക്കുകയും അവൻ അതിനൊക്കെ ക്ഷമയോടെ ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്തവൻ ഏസിയുടെ തണുപ്പ് കുറച്ചിടുന്നതും എല്ലാം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ കുഞ്ഞിനെ ശ്രദ്ധയോടെ എടുത്തതും അവൻ തന്നെ ആയിരുന്നു.

ഡോക്ടർ…………..

എന്താ????

ഡോക്ടർ എന്തിനാ ഞങ്ങളോടിങ്ങനെ അടുക്കുന്നത്. എന്റെ മോൾക്ക് വെറുതെ പ്രതീക്ഷകൾ കൊടുക്കരുത്.

ശീതൾ എന്റെ കാര്യങ്ങളും മനസ്സിൽ ഉള്ളതും എല്ലാം ഞാൻ പറഞ്ഞതാണ്.

പക്ഷെ എനിക്ക് അതങ്ങീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡോക്ടർക്ക് ഒരിക്കലും എന്നെ പോലൊരു പെണ്ണിനെ ചേരില്ല.

അത് നീയാണോ തീരുമാനിക്കുന്നത്???

ഡോക്ടർ…………….

വേണ്ട ഒന്നും പറയണ്ട ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിന്നെ മാത്രമല്ല പൊന്നു മോളെയും എനിക്ക് നിങ്ങളെ രണ്ടുപേരെയും വേണം. എന്റെ സ്വന്തം കുഞ്ഞിനെ പോലെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ നോക്കിക്കോളാം എനിക്ക് നിങ്ങളെ രണ്ടു പേരെയും മാത്രം മതി നീ നന്നായിട്ട് ആലോചിക്ക്.

പറഞ്ഞുകൊണ്ടിരിക്കെയാണ് അവന്റെ കണ്ണുകൾ ഹാളിൽ ഇരുന്ന ടേബിളിന്റെ പുറത്തിരിക്കുന്ന വെട്ടുകത്തിയിൽ ചെന്നെത്തിയത്.
അവന്റെ നോട്ടം കണ്ടവളും ആ ഭാഗത്തേക്ക്‌ നോക്കി.

ഒറ്റക്ക് ജീവിക്കുന്ന ഒരു പെണ്ണിന് മനസമാധാനത്തിന് കിടന്നുറങ്ങാൻ ഇതൊക്കെ കൂടിയേ തീരൂ പോരാത്തതിന് പിഴച്ചു പെറ്റ ഒരു പെണ്ണിന്.

ഇനി ഒരുത്തനും നിന്നെ ശല്യം ചെയ്യാൻ വരില്ല ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.

അത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നു. കാറിൽ കയറിയിരുന്നു. പുലർച്ചെ അവൾ എണീറ്റ് കഴിഞ്ഞാണ് അവൻ കാറുമായി പോകുന്നത്. അതുവരെ ഒരു കാവലായി അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.

 

————————————————————-

 

ജനലഴിയിൽ പിടിച്ചോരോന്നോർത്ത് നിൽക്കുന്ന അവളെ ശരൺ നോക്കിയിരുന്നു. അവന്റെ നോട്ടം തന്റെ മേലാണെന്നറിഞ്ഞ അവൾ ജനലടച്ചു.
അത് കണ്ട് ഒരു ചിരിയോടെയവൻ കണ്ണുകൾ അടച്ചു സീറ്റിൽ ചാരിയിരുന്നു.

ഈ സമയം ശീതളിന്റെ മനസ്സിൽ ഒരു വടം വലി തന്നെ നടക്കുന്നുണ്ടായിരുന്നു ഹൃദയം അവനിലേക്കടുക്കുമ്പോൾ ചുട്ടു പൊള്ളിക്കുന്ന ഓർമ്മകൾ അവളെ അതിൽ നിന്ന് വലിക്കും.
തന്നെ പോലൊരു പെൺകുട്ടിയെ കെട്ടി ഹോമിച്ചു കളയേണ്ടതല്ല ശരണിനെ പോലെയുള്ള ഒരു നല്ല ചെറുപ്പക്കാരനായ ഡോക്ടറുടെ ജീവിതം അവനിലേക്കടുക്കുന്ന മനസ്സിനെ പലതും പറഞ്ഞു വിലക്കിയവൾ കണ്ണുകളടച്ചു. എങ്കിലും നിദ്ര അവൾക്ക് വിദൂരമായിരുന്നു.

 

 

—————————————————————-

 

 

പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയത് മുതൽ ശ്രീ ബിസിയായിരുന്നു ഓപിയും ഒരു എമർജൻസി കേസും മറ്റുമായി അവൾക്ക് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. ഐഷുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.
അങ്ങനെ എല്ലാം കഴിഞ്ഞു ഋഷിയുടെ ക്യാബിനിലേക്ക് പോവുമ്പോൾ ശ്രീ എതിരെ വന്ന കർചീഫ് ഉപയോഗിച്ച് മുഖം മറച്ച ഒരാളുമായി കൂട്ടി മുട്ടി.
അയാളുടെ കയ്യിലിരുന്ന ഫയലുകൾ താഴെ വീണു.

ഓഹ് ഐ ആം സോറി.
അത് പറഞ്ഞുകൊണ്ട് വേഗം താഴെ വീണ ഫയലുകൾ പെറുക്കി എടുത്തവൾ അയാൾക്ക് നേരെ നീട്ടി.

താങ്ക്സ്
പതിയെ പറഞ്ഞു കൊണ്ടയാൾ അവൾ നീട്ടിയ ഫയലുകൾ വാങ്ങി വേഗത്തിൽ നടന്നകന്നു.

ശ്രീ അപ്പോൾ ഫയൽ വാങ്ങാനായി നീട്ടിയ അവന്റെ കയ്യിൽ കണ്ട റ്റാറ്റൂ കണ്ടു ഞെട്ടിത്തരിച്ചു നിന്നുപോയി.

*അഭിയേട്ടൻ*

അവൾ പോലുമറിയാതെ ആ പേര് അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

 

 

 

തുടരും…………………………….

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

2 thoughts on “മഴ – പാർട്ട്‌ 13”

Leave a Reply

Don`t copy text!