കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ അവൾ തറഞ്ഞു നിന്നു.
ഒരു നിമിഷത്തെ പകപ്പിന് ശേഷം ബോധം വീണ്ടെടുത്തവൾ അയാൾ പോയ വഴിയേ തിരിഞ്ഞു നോക്കി.
എന്നാൽ അവിടം ശൂന്യമായിരുന്നു. എന്തോ ഓർത്തെന്നതുപോലെ അവൾ ഹോസ്പിറ്റൽ എൻട്രൻസിലേക്കോടി. പക്ഷെ നിരാശയായിരുന്നു ഫലം.
അഭിയേട്ടൻ എങ്ങനെ ഇവിടെ?????
ഇനി അതഭിയേട്ടൻ അല്ലായിരുന്നോ???
പക്ഷെ ആ റ്റാറ്റൂ അതുപോലെ ആ കണ്ണുകൾ…………
മനസ്സിൽ ചിന്തകൾ കൂടി.
അവൾ വേഗം ഋഷിയുടെ ക്യാബിനിലേക്കോടി. അനുവാദം പോലും ചോദിക്കാതെ ഡോർ തുറന്നവൾ അകത്തു കയറി.
ഒരു കാൾ ചെയ്തു കൊണ്ടിരുന്ന ഋഷി ടേബിളിൽ രണ്ടു കയ്യും കുത്തി കിതപ്പോടെ നിൽക്കുന്ന അവളെ കണ്ടു ഞെട്ടി.
I’ll call you later.
അത്രയും പറഞ്ഞു കാൾ കട്ട് ചെയ്തു.
എന്താടി എന്തുപറ്റി???
അത്….. അത്….. ഞാൻ അഭിയേട്ടനെ കണ്ടു.
What??????
സത്യം ഞാൻ കണ്ടു അഭിയേട്ടനെ ഋഷിയേട്ടന്റെ ക്യാബിനിന്റെ അടുത്ത് വെച്ച് ഞാൻ കണ്ടു.
നന്ദു നിനക്ക് വെറുതെ തോന്നിയതായിരിക്കും.
ഇല്ലെന്നേ ഞാൻ കണ്ടു.
അവൾ കുറച്ചു മുൻപ് നടന്നതൊക്കെ വിശദമായി പറഞ്ഞു കേൾപ്പിച്ചു.
എന്റെ നന്ദൂ നിനക്ക് തോന്നിയതായിരിക്കും അല്ലെങ്കിൽ തന്നെ ഇവിടെ വരേണ്ട ആവശ്യം നിന്റെ അഭിയേട്ടനെന്താ????
പക്ഷെ ആ റ്റാറ്റൂ……….
ശെടാ ഒരു റ്റാറ്റൂവിന്റെ പേരിൽ ഇങ്ങനെ പേടിക്കണോ എത്രയോ പേരുടെ കയ്യിൽ ഒരുപോലെയുള്ള റ്റാറ്റൂ കാണും എന്നുകരുതി അവരെല്ലാം ഒരാളാണോ??? Its quiet natuaral.
പക്ഷെ എനിക്ക്…….. എനിക്കെന്തോ മനസ്സിൽ പേടി തോന്നുന്നു. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാൽ എന്നെ……. എന്നെയവർ കൊണ്ടുപോവും…….. എനിക്ക്……… എനിക്ക്…… പേടിയാ………
അവൾ കരയാൻ തുടങ്ങി.
ഏയ് നന്ദൂ നീയിങ്ങനെ കരയല്ലേടി നിന്നെ ആരും എവിടെയും കൊണ്ടുപോവാൻ പോണില്ല. നിനക്ക് ഞാനില്ലെടി എന്റെ അടുത്ത് നിന്ന് ആരും നിന്നെ കൊണ്ടുപോവില്ല. വെറുതെ പേടിച്ചു കരയാൻ നിക്കാതെ ഒന്ന് സ്ട്രോങ്ങായി നിക്കെന്റെ നന്ദൂട്ടാ ഒന്നുമില്ലേലും നീ ഋഷിദേവിന്റെ പെണ്ണല്ലേ ആ ധൈര്യമെങ്കിലും കാണിക്കെന്റെ നന്ദൂ നീ.
അവളെ നെഞ്ചോടു ചേർത്തവൻ ആശ്വാസിപ്പിച്ചു.
അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു.
മതി കരഞ്ഞത് പോയീ മുഖം കഴുക് ചെല്ല്………..
അവളെ ഉന്തി അവൻ വാഷ്‌റൂമിലേക്ക് വിട്ടു.
അവൾ വാഷ്‌റൂമിൽ കയറി എന്നുറപ്പായതും അവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു വാട്സാപ്പ് തുറന്നതിലെ ഒരു അൺസേവ്ഡ് നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.
*Don’t worry she is ok now*
അതയാൾ കണ്ടു എന്നുറപ്പായതും അവൻ ഫോൺ തിരികെ വെച്ചു.
മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ തന്നെ അവൾക്ക് ഒരാശ്വാസം തോന്നി. എല്ലാം വെറും കോയിൻസിടൻസ് ആണെന്ന് സമാധാനിച്ചു വെളിയിലേക്കിറങ്ങി.
പുറത്ത് അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടവൾ ചിരിച്ചു.
അവളുടെ ചിരി കണ്ട് അവന്റെ മുഖത്തും ഒരു ചിരി വിടർന്നു. നിറഞ്ഞ ചിരിയോടെയവൻ കൈ വിടർത്തി.
അത് കണ്ടവൾ വേഗം തന്നെ അവന്റെ നെഞ്ചിലേക്കണഞ്ഞു. ചിരിയോടെ അവളെ വട്ടം പിടിച്ചവൻ നിന്നു.
നന്ദൂ……………….
മ്മ്മ്മ്……………….
മാറിയോ സങ്കടമൊക്കെ.
മാറി.
ശരിക്കും.
ആഹ്.
എന്നിട്ടെനിക്ക് തോന്നിയില്ലല്ലോ????
ഇല്ലെന്നേ ശരിക്കും മാറി.
എന്നാൽ ഞാനൊന്ന് നോക്കട്ടെ.
അത് കേട്ടവൾ തലയുയർത്തി നോക്കി.
കുസൃതി ചിരിയോടെ നിക്കുന്ന അവന്റെ നിൽപ്പും നോട്ടവും കണ്ടപ്പോഴേ ചേട്ടൻ വേറെ മൂഡിലാണെന്നവൾക്ക് മനസ്സിലായി.
പിടി വിടുവിക്കാൻ നോക്കും തോറും മുറുകി കൊണ്ടിരുന്നു.
ഋഷിയേട്ടാ……………….
മ്മ്മ്മ്……………..
വേണ്ട.
അതിനുത്തരം കൊടുക്കാതെ അവളെ പൊക്കിയവൻ ടേബിളിൽ ഇരുത്തി.
അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടി വിരലിനാൽ മാറ്റി.
പയ്യെ മുഖം കയ്യിലെടുത്തവളുടെ വിറയ്ക്കുന്ന അധരങ്ങളെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ സഞ്ചരിച്ചു.
അവൾ കണ്ണുകൾ ഇറുകെ പൂട്ടിയിരുന്നു.
മേ ഐ കമിൻ സർ………..
ഐഷുവിന്റെ ശബ്ദം കേട്ടവൻ അകന്നു മാറി. നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.
ശ്രീ അത് കണ്ടു ചിരിയോടെ വാ പൊത്തി. അത് കണ്ടവളെ രൂക്ഷമായി നോക്കിയിട്ട് ടേബിളിൽ നിന്നിറക്കി താഴെ നിർത്തി.
ഇങ്ങോട്ട് കയറി വാടി കുരുപ്പേ.
അവനിൽ നിന്ന് ഉത്തരം കിട്ടിയപ്പോൾ ഡോർ തുറന്നവൾ അകത്തു കയറി.
എന്താ ഋഷിയെട്ടാ ഞാൻ കട്ടുറുമ്പായോ????
നിഷ്കു മട്ടിൽ അവൾ ചോദിച്ചു.
ഏയ് ഇല്ലേയില്ല. എന്നാലും ഇത്ര കൃത്യമായി കറക്റ്റ് സമയത്ത് തന്നെ നീ എവിടുന്ന് പൊട്ടി വീഴുന്നു.
അതാണ് ഐഷു ഒരു തരത്തിലുള്ള തെറ്റും നടക്കാൻ ഞാൻ സമ്മതിക്കില്ല. അത് ആര് തന്നെയായാലും അനുവദനീയമല്ല.
മോൻ തല്ക്കാലം ദർശന സുഖം അറിഞ്ഞാൽ മതി.
എനിക്കും അവസരം വരുമെടി അന്ന് കാണിച്ചു തരാം.
പല്ലിറുമി അത്രയും അവൻ പറഞ്ഞു നിർത്തി.
അതപ്പോഴല്ലേ ഇപ്പൊ ഞാൻ ഇവളെയും കൊണ്ട് പോകുവാ അല്ലെങ്കിൽ അടുത്ത് തന്നെ ഇവളെ ഇവിടുത്തെ ഗൈനക്കിനെ കാണിക്കേണ്ടി വരും.
അത്രയും പറഞ്ഞവൾ ശ്രീയേയും വലിച്ചു കൊണ്ട് പുറത്തേക്കോടി. അവിടെ നിന്നാൽ ഇഞ്ചുറിസ് ടു ഹെൽത്ത് ആണെന്ന് അവൾക്ക് നല്ലവണ്ണം അറിയാം.
—————————————————————-
രാത്രി മംഗലത്തുള്ള എല്ലാവരും ഫുഡ് കഴിക്കുകയായിരുന്നു.
അമ്മേ പപ്പടം…….
ഋതു ചോദിച്ചു.
നീയല്ലേടി ഇപ്പൊ 3എണ്ണം തിന്നത്??? മതി ഇനി നിനക്ക് പപ്പടമില്ല.
പപ്പാ……………
അവൾ ചിണുങ്ങികൊണ്ട് വിശ്വനെ നോക്കി.
എന്റെ ലക്ഷ്മി നീ ഒരെണ്ണം അവൾക്ക് കൊടുക്ക് ഇനി അവൾ ചോദിക്കില്ല.
ഓഹ് വന്നല്ലോ അച്ഛൻ സപ്പോർട്ട് ചെയ്യാൻ. ഹും ഇന്നാ തിന്ന്.
ഇങ്ങനെ ആണോ ഒരമ്മ മക്കൾക്ക് ആഹാരം കൊടുക്കേണ്ടത്????
വേണേൽ തിന്നിട്ടേറ്റു പോടീ…..
ഹാ അങ്ങനെ പറ.
മൂന്നു പേർക്കുള്ളത് ഒറ്റയ്ക്ക് കേറ്റും എന്നിട്ടും ഇതൊന്നും ശരീരത്തിൽ ഇല്ലല്ലോടി നത്തോലി.
ഋഷി അവളെ പുച്ഛിച്ചു.
പോടാ പോടാ……..
പോടാന്നോ മൂത്തവരെ ബാഹുമാനിക്കാൻ പഠിക്കെടി ആദ്യം വെറുതെ അല്ല നീയിങ്ങനെ വളർച്ച മുരടിച്ചു നിക്കുന്നത് കുരുട്ടെ…..
ഋതു അവനോടുള്ള ദേഷ്യത്തിന് കാസറോളിൽ ഇരുന്ന ബാക്കി ചോറ് കൂടി എടുത്തിട്ട് കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി.
ലക്ഷ്മിയേ ഇത്തിരി ചോറിട്ടേ.
ചോറോ??? ബാക്കി ഉണ്ടായിരുന്ന ചോറാണ് നിങ്ങളുടെ പോന്നുമോൾ എടുത്തു വെട്ടിവിഴുങ്ങുന്നത്.
എന്നോടീ ചതി വേണമായിരുന്നോ എന്നർത്ഥത്തിൽ അയാൾ ഋതുവിനെ നോക്കി.
സോറി പപ്പാ വിശന്നാൽ ഞാൻ ഞാനല്ലാതാവും.
വാഴ വെച്ചാൽ മതിയായിരുന്നു.
ആത്മഗതിച്ചു കൊണ്ടയാൾ എഴുന്നേറ്റു പോയി.
അത് കേട്ട് ഋഷിയവളെ കളിയാക്കി ചിരിച്ചു.
ദേഷ്യത്തിൽ ഒന്നും കിട്ടാഞ്ഞിട്ട് ടേബിളിൽ ഇരുന്ന പഴം എടുത്തു തിന്നാൻ തുടങ്ങി.
അവസാനം പഴം തീർന്നാൽ നാളെ കാലത്ത് പുട്ട് വെറുതെ തിന്നേണ്ടി വരുമെന്ന് ലക്ഷ്മി പറഞ്ഞപ്പോഴാണ് അവളാ ഉദ്യമം ഉപേക്ഷിച്ചത്.
ഇതെല്ലാം കണ്ടു ഋഷി ചിരിയോടെ മുകളിലേക്ക് പോയി.
മുറിയിൽ കയറിയപ്പോഴാണ് ബെഡിൽ കിടന്നു റിങ് ചെയ്യുന്ന ഫോൺ കാണുന്നത്.
ഫോൺ അറ്റൻഡ് ചെയ്തവൻ ചെവിയിലേക്ക് വെച്ചു.
ഋഷി എബിൻ നമ്മുടെ കെണിയിൽ വന്നു ചാടിയിട്ടുണ്ട്.
അത് കേട്ടവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
ഞാനിന്ന് തന്നെ അങ്ങോട്ട് വരാം എനിക്കവനെ ശരിക്കൊന്ന് കാണണം.
അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി.
മ്മ്മ്മ് പോര് നിനക്ക് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
ഓക്കേ ബൈ ഞാൻ ഇറങ്ങാൻ തയ്യാറെടുക്കട്ടെ.
ശരി ഡാ.
ഫോൺ കട്ട് ചെയ്തു ഋഷി ഡ്രസ്സ് ചേഞ്ച് ചെയ്തു ബാഗും എടുത്ത് വെളിയിലേക്കിറങ്ങി.
അവൻ നേരെ ഓഫീസ് റൂമിലേക്ക് നടന്നു. അവനെ കണ്ട് അവിടെ ഫയലുകൾ നോക്കിയിരുന്ന വിശ്വൻ എഴുന്നേറ്റു. അവനെയും അവന്റെ ചുമലിൽ കിടക്കുന്ന ബാഗിനെയും അയാൾ സംശയത്തോടെ നോക്കി.
നീയിതെങ്ങോട്ടാ ഋഷി???
ബാംഗ്ലൂർക്ക്.
അത് കേട്ട് അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവനെ കിട്ടിയല്ലേ????
അത് കേട്ട് ഋഷി ചിരിയോടെ തലയാട്ടി.
മ്മ്മ്മ് പോയി വാ എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കണം എന്നിട്ട് വേണം എന്റെ മരുമകളെ ഇവിടേക്ക് കൊണ്ടുവരാൻ.
മനസ്സ് നിറഞ്ഞൊരു ചിരി ആയിരുന്നു അവന്റെ മറുപടി.
നീയെങ്ങോട്ടാ ഋഷി ഈ രാത്രി പോവുന്നത്????
അങ്ങോട്ട് വന്ന ലക്ഷ്മി അവനോട് ചോദിച്ചു.
ഇത്രയും നാൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ പോകുവാ എന്റെ ലക്ഷ്മികുട്ടി.
അത് കേട്ട് ലക്ഷ്മി സംശയത്തോടെ വിശ്വനെ നോക്കി.
അവൻ ബാംഗ്ലൂർക്ക് പോകുവാ മറ്റവനെ കിട്ടിയിട്ടുണ്ട്.
ഋഷികുട്ടാ സൂക്ഷിച്ചു വേണം. എനിക്ക് നല്ല പേടിയുണ്ട് എല്ലാം ശരിയായില്ലെങ്കിൽ………….
ആധിയോടെ അവർ പറഞ്ഞു നിർത്തി.
ഹാ പേടിക്കാതെന്റെ അമ്മകുട്ടി നാളത്തോടെ എല്ലാം ശരിയാകും അല്ലെങ്കിൽ ശരിയാക്കും ഈ ഋഷി.
മ്മ്മ്മ് എല്ലാം നന്നായി വന്നാൽ മതി എന്റെ കൃഷ്ണാ.
അവർ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.
എന്നാൽ ഞാൻ ഇറങ്ങട്ടെ അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സാവും.
ലക്ഷ്മിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് വിശ്വനെ ഒന്ന് പുണർന്നിട്ടവൻ പുറത്തേക്കിറങ്ങി.
അവന്റെ പോക്ക് നോക്കി ആധിയോടെ നിൽക്കുന്ന ലക്ഷ്മിയെ ചേർത്തു പിടിച്ചു ആശ്വാസിപ്പിച്ചുകൊണ്ട് വിശ്വൻ മുറിയിലേക്ക് നടന്നു.
—————————————————————
രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് മനസ്സിന് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. അരുതാത്തതെന്തോ നടക്കാൻ പോവുന്നു എന്നാരോ മനസ്സിലിരുന്ന് പറയുന്നത് പോലെ.
പൂജാമുറിയിൽ കയറി മനസ്സുരുകിയവൾ പ്രാർത്ഥിച്ചു. എങ്കിലും മനസ്സിന് ഒരു സമാധാനം കിട്ടിയില്ല.
കലങ്ങി മറിഞ്ഞ മനസ്സുമായി അവൾ ഹോസ്പിറ്റലിലേക്ക് പോയി.
ഋഷിയോട് സംസാരിക്കാൻ അവന്റെ ക്യാബിനിലേക്ക് നടന്നു. എന്നാൽ അവനെ കാണാതെ അവളുടെ ഹൃദയം വിങ്ങി.
അവൾ ഫോൺ എടുത്തു ഋഷിയെ വിളിച്ചു. പക്ഷെ കിട്ടിയില്ല.
ഒരു സമാധാനം കിട്ടാനായി ഋതുവിനെ വിളിച്ചു ചോദിച്ചു. അവളിൽ നിന്ന് ഋഷി ബാംഗ്ലൂർ പോയെന്നറിഞ്ഞു.
അവളോട് പറയാതെ പോയതിൽ അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി.
അവൾ തിരികെ അവളുടെ ക്യാബിനിലേക്ക് നടന്നു.
—————————————————————
ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ ഒരു റെഡ് ജീപ്പ് കോമ്പസ് വന്നു നിന്നു.
അതിൽ നിന്ന് ഒരു സ്കൈബ്ലൂ ഷർട്ടും ക്രീം കളർ ജീൻസും ഇട്ടൊരു സുമുഖനായ ചെറുപ്പക്കാരൻ വന്നിറങ്ങി. മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ് ഊരിയവൻ ഷർട്ടിൽ തൂക്കിയിട്ടകത്തേക്ക് കയറി.
എക്സ്ക്യൂസ് മി ഇവിടെ പീഡിയാട്രിഷനായി വർക്ക് ചെയ്യുന്ന ശ്രീനന്ദ ഹരിനന്ദനെ ഒന്ന് കാണണമായിരുന്നു.
എൻക്വയറിയിൽ ഇരുന്ന പെൺകുട്ടിയോടവൻ തിരക്കി.
അവൾ അയാളെ സംശയത്തോടെ നോക്കി.
അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ????
ഇല്ല.
അപ്പോയ്ന്റ്മെന്റ് ഇല്ലെങ്കിൽ കാണാൻ പറ്റില്ല.
ഓഹ് ഞാൻ ശ്രീയുടെ വുഡ്ബിയാണ് അപ്പോയ്ന്റ്മെന്റ് ആവശ്യം ആണെന്ന് അവളെന്നോട് പറഞ്ഞില്ല ഇവിടെ വരാനാ പറഞ്ഞത്.
ഓഹ് ഐ ആം സോറി എനിക്കറിയില്ലായിരുന്നു.
Its ok. അവളുടെ ക്യാബിൻ എവിടെ ആണെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.
അത് സർ ഇവിടുന്ന് നേരെ പോയി റൈറ്റ് നാലാമത്തെ റൂമാണ്.
Thank you.
You are welcome sir.
അയാൾ അവൾ പറഞ്ഞ വഴി നടന്നു.
മേ ഐ കമിൻ ഡോക്ടർ.
യെസ്…………
അകത്തേക്ക് കയറിയത് ആരാണെന്ന് തലയുയർത്തി നോക്കിയ ശ്രീ നടുങ്ങി.
അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
വിവേക്………………..
ഞെട്ടലോടെ അവളാ പേര് പറഞ്ഞു.
ആഹാ അപ്പൊ എന്റെ ശ്രീക്കുട്ടി ഈ വിവിയേട്ടനെ മറന്നിട്ടില്ല അല്ലെ????
പുച്ഛത്തോടെ അവൻ ചോദിച്ചു.
ശ്രീ ഒന്നും മിണ്ടാനാവാതെ പേടിയോടെ നിന്നു പോയി.
നീയെന്ത് കരുതിയെടി നിന്നെ ഞാൻ ഒരിക്കലും കണ്ടെത്തില്ലെന്നോ???? ഏത് പാതാളത്തിൽ പോയൊളിച്ചാലും നിന്നെ ഞാൻ കണ്ടുപിടിച്ചിരിക്കും. ഇനി എന്റെ കയ്യിൽ നിന്ന് നിനക്കൊരു മോചനമില്ല.
ശ്രീ ഒരു നിമിഷം കണ്ണുകൾ ഇറുകെ പൂട്ടി നിന്നു. മനസ്സിൽ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു. സ്വന്തം അച്ഛന്റെ മരണത്തിനുത്തരവാദി മുന്നിൽ വന്നു നിന്ന് വെല്ലുവിളിക്കുന്നു. ഇല്ല ഒരിക്കലും ഇവനെ പോലൊരുത്തന് മുന്നിൽ അടിയറവുവെക്കില്ല. ഋഷി പകർന്നു നൽകിയ ധൈര്യം അവളുടെ മനസ്സിൽ നിറഞ്ഞു.
അവൾ കണ്ണ് തുറന്നവനെ നോക്കി അവളുടെ കണ്ണുകളിൽ അഗ്നിയാളി.
ആഹാ എന്റെ നേരെ നോക്കാൻ പേടിച്ചിരുന്നവൾ ഇപ്പൊ ഭയത്തിന്റെ ഒരു തരി പോലുമില്ലാതെ നോക്കുന്നു ഗ്രേറ്റ്….
അവൻ കൈകൊട്ടി.
പക്ഷെ നിന്നെ ഞാൻ ആ പഴയ ശ്രീക്കുട്ടി ആക്കിയിരിക്കും എന്നെ കണ്ടാൽ പേടിച്ചു പൂച്ചകുഞ്ഞിനെ പോലെ നിൽക്കുന്ന ആ ശ്രീക്കുട്ടി.
കഴിയില്ല വിവേക് നിനക്കതിന്. നിന്നെ കണ്ടു പേടിച്ചിരുന്ന ആ ശ്രീക്കുട്ടി മരിച്ചു. എന്റെ അച്ഛനെ മരണത്തിലേക്ക് തള്ളി വിട്ട നിന്റെ മുന്നിൽ ഞാൻ അടിമപ്പെട്ടു നിൽക്കും എന്നുകരുതിയ നിനക്ക് തെറ്റി. അന്ന് നീയെന്റെ അമ്മയുടെ ജീവനെടുക്കും എന്നുകരുതി ഞാൻ ഒന്ന് താഴ്ന്നു എന്നാൽ ഇനി അങ്ങനെയല്ല എന്റെ അമ്മ വളരെ സുരക്ഷിതമായ ഒരിടത്താണെന്ന് എനിക്കറിയാം. എന്നെ കണ്ടെത്തിയത് പോലെ നിനക്കെന്റെ അമ്മയെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ നിന്നെ ഭയപ്പെടേണ്ട കാര്യം എനിക്കില്ല.
അവൾ ടേബിളിലിരുന്ന സർജിക്കൽ ബ്ലേഡ് കയ്യിലെടുത്തവന്റെ കഴുത്തിൽ വേച്ചു.
ദേ ഇതുകൊണ്ട് കഴുത്തിലെ വെയ്‌നിൽ ഒന്ന് വരഞ്ഞാൽ മതി സെക്കന്റുകൾക്കുള്ളിൽ നീ പിടഞ്ഞു തീരും. അത് ചെയ്യാൻ എനിക്കൊരു മടിയുമില്ല നിന്നെ കൊന്ന് ജയിലിൽ പോകാൻ പോലും എനിക്ക് പേടിയില്ല.
അവൻ അവളുടെ കയ്യിൽ പിടിച്ചു പുറകിലേക്ക് തിരിച്ചു. വേദന ഉണ്ടെങ്കിലും അത് കടിച്ചു പിടിച്ചവൾ തീക്ഷ്ണതയോടെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.
ദേവരാജിന്റെ വീട്ടിൽ നിന്റെ തള്ള സേഫ് ആണെന്ന് കരുതിയാണ് ഈ തിളക്കലെങ്കിൽ അത് വെറുതെയാണ് മോളെ നിന്റെ തള്ളയെ ഞാനും എന്റെ ഗ്യാങും കൂടി അങ്ങ് പൊക്കി. ഇനി നിന്റെ അമ്മയെ നിനക്ക് ജീവനോടെ കാണണമെങ്കിൽ എന്റെ താലിക്ക് മുന്നിൽ നീ തല കുനിക്കണം.
അത്രയും പറഞ്ഞവൻ അവളെ മുന്നിലേക്ക് തള്ളി.
അവൾ ശക്തിയായി ടേബിളിൽ കൈ കുത്തി വീണു.
അവൾ പരിഭ്രമത്തോടെ ഫോണെടുത്ത് ജാനകിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
റിങ് ചെയ്തു തീർന്നതല്ലാതെ ആരും എടുത്തില്ല.
അവൾ തിരിഞ്ഞവന്റെ കോളറിൽ പിടി മുറുക്കി.
എന്റെ അമ്മ എവിടെടാ???? പറ എന്റെ അമ്മയെ നീയെന്ത് ചെയ്തു????
ഏയ് കൂൾ കൂൾ നിന്റെ അമ്മ വളരെ സുരക്ഷിതയായി എന്റെ കസ്റ്റഡിയിലുണ്ട്. നമ്മുടെ വിവാഹം കഴിഞ്ഞാൽ അടുത്ത സെക്കന്റിൽ നിന്റെ അമ്മ നിന്റെ മുന്നിലെത്തും അല്ലായെങ്കിൽ വെള്ള പുതച്ച അവരുടെ ശരീരമായിരിക്കും നീ കാണുന്നത്.
നോ…………
അവൾ ചെവി പൊത്തി അലറി.
എന്റെ…… എന്റമ്മയെ എനിക്ക് വേണം പ്ലീസ് ഞാൻ…. ഞാൻ….. വേണമെങ്കിൽ നിങ്ങളുടെ കാല് പിടിക്കാം. എന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം വേണമെങ്കിൽ എഴുതി തരാം പ്ലീസ് എന്റെ അമ്മയെ വെറുതെ വിടണം ആർക്കും ശല്യമാവാതെ എവിടെ എങ്കിലും പോയി ഞങ്ങൾ ജീവിച്ചോളാം.
കരഞ്ഞു കൊണ്ടവൾ പറഞ്ഞു.
നിന്നെയോ നിന്റെ അമ്മയെയോ ദ്രോഹിക്കണം എന്നെനിക്കില്ല എനിക്ക് നിന്റെ പേരിലുള്ള കണക്കറ്റ സ്വത്തുക്കളാണ് വേണ്ടത് പക്ഷെ അത് കിട്ടണമെങ്കിൽ നിന്നെ ഞാൻ വിവാഹം കഴിച്ചേ പറ്റൂ നിന്റെ തന്ത ആ പന്ന കിളവൻ അങ്ങനെയാ മുദ്രപത്രത്തിൽ ക്ലോസ് വെച്ചിരിക്കുന്നത്. അതുകൊണ്ട് മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ തള്ളയെ എങ്കിലും നിനക്ക് ജീവനോടെ കാണാൻ കഴിയും അല്ലെങ്കിൽ പിന്നെ നിന്റെ തന്തക്ക് കൂട്ടായിട്ട് ഞാനവരെ പറഞ്ഞു വിടും വേണോ????????
വേണ്ട….. വേണ്ട……….
എങ്കിൽ പിന്നെ നല്ല കുട്ടിയായി എന്റെ കൂടെ വാ.
അവൾ കയ്യിലിരുന്ന ഫോണിൽ നിന്ന് ഋഷിയെ വിളിക്കാൻ ശ്രമിച്ചു എന്നാൽ അതിന് മുന്നേ വിവേക് അത് കൈവശപ്പെടുത്തിയിരുന്നു.
മോളെ അതിബുദ്ധി നീയെന്നോട് കാണിക്കരുത് കാണിച്ചാൽ പിന്നെ അറിയാല്ലോ ഭവിഷ്യത്ത് എന്റെ ഒരു ഫോൺ കോളിൽ നിലയ്ക്കും നിന്റെ അമ്മയുടെ ജീവൻ.
നിസ്സഹായായി അവൾ നിന്നു. അവൻ തിരിഞ്ഞു ഡോറിനരികിൽ എത്തിയപ്പോഴേക്കും അവൾ താഴെ കിടന്ന സർജിക്കൽ ബ്ലേഡ് കയ്യിലെടുത്തു പിടിച്ചു.
പലതും മനസ്സിൽ കണക്കുകൂട്ടി മരവിച്ച മനസ്സുമായി അവൾ അവന് പിറകെ നടന്നു നീങ്ങി.
—————————————————————
ശ്രീലകത്ത് തറവാട്ടിൽ ശ്രീധര മേനോൻ എന്ന ശ്രീക്കുട്ടിയുടെ മുത്തശ്ശൻ എല്ലാം തകർന്നത് പോലെ തലക്ക് കയ്യും കൊടുത്ത് അയാളുടെ മുറിയിൽ ഇരുന്നു.
മുറിയുടെ ഒരു മൂലയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പാർവതി നിന്നു.
ഗോവിന്ദൻ എല്ലാം ജയിച്ചു എന്ന ഭാവത്തിൽ അയാളെ നോക്കി ചിരിച്ചു.
താനെന്ത് കരുതിയെടോ പരട്ട കിളവാ തന്റെ കൊച്ചുമകളെ ഞാൻ കണ്ടിപിടിക്കില്ല എന്നോ????
താനും തന്റെ ഈ മകളും ചേർന്ന് ഞങ്ങൾ അറിയാതെ ഇവിടുന്ന് രക്ഷപ്പെടുത്തിയതല്ലേ അവളെ. പക്ഷെ ഇന്നവളെ എന്റെ മകൻ കൊണ്ടുവരും. നിങ്ങളുടെ മുന്നിൽ വെച്ച് തന്നെ അവളെ അവൻ താലി ചാർത്തി സ്വന്തമാക്കും. കൊച്ചുമകളുടെ ജീവിതം ഉരുകി തീരുന്നത് നിങ്ങൾ കാണണം.
ഇനിയും എന്തെങ്കിലും കാണിക്കാനാണ് ഭാവമെങ്കിൽ അറിയാല്ലോ അതിന്റെ ഭവിഷ്യത്ത്.
ഭീഷണിയുടെ സ്വരത്തിൽ അയാൾ പറഞ്ഞുനിർത്തി.
തിരിച്ചൊന്ന് പ്രതികരിക്കാൻ പോലുമാവാതെ ആ വൃദ്ധൻ ഇരുന്നു. സ്വന്തം കൊച്ചു മകളുടെ ജീവിതം തകരുന്നത് ഓർത്തയാളുടെ ചങ്ക് പിടഞ്ഞു.
മുത്തശ്ശാ………………….
അഭിയുടെ വിളി കേട്ടയാൾ തലയുയർത്തി നോക്കി.
വാ മോനെ വാ ഒരു സന്തോഷ വാർത്ത പറയാനുണ്ട്.
ഗോവിന്ദൻ പറയുന്നത് കേട്ടവൻ എന്തെന്നർത്ഥത്തിൽ അയാളെ നോക്കി.
നമ്മുടെ വിവേക് അവളെ ആ ശ്രീക്കുട്ടിയെ പൊക്കി.
അത് കേട്ടവൻ ഒന്ന് ഞെട്ടി പതിയെ അതൊരു പുഞ്ചിരിയായി മാറി.
എങ്ങനെ കണ്ടുപിടിച്ചു????
ആ ഒരുമ്പെട്ടവൾ ആമിയെ വിളിച്ചെല്ലാം അറിയിക്കുന്നുണ്ടായിരുന്നു ഒരു ദിവസം അവരുടെ സംസാരം ഞാൻ കേട്ടു അങ്ങനെ അറിഞ്ഞതാ. ഹോസ്പിറ്റൽ കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്നാലും അവളെ കിട്ടി അവൻ കുറച്ചു കഴിഞ്ഞിങ്ങെത്തും.
സന്തോഷത്തോടെ അയാൾ പറഞ്ഞു നിർത്തി.
ഇത്രയും നല്ലൊരു സന്തോഷ വാർത്ത ഇപ്പോഴാണോ പറയുന്നത്?????
നീയിന്നലെ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടിന്നല്ലേ വന്നത് അതുകൊണ്ടാ പറയാൻ പറ്റാഞ്ഞത്.
അയാൾ പറഞ്ഞു നിർത്തി.
ഓഹ് ഞാൻ വന്ന കാര്യം പറയാൻ മറന്നു. ഗോവിന്ദപ്പയെയും മുത്തശ്ശനെയും കാണാൻ ഒരാൾ വന്നിരിക്കുന്നു.
എന്തോ സീരിയസ് കാര്യം ആണ് അങ്ങോട്ട് വാ.
ഗോവിന്ദൻ അത് കേട്ടതും വേഗം പുറത്തോട്ടിറങ്ങി.
നിന്റെ കയ്യിൽ തൂങ്ങി നടന്നവളല്ലേഡാ ശ്രീക്കുട്ടി നീയും കൂടി ഇതിന് കൂട്ട് നിൽക്കും എന്ന് ഞാൻ കരുതിയില്ലെടാ പണത്തിനു വേണ്ടി ഇപ്പൊ നീയും നിന്റെ അച്ഛനും കൂടി ചേർന്ന് ആ പാവത്തിനോട് ചെയ്യുന്ന പാപങ്ങളൊക്കെ എവിടെ കൊണ്ടുപോയി കഴുകി കളയും??????
നിറഞ്ഞു വന്ന കണ്ണുകൾ തോളിൽ കിടന്ന തോർത്ത് കൊണ്ടൊപ്പി അയാൾ വെളിയിലേക്ക് നടന്നു.
അവനെ രൂക്ഷമായി നോക്കികൊണ്ട് പാർവതിയും അയാൾക്ക് പുറകെ പുറത്തേക്കിറങ്ങി.
—————————————————————
ഡ്യൂട്ടിയിൽ ഇരുന്ന ശീതൾ ശ്രീക്കുട്ടിയെ കണ്ടു സംശയത്തോടെ നോക്കി.
അവളുടെ കൂടെയുള്ള ആളുടെ മുഖം കണ്ടതും ശ്വാസം വിടാൻ പോലും കഴിയാതെ അവൾ നിന്നുപോയി.
കണ്ണുകൾ നിറഞ്ഞൊഴുകി.
വിവേക്……………………
വിറയലോടെ അവളവന്റെ പേരുച്ചരിച്ചു.
അവൾ വേഗത്തിൽ എൻട്രൻസിലേക്കോടി.
പക്ഷെ അവൾ ഓടി ചെന്നപ്പോഴേക്കും കാറിൽ കയറി അവർ പോയിരുന്നു.
അവൾ വേഗം എൻക്വറിയിലേക്കോടി.
ഇപ്പൊ ശ്രീ ഡോക്ടറെ കൊണ്ടുപോയതാരാ??????
ഓഹ് അത് ഡോക്ടറുടെ വുഡ്ബിയാണ്.
അത് കേട്ട് പകച്ചവൾ നിന്നു.
കണ്ണുകൾ നിറഞ്ഞൊഴുകി.
എല്ലാം കണ്ടുനിന്ന ശരൺ സംശയത്തോടെ അവളുടെ അടുത്തെത്തി.
എന്താ ശീതൾ എന്തുപറ്റി നിനക്കയാളെ അറിയോ?????
മ്മ്മ്മ്
അവൾ തലയാട്ടി.
അയാളാണ് എന്റെ പൊന്നുമോളുടെ അച്ഛൻ.
ഞെട്ടലോടെ ശരൺ അവളെ നോക്കി.
അത് ശ്രീക്കുട്ടിയുടെ വുഡ്ബിയാണെന്നല്ലേ പറഞ്ഞത്???? അപ്പൊ എങ്ങനെ???????????
എനിക്കറിയില്ല.
ചുണ്ട് കടിച്ചു പിടിച്ചവൾ പറഞ്ഞു.
ആഹ് നിങ്ങളിവിടെ നിക്കുവാണോ??? ഞാനാ ശ്രീക്കുട്ടിയെ നോക്കി വന്നതാ അവളെ കണ്ടായിരുന്നോ???????
അങ്ങോട്ട് വന്ന ഐഷു അവരോടു ചോദിച്ചു.
ശരൺ ശീതളിനെ നോക്കി.
അവളപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
അത് ഐശ്വര്യ അവളെ അവളുടെ വുഡ്ബി വന്ന് കൂട്ടികൊണ്ടുപോയി.
വാട്ട്?????? നിങ്ങളെന്തൊക്കെയാ ഈ പറയുന്നത് അവളുടെ വുഡ്ബിയോ????
അതേ അങ്ങനെയാ എൻക്വയറിയിൽ അയാൾ പറഞ്ഞത്.
പേര് വല്ലതും പറഞ്ഞിരുന്നോ അയാൾ???
പേടിയും ടെൻഷനും കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു.
വിവേക്……….
ശീതളാണ് അതിന് മറുപടി കൊടുത്തത്.
ഇടിവെട്ടേറ്റത് പോലെയവൾ നിന്നുപോയി.
എന്താ ഐശ്വര്യ എന്തെങ്കിലും പ്രശ്നമുണ്ടോ?????
അവളുടെ മുഖഭാവം കണ്ടവൻ ചോദിച്ചു.
ശ്രീകുട്ടി പോയത് അപകടത്തിലേക്കാണ് എന്റെ ഈശ്വരാ ഞാനിപ്പോ എന്ത് ചെയ്യും അവളെ എത്രയും വേഗം രക്ഷിച്ചില്ലെങ്കിൽ………………
കണ്ണീരോടെ അവൾ പറഞ്ഞു നിർത്തി.
ശരണും ശീതളും അത് കേട്ട് പകപ്പോടെ അവളെ നോക്കി.
അവളുടെ ജീവിതത്തിൽ സംഭവിച്ചത് ചുരുക്കി അവൾ അവരോടായി പറഞ്ഞു.
എല്ലാം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കാനേ അവരെക്കൊണ്ടായുള്ളൂ.
ഇനി എന്ത് ചെയ്യും????
ശരൺ ചോദിച്ചു.
എങ്ങനെ എങ്കിലും ആ നീചന്റെ കയ്യിൽ നിന്ന് ശ്രീക്കുട്ടിയെ രക്ഷിക്കണം. ഇനിയും എന്നെപോലെ ഒരു പെൺകുട്ടിയുടെ ജീവിതം അവൻ നശിപ്പിക്കാൻ പാടില്ല.
അത് കേട്ട് ഐഷു അവളെ നോക്കി.
എന്നെ ചതിച്ചത് ആ ദുഷ്ടനാണ്.
അവളുടെ വാക്കുകൾ കേട്ട് ഐഷു എന്ത് പറയണം എന്നറിയാതെ നിന്നുപോയി. പരിഭ്രമത്തോടെ ഋഷിയുടെ ഫോണിലേക്ക് ട്രൈ ചെയ്തു കൊണ്ടിരുന്നു.
പക്ഷെ കിട്ടിയില്ല.
ശീതൾ ശരൺ ഞാൻ മംഗലത്തേക്ക് പോകുവാ വിശ്വനങ്കിളിനെ എല്ലാം അറിയിക്കാം അങ്കിൾ വിചാരിച്ചാൽ ശ്രീക്കുട്ടിയെ രക്ഷിക്കാൻ കഴിയും.
അത്രയും പറഞ്ഞവൾ ബാഗ് പോലും എടുക്കാതെ വേഗം പുറത്തേക്ക് പാഞ്ഞു.
അവളുടെ പോക്ക് കണ്ട് പ്രാർത്ഥനയോടെ ശീതൾ നിന്നു. അവളെ ആശ്വസിപ്പിക്കാൻ എന്നത് പോലെ ശരൺ അവളുടെ വിരലുകൾ കോർത്തു പിടിച്ചു.
—————————————————————
കാറിൽ ഇരിക്കുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തൂകി. അമ്മയുടെ ചിരിക്കുന്ന മുഖം മനസ്സിൽ വന്നതും അവൾ വേദനയോടെ കണ്ണുകൾ ഇറുക്കി അടച്ചു.
ഒരുമിനിമിഷം ഋഷി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
എവിടെയാ ഋഷിയെട്ടാ??? ഒറ്റയ്ക്കാക്കില്ല എന്നും കൂടെ ഉണ്ടാവും എന്നുപറഞ്ഞിട്ട് എന്നെ വിട്ടെവിടെ പോയി????
തോറ്റു പോയില്ലേ ഞാൻ എന്റെ അച്ഛന്റെ കൊലയാളിക്ക് മുന്നിൽ തോറ്റു പോയില്ലേ ഞാൻ………. ഋഷിയേട്ടനല്ലാതെ ഒരാൾ എന്റെ കഴുത്തിൽ താലി കെട്ടിയാൽ ആ നിമിഷം തീരും ഋഷിയേട്ടന്റെ നന്ദു. പക്ഷെ മരിക്കുന്നതിന് മുന്നേ എന്റെ അച്ഛന്റെ കൊലയാളിയെ ഞാൻ കൊന്നിരിക്കും.
കയ്യിലിരുന്ന സർജിക്കൽ ബ്ലേഡിൽ പിടിമുറുക്കിയവൾ മനസ്സിൽ മന്ത്രിച്ചു.
വിവേകിന്റെ ചുണ്ടിൽ അപ്പോഴൊരു ചിരി തത്തി കളിച്ചു. എല്ലാം നേടി എന്നൊരു ഭാവത്തിലവൻ ചിരിയോടെ വണ്ടിയോടിച്ചു.
—————————————————————-
ശ്രീലകത്ത് തറവാട്ടിന് മുന്നിലവന്റെ കാർ വന്ന് നിന്നു.
അവൻ കാറിൽ നിന്നിറങ്ങി.
ശ്രീക്കുട്ടിയുടെ വശത്തെ ഡോർ തുറന്നവൻ നിന്നു.
അവൾ നിർവികാരതയോടെ കാറിൽ നിന്നിറങ്ങി. അവൻ ഡോറടച്ചുകൊണ്ട് ശ്രീയെ നോക്കി.
കാറിന്റെ ശബ്ദം കേട്ട് അകത്തു നിന്ന് അഭി പുറത്തേക്ക് വന്നു.
പരിഹാസചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ടവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി.
അപ്പോഴാണ് അകത്തു നിന്ന് മുണ്ടും ഷർട്ടും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങിയത്.
അയാളെ കണ്ട് ഞെട്ടിത്തരിച്ച് ശ്രീ നിന്നു.
താഴേക്ക് വീണു പോവാതിരിക്കാൻ അവൾ കാറിൽ പിടിച്ചു ചാരി നിന്നുകൊണ്ടയാളെ നോക്കി.
തുടരും…………………………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
😳😳😳🥺🥺🥺അത് ആരായിരിക്കും???????? Next part വേഗം ഇടണേ….. 😰eagerly waiting for next part…. ………….. romance thudangiiii avasanm karyangal
complicated aaaaaaavukayanalllooooooo…..