അച്ഛൻ……………
വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.
യാഥാർഥ്യമാണോ എന്നറിയാതെ അവൾ ഞെട്ടിത്തരിച്ചു നിന്നുപോയി. കയ്യും കാലും തളരുന്നത് പോലെ കണ്ണുകൾ നിറഞ്ഞൊഴുകി. മുന്നോട്ട് ചലിക്കാൻ പോലുമാവാതെ അവൾ നിന്നു. തളർന്നു വീഴാൻ പോയ അവളെ ആരോ താങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു.
പേടിച്ചു പോയോ എന്റെ നന്ദൂട്ടൻ????
ആ ശബ്ദവും സ്പർശനവും മാത്രം മതിയായിരുന്നു അതാരാണെന്നവൾക്ക് തിരിച്ചറിയാൻ.
ഋഷിയേട്ടൻ……………….
വിശ്വസിക്കാനാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.
ചിരിയോടെ നിൽക്കുന്ന അവനെയും അച്ഛനെയും മാറി മാറി നോക്കി.
ഞെട്ടണ്ട നന്ദൂ ആ നിൽക്കുന്നത് നിന്റെ അച്ഛൻ തന്നെയാ.
അവന്റെ വാക്കുകൾ കെട്ട് വീണ്ടും അവൾ അങ്ങോട്ട് നോക്കി.
ചിരിയോടെ നിൽക്കുന്ന അച്ഛനെയും ആനന്ദ കണ്ണീരോടെ നിൽക്കുന്ന അമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും ആമിയേയും വല്യമ്മയെയുമെല്ലാം കണ്ടവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.
തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്തേക്ക് വരാത്തത് പോലെ. സന്തോഷമാണോ ആശ്ചര്യമാണോ തന്നിൽ നിറയുന്ന വികാരം എന്താണെന്നറിയാതെ അവൾ നിന്നു.
ഹരി കൈകൾ വിടർത്തി അവളെ സ്വാഗതം ചെയ്തു.
പൊട്ടിക്കരഞ്ഞു കൊണ്ടവൾ ഓടി അയാളുടെ നെഞ്ചിലേക്കണഞ്ഞു.
അയാൾ അവളെ വാരിപ്പുണർന്നു. അവൾ അയാളുടെ മുഖമെല്ലാം തലോടി. നഷ്ട്ടപെട്ടു പോയ നിധി തിരിച്ചു കിട്ടിയത് പോലെ അവൾ അയാളെ ഇറുകെ പുണർന്നു നിന്നു. അയാളും അവളെ തന്നോട് കൂടുതൽ ചേർത്ത് നിർത്തി. അതിന്റെ കൂടെ ജാനകി കൂടി ചേർന്നു. മൂന്നുപേരും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു. മനസ്സിൽ അത്രയും നാൾ കൊണ്ടുനടന്ന വേദനയെല്ലാം ഒഴുക്കി കളയുകയായിരുന്നു അവർ.
കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയാണ് വിവേക്. എന്താണോ നടക്കരുതെന്ന് കരുതിയോ അത് നടന്നിരിക്കുന്നു.
എവിടെയാണ് പിഴച്ചത്??? അവനോർത്തു.
വരാന്തയുടെ ഒരു മൂലയിൽ കുറ്റവാളിയെ പോലെ തല കുനിച്ചു നിൽക്കുന്ന അവന്റെ അച്ഛനെയും അടികൊണ്ടവശരായി കിടക്കുന്ന കൂട്ടാളികളെയും കണ്ടവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. ഗോവിന്ദന്റെ അടുത്ത് നിന്നുകൊണ്ട് പുച്ഛത്തോടെ നോക്കുന്ന അഭിയേയും അവന്റെ അച്ഛൻ ശിവനന്ദനെയും കണ്ടവൻ ദേഷ്യം കൊണ്ടു വിറച്ചു.
കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേടാ നായിന്റെ മോനെ??????
അലറി വിളിച്ചു കൊണ്ടവൻ ഓടി അഭിയുടെ കോളറിൽ പിടിച്ചു.
അതേടാ ചതിക്കുക തന്നെയായിരുന്നു പിന്നെ നീയെന്താ കരുതിയത് പണത്തിനു വേണ്ടി എന്റെ പെങ്ങളെ നിന്റെ കയ്യിൽ ഇട്ടുതരുമെന്നോ????? ഈ ജിത്തു ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. ഈയൊരു നിമിഷത്തിന് വേണ്ടിയാടാ ഞാനും അച്ഛനും കാത്തിരുന്നത്.
അവനെ തള്ളി മാറ്റികൊണ്ട് അഭി പറഞ്ഞു.
ഇല്ലെടാ തോറ്റു തരില്ല ഞാൻ ഒന്നിനും കഴിഞ്ഞില്ലെങ്കിൽ മേലും കീഴും നോക്കില്ല കൊന്ന് തള്ളും ഞാനവളെ.
പറഞ്ഞു തീർന്നതും നെഞ്ചിൽ പ്രഹരമേറ്റവൻ അവൻ മുറ്റത്തേക്ക് തെറിച്ചു വീണു. തലയുയർത്തി നോക്കിയ അവൻ കാണുന്നത് കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഋഷിയെയാണ്.
എന്റെ പെണ്ണിന്റെ ദേഹത്തൊരു തരി മണ്ണ് വീണാൽ വെട്ടി അരിയും ഞാൻ പന്നി.
അവന്റെ വാക്കുകൾ വിവേകിന്റെ ഉള്ളിലെ പകയെ ആളി കത്തിച്ചു.
ചാടി എഴുന്നേറ്റവൻ ഋഷിക്ക് നേരെ പാഞ്ഞു.
ഋഷിയെ തല്ലാനായി അവൻ കയ്യുയർത്തി എന്നാൽ അതിന് മുന്നേ ഋഷി അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ടവന്റെ വയറ്റിൽ പഞ്ച് ചെയ്തു.
വയറിൽ കൈ വെച്ചു കൊണ്ടവൻ നിന്നു.
അത് കണ്ട് അഭിയും വെളിയിലേക്കിറങ്ങി രണ്ടു പേരും കൂടി ചേർന്ന് വിവേകിനെ എടുത്ത് തല്ലാൻ തുടങ്ങി.
അത് കണ്ട ഗോവിന്ദൻ ഓടി വന്നവരെ മാറ്റാൻ ശ്രമിച്ചു.
ഡാ വിടെടാ എന്റെ മകനെ……………..
ദേ കിളവാ അങ്ങോട്ടെങ്ങാനും മാറിയിരുന്നോ വെറുതെ വയസ്സാം കാലത്ത് തല്ലിരന്നു വാങ്ങാൻ നിക്കണ്ട പ്രായത്തിനു മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല.
ഋഷി ദേഷ്യത്തോടെ അയാളെ നോക്കി പറഞ്ഞിട്ട് വീണ്ടും വിവേകിനെ തല്ലാൻ തുടങ്ങി.
എന്നാൽ അതൊന്നും കൊണ്ടയാൾ അടങ്ങി നിന്നില്ല മുറ്റത്തു കിടന്ന ഒരു മരവടി എടുത്തയാൾ അഭിക്ക് നേരെ പാഞ്ഞു.
അഭിയെ തല്ലാനായി വടി പൊക്കിയ അയാളെ ഋഷി ചവിട്ടി താഴെയിട്ടു.
വെറുതെ എന്റെ കൈക്ക് പണി ഉണ്ടാകരുതെന്ന് പച്ച മലയാളത്തിലല്ലെടോ ഞാൻ പറഞ്ഞത്. ഇരന്നു വാങ്ങിയേ അടങ്ങൂ അല്ലെടോ????
അതും പറഞ്ഞവൻ അയാൾക്ക് നേരെ കാല് പൊക്കി.
എന്നാൽ പടി കടന്നു വരുന്ന പോലീസ് ജീപ്പ് കണ്ടവൻ കാൽ പിൻവലിച്ചു.
ജീപ്പ് വന്നവരുടെ അരികിൽ വന്നു നിന്നു. അതിൽ നിന്ന് ഇരുനിറമുള്ള ഒരു യൂണിഫോം ധാരിയായ ചെറുപ്പക്കാരൻ ഇറങ്ങി.
*Aadhi dev IPS*
എന്നവന്റെ നെയിം പ്ലേറ്റിൽ എഴുതിവെച്ചിരുന്നു.
അയാളുടെ കണ്ണുകൾ നിലത്തവശനായി കിടക്കുന്ന വിവേകിലും ഋഷിയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന ഗോവിന്ദനിലും ചെന്ന് നിന്നു. ഒരു പുഞ്ചിരിയോടെ അയാൾ ഋഷിയെ നോക്കി.
നല്ലോണം എടുത്തലക്കിയല്ലേ?????
പിന്നല്ലാതെ ആദി കുറച്ചു കണക്കുകൾ തീർക്കാനില്ലേ??????
പകയോടെ ഋഷി വിവേകിനെ നോക്കി.
നിന്നെ ഞാനിപ്പോ തല്ലിയത് എന്തിനാന്നറിയോ?????
ഒന്ന് എന്റെ പെണ്ണിനെ ഇത്രയും നാൾ വേദനിപ്പിച്ചതിനും അച്ഛനെ പുറം ലോകം കാണിക്കാതെ നരകിപ്പിച്ചതിനും.
രണ്ട് എന്റെ പപ്പയെ കൊല്ലാൻ നോക്കിയതിന്.
അത് കെട്ടവൻ സംശയത്തോടെ ഋഷിയെ നോക്കി.
മനസ്സിലായില്ലല്ലേ നീയും ഈ കിടക്കുന്ന നിന്റെ തന്തയും പണ്ടെങ്ങോ ഉണ്ടായ വൈരാഗ്യത്തിന്റെ പേരിൽ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയ വിശ്വനാഥ മേനോനെ ഓർമ്മയുണ്ടോ???? അതെന്റെ അച്ഛനാടാ………..
അതും പറഞ്ഞു വീണ്ടും വിവേകിനെ ചവിട്ടാനാഞ്ഞു.
അത് കണ്ടു ആദിയും അഭിയും ചേർന്നവനെ പിടിച്ചു മാറ്റി.
വേണ്ട ദേവ് ഇനി തല്ലിയാൽ അവൻ ചത്തു പോവും.
അഭി അവനോടായി പറഞ്ഞു.
വലിച്ചെടുത്ത് ജീപ്പിലിടടോ രണ്ടിനെയും.
ആദി അവന്റെ കൂടെയുള്ള പോലീസുകാരോട് പറഞ്ഞു.
മറ്റവന്മാരെന്തേ????????
ആദി അഭിയോടായി ചോദിച്ചു.
അത് കേട്ടവൻ വരാന്തയിൽ അടിച്ചവശരാക്കി ഇട്ടിരുന്ന 3 പേരെ കാണിച്ചു കൊടുത്തു.
അവരെയും പോലീസുകാർ ജീപ്പിൽ വലിച്ചു കയറ്റി.
തിരിച്ചു പോകാനായി ഒരുങ്ങിയ ആദി ശ്രീയെ നോക്കി. അച്ഛന്റെ നെഞ്ചിൽ ചേർന്നു നിന്നു തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുകയാണവൾ.
നിന്റെ പെണ്ണാകെ അന്തംവിട്ടു നിൽപ്പാണല്ലോ?????
ചിരിയോടെ ഋഷിയോടവൻ ചോദിച്ചു.
എല്ലാം പെട്ടെന്ന് കണ്ടതിന്റെ ഷോക്കാണ് പതിയെ മാറിക്കോളും.
നീയൊന്നും തുറന്നു പറഞ്ഞില്ലേ അവളോട്????
ഇല്ല.
ഞഞ്ഞായി.
അത് കെട്ട് ഋഷി ചിരിച്ചു.
എന്തായാലും ഞാനിപ്പോ പോകുവാ ശ്രീക്കുട്ടിയെ നാളെ വന്നു കണ്ടോളാം ഇപ്പൊ പരിചയപ്പെടാൻ ചെന്നാൽ അവൾ ബോധം കെട്ടു വീഴും ചിലപ്പോൾ.
പിന്നെ തന്തയുടെയും മകന്റെയും കാര്യം ഞാൻ നോക്കിക്കോളാം ഇനി പുറം ലോകം കാണില്ല രണ്ടെണ്ണവും അല്ലെങ്കിൽ തന്നെ അത്രയ്ക്കുണ്ടല്ലോ ചെയ്തു കൂട്ടിയതൊക്കെ.
ശരി ഡാ പിന്നെ കാണാം.
അഭി അവനോടായി പറഞ്ഞു.
ഋഷിക്കും അഭിക്കും കൈ കൊടുത്തവൻ തിരിഞ്ഞു ജീപ്പിലേക്ക് കയറി.
ജീപ്പ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവർ നിന്നു. അതിന് ശേഷം തിരിഞ്ഞു തറവാട്ടിലേക്ക് നടന്നു.
ഒന്നും മനസ്സിലാവാതെ ശ്രീ അവരെ നോക്കി നിന്നു.
എന്തൊക്കെയാ ഇവിടെ നടക്കുന്നത്??? മരിച്ചെന്നു കരുതിയ അച്ഛൻ എങ്ങനാ തിരിച്ചു വന്നത്??? വിവേകിന്റെ കസ്റ്റഡിയിൽ നിന്ന് അമ്മ എങ്ങനെ ഇവിടെ എത്തി??? ബാംഗ്ലൂർ പോയ ഋഷിയേട്ടൻ എന്താ ഇവിടെ??? അഭിയേട്ടനും ഋഷിയേട്ടനും തമ്മിലെന്താ ബന്ധം???? അച്ഛനെങ്ങനെ ഋഷിയേട്ടനെ അറിയാം???????
ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു നിർത്തി.
എന്റെ ശ്രീക്കുട്ടി നീ ഞങ്ങൾക്ക് പറയാനൊരു ഗ്യാപ് താ. ഇങ്ങനെ നോൺസ്റ്റോപ്പായി ചോദിച്ചാൽ എങ്ങനാ??? നിന്റെ ചോദ്യത്തിനെല്ലാം ഉത്തരം തരാം ആദ്യം നമുക്ക് അകത്തൊട്ടിരിക്കാം.
അഭി അവളോടായി അത്രയും പറഞ്ഞെല്ലാവരെയും നോക്കി..
അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ എല്ലാവരും അകത്തേക്ക് കയറി.
പുറകെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ഹരിയും അകത്തേക്ക് കയറി.
എല്ലാവരും ഹാളിലായി ഇരുന്നു.
ശ്രീ ഋഷിയെ നോക്കി അവൻ കണ്ണുചിമ്മി കാണിച്ചുകൊണ്ട് ചിരിച്ചു.
എല്ലാവരെയും നോക്കി അഭി പറയാനാരംഭിച്ചു.
ആദ്യം ഞാനും ദേവും തമ്മിലുള്ള ബന്ധം പറയാം. ഞാൻ എംബിഎക്ക് പഠിക്കാൻ ബാംഗ്ലൂർ പോയപ്പോൾ അവിടെ നിന്ന് കിട്ടിയ എന്റെ ആത്മാർത്ഥ സുഹൃത്താണ് ഈ നിൽക്കുന്ന ഋഷി ദേവ് എന്ന എന്റെ ദേവ്.
ശ്രീ അത് കേട്ടതിശയത്തോടെ അവനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചു കാണിച്ചു.
അഭി പതിയെ അവരുടെ സൗഹൃദത്തിന്റെ കഥ പറയാനാരംഭിച്ചു. എല്ലാവരും ആകാംഷയോടെ ചെവിയോർത്തിരുന്നു.
ശ്രീ ഒരു പകപ്പോടെ ആണ് എല്ലാം കേട്ടത്. ഋഷിക്കവളോടുള്ള പ്രണയത്തെ പറ്റി കേട്ട് അവളിൽ സന്തോഷമാണോ ഇത്രയും നാൾ പറയാതിരുന്നത് കൊണ്ട് സങ്കടമാണോ നിറയുന്നതെന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ബാംഗ്ലൂരിൽ നിന്നവർ പോന്നത് വരെയുള്ള കാര്യങ്ങൾ പറഞ്ഞവൻ ഒരു ദീർഘനിശ്വാസമെടുത്തു.
എല്ലാവരുടെയും മുഖത്തേക്ക് നോക്കി. ഹരിയും ശിവനന്ദനുമൊഴികെ ബാക്കി എല്ലാവരിലും പിന്നീടെന്താ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ നിറഞ്ഞു നിന്നു.
അതുകണ്ട് ഒരു ചിരിയോട് കൂടി അവൻ ബാക്കി പറയാനാരംഭിച്ചു.
ബാംഗ്ലൂരിൽ നിന്ന് തിരിച്ചു പോന്നെങ്കിലും ഞങ്ങളുടെ ബന്ധം പഴയത് പോലെ തന്നെ ഫോൺ വിളികളിലൂടെയും വീഡിയോ കോളിലൂടെയും മറ്റും ശക്തമായി മുന്നോട്ട് പോയി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ചെറിയച്ഛൻ നിനക്ക് കല്യാണലോചനയും മറ്റും നോക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ ഇവന്റെ കാര്യം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു.
അന്ന് തന്നെ എല്ലാം ഞാൻ ചെറിയച്ഛനോട് പറഞ്ഞു.
ശ്രീ ഞെട്ടി അച്ഛനെ നോക്കി.
അയാൾ അതെയെന്ന് ചിരിയോടെ തലയാട്ടി.
അന്ന് അവസാനമായി നിന്നെ വിളിച്ചു ഞാനൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ അതെന്റെ മരുമകന്റെ കാര്യമായിരുന്നു.
ശ്രീ ഇതെല്ലാം കേട്ട് ഞെട്ടി ഇരുന്നുപോയി.
പക്ഷെ അത് പറയാൻ വരുന്നതിന് മുന്നേ അവന്മാരെന്നെ തട്ടിക്കൊണ്ട് കൊണ്ടുപോയിരുന്നു.
അയാളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.
അഭിയിൽ നിന്ന് ഋഷിയെ പറ്റി അറിഞ്ഞതിനു ശേഷം അവനെ കാണാനും സംസാരിക്കാനും എനിക്ക് തോന്നി. അഭിയുടെ വാക്കുകളിൽ നിന്നുതന്നെ ഋഷിയെ എനിക്ക് ബോധിച്ചിരുന്നു അതുകൊണ്ട് തന്നെ മകളെ ഇത്രയും സ്നേഹിക്കുന്ന അവനെ കാണാനായി പുറപ്പെടാൻ തീരുമാനിച്ചു.
അങ്ങനെയാണ് ഏട്ടനോടും അഭിയോടും സത്യം പറഞ്ഞിട്ട് ബാക്കി എല്ലാവരോടും ബിസ്സിനെസ്സ് ആവശ്യത്തിനാണെന്നു പറഞ്ഞ് ഋഷിയെ കാണാനായി പുറപ്പെട്ടത്.
അവിടെ ചെന്ന് ഋഷിയുടെ ഫാമിലിയെ മുഴുവൻ പരിചയപെട്ടു. കുറഞ്ഞ സമയം കൊണ്ടുതന്നെ വിശ്വനാഥനുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടു എന്ന് മാത്രമല്ല ഋഷിയെ സ്വന്തം മരുമകനായല്ല മകനായി തന്നെ കാണാനും കഴിഞ്ഞു.
അന്ന് വിശ്വനും ഋഷിക്കും എന്റെ ശ്രീക്കുട്ടിയെ ആ വീട്ടിലെ മരുമകളായി തന്നേക്കാം എന്ന് വാക്കും കൊടുത്ത് പെണ്ണ് കാണലിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തിരിച്ചു.
പോരുന്ന വഴിയെല്ലാം എന്നെ ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നിക്കൊണ്ടിരുന്നു. ഞാൻ കാറിന്റെ വേഗം കൂട്ടി എത്രയും വേഗം വീട്ടിലേക്കെത്താൻ കുതിച്ചു. എന്നാൽ ഹൈ വേയിലേക്ക് കയറാനായുള്ള വളവ് തിരിഞ്ഞപ്പോൾ എതിരെ സ്പീഡിൽ ഒരു ടാങ്കർ ലോറി വന്നു. അതിൽ ഇടിക്കാതിരിക്കാനായി പെട്ടന്ന് വണ്ടി ഞാൻ വെട്ടിച്ചപ്പോൾ ഒരു മരത്തിൽ ശക്തമായി ചെന്നിടിച്ചു. ശക്തമായുള്ള ആ ഇടിയിൽ എന്റെ ബോധം പോയി. എങ്കിലും എന്നെ ഫോളോ ചെയ്തു വന്ന വണ്ടിയിൽ നിന്നിറങ്ങുന്ന വിവേകിനേയും ടാങ്കർ ലോറിയിൽ നിന്നിറങ്ങിയ അവന്റെ കൂട്ടാളികളെയും കണ്ണുകൾ മങ്ങിയ വേളയിലും ഞാൻ കണ്ടു.
എല്ലാവരും ആകാംഷയോടെ അയാളുടെ വാക്കുകൾക്കായി അക്ഷമയോടെ ഇരുന്നു.
സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെ അയാളുടെ മുന്നിൽ തെളിഞ്ഞു.
————————————————————–
കണ്ണ് തുറക്കുമ്പോൾ അയാൾ ഒരു മുറിയിലായിരുന്നു. അലറി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല.
തളർന്നയാൾ നിലത്തിരുന്നു പോയി.
പെട്ടെന്നാണ് വാതിൽ തുറന്നൊരാൾ അകത്തേക്ക് വരുന്നത്.
മുന്നിൽ വന്ന ആളുടെ മുഖം കണ്ടതും അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. അയാളവന്റെ മുഖത്താഞ്ഞടിച്ചു.
എന്തിനാടാ എന്നെ ഇവിടെ കൊണ്ടുവന്നത്????? മര്യാദക്ക് തുറന്നു വിടെടാ എന്നെ…..
ഏയ് പൊടിക്കൊന്നടങ്ങെന്റെ അമ്മാവാ ഒന്നുമില്ലെങ്കിലും ഭാവി മരുമകനല്ലേ ഞാൻ?????
മരുമകനോ നീയോ????
എന്റെ ശരീരത്തിൽ ജീവന്റെ ഒരു തരി ബാക്കിയുണ്ടെങ്കിൽ എന്റെ മകളെ ഞാൻ നിനക്ക് തരില്ലെടാ.
അതിന് താനിവിടുന്നു പുറത്ത് പോയിട്ട് വേണ്ടേ????
അമ്മാവന് ഒരു കാര്യമറിയോ തന്നെ ഇവിടെ കൊണ്ടുവന്നിട്ടിന്നേക്ക് 3 ദിവസം കഴിഞ്ഞു.
അതുപോലെ അമ്മാവൻ ഇപ്പൊ ഉള്ളത് എവിടെയാ എന്നറിയോ????
താനിപ്പോ ബാംഗ്ലൂറാഡോ ഉള്ളത് അതുപോലെ തറവാട്ടിലെ എല്ലാവരുടെയും മുന്നിൽ താൻ മരിച്ചു കഴിഞ്ഞു.
ഞെട്ടിത്തരിച്ചയാൾ അവനെ നോക്കി.
അമ്മാവന് ഒന്നും മനസ്സിലായി കാണില്ല അല്ലെ പോട്ടെ ഞാൻ പറഞ്ഞു തരാം. ശ്രീക്കുട്ടിയെ എനിക്ക് വേണ്ടി ഞാനും എന്റെ അച്ഛനും ഒരുപാട് ചോദിച്ചതല്ലേ താനും തന്റെ തന്തയും കൂടി അതിന് തടസ്സമായി വന്നു.
എനിക്ക് താൻ തറവാട്ട് സ്വത്തല്ലാതെ സമ്പാദിച്ചതൊക്കെ സ്വന്തമായി വേണം അതിന് വേണ്ടിയാണ് ശ്രീക്കുട്ടിയെ ഞാൻ വേണമെന്ന് പറഞ്ഞത് പക്ഷെ അമ്പിനും വില്ലിനും താനടുത്തില്ല പിന്നെന്താ ചെയ്യാ????
അതുകൊണ്ട് ഞാനും എന്റെ അച്ഛനും ചേർന്നൊരു പ്ലാനുണ്ടാക്കി.
അമ്മാവനെ ആക്‌സിഡന്റ് ആക്കിയിട്ടു എല്ലാവരുടെയും മുന്നിൽ മരിച്ചു എന്ന് വരുത്തി തീർക്കുക. അമ്മാവന് ആക്‌സിഡന്റ് ഉണ്ടാക്കിയത് ഞാനാ. ബോധം പോയ അമ്മാവന്റെ ശരീരത്തിൽ മയക്കുമരുന്ന് കുത്തി വെച്ച് ടാങ്കർ ലോറിയിൽ കയറ്റി ഇങ്ങോട്ട് വിട്ടു. നിങ്ങൾ മരിച്ചെന്നു വിശ്വസിപ്പിക്കാൻ ആ കാർ ഞങ്ങൾ ആക്‌സിഡന്റിൽ കത്തിച്ചാമ്പലായത് പോലെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് മോർച്ചറിയിൽ നിന്ന് വാങ്ങിയ ഏതോ ആളുടെ കത്തികരിഞ്ഞ ശരീരം അതിലിട്ടു. കുറച്ചു കാശ് വാരിയെറിഞ്ഞത് തന്റെ ശരീരമാണെന്ന് വരുത്തി തീർത്തു.
മിനിഞ്ഞാന്നായിരുന്നു അമ്മാവന്റെ ശവ സംസ്ക്കാരം എല്ലാവിധ ചടങ്ങുകളോടും കൂടി നല്ല അന്തസായി തന്നെ അത് നടത്തി കെട്ടോ.
അവൻ പൊട്ടിച്ചിരിച്ചു.
ഹരിയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ താഴേക്ക് പതിച്ചു.
ഇനിയാണ് എന്റെ യഥാർത്ഥ കളി. ആ പന്ന കിളവൻ തന്റെ തന്തയെ തന്റെ ജീവൻ വെച്ച് ഭീഷണിപ്പെടുത്തി ശ്രീക്കുട്ടിയെ ഞാൻ സ്വന്തമാക്കും. സ്വത്തുക്കൾ എന്റെ പേരിലായി കഴിയുമ്പോൾ സത്യങ്ങളെല്ലാം അറിയുന്ന തന്നെയും തന്റെ തന്തയുടെയും ജീവൻ ഞാനെടുക്കും എന്നിട്ടീ കുറ്റമെല്ലാം ഞാൻ ജിത്തുവിന്റെ തലയിൽ കെട്ടി വെക്കും.
ഇതെല്ലാം കേട്ട് പകച്ചയാൾ നിന്നു.
എങ്ങനെ എന്നല്ലേ???? അമ്മാവന്റെ കമ്പനിയിൽ തന്റെയും അഭിയുടെയും വിശ്വസ്തനായ കാർത്തിയെ കൊണ്ട് ഞാൻ ഒരു തിരിമറി നടത്തി. കാർത്തിയെ അന്ധമായി വിശ്വസിച്ച അഭി അവൻ കൊടുത്ത പേപ്പഴ്സ് വായിച്ചു നോക്കാതെ തന്നെ സൈൻ ചെയ്തു. അതുകൊണ്ട് തന്നെ ആ തിരിമറി ജിത്തു നടത്തിയതാണെന്നേ പറയൂ.
അവൻ പോക്കെറ്റിൽ നിന്നൊരു മുദ്രപത്രം എടുത്തയാൾക്ക് നേരെ കാണിച്ചു.
ഇതെന്താണെന്നറിയോ???? ശ്രീക്കുട്ടിയുടെ കല്യാണം കഴിയുന്നത് വരെ അമ്മാവന്റെ ബിസ്സിനെസ്സ് സാമ്രാജ്യം നോക്കി നടത്താനായി അമ്മാവൻ എനിക്ക് തന്ന അധികാരമാണിത്.
ഇല്ല…………
ഏയ് അമ്മാവൻ ഇല്ലയെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്ന് സൂക്ഷിച്ചു നോക്കിയേ അമ്മാവന്റെ ഒപ്പ് തന്നെയല്ലേ ഇത്????
ഹരി ഒപ്പ് സൂക്ഷിച്ചു നോക്കി.
അതേ തന്റെ ഒപ്പാണത് പക്ഷെ എങ്ങനെ?????
എന്താ അമ്മാവാ ഇത് എത്ര വിശ്വസ്ഥനാണെങ്കിലും കൊണ്ടു വന്നു തരുന്ന ഫയലോന്ന് വായിച്ചു പോലും നോക്കാതെ ഒപ്പിട്ടാൽ ഇങ്ങനെ ഇരിക്കും.
അത് കേട്ടപ്പോൾ തനിക്ക് ചതിവ് പറ്റി എന്ന് ബോധ്യമായി. ഒരു സ്റ്റാഫ് എന്നതിലുപരി മകനെ പോലെ ആയിരുന്നു കാർത്തി അയാൾക്ക്. ആ അവൻ തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
തലക്കടി കിട്ടിയത് പോലെ ഇരുന്നു പോയി.
എന്താ അമ്മാവാ ഇത്ര പെട്ടെന്ന് തകർന്ന് പോയോ???
ഹഹഹ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. പിന്നെ അഭിയെയും വല്യമ്മാവനെയും ഞാനൊന്ന് പേടിച്ചിരുന്നു കെട്ടോ. പക്ഷെ അവർ ഞാൻ കരുതിയത് പോലെയല്ല സ്നേഹം നടിച്ചു നിന്നത് തന്റെ സ്വത്തുക്കൾ കണ്ടായിരുന്നു. താനങ്ങു തട്ടി പോയെന്നറിഞ്ഞപ്പോൾ അവർ മറുകണ്ടം ചാടി.
പണത്തിനു വേണ്ടി ഇപ്പൊ ഞാൻ കളിക്കുന്ന കളികൾക്കൊക്കെ അവരുമുണ്ട് കൂടെ.
അത് കൂടി കേട്ട് നിസ്സഹായനായി എല്ലാം തകർന്നവനെ പോലെ ഇരുന്നു പോയി.
പക്ഷെ അമ്മാവൻ ജീവനോടെ ഉള്ളതൊന്നും അവർക്കറിയില്ല ഞാൻ ചെയ്യുന്നതൊക്കെ ആരുടെയെങ്കിലും തലയിൽ വെക്കണ്ടേ??????
സ്വത്തിനു വേണ്ടി സ്വന്തം കുടുംബത്തിലെ രണ്ടു പേരെയും ദാരുണമായി കൊലപ്പെടുത്തിയ അച്ഛനും മകനും അറസ്റ്റിൽ എങ്ങനുണ്ട് ടൈറ്റിൽ????? ഹഹഹാ
അട്ടഹസിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തി.
ഇനി അമ്മാവൻ വിശ്രമിച്ചോ ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിന്റെ ഞെട്ടൽ കാണും പതിയെ മാറിക്കോളും. ശ്രീക്കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിട്ട് ഞാൻ വരാം. എന്നിട്ട് വേണം അമ്മാവനെ അങ്ങ് പരലോകത്തേക്കയക്കാൻ. സ്വന്തം മരുമകന്റെ കൈ കൊണ്ട് മരിക്കാനും ഒരു യോഗം വേണം അമ്മാവാ……..
അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി.
കേട്ടതൊന്നും വിശ്വാസികളനാവാതെ അയാൾ തറഞ്ഞിരിന്നു പോയി.
————————————————————-
ഓർമ്മകളിൽ അയാളുടെ കണ്ണ് നിറഞ്ഞു.
ഋഷി എഴുന്നേറ്റയാളുടെ അടുത്ത് വന്നിരുന്നുകൊണ്ട് തോളിൽ കൈ വെച്ച് ആശ്വസിപ്പിച്ചു.
ശ്രീ ഇതെല്ലാം നിറഞ്ഞ കണ്ണുകളോടെ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.
ഒരു നിമിഷത്തിന് ശേഷം അയാൾ വീണ്ടും പറയാനാരംഭിച്ചു.
പിന്നീടവൻ വരുന്നത് ജാനകിയും ശ്രീക്കുട്ടിയും രക്ഷപെട്ടു പോയി കഴിഞ്ഞാണ്. മുഴുവൻ ദേഷ്യത്തിലായിരുന്നു. പക്ഷെ അന്നാണ് മനസ്സിൽ ഒരു സമാധാനം കിട്ടിയത് എന്റെ മോളാ ദുഷ്ടന്റെ കയ്യിൽ നിന്ന് രക്ഷപെട്ടല്ലോ???? എന്റെ മനസ്സിൽ നിങ്ങൾ രണ്ടുപേരും എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കണേ എന്ന പ്രാർത്ഥനയായിരുന്നു.
ഒരുപാട് തവണ ഞാൻ രക്ഷപെടാൻ ശ്രമിച്ചു. ഒരു തവണ അവിടെ നിന്ന് പുറത്ത് കടന്നതുമാണ് പക്ഷെ പിടിക്കപ്പെട്ടു.
ഒരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഋഷിയും അഭിയും എന്നെതേടി അവിടെ എത്തുന്നത്. നിങ്ങളെ ആരെയും ഇനിയൊന്ന് കാണാൻ പോലും കഴിയും എന്നുകരുതിയതല്ല. ആ ഇരുട്ടറയിൽ എല്ലാം അവസാനിക്കും എന്നായിരുന്നു കരുതിയത്.
ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു തീർന്നതും ശ്രീ അയാളെ കെട്ടിപിടിച്ചു കരഞ്ഞു.
എന്താ ഇത് മോളെ കരയാതെ ഞാൻ തിരിച്ചെത്തിയില്ലേ എന്റെ കുഞ്ഞിനെ കണ്ണ് നിറച്ചു കാണാൻ സാധിച്ചില്ലേ?????
മതി കരഞ്ഞത് ഈ കരച്ചിൽ കാണാനല്ല ഞാനാഗ്രഹിച്ചത്.
ഒരുപാട് സഹിച്ചല്ലേ എന്റെ അച്ഛൻ????
വിതുമ്പിക്കൊണ്ടവൾ ചോദിച്ചു.
ഒന്നുല്ലടാ എന്റെ വിഷമങ്ങളെല്ലാം ദേ നിന്നെയും ജാനകിയെയും കണ്ടപ്പോൾ തന്നെ മാറി. ഇപ്പൊ ഞാൻ ഒരുപാട് സന്തോഷവാനാണ്. ആ കണ്ണ് തുടച്ചേ…..
അയാൾ തന്നെ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു.
മതി മതി സെന്റി അടിച്ചത്.
അഭി ഇടപെട്ടു.
അവൻ ശ്രീയുടെ അടുത്ത് ചെന്നിരുന്നു.
സോറി മോളെ നിന്നെ ഞാൻ ഒരുപാട് അവോയ്ഡ് ചെയ്തു. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നെടാ നീ കരഞ്ഞപ്പോഴെല്ലാം പിടച്ചത് എന്റെ നെഞ്ചായിരുന്നു. ഒന്നും പറയാൻ പറ്റാതെ ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാൻ നിസ്സഹായനായി പോയി. ക്ഷമിക്കില്ലേടി ഈ ഏട്ടനോട്?????
അവൻ പറഞ്ഞു തീർന്നതും ശ്രീ അവനെ ഇറുകെ പുണർന്നു. അത് മാത്രം മതിയായിരുന്നു അവന്റെ ഉള്ളിൽ ആളിയ അഗ്നിയെ ശമിപ്പിക്കാൻ.
അവനും അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.
എനിക്കറിയണം അഭിയേട്ടാ പിന്നീട് എന്തൊക്കെയാ നടന്നതെന്ന്.
ദൃഡമായ അവളുടെ ശബ്ദം കേട്ടവൻ അവളെ അവനിൽ നിന്നടർത്തി മാറ്റിക്കൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
പറയാടാ എല്ലാം നീ അറിയണം.
അഭി പതിയെ പറയാൻ തുടങ്ങി.
അന്ന് ചെറിയച്ഛന്റെ ബോഡി കൊണ്ടുവന്ന സമയം എല്ലാവരും തകർന്ന് പോയി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നുപോയി.
നിന്നെ ഒന്നാശ്വസിപ്പിക്കണം എന്നുമുണ്ടായിരുന്നെങ്കിലും അച്ഛനെന്നെ തടഞ്ഞു. എന്താണ് കാര്യം എന്നറിയാതെ അച്ഛനെ നോക്കിയപ്പോഴേക്കും അച്ഛൻ എന്നെ വലിച്ചു മുറിയിൽ കയറ്റിയിരുന്നു.
————————————————————–
എന്താ അച്ഛാ??????
ജിത്തു നിന്നോടൊരത്യാവശ്യ കാര്യം എനിക്ക് പറയണം പക്ഷെ ഇത് നമ്മളല്ലാതെ മറ്റൊരാൾ അറിയാൻ പാടില്ല.
അവൻ എന്തെന്നർത്ഥത്തിൽ അച്ഛനെ നോക്കി.
ഹരി….. ഹരി മരിച്ചിട്ടില്ല.
എന്താ??????????????
ഇല്ലെടാ എന്റെ ഹരി മരിച്ചിട്ടില്ല. അവനെ ആ വിവേകും അവന്റെ തന്ത ആ @/&$ മോനും ചേർന്ന് എവിടെയോ പൂട്ടി ഇട്ടിരിക്കുവാ.
അഭി ഞെട്ടലോടെയാണ് അത് കേട്ടത്.
അവനു ശ്രീക്കുട്ടിയെ സ്വന്തമാക്കണം അത് വഴി സകല സ്വത്തുക്കളും കൈക്കലാക്കണം അതിന് വേണ്ടി കളിക്കുന്ന ഡ്രാമയാണിത്. ഹരിയുടെ ജീവൻ കാണിച്ചു അച്ഛനെ ഭീഷണിപ്പെടുത്തി ശ്രീക്കുട്ടിയെ കല്യാണം കഴിക്കാനും അതിന് ശേഷം ഹരിയേയും അച്ഛനെയും കൊന്ന് ആ കുറ്റം നിന്റെയും എന്റെയും തലയിൽ കെട്ടി വെക്കാനുമാണ് അവൻ പ്ലാൻ ചെയ്യുന്നത്.
നിന്റെ പേരിൽ അവൻ കമ്പനിയിൽ കോടികളുടെ തിരിമറി ചെയ്തിട്ടുണ്ട്. അതുപോലെ ഹരിയുടെ ഒപ്പ് ഉപയോഗിച്ച് അവൻ ഒരു പവറോഫറ്റോണിയും ഉണ്ടാക്കിയിട്ടുണ്ട്. ശ്രീക്കുട്ടിയുടെ കല്യാണം കഴിയുന്നത് വരെ കമ്പനി നോക്കി നടത്താനുള്ള അവകാശം ഇപ്പൊ അവനാണ്.
പക്ഷെ അച്ഛാ ഇതൊക്കെ എങ്ങനെ????
അറിയില്ല മോനെ കൂടെ നിന്ന് ആരോ നിന്നെയും ഹരിയേയും ചതിച്ചു. ഞാനിതെല്ലാം വിവേക് ഫോണിലരോടൊ പറയുന്നത് കേട്ടതാ.
വെറുതെ വിടില്ല ഞാനവനെ അങ്ങനെ എന്റെ ശ്രീക്കുട്ടിയെ അവന് ബലി കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.
ദേഷ്യത്തിൽ വെളിയിലേക്കിറങ്ങാൻ ഭാവിച്ച അവനെ ശിവനന്ദൻ പിടിച്ചു നിർത്തി.
അടങ്ങു ജിത്തു നീയൊന്ന് നമ്മുടെ ഹരിയുടെ ജീവനിപ്പോ അവന്റെ കയ്യിലാ. എടുത്തുചാടി എന്ത് പ്രവർത്തിച്ചാലും അതവന്റെ ജീവന് ആപത്താണ്. ഇവിടെ ശക്തിയല്ല ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്.
സംശയത്തോടെ നിന്ന അവനോടയാൾ മനസ്സിലുള്ള പ്ലാനെല്ലാം പറഞ്ഞു.
എല്ലാം മനസ്സിലായത് പോലെ അവൻ തലയാട്ടി.
പലതും മനസ്സിൽ ഉറപ്പിച്ചവർ മുറിക്ക് പുറത്തേക്കിറങ്ങി.
ഫോണെടുത്ത് ദേവ് എന്ന് സേവ് ചെയ്ത നമ്പറിൽ വിളിക്കുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.
തുടരും………………………………
ഞാൻ തന്നെ ഉണ്ടാക്കി വെച്ച കുരുക്കുകളാണിത് 😬😬😬
പക്ഷെ വിചാരിച്ചത് പോലെ അഴിക്കാൻ അത്ര എളുപ്പമല്ലെന്ന് ഇപ്പോഴാ മനസ്സിലായത് എനിക്കെന്തിന്റെ കേടായിരുന്നു 🤦♀️🤦♀️🤦♀️
ഈ പാർട്ട് കൊണ്ട് നടന്ന സംഭവങ്ങൾ പറഞ്ഞു തീർക്കാമെന്ന് കരുതിയതാ നടന്നില്ല 😒😒😒
അടുത്ത പാർട്ടോടെ സംശയങ്ങളെല്ലാം ഞാൻ മാറ്റി തരാം 😊😊😊 ഏകദേശമെല്ലാം പിടികിട്ടി കാണുമെന്നു പ്രതീക്ഷിക്കുന്നു 😉😉😉
ട്വിസ്റ്റും എല്ലാത്തിനും പുറകിലെ കാരണങ്ങളുമെല്ലാം എന്റെ കുഞ്ഞു തലയിൽ ഉദിച്ചതാണ് 🙈🙈🙈പൊട്ടത്തരങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 😌
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
E part super ayirunnu ketto…ennalum a kunju thalayil ethrayum nalla surprise tharanulla bhudhi undairunno🙄🤣🤣🤣
Part 12 vaayichappolee oru doubt thonniyathaa sreede achane aaanoo avide lock aaakki etteekkanathennuu🙂 vicharichathilum kooduthal twist undalllooo… ഈ കുഞ്ഞു തലയിൽ നിറച്ച് ബുദ്ധി ഉണ്ടല്ലോ….😁😁😁 next ഒരു crime story എഴുതൂ …കട്ടയ്ക്ക് കൂടെയുണ്ട് 😉😉😊😊😊😊😊😊
Polichallo ammutiea waiting for the next part 🥰🥰💖 u
നന്നായി എഴുതി ട്ടോ
ഗുഡ്. ഗോഡ് ബ്ലെസ്സഡ്