ദേവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ട് അഭിക്ക് തോന്നിയതിന്റെ ഇരട്ടി ദേഷ്യവും പകയും അവനു വിവേകിനോടും ഗോവിന്ദനോടും തോന്നി. അവന്റെ അമർഷം മനസ്സിലാക്കാൻ അവന്റെ വാക്കുകൾ തന്നെ മതിയായിരുന്നു. ഒരു വിധം അവനെ പ്ലാനും മറ്റും പറഞ്ഞു സമാധാനിപ്പിച്ച് അഭി കാൾ കട്ട് ചെയ്തു.
എന്തായി ദേവിനോടെല്ലാം പറഞ്ഞോ????
ശിവനന്ദൻ അവനോടായി ചോദിച്ചു.
മ്മ് അവനെല്ലാത്തിനും കൂടെയുണ്ട്.
വാ നമുക്ക് വേറെയും പണിയുണ്ട്.
അച്ഛന് പിറകെ നടക്കുമ്പോൾ ഡെഡ് ബോഡിയിൽ കെട്ടിപിടിച്ചു കരയുന്ന ശ്രീയെ ചങ്ക് പൊട്ടുന്ന വേദനയിൽ അവൻ കണ്ടില്ല എന്നു നടിച്ചു.
കർമ്മങ്ങൾ ചെയ്യുമ്പോൾ തന്റെ ചെറിയച്ഛൻ ജീവനോടെയുണ്ട് എന്ന് വിളിച്ച് പറയാൻ അവന്റെ മനസ്സ് കൊതിച്ചു. പക്ഷെ ഹരിയുടെ ജീവന് ആപത്തൊന്നും സംഭവിക്കാതിരിക്കാൻ അവൻ ശാസനയോടെ നാവിനെ വിലക്കി.
ജീവിച്ചിരിക്കുന്ന ആൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുമ്പോൾ അവന്റെ കയ്യും ചുണ്ടുകളും വിറച്ചു.
കണ്ണുകൾ നിറഞ്ഞൊഴുകി.
മനസ്സിൽ പകയാളുകയായിരുന്നു.
————————————————————-
ശവസംസ്കാരവും മറ്റും കഴിഞ്ഞു ശ്രീലകം തറവാട് മൂകമായി നിന്നു. കളിയും ചിരിയും അലയടിച്ചു കൊണ്ടിരുന്ന തറവാട്ടിൽ തേങ്ങലുകൾ മാത്രമായി.
താറവാട്ടിലെ കുളക്കടവിൽ ഇനി നടത്തേണ്ട പ്ലാനിങ്ങുകളെ പറ്റി ചർച്ച നടത്തുകയാണ് വിവേകും ഗോവിന്ദനും.
ഇന്ന് തന്നെ ആ പരട്ട കിളവനെ കണ്ട് ശ്രീക്കുട്ടിയെ എനിക്ക് വിവാഹം ചെയ്തു തരണമെന്ന് പറയണം ഇനിയും വൈകിക്കൂട.
ആരെയാ വിവി നിനക്ക് കല്യാണം കഴിക്കേണ്ടത്?????
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് ചിരിയോടെ പടിക്കെട്ടിൽ നിൽക്കുന്ന അഭിയേയും ശിവനന്ദനേയുമാണ്.
വിവേക് മറുപടി ഒന്നും പറയാതെ ദേഷ്യത്തിൽ മുഖം തിരിച്ചു.
നിനക്കെന്നോട് ദേഷ്യമാണോ വിവി????
അഭിയുടെ ചോദ്യത്തെ അവൻ പാടെ അവഗണിച്ചു.
ഗോവിന്ദാ നിങ്ങൾ സംസാരിക്കുന്നത് ഞാൻ കേട്ടു. വിവേകിനെ കൊണ്ട് ശ്രീക്കുട്ടിയെ കല്യാണം കഴിപ്പിക്കണം അത് വഴി ഹരി സമ്പാദിച്ച കോടിക്കണക്കിനു സ്വത്തുക്കൾ കൈക്കലാക്കണം എന്നല്ലേ നിങ്ങളുടെ ആഗ്രഹം. എന്നാൽ ഇനി മുതൽ ഞങ്ങളുമുണ്ട് കൂടെ.
ശിവനന്ദന്റെ വാക്കുകൾ കേട്ട് അവർ ഞെട്ടി അയാളെ നോക്കി.
ഹഹഹ ഞെട്ടി പോയല്ലേ???? നിങ്ങളൊക്കെ ഇത് പ്ലാൻ ചെയ്യുന്നതിന് മുന്നേ ഞാനും ഇവനും സ്വത്തിനു വേണ്ടി പലതും പ്ലാൻ ചെയ്തതാ.
അവർ വിശ്വാസം വരാതെ അയാളെ നോക്കി.
വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ???? എന്നാൽ അതാണ് സത്യം.
പഠിപ്പെല്ലാം കഴിഞ്ഞു ഞാൻ ബിസ്സിനെസ്സ് നോക്കി നടത്താൻ തുടങ്ങിയപ്പോൾ സന്തോഷമായിരുന്നു മനസ്സിൽ. എന്നാൽ ഹരിയോട് അച്ഛൻ എന്റെ കൂടെ ഫാമിലി ബിസ്സിനെസ്സ് നോക്കി നടത്താൻ പറഞ്ഞപ്പോൾ ഇതുവരെ കയ്യിൽ അടക്കി വെച്ചത് നഷ്ടമാവുമോ എന്ന് ഞാൻ പേടിച്ചു. പക്ഷെ അവൻ അതിൽ താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞു മാറിയപ്പോൾ ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എന്നാൽ ആ സന്തോഷത്തിന് അധികനാൾ ആയുസില്ലായിരുന്നു. ഹരി സ്വന്തമായി ബിസ്സിനെസ്സ് സാമ്രാജ്യം പടുത്തുയർത്തി അവിടെ എന്റെ വീഴ്ച തുടങ്ങി. അവന്റെ കമ്പനി പേരെടുക്കാൻ തുടങ്ങി. എന്നേക്കാൾ ഉയരങ്ങളിൽ എന്റെ അനുജനായ അവൻ എത്തിയപ്പോൾ പലരും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കാൻ തുടങ്ങി. എന്തിനേറെ അച്ഛൻ പോലും എന്നെക്കാൾ അവനെ ഉയർത്തി കാണിക്കാൻ തുടങ്ങി. അത് കൂടി ആയപ്പോൾ എനിക്കവനോടുള്ള പക വളരാൻ തുടങ്ങി.
അയാളുടെ മുഖത്തെ രൗദ്രഭാവത്തെ നോക്കി കാണുകയായിരുന്നു വിവേകും ഗോവിന്ദനും.
പക്ഷെ പുറമെ ഞാനൊന്നും കാണിച്ചില്ല ഒരവസരത്തിനായി കാത്തിരുന്നു. വാശി ആയിരുന്നു എനിക്ക് അവന്റെ സ്വത്തുക്കൾ കൂടി ഏത് വിധേനയും കൈക്കലാക്കാനുള്ള വാശി. അത് ഞാൻ എന്റെ മകനിലേക്കും പകർന്നു നൽകി. പക്ഷെ അത് ഞങ്ങൾ രണ്ടും പ്രകടിപ്പിക്കാതെ മനസ്സിൽ കൊണ്ടു നടന്നു. അവന്റെ വിശ്വാസം നേടിയെടുത്ത് കൂടെ നിന്ന് അവനുള്ള കുഴി തോണ്ടുക അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ശ്രീക്കുട്ടിയെ ഇവൻ സ്വന്തം പെങ്ങളെ പോലെ കൊണ്ടുനടന്നതും നിങ്ങളെ ശത്രുക്കളെ പോലെ കണ്ടതുമെല്ലാം ഇതൊക്കെ മനസ്സിൽ കണ്ടായിരുന്നു.
എംബിഎ കഴിഞ്ഞു വന്ന അഭിയെ ഹരിക്കൊരു സഹായം എന്ന പേരിൽ അവന്റെ കമ്പനിയിൽ നിർത്തിയത് പോലും കൂടെ നിന്ന് ചതിച്ചു സ്വത്ത് തട്ടിയെടുക്കാനായിരുന്നു. പക്ഷെ അതിന് മുന്നേ അവനെ കാലൻ കൊണ്ടുപോയില്ലേ??????
പല്ല് ഞെരിച്ചു കൊണ്ടയാൾ പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ട് വിവേകും ഗോവിന്ദനും ഒരു നിമിഷം മൗനമായിരുന്നു.
ഇപ്പൊ എന്തിനാ ഞങ്ങളുടെ കൂടെ കൂടുന്നത്???????
വിവേക് സംശയത്തോടെ ചോദിച്ചു.
സിമ്പിൾ നമ്മുടെ രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. നമുക്ക് വേണ്ടത് അയാളുടെ സ്വത്തുക്കളാണ്. എന്ത് സഹായത്തിനും കൂടെ ഞങ്ങളുണ്ട്. ശ്രീക്കുട്ടിയെ വിവേകിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഞങ്ങൾ മുൻപന്തിയിൽ നിൽക്കാം പക്ഷെ ഒരേ ഒരു ഡിമാൻഡ്. സ്വത്തുക്കൾ കിട്ടുമ്പോൾ ഫിഫ്റ്റി – ഫിഫ്റ്റി.
എന്ത് പറയുന്നു സമ്മതമാണോ????
അഭി ചോദിച്ചു.
അളിയൻ ഇപ്പൊ എടുത്തു ചാടി തീരുമാനം പറയണ്ട. നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് ആവശ്യങ്ങളുണ്ടാവും.
അത്രയും പറഞ്ഞയാൾ അഭിയേയും കൊണ്ട് തിരികെ നടക്കാനൊരുങ്ങി.
സമ്മതം………….
ഗോവിന്ദന്റെ ശബ്ദം കേട്ട് പെട്ടന്നവർ തിരിഞ്ഞു.
അളിയൻ നന്നായി ആലോചിച്ചിട്ട് തന്നെയല്ലേ സമ്മതം പറഞ്ഞത്. അവസാനം സ്വത്ത് വീതിക്കലിനുള്ള സമയം വരുമ്പോൾ പിന്നെ തർക്കിച്ചിട്ട് കാര്യമില്ല.
ഇല്ല ഞാൻ പൂർണ്ണ മനസ്സോടെയാണ് സമ്മതിച്ചത് ഒന്നിച്ചു നിന്നാൽ നേട്ടങ്ങൾ മാത്രമാണുള്ളതെങ്കിൽ പിന്നെന്താ ആലോചിക്കാനുള്ളത്.
എന്നാൽ കൊടളിയാ കൈ.
ശിവനന്ദൻ അയാൾക്ക് നേരെ കൈ നീട്ടി. അയാൾ തിരികെ കൈ കൊടുത്തു.
ഈ അഭി വിവേകിന് നേരെ കൈ നീട്ടി ഒരു സംശയത്തോടെ അവൻ തിരികെ കൈ കൊടുത്തു.
എന്നാൽ ഞങ്ങൾ അകത്തോട്ട് ചെല്ലട്ടെ അളിയാ നമുക്ക് ബാക്കി കാര്യങ്ങൾ രാത്രി സംസാരിച്ചു തീരുമാനിക്കാം.
അങ്ങനെ ആവട്ടെ.
തിരികെ നടക്കുമ്പോൾ ശിവനന്ദന്റെയും അഭിയുടെയും ചുണ്ടിൽ പകയുടെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വിജയിച്ചതിന്റെയും ഒരു പുഞ്ചിരി തത്തി കളിച്ചു. ആ ചിരിയോട് തന്നെ അഭി ഫോണെടുത്ത് ദേവ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു.
ശ്രീലകം തറവാട്ട് മതിലിനു സമീപത്തതായി നിർത്തി ഇട്ടിരുന്ന കാറിലെ കോ ഡ്രൈവിംഗ് സീറ്റിലിരുന്ന ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട ഋഷി ഫോണെടുത്തു നോക്കി.
* PLAN 1 SUCCEEDED *
അത് വായിച്ച ഋഷിയുടെ ചുണ്ടിലേക്കും ആ ചിരി പടർന്നു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
—————————————————————
അവർ പോയി കഴിഞ്ഞതും വിവേക് ഗോവിന്ദന് നേരെ ദേഷ്യത്തിൽ തിരിഞ്ഞു.
അച്ഛനെന്തിനാ അവരോട് സമ്മതം അറിയിച്ചത്. അവരെ കൂടെ കൂട്ടാനാണോ അച്ഛന്റെ പ്ലാൻ?????
എല്ലാം അറിഞ്ഞാൽ അവർ കൂടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ????
എനിക്കവരെ അത്ര വിശ്വാസം പോര.
എടാ വിവി നീ എന്നെപറ്റി എന്താ കരുതിയത്??? ഒന്നും മുന്നിൽ കാണാതെ ഞാൻ ഇത് ചെയ്യോ??? നമ്മുടെ രഹസ്യങ്ങൾ ഒന്നും തന്നെ അവരറിയാൻ പോവുന്നില്ല. പിന്നെ അവരിപ്പോ നമ്മുടെ കൂടെയുള്ളത് നമ്മുടെ നല്ലതിന് തന്നാ. ഒന്ന് ശ്രീക്കുട്ടിയുടെ കാര്യത്തിൽ ഒരു തടസ്സവുമില്ലാതെ നമുക്ക് മുന്നോട്ട് പോവാം രണ്ടു ആവശ്യങ്ങളെല്ലാം കഴിയുമ്പോൾ യാതൊരു സംശയവും വരാത്ത രീതിയിൽ എളുപ്പം അവരുടെ തലയിൽ കുറ്റങ്ങൾ കെട്ടി വെക്കാം. പിന്നെ നീയും കണ്ടതല്ലേ ശിവന്റെ കണ്ണിലെ ഹരിയോടുള്ള വെറുപ്പ്. സ്വന്തം അനിയൻ മരിച്ചെന്നറിഞ്ഞ വല്ല വിഷമവും അവന്റെ മുഖത്തുണ്ടോ???? അവരും നമ്മുടെ കൂടെ നിൽക്കുന്നത് കൊണ്ട് നഷ്ടം ഒന്നുമില്ലല്ലോ.
മ്മ്മ്മ്.
വിവേക് ഗൗരവത്തിൽ മൂളി.
————————————————————–
അന്ന് വൈകിട്ട് ഗോവിന്ദനും വിവേകും ശ്രീധരന്റെ മുറിയിലെത്തി.
താൻ ജീവിച്ചിരിക്കെയുള്ള മകന്റെ മരണത്തിൽ തകർന്നയാൾ ഇരിക്കുകയായിരുന്നു.
അച്ഛാ…………….
ഗോവിന്ദൻ അയാളെ വിളിച്ചു.
അയാൾ തലയുയർത്തി നോക്കി.
എനിക്കച്ഛനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.
എന്തായാലും നാളെ പറഞ്ഞാൽ മതി എനിക്കിപ്പോ ഒന്നും കേൾക്കാനുള്ള മനസ്സില്ലാ.
അയാൾ വളരെ അസ്വസ്ഥനായിരുന്നു.
അങ്ങനെ അല്ല മുത്തശ്ശാ ഇതിന്ന് തന്നെ മുത്തശ്ശൻ അറിയണം.
മുത്തശ്ശൻ ഇതൊന്ന് നോക്കിയേ??????
ഫോൺ അയാൾക്ക് കാണാവുന്ന വിധത്തിൽ പിടിച്ചുകൊണ്ട് വിവേക് പറഞ്ഞു.
അതിലെ ഫോട്ടോ കണ്ടയാൾ നടുങ്ങി. ഇരുണ്ട ഒരു മുറിയിൽ ബോധമില്ലാതെ കിടക്കുന്ന തന്റെ മകൻ.
ഞെട്ടിക്കൊണ്ടയാൾ എഴുന്നേറ്റു.
ഞെട്ടണ്ട മുത്തശ്ശാ അമ്മാവൻ ജീവനോടെ തന്നെയുണ്ട്. പക്ഷെ ഇനി ജീവിക്കണോ എന്ന് ഞങ്ങൾ തീരുമാനിക്കും.
എന്റെ മകനെ എന്ത് ചെയ്തെടാ മഹാപാപികളെ നീയൊക്കെ കൂടെ????
ഒന്നും ചെയ്തിട്ടില്ല മുത്തശ്ശാ അമ്മാവൻ ജീവനോടെ സുരക്ഷിതമായി തന്നെയുണ്ട് ഇന്നിവിടെ സംസ്കരിച്ചത് ഏതോ അനാഥ ശവമാണ്. പക്ഷെ യഥാർത്ഥത്തിൽ മകന്റെ ചിത ഇവിടെ കത്തണ്ടങ്കിൽ ഞങ്ങൾ പറയുന്നത് കേൾക്കണം.
എത്രയും വേഗം ശ്രീക്കുട്ടിയെ മുത്തശ്ശൻ എനിക്ക് വിവാഹം ചെയ്തു തരണം.
ഇല്ല അതൊരിക്കലും നടക്കില്ല.
എങ്കിൽ പിന്നെ സ്വന്തം മകന്റെ ജീവൻ നഷ്ടമായി എന്ന് കൂട്ടിക്കോ.
തളർന്നയാൾ ബെഡിൽ തലക്ക് കൈ കൊടുത്തിരുന്നു പോയി.
മുത്തശ്ശന് തീരുമാനം പറയാൻ ഞാനീ വിളിക്കുന്ന കാൾ കണക്റ്റാവുന്നത് വരെ സമയം തരാം. ഈ ഒരു ഫോൺ കോളിലാണ് മുത്തശ്ശന്റെ മകന്റെ ജീവനിരിക്കുന്നത്.
വിവേക് ഫോൺ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
കാൾ റിങ് ചെയ്തു കൊണ്ടിരുന്നു. പ്രതികരിക്കാൻ പോലുമാവാതെ ശില പോലെ അയാളിരുന്നു. ഓരോ റിങ്ങിലും ഹൃദയം പിടച്ചു കൊണ്ടിരുന്നു. മകന്റെ ജീവൻ തിരിച്ചു പിടിക്കാൻ കൊച്ചുമകളെ ബലി കൊടുക്കേണ്ടി വരുന്നു ഹൃദയം നുറുങ്ങുന്ന വേദന ആ വൃദ്ധന് തോന്നി.
വേണ്ട………. ഞാൻ….. ഞാൻ നിങ്ങൾ പറയുന്നതെല്ലാം അനുസരിക്കാം.
നെഞ്ചു പൊട്ടുന്ന വേദനയിൽ പറഞ്ഞു കൊണ്ടയാൾ കിടക്കയിലേക്ക് വീണു.
എല്ലാം കണ്ടു പുച്ഛത്തോടെ എല്ലാം നേടിയെന്ന ഭാവത്തിൽ അവർ കാൾ കട്ട് ചെയ്തു പുറത്തേക്കിറങ്ങി.
—————————————————————-
ഇതെല്ലാം കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
എന്നിട്ട്???????
പതിഞ്ഞ ശബ്ദത്തിൽ ശ്രീ ചോദിച്ചു.
അവരുടെ കൂടെ നടന്ന് ചെറിയച്ഛനെ കണ്ടെത്താൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ നടന്നില്ല.
ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ നിന്നെ അവന് കല്യാണം ചെയ്തു കൊടുക്കാൻ വരെ തീരുമാനിച്ചു. ഒന്നും മിണ്ടാനാവാതെ എല്ലാത്തിനും സപ്പോർട്ടായി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.
കല്യാണം നടക്കുന്നതിന് മുന്നേ ചെറിയച്ഛനെ കണ്ടെത്തണം പക്ഷെ അത് സാധ്യമായിരുന്നില്ല. ഞാനും അച്ഛനും ദേവും എല്ലാവരും കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. അതിനിടയിൽ എന്നെയും ചെറിയച്ഛനെയും കൂടെ നിന്ന് ചതിച്ചതാരാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. ഓഫീസിലെ ജീവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി തുടങ്ങി. പക്ഷെ അവന്റെ കയ്യിൽ നിന്ന് സത്യങ്ങൾ കണ്ടെത്തണമെങ്കിൽ ഞങ്ങൾക്ക് സമയം ആവശ്യമായിരുന്നു.
കല്യാണ ദിവസം അടിക്കും തോറും ഞങ്ങളെക്കാൾ ഏറ്റവും ടെൻഷൻ അനുഭവിച്ചത് ദേവായിരിന്നു.
അവസാനം മുത്തശ്ശനെ തല്ക്കാലം എല്ലാം അറിയിച്ചിട്ട് ശ്രീക്കുട്ടിയേയും ചെറിയമ്മയെയും ഇവിടുന്ന് ഋഷിയുടെ വീട്ടിലേക്ക് മാറ്റാമെന്ന് അവൻ തന്നെയാണ് എന്നോട് പറഞ്ഞത്.
അത് പ്രകാരം കല്യാണത്തലെന്നു രാത്രി ദേവ് കാറുമായി ഇവിടെ എത്തി. പക്ഷെ എല്ലാം മുത്തശ്ശനോട് പറയാൻ വന്ന ഞാൻ കാണുന്നത് പാർവതി അപ്പയുടെ കൂടെ പുറത്തേക്കു ബാഗുമായി ആരും കാണാതെ പോകുന്ന നിന്നെയും ചെറിയമ്മയെയുമാണ് കാണുന്നത്. എല്ലാം കണ്ടു ബാൽക്കണിയിൽ നിൽക്കുന്ന മുത്തശ്ശനെ കൂടി കണ്ടപ്പോൾ നിങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തുകയാണെന്ന് എനിക്ക് മനസ്സിലായി.
ശ്രീ ഞെട്ടലോടെ മുത്തശ്ശനെ നോക്കി. നിറഞ്ഞ കണ്ണുകളോടെ അയാളുടെ അടുത്തായി ഇരുന്നു തോളിലേക്ക് ചാഞ്ഞു.
പിന്നെന്തുണ്ടായി?????
ആമി ആകാംഷയോടെ ചോദിച്ചു.
ഞാൻ അപ്പോൾ തന്നെ ദേവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇവിടെ നിന്ന് നിങ്ങൾ ദേവരാജങ്കിളിന്റെ വീടെത്തുന്നത് വരെ അവൻ നിങ്ങളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. നിങ്ങൾ സേഫായി അവിടെ എത്തിയതിനു ശേഷം അവൻ എന്നേ വിളിച്ചു ലൊക്കേഷനും വീട്ടുപേരും മറ്റും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞാണ് ദേവരാജ് അങ്കിളിന്റെ വീടാണെന്ന് മനസ്സിലായത്.
പിറ്റേന്ന് തന്നെ ഞാനും ദേവും അങ്കിളിനെ നേരിൽ കണ്ടെല്ലാം സംസാരിച്ചു. എന്തിനും കൂടെയുണ്ടെന്ന് അങ്കിൾ വാക്ക് തന്നു. അങ്ങനെ ഞങ്ങളുടെ പ്ലാൻ പ്രകാരമാണ് നിന്നെ കൃഷ്ണനങ്കിളിന്റെ വീട്ടിൽ നിർത്തിയതും മംഗലത്ത് ഹോസ്പിറ്റലിൽ അപ്പോയ്ന്റ് ചെയ്തതും.
അപ്പൊ ഐഷുവിന് എല്ലാം അറിയാമായിരുന്നോ?????
ശ്രീ അഭിയെ നോക്കി ചോദിച്ചു.
അച്ചുവിനെയും അങ്കിളിനെയും ദേവമ്മയെയും ഞാനും ദേവും കൂടി എല്ലാം അറിയിച്ചിരുന്നു. ഞങ്ങളെ കൂടാതെ ഇതെല്ലാം അറിയാവുന്നത് ദേവരാജ് അങ്കിളിനും അച്ചുവിന്റെ വീട്ടുകാർക്കും പിന്നെ ദേവിന്റെ വീട്ടുകാർക്കും മാത്രമാണ്.
അപ്പൊ അച്ഛനെ എങ്ങനെയാണ് കണ്ടെത്തിയത്????
ശ്രീയുടെ ചോദ്യം കേട്ട് അഭിയോന്ന് ചിരിച്ചു.
ചെറിയച്ഛനെ കണ്ടെത്തിയതിന്റെ ഫുൾ ക്രെഡിറ്റും നിന്റെ ഭാവി കെട്ട്യോനാണ്. അവൻ പറയും ഇനിയെല്ലാം അല്ലേടാ????
അവന്റെ വാക്കുകൾ കേട്ട് ഋഷി ചിരിയോടെ തന്നെ കൂർപ്പിച്ചു നോക്കുന്ന ശ്രീയെ നോക്കി.
തന്നെ കൂർപ്പിച്ചു നോക്കുന്ന ശ്രീയെ നോക്കി അവൻ ചുണ്ടു കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.
അവൾ മുഖം ഒന്നുകൂടി കയറ്റി പിടിച്ച് മുഖം വെട്ടിച്ചു.
അപ്പൊ തന്നെ അവന് മനസ്സിലായി ആള് നല്ല കലിപ്പിലാണെന്ന്.
അവളിൽ നിന്ന് കണ്ണ് പിൻവലിച്ച അവൻ കാണുന്നത് അവരുടെ കാണിച്ചു കൂട്ടലുകൾ കണ്ടു ചിരി അടക്കി പിടിച്ചിരിക്കുന്ന തറവാട്ടിലുള്ളവരെയാണ്.
അവൻ ഒന്നിളിച്ചു കൊടുത്തു.
എന്തോന്നടെ?????
അവന്റെ അടുത്തിരുന്ന അഭി അവനെ കളിയാക്കി.
അതിന് മറുപടിയായി ഋഷി അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു ചെവിയിൽ എന്തോ പറഞ്ഞു.
അത് കേട്ട് അഭിയുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റേത് മാതിരിയായി.
നാവിൽ വികടസരസ്വതി വിളയാടുന്ന കുട്ടിയാ.
അവൻ ഇരുന്ന് ആത്മഗതിച്ചു.
പിന്നെന്താ ഉണ്ടായത് ദേവേട്ടാ????
ആമിയുടെ ചോദ്യം കേട്ടവൻ അതിശയത്തോടെ അവളെ നോക്കി.
അവന്റെ നോട്ടം കണ്ടവൾ അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു.
അത്….. ജിത്തുവേട്ടൻ ദേവ് എന്നല്ലേ വിളിക്കുന്നത് അതാ ഞാൻ…………
പകുതിക്ക് വെച്ചവൾ പറഞ്ഞു നിർത്തി.
അതിനെന്താ ആമികുട്ടി
നീയെനിക്ക് എന്റെ സ്വന്തം പെങ്ങളെ പോലെയാ അതുകൊണ്ട് മോൾക്കിഷ്ടമുള്ളത് വിളിച്ചോ.
അവൾ നിറഞ്ഞ ചിരിയോടെ തലയാട്ടി.
അത് കണ്ടു ഋഷി ബാക്കി പറയാൻ ശ്രീയെ നോക്കി അവിടെ ആളിപ്പോഴും മുഖം വീർപ്പിച്ചു തന്നെയാ ഇരിപ്പ്.
അത് കണ്ടവൻ ഒരു ചിരിയോടെ ബാക്കി നടന്നത് പറയാൻ തുടങ്ങി.
ജിത്തു പറഞ്ഞത് പോലെ നന്ദൂനെ എന്റെ കൺവെട്ടത്ത് തന്നെ നിർത്തിയപ്പോൾ മനസ്സിന് ആശ്വാസമായി പോരാത്തതിന് ഞങ്ങൾക്ക് അച്ഛനെ കണ്ടുപിടിക്കാൻ സമയവും കിട്ടും.
വെയിറ്റ് വെയിറ്റ് ആരാ ഈ നന്ദു???
ആമി ഇടയിൽ കയറി ചോദിച്ചു.
അത് നമ്മുടെ ശ്രീക്കുട്ടി തന്നെയാ മോളെ ഇവന് മാത്രം ഇവൾ നന്ദുവാ.
ചിരിയോടെ അഭി പറഞ്ഞു.
അത് കേട്ടെല്ലാവരും ചിരിച്ചു.
ആഹ് ഇനി ഏട്ടൻ ബാക്കി പറഞ്ഞോ.
അത് കേട്ടവൻ വീണ്ടും പറയാൻ തുടങ്ങി.
ആദ്യം ആരാ ഓഫീസിൽ കൂടെ നിന്ന് ചതിച്ചത് എന്നറിയണം അതിന് വേണ്ടി ഞങ്ങൾ കാർത്തി ഒഴികെ എല്ലാവരെ കുറിച്ചും അന്വേഷിച്ചു. അന്നൊന്നും ഇവന് കാർത്തിയെ ഒരു ചെറിയ സംശയം പോലുമില്ലായിരുന്നു അതുകൊണ്ട് തന്നെ അവനെ പറ്റി എന്നോട് പറഞ്ഞിരുന്നില്ല. ജീവനെ ഡൗട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു ദിവസം അവനെ അങ്ങ് പൊക്കി. നല്ല ശരിക്കൊന്നിട്ട് കുടഞ്ഞു നോക്കി പക്ഷെ അവൻ ഒന്നും ചെയ്തിട്ടില്ല എന്ന് ബോധ്യമായി. പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ ഒരെത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് അവിചാരിതമായി അഭിയുടെ വായിൽ നിന്ന് ഓഫീസിലെ അച്ഛന്റെയും ഇവന്റെയും വിശ്വസ്തനായ കാർത്തിയെ കുറിച്ച് കേട്ടത് അപ്പോഴേ എനിക്കൊരു ഡൗട്ട് അവന്റെ കാര്യത്തിൽ തോന്നിയിരുന്നു. അവൻ കൊണ്ടുവരുന്ന ഫയലുകൾ അങ്കിളും ഇവനും ഒന്ന് തുറന്നു നോക്കുക കൂടി ചെയ്യാതെ സൈൻ ചെയ്തു കൊടുക്കുമെന്ന് കൂടി കേട്ടപ്പോൾ എന്റെ സംശയങ്ങൾ ബലപ്പെട്ടു. ഞാനത് ജിത്തുവിനോട് പറഞ്ഞെങ്കിലും എനിക്ക് വെറുതെ തോന്നിയതാണെന്ന് പറഞ്ഞു തള്ളി. അത്രക്ക് വിശ്വാസമായിരുന്നു അവനെ. പക്ഷെ ഞാൻ വിടാൻ തയ്യാറായില്ല അവനെപ്പറ്റിയുള്ള സകല ഡീറ്റെയിൽസും എടുത്തു. എന്റെ സംശയങ്ങൾ ബലപ്പെടുത്തുന്ന രീതിയിലായിരുന്നു അവനെ കുറിച്ചറിഞ്ഞത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ അതുപോലെ സൈബർ സെല്ലിലെ എന്റെ ഒരു ഫ്രണ്ട് വഴി എടുത്ത അവന്റെ കാൾ ഡീറ്റെയിൽസിൽ നിന്ന് അവൻ പലതവണ വിവേകുമായി ബന്ധപെട്ടിട്ടുണ്ടെന്നറിയാൻ കഴിഞ്ഞു.
എല്ലാം ഞാനിവനെ കാണിച്ചു കൊടുത്തു.
ആദ്യം ഇവനതൊരു ഷോക്കായിരുന്നു പിന്നെ പതിയെ അതവനോടുള്ള ദേഷ്യമായി മാറി. ആരുമറിയാതെ അവനെ പൊക്കി കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടിയപ്പോൾ അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞു. പക്ഷെ അവന് ഓഫീസിലെ കാര്യങ്ങളിൽ മാത്രെ പങ്കുണ്ടായിരുന്നുള്ളൂ.
അവനിൽ നിന്ന് വിവേകിന്റെ വലം കൈയായ എബിൻ മാത്യുവിനെ പറ്റി അറിയാൻ കഴിഞ്ഞു.
ഈ സമയത്താണ് ദേവരാജ് അങ്കിളിന്റെ സ്വാധീനം ഉപയോഗിച്ച് എന്റെയും ജിത്തു വിന്റെയും ക്ലോസ് ഫ്രണ്ടായ ആദിയെ ഇവിടുത്തെ എസിപിയായി അപ്പോയ്ന്റ് ചെയ്യുന്നത്. കാർത്തിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പക്ഷെ അവനെ അറസ്റ്റ് ചെയ്തതായിട്ട് രേഖപ്പെടുത്തിയില്ല കാരണം അവൻ അകത്തായി എന്ന് വിവേകും മറ്റും അറിഞ്ഞാൽ അപകടമാണെന്നറിയാം അതുകൊണ്ട് തന്നെ ആദി അവനെ രഹസ്യമായി കസ്റ്റഡിയിൽ വെച്ചു.
പിന്നീട് അന്വേഷണമെല്ലാം എബിനെ തിരഞ്ഞായി. അവൻ ബംഗ്ളൂരുണ്ടെന്നറിഞ്ഞ് മനുവിനെ വിളിച്ചവിടെയെല്ലാം അന്വേഷിച്ചു. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം യാദൃശ്ചികമായി എബിനെ മനു കാണുകയുണ്ടായി. അവനെ ഫോളോ ചെയ്തു പോയ മനു എത്തുന്നത് ഒരു പഴയ ബിൽഡിംങ്ങിലാണ്. അവിടുത്തെ അറ്റ്മോസ്ഫിയറും മറ്റും കണ്ടപ്പോൾ അച്ഛനെ അവിടെ ആയിരിക്കും പൂട്ടി ഇട്ടിരിക്കുന്നതെന്നവന് സംശയം തോന്നി.
അവൻ ഞങ്ങളെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ അവനുവേണ്ടി ഞങ്ങൾ ഒരു ട്രാപ്പുണ്ടാക്കി കൃത്യമായി അവൻ വന്നു വീഴുകയും ചെയ്തു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു ജിത്തുവിനെയും കൂട്ടി അച്ഛനെ രക്ഷിക്കാൻ ഇവിടുന്ന് പുറപ്പെട്ടു. അവിടെ ചെന്നവന്മാരെ കലി തീരുന്നത് വരെ എടുത്തടിച്ചു. അവന്മാർക്കെതിരെ ബാംഗ്ലൂർ തന്നെ ഡ്രഗ് കേസും മറ്റും ഉള്ളത് കൊണ്ട് തന്നെ പോലീസിൽ അറിയിച്ചപ്പോൾ അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
പിന്നെ അച്ഛനെ ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ കൊണ്ടുവന്നു. താടിയും മുടിയുമെല്ലാം വെട്ടിയൊതുക്കി പഴയ രൂപത്തിലാക്കി. എത്രയും പെട്ടെന്ന് എല്ലാവരെയും കാണണമെന്നച്ഛൻ വാശി പിടിച്ചു അതുകൊണ്ട് വെളുപ്പിന് തന്നെ ഇവിടെക്ക് തിരിച്ചു. ഇങ്ങോട്ട് എത്താറായപ്പോഴാണ് അമ്മയെ അവന്മാർ പിടിച്ചു വെച്ചിരിക്കുവാണെന്നറിഞ്ഞത്. പിന്നെ അമ്മയെയും രക്ഷിച്ചിവിടെ എത്തി ജിത്തു മുത്തശ്ശനെ വിളിക്കാൻ ചെല്ലുമ്പോഴാണ് നന്ദൂനെ വിവേക് ഇങ്ങോട്ട് കൊണ്ടുവരുന്നു എന്ന് ഗോവിന്ദൻ പറയുന്നത്. സത്യത്തിൽ നന്ദൂനൊരു സർപ്രൈസ് പോലെ അച്ഛനെ മുന്നിൽ കൊണ്ടു നിർത്തണം എന്നായിരുന്നു മനസ്സിൽ പക്ഷെ അവർ ഇങ്ങനെ ഒരു കളി കളിക്കും എന്ന് കരുതിയില്ല. പിന്നെല്ലാം നിങ്ങൾ കണ്ടതല്ലേ????
അത്രയും പറഞ്ഞു ഋഷി നിർത്തി.
കഴിഞ്ഞോ??????
ശ്രീ കലിപ്പിൽ അവനെ നോക്കി ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി.
ഞാനിത്രയും വേദന തിന്നപ്പോൾ ഒരിക്കലെങ്കിലും പറഞ്ഞൂടായിരുന്നോ എന്നോട് ഇല്ലല്ലോ എല്ലാവരും ചേർന്നെന്നെ മണ്ടിയാക്കി. അഭിയേട്ടനും കൂടി ഇതിന് കൂട്ട് നിക്കും എന്നു ഞാൻ കരുതിയില്ല.
മോളെ അത്……….
വേണ്ട എനിക്കൊന്നും കേൾക്കണ്ട.
അഭിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അത്രയും പറഞ്ഞു ഋഷിക്ക് നേരെ കത്തുന്ന ഒരു നോട്ടം എറിഞ്ഞു കൊണ്ടവൾ അകത്തേക്ക് പോയി.
പ്രശ്നം ഗുരുതരമാണല്ലോ മോനെ???
അഭി ഋഷിയോടായി ചോദിച്ചു.
ഒന്നുല്ല ഡാ ഞാനൊന്ന് ചെന്ന് സമാധാനിപ്പിച്ചാൽ തീരും അവളുടെ ഈ പിണക്കമൊക്കെ.
ഋഷി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് പറഞ്ഞു.
മോനെ അവൾ നല്ല ദേഷ്യത്തിലാ എല്ലാവരും ചേർന്ന് പറ്റിച്ചെന്നാണ് വിചാരിച്ചു വെച്ചിരിക്കുന്നത്.
ഹരി ആകുലതയോടെ അവനെ നോക്കി പറഞ്ഞു.
അച്ഛൻ പേടിക്കണ്ട ചെറിയൊരു തെറ്റിദ്ധാരണയല്ലേ ഞാനൊന്ന് ചെന്ന് സംസാരിച്ചാൽ അതെല്ലാം തീരും.
എന്നാൽ മോനങ്ങോട്ട് ചെല്ല് അവൾ റൂമിൽ കാണും.
അയാൾ അവന്റെ ചുമലിൽ തട്ടി പറഞ്ഞു.
അകത്തേക്ക് കയറാൻ നിന്ന അവനെ അഭി പിടിച്ചു മാറ്റി നിർത്തി.
അതേ ഒന്നവളുടെ കാലിൽ വീണാൽ മതി അതോടെ പ്രശ്നം സോൾവ്. എങ്ങനുണ്ട് എന്റെ ഐഡിയ???
അവനോടു രഹസ്യമായി ചോദിച്ചു.
ഇതിനുള്ള മറുപടി ഞാൻ തിരിച്ചു വന്നിട്ട് തരാം കേട്ടോടാ നാറി.
പല്ല് കടിച്ചത്രയും പറഞ്ഞവൻ അകത്തേക്ക് നടന്നു.
എനിക്കെന്തിന്റെ കേടായിരുന്നു ദൈവമേ?????
നെഞ്ചിൽ കൈ വെച്ച് അഭി നെടുവീർപ്പിട്ടു.
—————————————————————
ഇതേസമയം ശ്രീ തന്റെ മുറിയിൽ കട്ടിലിൽ കിടന്ന് കരയുകയായിരുന്നു. ഇത്രയും നാൾ എല്ലാവരും ചേർന്ന് വിഡ്ഢി ആക്കുകയായിരുന്നു എന്ന തോന്നൽ അവളുടെ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചു. കണ്ണിൽ നിന്ന് അനുസരണയില്ലാതെ നീർതുള്ളികൾ അടർന്നു വീഴാൻ തുടങ്ങി. അതവളുടെ തലയണയെ കുതിർത്തു കൊണ്ടിരുന്നു.
ശ്രീയെ തിരഞ്ഞു മുറിയിൽ എത്തിയ ഋഷി കാണുന്നത് കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുന്ന അവളെയാണ്. അവൻ പതിയെ ശബ്ദം പുറത്ത് കേൾപ്പിക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടു. മയം നടന്ന് കട്ടിലിലേക്ക് വീണവളെ വലം കയ്യാൽ ചേർത്ത് പിടിച്ചു.
ഒന്ന് ഞെട്ടിയ അവൾ പെട്ടന്ന് തന്നെ അവനെ തള്ളി മാറ്റിക്കൊണ്ട് എഴുന്നേറ്റു
ദേഷ്യത്തിലവനെ നോക്കി.
അത് കണ്ട് ചിരിയോടെ അവളുടെ അടുത്തേക്കവൻ ചെന്നു.
എന്താണ്???? എന്റെ നന്ദൂട്ടൻ നല്ല കലിപ്പിലാണല്ലോ????
അവളുടെ കവിളിൽ തലോടി കൊണ്ടവൻ ചോദിച്ചു.
തൊട്ട് പോകരുതെന്നെ.
അവൾ ദേഷ്യത്തിൽ അവന്റെ കൈ തട്ടിയെറിഞ്ഞു.
ഓഹോ അത്രക്കായോ????
അവൻ അവളെ വലിച്ചവന്റെ നെഞ്ചിലേക്കിട്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവനോട് ചേർത്ത് നിർത്തി.
വിട്….. വിടെന്നെ…….
അവൾ കുതറി കൊണ്ടിരിന്നു. പക്ഷെ അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് നിർത്തി.
എന്താടാ നിന്റെ ഋഷിയേട്ടനോട് നിനക്ക് വെറുപ്പാണോ?????
അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചവൻ ചോദിച്ചു.
എന്നെ……. എന്നെ…….. എല്ലാവരും ചേർന്ന് പറ്റിക്കുവായിരുന്നില്ലേ???????
ഞാൻ……. ഞാനെന്തൊരം വിഷമിച്ചെന്നറിയോ??????
ഏങ്ങലടിച്ചു കൊണ്ടവളുടെ സംസാരം കെട്ടവന് അവളോട് വാത്സല്യം തോന്നി.
പറ്റിച്ചതല്ല നന്ദൂ നിന്നോട് ഞങ്ങൾ എങ്ങനാ അത് പറയുന്നത്???? അച്ഛൻ എവിടെ ആണെന്ന് പോലുമറിയാതെ നീ വേദനിക്കുന്നത് കാണാൻ വയ്യായിരുന്നു. ഇനി പറഞ്ഞാൽ തന്നെ അച്ഛനെ രക്ഷിക്കാൻ നീ വേണമെങ്കിൽ അവന്റെ മുന്നിൽ കഴുത്ത് നീട്ടിയെന്നും വരും. അങ്ങനെ വന്നാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോടി???? സത്യത്തിൽ പേടിയായിരുന്നു നിന്നോട് പറയാൻ. എടുത്തു ചാടി നീ വല്ലതും ചെയ്തു നിന്നെ നഷ്ട്ടപെടുമോ എന്ന പേടി.
ശരിയാണ് അങ്ങനെ ഒരവസ്ഥയിൽ അച്ഛനെ രക്ഷിക്കാൻ മറ്റൊന്നും ചിന്തിക്കാതെ അവന് മുന്നിൽ തലകുനിച്ചേനെ. പറയാതിരുന്നത് കൊണ്ടല്ലേ അച്ഛനെ ആപത്തൊന്നും കൂടാതെ തിരികെ കിട്ടിയത്…….
അവൾ മനസ്സിൽ ആലോചിച്ചു.
സോറി ഡീ ഇനി ഒന്നും നിന്നോട് ഞാൻ മറച്ചു വെക്കില്ല നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ?????
അവന്റെ സംസാരം കേട്ടവൾ ഒന്ന് ശാന്തമായി.
എല്ലാം അറിഞ്ഞു വെച്ചിട്ട് എന്തഭിനയമായിരുന്നു എന്റെ മുന്നിൽ. ഒന്ന് ബൈക്കിൽ കയറി എന്നുപറഞ്ഞെന്നെ എന്ത് വഴക്കാ പറഞ്ഞത്??????
ചുണ്ട് കൊട്ടി അവൾ പറഞ്ഞു.
അതിനവൻ ഒന്നിളിച്ചു കൊടുത്തു.
എംജിആറെ പാത്തുറുക്ക് ശിവജിയെ പാത്തുറുക്ക് രജനിയെ പാത്തുറുക്ക് കമലെ പാത്തുറുക്ക് ഉണ്ണമാരി ഒരു നടിഗനെ പാത്തതേയില്ലെടാ………
അവൾ അന്യനിലെ പ്രകാശ് രാജ് സ്റ്റൈലിൽ അവനോടായി പറഞ്ഞു.
അടി പാവി തമിഴാ
അവൻ തലയിൽ കൈ വെച്ച് ചോദിച്ചു.
ആമാ.
ഒരു നിമിഷത്തിന് ശേഷം അവർ പൊട്ടിച്ചിരിച്ചു പോയി.
മാറിയോ പൊണ്ടാട്ടി നിന്റെ ദേഷ്യം????
പൊണ്ടാട്ടിയോ?????
ആമ നീ താൻ എൻ വര പോറ മനൈവി അപ്പൊ നാൻ ഉന്നെ ആപ്പടി താനെ കൂപ്പിടത്.
മ്മ്മ്മ്മ്………..
പറ ദേഷ്യം മാറിയോ????
മാറിയോന്നു ചോദിച്ചാൽ പകുതി മാറി.
മുഴുവൻ മാറ്റിത്തരട്ടെ?????
കുസൃതിയോടെ അവൻ ചോദിച്ചു.
അയ്യാ വേണ്ട.
വേണ്ടേ?????
വേണ്ട ഞാൻ മാറ്റിക്കോളാം.
കള്ളചിരിയോടെ അവൾ പറഞ്ഞു.
എങ്ങനെ?????
ചോദിച്ചു തീർന്നതും അവൾ അവനെ ഇറുകെ പുണർന്നിരുന്നു.
ചിരിയോടെ തിരിച്ചവൻ അവളെ ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തും മുന്നേ അവന്റെ നെഞ്ചിൽ അവൾ പല്ലുകൾ ആഴ്ത്തിയിരുന്നു.
ആഹ് ഡീ പട്ടി……….
അവളെ അകത്തി മാറ്റിയവൻ വേദനയോടെ നെഞ്ചിൽ കൈ വേച്ചു.
ഇതെന്റെ പ്രതികാരമായി കണ്ടാൽ മതി.
നിന്നെ ഞാൻ……….
അവൻ പിടിക്കാൻ വരുന്നതിന് മുന്നേ അവൾ വാതിൽ തുറന്നു പുറത്തേക്ക് ഓടിയിരുന്നു.
—————————————————————
എന്താടാ അറ്റാക്കണോ?????
അവനെ തിരിഞ്ഞു വന്ന അഭി അവന്റെ നിൽപ്പ് കണ്ടു ചോദിച്ചു.
അല്ലേടാ നിന്റെ കുഞ്ഞമ്മേട @$/&
ശെടാ ഒന്ന് ചോദിക്കാനും പാടില്ലേ??? അല്ല ഇതേതാ ഞാൻ കേൾക്കാത്ത പുതിയൊരു പൂ????
അവന്റെ വെറൈറ്റി തെറി കേട്ട് അഭി അറിയാതെ ചോദിച്ചു പോയി.
നീയാ ചെവി ഇങ്ങ് കാണിക്ക് ഏത് പൂവാണെന്ന് വിശദമായി പറഞ്ഞു തരാം.
വോ വേണ്ട വേണ്ടാത്തോണ്ടാ.
ചെവിയിൽ കയ്യിട്ടവൻ പറഞ്ഞു.
നിന്റെ പെങ്ങളെ ഞാനൊന്ന് സമാധാനിപ്പിക്കാൻ ചെന്നതാ അതിനവളെന്റെ നെഞ്ചാണ് കടിച്ചു പറിച്ചത്.
എവിടെ നോക്കട്ടെ????
അഭി അവന്റെ നെഞ്ചിലെ ഷർട്ട് മാറ്റി നോക്കി.
ശ്രീയുടെ പല്ലിന്റെ അടയാളം നല്ലവണ്ണം ചുവന്നു കിടപ്പുണ്ട്.
ഹഹഹഹ അവളെന്റെ പെങ്ങള് തന്നെയാടാ ഞാൻ വിചാരിച്ചത് നിന്റെ മോന്തയുടെ ഷേപ്പ് മാറുമെന്നാ പക്ഷെ ഇത് വെറൈറ്റി ആണല്ലോ?????
അവന്റെ സംസാരം കേട്ട് ഋഷി പല്ല് കടിച്ചു.
കൂൾ മാൻ കൂൾ ദാമ്പത്യ ജീവിതത്തിൽ ഇനി ഇങ്ങനെ ഉള്ള അനുഭവങ്ങൾ കാണും അപ്പൊ ഇപ്പോഴേ അതൊക്കെ ശീലമാക്കുന്നത് നല്ലതാ.
അല്ല ദേവ് നീ സമാധാനിപ്പിക്കുക തന്നെയല്ലേ ചെയ്തത് അല്ലാതെ വേറൊന്നുമല്ലല്ലോ നിന്റെ കയ്യിലിരുപ്പിനവളുടെ ഒക്കത്തിപ്പോ ഒരു കൊച്ചിരിക്കേണ്ടതാണ്.
അത്രയും പറഞ്ഞവനോടി.
നിക്കട നാറി അവിടെ ………
ഋഷി അവന് പിന്നാലെ ഓടി.
എടാ എന്നെ ഇങ്ങനെ ഇട്ടോടിക്കല്ലേ നിനക്ക് അളിയാന്ന് വിളിക്കാൻ ഞാൻ ജീവനോടെ വേണ്ടെടാ………
ഓട്ടത്തിനിടത്തിൽ അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അവസാനം അഭി തോൽവി സമ്മതിച്ചു.
അവന്റെ നടുപ്പുറം നോക്കി ഋഷി രണ്ടിടി കൊടുത്തു.
അതോടെ അഭി ഓക്കേയായി. പിന്നെ ഒരമ്മ പെറ്റ അളിയന്മാരെ പോലെയവർ തോളിൽ കയ്യിട്ടു നിന്നു.
എന്നാലും നിനക്കിത്ര സ്റ്റാമിന ഉണ്ടെന്ന് ഞാൻ കരുതിയില്ല.
അഭിക്ക് മറുപടിയായി ഒരു കണ്ണിറുക്കി കാണിച്ചിട്ടവൻ അകത്തേക്ക് കയറി.
————————————————————
അകത്തെല്ലാവരോടും സംസാരിച്ചു കൊണ്ടിരുന്ന ശ്രീയെ കണ്ടപ്പോൾ അവൻ മുഖം തിരിച്ചു.
കുറച്ചു മുന്നേ നടന്ന സംഭവത്തിന്റെ പിണക്കത്തിലാണ് ആളെന്ന് അവൾക്ക് മനസ്സിലായി.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ഋഷി അവളെ പൂർണ്ണമായി അവോയ്ഡ് ചെയ്തു ആമിയോട് സംസാരിക്കാനും ചിരിക്കാനും തുടങ്ങി.
അവൾ സങ്കടത്തോടെ ഇരുന്നു.
കഴിച്ചു കഴിഞ്ഞു കൈ കഴുകി തിരികെ ഹാളിലേക്ക് നടക്കാൻ ഒരുങ്ങിയ അവനെ അവൾ പിടിച്ചു വലിച്ചൊരു റൂമിലേക്കിട്ടു.
എന്താ എന്നോട് മിണ്ടാത്തത്????
അവൾ പരിഭവത്തോടെ ചോദിച്ചു.
എന്റെ നെഞ്ച് കടിച്ചു പറിച്ചിട്ടു ഞാൻ മിണ്ടണമല്ലേ????
വേദനിച്ചോ?????
ഇല്ലെടി നല്ല സുഖമാണ്.
സോറി.
അവൾ തലതാഴ്ത്തി കൊണ്ട് പറഞ്ഞു.
എനിക്കൊന്നും വേണ്ട നിന്റെ സോറി കൊണ്ടുപോയി പുഴുങ്ങി തിന്ന്.
അത് കേട്ടവൾ അവന്റെ അരികിലേക്ക് ചേർന്ന് നിന്നു.
അവനത് കണ്ട് മുഖം തിരിച്ചു നിന്നു.
അവൾ പതിയെ കയ്യുയർത്തി അവൾ കടിച്ചിടത്ത് തൊട്ടു.
അവിടെ തിണർത്തു കിടക്കുന്ന പാട് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
വേദനിപ്പിക്കണം എന്ന് കരുതിയല്ല ചുമ്മാ തമാശക്ക് ചെയ്തതാ പക്ഷെ ഇങ്ങനെ ആവുമെന്നവൾ കരുതിയില്ല.
അവൾ അവന്റെ കോളറിൽ പിടിച്ചവൾക്ക് നേരെ അവനെ അടുപ്പിച്ചു.
അവനെ പോലും അതിശയിപ്പിച്ചു കൊണ്ടവൾ അവന്റെ നെഞ്ചിലെ പാടിൽ അമർത്തി ചുംബിച്ചു.
അത് കണ്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
സോറി.
നിറകണ്ണുകളോടെ അവൾ പറഞ്ഞു.
അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടവൻ അവളെ നെഞ്ചോടു ചേർത്തു.
അയ്യേ ഇത്രേയുള്ളോ എന്റെ നന്ദു ഞാൻ ചുമ്മാ ഒരു തമാശ കാണിച്ചതല്ലേ??? അതിനിങ്ങനെ കരയണോ?????
നിന്റെ കുറുമ്പും കുസൃതികളും എല്ലാം എനിക്കിഷ്ട്ടാടി പൊട്ടി.
ഇതിങ്ങനെ ഒരു തൊട്ടാവാടി ആയിപ്പോയല്ലോ എന്റെ ദൈവമേ……
അവൻ നെടുവീർപ്പിട്ടു.
പൊ……. എന്നെ കളിയാക്കുന്നോ?????
അവൾ ചിണുങ്ങി.
അവൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു.
കുറച്ചു നേരം അവരാ നിൽപ്പ് തുടർന്നു.
ഏറെ നേരത്തെ മൗനത്തിനൊടുവിൽ അവളവനെ വിളിച്ചു.
ഋഷിയേട്ടാ…………
എന്താടാ??????
അവരിനിയും വരുമോ?????
അവൾ പേടിയോടെ ചോദിച്ചു.
ആര്?????
അവളെ അടർത്തി മാറ്റികൊണ്ടവൻ ചോദിച്ചു.
ആ വിവേകും അയാളും.
ഇല്ലെടി അവർക്കെതിരെയുള്ള കേസ് സ്ട്രോങ്ങാണ് നമ്മുടെ പരാതി മാത്രമല്ല ഈ വിവേകും അവന്റെ തന്തയും ഡ്രഗ് മാഫിയയിലെ പ്രധാന കണ്ണിയാണ്. അതുപോലെ ഒരുപാട് ഇല്ലീഗൽ ബിസ്സിനെസ്സുകളുണ്ട് പെൺവാണിഭ സംഘങ്ങളുമായി ഇടപാടുണ്ട് അതുകൊണ്ടത്ര പെട്ടന്നൊന്നും ഊരി പോവാൻ പറ്റില്ല.
അതോർത്തു വെറുതെ എന്റെ പെണ്ണ് ടെൻഷനടിക്കണ്ട കേട്ടല്ലോ.
ഇനി എത്രയും വേഗം നമ്മുടെ കല്യാണം നടത്തിയാൽ മതി ഇപ്പൊ നീയില്ലാതെ എനിക്ക് പറ്റില്ലെടി.
അവൻ അവളെ മുറുകെ പുണർന്നു നെറുകിൽ ചുണ്ടുകൾ ചേർത്തു.
കണ്ണുകൾ അടച്ചവൾ അവന്റെ ചുംബനത്തെ നിറഞ്ഞ മനസ്സോടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു.
തുടരും……………………
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക