Skip to content

മഴ – പാർട്ട്‌ 17

mazha aksharathalukal novel

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശ്രീ ഋഷിയിൽ നിന്നടർന്നു മാറി.

അവൻ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലെടുത്തു.

*Aishu calling*

ഐഷുവാ ഇവിടുത്തെ കാര്യങ്ങൾ അറിയാൻ വിളിക്കുന്നതാ.
ചിരിയോടെ അവളെ നോക്കിയവൻ പറഞ്ഞു.

ഇങ്ങ് താ ഞാനെടുക്കാം.
അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചവൾ കാൾ അറ്റൻഡ് ചെയ്തു.

ഹലോ ഋഷിയെട്ടാ എത്ര നേരായി ട്രൈ ചെയ്യുന്നു???? അവിടുത്തെ കാര്യങ്ങൾ ഓക്കേയല്ലേ?????
ആ വിവേകിനേയും അയാളെയും അറസ്റ്റ് ചെയ്തെന്നൊക്കെ ന്യൂസിൽ കണ്ടു. അവിടെ കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ???? ശ്രീക്കുട്ടി സേഫല്ലേ????
ആകുലതയോടെയുള്ള ശബ്ദം കേട്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഋഷിയേട്ടനല്ല ഇത് ഞാനാ ശ്രീക്കുട്ടി.
ഗൗരവത്തിൽ ഉത്തരം കൊടുത്തു.

ശ്രീക്കുട്ടി….. അത്………

വേണ്ട കൂടുതലൊന്നും പറയണ്ട ഞാനെല്ലാം അറിഞ്ഞു കൂടപ്പിറപ്പിനെ പോലെയാണ് എന്നെ കണ്ടത് എന്നൊക്കെ പറഞ്ഞത് വെറുതെ ആണെന്നെനിക്കിപ്പോ ബോധ്യമായി അല്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി കരയുന്നത് എത്രയോ പ്രാവശ്യം നീ കണ്ടിരിക്കുന്നു അപ്പോഴെങ്കിലും എന്നോടിതെല്ലാം തുറന്നു പറയാമായിരുന്നില്ലേ???????

ശ്രീക്കുട്ടി ഞാൻ…. അത്… എനിക്ക്……

കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്കെല്ലാം മനസ്സിലായി. എന്തായാലും കൊള്ളാം എല്ലാവരും കൂടി എന്നെ പൊട്ടിയാക്കിയില്ലേ സന്തോഷമായി.

സോറി ഡാ ഞാൻ…….. ഞാനെല്ലാം പറയാനിരുന്നതാ പക്ഷെ….. പക്ഷെ….. ജിത്തുഏട്ടനും ഋഷിയേട്ടനും കൂടി എന്നെ തടഞ്ഞു. നിന്നോട് പറഞ്ഞാൽ നീ എടുത്തു ചാടി എന്തെങ്കിലും ചെയ്താലോ എന്ന് പേടിച്ചിട്ടാ അല്ലാതെ……. അല്ലാതെ…… നിന്നെ വിഡ്ഢിയാക്കാനായിരുന്നില്ല.
പറഞ്ഞു തീർന്നതും അവൾ പൊട്ടികരഞ്ഞിരുന്നു.

അയ്യേ എന്റെ ഐഷു ഇത്രേ ഉള്ളൂ ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതല്ലേ അപ്പോഴേക്കും കരഞ്ഞു മോശം മോശം. ഋഷിയേട്ടൻ പറയാറ് ഞാനാ തൊട്ടാവാടിയെന്ന് പക്ഷെ നീയെന്നേക്കാൾ തൊട്ടാവാടി ആണല്ലോ???????
ശ്രീ അവളെ കളിയാക്കി.

പോടീ ഞാനെന്തോരം ടെൻഷൻ അടിച്ചെന്നോ നിന്നെ ആ വിവേക് ഇവിടുന്ന് കൊണ്ടുപോയത് മുതൽ ഒരു തുള്ളി വെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല.

അത് കേൾക്കെ ശ്രീക്ക് അവളോട്‌ എന്തെന്നില്ലാത്ത സ്നേഹം അവളോട് തോന്നി.

ഒന്ന് ക്ഷമിക്കെന്റെ ഏട്ടത്തി ഞാനൊരു തമാശ കാണിച്ചതല്ലേ???????

ഏ…. എന്താ വിളിച്ചേ?????

ഏട്ടത്തീന്ന് എന്റെ ഏട്ടന്റെ ഭാര്യയെ ഞാൻ ഏട്ടത്തീന്നല്ലേ വിളിക്കേണ്ടത്???

അത് പിന്നെ ശ്രീക്കുട്ടി……….

ഉരുളണ്ട ഉരുളണ്ട ഞാനെല്ലാം അറിഞ്ഞു. എല്ലാം വിശദമായി തന്നെ നിന്റെ വായിൽ നിന്നറിയണം ഞാൻ രാത്രി വിളിക്കാം ആമിക്കും നിന്നോട് സംസാരിക്കാനുണ്ട്.
എന്നാ ശരിയേട്ടത്തി.

കാൾ കട്ട്‌ ചെയ്തു ഋഷിയെ നോക്കുമ്പോൾ അവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്.

മ്മ് എന്താ????
ഒറ്റ പിരികം പൊക്കി അവൾ ചോദിച്ചു.

അല്ല ഒരു പാവം പൂച്ചക്കുട്ടിയെ കൂട്ട് നിന്നിരുന്ന ഒരു നന്ദു ഉണ്ടായിരുന്നു അതിപ്പൊ എവിടെ ആണോ എന്തോ??????
ഋഷി നെടുവീർപ്പിട്ടു കൊണ്ട് ചോദിച്ചു.

അതേ ഈ തെമ്മാടിയുടെ കൂടെ പിടിച്ചു നിക്കാൻ കുറച്ചു വില്ലത്തരം ഒക്കെ ഞാനും പയറ്റണ്ടേ??????

അതിന് മറുപടിയായി അവൻ അവളുടെ അരയിലൂടെ കയ്യിട്ടവളെ അവനോടു ചേർത്ത് നിർത്തി.

ഓഹോ എന്റെ തെമ്മാടിത്തരം മുഴുവൻ നീ കണ്ടിട്ടുണ്ടോ????
മീശയുടെ അറ്റം കടിച്ചു പിടിച്ചവളെ നോക്കി കുസൃതി ചിരി ചിരിച്ചു.

ഏയ്‌ ഋഷിയേട്ടാ എന്തായിത്????? വിട്…… വിടെന്നെ………….

പറയെടി കണ്ടിട്ടുണ്ടോ?????

അവൾ മറുപടി ഒന്നും പറയാൻ കഴിയാതെ തല കുനിച്ചു നിന്നുപോയി.

കാണിക്കട്ടെ????????
അവളുടെ കാതിൽ വളരെ പതിയെ അവൻ ചോദിച്ചു.

ഞെട്ടികൊണ്ടവൾ തലയുയർത്തി നോക്കി.

അവൻ കുസൃതി ചിരിയോടെ മുഖം അവളിലേക്കടുപ്പിച്ചു.

 

ഡാ കഷ്മലാ വിടെടാ എന്റെ പെങ്ങളെ…
അഭിയുടെ അലർച്ച കേട്ട് ഞെട്ടി അവർ അകന്ന് മാറി.

എന്നാലും എന്റെ കണ്ണൊന്നു തെറ്റിയപ്പോൾ എന്തൊക്കെയാ ഇവിടെ നടന്നത്?????

ഇല്ല മോളെ നിന്റെ ചാരിത്ര്യത്തിനൊന്നും സംഭവിക്കാൻ ഈ ഏട്ടൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.

അഭിയുടെ വാക്കുകൾ കേട്ട് പറന്നു പോയ കിളികളുടെ എണ്ണം എടുക്കുകയാണ് ശ്രീ.
ഋഷി ആണെങ്കിൽ അഭിയെ ഇപ്പൊ അരച്ചു കലക്കി കുടിക്കും എന്ന പരുവത്തിൽ നിൽക്കുവാ.

ഒന്നുല്ല എന്റെ കുട്ടിക്കൊന്നൂല്ല മോളങ്ങോട്ട് ചെല്ല് അവിടെ എല്ലാരുമുണ്ട്.
അഭി അവളെ മുറിക്ക് പുറത്തേക്കിറക്കി.

അവന്റെ സംസാരം കേട്ട് കഞ്ചാവടിച്ചു കിറുങ്ങിയത് പോലെ ശ്രീ പുറത്തേക്ക് പോയി.

ഇതെന്താ ആരെങ്കിലും കടുക് പൊട്ടിക്കുന്നുണ്ടോ???????
സംശയത്തോടെ തിരിച്ചു നോക്കിയ അഭി കാണുന്നത് പല്ല് കടിച്ചു പൊട്ടിക്കുന്ന ഋഷിയേയാണ്.

അവൻ നന്നായി ഇളിച്ചു നിന്നു.

നിനക്ക് ദേഷ്യം വരുന്നുണ്ടോടാ പറയെടാ നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോടാ തല്ലെടാ ഒന്ന് തല്ലി നോക്കടാ………

പറഞ്ഞു തീർന്നതും ഋഷി അവന്റെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.

കുറെ നേരം കൊണ്ട് സഹിക്കുവാ അവന്റെ അമ്മൂമ്മേട ഡയലോഗടി……

ഡാ…… പിടി വിടെടാ പുല്ലേ……….
എന്റെ പൊന്നല്ലേടാ ഞാൻ ചത്തു പോവും പിടി വിട് പിടി വിട്……….

ഋഷി കലിപ്പിൽ നോക്കിയിട്ട് അവന്റെ മേലുള്ള പിടിവിട്ടു.

ഹോ……. എന്റെ ദേവീ………. നീ എന്റെ അച്ചൂനെ ഇപ്പൊ നീ വിധവയാക്കിയേനെ.
കഴുത്തിൽ പിടിച്ചവൻ പറഞ്ഞു.

ആട കോപ്പേ നിനക്കും നിന്റെ കൊച്ചൂനും ഉള്ളതാ ഈ ഏനക്കേട് ഞാനൊന്ന് നന്ദൂനോട് സംസാരിക്കുമ്പോൾ വരും എല്ലാം നശിപ്പിക്കാനായിട്ട്.

അത് പിന്നെ എന്റെ പെങ്ങളുടെ കാര്യം ഞാൻ തന്നെ നോക്കണ്ടേ.
പടക്കവും തീപ്പെട്ടിയും ആരെങ്കിലും ഒരിടത്ത് വെക്കുമോ????????

ഡാ……………

അടുത്ത തല്ല് കിട്ടുന്നതിന് മുന്നേ അഭി മുണ്ടും പൊക്കി അവിടുന്നോടി.

നിന്നെ എന്റെ കയ്യിൽ കിട്ടും.

അമ്പട പുളുസു നോക്കി ഇരുന്നോ ഇപ്പൊ കിട്ടും.

 

—————————————————————-

 

നടുത്തളത്തിൽ എല്ലാവരും കൂടി ഇരിക്കുവാണ്.

ഇനി ഇത്രയും വേഗം ശ്രീക്കുട്ടിയുടെയും ഋഷിയുടെയും കല്യാണം നടത്തണം.
ഹരി തന്റെ ഇരു വശത്തായി ഇരിക്കുന്ന ശ്രീയേയും ഋഷിയേയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് ഋഷി അവളെ നോക്കി സൈറ്റടിച്ചു. അവൾ നാണത്തോടെ നോട്ടം മാറ്റി.

അത് തന്നെയാ എന്റെയും അഭിപ്രായം രണ്ടിനെയും ഇനി ഇങ്ങനെ വിട്ടാൽ പോര പിടിച്ചു കെട്ടിക്കണം അതുവരെ എനിക്കൊരു സ്വസ്ഥതയില്ല.
അഭി അടുത്ത കമന്റ്‌ പാസ്സാക്കി.

ഋഷി അവനെ നിന്നെ പിന്നെ കണ്ടോളാം എന്ന ഭാവത്തിൽ നോക്കി.

ഞാൻ എന്റെ ഒരാഗ്രഹം പറയട്ടെ???
ശിവാനന്ദൻ എല്ലാരോടുമായി ചോദിച്ചു.

എന്താ ഏട്ടാ?????
ഹരി അയാളെ നോക്കി.

അത് ആമിക്കും ശ്രീക്കുട്ടിക്കും ഒരേ പ്രായമല്ലേ രണ്ടു പേരുടെയും കല്യാണം ഒരു ദിവസം നടത്തണമെന്ന് എനിക്കൊരാഗ്രഹമുണ്ട്.

അതിനെന്താ അങ്ങനെ നടത്തുന്നതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമേ ഉള്ളൂ. പക്ഷെ അവൾക്കൊരു ചെക്കനെ പെട്ടന്ന് നോക്കണ്ടേ????
മുത്തശ്ശൻ ചോദിച്ചു.

എന്റെയും ജിത്തുവിന്റെയും മനസ്സിൽ ഒരാളുണ്ട് ചെക്കൻ ഡോക്ടറാണ് നല്ല സ്വഭാവം ഫാമിലിയും കൊള്ളാം. അവർക്കും ഇങ്ങനൊരു ബന്ധത്തിന് താല്പര്യമുണ്ട്. ചെക്കന് ഇവളെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു നാളെ പെണ്ണ് കാണാൻ അവർ വരും. ഹരിക്കും കൂടി സമ്മതമാണെങ്കിൽ ഒരുമിച്ച് നടത്താം എന്തേ??????

അതെന്തു ചോദ്യമാ ഏട്ടാ അവളും എന്റെ മോള് തന്നെയല്ലേ എനിക്ക് പൂർണ്ണ സമ്മതം.
പക്ഷെ അത് മാത്രം പോരല്ലോ ആമിയുടെ ഇഷ്ടം കൂടി നോക്കണ്ടേ????

അവൾക്കും ഇഷ്ടാവും ഞങ്ങളുടെ തീരുമാനത്തിനപ്പുറം അവൾ ഒന്നും പറയില്ല എന്നെനിക്കുറപ്പുണ്ട് അതുകൊണ്ട് ഞങ്ങൾ ഇത് ഉറപ്പിച്ചു കഴിഞ്ഞു.

ശിവനന്ദന്റെ ഓരോ വാക്കുകളും കേട്ട് ആമി തറഞ്ഞു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആരുമറിയാതെ ഹൃദയത്തിൽ കൊണ്ടു നടന്ന പ്രണയം നഷ്ടമാവാൻ പോവുന്നു.
അതിലേറെ ശിവാനന്ദന് അവളോടുള്ള വിശ്വാസം കണ്ട് ഒരു തീരുമാനം എടുക്കാനാവാതെ അവൾ ഉഴറി.
അച്ഛന്റെ വാക്കുകളിൽ അവളോടുള്ള വിശ്വാസവും അഭിമാനവും തെളിഞ്ഞു നിന്നിരുന്നു. ഹൃദയം നുറുങ്ങുന്ന വേദന അവൾക്ക് തോന്നി.

ആമി…………….

ശിവനന്ദന്റെ വിളി കേട്ടവൾ ഞെട്ടി അയാളെ നോക്കി.

ഇങ് വാ.

അയാൾ വിളിച്ചവളെ അടുത്തിരുത്തി.

അച്ഛൻ പറഞ്ഞതെല്ലാം മോള് കേട്ടിരുന്നോ?????

മ്മ്മ്മ്
അവൾ തലയാട്ടി.

അച്ഛൻ അവർക്ക് വാക്ക് കൊടുത്തിട്ടാ വന്നത് മോൾക്ക് സമ്മതക്കുറവ് ഒന്നുമില്ലല്ലോ????

ഇല്ലച്ഛാ എനിക്ക് സമ്മതമാണ് അച്ഛൻ പറയുന്ന ആരെയും വിവാഹം ചെയ്യാൻ എനിക്ക് സമ്മതമാണ്.
ചങ്ക് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു നിർത്തി.

കണ്ടോ ഹരി ഞാൻ പറഞ്ഞില്ലേ അവൾക്ക് സമ്മതമാണെന്ന് ഇപ്പൊ എങ്ങനുണ്ട്?????
അഭിമാനത്തോടെ അവളെ ചേർത്ത് പിടിച്ചയാൾ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കണ്ടില്ല.

അവിടെ കല്യാണ ചർച്ചകൾ പുരോഗമിക്കുമ്പോൾ അവൾ അകത്തേക്ക് നടന്നു.

അവൾ നേരെ ചെന്നത് അവളുടെ മുറിയിലേക്കാണ്. മുറിയിൽ ചെന്ന് കാട്ടിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു. 6 വർഷമായി നെഞ്ചിൽ കൊണ്ടു നടന്ന അവളുടെ പ്രണയത്തെ ഓർത്തവളുടെ കണ്ണുകൾ ആർത്തലച്ചു പെയ്തു.
ടേബിളിന്റെ അടിയിൽ വെച്ചിരുന്ന അയാളുടെ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്തവൾ കരഞ്ഞു.

 

 

—————————————————————

 

എന്നാൽ ഞാനിറങ്ങട്ടെ അച്ഛാ ഒരുപാട് ദൂരം പോവാനുള്ളതല്ലേ????
ഋഷി ഹരിയോടായി ചോദിച്ചു.

എന്നാൽ ശരി മോനെ. ഞാൻ നാളെ ഇവളുമായി അങ്ങോട്ട്‌ വരുന്നുണ്ട് നിങ്ങളുടെ കല്യാണകാര്യം സംസാരിക്കണം അതുപോലെ ഇവളുടെ സാധനങ്ങളും മറ്റും കൃഷ്ണന്റെ വീട്ടിലല്ലേ അതും എടുക്കാനുണ്ട്.

ശരിയച്ഛാ………..

എല്ലാരോടും യാത്ര പറഞ്ഞവനിറങ്ങി.

ശ്രീ അവനോടൊപ്പം പുറത്തേക്ക് നടന്നു.
അവൻ കാറിൽ കയറി ഇരുന്നു.
ശ്രീ അവന്റെ കാറിനരികിലായി നിന്നു.

പോട്ടെടി പൊണ്ടാട്ടി…….
അവളെ നോക്കിയവൻ ചോദിച്ചു.

അവൾ തലയാട്ടി.

പെട്ടെന്നവൻ അവളുടെ നേരെ കൈ നീട്ടി അവളുടെ കഴുത്തിൽ കിടന്ന മാലയിൽ പിടിച്ചു പതിയെ വലിച്ചു കാറിനുള്ളിലേക്ക് അവളുടെ മുഖം കൊണ്ടുവന്നു.

എത്രയും വേഗം എന്റെ പേര് കൊത്തിയ ഒരു താലി കഴുത്തിൽ അണിയിച്ചു കൊണ്ടു പോവും ഞാൻ എന്റേത് മാത്രമായി കേട്ടോടി……

അത്രയും പറഞ്ഞവളുടെ കവിളിൽ അമർത്തി ചുംബിച്ചവളിലെ പിടി വിട്ടു.

ചിരിയോടെ അവൾ അവൾ തലയാട്ടി നിവർന്നു നിന്നു.

അവൻ കാർ മുന്നോട്ടെടുത്തു.
കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു.

പ്രിയപ്പെട്ടത് തന്നിൽ നിന്നകന്നു പോവുന്നതിന്റെ വേദന അവളുടെ ഉള്ളിൽ നിറഞ്ഞു. വർധിച്ച ഹൃദയ വേദനയോടെ അവന്റെ പോക്കും നോക്കി അവൾ നിന്നു.

തന്റെ പ്രാണൻ അകന്ന് പോവുന്നതും നോക്കി അവൾ നിന്നു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നിട്ട് അവൾ അകത്തേക്ക് കയറി.

മുറിയിലേക്ക് ചെല്ലുമ്പോൾ കാണുന്നത് അവിടെ തന്നെ നോക്കി ഇരിക്കുന്ന അച്ഛനെയും അമ്മയെയുമാണ്.
ഓടി അവരുടെ അടുത്തേക്ക് ചെന്നു. അതുവരെ ഉള്ള വിഷമങ്ങളെല്ലാം അവർ പറഞ്ഞു തീർത്തു.
അച്ഛന്റെയും അമ്മയുടെയും നടുവിലായി കിടക്കുമ്പോൾ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന വിഷമങ്ങളെല്ലാം എങ്ങോട്ടാ ഓടി മറയുന്നതായി അവൾക്ക് തോന്നി.

അച്ഛാ……….

എന്താട?????

അപ്പ????????

അയാൾ ഒരു നിമിഷം നിശബ്ദതയെ പുൽകി.

വിഷമം കാണുമെട എന്തൊക്കെ ചെയ്തു കൂട്ടിയാലും സ്വന്തം ഭർത്താവും മകനുമല്ലേ അതാ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തത്.

ഞാനൊന്ന് പോയി നോക്കട്ടെ????

എഴുന്നേറ്റു പോവാനാഞ്ഞ അവളെ അയാൾ തടഞ്ഞു.

വേണ്ട മോളെ നമ്മളാരും ഇപ്പൊ അങ്ങോട്ട്‌ ചെല്ലണ്ട. പണ്ടും അവളിങ്ങനെ ആയിരുന്നു വിഷമങ്ങൾ വന്നാൽ ഒറ്റക്കിരിക്കും ആരും ശല്യപ്പെടുത്താൻ പോവില്ല.

പക്ഷെ അച്ഛാ അപ്പ ഉച്ചക്ക് പോലും ഒന്നും കഴിച്ചിട്ടില്ല.

അറിയാടാ അവളുടെ വിഷമങ്ങൾ ഒന്ന് കെട്ടടങ്ങട്ടെ ഞാൻ തന്നെ പോയി വിളിച്ചു അത്താഴം കഴിപ്പിച്ചോളാം.

പിന്നീട് അവർക്കിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു.
അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് അമ്മയുടെ സ്നേഹ സ്പർശത്തിൽ അവളുടെ കണ്ണുകളടഞ്ഞു.
ഒരുപാട് നാളുകൾക്ക് ശേഷം സുഖമായി അവളുറങ്ങി.

 

—————————————————————-

 

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഋഷിയുടെ മനസ്സ് കാർമേഘങ്ങൾ നിറഞ്ഞ മാനം പോലെ കലുഷിതമായിരുന്നു.
ഇന്നലെ വരെ അവൾ തന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നാലിന്ന്……….
കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾ തനിക്കരികിൽ ഉണ്ടാവും എങ്കിലും…….
ഒരുവേള അവളെ ഇപ്പൊ തന്നെ താലി ചാർത്തി കൊണ്ടുപോയാലോ എന്ന് വരെ മനസ്സിൽ ചിന്തിച്ചു.
ഓരോന്നാലോചിച്ചവൻ വീടെത്തി.

ആഹ് നീ എത്തിയോ?????
വിശ്വൻ അവനോട് ചോദിച്ചു.

മ്മ്മ്മ്………..

ഹരി എന്നെ വിളിച്ചിപ്പൊ വെച്ചതേ ഉള്ളൂ. എല്ലാം നന്നായി തന്നെ കഴിഞ്ഞല്ലോ സമാധാനമായി.

ഞാനൊന്ന് ഫ്രഷ് ആവട്ടെ ഡാഡി വല്ലാത്ത ക്ഷീണം.
കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ അകത്തേക്ക് നടന്നു.

ഇവനിതെന്ത് പറ്റി വിശ്വേട്ടാ?????
അവന്റെ പോക്ക് നോക്ക് ലക്ഷ്മി ചോദിച്ചു.

ശ്രീക്കുട്ടിയെ ഇനി കാണാൻ പറ്റില്ലല്ലോ അതാണ് കാര്യം.

അയാൾ ചിരിയോടെ പറഞ്ഞു.

 

————————————————————-

 

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ശ്രീ കണ്ണ് തുറക്കുന്നത്. നോക്കിയപ്പോൾ അടുത്ത് അച്ഛനും അമ്മയും ഇല്ല അവർ എഴുന്നേറ്റ് പോയി എന്നവൾക്ക് മനസ്സിലായി.
കയ്യെത്തിച്ചു ഫോണെടുത്തപ്പോഴേക്കും കാൾ കട്ടായിരുന്നു.

ഋഷിയേട്ടനാണല്ലോ???????

അവൾ തിരികെ വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവന്റെ കാൾ വീണ്ടും അവളെ തേടിയെത്തി.

എവിടെ ആയിരുന്നു നന്ദൂ???????

സോറി ഋഷിയേട്ടാ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു സംസാരിച്ചറിയാതെ ഉറങ്ങിപ്പോയി. ഋഷിയേട്ടൻ അവിടെ എത്തിയോ????

ബെസ്റ്റ് ഞാനിവിടെ എത്തിയിട്ട് മണിക്കൂർ മൂന്നായി.

ആണോ???? ഈശ്വരാ അപ്പൊ അത്രയും നേരം ഞാൻ കിടന്നുറങ്ങിയോ????

ഇപ്പൊ സമയം 8 മണിയായി ആയെടി പൊട്ടിക്കാളി.

ശ്ശെ……………

പിന്നെ ഫുഡ്‌ കഴിച്ചോ????

ഇല്ല……

എന്തേ??????

വിശപ്പില്ല.

അതെന്താ??????

ആ അറിയില്ല.

കുറച്ചു നേരത്തേക്ക് അവർക്കിടയിൽ നിശബ്ദത തങ്ങി നിന്നു.

ഋഷിയേട്ടാ………………

മ്മ്മ്മ്…………..

Miss you a lot………….
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

എന്റെ പൊണ്ടാട്ടി ഇത്ര വേഗമെന്നെ മിസ്സ്‌ ചെയ്തോ????

മ്മ്മ്മ്മ്……….

എന്നാ ഞാനങ്ങോട്ട് വരട്ടെ നിന്നെ കാണാതെ എനിക്കും വയ്യെടി.

വരുവോ??????

അയ്യാ എന്താ പെണ്ണിന്റെ പൂതി വല്ലതും കഴിച്ചിട്ട് പോയി ചാച്ചാൻ നോക്ക്.

ഋഷിയേട്ടാ……….
അവൾ ചിണുങ്ങി.

നാളെ നീയിങ്ങോട്ട് വരില്ലേ എന്നെ മിസ്സ്‌ ചെയ്യാത്തത് വിധം ഒരു സമ്മാനം തരാം പോരെ?????
കള്ളചിരിയോടെ അവൻ ചോദിച്ചു.

അയ്യടാ ഞാൻ പോണ്………..

വെക്കല്ലേടി ഞാൻ പറഞ്ഞു തീർക്കട്ടെ….

വേണ്ട മോൻ പോയി വല്ലതും കഴിക്ക് കേട്ടോ………….
ഉമ്മാ…………………

അത്രയും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു.

ഋഷി ചിരിയോടെ കാൾ കട്ട്‌ ചെയ്തു.
അത്രയും നേരം മനസ്സിലുണ്ടായിരുന്ന വിഷമങ്ങളൊക്കെ അവളുടെ ശബ്ദം കേട്ടെങ്ങോട്ടോ ഓടി മറഞ്ഞു.
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ താഴേക്ക് പോയി.

 

—————————————————————-

 

 

ശ്രീലകത്ത് എല്ലാവരും അത്താഴം കഴിക്കുമ്പോഴാണ് അഭി ആമിയുടെ പെണ്ണുകാണൽ വിഷയം എടുത്തിടുന്നത്.

നാളെ കിച്ചുവും ഫാമിലിയും എപ്പോ വരുമെന്നാ അച്ഛാ പറഞ്ഞത്?????

രാവിലെ വരുമെന്നാ പറഞ്ഞത് നിന്നെ അവൻ വിളിച്ചില്ലേ?????

ഇല്ല ഞാൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു.

ആരുടെ കാര്യാ ഈ പറയുന്നത്???
മുത്തശ്ശൻ സംശയത്തോടെ ചോദിച്ചു.

വേറാരുടെ നമ്മുടെ ആമിയുടെ ചെക്കന്റെ കാര്യാ പറഞ്ഞത്.
അഭി അവളെ നോക്കി പറഞ്ഞു.

അവൾ പ്ലേറ്റിൽ നിന്ന് കണ്ണെടുക്കാതെ കുനിഞ്ഞിരുന്നു.

ആഹാ കിച്ചൂന്നാണോ പേര്????
ശ്രീ ആവേശത്തോടെ ചോദിച്ചു.

ആഹ് ബാക്കിയൊക്കെ നാളെ അവൻ വരുമ്പോൾ നേരിട്ട് ചോദിച്ചറിഞ്ഞോടി കാന്താരി.
അഭി അവളുടെ തലയിൽ തട്ടി.

കല്യാണകാര്യം പറഞ്ഞപ്പോൾ പെണ്ണിന്റെ നാണം കണ്ടില്ലേ ആരെയും തലയുയർത്തി പോലും നോക്കുന്നില്ല.
മുത്തശ്ശി അവളെ കളിയാക്കി.

അവൾ തലയുയർത്തി എല്ലാവർക്കും ഒരു വിളറിയ ചിരി സമ്മാനിച്ചു.

എല്ലാവരും ചിരിയോടെ ബാക്കി സംഭാഷണത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ശ്രീ മാത്രം ആമിയെ നോക്കിയിരുന്നു.

അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന് ശ്രീക്ക് ബോധ്യമായി. അല്ലെങ്കിൽ തന്നെ ആമിയുടെ മുഖം ഒന്ന് മാറിയാൽ തന്നെ അവൾക്ക് മനസ്സിലാവും.

എല്ലാവരും ഇരിക്കുമ്പോൾ ചോദിക്കണ്ട രാത്രി അവളുടെ മുറിയിൽ വെച്ച് സംസാരിക്കാം.
മനസ്സിൽ ഉറപ്പിച്ചവൾ ഭക്ഷണം കഴിച്ചു.

ആമിയുടെ മനസ്സിൽ അപ്പോൾ ഒരഗ്നിപർവ്വതം തന്നെ എരിയുന്നുണ്ടായിരുന്നു.

 

————————————————————–

 

അത്താഴം കഴിഞ്ഞു ശ്രീ നേരെ ആമിയുടെ മുറിയിലേക്ക് നടന്നു.
അവൾ അകത്തേക്ക് ചെല്ലുമ്പോൾ ടേബിളിൽ തല വെച്ചവൾ കിടക്കുകയായിരുന്നു. കയ്യിലായി ഒരു ഫോട്ടോ പിടിച്ചിട്ടുണ്ട് കണ്ണിൽ നിന്ന് കണ്ണീർ അതിലേക്ക് വീഴുന്നുണ്ടായിരുന്നു.
ആരുടെ ഫോട്ടോയാണെന്നറിയാൻ അവൾ കുറച്ചു കൂടി ആമിയുടെ അടുത്തേക്ക് നീങ്ങി.

നിരഞ്ജൻ……………….
ഞെട്ടലോടെ അവളാ പേര് പറഞ്ഞു.

പിന്നിൽ നിന്ന് ശബ്ദം കേട്ട് ആമി ഞെട്ടിതിരിഞ്ഞു.
പുറകിൽ നിന്ന ശ്രീയെ കണ്ടവൾ പതറി.

എന്താ ആമി ഞാനീ കാണുന്നത്?????

അവൾ ഒന്നും പറയാതെ തലതാഴ്ത്തി കണ്ണീർ വാർത്തു.

ആമി പറയെടാ ഞാനീ കണ്ടതിന്റെ അർത്ഥമെന്താ??????
അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ടവൾ ചോദിച്ചു.

ഇഷ്ട്ടാടി എനിക്ക് രഞ്ജുവിനെ ജീവനാ 6 വർഷമായി ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുവാ……..
പൊട്ടിക്കരച്ചിലോടെ അവൾ ശ്രീയെ കെട്ടിപിടിച്ചു.

ഒന്നും പറയാനാവാതെ ശ്രീ തറഞ്ഞു നിന്നു. ഒരു നിമിഷത്തെ പകപ്പിനു ശേഷം സ്വബോധം വീണ്ടെടുത്തവൾ ആമിയുടെ പുറത്ത് തട്ടി.
അവളുടെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെ കട്ടിലിലിരുത്തി ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തു വാതിൽ അടച്ചു കുറ്റിയിട്ടവളുടെ അടുത്തായിരുന്നു.

പറ നിന്റെ എല്ലാ കാര്യവും എനിക്കറിയാം ഒന്നും എന്നോട് മറച്ചു വെക്കാത്ത നീ എന്നോട് ഈ കാര്യം എന്തിനാ മറച്ചു വെച്ചത്??????
എനിക്കറിയണം എല്ലാം.

ഒരു മിനിറ്റ് നേരത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ടവൾ പറയാൻ തുടങ്ങി.

 

നമ്മൾ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്തല്ലേ രഞ്ജുവിനെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ വെറുമൊരു സൗഹൃദമായിരുന്നെങ്കിൽ പിന്നീടെപ്പോഴോ എന്റെ ഉള്ളിൽ ഞാൻ പോലുമറിയാതെ പ്രണയം പൊട്ടിമുളച്ചു. മനസ്സിനെ അടക്കി നിർത്താൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ കൂടുതൽ കൂടുതലത് രഞ്ജുവിനോടടുത്തു. അവന്റെ സംസാരവും ചിരിയും കുസൃതി നിറഞ്ഞു നിൽക്കുന്ന വെള്ളാരം കണ്ണുകളും എല്ലാമെന്റെ മനസ്സിലിടം നേടി. പക്ഷെ ഞാനതെല്ലാം അംഗീകരിക്കാൻ മടിച്ചു.
രഞ്ജു പാസ്സ് ഔട്ടായി പോയി കഴിഞ്ഞപ്പോഴാണ് രഞ്ജുവിനെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് രഞ്ജുവിന്റെ ഫോൺ കോളുകളായിരുന്നു എനിക്കാശ്വാസം. ഓരോ കോളിനും വേണ്ടി എന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു.
പല തവണ പറയാൻ മുതിർന്നതാ പക്ഷെ രഞ്ജുവിന്റെ സൗഹൃദം നഷ്ടമാവുമോ എന്ന് പേടിച്ചു ഞാനതെല്ലാം മനസ്സിലടക്കി.
സ്വന്തം കാലിൽ നിന്നിട്ട് രഞ്ജുവിനോട് പറയാമെന്ന് വിചാരിച്ചു.
പക്ഷെ പക്ഷെ അപ്പോഴേക്കും അവന് നിന്നെയാണ് ഇഷ്ടമെന്ന് അറിയുന്നത്. സത്യത്തിൽ അന്ന്………. അന്ന് ഞാൻ തകർന്ന് പോയി.
ഉള്ളുതുറന്നൊന്ന് പൊട്ടിക്കരയാൻ വീട്ടിൽ വന്ന ഞാൻ കാണുന്നത് വെള്ള പുതച്ച ചെറിയച്ഛന്റെ ശരീരമാണ്.
പിന്നെ നിന്റെ അവസ്ഥയും മറ്റും കണ്ടപ്പോൾ എല്ലാം ഞാൻ മറന്നു നിനക്ക് കൂട്ടിരുന്നു.

പക്ഷെ നീ ഇവിടെ നിന്ന് പോയത് മുതൽ ഞാൻ….. ഞാൻ…… തകർന്ന് പോയി ഒരു വശത്ത് നീ എവിടെയാണെന്ന് പോലുമറിയാതെ മനസ്സ് വിങ്ങിയപ്പോൾ മറു വശത്ത് രഞ്ജു എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യുന്നില്ലല്ലോ എന്ന വിഷമം. മൊത്തത്തിൽ ഞാൻ തകർന്ന് പോയിരുന്നു.

പിന്നെ അന്ന് നീയെന്നെ വിളിച്ചതിന് ശേഷമാ എന്റെ വിഷമം പകുതി കുറഞ്ഞത്.
പിറ്റേന്ന് തന്നെ രഞ്ജുവും എന്നെ വിളിച്ചു. അവൻ നിന്റെ പ്രണയം അങ്ങീകരിച്ചപ്പോൾ മനസ്സിന്റെ ഒരു കോണിൽ ആരും കാണാതെ ഞാൻ കുഴിച്ചു മൂടിയ അവനോടുള്ള എന്റെ പ്രണയം വീണ്ടും മുളപൊട്ടി. പക്ഷെ……. പക്ഷെ………… വിധിച്ചിട്ടില്ലെടാ………………….
അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ശ്രീ ഉഴറി.

ഞാൻ പറയാടാ വല്യച്ഛനോട് നീയിങ്ങനെ ഉരുകുന്നത് കാണാൻ വയ്യെടാ.

വേണ്ടടാ അച്ഛനും ജിത്തു ഏട്ടനും എല്ലാം ഉറപ്പിച്ച മട്ടാണ്. പിന്നെ ഇന്ന് നീയും കണ്ടതല്ലേ അച്ഛന്റെ സന്തോഷം.
എന്നെ ചേർത്ത് നിർത്തി അഭിമാനപൂർവ്വമാണ് അച്ഛൻ തീരുമാനം പറഞ്ഞത് ഞാനായിട്ട് അത് തകർക്കില്ല. പിന്നെ എനിക്ക് മാത്രമല്ലെ ഈ ഇഷ്ടമുള്ളൂ രഞ്ജു….. രഞ്ജുവിനെന്നെ അങ്ങനെ ഒന്നും കാണാൻ കഴിയില്ല. ഞാൻ….. ഞാൻ വെറുതെ…………

എന്റെയും നിന്റെയും കല്യാണം ഒരു പന്തലിൽ നടക്കുമെന്നോർത്തെല്ലാവരും സന്തോഷത്തിലാ ഞാനായിട്ട് ഇതൊക്കെ തട്ടി തെറിപ്പിക്കണോ?????
പിന്നെ നമ്മുടെ ആഗ്രഹം പോലെ എല്ലാം നടക്കണമെന്നില്ലല്ലോ വിധിച്ചതേ കിട്ടൂ.
ആദ്യം കുറച്ചു ബുദ്ധിമുട്ടിയാലും പതിയെ എല്ലാം ഞാൻ തന്നെ മറന്നോളും.

ശ്രീ ഒന്നും പറയാനാവാതെ ഇരുന്നു.

ശ്രീക്കുട്ടി………

എന്താടാ?????

ഞാൻ…… ഞാനിത്തിരി നേരം നിന്റെ മടിയിൽ കിടന്നോട്ടെ??????

മറുപടി ഒന്നും പറയാതെ അവൾ ആമിയെ മടിയിലേക്ക് കിടത്തി.

ആമിയുടെ കണ്ണുനീർ വീണവളുടെ മടിത്തട്ട് നനഞ്ഞു.

ഒരാശ്വാസത്തിനെന്ന പോലെ ശ്രീ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.

കുറച്ചു നേരത്തിനു ശേഷം അവൾ മയക്കം പിടിച്ചു എന്ന് കണ്ടതും അവളെ കിടക്കിയിലേക്ക് കിടത്തി വർധിച്ച ഹൃദയ വേദനയോടെ ശ്രീ മുറിയിലേക്ക് പോയി.

കണ്ണടക്കുമ്പോഴെല്ലാം പൊട്ടിക്കരയുന്ന ആമിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. ആരോടും പറയാനും പറ്റുന്നില്ല. അവളുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നത് പോലെ.

രണ്ടു ശരീരവും ഒരാത്മാവും പോലെ ആയിരുന്നു രണ്ടുപേരും. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ പോലും വേദനിക്കുന്നത് തനിക്കായിരുന്നു. ആ ആളുടെ ജീവിതമാണ് നാളെ ഒരു ദിവസത്തോടെ നഷ്ടമാവാൻ പോവുന്നത്.
പാടില്ല അവൾ സ്നേഹിച്ചത് രഞ്ജുവിനെ ആണെങ്കിൽ അവളുടെ കഴുത്തിൽ താലി ചാർത്തേണ്ടതും അവൻ തന്നെ ആയിരിക്കണം.
എന്ത് ചെയ്തിട്ടായാലും ഈ കല്യാണാലോചന മുടക്കണം മനസ്സിൽ പലതും കണക്ക് കൂട്ടിയവൾ കിടന്നു. അന്നവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

 

————————————————————

 

രാവിലെ പെണ്ണ് കാണാൻ ആളുകൾ വരുമെന്ന് പറഞ്ഞെല്ലാവരും ഓരോരോ തിരക്കുകളിലാണ്. ആമിയെ ഒരുക്കാൻ എല്ലാവരും ശ്രീയെ ഏൽപ്പിച്ചു.
കണ്ണാടിക്ക് മുന്നിൽ അവളെ ഇരുത്തി ഒരുക്കുമ്പോൾ ഒരു ശില പോലെ നിർവികാരതയോടെ അവളിരുന്നു.
അവളുടെ ഇരിപ്പ് കണ്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

ഇല്ല മോളെ നിന്റെ ജീവിതം അങ്ങനെ പന്ത് തട്ടി കളിക്കാൻ ഞാൻ സമ്മതിക്കില്ല.

എന്തായാലും രണ്ടുപേരെയും സംസാരിക്കാൻ വിടുമല്ലോ എങ്ങനെ എങ്കിലും ചെക്കനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും.
മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തുമ്പോഴാണ് പുറത്തൊരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേൾക്കുന്നത്.

ദേ അവരെത്തി കെട്ടോ???
പുറത്ത് നിന്നാരോ വിളിച്ചു പറയുന്നതായി കേട്ടു.

സമയം കടന്നു പോവുന്തോറും ശ്രീയുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു. അവൾ ആമിയെ നോക്കി അവൾ ഭാവഭേദമൊന്നുമില്ലാതെ നിർവികാരതയോടെ ഇരികുവാണ്.

ആമി ഇങ്ങനെ ഇരിക്കല്ലേട ഒന്ന് പൊട്ടിക്കരയുക എങ്കിലും ചെയ്യെടാ.
ഇടറിയ സ്വരത്തിൽ ശ്രീ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അതേയിരിപ്പിരുന്നു.

ശ്രീ അവളോടെന്തോ പറയാനായി നിന്നപ്പോൾ തന്നെ ജാനകിയും സരസ്വതിയും കൂടി അവളെ കൂട്ടികൊണ്ട് പോയി.

ഒരു പാവ കണക്കെ അവൾ അവർക്ക് പിന്നാലെ ചായ ട്രേയുമായി നടന്നു.
അവൾ ഒരു വട്ടം പോലും തല ഉയർത്തി നോക്കിയില്ല.
ശ്രീയും അവളുടെ കൂടെ അങ്ങോട്ട്‌ നടന്നു.

ഇടനാഴി കടന്ന് ഹാളിലേക്ക് ചെല്ലുമ്പോൾ എല്ലാവരും സോഫയിലായി ഇരിപ്പുണ്ടായിരുന്നു.

ശ്രീ എല്ലാവരെയും ഒന്ന് നോക്കി അവളുടെ കണ്ണുകൾ സോഫയുടെ ഒരറ്റത്തായി ഇരുന്ന പിങ്ക് കളർ ഷർട്ട്‌ ധരിച്ച ചെറുപ്പകാരനിൽ വന്നു നിന്നു.

അയാളെ കണ്ടവൾ ഞെട്ടി കണ്ണ് മിഴിച്ചു നിന്നുപോയി.

 

 

 

തുടരും………………………

 

 

അതേ എല്ലാവരും സൂപ്പർ, വെയ്റ്റിംഗ്, അടിപൊളി, സ്റ്റിക്കർ എന്നിവ ഒഴിച്ച് രണ്ടു വരി എനിക്ക് വേണ്ടി കുറിക്കണേ ഒന്നുമില്ലേലും 3, 4 മണിക്കൂർ കുത്തിയിരുന്നെഴുതുന്നതല്ലേ 😌😌😌
നിങ്ങളുടെ കമന്റുകളാണ്‌ എനിക്കടുത്ത പാർട്ടെഴുതാനുള്ള ഊർജ്ജം അതുകൊണ്ട് പിശുക്ക് കാണിക്കാതെ എനിക്ക് വേണ്ടി ഒരു വരി എഴുതണേ

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

3 thoughts on “മഴ – പാർട്ട്‌ 17”

  1. Ammukutty nerameduthezhuthunnathinte result kananund thante story yil pinne Ella partum vegam vayikkarund chila avasarathil vaikum ennalum rand part vayiche uragarullu …ee story theernnalum veendumoru love story yum kondanne varummenu pretheekshikkunnu bcoz ur very lovely person .prenayikkanariyunnavarkke prenayathe kurich manoharamai kalpanikamai ezhuthan kazhiyu Enna ente oru kazhchappad to so all the best for your writing 💖 u.lovely part 🥰👏👌👌💖💖💖💝

  2. 😁അതേയ് ആമിക്ക് നിരഞ്ജനെ കൊടുക്കണേ…പാവം അല്ലേ… ഇതൊരു കഥയാണ്, writerക്ക് തീരുമാനിക്കാം.. പക്ഷെ കഥയിലായാലും ജീവിതത്തിൽ ആയാലും ആത്‌മാർത്ഥമായി പ്രണയിച്ച ഒന്നിനെ നഷ്ടപ്പെടുന്നത് സഹിക്കാൻ പറ്റില്ലാ മാഷേ…….😊……. ആമിനെ വിഷമിപ്പിക്കല്ലേ നിഷ്കു………😉😉

Leave a Reply

Don`t copy text!