നിരഞ്ജൻ……………..
അവിശ്വസനീയതയോടെ ശ്രീ അവനെ നോക്കി.
വിശ്വാസം വരാതെ അവൾ കണ്ണ് തിരുമി നോക്കി. കയ്യിൽ പിച്ചി.
ഹൗ വേദനിക്കുന്നു………..
അപ്പൊ അപ്പൊ സ്വപ്നമല്ലേ??????
കണ്ണ് മിഴിച്ചവൾ നിരഞ്ജനെ നോക്കി.
അവൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു.
അതുകൂടി ആയപ്പോൾ ശ്രീയുടെ കിളികൾ കൂടും കുടുക്കയുമെടുത്തതാ പറന്നു പോവുന്നു.
ആമി അപ്പോഴേക്കും തലയുയർത്തി നോക്കാതെ തന്നെ എല്ലാവർക്കും ചായ കൊടുത്തു.
ഇതെന്താ കിച്ചൂ നീ പറഞ്ഞത് പോലെയൊന്നുമല്ലല്ലോ പെണ്ണ് ആള് ഭയങ്കര നാണക്കാരി ആണെന്ന് തോന്നുന്നല്ലോ………
ഏയ് ആമിക്ക് നാണോ??????
ആണോ ആമി??????????
പരിചിതമായ ശബ്ദം കേട്ട് ഞെട്ടിയവൾ തലയുയർത്തി നോക്കി.
ഒരു കുസൃതി ചിരിയോടെ ചായ ചുണ്ടോടടുപ്പിക്കുന്ന അവളുടെ രഞ്ജു.
സത്യമാണോ എന്നറിയാതെ അവൾ എല്ലാവരെയും മിഴിച്ചു നോക്കി.
എല്ലാവരും അവളെ തന്നെ നിറഞ്ഞ ചിരിയോടെ നോക്കി ഇരിക്കുന്നു.
ആമി ശ്രീയെ നോക്കി.
അവളുടെ നിൽപ്പ് കണ്ടപ്പോൾ അവൾക്കിതിൽ പങ്കില്ലെന്ന് മനസ്സിലായി.
ചിരിക്കണോ കരയണോ എന്നറിയാതെ അവൾ നിന്നു.
ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചപ്പോൾ അതേ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയ്യേ ഏട്ടന്റെ കുട്ടി കരയണോ?????
ഇവളുടെ മുഖത്തെ ചിരി കാണാൻ വേണ്ടിയല്ലേ ഇങ്ങനൊരു സർപ്രൈസ് ഒരുക്കിയത് എന്നിട്ടിപ്പോ നിന്ന് കരയുന്നത് കണ്ടില്ലേ അച്ഛാ…….
അഭി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അതെയതെ. നിന്റെ മനസ്സിൽ ഇങ്ങനൊരിഷ്ടം ഉണ്ടായിട്ടും അച്ഛനോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ മോളെ………..
അവസാനം മറ്റൊരു കല്യാണം ആലോചിച്ചപ്പോഴെങ്കിലും തുറന്നു പറയുമെന്ന് കരുതി.
അവിടെയും എന്റെ സന്തോഷത്തിന് വേണ്ടി നീ സമ്മതം മൂളി ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞല്ലോഡാ?????
പറഞ്ഞു തീർന്നതും അച്ഛനെ കെട്ടിപിടിച്ചവൾ കരഞ്ഞു.
എനിക്ക്….. എനിക്കെന്റെ അച്ഛയെ അല്ലെ ഏറ്റവും ഇഷ്ടം….. അച്ഛയുടെ സന്തോഷത്തേക്കാൾ വലുതല്ല എനിക്കൊന്നും.
മറുപടിയായി അവളുടെ മൂർദ്ധാവിൽ അയാൾ വാത്സല്യത്തോടെ ചുംബിച്ചു.
ഇതിപ്പോ എന്താ ഉണ്ടായേ???????
ആരാ ഇവിടെ പടക്കം പൊട്ടിച്ചേ???????
അശരീരി കേട്ട് തിരിഞ്ഞു നോക്കിയ എല്ലാവരും കാണുന്നത് കിളി പോയി നിൽക്കുന്ന ശ്രീയെയാണ്.
അത് കേട്ടെല്ലാവരും പൊട്ടിച്ചിരിച്ചു.
നീയത് ചെന്ന് നിന്റെ കെട്ട്യോനോട് ചോദിക്ക് ഇതിന്റെ പിന്നിലെ കുരുട്ട് ബുദ്ധിയും അവന്റെ തലയിൽ നിന്നാണ്.
അഭി ചിരിയോടെ പറഞ്ഞു.
കുറെ നാളായി ഞാൻ സഹിക്കുന്നു ഈ ട്വിസ്റ്റിടൽ ഇന്നങ്ങോട്ട് ചെല്ലട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ഇതിന്റെ എല്ലാം മാസ്റ്റർ ബ്രെയിനായ എന്റെ ഭാവി കെട്ട്യോന്.
ചവിട്ടി കുലുക്കി അവൾ അകത്തേക്ക് കയറി പോയി.
അളിയോ ഈ ചാടി തുള്ളി പോയവള് നമ്മുടെ ദേവളിയനെ ബാക്കി വെച്ചേക്കുവോ???????
രഞ്ജു അഭിയോടായി ചോദിച്ചു.
പറയാൻ പറ്റില്ലളിയാ കണ്ടു തന്നെ അറിയണം.
അഭി നെടുവീർപ്പിട്ടു.
ഇതിപ്പോ അളിയന്മാരെ തട്ടിയിട്ട് ഈ വീട്ടിൽ നടക്കാൻ പറ്റണില്ലല്ലോ ദേവീ……
ഹരിയുടെ വകയായിരുന്നു ആ കൗണ്ടർ.
ചെറിയച്ഛാ…………..
അഭി എൽകേജി പിള്ളേരെ പോലെ ചിണുങ്ങി.
അതുകണ്ടെല്ലാവരും പൊട്ടിച്ചിരിച്ചു പോയി.
ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അതായിക്കോട്ടെ അല്ലെ ശിവാ……
രഞ്ജുവിന്റെ അച്ഛൻ ചോദിച്ചു.
അതിനിപ്പെന്താ ആമി കിച്ചൂനേം കൂട്ടി എവിടെ എങ്കിലും സ്വസ്ഥമായി പോയി സംസാരിച്ചോളൂ.
ആമി മുന്നേ നടന്നു. രഞ്ജു അവളെ അനുഗമിച്ചു.
ബാക്കി എല്ലാവരും കല്യാണചർച്ചകളിൽ മുഴുകി.
————————————————————–
മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്കാണ് ആമി പോയത്.
എന്ത് പറയണമെന്നറിയാതെ ആമി നിന്നു. പലതും ചോദിച്ചറിയണം എന്ന് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും നാവ് പൊങ്ങുന്നില്ല.
പരിഭ്രമത്തോടെ അവൾ സാരി തുമ്പ് കയ്യിൽ വെച്ച് ഞെരിച്ചു.
നിരഞ്ജൻ ഈ സമയം മുഴുവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്.
ബോട്ടിൽ ഗ്രീൻ കളർ സിമ്പിൾ സാരിയിൽ അവൾ കൂടുതൽ സുന്ദരി ആയത് പോലെ.
വിയർത്തു കുളിച്ചാണ് നിൽപ്പ്.
ചെന്നിയിലൂടെ ചാലിട്ടൊഴുകുന്ന വിയർപ്പ് തുള്ളികളെ ഇടയ്ക്കിടയ്ക്ക് കൈ കൊണ്ട് തുടച്ചു മാറ്റുന്നുണ്ട്.
അവൻ അവളെ തന്നെ നോക്കി നിന്നു.
ഇടയ്ക്ക് തലയുയർത്തി നോക്കിയ അവൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെയാണ് ഒരു പിടച്ചിലോടെ അവൾ നോട്ടം മാറ്റി തല കുനിച്ചു നിന്നു.
അത് കണ്ടവൻ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.
ആമി……………..
അവൻ ആർദ്രമായി വിളിച്ചു.
കാതിനെ കുളിരണിയിക്കുന്ന അവന്റെ വിളിയിൽ ലയിച്ചവൾ നിന്നു.
ആമി…………..
അവൻ വീണ്ടും വിളിച്ചു.
മ്മ്മ്മ്മ്..
ഏതോ ലോകത്തെന്നത് പോലെയവൾ മൂളി.
ഒന്നും ചോദിക്കാനില്ലേ പെണ്ണേ നിനക്ക്??????
അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാനാവാതെ അവൾ നിന്നു.
എന്ത് പറയണം?????
ഒരായിരം ചോദ്യങ്ങൾ മനസ്സിലുണ്ട്.
ഹൃദയത്തിൽ സൂക്ഷിച്ച പ്രണയത്തേ കുറിച്ച് നൂറു നൂറു കാര്യങ്ങൾ പറയാനുണ്ട്.
എത്രയോ രാത്രികളിൽ ഉറങ്ങാതെ കണ്ട സ്വപ്‌നങ്ങളെ കുറിച്ച്………
നഷ്ട പ്രണയത്തിന്റെ കയ്പ്പേറിയ ദിനങ്ങൾ നിന്റെ ഓർമ്മയിൽ കഴിച്ചു കൂട്ടിയതും അങ്ങനെ അങ്ങനെ പറയാനായി ഒരു ജന്മം മുഴുവൻ കൊണ്ടും തീരാത്ത അത്രയും കാര്യങ്ങളുണ്ട്.
പക്ഷെ….. പക്ഷെ…… വാക്കുകൾ പുറത്തേക്കു വരുന്നില്ല………….
എങ്ങനെ പറഞ്ഞു തരണം നിനക്ക് ഞാനെന്റെ പ്രണയത്തെ…………….
നിശബ്ദമായവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.
അവളിൽ നിന്ന് മറുപടി ഒന്നും കാണാതെ അവൻ അവളോടൊന്നു കൂടി ചേർന്ന് നിന്നു.
അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.
അറിഞ്ഞില്ലല്ലോ മോളെ നിന്റെ ഉള്ളിലെ പ്രണയത്തെ??????
എങ്ങനെ സാധിക്കുന്നു നിനക്കെന്നെയിങ്ങനെ ജീവന് തുല്യം സ്നേഹിക്കാൻ?????
അതിന് മാത്രം എന്ത് പുണ്യമാ ഞാൻ ചെയ്തത്???????
അറിയാതെ ആണെങ്കിലും വേദനിപ്പിച്ചിട്ടല്ലേയുള്ളൂ എന്നിട്ടും….. എന്നിട്ടും……. നിനക്കെങ്ങനെ കഴിയുന്നു മോളെ???????????
ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു. അവൻ അവളെ രണ്ടു കയ്യാൽ പൊതിഞ്ഞു പിടിച്ചു. അവളുടെ കണ്ണീർ അവന്റെ ഷർട്ടിനെ കുതിർത്തു. അവന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.
എത്ര നേരം അങ്ങനെ നിന്നെന്ന് തന്നെ അറിയില്ല.
മനസ്സിന്റെ വിഷമങ്ങൾ ഒന്ന് കെട്ടടങ്ങിയപ്പോൾ അവനവളെ തന്നിൽ നിന്നടർത്തി മാറ്റി.
ഇനി എന്റെ പെണ്ണിന്റെ കണ്ണ് നിറയാൻ പാടില്ല.
അവളുടെ കണ്ണുകൾ തുടച്ചവൻ നിറഞ്ഞ മനസ്സോടെ വാത്സല്യത്തോടെ അത്യധികം പ്രണയത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.
മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അവൾക്കവന്റെ ആദ്യ ചുംബനം. നിറഞ്ഞ മനസ്സോടെ അവളാ ചുംബനം കണ്ണുകൾ അടച്ചു സ്വീകരിച്ചു.
അവനും കണ്ണുകളടച്ച് അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു നിന്നു.
രണ്ടു പേരുടെയും മനസ്സപ്പോൾ ശാന്തമായിരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ കണ്ണുകൾ തുറന്നു.
തന്നെ നോക്കി നിൽക്കുന്ന നിരഞ്ജന്റെ വെള്ളാരം കണ്ണുകളിൽ നോക്കിയവൾ നിന്നു.
എത്രയോ രാത്രികളിൽ തന്റെ ഉറക്കം കെടുത്തിയ അവന്റെ കുസൃതി ഒളിപ്പിച്ച ആ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കിയവൾ നിന്നു.
പെരുവിരലിൽ പൊങ്ങി അവന്റെ ഇരു കണ്ണിലായി അവൾ ചുണ്ടുകൾ ചേർത്ത് സ്നേഹമുദ്ര ചാർത്തി.
അയ്യേ ഞങ്ങളൊന്നും കണ്ടില്ലേ???????
പിറകിൽ നിന്ന് കേട്ട അലറലിൽ ആമി നിരഞ്ജനിൽ നിന്ന് പിടഞ്ഞു മാറി.
തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് പൊത്തി വിരലിന്റെ ഇടയിലൂടെ നോക്കുന്ന ശ്രീയും ആക്കി ചിരിയോടെ നിൽക്കുന്ന അഭിയും.
രണ്ടുപേരും ചമ്മി നിന്നു.
അഭിയെട്ടോ നോക്കിയേ രണ്ടുപേരുടെയും ആ നിൽപ്പ് കണ്ടോ?????
അറിഞ്ഞില്ല എന്റെ പെങ്ങളിത്ര ഫാസ്റ്റാണെന്ന് ഞാനറിഞ്ഞില്ല ആരും പറഞ്ഞില്ല…………….
ആമി അത് കേട്ട് നിരഞ്ജന്റെ പിന്നിലേക്കൊളിച്ചു.
ഈശ്വരാ ഞാനെന്താ ഈ കാണുന്നത് ഒരു നാണവും മാനവുമില്ലാത്ത എന്റെ ആമിക്കുട്ടി നാണിച്ചു നിൽക്കുന്നോ????
ശ്രീക്കുട്ടി ഒരു ഫോട്ടോ എടുത്തു വെച്ചോ മഹാത്ഭുതമാ ഈ നടന്നത്.
അഭി അവളെ കളിയാക്കി.
മതിയളിയാ എന്റെ പെണ്ണിനെ ഇങ്ങനെ ഇട്ട് കളിയാക്കല്ലേ………
ആമിയെ നെഞ്ചോടു ചേർത്ത് പിടിച്ചവൻ പറഞ്ഞു.
കണ്ടോ അഭിയേട്ടാ രഞ്ജു പറയുന്നത് കേട്ടില്ലേ???? നമ്മൾ ഇത്തിരി നേരം വൈകിയിരുന്നെങ്കിൽ എന്തൊക്കെ ഇവിടെ നടന്നേനെ?????
ശ്രീ വീണ്ടുമവരെ കളിയാക്കാൻ തുടങ്ങി.
ഓ ആരുവാ ഈ പറയുന്നത് മോളെ ഈ നിരഞ്ജൻ ആളിച്ചിരി ഡീസന്റ് ആണെന്ന് കരുതാം അതുപോലെ അല്ല ഋഷിദേവ് നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതിയാ………….
പറഞ്ഞു തീർന്നതും അഭിയുടെ നടുപ്പുറം നോക്കി ശ്രീ ചവിട്ടി.
അയ്യോ എന്റെ നടു ഒടിഞ്ഞെ……..
നിലത്ത് വീണ് കിടന്നവൻ കാറി.
എടി ആമി നോക്കി നിക്കാതെ എന്നെയൊന്നു പിടിക്കെടി ഈ സാമദ്രോഹി എന്റെ നടു ചവിട്ടി ഒടിച്ചേ…….
അവൻ നിലവിളിച്ചു.
കണക്കായിപ്പോയി വേണ്ടാത്തത് പറഞ്ഞിട്ടല്ലേ ഇത് തന്നെ വേണം.
ആമി അവനെ പുച്ഛിച്ചിട്ട് ശ്രീയുടെ കൈ പിടിച്ചകത്തേക്ക് പോയി.
എടി നിന്റെ ഒക്കെ പ്രേമം സെറ്റാക്കാൻ ഞാനെന്തൊരം കഷ്ട്ടപെട്ടെന്നറിയോ???
ആർക്കുണ്ടെടി ഇതുപോലെ തങ്കപ്പെട്ട ഒരാങ്ങള……………..
നന്ദി വേണമെടി നന്ദി…………
ഞങ്ങൾക്കിത്തിരി നന്ദി കുറവാ മോൻ തന്നത്താനെ എണീറ്റ് പൊക്കോ ഹും……
ശ്രീ അവനെ നോക്കി ചുണ്ട് കൊട്ടി പറഞ്ഞു.
ഇതിനെ ഒക്കെ സഹായിക്കാൻ പോയ എന്നെ ഒലക്കകൊണ്ടടിക്കണം.
പിറുപിറുത്തു കൊണ്ടവനിരുന്നു.
അളിയാ…………………
നിരഞ്ജന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കിയ അഭി കാണുന്നത് കയ്യും നീട്ടി നിൽക്കുന്ന നിരഞ്ജനെയാണ്.
നിനക്കെങ്കിലും എന്നോട് സ്നേഹമുണ്ടല്ലോ അളിയാ……..
അവൻ നിരഞ്ജന്റെ കൈ പിടിച്ചുകൊണ്ട് എണീറ്റു.
ഇത്രയും നാൾ അളിയന്റെ അടി സഹിച്ചാൽ മതിയായിരുന്നു ഇപ്പൊ ദോ ഇവളുടെ കൂടി സഹിക്കണം. സമയം ശരിയല്ല.
നടുവും തിരുമി അവൻ അകത്തേക്ക് നടന്നു.
അവന്റെ പുറകെ ചിരിയോടെ നിരഞ്ജനും അകത്തേക്ക് നടന്നു.
————————————————————–
അപ്പൊ ശരി ഞങ്ങളിറങ്ങുവാ ഇനിയെല്ലാം മുഹൂർത്തം നോക്കി തീരുമാനിക്കാം.
നിരഞ്ജന്റെ അച്ഛൻ ശിവാനന്ദന് കൈ കൊടുത്ത് പോവാനിറങ്ങി.
പോവുന്നതിനു മുന്നേ ആമിയെ നോക്കി കണ്ണുകളാൽ യാത്ര ചോദിക്കാനും അവൻ മറന്നില്ല.
അവർ പോവുന്നതും നോക്കി നിൽക്കുമ്പോഴാണ് അഭിയുടെ ഫോൺ റിങ് ചെയ്യുന്നത്.
🎶Kaasukkoru panjam vannalum
Paasathukku panjamilla
Dhinam dhinam sanda pottaalum
Nenjukkulla vanjam illa
En nanbana pol yaarum ille
Indha bhoomiyile
En natpukkuthaan eedey illa
Intha bhoomiyila🎶
അളിയാ……………
ഫോണെടുത്ത ഉടൻ അഭി നീട്ടി വിളിച്ചു.
പ്ഫാ പന്ന &$@/# മോനെ……………..
ഋഷിയുടെ തെറി കേട്ട് കയ്യിൽ നിന്ന് തെറിച്ച ഫോൺ അവൻ ക്യാച്ച് പിടിച്ചു.
ആരാടാ നാറി നോക്കി ഗർഭം ഉണ്ടാക്കുന്നത് നിന്റെ കുഞ്ഞമ്മേട മോനോ?????????????
ഈശ്വരാ ഇവളിത് ഇത്ര വേഗം ഇവന്റെ ചെവിയിലെത്തിച്ചോ??????
അഭി ആത്മഗതിച്ചു.
എടാ അത് അവള് ചുമ്മാ പറഞ്ഞതാ…..
മിണ്ടരുത് പുല്ലേ നീ ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ.
ഏ?????????
നീ എന്നെ വിളിച്ചിട്ട് ഫോൺ കട്ട് ചെയ്യാതെയാണ് അവരോട് ഘോരം ഘോരം പ്രസംഗിച്ചത്.
സഭാഷ് …………..
അളിയാ അത് ചുമ്മാ ഒരു തമാശക്ക്.
മിണ്ടരുത് തെണ്ടി നിനക്കുള്ള വടയും ചായയും ഞാൻ തരാം………….
അത്രയും പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
രണ്ടോലക്കീറോ വെള്ളത്തുണിയോ എടുത്തോളൂ എന്നെ മൂടാൻ…………..
ഇതെല്ലാം കണ്ട് ശ്രീ അടക്കി ചിരിച്ചു.
————————————————————-
മോളെ ശ്രീക്കുട്ടി കഴിഞ്ഞില്ലേ?????
കഴിഞ്ഞു ദാ വരുന്നച്ഛാ….
ഹരിയുടെ വിളി കേട്ട് ചുരിദാറിന്റെ ഷാൾ ഇട്ടുകൊണ്ടവൾ പുറത്തേക്കിറങ്ങി.
ജാനു ഞങ്ങളിറങ്ങുവാണേ………
അയാൾ ഭാര്യയോട് വിളിച്ചു പറഞ്ഞു.
ശരി ഹരിയേട്ടാ സമയം വൈകണ്ട ഇറങ്ങിക്കോ.
ജാനകി അവരുടെ കൂടെ പുറത്തേക്കിറങ്ങി.
പോയിട്ട് വരാമ്മേ………
അവരുടെ കവിളിൽ ഒരുമ്മ കൊടുത്തവൾ കാറിലേക്ക് കയറി.
എത്രയും വേഗം ഋഷിക്കടുത്തേക്കെത്താൻ അവളുടെ മനസ്സ് തുടിച്ചു. പുറത്തേക്ക് മിഴികൾ പായിച്ചവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു.
ഋഷിയുടെ വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ ഹൃദയം എന്തെന്നില്ലാതെ തുടികൊട്ടി. എത്ര ദൂരം സഞ്ചരിച്ചിട്ടും എത്താത്തത് പോലെ. സമയം ഒച്ചിഴയുന്ന വേഗത്തിൽ പോവുന്നത് പോലെ തോന്നി.
വണ്ടിയേക്കാൾ വേഗത്തിൽ മനസ്സ് മുന്നോട്ട് പായുന്നു. ചിന്തകളെല്ലാം ഒരാളിലേക്ക് ചുരുങ്ങുന്നു.
ഓർമ്മകളിൽ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിക്കുമ്പോഴും ആമിയുടെ കാര്യം ഇന്നലെ വിളിച്ചപ്പോൾ പോലും ഒരു സൂചന നൽകാഞ്ഞതിൽ പരിഭവവും തോന്നി.
കാർ മംഗലത്ത് തറവാട്ടിന് മുന്നിൽ നിർത്തുമ്പോൾ പേരറിയാത്ത ഒരു വികാരം മനസ്സിനെ പൊതിയുന്നത് അവളറിയുന്നുണ്ടായിരുന്നു.
ഹരിയങ്കിളേ……………..
കാർ തുറന്നു പുറത്തിറങ്ങിയ ഹരിയെ ഋതു ഓടി വന്നു കെട്ടിപിടിച്ചു.
ആഹാ അങ്കിളിന്റെ ചെല്ലകുട്ടി ഇവിടെ ഉണ്ടായിരുന്നോ????
അയാൾ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.
പിന്നല്ലാതെ ഇന്ന് നിങ്ങൾ വരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ കോളേജിൽ പോലും പോവാതെ ലീവെടുത്തു രാവിലെ മുതൽ കാത്ത് നിൽക്കുന്നതാ.
എടി കള്ളി അപ്പൊ നീയിന്നീ പേരും പറഞ്ഞു ലീവാക്കി അല്ലെ മടിച്ചി പാറു.
അയാൾ കളിയായി അവളുടെ ചെവിയിൽ പിച്ചി.
ഔ എനിക്ക് വേദനിച്ചൂട്ടോ ഞാൻ പിണക്കാ……….
അവൾ ചിണുങ്ങി.
ആണോ അപ്പൊ ഈ ചോക്ലേറ്റ് ഞാനാർക്കാ കൊടുക്കാ?????
അയാൾ പോക്കെറ്റിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു ആലോചനയുടെ പറഞ്ഞു.
അത് കണ്ടവൾ ചുണ്ട് പിളർത്തി നിന്നു.
വേണോ??????
മ്മ്മ്മ്
അവൾ തലയാട്ടി.
അപ്പൊ എന്നോടുള്ള പിണക്കം മാറിയോ??????
എപ്പോഴേ മാറി.
അവളത് തട്ടിപ്പറിച്ചു.
എന്നിട്ടയാളുടെ കവിളിൽ മുത്തി.
അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.
ശ്രീ ഇതെല്ലാം കണ്ട് അതിശയത്തോടെ നിൽക്കുവാണ്.
ഹരിയുടെ കൂടെ കൊച്ചു കുട്ടികളെ പോലെ നിൽക്കുന്ന ഋതുവിനെ കണ്ട് അവൾ കുറച്ചു നേരം അങ്ങനെ നിന്നുപോയി.
ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് അവരെ നോക്കി നിൽക്കുന്ന ശ്രീയെ അവൾ കാണുന്നത്.
ഏട്ടത്തി……………..
അവൾ ഓടി ശ്രീയെ കെട്ടിപ്പിടിച്ചു.
ശ്രീ മുഖം വീർപ്പിച്ചു നിന്നു.
സോറി ഏട്ടത്തി പെട്ടെന്ന് ഹരിയങ്കിളിനെ കണ്ട സന്തോഷത്തിൽ ഏട്ടത്തി നിൽക്കുന്നത് ശ്രദ്ധിച്ചില്ല സോറി സോറി………….
അവളത് കാണാത്തത് പോലെ നിന്നു.
ഇനി ആവർത്തിക്കില്ല ഏട്ടത്തി പ്രോമിസ്. ഒന്ന് മിണ്ട് ഞാൻ ഏട്ടത്തിയുടെ ഋതുകുട്ടനല്ലേ പ്ലീസ് പ്ലീസ് പ്ലീസ്……….
അവൾ ചിണുങ്ങി.
അത് കണ്ടു ശ്രീ ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു.
അല്ല നിങ്ങൾ തമ്മിലെങ്ങനാ ഇത്ര ക്ലോസായത്.
ശ്രീ അവരെ രണ്ടുപേരെയും നോക്കി ചോദിച്ചു.
അതില്ലേ ഏട്ടത്തി ഹരിയങ്കിൾ മുന്നേ ഇവിടെ വന്നിട്ടുണ്ട് അന്ന് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതാ. അങ്കിളാ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അങ്കിൾ??????
പിന്നല്ലാതെ?????
അയാൾ ചിരിയോടെ രണ്ടു പേരെയും നോക്കി.
ആഹാ ഇതാരൊക്കെയാ വന്നിരിക്കുന്നത് മുറ്റത്തു തന്നെ നിക്കാതെ അകത്തേക്ക് വാ.
വിശ്വൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
ലക്ഷ്മീ……. അവരെത്തി കെട്ടോ…….
ദാ വരുന്നു വിശ്വേട്ടാ………
അവർ അകത്തെ സോഫയിൽ ചെന്നിരുന്നപ്പോൾ തന്നെ കുടിക്കാൻ ജൂസുമായി ലക്ഷ്മി എത്തിയിരുന്നു.
ജൂസെല്ലാവർക്കും കൊടുത്തിട്ട് ലക്ഷ്മി ശ്രീയുടെ അടുത്തിരുന്നു.
————————————————————-
അങ്ങനെയെല്ലാം കഴിഞ്ഞല്ലേ????
മ്മ്മ്മ്……….
വിശ്വന്റെ ചോദ്യത്തിന് നെടുവീർപ്പിട്ട് കൊണ്ടയാൾ മൂളി.
ഹാ നമുക്കതൊക്കെ മറക്കാഡോ ഇങ്ങനെ ഒക്കെ നടക്കണമെന്ന് ദൈവം എഴുതി വെച്ചിട്ടുണ്ടാകും വിധിയെ നമ്മളാരെ കൊണ്ടും തടുക്കാനാവില്ലല്ലോ.
ഹരിയുടെ പുറത്ത് തട്ടികൊണ്ട് വിശ്വൻ പറഞ്ഞു.
ഞാനും അതെല്ലാം മറക്കാൻ ശ്രമിക്കുവാ വിശ്വാ. എല്ലാം ഒരു ദുഃസ്വപ്നം പോലെ അങ്ങ് മറക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാ.
പാർവതി…………….
അയാൾ പകുതിക്ക് നിർത്തി.
നല്ല വിഷമം ഉണ്ടവൾക്ക്. ജീവിതത്തിൽ അവളെടുത്ത തെറ്റായ തീരുമാനത്തിന്റെ പരിണിത ഫലമാണ് ഇപ്പൊ അനുഭവിക്കുന്നതെന്നവൾക്ക് തോന്നുന്നുണ്ട്.
പാവം ഒരുപാട് സങ്കടം അനുഭവിക്കുന്നുണ്ട് എല്ലാം ശരിയാവും എന്നു പറഞ്ഞാശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല ഞങ്ങൾക്ക്.
പിന്നെ ആകെയുള്ള ആശ്വാസം അവളിതൊക്കെ നല്ല രീതിയിൽ ഉൾക്കൊണ്ടു എന്നുള്ളതാ അല്ലെങ്കിൽ പെട്ടന്നതൊരു ഷോക്കായി മാറിയേനെ.
പതിയെ പതിയെ എല്ലാം മാറ്റിയെടുക്കണം.
അയാളുടെ മനസ്സിലപ്പോൾ പലവിധ കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.
എല്ലാം അറിഞ്ഞിട്ടും മോളോടൊന്നും പറയാതിരുന്നതിൽ ഞങ്ങളോട് ദേഷ്യമുണ്ടോ??????
ലക്ഷ്മി അവളോടായി ചോദിച്ചു.
ഇല്ലമ്മേ സങ്കടം തോന്നിയിരുന്നു എല്ലാവരും ചേർന്ന് വിഡ്ഢിയാക്കി എന്ന തോന്നലുണ്ടായിരുന്നു പക്ഷെ കുറച്ചു ചിന്തിച്ചപ്പോൾ മനസ്സിലായി നിങ്ങളൊക്കെ ചെയ്‍തതായിരുന്നു ഏറ്റവും വലിയ ശരിയെന്ന്. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നാലും ഇങ്ങനൊരവസ്ഥയിൽ ഇതൊക്കെയെ ചെയ്യൂ. എല്ലാത്തിലുമുപരി എന്നോടിതെല്ലാം മറച്ചു വെച്ചപ്പോൾ എനിക്കെന്റെ അച്ഛനെ തിരിച്ചു കിട്ടിയില്ലേ അതിനൊക്കെ എങ്ങനെയാ ഞാൻ നിങ്ങളോട് നന്ദി പറയേണ്ടത് ???????
നന്ദിയോ????? ഞങ്ങളോടോ???? മുറ്റത്തു നിൽക്കുന്ന പുളിയിൽ നിന്നൊരു വടി വെട്ടി രണ്ടെണ്ണം ഞാനങ്ങു തരും പറഞ്ഞേക്കാം ഞങ്ങൾക്ക് നിന്റെ നന്ദി ഒന്നും വേണ്ട പകരം ഞങ്ങൾക്കൊരു വെട്ടുപോത്തുണ്ട് അതിനെ ഒന്ന് മെരുക്കി പിന്നെ ഇപ്പൊ ഇരിക്കുന്ന പൊസഷനിൽ നിന്ന് മുത്തശ്ശനും മുത്തശ്ശിയും എന്ന സ്ഥാനത്തേക്ക് ഒരു പ്രൊമോഷനും കൂടി തന്നാൽ മതി അല്ലേടി?????
വിശ്വൻ ലക്ഷ്മിയോട് ചോദിച്ചു.
പിന്നല്ലാതെ…………….
അതിന് മറുപടിയായി നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി അവൾ നൽകി.
പിന്നീടവിടെ കല്യാണചർച്ചകൾ സ്ഥാനം പിടിച്ചു.
എല്ലാവരും കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ശ്രീ മാത്രം മറ്റാരെയോ തിരഞ്ഞു കണ്ണുകൾ എല്ലായിടത്തും പായിച്ചു.
അതേ അന്വേഷിക്കുന്ന ആളിവിടെയില്ല ഹോസ്പിറ്റലിൽ പോയിരിക്കുവാ…..
ചെവിക്കരികിൽ ഋതു പറയുന്നത് കേട്ടവൾ ചമ്മിയ ഒരു ചിരി ചിരിച്ചു.
അത് കണ്ട് ഋതു അവളെ ആക്കിച്ചിരിച്ചു.
പപ്പേ ഞങ്ങളൊന്ന് ഹോസ്പിറ്റൽ വരെ പൊക്കോട്ടെ?????
ഋതുവിന്റെ ചോദ്യം കേട്ടെല്ലാവരും അവളെ നോക്കി.
അതേ ഇവിടെ ഒരാൾ പ്രിയതമനെ കാണാതെ വീർപ്പുമുട്ടുന്നത് നിങ്ങളാരും കാണുന്നില്ലേ???????
അത് കേട്ടെല്ലാവരും കളിയാക്കി ചിരിയോടെ അവളെ നോക്കി.
മ്മ്മ്മ് ചെല്ല് ചെല്ല്…….. പിന്നേ എന്റെ മരുമകനെ ബാക്കി വെച്ചേക്കണേ…….
ഹരി അവളെ നോക്കി പറഞ്ഞു.
ഉറപ്പ് പറയാൻ പറ്റില്ല അതാണ് ആളുടെ കയ്യിലിരുപ്പ്.
അത്രയും പറഞ്ഞവൾ ഋതുവിന്റെ കയ്യും വലിച്ചു പുറത്തേക്കോടി.
അവരുടെ ഓട്ടം കണ്ടു ചിരിയോടെ അവരിരുന്നു.
—————————————————————-
ഹോസ്പിറ്റലിൽ എത്തിയ ഉടൻ ഋതു ഐഷുവിന്റെ ക്യാബിനിലേക്ക് പോവാനൊരുങ്ങി.
അല്ല നീയെങ്ങോട്ടാ??????
ശ്രീ അവളെ നോക്കി പിരികം പൊക്കി ചോദിച്ചു.
ഞാൻ ഐഷുവേച്ചിയുടെ അടുത്തേക്ക്.
അപ്പൊ നീ ഋഷിയേട്ടനെ കാണാൻ വരുന്നില്ലേ?????
എന്തിന്????? നിങ്ങൾ സംസാരിക്കുമ്പോൾ കട്ടുറുമ്പാവാൻ നമ്മളില്ലേ……… ഞാൻ ചേച്ചിയുടെ അടുത്ത് കാണും ഏട്ടത്തി എല്ലാം കഴിഞ്ഞങ്ങോട്ട് വന്നാൽ മതി.
അത്രയും പറഞ്ഞവൾ അകത്തേക്ക് നടന്നു. അവളെ നോക്കി ചിരിയോടെ ശ്രീ ഋഷിയുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.
ക്യാബിനിന്റെ ഫ്രണ്ടിൽ ചെന്ന് ഡോറിൽ അവൾ തട്ടി.
യെസ് കമിൻ……….
ഋഷിയുടെ മറുപടി കിട്ടിയതും അവൾ അകത്തേക്ക് കയറി.
വന്ന ആളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ സംശയത്തോടെ ലാപ്പിൽ നിന്ന് തലയുയർത്തി നോക്കിയ ഋഷി കാണുന്നത് ഡോറിൽ ചാരി കയ്യും കെട്ടി തന്നെ രൂക്ഷമായി നോക്കുന്ന ശ്രീയെയാണ്.
അവനൊരു ചിരിയോടെ ലാപ്പിൽ നിന്ന് കണ്ണെടുത്ത് ചെയറിലേക്ക് ചാഞ്ഞു കിടന്നു.
എന്റെ പൊണ്ടാട്ടി നല്ല കലിപ്പിലാണല്ലോ????????
അല്ല എനിക്കറിയാൻപാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്കീ ട്വിസ്റ്റിടൽ തന്നെയാണോ പണി?????
ഇതൊക്കെ ഒരു രസല്ലേ നന്ദൂട്ടാ…..
രസല്ല സാമ്പാർ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഇതൊക്കെ നിർത്തി വെച്ച് സിനിമാഫീൽഡിലേക്ക് ഇറങ്ങിയാൻ പാടില്ലേ ജിത്തു ജോസഫിനൊക്കെ ഒരു കോമ്പറ്റിഷനായിരിക്കും ഹും…………
അവൾ മുഖം കോട്ടി നിന്നു.
ഋഷി ഒരു ചിരിയോടെ ചെയറിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.
എന്റെ നന്ദൂ നീയിങ്ങനെ മുഖം ചുവപ്പിക്കല്ലേ അത് കണ്ടാൽ എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നും.
വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞവൻ അവളുടെ അടുത്തെത്തി.
ഈശ്വരാ ഇച്ചിരി വെയ്‌റ്റിട്ട് നിക്കാമെന്ന് കരുതിയതാ ഇതിപ്പോ പെട്ടല്ലോ ദേവീ….
ഇനി ഒന്നും നോക്കാനില്ല സിഐഡി എസ്‌കേപ്പ്………
അവൾ പിടി ഉഷയെ മനസ്സിൽ ധ്യാനിച്ചോടാനൊരുങ്ങി.
പക്ഷെ അവളുടെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തികൊണ്ട് ഋഷി അവളെ കയ്യിൽ കോരി എടുത്തിരുന്നു.
തന്റെ കയ്യിൽ കിടക്കുന്ന അവളെ എങ്ങനുണ്ടെന്ന ഭാവത്തിലവൻ നോക്കി.
അവളാണെങ്കിൽ പച്ചാളം ഭാസിയെ കടത്തി വെട്ടുന്ന രീതിയിൽ എക്സ്പ്രെഷനിടുവാണ്.
ഋഷി കള്ളച്ചിരിയോടെ അവളെ ടേബിളിന് മുകളിലിരുത്തി.
ശ്രീ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു.
ഇന്നലെ എന്റെ നന്ദൂട്ടൻ എന്നോടെന്തോ പറഞ്ഞല്ലോ????
അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ ഒതുക്കി മാറ്റികൊണ്ടവൻ പറഞ്ഞു.
അത്…….. അത്……….. അത് പിന്നെ…….
ആഹ് അത് പിന്നെ???????
ഞാൻ… മറന്നു പോയി………
ഇത്ര വേഗമോ??????
മ്മ്മ്മ്……….
എന്നാലേ എനിക്ക് നല്ല ഓർമ്മയുണ്ട്.
എന്റെ പൊണ്ടാട്ടി എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നല്ലേ പറഞ്ഞത്??????
മ്മ്മ്മ്……….
അവൾ ഒന്നും പറഞ്ഞില്ല.
ചേട്ടനെ മിസ്സ് ചെയ്യാതിരിക്കാൻ ഒരു സമ്മാനം തരട്ടെ?????
കാതിനരികിലായി അവന്റെ നിശ്വാസം തട്ടിയപ്പോൾ ഏസി മുറിയിൽ പോലും അവൾ വിയർത്തു.
തരട്ടെ????????
വീണ്ടുമവൻ ചോദിച്ചു.
അവൾ ഉമിനീരിറക്കി അവനെ നോക്കി.
അവൻ പതിയെ അവൾക്ക് നേരെ മുഖമടുപ്പിച്ചു. അവൾ കണ്ണുകൾ ഇറുകെ പൂട്ടി ഇരുന്നു.
അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ കണ്ണ് തുറന്ന അവൾ കാണുന്നത് തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഋഷിയെയാണ്.
അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസമെടുത്തു.
അവൻ അപ്പോഴേക്കും ടേബിളിൽ നിന്നൊരു ജുവൽ ബോക്സ് എടുത്തു.
അതിൽ നിന്ന് അവന്റെയും അവളുടെയും പേരിന്റെ ഫസ്റ്റ് ലെറ്ററിൽ മനോഹരമായി തീർത്ത പെൻഡന്റുള്ള ഒരു പ്ലാറ്റിനം ചെയിൻ.
അവനത് അവളുടെ കഴുത്തിൽ ചാർത്തി.
ചിരിയോടെ അവളതേറ്റു വാങ്ങി.
ചെയിൻ അണിയിച്ചു കഴിഞ്ഞവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു.
അവൾ ഇരുന്നിടത്ത് നിന്നൊന്ന് ഉയർന്നു പൊങ്ങി.
അവൻ കുസൃതിയോടെ അവളെ നോക്കി സൈറ്റടിച്ചു.
അവൾ ചുണ്ട് കൂർപ്പിച്ചവനെ നോക്കി.
അത് കണ്ടവൻ പെട്ടെന്ന് തന്നെ അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു. അവനിൽ നിന്ന് പെട്ടെന്നങ്ങനൊരു നീക്കം പ്രതീക്ഷിക്കാത്ത അവൾ ഒരു നിമിഷം പകച്ചുപോയി. പിന്നെ ഞെട്ടി അകന്നു മാറാൻ നിന്ന അവളെ അതിനനുവദിക്കാതെ ഒരു കൈ അവളുടെ ഇടുപ്പിലും മറു കൈ കവിളിലുമായി പിടിച്ചവളെ ഒന്നുകൂടി അവനോട് ചേർത്തു.
അവന്റെ ഉള്ളിലെ അവളോടുള്ള അടങ്ങാത്ത ഭ്രാന്തമായ പ്രണയം മുഴുവൻ അവനാ ചുംബനത്തിലൂടെ അവൾക്ക് പകർന്നു നൽകി.
ഉമിനീരിൽ രക്തത്തിന്റെ ചുവ അറിഞ്ഞപ്പോൾ പോലും അവനവളെ തന്നിൽ നിന്നടർത്തി മാറ്റയില്ല.
ശ്വാസം വില്ലനായപ്പോൾ പോലും അവളെ മോചിപ്പിക്കാതെ അവൻ അവളിലെ മധു നുകർന്നു.
ഇനിയും ശ്വാസമെടുത്തില്ലെങ്കിൽ മരിച്ചു പോവും എന്നൊരവസ്ഥ വന്നപ്പോഴാണ് അവളുടെ ചുണ്ടുകളെ അവൻ സ്വാതന്ത്ര്യമാക്കിയത്.
തളർന്നു തന്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളെ വാരി പുണർന്നവളുടെ തോളിൽ തല വെച്ചവൻ കിതപ്പടക്കി.
ലവ് യൂ ഡീ………..
ശ്വാസം നേരെയായപ്പോൾ അവൻ അവളെ നോക്കി പറഞ്ഞു.
വീണ്ടും ചുംബിക്കാനാഞ്ഞ അവനെ അവൾ തള്ളി മാറ്റി.
ഋഷിയേട്ടാ വേണ്ട ഇനി ഒന്നുകൂടി താങ്ങാനുള്ള ത്രാണിയെനിക്കില്ല.
അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.
തീരെ സ്റ്റാമിന ഇല്ലല്ലോ എന്റെ നന്ദൂ ഈ ഒരു കിസ്സ് താങ്ങാൻ പറ്റാത്ത നീയെങ്ങനെ എന്റെ കൂടെ പിടിച്ചു നിക്കും???????
അവളുടെ മൂക്കിൽ തട്ടി അവൻ ചിരിച്ചു.
ഛീ….. വൃത്തികെട്ടവൻ………
അവളാ ടേബിളിലിരുന്ന ഫയലെടുത്തവനെ തല്ലാൻ തുടങ്ങി.
ഡീ…… വേണ്ട…….. മതി………
നിർത്തടി……….
അവൻ അവളെ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു.
* സ്വത്ത് തട്ടിയെടുക്കൽ
കൊലപാതകശ്രമം തുടങ്ങി നിരവധി
കേസുകൾ ഉൾപ്പടെ ഡ്രഗ് മാഫിയയുടെ
വരെ കണ്ണിയായ കഴിഞ്ഞ ദിവസം
പിടിയിലായ വിവേക് എന്ന പ്രതി
പോലീസ് കസ്റ്റഡിയിൽ നിന്ന്
സമർത്ഥമായി രക്ഷപെട്ടു……….
ഇയാളുടെ അച്ഛൻ ഇപ്പോഴും പോലീസ്
കസ്റ്റഡിയിൽ തന്നെയാണ്.പ്രതിയെ
കണ്ടെത്താൻ പോലീസ് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.
വിശദ വിവരങ്ങളുമായി ഞങ്ങളുടെ
പ്രതിനിധി വിഷ്ണു ചേരുന്നു…………….
ടീവിയിൽ നിന്ന് കേട്ട വാർത്തയിൽ പകച്ചു ശ്രീ ഇരുന്നു. അവളുടെ കയ്യിൽ നിന്ന് ഫയൽ താനെ താഴേക്ക് വീണു. മനസ്സിൽ എന്തെന്നറിയാത്ത ഭയം നിറയുന്നത് അവളറിയുന്നുണ്ടായിരുന്നു.
തുടരും…………………..
ഇതെന്റെ ❤️മഴ❤️ അല്ല.
എന്റെ ❤️മഴ❤️ ഇങ്ങനല്ല 😫
നിങ്ങൾക്കൊരു കാര്യം അറിയോ ഇങ്ങനൊന്നും എഴുതാനല്ല ഞാനിരുന്നത് ആദ്യം ഞാനെഴുതിയ പാർട്ട് എന്റെ കൈ കൊണ്ട് തന്നെ ഡിലീറ്റ് ആയിപ്പോയി 😢
ഗൂഗിൾ കീപ്പിൽ എഴുതുന്നത് കൊണ്ട് തന്നെ ഡിലീറ്റ് ആയാലും അത് ട്രാഷിൽ കാണും എന്നുകരുതി അങ്ങോട്ട് വെച്ച് പിടിച്ചു. അവിടെ ചെന്ന് നോക്കിയപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയുന്നത് പോലെ ആയിരുന്നു അവസ്ഥ ഇടക്ക് വട്ട് തോന്നി ഞാൻ എഴുതി വെച്ച് പിന്നീട് ഡിലീറ്റ് ചെയ്ത എല്ലാമുണ്ടതിൽ ഇത് മാത്രമില്ല 😣
അതിന്റെ ദേഷ്യത്തിൽ ഇരുന്നെഴുതിയ പാർട്ടാണിത് ഇങ്ങനെ ഒക്കെ ആയിപ്പോവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല 😪
ഇനി എന്തൊക്കെ ഉണ്ടായാലും ഞാനുത്തരവാദി നഹി ഹേ 🤐
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Poipoya mazha eganann ariyathond ee mazha nannai thanne peithittundenn areekkunnu pinne innegilum avarude aduthek aarum varathathil santhosham eathra thavanaya miss aakiye 😜😜nee yoru nishkku thanne. love you 🥰 waiting for the next part 🥰🥰💖
Ente ammmuse pattini kidakkunnavane vilichu eneepichittu food ella ennu paranja pole ayallo nalla romatiç ayi vannappo thanne a news 🥵🥵🥵
Aaaaaa pillerude samadhanam thakarthappoo santhosham aaaaaayalle നിഷ്കു 🤨🤨 ബേണ്ടാർന്നു.. …..തമാശയ്ക്ക് ആണെങ്കിലും ആരോടും ഇങ്ങനെ പറയല്ലേ സാറേ🥶🥶🥶 ….ആ… waiting for next part 😪😪😪😪😔🥵🥵
പിന്നെയും പണി വാങ്ങാനും കൊടുക്കാനും അവൻ മതിൽ.ചാടി