മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്ന് പോയത് പോലെ. അവൾ ഭയവും വിഷമവും നിറഞ്ഞ കണ്ണുകളോടെ ഋഷിയെ നോക്കി.
അവൻ അപ്പോഴും ശാന്തനായിരുന്നു മുഖത്തെ ചിരിക്ക് അൽപ്പം പോലും മാറ്റം വന്നിട്ടില്ല.
ഋഷിയെട്ടാ…………
മ്മ്മ്മ്………..
വിവേക്……………
നന്ദൂ നീയതൊന്നും ഓർത്ത് തല പുകയ്ക്കണ്ട അവനെന്തായാലും ഇനിയും നമ്മുടെ ലൈഫിലേക്ക് വരില്ല. അതോർത്തു നീ ടെൻഷൻ ആവണ്ട.
അവളുടെ കവിളിൽ കൈവെച്ചവൻ പറഞ്ഞു.
പക്ഷേ………….
ഒരു പക്ഷേയുമില്ല അവൻ ഇനി ഒരു പ്രശ്നത്തിനും വരില്ല ഇന്ന് കൊണ്ട് അവൻ ചെയ്തു കൂട്ടിയതിനെല്ലാം അവൻ അർഹിക്കുന്ന ശിക്ഷ കിട്ടും.
ഋഷിയുടെ വാക്കുകൾ കേട്ട് അവൾ ഞെട്ടി അവനെ നോക്കി.
നീയിങ്ങനെ നോക്കണ്ട കാര്യമില്ല ഞാൻ കാര്യാ പറഞ്ഞത്.
അപ്പൊ അവൻ കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ കാരണം ഋഷിയേട്ടനാണോ???????
അല്ല…….
പിന്നെ??????
എസിപി ആദിദേവ്.
വാട്ട്??????
അതേ അവനെ അറസ്റ്റ് ചെയ്ത എസിപി ആദിദേവ് തന്നെയാണ് അവനെ പുറത്ത് കടക്കാൻ സഹായിച്ചത്.
പക്ഷേ എന്തിനു???????
അവന്റെ പെങ്ങളെ പിച്ചിചീന്തി ഭ്രാന്താശുപത്രിയിലെ ഇരുണ്ട സെല്ലിൽ എത്തിക്കാൻ കാരണക്കാരനായവന്റെ ജീവനെടുക്കാൻ.
അവന്റെ ഓരോ വാക്കുകളും ശ്രീയിൽ ഞെട്ടലുളവാക്കി.
എല്ലാം നീയറിയണം നന്ദൂ ഞാൻ പറയാം……….
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് കിട്ടിയ കൂട്ടായിരുന്നു ആദി. ഞാനും ആദിയും മനുവും ഒരു ഗ്യാങ്ങായിരുന്നു. എന്തിനും ഏതിനും കൂടെ നിൽക്കുന്ന സൗഹൃദം.
ആദിക്ക് ആകെ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് അവന്റെ അനിയത്തി അദ്വിക എന്ന ആദുകുട്ടി മാത്രമായിരുന്നു.
ആദുവിന് 3 വയസ്സുള്ളപ്പോൾ ഒരു കാർ ആക്‌സിഡന്റിൽ പെട്ട് അച്ഛനും അമ്മയും അവരെ വിട്ടുപോയി.
പിന്നീട് ആദു ആയിരുന്നു അവന്റെ ലോകം. ആദിക്ക് അവൾ ഒരേ സമയം അച്ഛനും അമ്മയും ഏട്ടനും ഒക്കെ ആയിരുന്നു.
ആദൂനെ പറ്റി പറയാൻ അവന് നൂറു നാവായിരുന്നു.
അവന്റെ വാക്കുകളിൽ നിന്നാണ് ആദൂനെ ഞങ്ങൾ അറിയുന്നത്.
അവൾ ഒരു പാവം കുട്ടിയായിരുന്നു അധികം കുസൃതിയോ കുറുമ്പുകളോ വാശിയോ ഒന്നുമില്ല. ആദിയെ ജീവനായിരുന്നു അവനായിരുന്നു അവളുടെ എല്ലാം.
നല്ലവണ്ണം പഠിക്കുമായിരുന്നു അതുപോലെ ഡാൻസ് കളിക്കും കവിത എഴുതും വരയ്ക്കും പാടും അങ്ങനെ എല്ലാ കഴിവുകളും അവൾക്കുണ്ടായിരുന്നു.
ഒരധ്യാപികയായി കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കണം അതായിരുന്നു അവളുടെ ജീവിതലക്ഷ്യം.
ഇടയ്ക്കിടയ്ക്ക് ആദിയുടെ കൂടെ ഞാനും മനുവും അവരുടെ വീട്ടിൽ പോകുമായിരുന്നു. അങ്ങനെ എനിക്കും മനുവിനും അവൾ അനിയത്തി കുട്ടിയായി മാറി.
കാലം മുന്നോട്ട് സഞ്ചരിച്ചു. കോളേജ് പഠനം കഴിഞ്ഞ് ഞാനും മനുവും എംബിഎ ക്ക് പോവാൻ പ്ലാൻ ചെയ്തപ്പോൾ ആദി ചൂസ് ചെയ്തത് സിവിൽ സർവീസ് ആയിരുന്നു.
പക്ഷേ ആദൂനെ ഒറ്റയ്ക്കാക്കി പോവാൻ അവന് മടിയായിരുന്നു.
അവൻ ഞങ്ങളുടെ കൂടെ എംബിഎ ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ ആദു അതിനെ എതിർത്തു അവൾ കാരണം ഏട്ടന്റെ ആഗ്രഹം നടക്കാതെ പോവരുത് എന്നവൾക്ക് വാശി ആയിരുന്നു.
അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാം എന്ന് തീരുമാനം എടുത്തു.
അപ്പോഴും ആദി സമ്മതിച്ചില്ല അവസാനം ആദുവിന്റെ കണ്ണീരിന് മുന്നിൽ അവൻ തോൽവി സമ്മതിച്ചു.
അവളെ ഹോസ്റ്റലിൽ ആക്കി ട്രൈനിങ്ങിന് പുറപ്പെട്ടു.
പോവുന്നതിനു മുന്നേ പപ്പയോട് അവളെ നോക്കിക്കോളണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു.
പപ്പ എല്ലാ ആഴ്ചയും ആദുവിനെ ഹോസ്റ്റലിൽ പോയി കാണുകയും വീക്കെന്റുകളിൽ അവളെ കൂട്ടി വീട്ടിൽ വരുകയും ചെയ്യുമായിരുന്നു.
ഋതുവും ആദുവും ഒരേ പ്രായമായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു. ഋതുവിനും അങ്ങനെ തന്നെ ആയിരുന്നു.
ആദി ട്രെയിനിങ് കഴിഞ്ഞു വരുന്നതിന് ഒരാഴ്ച്ച മുന്നേ ആയിരുന്നു ആദുവിന് എക്സാം കഴിയുന്നത്. പപ്പ ഹോസ്റ്റലിൽ നിന്ന് അവളെ കൂട്ടി വീട്ടിൽ വന്നു.
വെക്കേഷൻ ആയത് കൊണ്ടും ഏട്ടൻ വരുന്നതും കൊണ്ടും ആദു വളരെ സന്തോഷത്തിലായിരുന്നു.
അങ്ങനെ അവൾ കാത്തിരുന്ന ആ ദിവസം വന്നെത്തി.
ആദിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടാൻ ഞാനായിരുന്നു പോയത്.
ഞാൻ സ്റ്റേഷനിലേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആദിക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നുപറഞ്ഞവൾ അവരുടെ വീട്ടിലേക്കിറങ്ങി. അമ്മ പോവണ്ട എന്ന് പറഞ്ഞിട്ടും അവൾ അമ്മയെ ഒരുവിധം സമാധാനിപ്പിച്ച് വീട്ടിൽ നിന്നിറങ്ങി. ഋതുവിന് അന്ന് പനി പിടിച്ചു കിടക്കുവായിരുന്നു അതുകൊണ്ട് തന്നെ അവളുടെ കൂടെ പോവാൻ സാധിച്ചില്ല.
ട്രെയിൻ ലേറ്റായത് കാരണം ഞാൻ അവനെയും കൂട്ടി വീട്ടിൽ എത്തിയപ്പോൾ സമയം ഉച്ച ആയിരുന്നു.
ആദു എന്തോ സർപ്രൈസ് ഒരുക്കാൻ വീട്ടിലേക്ക് പോയെന്ന് പറഞ്ഞപ്പോൾ ആദി എന്നെയും കൂട്ടി അവളുടെ സർപ്രൈസ് കാണാനും അവളെ കാണാനും അവന്റെ വീട്ടിലേക്ക് പോയി.
എന്നാൽ അവിടെ ഞങ്ങളെ വരവേറ്റത് മൃഗീയമായി പീഡിപ്പിക്കപ്പെട്ട് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആദുവിനെ ആയിരുന്നു.
എല്ലാം തകർന്നവനെ പോലെ ആദി തളന്നിരുന്നു പോയി.
ഒരുവിധം അവനെ വലിച്ചു പൊക്കി ആദുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
ഡ്രൈവ് ചെയ്യുമ്പോൾ കണ്ണീർ കാഴ്ചയെ മറച്ചിരുന്നു. പല തവണ വണ്ടി നിയന്ത്രണം നഷ്ട്ടപെട്ടു. എങ്ങനെയോ ഹോസ്പിറ്റലിൽ എത്തി.
ആദുവിനെ അപ്പൊ തന്നെ ഐസിയുവിലേക്ക് കയറ്റി.
ഓർമ്മകളിൽ അവന്റെ കണ്ണുകൾ കലങ്ങി ശ്രീയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
കണ്ണുകൾ ഇറുകെ അടച്ച് ഒരു ദീർഘ നിശ്വാസം എടുത്തതിന് ശേഷം അവൻ വീണ്ടും പറയാനാരംഭിച്ചു.
എല്ലാം നഷ്ടമായവനെ പോലെ ആദി ഐസിയുവിന് വെളിയിൽ ഇരുന്നു.
ആ കാഴ്ച്ച സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
മനസ്സിലെ വിഷമങ്ങൾ അടക്കി അവനെ എങ്ങനെയൊക്കെയോ ഞാൻ സമാധാനിപ്പിച്ചിരുത്തി.
5 പേര് ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗത്തിനിരയായിരുന്നു ആദു.
ശരീരത്തിൽ ആഴത്തിലുള്ള ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു രക്ഷപ്പെടും എന്നൊരു ഉറപ്പും ഇല്ലായിരുന്നു. നീണ്ട നേരത്തെ പ്രയത്നം ഒന്ന് കൊണ്ട് മാത്രം ജീവൻ തിരിച്ചു പിടിക്കാനായി.
പക്ഷേ………………………….
ബോധം വീണപ്പോൾ അവൾ ശരിക്കും ഭ്രാന്തിയായി മാറിയിരുന്നു. ആദിയെ പോലും തിരിച്ചറിഞ്ഞില്ല.
അടുത്തേക്ക് ആര് ചെന്നാലും അവരെ എല്ലാം ഉപദ്രവിക്കാൻ തുടങ്ങി.
വെളിച്ചം കാണുന്നത് പോലും അവൾക്ക് പേടിയായിരുന്നു.
എപ്പോഴും ഇരുട്ടത്തിരിക്കും ഉറക്കെ അലറി അലറി കരയും സ്വന്തം ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കും.
ഇതെല്ലാം കണ്ടു വെളിയിലേക്കിറങ്ങിയ ആദിക്ക് പിടിച്ചു നിൽക്കാനായില്ല ആശുപത്രി വരാന്തയിൽ മുട്ടുകുത്തി നിന്ന് അലറി കരയുന്ന ആദിയുടെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല.
കേസ് ഒന്നും ആക്കാതെ എല്ലാം ഒതുക്കി തീർക്കാൻ പറഞ്ഞത് ആദി തന്നെ ആയിരുന്നു. ആദുവിനെ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചവരെ ഒരു നിയമത്തിനും വിട്ട് കൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ തന്നെ അത് ഒതുക്കി.
പക്ഷേ ആദുവിനെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. അതല്ലാതെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.
ഒന്നുകിൽ അവൾ ആരെയെങ്കിലും കൊല്ലും അല്ലെങ്കിൽ സ്വയം മരിക്കാൻ ശ്രമിക്കും.
അങ്ങനെ ഒരവസ്ഥയിൽ ചങ്ക് പൊട്ടുന്ന വേദനയിലാണ് അവളെ ആദി അഡ്മിറ്റ് ചെയ്യാൻ സമ്മതിക്കുന്നത്.
അവളെ അഡ്മിറ്റാക്കി തിരികെ വീട്ടിലേക്ക് പോരുമ്പോൾ അവന്റെ മനസ്സിൽ ഒരു അഗ്നി എരിയുന്നുണ്ടായിരുന്നു അവളെ ഭ്രാന്തിയാക്കി മാറ്റിയ എല്ലാവരെയും ചുട്ടെരിക്കാൻ കഴിവുള്ള അഗ്നി.
ഋഷി പറഞ്ഞു നിർത്തി.
കൊന്ന് തള്ളണം എല്ലാത്തിനെയും……
ശ്രീ അത് പറയുമ്പോൾ കണ്ണീർ നിറഞ്ഞ അവളുടെ കണ്ണുകളിലും വാക്കുകളിലും പക നിറഞ്ഞിരുന്നു.
അത് തന്നെ ആയിരുന്നു അവന്റെ തീരുമാനവും.
ഐപിസ് ഓഫീസറായി അവൻ സർവീസിൽ കയറിയത് മുതൽ രഹസ്യമായി അവൻ ആ 5 പേരെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്തിനും ഏതിനും കൂട്ടായി ഞാനും മനുവും പിന്നെ ഞങ്ങളിൽ നിന്നെല്ലാം അറിഞ്ഞ അഭിയും.
ഓരോരുത്തരെ ആയി ഞങ്ങൾ കണ്ടുപിടിച്ചു.
ആദി അവന്റെ കൈ കൊണ്ട് തന്നെ അവർക്ക് മരണ ശിക്ഷ നൽകി.
അതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ അർഹിച്ചിരുന്നില്ല.
പക്ഷെ അഞ്ചാമനെ കണ്ടെത്താൻ ഞങ്ങൾ കുറെ കഷ്ടപ്പെട്ടു അവസാനം കണ്ടെത്തി ആ കണ്ടെത്തൽ വന്നു നിന്നത് വിവേകിലാണ്.
എല്ലാം കൂടി ചേർത്ത് പ്ലാൻ ചെയ്താണ് അവനെ പൂട്ടിയത്.
ഇനി അവനെ ആരും ജീവനോടെ കാണില്ല.
കലിയോടെ അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു.
*Adhi calling*
അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു.
എന്തായി??????
പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു. തല്ലി ചതച്ചാ പന്നിയെ എല്ലാ വേദനയും അറിയിച്ച് തന്നെ ഞാൻ പരലോകത്തേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്.
നീ ന്യൂസ് ഒന്ന് വെച്ച് നോക്ക് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതി ട്രെയിൻ തട്ടി മരിച്ചു എന്നൊരു വാർത്ത കാണാം.
അപ്പുറത്ത് നിന്നുള്ള മറുപടി കേട്ടവനൊന്ന് ചിരിച്ചു.
ഞാൻ നോക്കട്ടെ…….
അവൻ കാൾ കട്ട് ചെയ്തു.
എന്താ ഋഷിയേട്ടാ പറഞ്ഞത്????
പറയാടി…..
അവൻ ടേബിളിൽ ഇരുന്ന റിമോട്ട് എടുത്തു ചാനൽ മാറ്റി.
* ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും
പുതിയ വാർത്ത……..
പോലീസ് കസ്റ്റഡിയിൽ നിന്ന് ഇന്ന്
വെളുപ്പിന് സമർത്ഥമായി രക്ഷപ്പെട്ട
വിവിധ കേസുകൾക്ക് പിടിയിലായ
വിവേക് പോലീസിന്റെ കണ്ണ് വെട്ടിച്ച്
രക്ഷപ്പെടുന്നതിനിടയിൽ ട്രെയിൻ
തട്ടി മരിച്ചു. കുറച്ചു മുന്നേ ആയിരുന്നു
അപകടം *
ന്യൂസ് കേട്ട് ശ്രീയിൽ ഒരു ഞെട്ടലുണ്ടായി.
ഞെട്ടണ്ട നന്ദു അവന് അവകാശപ്പെട്ടത് തന്നെയാ ഈ മരണം.
അവൻ കാരണം ജീവിതം നഷ്ടപ്പെട്ട ആദുവിനെയും ശീതളിനെയും പോലെ ഒരുപാട് പെൺകുട്ടികളുണ്ട്.
എന്ത്???? ശീതളോ ??????
അതെ ശീതളിനെ ചതിച്ചതും അവൻ തന്നെയാ. പ്രണയം നടിച്ചവളെ കൊണ്ടുപോയി മയക്കുമരുന്ന് നൽകി നശിപ്പിച്ചതും അവൻ തന്നെയാ.
അപ്പൊ പൊന്നു മോളുടെ അച്ഛൻ????
വിവേക് തന്നെ.
എല്ലാം കേട്ട് തറഞ്ഞവൾ ഇരുന്നു പോയി.
ഒരു മനുഷ്യൻ ഇത്രയ്ക്ക് ക്രൂരനാവുമോ അവന്റെ പേര് കേൾക്കും തോറും അറപ്പും വെറുപ്പും മനസ്സിൽ നിറഞ്ഞു.
പാവം അപ്പ ഇതറിഞ്ഞാൽ സഹിക്കില്ല ചങ്ക് പൊട്ടി മരിക്കും.
അവൾ കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു.
ഒരിക്കലുമില്ല അവന് ഇങ്ങനെ ഒരു ശിക്ഷ തന്നെ കൊടുക്കണം എന്ന് പറഞ്ഞത് അവന്റെ അമ്മ തന്നെ ആയിരുന്നു.
ഋഷിയുടെ വാക്കുകൾ കേട്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി.
എന്താ???? എന്താ ഋഷിയേട്ടൻ പറഞ്ഞേ???????
അവനെ കൊന്ന് കളയാൻ പറഞ്ഞത് അവന്റെ അമ്മ തന്നെ ആയിരുന്നു എന്ന്.
ഇന്നലെ രാത്രി അഭിയെല്ലാം പാർവതി അപ്പയോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ട് പാവം ഒരുപാട് കരഞ്ഞു.
അവസാനം ഇത്രയും ക്രൂരത കാണിച്ച അവനെ കൊന്ന് കളഞ്ഞേക്കെന്ന് നിർവികാരതയോടെയാണ് ആ അമ്മ പറഞ്ഞത്.
അവരുടെ മനസ്സിൽ വിവേകും ഗോവിന്ദനും മരിച്ചു കഴിഞ്ഞു.
ഒരമ്മ നൊന്തു പ്രസവിച്ച മകനെ കൊല്ലാൻ പറയണമെങ്കിൽ അവർ എന്തുമാത്രം വേദനിച്ചു കാണണം.
ഋഷിയുടെ വാക്കുകൾ കേട്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ മനസ്സിൽ അപ്പോൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവളുടെ അപ്പയുടെ മുഖം തെളിഞ്ഞു നിന്നു.
അവളുടെ അവസ്ഥ മനസ്സിലാക്കിയത് പോലെ അവൻ അവളെ ചേർത്ത് പിടിച്ചു.
ഉള്ളിലെ വിഷമങ്ങളെല്ലാം കണ്ണീരാൽ ഒഴുക്കി കളഞ്ഞ് ഋഷിയുടെ നെഞ്ചിൽ ചാരി നിൽക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു.
നന്ദൂ………….
മ്മ്മ്മ്………….
തീർന്നോ നിന്റെ കരച്ചിൽ????
……….
ചെല്ല് പോയീ മുഖം ഒക്കെ ഒന്ന് കഴുക് അച്ഛനിപ്പൊ ഇങ്ങോട്ട് വരും നീയിങ്ങനെ കരഞ്ഞോണ്ട് നിന്നിട്ട് വേണം മകളെ കരയിച്ചെന്ന് പറഞ്ഞെന്നെ വഴക്കിടാൻ.
അച്ഛനെന്തിനാ ഇങ്ങോട്ട് വന്നേ?????
മുഖമുയർത്തി അവൾ ചോദ്യം ഉന്നയിച്ചു.
പറയാം പെണ്ണെ ആദ്യം നീ പോയി മുഖം കഴുക്.
അവൾ ക്യാബിനിനുള്ളിൽ തന്നെയുള്ള വാഷ്‌റൂമിലേക്ക് കയറി.
തണുത്ത വെള്ളത്താൽ മുഖം കഴുകി വെളിയിലേക്കിറങ്ങിയപ്പോഴേക്കും ഹരി അവിടെ എത്തിയിരുന്നു.
അവൾ ചിരിച്ചുകൊണ്ട് അച്ഛന്റെ അരികിലേക്ക് നടന്നു.
ഋഷി വേഗം ടേബിളിൽ ഇരുന്ന ലാൻഡ്ഫോണെടുത്ത് ഒരു കാൾ ചെയ്തു.
ഡ്യൂട്ടിയിലുള്ള ശീതളിനോട് പെട്ടെന്ന് തന്നെ എന്റെ ക്യാബിനിലേക്ക് വരാൻ പറയണം.
അത്രയും പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
എന്തിനാ ഇപ്പൊ ശീതളിനെ വിളിക്കുന്നത്?????
സംശയത്തോടെ അവൾ അവനെ നോക്കി.
ഞാൻ പറഞ്ഞിട്ടാ വിളിക്കുന്നത്. അവളെ നമ്മുടെ തറവാട്ടിലേക്ക് കൊണ്ട് പോവാൻ ഞാൻ തീരുമാനിച്ചു.
അവളുടെ ജീവിതം നഷ്ടമാവാൻ തന്നെ കാരണം എന്റെ പാർവതിയുടെ മകൻ കാരണമാ. ഒന്നുമില്ലേലും അവന്റെ ചോരയല്ലേ പോന്നു മോൾ ആ കുഞ്ഞ് ജീവിക്കേണ്ടത് നമ്മുടെ തറവാട്ടിലാണ്.
പക്ഷെ അച്ഛാ ശീതൾ അവൾ സമ്മതിക്കുമോ???????
സമ്മതിക്കും എനിക്കുറപ്പുണ്ട് വിശ്വൻ അവളോടീ കാര്യം നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും ആ കുട്ടി നല്ല രീതിയിൽ ജീവിക്കണം. എല്ലാം തകർന്നവളെ പോലെ ഇരിക്കുന്ന എന്റെ പാർവതിയെ പഴയ രീതിയിൽ ആക്കാൻ കൂടി വേണ്ടിയാണിത്. ആ കുഞ്ഞിന്റെ ചിരിയിലും കളിയിലും അവളുടെ വിഷമങ്ങൾ പതിയെ ഇല്ലാതായിക്കോളും ഇതെന്റെ സ്വാർത്ഥതയാണെന്ന് വേണമെങ്കിലും പറയാം.
ഹരി പറയുന്നത് കേട്ട് തിരിച്ചൊന്നും പറയാനാവാതെ അവൾ നിന്നു.
മേ ഐ കമിൻ സർ………
ശീതളിന്റെ ശബ്ദം കേട്ടെല്ലാവരുടെയും ശ്രദ്ധ ഡോറിലേക്ക് തിരിഞ്ഞു.
യെസ്………..
ഋഷി അവൾക്കനുവാദം കൊടുത്തു.
അകത്തേക്ക് കയറി ഒരു സംശയത്തോടെ അവൾ നിന്നു.
ശീതൾ ഇത് ശ്രീക്കുട്ടിയുടെ അച്ഛനാണ്. ഇവരിപ്പോ വന്നതിന്റെ ഉദ്ദേശം എന്താണെന്ന് ഞാൻ പറയാതെ തന്നെ അറിഞ്ഞു കാണുമല്ലോ……
ശീതളിനെയും മോളെയും തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോവാനാണ് ഇവർ വന്നത്. പൂർണ്ണ മനസ്സോടെ നിന്നെയും കുഞ്ഞിനേയും അവർ സ്വീകരിക്കും. വിവേക് മരിച്ച വിവരം നീ അറിഞ്ഞു കാണുമല്ലോ അല്ലെ?????
അവൻ ഒന്ന് നിർത്തി.
അവന്റെ വാക്കുകൾ ഒട്ടും അവളെ വേദനിപ്പിച്ചില്ല നിർവികാരതയോടെ അവൾ നിന്നു.
വിവേകിന്റെ അമ്മ ഒരു സാധു സ്ത്രീയാണ്. മകന്റെ വേർപാട് അവരെ ഒരുപാട് തളർത്തിയിട്ടുണ്ട്. പൊന്നുവിന്റെ കാര്യം അറിഞ്ഞപ്പോൾ മുതൽ നിന്നെയും കുഞ്ഞിനെയും കാണാൻ കാത്തിരിക്കുകയാണ് ആ പാവം. അവരുടെ വേദന നിനക്ക് മനസ്സിലാകും എന്ന് കരുതുന്നു.
നിനക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം ഞങ്ങളാരും നിന്നെ ഫോഴ്‌സ് ചെയ്യില്ല. നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്.
അവൻ പറഞ്ഞു നിർത്തി.
അവളിൽ നിന്ന് മറുപടി ഒന്നും കാണാതായപ്പോൾ ഹരി എഴുന്നേറ്റവളുടെ അടുത്തേക്ക് ചെന്നു.
മോളെ………….
അയാൾ അലിവോടെ അവളെ വിളിച്ചു.
ആദ്യമായി ഒരച്ഛന്റെ വിളികേട്ട് അവൾ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി.
എന്റെ മകളാകാനുള്ള പ്രായമേ നിനക്കുള്ളൂ സ്വന്തം മകളെ പോലെ നിന്നെ ഞങ്ങൾ നോക്കിക്കോളാം. നീയാഗ്രഹിക്കുന്നത് പോലെ നിന്റെ കുഞ്ഞിനെ ഒരു കുറവും വരാതെ വളർത്താം. ആരെയും പേടിക്കാതെ അന്തിയുറങ്ങാം.
കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ ആശിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളുടെ തറവാട്ടിൽ. കണ്ണിലെ കൃഷ്ണമണി പോലെ നിന്നെയും കുഞ്ഞിനേയും ഞങ്ങൾ നോക്കിക്കോളാം.
ഒരച്ചന്റെ സ്നേഹം അനുഭവിക്കാത്ത നിനക്ക് അത് നൽകാൻ രണ്ടച്ഛന്മാരുണ്ട്.
വന്നൂടെ ഞങ്ങളുടെ കൂടെ???????
മറുപടിയായി അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു കരഞ്ഞു.
അയാൾ അവളെ നെഞ്ചോടു ചേർത്ത് വാത്സല്യത്തോടെ മുടിയിൽ തലോടി.
സമ്മതമാണോ മോളെ??????
ഞാൻ……… ഞാൻ വരാം……
അവളുടെ മറുപടി കേട്ട് ഋഷിയുടെയും അയാളുടെയും മനസ്സ് നിറഞ്ഞു.
കുഞ്ഞെന്തേ അവളെ കാണാൻ കൂടിയാ ഞാനിന്ന് തന്നെ ഇങ്ങ് പോന്നത്??????
അയാൾ ഉത്സാഹത്തോടെ ചോദിച്ചു.
മോളെ പ്ലേസ്കൂളിൽ ആക്കിയിരിക്കുവാ ഏല്പിച്ചിട്ട് പോരാൻ എനിക്കാരുമില്ല.
അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു.
ഇനി അങ്ങനെ ഒരു ചിന്ത വേണ്ട മോൾക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരുണ്ട് ഇനിയങ്ങോട്ട്.
ശ്രീക്കുട്ടി നീ ഋഷിയുടെ കൂടെ അങ്ങോട്ട് വന്നാൽ മതി. ഞാൻ മോളുടെ കൂടെ പോയി കുഞ്ഞിനെയും പിന്നെ അത്യാവശ്യ സാധനങ്ങളൊക്കെ വീട്ടിൽ നിന്നെടുക്കാം ഇന്ന് തന്നെ നമുക്കിവരെ കൊണ്ട് പോവണം.
അയാൾ സന്തോഷത്തോടെ അവളെയും കൂട്ടി പുറത്തേക്കിറങ്ങി.
ഇതെല്ലാം കണ്ട് ശ്രീ സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാതെ നിന്നു.
ശീതളിന്റെയും കുഞ്ഞിന്റെയും ഭാവിക്കിതാണ് നല്ലത് പക്ഷെ ശരൺ……
അവന്റെ പ്രണയം…………
ജീവനേക്കാളേറെ അവൻ അവളെ സ്നേഹിക്കുന്നുണ്ട്. അവനെ കൊണ്ട് മാത്രമേ ശീതളിന്റെ മനസ്സിലെ മുറിവുകളെ ഉണക്കാൻ സാധിക്കൂ അതുപോലെ പോന്നുമോൾക്ക് അവൻ നല്ലൊരച്ഛനായിരിക്കും.
ശീതളിനെ ഇവിടെ നിന്ന് കൊണ്ടുപോയാൽ പിന്നെ ഒരിക്കലും ശീതളിനെ കാണാൻ പോലും അവന് സാധിച്ചു എന്ന് വരില്ല.
മനസ്സിൽ പല വിധ ചിന്തകൾ കടന്ന് പോയി.
എന്താണ് മാഡം കാര്യമായ ആലോചനയിലാണല്ലോ?????
വയറിലൂടെ ചുറ്റിപിടിച്ച കൈകളും ചെവിയിൽ തട്ടിയ നിശ്വാസവുമാണ് അവളെ ചിന്തകയിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്.
എന്താടാ ഇത്ര ആലോചിക്കാൻ????
അവനോട് ശരണിന്റെ കാര്യം പറയണോ എന്നവൾ ഒന്നാലോചിച്ചു. പറഞ്ഞാൽ ചിലപ്പോൾ അവരെ ഒന്നിപ്പിക്കാൻ സാധിച്ചാലോ???? പറയാം എന്ന് തന്നെ ഉറപ്പിച്ചു.
അവൾ അവന്റെ കൈക്കുള്ളിൽ തന്നെ നിന്ന് തിരിഞ്ഞവനഭിമുഖമായി നിന്നു.
ഋഷിയേട്ടാ………
എന്തോ……
ഞാനൊരാഗ്രഹം പറഞ്ഞാൽ അത് നടത്തി തരുമോ??????
എന്താഗ്രഹം????
ആദ്യം നടത്തി തരുമോ എന്ന് പറ.
എന്നെകൊണ്ട് പറ്റുന്നതാണേൽ നടത്തി തരാം.
സത്യം.
ആഹ് നീയാദ്യം കാര്യം പറ.
അത്………….
അത്????
നമ്മുടെ ശീതളിനെ ശരൺ ഡോക്ടറേ കൊണ്ട് കെട്ടിച്ചാലോ????
എന്ത്??????
ശീതളിനെ ശരൺ ഡോക്ടറെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന്????
നിനക്കെന്താടി വട്ടുണ്ടോ????? ശീതളൊരു സാധാരണ പെൺകുട്ടിയല്ല 3 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ്.
അതവളുടെ കുഴപ്പം കൊണ്ടല്ലല്ലോ.
ദേ നന്ദൂ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയെ ഒരു കല്യാണ ബ്രോക്കർ വന്നിരിക്കുന്നു.
ഋഷിയേട്ടാ ഞാൻ സീരിയസായി പറഞ്ഞതാ ശരൺ ഡോക്ടർക്ക് ശീതളിനെ ഇഷ്ട്ടാ വെറുമൊരിഷ്ടമല്ല 8 വർഷമായി ഉള്ളിൽ കൊണ്ടു നടന്ന പ്രണയമാണ്. ശീതളെന്ന് പറഞ്ഞാൽ ശരണിന് ജീവനാണ്.
എന്ത്???? 8 വർഷത്തെ പ്രണയോ????
വിശ്വസിക്കാനാവാതെ ഋഷി ചോദിച്ചു.
ആഹ് ഞാൻ പറയുന്നത് സത്യാ.
ശരൺ അവരോടു പറഞ്ഞ അവന്റെ പ്രണയത്തെ പറ്റി അവളെല്ലാം ഋഷിയോട് പറഞ്ഞു.
കേട്ടതൊന്നും ഉൾകൊള്ളാൻ കഴിയാതെ അവൻ ആലോചനയോടെ നിന്നു.
ശീതളിനെ അല്ലാതെ വേറെ ആരെയും ശരൺ കല്യാണം കഴിക്കില്ല അവളെ ജീവനുതുല്യം അയാൾ സ്നേഹിക്കുന്നുണ്ട് അതുപോലെ പോന്നു മോൾക്കൊരച്ഛന്റെ സ്നേഹവും വാത്സല്യവും കിട്ടണ്ടേ??????
ശരണിന് ആ കുഞ്ഞിനെ ഒരുപാട് ഇഷ്ട്ടാ അതുപോലെ കുഞ്ഞിന് തിരിച്ചും തികച്ചും നിഷ്കളങ്കമായ കറ തീർന്ന സ്നേഹം. ശീതൾ ശരണിന്റെ കൂടെ എന്നും സന്തോഷവതി ആയിരിക്കും.
ആയിരിക്കാം ഇതിൽ ഞാനെന്ത് ചെയ്യാനാ????
നമ്മളെല്ലാവരും കൂടി ഒന്ന് ശ്രമിച്ചാൽ അവരെ ഒന്നിപ്പിക്കാൻ കഴിയും. ഋഷിയേട്ടൻ തറവാട്ടിലെ എല്ലാവരെയും ഒന്ന് പറഞ്ഞു വിശ്വസിപ്പിച്ചാൽ മതി.
അവൾ ആവേശത്തോടെ പറഞ്ഞു.
എടി വീട്ടുകാരെ മാത്രം നോക്കിയാൽ പോരല്ലോ ശീതൾ അവളല്ലേ സമ്മതിക്കേണ്ടത് ഇതവളുടെ ലൈഫല്ലേ????
ശീതൾ സമ്മതിക്കും എനിക്കുറപ്പാ. അവൾ പല തവണ ആ മനസ്സിന്റെ നന്മയും സ്നേഹവും അറിഞ്ഞിട്ടുണ്ട്.
ഒരുപാട് നാളൊന്നും ശരണിന്റെ സങ്കടം കണ്ടു നിൽക്കാൻ അവൾക്ക് കഴിയില്ല. ഉറപ്പായും അവൾ ശരണിനെ അംഗീകരിക്കും. പിന്നെ നമ്മളെല്ലാവരും കൂടി പറഞ്ഞാൽ അവൾ അനുസരിക്കും.
എനിക്ക് തോന്നുന്നില്ല.
എനിക്ക് പക്ഷെ നല്ല വിശ്വാസമുണ്ട്. പ്ലീസ് ഋഷിയേട്ടാ ഒന്ന് സമ്മതിക്ക് ഋഷിയേട്ടൻ വീട്ടുകാരുടെ കാര്യം നോക്കിയാൽ മതി ശീതളിനെ കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു.
പ്ലീസ് പ്ലീസ് പ്ലീസ് എന്റെ ഋഷിയേട്ടനല്ലേ….
പ്ലീസ്………….
അവൾ അവന്റെ കയ്യിൽ തൂങ്ങി കൊഞ്ചാൻ തുടങ്ങി.
ഓഹ് സമ്മതിച്ചു ഞാനൊന്ന് ശരണിനോട് സംസാരിക്കട്ടെ അത് കഴിഞ്ഞു വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാം പോരെ.
ആണോ?????
ആന്നെ.
സത്യം.
ആടി സത്യം.
താങ്ക്യൂ ഋഷിയേട്ടാ……..
അവൾ സന്തോഷത്തോടെ അവന്റെ കവിളിൽ മുത്തി.
അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.
അവിടെ വേണ്ട ദാ ഇവിടെ…….
അവൻ അവന്റെ ചുണ്ടിൽ വിരൽ വെച്ചവളെ നോക്കി കണ്ണിറുക്കി.
അയ്യടാ മനമേ ഇന്നത്തെ കോട്ട കഴിഞ്ഞു ഇനി എല്ലാം കല്യാണം കഴിഞ്ഞു.
അവൾ അവനിൽ നിന്ന് വഴുതി മാറി.
പിടിക്കാനാഞ്ഞ അവനെ കളിപ്പിച്ചവൾ ഡോറിനടുത്തെത്തി അവനെ തിരിഞ്ഞു നോക്കി. ചുണ്ട് കൂർപ്പിച്ചുമ്മ കൊടുക്കുന്നത് പോലെ കാണിച്ചവിടെ നിന്നോടി.
നിന്നെ എന്റെ കയ്യിൽ കിട്ടുമെടി അന്നെടുത്തോളം.
അവൻ ചിരിയോടെ പറഞ്ഞു.
—————————————————————
അവൾ നേരെ പോയത് ഐഷുവിന്റെ അടുത്തേക്കാണ്. പരാതിയും പരിഭവവുമെല്ലാം പറഞ്ഞു തീർന്നപ്പോൾ ഋഷി അങ്ങോട്ടെത്തി.
പിന്നെ അവരെ മൂന്നു പേരെയും കൂട്ടി ശീതളിന്റെ വീട്ടിലേക്ക് തിരിച്ചു.
പോകുന്ന വഴിയിൽ ഐഷുവിന്റെ വീട്ടിൽ കയറി അവളുടെ സാധനങ്ങളും മറ്റും എടുത്തെല്ലാവരോടും യാത്രയും പറഞ്ഞാണ് ശീതളിന്റെ വീട്ടിലെത്തിയത്.
കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ കണ്ടു വീട് പൂട്ടി അമ്മയുടെ അസ്ഥിതറയിൽ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ശീതളിനെ.
പൊന്നു ഹരിയുടെ കയ്യിൽ ഇരിപ്പുണ്ടായിരുന്നു. ഹരിയുമായി അവൾ പെട്ടെന്ന് തന്നെ ഇണങ്ങി. ഹരിയോട് വല്യ വായിൽ എന്തൊക്കെയോ പറയുന്നുണ്ട്. യാത്ര പോവുന്നതിന്റെ സന്തോഷത്തിലാണ് ആ കുരുന്ന്.
ശ്രീയെ കണ്ടവൾ കൈകൊട്ടി ചിരിച്ചവളുടെ മേലേക്ക് ചാഞ്ഞു.
ശ്രീ കുഞ്ഞിനെ എടുത്തപ്പോഴേക്കും ഋഷി അവളുടെ ബാഗ് ഹരിയുടെ കാറിലേക്ക് വെച്ചു കൂടെ ശീതളിന്റെ സാധനങ്ങളും വെച്ചു.
വീട്ടിലേക്ക് തിരിഞ്ഞൊരു വട്ടം കൂടി നോക്കിയിട്ടവൾ കാറിന്റെ ബാക്ക് സീറ്റിലേക്കിരുന്നു. ശ്രീ പൊന്നുവിനെ അവളുടെ മടിയിലേക്ക് വെച്ച് കൊടുത്തു.
ഋഷിയോടും ഐഷുവിനോടും ഋതുവിനോടും യാത്ര പറഞ്ഞവർ കാറിലേക്ക് കയറി.
ഹോസ്പിറ്റലിൽ ലീവായത് കൊണ്ട് ശീതളിനെ കാണാൻ വീട്ടിലേക്ക് വരുന്ന ശരൺ കാണുന്നത് ശ്രീയുടെ കൂടെ കാറിൽ കയറി ഇരിക്കുന്ന ശീതളിനെയാണ്.
അവൾ എങ്ങോട്ടാ പോകുന്നതെന്ന് പോലും അറിയാതെ പകച്ചവൻ തന്റെ കാറിൽ നിന്നിറങ്ങി.
അപ്പോഴേക്കും അവരുടെ കാർ മുന്നോട്ടടിത്തിരുന്നു. കണ്ണുകൾ തുടച്ചു പുറത്തേക്ക് നോക്കിയ ശീതൾ കാണുന്നത് അവരെ തന്നെ നോക്കി ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ശരണിനെയാണ്. കണ്ണുകൾ തമ്മിൽ ഇടഞ്ഞു.
എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
അവനും കരയുകയായിരുന്നു.
കാർ അകന്ന് പോവുന്നതും നോക്കി നിസ്സഹായനായി എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവൻ നിന്നു.
തുടരും……………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അതു നന്നായി അങ്ങിനെയുള്ള അവന്മാരൊക്കെ ഇതുപോലെ തന്നെ തീരണം😤 ….. ഇനി ശരണും ശീതളും പാവങ്ങൾ…അവരുടെ കാര്യത്തിൽ ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കണേ😁😃😊😊😊
വിവേകിന് അങ്ങെനെ തന്നെ വരണം …. ഇനി ശീതളിന്റെയും ശരണിന്റെയും കാര്യം കൂടി ശരിയായാൽ മതിയായിരുന്നു….
Waiting for next part ..
Njanini cmts idunnilla kuthikurichathonnum varunnila ithum varumonn ariyilla vannavannu story soopparai ammutiea…🥰💖