ചുമലിൽ ആരുടെയോ സ്പർശം അറിഞ്ഞതും ശരൺ തിരിഞ്ഞു നോക്കി.
ഋഷി സർ…………..
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
എന്താണ് ശരൺ ഡോക്ടർ ഇവിടെ?????
ഞാൻ…….. ഞാൻ ശീതളിനെ കാണാൻ……………
ഓഹ്. ഹോസ്പിറ്റലിലെ യങ് ആൻഡ് എലിജിബിൾ കാർഡിയോളജിസ്റ്റായ ശരൺ എന്തിനാ വെറുമൊരു നേഴ്സായ ശീതളിനെ കാണാൻ വരുന്നത്??????
ഋഷി ഗൗരവത്തോടെ അവനെ നോക്കി.
അവൻ മൗനമായി നിന്നു.
ഞാൻ ചോദിച്ചത് കേട്ടില്ലേ???????
എനിക്കിഷ്ടമാണ്.
ആരെ?????
ഋഷി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ശീതളിനെ എനിക്കിഷ്ടമാണ്.
ഒരു കുഞ്ഞിന്റെ അമ്മയായ അവളെയാണോ നീ സ്നേഹിക്കുന്നത്???
നിനക്കെന്താ വേറെ പെണ്ണിനെ കിട്ടില്ലേ?????
ഇല്ല സർ എനിക്കവളെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കണ്ട നിമിഷം മുതൽ എന്റെ ചങ്കിൽ കയറികൂടിയതാണവൾ അവൾക്കെന്ത് കുറവുണ്ടെന്ന് പറഞ്ഞാലും അതൊന്നും എനിക്കൊരു പ്രശ്നമല്ല എനിക്കവളെയും കുഞ്ഞിനേയും വേണം ജീവിതകാലം മുഴുവനും.
ഋഷിയെ നോക്കി അവൻ പറഞ്ഞു നിർത്തി.
അവന്റെ കണ്ണിൽ ആത്മാർത്ഥയും ശീതളിനോടും കുഞ്ഞിനോടുമുള്ള സ്നേഹം നിറഞ്ഞു നിന്നു.
അത് കാൺകെ ഋഷിയുടെ മനസ്സ് നിറഞ്ഞു.
മ്മ്മ്മ് ശ്രീക്കുട്ടി എന്നോട് പറഞ്ഞിരുന്നു നിന്റെയും ശീതളിന്റെയും കാര്യം. നീ അവളുടെ കാര്യത്തിൽ സിൻസിയറാണോ എന്നറിയാൻ ചോദിച്ചതാ.
ഇപ്പൊ എനിക്ക് ബോധ്യമായി ശ്രീക്കുട്ടി പറഞ്ഞത് ശരിയാണെന്ന്. നിന്റെ കൂടെ അവളും കുഞ്ഞും സുരക്ഷിതരായിരിക്കും. അവൾ സമ്മതിച്ചാൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും.
അവൻ വിശ്വസിക്കാനാവാതെ ഋഷിയെ നോക്കി.
നീയിങ്ങനെ നോക്കണ്ട ഞാൻ സീരിയസായി പറഞ്ഞതാ.
ശീതൾ????????
അവളെ ശ്രീകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയി വിവേകിന്റെ അമ്മയ്ക്ക് അവളെയും കുഞ്ഞിനേയും കാണണം. കുറച്ചു കാലം അവളവിടെ നിൽക്കട്ടെ പതിയെ നിന്റെ കാര്യം അവിടെ എല്ലാവരുമായി ഞാൻ ചർച്ച നടത്തിയിട്ട് തീരുമാനിക്കാം.
പിന്നെ ശീതളിന്റെ സമ്മതം അവളുടെ മനസ്സിലിപ്പോൾ വിവേകില്ല അതിനേറ്റവും വലിയ തെളിവാണ് അവൻ മരിച്ചെന്നറിഞ്ഞപ്പോൾ പോലും അവളുടെ മുഖത്ത് ദുഃഖത്തിന്റെ ഒരു കണിക പോലുമില്ലാതിരുന്നത്. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് എല്ലാം തകർന്നവനെ പോലെയുള്ള നിന്റെ നിൽപ്പ് കണ്ടായിരുന്നു അത്രയും മതി അവളുടെ ഉള്ളിൽ നീയുണ്ടെന്നറിയാൻ.
അവൾ നിന്നെ സ്നേഹിക്കുമെടാ എനിക്കുറപ്പുണ്ട്.
ശരണിന്റെ തോളിൽ തട്ടി അവൻ പറഞ്ഞു നിർത്തി.
ഞാനിതിനൊക്കെ എങ്ങനാ നന്ദി പറയേണ്ടത്??????
അവൻ നിറഞ്ഞ കണ്ണുകളോടെ ഋഷിയെ നോക്കി.
നീ നന്ദിയൊന്നും പറയണ്ട അവളെ പൊന്ന് പോലെ നോക്കിയാൽ മതി.
അവളെയും കുഞ്ഞിനേയും ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം.
എന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ തടി കേടാവും അവൾക്കേ മൊത്തത്തിൽ ചോദിക്കാനും പറയാനും 3 ആങ്ങളമാരുണ്ട്.
ചിരിയോടെ അവൻ ശരണിന്റെ വയറ്റിൽ നോവാതെ ഇടിച്ചു.
അല്ല സാറും ശ്രീകുട്ടിയും തമ്മിലെങ്ങനാ????
അവൻ സംശയത്തോടെ ചോദിച്ചു.
അവളെന്റെ പെണ്ണാ.
ചിരിയോടെ എല്ലാ കാര്യങ്ങളും ഋഷി അവനോട് പറഞ്ഞു.
വെറുതെയല്ല ശ്രീക്കുട്ടിയോട് ഞാനൊന്ന് സംസാരിച്ചെന്ന് പറഞ്ഞ് ക്യാബിനിൽ വിളിച്ചെന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞതല്ലേ????
ഋഷി അവനെ ഒന്നിളിച്ചു കാണിച്ചു.
പിന്നെ ഈ സാർ വിളി അങ്ങ് നിർത്തിയേര് ഞാനിപ്പോ നിന്റെ അളിയനായിട്ട് വരും.
അളിയൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല ഇനി മുതൽ ഇതാണെന്റെ അളിയൻ.
അവൻ ഋഷിയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.
മുതലെടുക്കുവാണോ സജി????
ഋഷിയുടെ ചോദ്യത്തിന് വളിച്ച ഒരു ചിരി സമ്മാനിച്ചു.
പിന്നതൊരു പൊട്ടിച്ചിരിയായി മാറി.
ഋഷി കോൺഫ്രൻസ് കോളിൽ അഭിയേയും നിരഞ്ജനെയും കൂടി വിളിച്ചു. നാലളിയന്മാരും കൂടി പരസ്പരം സംസാരിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ശരണിന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ ശാന്തമായിരുന്നു.
—————————————————————
വലിയ തറവാട്ടിന് മുന്നിൽ കാർ നിർത്തിയപ്പോൾ ശീതൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
അവളുടെ മുഖഭാവം കണ്ട് ശ്രീ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
ശ്രീ കാറിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടൻ ബാക്ക്ഡോർ തുറന്ന് ശീതളിന്റെ മടിയിലായിരുന്ന പൊന്നുവിനെ കയ്യിലെടുത്തു. ശേഷം അവളെ നോക്കി.
ഇതെന്തു നോക്കിയിരിക്കാ ശീതൾ ഇറങ്ങ്.
അവൾ വിറയ്ക്കുന്ന കാലുകളോടെ പുറത്തേക്കിറങ്ങി.
അവളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ശ്രീ അവളെ തന്നോട് ചേർത്ത് പിടിച്ചു.
അവൾ ശ്രീയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
എന്റെ ശീതൾ നിന്റെ മാനസികാവസ്ഥ എനിക്കിപ്പോൾ മനസ്സിലാവും ഒരു കാര്യം ഞാൻ നിനക്കിപ്പോ ഉറപ്പ് തരാം ഇവിടെ ഉള്ള ആരും നിന്നെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല.
ശ്രീയുടെ വാക്കുകൾ അവളിൽ നേരിയ ഒരാശ്വാസം വരുത്തി.
അവർ മുന്നോട്ട് നോക്കിയപ്പോൾ കണ്ടു ആ കുടുംബത്തിലുള്ളവർ മുഴുവൻ അവരെ തന്നെ നോക്കി നിൽക്കുന്നത്.
ഓഹ് എന്റെ ശ്രീക്കുട്ടി നീ മോളെ ആ മുറ്റത്തു തന്നെ നിർത്താതെ ഇങ്ങോട്ട് കൊണ്ടു വരുന്നുണ്ടോ വെയിലടിച്ചു കുഞ്ഞിന് അസുഖമൊന്നും വരുത്തണ്ട.
മുത്തശ്ശി അവളെ നോക്കി പേടിപ്പിച്ചു.
ഓഹ് ഉത്തരവ് പോലെ തമ്പുരാട്ടി.
അവൾ മുഖം കോട്ടി അവരെ കളിയാക്കി.
എന്നെ കളിയാക്കുന്നോ ഇങ്ങോട്ട് കൊണ്ടുവാടി എന്റെ കുഞ്ഞിനെ ഈ മുത്തശ്ശി അവളെ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ.
മുത്തശ്ശിയോ???? അതൊക്കെ പണ്ട് ഇപ്പൊ മുതുമുത്തശ്ശിയായി.
ഇപ്പോഴും യങ് ലേഡി ആണെന്നാ കിളവിയുടെ വിചാരം.
അസത്തെ തല്ല് വാങ്ങും നീ……
നിന്ന് കഥാപ്രസംഗം നടത്താതെ ൻ്റെ കുഞ്ഞിനെ ഇങ്ങ് താടി.
അവർ അവളെ ശാസിച്ചു.
ഓഹ്…………….
ഇന്നാ പിടിച്ചോ ഇനി കുഞ്ഞ് കുഞ്ഞെന്ന് പറഞ്ഞു കയറു പൊട്ടിക്കണ്ട.
അവൾ മുത്തശ്ശിയുടെ ചുളുക്ക് വീണ കൈകളിലേക്ക് കുഞ്ഞിനെ കൊടുത്തു.
മുത്തശ്ശീടെ ചക്കരകുട്ടിയാണോ ഇത്???
ന്നെ മനസ്സിലായോ എന്റെ കുട്ടിക്ക്???
ഓഹ് പിന്നെ ഈ പൊടികുപ്പിയോടാ മനസ്സിലായോ എന്ന് ചോദിക്കണത് ചോദ്യം കേട്ടാൽ തോന്നും കുഞ്ഞു മുത്തശ്ശിയുടെ കൂടെ പഠിച്ചതാണെന്ന്???
ആമി അവരെ കളിയാക്കി ചിരിച്ചു.
പോടീ …….
മുത്തശ്ശി അവളെ തല്ലാനാഞ്ഞു.
ആമി അപ്പൊ തന്നെ അവിടുന്നൊഴിഞ്ഞു മാറി അവരെ നോക്കി നാക്ക് വെളിയിലിട്ട് കാണിച്ചു.
ഹാ മോളിവിടെ തന്നെ നിൽക്കുവാണോ അകത്തേക്ക് കയറ് മോളെ ഇതൊക്കെ ഇവിടെ പതിവാ ശ്രീക്കുട്ടിയും ആമിയും എപ്പോഴും അമ്മയെ എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചോണ്ടിരിക്കും.
അവരെ നോക്കി നിൽക്കുന്ന ശീതളിനോട് ഹരി പറഞ്ഞു.
അല്ല അപ്പൊ സാധനങ്ങൾ??????
അവൾ സംശയത്തോടെ നോക്കി.
അതൊക്കെ ഞാനെടുത്തോളാം മോളെ.
അയ്യോ മോളവിടെ തന്നെ നിക്കുവാണോ ഈ കിളവിയുടെ ഒരു കാര്യം കുഞ്ഞിന്റെ മുഖം കണ്ടപ്പോ ഞാനെല്ലാം മറന്നു.
അകത്തേക്ക് കയറ് കുട്ടി.
മുത്തശ്ശി അവളെ നോക്കി വാത്സല്യത്തോടെ വിളിച്ചു.
അവൾ പടിയിലേക്ക് കാലെടുത്തു വെക്കാനാഞ്ഞു.
അയ്യോ കയറല്ലേ കയറല്ലേ ഉഴിഞ്ഞിട്ട് കയറാം.
അകത്തു നിന്ന് താലവുമായി പുറത്തേക്ക് വന്നു കൊണ്ട് ജാനകി പറഞ്ഞു.
അവരുടെ പുറകെ സരസ്വതിയുമുണ്ടായിരുന്നു.
ആരതി ഉഴിഞ്ഞവർ ശീതളിനെയും കുഞ്ഞിനേയും അകത്തേക്ക് കയറ്റി.
ശീതളിന് ആരെയും മനസ്സിലായില്ല അല്ലെ????? ഞാൻ പരിചയപ്പെടുത്തി തരാം.
ഇത് ഞങ്ങളുടെ മുത്തശ്ശി ദേവകി.
ഇത് എന്റെ മാതാശ്രീ ജാനകി.
പിന്നെ ഇത് വല്യമ്മ സരസ്വതി ഇത് വല്യമ്മയുടെയും വല്യച്ഛന്റെയും ഇളയ മകൾ ആമി.
ശ്രീക്കുട്ടി ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി.
അല്ല ഇവിടുത്തെ പുരുഷകേസരി എന്തേ അമ്മേ?????
അത് മോളെ കുറെ നാളായി കമ്പനിയിൽ പോയിട്ടെന്ന് പറഞ്ഞു ഓഫീസിലേക്ക് പോയേക്കുവാ. ഊണിനു സമയാവുമ്പോൾ അവരിങ്ങെത്തും.
ജാനകി മറുപടി കൊടുത്തു.
പാർവതി എന്തേ ജാനു???????
ബാഗുമായി അങ്ങോട്ട് വന്ന ഹരി ചോദിച്ചു.
മോളിലെ മുറിയിലുണ്ട്. വിവേകിന്റെ കാര്യമറിഞ്ഞാകെ വിഷമത്തിലാ പാവം പുറമെ സങ്കടം കാണിച്ചില്ലെങ്കിലും ഉള്ള് നീറിയാ ആ പാവം നിക്കണത്.
അതുകൊണ്ട് തന്നെയാ ഞങ്ങൾ വിഷമം ഒന്നും കാണിക്കാതെ ഇങ്ങനെ പെരുമാറണത് അല്ലെങ്കിൽ അവൾക്ക് പിടിച്ചു നിക്കാൻ കഴിയില്ല.
ജാനു കണ്ണീരൊപ്പികൊണ്ട് പറഞ്ഞു.
മോള് വാ നമുക്കവളെ ഒന്ന് കണ്ടിട്ട് വരാം.
ഹരി അവളെയും കുഞ്ഞിനേയും കൂട്ടി മുകളിലെ മുറിയിലേക്ക് പോയി.
ഹരി മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കട്ടിലിലിരുന്നു ജനലിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന പാർവതിയെ.
പാറൂ…………….
ഹരി അവരെ വാത്സല്യത്തോടെ വിളിച്ചു.
അവർ ഞെട്ടി തിരിഞ്ഞു നോക്കി. വാതിൽക്കൽ നിൽക്കുന്ന ഹരിയെ കണ്ടവൾ എഴുന്നേറ്റു.
ഏട്ടനെന്താ അവിടെ നിന്ന് കളഞ്ഞത് വാ…………
അവർ ചിരിയുടെ മൂടുപടമണിഞ്ഞു കൊണ്ട് പറഞ്ഞു.
ഞാൻ മാത്രമല്ല രണ്ടു പേര് വേറെയുണ്ട് കൂടെ നീ കാണാൻ ഒരുപാട് ആഗ്രഹിച്ച രണ്ടുപേർ.
സംശയത്തോടെ നോക്കുന്ന അവരെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു നോക്കി വിളിച്ചു.
മോളെ ഇങ്ങ് വാടാ.
പാർവതി വാതിലിനടുത്തേക്ക് നോക്കി.
മോളെയും എടുത്തു നിൽക്കുന്ന ശീതളിനെ കണ്ടു വിടർന്ന കണ്ണുകളോടെ ഹരിയെ നോക്കി.
സംശയിക്കണ്ട ശീതൾ തന്നെ.
അവർ ഹരിയെ മറികടന്നു ശീതളിനടുത്തേക്കു നടന്നു.
മോളെ…………..
കവിളിൽ തലോടി വാത്സല്യത്തോടെ വിളിച്ചു.
എന്നോട് മോൾക്ക് ദേഷ്യം ആയിരിക്കുമല്ലേ എന്റെ മകൻ കാരണമല്ലേ നീയിങ്ങനെ……..
പറഞ്ഞവസാനിക്കും മുന്നേ ശീതളിന്റെ വിരലുകൾ അവരുടെ ചുണ്ടിന് മുകളിൽ സ്ഥാനം പിടിച്ചു.
എനിക്കൊരു ദേഷ്യവുമില്ലമ്മേ ഇതെല്ലാം എന്റെ വിധിയാ വിവേക് എന്നോട് ചെയ്ത തെറ്റിന് ഞാനമ്മയോട് ദേഷ്യം കാണിച്ചിട്ടെന്തിനാ. നേരിട്ടറിയില്ലെങ്കിലും സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. അമ്മയെന്ന് വിളിക്കാൻ കൂടിയുള്ള യോഗ്യത എനിക്കില്ലാഞ്ഞിട്ടു പോലും സ്വന്തം അമ്മയുടെ സ്ഥാനം തന്നെയാ ഞാൻ മനസ്സിൽ നൽകിയിട്ടുള്ളത് അതുകൊണ്ട് ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ അമ്മേ…………
കണ്ണീരോടെ അവൾ പറഞ്ഞു നിർത്തി.
ആരാ പറഞ്ഞേ നിനക്കെന്റെ മകളാകാൻ യോഗ്യതയില്ലെന്ന് നീയെന്റെ മോൾ തന്നെയാ. ഒരുപാട് ആഗ്രഹിച്ചിട്ടും ദൈവം എനിക്കൊരു പെൺകുഞ്ഞിനെ തന്നില്ല തന്നത് ഒരസുര വിത്തിനെയാണ് പക്ഷെ……. പക്ഷെ….. ഇപ്പൊ എനിക്കെന്റെ വിഷമം മാറി എനിക്ക് വേണ്ടി ദൈവം നിന്നെപ്പോലെ ഒരു മോളെയും തങ്കക്കുടം പോലൊരു കൊച്ചുമോളെയും തന്നില്ലേ അത് മതി എനിക്ക്.
അവളെ കെട്ടിപിടിച്ചവർ കണ്ണീർ പൊഴിച്ചു.
അമ്മമ്മേട കുഞ്ഞിങ്ങു വന്നേ അമ്മമ്മ ഒന്ന് കൺനിറയെ കാണാട്ടെ എന്റെ പൊന്നുമോളെ……
അവർ കുഞ്ഞിന് നേരെ കൈ കാണിച്ചു.
പൊന്നു സംശയത്തോടെ അമ്മയെ ഒന്ന് നോക്കി. ശീതൾ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തതും അവൾ പാർവതിയുടെ കയ്യിലേക്ക് ചാടി.
പൊന്നുവിനെ കയ്യിലെടുത്ത് സ്നേഹചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ആ രണ്ടമ്മ മനസ്സും തേങ്ങി.
കരച്ചിലും സ്നേഹ പ്രകടനങ്ങളും കഴിഞ്ഞ് എല്ലാവരും പൊന്നുവിന്റെ കളിചിരിയിൽ പുഞ്ചിരിയോടെ പങ്കു ചേർന്നു.
കുഞ്ഞിപെങ്ങളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ട് ഹരിയുടെ മനസ്സിലെ സങ്കടങ്ങളെല്ലാം ഒഴിഞ്ഞു.
പതിയെ അവർ താഴേക്കിറങ്ങി.
താഴെ ചെന്നപ്പോഴേക്കും മുത്തശ്ശനും ശിവനന്ദനും അഭിയും എത്തിയിരുന്നു. പിന്നെ അവിടെ ഒരു ബഹളമായിരുന്നു പൊന്നു മോളെ എല്ലാവരും തലയിലും തറയിലും വെക്കാതെ കൊണ്ടു നടന്നു.
അഭിയും ആമിയും ശ്രീയും കുഞ്ഞിനെ എടുക്കുവാൻ പരസ്പരം തല്ല് കൂടി.
ശീതളിനും ഒരുപാട് നാളുകൾക്കു ശേഷം ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞ ദിവസമായിരുന്നു. ആരോരുമില്ലാത്ത അവൾക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരെ കിട്ടിയിരിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയും അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി.
അവളെ ഊട്ടാൻ മൂന്നമ്മമാർ തമ്മിൽ മത്സരമായിരുന്നു.
വാത്സല്യവും ശാസനയും കരുതലുമേകി രണ്ടച്ഛന്മാർ.
കൂടെപ്പിറപ്പുകളെ പോലെ ആമിയും ശ്രീയും. ഒരേട്ടന്റെ അധികാരവും സ്നേഹവുമേകി അഭിയും. എല്ലാവരും കൂടി സ്നേഹം കൊണ്ടവളെ വീർപ്പു മുട്ടിച്ചു.
ഈ സമയമൊന്നും ആരും വിവേകിനെ പറ്റി ചിന്തിച്ചത് പോലുമില്ല എല്ലാവരും വീട്ടിലെ പുതിയ അതിഥികൾക്ക് പുറകെ ആയിരുന്നു. അത്രയും ക്രൂരതകൾ ചെയ്തു കൂട്ടിയ അവന് നന്മകൾ മാത്രം മനസ്സിലുള്ള അവരുടെ ഒക്കെ ഓർമകളിൽ പോലും സ്ഥാനം പിടിക്കാൻ പോലുമുള്ള യോഗ്യത ഇല്ലായിരുന്നു.
എങ്കിലും അവനെയോർത്ത് ഓർമ്മമനസ്സ് ആരുമറിയാതെ ഉള്ളിന്റെ ഉള്ളിൽ വേദനിച്ചിരുന്നു. എത്രയൊക്കെ ക്രൂരത ചെയ്തെന്ന് പറഞ്ഞാലും പെറ്റ വയറിനു വേദന കാണുമല്ലോ. എങ്കിലും അവർ അവനെ മനസ്സിൽ മരിച്ചതായി നേരത്തെ തന്നെ കണക്കാക്കിയതിനാൽ അവന്റെ വേർപാടിലും മറ്റുള്ളവർക്ക് മുന്നിൽ ഒരു ചിരിയോടെ പിടിച്ചു നിന്നു.
—————————————————————
തറവാട്ടിൽ എത്തിയതിനു ശേഷം പൊന്നുവിനെ പിന്നെ അവളുടെ കയ്യിൽ കിട്ടിയിട്ടില്ല. കുഞ്ഞിന് വിശപ്പ് വരുന്ന സമയമായപ്പോൾ ശീതൾ കുഞ്ഞിനെ അന്വേഷിച്ചു പുറത്തേക്കിറങ്ങി.
കുഞ്ഞിനെ നോക്കി ഉമ്മറത്തേക്ക് വന്ന അവൾ ഒരു കാഴ്ച്ച കണ്ട് നിറഞ്ഞ ചിരിയോടെ തൂണിൽ ചാരി നിന്നുപോയി.
അഭിയുടെ മുതുകിലിരുന്ന് ആന കളിക്കുകയാണ് പോന്നു.
കുഞ്ഞ് താഴെ വീഴാതിരിക്കാൻ ആമി അവളുടെ ഒരു കയ്യിൽ പിടിച്ചു കൂടെ തന്നെയുണ്ട്. ശ്രീ അവളുടെ കുഞ്ഞു വായിൽ ചോറ് വെച്ച് കൊടുക്കുന്നുണ്ട്.
പൊന്നു ഇടയ്ക്കിടയ്ക്ക് കുഞ്ഞു കൈ കൊണ്ട് അഭിയുടെ മുതുകിൽ തല്ലും അപ്പോഴവൻ ഒരു കൈ ആന തുമ്പികൈ ഉയർത്തുന്നത് പോലെ മുകളിലേക്കുയത്തി ചിന്നം വിളിക്കുന്നത് പോലെ ഒച്ചയെടുക്കും. കുറുമ്പി അത് കേട്ട് പൊട്ടിച്ചിരിക്കും.
അവരുടെ കളി ചിരികൾ കണ്ടു അവരെ ശല്യപ്പെടുത്താതെ ശീതൾ അവരെ തന്നെ നോക്കി ചിരിയോടെ നിന്നു.
അവൾ പുറത്തേക്ക് നോക്കി.
സൂര്യൻ ചക്രവാളത്തിലേക്ക് പോയി മറയാൻ തയ്യാറെടുക്കുന്നു.
സന്ധ്യയുടെ ചുവപ്പ് അവളിലേക്കും പടർന്നു.
കൂടണയാൻ വെമ്പൽ കൊള്ളുന്ന പക്ഷികളെയും നോക്കി അവളൊരു നിമിഷം നിന്നു.
ഇന്നലെ വരെ സന്ധ്യയ്ക്ക് ഇത്ര ഭംഗി ഉണ്ടെന്ന് തോന്നിയിട്ടില്ല.
അല്ലെങ്കിൽ തന്നെ സൂര്യൻ വിടപറയുന്ന സമയത്തെ പേടിയോടെ അല്ലെ നോക്കിയിരുന്നത്. ഇരുട്ടിന്റെ മറവ് പറ്റി വരുന്ന മനുഷ്യമൃഗങ്ങളെ പേടിച്ചു കഴിഞ്ഞിരുന്ന ഭീതിയുടെ നാളുകൾ.
ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിയിരിക്കുന്നു.
ഇന്നലെ വരെ സ്വന്തമെന്ന് പറയാൻ ആരുമില്ലാതിരുന്ന തനിക്കും കുഞ്ഞിനും ഇന്ന് ഒരുപാട് പേരുണ്ട്.
എല്ലാവരുടെയും സ്നേഹത്തിൽ വീർപ്പുമുട്ടുമ്പോഴും മനസ്സിൽ ഒരു കുഞ്ഞു വിഷമം ഉടലെടുക്കുന്നത് അവളറിഞ്ഞു. പക്ഷെ എന്തിനാണത്????ആ വിഷമം ശരണിനെ വിട്ടുപോന്നത് കൊണ്ടാണെന്നത് അവൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.
താനവനെ പ്രണയിച്ചിരുന്നോ???????
ഇനിയും മറ്റൊരാൾക്കായി പകുത്തു നൽകാൻ തന്റെയുള്ളിൽ പ്രണയമിനിയും ബാക്കിയുണ്ടോ????
ചതിയുടെ മൂടുപടമണിഞ്ഞു തകർത്തതല്ലേ തന്റെയുള്ളിലെ പ്രണയത്തെ……. ഇനിയും മറ്റൊരാളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ തനിക്കാവുമോ?????????
നൂറു ചോദ്യങ്ങൾ മനസ്സിൽ മുറവിളി കൂട്ടുമ്പോഴും മികവോടെ തെളിയുന്ന ശരണിന്റെ മുഖം തെളിഞ്ഞു നിന്നു.
ആരോ തട്ടി വിളിക്കുമ്പോഴാണ് ചിന്തകളിൽ നിന്ന് പുറത്ത് വരുന്നത്.
തിരിഞ്ഞു നോക്കുമ്പോൾ ചിരിയോടെ മുന്നിൽ നിൽക്കുന്ന ശ്രീ.
ഇതെന്താലോചിച്ച് നിൽക്കുവാ ശീതൾ ഞാനെത്ര നേരായി വിളിക്കുന്നു.
ഏയ് ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഓരോന്നാലോചിച്ച്…………..
അവളുടെ കണ്ണുകളിലെ നീർത്തിളക്കം കണ്ട് അഭി അവളെ ചേർത്ത് പിടിച്ചു
മോളെ നീ കഴിഞ്ഞതൊന്നും ആലോചിച്ച് ഇനി അങ്ങോട്ടുള്ള സമാധാനവും സന്തോഷവും കളയരുത് അറിയാം നിനക്ക് നിന്റെ ലൈഫ് തന്നെയാണ് നഷ്ടമായത് പക്ഷെ അതോർത്തു നീ ഇനിയും വിഷമിക്കരുത് ഒരാളെയും ദൈവം എല്ലാ കാലത്തും കഷ്ട്ടപെടുത്തില്ല നീ അനുഭവിച്ച വിഷമങ്ങളും യാദനകളും ചെറുതല്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഈ സമൂഹത്തിൽ ഒരു സ്ത്രീ ഒറ്റപ്പെടുമ്പോൾ അനുഭവിക്കാനിടയുള്ള എല്ലാ കഷ്ടതകളും അതീജീവിച്ച് വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടി ജീവിച്ചവളാണ് നീ. നിനക്ക് വേണമായിരുന്നെങ്കിൽ കുഞ്ഞിനെ ആരുമറിയാതെ നശിപ്പിക്കാമായിരുന്നു എന്നിട്ട് സുഖമായി മറ്റൊരു നല്ല ജീവിതം തിരഞ്ഞെടുക്കമായിരുന്നു പക്ഷെ നീ അതൊന്നും ചെയ്യാതെ ഈ കുരുന്നു ജീവന് ജന്മം നൽകി. നീ തലയുയർത്തി തന്നെ നിൽക്കണം സ്വന്തം കുഞ്ഞിനെ നീ ആരുടേയും മുന്നിൽ അഭിമാനം അടിയറവു വെക്കാതെ വളർത്തിയില്ലേ മറ്റുള്ളവർക്ക് മുന്നിൽ നീ തെറ്റാണെങ്കിൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരമ്മയെന്ന നിലയ്ക്ക് നീ ഏറ്റവും വലിയ ശരിയാണ്. ജീവിതത്തിൽ ഒറ്റപെട്ടു പോവുന്ന പെൺകുട്ടികൾക്ക് നീ ഒരു മാതൃകയാണ്
ഇനിയും പഴയതൊന്നുമോർത്ത് വേദനിക്കാതെ ജീവിച്ചു കാണിക്കണം നിന്റെ കൂടെ ഈ തറവാട്ടിലെ എല്ലാവരുമുണ്ട്. അതുകൊണ്ട് വിഷാദം കലർന്ന മുഖവുമായി ഇരിക്കരുത് സന്തോഷത്തോടെ ജീവിക്കണം.
ദേ ഈ കുഞ്ഞിന്റെ മുഖത്തോട്ടൊന്നു നോക്കിയേ ഇവളെക്കാൾ വലിയ എന്ത് സന്തോഷമാ നിനക്കിനി കിട്ടാനുള്ളത്??? അതുകൊണ്ടെന്റെ മോള് ഇങ്ങനെ ഇരിക്കരുത് കേട്ടല്ലോ.
ഒരേട്ടന്റെ കരുതലോടെ സ്നേഹത്തോടെ ശാസനയോടെയുള്ള അവന്റെ വാക്കുകൾ അവളിൽ ഒരേ സമയം ആത്മവിശ്വാസവും സന്തോഷവുമേകി.
കണ്ണുകൾ തുടച്ചവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചപ്പോൾ അഭി സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ ചേർത്ത് നിർത്തി.
അത് കണ്ട് കുശുമ്പ് മൂത്ത് ആമിയും ശ്രീയും അവനോട് ചേർന്ന് നിന്നു.
തന്റെ മൂന്നു അനിയത്തിമാരെയും നിറഞ്ഞ പുഞ്ചിരിയോടെ മാറോടണച്ചവൻ നിന്നു.
എല്ലാം കണ്ടു നിന്ന തറവാട്ടിലെ അംഗങ്ങളുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു.
ഒന്നും മനസ്സിലായില്ലെങ്കിലും ശ്രീയുടെ കയ്യിലിരുന്ന പൊന്നുമോൾ സന്തോഷത്തോടെ കയ്യടിച്ചു.
—————————————————————-
പൊന്നു മോളുടെ കളിയും ചിരിയും ശ്രീലകത്ത് തറവാടിനെ വീണ്ടും സന്തോഷത്തിലാഴ്ത്തി.
എല്ലാവരും നടുമുറ്റത്തിരുന്ന് സംസാരിക്കുമ്പോഴാണ് മുത്തശ്ശി അങ്ങോട്ട് വരുന്നത്.
ശിവ ശിവ എന്താ ഈ കാണുന്നെ ത്രിസന്ധ്യക്ക് വിളക്ക് വെക്കാനുള്ളതിന് എല്ലാവരും ഇവിടെ കളിച്ചു ചിരിച്ചിരിക്കുന്നോ??????
ശ്രീക്കുട്ടി…. ആമി….. സന്ധ്യക്ക് വിളക്ക് വെക്കാതെ ഇവിടെ ഇരിക്കുന്നോ തല്ല് വാങ്ങും രണ്ടുപേരും ചെല്ല് ചെല്ല് പോയി ദേഹശുദ്ധി വരുത്തി നാമം ജപിക്കാൻ നോക്ക്.
മുത്തശ്ശിയുടെ ശാസന കേട്ടതും രണ്ടുപേരും തലചൊറിഞ്ഞവരെ നോക്കി.
അത് മുത്തശ്ശി ഇന്നിത്രയും നേരമായില്ലേ ഇനി നാളെ ചൊല്ലാം.
ആമി മടിയോടെ പറഞ്ഞു നിർത്തി.
അസത്തെ ദേ വലുതായി എന്നൊന്നും ഞാൻ നോക്കില്ല പുളി വടി വെട്ടി ഞാൻ തല്ലും കുറച്ചു ദിവസം കഴിഞ്ഞാൽ ഒരു കുടുംബം തന്നെ നോക്കി നടത്തേണ്ട പെൺകുട്ടികളാ ഈ മടി കാണിക്കണത്. ചെന്ന് വിളക്ക് വെക്കുന്നോ അതോ ഞാൻ വടി എടുക്കണോ?????
ഓഹ് ഈ മുത്തശ്ശി………….
ഈർഷ്യയോടെ രണ്ടു പേരും അകത്തേക്ക് നടന്നു.
എല്ലാവരും അവരുടെ പോക്ക് നോക്കി ചിരിച്ചു.
മോളെ നീയും ചെന്ന് ദേഹശുദ്ധി വരുത്തി വന്നോളൂ വിളക്ക് വെച്ച് നാമം ജപിച്ചു കഴിയുമ്പോൾ മനസ്സിലെ എല്ലാ ദുഃഖങ്ങളും മാറും.
മുത്തശ്ശി ശീതളിന്റെ തലയിൽ തഴുകി പറഞ്ഞു.
അതേ മോളെ മോള് ചെന്ന് ഫ്രഷായി വന്നോളൂ. ഇവിടുത്തെ തണുത്ത വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിച്ചാൽ ശരിയാവില്ല നീർദോഷം വരും അതുകൊണ്ട് വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് ഞങ്ങൾ തന്നെ കുഞ്ഞിനെ കുളിപ്പിച്ചോളാം.
അതും പറഞ്ഞു ജാനകി പൊന്നുവിനെ ശീതളിന്റെ കയ്യിൽ നിന്ന് വാങ്ങി.
ശീതൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ച് അവർക്കായി ഒരുക്കിയ മുറിയിലേക്ക് പോയി.
തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ തന്നെ എന്തെന്നില്ലാത്ത കുളിർമ മനസ്സിലും ശരീരത്തിലും വന്ന് നിറയുന്നതവളറിഞ്ഞു.
ഇട്ട വേഷം മാറി ഒരു ചുരിദാർ എടുത്തിട്ട് പുറത്തേക്കിറങ്ങി.
വരാന്തയിൽ നോക്കിയപ്പോൾ ശ്രീയും ആമിയും കൂടി വിളക്ക് തെളിയിക്കുന്ന തിരക്കിലാണ്.
അവൾ അത് കണ്ട് കുഞ്ഞിനെ നോക്കി പിന്നാമ്പുറത്തേക്ക് നടന്നു.
അവിടെ കണ്ട കാഴ്ച അവളുടെ മനസ്സ് നിറച്ചു. അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പിന്നാമ്പുറത്ത് ഒരു പാളയുടെ മുകളിൽ പൊന്നു മോളെ നിർത്തി ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കാൻ ശ്രമിക്കുവാണ് മൂന്നമ്മമാരും കൂടി.
പൊന്നു മോൾ ദേഹത്ത് വീഴുന്ന വെള്ളം ചിരിയോടെ തട്ടി തെറിപ്പിച്ചും പാളയിൽ വീഴുന്ന വെള്ളത്തിൽ തുള്ളി കളിച്ചും കുസൃതി കാണിക്കുന്നു.
കുഞ്ഞിനെ കുളിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും മൂന്നു പേരും നനഞ്ഞു കുളിച്ചു.
എല്ലാം കഴിഞ്ഞ് ജാനകി കുഞ്ഞിനെ തോർത്ത് കൊണ്ട് തുടച്ച് മറ്റൊരു ഉണങ്ങിയ തോർത്ത് കൊണ്ട് മുണ്ടുടുപ്പിച്ചു.
അമ്മമ്മേട ചക്കരകുട്ടി കുളിച്ചു സുന്ദരിയായല്ലോ.
പാർവതി അവളെ കൊഞ്ചിച്ചു വാരിയെടുത്തവളുടെ ഉണ്ട കവിളിൽ ചുംബിച്ചു.
കുഞ്ഞുമായി അകത്തേക്ക് കയറാൻ ഭാവിച്ചപ്പോഴാണ് അവിടെ നിൽക്കുന്ന ശീതളിനെ കാണുന്നത്.
ആഹ് മോളിവിടെ നിൽപ്പുണ്ടായിരുന്നോ?????
ഉവ്വ് ഞാൻ വന്നപ്പോൾ നിങ്ങളെല്ലാവരും കുഞ്ഞിനെ കുളിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതുവരെ ഞാനല്ലാതെ വേറൊരാൾ കുളിപ്പിക്കാൻ ഇവൾ സമ്മതിക്കില്ലായിരുന്നു. ഒരു പ്രാവശ്യം എനിക്ക് പനി പിടിച്ചു കിടന്നപ്പോൾ അമ്മ ഒന്ന് കുളിപ്പിക്കാൻ നോക്കിയതിനു ഇവളുണ്ടാക്കിയ ബഹളം കാരണം വയ്യാത്ത ഞാൻ തന്നെ ഇവളെ കുളിപ്പിക്കാൻ ചെല്ലേണ്ടി വന്നു. പക്ഷെ ഇന്ന് ഒരു ബഹളവും കൂടാതെ ഇവൾ നിൽക്കുന്നത് കണ്ട് സന്തോഷം കൊണ്ട് നിന്നുപോയതാ.
മറുപടിയായി മനസ്സ് നിറഞ്ഞ ചിരിയായിരുന്നു അവരുടെ മറുപടി.
ഇന്നാ മോളെ കുഞ്ഞിനെ കൊണ്ടുപോയി ഉടുപ്പ് ഇടീച്ചു വാ.
അവർ പൊന്നുവിനെ ശീതളിന്റെ കയ്യിലേൽപ്പിച്ചു.
അമ്മമ്മേട മോള് ചെന്ന് ഉടുപ്പൊക്കെ ഇട്ട് സുന്ദരികുട്ടിയായി വാ എന്നിട്ട് അമ്പോറ്റിയെ പ്രാർത്ഥിക്കണ്ടേ നമുക്ക്???????
അവളെ കൊഞ്ചിച്ചു കൊണ്ടവർ ചോദിച്ചു.
പാത്തിച്ചണം…………..
ചിരിയോടെ പൊന്നു തലയാട്ടി.
ആഹ് നല്ല കുട്ടി.
ഹൈ………..
അവർ പറയുന്നത് കേട്ട് സന്തോഷത്തോടെ അവൾ കുഞ്ഞികൈകൾ തമ്മിലടിച്ചു.
—————————————————————
അമ്പോറ്റി ന്നേം അമ്മേനേം കാത്തോണേ എല്ലാക്കും നല്ലത് വത്തണേ………….
നാമം ജപിച്ചു കഴിഞ്ഞ് കണ്ണടച്ച് കൈകൂപ്പി പൊന്നു പറയുന്നത് കേട്ടെല്ലാവരും ചിരിച്ചു.
ആഹാ മാമന്റെ മോള് അമ്പോറ്റിയെ പ്രാർത്ഥിക്കുവാണോ??????
അഭി കുഞ്ഞിനെ എടുത്തു പൊക്കി വയറ്റിൽ ഇക്കിളി ആക്കി.
അവൾ കുടുകുടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
മാമനോ????????
ശ്രീ നെറ്റിചുളിച്ചവനെ നോക്കി.
ആ മാമൻ എന്റെ പെങ്ങളുടെ മകൾ എന്നെ മാമാന്നല്ലേ വിളിക്കേണ്ടത്????
അല്ലെ???????
അവൻ എല്ലാരോടുമായി ചോദിച്ചു.
ശീതളത് കേട്ട് നിറകണ്ണുകളോടെ അവനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.
അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി.
പൊന്നു മോളെ നോക്കിയേ ഇതാ നിന്റെ മാമൻ പത്തി മാമൻ വിളിച്ചേ??????
ആമി അവളെ കളിപ്പിച്ചൊണ്ട് പറഞ്ഞു.
ഡീ ഡീ ഡീ……. വേണ്ട നിനക്കൊക്കെയോ എന്നെ വിലയില്ല എന്റെ പൊന്നു എങ്കിലും എനിക്ക് ഇത്തിരി വില തരട്ടെടി.
അഭി അവളെ നോക്കി പറഞ്ഞു.
മാമന്റെ പൊന്നുമോൾ വിളിച്ചേ മാമാന്ന് വിളിച്ചേ………
അഭി അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു.
എല്ലാവരും കുഞ്ഞിനെ ആകാംഷയോടെ നോക്കി.
പത്തി മാമാ……………….
പൊന്നു കുസൃതി ചിരി ചിരിച്ചുകൊണ്ട് വിളിച്ചു.
അഭി ദയനീയമായി എല്ലാവരെയും നോക്കി.
അത് കണ്ടെല്ലാവരും അവനെ അതേ രീതിയിൽ നോക്കി പതിയെ അതൊരു പൊട്ടിച്ചിരിക്ക് തിരി കൊളുത്തി.
എല്ലാവരും അവനെ നോക്കി കളിയാക്കി ചിരിച്ചു.
തളരരുത് രാമൻകുട്ടി തളരരുത്.
ശ്രീ അവന്റെ പുറത്ത് തട്ടി.
നീയെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ വിധി.
മുത്തശ്ശൻ കൂടി അവനെ ട്രോളിയതോടെ സമ്പൂർണ്ണമായി.
എല്ലാവരും കൂടി അവനെ കളിയാക്കി.
എടി നന്ദി വേണമെടി നന്ദി ഈ മുതുകത്ത് നിന്നെ ഇരുത്തി എത്ര തവണ ആന കളിച്ചതാടി……. എന്നിട്ട് ഇപ്പൊ നിനക്ക് ഞാൻ പത്തി മാമൻ ആണല്ലേ?????????
ഹും ദേ ഇരിക്കുന്നു നിന്റെ ആമി ചെറിയമ്മ ഇനി ഞാനില്ല നിന്റെ കൂടെ കളിക്കാൻ.
അവൻ പിണക്കത്തോടെ കുഞ്ഞിനെ ആമിയുടെ കയ്യിലേൽപ്പിച്ചു തിരിഞ്ഞു നിന്നു.
അയ്യോ മാമൻ പിണങ്ങിയല്ലോ ഇനി എന്ത് ചെയ്യും?????
ശ്രീ അവളെ നോക്കി ചോദിച്ചു.
അത് കേട്ടവൾ താടിയിൽ വിരൽ കുത്തി ആലോചിച്ചു.
അഭി ഇടം കണ്ണിട്ടവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി ചിരിച്ചു.
പിണക്ക് മാത്താൻ എന്റേൽ ഒരു സൂത്രം ഇണ്ടല്ലോ??????
എന്ത് സൂത്രം????
പൊന്നു ശ്രീയുടെ ചെവിയിൽ എന്തോ രഹസ്യമായി പറഞ്ഞു.
മതി മതി അത് മതി.
ശ്രീ അവളോട് പറഞ്ഞു.
അത് കേട്ട് പൊന്നു അഭിയുടെ നേരെ നോക്കി.
അവൾ നോക്കുന്നത് കണ്ടതും അഭി പുറത്തേക്ക് നോക്കി.
മാമാ……………….
അവൾ കൊഞ്ചി കൊണ്ട് വിളിച്ചു.
അത് കേട്ടവൻ തിരിഞ്ഞു നോക്കി.
കുസൃതി ചിരിയോടെ അവൾ അഭിക്ക് നേരെ കൈ നീട്ടി.
അഭി അവളെ വാരിയെടുത്തു.
ഹൈ മാമന്റെ പിണക്ക് മാറി…….
ഉമ്മാ…………………
കൈകൊട്ടി ചിരിച്ചവൾ അഭിയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു.
എല്ലാവരും ചിരിയോടെ നോക്കി നിന്നു.
എത്ര വേഗമാണ് പൊന്നു എല്ലാവരുമായി അടുത്തതെന്ന് ശീതൾ അത്ഭുതത്തോടെ ഓർത്തു.
അഭിയേട്ടാ ഇനി മതി കുഞ്ഞിനെ ഇങ്ങ് താ ഞാനെടുക്കട്ടെ………
ശ്രീ അവന് നേരെ കൈ നീട്ടി.
ഇല്ലില്ല ഇനി ഞാനെടുക്കട്ടെ എനിക്ക് താ ജിത്തുവേട്ടാ………..
ആമിയും കുഞ്ഞിനായി കൈ നീട്ടി.
ഇങ്ങോട്ട് താടാ കുഞ്ഞിനെ ഒന്നെടുക്കാൻ കുറെ നേരായി ഞാൻ നിൽക്കുന്നു.
മുത്തശ്ശൻ ആമിയുടെയും ശ്രീയുടെയും കൈ തട്ടി മാറ്റി കുഞ്ഞിനെ എടുത്തു.
ഇത് പറ്റില്ല കള്ളകളി കള്ളകളി ഞങ്ങളാ ആദ്യം കുഞ്ഞിനെ ചോദിച്ചത്.
രണ്ടുപേരും വിടാൻ തയ്യാറായില്ല.
ഒരു കള്ളക്കളിയുമില്ല ഞാനെന്റെ കുഞ്ഞിനെ ഒന്നെടുക്കുന്നതിന് നിനക്കൊക്കെ എന്താ പോയിനെടി എല്ലാം പോയി അടുക്കളയിൽ സഹായിക്കാൻ നോക്ക്.
കള്ള കിളവൻ ഇനി വാ ഞങ്ങളുടെ അടുത്തേക്ക് കാല് തടകി താ കുഴമ്പിട്ടു താ എന്നൊക്കെ പറഞ്ഞു ഇതിനുള്ള മറുപടി അപ്പൊ തരാം വാടി നമുക്ക് പോവാം ഹും……
ശ്രീ ആമിയേം കൂട്ടി ചവിട്ടി തുള്ളി അകത്തേക്ക് പോയി.
ഇങ്ങനെ രണ്ടു കാന്താരികൾ…..
അയാൾ അവരുടെ പോക്ക് നോക്കി ചിരിയോടെ പറഞ്ഞു.
————————————————————-
ആര് പറഞ്ഞു മ്യാവൂ
ഞാനാ നിങ്ങടെ കാത്തു
എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം
ആർക്കാണാർക്കാണിഷ്ടം
മച്ചിന് മോളിൽ കേറാം
കിട്ടുനുമ്മ കൊടുക്കാം,
തുള്ളി ചാടി നടക്കാം
നല്ലത് മാത്രം ചെയ്യാം
അമ്മ പറഞ്ഞാൽ കേൾക്കാം
കുറുമ്പ് കാട്ടാൻ നോക്കാം
കുസൃതി കാട്ടി രസിക്കാം
ആര് പറഞ്ഞു മ്യാവൂ
ഞാനാ നിങ്ങടെ കാത്തു
എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം
ആർക്കാണാർക്കാണിഷ്ടം
ആര് പറഞ്ഞു മ്യാവൂ
ഞാനാ നിങ്ങടെ കാത്തു
നിന്നോടൊപ്പം കൂടാൻ
ഞങ്ങൾക്കെല്ലാം ഇഷ്ടം
ഞങ്ങൾക്കെല്ലാം ഇഷ്ടം
ഞങ്ങൾക്കെല്ലാം ഇഷ്ടം
അത്താഴം കഴിഞ്ഞ സമയത്ത് വരാന്തയിൽ നിന്ന് കേൾക്കുന്ന കച്ചേരി കേട്ടെല്ലാവരും പുറത്തേക്ക് നോക്കി.
പൊന്നുവിനെ മടിയിലിരുത്തി പാട്ട് പാടുന്ന അഭിയെ കണ്ടെല്ലാവരും താടിക്ക് കയ്യും കൊടുത്ത് നോക്കി നിന്നുപോയി.
എന്റെ മോനിത്തിരി എങ്കിലും ബോധം ഉണ്ടെന്ന് ഞാൻ കരുതി ഇതിപ്പോ ആ ഇരിക്കുന്ന കുഞ്ഞിനേക്കാൾ കഷ്ടമാണല്ലോ അവന്റെ കാര്യം?????
സരസ്വതി നെടുവീർപ്പിട്ടു.
എനിക്കാകെ ഉള്ള ഒരാൺ തരി തന്നെ ഇങ്ങനെ മണ്ട പോയ തെങ്ങ് പോലെ ഒരെണ്ണമായി പോയല്ലോ???????
ശിവാനന്ദൻ അവനെ നോക്കി ആത്മഗതിച്ചു.
അമ്മേ എങ്ങനുണ്ടെന്റെ പാട്ട് ദേ കണ്ടോ പൊന്നു മോൾക്കിഷ്ടപ്പെട്ടു അല്ലെടി കാന്താരി.
മോളെ മാമന്റെ കാത്തുനെ നിനക്കിഷ്ടപെട്ടില്ലേ??????
അവൻ പൊന്നുവിനെ കവിളിൽ പതിയെ പിടിച്ചു വലിച്ചു.
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടവന്റെ മടിയിൽ നിന്ന് തുള്ളിച്ചാടി.
ആമിയുടെ കല്യാണം കഴിഞ്ഞു എത്രയും വേഗം നിന്റെ നടത്താനായിരുന്നു എന്റെ ആഗ്രഹം പക്ഷെ ഇതിപ്പോ ബോധോം വെളിവുമില്ലാത്ത നിന്നെ പിടിച്ചു കെട്ടിച്ചിട്ട് എന്തിനാ????
എന്റെ മോന്റെ കുട്ടിക്കളി ഒക്കെ ഒന്ന് മാറട്ടെ അത് കഴിഞ്ഞു കല്യാണം നോക്കാം അല്ലെ ശിവേട്ടാ??????
ഞാനും അതിനെ പറ്റി ആലോചിച്ചു.
ശിവാനന്ദൻ കൂടി സരസ്വതിയെ പിന്താങ്ങി.
അച്ഛാ…………………….
ഇടിവെട്ടേറ്റത് പോലെ അഭി വിളിച്ചു.
ഒരച്ഛനുമില്ല കാള പോലെ വലുതായില്ലേ നാണമില്ലല്ലോ??????
അവനെ നോക്കി പുച്ഛിച്ച് എല്ലാവരും അകത്തേക്ക് കയറി.
നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നൽകി……………
ആമിയുടെ അസ്ഥാനത്തുള്ള പാട്ട് കേട്ട് അഭി അവളെ നോക്കി പല്ല് കടിച്ചു.
രംഗം പന്തിയല്ല എന്നുകണ്ട അവൾ അകത്തേക്ക് വലിഞ്ഞു.
അഭിയേട്ടാ നേരത്തെ പാടിയ പാട്ടൊന്നുകൂടി പാടുവോ എനിക്കത് കേട്ട് മതിയായില്ല.
ശ്രീ അവനോടായി പറഞ്ഞു.
പക്ഷെ എനിക്കെല്ലാമായി തൃപ്തിയായി.
അവൻ പൊന്നുവിനെയും എടുത്തു മുറ്റത്തേക്കിറങ്ങി.
ഇതെല്ലാം ശീതൾ കൗതുകത്തോടെ നോക്കി നിന്നു.
രാവിലെ പക്വതയോടെ കാര്യഗൗരവത്തോടെ ശീതളിനോട് ഓരോന്ന് പറഞ്ഞ അഭിയേട്ടൻ തന്നെയാണോ ഇതെന്നല്ലേ ഇപ്പൊ ശീതൾ ചിന്തിക്കുന്നത് ?????
ശ്രീ അവളോട് ചോദിച്ചു.
മ്മ്…….
അവൾ തലയാട്ടി.
ഇതെല്ലാം ഒരു തരത്തിൽ അഭിനയമാണ് ഇന്ന് പാർവതി അപ്പ എത്രത്തോളം വേദനിക്കുന്നു എന്ന് ഏട്ടനറിയാം ഏട്ടന് മാത്രമല്ല ഈ വീട്ടിലെ ഓരോരുത്തർക്കും അറിയാം അതുകൊണ്ട് തന്നെയാ ഞങ്ങൾ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. അപ്പയുടെ മനസ്സിൽ ഇന്ന് വിവേകിന്റെ ഓർമ്മകൾ വരാൻ പാടില്ല അതിനാണ് ചളി ഒക്കെ അടിച്ച് ഏട്ടൻ ഇങ്ങനെ നടക്കുന്നത്. ഏട്ടൻ മാത്രമല്ല എല്ലാവരും.
ശ്രീ നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്ക് പോയി.
ശീതൾ അഭിയെ നോക്കി.
അവൻ പൊന്നുവിന് അമ്പിളി അമ്മാവനെ ചൂണ്ടി കാണിച്ച് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്.
അവനോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസ്സിൽ ഒരു പടി കൂടി മുകളിലേക്കായി.
————————————————————–
ബെഡിൽ ഷീറ്റ് വിരിക്കുമ്പോഴാണ് അഭിയുടെ വിളി കേൾക്കുന്നത്.
ശീതൾ…………..
അവൾ തിരിഞ്ഞു നോക്കി.
എന്താ ഏട്ടാ???????
മോളുറങ്ങി കിടത്താൻ വന്നതാ.
അവൾ നോക്കുമ്പോൾ പോന്നു കണ്ണടച്ച് വായിൽ വിരൽ വെച്ച് അഭിയുടെ തോളിൽ കിടക്കുകയാണ്.
അവൾ ബെഡിനടുത്ത് നിന്ന് കുറച്ചു മാറി കൊടുത്തു.
അഭി സൂക്ഷ്മതയോടെ കുഞ്ഞിനെ കിടത്തി. ചെറുതായി ഒന്ന് ചിണുങ്ങിയ അവളെ തട്ടിയുറക്കി.
കുഞ്ഞുറങ്ങി എന്ന് പൂർണ്ണമായും ഉറപ്പ് വന്നതും അവൻ വാത്സല്യത്തോടെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു ശീതളിന് നേരെ തിരിഞ്ഞു.
ഒന്നും ആലോചിച്ചിരിക്കണ്ട സുഖമായി ഉറങ്ങിക്കോ.
ചിരിയോടെ അവളുടെ കവിളിൽ തട്ടി പുറത്തേക്ക് പോയി.
അവൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു.
അഭി പോയതും അവൾ ഡോർ ചാരി പൊന്നുവിന്റെ അടുത്ത് കിടന്നു.
അവൾ ഉറങ്ങാൻ ശ്രമിച്ചു. എന്നാൽ കണ്ണുകൾ അടക്കുമ്പോഴെല്ലാം നിറ കണ്ണുകളോടെ തന്നെ നോക്കി നിസ്സഹായനായി നിൽക്കുന്ന ശരണിന്റെ മുഖം ഒർമ്മ വരും.
ഇന്നലെ വരെ ഒരു കാവലായി ഒരു വിളിക്കപ്പുറം അവനുണ്ടായിരുന്നു.
എത്രയോ തവണ ജനാലയ്ക്കപ്പുറം നിന്ന് കാറിലിരുന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖം നോക്കി നിന്നിരിക്കുന്നു.
പക്ഷെ ഇന്നവനില്ലാതെ പറ്റുന്നില്ല.
തന്റെ ഉള്ളിൽ ഇത്രത്തോളം അവൻ സ്ഥാനം പിടിച്ചിരുന്നോ?????
ഓരോ നിമിഷവും അവന്റെ ഓർമ്മകൾ അവളെ വേട്ടയാടി.
ഒരിക്കൽ പോലും മറ്റൊരു കണ്ണ് കൊണ്ട് തന്നെ നോക്കിയിട്ടില്ല.
കിരണിൽ നിന്ന് ഓടി രക്ഷപെട്ടു ശരണിന്റെ കാറിനു മുന്നിൽ ചെന്ന് നിന്ന ആ രാത്രി അവളുടെ മനസ്സിൽ തെളിഞ്ഞു.
വേണമെങ്കിൽ അന്ന് അവന് തന്റെ അവസ്ഥയെ ചൂഷണം ചെയ്യാമായിരുന്നു. പക്ഷെ അവൻ അത് ചെയ്തില്ല പകരം ചേർത്ത് പിടിച്ചു കരുതലോടെ.
അങ്കിൾ……………….
പൊന്നുവിന്റെ വിളി കേട്ടവൾ ഞെട്ടി കുഞ്ഞിനെ നോക്കി.
കുഞ്ഞു കണ്ണുകളടച്ചു നല്ല ഉറക്കമാണ് എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ട്.
ചിലപ്പോൾ ശരണിനെ സ്വപ്നം കണ്ടു കാണും അവളോർത്തു.
പൊന്നു മോൾക്ക് ശരണിനെ ഒരുപാട് ഇഷ്ട്ടമാണ്. എന്നും അവനെ കണ്ടില്ലെങ്കിൽ ചോദിക്കും. തിരിച്ചവനും അങ്ങനെ തന്നെയാണ്. ഇന്നിവിടെ ഇത്രയും പേരെ കണ്ടത് കൊണ്ടായിരിക്കും ചോദിക്കാതിരുന്നത്.
തനിക്കവനെ ഇഷ്ടമാണോ????
അവൾ അവളോട് തന്നെ ചോദിച്ചു.
അതേ താനവനെ സ്നേഹിക്കുന്നു.
എന്നാൽ എന്തോ അത് തുറന്നു സമ്മതിക്കാൻ കഴിയുന്നില്ല എന്തോ ഒന്ന് അവനിൽ നിന്നകറ്റുന്നു.
പക്ഷെ എന്താണത്????????
അതിനൊരുത്തരം കണ്ടെത്താൻ അവളെ കൊണ്ട് സാധിച്ചില്ല.
ഉറക്കം വരാതെ കുഞ്ഞിനെ നോക്കി അവൾ കിടന്നു.
വരാൻ പോവുന്ന നല്ല നാളുകളെ കുറിച്ചറിയാതെ അസ്വസ്ഥതമായ മനസ്സുമായി അവൾ കണ്ണുകളടച്ചു.
തുടരും……………………….
കമന്റായി സ്റ്റിക്കർ ഇടാതിരിക്കുക സ്റ്റിക്കർ ഇട്ടാൽ ഗ്രൂപ്പ് അഡ്‌മിൻ തന്നെ അത് ഡിലീറ്റ് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്.
രണ്ടു വാക്ക് ആത്മാർത്ഥമായി എനിക്ക് വേണ്ടി കുറിക്കാൻ ശ്രമിക്കുക 🤗
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
I think nishkuu ennu orupad happy aaaanennn😊 positive aaayiittullaaa oru part aayirunnu eth…. orupad eshtappetttuuu…. kazhivathum tragedies undavatheeee ezhuthanee…its my humble request…….🙂🙂
എന്നദാ പറയുക അടിപൊളി.ആയി എഴുതുന്നു