മഴ – പാർട്ട്‌ 21

3914 Views

mazha aksharathalukal novel

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശ്രീ ബാത്‌റൂമിൽ നിന്നിറങ്ങിയത്. അവൾ വേഗം ടേബിളിൽ ഇരുന്ന ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

നന്ദൂ……………..
അവന്റെ ശബ്ദം കേട്ട് മനസ്സിൽ ഒരു കുളിർമഴ പെയ്തത് പോലെ അവൾക്ക് തോന്നിയത്.

മ്മ്മ്മ്……………

കിടന്നോ??????

ഇല്ല.

എന്തേ??????

എനിക്കറിയാരുന്നു വിളിക്കുമെന്ന്.

മറുപടി ഒരു ചിരി ആയിരുന്നു.

ഋഷിയേട്ടാ………..

എന്തോ….

ഋതു എന്തേ?????

അവളിപ്പോ രണ്ടുറക്കം കഴിഞ്ഞു കാണും.

ശൊ കഷ്ടായി പോയല്ലോ അവളോടൊന്ന് സംസാരിക്കണം എന്ന് കരുതി ഇരുന്നതാ.

ഇനി നാളെ വിളിച്ചാൽ മതി ഇപ്പൊ എന്റെ നന്ദൂട്ടൻ എനിക്കൊരു പാട്ട് പാടി തന്നെ.

ഇപ്പോഴോ???

ആഹ് ഇപ്പൊ.

മ്മ്മ്മ്മ് പാടട്ടെ????

ആഹ് പാടിക്കോ…….

🎶 അന്നൊരു നാളിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ

മിഴികൾ പൂവനമായ്, അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം

പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ
ആട് ആട് നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ് പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽക്കതിരുകളായ് പോയേനേ…..

പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ
ആട് ആട് നീയാടാട്
ആട് ആട് നീയാടാട്……… 🎶

പാടി തീർന്നതൊന്നും രണ്ടുപേരും അറിഞ്ഞിരുന്നില്ല പാട്ടിൽ ലയിച്ച് ഏതോ ലോകത്തെന്നത് പോലെ ഇരുന്നു.

മൗനം കഥ പറഞ്ഞ നിമിഷം.
ഹൃദയമിടിപ്പ് ഒരേ താളത്തിലായി.
പറയാനൊരായിരം കാര്യങ്ങളുണ്ട് പക്ഷെ സുഖകരമായ ആ നിശബ്ദതയിലൂടെ ഫോണിലൂടെ അലയടിക്കുന്ന നിശ്വാസങ്ങളിലൂടെ അവർ മതിമറന്നിരുന്നു.

മൗനത്തിന് വിരാമമിട്ടു കൊണ്ടവൻ വിളിച്ചു.

നന്ദൂ…………

മ്മ്മ്മ്…………

Miss you very badly.

Miss you too.

എന്നാ ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരട്ടെ???

ഇപ്പോഴോ????? വേണ്ട………

പ്ലീസ് നന്ദൂട്ടാ എനിക്ക് നിന്നെ കാണാൻ തോന്നുവാ.

വേണ്ട വേണ്ട ഇപ്പൊ വന്നാൽ പിന്നെ അതൊരു ശീലമാവും അതുകൊണ്ട് മോൻ പോയി ഉറങ്ങാൻ നോക്ക്.
ഗുഡ് നൈറ്റ്………

ബാഡ് നൈറ്റ്.

കാൾ കട്ട്‌ ചെയ്തു നിരാശയോടെ അവൻ കട്ടിലിലേക്ക് വീണു.

 

————————————————————–

 

കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഋഷി ഈർഷ്യയോടെ കട്ടിലിൽ നിന്നെഴുന്നേറ്റു.

ഏതവനാണോ ഈ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ???
പിറുപിറുത്തുകൊണ്ട് മുറിയിൽ നിന്നിറങ്ങുമ്പോൾ വിശ്വന്റെ മുറിയിൽ വെട്ടം വീണിരുന്നു.

ആരാടാ???????
വിശ്വൻ അവരുടെ മുറിയിലെ ഡോർ തുറന്നുകൊണ്ട് ചോദിച്ചു.

ആർക്കറിയാം????

കണ്ണും തിരുമി ഋഷി വാതിൽ തുറന്നു.

ഋഷി കുട്ടാ…………..

ഡോർ തുറന്ന ഉടൻ ആരോ അവന്റെ മേലേക്ക് ചാടി. ബാലൻസ് കിട്ടാതെ ഋഷിയും അയാളും കൂടി താഴേക്ക് വീണു.

ഋഷികുട്ടാ നിനക്ക് സുഖമല്ലേടാ??????
ഋഷിയുടെ ദേഹത്ത് കിടന്നു കൊണ്ടവൻ ചോദിച്ചു.

ഇച്ചിരി സുഖക്കുറവുണ്ട് എന്തേ തീർത്ത് തരാൻ ഉദ്ദേശമുണ്ടോ???????
എന്റെ മേലേന്നു എഴുന്നേറ്റു മാറെടാ പന്നി.
ഋഷി അലറിയപ്പോഴേക്കും അവൻ എഴുന്നേറ്റു മാറി.

അപ്പോഴാണ് പുറകിൽ നിൽക്കുന്ന വിശ്വനെയും ലക്ഷ്മിയെയും അവൻ കാണുന്നത്.

ചിറ്റപ്പാ ചിറ്റേ നിങ്ങളുടെ മനുകുട്ടൻ വന്നു.
അവൻ തുള്ളിച്ചാടി അവരെ കെട്ടിപിടിച്ചു.

എടാ വയസ്സാം കാലത്ത് ഞങ്ങളെ ഞെക്കി കൊല്ലാൻ നോക്കുന്നോ.
അവനെ ഉന്തിമാറ്റികൊണ്ട് വിശ്വൻ പറഞ്ഞു.

കാലൻ ബാക്കിയുള്ളവന്റെ നടു ഒടിച്ചു.
അല്ല നീയെന്താടാ ഈ പാതിരാത്രി വന്നത്?????
ഋഷി നടുവും തിരുമി അവനെ നോക്കി.

അത് ഒരു കാര്യം ഉണ്ട്. അതിന് മുന്നേ ഒരാളെ വിളിക്കട്ടെ.
വിച്ചൂ…… ഇങ്ങ് കയറി പോര്.

അവൻ വാതിൽക്കലേക്ക് നോക്കി വിളിച്ചുപറഞ്ഞു.

ആരാണെന്നുള്ള അർത്ഥത്തിൽ എല്ലാവരും അങ്ങോട്ട്‌ നോക്കി.

വാതിൽക്കൽ ജീൻസും ടിഷർട്ടും ധരിച്ച് ട്രാവൽ ബാഗും തൂക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെല്ലാവരുടെയും കണ്ണ് തള്ളി.

വൈഷ്ണവി………..
ഋഷി ഞെട്ടി അവളെ നോക്കി.

എടാ ഇത് നിന്റെ പിഎ അല്ലെ വൈഷ്ണവി?????

അതേ.

ഇവളെന്താ നിന്റെ കൂടെ?????

അത് ഋഷി ഏത് നേരവും എന്റെ കൂടെ നടക്കുന്ന ഇവളോട് എനിക്കൊരിഷ്ടം തോന്നി. ഞാനത് തുറന്നു പറയുകയും ചെയ്തു. ഒരുപാട് നാള് പുറകെ നടന്നിട്ടാ ഇവളൊന്ന് വളഞ്ഞത്.
ഇന്ന് രാവിലെ ഫ്ലാറ്റിൽ വന്ന് ഒരേ കരച്ചിൽ ഇവളുടെ അച്ഛനും ആങ്ങളമാരും കൂടി ഇവൾക്ക് വേറെ കല്യാണം ഉറപ്പിച്ചെന്ന്. ഇവളൊരുപാട് പറഞ്ഞു നോക്കി പക്ഷെ അവർ അമ്പിനും വില്ലിനും അടുക്കുന്നില്ല. എന്റെ കൂടിയേ ജീവിക്കൂ വീട്ടിലേക്ക് പോണില്ല എന്നുപറഞ്ഞു കരയാൻ തുടങ്ങി. ഞാനൊരുപാട് പറഞ്ഞു നോക്കി തിരിച്ചു പോവാൻ വീട്ടിൽ വന്നു ഞാൻ സംസാരിക്കാം എന്നൊക്കെ അപ്പൊ അവൾക്കെന്നെ വിശ്വാസമില്ല പോലും ഞാൻ ചതിക്കുമോ എന്ന് പേടി.
വീട്ടിലേക്ക് പറഞ്ഞു വിട്ടാൽ വല്ല ട്രെയിനിനും തല വെക്കും പോലും. ഞാനെന്ത് ചെയ്യാനാ ഇവളുടെ വീട്ടുകാർ അന്വേഷിച്ചു വരുന്നതിനു മുന്നേ ഇവളെയും കൂട്ടി ഇങ്ങോട്ട് പോന്നതാ.
നീ ഞങ്ങളുടെ കല്യാണം നടത്തി തരണം വേറെ ഒരു വഴിയും മുന്നിലില്ല.

എടാ അപ്പൊ അമ്മാവനും അമ്മായിയുമോ അവരിത് അംഗീകരിക്കുമോ??????

എടാ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല ചാകും എന്ന് പറഞ്ഞു ഇവളിങ്ങനെ നിക്കുവല്ലേ?????

നീ മാറിക്കെ ഞാനവളെ പറഞ്ഞു മനസ്സിലാക്കാം.

ഋഷി അവനെ കടന്ന് വൈഷ്ണവിയുടെ അടുത്തെത്തി.

വൈഷ്ണവി നീയിത് എന്ത് ആലോചിച്ചിട്ടാ ഇങ്ങനെ ഒരു തീരുമാനം എടുത്തത് നിന്റെ വീട്ടുകാർ നിന്നെ കാണാതെ വിഷമിക്കില്ലേ?????
ഈ വിവാഹം എന്നൊക്കെ പറയുന്നത് കുട്ടികളിയല്ല. നീ ഇപ്പൊ തല്ക്കാലം വീട്ടിലേക്ക് പൊക്കോ ഇവൻ കൊണ്ടുപോയി വീട്ടിലാക്കി തരും. പതിയെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് കല്യാണം നടത്താം.

ഇല്ല ഞാൻ….. ഞാൻ…… പോവില്ല. എനിക്ക് മനുവിന്റെ കൂടെ ജീവിച്ചാൽ മതി. ഞാൻ കുറെ നാളായി പറയുന്നു വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പക്ഷെ മനു വന്നില്ല. അവസാനം വീട്ടുകാർ വേറെ കല്യാണം നോക്കിയപ്പോ ഞാനെതിർത്തു. കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് ഞാൻ ഫോണിൽ വിളിക്കുമ്പോഴൊന്നും കാൾ എടുക്കാറില്ല. ഇപ്പൊ ഞാൻ ഇറങ്ങി വന്നപ്പോൾ എന്നെ ഒഴിവാക്കാൻ നോക്കുവാ. ഞാൻ പോവില്ല.

എടി കോപ്പേ ഞാൻ മനഃപൂർവം എടുക്കാഞ്ഞതല്ല ഞാനൊരു കേസിന്റെ പിന്നാലെ ആയിരുന്നു.

പിന്നെ കേസന്വേഷിക്കാൻ ഇയാളെന്താ പൊലീസോ???? ഇതെന്നെ ഒഴിവാക്കാൻ ഇറക്കുന്ന നമ്പറാ.
അവൾ കരയാൻ തുടങ്ങി.

ഇത് കണ്ടില്ലെടാ ഞാനാ എബിനെ കണ്ടുപിടിക്കുന്ന തിരക്കിലായിപ്പോയി അതാ ഫോൺ എടുക്കാഞ്ഞത് അത് പറഞ്ഞാൽ ഒന്ന് വിശ്വസിക്കണ്ടേ????ഓരോ കുരിശ്.

ഞാനിപ്പോ കുരിശാണല്ലേ????? എനിക്കറിയാം മനുവിനിപ്പോ എന്നെ വേണ്ടെന്ന്. എന്നെ ചതിക്കുവായിരുന്നല്ലേ??????
അവൾ വീണ്ടും കരയാൻ തുടങ്ങി.

എന്റെ ദേവീ…………
മനു തലക്ക് കൈ കൊടുത്തിരുന്നു പോയി.

വൈഷ്ണവി അവൻ മനഃപൂർവം എടുക്കാഞ്ഞതോ നിന്നെ ഒഴിവാക്കാൻ നോക്കിയതോ അല്ല അവൻ ഒരാളെ കണ്ടെത്തുന്ന തിരക്കിലായിരുന്നു. അത് സാവധാനം പറഞ്ഞു തരാം നീയിങ്ങനെ കരയാതെ.
ഋഷി അവളെ ആശ്വസിപ്പിച്ചു.

സത്യായിട്ടും എനിക്ക് നിന്നെ ജീവനാടി ഞാൻ നിന്നെ ചതിക്കില്ല എന്റെ അമ്മയാണെ സത്യം ഇപ്പൊ തല്ക്കാലം തിരികെ പോവാം.
മനു അവളെ നോക്കി പറഞ്ഞു.

ഞാൻ പോവില്ല. പോയാൽ പിന്നെ എന്നെ അച്ഛനും ഏട്ടന്മാരും കൊന്നു കളയും ഞാൻ പോവില്ല………

എടാ ആ കുട്ടി നിന്റെ കൂടെ ജീവിക്കാൻ വേണ്ടിയാ സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചിറങ്ങി പോന്നത് അതിനെ ഇനി തിരികെ അയക്കാൻ നോക്കണ്ട.
വിശ്വൻ തീർത്തു പറഞ്ഞു.

ലക്ഷ്മി ആ കുട്ടിയെ അകത്തേക്ക് വിളിച്ചു കൊണ്ട് പൊക്കോ എന്താ വേണ്ടതെന്നു നാളെ സ്വസ്ഥമായി ആലോചിക്കാം.
മനുവിനെ കലിപ്പിൽ നോക്കികൊണ്ടയാൾ പറഞ്ഞു.

വാ മോളെ.
ലക്ഷ്മി അവളെയും കൂട്ടി അകത്തേക്ക് പോയി.

നിന്റെ അച്ഛനെ ഞാനൊന്ന് വിളിക്കട്ടെ നിന്റെ കാര്യത്തിൽ കുറച്ചു തീരുമാനം എടുക്കണം.

ചിറ്റപ്പാ ചതിക്കല്ലേ അമ്മ എങ്ങാനും അറിഞ്ഞാൽ എന്നെ ഇവിടെ വന്നു തല്ലും.
അവൻ വിശ്വന്റെ കൈ പിടിച്ചു പറഞ്ഞു.

പ്ഫാ കയ്യീന്ന് വിടെടാ……..
നിന്റെ അച്ഛനെ ഞാനെന്തായാലും വിളിച്ചറിയിക്കും. ഇതൊക്കെ ഓരോന്ന് ഒപ്പിച്ചു വെക്കുമ്പോൾ ആലോചിക്കണമായിരുന്നു.
അയാൾ അവന്റെ കൈ കുടഞ്ഞകത്തേക്ക് പോയി.

അല്ലെട അപ്പൊ നിന്റെ ചിഞ്ചുവും മഞ്ജുവുമൊക്കെ ഇനി എന്ത് ചെയ്യും???

പൊന്നു മോനെ ഒന്ന് പതുക്കെ പറ. അവളെങ്ങാനും കേട്ടാൽ പിന്നെ തീർന്ന്. എന്നെയും കൊല്ലും അവളും ചാകും.
ഋഷിയുടെ വാ പൊത്തികൊണ്ടവൻ പറഞ്ഞു.
അത് കേട്ട് ഋഷി ചിരിച്ചു.

അച്ഛൻ ഇതെല്ലാം അറിയുമ്പോഴുള്ള അവസ്ഥ എന്റെ സിവനെ…………
അവൻ തലകുടഞ്ഞു പറഞ്ഞു.

നീ അതും ആലോചിച്ചു നിന്നോ ഞാൻ പോണ് എനിക്കുറങ്ങണം.

ഋഷി കുട്ടാ പോവല്ലേ ഞാനും വരുന്നു മുത്തേ…………
അവൻ ഋഷിക്ക് പുറകെ ഓടി.

 

————————————————————–

 

 

രാവിലെ നെഞ്ചിൽ എന്തോ ഭാരം തോന്നി കണ്ണ് തുറന്ന ഋഷി കാണുന്നത് അവന്റെ നെഞ്ചിൽ രണ്ടു കാലും വെച്ച് കിടന്നുറങ്ങുന്ന മനുവിനെ ആണ്.

പന്നൻ എന്റെ നെഞ്ചത്ത് കാലും വെച്ച് കിടക്കുവാ………..
അവൻ മനുവിനെ ചവിട്ടി.

ചവിട്ട് കൊണ്ട് മനു കട്ടിലിൽ നിന്ന് താഴെ വീണു.

അയ്യോ ഞാനും എന്റെ വിച്ചുവും കൂടി കൊക്കയിൽ വീണേ…………….. ആരെങ്കിലും രക്ഷിക്കണേ…………….
അവൻ താഴെ കിടന്നലറി കരഞ്ഞു.

വിച്ചു അല്ല കൊച്ചു ഏച്ച് പോട മരയൂളേ………..
ഋഷി ഒരു ചവിട്ടും കൂടി കൊടുത്തപ്പോൾ അവൻ ഒരുവിധം എഴുന്നേറ്റു വെച്ച് വെച്ച് പുറത്തേക്ക് പോയി.

 

 

————————————————————–

 

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ താഴേക്ക് ചെല്ലുമ്പോൾ കണ്ടു ലക്ഷ്മിയുടെ കൂടെ എല്ലാം എടുത്തു വെക്കാൻ സഹായിക്കുന്ന വൈഷ്ണവിയെ.

വൈഷ്ണവിയെ കണ്ടു വായിൽ വെച്ച ഇഡലി അതേപടി വെച്ച് വായും പൊളിച്ചന്തം വിട്ടിരുന്ന ഋതുവിനെ കണ്ട് ഋഷിക്ക് ചിരി പൊട്ടി.

അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് രാത്രി ഉണ്ടായ കാര്യങ്ങൾ വിവരിച്ചു പറഞ്ഞു കൊടുത്തു.

എന്നാലും ഇന്നലെ ഇത്രയൊക്കെ സംഭവവികാസങ്ങൾ നടന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലല്ലോ????
അവൾ താടിക്ക് കൈ കൊടുത്തിരുന്ന് പറഞ്ഞു.

അതിന് നീ പണ്ടേ കട്ടിൽ കണ്ടാൽ ശവമല്ലേ?????
മനു അവളെ കളിയാക്കികൊണ്ട് പത്താമത്തെ ഇഡലി എടുത്തു പ്ലേറ്റിൽ വെച്ചു.

ഋതു അവനോടുള്ള ദേഷ്യം ഇഡലിയിൽ തീർത്തു.

ചേച്ചിയുടെ പേര് വൈഷ്ണവി എന്നല്ലേ അപ്പൊ ചിഞ്ചു ചേച്ചി മനുവേട്ടനെ തേച്ചോ??????

ഋതുവിന്റെ ചോദ്യം കേട്ട് ചായ കുടിച്ച് കൊണ്ടിരുന്ന മനു തിരുപ്പിൽ കയറി ചുമച്ചു.

അവൻ കണ്ണ് കൊണ്ട് അവളെ നോക്കി വേണ്ടാന്ന് കാണിച്ചു. പക്ഷെ ഋതു ഉണ്ടോ വിടുന്നു.

കേട്ടോ ചേച്ചി മനുവേട്ടന് ചിഞ്ചു എന്നൊരു ചേച്ചിയുമായി അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടായിരുന്നു. ഒരു ദിവസം ആ ചേച്ചിയെ കാണാൻ രാത്രി മതില് ചാടി ചെന്ന മനുവേട്ടനെ അവിടുത്തെ പട്ടി കടിച്ചിട്ട് ഒരാഴ്ച്ചയാ ഹോസ്പിറ്റലിൽ പോയി കിടന്നത്.
ഋതു അടുത്ത ആണിയും അടിച്ചു.

വൈഷ്‌ണവി ഇതെല്ലാം കേട്ട് ഭദ്രകാളിയെ പോലെ മനുവിനെ നോക്കി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

മോളെ വിച്ചൂ പോവല്ലെടി ഇവൾ നുണ പറഞ്ഞതാടി………
മനു വിളിച്ചു കൂവി.

എടി സാമദ്രോഹി നീയെന്ത് പണിയാടി കാണിച്ചത് ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു. നിനക്ക് ഞാൻ തരാടി.
മോളെ വിച്ചൂ…………….
മനു വൈഷ്ണവിക്ക് പുറകെ ഓടി.

എല്ലാവരും അതുകണ്ട് ചിരിച്ചു.

അമ്മാവനോട് പറഞ്ഞോ?????
ഋഷി വിശ്വനോട് ചോദിച്ചു.

മ്മ്മ്മ് അവനും ഗംഗയും കൂടി വൈകിട്ടെത്തും.

ആഹാ ഇന്ന് മനുവേട്ടന് കണ്ടകശനി ആണെന്ന് തോന്നുന്നു. അമ്മായിയും വൈഷ്ണവി ചേച്ചിയും ഏട്ടനെ ബാക്കി വെച്ചാലായി.
ഋതു അതും പറഞ്ഞു ചിരിച്ചു.

അല്ല നീയിന്നു ഹോസ്പിറ്റലിൽ പോണില്ലേ?????
അയാൾ ഋഷിയെ സംശയത്തോടെ നോക്കി.

ഇല്ല പപ്പ ഞാൻ ശരണിനെയും കൂട്ടി ഒന്ന് നന്ദൂന്റെ തറവാട്ടിൽ പോകും.
അവൻ കണ്ണിറുക്കി പറഞ്ഞു.

അത് കണ്ടയാൾ ഒന്ന് ചിരിച്ചു.

 

 

പോർച്ചിലിരുന്ന ബൈക്കിൽ കയറുമ്പോൾ ഋഷി കണ്ടു വൈഷ്ണവിയുടെ പുറകെ കെഞ്ചി നടക്കുന്ന മനുവിനെ ഒരു ചിരിയോടെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

ഇപ്പൊ മാമന്റെ പൊന്നുമോൾ സുന്ദരി ആയിട്ടുണ്ട്.
കുഞ്ഞിന്റെ കാതിൽ കിടന്ന പുതിയ ജിമിക്കിയിൽ തട്ടി അഭി പറഞ്ഞു.

ജൂവലറിയിലെ കണ്ണാടിയുടെ മുന്നിൽ അവളെ നിർത്തി.

ഹൈ….. നല്ല രസണ്ട്………..
അവൾ കൈകൊട്ടി തുള്ളിച്ചാടി.

രാവിലെ ശീതളിനെയും കുഞ്ഞിനേയും കൂട്ടി അത്യാവശ്യ സാധനങ്ങൾ വാങ്ങാനിറങ്ങിയതാണ് അഭി.
ശീതളിന്റെ എതിർപ്പ് വക വെക്കാതെ അവൻ അവർക്കായി ഒരുപാട് ഡ്രസ്സും മറ്റും വാങ്ങി. ശേഷം കുഞ്ഞിന് ആഭരണങ്ങൾ വാങ്ങാൻ ജൂവലറിയിൽ കയറിയതാണവർ.

എന്തിനാ ഏട്ടാ ഇതൊക്കെ??? ഇപ്പൊ തന്നെ ഏട്ടന്റെ കയ്യിലെ കാശ് പകുതി തീർന്നിട്ടുണ്ടാവും.
ശീതൾ പരാതി പറഞ്ഞു.

ശീതൾ ഞാനാദ്യമേ നിന്നോട് പറഞ്ഞതാണ് എനിക്ക് നീ എന്റെ ആമിയെയും ശ്രീക്കുട്ടിയേയും പോലെയാണെന്ന് അവർക്ക് ഞാനിതൊക്കെ വാങ്ങി കൊടുക്കാറുള്ളതാ അതുപോലെ തന്നെയാ ഇപ്പോ നിനക്കും വാങ്ങി തരുന്നത്. ഇനി നിനക്കെന്നെ സ്വന്തം ഏട്ടനെപോലെ കാണാൻ കഴിയില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല. രാവിലെ മുതൽ ഞാനെന്തെങ്കിലും വാങ്ങി തരാൻ നോക്കുമ്പോഴെല്ലാം നീയിങ്ങനെ തടസ്സം പറയുവാ. നീയും കുഞ്ഞും എന്റെ സ്വന്തം തന്നെയല്ലേ എന്നുള്ള ചിന്തയിലാ ഞാൻ നിങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യം എടുത്തത് അതിപ്പോ തെറ്റായി പോയെന്ന് തോന്നുന്നു. ഞങ്ങൾ നിന്നോട് കാണിക്കുന്ന സ്നേഹം നിനക്ക് ഞങ്ങളോടില്ലല്ലോ???????
അഭി സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ പറഞ്ഞു നിർത്തി.

ഏട്ടാ…… ഞാൻ….. ഞാനങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടിയില്ല. ഇവിടെ വന്ന് നിങ്ങളെ ഒക്കെ കണ്ടതിനു ശേഷമാ ശരിക്കും ഒരുപാട് നാളുകൾക്ക് ശേഷം ഞാനൊന്ന് മനസ്സ് തുറന്നൊന്നു ചിരിച്ചത് തന്നെ. ഞാൻ…. ഞാൻ നിങ്ങളെ ഒക്കെ സ്വന്തം പോലെയാണ് കാണുന്നത്.

പിന്നെ ഇപ്പൊ ഈ കാണിക്കുന്നതിന്റെ അർത്ഥം എന്താ?????
അഭി അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചു.

അത്……. ഞാനും മോളും കാരണം നിങ്ങൾക്കാർക്കും ഒരു ബുദ്ധിമുട്ട് വരരുതെന്ന് കരുതിയിട്ടാ ഞാൻ അല്ലാതെ നിങ്ങളെ ആരെയും ഇഷ്ടമല്ലാഞ്ഞിട്ടല്ല.
പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവളുടെ നിറഞ്ഞ കണ്ണുകൾ കാൺകെ അഭിക്ക് വിഷമം തോന്നി.

അയ്യേ ഏട്ടന്റെ മോള് കരയുവാണോ ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ. കണ്ണ് തുടച്ചേ ദേ ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.
അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു.

അവൻ പറയുന്നത് കേട്ടതും അവൾ വേഗം കണ്ണ് തുടച്ചു.

നീയും മോളും ഇപ്പൊ ഞങ്ങളുടെ എല്ലാവരുടെയും സ്വന്തമല്ലേ. പിന്നെ നമ്മുക്കിഷ്ടമുള്ളവർക്കല്ലേ നമ്മൾ ഓരോന്നൊക്കെ വാങ്ങി കൊടുക്കുന്നത്. നിനക്കും മോൾക്കും എന്തും വാങ്ങി തരാൻ എനിക്കിഷ്ടാ അതുകൊണ്ട് മോളിനി തടസ്സം പറയരുത് ഇതെന്റെ അവകാശമാണെന്ന് കൂട്ടിയാൽ മതി.

അവന്റെ വാക്കുകൾ കേട്ട് പിന്നെ അവൾ എതിർക്കാൻ നിന്നില്ല.
കുഞ്ഞിന് ജിമിക്കിയും മാലയും വളയും പാദസരവുമെല്ലാം അവൻ അവന്റെ ഇഷ്ടത്തിന് വാങ്ങി. കൂടാതെ ശീതളിനും അവൻ ഒരു വളയും മാലയും വാങ്ങി.

പോരുന്ന വഴിക്ക് കിഡ്സ്‌ ഷോപ്പിൽ കയറി കുഞ്ഞിനായി ഒരു ലോഡ് കളിപ്പാട്ടങ്ങൾ അവൻ വാങ്ങി.

പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും ആഭരണങ്ങളും കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുരുന്നപ്പോൾ. അവൾ അഭിയുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി സന്തോഷം പ്രകടിപ്പിച്ചു.

 

 

—————————————————————-

 

 

മുറ്റത്തെ മൂവാണ്ടൻ മാവിന് തണലിൽ മാനത്തോട്ടും നോക്കി ഇരിക്കുകയാണ് ശ്രീയും ആമിയും. രാവിലെ കുളിച്ചൊരുങ്ങി അഭിയുടെയും ശീതളിന്റെയും കൂടെ പോവാൻ ചെന്ന രണ്ടിനെയും അഭി നിഷ്കരുണം ആട്ടിയോടിച്ചു. അതിന്റെ കലിപ്പിലാണ് രണ്ടുപേരും.

ആമി……………

എന്താടി???????

എന്നാലും അഭിയേട്ടൻ നമ്മളെ കൊണ്ടുപോയില്ലല്ലോ??????

ആടി. അഭിയേട്ടന് ഈയിടെ ആയി കുറച്ചു ജാഡ തുടങ്ങിയിട്ടുണ്ട്.
അല്ലെങ്കിൽ നമ്മളെ കൂടി കൊണ്ടുപോയാൽ എന്തായിരുന്നു??????

ശരിയാ വരട്ടെ നമുക്കൊരു പണി കൊടുക്കാം.

എന്ത് പണി കൊടുക്കും?????

നമുക്കാലോചിക്കാം.

രണ്ടു പേരും താടിക്കും കൈ കൊടുത്തിരുന്നു ഭയങ്കര ആലോചന.

ശ്രീക്കുട്ടി………

എന്താടി ഐഡിയ കിട്ടിയോ????

അല്ലെടി ദേ അങ്ങോട്ട്‌ നോക്കിയേ മാങ്ങ.
ആമി മാവിലേക്ക് ചൂണ്ടി പറഞ്ഞു.

മാങ്ങയല്ല തേങ്ങ മര്യാദക്കിരുന്നു ആലോചിക്കെടി എന്നിട്ട് വേണം അഭിയേട്ടനിട്ട് രണ്ടു കൊടുക്കാൻ.
ശ്രീ കലിപ്പിലായി.

ഹാ പിണങ്ങല്ലേ മുത്തേ ഐഡിയ നമുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ നമുക്ക് മാങ്ങ പറിക്കാം കഴിഞ്ഞ കൊല്ലം നമ്മൾ മാങ്ങ പറിച്ച് ഉപ്പും മുളകുമിട്ട് കറുമുറെ തിന്നതോർക്കുന്നില്ലെ????? എന്തൊരു ടേസ്റ്റായിരുന്നു ദേ പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു.

ആമി പറഞ്ഞു തീർന്നതും ശ്രീ കൊതിയോടെ വെള്ളമിറക്കി.

എന്നാ നമുക്ക് പറിക്കാം.

വാ…………

രണ്ടു പേരും ചാടി എഴുന്നേറ്റു.

പക്ഷെ ശ്രീക്കുട്ടി അത് മോളിലല്ലേ നമ്മളെങ്ങനെ പറിക്കും????
ആമി സങ്കടത്തോടെ പറഞ്ഞു.

എടി പോത്തേ കഴിഞ്ഞ കൊല്ലം നമ്മളെങ്ങനാ പറിച്ചത്?????

അത് നീ മാവിൽ കയറിയിട്ടല്ലേ????

അതുപോലെ ഇന്നും പറിക്കാം.

ഉവ്വ അന്ന് മാവിന്റെ മണ്ടക്ക് വലിഞ്ഞു കയറിയെന്നും പറഞ്ഞ് ചൂരലുമായി മുത്തശ്ശി തറവാടിന് ചുറ്റും ഓടിച്ചത് മോള് മറന്നു പോയോ?????

അതന്നല്ലേ??? ഇപ്പൊ മുത്തശ്ശി കാലിൽ കുഴമ്പിട്ട് കിടക്കുന്ന സമയമാ നീ സിഗ്നൽ തന്നാൽ മതി ഞാൻ കയറാം.

എടി റിസ്‌ക്കെടുക്കണോ????
ആമി അവളെ തടഞ്ഞു.

നിനക്ക് മാങ്ങ വേണോ വേണ്ടയോ????

വേണം വേണം.

എന്നാൽ നീ ഇവിടെ നിന്നാരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി പറയണം ഞാൻ കയറട്ടെ.

ശ്രീ ആമിയെ താഴെ നിർത്തി മാവിലേക്ക് കയറാൻ തുടങ്ങി.
അത്യാവശ്യം ഒരുപാട് ശിഖരങ്ങളുള്ള അധികം പൊക്കമില്ലാത്ത മാവായത് കൊണ്ട് തന്നെ അവൾക്ക് വേഗം അതിൽ കയറാൻ സാധിച്ചു.
കയറിയ ഉടൻ തന്നെ അവൾ ബലമുള്ള ഒരു കൊമ്പിൽ സ്ഥാനമുറപ്പിച്ചു.
കൈ നീട്ടി ഒരു മാങ്ങ പൊട്ടിച്ചവൾ കയ്യിലെടുത്തു. അതിന്റെ ഞെട്ട് അവളിരുന്ന മരക്കൊമ്പിൽ തന്നെ ഉരച്ചു. എന്നിട്ട് മാങ്ങ കടിച്ചു.
പുളി കാരണം അവൾ ഒറ്റ കണ്ണടച്ച് തല കുടഞ്ഞു.
ആമി അത് നോക്കി കൊതിയോടെ വെള്ളമിറക്കി.

ആമി നല്ല പുളിയാടി ഇതിന്…..

കൊതിപ്പിക്കാതെ ഒരെണ്ണം ഇങ്ങോട്ട് താടി.

അത് കേട്ടവൾ ഒരു മാങ്ങ കൂടി പൊട്ടിച്ചു താഴേക്കെറിഞ്ഞു.

ആമി മാങ്ങ അവളെറിഞ്ഞ മാങ്ങ ക്യാച്ച്
പിടിച്ച സമയം തന്നെ മുറ്റത്തൊരു ബൈക്ക് വന്നു നിന്നു.
ബൈക്കിൽ നിന്നിറങ്ങുന്നവരെ കണ്ട് ആമി പകച്ചു നിന്നു.
ശ്രീ ആണെങ്കിൽ മാവിൽ നിന്ന് താഴെക്ക് ചാടിയാലോ എന്ന ആലോചനയിലാണ്.

ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു…….
അവൾ മനസ്സിൽ അലറി വിളിച്ചു.

 

ആമിക്കുട്ടി എന്താ മുറ്റത്തു നിൽക്കുന്നെ???
ഋഷി ബൈക്കിൽ ഇരുന്നു കൊണ്ട് ചോദിച്ചു.

അത്…… ഞാൻ… ചുമ്മാ കാറ്റ്‌ കൊള്ളാൻ.
വിക്കി വിക്കി അവൾ പറഞ്ഞു നിർത്തി.

അപ്പോഴേക്കും ബാക്കിലിരുന്ന ശരൺ ബൈക്കിൽ നിന്നിറങ്ങി. പുറകെ ഋഷിയും ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് നടന്നു.

ദേവേട്ടനെന്താ രാവിലെ തന്നെ????
പതർച്ച മാറ്റി വെച്ചവൾ ചോദിച്ചു.

അതോ ഒരു പെണ്ണ് കാണാൻ വന്നതാ.

ഋഷിയുടെ മറുപടി കേട്ടവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.

ദേ ഈ നിക്കുന്നതാ ശരൺ ഡോക്ടർ ഇവന് നമ്മുടെ ശീതളിനെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് അതുകൊണ്ട് ഒരു പെണ്ണ് കാണലിനിറങ്ങിയതാ. ശ്രീക്കുട്ടി പറഞ്ഞിട്ടില്ലേ?????

ഞാൻ മറന്നു പോയി അവളിന്നലെ എന്നോട് പറഞ്ഞിരുന്നു. ശീതളിനെയും കുഞ്ഞിനേയും കൊണ്ട് ജിത്തുവേട്ടൻ പുറത്ത് പോയിരിക്കുവാ വാ അകത്തോട്ട് പോവാം.
പെട്ടെന്നവൾ തിടുക്കം കൂട്ടി.

ഇതെന്താ കയ്യിൽ മാങ്ങയാണോ????
ഋഷി അവളെ നോക്കി ചോദിച്ചു.

അത്….. അത് കൊതി തോന്നി ഞാനൊരെണ്ണം എറിഞ്ഞിട്ടതാ.
അവൾ പെട്ടെന്നൊരു കള്ളം പറഞ്ഞൊപ്പിച്ചു.

നിങ്ങൾ വാ……..
ശ്രീയെ അവർ കാണാതിരിക്കാൻ അവൾ അവരെയും കൊണ്ട് പോവാനൊരുങ്ങി.

ശ്രീ ആണെങ്കിൽ ടെൻഷൻ അടിച്ച് മാവിന്റെ കൊമ്പിൽ പതുങ്ങി ഇരുന്നു.
എന്നാൽ ശ്രീയുടെ കാലക്കേടിന് മാവിൽ നിന്നൊരു പുളിയുറുമ്പവളെ കടിച്ചു.

ഔ……………..

വേദനയോടെയുള്ള അവളുടെ നിലവിളി കേട്ട് അകത്തേക്ക് പോവാൻ നിന്ന ഋഷി തിരിഞ്ഞു.

നശിപ്പിച്ചു………………..
ആമി തലയിൽ കൈ വെച്ചു.

ശബ്ദത്തിന്റെ ഉറവിടം തിരഞ്ഞ ഋഷി കാണുന്നത് മാവിന്റെ കൊമ്പിൽ മാങ്ങയും പിടിച്ചു പച്ചാളം ഭാസിയെ തോൽപ്പിക്കുന്ന എക്സ്പ്രഷനിടുന്ന ശ്രീയെയാണ്.

ആരിത് ഋഷിയേട്ടനോ???? എപ്പോ എത്തി???? സുഖം തന്നെയല്ലേ????
അവൾ വീണിടത്തു കിടന്നുരുണ്ടു.

സുഖം ഞാനറിയിച്ചു താരാടി. ഇങ്ങോട്ടിറങ്ങി വാടി മരംകേറി.
ഋഷി അവളെ നോക്കി അലറി.

ഈശ്വരാ ഞാനിപ്പോ എന്ത് ചെയ്യും അങ്ങോട്ടെങ്ങാനും ഇറങ്ങി ചെന്നാലെന്നെ ഇന്ന് വലിച്ചു കീറും.
ശ്രീ പേടിയോടെ അവനെ നോക്കി.

ഡീ മര്യാദക്ക് ഇങ്ങോട്ടിറങ്ങുന്നതാ നിനക്ക് നല്ലത് അല്ലെങ്കിൽ ഞാനങ്ങോട്ട് കയറും വേണോ??????

വേണ്ട വേണ്ട ഞാനിറങ്ങാം.

അവൾ ഒരുവിധം താഴേക്കിറങ്ങി.

ഋഷി അപ്പൊ തന്നെ അവളുടെ കൈപിടിച്ച് തിരിച്ചു.

ആരോട് ചോദിച്ചിട്ടാടി മാവിൽ വലിഞ്ഞു കയറിയത് ഏ ?????
താഴേക്കെങ്ങാനും വീണിരുന്നെങ്കിലോ???
ഇനി കേറുവോ?????
പറയെടി പുല്ലേ കയറുവോന്ന് ???????
അവനലറി.

ഇല്ലില്ല ഇനി കേറില്ല സത്യായിട്ടും കേറില്ല കയ്യീന്ന് വിട് ഋഷിയേട്ടാ വേദനിക്കുന്നു.
അവൾ നിന്ന് തുള്ളാൻ തുടങ്ങി.

അവൾ മാവിൽ കയറാൻ നിൽക്കുന്നു.
ഋഷി ദേഷ്യത്തിൽ അവളുടെ കൈ വിട്ടു.

എന്ത് പിടിയാ പിടിച്ചത് മനുഷ്യന്റെ കൈയിപ്പോ ഒടിഞ്ഞേനെ.
കൈയുഴിഞ്ഞു കൊണ്ടവൾ പിറുപിറുത്തു.

എന്താടി നിന്ന് പിറുപിറുക്കുന്നത് കേറി പോടീ അകത്ത്………
അവൻ പറഞ്ഞു തീർന്നതും അവൾ ആമിയേയും വലിച്ചകത്തേക്കോടി.

ഇതെല്ലാം കണ്ടു നിന്ന ശരണിനെ നോക്കി കണ്ണിറുക്കി അവൻ അകത്തേക്ക് കയറി. ചിരിയോടെ പുറകെ ശരണും അകത്തേക്ക് നടന്നു.

 

 

—————————————————————

 

എന്താടി മുഖം ഒരു കുട്ടയ്ക്കുണ്ടല്ലോ എന്തുപറ്റി?????
അകത്തേക്ക് വന്ന ശ്രീയെ നോക്കി ഹരി ചോദിച്ചു.

ഒന്നുല്ല ചെറിയച്ഛാ ഇത് ജിത്തുവേട്ടൻ കൊണ്ടുപോവാത്തതിന്റെ ദേഷ്യാ…..
ആമി മറുപടി കൊടുത്തു.

ആഹ് പിന്നെ ചെറിയച്ഛാ ദേവേട്ടൻ വന്നിട്ടുണ്ട്.

ഏ ഋഷി വന്നോ????
എന്നിട്ടെന്തേ?????? നിങ്ങളെന്താ മോനെ അകത്തേക്ക് വിളിക്കാഞ്ഞത്?????
ഹരി അവരോടായി ചോദിച്ചു.

അവർ വിളിച്ചതാ അച്ഛാ ഞാനാ പുറകെ വന്നേക്കാമെന്ന് പറഞ്ഞത്.
ഋഷി അകത്തേക്ക് കയറി കൊണ്ട് മറുപടി കൊടുത്തു.

അവിടെ തന്നെ നിക്കാതെ അകത്തേക്ക് കയറി ഇരിക്ക്‌ മോനെ.
ഹരി സ്നേഹത്തോടെ അവനെ ക്ഷണിച്ചു.

അച്ഛാ ഇതാണ് ശരൺ.
അവൻ ശരണിനെ ഹരിക്ക് പരിചയപ്പെടുത്തി.

ഋഷി പറഞ്ഞിരുന്നു വന്ന കാലിൽ നിക്കാതെ ഇരിക്ക്‌ മോനെ.

ശ്രീക്കുട്ടി നോക്കി നിക്കാതെ ചായ എടുത്തു വാ.
ഹരി അവളെ നോക്കി പറഞ്ഞു.

അത് വേണ്ടച്ഛാ പെണ്ണുകാണാൻ വന്നത് ശീതളിനെയല്ലേ അപ്പൊ അവളല്ലേ ചായ കൊണ്ടുവരേണ്ടത്????
ഋഷി ചിരിയോടെ പറഞ്ഞു നിർത്തി.

അത് മോനെ ശീതൾ ഇവിടെ ഇല്ല ജിത്തു അവളെയും കുഞ്ഞിനെയും കൂട്ടി അവർക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ പോയിരിക്കുവാ. അത് മാത്രമല്ല ഇങ്ങനെ ഒരു പെണ്ണ് കാണലിന്റെ കാര്യം അവളോട്‌ പറഞ്ഞിട്ടില്ല.
ഹരി പറഞ്ഞു നിർത്തി.

അത് സാരമില്ല അങ്കിൾ അവൾ ഞങ്ങളെ കാണുമ്പോൾ എല്ലാം അറിഞ്ഞാൽ മതി ആദ്യം അവൾക്ക് സമ്മതമാണോ എന്നറിയണം അതറിയാനാണ് വന്നത്. അതുകൊണ്ട് തന്നെയാ ഞാനൊറ്റയ്ക്ക് വന്നത് സമ്മതമാണെങ്കിൽ മാത്രം അമ്മയെ കൊണ്ടുവന്നാൽ മതിയല്ലോ????
ശരൺ പറഞ്ഞു നിർത്തി.

മോൻ വിഷമിക്കണ്ട ഞങ്ങളെല്ലാവരും കൂടി അവളോട്‌ പറയാം. ശീതൾ സമ്മതിക്കും എനിക്കുറപ്പുണ്ട്. മോന്റെ മനസ്സിന്റെ നന്മയെ കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാവില്ല.
ഹരി അവന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.

അല്ലച്ഛാ ബാക്കിയുള്ളവരൊക്കെ എന്തേ???

അച്ഛനും ശിവേട്ടനും കൂടി ഓഫീസിലേക്ക് പോയി. ജിത്തു ശീതളിനെയും കൂട്ടി ഷോപ്പിങ്ങിന് പോയി. അമ്മ കാലിൽ കുഴമ്പിട്ടിട്ട് കിടക്കുവാ. പിന്നെ പെണ്ണുങ്ങളെല്ലാം അടുക്കളയിലുണ്ട്.
ഹരി ഋഷിക്ക് മറുപടി കൊടുത്തു

പിന്നേ അവർ ഓരോന്നായി സംസാരിച്ചു.

ഋഷി ഈ സമയം ശ്രീയെ നോക്കികൊണ്ടിരുന്നു. അവൻ നോക്കുന്നത് കണ്ട അവൾ ചുണ്ട് കൂർപ്പിച്ച് മുഖം വെട്ടിച്ചു.

അത് കണ്ടവന് ചിരി പൊട്ടി. അവൻ ചിരിയടക്കികൊണ്ട് ഹരിയെ നോക്കി.

അച്ഛാ ഞാൻ നന്ദൂനേം കൂട്ടി ഒന്ന് പുറത്ത് പൊക്കോട്ടെ?????

അവന്റെ ചോദ്യം കേട്ട് ശ്രീ വായും പൊളിച്ചവനെ നോക്കി.

അതിനെന്താ മോനെ നീ അവളെയും കൊണ്ടുപോക്കോ.
ഹരിയുടെ മറുപടി കേട്ടതും ഋഷി ചിരിച്ചു കൊണ്ട് എഴുന്നേറ്റു.

ശ്രീക്കുട്ടി നീയെന്ത് നോക്കി നിക്കുവാ ചെല്ല് ഋഷിയുടെ കൂടെ പോയിട്ട് വാ.

ഹരിയുടെ വാക്കുകൾ കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പുറത്തേക്കിറങ്ങി.

ഋഷി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.
ശ്രീ അതൊന്നും ശ്രദ്ധിക്കാതെ ആകാശത്ത് പറന്നു പോവുന്ന പറവകളുടെ എണ്ണം എടുക്കുകയാണ്.

ഇനി തമ്പുരാട്ടിക്ക് താലപ്പൊലി ഒരുക്കണോ ഇതിൽ കയറാൻ ?????
വന്ന് വണ്ടിയിൽ കയറെഡി.
ഋഷി ഒച്ചയെടുത്തപ്പോൾ അവൾ നല്ല കുട്ടിയായി ബൈക്കിൽ കയറി.

ഇതെന്താ അന്യനോ മിനിറ്റിന് മിനിറ്റിനല്ലേ സ്വഭാവം മാറുന്നത്. ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ റെമോ അച്ഛന്റെ മുന്നിൽ അംബി ദേ ഇപ്പൊ അന്യൻ.
മുരടൻ…………….
അവൾ പിറകിലിരുന്ന് പിറുപിറുത്തു.

ഇതെല്ലാം കേട്ട് ഋഷിക്ക് ചിരി വന്നു. മിററിലൂടെ അവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി ചിരിയോടെ അവൻ ബൈക്ക് മുന്നോട്ടെടുത്തു.

 

 

————————————————————–

 

ഋഷിയുടെ ബൈക്ക് പടി കടന്നു പോയതും അഭിയുടെ കാർ തറവാടിന് മുന്നിൽ വന്നു നിന്നു.

ശീതൾ ഡോർ തുറന്ന് കുഞ്ഞിനേയും കൊണ്ടിറങ്ങി.

നീ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പൊക്കോ ഞാൻ ഈ സാധനങ്ങളൊക്കെ എടുത്തുകൊണ്ട് വന്നേക്കാം.

അഭി പറഞ്ഞതും അവൾ തലയാട്ടി കുഞ്ഞുമായി അകത്തേക്ക് നടന്നു.

അകത്ത് സ്വീകരണ മുറിയിലെ സോഫയിൽ ഹരിയോട് സംസാരിച്ചിരിക്കുന്ന വ്യക്തിയെ കണ്ടവൾ കൂച്ചുവിലങ്ങിട്ടത് പോലെ നിന്നു.

ശരൺ………………..
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അങ്കിൾ………..
ശരണിനെ കണ്ട സന്തോഷത്തിൽ പൊന്നു ശീതളിന്റെ കയ്യിൽ നിന്നൂർന്നിറങ്ങി അവന്റെ അടുത്തേക്ക് ഓടി.

അവൻ പൊന്നുവിനെ കയ്യിലെടുത്ത് കവിളിൽ ഉമ്മ വെച്ചു.
പൊന്നു സന്തോഷത്തോടെ അവനോടു ചേർന്നിരുന്ന് വാ തോരാതെ സംസാരിക്കുന്ന തിരക്കിലാണ്.
അവനെല്ലാം ക്ഷമയോടെ കേൾക്കുകയും ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ട്.

ശീതൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു. അവനെ കണ്ടപ്പോൾ മനസ്സിലുടലെടുത്ത വികാരത്തിന് പേര് കണ്ടെത്താനാവാതെ അവൾ നിന്നു.

 

 

 

തുടരും………………………

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

1 thought on “മഴ – പാർട്ട്‌ 21”

Leave a Reply