Skip to content

മഴ – പാർട്ട്‌ 22

mazha aksharathalukal novel

ആഹ് മോളെത്തിയോ എന്താ വൈകിയേ????????
ഹരിയുടെ ചോദ്യം കേട്ടാണ് അവൾ ശരണിൽ നിന്ന് നോട്ടം പിൻവലിച്ചത്.

അത്…. പിന്നെ……. കടയിലൊക്കെ കയറി വന്നപ്പോൾ താമസിച്ചു പോയി.
അവൾ വിളറിയ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

അഭി കവറുമായി അകത്തേക്ക് വരുമ്പോഴാണ് ശരണിനെ കാണുന്നത്.

ആഹ് ഇതാര് ശരണോ?????
രാവിലെ വരുമെന്ന് ദേവ് പറഞ്ഞിരുന്നു.
അല്ല അവനെന്തേ എന്നിട്ട്????
അഭി ശരണിനോടായി ചോദിച്ചു.

അവൻ ശ്രീക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോയി.
ഹരി ആയിരുന്നു മറുപടി കൊടുത്തത്.

അവൻ കിട്ടിയ അവസരം നന്നായിട്ട് മുതലെടുക്കുവാ…….

അത് കേട്ട് ശരൺ ചിരിച്ചു.

ഇതെല്ലാം കണ്ടു ഏകദേശം കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് ശീതൾ.
എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ മിഴിച്ചവൾ നിന്നു.

ഈ സമയം അടുക്കളയിൽ നിന്നൊരു ട്രേയുമായി ജാനകി വന്നു.

ഇത്രയും സമയമായില്ലേ അതുകൊണ്ട് ചായ എടുക്കുന്നില്ല ഇതിപ്പൊ ജ്യൂസാണ്.
ശരണിനോട് ചിരിയോടെ പറയുമ്പോഴാണ് അവന്റെ കയ്യിലിരിക്കുന്ന പൊന്നു മോളെ ശ്രദ്ധിക്കുന്നത്.
അവർ തിരിഞ്ഞു നോക്കിയപ്പോഴാണ് അഭിയേയും ശീതളിനെയും കാണുന്നത്.

ആഹാ നിങ്ങളെത്തിയോ മോൾ വന്നിട്ട് കുടിക്കാനെടുക്കാം എന്ന് കരുതി ഇരുന്നതാ പിന്നെ നിങ്ങളെ കാണാതിരുന്നപ്പോൾ ഞാൻ തന്നെ എടുത്തതാ. ഇനിയിപ്പോ മോളെത്തിയല്ലോ ദാ മോൾ തന്നെ ശരണിന് ഇത് കൊടുത്തോളൂ.
അവർ ട്രേ അവൾക്ക് നേരെ നീട്ടി.

ഞാനോ????????????
അവൾ ഞെട്ടലോടെ ചോദിച്ചു.

ആഹ് മോൾ തന്നെ അതല്ലേ നാട്ടുനടപ്പ് മടിച്ചു നിൽക്കാതെ കൊടുക്ക്‌ കുട്ടി.
ഇത് കേട്ട് കൊണ്ട് അവിടേക്ക് വന്ന മുത്തശ്ശി കൂടി പറഞ്ഞപ്പോൾ അവൾ സംശയത്തോടെ ജാനകിയുടെ കയ്യിൽ നിന്ന് ട്രേ വാങ്ങി.

അവൾ ട്രേയുമായി ശരണിന് നേരെ നടന്നു. അവന് മുന്നിലേക്ക് ട്രേ നീട്ടി പിടിച്ചു.
അവൻ അവളെ ഒന്ന് നോക്കി ചിരിയോടെ ഒരു ഗ്ലാസ്‌ ജ്യൂസ്‌ എടുത്തു.

അവൾ ബാക്കി ട്രേയിലിരുന്ന 2 ഗ്ലാസ്‌ ഹരിക്കും അഭിക്കും കൊടുത്ത് മാറി നിന്നു.

ശരണിന്റെ കയ്യിലിരുന്ന പൊന്നുവിന്റെ കണ്ണുകൾ അവന്റെ കയ്യിലെ ജ്യൂസിൽ ആണെന്ന് കണ്ട അവൻ പതിയെ അത് കുഞ്ഞിന്റെ ചുണ്ടോട് അടുപ്പിച്ചു.
അവനെ നോക്കി ചിരിയോടെ അവൾ ജ്യൂസ്‌ കുടിച്ചു.

ഹൈ…… നല്ല മധുരം………….
അങ്കിളും കുച്ചോ………………….

അവൾ ഗ്ലാസിൽ പിടിച്ച് അത് ശരണിന്റെ ചുണ്ടോട് ചേർത്തു. അവൻ ചിരിയോടെ അത് കുടിക്കുകയും അവളെ നോക്കി തലയാട്ടുകയും ചെയ്യുന്നത് നോക്കി എല്ലാവരും നിറ ചിരിയോടെ നിന്നു.

അവരുടെ കളികൾ നോക്കി നിൽക്കുന്ന ശീതളിനെ കണ്ട് ഹരി ജാനകിയെ നോക്കി കണ്ണ് കാണിച്ചു. അവർ അത് കണ്ട് മനസ്സിലായി എന്ന അർത്ഥത്തിൽ പാർവതിയെ നോക്കി.
അവർ രണ്ടുപേരും കൂടി ശീതളിനെ വിളിച്ചു മാറ്റി നിർത്തി.

മോളെ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്.
ജാനകി തുടക്കമിട്ടു.

അതിനെന്താ ജാനു അമ്മേ ഒരു മുഖവുരയുടെ ആവശ്യം എന്തായാലും പറഞ്ഞോളൂ.

അത്…… മോളെ ശരൺ മൊൻ ഇപ്പൊ വന്നത് മോളെ പെണ്ണ് കാണാനാ…….

എന്താ??????????
വിശ്വാസം വരാതെ അവൾ അവരെ നോക്കി.

അതേ മോളെ ശരണിന് നിന്നെയും കുഞ്ഞിനേയും ഒരുപാട് ഇഷ്ടാ. നിന്നെ മാത്രേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു നിൽകുവാ.
ഇന്നലെ ഋഷി വിളിച്ചിത് പറഞ്ഞപ്പോൾ ഞങ്ങൾക്കും ഒരു ഞെട്ടലായിരുന്നു. പിന്നെ ആലോചിച്ചപ്പോൾ ഇതാണ് ശരിയെന്ന് തോന്നി. ശരണിന്റെ കൂടെ നീയും കുഞ്ഞും സുരക്ഷിതമായിരിക്കും അത് മാത്രമല്ല എത്ര കാലം നീയിങ്ങനെ ഒറ്റയ്ക്ക് ജീവിക്കും. നാളെ പൊന്നു മോൾക്ക് ഒരച്ഛന്റെ സ്നേഹവും വാത്സല്യവും സംരക്ഷണവുമെല്ലാം വേണ്ടേ ഇന്നല്ലെങ്കിൽ നാളെ അവളത് ആഗ്രഹിക്കും ?????
അച്ഛനില്ലാതെ വളർന്ന മോൾക്ക് അത് ഞങ്ങൾ പറയാതെ തന്നെ അറിയാമല്ലോ????
അതുകൊണ്ട് മോളിതിന് സമ്മതിക്കണം.

പക്ഷെ…. ഞാനെങ്ങനെ……. എന്നെകൊണ്ട് കഴിയില്ല……….
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

മോളെ അമ്മ ഒന്ന് പറയട്ടെ……….
എന്റെ മോനാണ് മോളുടെ ഈ അവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് തന്നെ മോളിങ്ങനെ കഴിയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ഞങ്ങൾക്കെല്ലാം മോളെ ഒരുപാട് ഇഷ്ടമാണ്. പ്രസവിച്ചു വളർത്തിയില്ലെങ്കിലും നിന്നെ മനസ്സുകൊണ്ട് ഞാൻ സ്വന്തം മകളെ പോലെയാണ് കാണുന്നത്. അതുകൊണ്ട് മോളുടെ നല്ല ഭാവിക്ക് വേണ്ടിയാ അമ്മ പറയുന്നത് ഈ വിവാഹത്തിന് മോൾ സമ്മതിക്കണം.
പാർവതി അവളോടായി പറഞ്ഞു.

അവൾ നിസ്സഹായയായി അവരെ നോക്കി.

മോളൊന്ന് അങ്ങോട്ട്‌ നോക്കിയേ…….
പുറത്ത് നിന്ന് നോക്കുന്ന ഒരാൾ അത് അച്ഛനും മോളുമല്ലാന്ന് പറയുവോ????
ശരണിനെയും അവന്റെ കയ്യിലിരിക്കുന്ന പോന്നു മോളെയും ചൂണ്ടി അവർ പറഞ്ഞു.

ശരിയാണ് പുറത്ത് നിന്നാര് കണ്ടാലും അച്ഛനും മകളുമാണന്നേ പറയൂ.
അവൾ മനസ്സിലോർത്തു എന്നിട്ടും എന്തോ സമ്മതിക്കാൻ ഒരു തടസ്സം. ചിലപ്പോൾ അപഹർഷതാബോധം ആയിരിക്കും.

അവൾ ഒന്നും പറയാതെ നിന്നു.

മോളെ സ്വന്തം മകൻ കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകൾ ഓർത്ത് ഇന്നും വേദന തിന്ന് ജീവിക്കുന്ന ഓർമ്മയാണ് ഞാൻ. അവൻ കാരണം നീയും മോളും ഇങ്ങനെ ജീവിക്കുന്നത് കണ്ട് മരിച്ചാൽ ഈ ജന്മം എനിക്ക് മോക്ഷം കിട്ടില്ല. അതുകൊണ്ട് എന്റെ മോൾ സമ്മതിക്കണം. മനസ്സിൽ തട്ടിയാണ് നീയെന്നെ അമ്മേ എന്ന് വിളിച്ചതെങ്കിൽ എന്റെ മോൾ സമ്മതിക്കും. സമ്മതിക്കില്ലേ??????????
നിറ കണ്ണുകളോടെ പാർവതി പറഞ്ഞു നിർത്തി.

എനിക്ക്…… എനിക്ക്……..
സമ്മതമാണമ്മേ എല്ലാവരോടും പറഞ്ഞോളൂ ………..
വിറയ്ക്കുന്ന അധരങ്ങളോടെ അവൾ പറഞ്ഞു നിർത്തി.

സത്യാണോ മോളെ???????

സത്യം ഞാൻ കാരണം എന്റെ അമ്മ വേദനിക്കരുത്. ഒറ്റ ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കിയതാ ഈ മനസ്സിന്റെ നന്മയും സ്നേഹവും അതുകൊണ്ട് തന്നെ എന്റെ അമ്മ പറയുന്നത് പൂർണ്ണ മനസ്സോടെയാണ് ഞാൻ സമ്മതിച്ചത്.

പാർവതി നിറഞ്ഞ കണ്ണുകളോടെ സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ ചേർത്ത് നിർത്തി നെറുകിൽ ചുംബിച്ചു.

ഞാൻ ഹരിയേട്ടനോട് പറയട്ടെ ഈ സന്തോഷ വാർത്ത.
അതും പറഞ്ഞ് സന്തോഷത്തോടെ അവർ സ്വീകരണ മുറിയിലേക്ക് പോയി.

അവളെ നോക്കി നിൽക്കുന്ന ജാനകിയെ നോക്കി പുഞ്ചിരിച്ച് അവരുടെ കൂടെ അങ്ങോട്ട്‌ നടക്കുമ്പോഴും മനസ്സിൽ തന്റെ തീരുമാനത്തെ പറ്റി ഒരു സംവാദം തന്നെ നടക്കുന്നുണ്ടായിരുന്നു.
കലുഷിതമായ മനസ്സുമായി അവൾ നടന്നു.

സ്വീകരണമുറിയിൽ എത്തിയപ്പോൾ തന്നെ ഹരി സന്തോഷത്തോടെ അവൽക്കരികിലേക്ക് നടന്നു.

സത്യാണോ എന്റെ മോൾക്കീ വിവാഹത്തിന് സമ്മതമാണോ?????

അതേ അച്ഛാ എനിക്ക് സമ്മതമാണ്.
അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

സന്തോഷമായി മോളെ മനസ്സ് നിറഞ്ഞു. അയാൾ സന്തോഷത്തോടെ അവളെ ചേർത്ത് നിർത്തി.

അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ അവൾ പുഞ്ചിരിയുടെ മുഖം മൂടി എടുത്തണിഞ്ഞു.

ഒരിക്കൽ പോലും അവൾ ശരണിന്റെ മുഖത്തേക്കവൾ നോക്കിയില്ല.
നോക്കിയില്ലെങ്കിലും അവിടെ ആശ്ചര്യം മാത്രമായിരിക്കും എന്നവൾക്ക് അറിയാമായിരുന്നു.

ഇനി ചെക്കനും പെണ്ണും സംസാരിക്കുന്ന ചടങ്ങിലോട്ട് കടക്കാമല്ലേ?????
അഭി ഹരിയോടായി ചോദിച്ചു.

അതേ. മോളെ നീ മോനെയും കൂട്ടി മുറിയിലേക്ക് പൊക്കോ അവിടെ സ്വസ്ഥമായി നിന്ന് സംസാരിക്കാമല്ലോ????
ഹരി അവളോടായി പറഞ്ഞു.

ഒന്നും മിണ്ടാതെ ഒരു ചെറു ചിരി എല്ലാവർക്കും സമ്മാനിച്ചവൾ അവളുടെ മുറിയിലേക്ക് നടന്നു.
ശരൺ അവളെ പിന്തുടർന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി അവൾ നിന്നു.
പുറകിൽ ശരണിന്റെ സാമീപ്യം അറിഞ്ഞിട്ട് പോലും അവൾ തിരിഞ്ഞു നോക്കിയില്ല.
ഏറെ നേരം മൗനത്തെ കൂട്ട് പിടിച്ചവർ നിന്നു.

ശീതൾ…………………
നിശബ്ദതയ്ക്ക് ഭംഗം വരുത്തി അവനവളെ വിളിച്ചു.

ശരൺ ശരിക്കും പൂർണ്ണമനസ്സോടെയല്ല ഞാനീ വിവാഹത്തിന് സമ്മതിച്ചത് അമ്മയുടെ ഒരാളുടെ കണ്ണീരിന് മുന്നിൽ കണ്ണടയ്ക്കാൻ തോന്നിയില്ല അത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്.
പ്രണയം നടിച്ചൊരാൾ ആഴത്തിൽ മുറിവേൽപ്പിച്ചതാണീ മനസ്സ്. ആ മുറിവിന്നും പൊറുക്കാതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെ മനസ്സിൽ പെട്ടന്ന് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ എന്നെ കൊണ്ടാവില്ല.
വിവാഹം കഴിഞ്ഞാലും നിങ്ങൾക്ക് നല്ലൊരു ഭാര്യയാവാൻ എന്നെകൊണ്ട് കഴിഞ്ഞെന്ന് വരില്ല. എന്നെ പോലൊരു പെണ്ണിനെ നിങ്ങൾക്ക് ചേരില്ല. നാളെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നുമ്പോഴേക്കും നല്ലൊരു ജീവിതം തന്നെ നഷ്ടമായിരിക്കും.
ഇന്ന് കാണിക്കുന്ന സ്നേഹം അന്ന് ചിലപ്പോൾ കാണില്ല അതെന്റെ മോൾക്ക് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല. വെറുതെ എന്റെ മോൾക്ക് ആശകൾ കൊടുക്കരുത്.
കിതപ്പോടെ അവൾ പറഞ്ഞു നിർത്തി.

കുറച്ചു നേരം അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. പിന്നെ അവൻ പറയാനാരംഭിച്ചു.

എനിക്കറിയാമായിരുന്നു നീ പൂർണ്ണമനസ്സോടെയല്ല സമ്മതിച്ചതെന്ന്. നിന്റെ മുഖം കാണുമ്പോൾ തന്നെ എനിക്കത് മനസ്സിലാവും.
നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് തന്നെയാ. നീ എന്റെ സ്നേഹം മനസ്സിലാക്കും വരെ കാത്തിരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. നിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഒരിക്കലും ഞാൻ വരില്ല. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നവൻ ഒരിക്കലും ഒരാണല്ല.
പിന്നെ നിന്നെപോലൊരു പെണ്ണിനെ എനിക്ക് ചേരില്ലെന്ന് തീരുമാനിക്കേണ്ടത് നീയല്ല. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ ചിലപ്പോൾ എനിക്ക് കിട്ടിയെന്ന് വരാം. പക്ഷെ നിന്നെ എനിക്ക് കിട്ടല്ലല്ലോ???? ഞാനാഗ്രഹിച്ചതും സ്നേഹിച്ചതും ചങ്കിൽ കൊണ്ട് നടന്നതും നിന്നെ മാത്രാ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്. മറക്കാൻ പല തവണ ശ്രമിച്ചിട്ടും കൂടുതൽ ആഴത്തിൽ എന്റെ ഹൃദയത്തിൽ വേരൂന്നിയത് നിന്റെ മുഖം മാത്രമാണ്.

അവനൊന്നു നിർത്തി. അവളുടെ കണ്ണുകളിൽ തെളിയുന്ന ഭാവം കണ്ടു ഒരുനിമിഷം നിന്നു പിന്നെ വീണ്ടും തുടർന്നു.

പൊന്നു മോളെ ഞാൻ കണ്ടത് എന്റെ സ്വന്തം മോളായിട്ട് തന്നെയാ. അവളെ എടുക്കുമ്പോൾ ചുംബിക്കുമ്പോൾ അവൾക്കായി എന്തെങ്കിലും വാങ്ങുമ്പോഴെല്ലാം ഞാൻ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. അവളുടെ അച്ഛൻ ഞാൻ തന്നെയാ. എന്നിലെ പിതൃവാത്സല്യം ഞാനറിഞ്ഞത് പൊന്നു മോളെ കണ്ടത് മുതലാ. ഒരു കുഞ്ഞിന്റെ അച്ഛനാവാൻ ജനിപ്പിക്കണം എന്നില്ല മനസ്സിൽ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി സ്നേഹിച്ചാൽ മതി. എന്റെ മനസ്സിൽ അവൾ എന്റെ മകൾ തന്നെയാണ് അതിനി ആരൊക്കെ അല്ലെന്ന് പറഞ്ഞാലും അതിന് മാറ്റമില്ല. എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ നിന്നെയും കുഞ്ഞിനെയും ഞാൻ ഉപേക്ഷിക്കില്ല എനിക്ക് വേണം നിങ്ങളെ രണ്ടുപേരെയും.
അത്രയും ഉറച്ച സ്വരത്തിൽ പറഞ്ഞവൻ അവളുടെ മറുപടി കാക്കാതെ പുറത്തേക്കിറങ്ങി.

സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുവാണല്ലോ ശരൺ…………
പക്ഷെ പഴയതൊന്നും മറക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ ഈശ്വരാ എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് ???????????
അവൾ നിറ കണ്ണുകളോടെ അവന്റെ പോക്കും നോക്കി നിന്നു.

 

 

—————————————————————

 

 

ഋഷിയുടെ വണ്ടി മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു.

അതെ എങ്ങോട്ടാ ഈ പോവുന്നത്?????
ശ്രീ സംശയത്തോടെ അവനോടായി ചോദിച്ചു.

ഊളമ്പാറയിലേക്ക് നിന്നെ അവിടെ കൊണ്ടാക്കാൻ പോകുവാ എന്തെ????

അവന്റെ മറുപടി കേട്ടവൾ വെട്ടിത്തിരിഞ്ഞവൾ ഇരുന്നു.

അവളുടെ പ്രവർത്തി കണ്ട് ചിരിയോടെ അവൻ ഇരുന്നു.

അവളെ ആദ്യമായി കണ്ട സ്ഥലത്ത് അവൻ ബൈക്ക് നിർത്തി.

മ്മ്മ്മ് ഇറങ്ങ്………….
അവൻ തിരിഞ്ഞവളോടായി പറഞ്ഞു.

ഇവിടെയോ??????
അവൾ സംശയത്തോടെ ചോദിച്ചു.

എന്തെ ഇവിടെ ഇറങ്ങില്ലേ ഊളമ്പാറയിൽ തന്നെ പോണോ????
അവൻ തിരിച്ചു ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിറങ്ങി.
അവനും ബൈക്ക് സൈഡിലായി ഒതുക്കി അതിൽ നിന്നിറങ്ങി.
ചുറ്റും നോക്കുന്ന അവളുടെ കൈയിൽ പിടിച്ചവൻ മുന്നോട്ട് നടന്നു.

അന്ന് മഴയത്ത് കയറി നിന്ന അടഞ്ഞു കിടക്കുന്ന കടവരാന്തയിലേക്ക് അവൻ നടന്നു. ഒന്നും മനസ്സിലായില്ലെങ്കിലും അവൾ മിണ്ടാതെ അവനോടൊപ്പം നടന്നു.
അവളെയും കൊണ്ട് അങ്ങോട്ട്‌ കയറി നിന്നു.

ദേ ഇവിടെ വെച്ചാണ് എന്റെ നന്ദൂട്ടനെ ഞാനാദ്യമായി കാണുന്നത്.
അവളെ നോക്കി അവൻ പറഞ്ഞു.

അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.
അവൻ അവളെ നോക്കി ചിരിയോടെ അന്നത്തെ സംഭവം വിവരിച്ചു.

എന്നിട്ട് ഞാനെന്താ അന്ന് ഋഷിയേട്ടനെ കാണാതിരുന്നത്????????
അവൾ അവനോടായി ചോദിച്ചു.

അതിന് നീ എന്നെ ഒന്ന് നോക്കിയിട്ട് വേണ്ടേ കാണാൻ മഴയും നോക്കി വെള്ളത്തിൽ കളിക്കുന്ന നീയെങ്ങനെ എന്നെ കാണും?????

ഈ……….
അവൾ അവനെ നോക്കി ഇളിച്ചു.

അതില്ലേ എനിക്ക് മഴ ഭയങ്കര ഇഷ്ടാ അതിങ്ങനെ പെയ്തിറങ്ങുമ്പോഴുണ്ടല്ലോ ഋഷിയേട്ടാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.
അവൾ നിവിൻ പോളി സ്റ്റൈലിൽ പറഞ്ഞു.

അവൻ അവളുടെ ഡയലോഗ് കേട്ട് ചിരിച്ചു.

സത്യത്തിൽ മഴയോട് വല്യ താല്പര്യം ഒന്നും തോന്നാതിരുന്ന ഞാൻ മഴയെ ആസ്വദിക്കാനും സ്നേഹിക്കാനും തുടങ്ങിയത് അന്ന് മുതലാ.

ഇത്രയൊക്കെ ഇഷ്ടം എന്നോട് ഉണ്ടായിട്ടാണോ രാവിലെ എന്റെ കൈ പിടിച്ചു തിരിച്ചത്??????
അവൾ ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി ചോദിച്ചു.

പിന്നെ മാവിന്റെ മണ്ടക്ക് വലിഞ്ഞു കയറിയ നിന്നെ പിടിച്ചുമ്മ വെക്കണായിരുന്നോ?????
അതിൽ നിന്നെങ്ങാനും വീണിരുന്നെങ്കിലോ കൊച്ചു കുട്ടി ആണെന്നാ വിചാരം നിന്നെ ആരാ ഡോക്ടർ ആക്കിയതെന്നാ എന്റെ സംശയം.

അതെന്താ ഡോക്ടർമാർക്ക് മരംകേറാൻ പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ??????

അത് കേട്ടവൻ അവളുടെ ചെവിയിൽ
പിടുത്തമിട്ടു.

തർക്കുത്തരം പറയുന്നോ??????

അയ്യോ ഋഷിയേട്ടാ വിട് വേദനിക്കുന്നു പ്ലീസ്…….
ഇനി ഞാൻ തർക്കുത്തരം പറയില്ല സത്യം……..

അവളുടെ തുള്ളൽ കണ്ടവൻ പിടിവിട്ടു.

ഔ എന്റെ ചെവി പോയി………..

നല്ല കാര്യായി പോയി ഇനി തർക്കുത്തരം പറയുമ്പോൾ ഇതോർക്കണം.

അവൻ പറയുന്നത് കേട്ടവൾ മുഖം വീർപ്പിച്ചു നിന്നു.

കുറച്ചു കഴിഞ്ഞവൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.

ചുവന്നു കിടക്കുന്ന അവളുടെ ചെവി കണ്ടവന് വിഷമം തോന്നി.
അവൻ പുറകിൽ നിന്നവളെ പുണർന്നു.

ഒരുപാട് വേദനിച്ചോ??????
കാതിൽ പതിയെ ചോദിച്ചു.

മ്മ്മ്മ്……..
അവൾ തലയാട്ടി.

അവൻ ചിരിയോടെ അവളുടെ കാതിൽ മുത്തി.
അവളൊന്ന് വിറച്ചു.

അത് കണ്ട് ചിരിയോടെ അവൻ പിടിച്ചു തിരിച്ച കൈയിൽ കൂടി മുത്തി.

ഇനി വേഗം മാറിക്കോളും.
കുസൃതിയോടെ പറഞ്ഞു.

അത് കേൾക്കെ അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

അവന്റെ നെഞ്ചോരം ചേർന്ന് കുറച്ചു നേരം അവളെങ്ങനെ നിന്നു.

 

പോവണ്ടേ നന്ദൂ??????????
അവൻ അവളോടായി ചോദിച്ചു.

മ്മ്ഹ്ഹ്…..
കുറച്ചു കഴിഞ്ഞു പോവാം ഋഷിയേട്ടാ.
ഇവിടെ ഒരു ചെറിയ കാവുണ്ട് ഞങ്ങൾ അന്നത് കാണാനാ വന്നത്. പക്ഷെ മഴ കാരണം കാണാൻ പറ്റിയില്ല അത് കണ്ടിട്ട് നമുക്ക് വീട്ടിലേക്ക് പോവാം പ്ലീസ്…………
അവൾ ചിണുങ്ങി.

എന്നാ വാ പോയേക്കാം.
അവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.
അവൾ സന്തോഷത്തോടെ അവനൊപ്പം നടന്നു.

റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് മാറി ആയിരുന്നു കാവ്.
മരങ്ങൾ തിങ്ങി നിറഞ്ഞിരുന്നത് കൊണ്ട് ഇരുണ്ടു കിടക്കുകയായിരുന്നു വഴി.
ശ്രീയെ പൊതിഞ്ഞു പിടിച്ചവൻ നടന്നു.
പ്രകൃതിയുടെ തണുപ്പ് അവരുടെ ശരീരത്തെ പൊതിഞ്ഞു.

അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ അവർ ലക്ഷ്യസ്ഥാനത്തെത്തി.
ഇരുട്ട് മൂടി കിടന്നിരുന്നെങ്കിലും വല്ലാത്തൊരു ഭംഗി ആയിരുന്നു ആ കാവിന്.
ശുദ്ധ വായു ശ്വസിച്ചവർ കണ്ണടച്ച് നിന്നു.
വല്ലാത്തൊരു പോസിറ്റീവ് എനർജി വന്നു നിറയുന്നത് അവരറിയുന്നുണ്ടായിരുന്നു.
വള്ളിചെടികളാൽ മൂടപ്പെട്ട കൽ വിളക്കും മറ്റും കാണുമ്പോൾ തന്നെ അറിയാം ആളുകൾ അവിടെ ചെന്നിട്ട് നാൾ കുറെയായി എന്ന്.

ഒരു മന്ദമാരുതൻ അവരെ തഴുകി പോയി.
അപ്പോഴാണ് കാറ്റിൽ പറന്നു വരുന്ന അപ്പൂപ്പൻതാടി അവൾ കാണുന്നത്.
അവൾ കൗതുകത്തോടെ അത് കൈപിടിയിൽ ഒതുക്കി.
എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ ചുറ്റും പരതി. തേടിയത് കണ്ടെത്തിയപ്പോൾ ഒരു ചിരിയോടെ അവളെങ്ങോട്ട് നടന്നു.
അവളെ പിന്തുടർന്ന് അവനും അങ്ങോട്ട്‌ നടന്നു.
വലിയൊരു അപ്പൂപ്പൻതാടി മരത്തിന് കീഴെ അവർ വന്നു നിന്നു.
കൊച്ചു കുട്ടിയെ പോലെ കാറ്റിൽ പറന്നു നടക്കുന്ന അപ്പൂപ്പൻതാടിക്ക് പിന്നലെ ഓടുന്ന ശ്രീയെ അവൻ ചിരിയോടെ നോക്കി നിന്നു.

പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവളറിയാതെ അവളുടെ കുറെ ഫോട്ടോ അവനെടുത്തു.
അവൻ ഫോട്ടോ എടുക്കുന്നത് കണ്ട അവൾ ഓടി അവനടുത്ത് നിന്നു.
രണ്ടുപേരും ചേർന്ന് നിന്ന് ഒരുപാട് സെൽഫി എടുത്തും കാവിന്റെ ഭംഗി ഒപ്പിയെടുത്തും ഏറെ നേരം അവരവിടെ ചിലവഴിച്ചു.

തിരികെ പോരാൻ മടിച്ചു നിന്ന ശ്രീയെ പിന്നീടൊരിക്കൽ കൊണ്ട് വരാമെന്ന് പറഞ്ഞവൻ സമാധാനിപ്പിച്ചു.

തിരികെയുള്ള യാത്രയിൽ അവൾ വളരെ സന്തോഷവതിയായിരുന്നു. അവൾ ഋഷിയുടെ വയറിലൂടെ ചുറ്റിപിടിച്ചവന്റെ പുറത്ത് കിടന്നു.
ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ആ യാത്ര അവസാനിക്കരുതേ എന്നവർ രണ്ടുപേരും മനസ്സിൽ ആഗ്രഹിച്ചു.

ഋഷിയും ശ്രീയും തിരികെ വീട്ടിലെത്തുമ്പോൾ എല്ലാവരും ചേർന്ന് കല്യാണ ചർച്ച നടത്തുന്ന തിരക്കിലാണ്.

ഓഫീസിൽ പോയ ശിവനന്ദനും മുത്തശ്ശനും തിരികെ എത്തിയിരുന്നു.

അപ്പൊ അടുത്ത ആഴ്ച തന്നെ നമുക്ക് കല്യാണം നടത്താമല്ലേ??????
ഹരി എല്ലാവരോടുമായി ചോദിച്ചു.

അതെ അടുത്ത ആഴ്ച നല്ലൊരു ദിവസം നോക്കി നമുക്ക് ദേവിയുടെ നടയിൽ വെച്ച് തന്നെ നടത്താം.
പുറത്ത് നിന്നാരെയും വിളിക്കണ്ട ഇവിടെ ഉള്ളവരും പിന്നെ വിശ്വന്റെ വീട്ടിൽ നിന്നും പിന്നെ കൃഷ്ണന്റെ വീട്ടിൽ നിന്നും ഉള്ളവർ മാത്രം മതി.
അല്ലെ അച്ഛാ???????
ശിവനന്ദൻ അഭിപ്രായം ആരാഞ്ഞു.

അത് മതി.
മുത്തശ്ശൻ കൂടി അവരുടെ അഭിപ്രായത്തോട് യോജിച്ചു.

ഇതെല്ലാം കേട്ട് ഋഷി ശരണിന്റെ മുഖത്തേക്ക് നോക്കി എന്തായെന്ന്
കയ്യുയർത്തി ചോദിച്ചു.

ശരൺ തിരിച്ച് സൈറ്റ് അടിച്ച് തംപ്സ്അപ്പ്‌ ചെയ്തു.

ഋഷി സന്തോഷത്തോടെ ശരണിനെ പുണർന്നു.

Congrats അളിയാ………..

ശരൺ തിരികെ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു.

ഇത് കണ്ട് ചിരിയോടെ ശ്രീ നിന്നു.

ഞാൻ പോയി ശീതളിനെ ഒന്ന് കാണട്ടെ.
സന്തോഷത്തോടെ ശ്രീ അകത്തേക്ക് നടന്നു.

അപ്പോഴേക്കും അഭി ഋഷിയുടെ അടുത്ത് വന്നു തോളിലൂടെ കയ്യിട്ടു.

കൊച്ചു ഗള്ളൻ കിട്ടിയ ഗ്യാപ്പിൽ അവളെയും കൊണ്ട് മുങ്ങിയല്ലേ???????

ആഹ് ഞാൻ നിന്നെ കാണാനിരിക്കുവായിരുന്നു എന്റെ പുന്നാര അളിയനിങ്ങു വന്നേ ഒരു സാധനം ഞാൻ നിനക്ക് കരുതി വെച്ചിട്ടുണ്ട്.
ഋഷി അവനെ നോക്കി പറഞ്ഞു.

ശൊ എന്റെ അളിയന് എന്നോടിത്ര സ്നേഹമുണ്ടായിരുന്നോ?????

എന്റെ സ്നേഹം നീ കാണാൻ കിടക്കുന്നതേയുള്ളൂ ഇപ്പൊ വാ കയ്യോടെ ആ സാധനം തരാം.

എപ്പോ വന്നെന്ന് ചോദിച്ചാൽ പോരെ.

അതും പറഞ്ഞ് അഭി ഋഷിയോടൊപ്പം അവന്റെ മുറിയിലേക്ക് കയറി.

എന്തോ വശപ്പിശക് തോന്നിയ ശരൺ അവരുടെ പിറകെ പോയി.

മുറി അടച്ചിട്ടിരുന്നത് കൊണ്ട് അവനൊന്നും കാണാൻ പറ്റിയില്ല. അവൻ അകത്തെ സംസാരം കേൾക്കാൻ ചെവി കൂർപ്പിച്ചു.

ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്നവൻ ആണല്ലേട നാറി…….
അതെങ്ങനെ ആണെന്ന് നിനക്കിന്നു ഞാൻ കാണിച്ചു തരാടാ പന്നി………..
💥💥💥💥
ഋഷിയുടെ സ്വരം ഉയർന്നു കേട്ടു.

കുറച്ചു നേരം കഴിഞ്ഞ് അഭി നടുവിന് കയ്യും താങ്ങി കുനിഞ്ഞു പുറത്തേക്കിറങ്ങി.

മുന്നിൽ ശരണിനെ കണ്ടവനൊന്ന് ഇളിച്ചു കാണിച്ചു.

എന്തായിരുന്നു അകത്ത്????????
ശരൺ ചിരിയോടെ ചോദിച്ചു.

അതെന്റെ അളിയൻ സ്നേഹകൂടുതൽ കൊണ്ടൊന്ന് കുനിച്ചു നിർത്തി കുമ്പസരിച്ചതാ………
അഭി നടു ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

വെറുതെ അങ്ങനെ കുമ്പസരിക്കേണ്ട കാര്യമില്ലല്ലോ?????????
ശരൺ സംശയത്തോടെ അവനെ ചൂഴ്ന്ന് നോക്കി.

കുമ്പസാരരഹസ്യം പരസ്യമാക്കാൻ പാടില്ലെന്നാണ് പ്രമാണം എങ്കിലും അളിയനായത് കൊണ്ട് പറഞ്ഞു തരാം.
ഒരു പുതിയ രീതിയിൽ ഗർഭം ഉണ്ടാക്കുന്നതിനെ പറ്റി ഒരു ചർച്ച നടത്തിയതാ. ഇതിപ്പോ എനിക്ക് സ്വന്തമായി ഒരു ഗർഭം ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥയിലായി. മിക്കവാറും നിന്റെ ഒക്കെ കേട്ട് കഴിയുമ്പോഴേക്കും എന്നെ തെക്കോട്ടെടുക്കണ്ട അവസ്ഥ വരും.
അവൻ നെടുവീർപ്പിട്ടു.

അമ്മേ അമ്മേട പിണ്ണതൈലം എവിടാ ഇരിക്കുന്നെ?????
അതും വിളിച്ചു ചോദിച്ചുകൊണ്ടവൻ അകത്തേക്ക് പോയി.

ശരൺ ആണെങ്കിൽ ഇവനെന്ത് തേങ്ങയാ ഈ പറഞ്ഞത് എന്നർത്ഥത്തിൽ അവനെ നോക്കി നിന്നു.

 

————————————————————–

ഉച്ചക്ക് തറവാട്ടിൽ എല്ലാവരും കൂടി ഊണ് കഴിക്കാനിരുന്നു.

ശരണിന്റെ അടുത്ത് ശീതളിനെ പിടിച്ചിരുത്തിയിട്ട് ശ്രീ പൊന്നു മോൾക്കുള്ള ചോറുമായി കുഞ്ഞിനെയുമെടുത്ത് വെളിയിലേക്കിറങ്ങി.

ശ്രീയിൽ നിന്ന് പെട്ടന്നങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാഞ്ഞ അവൾ ഒന്ന് ഞെട്ടി. പരിഭ്രമത്തോടെ ആരെയും നോക്കാതെ അവളിരുന്നു.
അവളുടെ ഇരിപ്പ് കണ്ട ശരൺ അവളുടെ പാത്രത്തിലേക്ക് കറി വിളമ്പി കൊടുത്തുകൊണ്ട് കണ്ണുകൾ കൊണ്ട് കഴിക്കാൻ ആവശ്യപെട്ടുകൊണ്ട് അവൻ കഴിക്കാനാരംഭിച്ചു.

അത്തരമൊരനുഭവം അവൾക്ക്
പുതിയതായിരുന്നു.
ഓരോ നിമിഷവും അവന്റെ ഉള്ളിലെ സ്നേഹവും കരുതലും അവൾ അറിയുകയായിരുന്നു.
ഒരു ചെറു പുഞ്ചിരിയോടെ അവൾ ഒരുപിടി ചോറ് എടുത്തു വായിലേക്ക് വെച്ചു.
ആഹാരത്തിന് ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രേത്യേക രുചിയുള്ളത് പോലെ അവൾക്ക് തോന്നി.
ആദ്യം തോന്നിയ പരിഭ്രമമോ പേടിയോ കൂടാതെ നിറഞ്ഞ മനസ്സോടെ അവളാ ഭക്ഷണം കഴിച്ചു.
കഴിച്ചു കഴിഞ്ഞപ്പോൾ വയറും മനസ്സും ഒരുപോലെ നിറഞ്ഞത് പോലെ അവൾക്ക് തോന്നി.
അറിയാതെ തന്നെ മനസ്സ് അവനിലേക്കടുക്കുന്നത് തിരിച്ചറിയാതെ അവളിരുന്നു.

 

————————————————————-

 

ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയ ഋഷിയുടെ കണ്ണുകൾ മുറ്റത്തു കാക്കയേയും പൂച്ചയേയും ചൂണ്ടി കാണിച്ച് പൊന്നുവിനെ ഭക്ഷണം കഴിപ്പിക്കുന്ന ശ്രീയിൽ പതിഞ്ഞു.
അവൻ പതിയെ അങ്ങോട്ട്‌ നടന്നു.

ഋഷിയെ കണ്ടവൾ ഒന്ന് ചിരിച്ചു.
അവൻ അവളെ തന്നെ നോക്കി നിന്നു.
അത് കണ്ടവൾ എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു.
ഒന്നുമില്ലെന്ന് അവൻ ചുമൽ പൊക്കി കാണിച്ചു.

പൊന്നുവിനെ നോക്കി അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു.

നീയാണോ കുഞ്ഞിന് ഭക്ഷണം കൊടുക്കാറ്?????

ഇവിടെ വന്നത് മുതൽ ഞാനും ആമിയും കൂടിയാ കൊടുക്കാറ്.
എന്തെ ഇപ്പൊ ചോദിക്കാൻ?????

ഒന്നുല്ല ഒരുകണക്കിന് ഇതൊക്കെ ഇപ്പോഴേ പഠിച്ചിരിക്കുന്നത് നല്ലതാ എന്റെ തലതെറിച്ച 5 പിള്ളേരെ മേയ്ക്കാനുള്ളതല്ലേ???????
കുസൃതി ചിരിയോടെ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നുകൊണ്ടവൻ പറഞ്ഞു.

അയ്യട മനസ്സിലിരിപ്പ് നോക്കണേ 5 പിള്ളേര് പോലും എന്നെക്കൊണ്ടൊന്നും വയ്യാ……….

വയ്യെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ ഞാൻ നേരത്തെ തീരുമാനിച്ചതാ എന്റെ സ്വപ്നത്തിന് വേണ്ടി ഞാൻ എന്ത് ത്യാഗം സഹിച്ചും പോരാടും.
ലോകനാർകാവിലമ്മയാണെ സത്യം.

അയ്യേ നിങ്ങൾക്കൊരു നാണമില്ലേ മനുഷ്യാ????

ഞാനെന്തിനാ നാണിക്കുന്നത്?????
നീയൊന്ന് മനസ്സ് വെച്ചാൽ ശരണിന്റെയും ശീതളിന്റെയും കല്യാണത്തിന് തന്നെ നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാമെടി.

അത്രക്ക് അങ്ങോട്ട് വേണോ അളിയാ???

ആ ശബ്ദത്തിന് ഉടമയെ തിരിഞ്ഞ ഋഷി കാണുന്നത് അവരെ തന്നെ നോക്കി നിൽക്കുന്ന ശരണിനെയാണ്.

അവനെ കണ്ട ഉടൻ ശ്രീ അവിടുന്ന് വലിഞ്ഞു.

കൃത്യ സമയത്ത് തന്നെ കെട്ടി എടുത്തോണം.
ഋഷി അവന് നേരെ പല്ല് കടിച്ചു.

ഈ………….

സാധാരണ ഈ സമയത്ത് കെട്ടിയെടുക്കേണ്ടത് ആ പരട്ട ജിത്തു ആയിരിക്കും ഇന്ന് അവനെന്തേ?????

ജിത്തു അളിയന് ഇന്ന് റസ്റ്റ്‌ കൊടുത്തു പകരം ഞാനിറങ്ങി.

നല്ലതാടാ പണിയുമ്പൊ ആശാന്റെ നെഞ്ചത്ത് തന്നെ പണിയണം.
ഇവനൊക്കെ കാരണം മര്യാദക്കെന്റെ പെണ്ണിനോട് പോലും ഒരക്ഷരം മിണ്ടാൻ പറ്റാത്ത അവസ്ഥയായി.
ഋഷി അകത്തേക്ക് നടന്നു.

ഹാ അളിയാ പോവല്ലേ……….
ശരൺ അവന്റെ പുറകെ ഓടി.

നീ പോടാ നാറി………

 

—————————————————————-

 

പെണ്ണുങ്ങളുടെ ഭക്ഷണം കഴിപ്പ് കൂടി കഴിഞ്ഞപ്പോൾ നടുമുറ്റത്ത് എല്ലാവരും കൂടി സംസാരിക്കാനായി ഒത്തുകൂടി. ശ്രീലകത്ത് തറവാട്ടിൽ എല്ലാവരും ഉള്ളപ്പോൾ ഇങ്ങനെ ഇരിക്കുന്നത് പതിവാണ്. പാട്ടും കളിയും ചിരിയുമായി അവർ സന്തോഷത്തോടെ ഇരിക്കും.

ശ്രീ ഓടി ഹരിയുടെ അടുത്തിരുന്നുകൊണ്ട് അയാളുടെ ചുമലിലേക്ക് ചാഞ്ഞു.

അച്ഛാ……………..
അവൾ കൊഞ്ചലോടെ വിളിച്ചു.

എന്താണ് ഒരു സോപ്പിങ് എന്തോ കാര്യം സാധിക്കാനാണല്ലോ ഈ ഇരിപ്പ്????
അയാൾ സംശയത്തോടെ അവളെ നോക്കി.

കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞു.
അവൾ അയാളുടെ കയ്യിൽ പതിയെ നുള്ളി.

ഡി…………….
ഹരി കളിയായി അവളുടെ ചെവിയിൽ പിടിച്ചു.

പറ എന്താ കാര്യം??????

അതില്ലേ അച്ഛനൊരു പാട്ട് പാടിക്കെ ഒരുപാട് നാളായി അച്ഛന്റെ പാട്ട് കേട്ടിട്ട്.
അവൾ അയാളെ നോക്കി പറഞ്ഞു.

അച്ഛൻ പാടുവോ???????
ഋഷി അതിശയത്തോടെ ചോദിച്ചു.

പിന്നല്ലാതെ ചെറിയച്ഛന്റെ കഴിവല്ലേ ശ്രീക്കുട്ടിക്ക് കിട്ടിയിരിക്കുന്നത്. ശ്രീക്കുട്ടിയെ സംഗീതം പഠിപ്പിച്ചത് തന്നെ ചെറിയച്ഛനാ.
അഭി അവനോടായി പറഞ്ഞു.

കണ്ടോ ഋഷിയേട്ടൻ കേട്ടിട്ടില്ല അച്ഛന്റെ പാട്ട് അതുകൊണ്ട് പാട്.

അത് വേണോ?????

വേണം. പണ്ട് അച്ഛൻ അമ്മക്ക് പാടികൊടുക്കാറില്ലേ ആ പാട്ട് പാടിയാൽ മതി.
ശ്രീ നിർബന്ധം പിടിച്ചു.

പാട് അച്ഛാ എനിക്കും കേൾക്കാല്ലോ അച്ഛന്റെ പാട്ട്.

ഋഷി കൂടി നിർബന്ധിച്ചപ്പോൾ അയാൾ പാടാൻ തയ്യാറായി.

 

🎶ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്

ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ

 

പ്ലാവിലപ്പൊൻ തളികയിൽ
പാൽപ്പായസ ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി
തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം

ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ

കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം
ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം

ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ 🎶

പാട്ടിൽ ലയിച്ച് എല്ലാവരും ഇരുന്നു.
ശ്രീ കണ്ണുകൾ പൂട്ടി ഹരിയുടെ തോളിൽ കിടന്നു.
ഋഷി പ്രണയത്തോടെ അവളെ തന്നെ നോക്കിയിരുന്നു. പാട്ടിലെ ഓരോ വരിയിലും അവൻ കണ്ടത് അവന്റെ നന്ദുവിനെ മാത്രമായിരുന്നു.
ഇമ വെട്ടാതെ അവളെ തന്നെ നോക്കി അവനിരുന്നു.

എടാ അവളെ ഇങ്ങനെ നോക്കി കൊല്ലാതെ അത് നിന്റെ പ്രോപ്പർട്ടി തന്നെയാണ് പക്ഷെ കുറച്ചു നാൾ കൂടി മോനൊന്നു ക്ഷമിക്ക്.
അഭി അവന്റെ ചെവിയിലായി പറഞ്ഞു.

അതിന് മറുപടി പറയാതെ ഋഷി എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക് പോയി.

ഇതിനെ ഒക്കെ ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി എന്നല്ലാതെ വേറെന്താ വിളിക്കേണ്ടത് ?????
അത് പറഞ്ഞപ്പൊ എനിക്ക് കുറ്റം അല്ലെങ്കിലും സത്യം പറയുന്നവർക്ക് പണ്ടേ വിലയില്ലല്ലോ???????

നീയെന്താടാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നത്???????
അവന്റെ പിറുപിറുക്കൽ കണ്ട് ശിവനന്ദൻ ചോദിച്ചു.

എന്റെ പൊന്നോ ഒന്നുല്ല ഒരു സത്യം പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ തീർന്നിട്ടില്ല ഇനി ഒരെണ്ണം കൂടി പറഞ്ഞാൽ എന്നെ ചൂട് വെള്ളത്തിൽ പുഴുങ്ങി എടുക്കേണ്ട അവസ്ഥ വരും അതുകൊണ്ട് നമ്മളില്ലേ…………..
തൊഴുതു കൊണ്ടവൻ എഴുന്നേറ്റു പോയി.

അവന്റെ പോക്ക് കണ്ട് ശിവനന്ദന് അപ്പൊ മണിചിത്രത്താഴിലെ ഡയലോഗ് ഓർമ്മ വന്നു.
“സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ഇത്ര ഭയാനക വേർഷൻ ഇതാദ്യാ”

 

————————————————————–

 

എല്ലാം കഴിഞ്ഞ് ഋഷിയും ശരണും തിരികെ പോവാനൊരുങ്ങി.

മോനെ ശരൺ ഇപ്പൊ ശീതളിന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക് മോൻ വീട്ടിൽ അമ്മയുമായി സംസാരിച്ച് ഈയാഴ്ച തന്നെ അമ്മയെയും കൂട്ടി ഇങ്ങോട്ട് വരണം. അമ്മയുമായി ആലോചിച്ച് അടുത്ത ആഴ്ചയിൽ തന്നെ ഏതെങ്കിലും നല്ല ദിവസം നോക്കി നമുക്ക് താലി കെട്ട് നടത്താം.
മുത്തശ്ശൻ അവനോടായി പറഞ്ഞു.

അങ്ങനെ ആവട്ടെ മുത്തശ്ശാ ഒഴിവ് ദിവസം നോക്കി ഞാൻ അമ്മയെ കൂട്ടി വരാം.
ശരൺ മറുപടി കൊടുത്തു.

എന്നാൽ ഞങ്ങളിറങ്ങട്ടെ?????
ഋഷി എല്ലാവരോടുമായി പറഞ്ഞു.

എല്ലാവരോടും യാത്ര പറഞ്ഞ് പൊന്നുമോൾക്ക് ഉമ്മയും കൊടുത്ത് രണ്ടു പേരും ഇറങ്ങി.

പോവുന്നതിനു മുന്നേ ശ്രീയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറയാനും അവൻ മറന്നില്ല.

ബൈക്കിൽ കയറുന്നതിനു മുന്നേ ശരണിന്റെ കണ്ണുകൾ അവന്റെ പ്രാണനെ തിരഞ്ഞു നടന്നു.
കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയിൽ ബൈക്കിലേക്ക് കയറുമ്പോഴാണ് തുറന്നിട്ട ജനാലയിലൂടെ തന്നെ നോക്കുന്ന രണ്ടു കണ്ണുകളെ അവൻ കാണുന്നത്.
അതാരുടെ ആണെന്ന് മനസ്സിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല.
അവൻ നോക്കുന്നത് കണ്ടതും ആ കണ്ണുകൾ അപ്രത്യക്ഷമായി.
ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ ബൈക്കിലേക്ക് കയറി.
അവരുടെ ബൈക്ക് ഗേറ്റ് കടക്കുന്നതും നോക്കി ആ തറവാട്ടിലെ രണ്ടുപേർ അങ്ങനെ നിന്നു.

 

 

—————————————————————-

 

ശരണിനെ വീട്ടിലാക്കി ഋഷി വണ്ടി വീട്ടിലേക്ക് തിരിച്ചു.
പോർച്ചിൽ ബൈക്ക് നിർത്തി അതിൽ നിന്നിറങ്ങുമ്പോഴാണ് അകത്തു നിന്ന് ജീവനും കൊണ്ടോടി വരുന്ന മനുവിനെ അവൻ കാണുന്നത്.
എന്താ സംഭവിച്ചത് എന്നുള്ള രീതിയിൽ അവൻ മനുവിന് നേരെ നോക്കിയപ്പോഴേക്കും ഒരു ചൂല് അവന്റെ കാൽചുവട്ടിൽ വന്നു വീണിരുന്നു.
അവൻ അന്തംവിട്ടു ആ ചൂലെറിഞ്ഞ ആളെ നോക്കി.

 

 

 

തുടരും………………………………..

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!