രാവിലെ ആദ്യം ഉണർന്നത് ശീതളായിരുന്നു. അവൾ ഉണർന്ന് ചുറ്റും നോക്കി. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് എവിടെ ആണെന്ന് തിരിച്ചറിയാൻ.
അവൾ കുറച്ചു നേരം കണ്ണ് തുറന്നു കിടന്നു. പിന്നെ തല ചരിച്ചു അടുത്ത് കിടക്കുന്ന കുഞ്ഞിനേയും ശരണിനെയും നോക്കി. കുഞ്ഞിനെ ചുറ്റിപിടിച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി കുറച്ചു നേരം കിടന്നു.
മെല്ലെ കുനിഞ്ഞ് പൊന്നുവിന്റെ കവിളിൽ ഒന്ന് ചുംബിച്ചു.
വീണ്ടും അവളുടെ നോട്ടം ശരണിൽ പതിച്ചു. പിന്നെ അവനിൽ നിന്ന് കണ്ണ് പിൻവലിച്ചുകൊണ്ട് എഴുന്നേറ്റ് അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് പോവാനായി തിരിഞ്ഞു.
എന്തോ ഒന്ന് ശരണിലേക്ക് അവളെ അടുപ്പിക്കും പോലെ അവൾ ശരണിന്റെ അടുത്തേക്ക് നടന്നു. കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു. പതിയെ കയ്യുയർത്തി അവന്റെ നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വെച്ചു. പിന്നെ അവൻ എഴുന്നേൽക്കുമോ എന്ന് ഭയന്ന് വേഗം ബാത്‌റൂമിലേക്ക് കയറി.
അവൾ പോയി കഴിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ തലയുയർത്തി അവൾ പോയ വഴിയേ നോക്കി.
എനിക്കറിയാം പെണ്ണേ നിന്റെ ഉള്ളിൽ ഞാനുണ്ടെന്ന് പക്ഷെ നീ തുറന്നു പറയില്ല നീ എന്നെന്നോട് നിന്റെ ഇഷ്ടം സമ്മതിക്കുന്നോ അന്ന് വരെ നിന്നെ ഞാൻ നിശബ്ദമായി പ്രണയിക്കും. എന്നിൽ നിന്ന് നിനക്കിനി മോചനമില്ല.
ചിരിയോടെ അവൻ തലയണയിലേക്ക് മുഖം പൂഴ്ത്തി.
കുളി കഴിഞ്ഞ് അവൾ വെളിയിലേക്കിറങ്ങി. കട്ടിലിലേക്ക് നോക്കിയപ്പോൾ അച്ഛനും മകളും നല്ല ഉറക്കമാണ്. അവരെ ശല്യം ചെയ്യാതെ അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തലയിൽ ചുറ്റിയ ടവൽ അഴിച്ചു മുടി നല്ലവണ്ണം തുവർത്തി. മുടി ഒതുക്കി കുളിപ്പിന്നലിട്ടു. നെറ്റിയിൽ ഒരു പൊട്ട് തൊട്ട് നെറുകിൽ സിന്ദൂരം അണിഞ്ഞു. ഒരു പ്രാവശ്യം കൂടി ശരണിനെയും കുഞ്ഞിനെയും നോക്കിയിട്ട് അവൾ മുറി വിട്ട് പുറത്തേക്കിറങ്ങി.
അവൾ ഹാളിലേക്ക് എത്തിയപ്പോൾ മനസ്സിലായി അമ്മ ഉണർന്നിട്ടില്ലെന്ന്. അവൾ നേരെ പൂജാമുറിയിൽ ചെന്ന് വിളക്ക് വെച്ച് കൈകൂപ്പി പ്രാർത്ഥിച്ചു.
അതിന് ശേഷം നേരെ അടുക്കളയിലേക്ക് നടന്നു. പാൽ അടുപ്പിൽ വെച്ച് രാവിലെത്തെ പലഹാരത്തിനുള്ളത് ഒരുക്കുമ്പോഴാണ് അമ്മ അടുക്കളയിലേക്ക് വരുന്നത്.
മോളിത്ര നേരത്തെ എഴുന്നേറ്റോ എന്തേ വീട് മാറി കിടന്നിട്ട് ഉറക്കം വന്നില്ലേ ഇന്നലെ?????
അവളോടായി ചോദിച്ചു.
ഏയ് അങ്ങനെ ഒന്നുല്ലമ്മേ വീട്ടിൽ ആയിരുന്നപ്പോൾ മുതൽ ഞാനീ നേരത്ത് എഴുന്നേൽക്കും.
അമ്മ ചായ കുടിക്ക്.
അവൾ ഒരു ഗ്ലാസ് ചായ അവർക്ക് നേരെ നീട്ടി.
അവരത് ചിരിയോടെ വാങ്ങി കുടിച്ചു.
അമ്മേ………
എന്താ മോളെ??????
അത്…… അത് പിന്നെ……..
ഏട്ടൻ ചായ കുടിക്കുവോ????
മടിച്ചു മടിച്ചവൾ ചോദിച്ചു.
അത് കേട്ടവർ ഒന്ന് ചിരിച്ചു.
അവന് രാവിലെ ചായ വേണമെന്നില്ല. പ്രാതലിന്റെ കൂടെയേ ചായ കുടിക്കാറുള്ളൂ.
മറുപടിയായി ഒന്ന് ചിരിച്ചവൾ ജോലിയിലേക്ക് തിരിഞ്ഞു.
അമ്മയോട് ഓരോന്ന് മിണ്ടിയും പറഞ്ഞും അവൾ ജോലി ചെയ്തു. അമ്മയെക്കൊണ്ട് അധികം പണിയൊന്നും ചെയ്യിക്കാതെ കൂടുതൽ പണികളും അവൾ തന്നെയാണ് ചെയ്തത്.
മോളെ നീ ചെന്നവനെയും കുഞ്ഞിനെയും വിളിച്ചുണർത്താൻ നോക്ക് അല്ലെങ്കിൽ അവൻ അങ്ങനെ ഉച്ച വരെ കിടക്കും.
അമ്മ പറയുന്നത് കേട്ടവൾ ചിരിയോടെ മുറിയിലേക്ക് നടന്നു.
അവൾ റൂമിൽ ചെല്ലുമ്പോൾ അച്ഛനും മകളും കട്ടിലിൽ എഴുന്നേറ്റിരുന്നു നല്ല കളിയാണ്.
അവൾ ചിരിയോടെ അകത്തേക്ക് കയറി. അവളെ കണ്ട പൊന്നു അമ്മേയെന്ന് വിളിച്ചവളുടെ മേലേക്ക് ചാടി. അവൾ കുഞ്ഞിനെ എടുത്ത് കവിളിൽ ഒരുമ്മ കൊടുത്തു.
രാവിലെ കളിച്ചിരുന്നാൽ മതിയോ നമുക്ക് കുളിച്ചു ഉടുപ്പൊക്കെ മാറണ്ടേ????
അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചവൾ പറഞ്ഞു.
നിക്ക് കുളിചണ്ട……
ചുണ്ട് പിളർത്തി പൊന്നു പറഞ്ഞു.
അയ്യേ ചീത്ത കുട്ടികളാ കുളിക്കാൻ മടി കാണിക്കുന്നത് എന്റെ മോൾ ഗുഡ് ഗേളല്ലേ അപ്പൊ നല്ല കുട്ടിയായി കുളിക്കില്ലേ????????
അത് കേട്ട് പോന്നു അവളുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി ശരണിനെ പോയി ചുറ്റിപിടിച്ചു.
മേണ്ട എനിക്ക് കുളിച്ചണ്ട.
അച്ഛ പറ ഞാനിന്ന് കുളിച്ചണില്ലന്ന് പറ അച്ഛേ.
അവൾ അവനെ പിടിച്ചു കുലുക്കി.
എന്റെ മോളിങ് വന്നേ………..
അവൻ അവളെ പിടിച്ചു മടിയിലിരുത്തി.
എന്റെ മോൾ നല്ല കുട്ടിയായി കുളിച്ചു വന്നാൽ നമുക്ക് പാർക്കിൽ പോവാം.
അത് കേട്ടവളുടെ കണ്ണുകൾ വിടർന്നു.
ആണോ പാർക്കിൽ പോവോ???????
നല്ല കുട്ടിയായി കുളിച്ചു വന്നാൽ പോവും.
അപ്പൊ ഐകീം മേച്ചു തരുവോ?????
ആട എന്റെ കുഞ്ഞിന് ഐസ്ക്രീമും ചോക്ലേറ്റും എല്ലാം വാങ്ങി തരും.
ഹൈ………..
അവൾ കൈകൊട്ടി കട്ടിലിൽ കിടന്നു തുള്ളി. എന്നിട്ട് ശരണിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.
ഇനി കുളിക്കാല്ലോ?????
ശീതൾ അവളോടായി ചോദിച്ചു.
ആ……………
അവൾ തലയാട്ടി.
അവൾ പൊന്നുവിനെ എടുത്തു.
ഞാൻ കുഞ്ഞിനെ കൊണ്ടുപോയി കുളിപ്പിക്കട്ടെ അപ്പോഴേക്കും ഫ്രഷായി വന്നേക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
ശരണിനോടായി പറഞ്ഞവൾ കുഞ്ഞിനെയും കൊണ്ട് പുറത്തേക്കിറങ്ങി.
അവൾ പോവുന്നതും നോക്കി അവനിരുന്നു. പിന്നെ ഡ്രസ്സുമായി ബാത്‌റൂമിലേക്ക് കയറി.
അവൻ കുളിച്ചിറങ്ങി നേരെ ഹാളിലേക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ ശീതൾ ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം എടുത്തു വെക്കുകയായിരുന്നു. അവൻ അങ്ങോട്ട് നടന്നു.
എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ച് ഇരുന്നു.
ശരണിന്റെ അടുത്തായി അമ്മയും അവളും ഇരുന്നു.
പൊന്നുമോളെ ടേബിളിൽ ഇരുത്തി അവൻ വാരി കൊടുത്തു. പുട്ടും കടലക്കറിയും ആയിരുന്നു ഉണ്ടാക്കിയത്. കുഞ്ഞിന് എരിവായത് കാരണം അവൻ അൽപ്പം പഞ്ചസാര ചേർത്താണ് കൊടുത്തത്.
അവളത് കഴിച്ച് മധുരം കാരണം സന്തോഷത്തോടെ കൈ കൊട്ടും. എല്ലാം നോക്കി ചിരിയോടെ അവർ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.
—————————————————————
അമ്മേ…………………….
എന്താ ശ്രീക്കുട്ടി?????
അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്ന ജാനകി തിരിഞ്ഞു നോക്കാതെ ചോദിച്ചു.
അമ്മേ അഭിയേട്ടൻ എവിടെ????
അവൻ ഓഫീസിൽ പോയല്ലോ.
ഏ……. പോയോ???????
ആഹ് പോയി.
ശ്ശെ ഇന്ന് രാവിലെ ഏട്ടന്റെ കൂടെ ഓഫീസിൽ ചെല്ലണം എന്നെന്നോട് പറഞ്ഞിരുന്നു. ഞാൻ ഒരുങ്ങി വന്നപ്പോഴേക്കും പോയോ?????
അവൾ മുഖം വീർപ്പിച്ചു.
അവനെന്തോ അത്യാവശ്യകാര്യത്തിന് ഓഫീസിൽ നിന്ന് കാൾ വന്നിട്ട് പോയതാ നിന്നെ കാത്തു നിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് നിന്നോട് അങ്ങോട്ട് ചെല്ലാൻ പറയണം എന്നെന്നോട് പറഞ്ഞിട്ടാ അവൻ പോയത്.
മ്മ്മ്മ്……….. എന്നാൽ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ.
അമ്മേ വല്യമ്മേ പോയിട്ട് വരാം.
അവരോടു യാത്ര പറഞ്ഞവൾ പുറത്തേക്കിറങ്ങി.
പോർച്ചിൽ ഇരുന്ന സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു.
എന്റെ മുത്തിനെ ഞാനൊന്ന് ഓടിച്ചിട്ട് എത്ര നാളായി.
അവൾ വണ്ടിയിൽ ഒന്ന് തഴുകികൊണ്ട് പറഞ്ഞു.
അവൾ ഹെൽമെറ്റ് എടുത്തു തലയിൽ വെച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഓഫീസിലെ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തവൾ അകത്തേക്ക് കയറി.
അവളെ എല്ലാവർക്കും പരിചയം ഉള്ളതിനാൽ കാണുന്നവർ ഓരോരുത്തരായി അവളെ വിഷ് ചെയ്തു. തിരികെ ഒരു പുഞ്ചിരിയോടെ അവരെ വിഷ് ചെയ്തവൾ അകത്തേക്ക് നടന്നു.
അനുവാദം പോലും ചോദിക്കാതെ അവൾ അഭിയുടെ ക്യാബിൻ തുറന്ന് അകത്തു കയറി.
അവിടെ കണ്ട ആൾക്കാരെ അവൾ മിഴിച്ചു നോക്കി.
അഭിയുടെ ചെയറിലായി ഒരു ഫയലുമായി ഋഷി ഇരിക്കുന്നു തൊട്ടടുത്തായി ഒരു പെൺകുട്ടിയും ഇരുപ്പുണ്ട്. അവൾക്ക് ആ പെൺകുട്ടി ആരാണെന്ന് മനസ്സിലായില്ല.
അവളാണെങ്കിൽ ഋഷിയെ ഊറ്റികുടിക്കുന്ന തിരക്കിലാണ്. ശ്രീയുടെ വരവ് ഇഷ്ടപ്പെടാത്തത് പോലെ അവൾ ദേഷ്യത്തിൽ ശ്രീയെ നോക്കി.
Hey what is this????
Do you have any manners?????
ഡോറിൽ നോക്ക് ചെയ്തിട്ട് വേണം തള്ളിക്കയറി വരാൻ എന്നറിഞ്ഞൂടെ????
ആ പെൺകുട്ടി അവളുടെ നേരെ ശബ്ദമുയർത്തി.
അത് കേട്ട് ഋഷിയും ശ്രീയും ഒരുപോലെ ഞെട്ടി.
ശ്രീ ദേഷ്യത്തിൽ അവളെയും ഋഷിയെയും നോക്കി.
What the hell is this priya????????
അവളോട് ആജ്ഞാപിക്കാൻ നിനക്കാരാ അധികാരം തന്നത്?????
You are only a staff here understand.
ഋഷി അവൾക്ക് നേരെ ദേഷ്യപ്പെട്ടു.
സാറെന്തിനാ എന്നോട് ചൂടാവുന്നത് ഇവൾ കാണിച്ചത് കണ്ടില്ലേ ഒരനുവാദം പോലുമില്ലാതെ അല്ലെ ഇങ്ങോട്ട് കയറി വന്നത് അതുകൊണ്ടല്ലേ ഞാൻ……..
ഇനഫ്……………
അവളെ ബാക്കി പറയാൻ അനുവദിക്കാതെ അവൻ കയ്യുയർത്തി തടഞ്ഞു.
ഇവൾക്കീ ഓഫീസിൽ ആരുടേയും അനുവാദം ചോദിക്കാതെ കയറി ഇറങ്ങാനുള്ള അധികാരമുണ്ട് because she is Sreenanda Harinandan, the one and only daughter of Harinandan and the owner of this company. So call her madam.
ദേഷ്യത്തിൽ അവളെ നോക്കി അവൻ പറഞ്ഞു.
അത് കേട്ടവൾ ഞെട്ടി.
I am sorry madam.
I am sorry sir……. എനിക്ക്………. എനിക്കറിയില്ലായിരുന്നു. I am extremely sorry.
അവൾ അവന് നേരെ തിരിഞ്ഞു പറഞ്ഞു.
I dont want to hear anything just get lost.
സർ………………
I said get lost……………..
അവൻ ശബ്ദം ഉയർത്തിയതും അവൾ പേടിച്ചു പുറത്തേക്കിറങ്ങി.
അവൾ പോയതും ശ്രീ അവനെ കലിപ്പിൽ നോക്കി.
എന്താടി എന്നെ നോക്കി കണ്ണുരുട്ടുന്നത്??????
അവളുടെ നോട്ടം കണ്ടവൻ ചോദിച്ചു.
രണ്ടു നല്ല മാസ്സ് ഡയലോഗ് അടിക്കാൻ വന്നതായിരുന്നു ഞാൻ അപ്പോഴേക്കും എല്ലാം എല്ലാം കൊണ്ടുപോയി തുലച്ചില്ലേ…………
അവൾ നിരാശയോടെ പറഞ്ഞു.
അത് കേട്ടവൻ അറിയാതെ ചിരിച്ചു പോയി.
ചിരിക്കണ്ട ഏതാ ഈ പോയ അവതാരം??????
ജിത്തുവിന്റെ പുതിയ പിഎ ആണ് എന്ത് കണ്ടിട്ടാണോ ഇതിനെ ഒക്കെ എടുത്തത്?????????
അവൻ ഈർഷ്യയോടെ പറഞ്ഞു.
എന്നിട്ടാണോ അവളെ വിളിച്ചിരുത്തി ഡിസ്‌കഷൻ നടത്തിയത്????
അവൾ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു.
ജിത്തു അവളെ ഒരു ഫയൽ ഏൽപ്പിച്ചിരുന്നു അതിന്റെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
വന്നിരുന്നത് മുതൽ ഞാൻ ചോദിക്കുന്നതിനൊന്നും മര്യാദക്ക് അവൾ മറുപടി തന്നിട്ടില്ല ഒരു ചോദ്യം രണ്ടു തവണ ചോദിക്കണം ഉത്തരം കിട്ടാൻ. എല്ലാം കൂടി സഹികെട്ട് ഇരിക്കുകയായിരുന്നു അപ്പോഴാണ് നിന്റെ വരവും അവളുടെ വക ഒലക്കേമ്മേല ഡയലോഗും. കമ്പനിയുടെ എംഡിയെ പോലെ ആയിരുന്നല്ലോ അവളുടെ പ്രകടനം അത് കണ്ടപ്പോൾ എനിക്കങ്ങ് തരിച്ചു കയറി.
അവളെങ്ങനെ മറുപടി കൊടുക്കാനാ ഇങ്ങേരെ വായിനോക്കി ഇരിപ്പല്ലായിരുന്നോ?????
അവൾ മനസ്സിൽ ആലോചിച്ചു ചിരിച്ചു.
എന്താടി നിന്ന് ഇളിക്കുന്നത്?????
ഒന്നുല്ലേ……….
അല്ല ഋഷിയേട്ടനെന്താ ഇവിടെ????
ഞാൻ ജിത്തു വിളിച്ചിട്ട് വന്നതാ. കുറച്ചു കാലം കമ്പനി ഭരിച്ചു കൊണ്ടിരുന്നത് ആ വിവേകും തന്തയും കൂടി അല്ലായിരുന്നോ അപ്പൊ നടത്തിയ ബിസ്സിനെസ്സ് ഡീലും മറ്റു കാര്യങ്ങളും ഒക്കെ ചെക്ക് ചെയ്ത് എല്ലാം തിരുത്തി കമ്പനി പഴയത് പോലെ ആക്കണം അതിനു വേണ്ടി വന്നതാ.
ഓഹ് എന്നിട്ട് അഭിയേട്ടൻ എന്തേ??????
അവൻ മുത്തശ്ശൻ വിളിച്ചിട്ട് ശ്രീലകം ഗ്രൂപ്പ്‌സിലേക്ക് പോയി.
പിന്നെ എന്തിനാ എന്നെ വിളിച്ചു വരുത്തിയത്????
അത് ഞാൻ പറഞ്ഞിട്ടാ. ഇവിടെ ഇരിക്കുന്ന ഫയലൊക്കെ നോക്കാൻ എനിക്കൊരാളുടെ ഹെൽപ് വേണം അതുകൊണ്ട് മോള് വാ നമുക്ക് കുറച്ചു പണിയുണ്ട്.
അവൻ അവളെ പിടിച്ചു അടുത്തിരുത്തി കുറച്ചു ഫയലുകൾ അവൾക്ക് മുന്നിൽ വെച്ച് കൊടുത്തു.
പണ്ട് മുതലേ ഹരി അവളെ ഓഫീസ് കാര്യങ്ങൾ നോക്കാൻ പഠിപ്പിച്ചു കൊടുക്കയും അവളെക്കൊണ്ട് ഫയലുകൾ കറക്റ്റ് ചെയ്യിക്കുകയും ചെയ്തിരുന്നത് കൊണ്ട് അവൾക്കതൊക്കെ പരിചയമായിരുന്നു എങ്കിലും ഇടയ്ക്ക് ഡൗട്ട് വരുമ്പോൾ അവൾ ഋഷിയോട് ചോദിക്കും.
ആ വഴക്കിനു ശേഷം പ്രിയ ആ പ്രദേശത്തേക്കേ വന്നില്ല.
ഋഷിയും ശ്രീയും ഫയലുമായി മൽപ്പിടുത്തം നടത്തുന്ന തിരക്കിലായിരുന്നു.
—————————————————————
വൈകിട്ട് പൊന്നുമോളെയും ശീതളിനെയും കൂട്ടി പാർക്കിൽ വന്നതാണ് ശരൺ. അമ്മയെ കൂടെ വിളിച്ചെങ്കിലും അവരുടെ പ്രൈവസിക്ക് വേണ്ടി അമ്മ അവരുടെ കൂടെ ചെന്നില്ല. അമ്മ കൂടെ വന്നില്ലെങ്കിൽ പോവില്ല എന്ന് പറഞ്ഞു നിന്ന ശീതളിനെ അവർ നിർബന്ധിച്ചു പറഞ്ഞു വിട്ടു.
പാർക്കിൽ എത്തിയത് മുതൽ സന്തോഷത്തിൽ അവിടെയെല്ലാം ഓടി നടക്കുകയാണ് പൊന്നു. അവളുടെ കളികൾ നോക്കി ചിരിയോടെ ശരണും ശീതളും അവിടെയുള്ള ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു.
അവരുടെ സന്തോഷപൂർണ്ണമായ നിമിഷങ്ങൾ കണ്ട് സൂര്യൻ പോലും വിടവാങ്ങാൻ മടിച്ചു നിന്നു.
ഫയലെല്ലാം നോക്കിയിരുന്നു സമയം പോയത് ഇരുവരും അറിഞ്ഞില്ല.
ഋഷിയേട്ടാ…………….
എന്താടി??????
ദേ സമയം നോക്ക് 5 മണി കഴിഞ്ഞു പോവണ്ടേ?????
ശ്രീ വാച്ചിൽ നോക്കികൊണ്ടവനോട് പറഞ്ഞു.
നമുക്ക് പോകാടി.
ഋഷി അവളെ വലിച്ചു മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു.
ദേ ഈ ഫയൽ കൂടിയേ ഉള്ളൂ അതുകഴിഞ്ഞ് പോവാം.
അത്രയും പറഞ്ഞവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ ഫയൽ നോക്കാൻ തുടങ്ങി.
അവൾ ചിരിയോടെ ഇരുന്നു.
May I come in sir????????
ഡോറിൽ നോക്ക് ചെയ്തു കൊണ്ടുള്ള പ്രിയയുടെ ശബ്ദം കേട്ട് ശ്രീ അവന്റെ മടിയിൽ നിന്നെഴുന്നേറ്റ് മാറി.
Yes……..
ഋഷി അനുവാദം കൊടുത്തതും അവൾ അകത്തേക്ക് കയറി.
ഋഷിയോട് ചേർന്ന് നിൽക്കുന്ന ശ്രീയെ അവൾ ഇഷ്ടക്കേടോടെ നോക്കി. പിന്നെ അത് പുറമെ കാണിക്കാതെ ചെറിയ ഒരു പുഞ്ചിരി മുഖത്ത് വിരിയിച്ചു.
സർ ഇത് അഭിജിത് സർ ഏൽപ്പിക്കാൻ പറഞ്ഞു തന്നതാ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ഒന്ന് പറയാൻ പറഞ്ഞു.
അവൾ ഋഷിക്ക് നേരെ ഫയൽ നീട്ടി.
മ്മ്മ്മ്……
ഒന്ന് മൂളി അവൻ ഫയൽ വാങ്ങി നോക്കാൻ തുടങ്ങി.
ശ്രീ അവളെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ ഋഷിയിൽ ആണെന്ന് കണ്ടതും ശ്രീക്ക് അസ്വസ്ഥത തോന്നി. ആർദ്രമായി അവൾ അവനെ തന്നെ നോക്കിനിന്നു.
ഋഷിയെ കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ തിളക്കവും നോട്ടവും കണ്ട് ശ്രീക്ക് ദേഷ്യവും വിഷമവും ഒരുപോലെ വന്നു. അവൾ മുഷ്ടി ചുരുട്ടി പിടിച്ചവളെ നോക്കി.
അപ്പോഴും അവൾ ഋഷിയിൽ നിന്ന് കണ്ണെടുത്തിട്ടില്ലായിരുന്നു.
ഇതിൽ ഞാൻ നോക്കിയിട്ട് മിസ്റ്റേക്ക് ഒന്നുമില്ല എന്തായാലും ഞാൻ വിശദമായി ഒന്ന് നോക്കട്ടെ.
You can leave now.
Ok sir.
മറുപടി പറഞ്ഞവൾ അവിടെ നിന്ന് പോയി.
അവളുടെ പോക്കും നോക്കി പലതും മനസ്സിലുറപ്പിച്ച് ശ്രീ നിന്നു.
ഋഷിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചത്.
നന്ദൂ നമുക്കിറങ്ങാം.
ആഹ് ഇറങ്ങാം. ഒരു മിനിറ്റ് ഞാനൊന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം.
ഓക്കേ.
അവൾ വേഗം ക്യാബിനിൽ നിന്നിറങ്ങി ഒന്ന് ചുറ്റും നോക്കി സിസ്റ്റം ഓഫ് ചെയ്തു പോവാൻ തയ്യാറാകുന്ന പ്രിയയെ കണ്ടപ്പോൾ അവൾ അങ്ങോട്ട് നടന്നു.
പ്രിയാ…………
ശ്രീ അവളെ പിറകിൽ നിന്ന് വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി. ശ്രീയെ കണ്ടവളുടെ നെറ്റി ചുളിഞ്ഞു.
എന്താ മാഡം??????
I need to talk to you.
ഗൗരവത്തിൽ അവൾ പറഞ്ഞു.
എന്താണ് മാഡം എന്തായാലും പറഞ്ഞോളൂ……
Are you interested in Rishidev?????
മുഖവുര ഒന്നും തന്നെയില്ലാതെ അവൾ ചോദിച്ചു.
What???????
Dont you get me?????? I asked if you were interested in Rishidev???
മാഡം ഞാൻ……………..
മ്മ്മ്മ് വേണ്ട. നിന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്തെങ്കിലും മനസ്സിൽ കരുതിയിട്ടുണ്ടെങ്കിൽ അതിപ്പൊഴേ മാറ്റിക്കോ he is mine. His love and life are all me. So dont even look at him anymore understand.
ശ്രീ ദേഷ്യത്തിൽ പറഞ്ഞു.
പ്രിയ അടികിട്ടിയത് പോലെ നിന്നുപോയി.
അവളെ ദേഷ്യത്തിൽ നോക്കി തിരിഞ്ഞ ശ്രീ കാണുന്നത് കൈ പിണച്ചു ഭിത്തിയിൽ ചാരി ചെറുചിരിയോടെ അവളെ നോക്കി നിൽക്കുന്ന ഋഷിയെയാണ്.
അത് കണ്ടു ആദ്യം ഒന്ന് പരുങ്ങി. എങ്കിലും ചമ്മൽ കാണിക്കാതിരിക്കാൻ അവൾ അവനെ ഗൗരവത്തിൽ നോക്കി.
അത് കണ്ടതും അവൻ അവളെ വലിച്ചു ക്യാബിനിലേക്ക് കൊണ്ടുപോയി.
അവിടെ എത്തിയതും അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.
എന്തായിരുന്നു അവിടെ??????
എന്ത്???????
അല്ല പ്രിയയോട് എന്തിനോ ദേഷ്യപ്പെടുന്നതൊക്കെ കണ്ടല്ലോ????
അതോ എന്റെ ഒരു സാധനം അവൾക്ക് വേണം പോലും.
ഓഹോ…… എന്നിട്ട്???????
ഞാൻ പറഞ്ഞു അതെന്റെയാ കൊടുക്കില്ലെന്ന്.
കുറുമ്പൊടെ അവൾ പറഞ്ഞു.
ശെടാ ഒരാൾ ആഗ്രഹിച്ചു ചോദിച്ചിട്ട് കൊടുക്കാതിരുന്നത് മോശമായി പോയി.
അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ കോളറിൽ പിടി മുറുക്കി.
എന്റെ സാധനങ്ങൾ ഞാനാർക്കും വിട്ടുകൊടുക്കില്ല കേട്ടല്ലോ?????
ഇനി വേറെ വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ പൊന്ന് മോനെ കൊന്നുകളയും ഞാൻ.
അത് കേട്ടവൻ ചിരിച്ചു.
അതേ മനസ്സിൽ പലതും ഉണ്ട് പക്ഷെ അതൊക്കെ നടക്കണമെങ്കിൽ നീയൊന്ന് സഹകരിക്കണ്ടേ??????
അവളിലേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു.
ഛീ പോടാ……………….
പോടാന്നൊ???????
നിനക്കിപ്പോ വന്നു വന്നെന്നെ ഒരു പേടിയുമില്ല……………
അവൻ അവളുടെ ഇടുപ്പിൽ പിച്ചി.
ഇനി വിളിക്കുവോ………….
പറ വിളിക്കോ ??????????
അയ്യോ ഇനി വിളിക്കില്ല….. സത്യായിട്ടും വിളിക്കില്ല പിച്ചല്ലേ…………
അവൾ കുതറികൊണ്ട് പറഞ്ഞു.
അത് കേട്ടവൻ പിച്ചുന്നത് നിർത്തി.
അന്ത ഭയം.
എന്നാലും എന്തായിരുന്നു ഡയലോഗ് അവൾ കണ്ണും തള്ളി നിന്ന് പോയില്ലേ???
അവൻ ചിരിയോടെ പറഞ്ഞു.
കുറച്ചു കൂടി പോയല്ലേ????
സത്യത്തിൽ അത്രക്ക് പറയണം എന്ന് കരുതിയതല്ല പിന്നെ ഇന്നത്തെ അവളുടെ പ്രകടനവും ഋഷിയേട്ടന്റെ മേലുള്ള നോട്ടവും കണ്ടപ്പോൾ ദേഷ്യം വന്നു പോയി.
ഏയ് കൂടിയിട്ടൊന്നുമില്ല അവൾക്കത് ആവശ്യമായിരുന്നു. ഇനി അതോർത്ത് നിൽക്കണ്ട ഞാൻ നിന്റെയാ നീ എന്റെയും അതിനി ആരൊക്കെ വന്നാലും അതിനൊരു മാറ്റവുമില്ല കേട്ടോടി കുശുമ്പി പാറു.
അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞു.
അത് കേട്ടവൾ ചിരിയോടെ അവന്റെ കവിളിൽ ചുംബിച്ചു.
അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി.
അവരുടെ പോക്കും നോക്കി എന്തോ പോയ ആരെയോ പോലെ പ്രിയ നിന്നു.
————————————————————–
വീട്ടിലേക്ക് പോവാൻ തന്റെ സ്കൂട്ടിയിൽ കയറാൻ നിന്ന അവളെ പിടിച്ചവൻ അവന്റെ കാറിൽ കയറ്റി.
ഏയ് എന്താ ഋഷിയേട്ടാ ഇത് എനിക്ക് വീട്ടിൽ പോണം??????
പോവാല്ലോ ഞാൻ കൊണ്ടുപോയി വിടാം.
ഏ ?????? അപ്പൊ എന്റെ വണ്ടി?????
അത് ജിത്തു വന്നു കൊണ്ടുപൊക്കോളും.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ടവൻ പറഞ്ഞു.
എന്താ ഉദ്ദേശം??????
പിരികം പൊക്കി അവൾ ചോദിച്ചു.
പ്രേത്യേകിച്ചു ഉദ്ദേശം ഒന്നുല്ല ചുമ്മാ നിന്നെയും കൊണ്ടൊന്ന് കറങ്ങണം വീട്ടിൽ കൊണ്ടുപോയി ആക്കണം ദാറ്റ്സ് ഓൾ.
അത് കേട്ടവൾ ചിരിച്ചു.
എവിടാ പോണേ????
എവിടെ പോണം?????
മ്മ്മ്മ്മ്…… ബീച്ചിൽ പോവാം ഇപ്പൊ സൺസെറ്റിന് സമയം ആയി നല്ല ഭംഗി ആയിരിക്കും ഇപ്പൊ കടൽ കാണാൻ.
എന്നാൽ അങ്ങോട്ട് പോവാം.
അവളുടെ കവിളിൽ മുത്തി അവൻ വണ്ടി മുന്നോട്ടെടുത്തു.
വഴിയിലെ കാഴ്ചകളും സ്റ്റീരിയോയിൽ മുഴങ്ങുന്ന പാട്ടും ആസ്വദിച്ചവൾ ഇരുന്നു.
—————————————————————
ബീച്ചിൽ എത്തിയപ്പോൾ ആവേശത്തോടെ അവൾ ചാടി പുറത്തിറങ്ങി. അങ്ങോട്ടോടാൻ നിന്ന അവളെ വലിച്ചവൻ അവന്റെ കൂടെ നടത്തി.
അവന്റെ കയ്യിൽ തൂങ്ങി കൊച്ചുകുട്ടിയെ പോലെ നടക്കുന്ന അവളെ അവൻ സ്നേഹത്തോടെ ചേർത്ത് പിടിച്ചു.
അരുണവർണ്ണമായ സൂര്യനെ നോക്കി അവന്റെ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. അവളെ ചേർത്ത് പിടിച്ചിരിക്കുമ്പോൾ അവന്റെ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന സന്തോഷത്തോടെ അകന്നു മാറുന്നതിനേക്കാൾ ശക്തിയിൽ വീണ്ടും കരയെ പുൽകാൻ വരുന്ന തിരകളിൽ കണ്ണും നട്ട് ഏറെ നേരം അവരിരുന്നു.
ഋഷിയേട്ടാ…………
അവനിൽ ചേർന്നിരുന്നു കൊണ്ടവൾ വിളിച്ചു.
മ്മ്മ്മ്………………..
ഋഷിയേട്ടാ…………….
എന്താടി????????
എനിക്കൊരു ഐസ്ക്രീം വാങ്ങിതരുവോ?????
ഒന്ന് പോടീ ഈ നേരത്ത് ഐസ്ക്രീം കഴിച്ചിട്ട് വേണം വല്ല പനിയും പിടിക്കാൻ.
ഇല്ലന്നെ പ്ലീസ് ഋഷിയേട്ടാ എനിക്കൊരു കുഴപ്പവും വരില്ല ഒരെണ്ണം മതി ഒരേ ഒരെണ്ണം പ്ലീസ്……..
നോ വേ മോളെ ഞാൻ വാങ്ങി തരില്ല.
പ്ലീസ് ഞാൻ വേറൊന്നും ചോദിച്ചില്ലല്ലോ ഒരെണ്ണം വാങ്ങി താ പ്ലീസ് പ്ലീസ് പ്ലീസ്….
അവൾ കെഞ്ചുന്നത് കണ്ടവന് ചിരി വന്നുപോയി.
ശരി ശരി ഇവിടെ ഇരിക്ക് ഞാനിപ്പോ ഒരെണ്ണം വാങ്ങികൊണ്ട് വരാം.
ആഹ്.
അവൻ എഴുന്നേറ്റ് ഐസ്ക്രീം വാങ്ങാൻ പോയി.
അവൾ വീണ്ടും കടലിലേക്ക് കണ്ണും നട്ടിരുന്നു.
മ്മ്മ്മ് ഇന്നാ……..
അവൻ അവളുടെ അടുത്തായി ഇരുന്നു ഒരൈസ്‌ക്രീം അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങി.
അപ്പോഴാണ് അവന്റെ മറുകയ്യിൽ ഇരിക്കുന്ന ഐസ്ക്രീം അവൾ ശ്രദ്ധിക്കുന്നത്.
അപ്പൊ എന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ അതുകൊണ്ടല്ലേ രണ്ടു ഐസ്ക്രീം എനിക്ക് വാങ്ങി കൊണ്ട് വന്നത്?????
അവൾ ചിരിയോടെ ചോദിച്ചു.
അയ്യടി ഇത് നിനക്കല്ല എനിക്കാണ്.
അത് കേട്ടവൾ മുഖം വീർപ്പിച്ചു കയ്യിലിരുന്ന ഐസ്ക്രീം നുണഞ്ഞു.
അവളുടെ കാട്ടിക്കൂട്ടൽ കണ്ടവൻ വാ പൊത്തി ചിരിച്ചു.
എന്നെ കളിയാക്കുന്നോ????
അവൾ അവന്റെ പുറത്ത് തല്ലാൻ തുടങ്ങി.
ഡീ…… ഡീ…… വെറുതെ ഇരിക്ക്…….
ആഹ്….. എനിക്ക് വേദനിക്കുന്നു….. ഡീ….. നിർത്തടി…………
അവൻ എന്ത് പറഞ്ഞിട്ടും നിർത്തുന്നില്ലെന്ന് കണ്ടതും അവളെ വലിച്ചു മടിയിലേക്കിട്ടു.
ഒന്ന് ചിരിച്ചതിനാണോടി പിശാശ്ശെ എന്റെ പുറം പള്ളിപ്പുറം ആക്കിയത്?????
എന്നെ കളിയാക്കിയാൽ ഇങ്ങനെ ഇരിക്കും.
അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.
ഓഹോ എന്നാ എന്നെ തല്ലിയാൽ ഇങ്ങനെ ഇരിക്കും.
അതും പറഞ്ഞവൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.
അവൾ ഞെട്ടി ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ ലോകത്താണ് അതുകൊണ്ട് ആരും കണ്ടിട്ടില്ല. അവൾ അവനെ നോക്കി കണ്ണുരുട്ടി. അവൻ ചിരിച്ചവളെ നോക്കി സൈറ്റ് അടിച്ചു.
കളിയും ചിരിയും കുറുമ്പുകളുമായി അവർ അവിടെ സമയം ചിലവഴിച്ചു.
ഇരുട്ട് വീണ് തുടങ്ങിയപ്പോൾ അവൻ അവളെയും കൊണ്ട് തിരികെ പോന്നു.
തറവാട്ടിൽ അവളെ ആക്കി എല്ലാവരോടും യാത്ര ചോദിച്ചവൻ തിരിച്ചു പോയി.
—————————————————————-
അവൻ വീട്ടിലെത്തി കാർ പാർക്ക് ചെയ്തു അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു വിശ്വൻ ഫോണിൽ ആരോടോ സംസാരിക്കുന്നത്.
ആട ഞങ്ങൾ നേരത്തെ തന്നെ എത്തിക്കോളാം.
……………………………………….
ഓഹ് എന്റെ പൊന്ന് ദേവാ ഞങ്ങൾക്കറിയില്ലേ എല്ലാം ഞങ്ങൾ മറ്റന്നാൾ തന്നെ എത്തിക്കോളാം പോരെ??????
………………………………………..
എന്നാ ശരി നാളെ വിളിക്കാം.
അയാൾ ഫോൺ കട്ട് ചെയ്തതും ഋഷി അയാൾക്കരികിൽ എത്തി.
എന്താ ഡാഡി???? എവിടെ പോവുന്ന കാര്യമാ പറഞ്ഞത്?????
അത് നമ്മുടെ മനുവിന്റെ കല്യാണം നടത്താൻ തീരുമാനിച്ചു അടുത്ത ആഴ്ചയാ നമ്മളോട് മറ്റന്നാൾ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
ആഹാ എന്നിട്ടവൻ എന്നോടൊന്ന് വിളിച്ചു പറഞ്ഞില്ലല്ലോ?????
ഋഷി പരിഭവിച്ചു.
അതിന് അവൻ അറിഞ്ഞിട്ട് വേണ്ടേ.
അവൻ ഓഫീസിൽ നിന്ന് ചെന്നിട്ട് പറയാനിരിക്കുവാ.
മ്മ്മ്മ്മ്………
ആഹ് അവിടത്തെ കാര്യങ്ങൾ എങ്ങനായി?????
ഓൾമോസ്റ്റ് എല്ലാം ശരിയായി ഇനി കുറച്ചു ഡീലുകളുടെ കാര്യത്തിൽ കൂടി തീരുമാനം ആവണം. അത് നാളെ നോക്കാം. ഞാൻ പോയൊന്നു കുളിക്കട്ടെ ഭയങ്കര ക്ഷീണം.
അവൻ അതും പറഞ്ഞ് അകത്തേക്ക് നടന്നു.
തുടരും……………………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission