Skip to content

മഴ – പാർട്ട്‌ 26

mazha aksharathalukal novel

ഋഷി കുളിച്ചു തലതുവർത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് ശ്രദ്ധിച്ചത്.
അവൻ ചെയറിൽ വിരിച്ചു ഫോൺ കയ്യിലെടുത്തു.

*Manu calling*

അവൻ ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു.

ഋഷികുട്ടാ……………….
മനു സന്തോഷത്തിൽ അവനെ വിളിച്ചു.

എന്താടാ പരട്ടെ?????

അടുത്താഴ്ച എന്റെ കല്യാണം ആട കല്യാണം.

അതിന് ഞാനെന്ത് വേണം തലയും കുത്തി നിൽക്കണോ??????

ഓഹ് ഞാനെന്റെ സന്തോഷം പറയാൻ വിളിച്ചപ്പോൾ നിനക്ക് പുച്ഛം അല്ലെ ?????
അവൻ സങ്കടത്തിൽ പറഞ്ഞു.

മോനെ നിനക്കീ സെന്റി ചേരില്ല അതുകൊണ്ട് വിട്ടുപിടി കുട്ടാ.

ആണല്ലേ എനിക്കും തോന്നി. എന്നാലും ഇത്ര വേഗം അമ്മ വിവാഹം നടത്തും എന്ന് ഞാൻ കരുതിയില്ല.

അത് പെട്ടെന്ന് കല്യാണം നടത്തിയില്ലെങ്കിൽ പെണ്ണ് നിറവയറുമായി മണ്ഡപത്തിൽ കയറേണ്ടി വരുമെന്ന് പേടിച്ചിട്ടായിരിക്കും.
അവൻ മനുവിനെ കളിയാക്കി.

നീ തന്നെ ഇത് പറയണം മോനെ. നിനക്കൊക്കെ എന്താ സുഖല്ലേ മകന്റെ പ്രേമത്തിന് ഫുൾ സപ്പോർട്ട് നിൽക്കുന്ന അച്ഛനും അമ്മയും സ്വന്തം പെങ്ങളെ വളക്കാൻ ഐഡിയ പറഞ്ഞു തരുന്ന അളിയൻ ഇവിടെ എനിക്കോ സ്വന്തം ഭാര്യയോട് ഒന്ന് മിണ്ടണമെങ്കിൽ പോലും അമ്മയുടെ അനുവാദം വേണം. കഴിഞ്ഞ ദിവസം അവളോട് ഒരു ചായ ചോദിച്ചതിന് പോരാളി എന്നെ മുരിങ്ങക്ക വെച്ചാടാ തല്ലിയത്.

മനുവിന്റെ രോദനം കേട്ട് അവൻ ചിരിച്ചു പോയി.

അപ്പൊ നീ ചായ ആയിരിക്കില്ല ചോദിച്ചത്.

ഈൗ………..
തിരിച്ചൊരു ഇളിയായിരുന്നു മറുപടി.

ഏറെ നേരം അവർ ഓരോന്ന് സംസാരിച്ചിരുന്നു. മുഴുവൻ മനുവിനെ ട്രോളൽ ആയിരുന്നു പണി. അവസാനം അവന് മടുത്തപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു പോയി. ഋഷി അത്താഴം കഴിക്കാൻ താഴേക്കും പോന്നു.

അവൻ താഴേക്ക് ചെല്ലുമ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചപ്പാത്തിയും ചിക്കനുമായി മൽപ്പിടുത്തം നടത്തുന്ന തിരക്കിലാണ് ഋതു.

പയ്യെ തിന്നെടി ഇതാരും എടുത്തോണ്ട് പോവില്ല.
അവൻ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.

ഔ………..
അവൾ വേദനയോടെ തല ഉഴിഞ്ഞു.

അവൻ അവളുടെ എതിർ വശത്തായി ഇരുന്നു കഴിക്കാൻ തുടങ്ങി.
ഋതു അവനെ നോക്കി ദേഷ്യത്തിൽ ചിക്കന്റെ ലെഗ് പീസ് കടിച്ചു പറിച്ചു.

അമ്മാ കുറച്ചു വെള്ളം എടുത്തു ഇവളുടെ വായിലേക്ക് കമത്ത് അല്ലെങ്കിൽ നാളത്തെ പത്രത്തിൽ ഇവൾ ചിരിച്ചോണ്ടിരിക്കും വിത്ത്‌ ഹെഡിങ് “ആക്രാന്തം മൂത്ത് ചിക്കൻ കഴിച്ച പെൺകുട്ടി എല്ല് തൊണ്ടയിൽ കുരുങ്ങി മരിച്ചു”
അവൻ അവളെ പുച്ഛിച്ചു.

അവൾ ദേഷ്യത്തിൽ അവനെ നോക്കി.
രണ്ടു പറയാൻ നാവ് ചൊറിഞ്ഞെങ്കിലും പിന്നെ അവളെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഒരു ചിക്കൻ പീസ് കൂടി കഴിച്ചവളാ ചൊറിച്ചിൽ മാറ്റി.

അത് കണ്ടവൻ അവളെ നോക്കി.
ലേശം ഉളുപ്പ്…………….

തീരെയില്ല.
അവൾ മറുപടി കൊടുത്തു.

എന്തിന്റെ കുഞ്ഞാണോ എന്തോ????
അവളെ നോക്കി ആത്മഗതിച്ചവൻ കഴിക്കാൻ തുടങ്ങി.

ഋഷി………

എന്താ പപ്പാ??????

നമ്മൾ മറ്റന്നാൾ ബാംഗ്ലൂർക്ക് പോവും.

ഏ മറ്റന്നാളോ??????????
അവൻ ഞെട്ടി ചോദിച്ചു.

ആ മറ്റന്നാൾ തന്നെ നിന്റെ ആകെയുള്ള ഒരു അമ്മാവന്റെ ഒരേയൊരു മകന്റെ കല്യാണമല്ലേ അപ്പൊ നമ്മൾ നേരത്തെ തന്നെ ചെല്ലണ്ടേ??????

പക്ഷെ പപ്പാ ഓഫീസിലെ കാര്യങ്ങൾ ഒക്കെ ക്ലിയർ ആവാനുണ്ട് പെട്ടെന്ന് പോവുക എന്നൊക്കെ പറഞ്ഞാൽ ശരിയാവില്ല.

അതിന് ഓഫീസിലെ കാര്യങ്ങൾ ജിത്തുവേട്ടൻ തന്നെ ഹാൻഡിൽ ചെയ്തോളുമല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ഏട്ടന് ബാംഗ്ലൂർ വെച്ച് ചെയ്യാവുന്നതല്ലേ ഉള്ളൂ ?????
ഋതു ചോദിച്ചു.

അത് കേട്ടവൻ അവളെ നോക്കി കണ്ണുരുട്ടി.
അവൾ പുച്ഛിച്ചു ചിക്കൻ കടിച്ചു പറിക്കാൻ തുടങ്ങി.

അത് നടക്കില്ല പപ്പാ കുറച്ചു ഡീലിന്റെ കാര്യത്തിൽ ക്ലാരിഫിക്കേഷൻ കിട്ടാനുണ്ട് ജിത്തുവിന് ഇതെല്ലാം കൂടി ഒറ്റക്ക് നോക്കാൻ പറ്റില്ല അച്ഛൻ എന്നോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചതാ.
നിങ്ങൾ മറ്റന്നാൾ പൊക്കോ ഞാൻ കല്യാണത്തലേന്ന് അങ്ങോട്ട്‌ എത്തിക്കോളാം.

എടാ തലേന്നെന്ന് പറഞ്ഞാൽ എങ്ങനാ ശരിയാവുന്നത്?????

എന്റെ പപ്പാ അവിടെ അറേഞ്ച്മെന്റ്സെല്ലാം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നാ ജിത്തു പറഞ്ഞത്. പിന്നെ ചെക്കനും പെണ്ണും ഒരുമിച്ച് നിൽക്കാൻ പാടില്ല എന്ന് പറഞ്ഞു അമ്മായി നാളെ തന്നെ അവനെ ഇങ്ങോട്ട് നാട് കടത്തും. പിന്നെ നമ്മൾ നേരത്തെ തന്നെ ചെന്നിട്ടെന്തിനാ?????
അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി അങ്ങോട്ട്‌ പൊക്കോ ഞാനും മനുവും ജിത്തുവും കൂടി കല്യാണതലേന്ന് അങ്ങോട്ട്‌ എത്തിക്കോളാം.

എങ്കിൽ അങ്ങനെ തന്നെ ആവട്ടെ. ഞങ്ങൾ എന്തായാലും മറ്റന്നാൾ പോവും നീ അവന്മാരെയും കൂട്ടി പിന്നെ അങ്ങോട്ട്‌ വന്നാൽ മതി.
വിശ്വൻ അത്രയും പറഞ്ഞു എഴുന്നേറ്റു പോയി.

അവൻ ഋതുവിനെ നോക്കി പുച്ഛിച്ചു. അവൾ ചവിട്ടി തുള്ളി എഴുന്നേറ്റു പോയി.

 

 

—————————————————————

 

ദിവസങ്ങൾ ഓടി മറഞ്ഞു ഇതിനിടയിൽ ഋഷി ഒഴികെ ബാക്കിയുള്ളവർ ബാംഗ്ലൂർക്ക് പോയി മനു നാട്ടിൽ എത്തി ഋഷിയുടെ ഒപ്പം കൂടി. അവൻ വന്നതോടെ ഋഷിക്ക് സമാധാനമായി കാരണം ലക്ഷ്മി പോയാൽ പിന്നെ അവൻ പട്ടിണിയാവും ഒരു ഗ്ലാസ്‌ ചായ പോലും നേരാവണ്ണം ഉണ്ടാക്കാൻ ചെക്കനറിയില്ല മനു കൂടെ ഉണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല എംബിഎ ചെയ്യാനായി ഒരുമിച്ച് ഫ്ലാറ്റിൽ താമസിച്ചിരുന്നപ്പോൾ അത്യാവശ്യം കുറച്ചു പാചകം ഒക്കെ ചെയ്തിരുന്നത് മനുവും അഭിയും കൂടി ആയിരുന്നു. പാവം കല്യാണ ചെക്കൻ ഇപ്പോൾ അടുക്കള ഭരണമാണ് പണി. എല്ലാം വിധിയുടെ വിളയാട്ടം.

ഋഷി ഹരിയുടെ ഓഫീസിൽ ആണിപ്പോൾ മുഴുവൻ സമയവും അവിടെ ആവുമ്പോൾ എന്തെങ്കിലും കാര്യം പറഞ്ഞു ശ്രീയെ വിളിച്ചു സൊള്ളാം കൂടെ മനുവിനെയും കൊണ്ടുപോവും മനു പിന്നെ ഓഫീസിൽ ചിക്കി ചികഞ്ഞു നടക്കും. കല്യാണം തീരുമാനിച്ചിട്ടും കോഴിത്തരത്തിന് ഒരു മാറ്റവും വന്നിട്ടില്ല ഇതെല്ലാം വൈഷ്‌ണവിയുടെ കയ്യിൽ കിട്ടുമ്പോൾ തീർന്നോളും.
പ്രിയ പിന്നെ ശ്രീയുടെ അന്നത്തെ ഷൗട്ടിങ് കഴിഞ്ഞു ഋഷിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പോലും പോവാറില്ല.

 

ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി.
നാളെയാണ് ഋഷിയും മനുവും ജിത്തുവും ബാംഗ്ലൂർക്ക് പോവുന്നത്.
ഋഷിക്കാണെങ്കിൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല. നാളെ പോയി കഴിഞ്ഞാൽ പിന്നെ നന്ദുവിനെ കാണാൻ കഴിയില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷെ നോ രക്ഷ.
അവസാനം രണ്ടും കൽപ്പിച്ച് അവളെ കാണാൻ പോവാം എന്ന് തീരുമാനിച്ചു.
അടുത്ത് കിടന്ന മനുവിനെ ഒന്ന് നോക്കി. അവൻ നല്ല ഉറക്കമാണെന്ന് കണ്ടതും അവനെ ഉണർത്താതെ അവൻ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. ഡോർ പുറത്ത് നിന്ന് പൂട്ടിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ശ്രീമംഗലത്തേക്ക് പുറപ്പെട്ടു.

തറവാട്ട് പടിക്കൽ എത്തിയപ്പോൾ അവൻ വണ്ടി ഓഫ്‌ ചെയ്തു മതിലിൽ ചാരി വെച്ചു. എന്നിട്ട് ബൈക്കിൽ കയറി നിന്ന് മതിലിൽ കയറി. മതില് ചാടി അകത്തെത്തി അവൻ തറവാട് ലക്ഷ്യമാക്കി നടന്നു.

ശ്രീയുടെ റൂമിന് സൈഡിലായാണ് മാവ് നിൽക്കുന്നത്. മാവിൽ കയറിയാൽ അവളുടെ റൂമിന്റെ ബാൽക്കണിയിൽ എത്താം. അവൻ മാവിന്റെ ചുവട്ടിൽ എത്തി.

ഈശ്വരാ ഉറുമ്പൊന്നും ഉണ്ടാവല്ലേ?????
പ്രാർത്ഥിച്ചുകൊണ്ടവൻ മാവിൽ വലിഞ്ഞു കയറി. ഒരുവിധം ബാൽക്കണിയിൽ കയറിപറ്റി.

അവളുടെ റൂമിലേക്ക്‌ കയറാൻ നിന്നപ്പോഴാണ് ബാൽക്കണിയിലെ സ്വിങ്ങിങ് ചെയറിൽ ഇരുന്നുറങ്ങുന്ന അവന്റെ നന്ദുവിനെ കാണുന്നത്.
നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
അവൻ അവളുടെ അടുത്തായി മുട്ടുകുത്തി ഇരുന്ന് അവളെ തന്നെ നോക്കിയിരുന്നു.

നന്ദൂ……… ഡീ നന്ദൂ…………
അവൻ അവളെ തട്ടി വിളിച്ചു.

അവൾ ശബ്ദം കേട്ട് ഞെട്ടിയുണർന്നു.

അയ്യോ…………………
അവൾ ഒച്ച വെച്ചു.

അത് കേട്ടവൻ പെട്ടെന്നവളുടെ വാ പൊത്തി.

ഒച്ച വെക്കാതെടി കുരിപ്പേ ഇത് ഞാനാ.
അവൻ അവളോടായി പറഞ്ഞു കയ്യെടുത്തു മാറ്റി.

ഋഷിയേട്ടനെന്താ ഇവിടെ????? ഇതെങ്ങനെ വന്നു????

നിന്നെ കാണാൻ തോന്നി അതുകൊണ്ട് വന്നതാ ദോ ആ മാവിൽ വലിഞ്ഞു കയറിയാ ഞാനിവിടെ എത്തിയത്.

അയ്യോ ആരെങ്കിലും കാണുന്നതിന് മുന്നേ പോവാൻ നോക്ക്.

മ്മ്ഹ്ഹ്.
അവൻ ഇല്ലെന്ന് തലയാട്ടി.

ശോ ഋഷിയേട്ടാ ആരേലും കാണും.

ആരും കാണില്ല നീ വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം.

ഇപ്പോഴോ ഒന്ന് പോയെ ഋഷിയേട്ടാ എനിക്ക് പേടിയാ ആരെങ്കിലും കാണുന്നതിന് മുന്നേ പോവാൻ നോക്ക്.

നീ വാടി ആരും അറിയാൻ പോവുന്നില്ല നാളെ ഞാൻ ബാംഗ്ലൂർ പോവും പിന്നെ നിന്നെ കാണാൻ പറ്റില്ല അതാടി പാതിരാത്രി ഈ മാവിന്റെ മോളിൽ വലിഞ്ഞു കയറിയത്.

അതിന് ഋഷിയേട്ടൻ എന്നെ കാണാനല്ലേ വന്നത് ഇപ്പൊ കണ്ടല്ലോ ഇനി പോവാൻ നോക്ക് പ്ലീസ്……..

നീ വരില്ലല്ലേ ശരി വരണ്ട കൊണ്ടുപോവാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ.
അവനതും പറഞ്ഞു അകത്തേക്ക് കയറാൻ ഭാവിച്ചു.

ഏയ്‌ ഏയ്‌ ഇതെങ്ങോട്ടാ ഈ പോവുന്നത്????
അവൾ അവനെ തടഞ്ഞു നിർത്തി.

അച്ഛനെ കാണാൻ പോകുവാ നിന്നെ എന്റെ കൂടെ വിടുവോ എന്നറിയണമല്ലോ?????

എന്റെ ദൈവമേ…….
അവൾ തലയിൽ കൈവെച്ചു പോയി.

അച്ഛാ…… അച്ഛാ………..
അവൻ വിളിക്കാൻ തുടങ്ങി.

ഏയ്‌ ഏയ്‌ ഏയ്‌ ഒച്ച വെക്കല്ലേ……….
അവൾ അവന്റെ വാ പൊത്തി.

ഇപ്പൊ എന്ത് വേണം ഞാൻ കൂടെ വരണം അത്രയല്ലേ ഉള്ളൂ ഞാൻ വരാം ഒച്ച വെച്ച് നാണംകെടുത്തരുത്.
അവൾ ദയനീയമായി പറഞ്ഞു.

അങ്ങനെ വഴിക്ക് വാ മോളെ.
അവൻ അവളെയും വലിച്ചു പുറത്തേക്ക് നടന്നു.

പതുങ്ങി പതുങ്ങി കള്ളന്മാരെ പോലെ രണ്ടു പേരും വാതിലിന് മുന്നിലെത്തി.
വാതിൽ പതിയെ തുറന്ന് പുറത്ത് നിന്ന് ചാരി അവളുടെ കയ്യും പിടിച്ചവൻ ബൈക്കിനടുത്തെത്തി.

അപ്പോഴാണ് അവൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത് ഒരു ബ്ലാക്ക് കളർ ബലൂൺ ടോപ്പും യെല്ലോ കളർ ട്രാക്ക് പാന്റ്സുമാണ് ഇട്ടിരിക്കുന്നത്.
പരിഭ്രമത്തോടെ നഖം കടിച്ചു നിൽപ്പാണ് അവൾ.
അവൻ കുസൃതിയോടെ വലിച്ചവളെ അടുപ്പിച്ച് കവിളിൽ ചുംബിച്ചു.

ഇങ്ങനെ പേടിക്കാതെടി ആരെങ്കിലും എഴുന്നേൽക്കുന്നതിനു മുന്നേ ഞാൻ നിന്നെ തിരികെ കൊണ്ടാക്കിയിരിക്കും പോരെ??????
അവളുടെ മൂക്കിൽ മൂക്കുരുമി അവൻ പറഞ്ഞു.

അവൾ ചെറുതായി ഒന്ന് ചിരിച്ചു.
പിന്നെ അവന്റെ ഒപ്പം ബൈക്കിൽ കയറി.

അന്നവർ പോയ കാവിലേക്കാണ് അവൻ അവളെയും കൊണ്ട് പോയത്.
നിലാവെളിച്ചത്തിൽ കാവിന് നേരത്തെ കണ്ടതിനേക്കാൾ ഭംഗി ഉള്ളത് പോലെ അവൾക്ക് തോന്നി. കൈ കോർത്തു പിടിച്ചവർ അകത്തേക്ക് നടന്നു.

അകത്തേക്ക് പോവും തോറും പാരിജാതപൂവിന്റെ വശ്യസുഗന്ധം അവരെ പൊതിഞ്ഞു.
കാവിൽ അങ്ങിങ്ങായി പൂത്തു നിൽക്കുന്ന പാരിജാത പൂക്കളെ അവൾ വിടർന്ന കണ്ണുകളോടെ നോക്കി. അത് കണ്ടവൻ ഒരു പൂവ് പറിച്ചവളുടെ നേർക്ക് നീട്ടി. അവളത് വാങ്ങി നാസികയിലേക്കടുപ്പിച്ച് അതിന്റെ സുഗന്ധം വേണ്ടുവോളം ആസ്വദിച്ചു കണ്ണുകൾ പൂട്ടി നിന്നു. അവൻ ചിരിയോടെ അവളുടെ കണ്ണിലേക്ക് ഊതി. അവൾ കണ്ണ് തുറന്നവനെ നോക്കി. നിലാവെളിച്ചത്തിൽ അവന്റെ മുഖം കണ്ടവൾ ചിരിയോടെ പെരുവിരലിൽ പൊങ്ങി അവന്റെ നെറ്റിയിൽ ചുംബിച്ചു.
അവൻ സന്തോഷപൂർവ്വം അതേറ്റു വാങ്ങി.

അവളെയും കൊണ്ടവൻ ഒരിടത്തായി ഇരുന്നു. എന്നിട്ടവളുടെ മടിയിലേക്ക് കിടന്നു. പെട്ടെന്നായത് കൊണ്ട് അവളൊന്ന് പകച്ചു പിന്നെ ചിരിയോടെ അവന്റെ തലയിൽ തഴുകി. അവളുടെ സ്നേഹസ്പർശത്തിൽ ലയിച്ചവൻ അവളെ തന്നെ നോക്കി ചിരിയോടെ കിടന്നു.

നിലവിൽ ശോഭിക്കുന്ന അവളുടെ കുഞ്ഞു മുഖവും തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയെയും അവൻ മതിമറന്നു നോക്കി.

മ്മ്മ്മ്……
അവൾ പുരികം പൊക്കി അവനോടു ചോദിച്ചു.

മ്മ്ഹ്ഹ്
അവൻ ഒന്നുമില്ലെന്ന് തലയാട്ടി.
പിന്നെ ഒന്നുയർന്നു പൊങ്ങി അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു.

സ്സ്………..
അവൾ എരിവ് വലിച്ചു.

ഋഷിയേട്ടാ എനിക്ക് വേദനിച്ചു.
അവൾ ചിണുങ്ങി.

അവൻ ചിരിയോടെ അവളുടെ മൂക്കിൽ ചുണ്ട് ചേർത്തു.

ഏറെ നേരം അവരവിടെ ഇരുന്നു. ഭാവി ജീവിതത്തെയും സ്വപ്നങ്ങളെയും കൊച്ചു കൊച്ചു വിശേഷങ്ങളും പങ്കുവെച്ചവർ അവരുടേതായ ലോകത്തിൽ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഋഷി ഓരോ കുസൃതികൾ കാണിക്കും അവൾ തിരികെ കണ്ണുരുട്ടിയും പിച്ചിയും അടിച്ചും കൊണ്ടിരുന്നു.

 

 

ഋഷിയേട്ടാ???????
അവൾ അവനെ വിളിച്ചു.

മ്മ്മ്മ്………..

പോവണ്ടേ???????

പോണോ?????
പിന്നെ പോവണ്ടേ????

കുറച്ചു കഴിഞ്ഞിട്ട് പോവാടി ഇത്ര നല്ല റൊമാന്റിക് അറ്റ്മോസ്ഫിയർ കണ്ടിട്ട് നിനക്ക് പോവാൻ തോന്നുന്നുണ്ടോ????

പിന്നല്ലാതെ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ ഇതിലും വലിയ നാണക്കേട് വേറെയില്ല.

ഓഹ് ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചിയോടാണല്ലോ എനിക്ക് പ്രേമം തോന്നിയത് എന്റെ ദൈവമേ…….
അവൻ മുകളിലേക്ക് കയ്യുയർത്തി കൊണ്ട് പറഞ്ഞു.

അവന്റെ പുറം പിച്ചി പറിച്ചാണ് അവൾ അതിനു മറുപടി കൊടുത്തത്.

അവൻ അവളെയും കൊണ്ട് തിരികെ തറവാട്ടിലേക്ക് തിരിച്ചു.

തണുപ്പ് ഏറിയതിനാൽ അവൾ അവനോട് കൂടുതൽ ചേർന്നിരുന്ന് അവനെ ചുറ്റിപിടിച്ചു.
അവൻ ചിരിയോടെ വണ്ടി ഓടിച്ചു.

മതിലിന് സൈഡിൽ പാർക്ക് ചെയ്തവൻ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറി.

എന്നാൽ അവിടെ കണ്ട കാഴ്ച കണ്ടവർ പകച്ചു നിന്നുപോയി.

സിവനെ പെട്ട്……………

വരാന്തയിൽ നിൽക്കുന്ന തറവാട്ടിലെ എല്ലാവരെയും കണ്ടവർ എങ്ങോട്ടോടണം എന്നറിയാതെ നിന്നുപോയി.
എല്ലാവരെയും വിളിച്ചു കൂട്ടിയ ആത്മനിർവൃതിയിൽ അഭി നൂറു വാൾട്ടിന്റെ ചിരി ചിരിച്ചു.

മരുമോനെ…………..
ഹരി അവനെ നീട്ടി വിളിച്ചു.

എന്താ അച്ഛാ?????

ഈ ഏർപ്പാട് സ്ഥിരമാണോ അതോ ഇന്നത്തെ മാത്രമാണോ????

ഇത് ഫസ്റ്റ് ടൈം ആണച്ഛാ.
അവൾ വിനയകുനയനായി പറഞ്ഞു നിർത്തി.

ശ്രീ ആകെ ചമ്മി ഒരു പരുവമായി.

മ്മ്മ്മ്…… ഇനി മേലിൽ ഇതാവർത്തിക്കരുത് കേട്ടല്ലോ??????
ഞാനെന്തായാലും വിശ്വനെ വിളിച്ചു നിങ്ങളുടെ കല്യാണകാര്യം സംസാരിക്കാൻ പോവാ ഇനിയും നീട്ടികൊണ്ട് പോയാൽ നീ വേണേൽ ഇവളെയും കൊണ്ട് ഒളിച്ചോടി എന്നിരിക്കും.

ഹരി പറയുന്നത് കേട്ട് ഋഷി ഇളിച്ചു.

അവന്റെ ചമ്മിയ മുഖം കാണുന്തോറും അഭിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.

ശ്രീ ആരെയും നോക്കാതെ തലതാഴ്ത്തി നിന്നു.

നിന്ന് കാല് കഴക്കണ്ട അകത്തേക്ക് പൊക്കോ.
ഹരി അവളോടായി പറഞ്ഞു.

കേൾക്കണ്ട താമസം ആരുടേയും മുഖത്ത് നോക്കാതെ അവൾ അകത്തേക്കോടി.

അവൾ പോകുന്നത് നോക്കിയിട്ട് അയാൾ ഋഷിക്ക് നേരെ തിരിഞ്ഞു.

ഇനി നിന്നോട് പ്രേത്യേകം പറയണോ????

ഏ???? അപ്പോ എനിക്കും അകത്തോട്ട് പോകാവോ?????

അയ്യടാ രണ്ടു വീട്ടിൽ ഇത്രയും ദൂരെ കഴിഞ്ഞിട്ട് ഇങ്ങനെ ഇനി ഒരു വീട്ടിൽ കൂടി നിർത്താത്തത്തിന്റെ കുറവേ ഉള്ളൂ വീട്ടിൽ പോവാൻ നോക്കടാ…..

അത് കേട്ടവൻ എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു പുറത്തേക്ക് നടന്നു. അവന്റെ പിന്നാലെ അഭിയും പോയി.

അവൻ പോയിക്കഴിഞ്ഞതും അത്രയും നേരം അടക്കി പിടിച്ചിരുന്ന ചിരി അവർ പുറത്തു വിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

ഈ പിള്ളേരുടെ ഒരു കാര്യം………..
ചിരിയോടെ പറഞ്ഞവർ അകത്തേക്ക് നടന്നു.

 

—————————————————————-

 

മുഷ്ടി ചുരുട്ടി നെറ്റിയിൽ അടിച്ച് ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു ഋഷി.
അവന്റെ നിൽപ്പ് കണ്ടു ചിരിയോടെ അഭി അവനരികിൽ എത്തി.

അളിയാ……………..
അവനെ അഭി നീട്ടിവിളിച്ചു.

അവൻ അഭിയെ കലിപ്പിച്ചു നോക്കി.

നീ ശ്രീക്കുട്ടിയെയും കൊണ്ട് പോവുന്നത് ഞാൻ കണ്ടിരുന്നു.
ഞാനാ എല്ലാവരെയും വിളിച്ചു കൂട്ടിയത്.

അഭി പറഞ്ഞു തീർന്നതും ഋഷി അവന്റെ കഴുത്തിൽ പിടിച്ചു മതിലിൽ ചേർത്തിരുന്നു.

മനുഷ്യനെ നാണംകെടുത്തുന്നോടാ പന്നി……………

അവളെ പാതിരാത്രി വിളിച്ചോണ്ട് പോവുമ്പോൾ ഓർക്കണമായിരുന്നു ഇതൊക്കെ.
അഭിയും വിട്ടുകൊടുത്തില്ല.

അത് കേട്ടതും ഋഷിക്ക് അങ്ങ് പെരുത്തു കയറി.
അവൻ അഭിയുടെ ചെവിയിൽ അക്ഷരംശ്ലോകം പാടാൻ തുടങ്ങി.
മലയാളത്തിൽ തുടങ്ങി തമിഴ്, ഹിന്ദി, സംസ്‌കൃതം ഇവയിലൂടെ ഒക്കെ സഞ്ചരിച്ചു അവസാനം ഇംഗ്ലീഷിൽ ചെന്ന് നിന്ന അവന്റെ ഭാഷാവിജ്ഞാനത്തിന് മുന്നിൽ അഭിയുടെ ബാല്യവും കൗമാരവും യവ്വനവും വരെ പകച്ചു പണ്ടാരമടങ്ങി പോയി.

എല്ലാം പാടി അവസാനിച്ചപ്പോൾ അവന്റെ ചെവിയിൽ ഒരു മൂളൽ മാത്രം ബാക്കിയായി.
കിളിപോയത് പോലെ നിന്ന അവന്റെ തലയിൽ അടിച്ചിട്ട് ഋഷി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.
അഭി വെളിവില്ലാത്തത് പോലെ തലകുടഞ്ഞു തറവാട്ടിലേക്ക് കയറി.

 

—————————————————————-

 

രാവിലെ എഴുന്നേറ്റത് മുതൽ ശ്രീക്ക് കോളായിരുന്നു അഭിയും ആമിയും കൂടി അവളെ കളിയാക്കി ഒരു വഴിക്കാക്കി. തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് നോക്കാൻ തന്നെ അവൾക്ക് ചളിപ്പായിരുന്നു. തല വഴി മുണ്ടിട്ട് നടന്നാലോ എന്ന് വരെ ചിന്തിച്ചു.
സഹികെട്ടവൾ ഇതിന്റെ എല്ലാം കാരണക്കാരനെ വിളിച്ചു രണ്ടു ചീത്ത പറഞ്ഞു. അവിടുന്ന് തിരിച്ചു പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ തന്നെ അവൾ ഫോൺ വെച്ച് അതിർത്തി കടന്നു.

അന്ന് ഉച്ചക്കുള്ള ഫ്‌ളൈറ്റിൽ ഋഷിയും അഭിയും കല്യാണചെക്കനേയും കൊണ്ട് ബാംഗ്ലൂർക്ക് പോയി.

പിന്നെ അങ്ങോട്ട്‌ കല്യാണതിരക്കുകൾ ആയിരുന്നു. അതിനിടയിലും ഋഷി ശ്രീയെ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. വീഡിയോ കാളിലൂടെ വൈഷ്ണവി ശ്രീയും ആമിയുമായി അടുത്തു. അവളുമായി വീഡിയോ കാൾ ചെയ്യുമ്പോൾ ശ്രീ ഐഷുവിനെയും കൂടി ഉൾപ്പെടുത്തും അതോടെ അവളും ഹാപ്പി.

 

ഇന്നാണ് കല്യാണം. അഭിയും ഋഷിയും കൂടി മനുവിനെ ഒരുക്കാൻ വന്നതാണ് എന്നാൽ ചെക്കൻ രാവിലെ തന്നെ ആ ഫേഷ്യൽ ഈ ഫേഷ്യൽ എന്നൊക്കെ പറഞ്ഞു ഓരോ ക്രീമുകൾ വാരി മുഖത്ത് തേക്കുന്നു. അഭിയും ഋഷിയും വായും പൊളിച്ചവനെ നോക്കി നിന്നുപോയി.

ഇതിലും ഭേദം ഏഷ്യൻ പെയിന്റ്സുകാരെ വിളിക്കുന്നതായിരുന്നു അതാവുമ്പോ, അര മണിക്കൂറിൽ കാര്യം തീരും.
അഭി അവനെ പുച്ഛിച്ചു.

അവസാനം പറക്കും തളികയിലേത് പോലെ ആവാതിരുന്നാൽ മതി.
ഋഷിയും കൂടി അവന്റെ കൂടെ ചേർന്നു.

മനുവിന് പിന്നെ കാണ്ടാമൃഗം പോലും ദക്ഷിണ വെച്ച് പിന്മാറുന്ന തരത്തിലുള്ള തൊലിക്കട്ടി ആയത് കൊണ്ട് അവൻ അവരെ നോക്കി പൗഡർ മുഖത്തേക്ക് കമത്താൻ തുടങ്ങി.
ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്നുള്ളത് കൊണ്ട് അവർ അവനെ പൊക്കി ദക്ഷിണ കൊടുക്കുന്നിടത്തേക്ക് കൊണ്ടുപോയി.
പിന്നെ അങ്ങോട്ട്‌ ദക്ഷിണ കൊടുക്കലിന്റെ മേളയായിരുന്നു. കുനിഞ്ഞു കുനിഞ്ഞു പാവത്തിന്റെ നടു ഒടിഞ്ഞു.
അവസാനം വകയിലെ ഏതോ ഒരു സ്ത്രീയുടെ ഊഴമായി അവർക്ക് ദക്ഷിണ കൊടുത്ത് കാലിൽ വീണു. ഇത്‌ കൊണ്ട് കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു മനു. എന്നാൽ അവൻ കാലിൽ വീണ് കുറെ കഴിഞ്ഞിട്ടും അവർ അനുഗ്രഹിച്ചില്ല. പണ്ടേ അവർക്ക് അവനെ കണ്ണിൽ പിടിക്കില്ല അതുകൊണ്ട് കിട്ടിയ അവസരം അവർ മുതലെടുത്തു.
അവസാനം സഹികെട്ടവൻ അവരെ തലയുയർത്തി നോക്കി.

അമ്മച്ചീ നോക്കി നിക്കാതെ അനുഗ്രഹിക്കാൻ നോക്ക്
എന്നെക്കൊണ്ട് ഇങ്ങനെ ഒരുപാട് നേരം കുനിഞ്ഞു നിക്കാൻ പറ്റില്ല ഈ നടു എനിക്കിനീം ആവശ്യമുള്ളതാ.

അവൻ പറയുന്നത് കേട്ട് അവിടെ നിന്നവരെല്ലാം ചിരിക്കാൻ തുടങ്ങി. അത് കണ്ട് ദേഷ്യത്തിൽ അവനെ നോക്കി തലയിൽ അനുഗ്രഹം കൊടുക്കുന്നത് പോലെ തട്ടിയിട്ട് പോയി.
അവൻ തല ഉഴിഞ്ഞു കൊണ്ട് എഴുന്നേറ്റു.

ഇത് കണ്ട് ഋഷിയും അഭിയും ചിരിച്ചു മറിഞ്ഞു.

അവർ അവനെ മണ്ഡപത്തിലേക്ക് കൊണ്ടുപോയി.
മണ്ഡപത്തിൽ കയറി ഇരുന്നത് മുതൽ ചെക്കൻ സെൽഫി എടുപ്പായിരുന്നു പണി തിരിഞ്ഞും മറിഞ്ഞും ഇരുന്നവൻ സെൽഫി എടുക്കാൻ തുടങ്ങി അവസാനം പൂജാരി നോക്കി പേടിപ്പിക്കുന്നത് കണ്ടപ്പോൾ അഭി ചെന്ന് ഫോൺ പിടിച്ചു വാങ്ങി വെച്ചു.
അവൻ പിന്നെ അവിടെ കിടന്ന ഒരു റോസാപ്പൂവെടുത്തായി കളി. അതിന്റെ ഓരോ ഇതളും അടർത്തി കളിച്ചവനിരുന്നു.

പെണ്ണിനെ വിളിക്കാൻ സമയമായി.

പൂജാരി പറഞ്ഞതും കുറച്ചു പേര് അകത്തേക്ക് പെണ്ണിനെ വിളിക്കാൻ പോയി.

കുറച്ചു കഴിഞ്ഞതും താലവുമേന്തി വൈഷ്ണവി എത്തി.
പീച്ച് കളറിൽ ഗോൾഡൻ ഹെവി വർക്കുള്ള സാരിയും അത്യാവശ്യം ആഭരണങ്ങളും അണിഞ്ഞു ലൈറ്റ് മേക്കപ്പും ഇട്ട് വരുന്ന അവളെ കണ്ടവൻ വാ തുറന്നു ഇരുന്നു പോയി.
പൂജാരി ഹോമകുണ്ഡത്തിലേക്കെറിഞ്ഞ പൂവ് വായിൽ വീണപ്പോഴാണ് അവൻ വായടച്ചത്. അവൻ പൂജാരിയെ കൂർപ്പിച്ചു നോക്കി.
അപ്പോഴേക്കും അവൾ മണ്ഡപത്തിൽ കയറി ഇരുന്നിരുന്നു.

അഗ്നി സാക്ഷിയായി അവൻ വൈഷ്ണവിയുടെ കഴുത്തിൽ താലി ചാർത്തി അവളുടെ സീമന്തരേഖ ചുവപ്പിച്ചു. അവൾ കണ്ണുകൾ അടച്ചത് സ്വീകരിച്ചു.
അവളുടെ കയ്യും പിടിച്ചു മൂന്നു പ്രാവശ്യം ഹോമകുണ്ഡത്തെ വലം വെച്ചു.

പിന്നെ അങ്ങോട്ട്‌ ഫോട്ടോ സെക്ഷനായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു ചിരിച്ചു രണ്ടുപേരുടെയും വാ കഴച്ചു. ഒരുവിധം എല്ലാ ബന്ധുക്കളും ഒതുങ്ങിയപ്പോൾ പിന്നെ ഫോട്ടോഗ്രാഫർമാര് പറയുന്നത് പോലെയായി കാര്യങ്ങൾ. നിന്നും ഇരുന്നും കിടന്നും ഫോട്ടോ എടുക്കാൻ തുടങ്ങി.

ഇനി പെണ്ണിനെ എടുത്തു പൊക്കണം.
ഫോട്ടോഗ്രാഫർമാരിൽ ഒരുത്തൻ പറഞ്ഞു.

എന്തോന്നാ?????

പെണ്ണിനെ രണ്ടു കയ്യിലായി എടുത്തു പൊക്കാൻ.
അയാൾ വീണ്ടും പറഞ്ഞു.

ഒന്നുപോയെടാ മനുഷ്യൻ രാവിലെ മുതൽ ദക്ഷിണ കൊടുത്തു ദക്ഷിണ കൊടുത്തു നടു ഒടിഞ്ഞിരിക്കുവാ അപ്പോഴാണ് ഈ അരിച്ചാക്കിനെ എടുത്തു പൊക്കാൻ പറയുന്നത്.
എനിക്കെങ്ങും വയ്യ.
അവന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.
വൈഷ്ണവി അവനെ നോക്കി പല്ല് കടിച്ചു.

അയ്യോ വിച്ചു മോളെ ചേട്ടൻ ചുമ്മാ പറഞ്ഞതാടി……….. നീയെന്റെ മുത്തല്ലേ ഞാൻ നിന്നെ അങ്ങനെ വല്ലതും പറയുവോ???????
മനു കളം മാറ്റി ചവിട്ടി.

എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അമ്പിനും വില്ലിനും അടുത്തില്ല. അവസാനം മനു അവളെ എടുത്തു പൊക്കി ആ മണ്ഡപം മുഴുവൻ നടന്നു കഴിഞ്ഞാണ് അവൾ ഒരുവിധം അയഞ്ഞത്.
അത് കഴിഞ്ഞു മനു നടുവിനും കൈ കൊടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ അഭിയും ഋഷിയും വയറും പൊത്തി ചിരിച്ചു.

എല്ലാം കഴിഞ്ഞു വിഭവസമൃദ്ധമായ സദ്യയും മൂന്നു കൂട്ടം പായസവുമായിരുന്നു. ( പായസം ഏതൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം എനിക്ക് പായസത്തിന്റെ പേരൊന്നും അത്ര പിടിയില്ല 😌 )

സദ്യ സമയം ചെക്കൻ പെണ്ണിനെയും പെണ്ണ് ചെക്കനെയും ഊട്ടി.
മണ്ഡപത്തിൽ നിന്ന് നേരെ വീട്ടിലേക്ക് പുറപ്പെട്ടു വൈഷ്‌ണവിയുടെ വീട്ടിൽ നിന്ന് ആരും വരാതിരുന്നത് കൊണ്ട് പിന്നെ കരച്ചിലും പിഴിച്ചിലും ഒന്നും ഉണ്ടായിരുന്നില്ല.
വലതു കാൽ വെച്ചവൾ മനുവിന്റെ വീട്ടിൽ കയറി.

പിന്നെ മധുരം കൊടുക്കലും മറ്റുമായി ചടങ്ങുകൾ മുറയ്ക്കു നടന്നു.

 

 

————————————————————–

 

രാത്രി മുറിയിൽ ആദ്യരാത്രിക്കുള്ള തയ്യാറെടുപ്പിലാണ് മനു.

മധുവിധുരാവുകളെ സുരഭിലയാമങ്ങളേ
മടിയിലൊരാൺപൂവിനെ താ………

കണ്ണാടിയിൽ നോക്കി മുഖത്ത് പൗഡറിട്ട് കൊണ്ടവൻ പാടുകയാണ്. പാട്ട് കേട്ടാൽ എരുമ പോലും തോറ്റു പോവും.

വൈഷ്‌ണവി പാൽ ഗ്ലാസ്സുമേന്തി മുല്ലപ്പൂവും ചൂടി സെറ്റും മുണ്ടും ഉടുത്തു നാണം കലർന്ന ചിരിയുമായി വരുമെന്ന് പ്രതീക്ഷിച്ചവൻ മുണ്ടിന്റെ അറ്റം കയ്യിൽ പിടിച്ചു ജനലിനു സൈഡിലായി നിന്നു.

കുറച്ചു കഴിഞ്ഞവളുടെ കാൽപ്പെരുമാറ്റം കേട്ട് ചിരിയോടെ തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് നൈറ്റ് ഡ്രസ്സും ഇട്ട് ഉച്ചിയിൽ മുടിയെല്ലാം വാരി കെട്ടി വരുന്ന അവളെയാണ്. ലൈൻ കമ്പിയിൽ ഷോക്കടിച്ചു കരിഞ്ഞ കാക്കയെ പോലെ അവൻ നിന്നു.

ഇതെന്താ മനു ഈ വേഷത്തിൽ നീ എവിടെയെങ്കിലും പോവുന്നുണ്ടോ???
അവൾ അവനോട്‌ ചോദിച്ചു.

അല്ല ആദ്യരാത്രി ചെക്കൻ ഇങ്ങനെ അല്ലെ മണിയറയിൽ നിൽക്കേണ്ടത് നീയെന്താ ഈ വേഷത്തിൽ പോയി സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂ ഒക്കെ ചൂടി വാ.

ഞാനോ?????

പിന്നല്ലാതെ ഞാനോ പൊ പിന്നെ ഒരു ഗ്ലാസ്‌ പാലും എടുത്തോ……
അവൻ പറഞ്ഞു.

പിന്നെ എനിക്കൊന്നും വയ്യാ.

എടി അതൊക്കെ ഉടുത്തു വന്നാൽ നിന്നെ കാണാൻ നല്ല ഭംഗി ആയിരിക്കും. ഇന്ന് നമ്മുടെ കല്യാണത്തിന് സെറ്റ് സാരി ഉടുത്തു വന്ന നമ്മുടെ ഓഫീസിലെ ദിവ്യയില്ലേ അവളെ കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ????

അവൻ പറയുന്നത് കേട്ടതും അവൾ ഉറഞ്ഞു തുള്ളി.

അപ്പൊ നിങ്ങൾ അവളെയും ഓർത്ത് നിൽക്കുവായിരുന്നല്ലേ എനിക്കറിയാം പണ്ടേ നിങ്ങൾക്കവളെ കാണുമ്പോൾ ഒരിളക്കമുണ്ട്……

മോളെ അങ്ങനെ അല്ല…….

നിങ്ങളൊന്നും പറയണ്ട എല്ലാം എനിക്ക് മനസ്സിലായി.
വൈഷ്ണവി കത്തി കയറുകയാണ്.

വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന രീതിയിൽ അവൻ നിന്നു.
പ്രശ്നം രൂക്ഷമാവുന്ന സ്ഥിതി വന്നപ്പോൾ അവൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.

🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈

 

 

 

തുടരും………………….

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!