Skip to content

മഴ – പാർട്ട്‌ 27

mazha aksharathalukal novel

കല്യാണം കഴിഞ്ഞു എല്ലാവരും തിരികെ നാട്ടിലെത്തി.
മനുവിന്റെ ദാമ്പത്യജീവിതം പൊട്ടലും ചീറ്റലും പൊട്ടിത്തെറികളുമായി മുന്നോട്ട് പോവുന്നു. അഭി പഴയത് പോലെ ഓഫീസിൽ പോയി തുടങ്ങി. ഋഷി ഹോസ്പിറ്റലിന്റെ ഉത്തരവാദിത്തത്തിലേക്ക് കടന്നു. അന്നത്തെ സംഭവത്തിന്‌ ശേഷം അവൻ ശ്രീയെ കാണാൻ വന്നിട്ടില്ല വെറുതെ എന്തിനാ നാറുന്നത് കല്യാണം കഴിഞ്ഞാൽ പിന്നെ അവളെങ്ങും പോവാതെ അടുത്തുണ്ടാവുമല്ലോ എന്നാശ്വസിച്ചു.
ആമിയും ശ്രീയും വീട്ടിൽ തന്നെ ഉണ്ട്. കല്യാണം കഴിയുന്നത് വരെ ഹോസ്പിറ്റലിൽ പോവണ്ടെന്ന് മുത്തശ്ശി ഓർഡർ ഇട്ടു. ഇപ്പൊ അടുക്കളയിൽ പാചകം പഠിക്കലാണ് രണ്ടു പേരുടെയും പണി. നേരത്തെ അടുക്കളയിൽ കയറി ശീലിച്ചത് കൊണ്ട് രണ്ടുപേർക്കും വല്യ ബുദ്ധിമുട്ടൊന്നും ആ കാര്യത്തിലില്ല.

ശരണും ശീതളും പഴയത് പോലെ തന്നെ. എങ്കിലും ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ശരണിനോട് അവൾക്ക് പഴയത് പോലെ അകൽച്ച ഒന്നും കാണിക്കാറില്ല അവന്റെ കാര്യങ്ങൾ ഭംഗിയായി ചെയ്തു കൊടുക്കും അവനോട് സംസാരിക്കുകയും അവന്റെ ഒപ്പം സമയം ചിലവഴിക്കുകയും ഒക്കെ ചെയ്യും അതിനെല്ലാം ഒരു പരുതി വരെ പൊന്നുമോളാണ് കാരണം. അവളുടെ മാറ്റം ശരണിലും അമ്മയിലും സന്തോഷം നിറച്ചു.

 

കല്യാണത്തിന് രണ്ടാഴ്ച ലീവ് എടുത്തു കഴിഞ്ഞ് ഇന്നാണ് ശരൺ ഹോസ്പിറ്റലിലേക്ക് പോവുന്നത്.

ഏട്ടാ…………..
പോവാൻ ഇറങ്ങിയ ശരണിന്റെ അടുത്തേക്ക് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണപൊതിയുമായി അവൾ ചെന്നു.

ഇന്നാ ഇത് കൂടി കൊണ്ടുപൊക്കോ.
അവൾ പൊതി അവന് നേരെ നീട്ടി.

അവൻ സംശയത്തോടെ പൊതിയിലേക്ക് നോക്കി.

ഇതെന്താ???????

ഉച്ചക്ക് കഴിക്കാനുള്ള ചോറും കറിയും.

അതിന് ഞാൻ ചോറൊന്നും കൊണ്ടുപോകാറില്ല ക്യാന്റീനിൽ നിന്ന് കഴിക്കാറാ പതിവ്.

അത് കേട്ടതും അവളുടെ മുഖം വാടി.

എന്തായാലും എന്റെ ഭാര്യ കൊണ്ടുവന്നതല്ലേ ഞാൻ കൊണ്ടുപൊക്കോളാം തന്നേക്ക്.

അവൻ പറയുന്നത് കേട്ടവൾ പൊതി അവന്റെ കയ്യിൽ കൊടുത്തു.

ഇനി മുതൽ ക്യാന്റീനിൽ നിന്ന് കഴിക്കണ്ട ഇവിടുന്ന് കൊണ്ടുപോവാം.

കല്പനപോലെ.
അവൻ കൈകൂപ്പി പറയുന്നത് കേട്ടവൾ അറിയാതെ ചിരിച്ചു പോയി.

അപ്പോഴാണ് പൊന്നുമോൾ അങ്ങോട്ട് വരുന്നത്.

അച്ഛാ……….
അവൾ ഓടി ശരണിന്റെ കയ്യിലേക്ക് കയറി.

അച്ഛ ഹോസ്പിറ്റലിൽ പോയിട്ട് വരാട്ടോ.
തന്റെ സ്റ്റെത്തിൽ പിടിച്ചു കളിക്കുന്ന അവളോടായി പറഞ്ഞു.

അച്ഛ പോണ്ട…….
അവൾ അവനെ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.

അച്ഛ പോയിട്ട് വൈകിട്ട് ചോക്ലേറ്റ് ഒക്കെ വാങ്ങി വരാടാ എന്നിട്ട് അച്ഛനും മോൾക്കും കൂടി കളിക്കാല്ലോ.

ചോക്ലേറ്റ് മേച്ചു തരുവോ????

പിന്നെ മേടിച്ചു തരാതെ എന്റെ മോൾക്ക് അച്ഛൻ ഒരുപാട് ചോക്ലേറ്റ് വാങ്ങി തരും.

ഹൈ……….
അവൾ സന്തോഷത്തോടെ കൈകൊട്ടി.

ഇനി അച്ഛ പോട്ടെ എന്റെ മോളൊരുമ്മ തന്നെ.

അവൻ പറഞ്ഞു തീർന്നതും കവിളിലും നെറ്റിയിലും ചുണ്ടിലും എല്ലാം കുഞ്ഞിന്റെ സ്നേഹചുംബനങ്ങൾ പതിഞ്ഞിരുന്നു.
അവൻ നിറഞ്ഞ മനസ്സോടെ എല്ലാം ഏറ്റ് വാങ്ങി തിരികെ അവളുടെ ഉണ്ട കവിളിൽ അമർത്തി ചുംബിച്ച് കുഞ്ഞിനെ ശീതളിന്റെ കയ്യിലേക്ക് കൊടുത്തു.

പോയിട്ട് വരാം ഭാര്യേ.
അവളുടെ കവിളിൽ തട്ടി അവൻ തിരിഞ്ഞു. പിന്നെ എന്തോ ഓർത്തത് പോലെ തിരിഞ്ഞവളുടെ നെറ്റിയിൽ ചുംബിച്ചു.
അവൾ തരിച്ചു നിന്നുപോയി.
കണ്ണുമിഴിച്ച് നിൽക്കുന്ന അവളെ നോക്കി ചിരിച്ചവൻ കാറിലേക്ക് കയറി.
പോന്നു മോൾ അത് കണ്ട് കുസൃതി ചിരി ചിരിച്ചു.

റ്റാറ്റാ…………

പൊന്നു അവനെ കൈവീശി കാണിച്ചു കൊണ്ടിരുന്നു. അവനും തിരിച്ചു കൈവീശി ശീതളിനെ ഒന്ന് നോക്കി കാർ മുന്നോട്ടെടുത്തു.
അവൾ അവൻ പോവുന്നതും നോക്കി അങ്ങനെ നിന്നുപോയി. പൊന്നുമോൾ കയ്യിൽ നിന്ന് ഊർന്നിറങ്ങി അകത്തേക്കോടിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.
കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ചോർത്തവളുടെ ചൊടിയിൽ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു. നെറ്റിയിൽ അവന്റെ അധരത്തിന്റെ ചൂട് ഇപ്പോഴും ഉണ്ടെന്ന് അവൾക്ക് തോന്നി. ഒരു ചിരിയോടെ അവൾ അകത്തേക്ക് നടന്നു.

 

 

—————————————————————-

 

 

🎶 Vaseegaraa en nenjinikka un pon madiyil thoonginaal poadhum
Adhae kanam en kannuranga mun jenmangalin aekkangal theerum
Naan naesippadhum suvaasippadhum un dhayavaal thaanae
Aengugiraen aengugiraen un ninaivaal naanae

 

Adai mazhai varum adhil nanaivoamae
Kulir kaaychchaloadhu sila naeram oru poarvaikkul iru thookkam
Kulu kulu poykal solli enai velvaay
Adhu therindhum kooda anbae manam adhaiyaedhaan edhirpaarkkum
Engaeyum poagaamal dhinam veettilaeyae nee vaendum
Sila samayam vilaiyaattaay un aadaikkul naan vaendum………. 🎶

 

 

ശ്രീ പുറത്ത് ചാറുന്ന മഴയിലേക്ക് കണ്ണും നട്ട് ബാൽക്കണിയിലെ സ്വിങ്ങിൽ ഇരുന്നു പാടുകയാണ്.

മനസ്സിൽ പ്രണയം നിറഞ്ഞു തുളുമ്പി. കണ്ണുകൾ അടച്ചവളിരുന്നു. ഋഷിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു.

എന്താണ് എന്റെ നന്ദൂട്ടൻ ഭയങ്കര ആലോചനയിൽ ആണല്ലോ????

ഋഷിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി.
അവളെ തന്നെ നോക്കി കുസൃതി ചിരിയോടെ വാതിൽ പടിയിൽ കൈ കുത്തി നിൽക്കുകയാണ്.

ഇതെപ്പോ എത്തി ഞാനറിഞ്ഞില്ലല്ലോ??
അവൾ അതിശയത്തോടെ ചോദിച്ചവൾ സ്വിങ്ങിൽ നിന്നെഴുന്നേറ്റു.

ഏ എത്തിയൊന്നോ അതിന് ഞാനെവിടെയും പോയില്ലല്ലോ????? നിനക്കിതെന്ത് പറ്റി എന്റെ ശ്രീക്കുട്ടി?????

മുന്നിൽ നിൽക്കുന്ന ആമിയെ കണ്ടവൾ ഞെട്ടി.

നീയോ???????

അതേ ഞാൻ തന്നെ.

അപ്പൊ ഋഷിയേട്ടനെവിടെ??????

ഋഷിയേട്ടനോ????? നിനക്കെന്താടി വട്ടോ???? ഋഷിയെട്ടനെങ്ങനെ ഇവിടെ വരാനാ??????

അപ്പൊ ഞാൻ കണ്ടതോ?????

ആരെ കണ്ടൂന്ന്????

ഋഷിയെട്ടനെ.

അവളുടെ ഉത്തരം കേട്ട് ആമി അവളെ ചുഴിഞ്ഞു നോക്കി.

സത്യം പറ ശ്രീക്കുട്ടി നീ വല്ല കഞ്ചാവും അടിച്ചിട്ടാണോ നിൽക്കുന്നത്????

അത് കേട്ട് ശ്രീ അവളെ നോക്കി പല്ല് കടിച്ചു.

അത് പിന്നെ നീയിങ്ങനെ പരസ്പര ബന്ധമില്ലാതെ വല്ലതും പറഞ്ഞാൽ പിന്നെ ഞാനെന്ത് കരുതണം??????

പോടീ പട്ടി.

ഹാ പിണങ്ങാതെ മുത്തേ…….. ഞാനൊരു തമാശ പറഞ്ഞതല്ലേ??????
ആമി അവളെ ചുറ്റി പിടിച്ചു.

മ്മ്മ്മ്മ്…………..
അവൾ ഗൗരവത്തിൽ മൂളി.

ഇനി പറ നീ എന്താ അങ്ങനെ പറഞ്ഞത്???

എടി ഞാനിവിടെ ഓരോന്നാലോചിച്ച് ഇരുന്നപ്പോൾ ഋഷിയേട്ടന്റെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ആ വാതിൽ പടിയിൽ നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
അവൾ ആമിയോട് പറഞ്ഞു.

ഓഹ് അപ്പൊ അതാണ് കാര്യം?????
ദിസ്‌ ഈസ്‌ ഹാലൂസിനേഷൻ ലാസ്റ്റ് സ്റ്റേജ് ഓഫ് ഹാലൂസിനേഷൻ.
ആമി നാടകീയമായി പറഞ്ഞു നിർത്തി.

അത് കേട്ടതും അവൾ കലിപ്പിൽ ആമിയെ നോക്കി.

നിന്ന് ആര്യ കളിക്കാതെ മുന്നീന്ന് മാറെഡി കോപ്പേ……..

ദേഷ്യത്തിൽ ആമിയെ തട്ടി മാറ്റി അവൾ അവിടുന്ന് പോയി.
പുറകെ അവളെ കളിയാക്കികൊണ്ട് ആമിയും.

ആമിയുടെ കളിയാക്കൽ സഹിക്കാതെ ഹാളിലേക്ക് ചെന്ന അവൾ കാണുന്നത് ഓഫീസിൽ നിന്ന് തിരികെ വരുന്ന അഭിയെയാണ്.

ഇന്നെന്താ അഭിയേട്ടാ പതിവില്ലാതെ നേരത്തെ?????
അവൾ ചോദിച്ചു.

ഒന്നുല്ലെന്റെ തമ്പുരാട്ടി അവിടെ പ്രേത്യേകിച്ചു പണിയൊന്നുമില്ല അതുകൊണ്ട് പോന്നതാണെ.

അപ്പോഴാണ് അവളുടെ കണ്ണുകൾ പുറകെ അങ്ങോട്ട്‌ വന്ന ഹരിയിലും ശിവനന്ദനിലും മുത്തശ്ശനിലും പതിഞ്ഞത്.

അല്ല നിങ്ങളെല്ലാവരും കൂടി ഇങ്ങോട്ട് പൊന്നോ?????
അവൾ സംശയത്തോടെ ചോദിച്ചു.

അതെന്താടി ഞങ്ങൾക്ക് ഒരുമിച്ച് വന്നാൽ ഇതിന് മുൻപും ഇതുപോലെ ഒരുമിച്ച് വന്നിട്ടുണ്ടല്ലോ ?????
അഭി അവളോട് തിരിച്ചു ചോദിച്ചു.

അല്ല അന്നൊന്നും ഇതുപോലെ പതിവില്ലാത്ത നേരത്തല്ലല്ലോ വന്നിട്ടുള്ളത്.

നീയാര് സേതുരാമയ്യരുടെ പെങ്ങളോ ഇങ്ങനെ നിർത്തി ചോദ്യം ചെയ്യാൻ??? പോയി കുടിക്കാൻ വെള്ളം എടുത്തിട്ട് വാടി.

അവൻ പറഞ്ഞതും ചുണ്ട് കോട്ടി അവൾ അടുക്കളയിലേക്ക് നടന്നു.

ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തിരിച്ചു വന്നപ്പോൾ അഭിയും ആമിയും സോഫയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.
അവളെ കണ്ടപ്പോൾ അവർ സംസാരം നിർത്തി.

ഇന്നാ വെള്ളം.

അവൾ അവന് നേരെ ഗ്ലാസ്‌ നീട്ടി.
അവനത് വാങ്ങി കുടിച്ചു.
വെള്ളം കുടിക്കുന്നതിനിടെ അവൻ ആമിയെ നോക്കി കണ്ണ് കാണിച്ചു. അത് മനസ്സിലായത് പോലെ അവൾ തിരികെ കണ്ണിറുക്കി.

ജിത്തുവേട്ടാ………
ആമി അവനെ വിളിച്ചു.

എന്താടി?????

നമ്മുടെ ഹോസ്പിറ്റലിലെ സീമ ഡോക്ടറെ കൊണ്ട് ഇവിടെ പലരെയും ചികിൽസിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അവൾ ഇടം കണ്ണിട്ട് ശ്രീയെ നോക്കി.
അവളുടെ മുഖം ചുവക്കുന്നത് കണ്ടു അവൾ മനസ്സിൽ ഊറി ചിരിച്ചു.

മ്മ്മ്മ് ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്.

അതിനിവിടെ ആർക്കാ ഇപ്പൊ സൈക്യാട്രിസ്റ്റിന്റെ ചികിത്സ വേണ്ടത്.
അഭി ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.

ആ ചില സ്വപ്നജീവികൾക്ക് ഇപ്പൊ അതൊക്കെ ആവശ്യമായി വരും.

പറഞ്ഞു തീർന്നതും അവളുടെ മേൽ പില്ലോ വീണിരുന്നു.

പിന്നെ അങ്ങോട്ട്‌ പൂരമായിരുന്നു സോഫയിൽ കിടന്ന പില്ലോ എടുത്തു മൂന്നുപേരും യുദ്ധം തുടങ്ങി.
പില്ലോ പൊട്ടി അതിലെ പഞ്ഞി ചുറ്റും പറന്നു. എന്നിട്ടും അവർ യുദ്ധം നിർത്തിയില്ല. അവസാനം മുത്തശ്ശി വടിയെടുത്തപ്പോൾ അപകടം മണുത്ത ശ്രീയും ആമിയും കണ്ടം വഴി ഓടി. അഭി നിന്ന് തല്ല് മുഴുവൻ വാങ്ങി കൂട്ടി.

 

—————————————————————-

 

ആമിയും ശ്രീയും വരാന്തയിൽ ഇരുന്നു നിര കളിക്കുമ്പോഴാണ് മുറ്റത്തു രണ്ടു കാർ വന്നു നിന്നത്.
വന്നതാരാ എന്നറിയാൻ രണ്ടുപേരും എഴുന്നേറ്റു. കാറിൽ നിന്നിറങ്ങുന്നവരെ കണ്ടവർ ഞെട്ടലോടെ പരസ്പരം നോക്കി.

ആദ്യത്തെ കാറിൽ നിന്ന് നിരഞ്ജനും ഫാമിലിയും പുറത്തേക്കിറങ്ങി.
രണ്ടാമത്തെ കാറിൽ നിന്ന് ഋഷിയും ഫാമിലിയും ഇറങ്ങി.

ഇവരെയെല്ലാം കണ്ടു കിളിപോയി നിൽക്കുകയാണ് ശ്രീയും ആമിയും. രാവിലെ വിളിച്ചു സംസാരിച്ചപ്പോൾ പോലും ഋഷിയും നിരഞ്ജനും ഇന്ന് വരുന്ന കാര്യം പറഞ്ഞിരുന്നില്ല.
രണ്ടുപേരും അവരെ നോക്കി കണ്ണുരുട്ടി.
അത് കണ്ട് ഋഷിയും നിരഞ്ജനും ചിരിച്ചു കാണിച്ചു.

ഏട്ടത്തി……. ആമിയേച്ചി………..
ഋതു ഓടി വന്നവരെ സന്തോഷത്തോടെ കെട്ടിപിടിച്ചു.
അവർ തിരികെ അവളെ പുണർന്നു.

സുഖല്ലേ ഋതു കുട്ടാ?????
ശ്രീ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു.

പിന്നെ പരമസുഖം.
അവൾ ചിരിയോടെ പറഞ്ഞു.

അപ്പോഴേക്കും എല്ലാവരും അവർക്കരികിൽ എത്തിയിരുന്നു.

അമ്മമാർ ശ്രീയേയും ആമിയേയും സ്നേഹത്തോടെ ചേർത്ത് പിടിച്ചു.

ആഹാ നിങ്ങളെത്തിയോ???? വാ വാ അകത്തേക്കിരിക്കാം.
വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഹരി അവരെ അകത്തേക്ക് ക്ഷണിച്ചു.

അവരെല്ലാം ചിരിയോടെ അകത്തേക്ക് കയറി.
അവരുടെ പിന്നാലെ ഹരിയുടെ കയ്യിൽ തൂങ്ങി ഋതുവും പോയി.
വരാന്തയിൽ ആമിയും ശ്രീയും ഋഷിയും നിരഞ്ജനും ബാക്കിയായി.

ആമിയും ശ്രീയും അവരെ തുറിച്ചു നോക്കി.

എന്റെ പെണ്ണിനൊരു സർപ്രൈസ് ആയിട്ട് നമ്മുടെ കല്യാണകാര്യം തീരുമാനിക്കാൻ വന്നതാ ഇഷ്ട്ടായില്ലേ എന്റെ ആമി മോൾക്ക് ???
നിരഞ്ജൻ ആമിയുടെ തോളിലൂടെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

ചോദ്യം കേട്ടതും ആമിയുടെ മുഖത്ത് അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യമൊക്കെ എങ്ങോ പോയി മറഞ്ഞു.
നാണം കലർന്ന ചിരിയുമായി അവൾ നിലത്ത് കളം വരയ്ക്കാൻ തുടങ്ങി.

അവളുടെ എക്സ്പ്രഷൻ കണ്ട് ശ്രീ മിഴിഞ്ഞു നിന്നുപോയി.
അത് കണ്ട നിരഞ്ജൻ അവൾക്ക് നേരെ സൈറ്റ് അടിച്ചു കാണിച്ച് ആമിയുടെ കയ്യും പിടിച്ച് അകത്തേക്ക് പോയി.

കാലുവാരി………. ഉളുപ്പില്ലാത്തവൾ…..
അവളുടെ പോക്കും നോക്കി ശ്രീ പിറുപിറുത്തു.

ഋഷി അവളെ ചിരിയോടെ നോക്കി അവളുടെ കയ്യിലെ ചെറുവിരൽ അവന്റെ വിരലിനാൽ കോർത്തു പിടിച്ചു.
അവൾ വിടുവിക്കാൻ നോക്കും തോറും അവൻ കൂടുതൽ കോർത്തു വലിച്ചു.

എന്താണ് എന്റെ നന്ദൂട്ടൻ നല്ല ചൂടിലാണല്ലോ?????
അവളുടെ കാതിൽ ചോദിച്ചു.

അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു.

ഞാനൊരു സർപ്രൈസ് തന്നതല്ലേടി…
അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

വിട്……… കണ്ട നാൾ തൊട്ട് നിങ്ങൾക്ക് ഇത് തന്നെ അല്ലെ പണി??????

അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു.

ചുമ്മാ ഒരു രസം.
കണ്ണിറുക്കി അവൻ പറഞ്ഞു.

എനിക്കത്ര രസം തോന്നുന്നില്ല.

തോന്നുന്നില്ലേ?????? ഒട്ടും തോന്നുന്നില്ലേ????????
അവളിലേക്ക് മുഖം അടുപ്പിച്ചവൻ പറഞ്ഞു.

ദേ ഋഷിയേട്ടാ വിട്ടേ ആരെങ്കിലും കാണും……..
അവൾ നിന്ന് കുതറി.

മ്മ്മ്ഹ്ഹ്………….
ഇല്ലെന്നവൻ തലയാട്ടി.

പ്ലീസ് വിട്………..
അവൾ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു.

എങ്കിൽ പറ പിണക്കം മാറിയോ???????

ആ മാറി.

ശരിക്കും മാറിയോ????
അവൻ കുറുമ്പൊടെ ചോദിച്ചു.

ആഹ് ശരിക്കും മാറി പിടി വിട് ഋഷിയേട്ടാ………..

അവൾ കെഞ്ചി പറഞ്ഞതും അവൻ പിടി വിട്ടു.
ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചവൻ അകത്തേക്ക് നടന്നു.

അകത്തപ്പോൾ കല്യാണ ചർച്ച നടന്നു കൊണ്ടിരിക്കുകയായിരുന്നു. ശിവനന്ദൻ ജ്യോൽസ്യനെ വിളിക്കാനായി പോയി.

അവൾ ചുറ്റും നോക്കി. അഭി ഋതുവിന്റെ അടുത്തായി ഇരിപ്പുണ്ട്. രണ്ടുപേരും ഉണ്ണിയപ്പവുമായി പൊരിഞ്ഞ യുദ്ധത്തിലാണ്.
ആമിയും നിരഞ്ജനും കണ്ണും കണ്ണും നോക്കി കളിക്കുകയാണ്. നിരഞ്ജന്റെ ഓരോ നോട്ടത്തിലും പെണ്ണ് നിന്ന് പൂത്തുലയുന്നുണ്ട്.

അഭിയുടെ നോട്ടം അവളിൽ പതിച്ചപ്പോൾ അവൾ പതിയെ അകത്തേക്ക് വലിഞ്ഞു വെറുതെ നിന്ന് പണി ഇരുന്നു വാങ്ങണ്ടല്ലോ.

അഭി അവളെ വിട്ട് ആമിയെ നോക്കി.
അവിടെ അപ്പോൾ കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഗഥകൾ കൈമാറുകയാണ്.
അവൻ പതിയെ എഴുന്നേറ്റ് നിരഞ്ജന്റെ അടുത്തേക്ക് നടന്നു.

അളിയാ ഒരു മയത്തിലൊക്കെ നോക്ക് അല്ലെങ്കിൽ എന്റെ പെങ്ങൾ അവിടെ കിടന്നു പ്രസവിക്കും.
അവന്റെ ചെവിയിലായി അഭി പറഞ്ഞു.

എന്റെ പൊന്നളിയാ ഞാനൊന്ന് നോക്കിക്കോട്ടെ വല്ലപ്പോഴുമേ അവളെ ഒന്ന് കാണാൻ കിട്ടൂ.
നിരഞ്ജൻ അവന് നേരെ തൊഴുതു പറഞ്ഞു.

അല്ല എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിനക്കിതെന്തിന്റെ കേടാ അവൻ അവന്റെ പെണ്ണിനെ അല്ലെ നോക്കുന്നത്?????? അല്ലെങ്കിലും മനുഷ്യൻ ഒന്ന് റൊമാൻസിക്കാൻ നോക്കിയാൽ അപ്പൊ വരും എവിടെ നിന്നെങ്കിലും പൊട്ടിമുളച്ച്.
ഋഷി അവനെ നോക്കി പല്ല് കടിച്ചു.

എടാ നിനക്കൊക്കെ ഇവളുമാരെ വല്ലപ്പോഴുമെങ്കിലും കാണാല്ലോ ഞാനെന്റെ പെണ്ണിനെ കണ്ട കാലം മറന്നു. ശരണിന്റെ കല്യാണത്തിന് കണ്ടതാ പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല അറിയോ???? ആ എന്റെ മുന്നിൽ ഇങ്ങനെ വന്നു നിന്ന് കാണിച്ചാൽ സഹിക്കാൻ പറ്റുവോ??????
അഭി നിന്ന് കണ്ണ് തിരുമി.

നിനക്ക് നിന്റെ പെണ്ണിനെ കാണാൻ പറ്റാത്തത് ഞങ്ങളുടെ കുഴപ്പാണോ????

അല്ല എന്നാലും ഞാനിങ്ങനെ വടി പോലെ നിൽക്കുമ്പോൾ നിങ്ങളിങ്ങനെ റൊമാൻസിക്കുന്നത് കാണുമ്പോൾ ഒരു വൈക്ലബ്യം.

ആ വൈക്ലബ്യം മാറ്റാൻ എന്റെ കയ്യിൽ വഴിയുണ്ടെടാ നീയാ ചെവി ഇങ്ങ് കാണിച്ചേ.

ഋഷി പറഞ്ഞതും അവൻ ചെവി പൊത്തി.

അയ്യോ…… വേണ്ട വേണ്ടാത്തോണ്ടാ.

അങ്ങനെ പറയല്ലേ മുത്തേ അന്ന് പാടിയതിന്റെ ബാക്കി കേൾക്കണ്ടേ????

അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ രണ്ടു ദിവസം കഴിഞ്ഞാ അതിന്റെ ഹാങ്ങോവർ പോയത് എന്റെ സിവനെ…

അവൻ തലകുടഞ്ഞവിടെ നിന്ന് പോയി.

അവന്റെ പോക്കും നോക്കി നിന്ന നിരഞ്ജനും ഋഷിയും ചിരിച്ചു പോയി.

 

 

—————————————————————

 

 

ജ്യോൽസ്യൻ വന്നു കഴിഞ്ഞു എല്ലാവരും ഹാളിൽ അണിനിരന്നു.
ജ്യോൽസ്യൻ കവടി നിരത്തി ജാതകപൊരുത്തം നോക്കി.

ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തമുണ്ട് ദോഷങ്ങൾ ഒന്നും തന്നെ കാണുന്നില്ല.
പക്ഷെ ഒരു പ്രശ്നമുണ്ട്.

അദ്ദേഹം പറയുന്നത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.

എന്താ ജോത്സ്യരെ പ്രശ്നം?????
മുത്തശ്ശൻ ആധിയോടെ ചോദിച്ചു.

ഏയ്‌ പരിഭ്രമിക്കാൻ തക്കതായ ഒന്നുമില്ല. ജാതകപ്രകാരം ഇവരുടെ വിവാഹം അടുത്ത ഒരു മാസത്തിനുള്ളിൽ നടക്കണം അല്ലെങ്കിൽ പിന്നെ ഒരിക്കലും നടക്കില്ല.

അത് കേട്ട് എല്ലാവരും പരസ്പരം നോക്കി.

ഞാൻ നോക്കിയിട്ട് അടുത്താഴ്ച ഒരു നല്ല മുഹൂർത്തമുണ്ട് അത്രയും നല്ല സമയം വേറെ നോക്കിയിട്ട് കിട്ടിയില്ല നിങ്ങൾക്ക് ബുദ്ധിട്ടില്ലായെങ്കിൽ അന്നത്തേക്ക് മുഹൂർത്തം കുറിക്കാം.

അടുത്ത ആഴ്ച എന്ന് പറയുമ്പോൾ????
ഹരി സംശയം മറച്ചു വെച്ചില്ല.

ഇന്ന് തിങ്കൾ ഇന്നേക്ക് പത്താം നാൾ അതായത് അടുത്ത വ്യാഴാഴ്ച കൃത്യം 11നും 11:30നുമിടയിൽ നടത്താം. അല്ലാച്ചാൽ ഇതുപോലെ നല്ലൊരു സമയം കിട്ടാൻ ബുദ്ധിമുട്ടാ.

എങ്കിൽ അങ്ങനെ ആവട്ടെ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല അന്നത്തേക്ക് തന്നെ മുഹൂർത്തം കുറിച്ചോളൂ.
മുത്തശ്ശൻ മറുപടി കൊടുത്തു.

ഇതെല്ലാം കേട്ട് ഋഷിയുടെയും നിരഞ്ജന്റെയും മനസ്സിൽ ലഡ്ഡു പൊട്ടി. ഇന്നേക്ക് പത്താം നാൾ തങ്ങളുടെ പ്രാണൻ ജീവന്റെ പതിയായി വന്നുചേരുമല്ലോ എന്നവർ സന്തോഷിച്ചു.

എന്നാൽ ശ്രീയും ആമിയും ആകെ ധർമ സങ്കടത്തിലായി. കല്യാണം ഉടനുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിത്ര വേഗം ആവുമെന്നവർ കരുതിയില്ല. പെട്ടെന്നെല്ലാവരെയും പിരിഞ്ഞു പോകണമല്ലോ എന്നോർത്തവർ വിഷമിച്ചു.
അവരുടെ മുഖഭാവം കണ്ട ഋഷിയും നിരഞ്ജനും ആശ്വാസപ്പിക്കാൻ എന്നോണം അവരെ ചേർത്ത് പിടിച്ചു.

അഭിയും ഇതെല്ലാം കേട്ടാകെ ഞെട്ടലിൽ ആയിരുന്നു. തന്റെ എല്ലാം എല്ലാമായ രണ്ടുപേരാണ് പെട്ടെന്ന് പടിയിറങ്ങി പോവാൻ പോകുന്നത്. മനസ്സിൽ ഭാരം പോലെ തോന്നി. എങ്കിലും അത് പുറമെ പ്രകടിപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.
മുഖത്തെ വിഷമം ആരും കാണാതിരിക്കാനായി അവൻ ജ്യോത്സ്യനെ തിരികെ ആക്കാനായി പോയി.

ജോത്സ്യൻ പോയതും ലക്ഷ്മിയും നിരഞ്ജന്റെ അമ്മയും അവരെ വന്നു പൊതിഞ്ഞു. അവർ രണ്ടുപേരുടെയും മൂർദ്ധാവിൽ സ്നേഹചുംബനം നൽകി.

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഋതു ആയിരുന്നു അവൾ ശ്രീയെ ഇറുകെ പുണർന്നു.

ഏട്ടത്തി എനിക്കെത്ര സന്തോഷം ആണെന്നോ???? 10 ദിവസം കഴിഞ്ഞാൽ പിന്നെ എന്റെ ഏട്ടത്തി ഞങ്ങളുടെ കൂടെ ആയിരിക്കുമല്ലോ ഹോ ഓർത്തിട്ടെനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യാ.
അവൾ ശ്രീയുടെ കവിളിൽ അമർത്തി ചുംബിച്ചു.

എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ശ്രീയും ആമിയും ഒന്നും പറയാതെ ചിരിക്കാൻ ശ്രമിച്ചു.
വീട്ടുകാർ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കുന്നതും ആഭരണം എടുക്കുന്നതും ബന്ധുക്കളെ വിളിക്കുന്നതും ഒക്കെ ചർച്ച നടത്തുമ്പോൾ ഒന്നും മിണ്ടാതെ അവർ ഇരുന്നു.

ചർച്ചകൾ മുറുകിയപ്പോൾ അവർ രണ്ടുപേരും എഴുന്നേറ്റു മുകളിലേക്ക് പോയി.

ഒന്നും മിണ്ടാതെ ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കിയിരുന്നു. അസഹ്യമാം വിധം മൗനം അവർക്കിടയിൽ സ്ഥാനം പിടിച്ചു. ഒരു വാക്ക് പോലും പറയാതെ ഭാരപ്പെട്ട മനസ്സുമായി അവരിരുന്നു.

പെട്ടെന്നൊരു കല്യാണത്തിന് മനസ്സ് ഒരുക്കമല്ലായിരുന്നു. ചിന്തകൾ പല വഴി സഞ്ചരിക്കുമ്പോഴായിരുന്നു നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ജാനകിയുടെ ശബ്ദം അവരുടെ കാതിൽ പതിച്ചത്.

ശ്രീക്കുട്ടി ആമി വേഗം ഇങ്ങോട്ട് ഇറങ്ങി വാ ദേ ഇവരൊക്കെ പോവാൻ തയ്യാറെടുക്കുവാ…………..

അത് കേട്ടവർ പരസ്പരം നോക്കി. പിന്നെ എഴുന്നേറ്റു താഴേക്ക് നടന്നു.
അവർ ഹാളിലേക്ക് ചെല്ലുമ്പോൾ എല്ലാവരും പോവാനിറങ്ങുകയായിരുന്നു.

അമ്മയ്ക്ക് സന്തോഷമായി എത്രയും വേഗം എന്റെ മരുമകളായിട്ട് വീട്ടിലോട്ട് വാട്ടോ….
ലക്ഷ്മി അവളുടെ കവിളിൽ തലോടി പറഞ്ഞു.

മറുപടിയായി അവളൊന്ന് ചിരിച്ചു.

എല്ലവരും വെളിയിലേക്കിറങ്ങിയപ്പോൾ ഋഷി അവളുടെ അടുത്തായി നിന്നു.

പെട്ടെന്ന് എല്ലാവരെയും പിരിയണം എന്നുള്ള വിഷമം ആണെങ്കിൽ അത് വേണ്ട നിനക്കിവിടെ വരണമെന്ന് തോന്നുമ്പോഴെല്ലാം നിന്നെ ഞാനിവിടെ കൊണ്ടുവന്നിരിക്കും പിന്നെ എന്നെക്കൂടാതെ നിൽക്കാം എന്നൊന്നും കരുതരുത് അതിന് ഞാൻ സമ്മതിക്കില്ല എന്റെ കൂടെ എന്റെ നെഞ്ചോടു ചേർന്ന് നീയുണ്ടാവണം ഇനിയെന്നും. നീയില്ലാതെ എനിക്ക് പറ്റില്ലെടി ഈ 10 ദിവസം പോലും ഒരു യുഗമായാണ് തോന്നുന്നത്.
അതുകൊണ്ട് ഇനി വിഷമിച്ചിരിക്കരുത് കേട്ടല്ലോ.
അവളുടെ കവിളിൽ കൈ വെച്ചവൻ നെറ്റിയിൽ ചുംബിച്ചു.

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഇപ്പൊ തന്നെ പുറത്ത് നിന്ന് വിളി വരും.
ചിരിയോടെ പറഞ്ഞവൻ പുറത്തേക്കിറങ്ങി.
പുറകെ അവളും.

കാറിൽ കയറും മുന്നേ നിരഞ്ജൻ ആമിയെ നോക്കി കണ്ണുകളാൽ യാത്ര പറഞ്ഞിരുന്നു.

അവരുടെ കാറുകൾ ഗേറ്റ് കടന്ന് പോവുന്നതും നോക്കി എല്ലാവരും നിന്നു.

 

 

 

 

തുടരും………………………..

അപ്പൊ അവരുടെ കല്യാണ കാര്യത്തിൽ കൂടി ഒരു തീരുമാനം ഉണ്ടാക്കിയിട്ടുണ്ട്.

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!