രാത്രി അത്താഴം കഴിക്കുമ്പോഴും ശ്രീമംഗലത്ത് എല്ലാവരും കല്യാണ കാര്യത്തെ പറ്റി ആയിരുന്നു ചർച്ച.
അഭിയും മുത്തശ്ശനും ഹരിയും ശിവനന്ദനും ഓരോരോ അഭിപ്രായങ്ങൾ പറയുന്നുണ്ട്.
ശ്രീയും ആമിയും ഭക്ഷണം കഴിച്ച് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
ശ്രീ ബെഡിൽ കിടന്നു. മനസ്സിൽ പലവിധ ചിന്തകളും കടന്നു വന്നു.
ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നതല്ലേ…
ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ കടന്നു പോവുന്ന ഒരേ സമയം സങ്കടവും സന്തോഷവും തരുന്ന നിമിഷം അവളുടെ വിവാഹം തന്നെ ആയിരിക്കും. ഒരു ദിവസം ഒരൊറ്റ ദിവസം കൊണ്ട് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ വെറുമൊരതിഥിയായി മാത്രം മാറപ്പെടും. അതേ സമയം മറ്റൊരു മറ്റൊരു വീട് സ്വന്തം വീടായി മാറുന്നു.
ഒരു സ്ത്രീയിൽ നിന്ന് ഭാര്യയായും കുടുംബിനിയായും ഏട്ടത്തിയായും മരുമകളായും ഒക്കെ മാറുന്നു.
നെടുവീർപ്പിട്ടവൾ കണ്ണുകൾ പൂട്ടി.
നെറ്റിയിൽ മൃദുലമായ ഒരു കരസ്പർശമേറ്റവൾ കണ്ണ് തുറന്നു. തന്റെയടുത്ത് ചിരിയോടെ ഇരിക്കുന്ന അച്ഛനെ കണ്ടവൾ എഴുന്നേറ്റു.
എന്ത് പറ്റി അച്ഛന്റെ ശ്രീക്കുട്ടിക്ക് അവർ വന്നു പോയത് മുതൽ ഞാൻ ശ്രദ്ധിക്കുവാ മുഖത്തൊരു തെളിച്ച കുറവ് എന്ത് പറ്റി ഋഷിയുമായി വഴക്കിട്ടോ ?????
അവൾ ഇല്ലെന്ന് തലയാട്ടി.
പിന്നെ എന്തുപറ്റി അച്ഛന്റെ ചെല്ലകുട്ടിക്ക് മ്മ്മ്മ്?????
അവളുടെ താടിയിൽ പിടിച്ചയാൾ ചോദിച്ചു.
ഈ വിവാഹം ഇത്ര പെട്ടെന്ന് വേണായിരുന്നോ അച്ഛാ????
എനിക്ക് നിങ്ങളെ എല്ലാം വിട്ട് പോവണ്ട.
കണ്ണുനീരോടെ അവൾ അയാളെ കെട്ടിപിടിച്ചു.
അയ്യേ…….. ഇത്രേ ഉള്ളോ എന്റെ പുലികുട്ടി. ശേ മോശം മോശം നാണക്കേട്………
അയാൾ അവളെ കളിയാക്കി.
മോളെ ശ്രീക്കുട്ടി……..
ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യം ആണിത്. എന്റെ മോളൊരു കാര്യം ആലോചിക്കണം ഇന്ന് ചില മാതാപിതാക്കൾക്കെങ്കിലും ജനിക്കുന്നത് പെൺകുട്ടി ആണെങ്കിൽ എത്രയും വേഗം അവരുടെ വിവാഹം നടത്താമോ അത്രയും വേഗം അവരത് നടത്തും ഒരു നേർച്ച കഴിക്കുന്നത് പോലെ. അവളുടെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഒന്നും അവർ മുഖവുരയ്‌ക്കെടുക്കാറില്ല എല്ലാവരെടെയും കാര്യമല്ല ചുരുക്കം ചിലരുടെ കാര്യമാണ് ഞാൻ പറയുന്നത്.
അയാൾ പറഞ്ഞു നിർത്തി. ശ്രീ ആകാംഷയോടെ അയാളെ നോക്കി.
പൊതുവെ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് ഒരു പെൺകുഞ്ഞു പിറന്ന് കഴിഞ്ഞാൽ പിന്നെ അവളെ വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ അച്ഛന്റെ നെഞ്ചിൽ തീയായിരിക്കുമെന്ന്.
പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല ആണായാലും പെണ്ണായാലും നല്ലത് പറഞ്ഞു കൊടുത്ത് ഏത് കാര്യത്തിനും സ്വന്തം അഭിപ്രായം പറയാൻ അവരെ പ്രാപ്തമാക്കണം. അവർ ഒരിക്കലും അച്ഛന്റെയോ കുടുംബത്തിന്റെയോ പേരിൽ അറിയപ്പെടാതെ സ്വന്തം പേരിൽ അറിയപ്പെടണം. സ്വന്തം കാലിൽ നിൽക്കണം.
നിന്റെ കാര്യത്തിലും ഞാനത് തന്നെയാണ് ചെയ്തതും. നിന്റെ ഇഷ്ടത്തിനായിരുന്നു നിന്നെ ഞാൻ മെഡിസിന് വിട്ടത്. ഇപ്പോൾ നിനക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നിന്നെക്കൊണ്ട് കഴിയും അത് പറയുന്നതിൽ അച്ഛന് അഭിമാനമേ ഉള്ളൂ.
പിന്നെ വിവാഹക്കാര്യം നിന്നെ പഠിപ്പ് കഴിഞ്ഞ ഉടൻ വിവാഹം കഴിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു എന്നിട്ടും ഞങ്ങളത് ചെയ്തില്ല നിന്നെ ജോലിക്ക് വിട്ടു. പലരും പലതും പറഞ്ഞിട്ടും ഞാനതൊന്നും മുഖവുരയ്‌ക്കെടുത്തില്ല. നിന്റെ ഇഷ്ടം എന്താണോ അതിന് നിന്നെ വിട്ടു. ഇപ്പോഴും നിനക്കിഷ്ടപെട്ട ആളെ തന്നെയാണ് നിന്റെ ലൈഫ് പാർട്ണറായി ഞങ്ങൾ തിരഞ്ഞെടുത്തതും. പിന്നെ ജോത്സ്യൻ പറഞ്ഞത് നീയും കേട്ടതല്ലേ വിവാഹം ഇനിയും വെച്ച് നീട്ടിയാൽ ശരിയാവില്ല. നിനക്ക് പ്രായം കൂടി വരുകയാണ് നിനക്ക് മാത്രമല്ല എല്ലാവർക്കും നിന്റെയും ആമിയുടെയും വിവാഹം കാണാൻ ആഗ്രഹിക്കുന്നവരാ ഇവിടെ ഉള്ള ഓരോരുത്തരും. എല്ലാവരുടെയും മുഖത്തേക്ക് നോക്കിയാൽ തന്നെ അറിയാം അവരെത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്ന്.
അതുകൊണ്ട് എന്റെ മോളിങ്ങനെ വിഷമിച്ചിരിക്കരുത്.
വിവാഹം കഴിഞ്ഞാലും നീ ഇവിടുത്തെ കുട്ടി അല്ലാതെ ആവോ???? നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടേക്ക് വരാം അതുപോലെ ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നുമ്പോൾ അങ്ങോട്ടും വരാല്ലോ ഒരുപാട് ദൂരെ ഒന്നുമല്ലല്ലോ പോവുന്നത്.
ഇനി ഇതുപോലെ മൂടിക്കെട്ടി ഇരിക്കരുത് വരാൻ പോവുന്ന ജീവിതത്തെയും സന്തോഷങ്ങളേയും കുറിച്ച് ചിന്തിച്ചാൽ മാത്രം മതി കേട്ടല്ലോ.
അല്ലെങ്കിൽ ഞാനെന്റെ മരുമകനെ വിളിച്ചു പറയും വേണോ??????
അയാൾ കുറുമ്പൊടെ ചോദിച്ചു.
അയ്യോ വേണ്ടായേ…….
അവൾ കൈകൂപ്പി പറഞ്ഞു.
രണ്ടുപേരും ഒരുപോലെ ചിരിച്ചു പോയി.
എന്നാൽ എന്റെ മോളുറങ്ങിക്കോ ഒരു ഡോസ് ആമിക്കും കൂടി കൊടുക്കണം അതും മുഖം വീർപ്പിച്ചു കെട്ടി ഇരിപ്പുണ്ടാവും.
ചിരിയോടെ അവളുടെ നെറുകിൽ ചുംബിച്ചയാൾ പുറത്തേക്കിറങ്ങി.
മനസ്സിലെ ഭാരം എല്ലാം ഒഴിഞ്ഞു പോയതോടെ ചിരിയോടെ അവൾ കിടക്കിയിലേക്ക് വീണ് നിദ്രാദേവിയുടെ തലോടലേറ്റ് മയങ്ങി.
—————————————————————-
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
അന്നത്തെ ഹരിയുടെ വാക്കുകൾ ശ്രീയിലും ആമിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. ശോകമൂകമായി അവർ ഇരിക്കാറില്ല. പരസ്പരം കളിയാക്കിയും വഴക്ക് കൂടിയും അഭിയെ തല്ല് കൊള്ളിച്ചും അവർ പിന്നീടുള്ള ദിവസങ്ങൾ ആനന്ദപൂർണ്ണമാക്കി.
തറവാട്ടിൽ എല്ലാവർക്കും ഒരേ ദിവസം വീട്ടിലെ രണ്ടു പെൺകുട്ടികൾ അതും അവരുടെ ജീവന്റെ ഭാഗമായ രണ്ടുപേർ ഇറങ്ങി പോവുന്നതിൽ വേദനയുണ്ടെങ്കിലും അത് പുറമെ കാണിച്ചാൽ ആമിയും ശ്രീയും വിഷമിക്കും എന്നുള്ളത് കൊണ്ട് അവരുടെ മുന്നിൽ സന്തോഷത്തോടെ നിന്നു.
ഐഷുവും ആമിയും ശ്രീയും ഒരേപ്രായക്കാർ ആയത് കൊണ്ടും ഐഷുവിന്റെ ജാതകത്തിൽ മംഗല്യയോഗം കാണുന്നത് കൊണ്ടും അഭിയുടെയും ഐഷുവിന്റെയും വിവാഹം ഇവരുടെ കല്യാണം കഴിയുന്നതിന്റെ പിറ്റേ മാസം നടത്താൻ തീരുമാനിച്ചു മുഹൂർത്തവും കുറിച്ചു.
ആമിയും ശ്രീയും പോവുന്നതിൽ വിഷമം ഉണ്ടെങ്കിലും ഈ വാർത്ത അവനെ സന്തോഷിപ്പിച്ചു.
തറവാട്ടിൽ പിന്നെ തിരക്കോടു തിരക്കാണ്. കല്യാണം പെട്ടെന്നായത് കൊണ്ട് എല്ലാ ഒരുക്കങ്ങളും നടത്തണമല്ലോ. വിവാഹം ക്ഷണിക്കലും ഓഡിറ്റോറിയം ബുക്ക് ചെയ്യലും ആഭരണങ്ങൾ എടുക്കലും അങ്ങനെ മൊത്തത്തിൽ ഓട്ടത്തോട് ഓട്ടം. അഭിയാണ് എല്ലാത്തിനും മുന്നിൽ നിൽക്കുന്നത്. താലികെട്ടൽ കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. ഋഷിയുടെ നിർബന്ധപ്രകാരം ആയിരുന്നു അങ്ങനെ ഒരു തീരുമാനം. നിശ്ചയം നടക്കാത്തത് കൊണ്ട് താലികെട്ട് കഴിഞ്ഞു ഓഡിറ്റോറിയത്തിൽ വെച്ച് മോതിരം കൈമാറാം എന്നും തീരുമാനിച്ചു.
—————————————————————-
ഇന്നാണ് കല്യാണത്തിനായി ഡ്രസ്സ് എടുക്കാൻ പോവുന്നത്.
നിരഞ്ജന്റെ വീട്ടിൽ നിന്ന് അവനും അമ്മയും ഋഷിയുടെ വീട്ടിൽ നിന്ന് അവനും അമ്മയും ഋതുവും ടെക്സ്റ്റൈൽസിൽ എത്തും. ശ്രീയേയും ആമിയേയും കൊണ്ട് അഭി കടയിലെത്തി.
അവർ ചെല്ലുമ്പോൾ കടയുടെ ഫ്രണ്ടിലെ വെയ്റ്റിംഗ് ലോഞ്ചിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.
പിന്നെ എല്ലാവരും ഒരുമിച്ച് അകത്തേക്ക് കയറി.
പിന്നെ അങ്ങോട്ട് ഡ്രസ്സ് എടുക്കൽ മഹാമഹം ആയിരുന്നു.
ആമിക്ക് താലികെട്ടിന്റെ സമയത്തിടാൻ റെഡ് കളറിൽ ഗോൾഡൻ വർക്കോടു കൂടിയ ബ്ലൗസും സെറ്റ് സാരിയും തിരഞ്ഞെടുത്തു നിരഞ്ജന് അതേ കളറിലുള്ള ജുബ്ബയും ഗോൾഡൻ കരയുള്ള മുണ്ടും.
മോതിരംമാറ്റത്തിന് ഓഡിറ്റോറിയത്തിൽ വെച്ച് ഉടുക്കാൻ പിങ്ക് കളർ സിൽക്ക് സാരിയും ഗോൾഡൻ ബ്ലൗസും നിരഞ്ജന് മാച്ചിംഗ് ആയി ഗോൾഡൻ കളർ ഷർട്ടും മുണ്ടും.
റിസെപ്ഷന് വേണ്ടി പിസ്താ ഗ്രീൻ കളർ ഗൗണും എടുത്തു. നിരഞ്ജന് ഓഫ്‌വൈറ്റ് സ്യൂട്ട് ആൻഡ് ബ്ലാക്ക് പാന്റ്സ് സെലക്ട് ചെയ്തു.
ആമി ഗൗൺ ഇട്ട് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും മുഖം തെളിഞ്ഞു അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ.
നിരഞ്ജൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചപ്പോൾ തന്നെ പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു.
എന്നാൽ ഇവരുടെ ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞിട്ടും ശ്രീക്കും ഋഷിക്കും ഉള്ളത് സെലക്ട് ചെയ്തിരുന്നില്ല. അമ്മയും ഋതുവും കൂടി ഏതെങ്കിലും ഒന്നെടുത്തുകൊണ്ട് വരും ഋഷിക്ക് അത് പിടിക്കുകയുമില്ല. അവസാനം അമ്മയും ഋതുവും അടിയറവു പറഞ്ഞു.
നിന്റെ പെണ്ണിനുള്ളത് നീ തന്നെ കണ്ടെത്തിക്കോ എന്ന് പറഞ്ഞവർ കളം ഒഴിഞ്ഞു.
ശ്രീ മുഖം വീർപ്പിച്ചു ഋഷിയെ നോക്കി എന്നാൽ അവൻ അപ്പോൾ അവൾക്കായി സാരി നോക്കുന്ന തിരക്കിൽ ആയിരുന്നു.
അവസാനം അവന്റെ കണ്ണുകൾ റെഡ് വൈൻ കളർ സെറ്റ് സാരിയിൽ കണ്ണുകൾ ഉടക്കുന്നത്.
അവൻ അത് സെയിൽസ് ഗേളിനോട് പറഞ്ഞെടുപ്പിച്ചു.
റെഡ് വൈൻ കളറിൽ ഗോൾഡൻ വർക്കും സ്റ്റോൺ വർക്കോടും കൂടിയ ഡിസൈനർ ബ്ലൗസും ഗോൾഡൻ കരയോട് കൂടിയ സെറ്റ് സാരിയും. അത് കണ്ടതും ശ്രീയുടെ കണ്ണുകൾ വിടർന്നു. അത് കണ്ടവൻ ചിരിയോടെ അത് മറ്റുള്ളവരെ കാണിച്ചു. എല്ലാവരുടെയും മുഖത്തെ തെളിച്ചം കണ്ടപ്പോൾ തന്നെ മനസ്സിലായി എല്ലാവർക്കും അത് ഒരുപാടിഷ്ടപ്പെട്ടു എന്ന് അവൻ അത് സെലക്ട് ചെയ്തു.
പിന്നെ അവൾക്കായി അടുത്ത സാരി നോക്കി. ഓഡിറ്റോറിയത്തിൽ വെച്ചിടാനായി ഡാർക്ക് ഗ്രീൻ ആൻഡ് ചില്ലി റെഡ് കളർ കോമ്പിനേഷൻ ഡിസൈനർ റോയൽ സിൽക്ക് സാരിയും റിസെപ്ഷനായി റോയൽ ബ്ലൂ കളർ ഗൗണും എടുത്തു.
ഋഷിക്കായി അവളുടേതിന്റെ തന്നെ മാച്ചിംഗ് കളർ ജുബ്ബയും ഷർട്ടും റിസെപ്ഷനായി റോയൽ ബ്ലൂ കളർ സ്യൂട്ടും എടുത്തു.
പിന്നെ ആമിക്കും ശ്രീക്കും കുറച്ചു കാഷ്വൽസും എടുത്തവർ ജ്വല്ലറിയിൽ കയറി നാലാളുടെയും അളവിൽ മോതിരം പണിയാൻ കൊടുത്തു.
പിന്നെ ആമിക്കും ശ്രീക്കും നിരഞ്ജന്റെയും ഋഷിയുടെയും പേര് കൊത്തിയ ആലിലത്താലി വാങ്ങി.
എല്ലാം കഴിഞ്ഞു ഫുഡ് കഴിക്കാൻ റെസ്റ്റോറന്റിൽ കയറി.
ഓർഡർ കൊടുത്ത് ഫുഡിനായി വെയിറ്റ് ചെയ്യുമ്പോൾ മുതൽ ശ്രീക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. അവൾ അടുത്തായി ഇരുന്ന ഋഷിയുടെ കയ്യിൽ പിടിച്ചു.
എന്ത് പറ്റി നന്ദു?????
അവൻ അവളോടായി ചോദിച്ചു.
ഒന്നുല്ല എനിക്കൊന്ന് വാഷ്‌റൂമിൽ പോവണം.
അത്രേയുള്ളോ നീ ആമിയേയും കൂട്ടി പൊക്കോ.
അവൻ പറഞ്ഞതും അവൾ ആമിയേയും കൂട്ടി വാഷ്‌റൂമിലേക്ക് നടന്നു.
അവൾ വാഷ്‌ബേസിനിൽ നിന്ന് മുഖം കഴുകുമ്പോഴാണ് എന്തോ ഒന്ന് അവളുടെ മുഖത്ത് നിന്ന് താഴേക്ക് പതിച്ചത്.
വാഷ്‌ബേസിനിൽ കണ്ട രക്തകറ കണ്ടവൾ ഞെട്ടലോടെ മിററിലേക്ക് നോക്കി. മൂക്കിൽ നിന്ന് വരുന്ന ചുടു രക്തം കണ്ടവൾ ഭയത്തോടെ നിന്നു. അവൾക്ക് കാലുകൾ കുഴയുന്നത് പോലെയും ദേഹം തളരുന്നത് പോലെയും തോന്നി. ബോധം മറഞ്ഞു താഴേക്ക് വീഴുമ്പോൾ അടയാറായ കൺപോളയിലൂടെ കണ്ടു തന്റെ നേരെ പരിഭ്രമത്തോടെ കരഞ്ഞു കൊണ്ട് ഓടി അടുക്കുന്ന ആമിയെ.
ബോധം മറഞ്ഞു താഴെ കിടക്കുന്ന ശ്രീയുടെ നേരെ കരഞ്ഞു കൊണ്ടവൾ ഓടി എത്തി.
ശ്രീക്കുട്ടി…….. ശ്രീക്കുട്ടി….. കണ്ണ് തുറക്ക്………….
അവളുടെ തല മടിയിലേക്ക് വെച്ച് കവിളിൽ തട്ടി കരഞ്ഞു കൊണ്ട് ആമി വിളിച്ചു.
അപ്പോഴാണ് അവളുടെ മൂക്കിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തതുള്ളി അവൾ കാണുന്നത്. അത് കാൺകെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.
ശ്രീക്കുട്ടി…… മോളെ ശ്രീക്കുട്ടി കണ്ണ് തുറക്കെടി……..
കണ്ണീർ വാർത്ത് കൊണ്ടവൾ വിളിച്ചു.
അവളുടെ ബഹളം കേട്ട് എല്ലാവരും ഓടി എത്തി.
ബോധമില്ലാതെ കിടക്കുന്ന അവളെ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു നിന്നുപോയി.
ഋഷി ശ്വാസം പോലും എടുക്കാൻ കഴിയാതെ തറഞ്ഞു നിന്നു. കണ്ണീർ കാഴ്ചയെ മറച്ചു. ആത്മസംയമനം വീണ്ടെടുത്തവൻ ഓടി അവളുടെ അരികിൽ എത്തി ആമിയുടെ മടിയിൽ തളർന്ന് കിടക്കുന്ന അവളെ നെഞ്ചോടു ചേർത്തു.
നന്ദൂ…….. നന്ദൂ കണ്ണ് തുറക്കെടി……..
നിന്റെ ഋഷിയേട്ടനാടി വിളിക്കുന്നത്…….
ചങ്ക് പൊട്ടുന്ന വേദനയിൽ അവനവളെ വിളിച്ചു.
ശ്രീക്കുട്ടി മോളെ കണ്ണ് തുറക്കെടി……
അഭിയും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
ഋഷിയുടെ കണ്ണുകൾ നിറഞ്ഞു.
ഏട്ടത്തി എണീക്ക്…………….
ഋതു അവളെ കുലുക്കി വിളിച്ചു. ലക്ഷ്മിയെ ചുറ്റിപിടിച്ചു കരഞ്ഞു.
ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ നിരഞ്ജന്റെ ഉള്ളിലെ ഡോക്ടർ ഉണർന്നു.
അവൻ ഋഷിയുടെ കയ്യിലായി കിടന്ന അവളുടെ പൾസ് ചെക്ക് ചെയ്തു.
ഏയ് നിങ്ങളിങ്ങനെ കരയല്ലേ ആൾക്ക് കുഴപ്പം ഒന്നുമില്ല ഐ തിങ്ക് ബിപി കൂടിയതായിരിക്കും കാരണം. ഇവിടെ അടുത്ത് തന്നെയല്ലേ എന്റെ ഹോസ്പിറ്റൽ നമുക്ക് ശ്രീകുട്ടിയെ അങ്ങോട്ട് കൊണ്ട് പോവാം.
അവൻ പറഞ്ഞു കഴിഞ്ഞതും ഋഷി അവളെ കോരി എടുത്തു പുറത്തേക്കിറങ്ങിയിരുന്നു.
ഹോസ്പിറ്റലിൽ ചെന്ന് അവളെ സ്ട്രക്ച്ചറിൽ അകത്തേക്ക് കൊണ്ട് പോവുമ്പോഴും ഋഷി അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
അവളെ കാഷ്വാലിറ്റിയിലേക്ക് കയറ്റി. നിരഞ്ജൻ അകത്തേക്ക് കയറിപോയി. ഋഷി പുറത്ത് എല്ലാം തകർന്നവനെ പോലെ ഇരുന്നു. അഭി കരയുന്ന ഋതുവിനെയും ആമിയേയും നെഞ്ചോടു ചേർത്ത് പിടിച്ചു. അവന്റെ ഉള്ളിൽ അപ്പോൾ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. ഒന്ന് പൊട്ടിക്കരയാൻ അവനു തോന്നി. തന്റെ ജീവനാണ് അകത്തു കിടക്കുന്നത്.
ഒറ്റ നിമിഷം കൊണ്ട് എല്ലാ സന്തോഷങ്ങളും തകർത്തെറിയപ്പെട്ടത് പോലെ.
എല്ലാവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ നിരഞ്ജൻ പറഞ്ഞത് പോലെ ബിപി കൂടിയത് തന്നെ ആയിരിക്കണേ എന്ന്.
കുറച്ചു നേരത്തിനു ശേഷം നിരഞ്ജൻ പുറത്തേക്കിറങ്ങി.
അഭിയും ഋഷിയും ഒരുപോലെ അവനടുത്തേക്ക് ഓടി ചെന്നു.
രഞ്ജു എന്റെ നന്ദൂന്?????????
ഋഷി ശ്വാസം വിടാതെ ചോദിച്ചു.
ഏയ് കൂൾ ഋഷി അവൾക്ക് കുഴപ്പം ഒന്നും തന്നെ ഇല്ല its just a bp variation.
പ്രഷർ കൂടിയപ്പോൾ മൂക്കിലെ ബ്ലഡ് വെസ്സൽ പൊട്ടി അതാണ് ബ്ലഡ് വന്നത്. പെട്ടെന്ന് ബ്ലഡ് കണ്ടതിന്റെ ആവാം ബോധം പോയത്. പിന്നെ ശ്രീക്കുട്ടിക്ക് പണ്ടേ ചെറിയ കാര്യം മതിയല്ലോ ടെൻഷൻ അടിക്കാൻ പോരാത്തതിന് ഇന്നത്തെ അലച്ചിലും ഫുൾ ടൈം ഏസിയിൽ ഉള്ള നിൽപ്പും ഒന്നും പിടിച്ചു കാണില്ല. എന്തായാലും ആള് ഓക്കേയായി ബോധം തെളിഞ്ഞിട്ടുണ്ട് എല്ലാവർക്കും അവളെ കയറി കാണാം.
അവൻ പറഞ്ഞു നിർത്തി.
ഋഷി വേഗം അകത്തേക്ക് കയറി. അവൻ അകത്തേക്ക് ചെല്ലുമ്പോൾ അവൾ ട്രിപ്പിട്ട് ബെഡിൽ കിടക്കുകയായിരുന്നു. കൂടെയുള്ളവരെ ഒന്നും ശ്രദ്ധിക്കാതെ കാറ്റ് പോലെ പാഞ്ഞു ചെന്ന് അവളെ കോരി എടുത്തു മുഖം മുഴുവൻ ഭ്രാന്തമായി ചുംബിച്ചവളെ ഇറുകെ കെട്ടിപിടിച്ചു. അവന്റെ മുറുകിയ ഹൃദയതാളം മാത്രം മതിയായിരുന്നു അവനനുഭവിച്ച മാനസിക സംഘർഷം മനസ്സിലാക്കാൻ.
അവൾ അവന്റെ പുറത്ത് തട്ടി അവനെ ആശ്വസിപ്പിച്ചു.
അതേ അവളിപ്പോ ഒരു പേഷ്യന്റ് ആണ് നീയിങ്ങനെ അവളെ ഞെക്കി കൊല്ലല്ലേഡാ……..
നിരഞ്ജൻ അവനെ കളിയാക്കി.
അവൻ അവളിൽ നിന്ന് വിട്ട് മാറി.
എല്ലാവരും അവളുടെ അടുത്തേക്ക് ചെന്ന്. പിന്നെ കെട്ടിപിടിക്കലും ആശ്വസിപ്പിക്കലുമായിരുന്നു.
എന്നാലും എന്റെ ശ്രീക്കുട്ടി ഒരു ഡോക്ടർ ആയിട്ട് കൂടി മൂക്കിൽ നിന്ന് ബ്ലഡ് വന്നപ്പോൾ നീ ബോധംകെട്ട് വീണല്ലോ നാണക്കേട്.
രംഗം ശാന്തമാക്കാൻ നിരഞ്ജൻ അവളെ കളിയാക്കി.
അത് പിന്നെ പെട്ടെന്ന് കണ്ടപ്പോൾ ഞാനൊന്ന് പേടിച്ചു പോയി. ഞാൻ വിചാരിച്ചു…………
ക്യാൻസർ ആണെന്നല്ലേ???? നീയിത്ര മണ്ടി ആയിപ്പോയോ????? എടി ഒരാൾക്ക് ക്യാൻസർ ആണെങ്കിൽ ഈ മൂക്കിൽ നിന്ന് ബ്ലഡ് വരുന്നതിനൊക്കെ മുന്നേ തന്നെ ബോഡി ചില ലക്ഷണങ്ങൾ ഒക്കെ കാണിച്ചു തുടങ്ങും ഒരു ഡോക്ടർ ആയ നിനക്ക് ഞാനിത് പറയാതെ തന്നെ അറിയാനും തിരിച്ചറിയാനും കഴിയും എന്നിട്ടും നീ ഇങ്ങനെ ചിന്തിച്ചല്ലോ????? നിന്നെ ഒക്കെ ആരാടി ഡോക്ടർ ആക്കിയത്?????
നിരഞ്ജൻ അവളെ പുച്ഛിച്ചു.
എടാ നിർത്തിക്കേ പെട്ടെന്ന് അങ്ങനെ ഒരവസ്ഥയിൽ മൊളൊന്ന് പേടിച്ചു പോയി അതിനിപ്പോ അവളെ ഇങ്ങനെ കളിയാക്കണ്ട കാര്യമില്ല.
നിരഞ്ജന്റെ അമ്മ ഇടപെട്ടു.
അപ്പോഴേക്കും അഭി അവളുടെ അടുത്തായി വന്നിരിന്നിരുന്നു.
പേടിപ്പിച്ചു കളഞ്ഞല്ലോടി??????
അവളുടെ കവിളിൽ പിടിച്ച് ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു.
അവൾ അവന്റെ കണ്ണുനീർ തുടച്ചു കണ്ണ് ചിമ്മി ചിരിച്ചു.
അഭി അവളെ ചേർത്ത് പിടിച്ചു വിറയാർന്ന അധരങ്ങളാൽ നെറുകിൽ ചുംബിച്ചു.
അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു. അത് കണ്ടെല്ലാവരുടെയും മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സംഘർഷങ്ങളും മാറി.
ആമിയും ഋതുവും അവളുടെ ഇരു വശങ്ങളിലായി ഇരുന്നു അവളുടെ കവിളിൽ ചുംബിച്ചു.
ഋതുവിന്റെ കയ്യിലെ വിറയൽ അപ്പോഴും മാറിട്ടില്ലായിരുന്നു. ശ്രീ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. അവളുടെ കണ്ണിലെ നീർത്തിളക്കം മതിയായിരുന്നു അവൾ ശ്രീയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ.
ലക്ഷ്മി അവളുടെ കയ്യിൽ പിടിച്ചവളുടെ അടുത്തിരുന്നു.
ഋഷി അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളും അവനിൽ പതിഞ്ഞു. കുറച്ചു നേരം കൊണ്ടവന്റെ കോലം തന്നെ മാറിയിരുന്നു. അവനോടൊപ്പം ഒന്നൊറ്റയ്ക്കിരിക്കാൻ അവളാഗ്രഹിച്ചു.
അതേ ശ്രീക്കുട്ടിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല അതുകൊണ്ട് ഈ കരച്ചിലും പിഴിച്ചിലും എല്ലാം മാറ്റിവെച്ചു നിങ്ങളെല്ലാവരും പോയി വല്ലതും കഴിക്കാൻ നോക്ക് സമയം ഒരുപാട് ആയി.
അവരെ ഒറ്റക്ക് വിടാനായി നിരഞ്ജൻ പറഞ്ഞു.
അപ്പൊ ശ്രീക്കുട്ടി????
ലക്ഷ്മി അവനോടായി ചോദിച്ചു.
അവൾക്കിപ്പോ ട്രിപ്പ് ഇട്ടിട്ടുണ്ടല്ലോ അതുകൊണ്ട് ഇപ്പൊ ഒന്നും കൊടുക്കാൻ പാടില്ല. നിങ്ങളൊക്കെ പോയി കഴിച്ചിട്ട് വാ ചെല്ല്. എനിക്കും നല്ല വിശപ്പുണ്ട്. ഇവിടെ ഇപ്പൊ ഋഷി നിന്നോളും അല്ലെ???????
നിരഞ്ജൻ അവനോടായി ചോദിച്ചു.
മ്മ്മ്മ്………….
അവൻ തലയാട്ടി സമ്മതിച്ചു.
അവരെ ഒറ്റയ്ക്ക് വിടാനാണ് നിരഞ്ജൻ അങ്ങനെ പറഞ്ഞതെന്നവർക്ക് മനസ്സിലായി. അവളെ ഒന്ന് നോക്കി അവരെല്ലാവരും പുറത്തേക്കിറങ്ങി.
—————————————————————
അവരെല്ലാം പോയി കഴിഞ്ഞതും ഋഷി അവളുടെ അടുത്തായി ചെന്നിരുന്നു.
പേടിച്ചു പോയല്ലേ???????
അവൾ അവന്റെ കവിളിൽ തലോടി ചോദിച്ചു.
അവന്റെ കവിളിൽ വെച്ച അവളുടെ കയ്യെടുത്തവൻ ചുണ്ടോട് ചേർത്തു.
ഒരുപാട്……. ബോധമില്ലാതെയുള്ള നിന്റെ കിടപ്പ് കണ്ടപ്പോൾ ചങ്കിടിപ്പ് നിന്നത് പോലെ തോന്നിപ്പോയി.
പറയുമ്പോൾ അവന്റെ സ്വരം വിറച്ചിരുന്നു.
അവൾ അവനോട് ചേർന്നിരുന്നു അവന്റെ ഇടനെഞ്ചിൽ ചുംബിച്ചു. അവൻ അവളെ ഒന്നുകൂടി നെഞ്ചോടു ചേർത്ത് പിടിച്ചു ആർക്കും ഒന്നിനും വിട്ട് കൊടുക്കില്ല എന്നത് പോലെ.
ഏറെ നേരം നിശബ്ദമായി ഇരുന്നു. അവന്റെ നെഞ്ചിലെ ചൂടും ഹൃദയമിടിപ്പിന്റെ താളവും അറിഞ്ഞവൾ അങ്ങനെ ഇരുന്നു.
ലോകത്ത് മറ്റെന്തിനേക്കാളും സന്തോഷം അവനോട് ചേർന്നിരിക്കുന്ന നിമിഷങ്ങൾ ആണെന്നവൾ തിരിച്ചറിയുകയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോയവരെല്ലാം തിരികെ എത്തി. അപ്പോഴേക്കും അവളുടെ ട്രിപ്പ് തീർന്നിരുന്നു. നിരഞ്ജൻ അവൾക്ക് കുറച്ചു മരുന്ന് പ്രെസ്ക്രൈബ് ചെയ്തു. അഭി മരുന്ന് വാങ്ങാൻ പോയ സമയം അവളെ ഡിസ്ചാർജ് ചെയ്തു.
ഋഷിയോട് ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും അവനത് കേട്ടില്ല.
ഹോസ്പിറ്റലിൽ നിന്ന് നേരെ തറവാട്ടിലേക്കാണ് എല്ലാവരും പോയത്. അവിടെ ചെന്നെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വെറുതെ ടെൻഷൻ അടിക്കുന്നതിന് ശ്രീക്ക് ജാനകിയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടി. കൂടാതെ കുറേ ഉപദേശങ്ങളും. സരസ്വതിയും പാർവതിയും ചേർന്നവളെ ഒന്ന് തിരിയാൻ പോലും സമ്മതിക്കാതെ ഇടവും വലവും നിന്ന് ശുശ്രൂഷിച്ചു.
—————————————————————
പിന്നീടങ്ങോട്ട് തറവാട്ടിൽ കല്യാണതിരക്കുകൾ ആയിരുന്നു. അടുത്ത ബന്ധുക്കൾ എല്ലാം എത്തിചേർന്നു.
ശ്രീക്കിപ്പോൾ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. ആവശ്യമില്ലാതെ ടെൻഷൻ അടിക്കാനൊന്നും നിക്കില്ല അതിനു ഋഷി സമ്മതിക്കില്ല മിനിറ്റിന് മിനിറ്റിന് വിളിച്ചോണ്ടിരിക്കും. കസിൻസൊക്കെ അതും പറഞ്ഞവളെ കളിയാക്കാൻ തുടങ്ങി. അവൾ ദേഷ്യപ്പെട്ടാലും അവൻ വിളിച്ചുകൊണ്ടിരിക്കും.
ചടപ്പ് കാരണം ചിലപ്പോൾ അവൾ എടുക്കില്ല. അവൾ എടുത്തില്ലെങ്കിൽ പിന്നെ അഭിയുടെ ഫോണിലേക്കായിരിക്കും അവൻ വിളിക്കുക. അത് കാണുമ്പോൾ തന്നെ അഭി അവളുടെ കയ്യിൽ ഫോൺ കൊടുത്ത് കണ്ണുരുട്ടി കാണിക്കും. അതോടെ ശ്രീ നല്ല കുട്ടിയായി ഫോൺ എടുക്കാൻ തുടങ്ങി.
നാളെയാണ് കല്യാണം. തറവാട്ടിൽ ആഘോഷങ്ങൾ തുടങ്ങി. എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. കസിൻസെല്ലാം ചേർന്ന് രണ്ടുപേരുടെയും കയ്യിൽ മൈലാഞ്ചി അണിയിച്ചു. പാട്ടും ഡാൻസും എല്ലാമായി മുഴുവൻ ഉത്സവപ്രതീതി.
കയ്യിൽ മൈലാഞ്ചി ആയത് കാരണം രണ്ടുപേർക്കും അമ്മമാർ വാരി കൊടുത്തു. ജാനകിയും പാർവതിയും സരസ്വതിയും അവരെ ഊട്ടാൻ മത്സരിച്ചു.
അതിനിടയിൽ അഭിയും കൂടി ചേർന്നു അതോടെ തമ്മിൽ ബഹളമായി തല്ലായി. അവസാനം മുത്തശ്ശി കണ്ണുരുട്ടിയപ്പോൾ മൂന്നുപേരും മുറിയിലേക്ക് പോയി.
അല്ലെങ്കിൽ കല്യാണം ആണെന്ന് പോലും നോക്കാതെ മുത്തശ്ശി വടിയെടുത്ത് വീക്കും എന്നവർക്കറിയാം.
ശ്രീ മുറിയിൽ വന്നു ഫ്രഷായി തിരികെ എത്തിയപ്പോൾ ഋഷിയുടെ പതിവ് ഫോൺ കാൾ അവളെ തേടി എത്തിയിരുന്നു.
നന്ദൂ……………..
മ്മ്മ്മ്മ്……………
കിടന്നോ നീ???????
ഇല്ല കിടക്കാൻ പോകുവാ.
അവിടെ എന്തായി ആഘോഷങ്ങൾ ഒക്കെ????
കസിൻസൊന്നും ഇതുവരെ കിടന്നിട്ടില്ല നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത് കൊണ്ട് എന്നെയും ആമിയേയും നേരത്തെ പറഞ്ഞു വിട്ടു.
ഇവിടെയും അങ്ങനെ തന്നാ മനുവും വൈഷ്ണവിയും ഒക്കെ വന്നിട്ടുണ്ട് പിന്നെ ഐഷുവും ഉണ്ട് കസിൻസെല്ലാം ടെറസിൽ ഒരുമിച്ച് കൂടിയിട്ടുണ്ട് ഇത്രയും നേരം ഞാൻ അവിടെ ആയിരുന്നു ഇപ്പോഴാ ഒന്നിങ്ങോട്ട് പോന്നത്.
വെള്ളമടി ആണോ??????
ശ്രീ കടുപ്പിച്ച് ചോദിച്ചു.
അതും ഉണ്ട്. പക്ഷെ ഞാൻ കുടിച്ചില്ല. മനു അടിച്ചു പാമ്പായി കിടപ്പുണ്ട് വൈഷ്‌ണവി അത് കണ്ട് ചവിട്ടി തുള്ളി പോയിട്ടുണ്ട് നാളെ അറിയാം അവന്റെ വിധി.
ഋഷി അത് പറഞ്ഞപ്പോഴേക്കും അവൾ ചിരിച്ചു.
നന്ദൂട്ടാ………….
അവൻ ആർദ്രമായി വിളിച്ചു.
മ്മ്മ്മ്മ്………….
ഇന്നൊരു രാത്രി കൂടി കഴിഞ്ഞാൽ പിന്നെ നീ എന്റെ അരികിൽ തന്നെ ഉണ്ടാവും അല്ലേ??????
ശ്രീ തിരികെ മറുപടി ഒന്നും പറഞ്ഞില്ല. സന്തോഷമോ നാണമോ എന്തെന്നറിയാത്ത ഒരു വികാരം അവളെ പൊതിഞ്ഞു.
ഉയർന്നു താഴുന്ന ശ്വാസഗതിയുടെ താളം കേട്ടവർ അങ്ങനെ കിടന്നു.
നീ കിടന്നോ ഉറക്കം കളയണ്ട നാളെ ഇനി ഉറങ്ങാൻ പറ്റില്ലല്ലോ??????
അവൻ കള്ള ചിരിയോടെ പറഞ്ഞു.
അത് കേട്ടതും അവളുടെ ഹൃദയമിടിപ്പ് ഏറി. മുഖത്തേക്ക് രക്തം ഇരച്ചു കയറി. മറുപടി പറയാതെ അവൾ വേഗം ഫോൺ കട്ട് ചെയ്തു.
അവനെ കുറിച്ചാലോചിച്ച് കുറെ നേരം അങ്ങനെ കിടന്നു.
പിന്നെ രാവിലെ എഴുന്നേൽക്കാൻ അലാറം വെച്ച് കണ്ണുകൾ അടച്ചു കിടന്നു. രാത്രി ഏറെ ആയിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല. അവസാനം അവൾ റൂം തുറന്നു പുറത്തിറങ്ങി.
കല്യാണത്തിന്റെ തിരക്കുകൾ ഒതുക്കി അഭി റൂമിൽ എത്തി ഫ്രഷായി ഒന്ന് കിടക്കാനായി തയ്യാറെടുക്കുമ്പോയായിരുന്നു വാതിൽ കൊട്ട് കേൾക്കുന്നത്. അവൻ ഡോർ തുറന്നപ്പോൾ മുന്നിലായി ശ്രീ നിൽക്കുന്നു.
എന്താടി നിനക്ക് ഉറക്കം ഒന്നുല്ലേ???
അവൻ ചോദിച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ല അഭിയേട്ടാ ഞാനിന്ന് ഏട്ടന്റെ കൂടെ കിടന്നോട്ടെ????
അവളുടെ ചോദ്യം കേട്ടതും അവൻ ചിരിയോടെ തലയാട്ടി.
വാ………..
അവൻ വിളിച്ചതും അവൾ അകത്തേക്ക് കയറി. അത് കണ്ടവൻ അവൻ ഡോർ ചാരനായി പോയി.
അയ്യോ അടക്കല്ലേ ഞാനും കൂടി ഉണ്ടേ………………
ആമി ഓടി അങ്ങോട്ടെത്തി.
ഞാനും ഇന്ന് ഏട്ടന്റെ കൂടെയാ.
അവൾ പറയുന്നത് കേട്ടവൻ ഡോർ ചാരാതെ അവളെ അകത്തേക്ക് കയറ്റി.
അഭിയുടെ ഇരുവശത്തായി അവന്റെ നെഞ്ചിൽ തല വെച്ച് പരസ്പരം കെട്ടിപിടിച്ചവർ കിടന്നു. അഭി വാത്സല്യത്തോടെ അവരെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. അവന്റെ തലോടലേറ്റ് രണ്ടുപേരും ഉറങ്ങി. അവരെ നോക്കി കിടന്ന് എപ്പോഴോ അവനും മയങ്ങി.
അഭിയെ നോക്കി അങ്ങോട്ട് വന്ന ശിവനന്ദനും ഹരിയും അവരുടെ കിടപ്പ് കണ്ട് ചിരിയോടെ താഴേക്ക് പോയി.
തുടരും…………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Nice 🥰🥰