Skip to content

മഴ – പാർട്ട്‌ 29

mazha aksharathalukal novel

രാവിലെ ആമിയേയും ശ്രീയേയും വിളിച്ചുണർത്താൻ വന്ന ജാനകി കാണുന്നത് പരസ്പരം കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന അവരെയാണ്. ഒരുവിധം മൂന്നിനേയും കുത്തി പൊക്കി എണീപ്പിച്ചു വിട്ടു.

ആമിയും ശ്രീയും ഫ്രഷായി വന്നപ്പോൾ ജാനകിയും സരസ്വതിയും അവർക്ക് ഭക്ഷണം വാരി കൊടുത്തു. അപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തിയിരുന്നു. രണ്ടുപേരെയും സെറ്റ് സാരി ഉടുപ്പിച്ചു ആഭരണങ്ങൾ അണിയിച്ചു. സിമ്പിൾ മേക്കപ്പ് ചെയ്തു മുടി ബൻ ചെയ്തു മുല്ല പൂവ് വെച്ചു.

പിന്നെ ദക്ഷിണ കൊടുക്കൽ ആയിരുന്നു കുനിഞ്ഞു കുനിഞ്ഞു രണ്ടു പേരുടെയും നടു ഒടിഞ്ഞു. സാരി ചുറ്റി ആഭരങ്ങളും അണിഞ്ഞു കുനിയുന്ന പാട് വെറുതെ നിന്ന് അനുഗ്രഹം കൊടുക്കുന്നവർ അറിയുന്നുണ്ടോ???? എല്ലാം വലിച്ചു പറിച്ചു കളഞ്ഞിട്ട് ഓടിയാലോ എന്നുവരെ അവർ ചിന്തിച്ചു പോയി. ഒരുവിധം ദക്ഷിണ കൊടുത്ത് കഴിഞ്ഞ് സമാധാനത്തോടെ നിവർന്നതും എവിടുന്നോ പൊട്ടി വീണത് പോലെ ജനിച്ചിട്ട് ഇന്നേവരെ കാണാത്ത ബന്ധുക്കൾ അനുഗ്രഹം കൊടുക്കാൻ എത്തി.
ആമിയും ശ്രീയും കണ്ണും തള്ളി നിന്നു മനസ്സിൽ പറഞ്ഞു.
ആരെങ്കിലും ആ നിലവിളി ശബ്ദം ഒന്നിടൂ………………………

 

ഇതിലും കഷ്ടം ആയിരുന്നു ഋഷിയുടെ വീട്ടിലെ അവസ്ഥ രാവിലെ ചെക്കനെ ഒരുക്കണം എന്ന് പറഞ്ഞു മനു ഋഷിയുടെ റൂമിലേക്ക്‌ കയറി. അവൻ ഋഷിയെ ക്രീമിൽ കുളിപ്പിച്ചെടുക്കാൻ നോക്കി. ഓൺ ദി സ്പോട്ടിൽ ഋഷി അവനെ ചവിട്ടി പുറത്താക്കി.
ദക്ഷിണ കൊടുക്കാൻ ഒരുവിധത്തിലാണ് അവനെ മനു കൊണ്ടുവന്നു നിർത്തിയത്. വല്യ താല്പര്യമില്ലാതെ ഓരോരുത്തരുടെ കാലിൽ വീഴുന്നുണ്ട്. ചെക്കന് പണ്ടേ തീരെ ക്ഷമയില്ലാത്തത് കൊണ്ട് അടുത്ത ബന്ധുക്കളുടെ കാലിൽ മാത്രം വീണ് പരിപാടി അവസാനിപ്പിച്ചു.

 

 

—————————————————————-

 

 

രാഹുകാലം കഴിഞ്ഞതും എല്ലാവരും ക്ഷേത്രത്തിലേക്ക് പോവാൻ ഇറങ്ങി.
ആമിയും ശ്രീയും ഒരു കാറിൽ ആയിരുന്നു യാത്ര തിരിച്ചത്. അഭി ആയിരുന്നു ഡ്രൈവർ.

അവർ ക്ഷേത്രത്തിൽ എത്തിയപ്പോൾ വരന്മാരും ബന്ധുക്കളും എത്തിയിരുന്നു. ഇരുവരും കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ക്യാമറാമാന്മാർ അവരെ പൊതിഞ്ഞു. അവർ അകത്തേക്ക് കയറി തൊഴുതു. അവരുടെ ഓരോ ചലനവും ക്യാമറ ഒപ്പി എടുത്തു.

മുഹൂർത്തത്തിന് സമയം ആയപ്പോൾ നേരെ ക്ഷേത്രനടയിലേക്കവരെ ആനയിച്ചു. അവർക്ക് മാച്ചായ ഡ്രസ്സ്‌ ഒക്കെ ധരിച്ചു വരന്മാർ അക്ഷമയോടെ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു.
സർവ്വാഭരണ വിഭൂഷിതയായി വരുന്ന തന്റെ പാതിയെ അവർ പ്രണയത്തോടെ നോക്കി.

അവൻ സെലക്ട്‌ ചെയ്ത വേഷത്തിൽ സുന്ദരിയായി ഒരുങ്ങി വരുന്ന ശ്രീയെ ഋഷി കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ശ്രീ കണ്ണുകൾ ഉയർത്തി ഋഷിയെ നോക്കി അവന്റെ നോട്ടം അവളിലാണെന്ന് കണ്ടതും അവൾ കണ്ണുകൾ താഴ്ത്തി.
അവൾ അടുത്ത് വന്നു നിന്നിട്ടും അവൻ നോട്ടം മാറ്റിയില്ല. അവന്റെ കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞിട്ടും അവൾ തലയുയർത്തി നോക്കിയില്ല എന്തോ നാണമോ പരിഭ്രമമോ എന്തോ ഒന്ന് അവളെ പൊതിഞ്ഞു.

അതേ അവസ്ഥയിൽ തന്നെ ആയിരുന്നു ആമിയും നിരഞ്ജന്റെ നോട്ടം താങ്ങാനാവാതെ അവൾ തലകുനിച്ചു നിന്നു.

താലി കെട്ടാനുള്ള സമയം ആയപ്പോൾ ഹരി ഋഷിയുടെ കയ്യിലും ശിവനന്ദൻ നിരഞ്ജന്റെ കയ്യിലും താലി എടുത്തു നൽകി.
വർധിച്ച സന്തോഷത്തോടെ അവർ തന്റെ പ്രണയത്തെ താലി ചാർത്തി സ്വന്തമാക്കി.
ആമിയും ശ്രീയും കണ്ണുകൾ അടച്ചു കൈകൂപ്പി അത് സ്വീകരിച്ചു.
താലി കെട്ടുന്നതിനിടയിൽ ഋഷി ശ്രീയുടെ കവിളിൽ ചുംബിച്ചു. അവൾ ഞെട്ടി അവനെ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി. ഇതെല്ലാം കണ്ട് എല്ലാവരും കൂടി പൂര കളിയാക്കൽ ആയിരുന്നു. ഋഷിക്ക് ഇതൊക്കെ നെവർ മൈൻഡ് ആണ്. പാവം ശ്രീ നാണംകെട്ടു.
ഇരുവരും തന്റെ പാതിയെ സിന്ദൂരം അണിയിച്ചു.
ശേഷം പരസ്പരം ഹാരം അണിയിച്ചു.

നിറഞ്ഞ മനസ്സോടെ ഒരച്ഛന്റെ കടമ നിർവഹിക്കുന്നതിന്റെ ആത്മനിർവൃതിയോടെ ഹരി ശ്രീയെ ഋഷിക്ക് കൈപിടിച്ച് കൊടുത്തു. ഒരിക്കലും വിടില്ല എന്നർത്ഥത്തിൽ അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
അതുപോലെ ശിവനന്ദൻ ആമിയെ നിരഞ്ജന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു.

മൂന്നു തവണ വലംവെച്ച് കള്ളകണ്ണന് മുന്നിൽ കൈകൂപ്പുമ്പോൾ ഒരിക്കലും പിരിയാതെ ജീവികാലം മുഴുവൻ ജീവിക്കാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന.

ഋഷി കണ്ണ് തുറന്നവളെ നോക്കി. അവൾ അപ്പോഴും കണ്ണുകൾ അടച്ചു കാര്യമായ പ്രാർത്ഥനയിലാണ്. അവൾ കണ്ണ് തുറന്നതും കാണുന്നത് അവളെ നോക്കി നിൽക്കുന്ന ഋഷിയെയാണ്.

മ്മ്മ്മ്…………
അവൾ പുരികം പൊക്കി ചോദിച്ചു.

മ്മ്ച്ചും……..
അവൻ ഷോൾഡർ പൊക്കി ഒന്നുമില്ലെന്ന് പറഞ്ഞു.

അപ്പോഴേക്കും വൈഷ്ണവിയും ഋതുവും ഐഷുവും കൂടി അവരുടെ അടുത്തേക്ക് വന്നിരുന്നു. കുറച്ചു നേരം അവരുമായി സംസാരിച്ചു നിന്നപ്പോൾ ഫോട്ടോഗ്രാഫർമാർ എത്തിയിരുന്നു.
പിന്നെ അങ്ങോട്ട്‌ അവർ പറയുന്നത് പോലെ ആയിരുന്നു കാര്യങ്ങൾ അമ്പലക്കുളത്തിന്റെ പടിയിലും ക്ഷേത്രമുറ്റത്തും കൽവിളക്കിനടുത്തും അവർ പറയുന്നത് പോലെ പോസ് ചെയ്തു.

കുറച്ചു ഫോട്ടോ എടുത്തു കഴിഞ്ഞ് പിന്നെ ഓഡിറ്റോറിയത്തിൽ ചെന്നിട്ടാവാം ബാക്കി എന്നവർ പറഞ്ഞു.

പിന്നെ സമയം കളയാതെ ഓഡിറ്റോറിയത്തിലേക്ക് യാത്രയായി.
അവിടെ ചെന്ന് കഴിഞ്ഞപ്പോൾ അവർ വേഷം മാറിവന്നു.
മണ്ഡപത്തിൽ കയറുന്നതിന് മുന്നേ അഭി ഋഷിയുടെയും നിരഞ്ജന്റെയും കഴുത്തിൽ സ്വർണ്ണ ചെയിൻ അണിയിച്ചു.

വധൂവരന്മാർ മണ്ഡപത്തിൽ കയറിയ ശേഷം സദസിനെ വണങ്ങി.

പിന്നെ തമ്മിൽ മോതിരം കൈമാറി.
ഋഷി അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു.

പിന്നെ അങ്ങോട്ട്‌ ഫോട്ടോ സെക്ഷൻ ആയിരുന്നു. ബന്ധുക്കൾ ഫ്രണ്ട്സ് അങ്ങനെ ഒരുപാട് പേര് വന്നു പരിചയപ്പെടുന്നു ഫോട്ടോ എടുക്കുന്നു ചിരിച്ച് ചിരിച്ച് നാലുപേരും ഒരു വഴിയായി. ബിസിനസ് ഫീൽഡിൽ ഉള്ളവരും മെഡിക്കൽ ഫീൽഡിൽ ഉള്ളവരും അങ്ങനെ ആകെക്കൂടെ ആൾക്കാരുടെ ബഹളം. അതിനിടയിൽ കസിൻസിന്റെ വക സെൽഫി എടുക്കലും മേളവും. അവർ വന്നു നാലാൾക്കും വെക്കാൻ കൂളിംഗ് ഗ്ലാസ്‌ നൽകി അത് വെച്ചായിരുന്നു പിന്നെ ഉള്ള ഫോട്ടോ എടുപ്പ്.

തിരക്കെല്ലാം ഒന്നൊഴിഞ്ഞു നാലാളും ഒന്നിരുന്നപ്പോഴാണ് മണ്ഡപത്തിലേക്ക് ശരണും ശീതളും പൊന്നുവിനെയും കൊണ്ട് കയറി വരുന്നത്.
അവരെ കണ്ടപ്പോഴേ ശ്രീയും ആമിയും മുഖം വീർപ്പിച്ചു നിന്നു.

സോറി ആമി ശ്രീക്കുട്ടി തലേന്ന് തന്നെ വരാനിരുന്നതാ അപ്പോഴാ അമ്മക്ക് വയ്യാതെ ആയത് ഇന്നലെ മുതൽ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്ന് രാവിലെ ആണ് ഡിസ്ചാർജ് ആയത്. എല്ലാം ഒതുങ്ങി ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും കെട്ട് കഴിഞ്ഞിരുന്നു. സോറി………
ശീതൾ അവരുടെ കയ്യിൽ പിടിച്ചു പറഞ്ഞു.

സാരമില്ല പോട്ടെ നിന്നെ കാണാതെ വന്നപ്പോൾ വിഷമമായി അതാ. അമ്മയ്ക്കിപ്പോ എങ്ങനുണ്ട്?????
ശ്രീ അവളോട് ചോദിച്ചു.

കുഴപ്പമില്ല ശ്രീക്കുട്ടി ചെറിയൊരു ശ്വാസംമുട്ടൽ ആളിപ്പോ ഒക്കെയാണ്.
ശരൺ ഉത്തരം കൊടുത്തു.

അല്ല നിങ്ങളിങ്ങോട്ട് പോന്നപ്പോൾ അമ്മ വീട്ടിൽ ഒറ്റയ്ക്കല്ലേ?????
ഋഷി ചോദിച്ചു.

ഏയ്‌ അമ്മയുടെ കാര്യം അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പറഞ്ഞേൽപ്പിച്ചാ പോന്നത്. അവര് നോക്കിക്കോളും.
അമ്മ തന്നെയാ നിർബന്ധിച്ചു ഞങ്ങളെ പറഞ്ഞു വിട്ടത്.
ശരൺ പറഞ്ഞു നിർത്തി.

ആമിയും ശ്രീയും പൊന്നുവിനെ കളിപ്പിക്കാൻ തുടങ്ങി. പൊന്നുമോളും അവരെ കണ്ട സന്തോഷത്തിലായിരുന്നു.

ശീതൾ നീ ഹാപ്പിയല്ലേ?????
ശ്രീ ശീതളിനെ അടുത്തേക്ക് വിളിച്ചു ചോദിച്ചു.

ഒരുപാട്…….. ഇങ്ങനെ ഒരു ജീവിതം എനിക്ക് തന്നതിൽ ഞാനെങ്ങനാ നിങ്ങളോട് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.

നന്ദി ഒന്നും വേണ്ട എത്രയും വേഗം ഒരു കുഞ്ഞു ശരണിനെ ഞങ്ങൾക്കെല്ലാം കളിപ്പിക്കാൻ തന്നാൽ മതി.

ശ്രീ കുസൃതിയോടെ പറഞ്ഞതും ശീതളിന്റെ മുഖം ചുവന്നു തുടുത്തു.
അത് കാൺകെ അവളിൽ സന്തോഷം നിറഞ്ഞു.

ശരൺ എങ്ങനാ റൊമാന്റിക് ആണോ???
അവളുടെ തോളിൽ ഇടിച്ചു കൊണ്ട് ശ്രീ ചോദിച്ചു.

ഒന്ന് പോ പെണ്ണെ……….
നാണത്തോടെ അവൾ തല താഴ്ത്തി.

മ്മ്മ്മ്മ്…… മ്മ്മ്മ്………..
അവൾ ഒന്നാക്കി മൂളി.

കുറച്ചു നേരം സംസാരിച്ച് ഫോട്ടോ എടുത്തു അവർക്ക് ഗിഫ്റ്റും കൊടുത്തവർ പോയി.

പോവുന്നതിനു മുന്നേ റിസെപ്ഷന് വരണം എന്നുള്ള കാര്യം ഋഷി അവരെ ഓർമ്മിപ്പിച്ചു.

പിന്നെ അങ്ങോട്ട്‌ കപ്പിൾസിന്റെ ഫോട്ടോ സെക്ഷൻ ആയിരുന്നു. ഇരുന്നും കിടന്നും എടുത്തും എല്ലാം ഫോട്ടോ എടുപ്പിച്ചു. ഋഷി കിട്ടിയ അവസരം നല്ല അന്തസായി മുതലാക്കുന്നുണ്ട്.

അതേ ഇനി പെണ്ണിനെ എടുത്തൊന്ന് പോക്കാമോ????
ഫോട്ടോഗ്രാഫർ ഋഷിയോട് ചോദിച്ചു.

പിന്നെന്താ??????
ചോദിക്കണ്ട താമസം ചെക്കൻ ശ്രീയെ കയ്യിൽ കോരി എടുത്തിരുന്നു.

ഫോട്ടോഗ്രാഫർ കണ്ണും തള്ളി നിന്നുപോയി.

അയ്യോ അങ്ങനെ അല്ല നേരെ എടുത്തു പൊക്കണം.

അത് കേട്ടതും അവൻ അവളെ നേരെ നിർത്തി. എന്നിട്ട് കയ്യിൽ എടുത്തുയർത്തി.

ആ മതി ഇനി പെണ്ണ് ചെക്കന്റെ നെറ്റിയിൽ ഉമ്മ കൊടുക്കണം.

അത് കേട്ട് ശ്രീ കണ്ണും തള്ളി നിന്നു????

എന്താ???????

എടി ദേവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ.
ഐഷുവുമായി സൊള്ളികൊണ്ടിരുന്ന അഭി വിളിച്ചു പറഞ്ഞു.

ശ്രീ ആകെ ചമ്മി. കൊടുക്കണോ വേണ്ടയോ എന്ന രീതിയിൽ നിന്നു.

ഡീ വേഗം താടി…….
ഋഷി പറഞ്ഞു.

അപ്പോഴേക്കും മനുവും വൈഷ്ണവിയും ഋതുവും കൂടി അവളെ ചീയർഅപ്പ് ചെയ്യാൻ തുടങ്ങി.
ആകെ ചടച്ചു ഒരുകണക്കിന് അവന്റെ നെറ്റിയിൽ ചുംബിച്ചവൾ അവന്റെ കയ്യിൽ നിന്നിറങ്ങി.
അയാളത് നല്ല ഭംഗിയായി ക്യാമറയിൽ പകർത്തി.

പിന്നെ സദ്യ കഴിക്കാനായി പോയി. 27 കൂട്ടം കറികളും കൂട്ടി ഗംഭീര സദ്യയും പാൽപായസം അടങ്ങുന്ന മൂന്നു കൂട്ടം തരം പായസവും.
അവർ കഴിച്ചോണ്ടിരുന്നപ്പോൾ ഫോട്ടോഗ്രാഫർമാർ വീണ്ടും വന്നു. പരസ്പരം ഊട്ടുന്ന അവരുടെ ഫോട്ടോയും എടുത്തവർ പോയി.

എല്ലാം കഴിഞ്ഞു അവർക്ക് പോവാനുള്ള സമയമായി.
അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന രണ്ടുപേരുടെയും മുഖം വാടി.
ആമിയും ശ്രീയും തറവാട്ടിലെ എല്ലാവരെയും കെട്ടിപിടിച്ചു കരഞ്ഞു.

അവരുടെ കരച്ചിൽ കണ്ടു എല്ലാവർക്കും വിഷമം തോന്നി. അഭിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ അത് മറ്റാരും കാണാതിരിക്കാൻ മാറി നിന്നു.
എല്ലാവരെയും കെട്ടിപിടിച്ചു കഴിഞ്ഞപ്പോൾ ശ്രീയുടെ കണ്ണുകൾ അഭിയെ തിരഞ്ഞു.
അവസാനം എല്ലാവരിൽ നിന്നും ഒഴിഞ്ഞു ഒരു സൈഡിലായി നിൽക്കുന്ന അവന്റെ കണ്ണുകൾ എത്തി.

അഭിയേട്ടാ………….
അവൾ വിതുമ്പികൊണ്ടവനെ വിളിച്ചു.

അയ്യേ നാണമില്ലേടി ഇങ്ങനെ നിന്ന് മോങ്ങാൻ. പോയെ വേഗം ഇറങ്ങാൻ നോക്ക് സമയം വൈകുന്നു. നീയൊക്കെ പോയിട്ട് വേണം എനിക്കൊന്ന് അടിച്ചു പൊളിക്കാൻ.
നിറഞ്ഞു വരുന്ന കണ്ണുകൾ അവളിൽ നിന്ന് മറച്ചു കൊണ്ടവൻ പറഞ്ഞു.

എന്നാൽ അവൾ അവന്റെ നെഞ്ചിൽ വീണ് കരയാൻ തുടങ്ങി. അത് കണ്ട് ആമിയും അവനെ കെട്ടിപിടിച്ചു കരഞ്ഞു.
അവരുടെ കരച്ചിൽ കണ്ടവന് ചങ്ക് പൊട്ടുന്ന വേദന തോന്നി.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എല്ലാവരും നോക്കി കാണുകയായിരുന്നു അവരുടെ കളങ്കമില്ലാത്ത സ്നേഹബന്ധത്തെ. കണ്ടു നിന്ന ഓരോരുത്തരുടെയും കണ്ണുകൾ നിറഞ്ഞു.

നിരഞ്ജൻ ആമിയെ ഒരുവിധം സമാധാനിപ്പിച്ച് കാറിൽ കയറ്റി. അപ്പോഴും ശ്രീ അവനെ ഇറുകെ കെട്ടിപിടിച്ചു കരയുകയായിരുന്നു. ഋഷി അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൾ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയ ഋഷി മുണ്ട് മടക്കി കുത്തി അവളെ എടുത്തു തോളിലിട്ട് എല്ലാവരെയും നോക്കി ചിരിച്ച് അവളെ കാറിനടുത്തേക്ക് കൊണ്ടുപോയി.

കാറിൽ അവളെ ഇരുത്തി അഭിയുടെ അടുത്തെത്തി അവനെ മുറുകെ പുണർന്നു. അവന്റെ മാനസികാവസ്ഥ മറ്റാരേക്കാളും ഋഷിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

എടാ ഒന്ന് നുള്ളി പോലും നോവിക്കാതെ വളർത്തിയതാ അവളെ ഞാൻ കണ്ണ് നിറയാതെ നോക്കിക്കോളാണേ??????
അഭി ഒരേട്ടന്റെ കരുതലോടെ പറഞ്ഞു.

നിനക്കറിയില്ലേടാ എന്നെ അവളെ വേദനിപ്പിക്കാൻ എന്നെകൊണ്ട് കഴിയോ?????? നീ vishachirikkaruth
കൂടെ അവനും കയറി. മനു വണ്ടി മുന്നോട്ടെടുത്തപ്പോൾ ശ്രീ ഋഷിയുടെ നെഞ്ചിൽ വീണ് കരഞ്ഞു. അവൻ അവളുടെ പുറത്ത് തട്ടി അവളെ സമാധാനിപ്പിച്ചു.

അവരുടെ കാർ മുന്നോട്ട് പോവുന്നതും നോക്കി അഭി നിറഞ്ഞ കണ്ണുകളോടെ നിന്നു. അവരുടെ കാർ കണ്ണിൽ നിന്നകലുന്നതും നോക്കി വേദനയോടെ അവൻ നിന്നു.

തോളിൽ ഒരു കരസ്പർശമേറ്റു തിരിഞ്ഞു നോക്കിയ അഭി കാണുന്നത് തന്നെ അലിവോടെ നോക്കുന്ന ഐഷുവിനെയാണ്.
അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു. അവന്റെ കയ്യിൽ പിടിച്ചവൾ മുന്നോട്ട് നടന്നു. ഒരു പാവയെ പോലെയവൻ അവളെ അനുഗമിച്ചു. ആളൊഴിഞ്ഞ ഒരിടത്ത് എത്തിയപ്പോൾ അവൾ അവന്റെ കയ്യിലെ പിടി വിട്ടു.

ജിത്തുവേട്ടാ…………….
അവൾ അവന്റെ കവിളിൽ കൈ വെച്ചവനെ വിളിച്ചു.

അവൾ വിളിച്ചു തീർന്നതും അവളെ കെട്ടിപിടിച്ചവൻ പൊട്ടിക്കരഞ്ഞു.
അവന്റെ ഉള്ളിലെ വിഷമം മനസ്സിലാക്കി അവൾ അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
അവന്റെ വിഷമങ്ങൾ എല്ലാം കരഞ്ഞു തീർത്തവൻ അവളിൽ നിന്ന് വിട്ടുനിന്നു.

എന്തായിത് ഏട്ടാ അവർ രണ്ടുപേരും അവരാഗ്രഹിച്ചത് പോലെ നല്ലൊരു ജീവിതത്തിലേക്കല്ലേ പോയത് അപ്പോ ഇങ്ങനെ വിഷമിച്ചിരിക്കുവാണോ വേണ്ടത്?????
ദേ നോക്കിയേ ഏട്ടൻ ഇങ്ങനെ വിഷമിച്ചിരുന്നാൽ തറവാട്ടിലെ എല്ലാവരെയും ആരാ ആശ്വസിപ്പിക്കാനുള്ളത്?????? അതുകൊണ്ട് നല്ല കുട്ടിയായി ഒന്ന് ചിരിച്ചേ.

അവൾ പറഞ്ഞതും അവൻ കണ്ണ് തുടച്ച് മങ്ങിയ ഒരു ചിരി ചിരിച്ചു മുന്നോട്ട് നടന്നു.
അവൻ നടന്നു നീങ്ങുന്നതും നോക്കി അവൾ നിന്നു.

 

 

—————————————————————-

 

എന്റെ നന്ദൂ നീയിങ്ങനെ കരയല്ലേ. നിനക്ക് എപ്പോൾ വേണമെങ്കിലും അവരെ ഒക്കെ പോയി കാണാം എന്ന് ഞാൻ പറഞ്ഞതല്ലേ??????? ഇങ്ങനെ ഇരുന്നു കരഞ്ഞു നമ്മുടെ ജീവിതത്തിലെ നല്ലൊരു ദിവസം നശിപ്പിക്കരുത്.

ഋഷി ശാസിച്ചതും അവൾ കരച്ചിലടക്കി അവനെ നോക്കി.
ചുണ്ട് കൂട്ടിപ്പിടിച്ച് വിതുമ്പൽ അടക്കുന്ന അവളെ കണ്ടവന് വിഷമം തോന്നി. അവളെ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി. അവളുടെ ഏങ്ങലടി നിൽക്കുന്നത് വരെ അവൻ അങ്ങനെ ഇരുന്നു. അവളുടെ കരച്ചിൽ ഒരുവിധം നിന്നതും അവൻ കർച്ചീഫെടുത്ത് അവളുടെ മുഖം തുടച്ചു കൊടുത്തു.

എന്റെ ശ്രീക്കുട്ടി നീയിങ്ങനെ കരയല്ലേ ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്നതല്ലേ???? അതൊക്കെ എന്റെ ഭാര്യ സ്വന്തം കല്യാണത്തിന് ഒരു തുള്ളി കണ്ണീർ പോലും ഒഴുക്കിയിട്ടില്ല.
മനു അഭിമാനത്തോടെ പറഞ്ഞു.

ശ്രീ അത് കേട്ട് പുഞ്ചിരിച്ചു.

അല്ല നിന്റെ നെറ്റിയിൽ എന്തുപറ്റി?????
ഋഷി അവന്റെ നെറ്റിയിലെ ബാൻഡ്എയ്ഡ് ഒട്ടിച്ചിരിക്കുന്നത് നോക്കി ചോദിച്ചു.

ഒന്നും പറയണ്ട ഋഷി ഇന്നലെ അടിച്ചു പാമ്പായി എന്ന് പറഞ്ഞു ആ തടാക ഫ്ലവർവൈസ് കൊണ്ട് എറിഞ്ഞതാ. മൂക്കിൽ ആയിരുന്നു കൊള്ളേണ്ടത് ഞാൻ ഒഴിഞ്ഞു മാറിയത് കൊണ്ട് നെറ്റിയിൽ കൊണ്ടത് അല്ലായിരുന്നെങ്കിൽ എന്റെ ദേവീ സൗണ്ട് തോമയിലെ ദിലീപേട്ടനെ പോലെ നടക്കേണ്ടി വന്നേനെ.
മനു മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് ശ്രീ ചിരിച്ചു.
അവനും ഋഷിക്കും അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നതും. വീടെത്തുന്നത് വരെ മനു ഓരോ ചളി അടിച്ചുകൊണ്ടിരുന്നു.
അവന്റെ സംസാരം കേട്ട് അവളുടെ വിഷമം എല്ലാം മാറിയിരുന്നു.

വീടിന് മുന്നിൽ കാർ നിർത്തിയതും അവൾ വെളിയിലേക്ക് നോക്കി.
ഋഷി ചിരിച്ചുകൊണ്ട് അവളോട് ഇറങ്ങാൻ പറഞ്ഞു. അവന്റെ കൈ പിടിച്ചവൾ കാറിൽ നിന്നിറങ്ങി.
വീടിന് വെളിയിൽ തന്നെ നിലവിളക്കുമായി ലക്ഷ്മി നിൽപ്പുണ്ടായിരുന്നു. ഋഷിയുടെ കൈപിടിച്ചവൾ അങ്ങോട്ട്‌ നടന്നു.
ലക്ഷ്മി അവളുടെ കയ്യിലേക്ക് നിറഞ്ഞ മനസ്സോടെ നിലവിളക്ക് കൊടുത്തു. അവൾ ഋഷിയെ ഒന്ന് നോക്കി പുഞ്ചിരിയോടെ നിലവിളക്ക് വാങ്ങി. അവൾ നിലവിളക്കുമായി വലതു കാൽ വെച്ച് ഋഷിയുടെ കൂടെ അകത്തേക്ക് കയറി.
പൂജാമുറിയിൽ നിലവിളക്ക് വെച്ച് രണ്ടുപേരും കണ്ണടച്ച് പ്രാർത്ഥിച്ചു.

പിന്നെ മധുരം കൊടുക്കൽ ആയിരുന്നു. അത് കഴിഞ്ഞപ്പോൾ ബന്ധുക്കൾ അവളെ പൊതിഞ്ഞു. അതിനിടയിൽ നിന്ന് വീർപ്പുമുട്ടുന്ന അവളെ ലക്ഷ്മി ചെന്ന് രക്ഷിച്ചു. ഋതുവിന്റെ കൂടെ ഋഷിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടു.

ഋഷിയുടെ മുറിയിൽ ചെന്ന് ഋതു അവളെ ആഭരണങ്ങളും മുടിയും അഴിക്കാൻ സഹായിച്ചു. എല്ലാം കഴിഞ്ഞവൾ ഫ്രഷാവാൻ കയറി.
ഷവറിന് ചുവട്ടിൽ നിൽക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

ഫ്രഷായി അവൾ വെളിയിൽ ഇറങ്ങിയപ്പോൾ ഋഷി മുറിയിൽ ഉണ്ടായിരുന്നു.

ആഹ് ദേ അവൾ ഇറങ്ങി.
അവൻ ഫോണിലേക്ക് നോക്കി പറഞ്ഞു.

നന്ദൂ ഇങ്ങ് വാ…….
അവൾക്ക് നേരെ കൈനീട്ടി അവൻ വിളിച്ചു.
അവൾ അവന്റെ അടുത്തേക്ക് ചെന്നു.
അവളുടെ ഷോൾഡറിലൂടെ കയ്യിട്ടവൻ അവളെ ചേർത്ത് നിർത്തി.
അപ്പോഴാണ് അവൾ ഫോണിലേക്ക് നോക്കുന്നത്. കോൺഫ്രൻസ് വീഡിയോ കാളിൽ അഭിയേയും നിരഞ്ജനെയും ആമിയേയും കണ്ടവൾക്ക് സന്തോഷം അടക്കാനായില്ല. ഋഷിയോട് ചേർന്ന് നിന്നവൾ അവരോട് സംസാരിച്ചു.
കുറച്ചു നേരം സംസാരിച്ചു കാൾ കട്ട്‌ ചെയ്തു. അപ്പോഴേക്കും അവളുടെ മനസ്സിൽ നിന്ന് വിഷമങ്ങൾ മാറിയിരുന്നു.

ഇപ്പൊ തീർന്നോ നിന്റെ സങ്കടം??????
അവൻ അവളുടെ കവിളിൽ തലോടി ചോദിച്ചു.

മ്മ്മ്മ്……..
അവൾ ചിരിയോടെ തലയാട്ടി.
ആ ചിരി അവന്റെ ചുണ്ടിലേക്കും വ്യാപിച്ചു. അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

അതേ ഏട്ടൻ ഇവിടെ നിന്ന് റൊമാൻസിക്കാതെ പുറത്തേക്കിറങ്ങിയേ ഏട്ടത്തിയെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ വന്നിരിക്കുന്നു.
ഋതു വെളിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

ഈ കുരിപ്പ്……………….
അവൻ ദേഷ്യത്തിൽ അവളെ നോക്കിയവൻ പുറത്തേക്കിറങ്ങി.

അവൻ പോയികഴിഞ്ഞു ബ്യൂട്ടീഷ്യൻ വന്നവളെ ഒരുക്കി.
ആ സമയം ഋഷിയും ഒരുങ്ങി വന്നു.
ഒരുമിച്ചവർ റിസപ്ഷൻ ഹാളിലേക്ക് പുറപ്പെട്ടു.
കല്യാണം പോലെ തന്നെ റിസപ്ഷനും ഒരുമിച്ചായിരുന്നു.
ഹാളിലേക്കവർ പ്രവേശിച്ചതും പാർട്ടി പോപ്പർ പൊട്ടിച്ചു.
ശ്രീ ഓടിചെന്ന് ആമിയെ കെട്ടിപിടിച്ചു.

എന്തോന്നടി ഇത്????? നിന്റെ കാട്ടായം കണ്ടാൽ തോന്നുമല്ലോ ഇവളെ 5, 6 കൊല്ലം കഴിഞ്ഞു കാണുകയാണെന്ന്.
നിരഞ്ജൻ അവളെ കളിയാക്കി.

അവൾ അവനെ കൂർപ്പിച്ചു നോക്കി അവന്റെ കയ്യിൽ പിച്ചി.

ഔ………. യക്ഷിയെ പോലെ നഖവും നീട്ടി വളർത്തി വന്നിരിക്കുവാ…… അളിയാ ഇന്ന് തന്നെ ഇവളുടെ നഖം വെട്ടി കളയിപ്പിച്ചോ അല്ലെങ്കിൽ അളിയന് തന്നെ പണിയാവും.
നിരഞ്ജൻ അവനെ നോക്കി പറഞ്ഞു.

അത് കേട്ടതും ശ്രീ അവന്റെ പുറത്ത് രണ്ടിടി ഇടിച്ചു. അതോടെ നിരഞ്ജൻ നല്ല കുട്ടിയായി.

തറവാട്ടിൽ നിന്ന് എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു. ആമിയും ശ്രീയും സന്തോഷത്തോടെ അവരെ പുണർന്നു.
അഭി വന്നവരെ സന്തോഷത്തോടെ കെട്ടിപിടിച്ചു.

പിന്നെ കേക്ക് കട്ട്‌ ചെയ്യലും ഫോട്ടോ എടുപ്പും എല്ലാമായി ഫങ്ക്ഷൻ ഭംഗിയായി മുന്നോട്ട് പോയി.

അതിനിടയിൽ ശ്രീയുടെ പാട്ട് കേൾക്കണം എന്ന് പറഞ്ഞു കസിൻസ് ബഹളം തുടങ്ങി. അവൾ പാടില്ലെന്ന് പറഞ്ഞിട്ടും അവർ നിർബന്ധം പിടിച്ചു അവസാനം ഋഷിയും അഭിയും കൂടി പറഞ്ഞപ്പോൾ അവൾ പാടാമെന്നു സമ്മതിച്ചു.

മൈക്ക് കയ്യിൽ എടുത്തവൾ അവളുടെ ഇഷ്ട ഗാനം തന്നെ പാടാൻ ആരംഭിച്ചു.

🎶 നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ…
ഈ മിഴിയിണയിൽ സദാ…
പ്രണയം മഷിയെഴുതുന്നിതാ…
ശിലയായി നിന്നിടാം…
നിന്നെ നോക്കീ…
യുഗമേറെയെന്റെ കൺ…
ചിമ്മിടാതെ…
എൻ ജീവനേ…
അകമേ…
വാനവില്ലിനേഴു വർണ്ണമായ്…
ദിനമേ…
പൂവിടുന്നു നിൻ മുഖം…
അകലേ…
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ…
എന്നോമലേ…

നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ…

നിൻ ഉയിരിനെ അനുദിനം നിഴലുപോൽ…
പിൻ തുടരുവാൻ ഞാനലഞ്ഞീടവേ…
എൻ വെയിലിനും മുകിലിനും അലിയുവാൻ…
നിൻ മാനമിതാ വെണ്ണിലാവാനമായ്…
ഒരേ വഴിയിലീരാവോളം ഒഴുകി നാം…
കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും….

നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ… 🎶

അവൾ പാടിത്തീർന്നതും എല്ലാവരും കയ്യടിച്ചു.

പിന്നെ അങ്ങോട്ട്‌ കളിയും ചിരിയും ഡാൻസും പാട്ടും ആയിരുന്നു.
എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും വിഷമം തോന്നി.
അമ്മമാർ ആമിയേയും ശ്രീയേയും കെട്ടിപിടിച്ചു ഒരുപാട് ഉപദേശങ്ങൾ കൊടുത്തു.
ഹരിയും ശിവനന്ദനും അവരെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.
മുത്തശ്ശനും മുത്തശ്ശിയും യാത്ര ചെയ്യാൻ വയ്യാത്തത് കൊണ്ട് വന്നിരുന്നില്ല.

എല്ലാം കഴിഞ്ഞു അഭി അവരെ ഇറുകെ പുണർന്നു നിറഞ്ഞ മനസ്സോടെ ചിരിയോടെ നെറ്റിയിൽ സ്നേഹചുംബനം ഏകി.

പിന്നെ അവരെ അടർത്തി മാറ്റി അവൻ നിരഞ്ജന്റെയും ഋഷിയുടെയും അടുത്തേക്ക് ചെന്നവരെ കെട്ടിപിടിച്ചു.

അപ്പൊ അളിയന്മാരെ ഹാപ്പി ഫസ്റ്റ് നൈറ്റ്.

താങ്ക്സ് അളിയാ………
അവർ തിരികെ പറഞ്ഞു.

രഞ്ജു എനിക്ക് നിന്നോട് ഒന്നും പറയാനില്ല പക്ഷെ മോനെ ദേവ് നിന്നോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ ആക്രാന്തം കാണിക്കരുത് നാളത്തേക്ക് എന്റെ പെങ്ങളെ ബാക്കി വെച്ചേക്കണം.
അഭി കൈ കൂപ്പി അവനോട് പറഞ്ഞു.

മോനെ ശ്രീലകത്ത് തറവാട്ടിൽ ശിവനന്ദന്റെ മകൻ അഭിജിത്തേ നല്ലൊരു ദിവസം ആയത് കൊണ്ട് ഞാനിതിന് മറുപടി പറയുന്നില്ല.

അത് കേട്ട് അഭി ഇളിച്ചു കൊണ്ട് കാറിൽ കയറി.

എല്ലാവരും യാത്ര പറഞ്ഞു അവരവരുടെ വഴിക്ക് പോയി.

 

—————————————————————

 

തിരികെ വീട്ടിൽ ചെന്ന് ഫ്രഷായി വൈഷ്ണവിയോടും ഋതുവിനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ശ്രീയെ ലക്ഷ്മി വിളിച്ചു കൊണ്ട് പോവുന്നത്.
ലക്ഷ്മി അവളെ വിളിച്ചു മുറിയിൽ കൊണ്ടുപോയി അവൾക്ക് ഉടുക്കാനായി സെറ്റും മുണ്ടും നൽകി. അവളത് ഉടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ലക്ഷ്മി അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ്‌ പാൽ നൽകി. അപ്പോഴാണ് അവൾക്ക് കാര്യം മനസ്സിലായത്. ദേഹത്ത് കൂടി ഒരു വിറയൽ കടന്നു പോയി. അവൾക്ക് കയ്യും കാലും വിറയ്ക്കുന്നത് പോലെ തോന്നി.

നോക്കി നിക്കാതെ ചെല്ല് മോളെ………
ലക്ഷ്മിയുടെ വാക്കുകൾ കേട്ടവൾ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി.
അവളുടെ പോക്ക് നോക്കി താഴെ നിന്ന് വൈഷ്ണവി ചുമച്ചു.
അവളെ നോക്കി കണ്ണുരുട്ടി ശ്രീ മുകളിലേക്ക് പോയി.

മുറിയുടെ മുന്നിൽ എത്തിയപ്പോൾ ഉള്ള ധൈര്യം മുഴുവൻ ചോർന്ന് പോവുന്നത് പോലെയവൾക്ക് തോന്നി. ശ്വാസം വലിച്ചു വിട്ടവൾ അകത്തേക്ക് കയറിയതും ഋഷി ബാത്‌റൂമിൽ നിന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.
അവൻ അവളെ നോക്കി ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.
ഒരടി പോലും നീങ്ങാനാവാതെ അവൾ നിന്നുപോയി.
അവളുടെ നിൽപ്പ് കണ്ടവന് ചിരി വന്നെങ്കിലും അത് പുറമെ കാണിക്കാതെ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.
അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നെത്തി അവളുടെ കയ്യിൽ നിന്ന് പാൽ വാങ്ങി പകുതി കുടിച്ചവൾക്ക് നൽകി.

വാങ്ങി കുടിക്കെന്റെ നന്ദൂ………
അവൾ വാങ്ങാതെ നിൽക്കുന്നത് കണ്ടവൻ പറഞ്ഞു.

അത് കേട്ടവൾ അത് വാങ്ങി കുടിച്ചു. അവൾ കുടിച്ചു കഴിഞ്ഞതും അവൻ ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ചവളെ വലിച്ചവന്റെ നെഞ്ചിലേക്കിട്ടു.

തന്റെ പേര് കൊത്തിയ താലിമാലയും അണിഞ്ഞു സിന്ദൂരവും തൊട്ട് മുന്നിൽ നിൽക്കുന്ന അവളെ കണ്ണിമ ചിമ്മാതെ അവൻ നോക്കി നിന്നു.
അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു. അവിടെ നിന്ന് നാസിക വഴി ഊർന്നിറങ്ങി അതിന്റെ ഇണയെ തേടി. അവസാനം ഇണയെ കണ്ടെത്തി തമ്മിൽ കൊരുത്തു.
അൽപ്പനേരത്തിനു ശേഷം അവൻ അവളിൽ നിന്ന് അകന്നു മാറി.
കണ്ണടച്ച് നിൽക്കുന്ന അവളുടെ ചുണ്ട് പെരുവിരലിനാൽ തുടച്ചു കൊടുത്തു.
അവളെ കയ്യിൽ കോരിയെടുത്തു കട്ടിലിൽ കിടത്തി കൂടെ അവനും കിടന്നു.

കല്യാണത്തിന്റെ ക്ഷീണം കാണും അതുകൊണ്ട് ഇന്നത്തേക്ക് കൺസെഷൻ എന്റെ നന്ദു ഇപ്പൊ ഉറങ്ങിക്കോ ഫസ്റ്റ് നൈറ്റ് നമുക്ക് നാളെ ആഘോഷിക്കാം.

അവൻ പറയുന്നത് കേട്ടതും അവൾക്ക് സന്തോഷം തോന്നി.
രാവിലെ മുതലുള്ള നിൽപ്പും മറ്റുമായി ഭയങ്കര ക്ഷീണം ആയിരുന്നു പോരാത്തതിന് കാല് വേദനയും തന്റെ അവസ്ഥ മനസ്സിലാക്കിയ അവനോടവൾക്ക് സ്നേഹം തോന്നി. അവനെ ഇറുകെ പുണർന്നവൾ അവന്റെ നെഞ്ചിലായി തല വെച്ച് കിടന്നു.
അവളെ ചേർത്ത് പിടിച്ചവൻ നിദ്രയെ പുൽകി.

 

 

തുടരും…………………

 

അമ്പട പുളുസു അങ്ങനെ ഇപ്പൊ സീൻ പിടിക്കണ്ട 😜
എന്ത് നോക്കി നിൽക്കുവാ പോയി കിടന്നുറങ്ങ് പിള്ളേരെ 😁

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!