Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 8

aksharathalukal sayaanam namukai mathram

നിഷിൻ മുകളിലേക്ക് കയറിച്ചെന്നു … നിവയുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു … അവൻ ചെന്ന് മുട്ടി വിളിച്ചു …

കുറേ കഴിഞ്ഞാണ് അവൾ ഡോർ തുറന്നത് …

നിഷിനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു … അവൻ അകത്തേക്ക് കയറിച്ചെന്നു … ഹരിത പറഞ്ഞത് പോലെ ബെഡിൽ ബാഗ് എടുത്ത് വച്ച് പാക്ക് ചെയ്യുകയായിരുന്നു അവൾ …

അവൻ അനുജത്തിയെ നോക്കി … പിന്നെ ഡോർ അടച്ചു …

” ഇനി പറ ഏട്ടനോട് … എന്താ പ്രശ്നം …? ” അവൻ അവളുടെ മുന്നിൽ ചെന്ന് നിന്നു തോളത്ത് കൈവച്ചു ..

അവളൊന്ന് പതറി …

” പറ …..” അവൻ ആവർത്തിച്ചു …

അവളവന്റെ കൈ എടുത്ത് മാറ്റി ബെഡിൽ പോയി ഇരുന്നു …

” എനിക്കതിനെ ഇഷ്ടായില്ല ഏട്ടാ … അവളുടെ സ്വഭാവം നല്ലതല്ല ……” അവൾ പറഞ്ഞു …

” സ്വഭാവം നല്ലതല്ലേ … അങ്ങനെ നിന്നോട് ആര് പറഞ്ഞു ….?” നിഷിൻ നെറ്റി ചുളിച്ചു …

” അ .. അത് … അത് … എന്റെ ഫ്രണ്ട് ….”

” ഫ്രണ്ടിന് എങ്ങനെ മയിയെ അറിയാം …? “

” അതന്ന് ഹരിതേച്ചി അയച്ച ഫോട്ടോ കണ്ടപ്പോ , ഫ്രണ്ട് പറഞ്ഞു അവൻ എവിടെയോ അവരെ കണ്ടിട്ടുണ്ട് …..”

നിഷിൻ പൊട്ടിച്ചിരിച്ചു …

” അത് കണ്ടിട്ടുണ്ടാകും .. അവൾ ജേർണലിസ്റ്റ് ആണ് .. ഇടക്ക് ന്യൂസ് സെന്ററായും ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട് .. ഇത്രയും റേറ്റിംഗ് ഉള്ള , കേരളത്തിലെ നമ്പർ വൺ ന്യൂസ് ചാനലിൽ വർക്ക് ചെയ്യുന്ന മയിയെ എന്തായാലും കണ്ടിട്ടുണ്ടാകും …. “

നിവ ഏട്ടനെ പാളി നോക്കി …

സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ താൻ തന്നെ പെട്ട് പോകും …

” അതങ്ങനെയല്ല ഏട്ടാ … അവര് നല്ല സ്ത്രീയല്ല എന്നാ അവൻ പറഞ്ഞത് …”

” അതിനെന്തെങ്കിലും തെളിവുണ്ടോ … ? ” അവൻ ചോദിച്ചു …

അവൾ മിണ്ടിയില്ല ….

” പോട്ടെ …. എങ്കിലെന്താ വാവ അന്ന് ഇത് പറയാതിരുന്നേ ….. കണ്ടു .. ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത് ….?” അവൻ ചോദിച്ചു

” അ … അത് … അവൻ പിന്നീടാ പറഞ്ഞത് …..” അവൾ അടുത്ത കള്ളം പറഞ്ഞു …

” എങ്കിലെന്താ ഇന്നലെ അങ്ങോട്ടു പോയപ്പോൾ പറയാതിരുന്നത് … അങ്ങോട്ടു പോകുമ്പോൾ വാവ ഫുൾ ഹാപ്പിയായിരുന്നല്ലോ … അവിടെ എത്തിയപ്പോഴാണോ അവൻ വിളിച്ചു പറഞ്ഞത് …? “

നിഷിൻ അവസാനം പറഞ്ഞത് തന്നെ കളിയാക്കിയാണെന്ന് അവൾക്ക് മനസിലായി … അവളുടെ മുഖം ചുവന്നു ….

” വാവേ ….. ഏട്ടന്റെ വാവയ്ക്ക് കള്ളം പറയാനറിയില്ല … വാവയ്ക്ക് അറിയാല്ലോ … ഏട്ടന് വാക്ക് ഒന്നേയുള്ളു … ആ പെൺകുട്ടിക്ക് നമ്മൾ വാക്ക് കൊടുത്തു … ഇനി അതിൽ നിന്ന് ഏട്ടൻ പിന്മാറില്ല … പിന്നെ നീ വരില്ല എന്ന് വാശിയൊന്നും പിടിക്കണ്ട .. വിവാഹത്തിന് മൂന്ന് ദിവസം മുൻപ് വാവ ഇവിടെയെത്തും .. ഇല്ലെങ്കിൽ ഞാനങ്ങ് ബാംഗ്ലൂര് വരും കൊണ്ടു വരാൻ … “

അത് കേട്ടതും അവളൊന്ന് നടുങ്ങി …

ഏട്ടൻ ബാംഗ്ലൂര് വരുന്നത് അത്ര പന്തിയല്ല …

അവൾ പെട്ടന്ന് മുഖം വീർപ്പിച്ചു ..

” ഏട്ടന് എന്നേക്കാൾ ഇഷ്ടം അപ്പോ അവളെയാണോ …..”

അത് കേട്ടതും അവൻ വീണ്ടും പൊട്ടിച്ചിരിച്ചു …

” ഞാനുദ്ദേശിച്ചത് തന്നെ കാര്യം … “

നിവ ഏട്ടനെ നോക്കി …

” എന്തിനാ വാവേ ഈ കുശുമ്പ്….” അവൻ അവളുടെ കവിളിൽ വാത്സല്യത്തോടെ തഴുകി …..

പിന്നെ ബെഡിൽ നിന്ന് എഴുന്നേറ്റു … അവളെയും എഴുന്നേൽപ്പിച്ചു … തന്നിലേക്ക് ചേർത്തു പിടിച്ച് നടന്നു … –

” ഏട്ടന് ഈ ലോകത്ത് നീ മാത്രമേ പെങ്ങളായിട്ടുള്ളു … എന്റെ കുഞ്ഞനുജത്തി … ഇനിയാരൊക്കെ എന്റെ ജീവിതത്തിൽ വന്ന് പോയാലും , നീയെന്നും എന്റെ കുഞ്ഞു പെങ്ങളല്ലേ… അതിലൊരു മാറ്റവും ഉണ്ടാവില്ല .. പണ്ടാരോ പറഞ്ഞു കേട്ടിട്ടില്ലേ … ഭാര്യമാരെ എത്ര വേണങ്കിലും കിട്ടും … പക്ഷെ കൂടപ്പിറപ്പിനെ അമ്മയുടെ ഉദരത്തിൽ നിന്ന് മാത്രേ കിട്ടൂ .. ജന്മം കൊണ്ട് … ” അത് പറയുമ്പോൾ അനുജത്തിയുടെ മേലുള്ള അവന്റെ കൈ ഒന്നു കൂടി മുറുകി …

ശേഷം അവളെ പിടിച്ച് തനിക്കഭിമുഖം നിർത്തി ….

” ആര് എതിർത്താലും ഏട്ടൻ ഈ വിവാഹം നടത്തും .. ” അവന്റെ ശബ്ദം ദൃഢമായിരുന്നു ..

” ഇനി പറ …. നീ വരില്ലേ , ഏട്ടന്റെ വിവാഹത്തിന് ……”

അവളവന്റെ കണ്ണിലേക്ക് നോക്കി … സമ്മതിക്കാതെ നിവൃത്തിയില്ല …

അവൾ മെല്ലെ തലയാട്ടി ….

” എന്നാ നല്ല കുട്ടിയായിട്ട് വന്ന് ഫുഡ് കഴിക്ക് …..” അവൻ വിളിച്ചു …

പിന്നെ എതിർക്കാതെ അവൾ കൂടെ ചെന്നു ….

അപ്പോഴും അവളുടെ മനസ് പുകയുകയായിരുന്നു ….

എന്തെങ്കിലും ചെയ്തേ പറ്റൂ … ഇല്ലെങ്കിൽ ഏട്ടന്റെ ജീവിതം മാത്രമല്ല തന്റെ കാര്യവും ………

* * * * * * * * * * *

രാത്രി , റൂമിലിരുന്ന് നിവ ബെഞ്ചമിനെ വിളിച്ചു … വിവരങ്ങളെല്ലാം അവൾ അവനെ ധരിപ്പിച്ചു ….

” നിനക്കെതിരെ അവളത്ര പെട്ടന്ന് ഒന്നും പറയില്ല … അങ്ങനെ പറഞ്ഞാൽ തന്നെ , അന്ന് കൊടൈക്കനാലിൽ അവൾ വന്നത് എന്തിനെന്ന് വെളിപ്പെടുത്തേണ്ടി വരും … വാസ്തവത്തിൽ നീ എന്തിനെ ഭയക്കുന്നോ അത് തന്നെ അവളും ഇപ്പോ പേടിക്കുന്നുണ്ടാവും … സോ ഡോണ് വറി മൈ ഡിയർ ……”

അവന്റെ ചിരി നിവ കേട്ടു ….

” അതല്ല പൊന്നൂ … അവൾ ശരിയല്ല … ഞാൻ കണ്ടതാ , രാത്രി ഏതോ ഒരുത്തന്റെ റൂമിന്ന് ഇറങ്ങി വരുന്നത് … അങ്ങനൊരുത്തിയെ എന്റെട്ടന് വേണ്ട ….” അവൾ വെറുപ്പോടെ പറഞ്ഞു …

” അങ്ങനെ നോക്കിയാൽ പിന്നെ നമ്മളോ … നമ്മളെന്തിനാ പോയത് . … മോളെ വിവാഹത്തിന് മുൻപ് എന്തെങ്കിലുമൊക്കെ നടക്കും … അതൊക്കെ ഇപ്പോ സ്വാഭാവികം … വിവാഹം കഴിഞ്ഞ് അവൾ നിന്റെ ഏട്ടന്റെ സർക്കിൾ വിട്ട് പോകാതെ നോക്കിയാൽ മതി …..” അവൻ പൊട്ടിച്ചിരിച്ചു …

” ബെമീ … … നീ എന്താ പറഞ്ഞെ … നമ്മളെ പോലെയാണെന്നോ …. ഏ … നമ്മളങ്ങനെയാണോ .. ? നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവരല്ലേ .. അത് പോലെയാണോ അവൾ ചെയ്തത് ….. ? ” നിവയുടെ ഒച്ചയുയർന്നു ….

” ഏയ് … കൂൾ ഡൗൺ ബേബി .. ഒച്ചയെടുക്കരുത് .. ബാംഗ്ലൂർ ഹോസ്റ്റലിലല്ല .. നിന്റെ വീടാണ് … ” അവൻ മുന്നറിയിപ്പ് കൊടുത്തു …

” ഞാൻ ചോദിച്ചതിന് ഉത്തരം പറ … നമ്മൾ വിവാഹം കഴിക്കില്ലേ … .” അവൾ ചീറി …

” കഴിക്കും …… ” അവൻ പറഞ്ഞു …

” പിന്നെന്തിനാ … നമ്മളെപ്പോലെയാണ് അവൾ എന്ന് പറഞ്ഞത് …..”

” ഐ മീൻ … പ്രീ മാരൈറ്റൽ സെക്ഷ്വൽ റിലേഷൻഷിപ്പ് ….”

” പക്ഷെ നമ്മുടെ വിവാഹം കഴിയുമ്പോൾ അതൊരു തെറ്റല്ലാതെയാകും … ഇവളോ …? ഇവൾ വിവാഹം ചെയ്യുന്നത് എന്റെ ഏട്ടനെയാ … ” അവൾക്ക് സങ്കടം വന്നു ….

” നിന്റെ ഏട്ടനും ചിലപ്പോ പുറത്തു പറയാത്ത കഥകളുണ്ടാകും … അതൊക്കെ ഈ വിവാഹത്തോടെ റെഡിയാകും ….” അവൻ അമർത്തിച്ചിരിച്ചു ..

” ബെമീ …മൈൻഡ് യുവർ വേർഡ്സ് … എന്റേട്ടൻ അങ്ങനെയൊരാളല്ല …..” അവൾക്ക് ദേഷ്യം വന്നു ..

” ശരി … സമ്മതിച്ചു … ഞാനെന്തു വേണമെന്നാ നീ പറയുന്നേ ……”

” ഈ വിവാഹം നടക്കരുത് …. എങ്ങനെയും മുടക്കണം …..”

” അവളെയങ്ങ് തട്ടിക്കളയട്ടെ …..” അവൻ എടുത്തടിച്ച പോലെ ചോദിച്ചു ..

” തമാശ കളയ് പൊന്നൂ …..” അവൾ ചുണ്ട് കൂർപ്പിച്ചു …

” ജോക്കല്ല … ആം സീരിയസ് … നിനക്കറിയാല്ലോ … എനിക്കിതൊക്കെ ഒരു പൂ പറിക്കുന്ന പോലെയുള്ളു … ഒറ്റ രാത്രി കൊണ്ട് ഒരു ചേരി തന്നെ ഭസ്മമാക്കിയ അപ്പന്റെ മോനാ ഞാൻ ……” അവന്റെ കൊലച്ചിരി നിവ കേട്ടു …

” കൊല്ലുകാന്നൊക്കെ പറഞ്ഞാൽ … ” അവൾ പേടിച്ചു പോയി ..

” നീയൊന്നും പേടിക്കണ്ട … നിന്റെ പേരൊന്നും എവിടെയും വരില്ല …. കൊന്നു കളഞ്ഞിട്ട് , പോലീസിൽ കീഴടങ്ങാൻ നമുക്കാളുണ്ട് ….” അവൻ നിസാരമായി പറഞ്ഞു ..

” എന്നാലും …. അതൊന്നും വേണ്ട … അവൾ ജീവിച്ചോട്ടെ ….”

” ഹ … ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ … എടീ കോപ്പേ …. ഇതല്ലാതെ കല്യാണം മുടക്കാൻ ചീപ്പ് നമ്പറൊന്നും നിന്റെ ഏട്ടന്റടുത്ത് വില പോകില്ല … നീയാലോചിക്ക് .. ഇതാകുമ്പോ ഒറ്റ കുഞ്ഞ് പോലും അറിയാതെ കാര്യം തീരും …….”

നിവയുടെ തൊണ്ട വരണ്ടു ….

” ബെമീ………” അവൾ പേടിയോടെ വിളിച്ചു

* * * * * * * * * * * * * * * *

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി ….

നിഷിന്റെയും മയിയുടെയും വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു ….

ആ സമയം മയി തിരക്കുകളുമായി തിരുവനന്തപുരത്തും …. നിഷിൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ആലപ്പുഴക്കും ജോലി തിരക്കുകളുമായി മടങ്ങിയിരുന്നു …

ആ രാത്രിയും , അവൾ കർമ നിരതയായിരുന്നു … തിരുവനന്തപുരം ജില്ലയിൽ തന്നെ ഗ്രാമപ്രദേശത്ത് പകൽ കാണാതായ പെൺകുട്ടിയുടെ വാർത്ത കവർ ചെയ്ത് മടങ്ങുകയായിരുന്നു മയി … കാറിൽ ഒപ്പം അരുണും ഡ്രൈവറും ഉണ്ടായിരുന്നു ….

മയി പിൻസീറ്റിലായിരുന്നു … അവൾ സീറ്റിലേക്ക് ചാരിക്കിടന്നു … സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു … മയക്കം അവളുടെ കണ്ണുകളെ പിടിമുറുക്കി കഴിഞ്ഞു ….

ഇരുട്ടിനെ തുരന്ന് നഗരത്തിലേക്ക് പായുന്ന കാർ വെമ്പായം കടന്നതും , റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന , തമിഴ് നാട് രജിസ്ട്രേഷൻ ചരക്ക് ലോറി തന്റെ വട്ട കണ്ണുകൾ രണ്ട് വട്ടം ചിമ്മി തുറന്നു … പിന്നെ മെല്ലെ റോഡിലേക്കിറങ്ങി …

അതേ സമയം മയിയുടെ കാറിന് തൊട്ട് പിന്നാലെ മറ്റൊരു കാറും , ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു … പിറ്റേ ദിവസത്തെ ക്യാബിനറ്റ് മീറ്റിംഗിന് പങ്കെടുക്കാനെത്തുന്ന ആലപ്പുഴ സബ് കളക്ടർ നിഷിൻ രാജശേഖർ IAS ന്റെ കാർ .. !

( തുടരും)

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 8”

Leave a Reply

Don`t copy text!